Wednesday, June 15, 2016

സംഗീതത്തിന്‍െറ രാഷ്ട്രീയശരികള്‍



സംഭാഷണം
ടി.എം.കൃഷ്ണ/ഗീതാ ഹരിഹരന്‍

സംഗീതത്തിന്‍െറ രാഷ്ട്രീയശരികള്‍

സംഗീതത്തിന്‍െറ ജാതിയെയും കലയുടെ രാഷ്ട്രീയത്തെയും കുറിച്ച് തീവ്ര വിമര്‍ശനങ്ങളുന്നയിക്കുന്ന സംഗീതഞ്ജനാണ് ടി.എം. കൃഷ്ണ. ഒരു പക്ഷേ, കര്‍ണാടിക് സംഗീതത്തില്‍ നിന്ന് തന്നെ മാറ്റിനിര്‍ത്താന്‍ ശക്തിയുള്ള അധികാരങ്ങളോടാണ് അദ്ദേഹത്തിന്‍െറ പോരാട്ടം. കര്‍ണാടിക് സംഗീതത്തിന്‍െറ അതി പുരാതന ചരിത്രത്തെപ്പറ്റിയുള്ള ബ്രാഹ്മണിക അവകാശവാദങ്ങളെ കൃഷ്ണ നിഷേധിക്കുന്നു.
സംഗീത പാരമ്പര്യമുള്ള ബ്രാഹ്മണ കുടുംബത്തില്‍ 1976ലാണ് തൊടുര്‍ മാഡബുസി കൃഷ്ണ എന്ന ടി.എം. കൃഷ്ണയുടെ ജനനം. 2013 ല്‍ പ്രസിദ്ധീകരിച്ച "എ സതേണ്‍ മ്യൂസിക്: ദ കര്‍ണാടിക് സ്റ്റോറി' വന്‍ വിവാദങ്ങളുയര്‍ത്തിയിരുന്നു. കോഴിക്കോട് ഡി.സി.ബുക്സ് സംഘടിപ്പിച്ച കേരള സാഹിത്യോത്സവത്തില്‍ ഗീതാ ഹരിഹരനുമായി നടത്തിയ സംഭാഷണത്തിലും നിലപാടുകള്‍ തുറന്നു പറഞ്ഞ് ടി.എം. കൃഷ്ണ ആഞ്ഞടിച്ചു. സാഹിത്യോത്സവത്തിലെ വലിയ രാഷ്ട്രീയ ഇടപെടലുകളില്‍ ഒന്നായി മാറി അത്. ഇന്ത്യന്‍ ഇംഗ്ളീഷ് എഴുത്തുകാരിയും എഡിറ്ററുമാണ് ഗീതാ ഹരിഹരന്‍. ആദ്യ നോവല്‍ "ദ തൗസന്‍റ് ഫേസസ് ഓഫ് നൈറ്റി'ന് 1993 ല്‍ കോമണ്‍വെല്‍ത്ത് റൈറ്റേഴ്സ് പ്രൈസ് അവാര്‍ഡ് ലഭിച്ചു.1954 ല്‍ കോയമ്പത്തൂരില്‍ ജനിച്ച ഗീതാ ഹരിഹരന്‍ ബോംബെയിലും മനിലയിലുമായാണ് വളര്‍ന്നത്. ബോംബെ സര്‍വകലാശാലയില്‍ നിന്ന് ബി.എയും ഫെയര്‍ഫീല്‍ഡ് സര്‍വകലാശാലയില്‍ നിന്ന് എം.എയും നേടി. ന്യൂയോര്‍ക്കില്‍ പബ്ളിക് ബ്രോഡ്കാസ്റ്റിങ് സിസ്റ്റത്തിലാണ് ആദ്യം പ്രവര്‍ത്തനം. പിന്നീട് ഇന്ത്യയില്‍ പുസ്തക എഡിറ്റായി. ഇപ്പോള്‍ സ്വതന്ത്ര എഡിറ്ററായി പ്രവര്‍ത്തിക്കുന്നു.
ടി.എം.കൃഷ്ണയുമായി ഗീതാ ഹരിഹരന്‍ നടത്തിയ സംഭാഷണത്തിന്‍െറ പ്രസക്ത ഭാഗങ്ങള്‍:


ഗീതാ ഹരിഹരന്‍:  കൃഷ്ണ, സംഗീതത്തിലെ വേര്‍തിരിവുകള്‍ പുറം തള്ളലുകള്‍ എന്നിവയെപ്പറ്റിയാണ് നമുക്ക് ചര്‍ച്ചചെയ്യാനുള്ളത്. ക്ളാസിക്കല്‍, പോപ്പുലര്‍ എന്നിങ്ങനെയുള്ള വേര്‍തിരിവുകളെ എങ്ങനെയാണ് നിങ്ങള്‍ കാണുന്നത്? 

ടി.എം.കൃഷ്ണ: എന്‍െറ കാഴ്ചപ്പാടുകള്‍ വര്‍ഷങ്ങള്‍ക്കിടയില്‍ മാറിയിട്ടുണ്ട്. ഞാന്‍ വളര്‍ന്നത് പാരമ്പരാഗതമായ ഒരു വീട്ടിലാണ്. എന്നാല്‍, ചില കാര്യങ്ങള്‍ ഒക്കെ വിശ്വസിച്ചിരുന്നു.അതനുസരിച്ച് നമ്മള്‍ ചിലതിനെ ക്ളാസിക്കല്‍ എന്നു പറയും,ചിലത് പോപ്പുലര്‍ എന്നു പറയും, മറ്റ് ചിലത് സിനിമാ മ്യൂസിക് പറയും. അങ്ങനെയാണ്  വളരെ ക്കാലം ഞാന്‍ സംഗീതത്തെപ്പറ്റി കരുതിയിരുന്നത്. ക്ളാസിക്കല്‍ എന്നാല്‍ എല്ലാവര്‍ക്കും അസസ് ചെയ്യാനാവാത്ത്, ബുദ്ധിമുട്ടുള്ളത്, കുറേ അച്ചടക്കംആവശ്യമുള്ളത് എന്നൊക്കെയാണ് ഞാന്‍ കരുതിയിരുന്നത്. കൂടുതല്‍  സോഫിസ്റ്റിക്കേറ്റഡ് ആയ, കൂടുതല്‍ ബൗദ്ധിക ആവശ്യമായ, കൂടുതല്‍ അറിവ് ആവശ്യമുള്ള, മനസിലാക്കാന്‍ ബുദ്ധിമുട്ടുള്ള ഒന്നാണ് ക്ളാസിക്കല്‍ എന്നായിരുന്നു കുറേക്കാലം എന്‍്റെ ധാരണ.  ഇന്നും അങ്ങനെ തന്നെയാണ് പലരും പറയുന്നത്. ഞാന്‍ പലപ്പോഴും പറഞ്ഞിട്ടുള്ള കഥതന്നെ പറയാം. എന്‍െറ സുഹൃത്തുക്കളിലൊരാളാണ് ഹരോള്‍ഡ് പവേഴ്സ്. അമേരിക്കയില്‍ നിന്നുള്ള ആദ്യകാല മ്യൂസിക്കോളജിസ്റ്റാണ് അദ്ദേഹം. 1950കളില്‍ ഇന്ത്യയില്‍ വന്ന് കര്‍ണാടിക് സംഗീതം പഠിച്ചയാള്‍. അദ്ദേഹത്തിന്‍െറ പിഎച്ച്.ഡി ഹിന്ദുസ്ഥാനി സംഗീതമായിരുന്നു.അദ്ദേഹം ഒരു ദിവസം വീട്ടില്‍ വന്നു. കാപ്പി കുടിച്ച് വര്‍ത്തമാനം പറയുന്നതിനിടയില്‍ എന്താണ് ക്ളാസിക്കല്‍, എന്താണ് ഫോക്ക് എന്ന് ഞാന്‍ ചോദിച്ചു. അദ്ദേഹം കുറച്ചു നേരം  നിശബ്ദനായി ഇരുന്ന ശേഷം പറഞ്ഞു. "വളരെ ലളിതം. ഒരു കലാ രൂപം സമൂഹത്തിന്‍െറ താഴേ തട്ടില്‍ നിന്ന് മുകളിലെ തട്ടിലേക്കുപോയാല്‍ അത് ഫോക്കില്‍ നിന്ന് ക്ളാസിക്കല്‍ ആയി മാറും'. ആ അഭിപ്രായം ചെറുപ്പമായിരുന്ന എന്നെ വലുതായി ഞെട്ടിച്ചു.  അപ്പോള്‍  ഡപ്പാന്‍കുത്തിനെയൊക്കെ സംഭവിച്ച് അത് സത്യമാവില്ളേ? ആവും.  ഡപ്പാന്‍കുത്ത് വള്‍ഗര്‍, ശാരീരിക രൂപമായാണ് ഞാന്‍ കരുതുന്നത്. എന്നാല്‍ സമൂഹത്തിന്‍െറ മുകള്‍ തട്ടിലേക്ക് വന്നാല്‍ ഡപ്പാന്‍ കുത്ത് ക്ളാസിക്കല്‍ ആയി മാറും. സുഹൃത്തിന്‍െറ മറുപടി എന്നെ ഞെട്ടിച്ചു.  ആദ്യമായാണ് ഇത്തരത്തില്‍ തലക്കുള്ളില്‍ ബോംബിംഗ് പോലെ മറുപടി അനുഭവപ്പെടുന്നത്. അതിന് ശേഷം ക്ളാസിക്കല്‍ എന്നുവിളിക്കുന്നതിനെപ്പറ്റി ഞാന്‍ അന്വേഷിച്ചു. ക്ളാസിക്കല്‍ എന്ന് നിങ്ങള്‍ ഒരു കലാ രൂപത്തെ വിളിക്കുമ്പോള്‍ അതിന് സൗന്ദര്യശാസ്ത്രപരമായി ഒരു കാരണവുമില്ല.  ആദ്യം ഇതുമായി ബന്ധപ്പെട്ട എല്ലാ തിയറികള്‍ പൊളിക്കണം. തിയറികള്‍ വ്യക്തമായി എഴുതപ്പെടണമെന്നില്ല. പക്ഷേ, എല്ലാ കലാ രൂപത്തിനും തിയറിയുണ്ട്.മുമ്പ് ഗുരുകുലയുമായി ഒക്കെ ബദ്ധപ്പെട്ടാണ് ഇത്തരം തിയറികള്‍ രൂപപ്പെടുത്തിയിരിക്കുന്നത്.  ഇത്തരത്തില്‍ നിരവധി അനുഭവങ്ങളുല്‍ായി. തെരുകുത്ത് കാണുമ്പോഴാണ് മറ്റൊന്ന്. തമിഴ്നാട്ടില്‍ കട്ടേകൂത്തെന്നും പറയും. ഒരു കലാകാരനെ വേദിയിലേക്ക് പരിപാടിക്ക് വിളിച്ചു. ഞാന്‍ കാഴ്ചക്കാരുടെ കൂടെയാണ്. ഒരു മണിക്കൂര്‍ താടിക്ക് കൈയും കൊടുത്ത് ഇരുന്നു. ഒരേ ചുവട് തന്നെ അയാള്‍ പലവട്ടം ആവര്‍ത്തിക്കുന്നതായാണ് എനിക്ക് തോന്നിയത്. പരിപാടിക്ക് ശേഷം ഒരു കൊച്ചുകുട്ടി എഴുന്നേറ്റ് കലാകാരനോട് കാല്‍ ചലനങ്ങളെപ്പറ്റിപറയാന്‍ ആവശ്യപ്പെട്ടു.  കൃത്യമായി എണ്ണം ഓര്‍ക്കുന്നില്ളെങ്കിലും കുട്ടി 64 അടവുകള്‍ കലാകാരന്‍ കാണിച്ചതായി പറഞ്ഞു. അതെനിക്ക് ഷോക്കായിരുന്നു. ഷോക്ക് എന്‍െറ ഈഗോക്ക് ഏറ്റ അടിമൂലമായിരുന്നു. കാരണം ജീവിതകാലം മുഴുവന്‍ ക്ളാസിക്കല്‍ രൂപം  ശീലിച്ച, ജീവിതത്തിലെമ്പാടും ഭരതനാട്യം കണ്ടല്‍ എനിക്ക് ഒന്നിലേറെ അടവുകള്‍ തിരിച്ചറിയാനാവില്ല. അല്ളെങ്കില്‍ ചുവടുകള്‍ തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാനായില്ല. ഇപ്പോഴാണ് ചോദ്യം ഉയരുന്നത് ആരാണ് സോഫിസ്റ്റിക്കേറ്റഡ്, ആരാണ് സോഫിസ്റ്റിക്കേറ്റഡ് അല്ലാത്തത്?


ഗീതാ ഹരിഹരന്‍:  ഇന്നലെ ഈ സാഹിത്യോത്സവത്തിന്‍െറ ഉദ്ഘാടന വേദിയില്‍ ഞാന്‍ വേദിയിലിരിക്കുമ്പോള്‍ ക്ളാസിക്കലിനെപ്പറ്റി ചര്‍ച്ചയുണ്ടായിരുന്നു. സ്വയം നിയന്ത്രിച്ചെങ്കിലും ഞാന്‍ വേദിയിലിരുന്നു ചിന്തിച്ചു. നിങ്ങള്‍ ക്ളാസിക്കലിനെപ്പറ്റി പറയൂ, ഞാന്‍ നിങ്ങള്‍ എവിടെനിന്ന് വരികയാണെന്ന് പറയാം എന്ന വാചകമായിരുന്നു അത്.

ടി.എം. കൃഷ്ണ: കൃത്യമായും. ക്ളാസിക്കല്‍ എന്നത് വ്യക്തമായും ഒരു സാമൂഹ്യ-രാഷ്ട്രീയ നിര്‍മിതിയാണ്. അത് സൗന്ദര്യ ശാസ്ത്ര നിര്‍മതിയില്ല.  ഒരു കലാരുപം ക്ളാസിക്കല്‍ എന്ന് വിശേഷിപ്പിക്കാന്‍  സൗന്ദര്യശാസ്ത്രപരമായ ഒരു കാരണവും നിങ്ങള്‍ക്ക് കണ്ടത്തൊനാവില്ല. ഒരു രാഷ്ട്രീയകാരണമുല്‍ാകാം. ഒരു സാമൂഹ്യകാരണമുണ്ടാകാം. ഫോക്ക് എന്ന വാക്കുപോലും പ്രശ്നം നിറഞ്ഞതാണ്. ചരിത്രപരമായി നമ്മള്‍ ദേശി എന്ന വാക്ക് ഉപയോഗിക്കും. ദേശി എന്നത് ഫോക്കിന് തുല്യമായാണ് കരുതുന്നത്. ദേശി അല്ല ഫോക്ക്്. നമ്മള്‍ ശാസ്ത്രീയ സംഗീതമെന്ന് വിളിക്കും. അശാസ്ത്രീയ സംഗീതമുണ്ടോ? എല്ലാ സംഗീതവും ശാസ്ത്രീയ സംഗീതമാണ്.

ഗീതാ ഹരിഹരന്‍: അതുപോലെ തന്നെയാണോ സുഗമം സംഗീതവും? 

ടി.എം. കൃഷ്ണ: എല്ലാം അങ്ങനെ തന്നെ. കര്‍ണാടിക് സംഗീതത്തിനുള്ളില്‍ എന്താണ് ആ സംഗീതത്തിന്‍െറ രൂപം, ചരിത്രപരത, എന്താണ് സോഫിസ്റ്റിക്കേഷന്‍ എന്നിവയെപ്പറ്റി ഒക്കെ പറയുന്നത് മനസിലാക്കാം. എന്നാല്‍ രണ്ടു വ്യത്യസ്തമായ സൗന്ദ്യശാസ്ത്ര നിര്‍മതികളെപ്പറ്റി തുലനം  ചെയ്യാന്‍ പാടില്ല. അങ്ങനെ പരസ്പര തുലനം ചെയ്യുമ്പോള്‍ അത് പ്രശ്നഭരിതമാകും.  തെറ്റായ നിലപാടാകും. അപ്പോള്‍ നേരത്തെ നിങ്ങള്‍ പറഞ്ഞതുപോലെ നിങ്ങള്‍ എവിടെ നിന്ന് വരുന്നു എന്നത് മനസിലാകും. വേര്‍തിരിവ് സാമൂഹ്യ-രാഷ്ട്രീയ തലത്തില്‍ നിന്നുള്ളതാണ്. അല്ലാതെ സൗന്ദര്യശാസ്ത്രപരമായുള്ളതല്ല.

ഗീതാ ഹരിഹരന്‍: നോര്‍ത്ത്,സൗത്ത്, ഫോക്ക്/പോപ്പുലര്‍, ക്ളാസിക്കല്‍ എന്നിവയെല്ലാം കര്‍ണാടിക് സംഗീതത്തെ എത്രമാത്രം  സമ്പന്നമാക്കിയിട്ടുണ്ട് ?

ടി.എം. കൃഷ്ണ: ആദ്യമേ പറയട്ടെ, കര്‍ണാടക സംഗീതം മുമ്പ് എതോ ഘട്ടത്തില്‍ വളരെ ജനാധിപത്യമായിരുന്നു, എല്ലാവര്‍ക്കും അത് പൂര്‍ണമായി  സ്വീകാര്യമായിരുന്നു എന്നൊക്കെ കരുതുന്നത് അസംബന്ധമാണ്. അത് വിശ്വസിക്കരുത്. കര്‍ണാടിക് സംഗീതം എപ്പോഴും രാജസദസിന്‍െറ ഭാഗമായിരുന്നു.  സമൂഹത്തിലെ ഉന്നത വിഭാഗത്തിന്‍െറ ഭാഗമായിരുന്നു. ആ സമയത്ത് ദക്ഷിണ ദേശത്ത്, ദേവദാസി, തമിഴ്നാട്ടില്‍ ഇസൈ വെള്ളാളര്‍ എന്നിവരുണ്ടായിരുന്നു. ഇസൈ വെള്ളാളര്‍ നാഗസ്വരം വായിച്ചിരുന്നരാണ്. അവിടെ  ബ്രാഹ്മണ പണ്ഡിതര്‍, ഗായകര്‍ തുടങ്ങിയവരൊക്കെയുണ്ട്. ഈ ഗ്രൂപ്പ് ഒന്നിച്ചാണ് സംഗീതം. പക്ഷേ, ഇതെല്ലാം സംഘടിതമായ രൂപമായിരുന്നു കരുതാന്‍ പാടില്ല.  മറിച്ച്  വ്യത്യസ്തമായ വിവിധ സമൂഹത്തില്‍ നിന്നാണ് കര്‍ണാടിക് സംഗീതം ഉല്‍ണ്ടാകുന്നത്.  കര്‍ണാടിക് സംഗീതം എന്ന് ഇന്ന് വിളിക്കുന്നത് വടക്കന്‍ കര്‍ണാടക, മദ്ധ്യപ്രദേശ് മേഖലയില്‍  നിന്നുള്ള സംഗീതത്തില്‍ നിന്ന് വലിയ രീതിയില്‍ സ്വാധീനമുള്‍ക്കൊല്‍താണ്. അവിടെയുള്ള  ഠായ, ചതുര്‍ഗണ്ഡിയില്‍ നിന്ന് ഒക്കെ സ്വാധീനം ഉള്‍ക്കൊണ്ടിട്ടുണ്ട്. ചതുര്‍ഗണ്ഡി വ്യത്യസ്തമാണ്. അതില്‍നിന്ന് വലിയ രീതിയിലാണ് സ്വാധീനമുള്‍ക്കൊണ്ടത്. അന്ന് സംഗീതജ്ഞര്‍ യാത്ര ചെയ്തിരുന്നു. അവര്‍ രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ തുടര്‍ച്ചയായി സഞ്ചരിച്ചിരുന്നു.ഇതിനിടയില്‍ പല സ്വാധീനങ്ങളും സ്വീകരിക്കപ്പെട്ടു. അതുപോലെ രാഗമെന്ന്  ഇസ്ലാമിക് ലോകത്തില്‍ എടുത്തതാണ്. ഇവിടെയാണ് കര്‍ണാടിക്  സംഗീതകാരന്‍മാരുടെ കാപട്യം. അവര്‍  തങ്ങളാണ് ഇന്ത്യന്‍ പാരമ്പര്യത്തിന്‍െറ യഥാര്‍ത്ഥ പിന്തുടര്‍ച്ചക്കാര്‍, ശുദ്ധതയുള്ളവര്‍ എന്ന് പറയും. ഹിന്ദുസ്ഥാനി സംഗീതം ഇസ്ലാമിക സ്വാധീനത്താല്‍ മലിനമാക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍,ഞങ്ങള്‍ അങ്ങനെയല്ളെന്നാണ് അവരുടെ നിലപാട്. ഇത് അസംബന്ധമാണ്. കര്‍ണാടിക് സംഗീതത്തിന് 2000-3000 വര്‍ഷത്തിന്‍െറ പാരമ്പര്യം അവര്‍ പറയും. എന്നാല്‍, കര്‍ണാടിക് സംഗീതത്തിന് 200 വര്‍ഷത്തെ പഴക്കമേയുള്ളൂ. എന്‍െറ കുടുംബവംശാവലിക്ക് ദശലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ പിന്നോട്ട് പോവാം. അതിനര്‍ത്ഥം ഞാന്‍ ദശലക്ഷം വര്‍ഷം പ്രായമുണ്ടെന്നാണോ? ഞാന്‍ നിശ്ചിതമായ സാമൂഹ്യ- സാംസ്കാരിക നിര്‍മിതിയാണ്. 150 വര്‍ഷത്തെ പഴക്കമേ ആ സാമൂഹ്യ-സാംസ്കാരിക നിര്‍മിതിക്കുള്ളൂ. ഇതു തന്നെയാണ് കര്‍ണാടിക് സംഗീതത്തെപ്പറിയുമുള്ളത്.സ്വാധീനങ്ങള്‍ നിഷേധിക്കാന്‍ പാടില്ല. ദേവാരം സംഗീതകാരുടെ പ്രധാന്യം, ഭക്തി പ്രസ്ഥാനത്തിന്‍െറ സ്വാധീനം ഒക്കെയുണ്ട്. അതുപോലെ പുരന്ദ്ര ദാസ്.  ആര്‍ട് മ്യൂസിക്കുകാരനായാണ് അദ്ദേഹത്തെ വിശേഷിപ്പിക്കു. പക്ഷേ, ഭക്തി കവിയാണ്. അതുപോലെ താള സംവിധാനം. അതു ഭക്തി മ്യൂസിക്കില്‍ നിന്നുള്ളതാണ്. ഇങ്ങനെ പരസ്പരം കൊടുക്കല്‍ വാങ്ങലുകളുണ്ട്.  എ സമം ബി സമം സി എന്നുള്ള രീതി എല്ലാത്തിനും ശരിയാവില്ല. കാരണം എ,ബി.സി ഇവിടെ ഇല്ലതന്നെ. അതെല്ലാം പിന്നീടുള്ള വന്നതാണ്. 150 വര്‍ഷം മുമ്പുള്ള സംഗീതം എന്തായിരുന്നുവെന്നും അത് എങ്ങനെയിരിക്കുമെന്നും  റി കണ്‍സ്ട്രക്റ്റ് ചെയ്യുന്ന ഒരു പദ്ധതി ഞാന്‍ ഏറ്റെടുത്തിരുന്നു. അത് ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നു. അതനുസരിച്ച് ചില രാഗങ്ങള്‍ നോക്കുമ്പോള്‍ അതിനെ ഒരു തരത്തിലും സംഗീതം എന്നു വിളിക്കാന്‍ പറ്റാത്തതാണ്. ഞാന്‍ സുന്ദരമെന്ന കരുതെന്നത് തന്നെ പ്രശ്നമാണ്. എന്‍െറ  സാമൂഹ്യ-രാഷ്ട്രീയ സ്ഥാനം മാറ്റിനിര്‍ത്തി ഒന്നിനെ സുന്ദരമെന്ന് പറയാനാകുമോ, അതുപോലെ ഒരു സംഗീതകാരന് അദ്ദേഹത്തിന്‍െറ സാമൂഹ്യ-രാഷ്ട്രീയ സ്ഥാനം മാറ്റിവച്ച് സൗന്ദര്യശാസ്ത്രത്തില്‍ മാത്രം ഊന്നാനാകുമോ. ആദ്യം രൂപത്തെ നോക്കൂ, പിന്നെ സൗന്ദര്യത്തില്‍. അപ്പോള്‍ നിങ്ങള്‍ക്ക് പല ധാരകള്‍, ശബ്ദം, ചലനം തുടങ്ങിയവ ഇഴകലര്‍ന്നിരിക്കുന്നത് കാണാം. ഒരാള്‍ സ്വയം പല ധാരകളില്‍ നിന്നു വന്നതാണ്. തമ്പൂരി എന്ന ടര്‍ക്കി വാക്ക് കേട്ട് കാണും. ഹുസൈനി എന്ന കര്‍ണാടിക് രാഗം കേട്ടുകാണും.  മഖാം സംഗീതം അറിയുന്നവര്‍ക്ക് ഇതിലൊക്കെ ചില സമാനതകള്‍ കാണാം. സമാനതകള്‍ എന്ന് ഞാന്‍ വളരെ സൂക്ഷിച്ചാണ് പറയുന്നത്.  പക്ഷേ, ഈ സംഗീതം ഒരു ജാതി, മതം, വര്‍ഗത്തില്‍ നിന്ന് വന്നതാണ് എന്നത് വിഷയമല്ല. വ്യത്യസ്ത സ്വാധീനങ്ങള്‍ വളരെ നല്ല രീതിയില്‍ ഒന്നുചേരുന്നതിനെ അവര്‍ മറക്കും. മേധാവിത്തമുള്ള സമുദായം സൗന്ദര്യം സൃഷ്ടിച്ചതാണെന്ന് അവകാശപ്പെടും.  ഒരു സമുദായത്തിന് ഒറ്റക്ക് ഇത്തരം രൂപം നല്‍കാന്‍  കഴിയില്ല. അതിപ്പോഴും ഉന്നതവിഭാഗത്തിന്‍െറ കൈയിലായിരിക്കും. പക്ഷേ, അവരുടെ സൃഷ്ടിയല്ലിത്.



ഗീതാ ഹരിഹരന്‍: നമുക്ക് പുറംതള്ളലിനെപ്പറ്റി (എക്സ്ക്ളൂഡനെ) പറയേണ്ടതുണ്ട്. അതിപ്പോള്‍ രാജ്യത്ത് ഒരു നടപ്പുശീലമായി മാറിയിരിക്കുന്നു.പുറംതള്ളിന്‍െറ ഭാഷയെ നമ്മള്‍ നോക്കണം.  ശുദ്ധതയാണ് ഒന്നാമത്തെ ശത്രു. കുട്ടികളായിരിക്കുമ്പോള്‍ ഞങ്ങള്‍ കേട്ടിരുന്നത് കര്‍ണാടിക് സംഗീതം ശാസ്ത്രമാണെന്നാണ്.  ശുദ്ധതയില്‍നിന്ന് തന്നെ നിങ്ങള്‍ തുടങ്ങേണ്ടതുണ്ട്.

ടി.എം. കൃഷ്ണ: ശുദ്ധതയെപ്പറ്റിയുള്ള ധാരണയില്‍ ചില പ്രശ്നങ്ങളുണ്ട്. ശുദ്ധത എന്നവാദം  ചില തരത്തിലുള്ള പെരുമാറ്റം ആവശ്യമാണെന്ന് പറയുകയാണ് ചെയ്യുന്നത്. അതിന് നിര്‍ബന്ധിക്കും. ശുദ്ധത, വിശുദ്ധത എന്നു പറയുമ്പോള്‍ നിങ്ങള്‍ നിശ്ചിത തലത്തിലുള്ള പെരുമാറ്റം ഈ സംഗീതത്തിനായി അര്‍പ്പിക്കണമെന്ന് പറയുകയാണ്. നിശ്ചിതമായ മത പ്രാക്ടീസുകള്‍ നിങ്ങള്‍ ശുദ്ധരായിക്കാന്‍ ആവശ്യമാണെന്ന് പറയുകയാണ്. ശുദ്ധതയും വിശുദ്ധിയും ഉള്ളതാണ് എന്നു പറയുന്നതിലൂടെ ചില കാര്യങ്ങള്‍ ചോദ്യം ചെയ്യാന്‍ പാടില്ലാത്തതായി ഉണ്ടെന്ന് നിങ്ങളോട് പറയുകയാണ്. ഈ മൊത്തംകാര്യങ്ങളും ഒരു കെണിയാണ്. നിങ്ങളെ വിശ്വസിപ്പിക്കുന്ന കെണിയാണ് ഇവിടെയുള്ളത്.  നിങ്ങള്‍  ഇത് വിശുദ്ധമാണ് എന്നു പറയുമ്പോള്‍ അതിന്‍െറ സാധാരണമായ  തലത്തെ ഒഴിവാക്കുകയാണ് ചെയ്യുന്നത്. ചോദ്യം ചെയ്യലുകള്‍ ഒഴിവാക്കുന്നു. പിന്നെ സംഗീതത്തെ ഉയര്‍ന്ന തട്ടില്‍ വക്കുന്നു.  അവിടെയാണ് നാട്യശാസ്ത്രം വരുന്നത്. കര്‍ണാടിക് സംഗീതത്തിന് 2000 വര്‍ഷം പഴക്കമുല്‍െന്ന് പറയുന്നത് അതിന് ശുദ്ധത നല്‍കാനുള്ള ശ്രമമാണ്. മറ്റൊരു പ്രശ്നം ഈ വൃത്തത്തിനുള്ളിലെ ആളുകളാണ്. കര്‍ണാടിക് സംഗീതത്തില്‍ കുറേയേറെ ബ്രാഹ്ണരുണ്ട്. ഈ വൃത്തത്തത്തിനുള്ളില്‍ കടക്കാന്‍ ചില ഒത്തുതീര്‍പ്പുകള്‍ വേല്‍ിവരും. ഞാനീപ്രശ്നം ഉയര്‍ത്തുമ്പോള്‍ പലപ്പോഴും കേള്‍ക്കുന്നതാണ് നാദസ്വരം ശ്രീരംഗത്ത് മുസ്ളിംകളാണ് വായിക്കുന്നത്, ടി.എന്‍. രാജരത്നം പിളെളയെ കേട്ടിട്ടില്ളേ, പഴനി സുബ്രഹമണ്യം പിള്ളയില്ളേ തുടങ്ങിയ വാദങ്ങള്‍. ഇത് വിശ്വസനീയമായ വാദമായി തോന്നാം. പക്ഷേ, ഈ വ്യക്തികള്‍ ഈ ശുദ്ധമായ, പവിത്രമായ സംഗീതത്തിന്‍െറ ഭാഗമാകാന്‍ നടത്തിയ ഒത്തുതീര്‍പ്പുകളെപ്പറ്റി( നെഗോസിയേഷന്‍) ആരും പറയില്ല. ഒരു ഇസ്ലാമിക വിശ്വാസി ഞാന്‍ ഹിന്ദുയിസത്തോട് വിയോജിക്കുന്നു, പക്ഷേ കര്‍ണാടക സംഗീതം ഇഷ്ടപ്പെടുന്നുവെന്ന് പറയുന്നത് കേള്‍ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അങ്ങനെ പറഞ്ഞാല്‍ അയാള്‍നഅവള്‍ ഈ മേഖലയില്‍ ഒരിടത്തും എത്തില്ളെന്ന് ഞാന്‍ തറപ്പിച്ചു പറയുന്നു. നിങ്ങള്‍ക്ക് ചെയ്യാവുന്നത്  ഹിന്ദുവെന്ന ആശയം സ്വീകരിക്കലാണ്. ഈ സംഗീതകാരില്‍ പലരും ചെയ്യുന്നത് അതാണ്. നിങ്ങള്‍ മുസ്ലിം സംഗീതകാരുടെ വീട്ടില്‍ പോവുക. അവര്‍ മുസ്ലിം വിശ്വാസങ്ങള്‍ പുലര്‍ത്തുന്നുണ്ടാവും. പക്ഷേ, അവര്‍ ഹിന്ദുത്വത്തെ പകര്‍ത്തുന്നതു കാണാം. സംഗീതത്തിന്‍െറ ഈ ശുദ്ധത, വിശുദ്ധത എന്ന സങ്കല്‍പം അവരോട് ചില ഹിന്ദു മതത്തോട് ചില ഒത്തുതീര്‍പ്പുകള്‍ ആവശ്യപ്പെടുന്നുണ്ട്. അവര്‍ സംഗീതത്തിന്‍െറ ഹിന്ദു അസ്തിത്വം അംഗീകരിക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്നു. ഇത് ഒരു കെണിയാണ്. മറ്റ് ജാതി ഗ്രുപ്പുകളും ഇത് ചെയ്തിട്ടുണ്ട്.

ഗീതാ ഹരിഹരന്‍: യേശുദാസ്?

ടി.എം. കൃഷ്ണ: നിങ്ങള്‍ യേശുദാസിന്‍െറ പേര്  പറഞ്ഞതില്‍ സന്തോഷം. യേശുദാസിന്‍െറ കാര്യത്തില്‍ ഇതില്‍ ഒരു വ്യത്യാസവുമില്ല. യേശുദാസിനോടുള്ള എല്ലാ ആദരവോടെയും പറയട്ടെ യേശുദാസും ഇത് തന്നെയാണ് ചെയ്തത്. പലതും ബോധപൂര്‍വമായിരിക്കില്ല. ഒരാള്‍ക്ക് രാവിലെ എഴുന്നേറ്റ് ഞാന്‍ ഹിന്ദുയിസത്തോട് ഒത്തുതീര്‍പ്പു നടത്തുന്നു എന്ന് പറഞ്ഞ് കര്‍ണാടിക് സംഗീതത്തില്‍ വരാന്‍ കഴിയില്ല. കഴിവുണ്ടാകണം. പക്ഷേ, യേശുദാസ് ഇത്തരത്തില്‍ ചെയ്യുമ്പോള്‍ അദ്ദേഹം ഒരു ട്രോഫിയാണ്. ട്രോഫിയാണെന്ന് പറയുന്നതില്‍ ക്ഷമിക്കണം. ഓരോ തവണയും എടുത്തുയര്‍ത്തി പറയും, നോക്കു, നോക്കൂ, യേശുദാസ് ക്രിസ്ത്യാനിയാണ്, കര്‍ണാടിക് സംഗീതം പാടുന്നു. യേശുദാസ് ക്രിസ്ത്യാനിയായിരിക്കാം. പക്ഷേ, അദ്ദേഹം ഞാന്‍ ഇഷ്ടപ്പെടുന്ന ഹിന്ദുവാണ്. ഹിന്ദുക്കളോട് വിയോജിക്കുന്ന ക്രിസ്ത്യാനിയല്ല അദ്ദേഹം. യേശുദാസ് ഇങ്ങനെ പറഞ്ഞുകാണാന്‍ ഞാനാഗ്രഹിക്കുന്നു, ഞാന്‍  രാമ, കൃഷ്ണ, ഗോവിന്ദ കാമാക്ഷിയില്‍ വിശ്വസിക്കുന്നില്ല, എങ്കിലും അതേപ്പറ്റി പാടുന്നുവെന്ന്. നിങ്ങള്‍ അതില്‍ വിശ്വസിക്കണമെന്നില്ല, പക്ഷേ, അത് നിലനില്‍ക്കുന്നില്ല എന്ന് പറയരുത്. ഞാന്‍ പറയുന്നത് രാമ, കൃഷ്ണ, ഗോവിന്ദ കാമാക്ഷി ഇല്ളെന്നാണ്.  എന്നിട്ടും ഞാന്‍ പാടുന്നു. ഇതും സാധ്യതയാണ്.

ഗീതാ ഹരിഹരന്‍:  കൃഷ്ണ,മുമ്പ് നിങ്ങള്‍ പറഞ്ഞിട്ടുണ്ട് ചില ക്രിസ്ത്യന്‍ സംഗീതം ചിട്ടപ്പെടുത്തുകയും ഇടക്കുവച്ച് നിര്‍ത്തേല്‍ി വരികയും  ചെയ്തവരെപ്പറ്റി.

ടി.എം.കൃഷ്ണ: മുമ്പ് രസകരമായ പലതും നടന്നിട്ടുണ്ട്. എബ്രഹാം പണ്ഡിതര്‍. അദ്ദേഹം ശരിക്കും കര്‍ണാടിക് സംഗീത പണ്ഡിതനാണ്. കര്‍ണാമൃത സാഗരം എന്ന പുസ്തകം എഴുതിയിട്ടുണ്ട്. മോഹനം, ആനന്ദഭൈരവി രാഗത്തില്‍ സംഗീതം ചിട്ടപ്പെടുത്തി. ഇപ്പോള്‍ കേള്‍ക്കുന്ന ആധുനിക മോഹനം, ആനന്ദ ഭൈരവിയിലല്ല.  ഇത് 100 വര്‍ഷം മുമ്പാണ്.  യു.വി. സ്വാമിനാഥ അയ്യര്‍ തമിഴ് സാഹിത്യത്തിലെ അതികായനാണ്. ചിലപ്പതികാരം, സംഘം സാഹിത്യം കണ്ടെടുക്കുന്നത് അദ്ദേഹമാണ്. അദ്ദേഹത്തെ കൂടാതെ തമിഴിന്‍െറ പഴക്കത്തെപ്പറ്റിയൊന്നും ചര്‍ച്ച ചെയ്യാനാവില്ല.19ാം നൂറ്റാണ്ടിലെ കര്‍ണാടിക് സംഗീതത്തെപ്പറ്റി അറിവ് തരുന്ന രണ്ടു മൂന്ന് പുസ്തകങ്ങള്‍ അദ്ദേഹം എഴുതിയിട്ടുണ്ട്. അതില്‍ അദ്ദേഹം സൂഫി തമിഴ് സെയിന്‍റിനെപ്പറ്റി പറയുന്നുണ്ട്. കുന്നംകുടി മസ്താനെപ്പറ്റി. കുന്നംകുടി മസ്താന്‍ മദ്രാസ് മേഖലയിലാണ് ജീവിച്ചത്. അദ്ദേഹത്തിന്‍െറ ഗാനങ്ങളെല്ലാം കര്‍ണാടിക് രാഗത്തിലായിരുന്നു. അത് എല്ലാവരും പാടിയിരുന്നുവെന്നാണ് സ്വാമിനാഥ അയ്യര്‍ പറയുന്നത്. പക്ഷേ, ഇന്നാ പാട്ടുകള്‍ എല്ലാം പോയി. അതാരും പാടുന്നില്ല. ഞാനാ രാഗങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ട്. ഇന്നാരാണ് കുന്നുംകുടി മസ്താന്‍െറ ഗാനങ്ങള്‍ പാടുന്നത്? പാടുന്നവരുണ്ട്. ചെന്നൈ നഗരത്തില്‍ പുതിയ കലാരൂപമുണ്ട്. ഗാന സംഗീതം. അത് ചെന്നൈയില്‍ കുടിയേറി താമസിക്കുന്ന തൊഴിലാളികളുടെ സംഗീതമാണ്. മനോഹരമായ സാമൂഹ്യ-രാഷ്ട്രീയ നിര്‍മിതിയാണിത്. അത് ശവസംസ്കാരവുമായി ബന്ധപ്പെട്ട സംഗീതമായാണ് രംഗപ്രവേശം ചെയ്തത്. കര്‍ണാടിക് സംഗീതമെന്നു വിളിക്കുന്നതില്‍ നിന്ന് കുന്നുംകുടി മസ്താന്‍െറ സംഗീതം  പൂര്‍ണമായി ഇല്ലാതായെങ്കിലും അത് ഇന്ന് കീഴാളജനതയുടെ സംഗീതത്തിന്‍െറ ഭാഗമായി മറ്റൊരു അടിത്തറയില്‍ നിലകൊള്ളുന്നു.
 കര്‍ണാടക സംഗിതം ഹിന്ദു സംഗീതമല്ല എന്ന പ്രസ്താവന മിക്കയാളുകള്‍ക്കും ഒരസംബന്ധ പ്രസ്താവനയായി തോന്നും. അവര്‍ ചോദിക്കും ഞാന്‍ സ്റ്റേജില്‍ രാമ, കൃഷ്ണ, ഗോവിന്ദ കാമാക്ഷി എന്നു പറയുന്നില്ളേയെന്ന്. അതെ. പക്ഷേ, അപ്പോഴും ഞാന്‍ തറപ്പിച്ചു പറയും കര്‍ണാടിക് സംഗീതം ഹിന്ദു സംഗീതമല്ളെന്ന്.നമ്മള്‍ സങ്കീര്‍ണമായ അവസ്ഥയുണ്ടാക്കിയിരിക്കുകയാണ്. അതിനാല്‍ പറയും എബ്രഹാം പണ്ഡിതര്‍ മുഖ്യധാര പണ്ഡിതനല്ല.  തമിഴ് ഭാഷാ വിഭജനത്തിന് വിധേയനാക്കും. ഈ വിഭജനം ഒരേസമയം ജാതി വിഭജനംകൂടിയാണ്. ഭാഷ, ജാതി, മതം എന്നിവയുടെ വിഭജനം എന്നിവയൊക്കെയുണ്ട്. അതുപോലെ മറന്നുപോവാന്‍ പാടില്ലാത്ത ഒന്നുകൂടിയുണ്ട്. ലിംഗപരമായ വ്യത്യാസം.
നിങ്ങള്‍ പറഞ്ഞ സയന്‍സിന്‍െറ പ്രശ്നത്തെപ്പറ്റി പറയാം. കല സയന്‍സല്ല. അത് എല്ലായിടത്തും വ്യക്തമായി തുറന്നുപറയണം. മനുഷ്യ ജീവിതവുമായി ബന്ധപ്പെട്ട എല്ലാം  ശാസ്ത്രീയമാണ്.നിങ്ങള്‍ നടക്കുന്നു. അത് സയന്‍റിഫികാണ്.നിങ്ങള്‍ സംസാരിക്കുന്നു അത് സയന്‍റിഫിക്കാണ്. അത് നിങ്ങളുടെ ജീവിതത്തെ സയന്‍സാക്കുമോ? ഇല്ല. സയന്‍സ് എന്നത് അനുഭവമാണ്. ശബ്ദം ഇരട്ടിക്കുന്നത്, അതിന്‍െറ ഫ്രീക്വന്‍സികൂടുന്നത് ഒക്കെ സയന്‍റിഫിക്കാണ്. എന്നാല്‍ ഇത് സംഗീതമുണ്ടാക്കുന്നില്ല. നിങ്ങള്‍ക്ക് അനുഭവപ്പെടുമ്പോള്‍ മാത്രമാണ് സംഗീതമുണ്ടാകുന്നത്. നിങ്ങള്‍ക്ക് അനുഭവപ്പെടുമ്പോള്‍ മാത്രമാണ് എഴുത്ത് സംഭവിക്കുന്നത്. അതിന് കാരണം അനുഭവമാണ്. അതിനാല്‍ തന്നെ കല സയന്‍സാണ് എന്നത് അസംബന്ധമാണ്. കലയെന്നത് എന്താണോ അതിന്‍െറ  അനുഭവരൂപമാണ്. സയന്‍സ് നിങ്ങളോട് ഒരു സംവിധാനം എങ്ങനെ പ്രവര്‍ത്തിക്കുമെന്ന് പറയും.

ഗീതാ ഹരിഹരന്‍: സംസ്കാരത്തിന്‍െറ ഉല്‍പാദനത്തില്‍ സയന്‍സിന്‍െറ അപൈ്ളഡ് രൂപമെന്ന നിലയില്‍ സാങ്കേതിക വിദ്യ പങ്കുവഹിക്കുന്നതായി നാം അംഗീകരിക്കണം.  കടലാസിന്‍െറ കല്‍ത്തെല്‍ എഴുത്തിനെ തന്നെ മൊത്തത്തില്‍ മാറ്റുന്നുണ്ട്. നമുക്ക് അതവിടെ നിര്‍ത്തി, മറ്റൊരു വിഷയത്തിലേക്ക് നീങ്ങാം. മുമ്പ് നമ്മുടെ സംഭാഷണത്തില്‍ പാശ്ചാത്യ ഉപകരണങ്ങളുടെ കടന്നുവരവിനെപ്പറ്റി പറഞ്ഞിരുന്നു. സാക്സഫോണ്‍ കദ്രി ഗോപാല്‍ നാഥ്, മാന്‍ഡലിന്‍ യു. ശ്രീനിവാസ് എന്നിവരെയും പറ്റി പറഞ്ഞിരുന്നു.ഇത്തരം സാങ്കേതിക വിദ്യയുടെ കടന്ന് വരവ് തീര്‍ത്തും പുതിയതല്ളേ? 

ടി.എം. കൃഷ്ണ: ആധുനിക സാങ്കേതിക വിദ്യയുടെ ഉപയോഗം  പുറംതള്ളലിനെ (എക്സ്ക്ളൂഷന്‍), അതുപോലെ ജാതി മനോഭാവത്തെ സഹായിക്കുകയാണ് ചെയ്യുന്നത്. കീഴാള ജാതികളില്‍ നിന്ന് കഴിഞ്ഞ 30 വര്‍ഷത്തിനിടയില്‍ കര്‍ണാടക സംഗീതത്തില്‍ വന്ന രണ്ടുപേരാണ് മാന്‍ഡലിന്‍ ശ്രീനിവാസനും കദ്രിഗോപിനാഥും. അവര്‍ രണ്ടുപേരും പാശ്ചാത്യ ഉപകരണമാണ് ഉപയോഗിക്കുന്നത്. വയലിനോ, മൃദംഗമോ ആണ് ഉപയോഗിക്കുന്നതെങ്കില്‍ കാര്യമായി ഒന്നുമില്ല. അവര്‍ സാക്സോഫോണ്‍, മാന്‍ഡലിന്‍ എന്നിവയുമായാണ് കടന്നുവരുന്നത്. അത് അവരുടെ ജാതിഗ്രൂപ്പിനെ ഉയര്‍ത്തുന്നു. ആധുനികത എന്നതിനെപ്പറ്റിയുള്ള എലൈറ്റ് ആശയത്തെ അത് പ്രചോദിപ്പിക്കുന്നു. ആധുനിക എന്ന ആശയം വര്‍ഗവുമായി ബന്ധപ്പെട്ടതാണ്. അത് നമ്മുടെ സാമൂഹ്യ ഘടനയില്‍ ജാതിയുമായി ബന്ധപ്പെട്ടതണ്. പാശ്ചാത്യം എന്ന ആശയം ആധുനികതയുമായി വരുമ്പോള്‍ വര്‍ണം (റേസിന്‍െറ ) പ്രശ്നം വരുന്നു. ആധുനികതക്ക് വലിയ ചരട് വര്‍ണവുമായുല്‍െന്ന വസ്തുതയില്‍ നിന്ന് നിങ്ങള്‍ക്ക് ഓടിയൊളിക്കാനാവില്ല. ആധുനികതയെപ്പറ്റി(മോഡേണിറ്റി)യെപ്പറ്റി ചിന്തിക്കുമ്പോള്‍ നമ്മള്‍ വൈറ്റ് (വെള്ളനിറത്തെ)പ്പറ്റിയാണ് പറയുന്നത്.  സാക്സഫോണ്‍, മാന്‍ഡലിന്‍ എന്ന ആശയവുമായി അവര്‍ക്ക് കര്‍ണാടിക് സംഗീതത്തിലേക്ക് കടന്നുവരാനായി. മാന്‍ഡലിനല്ല അത് ശരിക്കും ഇലക്ട്രിക് മിനി ഗിറ്റാറാണ്.എന്നാല്‍, മാന്‍ഡലിന്‍ ശ്രീനിവാസന്‍ വോക്കലിസ്റ്റായിട്ടാണ് വരുന്നെങ്കില്‍ അദ്ദേഹത്തിന്  എന്തെങ്കിലും ചെയ്യാനുമാകുമായിരുന്നു എന്ന് ഞാന്‍ കരുതുന്നതേയില്ല.

ഗീതാ ഹരിഹരന്‍: വീണക്ക് ഒരു വിശുദ്ധ പദവിയുണ്ട്. പക്ഷേ, എന്‍െറ ചോദ്യം വയലിനെങ്ങനെയാണ് ജാതി പദവി നേടിയത് അഥവാ ജാതി സ്വഭാവമുണ്ടായത്? 


ടി.എം. കൃഷ്ണ: നിങ്ങള്‍ ആ ചോദ്യം ഉന്നയിച്ചതില്‍ സന്തോഷം. ദക്ഷിണ ഇന്ത്യയില്‍ വയലിന്‍ ആദ്യമായി വരുന്നത് സദേര്‍ എന്ന കലാരൂപത്തിലൂടെയാണ്. ആ കലാരൂപം പിന്നീട് ഭരതനാട്യമായി മാറി. വയലിന്‍ ആദ്യം വായിച്ചതും സ്ത്രീയാണ്. അത് 1700 കളുടെ അവസാനം ടിപ്പുവിന്‍െറ കൊട്ടാരത്തിലും തഞ്ചാവൂരിലുമാണ് നടക്കുന്നത്. അന്ന് ദേവദാസികളാണ് വയലിന്‍ വായിക്കുന്നത്. ക്ളാരനറ്റ് പോലും സദേറില്‍ കൂടിയാണ് വരുന്നത്. പിന്നീട് വയലിന്‍ ബ്രിട്ടീഷ് അംഗീകാരം കിട്ടുന്നതിന് സഹായകമായി  ഉപകരണമായി മാറി.  ബ്രിട്ടീഷുകാരെ കൊണ്ട് "നോട്ട് ബാഡ്, ദീസ് നേറ്റീവ് കാന്‍ ഡു സം മ്യൂസിക്' എന്ന് പറയിക്കാന്‍ വയലിന്‍ ഇടയാക്കി. അതിനാല്‍ രാജസദസ്സിലെ സംഗീതകാരന്‍മാര്‍ വയലിന്‍ ഉപയോഗിച്ച് ആദ്യം പാശ്ചാത്യ സംഗീതം പഠിച്ചു. വരഹപ്പയ്യര്‍ എന്ന മുന്‍ മന്ത്രി  വയലിന്‍ ബ്രിട്ടീഷുകാരില്‍ നിന്ന് പഠിച്ചു. അതിന് ശേഷം ചെന്നൈയിലേക്ക് വന്ന് അംഗീകാരം നേടി. അങ്ങനെ വയലിന്‍ രാഷ്ട്രീയ ടൂള്‍ ആയി ഉപയോഗിക്കപ്പെട്ടു. അത് നേട്ടങ്ങള്‍ സ്വന്തമാക്കാനുള്ള രാഷ്ട്രീയ മാര്‍ഗമായി. പിന്നെ മുത്തുസ്വാമി ദീക്ഷിതര്‍ ചെന്നൈക്ക് സമീപമുള്ള മണാലിയില്‍ താമസിച്ചു.അദ്ദേഹം വയലിന്‍ പഠിച്ചു. വയലിന്‍ ഇന്ന് ബ്രാഹ്മണ ഉപകരണമാണ്. കാരണം ലളിതമാണ്. അത് വന്നത് ബ്രിട്ടീഷുകാരില്‍ നിന്നാണ്. അത് ബ്രിട്ടീഷുകാരുമായി ഒത്തുതീര്‍പ്പ് നടത്താനുള്ള ഒരു ഉപകരണവുമായി മാറി. വയലിന്‍  സംഗീതത്തിന്‍െറ ഭാഗമാക്കുന്നത് നിങ്ങളുടെ പ്രശസ്തി വര്‍ധിപ്പിക്കും. വയലിന്‍െറ സൗന്ദര്യശാസ്ത്രപരമായ ഉപയോഗങ്ങള്‍ മറ്റൊരു കാര്യമാണ്. അതെപ്പറ്റിയല്ല ഞാന്‍ പറയുന്നത്.

ഗീതാ ഹരിഹരന്‍: ഇവിടെ ചില പ്രശ്നമുണ്ട്. മുമ്പ് ഞാന്‍ സിംഗപ്പൂരില്‍ പോയപ്പോള്‍ കേരളത്തില്‍നിന്നുള്ള ഒരു ക്രിസ്ത്യന്‍ സ്ത്രീയെ കണ്ടു. അവര്‍ തലമുറകളായി അവിടെ താമസിക്കുന്നവരാണ്. അമ്മയും മുത്തശ്ശിയും വയലിന്‍ വായിച്ചിരുന്നു. അവര്‍ പറയുന്നത് കര്‍ണാടിക് സംഗീതത്തില്‍ വയലിന്‍ വന്നത് അറബ്, പോര്‍ച്ചുഗീസ് ബന്ധത്തെപ്പറ്റിയാണ്...

ടി.എം. കൃഷ്ണ: അതിനെ പിന്തുണക്കുന്ന ചരിത്രപരമായ തെളിവുകള്‍ ഞാന്‍ കണ്ടിട്ടില്ല. സ്ട്രിങ്ങ് ഉപകരണങ്ങള്‍ അങ്ങനെ വന്നിട്ടുണ്ടാവാം. പക്ഷേ, ചരിത്രപരമായ തെളിവുകള്‍ വയലിന്‍ ഇപ്പോഴും ബ്രിട്ടീഷുകാരില്‍ നിന്ന് വന്നു എന്നാണ് കാണിക്കുന്നത്.

ഗീതാ ഹരിഹരന്‍: പക്ഷേ, വയലിന്‍ രാവണ കാലത്തോളം പഴക്കം പറയുന്നു. എല്ലാം ഇന്ത്യയിലുണ്ടായിരുന്നെന്നും ആളുകള്‍ പറയും.

ടി.എം. കൃഷ്ണ: എല്ലാവരും പഴമയെപ്പറ്റി പറയും. രണ്ട് മുഖങ്ങളുള്ള ഡ്രം നേരത്തെയുണ്ട്. അതിനര്‍ത്ഥം മൃദംഗത്തിന് 2000 വര്‍ഷം പഴക്കമുണ്ടെന്നാണോ? അങ്ങനെയില്ല.  നാഗസ്വരത്തിനും 2000 വര്‍ഷം പഴക്കമൊന്നുമില്ല. അത്തരം സംഗീതാ ഉപകരണത്തെപ്പറ്റിയുള്ള ആശയം എന്നുമുണ്ടായിരിക്കാം. വയലിന്‍ ഇന്ത്യയിലുണ്ടായിരുന്നു, അവിടെ നിന്ന് പാശ്ചാത്യലോകത്തേക്ക് പോയി, പിന്നെ വീണ്ടും തിരിച്ചുവന്നു എന്നൊക്കെ കരുതുന്നത് അസംബന്ധമാണ്.വടിവേലു കേരളത്തില്‍ കുറച്ചുകാലം വയലിനുമായി വരുന്നു. അതാണ് വയലിന്‍െറ കേരളവുമായുള്ള ഒരു പ്രധാനപ്പെട്ട സംഭവം.  എം.എസ്. ഗോപാലകൃഷ്ന്‍െറ അച്ഛന്‍ പരൂര്‍ സുന്ദരം അയ്യര്‍ വയലിനുമായി  മുംബൈയിലേക്കു പോയി.അങ്ങനെയാണ് വയലിന്‍ വ്യാപകമാകുന്നത്. വയലിന്‍ സ്വീകാര്യമാകുന്നത് അക്കാലത്തെ സാമൂഹ്യമായ ചില ആവശ്യങ്ങളുമായി ബന്ധപ്പെട്ടാണ്. അന്ന് നമ്മള്‍ കലയും സംഗീതവുമെല്ലാം ഉപയോഗിക്കാന്‍ ശ്രമിക്കുന്നത് നമ്മുടേത് വളരെ പഴയ സംസ്കാരമാണ് എന്നു തെളിയിക്കാന്‍ കൂടിയാണ്.  ഇന്ന് നമ്മള്‍ മനസിലാക്കുന്ന പോലുള്ള സംഗീതം 19ാം നൂറ്റാണ്ടിന്‍െറ അന്ത്യ വര്‍ഷങ്ങളുടെ സൃഷ്ടിയാണ്. അതൊരു സാമൂഹ്യ, രാഷ്ട്രീയ നിര്‍മതി എന്ന പോലെ കലാപരമായ സൃഷ്ടിയും കൂടിയാണ്.  ഒരു കലയുടെ സാമൂഹ്യ-രാഷ്ട്രീയ വശം അന്വേഷിക്കാതെ നിങ്ങള്‍ക്കൊരിക്കലും അതിന്‍െറ സൗന്ദര്യശാസ്ത്രം മനസിലാവില്ല.  സൗകര്യത്തിന് അനുസരിച്ച്  നമ്മള്‍ സാമൂഹ്യ, രാഷ്ട്രീയ വശം ഉപേക്ഷിച്ച ശേഷം പറയും ഇതാണ് സംഗീതം. അല്ല ഇതല്ല സംഗീതം.

ഗീതാ ഹരിഹരന്‍:  ഇന്ന് നമ്മള്‍ കാണുന്ന  ഈ കര്‍ണാടിക് സംഗീതം ഒരു ദേശീയ ഉല്‍പന്നമാണ്. അതോ എത്രത്തോളം കൊളോണിയല്‍ കാലത്തിന്‍െറ തുടര്‍ച്ചയാണ്?

ടി.എം. കൃഷ്ണ: ഇത് പ്രാഥമികമായ ഒരു ചോദ്യമാണ്.  നമ്മള്‍ കര്‍ണാടിക് സംഗീതം കച്ചേരി കേട്ട് ഹാളില്‍ നിന്ന് അഭിനന്ദിച്ച് പോകുന്നത് തന്നെ സംഗീതത്തെപ്പറ്റിയുള്ള ദേശീയ കാഴ്ചപ്പാടിന്‍െറ ഭാഗമാണ്. ആ രീതിയില്‍ തന്നെയാണ് സംഗീതം ഇന്നും  വില്‍ക്കപ്പെടുന്നതും. ഈ നിര്‍മതിയെ പുറത്തേക്ക് കൊണ്ടുവന്നാല്‍ എന്താണ് ശേഷിക്കുക? സംഗീതകാരനെന്ന നിലയില്‍ തന്നെ ഞാന്‍ ചോദിക്കേല്‍താണ് ഇത്. കച്ചേരിയുമായി ബന്ധപ്പെട്ട ആശയങ്ങള്‍, രുപങ്ങള്‍ എല്ലാം ക്രമപ്പെട്ടത് എങ്ങനെ എന്ന് നോക്കിയാല്‍ ഉത്തരം വ്യക്തമായി മനസിലാകും. എങ്ങനെയാണ് ത്യാഗരാജ് ഒരു സെയിന്‍റാവുന്നത്. ത്യാഗരാജനെ അങ്ങനെ മഹത്വവല്‍ക്കരിക്കുന്നത് ഒരു മതപരമായ പദ്ധതിയുടെ ഭാഗമാണ്. നമ്മള്‍ പറയും ഈ സംഗീതത്തിന് 100 വര്‍ഷത്തെ പഴക്കമുള്ളൂവെന്ന് പക്ഷേ, വിശ്വാസപരമായി നമ്മള്‍ ഉറപ്പിക്കും ഇതിന് 2000 വര്‍ഷം പഴക്കമുല്‍െന്ന്്.അതാണ് ഏറ്റവും അവിശ്വസനീയമായ ഭാഗം. കര്‍ണാടിക് സംഗീതത്തില്‍ നടക്കുന്ന ചര്‍ച്ച രസകരമാണ്. ത്യാഗരാജന്‍െറ രാമഭക്തിയെപറ്റി, മുത്തുസ്വാമി ദീക്ഷിതരൂടെ താന്ത്രിക് മൂല്യങ്ങളെപ്പറ്റിയാണ് പറഞ്ഞുകൊണ്ടിരിക്കുക. മറ്റൊരു വാദം ഭാവവുമായി ബന്ധപ്പെട്ടതാണ്. ഭാവം പ്രധാനമാണ്. പാട്ടിന്‍െറ അര്‍ത്ഥം ആന്തരികവല്‍ക്കരിക്കാതെ ഭാവം ഉല്‍ാവില്ളെന്നതാണ് വാദം. ഇതെല്ലാം ഒരു അജണ്ടയുടെ ഭാഗമാണ്. അതൊരു ബോധപൂര്‍വമായ അജണ്ടല്‍യാണെന്ന് ഞാന്‍ പറയില്ല.  എന്നാലും ഒരു അജണ്ടയുടെ ഭാഗമാണ്. ഞാന്‍ മുമ്പ് ഇതെപ്പറ്റി എഴുതിയിട്ടുണ്ട്. പദങ്ങളും ജാവലിയെയും പറ്റി. ഇവ പലതും കാമപരമാണ്. ഇവിടെ  ശൃംഗാര ഭക്തിയെപ്പറ്റിയല്ല പറയുന്നത്. ലളിതമായ, തീര്‍ത്തും ഈറോട്ടിക് ആയ കവിതയാണ്. അത് അതുപോലെ തന്നെ ആസ്വദിക്കുക. അതില്‍ നിങ്ങള്‍ ഭക്തി കല്‍ത്തെിയാല്‍ അത് തീര്‍ത്തും വ്യത്യസ്തമായ കാര്യം (ചിരി). ഞാന്‍ പറഞ്ഞുവരുന്നത് പദങ്ങളെ അങ്ങനെ ആന്തരികവല്‍ക്കരിക്കാനാവില്ളെന്നതാണ്. ഒരു കച്ചേരിയുടെ മുഖ്യ ഊന്നല്‍ ഭക്തിയാകുന്നു. ഇറോട്ടിസം അവസാനഭാഗത്താകുന്നു.

ഗീതാ ഹരിഹരന്‍: ഭജനുകളിലോ?

ടി.എം. കൃഷ്ണ:  പലുസ്കറാണ് നമുക്ക് ഭജനുകള്‍ തരുന്നത്. ഹിന്ദുസ്ഥാനിയില്‍. അതില്ലാതെ ഹിന്ദുസ്ഥാനി സംഗീതം പോലുണ്ടാവുമായിരുന്നില്ല.ഭജനുകള്‍ പിന്നീട് ദേശീയതയുടെ ഗാനങ്ങളായി മാറുന്നു. അവിടെ ഭക്തിയുടെ മറ്റൊരു രൂപമാകുന്നു. പക്ഷേ, നാഷണലിസം എന്നത് ഭക്തിയുടെ വൈകാരിക രൂപമാണ്.അതല്ലാതെ മറ്റൊന്നുമല്ല. സുബ്രഹ്മണ്യ ഭാരതിയോട് എല്ലാ ആദരവും നിലനിര്‍ത്തിയാണ് ഇത് പറയുന്നതും.

ഗീതാ ഹരിഹരന്‍: സംഗീതത്തിലെ സ്ത്രീകളെപ്പറ്റിയാണ് പറയാനുള്ളത്. മുമ്പ് ദേവദാസി പാരമ്പര്യത്തിലും മറ്റുമായി നിരവധി സ്ത്രീകള്‍ സംഗീതം ആലപിച്ചിരുന്നു. ആ പാരമ്പര്യത്തിന് എന്തുപറ്റി?
ടി.എം. കൃഷ്ണ: അത് വളരെ ദു:ഖകരമായ കഥയാണ്. അത് സംഗീതപരമായും സാമൂഹ്യപരമായും ദു:ഖകരമായ കഥയാണ്. നമുക്ക് ആദ്യം സാമൂഹ്യപരമായ വശം നോക്കാം. ഈ സംഭാഷണത്തില്‍ പറയണ്ടേ പേര് എം.എസ്. സുബുലക്ഷിയാണ്. അവശ്വസനീയമായ പാടവങ്ങളുള്ള ചെറുപ്പക്കാരിയായിരുന്നു അവര്‍. സുബുലക്ഷമിക്ക് സാമൂഹ്യ ക്രമവുമായി ഒത്തുതീര്‍പ്പ് നടത്തേണ്ടി വന്നു. അവര്‍ക്കും അവരുടെ സംഗീതത്തിനും അന്തസ് നല്‍കാനും മുഖ്യധാരയില്‍ വരാനുമായി അവര്‍ക്ക് ബ്രാഹ്മണയാകുക എന്ന ആശയം സ്വീകരിക്കേണ്ടിവന്നു. കര്‍ണാടിക് സംഗീതത്തിലേക്കുള്ള അവരുടെ വരവ് സങ്കീര്‍ണമായ ഒരു പ്രതിഭാസമായിരുന്നു. എന്ത് സംഭവിക്കുന്നതിനെപ്പറ്റി അവര്‍ക്ക് നല്ല ധാരണയുണ്ടായിരുന്നു. ഒത്തുതീര്‍പ്പ് നടത്താനുള്ള ഏക മാര്‍ഗം ഒരു മാതൃകാ ബ്രാഹ്മണ സ്ത്രീയായി മാറുകയെന്നതായിരുന്നു. പക്ഷേ, ഇതുകൊണ്ടു മാത്രം പുരുഷന്‍െറ സംഗീതം കൈാര്യം ചെയ്യാനാവില്ല. അപ്പോള്‍ അതു മറികടക്കാന്‍ മീരയെപോലുള്ള ഒരാളായി അവര്‍ മാറി. അങ്ങനെ ഭക്തി കൊണ്ടുവരികയും അതിലൂടെ സന്യാസതലത്തിലേക്ക് ഉയരുകയും ചെയ്തു.  ഇതിന്‍െറ മറുവശമുണ്ട് പട്ടമ്മാള്‍.അവര്‍ ശരിക്കും പരമ്പരാഗത ബ്രാഹ്മണ കുടും ബത്തില്‍നിന്നാണ് വരുന്നത്. ബ്രാഹ്മണ സ്ത്രീകള്‍ പാടുന്ന സംഗീതത്തെ തമിഴില്‍ കൊലു സംഗീതമെന്നാണ് പറയുക. കൊലുവെന്നാല്‍ നവരാത്രി. അങ്ങനെ കൊലുസംഗീതം, ഭജന്‍ എന്നിവയൊക്കെയാണ് സ്ത്രീകള്‍ പാടുക. സുബ്രഹ്മണ്യഭാരതിയുടെ ഒരു ലേഖനമുണ്ട്  "സംഗീത വിഷയങ്ങള്‍' എന്ന പേരില്‍.അതില്‍ അദ്ദേഹം പറയുന്നത് സ്ത്രീകള്‍ക്ക് താളത്തില്‍ ശ്രദ്ധിക്കണമെന്നാണ്.  ഭാരതിയോട് ആദരവു നിലനിര്‍ത്തി തന്നെ പറയാം ആ ലേഖനത്തില്‍ പ്രശ്നമുണ്ട്. കാരണം അന്ന് ബ്രാഹ്മണ സ്ത്രീകള്‍ വേദിയില്‍ പാടുന്നില്ല. പാടുന്നത് ദേവദാസികളാണ്. തന്‍െറ സംഗീതം ആദരണീയമാക്കാനും കൊലു സംഗീതത്തിന് അപ്പുറമാക്കാനും  പട്ടമ്മാള്‍ തന്‍െറ സംഗീതം കൂടുതല്‍ പുരുഷരൂപമാക്കി. സ്ത്രീകള്‍ക്ക് തലലേച്ചാറില്ളെന്നാണ് പറയുക. അതിനാല്‍ സ്ത്രീകള്‍ക്ക് സങ്കീര്‍ണമായ കാര്യങ്ങള്‍ ചെയ്യാനാവില്ളെന്നാണ് വിശ്വാസം. അതായത് അപൂര്‍വ രാഗങ്ങള്‍ ഒന്നും സ്ത്രീകള്‍ക്ക് പാടാനാവില്ളെന്നതാണ് വിശ്വാസം. പട്ടമ്മ അതിനോട് നെഗോഷ്യേറ്റ് ചെയ്യുന്നത് രസകരമായാണ്. അവര്‍ എറ്റവും കടുപ്പമുള്ള രാഗം, താളം, പല്ലവികള്‍ പാടി. അവര്‍ ദീക്ഷിതരുടെ കടുപ്പമുള്ള പാട്ടുകള്‍ പാടി.  ദീക്ഷിതര്‍ ബ്രാഹ്ണിക്  റിച്വലിസ്റ്റിക് ഐഡിയയുടെ ഒൗന്നത്യമാണ്. ത്യാഗരാജ കൂടുതല്‍ സാമൂഹ്യ രൂപമാണ്. എന്നാല്‍, ദീക്ഷിതതര്‍ അങ്ങനെയല്ല. ദീക്ഷിതര്‍ വലിയ പവിത്രമായ രൂപമാണ്. ദീക്ഷിതരെ പാടി പട്ടമ്മാള്‍ തന്‍െറ സംഗീതത്തെ മറ്റൊരു ആത്മീയ തലത്തിലേക്ക് കൊല്‍ുവന്നു. അങ്ങനെ അവര്‍ക്ക് ലഭിച്ച വലിയ ആദരം അവരുടെ സംഗീതം പുരുഷന്‍െറ സംഗീതത്തിന് തുല്യമാണ് എന്ന് അംഗീകരിക്കപ്പെട്ടതാണ്.  ഇത് എങ്ങനെയാണ് തന്‍െറ സംഗീതത്തെ പട്ടമ്മാള്‍ ചിട്ടപ്പെടുത്തിയെന്നതിനെപ്പറ്റി വളരെ നന്നായി പറയും. അങ്ങനെ ചെയ്യുന്നതിലൂടെ ദേവദാസികളേക്കാള്‍ നല്ലത് ബ്രാഹ്മണ സ്ത്രീയാണെന്ന് പട്ടമ്മാള്‍ പറയിച്ചു.
സൗന്ദര്യ ശാസ്ത്രപരമായി എന്‍െറ വാദം കര്‍ണാടിക് സംഗീതത്തിന് സ്ത്രീ ശബ്ദമില്ളെന്നതാണ്.നിങ്ങള്‍ കര്‍ണാടിക് സംഗീതത്തില്‍ കേള്‍ക്കുന്നത് പുരുഷന്‍െറ ശബ്ദം മാത്രമാണ്. കര്‍ണാടിക് സംഗീതത്തില്‍ എല്ലാ സ്ത്രീകളും പാടുന്നത്  പുരുഷന്‍ നിര്‍വചിച്ച്, ക്രമപ്പെടുത്തിയ, നിശ്ചയിച്ച ശബ്ദത്തിലാണ്. ഞാന്‍ ദേവദാസി സമ്പ്രദായത്തെ, അവരുടെ ജീവിതത്തെ കാല്‍പനികവല്‍ക്കരിക്കുകയല്ല.  പക്ഷേ, സൗന്ദര്യ ശാസ്പ്രരമായി ദേവദാസികളുടെ ഇല്ലാതാകല്‍ ഈ പുരുഷ ലോകത്ത് സ്ത്രീകളുടെ ശബ്ദം ഇല്ലാതാക്കി.

ഗീതാ ഹരിഹരന്‍: സ്ത്രീകളുടെ കച്ചേരിക്ക് പുരുഷ സംഗീതകാരന്‍മാര്‍ തുണപോകാതിരിക്കുക പോലുള്ള പ്രശ്നങ്ങളുണ്ട്. പക്ഷേ സ്ത്രീകളുടെ സംഗീത വികസിക്കാനുള്ള സാധ്യത എത്രമാത്രമാണ്?

ടി.എം. കൃഷ്ണ: ഞാന്‍ സാധാരണയായി ശുഭാപ്തി വിശ്വാസിയാണ്.എന്നാല്‍ ഇക്കാര്യത്തില്‍ അല്ല. ഇപ്പോഴും സ്ത്രീകളുടെ കച്ചേരിക്ക് പുരുഷന്‍മാര്‍ തുണപോകില്ല. ചില പുരുഷ സംഗീതകാരന്‍മാര്‍ വയലിനിസ്റ്റുകളോട് പറയും നിങ്ങള്‍ക്ക് കൂടുതല്‍ അവസരം എനിക്കൊപ്പം വേണമെങ്കില്‍ സ്ത്രീകളുടെ കച്ചേരിക്ക് സഹായിയായി പോകുന്നത് കുറക്കണം.  പരിപാടികള്‍ എല്ലാം പുരുഷനെ കേന്ദ്രീകരിച്ചാണ് ഒരുക്കുക. ശരിക്കും ഇതെപ്പറ്റി ഒരു സ്ത്രീയും സംസാരിക്കുന്നില്ല. ഒരൊറ്റ താരങ്ങളും ഇതേപ്പറ്റി പറയുന്നില്ല. ഇതെപ്പറ്റി പ്രേക്ഷകനും ശ്രദ്ധിക്കുന്നില്ളെന്നതാണ് ഏറ്റവും നിരാശ ജനിപ്പിക്കുന്ന വശം. പ്രേക്ഷകന് ഈ മോശം ലോകത്ത് നല്ല സംഗീതം വേണമെന്നു മാത്രമാണ്.  പക്ഷേ, നല്ല സംഗീതം മാത്രം എങ്ങനെ ഉണ്ടാകാനാണ്. നിലനില്‍ക്കുന്ന അവസ്ഥയെ കുറ്റപ്പെടുത്തുകപോയിട്ട്, ചര്‍ച്ചപോലും ചെയ്യാത്ത സാഹചര്യത്തില്‍ ഈ അവസ്ഥ എങ്ങനെ മാറാനാണ്? ഇവിടെ കേരളത്തില്‍ പോലും പുരുഷന്‍മാര്‍ പാടുന്നത് കേള്‍ക്കാനാണ് ആള്‍ക്കാര്‍ക്ക് കൂടുതല്‍ ഇഷ്ടം. അവര്‍ അതുപോലെ സ്ത്രീശബ്ദങ്ങള്‍ ഇഷ്ടപ്പെടുന്നില്ല. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കച്ചേരി നടക്കുന്നത് പുരുഷന്‍മാരുടേതാണ്. പിന്നെ കേരളത്തില്‍ സ്ത്രീകള്‍ക്ക് അംഗീകാരം കിട്ടും. അവര്‍ക്ക് 75 നുമേല്‍ പ്രായമുല്‍െങ്കില്‍. ആ പ്രായത്തിന് ശേഷം അവരെ സ്ത്രീകളായി ആരും പരിഗണിക്കാറില്ളെന്നതാണ് അതിന് കാരണം . അപ്പോള്‍ അവര്‍ പറയും ഞങ്ങള്‍ക്ക് പാറശ്ശാല പൊന്നമ്മാള്‍ ഉണ്ടെന്ന്്. കഴിഞ്ഞുപോയ വര്‍ഷങ്ങളിലൊക്കെ അവര്‍ക്ക് എന്തുസംഭവിച്ചു? അവരിവിടെ തന്നെ സംഗീതവുമായി ഉല്‍ായിരുന്നില്ളേ?

ഗീതാ ഹരിഹരന്‍: മാറ്റം സ്ത്രീകള്‍ക്കുള്ളില്‍ നിന്ന്, കീഴാള ജനതക്കുള്ളില്‍ നിന്ന്, മുസ്ലിംകള്‍ക്കുള്ളില്‍ നിന്ന് തന്നെ ഉണ്ടാവാണം.  മാറ്റങ്ങള്‍ എങ്ങനെ വരുമെന്നാണ് നിങ്ങള്‍ കരുതുന്നത്.

ടി.എം.കൃഷ്ണ: മാറ്റം ഉള്ളില്‍ നിന്നു തന്നെ ഉണ്ടായിവരണം. ഒരു പ്രീവിലേജ്ഡ് വ്യക്തി എന്ന നിലയില്‍ എനിക്ക് ഈ വിഷയം ഉയര്‍ത്താം. പക്ഷേ, മാറ്റം ഉള്ളില്‍ തന്നെ വരണം. ഞാനൊരു ക്ളീന്‍ സ്ളേറ്റില്‍ നിന്നല്ല വരുന്നത്. എന്തുകൊല്‍് എന്‍. ആര്‍.ഐകള്‍ ഇന്ത്യന്‍ ക്ളാസിക്കല്‍ സംഗീതം ഇഷ്ടപ്പെടുന്നുവെന്നതിന്‍െറ അതേ കാരണം തന്നെയാണ് അവര്‍ മിസ്റ്റര്‍ മോദിയെ ഇഷ്ടപ്പെടുന്നതിന് പിന്നിലും. ശുദ്ധത, പഴക്കം, വിശുദ്ധത എന്നിങ്ങനെയുള്ള സങ്കല്‍പങ്ങളെ നമ്മള്‍ ഉപേക്ഷിച്ചിട്ടില്ല. അങ്ങനെ നമ്മള്‍ ഇപ്പോഴും മധ്യ, ഇടത്തരം ജാതികളുടെ മനസിനെയാണ് പിന്തുടരുന്നത്. ഗീതാ ക്ളാസ്, ഭരതനാട്യം ക്ളാസ് തുടങ്ങിയവക്ക് പോകും. എന്നിട്ടു പറയും നമ്മള്‍ സനാതന ധര്‍മം പാലിക്കുന്ന രാജ്യത്തിലാണ് കഴിയുന്നതെന്ന്. പാരമ്പര്യം ( കണ്‍വെന്‍ഷനുകള്‍) ആധുനികതക്ക് എതിരാണെന്ന് പറയും. അല്ല.ഇവ രണ്ടും ഒന്നിച്ച് സുന്ദരമായാണ് മുന്നോട്ടുപോകുന്നത്. പരമ്പരാഗതവും ആധുനികതയും  രണ്ടും സഹോദരിമാരാണ്.  ഇത് സൂക്ഷ്മ രുപത്തില്‍ കലയിലും സ്ഥൂല രുപത്തില്‍ രാഷ്ട്രത്തിലും കാണാം. അവ ചിലതിനെയെല്ലാം സംരക്ഷിക്കുന്നുണ്ട്. ആ സംരക്ഷിക്കുന്നതിനെപ്പറ്റിയാണ് നമുക്ക് സംസാരിക്കേല്‍തും.




 

ഗീതാ ഹരിഹരന്‍: പക്ഷേ, എന്തുകൊണ്ട് നിങ്ങള്‍ പ്രതികരിക്കുന്നു, സംസാരിക്കുന്നു? ബീഫ് പ്രശ്നത്തില്‍ പ്രധാനമന്ത്രിക്ക് കത്തെഴുതുന്നു. എന്താണ് അതിന് പ്രേരിപ്പിക്കുന്നത്.

ടി.എം.കൃഷ്ണ: ശരിയാണ്. ഞാനെന്തിന് സംസാരിക്കുന്നുവെന്നത് ഒരു ചോദ്യമാണ്. എനിക്ക് മോശമില്ലാത്ത പണമുണ്ടാക്കാം. കുറേ ആസ്വാദകരുണ്ട്. വേണമെങ്കില്‍ അവാര്‍ഡ് ഒക്കെ കിട്ടും. സുഖമായി ഉറങ്ങാം. പക്ഷേ, ഞാനെന്തുകൊണ്ട് സംസാരിക്കുന്നുവെന്നതിന് കാരണം. എന്നെ സംബന്ധിച്ച് പ്രശ്നം അടിസ്ഥാനപരമായി സംഗീതപരമാണ്. വ്യക്തിപരമായി ഈ  സംഗീതം എന്നെ സംഗീതം അനുഭവിക്കുന്നതില്‍ നിന്ന് തടയുന്നു.  ഈ സംഗീതം നിര്‍മിക്കപ്പെട്ടിരിക്കുന്ന രീതി എന്‍െറ സംഗീതത്തെ പരിമിതപ്പെടുത്തുന്നു. സംഗീതകാരന് സംഗീതം പൂര്‍ണമായി ആസ്വദിക്കണമെങ്കില്‍ മറ്റ് സാമൂഹ്യ ഘടകങ്ങളുമായി താരതമ്യപ്പെടല്‍ ആവശ്യമാണ്. മറ്റ് കലാരൂപങ്ങളോട്, സ്ത്രീകള്‍, ദലിതര്‍ അടക്കമുള്ള വിഭാഗങ്ങളോട് ഒക്കെ തുല്യതയില്‍ ഒത്തുപോകണം. ചെന്നെയില്‍ രണ്ടുവര്‍ഷം മുമ്പ് കലോത്സവം മുക്കുവ ഗ്രാമത്തില്‍ വച്ച് നടത്തണമെന്ന് ഞങ്ങള്‍ പറഞ്ഞിരുന്നു.  അത് വലിയ ചര്‍ച്ചയായി. എല്ലാവര്‍ക്കും എല്ലാം കലയും ഇഷ്ടപ്പെട്ടുകൊള്ളണമെന്നില്ല. കര്‍ണാടിക് സംഗീതം എല്ലാവരും ഇഷ്ടപ്പെടണമെന്ന് നമ്മള്‍ ആഗ്രഹിക്കാന്‍ പാടില്ല. മുക്കുവരുടെ നാട്ടില്‍ അവതരിപ്പിക്കുമ്പോള്‍ അവര്‍ ചിലപ്പോള്‍ ചോദിക്കും "സാര്‍, എന്താണിങ്ങനെ "ആ' യെന്ന് നീട്ടിക്കൊണ്ടിരിക്കുന്നുവെന്ന്. അവര്‍ക്ക് കര്‍ണാടിക് സംഗീതം ഇഷ്ടമാവണമെന്നില്ല. അവര്‍ കര്‍ണാടിക് സംഗീതം ഏറ്റവും മഹത്തായ രൂപമായി കാണണമെന്ന് ഞാന്‍ ശഠിക്കാനും പാടില്ല.  അവര്‍ തള്ളിക്കളയും. പക്ഷേ, തള്ളിക്കളയാനുള്ള അവസരം അവര്‍ക്കു വേണം. അതാണ് ഞാന്‍ വാദിക്കുന്നത്.



പച്ചക്കുതിര ഐറ്റം, 2016 മാര്‍ച്ച്

അവര്‍ക്കെല്ലാം ഞാന്‍ വെറുക്കപ്പെട്ടവള്‍










സംഭാഷണം
തസ്ലിമ നസ്റിന്‍/സച്ചിദാനന്ദന്‍

അവര്‍ക്കെല്ലാം ഞാന്‍ വെറുക്കപ്പെട്ടവള്‍



ബംഗ്ളാദേശ് വിവാദ എഴുത്തുകാരിയും രാജ്യഭ്രഷ്ട്രയുമായ തസ് ലിമ നസ്റിന്‍ ഫെബ്രുവരി ആദ്യം കോഴിക്കോട്  ഡി.സി. ബുക്സ് സംഘടിപ്പിച്ച കേരള സാഹിത്യോത്സവത്തിന് എത്തിയിരുന്നു.  2007 ന് ശേഷം ആദ്യമായാണ് തസ്ലിമ ഡല്‍ഹി വിട്ട് ഇന്ത്യയിലെ ഏതെങ്കിലും ഒരു സ്ഥലത്ത് എത്തുന്നത്. മതമൗലിക വാദികളുടെ എതിര്‍പ്പിന് വിധേയമായി രാജ്യം വിടേണ്ടി വന്ന അവര്‍ സാഹിത്യോത്സവത്തില്‍ തന്‍െറ നിലപാടുകളും അനുഭവങ്ങളും തുറന്നു പറഞ്ഞു. സാഹിത്യോത്സവം ഡയറക്ടര്‍ കൂടിയായ കവി സച്ചിദാനന്ദന് ഒപ്പമുള്ള പൊതു ചര്‍ച്ചയായിരുന്നു അതില്‍ പ്രധാനം. ഇരുവരും നടത്തിയ സംഭാഷണത്തിന്‍െറ പ്രസക്ത ഭാഗങ്ങള്‍:





സച്ചിദാനന്ദന്‍: ഞാനാദ്യം തസ്ലിമ തന്‍െറ അമ്മയെപ്പറ്റി എഴുതിയ കവിത വായിക്കാം. ഈ കവിത അഭയമില്ലാത്ത ഒരു സ്ത്രീയുടെ ദുരിതങ്ങളും വേദനകളും നിറഞ്ഞതാണ്. അമ്മയോടുള്ള അഭ്യര്‍ത്ഥന, അല്ളെങ്കില്‍ ഒരു അമ്മക്കുള്ള കത്ത് എന്ന നിലയിലുള്ളതാണ് കവിത. (കവിത ചൊല്ലുന്നു: "ഹൗ ആര്‍ യു?/ മെനി ഡേസ് മെനി തൗസന്‍റസ് ഓഫ് ഡേസ്/ഐ ഡോണ്ട് സീ യൂ മാ/മെനി തൗസന്‍റസ് ഓഫ് ഡേസ്/ഐ ഡോന്‍ഡ് ഹിയര്‍ യുവര്‍ വോയ്സ്/മെനി തൗസന്‍റസ് ഓഫ് ഡേസ്/ഐ ഡോണ്ട് ഫീല്‍ യുവര്‍ ടച്ച് എന്നിങ്ങനെ തുടങ്ങുന്ന കവിത ഐയാം നോട്ട് എ ഹ്യൂമന്‍ ബിയിംഗ് ലൈക് യു എന്ന വരിയില്‍ അവസാനിക്കുന്നു). തസ്ലിമ ഈ കവിതക്ക് പിന്നിലുള്ള തീവ്രമായ വേദന എന്താണ്? എന്താണ് നിങ്ങളെ നിങ്ങളുടെ അമ്മയില്‍ നിന്ന്, മാതൃരാജ്യത്തില്‍ നിന്ന് വേര്‍പെടുത്തിയത്? മാതൃരാജ്യത്തില്‍ നിന്ന് വേര്‍പെടുക എന്നത് അമ്മയില്‍ നിന്ന് വേര്‍പെടുത്തുന്നതില്‍ നിന്ന് വ്യത്യസ്തമല്ല. എന്താണ് നിങ്ങളുടെ അവസ്ഥക്ക് കാരണം? നിങ്ങള്‍ എന്നും നിലകൊണ്ടതും ഇപ്പോള്‍ നിലകൊള്ളുന്നതുമായ,നിങ്ങളുടെ ജീവിത പോരാട്ടത്തിന്‍െറ അര്‍ത്ഥം എന്താണ്?

തസ്ലിമ: നന്ദി. ഞാന്‍ അമ്മയെപ്പറ്റിയുള്ള ഈ കവിത എഴുതിയത് അമ്മ മരിച്ചശേഷമാണ്. അമ്മ മരണക്കിടക്കയിലായിരുന്നപ്പോള്‍ രാജ്യത്തേക്ക് മടങ്ങി, അമ്മയെ കാണാന്‍ ഞാന്‍ ആഗ്രഹിച്ചു. പക്ഷേ, സര്‍ക്കാര്‍ എന്നെ എന്‍െറ രാജ്യത്തേക്ക് കടക്കാന്‍ അനുവദിച്ചില്ല. അച്ഛന്‍ അസുഖമായി കിടക്കുമ്പോള്‍ ഞാന്‍ അച്ഛനെ അവസാനമായി കാണാന്‍ അഭ്യര്‍ത്ഥന നടത്തുകയും കരയുകയും മൊക്കെ ചെയ്തു.  പക്ഷേ സര്‍ക്കാര്‍ എന്നെ രാജ്യത്തിലേക്ക് പ്രവേശിക്കാന്‍ അനുവദിച്ചില്ല. അച്ഛന്‍ മരിച്ചു. അമ്മ മരിച്ചു. 21 വര്‍ഷമായി ഞാന്‍ പ്രവാസിയായി കഴിയുന്നു. എന്‍െറ രാജ്യത്ത് ചെന്ന്  കുടുംബാംഗങ്ങളെ കാണാന്‍ എനിക്ക് അനുവാദമില്ല. അത് ശരിക്കും വേദനാജനകമാണ്. പക്ഷേ, എന്നെ സംബന്ധിച്ച് മതമൗലികവാദികളുടെ ആജ്ഞക്ക് അനുസരിച്ച് നിലപാടുകള്‍ മാറ്റിവക്കാന്‍ ആവില്ല. എനിക്കെതിരെ ഫത്വ പുറപ്പെടുവിക്കുകയും എന്‍െറ തലക്ക് വിലയിടുകയും ചെയ്തവര്‍ ഇപ്പോഴും രാജ്യത്ത് ജീവിക്കുന്നു. ഞാന്‍ പുറത്താക്കപ്പെട്ടിരിക്കുന്നു. ഇത് വേദന നിറഞ്ഞതാണ്. പക്ഷെ എന്തുചെയ്യാനാവും? തുടക്കത്തില്‍ എനിക്ക് എഴുതാന്‍ പോലുമായിരുന്നില്ല. പക്ഷേ, ഞാന്‍ തിരിച്ചറിഞ്ഞു പ്രവാസിയായി എവിടെ കഴിയേണ്ടിവന്നാലും എഴുത്തു തുടരേല്‍തായിട്ടുണ്ടെന്ന്. പോരാട്ടം തുടരേണ്ടതുണ്ട്. സ്ത്രീകളെ വെറുക്കുന്നവര്‍ക്കെതിരെ,  പിതൃദായക ക്രമത്തില്‍ വിശ്വസിക്കുന്നവര്‍ക്കെതിരെ, അഭിപ്രായ സ്വാതന്ത്ര്യത്തില്‍ വിശ്വസിക്കാത്തവര്‍ക്കെതിരെ, മനുഷ്യാവകാശം, മതേതരത്ത്വം എന്നിവയില്‍ വിശ്വസിക്കാത്തവര്‍ക്കെതിരെ.  ഞാനനെവിടെ പ്രവാസിയായി കഴിഞ്ഞാലും ഇവര്‍ക്കെതിരെ പോരാടേണ്ടതുണ്ടെന്ന് തിരിച്ചറിഞ്ഞു. മരണം എത്തുന്നവരെ, മരണം എന്നെ വേട്ടയാടുന്നവരെ ഞാന്‍ എല്ലാതരം മതതീവ്രവാദികള്‍ക്കെതിരെയുള്ള പോരാട്ടം തുടരുക തന്നെ ചെയ്യും.

സച്ചിദാനന്ദന്‍: വളര്‍ച്ചയുടെ ഘട്ടത്തില്‍ എന്ത് ആശയങ്ങളാണ്, എന്തൊക്കെ പുസ്തകങ്ങളാണ് നിങ്ങളെ ആഴത്തില്‍ സ്വാധീനിച്ചത്.  നിങ്ങളുടെ  സ്വഭാവ രൂപീകരണത്തില്‍ ആദ്യ കാലത്ത് ആഴത്തില്‍ സ്വാധീനിച്ച സംഗതികള്‍ എന്തൈാക്കെയാണ്?

തസ്ലിമ: സത്യത്തില്‍, ഞാന്‍ സ്ത്രീകളുടെ അവകാശങ്ങളെപ്പറ്റി എഴുതാന്‍ തുടങ്ങുമ്പോള്‍ ഞാന്‍ ഫെമിനിസത്തെപ്പറ്റിയുള്ള ഒരു പുസ്തകവും വായിച്ചിരുന്നില്ല. മനുഷ്യാവകാശത്തെപ്പറ്റി എഴുതാന്‍ തുടങ്ങുമ്പോള്‍ മനുഷ്യാവകാശത്തെപ്പറ്റി ഞാനൊരു പുസ്തകവും വായിച്ചിരുന്നില്ല. അത് ഉള്ളില്‍ നിന്ന് തന്നെ വന്നതാണ്. നിങ്ങള്‍ അടിച്ചമര്‍ത്തപ്പെടുകയാണെങ്കില്‍ നിങ്ങള്‍ അതിനെതിരെ പേരാടും. അത് മനുഷ്യ സ്വഭാവമാണ്. അതു ചെയ്യാനായി നിങ്ങള്‍ ഒരു പുസ്തകവും വായിക്കേണ്ടതില്ല. എന്‍െറ രാജ്യത്തെ സ്ത്രീകള്‍ സ്ത്രീകളാണെന്ന ഒറ്റകാരണത്താല്‍ അടിച്ചമര്‍ത്തപ്പെടുന്നത് കണ്ടപ്പോള്‍ അനീതിക്കും അതുല്യതക്കും എതിരെ ഞാന്‍ പ്രതിഷേധിച്ചു. സ്ത്രീകള്‍ മനുഷ്യരാണെന്ന് പറഞ്ഞു. അക്കാരണത്താല്‍ മാത്രം എന്തുകൊണ്ട് സ്ത്രീകള്‍ അടിച്ചമര്‍ത്തപ്പെട്ടു എന്ന് ചിന്തിച്ചു. നിങ്ങള്‍ക്ക് വിശക്കുന്നുല്‍െങ്കില്‍ നിങ്ങള്‍ ഭക്ഷണം തേടും. അതു മനുഷ്യ സ്വഭാവമാണ്. ഞാനത് ചെയ്തു. പക്ഷേ, ഞാന്‍ മാത്രം അനീതിക്കെതിരെയും പ്രതിഷേധിക്കുന്നു. മറ്റുളളവര്‍ എന്തുകൊണ്ട് പ്രതിഷേധിക്കുന്നില്ല എന്ന ചോദ്യമുണ്ട്. പാട്രിയാട്രിക്കല്‍ വ്യവസ്ഥയുടെ സിദ്ധാന്തവല്‍ക്കരണത്തിന് സ്ത്രീകള്‍ വിധേയരായിട്ടുണ്ട്. തങ്ങള്‍ അടിച്ചമര്‍ത്തപ്പെട്ടുവെന്ന് അറിയാമെങ്കിലും അവര്‍ പ്രതിഷേധിക്കില്ല. പ്രതിഷേധിച്ചാല്‍ എന്ത് സംഭവിക്കുമെന്നറിയാം. പിന്നെ എനിക്ക് സംഭവിച്ചത് അവര്‍ കണ്ടു. ഞാന്‍ രാജ്യത്ത് നിന്ന് പുറത്താക്കപ്പെട്ടു. അത് അവരെ ഭയപ്പെടുത്തും. സ്ത്രീവിദ്വേഷപരമായ സമുഹത്തില്‍ സ്ത്രീ അവകാശങ്ങള്‍ പേരാടിയതാണ് ഞാന്‍ പുറത്താക്കപ്പെടാന്‍ കാരണം. അത് സ്ത്രീകള്‍ മനസിലാക്കുന്നു. മത അടിച്ചമര്‍ത്തലിനെതിരെ ആഴത്തില്‍ മതാധിഷ്ഠിതമായ സമൂഹത്തില്‍ പ്രതിഷേധിച്ചു. അതാണ് എന്‍െറ ക്രൈം. പക്ഷേ, ഞാനത് ക്രൈം കണക്കാക്കുന്നതേയില്ല. (ചിരി)


സച്ചിദാനന്ദന്‍: നിങ്ങള്‍ക്ക് എന്തുതരം വിദ്യാഭ്യാസമാണ് ഉണ്ടായിരുന്നത്? സ്കൂള്‍ വിദ്യാര്‍ഥിയായിരുന്ന കാലത്ത് ആക്റ്റിവിസം സ്വാധീനിച്ചിരുന്നോ?


തസ്ലിമ: ഞാന്‍ വളരെ ചെറുപ്പത്തിലേ കവിത എഴുതിയിരുന്നു. 13 വയസുള്ളപ്പോള്‍  കവിത എഴുതി പ്രസിദ്ധീകരിച്ചു. 17 വയസുള്ളപ്പോള്‍ കവിതാ മാഗസിന്‍ എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിച്ചു. ഞാന്‍ ബംഗാളി സാഹിത്യം പഠിക്കാന്‍ ആഗ്രഹിച്ചിരുന്നു. പക്ഷേ, അച്ഛന്‍ ഡോക്ടറായിരുന്നു. വളരെ സെക്യുലറലായ വ്യക്തിയായിരുന്നു അച്ഛന്‍. പക്ഷേ, ഞാന്‍ ബംഗാളി സാഹിത്യം പഠിക്കുന്നത് അദ്ദേഹം ഇഷ്ടപ്പെട്ടില്ല. ദരിദ്രയായി മാറും എന്നതായിരുന്നു ചിന്ത. ഞാന്‍ ആര്‍ട്ടിസ്റ്റാവാന്‍ ആഗ്രഹിച്ചു. അച്ഛന്‍ അതും നിരസിച്ചു. അച്ഛന്‍ മെഡിസിന്‍ പഠിക്കാന്‍ നിര്‍ബന്ധിച്ചു. അങ്ങനെ ഡോക്ടറായി. ഞാന്‍ പക്ഷേ എന്നും എഴുതിയിരുന്നു. കഥയും കവിതയുമൊക്കെ. ആദ്യ കവിതാ സമാഹരം 1986 ല്‍ പ്രസിദ്ധീകരിച്ചു. അതു നന്നായി സ്വീകരിക്കപ്പെട്ടു. ചില വര്‍ത്തമാന പത്രങ്ങളുടെ എഡിറ്റര്‍മാര്‍ എന്നോട് കോളം എഴുതാന്‍ ആശ്യപ്പെട്ടു. അങ്ങനെ കോളം എഴുതാന്‍ തുടങ്ങി. സ്ത്രീകളുടെ അവകാശം, സ്വാതന്ത്ര്യം എന്നിവയെപ്പറ്റിയാണ് ആ പംക്തിയില്‍ എഴുതിയത്. ആ കോളങ്ങള്‍ പെട്ടന്ന് തന്നെ  ജനപ്രിയമായി. കൂടുതല്‍ കൂടൂതല്‍ വര്‍ത്തമാന പത്രങ്ങളും മാഗസിനുകളുടെ എഡിറ്റര്‍മാരും എന്നോട് എഴുതാന്‍ ആവശ്യപ്പെട്ടു. അങ്ങനെ കൂടുതല്‍ ഗദ്യങ്ങള്‍ എഴുതി. മതമൗലികവാദികള്‍ക്ക് എന്‍െറ ആ ലേഖനങ്ങളുടെ പേരിലാണ്  ദേഷ്യമുണ്ടായത്. ലേഖനങ്ങള്‍ മത തീവ്രവാദത്തെയും മതത്തെയും എതിര്‍ത്തിരുന്നു.  ഞാന്‍ ഇസ്ലാമിനെ മാത്രമല്ല വിമര്‍ശിച്ചിരുന്നത്. ഇസ്ലാമിക അടിച്ചര്‍ത്തലിനെ മാത്രമല്ല. ഞാന്‍ എല്ല മത അടിച്ചമര്‍ത്തലിനെയും വിമര്‍ശിച്ചിരുന്നു.പ്രത്യേകിച്ച് സ്ത്രീകള്‍ക്കെതിരെയുള്ള അടിച്ചമര്‍ത്തലിനെതിരെ. സ്ത്രീ അവകാശങ്ങളെയും സ്വാതന്ത്ര്യത്തെയും പറ്റി വാദിക്കുന്ന എനിക്ക് ഏതെങ്കിലും ഒരു മതത്തെ ഒഴിവാക്കാനുമായിരുന്നില്ല. പാരമ്പര്യം, സംസ്കാരം, ആചാരങ്ങള്‍, മതം എന്നിങ്ങനെ സ്ത്രീകളെ അടിച്ചമര്‍ത്തുന്നതിനെ ഒക്കെ ഞാന്‍ വിമര്‍ശിച്ചു. അതിനാല്‍ തന്നെ മതമൗലികവാദികള്‍ എനിക്കെതിരെ ഫത്വ പുറപ്പെടുവിച്ചു. അവര്‍ എന്നെ തൂക്കിക്കൊല്ലാന്‍വേണ്ടി ശഠിച്ചു. എന്‍െറ തലക്ക് വിലയിട്ട മതമൗലിക വാദികള്‍ക്കെതിരെ നടപടിയെടുക്കുന്നതിന് പകരം സര്‍ക്കാര്‍ എനിക്കെതിരെ നടപടിയെടുത്തു. സര്‍ക്കാര്‍ എനിക്കെതിരെ മതനിന്ദാ കുറ്റം ചുമത്തി കേസെടുത്തു. രാജ്യത്ത് തന്നെ ഒളിവില്‍ പോകാന്‍ നിര്‍ബന്ധിക്കപ്പെട്ടു. പിന്നീട് ജാമ്യം അനുവദിക്കപ്പെട്ടു. ഞാന്‍ എന്‍െറ രാജ്യം വിടാന്‍ നിര്‍ബന്ധിതയായി.അത്  21 വര്‍ഷം മുമ്പാണ്. തുടക്കത്തില്‍ രാജ്യത്തേക്ക് വൈകാതെ മടങ്ങാനാവുമെന്നാണ് കരുതിയത്. അത് സാധ്യമായില്ല. ഇപ്പോള്‍ ഒട്ടും സാധ്യമല്ല. ബംഗ്ളാദേശിലെ ഒരു സര്‍ക്കാരും എന്‍െറ പാസ്പോര്‍ട്ട് പുതുക്കിയില്ല, ഒരു സര്‍ക്കാരും എന്‍െറ ബംഗ്ളാദേശിലേക്ക് വീസ പുതുക്കിയില്ല. ഞാന്‍ യൂറോപ്യന്‍ പൗരയായി. നിങ്ങള്‍ക്ക് ഇപ്പോള്‍ ബംഗ്ളദേശില്‍ എന്തു നടക്കുന്നുവെന്നറിയാം. ഇസ്ലാമിക വല്‍ക്കരണം തുടങ്ങിയപ്പോള്‍ തന്നെ ഞാന്‍ പ്രതിഷേധിച്ചിരുന്നു. ഇസ്ലാമിക് മതമൗലിക വാദികള്‍ സെക്യുലര്‍ ബ്ളോഗര്‍മാരെയും എഴുത്തുകാരെയും കൊല്ലുകയാണിപ്പോള്‍. യുക്തിവാദികള്‍, മതേതരവാദികള്‍, നിരീശ്വരവാദികള്‍, പുരോഗനക്കാര്‍ എന്നിവര്‍ ആക്രമിക്കപ്പെടുന്നു. എഴുത്തിന്‍െറ പേരില്‍ മാത്രമാണ് അത്. നിരവധി ബ്ളോഗര്‍മാര്‍ കൊല്ലപ്പെട്ടു. എനിക്ക് എന്നെങ്കിലും ബംഗ്ളാദേശില്‍ പ്രവേശിക്കാന്‍ അവസരം കിട്ടിയാല്‍, ഞാനവിടെയത്തെുന്ന ഉടന്‍ കൊല്ലപ്പെടും. നിലോയ് ചക്രവര്‍ത്തി, ആനന്ദ ബിജോയ്, അവജിത് റോയി എന്നീ ബ്ളോഗര്‍മാരെ കൊലപ്പെടുത്തി. ഈ മതേതര എഴുത്തുകാരുടെ പ്രസാധകര്‍ വരെ കൊല്ലപ്പെട്ടു.  ഇസ്ലാമിക വല്‍ക്കരണത്തിന്‍െറ ഫലമാണിത്.

സച്ചിദാനന്ദന്‍: മതങ്ങള്‍ അടിസ്ഥാനപരമായി സ്ത്രീകള്‍ക്കെതിരാണെന്നാണോ? അതോ മതങ്ങളുടെ രചനകളെ വളച്ചൊടിച്ച്, സ്ത്രീവിരുദ്ധമായി വ്യാഖ്യാനിക്കപ്പെടന്നതാണോ?

തസ്ലിമ: നിങ്ങളില്‍ പലരും എന്നോട് യോജിച്ചുകൊള്ളണമെന്നില്ല.പക്ഷേ, എന്‍െറ വ്യക്തിപരമായ അഭിപ്രായം മതം സ്വയം സ്ത്രീ വിരുദ്ധമാണെന്ന് തന്നെയാണ്. എല്ലാ മതങ്ങളും. മത മൗലിക വാദികള്‍ രചനകള്‍ സ്ത്രീകള്‍ക്കെതിരെ വളച്ചൊടിക്കുന്നുണ്ട്.  ക്രിസ്തുമതവും സ്ത്രീവിരുദ്ധമാണ്, യഹൂദമതവും സ്ത്രീക്ക് എതിരാണ്. മതം ഒരിക്കലും സ്ത്രീകളുടെ അവകാശങ്ങളെ അംഗീകരിക്കുന്നില്ല. മതവും ഭരണകൂടവും ഒന്നായിക്കൂടാ. രല്‍ും വേര്‍ പെടുത്തുകയാണെങ്കില്‍, നീതി, തുല്യത എന്നിവയുടെ അടിസ്ഥാനത്തില്‍ രാജ്യത്തെ നിയമങ്ങള്‍ ഉല്‍െങ്കില്‍ മതം കുഴപ്പമില്ല. മതത്തിന്‍െറ അടിസ്ഥാനത്തില്‍ ഭരണകൂടം സ്ഥാപിക്കുന്നതോടെ നീതിയും തുല്യതയും നടപ്പാവില്ല. ഒരര്‍ത്ഥത്തില്‍ മതം നമ്മുടെ ചരിത്രമാണ്.  മതം ഗ്രനഥങ്ങള്‍ നമ്മുടെ ഡോക്യൂമെന്‍ററി പുസ്തകമാണ്. അതിനപ്പുറമില്ല. മതത്തിന്‍െറ നിയമങ്ങളല്ല ഇക്കാലത്ത് വേണ്ടത്. ഏഴാം നൂറ്റാണ്ടിലെ നിയമങ്ങള്‍ 21ാം നൂറ്റാണ്ടില്‍ പാലിക്കപ്പെടേണ്ടതില്ല. അങ്ങനെയല്ളോ നിങ്ങളും കരുതുന്നത്?


സച്ചിദാനന്ദന്‍: ഞാന്‍ തസ്ലിമയുടെ വാദങ്ങളോട് പൂര്‍ണമായി യോജിക്കുന്നു. എന്നാല്‍, ലിബറേഷന്‍ തിയോളജി, അടുത്തിടെ അന്തരിച്ച ഫാത്തിമ മെര്‍നീസി പോലുള്ളവരുടെ വാദം മറ്റൊന്നാണ്. അടിസ്ഥാന ഇസ്ലാമും ഖുറാനും സ്ത്രീകള്‍ക്കെതിരല്ളെന്നും, എന്നാല്‍, ഖുറാനില്‍, മതത്തില്‍ അധികാരം കൈയാളുന്നവരാണ് സ്ത്രീകള്‍ക്കെതിരെയെന്നുമാണ് വാദം. അതിനാലാണ് ഞാന്‍ ചോദിച്ചത്. നിങ്ങള്‍ മതതേതരത്വത്തിന്‍െറ അര്‍ത്ഥത്തെ കൃത്യമായി നിര്‍വചിച്ചിരിക്കുന്നു. മതത്തിന് ഭരണകൂടത്തില്‍ ഇടമുണ്ടാകരുത്. മതം പൊതുതലത്തില്‍ ഇടപെടാതെ  സ്വകാര്യതലത്തില്‍ നടപ്പാക്കണം. എല്ലാ മതക്കാരെയും പൊതു നിയമത്തിന്‍െറ അടിസ്ഥാനത്തില്‍ തുല്യപദവി നല്‍കണം. മതമില്ലാത്തവര്‍ക്കും അത്തരം തുല്യപദവി നല്‍കണം. ഇതെല്ലാമാണ് മതതേതരത്തിന്‍െറ അടിസ്ഥാന വശങ്ങള്‍. അതു ഞാന്‍ പൂര്‍ണമായി അംഗീകരിക്കുന്നു. മെയിന്‍ലാന്‍ഡ് ബംഗാളിലെ സ്ത്രീകളുടെ അവസ്ഥയും ബംഗ്ളാദേശിലെ സ്ത്രീകളുടെ അവസ്ഥയും വ്യത്യസ്തമാണോ. മെയിന്‍ലാന്‍ഡ് ബംഗാള്‍ എന്ന വിശേഷം ശരിയാണോ എന്ന് എനിക്കറിഞ്ഞുകൂടാ. എന്തായാലും പശ്ചിമബംഗാളിലെയും മുമ്പ് കിഴക്കന്‍ ബംഗാള്‍ ആയിരിക്കുകയും ചെയ്ത സ്ഥലങ്ങളെപ്പറ്റിയാണ് ചോദ്യം. ബംഗ്ളാദേശിലെ സ്ത്രീകള്‍  പ്രത്യേക തരത്തില്‍ പിന്നാക്കവസ്ഥ നേരിടുന്നുണ്ടേല്‍ാ?

തസ്ലിമ: ഉണ്ട്. പശ്ചിമ ബംഗാളില്‍ നിയമങ്ങളുണ്ട്. ഇവിടെ 1956 ഹിന്ദു നിയമം തുല്യതയുടെ അടിസ്ഥാനത്തില്‍ ഉണ്ടാക്കി. പക്ഷേ, ബംഗ്ളാദേശില്‍ ഇപ്പോഴും ശരിയ അടിസ്ഥാനത്തിലാണ് ഞങ്ങള്‍ക്കുള്ള നിയമം. അതിനാല്‍ ബംഗ്ളാദേശിലെ സ്ത്രീകള്‍ പശ്ചിമ ബംഗാളിലെ സ്ത്രീകളേക്കാള്‍ കൂടുതല്‍ ദുരിതം അനുഭവിക്കുന്നുണ്ട്. ഹിന്ദുകളെ സംബന്ധിച്ച് ഇന്ത്യയില്‍ തുല്യതയുടെ നിയമങ്ങള്‍ ഉണ്ട്. മതത്തിന്‍െറ അടിസ്ഥാനത്തിലല്ലാത്ത നിയമങ്ങള്‍. അതിനാല്‍ സ്ത്രീകള്‍ ഒരുതരത്തില്‍ തുല്യത ലഭിക്കും.പക്ഷേ, ഹിന്ദു ന്യുനപക്ഷങ്ങള്‍ക്ക് അത്തരം തുല്യത ബംഗ്ളാദേശില്‍ ഇല്ല. അവര്‍ക്ക് പൊതു നിയമം വേണ്ട. അവര്‍ക്ക് പഴയ ഹിന്ദുശാസ്ത്രയുടെ അടിസ്ഥനത്തിലുള്ള നിയമം വേണമെന്നാണ് ആവശ്യം. അതുപോലെ ഇന്ത്യയില്‍ മുസ് ലിംകള്‍ക്ക് എക സിവില്‍ കോഡ് വേണ്ട. അവര്‍ വാദിക്കുന്നത് ഖുറാനെ അടിസ്ഥാനമാക്കിയ നിയമാണ്. ന്യൂനപക്ഷ മുസ്ളിംകള്‍ പല രാജ്യങ്ങളിലും അവരുടേതായ, ഖുറാന്‍െറ അടിസ്ഥാനത്തിലുള്ള നിയമമാണ് ആവശ്യപ്പെടുന്നത്. അത്തരം നിയമത്തില്‍ സ്ത്രീകള്‍ക്ക് തുല്യത ലഭിക്കില്ല. വിവാഹം,വിവാഹ മോചനം, കുട്ടികളുടെ അവകാശം, പാരമ്പര്യ സ്വത്തിലെ അവകാശം എന്നിവയിലെല്ലാം വിവേചനം നേരിടും.  അതുപോലെ ഹിന്ദു ന്യുനപക്ഷം ബംഗ്ളാദേശില്‍, പാകിസ്താനില്‍ തുല്യതയുടെ അടിസ്ഥാനത്തിലുള്ള നിയമം വേണ്ട.  അവര്‍ക്ക് അവരുടേതായ നിയമാണ് ആവശ്യം. സ്ത്രീകള്‍ക്ക് തുല്യത നല്‍കുന്നതല്ല ആ നിയമങ്ങള്‍. ബംഗ്ളാദേശില്‍ ഹിന്ദു സ്ത്രീകള്‍ക്ക് വിവാഹമോചനം നടത്താന്‍ അവകാശമില്ല. പാരമ്പര്യ സ്വത്തില്‍തുല്യമായ അവകാശമുണ്ടാകില്ല. പിതാവിന്‍െറ സ്വത്ത് സഹോദരങ്ങള്‍ക്ക് വിതരണം ചെയ്യുന്നതില്‍ തുല്യതയുണ്ടാവില്ല.  ഹിന്ദു പുരുഷന്‍മാര്‍ര്‍ക്ക് ബംഗ്ളാദേശില്‍ നല്ല നിയമം വേണമെന്നില്ല. അതിനാല്‍ എല്ലാ നിയമങ്ങളിലും സ്ത്രീകള്‍ ദുരിതം അനുഭവിക്കും. മുസ്ളിം സ്ത്രീകള്‍ അവരുടെ മതത്തിന്‍െറ നിയമം പ്രകാരം ദുരിതം പേറുന്നു. ഹിന്ദു സ്ത്രീകള്‍ ഹിന്ദു മത നിയമങ്ങള്‍ പ്രകാരം ദുരിതം പേറുന്നു. നിയമങ്ങള്‍ എല്ലായിടത്തും തുല്യതയുടെ അടിസ്ഥാനത്തിലാവണം. മതത്തിന്‍െറ അടിസ്ഥാനത്തിലാവരുത്. ഭരണകൂടത്തിന് മതം പാടില്ല. ബംഗ്ളാദേശില്‍ സ്റ്റേറ്റിന്‍െറ മതം ഇസ്ലാമാണ്. 1971 ല്‍ ബംഗ്ളാദേശ് രൂപീകരിക്കപ്പെട്ടപ്പോള്‍  ഭരണഘടന മതേതതരത്വത്തിന്‍െറ അടിസ്ഥാനത്തിലുള്ളതായിരുന്നു. . എന്നാല്‍ 80 കളുടെ മധ്യത്തില്‍  മതേതതര ഭരണഘടന മാറ്റി. ഇസ്ലാമിക് ഭരണഘടനയാക്കി. വേണ്ടത്,1972 മതേതര ഭരണഘടനയിലേക്ക് പോകണം. ഇപ്പോഴത്തെ സര്‍ക്കാര്‍ ശ്രമിക്കുന്നത് അതിനാണ്. അതുപക്ഷേ ബുദ്ധിമുട്ടാണ്.

സച്ചിദാനന്ദന്‍: ഭരണഘടന, നിയമങ്ങള്‍ക്ക് എന്നിവ ഉള്ളതുകൊണ്ടുമാത്രം  സ്ത്രീകള്‍ക്ക് തുല്യത ലഭിക്കില്ല. തുല്യതയുടേതായ അന്തരീക്ഷം ഉണ്ടാകേണ്ടതുണ്ട്. അതിന് സ്ത്രീകളില്‍ നിന്ന് തന്നെ പോരാട്ടം ഉയര്‍ന്നുവരേണ്ടതുണ്ട്. സ്ത്രീകളില്‍ നിന്ന് മാത്രമല്ല അടിസ്ഥാന മനുഷ്യാവകാശത്തില്‍ വിശ്വസിക്കുന്ന എല്ലാവരില്‍ നിന്നും. ഇന്ത്യയില്‍നിയമങ്ങളുണ്ട്. പക്ഷേ, സ്ത്രീകള്‍ പീഡിപ്പിക്കപ്പെടുന്നു, വിവേചനം നേരിടുന്നു. അവര്‍ പലതരം ശാരീരിക ആക്രമണത്തിന് വിധേയമാകുന്നു. തുല്യത, മതേതതത്വം എന്നിവയുടെ അടിസ്ഥാനത്തിലുള്ള നിയമങ്ങള്‍ ഉള്ള ഇന്ത്യയില്‍ പോലും മുല്യങ്ങളുടെ പ്രശ്നമുണ്ട്, സ്ത്രീകള്‍ പൊതു സ്ഥലങ്ങളില്‍,, പ്രസിദ്ധീകരണ ശാലകളില്‍, ഓഫീസുകളില്‍, വീട്ടില്‍ ഒക്കെ വിവേചനം നേരിടുന്നു. അവര്‍ രണ്ടാം തരം പൗരന്‍മാരായി പരിഗണിക്കപ്പെടുന്നു. ഭര്‍ത്താക്കന്‍മാരുടെ അടിമകളായി പരിഗണിക്കപ്പെടുന്നു. അതിനാല്‍ തന്നെ സ്ത്രീകള്‍ക്കിടയില്‍ നിന്ന്  പോരാട്ടം ഉയര്‍ന്നുവരേണ്ടതുണ്ട്. അതിനാല്‍ തന്നെ തസ്ലിമയുടെ പോരാട്ടത്തിന് വിവിധ തരത്തില്‍ പ്രാധാന്യമുണ്ട്.  നമുക്ക് സാഹിത്യത്തിലേക്ക് മടങ്ങാം. ബംഗ്ളാദേശി സാഹിത്യം, പശ്ചിമബംഗാള്‍ സാഹിത്യം എന്നിവയെപ്പറ്റി എന്തുപറയും? ബംഗാളിലെ പ്രമുഖരായ ഏതാണ്ട് മിക്ക എഴുത്തുകാരും, ടാഗൂര്‍, സുനില്‍ ഗംഗോപദ്ധ്യായ പോലുള്ള പലരും മുമ്പ് കിഴക്കന്‍ ബംഗാള്‍ അഥവാ ഇന്നത്തെ ബംഗ്ളാദേശില്‍ ജനിച്ചവരാണ്.  ഈ രണ്ടു സാഹിത്യങ്ങള്‍ തമ്മില്‍ ഒരു തുടര്‍ച്ചയും നൈരന്തര്യവും നിലനില്‍ക്കുന്നുണ്ടോ? ബംഗ്ളാദേശ് സാഹിത്യത്തിന് സ്വന്തമായി അസ്തിത്വമുണ്ടോ?

തസ്ലിമ: ശരിയാണ്. മിക്ക ബംഗാളി എഴുത്തുകാരും കിഴക്കന്‍ ബംഗാളിലാണ് ജനിച്ചത്. പക്ഷേ,  ടാഗൂര്‍ ജനിച്ചത് കിഴക്കന്‍ ബംഗാളിലല്ല. പശ്ചിമ ബംഗാളിലാണ്. ബംഗ്ളാദേശിലെ സാഹിത്യത്തേക്കാള്‍ പശ്ചിമ ബംഗാളിലെ സാഹിത്യം മെച്ചപ്പെട്ടതാണ്. കാരണം. പശ്ചിമ ബംഗാളിലെ ഹിന്ദുക്കള്‍ക്ക്  ബംഗ്ളാദേശിലെ മുസ്ളിംകളേക്കാള്‍ നേരത്തെ തന്നെ വിദ്യാഭ്യാസം ലഭിക്കുന്നു. എന്നാലും ബംഗ്ളാദേശില്‍ പുസ്തകങ്ങള്‍ നന്നായി വായിക്കപ്പെടുന്നു. പശ്ചിമ ബംഗാളിലെ സാഹിത്യം ബംഗ്ളാദേശില്‍ വളരെ ജനപ്രിയമാണ്.  പക്ഷേ തിരിച്ച് ബംഗ്ളാദേശി എഴുത്തുകാര്‍ പശ്ചിമ ബംഗാളില്‍ അത്ര ജനപ്രിയരല്ല.

സച്ചിദാനന്ദന്‍: ബംഗ്ളാദേശിലെ സാഹിത്യത്തില്‍ സ്ത്രീയെഴുത്ത് ഒരു മൂവ്മെന്‍റ് എന്ന നിലക്ക് ശക്തമാണോ? ഇന്ത്യയിലെ സാഹിത്യത്തില്‍ അടുത്ത കാലത്തുണ്ടായ രണ്ട് ശക്തമായ മൂവ്മെന്‍റുകളാണ് സ്ത്രീ സാഹിത്യവും, ദലിത് സാഹിത്യവും അത്തരമൊന്ന് ബംഗ്ളാദേശിലുണ്ടോ? ഞാന്‍ ഉദ്ദേശിക്കുന്നത് സംഘടനയല്ല. ഒരു മൂവ്മെന്‍റ് എന്ന നിലയില്‍ സ്ത്രീകള്‍ മുന്നോട്ടുവരിയും സ്വാതത്രന്ത്യം, തങ്ങളുടെ ശരീരത്തിന്‍െറ അവകാശം, പൊതു ഇടങ്ങളുടെ അവകാശം,  അന്തസ്, തുല്യത എന്നിവ ആവശ്യപ്പെടുകയും ചെയ്യുന്ന തലത്തില്‍. നിങ്ങള്‍ക്ക് ചില കുറച്ചു പിന്തുടര്‍ച്ചക്കാര്‍ ബഗ്ളാദേശിലുണ്ടാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു?

തസ്ലിമ: ഞാന്‍ വളരെ പോപ്പുലറായിരുന്നു. സ്ത്രീകളുട അവകാശങ്ങള്‍ക്ക് വേണ്ടി ഞാന്‍ വാദിക്കാന്‍ തുടങ്ങുമ്പോള്‍ അന്ന് അത്തരം രീതി സാധാരണമായിരുന്നില്ല. പുരുഷന്‍െറ എഴുത്താണ് ഉണ്ടായിരുന്നത്. സ്ത്രീകളെപ്പറ്റി പുരുഷന്‍മാര്‍ എഴുതും. സ്ത്രീകള്‍ എഴുതാന്‍ ഇദ്ദേശിക്കപ്പെട്ട കാര്യങ്ങള്‍ അവരാണ് എഴുതുക.  സ്ത്രീകള്‍ എഴുതാന്‍ തുടങ്ങുമ്പോള്‍ ആ സ്ത്രീകള്‍ക്ക് എന്തോ പ്രശ്നമുണ്ടെന്നാണ് പൊതു മനോഭാവം.  സ്ത്രീകള്‍ക്ക് പ്രശ്നമുണ്ടെങ്കില്‍, അസന്തുഷ്ടിയുണ്ടെങ്കില്‍ അവര്‍ വിവാഹമോചനം നേടും, അല്ളെങ്കില്‍ ആത്മഹത്യ ചെയ്യും, അല്ളെങ്കില്‍ അസന്തുഷ്ടരായ സ്ത്രീകള്‍ വ്യഭിചാരത്തിന് പോകും. അല്ളെങ്കില്‍ അവര്‍ എഴുതാന്‍ തുടങ്ങും ഇതാണ് മനോഭാവം. ആരും സ്ത്രീകള്‍ -സന്തോഷവതികളായ സ്ത്രീകള്‍ -കവിത എഴുതും പ്രസിദ്ധീകരിക്കും എന്നൊന്നും കരുതുന്നില്ല. എഴുത്തു സമൂഹത്തില്‍ പുരുഷന്‍മാരുടെ  ആധിപത്യമായിരുന്നു. എഴുതുന്ന സ്ത്രീകള്‍ ചൂഷണം ചെയ്യപ്പെടും.അല്ളെങ്കില്‍ സുന്ദരികളായ സ്ത്രീകളാകണം എഴുത്തുകാര്‍, സുന്ദരികളെല്ലങ്കില്‍ എഡിറ്റര്‍മാര്‍ പരിഗണിക്കില്ല. അവസരം കിട്ടില്ല. സാഹിത്യലോകം  സമ്പൂര്‍ണമായി പുരുഷന്‍മാരുടേതാണ്്. സ്ത്രീകള്‍ അവരുടെ ശരീരം,  ദുരിതം, സന്തോഷം എന്നിവയെപ്പറ്റി എഴുതിയാല്‍ പോണോഗ്രാഫി എഴുതുന്നതായി പുരുഷന്‍മാര്‍ പറയും. പുരുഷന്‍മാര്‍ സ്ത്രീകളുടെ ശരീരത്തെപ്പറ്റി എഴുതിയാല്‍ അതു സാഹിത്യം.

സച്ചിദാനന്ദന്‍: ഭാഷയുടെ പ്രയോഗവും പ്രശ്നഭരിതാണ്. നിങ്ങള്‍ എഴുതുമ്പോള്‍ ഭാഷ പ്രശ്നമായിവരും. ചില വാക്കുകള്‍ ഉപയോഗക്കുന്നത് പ്രശ്നം ഉണ്ടാക്കും. അത് ചില ഇന്‍ഹിബിഷന്‍, നിരോധങ്ങള്‍, ടാബൂ എന്നിവ സൃഷ്ടിക്കും. ചില വാക്കുകള്‍, വികാരങ്ങള്‍, ചില വിവരണങ്ങള്‍ എഴുതുമ്പോള്‍ ചില തടസ്സങ്ങള്‍ ഉണ്ടാകും. അതെപ്പറ്റി?

തസ്ലിമ: അതെ. ഞാന്‍ എല്ലാ ടാബൂകളെയും തകര്‍ത്തു. സ്ത്രീകള്‍ എഴുതാന്‍ പാടില്ളെന്ന് കരുതിയതെല്ലാം ഞാന്‍ എഴുതിയിട്ടുണ്ട്. എന്നാല്‍, അത് പുരുഷ എഴുത്തുകാരുടെ രീതി പിന്തുടര്‍ന്നില്ളെന്ന് പറയില്ല. പക്ഷേ, എന്‍െറ ഭാഷ പുരുഷ എഴുത്തുകാരില്‍ നിന്ന് വ്യത്യസ്തമാണ്. സ്ത്രീകള്‍ അവരുടെ ആഹ്രങ്ങളെപ്പറ്റി എഴുതാന്‍ പാടില്ല. പകരം പുരുഷന്‍മാര്‍ എഴുതുമെന്നതായിരുന്നു അവസ്ഥ. ഞാന്‍ അത്തരം എല്ലാ ടാബുകളെയും തകര്‍ത്തു. ഞാന്‍ പുരുഷന്‍മാരാല്‍ വെറുക്കപ്പെട്ടു. അതുപോലെ പിതൃദായക മനോഭാവമുള്ള സ്ത്രീകളാലും വെറുക്കപ്പെട്ടു. അത് ഞാന്‍ കാര്യമാക്കുന്നില്ല. സ്ത്രീകളുടെ കഥ പറയേണ്ടതുണ്ട്. ഞാന്‍ ആത്മകഥ എഴു പുസ്തങ്ങളായി എഴുതി. അതതെന്‍െറ മാത്രം കഥയില്ല. ആയിരക്കണക്കിന് സ്ത്രീകളുണ്ട് ആ കഥയില്‍. സ്ത്രീകള്‍ എന്നോട് പറഞ്ഞിട്ടുണ്ട്- ഞാന്‍ എഴുത്തു നിര്‍ത്തരുതെന്ന്. കാരണം അതവരുടെ കഥയാണ്്. ഞാനവര്‍ക്ക് കരുത്തു പകരുന്നുവെന്ന്. അത്തരത്തില്‍ സ്ത്രീകള്‍ പങ്കുവച്ച അഭിപ്രായങ്ങളാണ് എനിക്ക് കിട്ടിയ ഏറ്റവും വലിയ അംഗീകാരം.

സച്ചിദാനന്ദന്‍: "ലജ്ജ'പോലുള്ള എഴുത്തിലേക്ക് നിങ്ങള്‍ വരുന്നത് എപ്പോഴാണ്. അതുപോലെ മറ്റുള്ള രചനകളിലേക്കും?

തസ്ലിമ: 1992 ഡിസംബറില്‍ അയോധ്യയിലെ ബാബറി പള്ളി ഹിന്ദു മതമലികവാദികള്‍ തകര്‍ത്തു.ആ സമയത്ത് ബംഗ്ളാദേശിലെ ന്യുനപക്ഷക്കാരായ ഹിന്ദുക്കള്‍ മുസ്ളിം മതമൗലിക വാദികളാല്‍ ആക്രമിച്ചു. നിരവധി ഹിന്ദു വീടുകള്‍, കടകള്‍, അമ്പലങ്ങള്‍ തകര്‍ക്കപ്പെട്ടു. ഹിന്ദു സ്ത്രീകളെ ബലാല്‍സംഗം ചെയ്തു. പല ഹിന്ദുക്കളും ബംഗ്ളാദേശ് വിട്ട് ഇന്ത്യയിലേക്ക് വന്നു.  അത്തരം സംഭവങ്ങളുടെ വസ്തുതകള്‍ എന്‍െറ കൈവശമുണ്ടായിരുന്നു. 1947 മുതല്‍ ഹിന്ദു ന്യൂനപക്ഷങ്ങള്‍ക്ക് എന്തു സംഭവിക്കുന്നതിനെപ്പറ്റിയുള്ള വസ്തുതകള്‍ കൈവശമുല്‍ായിരുന്നു. ഈ സമയത്ത് സ്വാഭാവിക പ്രതികരണമായി ഞാന്‍ ഫിക്ഷന്‍ എഴുതി, മതേതരവാദികളായ നിരീശ്വരവാദികളായ ഒരു ഹിന്ദു കുടുംബത്തിന്‍െറ കഥയാണ് അത്. ബംഗ്ളാദേശില്‍ ജീവിക്കാന്‍ അനുവദിക്കില്ളെന്ന് മതമൗലികവാദികള്‍ തീരുമാനിച്ചു. 1992 അവര്‍ ആക്രമിക്കപ്പെട്ടു. സുരഞ്ജനെന്ന കഥാപാത്രത്തിന്‍റ  സഹോദരി മായയെ തട്ടിക്കൊണ്ടുപോയി മതമൗലിക വാദികള്‍ ബലാല്‍സംഗംചെയ്തു. അച്ഛനെ ആക്രമിച്ചു. ഒടുവില്‍ അവര്‍ തങ്ങളുടെ പ്രിയപ്പെട്ട രാജ്യം വിടാന്‍ തീരുമാനിച്ചു. ഇത് ഒന്നോ രണ്ടോ കുടുംബത്തിന്‍െറ കഥയല്ല. ആയിരക്കണക്കിന് വീടുകളില്‍ നടന്ന സംഭവമാണ്. ഹിന്ദു ന്യൂനപക്ഷങ്ങള്‍ തുടക്കത്തില്‍ രാജ്യം വിട്ടുപോകാന്‍ ഇഷ്ടപ്പെട്ടിരുന്നില്ല. എന്നാല്‍ അവര്‍ അവസാനം അതിന് നിര്‍ബന്ധിക്കപ്പെട്ടു. ഇതായിരുന്നു ബംഗ്ളാദേശിന്‍െറ യാഥാര്‍ത്ഥ്യം. ഇന്ന് 90 ശതമാനം മുസ്ലിംകള്‍ ഉള്ള രാജ്യത്ത് ഹിന്ദു ന്യൂനപക്ഷങ്ങള്‍ രാജ്യം വിടുന്നു. അത് വേദനിപ്പിക്കുന്നതാണ്. വ്യത്യസ്ത മതത്തില്‍ പെടുന്നതിനാല്‍ ആളുകള്‍ക്ക് സുരക്ഷയില്ല. എല്ലായിടത്തും ന്യുനപക്ഷങ്ങളുടെ അവസ്ഥയിതാണ്. ഗുജറാത്തില്‍ ന്യൂനപക്ഷമായ മുസ്ലിംകള്‍ കൊല്ലപ്പെടുന്നു. ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങള്‍ പാകിസ്താനില്‍ കൊല്ലപ്പെടുന്നു. ഹിന്ദു ന്യൂനപക്ഷങ്ങള്‍ ബംഗ്ളാദേശില്‍ കൊല്ലപ്പെടുന്നു. ലോകത്ത് എവിടെയും ന്യൂനപക്ഷങ്ങള്‍ അടിച്ചമര്‍ത്തപ്പെടുന്നു. അപ്പോഴൊക്കെ ഞാന്‍ അതിനെ എതിര്‍ത്തിട്ടുണ്ട്. ഗുജറാത്ത്, ബോസ്നിയ, ഫലസ്തിന്‍ എന്നിങ്ങനെ എല്ലായിടത്തും ന്യൂനപക്ഷങ്ങള്‍ കൊല്ലപ്പെടുമ്പോള്‍. എനിക്കവര്‍ മുസ്ളിങ്ങളല്ല,  ക്രിസ്ത്യാനികളല്ല, എനിക്ക് അവര്‍ മനുഷ്യരാണ്. അവര്‍ക്ക് തങ്ങളുടെ മതം പാലിക്കാനുള്ള അവകാശമുണ്ടാകണം.  ഇത്തരം ന്യൂനപക്ഷത്തെയാണ് ഞാന്‍ ലജ്ജയില്‍ പരാമര്‍ശിക്കുന്നത്. ഞാന്‍ സര്‍ക്കാരിനെതിരെയാണ് അതില്‍ എഴുതിയത്. ഹിന്ദു ന്യൂനപക്ഷ സമൂദായത്തെ സംരക്ഷിക്കാതിരുന്ന സര്‍ക്കാരിനെതിരെയാണ് രോഷം പ്രകടിപ്പിച്ചതും.

സച്ചിദാനന്ദന്‍: ഇന്ത്യയില്‍ വളര്‍ന്നുവരുന്ന അസഹിഷ്ണുതക്കെതിരെ പൊതു ചര്‍ച്ച ഉയര്‍ന്നുവരുന്നുണ്ട്. രാജ്യത്ത് ചില ബുദ്ധിജീവികള്‍ കൊല്ലപ്പെടുന്നു. ബീഫ് ഉപയോഗിച്ചുവെന്ന സംശയത്തിന്‍െറ പേരില്‍ ആളുകളെ തല്ലിക്കൊല്ലുന്നു. ന്യുനപക്ഷങ്ങള്‍,  പ്രത്യേകിച്ച്, മുസ്ലിംകള്‍ സുരക്ഷിതരല്ല. എതിര്‍ക്കുന്നവരോട് പാകിസ്താനിലേക്ക് പോകാന്‍ ആവശ്യപ്പെടുന്നു. അഭിപ്രായം പറഞ്ഞ നടനെതിരെ നീക്കം നടക്കുന്നു. ലോകത്ത് എല്ലായിടത്തും ഇത്തരം അരക്ഷിതാവസ്ഥയുണ്ട്. യു.കെയിലെ കുടിയേറ്റക്കാര്‍ പോലും.അവിടെ കര്‍ശനമായ കുടിയേറ്റ വിരുദ്ധ നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നു. എന്താണ് ഇത്തരം അസഹിഷ്ണുതയോടുള്ള പ്രതികരണം? ഇന്ത്യയില്‍ നടക്കുന്ന സംഭവങ്ങളെപ്പറ്റി എന്തു പറയുന്നു?

തസ്ലിമ: ഇന്ത്യ അസഹിഷ്ണുതയുള്ള രാജ്യമാണെന്ന് ഞാന്‍ പറയില്ല. ഇവിടെ സഹിഷ്ണുതയുള്ള നിരവധി ആളുകളെ ഞാന്‍ കണ്ടിട്ടുണ്ട്. അസഹിഷ്ണുതയെ പിന്തണക്കാത്ത നിയമങ്ങളുല്‍്. അസഹിഷ്ണുത കുറ്റമായി പ്രഖ്യാപിക്കുന്ന നിയമങ്ങള്‍. ഇവിടെ അസഹിഷ്ണുതയില്ളെന്ന് ഞാന്‍ പറയില്ല. പല മേഖലയിലും അസഹിഷ്ണുക്കളുണ്ട്. സ്ത്രീകള്‍ക്കെതിരെ, താഴ്ന്ന ജാതിക്കാര്‍ക്കെതിരെ അസഹിഷ്ണുത പുലര്‍ത്തുന്നവരുണ്ട്. ഞാന്‍ ബഹുസ്വര ചിന്തകളില്‍ വിശ്വസിക്കുന്നു. പക്ഷേ, മതമൗലിക വാദികള്‍ ബഹുസ്വര ചിന്തകളില്‍ വിശ്വസിക്കുന്നില്ല. അവര്‍ ചിന്തിക്കാത്ത അനുയായി വൃന്ദമാണ് ആവശ്യം. ആളുകള്‍ക്ക് അവരുടെ ഇഷ്ടം പോലെ ജീവിക്കാന്‍ അനുവദിക്കണം. ഭക്ഷണത്തിന് വേല്‍ി വളര്‍ത്തുന്ന മൃഗങ്ങളെ കൊല്ലാന്‍ അവസരമുണ്ടാകണം. മതേതതര വ്യക്തികള്‍ ശബ്ദമുയര്‍ത്തുന്നുണ്ട്. ദാദ്രിയിലെ കൊലപാതകത്തിനെതിരെ ആളുകള്‍ രംഗത്തുവന്നു. ദാദദ്രിയിലേത് അസഹിഷ്ണുതത മാത്രമല്ല. അത് ഹീനമായ ക്രൈമുമാണ്. മതേതര വാദികള്‍ അവാര്‍ഡുകള്‍ തിരിച്ചുകൊടുത്തത് മതമൗലികവാദികള്‍ക്കെതിരെ വേറിട്ട പ്രതിഷേധമാണ്. എന്നാല്‍, ഇന്ത്യന്‍ മതേതരവാദികള്‍ ഹിന്ദു മൗലികവാദത്തിനെതിരെ മാത്രമേ പോരാടൂ. അവര്‍ മുസ്ളിം മതമൗലിക വാദത്തിനെതിരെ പോരാടില്ല.  മതമൗലിക വാദം ഭൂരുപക്ഷ മതത്തില്‍ നിന്ന് വന്നാലും ന്യുനപക്ഷത്തില്‍ നിന്ന് വന്നാലും തുല്യമായ രീതിയില്‍ മോശമാണ്. അത് തുല്യമായ രീതിയില്‍ അപകടകരമാണ്. അതു സമൂഹത്തെ പിന്നിലോട്ട് വലിക്കും. ഞാന്‍ എല്ലാത്തരം മതമൗലികവാദത്തിനും എതിരാണ്. പശ്്ചമ ബംഗാള്‍ സര്‍ക്കാര്‍ എന്നെ സംസ്ഥാനത്ത് പുറത്താക്കുന്നത് ചില ചില മുസ്ളിം മതഭ്രാന്തര്‍ പ്രശ്നമുണ്ടാക്കിയപ്പോഴാണ്. അവര്‍ക്കെതിരെ നടപടിയെടുക്കുന്നതിന് പകരം, ഒരു എഴുത്തുകാരിയുടെ തലക്ക് വിലയിട്ടവര്‍ക്കെതിരെ നടപടിയെടുക്കുന്നതിന് പകരം അവര്‍ എന്നെ പുറത്താക്കി. ആദ്യം വീട്ടുതടങ്കലിലാക്കി. പിന്നെ രാജ്യത്തിന് പുറത്താക്കി. മുസ്ളിം മതഭ്രാന്തരെ വോട്ടിനായി പ്രീണിപ്പിക്കാനായി ശ്രമിച്ചു. അതു ശരിയായ ജനാധിപത്യമല്ല. ശരിയായ ജനാധിപത്യത്തിന്, ശരിയായ മതേതരത്വത്തിന് വേല്‍ിയാണ് നിലകൊള്ളേണ്ടത്.  ഞാന്‍ എല്ലാ മതമൗലിക വാദത്തിനും എതിരാണ്. യഹൂദ മൗലികവാദം, ക്രിസ്ത്യന്‍ മതമൗലികവാദം, ഇസ്ലാം മതമൗലികവാദം, ഹിന്ദുമതമൗലികവാദം എന്നിവയ്ക്കെല്ലാം എതിരാണ്. അതുപോലെ മതേതരവാദികള്‍ എല്ലാ മത മൗലികവാദത്തിനുമെതിരെ പോരാടണം.

സച്ചിദാനന്ദന്‍: നമ്മള്‍ ബഹുസ്വരതയില്‍ വിശ്വസിക്കുന്നു. എല്ലാവരും ഒരു പോലെ ചിന്തിക്കണം, ഒരേ പോലുള്ള ഭക്ഷണം കഴിക്കണം എന്ന് ചിന്തിക്കുന്നത് ഫാഷിസമാണ്.  ഐ.എസ്. ചെയ്യുന്നതിന് നമ്മള്‍ എതിര്‍ക്കുന്നു. നെഹ്റു മുമ്പ് പറഞ്ഞിട്ടുണ്ട് ന്യൂനപക്ഷ വര്‍ഗീയതക്ക് രാജ്യത്തെ വിഭജിക്കാനേ കഴിയൂ. പക്ഷേ, ഭൂരിപക്ഷ വര്‍ഗീയതക്ക് രാജ്യത്ത് ഫാഷിസ്റ്റ് ഉറച്ച അടിത്തറയുണ്ടാക്കാനാകും എന്ന്്. അതിനാല്‍ തന്നെ ആരാണ് മുഖ്യ ശത്രു എന്ന് വിലയിരുത്തേണ്ടതുണ്ട്. അതിനെതിരെ ഒന്നിക്കേല്‍ിവരും. മതമൗലികവാദത്തിന് ചില സമയങ്ങളില്‍ ആപേക്ഷികമായ വിലയിരുത്തല്‍ നടത്തേണ്ടിവരും. അല്ളെങ്കില്‍ അപകടമാകും.

തസ്ലിമ: ഇന്ത്യയില്‍ സംഘര്‍ഷമുണ്ട്. അത് ഹിന്ദു മുസ്ളീങ്ങള്‍ക്കിടയില്ല.  മതങ്ങള്‍ തമ്മിലല്ല. ഞാന്‍ കാണുന്ന സംഘര്‍ഷം മതേതരത്തിനും മതമൗലികവാദത്തിനും ഇടയിലാണ്.റാഷണല്‍ യുക്തിക്കും അയുക്തിപരമായ അന്ധമായ വിശ്വാസവും തമ്മിലാണ്. ഇന്നോവേഷനും ട്രഡീഷനും തമ്മിലാണ്,  ഹ്യൂമനിസവും ബാര്‍ബറേസവും തമ്മിലാണ്,  ഭൂതം ഭാവിയും തമ്മിലാണ്. സ്വാതന്ത്യം വിലമതിക്കുന്ന ജനങ്ങളും  സ്വാതന്ത്ര്യം വിലമതിക്കാത്തവര്‍ക്കും ഇടയിലാണ്.

ഠഠഠ

സമയം വൈകിയതിനാല്‍ സംഭാഷണം ഇവിടെ അവസാനിപ്പിച്ച് സച്ചിദാനന്ദന്‍ കവിത ചെല്ലാനായി തസ്ലിമയോട് അഭ്യര്‍ത്ഥിച്ചു. കവിത വായനക്ക് ശേഷം സദസിന്‍െറ ചോദ്യങ്ങള്‍ക്ക് തസ്ലിമ മറുപടി പറയും. തസ്ലിമ കവിത ചൊല്ലുമ്പോള്‍ അടുത്തുള്ള പള്ളിയില്‍നിന്ന് ബാങ്ക് വിളി ഉയര്‍ന്നു. ബംഗ്ളാദേശില്‍ ബാങ്ക് വിളിക്കുമ്പോള്‍ സംസാരിക്കാന്‍ പാടില്ളെന്ന് തസ്ലിമ. കവിത ചൊല്ലുന്നത് നിര്‍ത്തണമോ എന്ന ചോദ്യത്തിന് അത് നിങ്ങളുടെ സൗകര്യമനുസരിച്ച് തീരുമാനിക്കാമെന്ന് മറുപടി.  ആദ്യമായാണ് അസാന്‍ ഉയരുമ്പോള്‍ താന്‍ സ്റ്റേജില്‍ സംസാരിക്കുന്നതെന്ന് തസ്ലിമ. ഇത് ശരിക്കും മതേതര രാജ്യമാണെന്ന അവരുടെ അഭിപ്രായത്തിന് നിറഞ്ഞ കൈയ്യടി. തസ്ലിമ കവിത ചൊല്ലുന്നത് തുടരുന്നു. അന്തരീക്ഷത്തില്‍ ബാങ്ക് വിളിയുടെ നേര്‍ത്ത ശബ്ദം. തൊട്ടടുത്ത് കടലിന്‍െറ മനോഹാരിത. തീര്‍ത്തും അവിചാരിതമായ അന്തരീക്ഷത്തില്‍ സ്ത്രീ അവകാശത്തിനായുള്ള തസ്ലിമയടെ കവിത ഒച്ചത്തില്‍ മുഴങ്ങുന്നത് തുടരുന്നു.



എഴുത്ത്്/മൊഴിമാറ്റം: ആര്‍.കെ. ബിജുരാജ്

പച്ചക്കുതിര, മാര്‍ച്ച്, 2016

സ്വാഭിമാനത്തിന്‍െറ ദലിത് രൂപങ്ങള്‍


ദലിതര്‍ക്ക് എന്തിനാണ് പ്രതിമകളും ദൃശ്യബിംബങ്ങളും? അത് ദലിത്
മുന്നേറ്റത്തിന് സഹായകരമാണോ? സ്വാഭിമാനം നേടാന്‍
ബിംബ-ദൃശ്യവത്കരണം ഗുണകരമാണോ? ദലിത് ബിംബവത്കരണത്തെ |
ചരിത്രപരമായ കാഴ്ചപ്പാടില്‍ വിലയിരുത്തുന്നു.




സ്വാഭിമാനത്തിന്‍െറ ദലിത് രൂപങ്ങള്‍
പ്രഫ.ബദരി നാരായന്‍


ദലിതുകളുടെ ജീവിതം സാംസ്കാരിക വിഭവങ്ങളാല്‍ സമ്പന്നമാണ്. നാടോടി ചിത്രങ്ങള്‍, കളിമണ്ണിലും ചളിയിലും തീര്‍ത്ത ശില്‍പങ്ങള്‍, സാംസ്കാരിക അവതരണങ്ങള്‍ (ചമാറുകളുടെ ചമറൗന്‍ധ, പാസികളുടെ പാസിയൗവ, ധോബികളുടെ ധോബിയൗവ) എന്നിവക്ക് ദലിതരെ സംബന്ധിച്ച് സവിശേഷ പ്രാധാന്യമുണ്ട്. ഈ സാംസ്കാരിക രൂപങ്ങള്‍ അവര്‍ നിലനില്‍ക്കുന്ന സാമൂഹിക-സാമ്പത്തിക അന്തരീക്ഷങ്ങളെ പ്രതിഫലിപ്പിക്കുന്നു. എന്നാല്‍, ദലിത്ബോധം ഉയരുന്നതിന് മുമ്പ് ഒരു കീഴാളജാതിക്കും ദൈവത്തിന്‍െറ ദൃശ്യങ്ങളോ ബിംബങ്ങളോ ഉണ്ടായിരുന്നില്ല. നിശ്ചിതമായ സ്ഥലത്ത് നിശ്ചലമായി നിലകൊള്ളുന്ന അമ്പലം, സംഘടിത മതമെന്ന ബോധത്തിന്‍െറ അഭാവം എന്നിവയായിരുന്നു അതിന് കാരണം. അവരെ സംബന്ധിച്ച് പ്രകൃതിയോടുള്ള നിത്യേനയുള്ള ഇടപെടലനുസരിച്ച് ദൈവങ്ങളും ദേവതമാരും വ്യത്യസ്ത സ്ഥലങ്ങളില്‍ വ്യത്യസ്ത രൂപവും ഭാവവും കൈക്കൊള്ളും. ഇത് ക്ഷേത്രങ്ങളില്‍ ഉറങ്ങുകയോ ഇരിക്കുകയോ ചെയ്ത്, യഥാര്‍ഥ ജീവിതത്തില്‍നിന്ന് അന്യമായി നിലകൊള്ളുന്ന, ഉയര്‍ന്ന ജാതിദൈവങ്ങളില്‍നിന്ന് വ്യത്യസ്തമായിരുന്നു. യഥാര്‍ഥ ജീവിതസാഹചര്യങ്ങളില്‍നിന്ന് ഉയിര്‍കൊള്ളുന്ന വീരനായകന്മാരല്ലാതെ ദലിതര്‍ക്ക് തങ്ങളുടേതായ നായകരുടെ ദൃശ്യചിത്രങ്ങള്‍ ഉണ്ടായിരുന്നില്ല. ഓരോ കീഴ്ജാതിക്കാര്‍ക്കും വാമൊഴിയിലൂടെയോ നാടന്‍ പാട്ടുകളിലൂടെയോ പങ്കുവെക്കപ്പെട്ട, രൂപങ്ങളില്ലാത്ത നായകരാണുണ്ടായിരുന്നത്. അങ്ങനെ നായകര്‍, ദൈവങ്ങള്‍, സാംസ്കാരിക രൂപങ്ങള്‍ എന്നിവ ഓരോ കീഴാള ജാതിയുടെയും സാംസ്കാരിക വിഭവങ്ങളുടെ ഭാഗമായി ശേഷിച്ചു. അത് രാഷ്ട്രീയ വിഭവങ്ങളായി പരിവര്‍ത്തനപ്പെടാതെയാണ് കൂടുതലും നിലകൊണ്ടത്.
ഉത്തര്‍പ്രദേശില്‍ ദലിത് രാഷ്ട്രീയ അവബോധത്തിന്‍െറയും ബഹുജന്‍ സമാജ്പാര്‍ട്ടി (ബി.എസ്.പി)യുടെ ഉയര്‍ച്ചയോടെയുമാണ് സാംസ്കാരിക വിഭവങ്ങളെ ദലിതരുടെ രാഷ്ട്രീയ മുന്നേറ്റത്തിനായി പരിവര്‍ത്തനപ്പെടുത്താന്‍ തുടങ്ങുന്നത്. ഓരോ ജാതികളുടെയും നായകര്‍ക്ക് നിശ്ചിത ദൃശ്യരൂപങ്ങള്‍ നല്‍കപ്പെട്ടു. ഇങ്ങനെ തങ്ങളുടെ സ്വത്വത്തിന്‍െറ അടയാളങ്ങളായി ഈ ദൃശ്യരൂപങ്ങളെ ആന്തരികവത്കരിക്കാന്‍ നിരക്ഷരരും അര്‍ധനിരക്ഷരരുമായ താഴത്തേട്ടിലുള്ള ദലിതുകളെ പ്രേരിപ്പിച്ചു. കൂടാതെ കലണ്ടറുകള്‍, ലഘുലേഖകള്‍, പോസ്റ്ററുകള്‍, പ്രതിമകള്‍, സ്മാരകങ്ങള്‍ എന്നിങ്ങനെയുള്ള ദൃശ്യങ്ങളിലൂടെ അവരുടെ മിത്തുകള്‍ രൂപപ്പെടുത്താനും മിത്തുകള്‍ക്കൊപ്പമുള്ള ഓര്‍മകളെ രൂപപ്പെടുത്താനും സഹായിച്ചു. ദൃശ്യരൂപങ്ങള്‍ക്ക് ലിഖിത രൂപങ്ങളെക്കാള്‍ ജനങ്ങളില്‍ കൂടുതല്‍ സ്വാധീനം ചെലുത്താനാകുമെന്ന വസ്തുത ബി.എസ്.പി നന്നായിതന്നെ പ്രയോജനപ്പെടുത്തി. മിത്തുകള്‍, ഓര്‍മകള്‍, ദൃശ്യവിഭവങ്ങള്‍ എന്നിവയുടെ ചാക്രിക ബന്ധം ജാതിഅഭിമാനവും മഹത്ത്വവും ദലിതുകള്‍ക്കിടയില്‍ ഉയര്‍ത്താനായി ബി.എസ്.പി രാഷ്ട്രീയ തന്ത്രങ്ങള്‍ രൂപപ്പെടുത്തി.
നായകര്‍ക്കുവേണ്ടിയുള്ള അന്വേഷണത്തില്‍ ബി.എസ്.പി ബുദ്ധിജീവികള്‍ ചെയ്ത ആദ്യകാര്യം തങ്ങളുടെ യുക്തിക്ക് അനുരൂപമാകുന്ന പ്രാദേശിക നായകരുടെ കഥകള്‍ ചികഞ്ഞ് കണ്ടത്തെുകയായിരുന്നു. അടുത്ത പണി ഈ നായകര്‍ക്ക് മുഖങ്ങള്‍ നല്‍കുകയായിരുന്നു. ചിലപ്പോള്‍ ഈ മുഖങ്ങള്‍ വിവരിക്കപ്പെട്ടതിനനുസരിച്ചുള്ളതായിരിക്കും. എന്നാല്‍ ചിത്രങ്ങളോ മറ്റു ദൃശ്യ സ്രോതസ്സുകളോ ഇല്ലാത്തപ്പോള്‍ വിവരണത്തിന് അനുയോജ്യമായ മുഖങ്ങള്‍ അവര്‍ സ്വയം സൃഷ്ടിച്ചു. സമീപകാലത്ത് ഉദ്ദദേവി, ജല്‍കാരിബായി, സുഹല്‍ദേവ്, ബിജിലി പാസി എന്നീ ദലിത് നേതാക്കളുടെ പ്രതിമകള്‍ ഉത്തര്‍പ്രദേശിലെ തെരുവോരങ്ങളിലെമ്പാടും ഉയര്‍ത്തപ്പെട്ടു. അംബേദ്കര്‍, കബീര്‍, രവിദാസ്, ജല്‍കരിബായി, ഉദ്ദദേവി എന്നിങ്ങനെയുള്ള നായകരുടെ ചിത്രങ്ങള്‍ ദലിത് വീടുകളുടെ ചുവരുകളില്‍ വരക്കുകയോ കലണ്ടറുകളും പോസ്റ്ററുകളായും തൂക്കുകയോ ചെയ്തു. സവര്‍ണജാതി ഹിന്ദുക്കളെപ്പോലെ ചില ഹിന്ദുദലിതുകള്‍ തങ്ങളുടെ വീടുകള്‍ക്ക് മുന്നില്‍ ഗണേശ, ഹനുമാന്‍, ദുര്‍ഗ മുതലായ ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങള്‍ തൂക്കി. ബുദ്ധദലിതുകള്‍ തങ്ങളുടെ വീടുകളില്‍ ബുദ്ധന്‍െറ പ്രതിമകളോ ചിത്രമോ ആലേഖനംചെയ്തു. നഗരങ്ങളിലും ചെറുപട്ടണങ്ങളിലുമുള്ള വീടുകളിലാണ് ദലിത് നായകരുടെ കലണ്ടറുകളും പോസ്റ്ററുകളും കൂടുതലായി കണ്ടുവരുന്നത്. ഗ്രാമങ്ങളില്‍ രാഷ്ട്രീയ പ്രകടനങ്ങള്‍ക്കിടയില്‍ ദലിത് നേതാക്കളുടെ പ്രാദേശിക മിത്തുകള്‍ ലഘുലേഖകളും കൈപ്പുസ്തകങ്ങളുമായി സൗജന്യമായി വിതരണം ചെയ്തു. ഇവ സാധാരണ അച്ചടിച്ചത് തങ്ങളുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി നിലകൊള്ളുന്ന ദലിത് ബിസിനസുകാരോ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളോ ആയിരുന്നു.

ദൃശ്യങ്ങളുടെ രൂപവത്കരണം

ഇന്ന് ഉത്തര്‍പ്രദേശിലെമ്പാടും കാണുന്ന ഉദ്ദദേവിയുടെ ദൃശ്യത്തിന് അധികം പഴക്കമില്ല. അതിന്‍െറ ചരിത്രം ഇങ്ങനെയാണ്: 1953ല്‍ ലഖ്നോവിലെ നാഷനല്‍ ബൊട്ടാണിക്കല്‍ റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ട് (എന്‍.ബി.ആര്‍.ഐ) ലഖ്നോവിന്‍െറ നഗരചരിത്രത്തെ അടിസ്ഥാനമാക്കി ഒരു മ്യൂസിയം സ്ഥാപിച്ചു. ബീര്‍ബല്‍ സാഹ്നി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രവര്‍ത്തിക്കുന്ന പ്രഫ.കെ.എന്‍. കൗള്‍ സമാഹരിച്ച വിവരങ്ങള്‍ക്കനുസരണമായി ഉദ്ദദേവിയുടെ ചിത്രം നിര്‍മിക്കാന്‍ ഒരു ചിത്രകാരനെ വിളിച്ചു. എന്‍.ബി.ആര്‍.ഐ മ്യൂസിയത്തിലെ ദൃശ്യത്തിന് അനുസൃതമായി ഒരു സിമന്‍റ് പ്രതിമ നിര്‍മിക്കാന്‍ 1973 ല്‍ സ്ഥാപിക്കപ്പെട്ട സ്വതന്ത്ര സംഗ്രാം സമിതി തീരുമാനിച്ചു. ഈ പ്രതിമ നന്നായിട്ടല്ല പണിതത്. അതിനാല്‍തന്നെ പെട്ടെന്ന് പൊട്ടല്‍ വീഴാന്‍ തുടങ്ങി. അവിദഗ്ധരായ തൊഴിലാളികളെ വിളിച്ച് പൊട്ടലുകള്‍ അടപ്പിച്ചു. ഇതുവഴി പ്രതിമയുടെ രൂപത്തില്‍ മാറ്റം വന്നു. പിന്നീട് ബി.എസ്.പി ഉദ്ദദേവിയുടെ പ്രതിമകള്‍ സ്ഥാപിക്കാനും അവരുടെ ചിത്രം പോസ്റ്ററുകളിലും കലണ്ടറുകളിലും അച്ചടിക്കാനും തീരുമാനിച്ചപ്പോള്‍ അവര്‍ ഈ മോശമാക്കപ്പെട്ട പ്രതിമയുടെ ചിത്രമാണ് എടുത്തത്. അതിനാലാണ് എന്‍.ബി.ആര്‍.ഐയിലെയും വഴിയോരങ്ങളിലെയും പ്രതിമകള്‍ വലിയ രീതിയില്‍ വ്യത്യസ്തപ്പെട്ടിരിക്കുന്നത്.
മധ്യ ഉത്തര്‍പ്രദേശിലെ പാസി ജാതിക്കാരുടെ മറ്റൊരു ബിംബമാണ് സുഹല്‍ദേവ്. മഹാരാജ സുഹല്‍ദേവിന്‍െറ ആദ്യ ദൃശ്യം 1950 ല്‍ ബഹറായിച്ചിന് സമീപമുള്ള ജിതോത്രയില്‍ ഒരു പ്രാദേശിക കോണ്‍ഗ്രസുകാരനാണ് നിര്‍മിച്ചത്. ജിതോത്രയില്‍ പ്രതിമ അനാച്ഛാദനത്തിന് ഒരു പ്രകടനവും സംഘടിപ്പിച്ചിരുന്നു. ലലിത് നാഗ്, രാജ്കുമാര്‍ എന്നീ രണ്ട് പ്രാദേശിക ചിത്രകാരന്മാരെയാണ് സുഹല്‍ദേവിന്‍െറ ചിത്രം സങ്കല്‍പത്തില്‍നിന്ന് വരക്കാന്‍ ഏര്‍പ്പെടുത്തിയിരുന്നത്. പിന്നീട് ഈ ചിത്രത്തെ അടിസ്ഥാനമാക്കി ഗോണ്ടയിലെ സമയദീന്‍ പ്രതിമ നിര്‍മിച്ചു. അതില്‍ കുതിരപ്പുറത്തുള്ള പടയാളിയുടെ രൂപമാണ് നല്‍കിയത്. പ്രയാഗ്പൂരിലെ പ്രാദേശിക രാജ 500 ഭിഗ ഭൂമിയും ജിതോത്ര തടാകവും സുഹല്‍ദേവ് സ്മാരക സമിതിക്ക് സംഭാവന ചെയ്തു. ആദ്യം പ്രതിമ ഒരു സ്മാരകമെന്ന നിലയില്‍ പാര്‍ക്കില്‍ സ്ഥാപിക്കുകയായിരുന്നു. എന്നാല്‍, ഇന്ന് ആ സ്ഥലം ഒരു അമ്പലത്തിന്‍െറ മാതൃകയില്‍ നവീകരിച്ച് പ്രതിമയെ വിഗ്രഹമാക്കി മാറ്റി. സമീപങ്ങളില്‍നിന്ന് നിരവധി പേര്‍ പ്രാര്‍ഥിക്കാനായി അവിടെ എത്തുന്നു. പ്രാര്‍ഥന നടത്താന്‍ ഒരു പൂജാരിയെയും നിയമിച്ചിട്ടുണ്ട്. ആരാധകര്‍ ജിതോത്ര തടാകത്തില്‍ മുങ്ങിനിവരും. കുഷ്ഠമടക്കമുള്ള മാരകരോഗങ്ങള്‍ക്ക് ഫലപ്രദമാണ് തടാകത്തിലെ വെള്ളമെന്നാണ് വിശ്വാസം. മഹാരാജ സുഹല്‍ദേവിന്‍െറ അനുഗ്രഹം വെള്ളത്തെ ദിവ്യമാക്കിയെന്നാണ് കരുതുന്നത്. നേരത്തേ സുഹല്‍ദേവിനെ ആരാധിച്ച പാസി സമൂഹത്തിന് പുറമെ ഉന്നതജാതിക്കാരും ഈ സ്ഥലത്ത് പ്രാര്‍ഥനക്ക് എത്തിത്തുടങ്ങി. ഇന്ന് ഉന്നതജാതിക്കാരെ മുസ്ലിംകള്‍ക്കെതിരെ അണിനിരത്താനായി ബി.ജെ.പിയും ആര്‍.എസ്.എസും സുഹല്‍ദേവിനെ ദൈവമായി കാണുകയും ചെയ്യുന്നു. ഇത് ദലിതുകളെ ചലിപ്പിക്കാന്‍ ബി.എസ്.പി സുഹല്‍ദേവിനെ ഉപയോഗിക്കുന്നതിനെക്കാള്‍ അപ്പുറമാണ്. പാസികളെ ചലിപ്പിക്കാനായി ബി.എസ്.പി ചിലപ്പോഴൊക്കെ സുഹല്‍ദേവിന്‍െറ പേര് സൂചിപ്പിക്കാറുണ്ട്. ഇപ്പോള്‍ ആര്‍.എസ്.എസുകാര്‍ സുഹല്‍ദേവിന്‍െറ പ്രതിമ ലഖ്നോവില്‍ സ്ഥാപിച്ചിട്ടുണ്ട്. ഇത് ജിതോത്രയിലേതിന് വ്യത്യസ്തമാണ്. ലഖ്നോവില്‍ ഉന്നതജാതിക്കാരുടെ ചരിത്ര കഥാപാത്രമായ മഹാറാണ പ്രതാപിന്‍െറ രൂപത്തിലാണ് സുഹല്‍ദേവിന്‍െറ പ്രതിമ തീര്‍ത്തത്. ഇരുമ്പ് പടച്ചട്ട, തൊപ്പി, കൈയില്‍ പരിച, അരയില്‍ തൂങ്ങുന്ന വാള്‍ എന്നിവയെല്ലാം പ്രതിമയിലുള്‍പ്പെടുത്തി. ജിതോത്രയിലെ പ്രതിമ സുഹല്‍ദേവിനെ മധ്യകാലത്തെ ഒരു നാടോടി നായകനായി കിരീടവും അമ്പും വില്ലുമേന്തിയ രീതിയിലാണ് ചിത്രീകരിച്ചിരുന്നത്. സുഹല്‍ദേവിനെ റാണയുടെപോലെ പ്രതിമയാക്കിയത് ഹിന്ദു നായകരെയും അവരുടെ ദൃശ്യബിംബവത്കരണത്തെയും ഏകമാനവത്കരിക്കാനുമുള്ള ആഗ്രഹത്തിന്‍െറ പ്രതിഫലനമായിട്ടാവാം. ബഹ്റായയിലെ നാട്ടുകാര്‍ തങ്ങളുടെ പട്ടണത്തിലുള്ള സുഹല്‍ദേവിന്‍െറ പ്രതിമയാണ് ശരിയായ രൂപമെന്ന് വിശ്വസിക്കുന്നു.
പാസി രാജാവായ മഹാരാജ ബിജ്ലി പാസി ഉത്തര്‍പ്രദേശ് മേഖലയില്‍ മധ്യകാലത്ത് ഭരിച്ച രാജാവായാണ് കരുതുന്നത്. പാസി ജാതി ചരിത്രത്തില്‍ പ്രധാനപ്പെട്ട പങ്ക് ഈ രാജാവിനുണ്ട്. താഴ്ന്നജാതികളിലും രാജാക്കന്മാരുണ്ടായിരുന്നു എന്ന് തെളിയിക്കാന്‍ ദലിതുകള്‍ ബിജ്ലി പാസിയെ ഉയര്‍ത്തിപ്പിടിക്കാറുണ്ട്. ലഖ്നോവില്‍ അദ്ദേഹം ഭരിച്ചിരുന്ന കോട്ടയുടെ അവശിഷ്ടങ്ങള്‍ ഇന്നുമുണ്ട്. ബി.എസ്.പി അത് ഒരു സ്മാരകമാക്കി മാറ്റി. രാജാവിന്‍െറ വിജയദിനത്തില്‍ അവിടെ വലിയ ആഘോഷം നടക്കാറുണ്ട്. എല്ലാ ദലിത് സമുദായങ്ങളിലുമുള്ളവര്‍ അന്ന് ഒന്നിച്ച് പ്രകടനം നടത്തും. അമ്പും വില്ലുമേന്തിയ മധ്യകാല പോരാളിയുടേതിന് സമാനമായ പ്രതിമയാണ് അവിടെ ഉയര്‍ത്തിയിരിക്കുന്നത്. ബിജ്ലി പാസിയുടെ ദൃശ്യരൂപവത്കരണം രസകരമാണ്. കാന്‍ഷിറാമിന്‍െറ അടുത്ത അനുയായിയും മായാവതി സര്‍ക്കാറിലെ മുന്‍മന്ത്രിയുമായ നാസിമുദ്ദീന്‍ സിദ്ദീഖിയാണ് അത് വിവരിച്ചുനല്‍കിയത്. അഞ്ച് സിഖ് ഗുരുക്കളുടെ എല്ലാ നല്ല സവിശേഷതകളും ഒരുമിച്ചുചേര്‍ത്താണ് കാന്‍ഷിറാം പ്രതിമ നിര്‍മിക്കാനാവശ്യപ്പെട്ടത്. ഗുരു അര്‍ജുന്‍ ദേവ്, ഗുരു ഗോവിന്ദ് സിങ്, ഗുരുനാനാക്ക് എന്നിങ്ങനെയുള്ള ഗുരുക്കന്മാരുടെ രൂപത്തിലെ നല്ല സവിശേഷതകള്‍ പ്രതിമയില്‍ നോക്കിയാല്‍ മനസ്സിലാകും.
ഡോ.ബി.ആര്‍. അംബേദ്കറുടെ പ്രതിമകള്‍ ഉത്തര്‍പ്രദേശിലെ വിവിധ സ്ഥലങ്ങളില്‍ സ്ഥാപിക്കുന്നത് ദലിത് മുന്നേറ്റത്തിലെ ഏറ്റവും നിര്‍ണായക പ്രവൃത്തിയായിരുന്നു. അഅ്സംഗഢില്‍ നടത്തിയ ഒരു വസ്തുതാന്വേഷണത്തില്‍ ഈ മേഖലയില്‍ പ്രതിമകള്‍ സ്ഥാപിക്കുന്നത് ദലിത് സമുദായങ്ങള്‍ക്ക് വലിയ അഭിമാനം നല്‍കിയതായും അവരുടെതന്നെ സ്വത്വ നിര്‍മാണത്തില്‍ പ്രധാന പങ്കുവഹിച്ചുവെന്നുമാണ് വെളിപ്പെട്ടത്. ഈ മേഖലയില്‍ താമസിക്കുന്ന റാം ഷരണ്‍ റാം എന്ന ദലിത് യുവാവ് പറഞ്ഞത് അംബേദ്കറിന്‍െറ പ്രതിമകള്‍ സ്ഥാപിക്കുന്നതും ജന്മവാര്‍ഷികത്തിന് പുഷ്പഹാരങ്ങള്‍ അണിയിക്കുന്നതും എല്ലാ ദലിതുകളുടെയും ഹൃദയം അഭിമാനംകൊണ്ട് തുടിക്കാന്‍ ഇടയാക്കുന്നുവെന്നാണ്. അലഹബാദിനും അഅ്സംഗഢിനുമിടയില്‍ അംബേദ്കര്‍ പ്രതിമകള്‍ പരിശോധിച്ചപ്പോള്‍ മിക്ക പ്രതിമകളും ഇന്ത്യന്‍ ഭരണഘടനയിലുള്ള അംബേദ്കറിന്‍െറ ചിത്രം പകര്‍ത്തിയതാണെന്ന് വ്യക്തമാക്കി. അതുതന്നെയാണ് പാഠപുസ്തകങ്ങളിലും കലണ്ടറുകളിലും പകര്‍ത്തിയത്. കോത്വ, ചൗക, ഖുര്‍ദ്, ബന്‍കാത് ബസാര്‍, ബെലിസ എന്നീ ഗ്രാമങ്ങളില്‍ നിരീക്ഷിച്ചപ്പോള്‍ മിക്ക പ്രതിമകളും പ്രാദേശിക കലാകാരന്മാര്‍ ഉണ്ടാക്കിയതും അധികം വൈദഗ്ധ്യത്തോടെ നിര്‍മിച്ചതല്ളെന്നും വ്യക്തമായി. എന്നാല്‍ ഈ പ്രതിമകള്‍ക്കെല്ലാം സമാനതകളും ഒരേ നിറരൂപങ്ങളുമാണ് കണ്ടത്. കോട്ട് ഇളം നീലയും പാന്‍റ് വെള്ളയുമാണ്. ഈ പ്രതിമകളെല്ലാം സ്ഥാപിച്ചത് ദലിത് ഗ്രാമീണര്‍ ബി.എസ്.പി എം.എല്‍.എമാരുടെയോ എം.പിമാരുടെയോ സഹായത്തോടെയാണ്. അഅ്സംഗഢിലെ അംബേദ്കര്‍ പ്രതിമ ബി.എസ്.പി നിയമസഭാംഗം ബര്‍ഖുറാം ബര്‍മ സാമ്പത്തിക സഹായം ചെയ്തതാണ്. അഅ്സംഗഢിലെതന്നെ ജന്‍ഗോപൂര്‍ ഗ്രാമത്തിലെ പ്രതിമമേഖലയിലെ ബി.എസ്.പി എം.എല്‍.എ മാലിക് സമൂദ് ധനസഹായം ചെയ്താണ്.
എന്താണ് ഈ പ്രതിമകള്‍ ദലിത് സമുദായങ്ങള്‍ക്ക് ചെയ്യുക? ഒന്നാമത്, ഈ ദൃശ്യബിംബങ്ങള്‍ ഓര്‍മകള്‍ സൃഷ്ടിക്കാന്‍ വളരെയേറെ ഫലവത്താണ്. ദൃശ്യങ്ങളുടെ ഫലം പെട്ടെന്നുള്ളതാണ്. ഈ പ്രതിമകളെ ചുറ്റിപ്പറ്റി ദലിത് സമുദായങ്ങളില്‍ ഓര്‍മകള്‍ സൃഷ്ടിക്കുകയും, അത് ദലിത് രാഷ്ട്രീയത്തില്‍ വലിയ ചിഹ്നങ്ങള്‍ നല്‍കുകയും ചെയ്യും.
രണ്ടാമത് സമൂഹത്തില്‍ തങ്ങളുടെ സ്വീകാര്യതയുടെ അടയാളമെന്ന നിലയില്‍ ദലിത് സമുദായങ്ങള്‍ക്ക് സ്വാഭിമാനം നേടാന്‍ സഹായിക്കും. ഇത് അവരുടെ സ്വത്വം, സ്വാഭിമാനം, അന്തസ്സ് എന്നിവ ഉയര്‍ത്തും. തങ്ങളുടെ നായകരുടെ മഹത്ത്വം തങ്ങളിലൂടെ പ്രതിഫലിക്കാന്‍ പ്രേരിപ്പിക്കും. പൊതു ഇടങ്ങളില്‍ സ്വാഭിമാനം നേടുകവഴി, സവര്‍ണജാതികളില്‍നിന്ന് തങ്ങള്‍ നിത്യവും നേരിടുന്ന അവമതിയെ മറികടക്കാന്‍ സഹായിക്കും. മായാവതി സ്ഥാപിച്ച പ്രതിമകള്‍ക്ക് ദലിത് സമുദായങ്ങളില്‍ പ്രത്യേക അര്‍ഥമുണ്ട്. അംബേദ്കറുടെ പ്രതിമ സ്ഥാപിച്ച അംബേദ്കര്‍ പാര്‍ക്കില്‍ പ്രവേശിക്കുമ്പോള്‍ തങ്ങള്‍ക്ക് ഈ സ്ഥലത്തില്‍ അവകാശമുണ്ടെന്ന തോന്നല്‍ അവരിലുണര്‍ത്തും. അവര്‍ അത് തങ്ങളുടെ വീടുപോലെ കാണുകയും അവിടെ ഇരിക്കുകയും ഉറങ്ങുകയും നടക്കുകയും ചെയ്യും. ‘‘ബഹന്‍ജി നിര്‍മിച്ചതാണ്’’ എന്നു പറയുന്നതിലൂടെ അവര്‍ തങ്ങളുടെ അവകാശം പ്രഖ്യാപിക്കുകയും ചെയ്യും.
ബി.എസ്.പി പ്രതിമകള്‍ സ്ഥാപിക്കുന്നത് സര്‍ക്കാര്‍ ഭൂമി സ്വന്തമാക്കാനാണെന്ന് മിക്കപ്പോഴും എതിര്‍കക്ഷികള്‍ ആരോപണം ഉന്നയിച്ചു. സമാജ്വാദി പാര്‍ട്ടിയാണ് മുഖ്യമായും ഈ ആരോപണം ഉന്നയിച്ചത്. ഇത് ദലിതുകള്‍ എപ്പോഴൊക്കെ പ്രതിമ സ്ഥാപിക്കാന്‍ ശ്രമിച്ചോ അപ്പോഴൊക്കെ സംഘര്‍ഷത്തിലേക്കും അക്രമത്തിലേക്കും നയിച്ചു. അഅ്സംഗഢില്‍ പല സ്ഥലത്തും ദലിത് നായകരുടെ പ്രതിമകള്‍ സ്ഥാപിക്കുമ്പോള്‍ പൊലീസ് അപ്രഖ്യാപിത നിരോധം അടിച്ചേല്‍പിച്ചു. ഭരണമുന്നണിയായ എസ്.പിയുമായി ബന്ധം പുലര്‍ത്തിയിരുന്ന സവര്‍ണജാതി ഭൂ ഉടമകളായ ഠാക്കൂറുമാരും ഇടത്തരം ജാതികളായ യാദവരും അംബേദ്കറുടെ പ്രതിമകള്‍ സ്ഥാപിക്കുന്നത് സ്ഥലം കൈയേറാനുള്ള ബോധപൂര്‍വ നീക്കമാണെന്ന് ആക്ഷേപിച്ചു. അഅ്സംഗഢിലെ മജ്ഹൗവ ഗ്രാമത്തില്‍ ജീവിക്കുന്ന 50 വയസ്സുള്ള, ഗ്രാമത്തിലെ സ്ഥലത്തില്‍ നല്ല പങ്കും കൈയാളുന്ന, ഓംകാര്‍ സിങ് എന്ന ഠാക്കൂര്‍ ഭൂരിപക്ഷം ഉന്നതജാതികള്‍ക്കും അംബേദ്കറുടെ പ്രതിമകാണുന്നത് ദേഷ്യമാണെന്നും തങ്ങള്‍ക്ക് നിയന്ത്രണം വിട്ട് രക്തം ചൊരിയാനിടയായാല്‍ അതിന് തങ്ങള്‍ ഉത്തരവാദികളായിരിക്കില്ളെന്നും പറഞ്ഞു. 2004ല്‍ ബി.എസ്.പി ഉത്തര്‍പ്രദേശില്‍ പരാജയപ്പെട്ടതോടെ അംബേദ്കര്‍ പ്രതിമകളുടെ എണ്ണം വലിയ രീതിയില്‍ കുറഞ്ഞു. അങ്ങനെ ദലിതുകളുടെ സ്വയംനിര്‍ണയത്തിലെ മുഖ്യഘടകമായ അംബേ്ദകര്‍ പ്രതിമകള്‍ ആ മേഖലയില്‍ താമസിക്കുന്ന മറ്റു ജാതികള്‍ക്ക് അവമതിയായി തോന്നുന്നു. ഈ തോന്നല്‍ അക്രമത്തിലേക്കും രക്തചൊരിച്ചിലിലേക്കും നീങ്ങി. അതാണ് 2002ല്‍ മജ്ഹൗവ ഗ്രാമത്തില്‍ ഠാക്കൂറുമാരെ പ്രാദേശിക ബി.എസ്.പി നേതാക്കള്‍ അംബേദ്കറുടെ ജന്മദിവസത്തില്‍ സംഘടിപ്പിച്ച ആഘോഷങ്ങള്‍ക്ക് നേരെ വെടിയുതിര്‍ക്കാന്‍ പ്രേരിപ്പിച്ചത്. ബി.എസ്.പി ഭരണത്തിന്‍ കീഴില്‍ ഉത്തര്‍പ്രദേശിലെമ്പാടും പ്രതിമകള്‍ സ്ഥാപിക്കുന്നത് സാധാരണ നടപടിയായിരുന്നു. ദലിത് നേതാക്കളുടെ പ്രതിമ സ്ഥാപനവും സ്മാരക നിര്‍മാണവും ദലിത് സ്വത്വ നിര്‍മാണത്തിന്‍െറ ഭാഗമായി മായാവതി കണ്ടതിനാല്‍ ബി.എസ്.പിയുടെ രാഷ്ട്രീയ തന്ത്രങ്ങളില്‍ അതിന് ആദ്യ പരിഗണന നല്‍കപ്പെട്ടു.



മിത്തുകള്‍ സൃഷ്ടിക്കല്‍

ഉത്തര്‍പ്രദേശില്‍ അംബേദ്കറുടെ മിത്ത് സൃഷ്ടിക്കല്‍ എന്ന പ്രവൃത്തി രസകരമായിരുന്നു. അംബേദ്കര്‍ മഹാരാഷ്ട്രയിലെ ജനങ്ങള്‍ക്കിടയില്‍ വലിയ രീതിയില്‍ ജനപ്രീതിയുള്ളയാളാണ്. ഭരണഘടനാ സ്രഷ്ടാവ് എന്ന നിലയില്‍ മറ്റു ഇന്ത്യക്കാര്‍ക്കിടയിലും അദ്ദേഹത്തിന്‍െറ ജനപ്രീതി വര്‍ധിപ്പിച്ചു. എന്നാല്‍ അദ്ദേഹം സജീവമായ ആദ്യ കാലങ്ങളില്‍ ഉത്തര്‍പ്രദേശില്‍ അറിയപ്പെടുന്നയാളായിരുന്നില്ല. അദി ഹിന്ദു പ്രസ്ഥാനത്തില്‍ അടുത്ത് പ്രവര്‍ത്തിക്കുമ്പോള്‍ സ്വാമി അച്യുതാനന്ദാണ് അംബേദ്കറുടെ പേര് പ്രശസ്തമാക്കുന്നത്. 1932ലെ പുണെ കരാര്‍ അവരുടെ സൗഹൃദം കൂട്ടി. സ്വാമി അച്യുതാനന്ദും കരാറില്‍ ഒപ്പിട്ട ഒരാളായിരുന്നു. അംബേദ്കര്‍ സ്വാമി അച്യുതാനന്ദിനെ ആദരിച്ചിരുന്നുവെന്നത് അദ്ദേഹത്തിന് അയച്ച കത്തുകളില്‍ വ്യക്തമാണ്. കത്ത് തുടങ്ങിയതോ അവസാനിപ്പിച്ചതോ പ്രണാമം എന്ന വാക്കോടെയാണ്. കൊളോണിയല്‍ കാലത്ത് പ്രസിദ്ധീകരിച്ച സമതയുടെ പത്രാധിപര്‍ ഹരി പ്രസാദ് തമ്തയുമായും അംബേദ്കര്‍ അടുത്ത് പ്രവര്‍ത്തിച്ചു. അങ്ങനെ അംബേദ്കറുടെ പ്രശസ്തി തമ്ത തന്‍െറ സൃഹൃത്തുക്കളോട് പറഞ്ഞതിലൂടെയും അംബേദ്കറുടെ രചനകള്‍ പതിവായി സമതയിലൂടെ പ്രസിദ്ധീകരിച്ചുംകൂട്ടി. വിദ്യാസമ്പന്നരായ ദലിതുകള്‍ വര്‍ത്തമാനപത്രങ്ങളിലൂടെ പുണെ കരാറില്‍ അംബേദ്കറുടെ പങ്കിനെപ്പറ്റി അറിഞ്ഞു. അവര്‍ മഹാരാഷ്ട്രയില്‍നിന്ന് പ്രസിദ്ധീകരിച്ചിരുന്ന, അംബേദ്കറുടെ രചനകള്‍ അടങ്ങിയ ദലിത് വര്‍ത്തമാനപത്രങ്ങള്‍ വരുത്താന്‍ തുടങ്ങി. അങ്ങനെ ഈ മേഖലയില്‍ അംബേദ്കര്‍ പ്രശസ്തി നേടിത്തുടങ്ങി.
അംബേദ്കര്‍ സ്ഥാപിച്ച ആര്‍.പി.ഐ എന്ന പാര്‍ട്ടി സ്വാതന്ത്ര്യത്തിന് ശേഷം മഹാരാഷ്ട്രയില്‍നിന്ന് ഉത്തര്‍പ്രദേശിലേക്കുകൂടി വ്യാപിച്ചു. അത് അംബേദ്കറുടെ ജനപ്രീതി ആ മേഖലയിലേക്കും വര്‍ധിപ്പിച്ചു. ദലിതുകളുടെ മനസ്സില്‍ ഇത് സൃഷ്ടിച്ചത് അതിമാനുഷന്‍, ദലിതുകളുടെ മിശിഹ എന്ന ദൃശ്യമാണ്. ആര്‍.പി.ഐയുടെ രാഷ്ട്രീയം പശ്ചിമ ഉത്തര്‍പ്രദേശില്‍നിന്ന് കാണ്‍പൂരിലേക്കും സമീപസ്ഥലങ്ങളിലേക്കും വ്യാപിച്ചു. ആഗ്ര ദലിത് രാഷ്ട്രീയത്തിന്‍െറ ഹബ്ബായി മാറാന്‍ തുടങ്ങി. 1956 മാര്‍ച്ച് 18ന് ഇവിടെ അംബേദ്കര്‍ പങ്കെടുത്ത യോഗത്തില്‍ ലക്ഷക്കണക്കിന് വിദ്യാസമ്പന്നരായ ദലിതുകള്‍ പങ്കെടുത്തു. അത്തരം സമ്മേളനത്തിലൂടെ അംബേദ്കറുടെ പ്രശസ്തി മേഖലയില്‍ പടര്‍ന്നു. ആര്‍.പി.ഐ പ്രചരിപ്പിച്ച പോസ്റ്ററുകള്‍, ലഘുലേഖകള്‍ എന്നിവയിലൂടെ അംബേദ്കറുടെ ചിത്രം ജനപ്രിയമാക്കപ്പെട്ടു. പാശ്ചാത്യരീതിയില്‍ കോട്ടും ബൂട്ടുമണിഞ്ഞ് ഭരണഘടനയുടെ ഒരു പകര്‍പ്പ് ഏന്തുന്ന ചിത്രമായിരുന്നു അത്. ഈ ദൃശ്യം സാധാരണ ദലിതുകള്‍ക്കിടയില്‍ വിദ്യാസമ്പന്നരാകുകയും നല്ല ഭാവിക്കുവേണ്ടി പോരാടുന്നതിനുമുള്ള അവബോധം സൃഷ്ടിക്കുന്ന അടയാളമായി മാറി. ഇത് മര്‍ദിതര്‍, അടിച്ചമര്‍ത്തപ്പെട്ടവര്‍, നിരക്ഷരര്‍ എന്നിങ്ങനെ ദലിതുകളെപ്പറ്റിയുള്ള പതിവ് ധാരണയെ അപനിര്‍മിക്കുകയും ചെയ്തു.
അംബേദ്കറുടെ മരണശേഷം കലണ്ടറുകളിലും പോസ്റ്ററുകളിലും അദ്ദേഹത്തിന്‍െറ ചിത്രങ്ങള്‍ പ്രചരിപ്പിക്കാനും പ്രതിമകള്‍ സ്ഥാപിക്കാനും തുടങ്ങി. അദ്ദേഹത്തിന്‍െറ ഫോട്ടോ ദലിത് മാഗസിനുകളുടെയും പ്രസിദ്ധീകരണങ്ങളുടെയും പുസ്തകങ്ങളുടെയും മുഖചിത്രമായി പ്രസിദ്ധീകരിച്ചു. ഇത് സാധാരണക്കാരും നിരക്ഷരരുമായ ദലിതര്‍ക്കിടയില്‍ പ്രചരിച്ചു. ചില സ്ഥലങ്ങളില്‍ അംബേദ്കര്‍ ബുദ്ധന്‍െറ അവതാരമായി പരാമര്‍ശിക്കപ്പെടുകയും മറ്റു ചില സ്ഥലങ്ങളില്‍ സവര്‍ണജാതിയില്‍പ്പെട്ടവരെക്കാള്‍ അറിവുള്ളയാളെന്ന നിലയില്‍ വാഴ്ത്തപ്പെടുകയും ചെയ്തു.
എണ്‍പതുകളുടെ മധ്യത്തില്‍ ബി.എസ്.പി രാഷ്ട്രീയ മത്സരത്തിലേക്ക് ചാടിയപ്പോള്‍ സംസ്ഥാനത്ത് വളരെക്കുറച്ച് അംബേദ്കര്‍ പ്രതിമകളേ ഉണ്ടായിരുന്നുള്ളൂ. സര്‍ക്കാറോ അര്‍ധ രാഷ്ട്രീയ-സാമൂഹിക സംഘടനകളോ സ്ഥാപിച്ചതായിരുന്നു അത്. ബി.എസ്.പിയുടെ സ്ഥാപനത്തോടെ സ്വത്വ പ്രഖ്യാപനത്തിന്‍െറ അക്രമോത്സുകമായ തന്ത്രങ്ങള്‍ സ്വീകരിക്കപ്പെട്ടു. അദ്ദേഹത്തിന്‍െറ പ്രതിമകള്‍ ഉത്തര്‍പ്രദേശിലെ വിവിധ സ്ഥലങ്ങളില്‍ ദലിത് രാഷ്ട്രീയക്കാരും ആക്ടിവിസ്റ്റുകളും സ്ഥാപിക്കാന്‍ തുടങ്ങി. എന്നാല്‍, അംബേദ്കര്‍ മഹാരാഷ്ട്രയില്‍പോലെ വീട്ടകങ്ങളില്‍, അടിത്തട്ടില്‍ എത്തപ്പെട്ട പേരായിരുന്നില്ല ഉത്തര്‍പ്രദേശില്‍. ആദ്യഘട്ടത്തില്‍ അവര്‍ക്ക് ആ സമൂഹത്തിലെ സ്പന്ദനം മനസ്സിലായില്ല. പിന്നീട് ഉത്തര്‍പ്രദേശില്‍ സന്ന്യാസികള്‍, ഗുരുവര്യന്മാര്‍, ഐതിഹാസിക നായകര്‍, പ്രാദേശിക നേതാക്കള്‍ എന്നിവര്‍ ജനങ്ങളുടെ മനസ്സില്‍ സവിശേഷവും സുപ്രധാനവുമായ ഇടം കൈയാളുന്നതായി അവര്‍ മനസ്സിലാക്കി. അതോടെ ബി.എസ്.പി മഹാരാഷ്ട്രയിലെ ദലിത് മുന്നേറ്റത്തിന്‍െറ രാഷ്ട്രീയ ഭാഷയില്‍ മാറ്റം വരുത്തി. അങ്ങനെ പ്രാദേശിക സാംസ്കാരിക നായകര്‍, സന്ന്യാസികള്‍, അംബേദ്കര്‍ തുടങ്ങിയവരുടെ പ്രതിമകള്‍ സ്ഥാപിക്കുക എന്ന രാഷ്ട്രീയതന്ത്രം കൈക്കൊണ്ടു. അതുപോലെ അത്തരം നായകരുടെ ഓര്‍മകളുമായി ബന്ധപ്പെട്ട ആഘോഷങ്ങള്‍ സംഘടിപ്പിക്കുക, അത് ജനങ്ങളുടെ കൂട്ടായ ഓര്‍മകളില്‍ സുപ്രധാന മിത്തുകളായി പടര്‍ത്തുക എന്ന നിലപാട് സ്വീകരിച്ചു.
മിത്തുകള്‍ക്കായി സാംസ്കാരിക സംഘങ്ങള്‍
മിത്തുകളെ അടിത്തട്ടിലുള്ള വിഭാഗങ്ങളിലേക്ക് പടര്‍ത്താന്‍ വിവിധ മാര്‍ഗങ്ങള്‍ ഉപയോഗിച്ചു. നാടോടിഗായക സംഘം രൂപവത്കരിക്കുകയും അത് ഗ്രാമങ്ങളിലൂടെ അവരുടെ ഗാനങ്ങളുമായി സഞ്ചരിക്കുകയും ചെയ്തു. സവര്‍ണജാതികളില്‍ കാണപ്പെടുന്നതുപോലെ ചരാന്‍, ഭാന്തുകള്‍ എന്നു വിളിക്കപ്പെടുന്ന പ്രഫഷനല്‍ ഗായകര്‍ തങ്ങളുടെ ജാതികളുടെ മഹത്ത്വം പാട്ടുകളിലൂടെയും നൃത്തങ്ങളിലൂടെയും ജനങ്ങള്‍ക്കിടയില്‍ പ്രശസ്തമാക്കി. യു.പിയില്‍ ദലിത് പാസി വിഭാഗത്തിലെ ഉപ ഗ്രൂപ്പായ പാസ്മാന്‍ഗ്തയുടെ തൊഴില്‍ തന്നെ പാസി കുടുംബങ്ങളുടെ ഓരോ വീടുകളിലും പോയി ജാതിയുടെ ചരിത്രത്തെപ്പറ്റി പാടുകയാണ്. പാസി മഹത്ത്വത്തെപ്പറ്റി പറയാന്‍ അവര്‍ തങ്ങളുടെ കഥ മഹാരാജ ബിജ്ലി പാസി, ദല്‍ദേവ് പാസി തുടങ്ങിയവരുടെ കഥകളുമായി ബന്ധിപ്പിക്കും. തിരിച്ച് ഓരോ വീട്ടുകാരും അരി, മഞ്ഞള്‍, മറ്റു ഭക്ഷണവസ്തുക്കള്‍ എന്നിവ അവര്‍ക്ക് നല്‍കും. വിദ്യാഭ്യാസവും നഗരവത്കരണവുംമൂലം ഇത്തരം പ്രവൃത്തിയില്‍ ഏര്‍പ്പെടുന്നവര്‍ കുറവാണെങ്കിലും പാട്ടുകളും സംഗീതവും ഈ സമൂഹങ്ങളുടെ വാമൊഴി പാരമ്പര്യത്തിന്‍െറ ഭാഗമാണിപ്പോഴും. ഈ പാട്ടുകള്‍ ഇന്ന് ദലിതുകള്‍ക്കിടയില്‍ പാടുന്ന സംഘമുണ്ട്. ഈ പാട്ടുകള്‍ ഇന്ന് ബി.എസ്.പി വിവിധ ജാതികളുടെ മഹത്ത്വവുമായി ബന്ധിപ്പിക്കുകയും അവരില്‍ ജാത്യഭിമാനം ഉയര്‍ത്തുകയും അങ്ങനെ അവരില്‍ സ്വത്വ നിര്‍മാണത്തിന് ശ്രമിക്കുകയും ചെയ്യുന്നു. നാടോടി ഗായകര്‍, രാഷ്ട്രീയ കവികള്‍, ഗായകര്‍ എന്നിവരെ സാംസ്കാരിക സ്ക്വാഡി (ജാഗ്രതി ദസ്ത)ന്‍െറ ഭാഗമായി ബി.എസ്.പി നിയോഗിച്ചിരുന്നു. ഈ സ്ക്വാഡില്‍ എഴുത്തുകാര്‍, നാടകകൃത്തുക്കള്‍, കവികള്‍, കലാകാരന്മാര്‍ എന്നിവരടങ്ങിയിരുന്നു. ഇവരുടെ ജോലി ദലിത് അവബോധമുയര്‍ത്താനായി ഗാനങ്ങള്‍, കവിതകള്‍, ചിത്രങ്ങള്‍ എന്നിവ രചിക്കലും അത് ആ മേഖലകളില്‍ പടര്‍ത്തുകയുമാണ്. ഈ സാംസ്കാരിക രൂപങ്ങള്‍ അംബേദ്കര്‍, ഫുലേ, മായാവതി, കാന്‍ഷി റാം, ജല്‍കാരിബായി, ഉദ്ദദേവി, ബിജ്ലി പാസി, അവാന്തിബായി, മഹാവിരിദേവി തുടങ്ങിയ ദലിത് നായകരുടെ മഹത്ത്വം വിവരിക്കുകയായിരുന്നു.
അലഹബാദിലെ സാംസ്കാരിക സ്ക്വാഡ് അംഗമായ പ്യാരേലാല്‍ തങ്ങളുടെ സംഘം അംബേദ്കറുടെ ജീവിതത്തെപ്പറ്റിയുള്ള ഡോക്യുമെന്‍ററികള്‍, സവര്‍ണ ജാതിക്കാര്‍ ദലിതര്‍ക്ക് നേരെ നടത്തുന്ന അക്രമങ്ങള്‍ വിവരിച്ച് പ്രകാശ് ജാ നിര്‍മിച്ച ദമൗല്‍പോലുള്ള ഹിന്ദി സിനിമകള്‍ ഗ്രാമങ്ങളിലും മറ്റും കാണിക്കുന്നതായി പറയുന്നു. അവര്‍ പ്രാദേശിക ബി.എസ്.പി നേതാക്കളുടെ പ്രസംഗത്തിന് മുമ്പ് പ്രകടനങ്ങളിലും രാഷ്ട്രീയ യോഗങ്ങളിലും കാന്‍ഷിറാമിന്‍െറയും മായാവതിയുടെയും പ്രസംഗങ്ങള്‍ അടങ്ങിയ ഓഡിയോ കാസറ്റുകള്‍ വില്‍ക്കുകയോ പ്രക്ഷേപണം ചെയ്യുകയോ ചെയ്യുന്നു.
മറ്റൊരു കൂട്ടായ രീതി സൈക്കിള്‍ സ്ക്വാഡാണ്. ബി.എസ്.പി പാര്‍ട്ടി പ്രവര്‍ത്തകര്‍ സൈക്കിളില്‍ ഗ്രാമങ്ങളിലും പട്ടണങ്ങളിലും സഞ്ചരിച്ച്, മുദ്രാവാക്യം മുഴക്കുന്നു. ദലിത് നായകരുടെ ജനന-മരണ വാര്‍ഷികങ്ങള്‍ക്ക് പ്രകടനം, സമ്മേളനം എന്നിവ സംഘടിപ്പിച്ച് ബി.എസ്.പിയുടെ രാഷ്ട്രീയ സന്ദേശങ്ങള്‍ പ്രചരിപ്പിക്കാനായി ഉപയോഗിക്കുന്നു.
ഇത്തരത്തില്‍ ദലിത് സമൂഹങ്ങളുടെ രാഷ്ട്രീയ ചലനത്തിനായി ദലിത് നായകരുടെ ദൃശ്യബിംബങ്ങള്‍ പ്രയോജനപ്പെടുത്തുന്നു. ഇത് പ്രാന്തവത്കരിക്കപ്പെട്ട സമൂഹങ്ങളില്‍ സ്വത്വത്തിന്‍െറയും ആത്മാഭിമാനത്തിന്‍െറയും ശക്തമായ ധാരണകള്‍ ഉയര്‍ത്തുന്നു. ഇത് ജാതികളുടെ നായകരെക്കുറിച്ച്, ഒട്ടും അറിവില്ലാത്ത ദലിതേതര ജാതികള്‍ക്കിടയിലും അവബോധം സൃഷ്ടിക്കുന്നു. അത്തരത്തില്‍ മറ്റു ജാതിക്കാരുടെ മുന്നില്‍ ദലിതര്‍ക്ക് അഭിമാനവും അന്തസ്സും ഉയര്‍ത്തുന്നു.






l

ലേഖകന്‍ ജെ.എന്‍.യു സോഷ്യല്‍ സയന്‍സസില്‍
അധ്യാപകനാണ്. ജാതിയെയും സംസ്കാരത്തെയും പറ്റിയുള്ള
അദ്ദേഹത്തിന്‍െറ പഠനത്തിലെ ഒരു അധ്യായത്തിന്‍െറ
 സ്വതന്ത്രവിവര്‍ത്തനമാണിത്.

മൊഴിമാറ്റം: ആര്‍.കെ. ബിജുരാജ്


Madhayamam Weekly
Issue 952
2016 May 30

മലയാളിയുടെ ഐ.എന്‍.എക്കാലം



ചരിത്രം/അന്വേഷണം


70 വര്‍ഷം മുമ്പ് ഭരണകൂടം കണ്ടുകെട്ടിയ ഒരു പ്രകടന പത്രിക കണ്ടെടുക്കുന്നു. ഈ പ്രകടന പത്രികയുടെ പശ്ചാത്തലത്തില്‍ എന്തായിരുന്നു ഐ.എന്‍.എയിലെ മലയാളി പങ്കാളിത്തമെന്നും എങ്ങനെയാണ് കേരളത്തില്‍ പ്രവര്‍ത്തനം നടന്നിരുന്നതെന്നും അന്വേഷിക്കുന്നു. സുഭാഷ് ചന്ദ്രബോസിന്‍െറ അന്ത്യം ചര്‍ച്ചാ വിഷയമാകുന്ന ഇക്കാലത്ത് എഴുപതുവര്‍ഷം മുമ്പ് ഐ.എന്‍.എ പോരാളികള്‍ അതെപ്പറ്റി എന്തുകരുതിയിരുന്നുവെന്നും വിശകലനം ചെയ്യുന്നു.





മലയാളിയുടെ ഐ.എന്‍.എക്കാലം

ആര്‍.കെ. ബിജുരാജ്


അംഗീകരിച്ചാലുമില്ളെങ്കിലും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ബ്രിട്ടീഷ് കൊളോണിയല്‍ അധിനിവേശത്തിനെതിരെ നടന്ന ഏറ്റവും വലിയ സായുധ ഇടപെടലായിരുന്നു ഇന്ത്യന്‍ നാഷണല്‍ ആര്‍മി (ഐ.എന്‍.എ)യുടേത്. വിമോചനത്തിന് യുദ്ധം മാര്‍ഗമായി സ്വീകരിച്ച സംഘടനയും അതിന്‍െറ തന്ത്രങ്ങളും  പിന്നീടുണ്ടായ ചരിത്ര സംഭവങ്ങളില്‍ തട്ടി തകര്‍ന്നു എന്നതിന്‍െറ അടിസ്ഥാനത്തില്‍ ആ സംഘടന തന്നെ തെറ്റായിരുന്നുവെന്ന വിലയിരുത്തല്‍ ശരിയായിരിക്കില്ല. അത്തരം ദുര്യോഗം  ഐ.എന്‍.എ നേരിടുന്നുണ്ട്.  ജപ്പാന്‍െറ മുന്നേറ്റം അമേരിക്കന്‍ അണുബോംബ് വിക്ഷേപണങ്ങളില്‍ തകര്‍ന്നത് ഐ.എന്‍.എക്ക് തിരിച്ചടിയായിരുന്നുവെന്നത് വാസ്തവം. അതല്ല ഈ അന്വേഷണത്തിന്‍െറ വിഷയം.
ക്യാപ്റ്റന്‍ ലക്ഷ്മി  അടക്കം കൈവിരലിലെണ്ണാവുന്ന മലയാളികളേ ഐ.എന്‍.എയുടെ ഇതുവരെ എഴുതപ്പെട്ട ചരിത്രത്തില്‍ വന്നിട്ടുള്ളൂ.  പക്ഷേ, അതല്ല വാസ്തവം. തുടക്കം മുതല്‍ അവസാനം വരെ എല്ലാ അര്‍ത്ഥത്തിലും മലയാളി പങ്കാളിത്തത്താല്‍ നിറഞ്ഞതാണ് ഐ.എന്‍.എ. രൂപീകരണം, പോരാട്ടമുഖങ്ങള്‍, സൈദ്ധാന്തിക-രാഷ്ട്രീയ നേതൃത്വം, സംഘാടനം തുടങ്ങി എല്ലാ മേഖലകളിലും മലയാളികള്‍ സജീവ സാന്നിദ്ധ്യമായിരുന്നു. ഐ.എന്‍.എ തെറ്റിധരിക്കപ്പെട്ടിരുന്നത് മലയായിലും ബര്‍മയിലും സിംഗപ്പുരിലും വിവിധ തൊഴില്‍ ചെയ്തിരുന്ന മലയാളികളുടെ കൂട്ടമായ പങ്കാളിത്തമെന്ന നിലയികൂടിയാണ്. ഈ സ്ഥലങ്ങളില്‍ എസ്റ്റേറ്റ് ജീവനക്കാരായും ബ്രിട്ടീഷ് സൈന്യത്തിലെ ശിപായികളും, മറ്റ് തൊഴില്‍മേഖലയില്‍ വ്യാപരിച്ചിരുന്നവരും ഐ.എന്‍.എയില്‍ ചേര്‍ന്നു എന്നത് സത്യം തന്നെയാണ്. പക്ഷേ, ഇങ്ങ് കേരളത്തിലും ഐ.എന്‍.എ സജീവമായ പ്രവര്‍ത്തനം ഏറ്റെടുത്ത്, ആളുകളെ സൈന്യത്തിലേക്കും ഫോര്‍ഫേഡ് ബ്ളോക്കിലേക്കും റിക്രൂട്ടും ചെയ്തിരുന്നു. അത്തരം പ്രവര്‍ത്തനത്തിന്‍െറ രേഖാപരമായ തെളിവുകള്‍ ഇതുവരെ ലഭ്യമായിരുന്നില്ളെന്ന് മാത്രം


ഭരണകൂടം കണ്ടുകെട്ടിയ പ്രകടനപത്രിക

രണ്ടാം ലോകയുദ്ധത്തിന് ശേഷം 1946 നവംബറിലാണ്് "ഫോര്‍വേഡ് ബ്ളോക്ക് പ്രകടന പത്രിക' സുഭാഷ് ചന്ദ്രബോസിന്‍െറ അനുയായികള്‍ മലയാളത്തില്‍ അച്ചടിച്ചിറക്കുന്നത്. ഈ പത്രിക തിരുവനന്തപുരം സ്റ്റേറ്റ് ആര്‍കൈവ്സില്‍ കോണ്‍ഫെഡന്‍ഷ്യല്‍ ഫയല്‍ വിഭാഗത്തിലുണ്ട് ( സി.എസ്. ഫയല്‍ 805/46, തീയതി 18-12-1946) കൊല്ലത്തെ, നേതാജി പ്രസില്‍ നിന്നാണ് അച്ചടിച്ചിറക്കുന്നത് എന്ന് പത്രികയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.  ഒരേ സമയം ഫോര്‍വേഡ് ബ്ളോക്ക്, ആസാദ് ഹിന്ദു ദളം, ഐ.എന്‍.എ, നേതാജി ആസാദ് ഫണ്ട്, കര്‍മപരിപാടി എന്നിവയെപ്പറ്റി പത്രിക പരാമര്‍ശിക്കുന്നു.
ജപ്പാന്‍െറ പതനത്തിന് ശേഷമാണ് ഈ പ്രകടനപത്രിക പുറത്തിറങ്ങിയത് എന്നതാണ് പ്രസക്തം. "ഇന്ത്യക്ക് പരിപൂര്‍ണ സ്വാതന്ത്ര്യം സമ്പാദിക്കുകയെന്നുള്ളതാണ് ഫോര്‍വേഡ് ബ്ളോക്കിന്‍െറ ഉദ്ദേശ്യം' എന്ന് ആദ്യ വാചകത്തില്‍ തന്നെ സുവ്യക്തമാക്കുന്നുണ്ട്. "പ്രസ്തുത ഉദ്ദേശത്തെ ലാക്കാക്കി മുതലാളി-തൊഴിലാളി മുതലായ വ്യത്യാസങ്ങളെ നിര്‍മാര്‍ജനം ചെയ്യുന്നതിനുള്ള സോഷ്യലിസ്റ്റ് സിദ്ധാന്തത്തോടുകൂടിയ ഒരു പാര്‍ട്ടിയാണ് ഫോര്‍വേഡ് ബ്ളോക്ക് എന്ന് പ്രഖാപിച്ചുകൊള്ളുന്നു.  തൊഴിലാളികളും കര്‍ഷകരും കൂടി അധികാരം കരസ്ഥമാക്കുകയും മാടമ്പി സമ്പ്രദായത്തിന്‍െറ നാശാവിശഷ്ടങ്ങളോടു കൂടി മുതലാളിത്തത്തെയും ജന്മിത്വത്തെയും മൂല വിഛേദം ചെയ്ത് ഉല്പാദന പദ്ധതികള്‍ ദേശീയമാക്കുയെന്നതാണതിന്‍െറ താല്‍പര്യം'. തുടര്‍ന്ന് ആസാദ് ഹിന്ദു ദളത്തെപ്പറ്റി പ്രകടന പത്രിക പരാമര്‍ശിക്കുന്നു. ""ഇന്ത്യന്‍ സ്വാതന്ത്ര്യത്തിനുവേണ്ടി നേതാജി ചെയ്ത അധ്വാനത്തെ പൂര്‍ണവിജയത്തിലത്തെിക്കുന്നതിന്  സുസന്നദ്ധരാകുന്നവരെ മാത്രമേ ഇതില്‍ ചേര്‍ക്കയുള്ളൂ. സൈനിക ശിക്ഷണത്തിന് പുറമെ, ആധുനിക രാഷ്ടീയ വിജ്ഞാനത്തെക്കുറിച്ച ഉദ്ബോധനങ്ങളും നല്‍കുന്നതാണ്'. പിന്നീട് ഐ.എന്‍.എയെപ്പറ്റി  പരാര്‍മശിക്കുന്നു: ""ഫോര്‍വേഡ് ബ്ളോക്കും ഐ.എന്‍.എയും നേതാജിയുടെ രണ്ടു ബലിഷ്ഠ ഹസ്തങ്ങളാണ്. എല്ലാ പ്രായോഗിക പദ്ധതികളിലും ഉഭയകക്ഷികളും പരസ്പരം സഹകരിക്കേണ്ടത് ഏറ്റവും അരത്യവശ്യമാണ്. എല്ലാ പ്രവശ്യകളിലുമുള്ള ഫോര്‍വേഡ് ബ്ളോക്ക് അംഗങ്ങള്‍ എല്ലായ്പ്പോഴും ഐ.എന്‍.യുമായി ഉറ്റ സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടേണ്ടല്‍താണ്. അവരുടെ ദുരിത നിവാരണത്തിനും മറ്റും ശ്രമിക്കേണ്ടല്‍താണ്''. കര്‍മ പരിപാടികളില്‍ ഒന്നാമതായി പറഞ്ഞത് ഐ.എന്‍.എക്കാരുടെ സഹായത്തോടു കൂടി യുദ്ധപരിശീലനം സിദ്ധിച്ച ഒരു സൈനിക സന്നദ്ധ സംഘം രാജ്യമെങ്ങും രൂപീകരിക്ക'ലാണ്്.  ഈ പ്രകടന പത്രികക്കൊപ്പം ഫോര്‍വേഡ് ബ്ളോക്കില്‍ ചേരാനുള്ള പ്രതിജ്ഞാ പത്രവും മറ്റൊരു താളില്‍ അച്ചടിച്ചിരുന്നു. അതില്‍ "സമസ്താധികാരങ്ങളും ഭാരതീയര്‍ക്ക്' എന്ന വ്യക്തമായി രേഖപ്പെടുത്തിയിരുന്നു.
പക്ഷേ, ഈ പ്രകടന പത്രിക അച്ചടിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ നിരോധിക്കപ്പെട്ടു. 1946 ഡിസംബര്‍ രണ്ടിന് ഇന്‍സ്പെക്ര്‍ ജനറല്‍ ഓഫ് പൊലീസ് തിരുവിതാകംര്‍ ഹുസൂര്‍ സെക്രട്ടറിയേറ്റ് രജിസ്റ്റാര്‍ക്ക് അയച്ച കത്തില്‍ കൊല്ലത്തും മറ്റ് സ്ഥലങ്ങളിലും പ്രകടന പത്രിക വിതരണം ചെയ്യുന്നതായി അറിയിച്ചു. ഇതേ തുടര്‍ന്ന് ഡിസംബര്‍ ആറിന്  തിരുവിതാംകൂര്‍ അടിയന്തര അികാരം നിയമം, 1122 ( 1/1122) ലെ സെക്ഷന്‍ രണ്ടു പ്രകാരം തിരുവിതാം കൂര്‍ മഹാരാജാവ് പ്രകടന പത്രിക നിരോധിച്ചു. പ്രകടനപത്രികയുടെ വിതരണവും അച്ചടിയും വിവര്‍ത്തനവും തടഞ്ഞു.
പ്രകടന പത്രികയില്‍ പ്രസാധകന്‍െറ പേര് സൂചിപ്പിച്ചിരുന്നില്ല. അതിനാല്‍ തന്നെ 70 വര്‍ഷം മുമ്പ് ഇറങ്ങിയ പ്രകടന പത്രികക്ക് പിന്നിലായിരുന്നുവെന്ന് അക്കാലത്തെ കൊല്ലം മേഖലയിലെ പ്രവര്‍ത്തകര്‍ ആരെക്കെയെന്ന് പരിശോധിക്കേണ്ടിവരും. പക്ഷേ, അതിനു മുമ്പ് നമ്മള്‍ ഐ.എന്‍.എ എന്തായിരുന്നുവെന്നും മറ്റും പരിശോധിക്കേണ്ടിയിരിക്കുന്നു.


ഐ.എന്‍.എയും സുഭാഷ് ചന്ദ്രബോസും

ചരിത്രപരമായി ഐ.എന്‍.എയെപ്പറ്റി പല തെറ്റിധാരണകളും നിലനില്‍ക്കുന്നുണ്ട്്. സുഭാഷ് ചന്ദ്രബോസ് ഐ.എന്‍.എ സ്ഥാപിച്ചു എന്നാണ് സ്കൂള്‍ പാഠപുസ്തകങ്ങള്‍ നമ്മളോട് പറയുന്നത്. എന്നാല്‍, ഐ.എന്‍.എ സുഭാഷ് ചന്ദ്രബോസിന്‍െറ സൃഷ്ടിയല്ല. 1942 ഫെബ്രുവരി 15 ന്, മലയായുടെ പതനത്തോടെ തടവുകാരായി പിടിക്കപ്പെട്ട 45,000 ഇന്ത്യന്‍ പട്ടാളക്കാരെ മുഴുവന്‍ ജപ്പാന്‍കാര്‍ ക്യാപ്റ്റന്‍ മോഹന്‍സിങ്ങിനെ എല്‍പിക്കുന്നതാണ് ഒരര്‍ത്ഥത്തില്‍ ഐ.എന്‍.എയുടെ തുടക്കം. ജപ്പാന്‍െറ ആശിസുകളോടെ അവരുടെ താല്‍പര്യാര്‍ത്ഥമാണ് ഐ.എന്‍.എക്ക് സംഘടനാ രൂപം ഒരുങ്ങുന്നത്. ജപ്പാനിലേക്ക് ഒളിച്ചു കടന്ന റാഷ് ബിഹാരി ബോസിന്‍െറ നേതൃത്വത്തില്‍ ഇന്ത്യന്‍ ഇന്‍ഡിപെന്‍ഡന്‍സ് ലീഗ് അതിനു മുമ്പേ പ്രവര്‍ത്തിച്ചിരുന്നു. മലയായുടെ പതനത്തിന്‍െറ പശ്ചാത്തലത്തില്‍  ടോക്കിയോയില്‍ റാഷ്ബിഹാരി ബോസിന്‍െറ നേതൃത്വത്തില്‍ ഇന്ത്യന്‍ ഇന്‍ഡിപെന്‍ഡന്‍സ് ലീഗിന്‍െറ ആദ്യ സമ്മേളനം ചേര്‍ന്നു. അഭിഭാഷകനും മലയന്‍ ഇന്ത്യന്‍ സംഘടനയുടെ പ്രസിഡന്‍റുമായിരുന്ന എന്‍. രാഘവന്‍, കെ.പി. കോശവ മോനോന്‍, എസ്.സി.ഗുഹ, എന്നിവരടക്കം 18 പേരാണ് സമ്മേളനത്തില്‍ പങ്കെടുത്തത്.  ഈ സമ്മേളനം കഴിഞ്ഞ് തിരിച്ച് എത്തിയ ക്യാപ്റ്റന്‍ മോഹന്‍ സിങ്ങാണ് ഐ.എന്‍.എ രുപീകരിക്കുന്നത്. ഇതോടെ മലയായയിലും മറ്റും ലീഗ് ശാഖയും അതനുസരിച്ച് ഐ.എന്‍.എയും വളരാന്‍ തുടങ്ങി. തുടര്‍ന്ന് 1942 ജൂണ്‍ 15 ന് ബാങ്കോക്കില്‍ നിര്‍ണായക സമ്മേളനം ചേര്‍ന്നു.  മഞ്ചുക്കോ നായരും എ.എം. സാഹെയുമായിരുന്നു ബാങ്കോക്ക് സമ്മേളനത്തിന്‍െറ  മുഖ്യ ആസൂത്രകര്‍. തിരുവനന്തപുരം സ്വദേശി മാധവന്‍ നായര്‍ എന്ന എം.എം. നായരാണ് മഞ്ചുക്കോ നായര്‍ എന്ന വിളിപ്പേരില്‍ അറിയപ്പെടിരുന്നത്.  സാഹസികനായ രാഷ്ട്രീയക്കാരനായിരുന്നു മഞ്ചുക്കോ നായര്‍. 1920 ല്‍ എഞ്ചീനീയറിങ് പഠനത്തിനാണ് അദ്ദേഹം ജപ്പാനിലത്തെിയത്. പിന്നീട് ഇന്ത്യന്‍ ജനങ്ങളുടെ സ്വാതന്ത്ര്യ മോഹത്തിന്‍െറ മുഖ്യ സംഘാടകനായി മാറി. സമ്മേളനത്തിനായി രൂപീകരിക്കപ്പെട്ട സ്വാഗത സംഘത്തതിന്‍െറ സെക്രട്ടറി ബാങ്കോക്കിലെ പത്രപ്രവര്‍ത്തകനായ എം.ശിവറാമായിരുന്നു. അധ്യക്ഷന്‍ എ.എം. സാഹെയും. 90 പ്രതിനിധികള്‍ സംബന്ധിച്ച യോഗത്തില്‍ പ്രതിനിധി സമ്മേളനം അധ്യക്ഷന്‍ എന്‍. രാഘവനായിരുന്നു. ഗുരുവായൂര്‍ സ്വദേശിയായ രാഘവന്‍ അഭിഭാഷ ബിരുദം നേടിയ ശേഷം 1928 മുതല്‍ മലയയായില്‍ നിയമപ്രാക്ടീസ് നടത്തുകയായിരുന്നു.  മലയയിലെ ഇന്ത്യന്‍ ഇന്‍ഡിപെന്‍ഡന്‍സ് ലീഗിന്‍െറ നേതാവായിരുന്നു രാഘവന്‍ ( പിന്നീട് ഐ.എന്‍.എ അംഗമായ അദ്ദേഹം സുഭാഷ് ചന്ദ്രബോസ് രൂപീകരിച്ച ആസാദ് ഹിന്ദ് സര്‍ക്കാരില്‍ ധന-ആസൂത്രണ മന്ത്രിയായിരുന്നു. സ്വാതന്ത്ര്യത്തിന് ശേഷം ഇന്തോനേഷ്യയില്‍ അംബാസഡറായി).   ഈ സമ്മേളനത്തിനിടയില്‍ റാഷ്ബിഹാരി ബോസുമായി നടത്തിയ റേഡിയോ ടെലഫോണ്‍ സംഭാഷണത്തിലൂടെയാണ് സുഭാഷ് ചന്ദ്രബോസ് പൂര്‍വ്വേഷ്യയിലേക്ക് വരാനുള്ള തീരുമാനം അറിയിക്കുന്നത്. ബാേങ്കോക്ക് സമ്മേളനത്തില്‍ അംഗീകരിച്ച പ്രമേയങ്ങളില്‍ ഒന്ന് "ജപ്പാന്‍െറ സഹായ സഹകരണത്തോടുകുടിയുള്ള ഐ.എന്‍.എ പ്രവര്‍ത്തനഫലമായി വിമോചിതമാകുന്ന ഇന്ത്യ പരിപൂര്‍ണ സ്വതന്ത്രമായിരിക്കണം' എന്നതായിരുന്നു. ജപ്പാന് കീഴില്‍ ഒരു ഡൊമിയന്‍ പദവിയല്ല വിപ്ളവകാരികള്‍ സ്വപ്നം കണ്ടത് എന്ന് ചുരുക്കം. സമ്മേളനത്തിന് ശേഷം ജൂലൈ  രണ്ടിനാണ് സുഭാഷ് ചന്ദ്ര ബോസ് സിംഗപ്പൂരില്‍ ഒളിച്ചത്തെുന്നത്.  ജൂലൈ നാലിന് സിംഗപ്പരില്‍ ഇന്ത്യന്‍ ഇന്‍ഡിപെന്‍ഡന്‍സ് ലീഗിന്‍െറയും ഐ.എന്‍.എയുടെയും നേതാവായി ബോസ് അവരോധിക്കപ്പെട്ടു. ജപ്പാന്‍െറ ഉത്തരവ് നടപ്പാക്കാന്‍ വിസമ്മതിച്ചതിനാല്‍ അറസ്റ്റ് ചെയ്യപ്പെട്ട് ചരിത്രതില്‍ നിന്ന് മോഹന്‍ സിങ് ബഹിഷ്കൃതനായപ്പോള്‍ ഐ.എന്‍.എ തകര്‍ന്നടിഞ്ഞു. ആ ഘട്ടത്തില്‍ ഐ.എന്‍.എ പുനര്‍ജീവിപ്പിക്കുന്നത് സുഭാഷ് ചന്ദ്രബോസാണ്. പക്ഷേ, അതും ഐ.എന്‍. എ സ്ഥാപകനെന്ന വിളിപ്പേരിന് ബോസിനെ അര്‍ഹനാക്കുന്നില്ല. നമ്മളുടെ ചരിത്രമാകട്ടെ മോഹന്‍സിങിനെ വളരെ പിന്നിലാക്കിയും കളഞ്ഞു.
കമ്യൂണിസ്റ്റുകള്‍ അടക്കമുള്ളവര്‍ ജപ്പാന്‍െറ പിണിയാള്‍ എന്ന് സുഭാഷ് ബോസിനെ വിശേഷിപ്പിച്ചിട്ടുണ്ടെങ്കിലും ഇന്ത്യയിലെ കറതീര്‍ന്ന സ്വാതന്ത്ര്യ സമരനേതാവായിരുന്നു ബോസ്. 1938 ലെ ഹരിപുര കോണ്‍ഗ്രസ് സമ്മേളനത്തില്‍ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട സുഭാഷ് ചന്ദ്രബോസ് സംഘടനയിലെ ഒരു വിഭാഗം ആവശ്യപ്പെട്ട "ഡൊമിനിയന്‍' പദവിയെ തുടക്കം മുതലേ എതിര്‍ത്തയാളാണ്.  ഇന്ത്യയുടെ സമ്പൂര്‍ണ സ്വാതന്ത്ര്യമായിരുന്നു ലക്ഷ്യം.  ഈ ലക്ഷ്യം മുന്‍നിര്‍ത്തി ആറു മാസത്തിനുള്ളില്‍ രാജ്യവ്യാപക സമരത്തിന് കോണ്‍ഗ്രസിനെ അദ്ദേഹം സന്നദ്ധനാക്കി. എന്നാല്‍ ഗാന്ധിയുടെ പിന്തുണയുള്ള വിഭാഗം അത് തടസപ്പെടുത്തി.  1939 ല്‍ കോണ്‍ഗ്രസ് സമ്മേളനത്തില്‍ പട്ടാഭി സീതാരമയ്യയെ ബോസിനെതിരെ ഗാന്ധിജിസംഘം മത്സരിപ്പിച്ചു. ഗാന്ധിജി തന്‍െറ നോമിനിക്കുവേണ്ടി പറഞ്ഞത് "പട്ടാഭിയുടെ പരാജയം എന്‍െറ പരാജയമായിരിക്കും' എന്നാണ്. എന്നാല്‍ നേരിയ ഭൂരിപക്ഷത്തോടെ, എല്ലാ ഉപജാപക നീക്കത്തെയും മറികടന്ന് ബോസ് ജയിച്ചു. 1939 ഏപ്രിലില്‍ കോണ്‍ഗ്രസ് അധ്യക്ഷ പദവി രാജിവച്ച് ബോസ് ഒരു മാസത്തിനുള്ളില്‍ ഫോര്‍വേഡ് ബ്ളോക്ക് എന്ന സംഘടന  രൂപീകരിച്ചു. തുടര്‍ന്ന് രാജ്യവ്യാപക സമരത്തിന് ആഹ്വാനം നല്‍കി. രാജ്യദ്രോഹകുറ്റത്തിന് തടവിലാക്കപ്പെട്ട ബോസ് 1940 നവംബര്‍ 29 ന് ജയില്‍മോചിതനായി. എന്നാല്‍ വിചാരണ തുടങ്ങാന്‍ നിശ്ചയിച്ചിരുന്ന 1941 ജനുവരി 26 ന്  പത്ത് ദിവസംമുമ്പ് ജനുവരി15 ന് ബോസ് കല്‍ക്കത്ത വിട്ടു. ഈ ഒളിവിന്‍െറ തുടര്‍ച്ചയിലാണ് ബോസ് ഐ.എന്‍.എയിലത്തെുന്നത്.



ഐ.എന്‍.എയിലെ മലയാളികള്‍


മഞ്ചുക്കോ നായരും എന്‍. രാഘവനും മാത്രമല്ല, ഐ.എന്‍.എയിലെ മലയാളി സാന്നിദ്ധ്യം. മലയായിലെയും ബര്‍മയിലെയും സിംഗപ്പൂരിലെയും ഐ.എന്‍.എ യുദ്ധമുഖങ്ങളില്‍ നിറഞ്ഞു നിന്നത് മലയാളികള്‍ തന്നെയാണ്. 1930 കളിലും 40 കളിലും ഈ മൂന്ന് മേഖലകളിലേക്കും മലയാളികളുടെ പ്രവാസ കുടിയേറ്റങ്ങള്‍ ധാരാളമായി നടന്നിരുന്നു. മറ്റൊരു തലത്തില്‍ പറഞ്ഞാല്‍ പറഞ്ഞാല്‍ സിലോണ്‍ അടക്കമുള്ള ഈ മേഖലകളായിരുന്നു മലയാളിയുടെ അന്നത്തെ "ഗള്‍ഫ്'.  പ്രാഥമിക വിദ്യാഭ്യാസം നേടിയ ശേഷം ചെറുപ്പക്കാരില്‍ പലരും ജോലി തേടി നാടുവിട്ടു. ഇവരില്‍ നല്ല പങ്കും മറുനാടുകളില്‍ ജോലിയെടുത്തത്് ബ്രിട്ടീഷ് പട്ടാളത്തിലെ ശിപായി മാരായിട്ടാണ്. അല്ളെങ്കില്‍ എസ്റ്റേറ്റ് ജീവനക്കാരായോ, കണക്ക് എഴുത്തുകാരായോ, കച്ചവടക്കാരായോ തൊഴില്‍മേഖല തുറന്നു.
ജപ്പാന്‍ രണ്ടാം ലോകയുദ്ധത്തില്‍ മലയാ, സിംഗപ്പൂര്‍ മേഖലകള്‍ പിടിച്ചടക്കുന്നതോടെയാണ് നല്ല പങ്ക് മലയാളികളും ഐ.എന്‍.എയിലൂം സ്വാതന്ത്ര്യസമരപോരാട്ടത്തിലും കണ്ണിയാകുന്നത്. വര്‍ക്കല സ്വദേശി പി. കൃഷ്ണപിള്ളയെ പോലെ യുദ്ധമുഖങ്ങളില്‍ നിരവധി മലയാളികള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. നിരവധി പേര്‍ ബ്രിട്ടീഷ് സൈനികരുടെ പീഡനത്തിനും ഇരയായി. എന്നാല്‍, അത് ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ടിട്ടില്ല. ഐ.എന്‍.എ പോരാളികളായിരുന്ന ചിലരുടെ ഓര്‍മക്കുറിപ്പുകളില്‍ ചില മലയാളി പേരുകള്‍ കടന്നുവരുന്നുണ്ടെന്ന് മാത്രം. അതിനുമപ്പുറം ഐ.എന്‍.എയിലെ മലയാളി അധ്യായം ഇനിയും എഴുതപ്പെടേണ്ടിയിരിക്കുന്നു.
ഐ.എന്‍.എ നേതൃത്വത്തിലുണ്ടായിരുന്ന  മലയാളികളില്‍ പ്രശസ്തനായ മറ്റൊരാള്‍ ഡോ. എസ്. വാസവ മേനോനാണ്.  തൃപ്പൂണിത്തുറയില്‍ ജനിച്ച വാസവ മേനോന്‍ മദ്രാസ് മെഡിക്കല്‍ കോളജില്‍ നിന്ന് വൈദ്യ ബിരുദം നേടിയേ ശേഷം  1937 ല്‍ കൊച്ചി സര്‍ക്കാരില്‍ അസിസ്റ്റന്‍റ് സര്‍ജനായി. ലക്നൗവില്‍ വച്ച് ഇന്ത്യന്‍ ആര്‍മി വൈദ്യവിഭാഗത്തില്‍ ചേര്‍ന്നു. 1940 ല്‍ ക്യാപ്റ്റനായി സിംഗപ്പുരിലത്തെി. 1942ല്‍ വാസവ മേനോനെ ജപ്പാന്‍ കാര്‍ തടവുകാരനായി പിടികൂടി. തുടര്‍ന്ന്അദ്ദേഹം  ഐ.എന്‍.എയില്‍ ചേര്‍ന്നു. ചീഫ് സര്‍ജന്‍ എന്ന നിലയില്‍ ഐ.എന്‍.എയുടെ കീഴിലുള്ള 10 സൈനിക ആശുപത്രികളുടെ ചുമതല വഹിച്ചു.  നേതാജിയുടെ പേഴ്സണല്‍ ഫീസിഷ്യനായും വാസവ മേനോന്‍ നിയമിക്കപ്പെട്ടു. ജപ്പാന്‍െറ പതനതതിന് ശേഷം 1945 ല്‍ ബ്രിട്ടീഷ് സൈന്യത്തിന് കീഴടങ്ങി.  1945 ല്‍ ചെങ്കോട്ടയില്‍ നടന്ന കുപ്രസിദ്ധമായ ഐ.എന്‍.എ വിചാരണയില്‍ വാസവ മേനോനും ഉള്‍പ്പെട്ടിരുന്നു.  1946 മെയ് 11 ന് മോചിതനായി.
വാസവ മേനോനെപ്പോലെ ചെങ്കോട്ടയില്‍ വിചാരണ ചെയ്യപ്പെട്ട മലയാളികള്‍ വേറെയുമുണ്ടായിരുന്നു. എം.സി.വി. മേനോന്‍,   കൊല്ലം പെരിനാട് സ്വദേശി എന്‍. പരശ്വേരന്‍ നായര്‍ എന്നിവര്‍ അതിലുള്‍പ്പെടുന്നു. എം.സി.വി. മേനോനുവേണ്ടി വാദിച്ചത് ബലുഭായി ദേശായിയായിരുന്നു. പരമേശ്വരന്‍ നായര്‍ ശിക്ഷിക്കപ്പെട്ടെങ്കിലും 1946 ഡിസംബറില്‍ മോചിപ്പിക്കപ്പെട്ടു. തൃശൂര്‍ ജില്ലക്കാരനായ കെ.വി. ശങ്കരപ്പണിക്കര്‍ക്ക് വധശിക്ഷയാണ് ലഭിച്ചതെങ്കിലും ശിക്ഷ ഇളവ് ചെയ്തിനാല്‍ 1946 ഫെബ്രുവരി 21 ന് മോചിതനായി.
രണ്ടാം ലോകയുദ്ധത്തിന്‍െറ അവസാനം ബ്രിട്ടീഷ് പട്ടാളത്തെ ഇംഫാലില്‍ നേരിടുകയും എന്നാല്‍ പരാജയപ്പെടുകയും ചെയ്ത ഐ.എന്‍.എ പടയാളികളുടെ വിചാരണയാണ് ചെങ്കോട്ടയില്‍ നടന്നത്. വിചാരണ ബ്രിട്ടീഷ് ഭരണത്തിനെതിരെ പുതിയ സമര മുഖം തുറന്നു. "ഐ.എന്‍.എക്കാരെ വിട്ടയക്കുക' എന്ന മുദ്രാവാക്യം ദേശീയ ആവശ്യമായി ഉയര്‍ന്നു. ദേശീയ പണമുക്കുകളും പ്രകടനങ്ങളും നടന്നു. സമരങ്ങളെ അടിച്ചമര്‍ത്താനുള്ള ബ്രിട്ടീഷ് ഭരണാധികാരികള്‍ക്കെതിരെ ഇന്ത്യന്‍ നാവികപ്പട രംഗത്ത് എത്തിയത് നാവിക കലാപമായി മാറി. തിരുവിതാം കൂര്‍ ഭരണകൂടത്തിന് ഐ.എന്‍.എയോടുള്ള സമീപനം എന്നും ഇരട്ടത്താപ്പായിരുന്നു. 1945 ഒക്ടോബറില്‍ ആരംഭിച്ച ഐ.എന്‍.എ വിചാരണക്കെതിരെ ദേശ വ്യാപകമായ മുന്നേറ്റമുണ്ടായപ്പോള്‍ തിരുവിതാംകൂറില്‍ അതിനുള്ള ഡിഫന്‍സ് ഫണ്ട് പിരിവ് സര്‍.സി.പി. നിരോധിച്ചു. എന്നാല്‍ ചേംബര്‍ ഓഫ് പ്രിന്‍സസ് യോഗത്തില്‍ പങ്കെടുക്കാന്‍ ബോംബെയ്ക്ക് പോയപ്പോള്‍ അവിടെ വച്ച് പതിനായിരം രൂപ ഐ.എന്‍.എ ഡിഫന്‍സ് ഫണ്ടിലേക്ക് സര്‍ സി.പി. സംഭവന ചെയ്തു. നേരത്തെ, ഫോര്‍വേഡ് ബ്ളോക്ക് പ്രകടന പത്രിക നിരോധിച്ച തിരുവിതാം കൂറിന്‍െറ ദിവാനായിരുന്നു സര്‍.സി.പി.  സ്വതന്ത്ര തിരുവിതാംകൂര്‍ വാദത്തിനും അമേരിക്കന്‍ മോഡല്‍ ഭരണത്തിനും ജനസമ്മതി നേടിയെടുക്കാനുള്ള തന്ത്രമായിരുന്നു സര്‍.സി.പിയുടെ ഐ.എന്‍.എ അനുകൂല  നിലപാട്.
ഐ.എന്‍. എ പ്രവര്‍ത്തനത്തിന്‍െറ പേരില്‍ വധശിക്ഷ ലഭിച്ചവരുമുണ്ട്. വക്കം സ്വദേശി മുഹമ്മദ് അബ്ദുള്‍ ഖാദര്‍ ഐ.എന്‍.എ പ്രവര്‍ത്തനത്തിന്‍െറ പേരില്‍ തൂക്കിക്കൊല്ലപ്പെട്ട വ്യക്തിയാണ്. കോഴിക്കോട് ബീച്ചില്‍ അന്തര്‍വാഹിനിയില്‍ വന്നിറങ്ങിയ അദ്ദേഹം പെട്ടന്ന് പിടിയിലായി. 1943 സെപ്റ്റംബര്‍ 10 ന് മദ്രാസില്‍ തൂക്കിലേറ്റപ്പെട്ടു. മലയാളിയുടെ സ്വാതന്ത്ര്യ സമര രക്തസാക്ഷികളില്‍  പക്ഷേ, അബ്ദുള്‍ ഖാദറിന്‍െറ പേര് വലുതായി കാണില്ളെന്നു മാത്രം.
ഐ.എന്‍.എയിലെ മലയാളി വനിതാ പോരാളികളില്‍ രണ്ട് ലക്ഷ്മിമാരുണ്ടായിരുന്നു. ഒന്ന് ക്യാപ്റ്റന്‍ ലക്ഷ്മി സെഗാളും മറ്റൊന്ന് ലക്ഷ്മി കൃഷ്ണനും. പാലക്കാട് ആനക്കര കുടുംബത്തില്‍ ജനിച്ച ലക്ഷ്മി സെഗാല്‍ എം.ബി.ബി.എസ്. ബിരുദത്തിന് ശേഷം  1939 ല്‍ സിംഗപ്പൂരില്‍ വൈദ്യപരിശീലനം നടത്തുന്നവേളയിലാണ് ഐ.എന്‍.എയില്‍ ചേരുന്നത്. റാണി ത്സാന്‍സി റെജിമെന്‍റില്‍ ഡോക്ടറായും കമാന്‍ഡറായും പ്രവര്‍ത്തിച്ചു. സിംഗപ്പൂര്‍ ബ്രിട്ടീഷുകാര്‍ വീണ്ടും പിടിച്ചെടുത്തപ്പോള്‍ തടവിലാക്കപ്പെട്ട ലക്ഷ്മി 1946 മോചിതയായ ശേഷം ഇന്ത്യയിലേക്ക് മടങ്ങി. കോയമ്പത്തൂരില്‍ നടരാജ അയ്യരുടെ മകളായ ജനിച്ച ലക്ഷ്മി കൃഷ്ണന്‍ റംഗൂണില്‍ മാതാപിതാക്കള്‍ക്കൊപ്പം കഴിയുമ്പോഴാണ് ഐ.എന്‍.എയില്‍ ചേര്‍ന്നത്. ത്സാന്‍സി റാണി റെജിമെന്‍റില്‍ സൈനികയായി 1942-1945 വരെ പ്രവര്‍ത്തിച്ച അവര്‍ പിന്നീട് ഇന്ത്യയിലേക്ക് മടങ്ങി.
ഈ ലേഖനത്തിന് അനുബന്ധമായി സമാഹരിച്ചത് ഉള്‍പ്പടെ മലയാളികളായ ഏതാണ്ട് 200 ഐ.എന്‍.എ പോരാളികളുടെ പേര് നമുക്ക് കണ്ടെടുക്കാനാവും. എന്നാല്‍, ഇതൊരിക്കലും പൂര്‍ണ ചിത്രമല്ല. ഇന്ത്യയുടെ സ്വാതന്ത്ര്യ സമരപോരാട്ടങ്ങളില്‍ മലയാളികളുടെ പങ്ക് വസ്തുനിഷ്ഠമായി മനസിലാക്കാനെങ്കിലും ഐ.എന്‍.എയിലെ മലയാളികളെക്കുറിച്ച് പഠനം നടക്കേണ്ടിയിരിക്കുന്നു.


പ്രകടന പത്രികയുടെ പ്രസാധകനാര്?

ഫോര്‍വേഡ് ബ്ളോക്കിന്‍െറ പ്രകടന പത്രിക കൊല്ലത്തു നിന്ന് അച്ചടിച്ചറക്കിയത് ആര് എന്നതിന് തിരുവിതാംകൂര്‍ ഭരണകൂടത്തിന് കൃത്യമായ ഉത്തരമുണ്ടായിരുന്നില്ല. ആര്‍കൈവ്സിലെ രേഖകളില്‍ നിന്ന് ഉത്തരം കണ്ടത്തൊനുമാവില്ല. പൊലീസ് രഹസ്യ രേഖകളില്‍ അതെപ്പറ്റി പരാമര്‍ശങ്ങളുമില്ല. ഈ പ്രകടന പത്രിക ഇറങ്ങിയ കാലത്ത് നിരവധി ഐ.എന്‍.എ ഭടന്‍മാര്‍ തിരുവിതാംകൂറില്‍ മടങ്ങിയത്തെിയിരുന്നു. ജപ്പാന്‍െറ പതനത്തോടെ ഐ.എന്‍.എ ഭടന്‍മാരില്‍ നല്ല പങ്കും പിടികൊടുക്കാതെ നാട്ടിലേക്ക് ഒളിച്ചോടി. തടവിലാക്കിയവരില്‍ നല്ല പങ്കിനെയും ബ്രിട്ടീഷ് സൈന്യം മോചിപ്പിരുന്നു. ചെങ്കോട്ടയിലെ വിചാരണയില്‍ കുറ്റവിമുക്തരായവരും നാട്ടിലേക്ക് മടങ്ങിയത്തെി.
ജി. ഗോപാലപിള്ള (പറവൂര്‍), പി.കെ. കരുണാകരന്‍ (കിളിമാനൂര്‍) കെ.പി. മാധവന്‍ (തിരുവനന്തപുരം). കെ. മാധവന്‍ പിള്ള (തിരുവനന്തപുരം), കെ. മാധവന്‍ പിള്ള (കൊല്ലം), എന്‍. നടരാജന്‍ (തിരുവനന്തപുരം), പറവൂര്‍ സ്വദേശികളയായ പരമേശ്വരന്‍ പിള്ള, കെ. പരശുരാമന്‍, കെ.എസ്.സി.പിള്ള, ജി. ശങ്കരപ്പിള്ള,  ശങ്കരപ്പിള്ള,എടവ സ്വദേശി എന്‍. രാമകൃഷ്ണപ്പിള്ള,  കുട്ടന്‍നായര്‍ (പാരിപ്പിള്ളി), ബാലകൃഷ്ണന്‍പിള്ള (പാരിപ്പിള്ളി) തുടങ്ങിയവര്‍ കൊല്ലം, തിരുവനന്തപുരം മേഖലയില്‍ നിന്ന് ഐ.എന്‍.എയില്‍ ഭടന്‍മാരായി പ്രവര്‍ത്തിച്ചവരാണ്.  1946 ല്‍ ബ്രിട്ടീഷ് തടവില്‍ നിന്ന് മോചിപ്പിക്കപ്പെട്ട പി.കെ. കരുണാകരന്‍,  കെ.പി. മാധവന്‍, കെ. മാധവന്‍പിള്ള തുടങ്ങിയവര്‍  തിരുവിതാംകൂറില്‍ എത്തിയിരുന്നു. പിന്നീട് നാടക-സിനിമാ മേഖലയില്‍ നിറഞ്ഞുനിന്ന എന്‍.എന്‍.പിള്ളയും തിരുവിതാംകൂറിലേക്ക് മടങ്ങിയത്തെി. എന്‍.എന്‍.പിള്ളയെപോലുള്ളവര്‍ സ്റ്റേറ്റ് കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തനം തുടങ്ങി.
തിരുവിതാംകൂറില്‍  ഉജ്ജ്വല പ്രവര്‍ത്തനം കാഴ്ചവച്ച ഐ.എന്‍. എ നേതാവാണ് ദാമോദരന്‍ നായര്‍ എന്ന സി.ഡി. നായര്‍.തിരുവനന്തപുരം കടക്കാവൂരില്‍ ജനിച്ച സി.ഡി. നയാര്‍ സ്റ്റേറ്റ് കോണ്‍ഗ്രസിലൂടെയാണ് രാഷ്ട്രീയ രംഗത്ത് വരുന്നത്. 1941 ല്‍ സിംഗപ്പുരിലേക്ക് പോയി.  ഐ.എന്‍.എ രൂപീകരിച്ചപ്പോള്‍ അതില്‍ ചേര്‍ന്നു. ആസാദ് ഹിന്ദ് സര്‍ക്കാരില്‍ പ്രചരണ വിഭാഗത്തില്‍ പ്രവര്‍ത്തിച്ചു.  1945 സിംഗപ്പൂര്‍ വീണ്ടും ബ്രിട്ടീഷുകാര്‍ പിടിച്ചെടുത്തപ്പോള്‍  തടവിലാക്കപ്പെട്ടു. 1946 ല്‍ ജനുവരിയില്‍ അറസ്റ്റിലായെങ്കിലും ഫെബ്രുവരി 24 ന് മോചിതനായി. സിംഗപ്പുരില്‍ "കേരള ബന്ധു'വില്‍ സബ് എഡിറ്ററായി പ്രവര്‍ത്തിച്ചു. എന്നാല്‍, 1946 മെയില്‍ നാടുവിടന്‍ ഉത്തരവ് ലഭിച്ചു. തുടര്‍ന്ന് കേരളത്തില്‍ എത്തിയ അദ്ദേഹം തിരുവിതാംകൂറിലെ  ഐ.എന്‍.എ. റിലീഫ് കമ്മിറ്റി സെക്രറ്റിയായി പ്രവര്‍ത്തിച്ചു. തിരുവന്തപുരം പാളയത്തെ ഐ.എന്‍.എ റിലിഫ് ഓഫീസ് ഭരണകൂടം റെയ്ഡ് ചെയ്യുന്നതിന് തൊട്ടുമുമ്പ് ഐ.എന്‍.എയുമായി ബന്ധപ്പെട്ട രേഖകള്‍ സി.ഡി.നായര്‍ എടുത്തുമാറ്റി. തുടര്‍ന്ന് ഒളിവില്‍ കുറേക്കാലം  പ്രവര്‍ത്തിച്ചു. ഇത്തരത്തില്‍ മടങ്ങിയത്തെിയ ഐ.എന്‍.എ പോരാളികള്‍ തന്നെയായിരിക്കണം പ്രകടന പത്രികക്ക് പിന്നില്‍.
അക്കാലത്ത് കൊല്ലത്ത് ഐ.എന്‍.എക്ക് അനുകൂലമായി പ്രവര്‍ത്തിച്ചിരുന്ന ഒരാള്‍ അഡ്വ.ജനാര്‍ദനക്കുറുപ്പാണ്. പക്ഷേ, അദ്ദേഹത്തിന്‍െറ ആത്മകഥയില്‍  പ്രകടനപത്രികയെപ്പറ്റി ഒന്നും പറയുന്നില്ല. പറയുന്നത് ക്യാപ്റ്റന്‍ ലക്ഷമിക്ക് 1946 ല്‍ നല്‍കിയ ഒരു സ്വീകരണത്തെപ്പറിയാണ്. അതിങ്ങനെയാണ്: "ആയിടക്ക് ഐ.എന്‍. എ. പ്രസ്ഥാനത്തോടുള്ള കോണ്‍ഗ്രസുകാരുടെ വിപ്രതിപത്തി പ്രഖ്യാപിക്കപ്പെട്ടിരുന്നു. സുഭാഷ് ചന്ദ്രബോസിന്‍െറ മരണശേഷം ഇന്ത്യയിലത്തെിയ ഐ.എന്‍.എ. നേതാക്കാന്‍മാര്‍ക്ക് പ്രത്യേകിച്ച് ക്യാപ്റ്റന്‍ ലക്ഷ്മിക്ക് ഒരു സ്വീകരണം നല്‍കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. ടി.എം. വര്‍ഗീസിനും മറ്റു തലമുതിര്‍ന്ന നേതാക്കന്‍മാര്‍ക്കും  അത്തരമൊരു സ്വീകരണം സ്വാഗതാര്‍ഹമായില്ല. പ്രത്യേകിച്ച് ആരുടെയൊക്കെ മന്ത്രോപദേശം കേട്ട് കോണ്‍ഗ്രസിന്‍െറ നേതൃത്വം ശ്രീകണ്ഠന്‍നായരും കൂട്ടരും കൈക്കലാക്കുമെന്ന തെറ്റിധാരണയും നേതാക്കന്‍മാര്‍ക്കുണ്ടായി. ഞങ്ങള്‍ അവരെ കൂട്ടാക്കിയില്ല. ഐ.എന്‍.എ  സമ്മേളനത്തിന്‍െറ റിസപ്ഷന്‍ കമ്മിറ്റിയില്‍ കണ്ണന്തോടത്ത് ജനാര്‍ദനന്‍നായരും കെ.എന്‍. ഗോപാലക്കുറുപ്പും ശ്രീകണ്ഠന്‍ ചേട്ടനുമായിരുന്നു നേതൃത്വ നിരയില്‍. കെ.എന്‍.ഗോപാലക്കറുപ്പ് അന്ന് കോണ്‍ഗ്രസിന്‍െറ കൊല്ലം ഡിവിഷന്‍ സെക്രട്ടറിയായിരുന്നു. കേണല്‍ ലക്ഷ്മിയെ ശ്രീക്ണഠന്‍ ചേട്ടന്‍ കണ്ണൂര്‍ പോയാണ് സ്വീകരിച്ചത്. ആയിടക്ക് ഐ.എന്‍.എയില്‍ നിന്നും വിരമിച്ച താടിക്കാരന്‍ എ.പി.പിള്ള ഓഫീസില്‍ എത്തി. എന്നെയും അദ്ദേഹത്തെയും സ്വാഗത സംഘത്തിന്‍െറ സെക്രട്ടറിമാറാക്കി. സമ്മേളനം ഉദ്ഘടനം ചെയ്യാന്‍ മദ്ധ്യതിരുവിതാംകൂറിലെ ഏറ്റവും വലിയ കോണ്‍ഗ്രസ് നേതാവായ കുമ്പളത്ത് ശങ്കുപ്പിള്ളയെ ഞങ്ങള്‍ ക്ഷണിച്ചു. കോണ്‍ഗ്രസിന്‍െറ നെടുംതൂണായ ടി.എം.വര്‍ഗീസിനെ ഞങ്ങള്‍ പ്രത്യേകം ക്ഷണിച്ചിരുന്നു. ഒരു പ്രതിഷേധം പോലെ യാഥാസ്ഥിതിക നേതാക്കന്‍മാരാരും സമ്മേളനത്തില്‍ പങ്കെടുത്തില്ല. പക്ഷേ, സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ കുമ്പളമത്തെിയിരുന്നു.'' (പേജ് 75) പ്രസംഗത്തിന് ശേഷം സ്വാഗത സംഘം  പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചത് ജനാര്‍ദനക്കുറുപ്പായിരുന്നു.
കൊല്ലത്ത് നടന്ന സമ്മേളനത്തില്‍ അഞ്ചാലംമൂട് സ്വദേശിയായ എ.പി.പിള്ളക്കും സ്വീകരണം നല്‍കിയിരുന്നു.  ഐ.എന്‍.എയിലെ ഒന്നാം ഫീല്‍ഡ് പ്രൊപ്പഗന്‍ഡ യൂണിറ്റിന്‍െറ കമാന്‍ഡറായിരുന്നു എ.പി.പിള്ള. സമ്മേളനത്തില്‍ എന്‍.എന്‍.പിള്ളക്കും സ്വീകരണം നല്‍കി. ഐ.എന്‍.എയിലെ രണ്ടാംയൂണിറ്റിന്‍െറ കമാന്‍ഡറായിരുന്നു എന്‍.എന്‍.പിള്ള. സമ്മേളനാന്തരം തിരുവിതാംകൂര്‍ സ്റ്റേറ്റ് ഐ.എന്‍.എ റിലീഫ് കമ്മിറ്റി സെക്രട്ടറിയായി എന്‍.എന്‍.പിള്ള തെരഞ്ഞെടുക്കപ്പെട്ടു. പ്രസിഡന്‍റ് പട്ടം താണുപിള്ളയും. റിലീഫ് കമ്മിറ്റിയുടെ പ്രധാന ചുമതല എന്‍.എന്‍.പിള്ള പിന്നീട് വിശദീകരിച്ചതുപോലെ "സര്‍.സി.പി. രാമസ്വാമി അയ്യര്‍ സംഭാവന ചെയ്ത പതിനായിരം രൂപയും  ക്യാപ്റ്റന്‍ ലക്ഷമി ഡല്‍ഹിയില്‍ നിന്നയച്ച പതിനായിരം രൂപയും ചേര്‍ത്ത് ഐ.എന്‍.എ ദുരിതാശ്വാസ നിധിയുടെ അര്‍ഹമായ ിവതരണമാ'യിരുന്നു.

കമ്യൂണിസ്റ്റ് നിലപാടുകള്‍

കേരളത്തില്‍ ഐ.എന്‍.എയും ഫോര്‍വേഡ് ബ്ളോക്കും പ്രവര്‍ത്തിച്ചിരുന്നത് കമ്യൂണിസ്റ്റുകളുടെ കടുത്ത എതിര്‍പ്പിനെ അതിജീവിച്ചാണ്. സാമ്രാജ്യത്വ യുദ്ധമായി രണ്ടാം ലോകയുദ്ധത്തെ വിശേഷിപ്പിച്ചിരുന്ന കമ്യൂണിസ്റ്റുകള്‍ സോവിയറ്റ് യൂണിയന്‍ യുദ്ധത്തില്‍ ചേര്‍ന്നതോടെ ഗുരുതരമായ ആശയക്കുഴപ്പത്തിലകപ്പെട്ടു. നിലപാട് മാറ്റിയ കമ്യൂണിസ്റ്റുകള്‍ ലോകയുദ്ധത്തെ ജനകീയ യുദ്ധമെന്ന് വിശേഷിപ്പിക്കാന്‍ തുടങ്ങി. സോവിയറ്റ് യൂണിയന്‍െറ എതിര്‍പക്ഷത്തുള്ള ജപ്പാനോടും ജപ്പാന്‍െറ ഒപ്പം ചേര്‍ന്ന ഐ.എന്‍.എക്കാരോടും കമ്യൂണിസ്റ്റുകള്‍ക്ക് എതിര്‍പ്പ് തോന്നുക സ്വാഭാവികം. ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ ജനം പോരാട്ടത്തിന് തയ്യാറായപ്പോള്‍ അത് നയിക്കുന്നതിന് പകരം ബ്രിട്ടീഷുകാരെ സേവിക്കുക എന്ന തലതിരിഞ്ഞ നയം കമ്യൂണിസ്റ്റുകള്‍ കൈക്കൊണ്ടു. ഈ ഘട്ടത്തില്‍ കോണ്‍ഗ്രസിനോട് ഒത്തുചേര്‍ന്ന് ഫോര്‍വേഡ് ബ്ളോക്കുകാരെയും ഐ.എന്‍.എക്കാരെയും ഒതുക്കാനായിരുന്നു കമ്യൂണിസ്റ്റ് ശ്രമം.
തിരുവനന്തപുരം സ്റ്റേറ്റ് ആര്‍കൈവ്സില്‍ സൂക്ഷിച്ചിട്ടുള്ള "കേരളത്തിലെ കോണ്‍ഗ്രസുകാരോട്' എന്ന തലക്കെട്ടില്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേരളകമ്മിറ്റി (എമ്പയര്‍ പ്രസ്, കോഴിക്കോട്) പ്രസിദ്ധീകരിച്ച ആഹ്വാനം യുദ്ധകാലത്ത് കോണ്‍ഗ്രസും കമ്യൂണിസ്റ്റുകളും ഒന്നിച്ച് പ്രവര്‍ത്തിക്കേല്‍തിനെപ്പറ്റി പറയുന്നു. രേഖയില്‍ ഫോര്‍വേഡ് ബ്ളോക്കിനെയും ഐ.എന്‍.എയും കുറ്റപ്പെടുത്തുന്നു: "... നിങ്ങളെിലൊരു വിഭാഗം ചെയ്യുന്നതെന്താണ്? റെയിലും കമ്പിയും മുറിക്കുക, മറ്റ് വിധത്തില്‍ ഗതാഗത മാര്‍ഗങ്ങള്‍ നശിപ്പിക്കുക, നാടിന്‍െറ സാമ്പത്തിക ജീവിതത്തെ തടസ്സപ്പെടുത്തുക. ഇത് ബ്രിട്ടീഷ് ഭരണത്തെയാണു ശ്വാസംമുട്ടിക്കുന്നതെന്നാണു ഇത് ചെയ്യുന്നവരുടെ വിശ്വാസം. "സര്‍വവവിധത്തിലുമള്ള സ്വാതന്ത്ര്യത്തിന്‍െറ ശത്രുവായ ഫാസിസത്തിന്‍െറ തലസ്ഥാന പട്ടണങ്ങളിലിരുന്നു "സ്വാതന്ത്ര്യം' പ്രസംഗിക്കുന്ന സുഭാഷ് ബോസിന്‍െറ അനുയായികളാണ് കോണ്‍ഗ്രസിന്‍െറ സമരമെന്ന തിരശശിലക്ക് പന്നില്‍ നിന്നു കൊണ്ടു ഇവിടെയെല്ലായിടത്തും പ്രവര്‍ത്തിക്കുന്നത്. വിപരീതാഭിപ്രായം പറയുന്നവരെ അടിക്കുക, കുത്തുക, കല്ളെറിയുക, മുതലായവയെല്ലാം അവ ക്രമമായി നടത്തുന്നു: സ്വാതന്ത്ര്യപ്രിയരായ ദേശഭിമാനികളെ അടിച്ചുപരിക്കേല്‍പിക്കുന്ന അവസരത്തില്‍ അവര്‍ മഹാത്മാഗാന്ധീ കീജെയ് വിളിച്ചുകൊല്‍ു ഗാന്ധിജിയെയും കോണ്‍ഗ്രസിനെയും നമ്മുടെ ദേശീയ പ്രസ്ഥാനത്തെതന്നെയും കളങ്കപ്പെടുത്തുന്നു'.
ആരോപണത്തിന്‍െറ സ്വഭാവമാണുള്ളതാണെങ്കിലും കമ്യൂണിസ്റ്റുകള്‍ കേരളത്തില്‍ ഐ.എന്‍.എ, ഫോര്‍വേഡ് ബ്ളോക്ക് പ്രവര്‍ത്തനം നടന്നിരുന്നതായി സമ്മതിക്കുന്നു: ""കഴിഞ്ഞ ഒരു മാസക്കാലത്ത് കണ്ണൂരും തലശ്ശേരിയിലും കോഴിക്കോട്ടും മറ്റും നടന്നതെന്താണ്? സമാധാനപരമായി നടന്നിരുന്ന സമ്മേളനങ്ങളില്‍ കടന്നുവന്ന് ഇവര്‍ ബഹളമുണ്ടാക്കി; സഖാക്കര്‍ പി.ആര്‍. നമ്പ്യാരെയും മറ്റും അടിച്ചു പരിക്കേല്‍പിച്ചു. അലവില്‍ യൂണിയന്‍ യോഗത്തില്‍ വന്നു ബഹളമുണ്ടാക്കുകയും പ്രവര്‍ത്തകരെ ദേഹോപദ്രവമേല്‍പിക്കകുയും ചെയ്തു. തലശ്ശേരിയില്‍ പ്രവര്‍ത്തകന്മാരുടെ നേരെ കത്തി പ്രയോഗത്തിന് മുതിര്‍ന്നു. കോഴിക്കോട്ട് ടി.യു.സി. സമ്മേളനത്തില്‍ വന്നു ബഹളവും കല്ളേറുമുല്‍ാകകി. ഇതൊന്നും കോണ്‍ഗ്രസിന്‍െറ വകയല്ളെന്നു ഞങ്ങള്‍ക്കറിയാം. പക്ഷേ, കോണ്‍ഗ്രസിന്‍െറ പേരിലാണ്. കോണ്‍ഗ്രസിന്‍െറ കൊടിയും പിടച്ചുകൊണ്ടാണ്, ഗാന്ധിജി കീ യെ് വളിച്ചുകൊല്‍ാണ്, അവരിതെല്ലാം ചെയ്യുന്നത്. കോണ്‍ഗ്രസ് തുടങ്ങിയ സമരമാണ് അവര്‍ക്കതിന് അവസരം നല്‍കിയത്. അതുകൊല്‍ു തന്നെയാണ് സുഭാഷ് ബോസ് ദിവസം തോറും റേഡിയോവില്‍ ഈ സമരത്തെ പുകഴ്ത്തികൊണ്ട് സംസാരിക്കുന്നത്. ഇന്ന് ഈ രാജ്യദ്രോഹികളുടെ ആക്രമണത്തിനിരയായിട്ടുള്ളത് കമ്യൂണിസ്റ്റുകാരായ ഞങ്ങളാണ്. കാരണം ഞങ്ങളാണ് ജപ്പാനെ ചെറുക്കുന്ന കാര്യത്തില്‍ ഇന്നു കാര്യമായി പണിയെടുക്കുന്നത്. പക്ഷേ, ഇതേ കൂട്ടരാണ് എട്ട് കൊല്ലം മുന്‍പ് മാലികാണ്ടയിലെ ഗാന്ധിസേവാ സമ്മേളന പന്തലില്‍ തീവെക്കാന്‍ ശ്രമിച്ചതും ഗാന്ധിജിയെ ചെരിപ്പുകൊണ്ടെറിഞ്ഞതും. ജാപ്പാക്രമണം നടന്നു അത് വിജയകരമാകുന്ന പക്ഷം ആ ആക്രമണത്തിന്‍െറ പ്രാധാന കൊന്‍പുവിളിക്കാരനായ സുഭാഷ്ബോസ് ചെയ്യുന്ന ആദ്യത്തെ പ്രവര്‍ത്തി ഗാന്ധിജിയോടും പണ്ഡിറ്റ്ജിയോടും കോണ്‍ഗ്രസ് നേതൃത്വ¤ത്തോടുമുള്ള തന്‍െറ പക വീട്ടുകയായിരിക്കുമെന്ന കാര്യത്തില്‍ വല്ല സംശയമുണ്ടോ.?''
ഒടവില്‍ കമ്യൂണിസ്റ്റുകള്‍ നല്‍കുന്ന ആഹാ്വാനം ഇതാണ് "1. അഞ്ചാംപത്തിക്കാരായ ഫോര്‍വേഡ് ബ്ളോക്കുകാരെ ഒരു കൊടില്‍കൊണ്ടുപോലും തൊടരുത്.2. അവര്‍ക്ക് കോണ്‍ഗ്രസില്‍ കടന്നു കൂടാനവസരം നല്‍കുന്നതായ ഇന്നത്തെ സമരപരിപാടി നിര്‍ത്തിവയ്ക്കുക. ജപ്പാനെ ചെറുക്കാനും ദേശീയ ഗവണ്‍മെന്‍റു സ്ഥാപിക്കാനും വേണ്ടി നാട്ടുകാരെയാകെ അണിനിരത്തുക'.
"കേരളത്തിലെ ബഹുജനങ്ങളോട്  കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അഭ്യര്‍ത്ഥന' (കാലിക്കറ്റ് പ്രസ്, കോഴിക്കോട്) എന്ന മറ്റൊരു യുദ്ധകാല ആഹ്വാനവും വായിച്ചിരിക്കേണ്ടതാണ്. ""നമ്മുടെ നാട് ഒരത്യാപത്തിന്‍െറ വക്കത്തെിയിരിക്കുകയാണ്. നമ്മുടെ മാതൃഭൂമിയായ ഇന്ത്യയുടെ കിഴക്കെ അതിര്‍ത്തിയില്‍ ജപ്പാന്‍െറ പട്ടാളം തടിച്ചുകൂടിയിരിക്കുന്നു. നമ്മുടെ നാടിന്‍െറ മൂന്നുഭാഗവും ചുറ്റിക്കിടക്കുന്ന ഹിന്തു സമുദ്രത്തില്‍ അവന്‍െറ പടക്കപ്പലുകള്‍ റോന്തു ചുറ്റുന്നു.നാളെ അവന്‍െറ പട്ടാളം ആസാമിനെയും ബാംഗാളിനെയും ആക്രമിച്ചേക്കാം.ഒറീസയിലും, ആന്ധ്രയിലും തമിഴ്നാടിടലും, കേരളത്തിലും അവന്‍െറ പടക്കപ്പലുകളില്‍ നിന്നുള്ള പടയാളികള്‍ വന്നിറങ്ങിയേക്കാം; ഈ ഓരോ സംസ്ഥാനത്തിലുമുള്ള പട്ടണങ്ങളില്‍ അവന്‍െറ വിമാനങ്ങള്‍ ബോംബിട്ടേക്കാം. അതുകൊണ്ടു, സഖാക്കളെ കേരളത്തിലെ 110 ലക്ഷം ജനങ്ങള്‍-തിരുവിതാംകൂറുകാരനും കൊച്ചിക്കാരനും മലബാറുകാരനും-ഹിന്ദുവും മുസ്ളിമും ക്രിസ്ത്യനും- ആണും പെണ്ണും കുട്ടിയും കിഴവനും ഒത്തുചേരുക. എന്തിന്? ജാപ്പേജണ്ടുമാര്‍ തോണിയിലോ പാരച്ചൂട്ടിലോ വന്നിറങ്ങുന്നുല്‍ോ എന്നു പരിശോധിച്ചു ഉണ്ടെങ്കില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍; ജാപ്പുപടയാളികള്‍ വരുമ്പോഴക്കേു അവരെ എതിര്‍ക്കുന്ന കാര്യത്തില്‍ ഇവിടെയുള്ള പട്ടാളത്തിന്‍െറ കൈകളെ ശക്തിപ്പെടുത്താന്‍:,  ജാപ്പു പട്ടാളത്തിന്‍െറ ഓരോ കാല്‍വെപ്പിന്‍െറയും മുന്നില്‍ അധികമധികം തടസ്സങ്ങള്‍ വലിച്ചെറിയാന്‍, ജാപ്പു പട്ടാളക്കാരുടെടയും അവരുടെ ഏജന്‍റുമാരെയുടെയും തല അരിഞ്ഞരിഞ്ഞുകളയാന്‍.''. ഒരുതരത്തില്‍ ജനങ്ങളോട് ഒറ്റുകാരുടെ പണിചെയ്യാന്‍ ആവശ്യപ്പെടുന്ന കമ്യൂണിസ്റ്റുകള്‍ മറ്റു നിര്‍ദേശവുംകൂടി മുന്നോട്ടുവയ്ക്കുന്നു: "ഒരോ പട്ടണത്തിലും ഗ്രാമത്തിലും ജാപ്പുവിരോധക്കമമിറികള്‍ സ്ഥാപിക്കണം. ജാപ്പു പട്ടാളത്തോടും അതിന്‍െറ നാടന്‍ സി.ഐ.ഡികളോടും പകയും വെറുപ്പും കത്തിക്കാളുകയെന്ന സ്വഭാവ ഗുണം ഓരോ നാട്ടുകാരനിലും കുത്തിചെലുത്തണം. ജാപ്പു ഫാസിസിത്തിന്‍െറ നാടന്‍ സി.ഐ.ഡികളെ കണ്ടുപിടിക്കുന്നതും ആ വിഷ ജന്തുക്കളെ നശിപ്പിക്കുന്നതും തങ്ങളുടെ പാവനമായ കടമയാണെന്ന ബോധം ഓരോരുത്തരിലും പരത്തണം.ബ്രിട്ടീഷ് വിരോധം കൊണ്ട്  ജപ്പാനെ സ്വാഗതം ചെയ്യാനുള്ള മനോഭാവം വന്നു കഴിഞ്ഞവരോ വരുന്നവരോ ആയ ദേശാഭിമാനികളെ ജാപ്പ് സി.ഐഡി.യു പിടിയില്‍ നിന്നു മോചിപ്പിക്കണം'. ഇത്തരത്തില്‍ തീര്‍ത്തും ശത്രുതാപരമായിരുന്നു കമ്യൂണിസ്റ്റകളുടെ സമീപനം.
അഞ്ചാംപത്തിക്കാര്‍ എന്ന കമ്യൂണിസ്റ്റുകള്‍ ആക്ഷേപിച്ചപ്പോള്‍ തിരിച്ച് "സ്വരാജ്യദ്രോഹികള്‍' എന്നാണ് ഐ.എന്‍.എക്കാര്‍ വിളിച്ചത്. കമ്യൂണിസ്റ്റുകള്‍ ഐ.എന്‍.എക്കാരോടും ഫോര്‍വേഡ് ബ്ളോക്ക് കാരോടും എടുത്ത സമീപനവുമായി നോക്കിയാല്‍ താരതമ്യേന പുരോഗനപരമായ നിലപാടായിരുന്നു ഐ.എന്‍.എക്ക് തിരിച്ചുണ്ടായിരുന്നത്. ഫോര്‍വേഡ് ബ്ളോക്ക് പ്രകടനപത്രിക തന്നെ അതിന് തെളിവ്. "കമ്യൂണിസ്റ്റുകളോടും വ്യവസ്ഥാപിത പ്രക്ഷോഭണത്തെക്കൂടെക്കൂടെ പറ്റിപ്പിടിച്ച് കോണ്‍ഗ്രസിന്‍െറ ഇടതും വലതും വശങ്ങളിലേക്ക് ആടിക്കൊണ്ടിരിക്കുന്ന സോഷ്യലിസ്റ്റുകളോടും  ഫോര്‍വേഡ് ബ്ളോക്ക് വിയോജിക്കുന്നുണ്ടെങ്കകിലും  പൊതുലക്ഷ്യമായ സമ്പൂര്‍ണ സ്വാതന്ത്ര്യത്തിലേക്കുള്ള അവിഘന് നിര്‍ഗ്ഗമനത്തില്‍ മറ്റാരോടും സഹരിക്കുകയാണ് ബ്ളോക്കിന്‍െറ കര്‍ത്തവ്യം'.  പ്രകടനപത്രികയില്‍ തന്നെ "തൊഴിലാളി നിര' എന്ന ഉപതലക്കെട്ടിന് കീഴില്‍ പറയുന്നു: "അഖിലേന്ത്യാ ട്രേഡ് യൂണിയന്‍ കോണ്‍ഗ്രസിനോടുള്ള സഹകരണപൂര്‍വമായ ബന്ധമാണ് ഫോര്‍വേഡ് ബ്ളോക്കിന്‍െറ തൊഴിലാളി നയം'


"നേതാജി ജീവിച്ചിരിക്കുന്നു'

സുഭാഷ് ചന്ദ്രബോസ് വിമാന അപകടത്തില്‍ മരിച്ചിട്ടില്ളെന്ന ദൃഢ വിശ്വാസമാണ് 1946 ഒടുവില്‍ പുറത്തിറങ്ങിയ ഫോര്‍വേഡ് ബ്ളോക്ക് പ്രകടന പത്രിക വച്ചുപുലത്തുന്നത്. നേതാജി ജീവിച്ചിരിക്കുന്നു എന്ന ഉപതലക്കെട്ടിന് തുടര്‍ച്ചയായി ഇങ്ങനെ പറയുന്നു: "തുടരെ പലരുമെന്നല്ല പണ്ഡിറ്റ് നെഹ്റു പോലും നേതാജി മരിച്ചുപോയിയെന്നു പറഞ്ഞുവെങ്കിലും ആ സ്വാതന്ത്ര്യ സമരവീരന്‍ ജീവിച്ചിരുക്കുന്നെന്നെും ഇന്ത്യ സ്വാതന്ത്ര്യ സമരത്തിന്‍െറ അന്ത്യമം നയിക്കുന്നതിന് പ്രത്യക്ഷപ്പെടുമെന്നും ഫോര്‍വേഡ് ബ്ളോക്ക് നിര്‍വ്വിശങ്കം പ്രസ്താവിച്ചുകൊള്ളുന്നു'.
ഫോര്‍വേഡ് ബ്ളോക്കിന്‍െറ തിരുവിതാംകൂര്‍ വിഭാഗം തങ്ങളുടെ പ്രകടനപത്രികയില്‍ നേതാജി ജീവിച്ചിരിക്കുന്നുവെന്ന  രീതിയില്‍ പ്രകടിപ്പിക്കുന്ന വിശ്വാസം അക്കാലത്ത് പൊതുവില്‍ ഐ.എന്‍.എയിലും സംഘടനയിലും നിലനിന്നിരുന്ന ഒന്നാണ്. പക്ഷേ, ഐ.എന്‍.എ പോരാളിയായിരുന്ന, എന്‍.എന്‍.പിള്ള അക്കാലത്തേ നേതാജി മരിച്ചുവെന്ന വിശ്വാസം പുലര്‍ത്തിയിരുന്ന വ്യക്തികളിലൊരാളാണ്. അദ്ദേഹം ആത്മകഥയില്‍ ഇങ്ങനെ എഴുതുന്നു: ""1947 വരെ നേതാജിയുടെ മരണത്തെ സംബന്ധിച്ച് എന്‍െറ അഭിപ്രായം തികച്ചും ദൃഡമായ ഒരു വിശ്വാസമായിരുന്നില്ല. എന്നാല്‍ 1947 ല്‍ കാണ്‍പൂരില്‍ വച്ചു നടന്ന ഐ.എന്‍.എ. സമ്മേളനത്തില്‍ തിരുവിതാംകൂറിലെ ഐ.എന്‍.എ ക്കാരുടെ (എന്‍.എന്‍. പിള്ളയുടെ തിരുവിതാം കൂറിലെ ഐ.എന്‍.എക്കാരുടെ എന്ന പ്രയോഗം ശ്രദ്ധിക്കുക ) പ്രതിനിധിയായി സംബന്ധിക്കാന്‍ എനിക്കിടയായി. അവിടെ വച്ച് ഞാന്‍ ഹബീബ് റഹ്മാനെ നേരില്‍ കണ്ടു. വെളുത്ത് സുന്ദരമായ ആ ശരീരത്തിന്‍െറ അനാവൃതമായ ഒരു വശം മുഴുവന്‍ കഠിനമായ പൊള്ളലേറ്റതിന്‍െറ വടുക്കള്‍കൊണ്ട് നിറഞ്ഞിരുന്നു. നേതാജിയുടെ മരണത്തെപ്പറ്റി ആരു ചോദിച്ചാലും മറുപടി പറയാന്‍ അദ്ദേഹം വിസമ്മതിച്ചിരുന്നു എന്നറിഞ്ഞതുകൊണ്ട്  ഞാന്‍ ഒന്നും ചോദിച്ചില്ല. എന്നാല്‍ ആ വടുക്കളുടെ വാചാലതയുടെ മുന്നില്‍ റഹ്മാന്‍െറ മൗനം അപഹാസ്യതയിട്ടാണെനിക്ക് തോന്നിയത്'.
നേതാജിയുടെ മരണത്തെപ്പറ്റി  ഇപ്പോള്‍ ബോസ്ഫയല്‍സ്ഡോട്ട് ഇന്‍ഫോ എന്ന വെബ്സൈറ്റ് ഇപ്പോള്‍ നടത്തുന്ന വെളിപ്പെടുത്തിലിന് സമാനമായ നിഗമനമാണ് 35 വര്‍ഷം മുമ്പ് എന്‍.എന്‍.പിള്ള തന്‍െറ ആത്മകഥയില്‍ അവതരിപ്പിക്കുന്നത്. "1945 ആഗസ്റ്റ് 18 ന് തായ്ഹോക്ക് വിമാനത്താവളത്തില്‍ നിന്ന് ഇന്ധനം നിറച്ചു പറന്നുയര്‍ന്ന വിമാനത്തിന്‍െറ ഒരു പ്രൊപ്പല്ലര്‍ ഒടിഞ്ഞ് തെറിച്ചു; വിമാനത്തിന് തീയും പിടിച്ചു. കത്തിയെരിഞ്ഞ് താവളത്തില്‍ തന്നെ വീണു തകര്‍ന്ന വിമാനത്തിന്‍െറ അവശിഷ്ടങ്ങളില്‍ നിന്ന് പറത്തു ചാടിയ നേതാജിയുടെ ഉടുവസ്ത്രങ്ങളെല്ലാം കത്തിയെരിയുമ്പോഴും ആ അത്ഭുത മനുഷ്യന്‍ നീണ്ടുനിവര്‍ന്ന് ഏതോ അബോധാവസ്ഥയില്‍ അപാരതയിലേക്ക് നോക്കിനില്‍ക്കുകയായിരുന്നുവത്രെ. സര്‍വ്വാംഗം പൊള്ളലേറ്റിട്ടും പുറത്തിറങ്ങാന്‍ കഴിഞ്ഞ ഹബീബ് റഹ്മാന്‍ ഒരു വലിയ തീപ്പന്തമായി നിന്ന് കത്തുന്ന തന്‍െറ നേതാവിനെ രക്ഷിക്കാന്‍ കിണഞ്ഞു ശ്രമിച്ചെങ്കിലും ഒരുമിച്ച് ബോധം കെട്ടുവീണു. വളരെ വേഗം രണ്ടാളെയും തായ്ഹോക്ക് മിലിട്ടറി ഹോസ്പിറ്റലിലത്തെിച്ചെങ്കിലും നേതാജിയുടെ നില ഗുരുതരമായിരുന്നു'. രാത്രി ഒമ്പതുമണിക്ക് ആ ദേഹം നിശ്ചലമയി. 20ാം തീയതി തായ്ഹോക്ക് ശ്മശാനത്തില്‍ ദഹിപ്പിച്ച അദ്ദേഹത്തിന്‍െറ ചിതാഭസ്മം നിറച്ച പേടകം ആഴ്ചകള്‍ക്കുശേഷം ഹബീബ് റഹ്മാന്‍ തന്നെ ടോക്കിയോവിലത്തെിച്ചു സെപ്റ്റംബര്‍ 14 ന് ടോക്കിയോവിലെ റിയോകോജു ദേവാലയത്തില്‍ എല്ലാ അന്ത്യോപചാരങ്ങളോടും കൂടി അത് സംസ്കരിക്കുകയും ചെയ്തു (പേജ് 351).
എന്‍.എന്‍.പിള്ള ഉറച്ച ബോധ്യത്തോടെ വിവരിക്കുന്ന ഈ  നിലപാടാണ് ഇപ്പോള്‍ പുറത്തുവരുന്നതും. പക്ഷേ, അന്ന്, 1946 ല്‍ അങ്ങനെ വിശ്വസിക്കാന്‍ ഫോര്‍വേഡ് ബ്ളോക്ക് പ്രകടന പത്രിക ഒരുക്കമായിരുന്നില്ളെന്നു മാത്രം. കാരണം അക്കാലത്ത് ഫോര്‍വേഡ് ബ്ളോക്കിന് യൗവനമായിരുന്നു. അവര്‍ക്ക് പോരാടാന്‍ അത്തരം ചില വിശ്വാസങ്ങള്‍ ആവശ്യമായിരുന്നു. ആ വിശ്വാസങ്ങള്‍ തന്നെയാണ് "പ്രകടനപത്രിക' ഇറങ്ങി വര്‍ഷങ്ങളോളം അവരെ ചലിപ്പിച്ചത്.

സൂചിക
1. ദ ഹിസ്റ്ററി ഓഫ് ഫ്രീഡം മൂവ്മെന്‍റ് ഇന്‍ കേരള, വോള്യം-3 (1938-1948), കേരള സ്റ്റേറ്റ് ആര്‍കൈവ്സ് ഡിപ്പാര്‍ട്ട്മെന്‍റ്,2006
2. എന്‍െറ ജീവിതയാത്ര, കെ.സി.ജോര്‍ജ്, നാഷണല്‍ ബുക് സ്റ്റാള്‍
3. ഞാന്‍, എന്‍.എന്‍.പിള്ള, കറന്‍റ് ബുക്സ്, 2008
4. പുന്നപ്ര-വയലാര്‍, കെ.സി. ജോര്‍ജ്, പ്രഭാത് ബുക്ക് ഹൗസ്, 1998
5. ണവീ ശ െണവീ ീള എൃലലറീാ എശഴവലേൃ െകി ഗലൃമഹമ, ഗ.ഗമൃൗിമസമൃമി ചമശൃ, ടമേലേ ഏീ്ലൃിാലി,േ 1973
6. എന്‍െറ ജീവിതം, ജി. ജനാര്‍ദ്ദനക്കുറുപ്പ് , കറന്‍റ് ബുക്സ്, തൃശൂര്‍, 2003







ബോക്സ്


ഐ.എന്‍.എയിലെ  മലയാളികള്‍

അബ്ദുള്‍ റഹിമാന്‍ എം (കണ്ണൂര്‍ പള്ളിക്കുന്ന്), അബൂബക്കര്‍ ഹാജി എം (ന്യൂമാഹി) ടി. അച്യുതന്‍ നായര്‍ (കോഴിക്കോട്), പി.പി. അച്യുതന്‍ (പയ്യന്നൂര്‍), സി.കെ. ആനന്ദന്‍ (കൂത്ത്പറമ്പ്), കെ. ആല്‍ി (മൊകേരി), കടവത്ത് അപ്പായി (മലപ്പുറം), യു. അപ്പു (പൊന്നാനി), ടി.വി. അയ്യപ്പന്‍ (തൃശൂര്‍),  പി.എ. അസീസ് (കണ്ണുര്‍), എം. ബാലകൃഷ്ണന്‍ (ഫറോക്ക്),  കെ.പി. ബാലന്‍ നായര്‍ (തലശ്ശേരി), സി. ചന്തന്‍ (തൃക്കരിപ്പൂര്‍), വി.ആര്‍. ചന്ദ്രശേഖരന്‍ (കോഴിക്കോട്),  അബുവിന്‍െറ പറമ്പത്ത് ചേക്കു (പാനൂര്‍), വി. ചോയി (പാനൂര്‍), സി.വി.ഗോവിന്ദന്‍ (കണ്ണൂര്‍), എ.എം.ഗോവിന്ദന്‍ (കൊടുങ്ങല്ലൂര്‍), ടി.ഗോവിന്ദന്‍ (കണ്ണൂര്‍),  സി.ഐ. ജോണ്‍ (കായംകുളം),  ജോസഫ് ഉക്കന്‍ കെ. (തൃശൂര്‍),  സി. കണ്ണന്‍ (കൊയിലാല്‍ി), കെ.ടി. കണ്ണന്‍ (കൊയിലാല്‍ി),  ടി.യു. കണ്ണന്‍ (കല്ല്യശേരി),  ചാലില്‍ കരുണാകരന്‍ (വടകര), പി. കരുണാകരന്‍ (കോഴിക്കോട്),  സി.കേളപ്പന്‍ (കോഴിക്കോട്),എം.കൊച്ചുണ്ണി അച്ചന്‍ (ഒലവക്കോട്), എം.കെ. കോപ്പന്‍ (തൃശൂര്‍), സി.കെ. കോരു (മാഹി), കെ.പി.കൃഷ്ണചെട്ടിയാര്‍ (വടകര),  സി.എച്ച്. കൃഷ്ണക്കുറുപ്പ് (കൊയിലാല്‍ി),  പി. കൃഷ്ണകുറുപ്പ് (കോടഞ്ചേരി), പട്ടാശ്ശേരി കൃഷ്ണന്‍ നായര്‍ (തൃശ്ശൂര്‍), എം. കൃഷ്ണന്‍ നായര്‍ (കണ്ണൂര്‍), പി.ആര്‍. കൃഷ്ണന്‍ (സുല്‍ത്താന്‍ ബത്തേരി), പി. കുഞ്ഞമ്പു (തൃക്കരിപ്പൂര്‍), ടി.യു. കുഞ്ഞമ്പു (കല്ല്യശേരി),  തെരുവത്ത് കുഞ്ഞിക്കണ്ണന്‍ (പാനൂര്‍),പാറായി കുനിയില്‍ കുഞ്ഞിക്കുട്ടി (കണ്ണൂര്‍), എം.കെ. കുഞ്ഞിക്കുട്ടി (പാനൂര്‍), എം.പി. കുഞ്ഞിരാമന്‍ (പാനൂര്‍), കുഞ്ഞിപ്പറമ്പത്ത് കുഞ്ഞിരാമന്‍ (തലശ്ശേരി),  വി.കെ. അമ്പാട്ടി (തിരൂര്‍), കെ. കുട്ടികൃഷ്ണന്‍ നായര്‍ (ചെര്‍പ്പുളശ്ശരി),കെ.സി.മാധവന്‍ (തൃശൂര്‍), പി.കെ. മണത്തില്‍ (കല്‍ാണശേരി, തൃശൂര്‍) സി.കെ. മേനോന്‍ (ആലത്തൂര്‍), എ.മുഹമ്മദ് (പൊന്നാനി), പി.എസ്. നായര്‍ (ഫറോക്ക്), എ.നാരായണ മേനോന്‍ (തൃശൂര്‍),പല്ലിശ്ശേരി നാരായണ മേനോന്‍ (ഇരിങ്ങാലക്കുട), പി.പി. നാരായണന്‍ (കണ്ണൂര്‍), എന്‍. നാരായണണ്‍ കുട്ടി (ചെര്‍പ്പുളശ്ശേരി),വി. ഒണക്കന്‍ (കൊയിലാല്‍ി), പി.കെ. പത്മനാഭന്‍ നായര്‍ (ചേവരമ്പലം, കോഴിക്കോട്), എന്‍. പൈതല്‍ (വടകര), ജി.വി. പണിക്കര്‍ (ചേര്‍ത്തല), പി. പരമേശ്വരന്‍ നായര്‍ (പെരിന്തല്‍മണ്ണ), കെ.എ. പഴനിയപ്പന്‍ മുതലാളി (ചെര്‍പ്പുളശ്ശേരി), ടി.പി.പൊക്കന്‍ (പാനൂര്‍), പി.കെ. രാഘവന്‍ (കൊയിലാല്‍ി),  സി.കെ. രാമചന്ദ്രന്‍ (ഫറോക്ക്), കെ.ആര്‍. രാമകൃഷ്ണപിള്ള (കവിയൂര്‍, ആലപ്പുഴ), കെ. രാമന്‍ നായര്‍ (തൃശൂര്‍), കെ. രാമന്‍നായര്‍ (തിരുര്‍), കെ.പി. രാമന്‍നായര്‍ (ഒറ്റപ്പാലം), എം.പി. രാമന്‍ നായര്‍ (നൂല്‍പ്പുഴ, വയനാട്), ടി.വി.ശ്രീധരമേനോന്‍ (ആലുവ), വി.കെ. ഉണ്ണികൃഷ്ണന്‍, കൊടകര വാസുദേവന്‍ ഉണ്ണി (വയനാട്), പി.ഉണ്ണി (കോഴിക്കോട്), ടി. വര്‍ഗീസ് (കായംകുളം), രംഗനാഥ മേനോന്‍, സി.വി. അശോകന്‍, പി.ജ. വാസവന്‍(തലവടി), ജോര്‍ജ്, ഇലവന്തിട്ട രവീന്ദ്രന്‍, ബാലന്‍, നീലകണ്ഠനാശാന്‍, ബാലകൃഷ്പിള്ള (ആറന്‍മുള)

-------------------------
ലേഖകന്‍ സമാഹരിച്ച അപൂര്‍ണമായ ഈ പട്ടികക്ക് ആധാരം  1973 ല്‍ സംസ്ഥാന സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച ഹു ഈസ് ഹു ഓഫ് ഫ്രീഡം ഫൈറ്റേഴ്സ് ഇന്‍ കേരള (എഡിറ്റര്‍: കെ. കരുണാകരന്‍ നായര്‍) എന്ന പുസ്തകവും മറ്റ് ചില ആത്മകഥകളും ലേഖനക്കുറിപ്പുകളുമാണ്

2016 Feb  പച്ചക്കുതിര മാസിക