Showing posts with label Translation. Show all posts
Showing posts with label Translation. Show all posts

Tuesday, February 22, 2011

'ഞങ്ങള്‍ ഭയത്തെ മറികടന്നിരിക്കുന്നു'



സംഭാഷണം
അസ്മ മഹ്ഫൂസ്/ ഇസം ഫാദല്‍


വിപ്ലവം സാധാരണ ഒരു തെരുവിന്റെ അറ്റത്തു നിന്നാണ് തുടങ്ങുക. പിന്നെ ജനങ്ങളുടെ ഉത്സവമായി മാറും. പക്ഷേ, ഈജിപ്തിലെ വിപ്ലവം തുടങ്ങിയത് തെരുവിലല്ല. ശരിക്കു പറഞ്ഞാല്‍ ഇന്റര്‍നെറ്റില്‍. ആ വിപ്ലവത്തിന് തീ പകര്‍ന്നത് ഒരു ഇരുപത്തിയാറുകാരിയായിരുന്നു- അസ്മ മഹ്ഫൂസ്. ഇന്റര്‍നെറ്റ് ആക്റ്റിവിസത്തിന്റെയൂം ഫെയ്‌സ് ബുക്ക് സോഷ്യല്‍ നെറ്റ് വര്‍ക്കിന്റെയും മുഴുവന്‍ സാധ്യതകളും അസ്മ വിപ്ലവത്തിനായി ഉപയോഗപ്പെടുത്തി. രാജ്യത്ത് നിലനിന്ന അന്തരീക്ഷം മുന്നേറ്റത്തിന് പക്വമാണ് എന്നു തിരിച്ചറിഞ്ഞ അവര്‍ ജനങ്ങളെ തെരുവിലേക്ക് നയിച്ചു.
മറ്റേതൊരു ഈജിപ്തുകാരിയെയും പോലെ തന്നെയാണ് അസ്മയും. ഒരു സാധരണക്കാരി. കാഴ്ചയില്‍ എടുത്തു പറയാന്‍ ഒന്നുമില്ല. ആകര്‍ഷകമായ മുഖം. അധികം ഉയരമില്ല. കണ്ണടയും ശിരോവസ്ത്രവും ധരിച്ച വെളുത്തനിറമുള്ളവള്‍. പക്ഷേ, ജനക്കൂട്ടത്തെ ഇളക്കിവിടാന്‍ കരുത്തുള്ള വാക്കുകള്‍ അസ്മ ഹൃദയത്തില്‍ ഒളിപ്പിച്ചിരുന്നു. ആ വാക്കുകളില്‍ നിന്ന് പ്രതിഷേധം കാട്ടുതീയായി പടര്‍ന്നു.
1984 ലാണ് അസ്മയുടെ ജനനം. കെയ്‌റോയിലെ അമേരിക്കന്‍ സര്‍വകലാശാലയില്‍ നിന്ന് ബിസിനസ് മാനേജ്‌മെന്റില്‍ ബിരുദം നേടി. 2008 ഏപ്രില്‍ 6 ന് ഈജിപ്തില്‍ നടന്ന പൊതുപണിമുടക്കത്തെ പിന്തുണച്ചുകൊണ്ടാണ് അസ്മ ഇന്റര്‍നെറ്റ് ആക്റ്റിവിസത്തിലേക്കും രാഷ്ട്രീയ പ്രചരണ പ്രവര്‍ത്തനങ്ങളിലേക്കും കടന്നുവരുന്നത്.
കെയ്‌റോയിലെ അസ്ഹാര്‍ഖ് അല്‍ അസ്‌വാത് ഇംഗ്ലീഷ് പത്രത്തിന്റെ റിപ്പോര്‍ട്ടര്‍ ഇസം ഫാദലുമായി നടത്തിയ അഭുഖത്തില്‍, ഹൂസ്‌നി മുബാരകിനെ സ്ഥാനഭ്രഷ്ടനാക്കിയ ജനകീയ കലാപത്തിന് താന്‍ എങ്ങനെ തുടക്കമിട്ടുവെന്ന് അസ്മ വ്യക്തമാക്കുന്നു. മുബാറക് സ്ഥാനമൊഴിയുന്നതിന് തൊട്ടുമുമ്പാണ് ഈ കൂടിക്കാഴ്ച നടന്നത്.


എങ്ങനെയാണ് രാഷ്ട്രീയ പ്രവര്‍ത്തനത്തിലേക്ക് താങ്കള്‍ കടന്നുവന്നത്?

2008 മാര്‍ച്ചിലാണ് ഞാനാദ്യം രാഷ്ട്രീയ പ്രവര്‍ത്തനത്തിലേര്‍പ്പെടുന്നത്. ഏപ്രില്‍ ആറിന് ഈജിപ്തിലെമ്പാടുമായി നടന്ന പൊതു പണിമുടക്ക് തുടങ്ങുന്നതിനും അത് പ്രചരിപ്പിക്കുന്നതിനും വേണ്ടിയുള്ള പ്രവര്‍ത്തനത്തില്‍ പങ്കാളിയായിക്കൊണ്ടാണ് അത്. ആ സമരം ഇന്റര്‍നെറ്റിലാണ് തുടങ്ങുന്നത്. സമരത്തെ തുടര്‍ന്ന് എപ്രില്‍ ആറ് പ്രസ്ഥാനത്തിന് ഞങ്ങള്‍ രൂപംകൊടുത്തു. പണിമുടക്ക് നടന്ന തീയതിയില്‍ നിന്നാണ് ഞങ്ങള്‍ പ്രസ്ഥാനത്തിന് പേര് കണ്ടെത്തിയത്്.ആ സമയത്ത് എനിക്ക് രാഷ്ട്രീയ പ്രവര്‍ത്തനത്തെപ്പറ്റി ഒന്നുമറിയുമായിരുന്നില്ല.

പ്രസ്ഥാനത്തില്‍ ചേര്‍ന്ന ശേഷം രാഷ്ട്രീയ അനുഭവസമ്പത്തിലായ്മ എങ്ങനെയാണ് താങ്കള്‍ പരിഹരിച്ചത്?

രാഷ്ട്രീയ അനുഭവസമ്പത്തുള്ളവര്‍ അതില്ലാത്ത അംഗങ്ങള്‍ക്കായി പരിശീലന പരിപാടികള്‍ സംഘടിപ്പിക്കാന്‍ തുടങ്ങി. പ്രസഥാനത്തിന്റെ ഭാഗമായിരുന്നു അത്. അനുഭവ സമ്പത്തുള്ളവര്‍ പ്രഭാഷണങ്ങള്‍ നടത്തി. പ്രയോഗത്തിലൂടെയും രാഷ്ട്രീയപ്രവര്‍ത്തകരുള്‍പ്പടെയുള്ള മറ്റ് ആള്‍ക്കാരുമായുള്ള അടുത്ത ബന്ധത്തിലൂടെയും ഞാന്‍ പല കാര്യങ്ങളും പഠിച്ചു.

ജനുവരി 25 ലെ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുന്നതില്‍ എന്താണ് താങ്കളുടെ പങ്ക്?

പ്രധാനപ്പെട്ട കേന്ദ്രങ്ങളില്‍ ഞാന്‍ ലഘുലേഖകള്‍ അച്ചടിച്ചു വിതരണം ചെയ്തിരുന്നു. ആളുകളോട് പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ ആഹ്വാനം ചെയ്യുന്നതായിരുന്നു ആ ലഘുലേഖകള്‍. ആ മേഖലകളില്‍ ഞാന്‍ ചെറുപ്പക്കാരോട് അവരുടെ അവകാശങ്ങളെപ്പറ്റിയും അവരുടെ പങ്കാളിത്തത്തിന്റെ ആവശ്യകതയെപ്പറ്റിയും പറഞ്ഞു. പശ്ചിമേഷ്യയിലെമ്പാടും ആളുകള്‍ ഭരണാധികാരത്തോട് പ്രതിഷേധിച്ച് തീകൊളുത്തി ആത്മാഹൂതി ചെയ്യുന്നുണ്ടായിരുന്നു. ഈ സമയത്ത് ഞാനും പ്രസ്ഥാനത്തിലെ ചില അംഗങ്ങളും തഹ്‌രീര്‍ ചത്വരത്തില്‍ ചെന്ന് പ്രതിഷേധിക്കാന്‍ തീരുമാനിച്ചു. എന്നാല്‍, സുരക്ഷാ സേന ഞങ്ങളെ തടഞ്ഞു. സേന ചത്വരത്തില്‍ നിന്ന് ഞങ്ങളെ നീക്കം ചെയ്തു. ഇതെന്നെ ചിന്തിപ്പിച്ചു. സ്വന്തം ശബ്ദത്തിലും രൂപത്തിലും ഒരു വീഡിയോ ചിത്രം ചിത്രീകരിക്കുന്നതിനെപ്പറ്റി ഞാനാലോചിച്ചു. ജനുവരി 25 ന് തഹ്‌രീര്‍ ചത്വരത്തില്‍ പ്രതിഷേധം സംഘടിപ്പിക്കുന്നതിനുള്ള ആഹ്വാനമായിരുന്നു ആ വീഡിയോയിലൂടെ നല്‍കിയത്. നേരിട്ട് ആളുകളുമായി ആശയവിനിമയം നടത്താന്‍ ബുദ്ധിമുട്ടുള്ളിടത്തോളം ഒരു വീഡിയോ ആണ് നല്ല സാധ്യത എന്നു തോന്നി. ജനുവരി 25 ന് തന്റെ അന്തസും അവകാശങ്ങളെയും പ്രതിരോധിക്കുന്ന ഒരു ഈജിപ്ഷ്യന്‍ പെണ്‍കുട്ടിയായിരിക്കും ഞാന്‍ എന്ന് ആ വീഡിയോയയില്‍ വ്യക്്തമാക്കി. ഈ രാജ്യത്തെപ്പറ്റി ആകുലത്തൈപ്പെടുന്നവരെല്ലാം എനിക്കൊപ്പം തഹ്‌രീര്‍ ചത്വരത്തില്‍ 25ന് വരിക. ഞാനാ വീഡിയോ ഫെയ്‌സ്ബുക്കിലൂടെ ഇന്റര്‍നെറ്റില്‍ പ്രക്ഷേപണം ചെയ്തു. ആ വീഡിയോ വെബ്‌സൈറ്റുകളിലൂടെയും മൊബൈല്‍ ഫോണുകളിലൂടെയും മുമ്പൊന്നുമില്ലാത്ത വിധം പ്രചാരം നേടുന്നത് കണ്ട് ഞാന്‍ അത്ഭുതപ്പെട്ടു. അതിനെ തുടര്‍ന്ന്, പ്രതിഷേധ ദിനത്തിന് മുമ്പായി നാലു വീഡിയോകളും കൂടി ഞാന്‍ നിര്‍മിച്ചു.


ജനുവരി 25 ന് താങ്കള്‍ എവിടെയായിരുന്നു? പ്രതിഷേധത്തില്‍ എന്തു പങ്കാണ് വഹിച്ചത്?

ഞാന്‍ അന്ന് ബുര്‍ലാഖ് ദര്‍കുറിലെ തെരുവിലേക്ക് പോയി. അവിടെ പ്രസ്ഥാനത്തിലെ അംഗങ്ങള്‍ക്കൊപ്പം ഞാനും പ്രതിഷേധം പ്രകടിപ്പിക്കാന്‍ തുടങ്ങി. അതേ സമയം മറ്റ് മേഖലകളിലും മറ്റുള്ളവര്‍ ഇതു തന്നെ ചെയ്യാന്‍ തുടങ്ങി. ഒന്നിച്ചുകൂടിയപ്പോള്‍ ഞങ്ങള്‍ ഈജിപ്തിന്റെ പതാക ഉയര്‍ത്തുകയും മുദ്രാവാക്യങ്ങള്‍ മുഴക്കാന്‍ തുടങ്ങുകയും ചെയ്തു. വളരെയധികം ആളുകള്‍ ഞങ്ങള്‍ക്കൊപ്പം ചേര്‍ന്നുവെന്നത് അത്ഭുതപ്പെടുത്തി. ഇത് ഞങ്ങളെ പ്രകടനം നടത്താന്‍ പ്രേരിപ്പിച്ചു. ഞങ്ങള്‍ ഗമാത് അല്‍ ഡാവല്‍ അല്‍ അറേബ്യ തെരുവിലൂടെ താഴോട്ട് നീങ്ങി. ആളുകള്‍ വര്‍ധിതമായ തോതില്‍ ഞങ്ങള്‍ക്കൊപ്പം ചേര്‍ന്നുകൊണ്ടിരുന്നു. ഞങ്ങള്‍ മുസ്തഫ മുഹമ്മദ് പള്ളിക്കു സമീപം അല്‍പം നേരെ നിന്നു. പിന്നെ പ്രകടനം തഹ്‌രീര്‍ ചത്വരത്തിലേക്ക് നയിച്ചു. വളയെധികം പ്രകടനങ്ങള്‍ പല മേഖങ്ങളില്‍ നിന്നായി അവിടേക്ക് വന്നുകൊണ്ടിരുന്നു. അങ്ങനെയാണ് ഞങ്ങള്‍ തഹ്‌രീര്‍ ചത്വരം പിടിച്ചെടുക്കാന്‍ തീരുമാനിച്ചത്. എന്നാല്‍, ഏതാണ്ട് പുലര്‍ച്ചെ രണ്ടിന് ഞങ്ങളെ കണ്ണീര്‍വാതകങ്ങളും റബ്ബര്‍ ബുള്ളറ്റുകളുമായി സുരക്ഷാ സേനകള്‍ ആക്രമിച്ചു. സേന ഞങ്ങളെ തിരക്കേറിയ കെയറേ നഗരത്തിലെ തെരുവുകളിലൂടെ തുരത്തി.

എന്താണ് 'രോഷദിനം' എന്ന വിളിക്കപ്പെടുന്ന ജനുവരി 28 ന് നടന്നത്?

വെള്ളിയാഴ്ച പ്രകടനങ്ങള്‍ മിക്ക ഈജിപ്ഷ്യന്‍ ചത്വരങ്ങളിലും തെരുവുകളിലും പ്രഭാത പ്രാര്‍ത്ഥനയ്ക്കുശേഷം തുടങ്ങി. ഞാന്‍ ഏപ്രില്‍ ആറ് പ്രസ്ഥാനത്തിലെ ചില അംഗങ്ങളെ കണ്ടു. ഞങ്ങള്‍ വളരെയധികം ആളുകള്‍ക്കൊപ്പം മുസ്തഫ മുഹമ്മദ് പള്ളിക്കുമുമ്പല്‍ പ്രതിഷേധപ്രകടനം തുടങ്ങി. ഞങ്ങള്‍ തഹ്‌രീര്‍ ചത്വരത്തിലേക്ക് നീങ്ങി. തഹ്‌രീര്‍ ചത്വരത്തിനും കെയ്‌റോയിലെ ദോക്കി മേഖലയ്ക്കും മധ്യത്തിലുള്ള ഈജിപ്ഷ്യന്‍ ഓപ്പറ ഹൗസിന് അടുത്തെത്തയപ്പോള്‍ വളരെയധികം വരുന്ന സുരക്ഷാ സംവിധാനങ്ങളെ ഞങ്ങള്‍ക്ക് നേരിടേണ്ടി വന്നു- കവചിത വാഹനങ്ങള്‍, കലാപ പൊലീസ്, കേന്ദ്ര സുരക്ഷാ പട്ടാളം. അവര്‍ ഞങ്ങളെ കടുത്ത രീതിയില്‍ മര്‍ദിക്കാന്‍ തുടങ്ങി. കണ്ണീര്‍വാതകവും റബ്ബര്‍ വെടിയുണ്ടകളും പ്രയോഗിച്ചു. ചെറുപ്പക്കാര്‍ കണ്‍മുന്നില്‍ മരിക്കുന്നതു ഞാന്‍ കണ്ടു. ഞാന്‍ കരയുകയായിരുന്നു ആ സമയത്ത്. വല്ലാതെ ഭയക്കുകയും ചെയ്തു. പിന്നോട്ടുപോകരുതെന്ന് ഞാന്‍ സ്വയം പറഞഞു. കാരണം ഈ ചെറുപ്പക്കാരുടെ ചോര പാഴാവരുത്. ഞങ്ങളില്‍ പലരും ചെറുത്തുന്നു. പലരും പലയാനം ചെയ്തു. പക്ഷേ, അവസാനം ഞങ്ങള്‍ക്ക് തഹ്‌രീര്‍ ചത്വരത്തില്‍ എത്താനായി. അവിടം നിയന്ത്രണത്തിലാക്കാനും.

സ്വന്തം ആഹ്വാനം ഈജിപ്തിലെമ്പാടും വലിയ ജനകീയ പ്രതിഷേധമായി മാറുമ്പോള്‍ വ്യക്തിപരമായി എന്താണ് അനുഭവപ്പെട്ടത്?

വെള്ളിയാഴ്ച രത്രി പൊലീസിനെ തെരുവുകളില്‍ നിന്ന് പിന്‍വലിച്ചപ്പോഴാണ് പ്രതിഷേധം ഒരു ബഹുജന വിപ്ലവമായി മാറിയെന്നത് തിരിച്ചറിയുന്നത്. ആഹ്വാനം നല്‍കുമ്പോള്‍ 10,000ത്തിലധികം ആളുകള്‍ പ്രതിഷേധവുമായി വരുമെന്ന് ഒരിക്കലും ഞങ്ങള്‍ സ്വപ്നം കണ്ടിരുന്നില്ല. ചില പ്രതിഷേധക്കാര്‍ പ്രകടനങ്ങള്‍ക്കിടയില്‍ എന്നെ കണ്ടു തിരിച്ചറിഞ്ഞു. 'നിങ്ങളല്ലേ ആ വിഡിയോയില്‍ ഉണ്ടായിരുന്നത്? ഞങ്ങള്‍ തെരുവിലേക്ക് വന്നത് നിങ്ങള്‍ കാരണമാണ്, നിങ്ങള്‍ വിഡിയോയില്‍ പറഞ്ഞ് ഞങ്ങളെ വലുതായി ചലിപ്പിച്ചു. അതുകൊണ്ടാണ് ഞങ്ങള്‍ വന്നത്''എന്നിങ്ങനെ ആളുകള്‍ പറഞ്ഞു. അപ്പോള്‍ എനിക്ക് ഞാനെന്റെ രാജ്യത്തിനും ജനങ്ങള്‍ക്കുംവേണ്ടി ചിലതെല്ലാം നേടി എന്ന് തോന്നി.

എങ്ങനെയാണ് വീട്ടിലുള്ളവര്‍ താങ്കളുടെ രാഷ്ട്രീയ പ്രവര്‍ത്തനത്തെ നോക്കിക്കണ്ടത്? പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ എന്തായിരുന്നു അവരുടെ പ്രതികരണം?

ഏതൊരു ഈജിപ്ഷ്യന്‍ കുടുംബത്തെയും പോലെ ഞാന്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നില്‍ വിമുഖതയുള്ളവരായിരുന്നു വീട്ടുകാര്‍. അവരെപ്പോഴും എന്നെ ഉപദേശിക്കാന്‍ ശ്രമിച്ചുകൊണ്ടിരിന്നു. ''നീയൊരു പെണ്‍കുട്ടിയാണ്, കഠിനമായ കാര്യങ്ങള്‍ ചെയ്യാന്‍ പറ്റിയ ആളല്ല''. അവരുടെ സമ്മര്‍ദം എന്റെ പ്രവര്‍ത്തനങ്ങളെ കുറച്ചിട്ടുണ്ട്. അതിനാല്‍ വീട്ടില്‍ അവര്‍ക്കൊപ്പം കൂടുതല്‍ സമയം എനിക്ക് തങ്ങേണ്ടിവന്നു. എപ്രില്‍ ആറ് യുവജന പ്രസ്ഥാനത്തിന്റെ മാധ്യമ വക്താവ് എന്ന പദവിപോലും എനിക്ക് ഉപേക്ഷിക്കേണ്ടിവന്നു. അതിനാല്‍ പ്രസ്ഥാനത്തിലെ സാധാരണ അംഗമായി ഞാന്‍ തുടര്‍ന്നു. പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടതോടെ അവര്‍ക്കെല്ലാം വലിയ സന്തോഷം തോന്നി. 'ഞങ്ങള്‍ക്ക് നിന്നെപ്പറ്റി അഭിമാനമുണ്ട്' എന്നവര്‍ പറഞ്ഞു.

പ്രതിഷേധക്കാര്‍ വിദേശത്തുനിന്ന് ഫണ്ട് കൈപ്പറ്റുന്നുവെന്ന ആരോപണത്തെ എങ്ങനെ കാണുന്നു? പ്രതിഷേധത്തിന് എതൊക്കെ വിദേശ രാജ്യങ്ങളാണ് സഹായം നല്‍കുന്നത്?

ഈ ആരോപണം ഭരണകൂട മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നതാണ്. പ്രതിഷേധം അടിച്ചമര്‍ത്താനുള്ള പദ്ധതിയുടെ ഭാഗമാണ് അത്. അഭൂതപൂര്‍വമായി സമരത്തോട് ജനങ്ങള്‍ പ്രകടിപ്പിച്ച പിന്തുണയെ ജനങ്ങള്‍ക്കെതിരായി തിരിക്കാനുള്ള നീക്കമായിരുന്നു അത്. ചിലര്‍ പറഞ്ഞു അമേരിക്ക ഞങ്ങള്‍ക്ക് സാമ്പത്തികം നല്‍കുന്നുവെന്ന്. വേറെ ചിലര്‍ പറഞ്ഞു ഇറാന്‍ പണം നല്‍കുന്നുവവെന്ന്. അഭിമാനത്തോടെ തന്നെ പറയട്ടെ, ഞങ്ങള്‍ സ്വന്തമായിട്ടാണ് പണം കണ്ടെത്തുന്നത്. പണം അംഗങ്ങളുടെ സംഭാവനയാണ്. ഞങ്ങള്‍ ആഭ്യന്തരമായോ വിദേശത്തുനിന്നോ ഒരു സാമ്പത്തിക സഹായവും പറ്റുന്നില്ല. ഞങ്ങള്‍ ആസ്ഥാനമില്ല. ഞങ്ങള്‍ എവിടെയും വച്ചു കൂടിക്കാണുന്നു. ഞങ്ങള്‍ മനുഷ്യാവകാശ സംഘടനകളിലും കഫേകളിലും വച്ചു കാണുന്നു. ലഘുലേഖകള്‍ക്കും ബാനറുകള്‍ക്കും ആവശ്യമായ തുക ഞങ്ങള്‍ തന്നെ എടുക്കുന്നു. തഹ്‌രീര്‍ ചത്വരത്തിലെ പ്രതിഷേധങ്ങളുടെ ഫണ്ടും അങ്ങനെ തന്നെയാണ്. ചിലര്‍ പറഞ്ഞു പ്രശസ്ത റസ്‌റ്റോറന്റായ 'കെന്റൂക്കി' പ്രതിഷേധക്കാര്‍ക്ക് വിഭവസമൃദ്ധമായ ഭക്ഷണം നല്‍കുന്നുവെന്ന്. അത് അസംബന്ധമായ വാദമാണ്. പ്രതിഷേധം തുടങ്ങിയതിനുശേഷം എല്ലാ റെസ്‌റ്റോറന്റുകളും പ്രവര്‍ത്തനം നിര്‍ത്തി. പ്രതിഷേധം തുടങ്ങിയശേഷം ഏറ്റവും വില കൂടിയ ഭക്ഷണം എന്നത് ജനപ്രിയമായ കോഷാരി മാത്രമാണ്. അത് പ്രതിഷേധക്കാര്‍ സ്വന്തം പണംകൊടുത്താണ് മേടിക്കുന്നതും.


പ്രതിഷേധം തുടരുകയാണ്. നിങ്ങളുടെ പ്രധാന ആവശ്യം ഇതുവരെ നടന്നിട്ടില്ല, അതായത് പ്രസിഡന്റ് മുബാരക് സ്ഥാനമൊഴിയണമെന്ന ആവശ്യം. എന്തായിരിക്കും ഈ സമരത്തിന്റെ അനന്തരഫലം?

പ്രതിഷേധക്കാര്‍ മാത്രമല്ല, എല്ലാ ഈജിപ്തുകാരും ഭയത്തെ മറികടന്നിരിക്കുന്നു. അതായത് ഭയം എന്ന പ്രതിബന്ധത്തെ. അതിനാല്‍ ഞാനൊരൊറ്റ കാര്യം മാത്രമേ ഞങ്ങള്‍ അനന്തര ഫലമായി പ്രതീക്ഷിക്കുന്നുള്ളൂ- അതായത് മുബാറക് അധികാരത്തില്‍ നിന്ന് ഒഴിയുക. അതുവരെ പ്രതിഷേധം തുടരും.


പരിഭാഷ: ബിജുരാജ്

കുറിപ്പ്: ഈജിപ്ത് പ്രസിഡന്റും സേച്ഛാധിപതിയുമായി ഹുസ്‌നി മുബാറക് സ്ഥാന ഭ്രഷ്ടനാക്കപ്പെടുന്നതിന് തൊട്ടുമുമ്പാണ് ഈ അഭിമുഖം നടന്നത്.

Samakaalika Malayalam Varika
2011 Feb 25

ഭാവിയുടെ ചോളക്കതിരുകള്‍



താരിഖ് അലി


കെയ്‌റോയില്‍ ആഹ്‌ളാദത്തിന്റെ രാത്രി. ഒരു ഈജിപ്തുകാരനായി, ഒരു അറബ് വംശജനായി ജീവിച്ചിരിക്കുക എന്നത് തന്നെ എത്ര പരമാനന്ദകരം! തഹ്‌രീര്‍ ചത്വരത്തില്‍ അവരുടെ മന്ത്രണം മുഴങ്ങി: ''ഈജിപ്ത് സ്വതന്ത്രമായിരിക്കുന്നു', 'നമ്മള്‍ നേടിയിരിക്കുന്നു''.
മറ്റൊരു പരിഷ്‌ക്കരണവും നേടാനായില്ലെങ്കില്‍ തന്നെ, മുബാറക്കിന്റെ സ്ഥാനഭ്രഷ്ടമാക്കല്‍ (അയാള്‍ കൊള്ളയടിച്ച 40 ബില്യണ്‍ അമേരിക്കന്‍ ഡോളര്‍ ദേശീയ ഖജനാവിലേക്ക് ലഭിക്കലും) എന്ന ഒറ്റക്കാര്യം തന്നെ ഈ മേഖലയിലെയും ഈജിപ്തിലെയും വലിയ രാഷ്ട്രീയ വിജയമായി കണക്കാക്കാം. അത് പുതിയ ശക്തികളെ ചലിപ്പിക്കും. ആ രാജ്യം സാക്ഷ്യം വഹിച്ച ജനമുന്നേറ്റം എന്ന അത്ഭുതത്തെയും ബഹുജന രാഷ്ട്രീയ ബോധത്തെയും എളുപ്പത്തില്‍ തകര്‍ക്കാനാവില്ല. തുനീഷ്യയും അത് വ്യക്തമാക്കുന്നു.
കാഴ്ചയ്ക്കപ്പുറം, അറബ് ചരിത്രം ഒരിക്കലും സ്ഥായിയായിരുന്നില്ല. മതേതര അറബ് ദേശീയതയെ പരാജയപ്പെടുത്തിക്കൊണ്ടാണ് 1967 ലെ ഇസ്രായേല്‍ വിജയം സാധ്യമാകുന്നത്. അത് നടന്ന ഉടനെ മഹത്തായ അറബ് കവികളിലൊരാളായ നിസാര്‍ കബ്ബാനി എഴുതി:

''അറബ് കുട്ടികള്‍,
ഭാവിയുടെ ചോളക്കതിരുകള്‍
നിങ്ങള്‍ നമ്മളുടെ കാല്‍ചങ്ങലകള്‍ ഭേദിക്കും
നമ്മുടെ തലയില്‍ നിറഞ്ഞ കറുപ്പിനെ കൊല്ലും
മിഥ്യകളെ അകറ്റും
അറബ് കുട്ടികളെ,
ശ്വാസംമുട്ടുന്ന ഞങ്ങളുടെ തലമുറയെപ്പറ്റി വായിക്കരുത്.
ഞങ്ങള്‍ ആശയറ്റ സംഗതികളാണ്
തണ്ണിമത്തങ്ങതൊലി പോലെ വിലകെട്ടവര്‍
ഞങ്ങളെപ്പറ്റി വായിക്കരുത്
ഞങ്ങളെ അംഗീകരിക്കരുത്
ഞങ്ങളുടെ ആശയങ്ങള്‍ സ്വീകരിക്കരുത്
ഞങ്ങള്‍ വഞ്ചകരുടെയും കപടനാട്യക്കാരുടെയും രാഷ്ട്രമാണ്
അറബ് കുട്ടികള്‍
വസന്തമഴ
ഭാവിയുടെ ചോളക്കതിരുകള്‍
പരാജയങ്ങളെ മറികടക്കുന്ന തലമുറ നിങ്ങളുടേതാണ്''

കവി നിസാര്‍ കബ്ബാനിയുടെ പ്രവചനങ്ങള്‍ യാഥാര്‍ത്ഥ്യമായി കാണുന്നത് എത്രമാത്രം സന്തോഷകരമാണ്.
ബഹുജനപ്രതിഷേധത്തിന്റെ പുതിയ അലകള്‍ സംഭവിച്ചത് അറബ് ലോകത്ത് ഒരൊറ്റ പുരോഗന ദേശീയ പാര്‍ടിയും ഇല്ലാത്ത കാലത്താണ്. അവര്‍ അടവുകള്‍ രൂപപ്പെടുത്തിയത് ഇങ്ങനെയാണ്: നിനച്ചിരിക്കാത്ത നിമിഷത്തില്‍ അധികാരികളെ വെല്ലുവിളിച്ചുകൊണ്ട് വന്‍ സമ്മേളനങ്ങള്‍ പ്രതീകാത്മ പ്രധാന്യമുള്ള ഇടങ്ങളില്‍ സംഘടിച്ചു. അവര്‍ ഇങ്ങനെ പറയുന്നതുപോലെ തോന്നിപ്പിച്ചു: ഞങ്ങള്‍ ഞങ്ങളുടെ കരുത്ത് പ്രകടിപ്പിക്കുകയാണ് ഇവിടെ. ഞങ്ങള്‍ക്ക് ഈ കരുത്ത് പരീക്ഷിക്കേണ്ടതില്ല. കാരണം ഞങ്ങള്‍ സംഘടിതരോ മുന്‍കൂട്ടി തയാറെടുത്തവരോ അല്ല. പക്ഷേ, നിങ്ങള്‍ ഞങ്ങളെ ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണെങ്കില്‍ ഓര്‍ക്കുക, ലോകം നിങ്ങളെ നോക്കുന്നുണ്ട്.
ആഗോള പൊതു അഭിപ്രായങ്ങളെ ആശ്രയിക്കുക എന്നത് ഹൃദയസ്പര്‍ശിയാണ്. പക്ഷേ, അത് ദുര്‍ബലതകളുടെ സൂചനകൂടിയാണ്. ഒബാമയും പെന്റഗണും ഈജിപ്ത് സൈന്യത്തോടെ ചത്വരത്തിലെ ജനങ്ങളെ ഒഴിപ്പിക്കാന്‍ ഉത്തരവിട്ടിരുന്നുവെങ്കില്‍-എത്ര ഉയര്‍ന്ന വിലകൊടുത്തും- ജനറല്‍മാര്‍ ആ ഉത്തരവുകള്‍ അനുസരിച്ചേനെ. പക്ഷേ, ഒബാക്കുവേണ്ടിയല്ലെങ്കില്‍ അത് അതൊരു അത്യന്തം അപകടകരമായ സൈനികനീക്കമാവുകയും ചെയ്യുമായിരുന്നു. അത്തരം നീക്കം ഉയര്‍ന്ന സൈനിക ഉദ്യോഗസ്ഥരെയും താഴ്ന്ന തലത്തിലുള്ള പട്ടാളക്കാരെയും ഓഫീസര്‍മാരെയും ഭിന്നിപ്പിക്കും. ഈ സാധാരണ പട്ടാളക്കാരുടെ ബന്ധുക്കളും കുടുംബക്കാരും പ്രതിഷേധ പ്രകടനത്തിലുണ്ട്. പട്ടാളക്കാരില്‍ നല്ല പങ്കിനുമറിയാം ജനങ്ങളാണ് ശരിയുടെ പക്ഷത്ത് നില്‍ക്കുന്നതെന്ന്. അതിനര്‍ത്ഥം വാഷിംഗ്ടണോ മുസ്‌ളീം ബ്രദര്‍ ഹുഡോ- ഇത് കൃത്യമായ കണക്കുകൂട്ടലുകളുള്ള ഒരു പാര്‍ട്ടിയാണ്- ആഗ്രഹിക്കാത്തത് അത്തരം സൈനിക നീക്കത്തിലൂടെ സംഭവിക്കുമായിരുന്നു എന്നാണ്.
ബഹുജന കരുത്തിന്റെ പ്രകടനം തന്നെ നിലവിലെ സേച്ഛാധിപതിയെ ഒഴിവാക്കാന്‍ ധാരാളമായിരുന്നു. അമേരിക്ക മാറ്റാന്‍ തീരുമാനിച്ചിരുന്നെങ്കില്‍ മാത്രമേ അയാാള്‍ പോകുമായിരുന്നുള്ളൂ. വളരെയേറെ ചാഞ്ചാട്ടങ്ങള്‍ക്കു ശേഷം അമേരിക്കയത് ചെയ്തു. അവര്‍ക്ക് ഗൗരവകരമായ മറ്റൊരു സാധ്യതയും ശേഷിച്ചിരുന്നില്ല. അതെന്തായാലും വിജയം ഈജിപ്ഷ്യന്‍ ജനതയ്ക്ക് അവകാശപ്പെട്ടതാണ്. അവരുടെ അവസാനിക്കാത്ത ധീരതയും ത്യാഗവുമാണ് ഇതെല്ലാം സാധ്യമാക്കിയത്.
അതിനാല്‍ മുബാരക്കിനും അയാളുടെ പഴഞ്ചന്‍ പിണിയാളിനും കാര്യങ്ങള്‍ മോശമായി ഭവിച്ചു. പതിനഞ്ച് ദിവസം മുമ്പ്, സുരക്ഷാ സൈനിക തെമ്മാടികളെ അഴിച്ചുവിട്ട വൈസ് പ്രസിഡന്റ് സുലൈമന്‍ ചത്വരത്തില്‍ നിന്ന് പ്രകടനക്കാരെ ഒഴിപ്പിക്കുന്നതില്‍ പരാജയപ്പെട്ടു. അത് ശവപ്പെട്ടിയില്‍ അവസാനത്തെ ആണിയും അടിച്ചു. ഈജിപ്ത് ജനതയുടെ അലയടിച്ചുയരല്‍, പണിമുടക്കിക്കൊണ്ടുള്ള തൊഴിലാളികളുടെ രംഗത്തിറങ്ങല്‍, തെരുവില്‍ ജഡ്ജിമാരുടെ പ്രകടനം, വരാന്‍ പോകുന്ന ആഴ്ചയില്‍ അണിനിരക്കാന്‍ പോകുന്ന അതി വിപുലമായ ആള്‍ക്കുട്ടം- ഇതെല്ലാം വാഷിംഗ്ടണിന് മുബാരക്കിനെയും അയാളുടെ അനുയായികളെയും ആശ്രയിച്ചുകൊണ്ടിരിക്കല്‍ അസാധ്യമാക്കി മാറ്റി. വിശ്വസ്ത സുഹൃത്തും, 'കുടുംബ'വുമെന്നും മുബാരക്കിനെപ്പറ്റി മുമ്പ് ഹിലാരി ക്ലിന്റണ്‍ പരാമര്‍ശിച്ചത് കൈയൊഴിയപ്പെട്ടു. തങ്ങളുടെ നഷ്ടം കഴിയുന്നത്ര കുറയ്ക്കാന്‍ അമേരിക്കന്‍ തീരുമാനിച്ചു. അവര്‍ സൈനിക ഇടപെടല്‍ അധികാരപ്പെടുത്തി.
പഴയ പാശ്ചാത്യ പ്രിയങ്കരന്‍ ഒമര്‍ സുലൈമാനെ വാഷിംഗ്ടണ്‍ വൈസ് പ്രസിഡന്റായി തെരഞ്ഞെടുത്തു. അതിന് യുറോപ്യന്‍ യൂണിയന്റെ പിന്തുണയും. അയാള്‍ 'ക്രമപ്രകാരമുള്ള പരിവര്‍ത്തനത്തിന്' മേല്‍നോട്ടം വഹിക്കും. സുലൈമാനെ ജനങ്ങള്‍ എന്നും ക്രൂരനും അഴിമതിക്കാരനായ പീഡകനുമായിട്ടാണ് കണ്ടിരുന്നത്. ഉത്തരവ് നല്‍കുക മാത്രമല്ല അത്തരം പ്രക്രിയയില്‍ പങ്കാളിയാകുകയും ചെയ്യുന്ന ഒരാളായി. മുന്‍ അമേരിക്കന്‍ അംബാസഡര്‍ അയാളെ 'മുന്‍ശുണ്ഠിക്കാരനായി' പുകഴ്ത്തുന്ന രേഖ വിക്കിലീക്‌സ് പുറത്തുവിട്ടിരുന്നു. പുതിയ വൈസ് പ്രസിഡന്റ് കഴിഞ്ഞ ചൊവ്വാഴ്ച പ്രതിഷേധ ജനക്കൂട്ടത്തിന് മുന്നറിയിപ്പ് നല്‍കി. അവര്‍ സ്വയം പിരിഞ്ഞുപോകുന്നില്ലെങ്കില്‍ സൈന്യം നിലപാടെടുക്കും. ഒരു അട്ടിമറി മാത്രമായിരുന്നു പിന്നെയുള്ള ഏക സാധ്യത. പക്ഷേ, അത് തങ്ങള്‍ 30 വര്‍ഷമായി പിന്തുണയ്ക്കുന്ന സേച്ഛാധിപത്യത്തിനെതിരാകുമായിരുന്നു. അതായിരുന്നു രാജ്യത്തിന് സ്ഥിരത നല്‍കാനുള്ള ഏക വഴി.അവിടെ 'സാധാരണ നിലയിലേക്ക്' മടങ്ങിപ്പോകല്‍ സാധ്യമാകുമായിരുന്നില്ല.
അബ് ലോകത്ത് രാഷ്ട്രീയ യുക്തി വിചാരത്തിന്റെ യുഗം മടങ്ങിവരികയാണ്. അധിനിവേശവും അടിച്ചമര്‍ത്തലും ജനങ്ങള്‍ വശംകെട്ടിരിക്കുന്നു. അതിനിടയില്‍ ജോര്‍ദാന്‍, അള്‍ജീരിയ, യെമന്‍ എന്നിവിടങ്ങളില്‍ രാഷ്ട്രീയ താപം ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്.

പരിഭാഷ: ആര്‍.കെ.ബിജുരാജ്

പത്രപ്രവര്‍ത്തകന്‍, ചരിത്രകാരന്‍, നോവലിസ്റ്റ്, ചലച്ചിത്ര സംവിധായകന്‍ എന്നീ നിലകളില്‍ രാജ്യാന്തര പ്രശസ്തനാണ് താരിഖ് അലി. ബ്രിട്ടീഷ്-പാകിസ്ഥാന്‍ വംശജനായ അദ്ദേഹം 'ന്യൂലെഫ്റ്റ് റിവ്യൂ'വിന്റെ എഡിറ്റര്‍മാരിലൊരാളാണ്. ലണ്ടനിലാണ് താമസം.

Samakalika Malayalam varika
2011 Feb 25

Wednesday, February 16, 2011

ഒരു ജഡ്ജിയുടെ സത്യാന്വേഷണ പാഠങ്ങള്‍

ആത്മകഥ


ജസ്റ്റിസ് യു.എല്‍.ഭട്ട്



ഞാനാരാണ്?- സ്വാഭിമാനിയായ ഒരു ഇന്ത്യക്കാരന്‍



''ഞാന്‍ ആന്ധ്രയില്‍ ജനിച്ച, തുളു സംസാരിക്കുന്ന, കന്നഡ-കേരളീയനാണ് എന്നു സ്വയം പറയട്ടെ. പഴയ മദ്രാസ് പ്രവശ്യയില്‍ പ്രാക്ടീസ് തുടങ്ങുകയും ജീവിതത്തിന്റെ നല്ല പങ്കും കേരള സംസ്ഥാനത്തില്‍ ചെലവഴിച്ച് ഇപ്പോള്‍ വടക്കുകിഴക്കിലെ ഒരു കൂട്ടം സംസ്ഥാനങ്ങളിലേക്ക് സ്ഥലം മാറിപോവുകയും ചെയ്യുന്ന ഒരാളാണ് ഞാന്‍''.

ഞാനിങ്ങനെ പറഞ്ഞത് കേരള ഹൈക്കോടതിയിലെ ആക്റ്റിംഗ് ചീഫ് ജസ്റ്റിസ് പദവി ഒഴിയുന്ന അവസരത്തില്‍ എനിക്ക് നല്‍കിയ യാത്രയയപ്പിലാണ്. കേരള ഹൈക്കോടതി അഡ്വക്കേറ്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് കെ. പി. മാത്യൂസ്, പ്രവര്‍ത്തന പരിചയത്തില്‍ സീനിയോറിറ്റി അനുസരിച്ച് എനിക്ക് തൊട്ടു താഴെയുള്ള ജസ്റ്റിസ് കെ.എസ്. പരിപൂര്‍ണന്‍ എന്നിവര്‍ നടത്തിയ അനുമോദന-യാത്രയപ്പ് പ്രസംഗത്തിനുശേഷമായിരുന്നു എന്റെ പ്രസംഗം. ഗൊഹാട്ടി ഹൈക്കോടതിയില്‍ ചീഫ് ജസ്റ്റിസായി ചുമതലയേല്‍ക്കുന്നതിനായി കേരളം വിടുന്നതിന്റെ തലേന്നാണ് ഈ യോഗം നടന്നത്. കേരളത്തില്‍ പലരും ചിന്തിക്കുന്നത് ഗൊഹാട്ടി ഹൈക്കോടതിയെന്നാല്‍ അസമിന്റെ ഹൈക്കോടതിയെന്നാണ്. പക്ഷേ, അത് വടക്കു കിഴക്കിലെ ഏഴ് സംസ്ഥാനങ്ങളുടെ പൊതുവായ ഹൈക്കോടതിയാണ്.
എന്റെ യാത്ര ഗുവഹാട്ടിയില്‍ അവസാനിച്ചില്ല. ഏതെങ്കിലും തെക്കന്‍ സംസ്ഥാനത്തിലേക്ക് സ്ഥലമാറ്റം തരണമെന്ന് ആവശ്യപ്പെട്ട് ഗുവഹാട്ടിയില്‍ എത്തി അധികം വൈകാതെ ഞാന്‍ സമര്‍പ്പിച്ച അപേക്ഷയ്ക്ക് വിചിത്രമായ പ്രതികരണമാണുണ്ടായത്. ഏതാണ്ട് രണ്ടര വര്‍ഷത്തിനുശേഷം മധ്യപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി ഞാന്‍ നിയമിക്കപ്പെട്ടു. ഒരു കേരള ജഡ്ജിയെ സുപ്രീംകോടതിയില്‍ നിയമിക്കണമോയെന്ന കാര്യം നിരവധി മാസങ്ങള്‍ 'പരിഗണി'ക്കപ്പെട്ടപ്പോള്‍, പരക്കെ അറിയപ്പെടുന്നതുപോലെ, ജസ്റ്റിസ് കെ.എസ്. പരിപൂര്‍ണന് ഇക്കാര്യത്തില്‍ 'സൂപ്പര്‍ ഇളവ്' ലഭിച്ചു. അല്‍പം മുമ്പ് പാറ്റ്‌ന ഹൈക്കോടതിയില്‍ ചീഫ് ജസ്റ്റിസായി നിയമിക്കപ്പെട്ട, എന്നേക്കാള്‍ രണ്ടരവര്‍ഷം ജൂനിയറായ പരിപൂര്‍ണന്‍ സുപ്രീം കോടതി ജഡ്ജിയായി നിയമിക്കപ്പെട്ടു. എം.എന്‍. വെങ്കിടാചലയ്യ സുപ്രീംകോടതി ചീഫ് ജസ്റ്റിസായിരുന്ന കാലയളവിലാണ് ആ നിയമനം. വെങ്കിടാചലയ്യയ്ക്കുശേഷം എ.എം. അഹമ്മദി ചീഫ് ജസ്റ്റിയായി. മദ്ധ്യപ്രദേശില്‍ നിന്ന് വിരമിക്കുന്നതിന്റെ തലേന്ന് എന്നോട് ന്യൂഡല്‍ഹിയില്‍, കസ്റ്റംസ് സെന്‍ട്രല്‍ എക്‌സൈ് ആന്‍ഡ് ഗോള്‍ഡ് കണ്‍ട്രോള്‍ അപ്പലേറ്റ് ട്രിബ്യുണല്‍ (സി.ഇി.ജി.എ.ടി) പ്രസിഡന്റായി ചുമതയേല്‍ക്കാന്‍ ജസ്റ്റിസ് അഹമ്മദി പറഞ്ഞു. ഞാന്‍ മദ്ധ്യപ്രദേശില്‍ എത്തിയിട്ട് അപ്പോള്‍ ഒരു വര്‍ഷവും പത്തുമാസവും കഴിഞ്ഞിരുന്നു. എന്നെ നിയമിക്കാനുള്ള തീരുമാനത്തിന്റെ പശ്ഛാത്തലം ജസ്റ്റിസ് അഹമ്മദി വിശദീകരിച്ചു. അതൊരു 'പ്രോത്സാഹന' സമ്മാനമായിട്ടാണ് നല്‍കുന്നതെന്ന് ഞാന്‍ സംശയിച്ചു. അച്ചടക്കത്തെ പറ്റിയുള്ള ബോധമാണ് ആ സമയത്ത് എന്നെ നയിച്ചത്. ഞാന്‍ ന്യൂഡല്‍ഹിയിലേക്ക് പോകുകയും ജീവിതത്തിന്റെ അടുത്ത മൂന്നുവര്‍ഷങ്ങള്‍ അവിടെ ചെലവിടുകയും ചെയ്തു.
സി.ഇ.ജി.എ.ടിയിലെ കാലാവധി പൂര്‍ത്തിയാക്കിയ ഉടനെ സുപ്രീം കോടതി എനിക്ക് 'സീനിയര്‍ അഭിഭാഷകന്‍' എന്ന പദവി നല്‍കി. പക്ഷേ, സജീവമായ പ്രാക്ടീസിനെപ്പറ്റി അപ്പോള്‍ ഞാന്‍ ചിന്തിച്ചിരുന്നില്ല.
മധ്യപ്രദേശ് ഹൈക്കോടതിയില്‍ നിന്ന് വിരമിക്കുന്നതിന്റെ മുന്നൊരുക്കമായി ഞാന്‍ ബംഗളരുവില്‍ ഒരു വീട് പണിതിരുന്നു. മംഗലാപുരത്തിന് അടുത്തുളള ഒരു ഗ്രാമത്തില്‍ ജനിച്ച, തുളു സംസാരിക്കുന്ന കന്നടക്കാരനായ ഞാന്‍ കുറച്ചുകൂടി തെക്കോട്ട് നീങ്ങിയാണ് വീടു പണിതത്. അങ്ങനെ ഞാന്‍ 'കേരളീയനായി'. അവസാനം 1998 ഒക്‌ടോബര്‍ ഒന്നിന് ബാംഗളരുവിലേക്ക് വരികയും എന്റെ വിശ്രമജീവിതം തുടങ്ങുകയും ചെയ്തു.
തീര്‍ത്തും യാദൃശ്ചികമായി, പിന്നെയും ചുരുക്കം ചില കേസുകള്‍ എന്റെ വഴിയില്‍ എന്നെത്തേടി വന്നു. അങ്ങനെ കര്‍ണാടക ഹൈക്കോടതിയില്‍ വാദിക്കാനായി എനിക്ക് ചെല്ലേണ്ടിവന്നു. വളരെ കര്‍ശനമായി സ്വയം നിയന്ത്രിച്ചുകൊണ്ട് ഞാന്‍ ഹൈക്കോടതിയില്‍ പ്രാക്ടീസ് തുടങ്ങി.
ഇപ്പോള്‍ ഞാന്‍ സംശയിക്കുന്നു. ഇന്ത്യയുടെ മലകളും താഴ്‌വരകളും കടന്ന ഞാന്‍ ഒരു യഥാര്‍ത്ഥ ഇന്ത്യക്കാരനാണോ, അതോ ലോകത്തിന്റെ യഥാര്‍ത്ഥ പൗരനോ? ഇന്ത്യ 'വിശുദ്ധ കുടുംബകം' എന്ന സങ്കല്‍പ്പത്തില്‍ തീര്‍ത്തും വിശ്വസിക്കുന്നുണ്ട്. അതായത് മുഴുവന്‍ ലോകവും ഒരൊറ്റ കുടുംബമാണ്.


2

ജനനം, പഠനം, തൊഴില്‍

''ആന്ധ്രയില്‍ ജനിച്ച, തുളു സംസാരിക്കുന്ന...''

ഞാന്‍ 'ആന്ധ്ര'യിലാണ് ജനിച്ചത് എന്നു പറഞ്ഞു. ഞാനുദ്ദേശിച്ചത് പഴയ നാട്ടുരാജ്യമായ വിസിയാനഗരമാണ്. ഇന്ന് വിശാഖപട്ടണം എന്ന് അറിയപ്പെടുന്ന വാള്‍ട്ടയര്‍ ടൗണിനടുത്തായിരുന്നു ആ രാജ്യം. 1946-ല്‍ വിസിയാഗനരം ഇന്ത്യന്‍ യൂണിയന്റെ ഭാഗമായി. 1954-ല്‍ അത് ആന്ധ്ര സംസ്ഥാനത്തിന്റെ ഭാഗമായി. മദ്രാസ് പ്രവശ്യയുടെ ഭാഗമായിരുന്ന, തെലുഗു സംസാരിക്കുന്ന ജനവിഭാഗങ്ങളെ ഒന്നിപ്പിച്ചാണ് സംസ്ഥാനം ഉടലെടുത്തത്. അന്ന് ആന്ധ്രയുടെ തലസ്ഥാനം കുര്‍നൂലായിരുന്നു. ആന്ധ്രഹൈക്കോടതി നിലകൊണ്ടത് ഗുണ്ടൂരുമായിരുന്നു. എന്നാല്‍ 1956 നവംബര്‍ ഒന്നിന് സംസ്ഥാനങ്ങളുടെ പുന:സംഘടനയുടെ ഭാഗമായി അതുവരെയുണ്ടായിരുന്ന ആന്ധ്ര സംസ്ഥാനത്തിനൊപ്പം സമീപ പ്രദേശങ്ങളിലെ തെലുഗു സംസാരിക്കുന്ന മേഖലകളെക്കൂടി ഉള്‍പ്പെടുത്തിക്കൊണ്ട്, ഹൈദരാബാദ് തലസ്ഥാനമാക്കി ഇന്നത്തെ ആന്ധ്രാപ്രദേശ് രൂപീകരിച്ചു. മദ്രാസ് പ്രവശ്യയുടെ ഭാഗത്ത് ശേഷിച്ചത് വാള്‍ട്ടയര്‍ സര്‍വകലാശാലയും മദ്രാസ് സര്‍വകലാശാലയും മാത്രമായിരുന്നു.
എന്റെ അച്ഛന്‍ യു. സുബ്ബരായ്യ ഭട്ടായിരുന്നു ഞങ്ങളുടെ സമുദായത്തില്‍ ആദ്യ ബിരുദാന്തര ബിരുദം നേടിയയാള്‍. ഇംഗ്ലീഷ് ഭാഷയിലായിരുന്നു എം.എ. ബിരുദം. ശിവേലി ബ്രാഹ്മണന്‍ സമുദായമാണ് ഞങ്ങളുടേത്. ആ പേരുവന്നത് എട്ട് മഠങ്ങള്‍ക്കും ശ്രീകൃഷ്ണ അമ്പലത്തിനും പ്രശസ്തമായ ഉടുപ്പിയോട് ചേര്‍ന്നുള്ള ശിവേലി എന്ന ഗ്രാമത്തില്‍ നിന്നാണ്. പാലക്കാട് വിക്‌ടോറിയ കോളജില്‍ കുറച്ചു വര്‍ഷം അച്ഛന്‍ ഇംഗ്ലീഷ് ലക്ചററായി പ്രവര്‍ത്തിച്ചു. പാലക്കാട് അന്ന് മലബാര്‍ ജില്ലയിലാണ്്. മലബാര്‍ ജില്ലയാകട്ടെ മദ്രാസ് പ്രവശ്യയുടെ ഭാഗമണ്. പിന്നീട് ഞാന്‍ 1973-77 കാലത്ത്, നാലുവര്‍ഷം ജില്ലാ-സെഷന്‍സ് ജഡ്ജിയിയായി പാലക്കാട് പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഞങ്ങള്‍ ഉള്ളാള്‍ എന്ന ഗ്രാമക്കരാണ്. അതാണ് എന്റെ പേരിലെ 'യു' എന്ന ഇന്‍ഷ്യലായി വന്നത്. ഇന്നത് മംഗലാപുരം പട്ടണത്തിന്റെ അര്‍ദ്ധപട്ടണമാണ്്. മംഗലാപുരം മുമ്പത്തെ ദക്ഷിണ കനാറ (കര്‍ണാടക സംസ്ഥാനത്തിന്റെ ഭാഗമായപ്പോള്‍ അതിന് ദക്ഷിണ കന്നഡ ജില്ല എന്നാക്കി പേര്)യുടെ തലസ്ഥാനമായിരുന്നു. ആ ജില്ല പിന്നീട്് രണ്ടായി. മംഗലാപുരം തലസ്ഥാനമായി ദക്ഷിണ കന്നഡ ജില്ലയും ഉഡുപ്പി തലസ്ഥാനമായി ഉഡുപ്പി ജില്ലയും.
പിന്നീട് അച്ഛന്‍ വിസിയാനഗരത്തിലെ മഹാരാജാസ് കോളജില്‍ ഇംഗ്ലീഷ് പ്രൊഫസറാകുന്നതിനായി വിസിയാനഗരത്തിലേക്ക് താമസം മാറ്റി. കാലം കടന്നുപോയപ്പോള്‍ അദ്ദേഹം ആ കോളജിന്റെ പ്രിന്‍സിപ്പലുമായി. കിഴക്കന്‍ തീരമേഖലയിലെ പ്രമുഖ ബിരുദകോളജായിരുന്നു അത്. വളരെ അധികം പ്രശസ്തിയും അംഗീകാരവും കോളജിനുണ്ടായിരുന്നു. രാജകുടുംബാംങ്ങള്‍ വിദ്യാഭ്യാസത്തെ പിന്തുണച്ചതിന്റെ ഫലം കൂടിയായിരുന്നു കോളജ്.
അച്ഛന്‍ ഹൃദയംകൊണ്ട് ശരിയായ ദേശീയ വാദിയായിരുന്നു. അദ്ദേഹത്തിന്റെ കാലത്ത് രബീന്ദ്ര നാഥ ടാഗോറും സരോജിനി നായിഡുവും കോളജ് സന്ദര്‍ശിച്ചിട്ടുണ്ട്. അവര്‍ക്ക് വലിയ ആദരവ് നല്‍കികൊണ്ടുള്ള സ്വീകരണവും കോളജില്‍ ഏര്‍പ്പാടാക്കി. ഷേക്‌സ്പിയിര്‍സാഹിത്യത്തിലെ ആധികാരിക വ്യക്തിയായിട്ടാണ് അച്ഛന്‍ അറിയപ്പെട്ടിരുന്നത്. 1935-39 കാലത്ത് കോളജിന്റെ പ്രിന്‍സിപ്പലായിരുന്നു. വിദ്യാഭ്യാസ മേഖലയിലെ സംഭാവനകളുടെ അംഗീകാരമെന്ന നിലയില്‍ ഇംഗ്ലണ്ടിലെ രാജാവ് അദ്ദേഹത്തിന് 'റാവു സഹോബ'് എന്ന അംഗീകാരം നല്‍കി. 1938 ലായിരുന്നു വിരമിക്കേണ്ടിയിരുന്നത്്. ഞാനതിന് അഞ്ചുവര്‍ഷം മുമ്പ് ജനിച്ചു. അച്ഛന് പ്രിന്‍സിപ്പാള്‍ എന്ന നിലയില്‍ മൂന്നുവര്‍ഷത്തേക്ക് കൂടി സര്‍വീസ് നീട്ടി നല്‍കി. പക്ഷേ, 1939 മാര്‍ച്ചില്‍ ടൈഫോയിഡ് പിടിപെട്ട് അദ്ദേഹം അന്തരിച്ചു. ഇന്നത്തെകാലത്ത് ടൈഫോയിഡ് പിടിപെട്ടുള്ള മരണത്തെപ്പറ്റി ചിന്തിക്കാനാവില്ല.
അച്ഛന്‍ മരിക്കുമ്പോള്‍ അമ്മയ്ക്ക് പ്രായം നാല്‍പതുകളുടെ തുടക്കത്തിലായിരുന്നു. ഭാര്യയെയും എന്റെ വിവാഹിതയായ മൂത്ത സഹോദരി, മൂത്ത സഹോദരന്‍, നാല് സ്‌കൂളില്‍ പോകുന്ന കുട്ടികള്‍ എന്നിവരെ തനിച്ചാക്കിയിട്ടാണ് അച്ഛന്‍ പോയത്. മൂത്ത ചേട്ടന്‍ അന്ന്, ഇന്നത്തെ പ്ലസ് ടുവിന് തുല്യമായ ഇന്റര്‍മീഡിയേറ്റ് പൂര്‍ത്തിയാക്കിയതേയുണ്ടായിരുന്നുള്ളൂ. അച്ഛന് ആദ്യ ഭാര്യയില്‍ രണ്ടു കുട്ടികളും കൂടിയുണ്ടായിരുന്നു. ആദ്യ ഭാര്യ മരിച്ചുപോയിരുന്നു. അവര്‍ മംഗലാപുരത്താണ് താമസിച്ചിരുന്നത്. ഞാന്‍ അന്ന് തെലുഗു മാധ്യമമായ സ്‌കൂളില്‍ ഒന്നാം ക്ലാസില്‍ പഠിക്കുകയാണ്. കന്നഡയോ ഇംഗ്ലീഷോ ആണ് അവിടെ പഠിപ്പിച്ചിരുന്നത്. അച്ഛന്റെ മരണത്തോടെ ഞങ്ങള്‍ വിസിയനഗരം വിട്ട് മംഗലാപുരത്തേക്ക് തന്നെ മടങ്ങിപ്പോയി. എന്റെ മൂത്ത സഹോദരന്‍ മാത്രമാണ് അന്ന് കുടുംബത്തിലെ പ്രായപൂര്‍ത്തിയായ ആണ്‍തരി. അദ്ദേഹം ബിഎസ്.സി. ഇന്‍ഡസ്ട്രിയല്‍ കെമിസ്ട്രി പഠിക്കാനായി ബനാറസ് സര്‍വകലാശാലയിലേക്ക് പോയി. അമ്മ കാസര്‍ഗോഡേക്ക് പോകാമെന്ന് തീരുമാനിച്ചു. അവിടെ എന്റെ ജ്യേഷ്ഠത്തിക്കും ഭര്‍ത്താവായ ബി.എസ്. കാക്കിലയ്യയ്‌ക്കൊപ്പം താമസിക്കാനായിരുന്നു തീരുമാനം. അവരുടെ സ്‌നേഹപൂര്‍വമുള്ള നിര്‍ബന്ധത്തിനു വഴങ്ങിയായിരുന്നു അത്. കക്കാലിയ്യ പിന്നീട് പ്രദേശിക നിയമരംഗത്ത് വളരെ പ്രശസ്തനായി. മംഗലാപുരത്തിന്റെ 30 മൈല്‍ തെക്കായിട്ടാണ് കാസര്‍ഗാഡ് സ്ഥിതിചെയ്യുന്നത്. ഉള്ളാളില്‍ നിന്ന് 25 മൈല്‍ തെക്കായും. 1940 മുതല്‍ 1951 വരെ ഞങ്ങള്‍ മംഗലാപുരത്തിനും കാസര്‍ഗോഡിനുമിടയില്‍ അങ്ങോട്ടുമിങ്ങോട്ടും താമസം മാറിക്കൊണ്ടിരുന്നു. ഈ കൂടുമാറ്റങ്ങള്‍ അന്ന്് എസ്.എസ്.എല്‍.സി വിജയിച്ച, എന്റെ സഹോദരങ്ങളുടെ സൗകാര്യാര്‍ത്ഥമായിരുന്നു. അക്കാലത്ത് കാസര്‍ഗോഡും കാസര്‍ഗോഡു താലൂക്ക് മൊത്തവും മദ്രാസ് പ്രവശ്യയുടെ ഭാഗമായി ദക്ഷിണ കനാറയുടെ ഭാഗമായിരുന്നു. കന്നഡ്, തുളു, മലയാളം എന്നിവയാണ് ആളുകള്‍ സംസാരിച്ചിരുന്ന ഭാഷ. ഇക്കാലത്ത് ഞാന്‍ നാലുവര്‍ഷം കാസര്‍ഗോഡ് ജീവിച്ചു. കാസര്‍ഗോഡുമായുള്ള എന്റെ ബന്ധം ഉറപ്പിക്കുന്നതും സ്ഥാപിക്കുന്നതും ഇക്കാലത്താണ്. കൂട്ടുകാര്‍, സഹപാഠികള്‍, എന്നിവര്‍ക്കൊപ്പമായിരുന്നു ഈ ബന്ധം ദൃഢമായത്.
1951-ല്‍ കുടുംബം മദ്രാസിലേക്ക് മാറി. ഒരു സ്വകാര്യ സോപ്പ് കമ്പനിയില്‍ മൂത്ത ജ്യേഷ്ഠന്‍ യു.എ. കൃഷ്ണ ജോലി ചെയ്തിരുന്നു. നല്ല സാങ്കേതിക അവഗാഹമുള്ള ഒരാളായിരുന്നു അദ്ദേഹം. ഒരു അലക്ക് സോപ്പ് നിര്‍മാണ പ്രക്രിയ അദ്ദേഹത്തിന് അറിയാമായിരുന്നു. വിലകുറഞ്ഞ രീതിയില്‍ സ്വന്തമായി ഉല്‍പാദന യൂണിറ്റ് അദ്ദേഹം സ്ഥാപിച്ചു. എന്റെ മറ്റൊരു ജ്യേഷ്ഠന്‍ യു.കെ. മോഹനന്‍ വില്‍പനയുടെ ചുമതലയേറ്റെടുത്തു. മദ്രാസ് നഗരത്തിലും ആന്ധ്രയിലും താഴ്ന്ന, ഇടത്തരം വര്‍ഗങ്ങള്‍ക്കിയില്‍ സോപ്പ് പെട്ടെന്ന് ജനപ്രിയമായി.
ബിരുദത്തിന് പഠിക്കുമ്പോഴുള്ള രസകരമായ ഒരു സംഭവം പറയാതിരിക്കാനാവില്ല. പൊതു പരീക്ഷയില്‍ ഫിസിക്‌സിന്റെ പ്രാക്ടിക്കല്‍ പരീക്ഷയ്ക്ക് രണ്ട് എക്‌സാമിനര്‍മാരുണ്ടാകും. ഒരാള്‍ കോളജിലുള്ളതും മറ്റൊരാള്‍ പുറത്തുനിന്ന് വന്നതും. പുറത്തുനിന്ന് വന്ന എക്‌സാമിനര്‍ മദ്രാസ് പ്രസിഡന്‍സി കോളജിലെ ഫിസിക്‌സ് പ്രൊഫസറാണ്. പ്രാക്ടിക്കല്‍ പരീക്ഷയ്ക്ക് 'വെളിച്ച'വുമായി ബന്ധപ്പെട്ട ഒരു ചോദ്യമാണ് നല്‍കിയിരുന്നത്. ഞാനത് സ്‌പെക്‌ട്രോമീറ്റര്‍ എന്ന ഉപകരണംകൊണ്ട് പരിഹരിക്കണം. ഞങ്ങളുടെ കോളജിലെ ഈ ഉപകരണങ്ങള്‍ പഴയതും ഏതാണ്ട് മോശവുമായിരുന്നു. സ്‌പെക്‌ടോമീറ്റര്‍ മേശപ്പുറത്ത് ഉറപ്പിക്കാന്‍ തന്നെ പണിപ്പെട്ടു. പുറത്തുനിന്ന് വന്ന എക്‌സാമിനര്‍ അദ്ദേഹത്തിന്റെ ശ്രദ്ധ എന്നില്‍ തന്നെ നിര്‍ത്തി. പലവട്ടം മേശയ്ക്കരികിലേക്ക് വന്ന് 'വെളിച്ച'വുമായി ബന്ധപ്പെട്ട ചോദ്യം ചോദിച്ചുകൊണ്ടിരുന്നു. ഇത് തന്നിരിക്കുന്ന പ്രോബ്‌ളത്തിനു പുറത്തുള്ളതാണ്. മൂന്നു തവണ ഞാന്‍ ചെയ്യുന്നത് നിര്‍ത്തി അദ്ദേഹത്തിന്റെ ചോദ്യങ്ങള്‍ക്ക് ക്ഷമയോടെ ഉത്തരം പറഞ്ഞു. വീണ്ടും ചോദിച്ചപ്പോള്‍ ഞാന്‍ ഉത്തരം പറയാന്‍ വിസമ്മതിച്ചു. ആദരവോടെ തന്നെയായിരുന്നു ഈ വിസമ്മതം. എക്‌സിപിരിമെന്റ് കഴിഞ്ഞിട്ട് ഉത്തരം പറയാമെന്നായിരുന്നു എന്റെ മനോഭാവം. അദ്ദേഹം എന്നെ തന്നെ തുറിച്ചുനോക്കിക്കൊണ്ട് നിന്നു. ആ നോട്ടത്തിന് എന്റെ ഭാവിയില്‍ എന്തെങ്കിലും സ്വാധീനം ചെലുത്താനാവുമെന്ന് അന്നേരം ഞാന്‍ ചിന്തിച്ചതേയില്ല. ഞാന്‍ ബിരുദ പരീക്ഷയ്ക്ക്് വളരെ ഉയര്‍ന്ന സെക്കന്‍ഡ് ക്ലാസ് നേടി. സാധാരണ കുട്ടികളെല്ലാം വളരെ ഉയര്‍ന്ന മാര്‍ക്ക് നേടുന്ന ഫിസിക്‌സിന്റെ പ്രാക്ടിക്കല്‍ പരീക്ഷയില്‍ കുറവുമാര്‍ക്കും.
ഞാന്‍ മദ്രാസില്‍ കുടുബത്തിന്റെ അടുത്തേക്ക് പോയി. സഹോദരന്റെ വീടിനടുത്തുള്ള പ്രസിഡന്‍സി കോളജില്‍ ചേരണമെന്നായിരുന്നു ചിന്ത. പ്രസിഡന്‍സി കോളജില്‍ ഇന്റര്‍റ്വ്യൂ റൂമില്‍ കടന്നപ്പോള്‍ ഞാന്‍ പഴയ എക്‌സാമിനറെ അവിടെ കണ്ടു. അദ്ദേഹം എന്നെ തിരിച്ചറിഞ്ഞ്് 'ഓ, നിങ്ങളോ' എന്ന് ആശ്ചര്യം കൊണ്ടു. സുഖകരമല്ലാതെ കഴിഞ്ഞ ആ അഭിമുഖത്തിനുശേഷം ഞാന്‍ ഒരു ട്രാന്‍സ്‌പോര്‍ട്ട് ബസില്‍ കയറി നേരെ മദ്രാസ് ലോ കോളജിലേക്ക് പോയി. ഇന്നത് ചെന്നൈ ചട്ട കല്ലൂരി എന്നാണ് അറിയപ്പെടുന്നത്. ഞാന്‍ അപേക്ഷാ ഫോം മേടിച്ച് പൂരിപ്പിച്ച്, ഫീസുമടച്ച് വീട്ടിലേക്കുപോയി. എന്നെ കാത്ത് ആശങ്കയോടെ നിന്ന അമ്മയും സഹോദരന്‍മാരും എന്തുപറ്റി എന്നുചോദിച്ചു. ഞാനവരോട് എനിക്ക് മദ്രാസ് ലോ കോളജില്‍ പ്രവേശനം കിട്ടി എന്നു പറഞ്ഞു. അവര്‍ സ്തബദ്ധരായി. പക്ഷേ നിരാശരായിട്ടല്ല അവര്‍ കാണപ്പെട്ടത്. നിരാശകലര്‍ന്ന മാനസികാവാസ്ഥയിലായിരുന്നു ഞാന്‍.
തിരിഞ്ഞുനോക്കുമ്പോള്‍, എന്റെ മരിച്ചുപോയ സഹോദരീഭര്‍ത്താവ് ബി.എസ്. കാക്കിലയ്യയുടെ തലത്തില്‍ ഒപ്പമെത്തണമെന്ന് പലപ്പോഴും ഞാന്‍ ഉള്ളാലെ ആഹ്രിച്ചിരുന്നു എന്ന് തോന്നുന്നു. അദ്ദേഹം നാല് ദശാബ്്ദം സിവില്‍ കേസുകളില്‍ കാസര്‍ഗോട്ടെ മികച്ച നിയമജ്ഞനായിരുന്നു. അദ്ദേഹത്തിന്റെ ഭാഗ്യത്തെപ്പറ്റി, നിയമ അറിവിനെപ്പറ്റി, കഴിവിനെ ചുറ്റിപ്പറ്റി പല കഥകള്‍ പ്രചരിച്ചിരുന്നു. പ്രാദേശിക സിവില്‍ കോടതിയില്‍ ആദ്യ ദിവസം ഹാജരായപ്പോള്‍ തന്നെ പഴയതും പുതിയതുമായ പതിനഞ്ച് കേസുകള്‍ക്ക് അദ്ദേഹം വക്കാലത്ത് സമര്‍പ്പിച്ചു. തന്റെ പ്രൊഫഷനോട് അതിയായ ഇഷ്ടമുള്ള, പ്രതിബദ്ധതയും സമര്‍പ്പണമനോഭവമുള്ളയാളായിരുന്നു അദ്ദേഹം. ഒരു പക്ഷേ, പ്രസിഡന്‍സി കോളജ് പ്രൊഫസറെ കണ്ടതും ഇന്റര്‍വ്യൂവിന്റെ ഫലം നോക്കാതെ നിയമത്തിനു ചേര്‍ന്നതും മനസിനുള്ളിലെ അറിയാത്ത ആ മോഹത്തിന്റെ തുടര്‍ച്ചയായിരുന്നിരിക്കണം. അന്നത്തെ് കാലത്ത് ലോ കോളജില്‍ ചേരുകയല്ലാതെ മറ്റൊന്നും ചെയ്യാനുണ്ടായിരുന്നില്ല. ബംഗളരുവിലെ സെന്റ ജോണ്‍സ് മെഡിക്കല്‍ കോളജില്‍ ഗൈനക്കോളജി വിഭാഗം മേധാവിയും പ്രൊഫസറുമായിരുന്ന, മരുമകള്‍ ഡോ. പ്രഭാ ജയരാജ് എന്റെ ജീവിതത്തിലെ ഇതുള്‍പ്പടെയുള്ള പല സംഭവങ്ങളും കേട്ടപ്പോള്‍ പറഞ്ഞു: ''അമ്മാവന്‍, അതായിരുന്നു താങ്കളുടെ വിധി''. ചിലപ്പോള്‍, പ്രായക്കുറവുണ്ടെങ്കിലും അവര്‍ക്ക് എന്നേക്കാള്‍ ബുദ്ധിയുണ്ടായിരിക്കണം. എന്നെ സംബന്ധിച്ച് 'വിധി' എന്ന വാക്ക് ഒരിക്കലും എന്നെ ആകര്‍ഷിച്ചിട്ടേയില്ല.
1954-ല്‍ നിയമത്തില്‍ ബിരുദം നേടിയപ്പോള്‍ എനിക്ക് നിയമത്തെപ്പറ്റി വളരെ കുറച്ചു മാത്രമേ അറിയാമായിരുന്നുള്ളു. അടുത്ത സുഹുത്തുക്കള്‍ പറയുന്നത് അനുസരിച്ച് പഠനം കഴിഞ്ഞിട്ടുള്ള അജ്ഞത ഇപ്പോഴും നിയമ ബിരുദധാരികളില്‍ തുടരുന്നുണ്ട്. ഇതാണ് മിക്ക ലോളോജിലെയും യഥാര്‍ത്ഥ പ്രൊഡക്ടുകളുടെ അവസ്ഥ. എന്തുകൊണ്ടാണ് ലോകോളജില്‍ ഇത്തരം അവസഥ തുടരുന്നത് എന്നതിനെപ്പറ്റി ആര്‍ക്കും ചിന്തിക്കാനാവില്ല. പക്ഷേ, നാഷണല്‍ ലോ സ്‌കൂളില്‍ നിന്നിറങ്ങുന്നവര്‍ ഇക്കാര്യത്തില്‍ വ്യത്യസ്തരാണ്. 1954 ഓടെ എന്റെ സഹോദരിഭര്‍ത്താവ് ജില്ലാ കോടതിയില്‍ നിന്ന് പ്രാക്ടീസ് മംഗലാപുരത്തെ മറ്റ് കോടതികളിലേക്ക് മാറ്റി. കാസര്‍ഗോഡുണ്ടായിരുന്ന വലിയ തോതിലുള്ള കേസുകളെല്ലാം മരുമകനായ യു.പി. കുന്നികുല്ലയ്യയ്ക്ക് അദ്ദേഹം ഏല്‍പിച്ചുകൊടുത്തു. മംഗലാപുരത്തെ ഒരു സീനിയര്‍ അഭിഭാഷകനും ജനപ്രിയനുമായ ജി.കെ.ഗോവിന്ദഭട്ട് ആ സമയത്ത് മദ്രാസ് ഹൈക്കോടതിയില്‍ പ്രാക്ടീസു ചെയ്യാന്‍ പോയിരുന്നു. അദ്ദേഹമാണ് എന്റെ സഹോദരിഭര്‍ത്താവിനെ തന്റെ ജോലികള്‍ ഏറ്റെടുക്കാനായി ക്ഷണിച്ചത്. പെട്ടന്ന് തന്നെ ജില്ലയുടെ മറ്റ് ഭാഗങ്ങളിലുള്ള കക്ഷികളെയും ആകര്‍ഷിക്കാന്‍ സഹോദരീഭര്‍ത്താവിനായി. ഞാന്‍ 1954 ല്‍ ഒരു വര്‍ഷത്തെ ഇന്റേണ്‍ഷിപ്പിന്റെ ഭാഗമായി അദ്ദേഹത്തിന്റെ ചേംബറില്‍ കുടി. 1955-ല്‍ മദ്രാസ് ഹൈക്കോടതിയില്‍ അഭിഭാഷകനായി സന്നതെടുത്തു. എന്റോള്‍മെന്റ് നടന്നത് ചീഫ് ജസ്റ്റിസ് പി.വി. രാജമന്നാര്‍ മേധാവിയായിരുന്ന ഒന്നാം ക്ലാസ് കോടതിയിലാണ്. എന്റോള്‍മെന്റിനുളള മോഷന്‍ മൂവ് ചെയ്തത് തുംബ കൃഷ്ണ റാവുവാണ്. തുംബ കൃഷ്ണറാവു പിന്നീട് കര്‍ണാടക ഹൈക്കോടതിയിലേക്ക് മാറി. കര്‍ണാടക അഡ്വക്കേറ്റ് ജനറലുമായി.
അങ്ങനെ ഞാന്‍ അഭിഭാഷകനായി. സഹോദരിഭര്‍ത്താവിന്റെ ചേംബറില്‍ തന്നെയാണ് ചേര്‍ന്നത്. ആറുവയസ്സുള്ളപ്പോള്‍ അച്ഛന്‍ മരിച്ചശേഷം, സഹോദരീഭര്‍ത്താവാണ് എന്നെ മകനെപ്പോലെ നോക്കിയിരുന്നത്. വളരെ ഗൗരവക്കാരനായ മനുഷ്യനായിരുന്നു അദ്ദേഹം. ആുകള്‍ക്ക് അദ്ദേഹത്തെ എളുപ്പം പിടികിട്ടില്ല. മുഖത്ത് വികാരങ്ങള്‍ പ്രകടിപ്പിക്കാത്ത ഒരാളായിരുന്നു. പക്ഷേ, എന്നോട് വലിയ വാത്സല്യമായിരുന്നു. അദ്ദേഹമാണ് എന്നെ ഒരു അഭിഭാഷകന്‍ എന്ന നിലയില്‍ പരുവപ്പെടുത്തിയത്. വളരെ ഗൗരവക്കാരനായ അദ്ദേഹം തന്റെ കക്ഷികള്‍ക്കുവേണ്ടി കഠിനാധ്വാനം ചെയ്തു. അവരോട് പ്രതിബദ്ധതയും സമര്‍പ്പണ മനസ്‌കനുമായിരുന്നു. സത്യത്തിന്റെ ലക്ഷ്മണ രേഖ മറികടക്കാത്ത, ശുദ്ധമനസ്‌കന്‍. പ്രൊഫഷണല്‍ പ്രാഗല്‍ഭ്യമുള്ളയാളുമായിരുന്നു. ഞങ്ങളോട് പലതരം ചിന്തകള്‍ അദ്ദേഹം എപ്പോഴും പങ്കുവച്ചിരുന്നു. അതിന്റെ നല്ല വശങ്ങള്‍ ഉള്‍ക്കൊണ്ടത് ഒരു ജഡ്ജി എന്ന നിലയിലും സീനിയര്‍ അഭിഭാഷകനെന്ന നിലയിലും പിന്നീടുള്ള ജീവിതത്തില്‍ വലിയ ഗുണം ചെയ്തു. അദ്ദേഹം നല്ല കഠിനാധാനിയായിരുന്നു. എങ്കിലും ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്‍ കൂടിയായിരുന്നു. വൈകുന്നേരങ്ങള്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് (കോണ്‍ഗ്രസ് പാര്‍ട്ടിക്ക്) വേണ്ടി അദ്ദേഹം മാറ്റി വച്ചു. പിന്നീടുള്ള ജീവിതത്തില്‍ കാസര്‍ഗോഡ് കര്‍ണാടക സമിതിക്കുവേണ്ടിയും പ്രവര്‍ത്തിച്ചു. സഹകരണ സ്ഥാപനങ്ങള്‍ക്കും തന്റെ വരുമാനത്തെ ഭാഗികമായി ആശ്രയിച്ചു പ്രവര്‍ത്തിച്ച ഹരിജന്‍ ഹോസ്റ്റലിനുവേണ്ടിയായിരുന്നു മുഖ്യപ്രവര്‍ത്തനം. കാസര്‍ഗോഡാണ് അദ്ദേഹം അഭിഭാഷകനായി ജീവിതം തുടങ്ങുന്നത്. അന്ന് അവിടെ രണ്ടോ മൂന്നോ മുന്‍സിഫ് കോടതി (സിവില്‍ ജഡ്ജി, ജൂനിയര്‍ ഡിവിഷന്‍)മാത്രമേ ഉണ്ടായിരുന്നുള്ളൂ. പിന്നീട് അദ്ദേഹം തന്റെ മികവുകള്‍കൊണ്ട് അപ്പലേറ്റ് അഭിഭാഷകനായി. എന്റെ ജീവിതത്തില്‍ അത്തരമൊരു വളര്‍ച്ച പിന്നീട് സംഭവിച്ചു കണ്ടിട്ടേയില്ല.
സംസ്ഥാനങ്ങളുടെ പുന:സംഘടനയോടെ, മദ്രാസ് പ്രവശ്യയുടെ ഭാഗമായിരുന്ന ദക്ഷിണ കനാറ ജില്ലയിലെ കാസര്‍ഗോഡ് താലൂക്ക് മലബാര്‍ ജില്ലയുടെ ഭാഗമായി. അത് പിന്നീട് തിരുവിതാംകൂര്‍-കൊച്ചി സംസ്ഥാനവുമായി ചേര്‍ന്ന് കേരള സംസ്ഥാനമായി രൂപീകരിക്കപ്പെട്ടു. അന്നും ഇന്നും ഞാന്‍ ചിന്തിക്കുന്നത് കാസര്‍ഗോഡിലെ ഭൂരിപക്ഷം ജനങ്ങളുടെയും ആഗ്രഹത്തിനു വിരുദ്ധമായിട്ടാണ് കാസര്‍ഗോഡ് കേരളത്തില്‍ ചേര്‍ന്നതെന്നാണ്. അവിടുത്തെ ജനങ്ങളുടെ സാമ്പത്തിക, സാംസ്‌കാരിക താല്‍പര്യത്തിനെതിരായിരുന്നു അത്. ജില്ലയുടെ ബാക്കി ഭാഗങ്ങള്‍ കര്‍ണാടക സംസ്ഥാനത്തിന്റെ ഭാഗമായി. കാസര്‍ഗോഡ് ജില്ലാ കോടതിയെയും സബ്ഓര്‍ഡിനേറ്റ് ജഡ്ജിയുടെ കോടതിയും കേന്ദ്രീകരിച്ച് പ്രവര്‍ത്തനം തുടരാന്‍ എന്റെ സീനിയര്‍ തീരുമാനിച്ചിരുന്നു. ആ മേഖലയിലുള്ള ഏതൊരു കേസിലും സീനിയറിന്റെ പങ്കാളിത്തമുണ്ടായിരുന്നു. അതുകൂടാതെ സംസ്ഥാന പുന:സംഘടനയോടെ ഞങ്ങള്‍ക്ക് തലശ്ശേരിയിലേക്ക് മാറാതെ നിവര്‍ത്തിയില്ലെന്നായി. അവിടെയായിരുന്നു കാസര്‍ഗോഡ് കൂടി ഭാഗമായ കണ്ണൂര്‍ ജില്ലയുടെ ആസ്ഥാനം. ഞങ്ങള്‍ താമസവും ഓഫീസും ഒറ്റക്കെട്ടിടത്തില്‍ ഉറപ്പാക്കുന്ന ഒരു ഓഫീസ് തലശ്ശേരിയുടെ പ്രാന്തത്തിലുള്ള ധര്‍മടത്ത് തുറന്നു. ഒരു വലിയ കെട്ടിടത്തിലായിരുന്നു ഓഫീസ്്. ഞങ്ങള്‍ പ്രാദേശിക കോടതികളില്‍ ഹാജരാകാന്‍ തുടങ്ങി. ജില്ലാ രൂപീകരണത്തെ തുടര്‍ന്നും മംഗലാപുരത്തുതന്നെയുള്ള മറ്റ് അഭിഭാഷകരുടെ കക്ഷികള്‍ തലശ്ശേരിയിലെ അഭിഭാഷകരെ ആശ്രയിക്കാന്‍ കൂട്ടാക്കിയിരുന്നില്ല. പക്ഷേ, ഞങ്ങള്‍ തലശേരിയില്‍ ഓഫീസ് തുറന്നതോടെ അടുത്ത മാസങ്ങളില്‍ ഞങ്ങളുടെ ഓഫീസിലേക്ക് അവരും തള്ളിക്കയറാന്‍ തുടങ്ങി. എന്റെ മുഖ്യ ജോലി ഈ കേസുകള്‍ക്കുള്ള കടലാസുകെട്ടുകള്‍ ശരിയാക്കലായിരുന്നു. എന്റെ സീനീയറിനെ സംബന്ധിച്ച് കടലാസുകള്‍ ശരിയായ രീതിയില്‍ അടുക്കിവയ്ക്കുന്നതും ഇല്ലാത്ത പേപ്പറുകളും രേഖകളും സംഘടിപ്പിക്കുന്നതും ഓരോ കേസും വിജയകരമായി കൈകാര്യം ചെയ്യാന്‍ കൂടിയേ തീരൂ. ഈ ശീലം പിന്നീടുള്ള ജീവിതത്തില്‍ ഞാനും പിന്തുടര്‍ന്നു.

തുടരും

സമകാലിക മലയാളം വാരിക
2011 Feb 18

Thursday, December 16, 2010

വെന്‍ ജിയാബോയ്ക്ക് ഒരു തുറന്ന കത്ത്

http://www.doolnews.com/tensin-suntwu-letter-to-wen-jia-bo-478.html




വെന്‍ ജിയാബോയ്ക്ക് ഒരു തുറന്ന കത്ത്

പ്രിയ മിസ്റ്റര്‍. വെന്‍ ജിയാബോ,
ഞാന്‍ താങ്കളെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യുന്നു. ഈ രാജ്യത്തെ പൗരനല്ല ഞാനെങ്കിലും. ഞാനിവിടെ പ്രവാസിയാണ്. പ്രവാസിയായിട്ടാണ് ഞാന്‍ ഇവിടെ ജനിച്ചതും വളര്‍ന്നതും. എനിക്കറിയാവുന്ന ഏക വീട് ഇന്ത്യയാണ്. തിബത്തന്‍ അഭയാര്‍ത്ഥികളുടെ രണ്ടാം തലമുറയില്‍ പെട്ടയാളാണ് ഞാന്‍- 1959 ല്‍ ചൈനീസ് അധിനിവേശം നടന്നതിനെ തുടര്‍ന്ന്, തങ്ങളുടെ നേതാവ് ദലൈലാമയുടെ കാലടികള്‍ പിന്തുടര്‍ന്ന് തിബത്തില്‍ നിന്ന് രക്ഷപ്പെട്ടവരുടെ പിന്‍തലമുറയില്‍പെട്ടൊരാള്‍.
2005 ഏപ്രിലില്‍ 10 ന് താങ്കള്‍ അവസാനം ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍, അന്ന് ബാംഗ്ലൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സിന്റെ താഴത്തെ നിലയില്‍ താങ്കള്‍ പ്രസംഗിച്ചുകൊണ്ടിരുന്നപ്പോള്‍, പെട്ടന്ന് മാധ്യമ സംഘം ആ ഹാള്‍ വിട്ട് പുറത്തേക്ക് ഓടി; താങ്കളെ ഏകനായി പ്രസംഗിക്കാന്‍ വിട്ട്. ആരോ ആ പൈതൃക കെട്ടിടത്തിന്റെ മണിഗോപുരത്തില്‍ കയറി തിബറ്റനെ സ്വതന്ത്രമാക്കുക എന്ന ബാനര്‍ ഉയര്‍ത്തുകയും മുദ്രാവാക്യവും മുഴക്കിയതുമാണ് അതിന് കാരണമായിരുന്നത്. അത് ഞാനായിരുന്നു.
ഇന്ന് ഞാന്‍ തുറന്ന ഒരു കത്ത് താങ്കള്‍ക്ക് എഴുതുകയാണ്. ഒരു ദശാബ്ദം മുമ്പേ താങ്കളെപ്പറ്റി കേട്ടിട്ടുണ്ട്. ചൈനയിലെ ലിബറല്‍ നേതാക്കളില്‍ പെടുന്ന ഒരാളെന്ന നിലയില്‍. ചൈനയ്ക്ക് കൂടുതല്‍ സ്വാതന്ത്ര്യവും ജനാധിപത്യവും കൊണ്ടുവരാനെന്ന പേരില്‍ താങ്കള്‍ അടുത്തിടെ നടത്തിയ പരിഷ്‌കരണ ആഹ്വാനം അന്താരാഷ്ട്ര സമൂഹത്തിലെമ്പാടും പ്രതിധ്വനികള്‍ മുഴക്കിയിരുന്നു. താങ്കളുടെ സ്വന്തം രാജ്യത്തിലെ അഭിലാഷങ്ങളുള്ള, വിദ്യാസമ്പന്നരായ യുവാക്കളുടെ പിന്തുണ താങ്കള്‍ക്കുണ്ട്.
ചൈനയില്‍ ജനാധിപത്യവും മനുഷ്യാവകാശങ്ങളും കൊണ്ടുവരാനായി വിശ്രമമില്ലാതെയും ധീരവുമായി പ്രവര്‍ത്തിക്കുന്ന ചൈനീസ് എഴുത്തുകാര്‍, കവികള്‍, സിനിമാ സംവിധായകര്‍, ആക്റ്റിവിസ്റ്റുകള്‍ എന്നിവരുടെ ഐതിഹാസ സമരം ഞാന്‍ സൂഷ്മമായി പിന്തുടരാറുണ്ട്. അവരില്‍ പലരും ‘രാജ്യദ്രോഹം’, ‘രാജ്യത്തിന്റെ രഹസ്യങ്ങള്‍ വില്‍ക്കല്‍’ തുടങ്ങിയ കുറ്റങ്ങള്‍ ആരോപിക്കപ്പെട്ട് തുടര്‍ച്ചയായി അറസ്റ്റ് ചെയ്യപ്പെടുകയോ പീഡിപ്പിക്കപ്പെടുകയോ ചെയ്യുന്നു. ചൈനയുടെ ആദ്യ നോബല്‍ സമ്മാന ജേതാവ് ലിയു സിയാബോ അതിന്റെ നക്ഷത്രം പോലെ തിളങ്ങുന്ന ഉദാഹരണമാണ്. അദ്ദേഹം ഒരു സമാധാന പോരാളിയാണ്, ഒരു പുതിയ ലോകത്തിന്റെ നായകന്‍. ലിയു 1989-ല്‍ തിയാന്‍മെന്‍ സ്‌ക്വയറില്‍ പ്രകടനം നടത്തുമ്പോള്‍ ഞാനൊരു സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ്. സ്വതന്ത്ര ലോകത്തിനാവശ്യമായ പരിഷ്‌കരണങ്ങള്‍ക്കും അഭിപ്രായസ്വാതന്ത്ര്യത്തിനും സാര്‍വലോക അവകാശത്തിനും വേണ്ടി ജീവിതവും സ്വാതന്ത്ര്യവും ബലികഴിച്ച ആ പോരാളികളെ, അതായത് ചൈനീസ് വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, ബുദ്ധിജീവികള്‍, തൊഴിലാളികള്‍ എന്നിവരെ ആദരിച്ചുകൊണ്ടാണ് ഞാന്‍ വളര്‍ന്നത്.
ആധുനിക ചൈനയുടെ ഈ മക്കളാണ് ഭാവിയിലെ ജനകീയ പരാമാധികാരത്തിന്റെ യഥാര്‍ത്ഥ രക്ഷിതാക്കള്‍. അവര്‍ നിങ്ങളുടെ രാജ്യത്തെ സാമ്പത്തിക വികാസത്തെ അഭിനന്ദിക്കുകയും അതിന്റെ നേട്ടം പ്രയോജനപ്പെടുത്തുകയും ചെയ്യുമ്പോള്‍ തന്നെ പൗരസമൂഹത്തിന്റെ സാര്‍വത്രിക മാദണ്ഡങ്ങളുടെ പരിധികള്‍ വലുതാക്കുന്നതിനായുള്ള തങ്ങളുടെ പ്രവര്‍ത്തനം ഒരിക്കലും നിര്‍ത്തുന്നില്ല. ഈ ധീരരായ ചെറുപ്പക്കാര്‍ ലോകത്തിലെ പുതിയ ചെറുപ്പക്കാരുടെ തലമുറയെ പ്രചോദിപ്പിക്കുകയും ഉണര്‍ത്തുകയും ചെയ്തിട്ടുണ്ട്.
ഭരണഘടനയുടെയും നിയമവ്യവസ്ഥയുടെയും തത്വങ്ങള്‍ മുറുകെപിടിക്കുന്ന പുതിയ ഐശ്വര്യപൂര്‍ണ ചൈനയുമായി ബിസിനസ് നടത്തുന്നത് ലോകത്തിന് എളുപ്പമായിരിക്കും. ഈ നിമിഷത്തില്‍ ഒന്നുകില്‍ ലോകം നിങ്ങളുടെ ഉഗ്രമായ സൈനിക ശക്തിയിയെ ഭയപ്പെടുന്നു. അല്ലെങ്കില്‍ നിങ്ങളുടെ കണ്ണഞ്ചിപ്പിക്കുന്ന സാമ്പത്തിക കരുതല്‍ ധനത്തെ അവര്‍ക്കാവശ്യമുണ്ട്. ഈ ധനം നിങ്ങളുണ്ടാക്കിയത് പാശ്ചാത്യ കോര്‍പ്പറ്റേറ്റുകള്‍ക്ക് വിലകുറഞ്ഞ ചൈനീസ് അധ്വാനം (അടിമവേല) വിറ്റിട്ടാണ്. ദക്ഷിണ മംഗോളിയ, കിഴക്കന്‍ തുര്‍ക്കിസ്ഥാന്‍ (നിങ്ങള്‍ സിന്‍ജിയാംഗ് എന്ന് മുദ്രകുത്തുന്ന സ്ഥലം), തിബത്ത് തുടങ്ങിയ നിങ്ങള്‍ അധിനിവേശപ്പെടുത്തിയ രാജ്യങ്ങളില്‍ നിന്നുള്ള അനിയന്ത്രിതമായ രീതിയില്‍ കവര്‍ന്നെടുക്കുന്ന ധാതുനിക്ഷേപങ്ങളുയും പ്രകൃതി വിഭവങ്ങളുടെയും കാര്യം പറയുകയും വേണ്ട. ചൈനയിലെ വലിയ പ്രശ്‌നങ്ങളില്‍ തിബത്താണ് ഒരു വലിയ ഘടകം.
നിങ്ങളുടെ ‘നാടോടികളെ അധിവസിപ്പിക്കല്‍ പദ്ധതിയില്‍’ ആയിരക്കണക്കിന് തിബത്തന്‍ നാടോടികള്‍ തങ്ങളുടെ വളരെയധികം വരുന്ന യാക്കുകളെയും ചെമ്മരിയാടുകളെയും വിറ്റ് എവിടെയൊക്കെയോ ആയി തീപ്പെട്ടി വലിപ്പമുള്ള കോണ്‍ക്രീറ്റ് കെട്ടിടങ്ങളില്‍ കഴിയാന്‍ വിധിക്കപ്പെട്ടരിക്കുന്നു. ഒരു നൂറ്റാണ്ട് മുമ്പ് തദ്ദേശീയ അമേരിക്കന്‍ ജനതയെ അമേരിക്കന്‍ ഐക്യനാടുകള്‍ ‘സംവരണസ്ഥലങ്ങളി’ലേക്ക് ആട്ടിയോടിച്ചതിന് സമാനമായിട്ടാണിത്. അഭിമാനികളായ തിബത്തന്‍ നാടോടികള്‍ ചരിത്രത്തിലെമ്പാടും സ്വതന്ത്രമായി ചുറ്റി സഞ്ചരിക്കുകയും സമ്പുഷ്ടമായ സംസ്‌കാരത്തെ ആസ്വദിക്കുകയും, മിതമായ രീതിയില്‍ ജീവിക്കുകയും ചെയ്തു. ഇന്ന് ഖനികള്‍ക്കും, സൈനിക വിമാനത്താവളങ്ങള്‍ക്കും, റോഡിനും, റെയില്‍വേ സൗകര്യങ്ങള്‍ക്കുമായി തങ്ങളുടെ പരമ്പരാഗത മേച്ചില്‍ സ്ഥലങ്ങള്‍ കുഴച്ചുനീക്കപ്പെടുന്നത് അവര്‍ക്ക് നിസഹായരായി കണ്ടുനില്‍ക്കേണ്ടി വരുന്നു. നാടോടി ബാലന്‍മാര്‍ വഴിയരികിലെ ചൈനീസ് തട്ടുകടകളില്‍ പാത്രം കഴുകുന്നു. ചെറുപ്പക്കാരികളായ നാടോടി പെണ്‍കുട്ടികള്‍ എളുപ്പം വേശ്യാവൃത്തിയിലേക്ക് വലിച്ചിഴക്കപ്പെട്ടുന്നു.
ഈ വര്‍ഷം, ഭൂകമ്പം യുഷുവിലെ ജയികുഡോ മേഖലയില്‍ ആഞ്ഞടിച്ചപ്പോള്‍ താങ്കളായിരുന്നു തിബത്തന്‍ ജനങ്ങള്‍ക്കടുത്തെത്തിയ ആദ്യ ചൈനീസ് നേതാവ്. ഏഷ്യയിലെ ഏറ്റവും പ്രധാനപ്പെട്ട നദികളുടെ നീര്‍മറിയാണ് യുഷുവെന്ന് താങ്കള്‍ സ്വയം കണ്ടതാണ്. തിബത്തില്‍ നിന്ന് ഉത്ഭവിക്കുന്ന നദികളാണ് സിന്ധു, സത്‌ലജ്, ബ്രഹ്മപുത്ര, സല്‍വീന്‍, മെക്കോംഗ്, യാങ്ട്‌സി, മഞ്ഞ നദി എന്നിവയ്ക്ക് വെള്ളം നല്‍കുന്നതും, ദക്ഷിണ ഏഷ്യയിലും ചൈനയിലുമുള്ള ഒന്നരലക്ഷം കോടിയിലേറെ ജനങ്ങള്‍ക്ക് ജീവജലം പകരുന്നതും. പക്ഷേ, ഈ നദികള്‍ താഴേക്കുള്ള ഒഴുക്കിനിടയില്‍ പലയിടത്തായി അണക്കെട്ടി തടഞ്ഞിരിക്കുകയാണ്. പ്രത്യേകിച്ച് ബ്രഹ്മപുത്ര എന്ന പേരില്‍ ഇന്ത്യയിലേക്ക് ഒഴുകുന്ന യാര്‍ലുംഗ് സാങ്‌പോ നദിയില്‍. പുതിയ സാഹചര്യങ്ങള്‍ ഈ നദികളുടെ ഗതിമാറ്റും. മഹാവിപത്തുകള്‍ക്ക് കാരണമാകുന്ന വെള്ളപ്പൊക്കം ഇപ്പോള്‍ തന്നെ തിബത്തന്‍ പീഠഭൂമിയില്‍ നിന്ന് പതിക്കുന്ന നദികളെ ബാധിച്ചിട്ടുണ്ട്. ഇവ ദക്ഷിണേഷ്യയുടെയയും അതിന്റെ പൗരന്‍മാരെയും ദോഷകരമായി ബാധിക്കുന്ന ഭൗമ-രാഷ്ട്രീയത്തെപ്പറ്റി ബെയ്ജിംഗിന് ധാരണയില്ലേ?
2008 ലെ തിബത്തിലെ ഉയര്‍ത്തെഴുന്നേല്‍പ്പിനെ ജനകീയ വിമോചന സേന (പി.എല്‍.എ) നിഷ്ഠൂരമായി അടിച്ചമര്‍ത്തി. ഇന്ന്, തിബത്ത് എന്നത് അത്യധികമായി സൈനികവല്‍ക്കരിക്കപ്പെട്ട ഇടമാണ്. അവിടെ സ്ഥിരമായി തന്നെ ഭീതിയുടെയും സംശയത്തിന്റെയും കീഴിലാണ് ജനങ്ങള്‍ കഴിയുന്നത്. തിബത്തന്‍കാരെയും ഉയിഗുര്‍കളെയും പീഡനങ്ങള്‍ നടക്കുന്നുവെങ്കിലും ചൈനയെന്നത് ഭീകരവാദികളുടെ ഭീഷണയില്ലാത്ത രാജ്യങ്ങളിലൊന്നാണ്. താങ്കളും താങ്കളുടെ ബിസിനിസ് പ്രതിനധികളും ഇന്ത്യയില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തുമ്പോള്‍ ഞങ്ങള്‍ തെരുവിലിറങ്ങുകയും സമാധാനപവും അക്രമരഹിതവുമായ പ്രതിഷേധങ്ങള്‍ നടത്തുകയും ചെയ്യുകയാണ്. എന്നാല്‍, ചൈനീസ് വിമാനങ്ങള്‍ റാഞ്ചിയെടുക്കപ്പെടുമോ? ലോകനേതാവിനെ കൊല്ലാനായി ചാവോര്‍ബോംബുമായി ആളുകള്‍ വരുമോ? ഇല്ല.
ഞങ്ങളുടെ പോരാട്ട ധാര്‍മികതയും സ്വയം നിയന്ത്രണങ്ങളും ഉറച്ചതാണ്. കാരണം. ഞങ്ങള്‍ക്ക് ഇപ്പോഴും അക്രമരാഹിത്യത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടിട്ടില്ല. ദലൈലാമ മുറുകെപിടിക്കുന്ന അക്രമരാഹിത്യത്തില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു. അദ്ദേഹം മുന്നോട്ട്‌വച്ച ‘ജനകീയ പരാമധികാര ചൈനയ്ക്കുള്ളില്‍ ശരിയായ സ്വയംഭരണം എന്ന നിര്‍ദേശത്തെ പോലും ചൈന പൂര്‍ണമായും തിരസ്‌കരിക്കുകയാണ്. താങ്കള്‍ ഇന്ത്യയില്‍ മൂന്നു ദിവസം ഇന്ത്യയിലുണ്ട്. എന്തുകൊണ്ട് ഈ സമയം അദ്ദേഹത്തോട്് സംസാരിക്കാനായി താങ്കള്‍ക്ക് വിനിയോഗിച്ചുകൂടാ?
1960കള്‍ എന്നത് മുതിര്‍ന്ന തിബത്തന്‍ തലമുറ തിബത്തിന്റെ ഭാവിയെപ്പറ്റി ആകുലതപ്പെട്ടിരുന്ന സമയമാണ്. ഇന്ന്, ആ സമരം തിബത്തിനകത്തും പുറത്തും തിബത്തന്‍കാരായ ചെറുപ്പക്കാര്‍ നടത്തികൊണ്ടിരിക്കുയാണ്. അടുത്ത വര്‍ഷം ഞങ്ങള്‍, പ്രവാസ സര്‍ക്കാരിന്റെ പുതിയ പ്രധാനമന്ത്രിയെയും 44 അംഗങ്ങളെയും തെരഞ്ഞെടുക്കും. ഇന്ന് കൂടുതല്‍ വിദ്യാഭ്യാസത്തോടെ, വൈദഗ്ധ്യത്തോടെ, സാമ്പത്തികമായ നല്ല അസ്തിത്വത്തോടെ തിബത്തന്‍ ചെറുപ്പക്കാര്‍ വളരുകയും അന്താരാഷ്ട്ര ബന്ധങ്ങള്‍ ഉണ്ടാക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ അസ്തിത്വത്തെപ്പറ്റിയുള്ള ആകുലതകള്‍ അവര്‍ക്കുള്ളില്‍ ജ്വലിച്ചുകൊണ്ടിരിക്കുന്നു. സത്യമെന്താണെന്നാല്‍, ഞങ്ങള്‍ ഒരു രാജ്യത്തിന്റെയും പൗരന്‍മാരല്ല. ഞങ്ങള്‍ അനിശ്ചിതത്വത്തില്‍ കഴിയുന്നവരാണ്. അതുകൊണ്ടു തന്നെ പോരാട്ടമെന്നത് ഞങ്ങളുടെ മാതാപിതാക്കളെയും മുത്തശ്ശന്‍മാരെക്കാളും ഞങ്ങള്‍ക്ക് പ്രധാനപ്പെട്ടതാണ്. അതിനാല്‍ ചെറപ്പക്കാര്‍ക്കിടയില്‍ സ്വാതന്ത്ര്യമെന്ന ആവശ്യം ശക്തമാണ്. അടുത്തിടെ തിബത്തില്‍ വന്ന വിദ്യാഭ്യാസ നയമാറ്റം തിബത്തന്‍ പാഠപുസ്തകങ്ങളെ ഇല്ലാതാക്കിയിട്ടുണ്ട്. അത് ചൈനീസ് ഭാഷ കൈയടക്കി. ഇത് ഞങ്ങളുടെ ജനതയുടെയും രാഷ്ട്രത്തിന്റെ അതിജീവനം സ്വാതന്ത്രത്തിനു മാത്രമേ ഉറപ്പാക്കാനാവൂ എന്ന വ്യക്തമായി പറയുന്നു. അത് ഞങ്ങളെ കൂടുതല്‍ ഐക്യപ്പെടുത്തുന്നു. അറുപത് വര്‍ഷത്തെ ചൈന-ഇന്ത്യാ ബന്ധമെന്നത് തിബത്തിനുമേലുള്ള ചൈനീസ് അധിനിവേശത്തിന്റെ അറുപതാം വര്‍ഷമെന്നതിന്റെ കൂടി അടിവരയിടലാണ്.
മിസ്റ്റര്‍ പ്രധാനമന്ത്രി, താങ്കള്‍ 2012 ല്‍ വിരമിക്കുകയാണ്. റെന്‍ ഷി ജിയാന്‍ സി ക്യു യാന്‍ യി ഷാന്‍ (മരണത്തോട് അടുക്കുമ്പോള്‍ ഒരു മനുഷ്യന്‍ സത്യം പറയും) എന്ന ഒരു ചൊല്ല് ചൈനയിലുണ്ട്. ഇതാണ് ചൈനീസ് ജനതയുടെ യഥാര്‍ത്ഥ ആഗ്രഹങ്ങള്‍ തുറന്നുപറയേണ്ട സമയം. മിസ്റ്റര്‍ പ്രധാനമന്ത്രി, അത് താങ്കളേക്കാള്‍ മറ്റാര്‍ക്കും നന്നായി ചെയ്യാനാവില്ല,

ടെന്‍സിന്‍ സുന്‍ന്ത്യു
ധരംശാല
ഡിസംബര്‍ 14, 2010


മൊഴിമാറ്റം: ആര്‍.കെ.ബിജുരാജ്.



തെന്‍സിന്‍ സുന്‍ന്ത്യു
ഇന്ത്യയിലെ തിബത്തന്‍ അഭയാര്‍ത്ഥി. ആക്റ്റിവിസ്റ്റ്, മനുഷ്യാവകാശ-ജനാധിപത്യ പ്രക്ഷോഭകാരി, കവി. ഹിമാചാല്‍ പ്രദേശിലെ മണാലിയില്‍ ജനിച്ചു. ധരംശാലയിയിലെ തിബത്തന്‍ ചില്‍ഡ്രന്‍സ് വില്ലേജ് സ്‌കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം. ചെന്നൈയിലും മുംബൈയിലും കോളജ് വിദ്യാഭ്യാസം. മുംബൈ സര്‍വകലാശാലയില്‍ നിന്ന് ഇംഗ്ലീഷിലും ഫിലോസഫിയിലും ബിരുദാനന്തരബിരുദം. ‘ക്രോസിംഗ് ദ ബോര്‍ഡറാ’ണ്് ആദ്യ കവിതാ സമാഹാരം. ‘കോറ’, ‘ഷെംഷുക്ക്’ എന്നിവയാണ് കൃതികള്‍.
ചൈനീസ് പ്രധാനമന്ത്രിമാരുടെ ഇന്ത്യാ സന്ദര്‍ശനവേളയില്‍ സുരക്ഷാക്രമീകരണങ്ങള്‍ മറികടന്ന് തിബത്തന്‍ പതാകവീശി പ്രതിഷേധിച്ചതോടെ അന്താരാഷ്ട്ര പ്രശസ്തനായി. ‘ഫ്രണ്ട്‌സ് ഓഫ് തിബത്ത്’ എന്ന സംഘടനയുടെ നേതാക്കളില്‍ ഒരാള്‍. ഇപ്പോള്‍ ധരംശാലയില്‍ താമസിക്കുന്നു.

Wednesday, October 6, 2010

കാസ്ട്രോ ഇപ്പോള്‍ ഇങ്ങനെ ചിന്തിക്കുന്നു

ക്യൂബന്‍ മാതൃക പരാജയപ്പെട്ടിരിക്കുന്നു എന്ന് ക്യൂബന്‍ പ്രസിഡന്റ് ഫിഡല്‍ കാസ്‌ട്രോ വെളിപ്പെടുത്തിയതിന്റെ പേരില്‍ ലോകശ്രദ്ധയാകര്‍ഷിച്ച അഭിമുഖമാണ് ഇത്. കാസ്‌ട്രോ പിന്നീട് ഇക്കാര്യം നിഷേധിച്ചതോടെ അഭിമുഖം വിവാദമായി. ഇവിടെ 'ദ അറ്റ്‌ലാന്റിക്കി'ല്‍ വന്ന അഭിമുഖത്തിനൊപ്പം, ലേഖകന്‍ ജെഫ്‌റി ഗോള്‍ഡ്‌ബെര്‍ഗ് നല്‍കുന്ന രണ്ടു വിശദീകരണകുറിപ്പുകളും ഉള്‍പ്പെടുത്തിയിരിക്കുന്നു




ജെഫ്‌റി ഗോള്‍ഡ്‌ബെര്‍ഗ്

രണ്ടാഴ്ചമുമ്പാണ്. ഞാന്‍ അവധിക്കാലം ആഘോഷിക്കുകയായിരുന്നു. എന്റെ സെല്‍ഫോണ്‍ ശബ്ദിച്ചു. അങ്ങേ തലയ്ക്കല്‍ വാഷിംഗ്ടണിലെ ക്യൂബന്‍കാര്യ വിഭാഗത്തിന്റെ തലവന്‍ ഗോര്‍ജ് ബൊലാനോസ് ആയിരുന്നു (തീര്‍ച്ചയായും ഞങ്ങള്‍ക്ക്, അമേരിക്കയ്ക്ക്, കൂബയുമായി നയതന്ത്രബന്ധങ്ങളില്ല). 'നിങ്ങള്‍ക്ക് ഫിഡലില്‍ നിന്ന് ഒരു സന്ദേശമുണ്ട്', ബൊലാനോസ് പറഞ്ഞു. ഞാന്‍ പെട്ടന്ന് നേരെയിരുന്നു. ''അറ്റലാന്റിക്കില്‍ ഇറാനെയും ഇസ്രായേലിനെയും പറ്റി നിങ്ങള്‍ എഴുതിയ ലേഖനം അദ്ദേഹം വായിച്ചു. ഈ ഞായറാഴ്ച ആ ലേഖനത്തെപ്പറ്റി സംസാരിക്കാന്‍ നിങ്ങളെ ഹവാനയിലേക്ക് ഫിഡല്‍ ക്ഷണിക്കുന്നു''. 'ദ അറ്റ്‌ലാന്റിക്കി'ന്റെ വായനക്കാരുമായി സംവദിക്കാന്‍ എനിക്കൊപ്പോഴും അതിയായ താല്‍പര്യമുണ്ട്. അതിനാല്‍ ഞാന്‍ വിദേശബന്ധ സമിതിയിലെ ക്യൂബ- ലാറ്റിനമേരിക്കന്‍ കാര്യത്തില്‍ വിദഗ്ദ്ധയായ സുഹൃത്ത് ജൂലിയ സ്‌വിയഗിനെ വിളിച്ചു. 'ഒരു റോഡ് ട്രിപ്പ്', ഞാന്‍ പറഞ്ഞു.
ഞാനുടനെ ജനകീയ പരമാധികാര മാര്‍ത്തയിലെ വിനിയാര്‍ഡില്‍ നിന്ന് ഫിഡലിന്റെ ഉഷ്ണഖേല സോഷ്യലിറ്റ് ദ്വീപ് പറുദീസയിലേക്ക് യാത്രതിരിച്ചു. സ്വയം തോല്‍പ്പിക്കുന്ന രീതിയില്‍ ക്യുബയ്ക്കുമേല്‍ അമേരിക്കന്‍ ഉപരോധം നിലനില്‍ക്കുന്നുണ്ടെങ്കിലും വിദേശകാര്യ വകുപ്പിന്റെ ഒഴിവാക്കലുകള്‍ക്ക് ഞാനും ജൂലിയയും യോഗ്യരാണ്. ജേര്‍ണലിസ്റ്റുകളും ഗവേഷകരും എന്ന നിലയിലാണ് അത്. ക്യൂബന്‍-അമേരിക്കക്കാര്‍ നിറഞ്ഞ ചാര്‍ട്ടര്‍ ഫൈറ്റില്‍ ഞങ്ങള്‍ മിയാമിയില്‍ നിന്ന് യാത്ര തിരിച്ചു. ഫ്‌ളാറ്റ് സ്‌ക്രീന്‍ ടെലിവിഷനും കമ്പ്യൂട്ടറുകളും തങ്ങളുടെ സാങ്കേതികവിദ്യയുടെ നേട്ടം അധികം ലഭിച്ചിട്ടാല്ലാത്ത കുടുംബങ്ങള്‍ക്കുവേണ്ടി വിമാനയാത്രികരില്‍ പലരും കരുതിയിട്ടണ്ട്. പറന്നുയര്‍ന്ന് 15 മിനിറ്റിനുള്ളില്‍ ഞങ്ങള്‍, ഏതാണ്ട് ഒഴിഞ്ഞ ജോസ് മാര്‍ടി രാജ്യാന്തര വിമാനത്താവളത്തില്‍ ചെന്നെത്തി. ഫിഡലിന്റ ആളുകള്‍ റണ്‍വേയില്‍ വച്ച് ഞങ്ങളെ സ്വീകരിച്ചു (അസുഖബാധിതനായതിനാല്‍ കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് കമാന്‍ഡര്‍ ഇന്‍ ചീഫ് പദവി വിട്ടൊഴിഞ്ഞെങ്കിലും ഫിഡലിന് ഇപ്പോഴും കുറേയാളുകള്‍ സ്വന്തമായി ഉണ്ട്). ഞങ്ങളെ ഉടന്‍ ഒരു സര്‍ക്കാര്‍ ഓഫീസുകള്‍ നിറഞ്ഞ ഒരു വളപ്പിലെ 'പ്രോട്ടോക്കോള്‍ ഓഫീസില്‍' എത്തിച്ചു. അതിന്റെ നിര്‍മാണരീതി എന്നെ ബോക റാട്ടോനിലെ ഒരു സമുദായത്തെ ഓര്‍മിപ്പിച്ചു. ആ വലിയ കെട്ടിടത്തില്‍ ഉണ്ടായിരുന്ന മറ്റൊരു ഏക അതിഥി ഗിയന്ന-ബിസ്സാവുലെ പ്രസിഡന്റായിരുന്നു.
മദ്ധ്യപൂര്‍വദേശത്ത് ഇറാനും അമേരിക്കയും തമ്മില്‍ സൈനിക ഏറ്റമുട്ടല്‍ ഭീഷണി നിലനില്‍ക്കുന്നു എന്ന ചിന്തയാല്‍ കാസ്‌ട്രോയുടെ മനസ് അസ്വസ്ഥമാണ് എന്ന് എനിക്കിയാം (ഇസ്രായേലേിനെ മദ്ധ്യപൂര്‍വദേശത്തെ ഷൊന്‍ഡോം എന്നാണ് കാസ്‌ട്രോ വിളിക്കുന്നത്). വൈദ്യശാസ്ത്രപരമായി അടിച്ചേല്‍പ്പിച്ച നാലുവര്‍ഷ മൂടുപടത്തില്‍ നിന്ന് പുറത്തുവന്ന ഉടനെ, ഈ വേനല്‍ക്കാലത്ത്, എണ്‍പത്തിനാലുകാരനായ കാസ്‌ട്രോ മുഖ്യമായും സംസാരിച്ചത് ഈ ദുരന്തഭീഷണിയെപ്പറ്റിയാണ്്.(ഉദര സംബന്ധമായ പലതരം അസുഖങ്ങള്‍ ഏതാണ്ട് അദ്ദേഹത്തെ മരണത്തിന് അടുത്തെത്തിച്ചിരുന്നു). അദ്ദേഹം അതിനെ അനിവാര്യമായ യുദ്ധം എന്ന രീതിയിലാണ് കാണുന്നത്. ഫിഡല്‍ കാസ്‌ട്രോ എന്തുകൊണ്ട് സംഘര്‍ഷം ഒഴിവാക്കാനാവില്ല എന്നു കരുതുന്നു എന്നറിയാന്‍ എനിക്ക് അതിയായ താല്‍പര്യമുണ്ടായിരുന്നു. ഇറാനും അമേരിക്കയും തമ്മിലുള്ള സംഘര്‍ഷം ഒരു ആണവയുദ്ധത്തിലേക്ക് നീങ്ങുമെന്ന് കരുതാന്‍ വ്യക്തിപരമായി അനുഭവമാണ് അദ്ദേഹത്തെ പ്രേരിപ്പിക്കുന്നത് എന്ന് ഞാന്‍ ചിന്തിച്ചിരുന്നു. 1962- ലെ ക്യൂബന്‍ മിസൈല്‍ പ്രതിസന്ധി മനുഷ്യരുടെ സര്‍വനാശം എന്ന തലത്തിന് ഏതാണ്ട് അടുത്തെത്തിയിരുന്നു. അതിനേക്കാള്‍, കാസ്‌ട്രോ എന്ന വലിയ മനുഷ്യനെ ഒന്നു കാണാനും എനിക്ക് അതിയായ താല്‍പര്യമുണ്ടായിരുന്നു. 2006 നു ശേഷം വളരെ കുറച്ചുപേരെ അദ്ദേഹത്തെ കണ്ടിരുന്നുള്ളൂ. അതുകൊണ്ടുതന്നെ കാസ്‌ട്രോയുടെ ആരോഗ്യസ്ഥിതി വളരെയധികം ഊഹാപോഹങ്ങള്‍ക്കും കാരണമായി. ക്യൂബയുടെ ഭരണനടത്തിപ്പില്‍ അദ്ദേഹം വഹിക്കുന്ന പങ്കിനെപ്പറ്റിയും കുറേ ചോദ്യങ്ങള്‍ ഉയര്‍ന്നു. രണ്ടുവര്‍ഷം മുമ്പ് തന്റെ ഇളയ സഹോദരന് കാസ്‌ട്രോ അധികാരം കൈമാറിയിരുന്നു. എന്നാല്‍ എത്രത്തോളം ചരടുകള്‍ ഇപ്പോഴും കാസ്‌ട്രോ വലിക്കുന്നുണ്ടൈന്ന കാര്യത്തില്‍ അവ്യക്തയുണ്ട്.
ഹവാനയില്‍ എത്തിയ ശേഷം രാവിലെ ഞാനും ജൂലിയയും അടുത്തുള്ള കണ്‍വെന്‍ഷന്‍ സെന്ററിലേക്ക് പോയി. അകമ്പടിയേടെ ഗോവണികള്‍ കയറി, വളരെ വിശാലയും ഒഴിഞ്ഞതുമായ ഓഫീസിലെത്തി. ആരോഗ്യസ്ഥിതി ശോഷിച്ച, പ്രായം ചെന്ന ഫിഡല്‍ അവിടെ ഞങ്ങളെ അഭിവാദ്യം ചെയ്യാന്‍ നില്‍പ്പുണ്ടായിരുന്നു. ചുവന്ന ഷര്‍ട്ടും സ്‌വെറ്റ്പാന്റും കുറത്ത ന്യൂബാലന്‍സ് ഷൂസും ധരിച്ചായിരുന്നു കാസ്‌ട്രോ നിന്നിരുന്നത്. ഔദ്യോഗിക ജീവനക്കാരും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും ആ മുറി നിറഞ്ഞു നിന്നിരുന്നു. ഭാര്യ ഡാലിയ, മകന്‍ അന്റ്റോണിയോ, ആഭ്യന്തര മന്ത്രാലയത്തിന്റെ തലവന്‍, ഒരു വിവര്‍ത്തന്‍ ഒരു ഡോക്ടര്‍, ക്യൂബന്‍ദേശീയ റെസ്റ്റലിംഗ് ടീമില്‍ നിന്ന് തെരഞ്ഞെടുത്ത് നിയോഗിച്ച നിരവധി ബോഡിഗാര്‍ഡുമാര്‍ തുടങ്ങിയവരാണ് അത്. രണ്ടു ബോഡിഗാര്‍ഡുമാര്‍ കാസ്‌ട്രോയെ കൈമുട്ടുകളില്‍ താങ്ങിനിര്‍ത്തി.
ഞങ്ങള്‍ പരസ്പരം കൈകള്‍ കുലുക്കി. ജൂലിയെ ഊഷ്മളമായി അദ്ദേഹം അഭിവാദ്യം ചെയ്തു. അവര്‍ക്ക് രണ്ടുപേര്‍ക്കും ഇരുപതുവര്‍ഷങ്ങളിലേറെയായി പരസ്പരം അറിയാം. തന്റെ ഇരിപ്പിടത്തിലേക്ക് പതിയെ ഫിഡല്‍ ഇരുന്നു. ക്രമമില്ലാത്ത ഇടവേളകളുമായി മൂന്നു ദിവസം നീണ്ട ഒരു സംഭാഷണം അങ്ങനെ ഞങ്ങള്‍ തുടങ്ങി. അദ്ദേഹത്തിന്റെ ശരീരത്തിന് തളര്‍ച്ചകളുണ്ടാവാം. പക്ഷേ മനസ് വളരെ കൃത്യമായിരുന്നു. ഉന്മേഷഭാവം വളരെ ഉയര്‍ന്നതായിരുന്നു. അതൊന്നുമല്ലാതെ മറ്റൊരു കാര്യം കൂടി ശ്രദ്ധിച്ചു. സ്വയം പരിഹസിച്ചുകൊണ്ട് തമാശകള്‍ പറയുന്ന രീതി ഫിഡില്‍കാസ്‌ട്രോ ഇപ്പോള്‍ കൈക്കൊണ്ടിട്ടുണ്ട്. ഭക്ഷണ സമയത്ത് ക്രിസ്റ്റഫറര്‍ ഹിറ്റ്ചിന്റെ ചോദ്യം ഓര്‍മ വരികയും അതനുസരിച്ച് ഞാനദ്ദേഹത്തിനോട് ഇങ്ങനെ ചോദിക്കുകയും ചെയ്തു: '' അസുഖം ദൈവത്തിന്റെ അസ്ഥിത്വതെപ്പറ്റിയുള്ള താങ്കളുടെ ചിന്തകളില്‍ എന്തെങ്കിലും മാറ്റം വരുത്തിയോ?''. അദ്ദേഹം മറുപടി പറഞ്ഞു: ''ക്ഷമിക്കണം, ഞാനിപ്പോഴും ഒരു വൈരുദ്ധ്യഷ്ഠിത ഭൗതികവാദിയാണ്'' (നിങ്ങള്‍ എന്നെപ്പോലെ ഒരു എക്‌സ്-സോഷ്യലിസ്റ്റ് എന്ന് സ്വയം നിര്‍വചിക്കുന്നയാളാണെില്‍ ഇതിലെ തമാശ പിടികിട്ടും). മറ്റൊരു സമയത്ത്, അദ്ദേഹം അടുത്ത കാലത്ത് എടുത്ത അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ കാണിച്ചു തന്നു. അതിലൊരു ഫോട്ടോ അദ്ദേഹത്തിന്റെ തീവ്രമായ ഭാവത്തെ ഉള്‍ക്കൊണ്ടിരുന്നു . ''ക്രുഷ്‌ചോവിനോട് ദേഷ്യപ്പെട്ടിരിക്കുമ്പോള്‍ എന്റെ മുഖം ഏതാണ്ട് ഇതുപോലെയിരുന്നു''അദ്ദേഹം പറഞ്ഞു.
'അറ്റ്‌ലാന്റി'ക്കിലെ എന്റെ ലേഖനം ശ്രദ്ധപൂര്‍വം വായിച്ചുവെന്ന് പറഞ്ഞാണ് ഞങ്ങളുടെ കുടിക്കാഴ്ച തുടങ്ങിയത്. ഇസ്രായേലും അമേരിക്കയും ഒന്നിച്ച്് ഇറാനുമായുള്ള ഏറ്റുമുട്ടലിലേക്ക് നീങ്ങുകയാണ് എന്ന കാസ്‌ട്രോയുടെ ധാരണയെ ലേഖനം ഒന്നകൂടി ഉറപ്പിച്ചു. ഈ വ്യാഖ്യാനം അത്ഭുതപ്പെടുത്തുന്നതായിരുന്നില്ല. തീര്‍ച്ചയായും, ആഗോള അമേരിക്കന്‍ വിരുദ്ധതയുടെ കാരണവരാണ് കാസ്‌ട്രോ. മാത്രവുമല്ല ഇസ്രായേലിന്റെ കടുത്ത വിമര്‍ശകനുമാണ്. ഇസ്രായേലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതാന്‍ഹ്യുവിനുളള അദ്ദേഹത്തിന്റെ സന്ദേശം ലളിതമായിരുന്നു. കാസ്‌ട്രോ പറഞ്ഞു: ''ആണവ ശേഷി ഉപേക്ഷിച്ചാല്‍ മാത്രമേ ഇസ്രായേലിന് സുരക്ഷയുണ്ടാകൂ. അവര്‍ അങ്ങനെ ചെയ്യതാലേ ലോകത്തിലെ മറ്റ് ആണവശക്തികള്‍ക്ക് സുരിക്ഷിതരാകൂ, അങ്ങനെയേ മറ്റുള്ളവര്‍ ആയുധങ്ങള്‍ കൈയൊഴിയൂ. ആഗോളതലതലത്തില്‍, ഒരേസമയമുള്ള ആണവ നിരായുധീകരണം ഗുണകരമായ ലക്ഷ്യമാണ്. കുറഞ്ഞ കാലയാളവില്‍ അത് യാഥാര്‍ത്ഥാവില്ല''.
ഇറാന്‍ പ്രസിഡന്റ്് മുഹമ്മദ് അഹമ്മദി നെജാദിനുള്ള സന്ദേശം അത്രയും അമൂര്‍ത്തമായിരുന്നില്ല. സംഭാഷണത്തിന്റെ ആദ്യ അഞ്ചുമണിക്കൂറിലും കാസ്‌ട്രോ പലവട്ടം നെജാദിന്റെ സെമിസ്റ്റിക വിരുദ്ധത (യഹൂദ വിരുദ്ധത)യെ അധിക്ഷേപിച്ചു. ആയുധങ്ങളുടെ കൂട്ടനശീകരണം നിഷേധിക്കുന്ന കാര്യത്തിലും അഹമ്മദി നെജാദിനെ അദ്ദേഹം വിമര്‍ശിച്ചു. സെമിസ്റ്റിക് വിരുദ്ധതയുടെ 'വേറിട്ട' ചരിത്രത്തെ വകവച്ചാല്‍ ഇറാന് സമാധാനത്തെ നന്നായി സേവിക്കാനാവും. ഒപ്പം തങ്ങളുടെ നിലനില്‍പിനെപ്പറ്റിയുള്ള ഇസ്രായേലുകാരുടെ ഭയത്തെപ്പറ്റി മനസിലാക്കാനുമാകും
കാസ്‌ട്രോ സംഭാഷണം താന്‍ കുട്ടിയായിരിക്കുമ്പോള്‍ അറിഞ്ഞ സെമിസ്റ്റിക് വിരുദ്ധതയുമായി ബന്ധിപ്പിച്ച് വിശദീകരിച്ചു. '' വളരെ കാലം മുമ്പ്, ഞാനൊരു കുട്ടിയായിരുന്ന കാലം ഓാര്‍ക്കുന്നു. എനിക്ക് അഞ്ചോ ആറോ വയസേയുള്ളൂ. ഞാനൊരു ഗ്രാമപ്രദേശത്താണ് ജീവിക്കുന്നത്. ഒരു ദു:ഖവെള്ളിയെപ്പറ്റിയെ ഓര്‍മയുണ്ട്. അന്ന് ഒരു കുട്ടി ശ്വസിച്ച അന്തരീക്ഷം എങ്ങനെയുള്ളതായിരുന്നു? ''മിണ്ടാതിരിക്കൂ. ദൈവം മരിച്ചിരിക്കുന്നു. എല്ലാ വര്‍ഷവും വിശുദ്ധവാരത്തില്‍ വ്യാഴാഴ്ചയ്ക്കും ശനിയാഴ്‌യ്ക്കും ഇടയില്‍ ദൈവം മരിക്കുന്നു.ഇത് എല്ലാവരിലും ആഴത്തിലുള്ള വികാരങ്ങള്‍ ഉണര്‍ത്തുന്നു. എന്തുസംഭവിച്ചു? ജൂതന്‍മാര്‍ ദൈവത്തെ കൊന്നു. ദൈവത്തെ കൊന്നതിന് ജൂതന്‍മാരെ അവിടെയുള്ളവര്‍ അധിക്ഷേപിച്ചു. നിങ്ങള്‍ക്ക് മനസിലാകുന്നുണ്ടോ?''
അദ്ദേഹം തുടര്‍ന്നു 'ജൂതന്‍മാര്‍ എന്നുവച്ചാലെന്താണ് അപ്പോള്‍ എനിക്കറിയുമായിരുന്നില്ല. ഞാനാപ്പേരുള്ള (ജ്യൂ) ഒരുതരം പക്ഷിയെ കണ്ടിട്ടുണ്ട്. ജുതന്‍മാര്‍ എന്നുവച്ചാല്‍ എന്നെ സംബന്ധിച്ചത് ആ പക്ഷികളായിരുന്നു. ആ പക്ഷികള്‍ക്ക് വലിയ മൂക്കുണ്ട്. ആ പക്ഷിയെ എന്തിനങ്ങനെ വിളിചിച്ചു എന്നൊന്നും അറിയില്ല. ഇതാണ് ്എനിക്കോര്‍മയുള്ള കാര്യം. ഇതുപോലെ തന്നെയായിരുന്നു മുഴുവന്‍ ആളുകളും. അത്രത്തോളം കാര്യങ്ങള്‍ അറിയാത്തവരായിരുന്നു അവിടെയുണ്ടായിരുന്നത്'.
ഇറാന്‍ സര്‍ക്കാര്‍ ദൈവശാസ്ത്രപരമായ സെമിറ്റിക് വിരുദ്ധതയുടെ പ്രത്യാഘാതങ്ങള്‍ മനസിലാക്കേണ്ടതുണ്ട് എന്ന് കാസ്‌ട്രോ പറഞ്ഞു.''ഇത് രണ്ടായിരം വര്‍ഷമായി നടന്നുകൊണ്ടിരിക്കുകയാണ്. യഹൂദരോളം മറ്റാരെങ്കിലും അധിക്ഷേപിക്കപ്പട്ടതായി എനിക്കുതോന്നുന്നില്ല. യഹൂദര്‍ നേരിട്ടത്് മുസ്ലീംങ്ങള്‍ നേരിട്ടതിനേക്കാള്‍ അധികമാണെന്ന് ഞാന്‍ പറയും. മുസ്ലീങ്ങളേക്കാള്‍ അവര്‍ വേട്ടയാടപ്പെടാന്‍ കാരണം അവര്‍ എല്ലാത്തിനും പഴികേള്‍ക്കേണ്ടിവന്നു എന്നതാണ്. എല്ലാകാര്യത്തിനും ആരും മുസ്ലീങ്ങളെ പഴിക്കാറില്ല'' ഇറാന്‍ സര്‍ക്കാര്‍ മനസിലാക്കേണ്ടത യഹൂദര്‍ ''തങ്ങളുടെ നാട്ടില്‍ നിന്ന് പുറത്തക്കപ്പെടുകയും ലോകമെമ്പാടും പീഡിപ്പിക്കപ്പെടുകയും മോശമായി പരിഗണിക്കപ്പെടുകയും ചെയ്തു എന്ന കാര്യമാണ്. ദൈവത്തെ കൊന്നവരെന്ന പേരിലായിരുന്നു ഇത്. എന്റെ വിലയിരുത്തലില്‍ അവര്‍ക്ക് സംഭവിച്ചത് ഇതാണ്: തിരിച്ചുള്ള ഒരു തെരഞ്ഞെടുപ്പ്. 200 വര്‍ഷങ്ങളായി അവര്‍ ഭീകരമായ വേട്ടയാടലിന് വിധേയമായി. പിന്നെ വശംഹത്യയ്ക്കും. അവര്‍ ഇല്ലാതാകുമെന്ന് തോന്നി. സംസ്‌ക്കാരവും മതവുമാണ് ഒരു രാഷ്ട്രമായി അവരെ ഒരുമിച്ച് നിര്‍ത്തിയത്'. അദ്ദേഹം തുടര്‍ന്നു: ''യഹൂദര്‍ നമ്മളേക്കാള്‍ കഠിനമായ ഒരു ജീവിതം ജീവിച്ചു. ഹോളോകോസ്റ്റിന് (സമ്പൂര്‍ണ കൊലയ്ക്ക്)എന്നതുമായി മാത്രമേ അതു തുലനം ചെയ്യാന്‍ പറ്റൂ.''ഇപ്പോള്‍ എന്നോടു പറഞ്ഞ കാര്യം അഹമ്മദ് നെജാദിയോട് താങ്കള്‍ പറയുമോ എന്ന് ഞാന്‍ ചോദിച്ചു' ''ഞാനിത് പറയുകയാണ്, അത് നിങ്ങള്‍ക്ക് ഇത് അദ്ദേഹത്തോട് ആശയവിനിമയം നടത്താവുന്നതേയുള്ളൂ്'', കാസ്‌ട്രോ പറഞ്ഞു.
ഇസ്രായേലും ഇറാനും ത്മിലുള്ള സംഘര്‍ഷം വിശകലനം ചെയ്യുന്നതിലേക്ക് കാസ്്‌ട്രോ നീങ്ങി. ഇസ്രായേല്‍-അമേരിക്കന്‍ കടന്നാക്രമണത്തെപ്പറ്റിയുള്ള ഇറാന്റെ ഭയം തനിക്ക് മനസ്സിലാക്കാനാവുമെന്ന് കാസ്‌ട്രോ പറഞ്ഞു. അദ്ദേഹത്തിന്റെ കാഴ്ച്ചപ്പാട് അനുസരിച്ച് അമേരിക്കന്‍ ഉപരോധമോ ഇസ്രായേലിന്റെ ഭീഷണിയോ ആണവായുധങ്ങള്‍ നിര്‍മിക്കുന്നതില്‍ നിന്ന് ഇറാന്‍ നേതൃത്വത്തെ പിന്തിരിപ്പിക്കാന്‍ ഇടയില്ല. '' ഈ പ്രശ്‌നം പരിഹരിക്കപ്പെടാന്‍ പോകുന്നില്ല. കാരണം ഭീഷണിയുടെ മുമ്പില്‍ അവര്‍ മുട്ടുമടക്കില്ല. ഇതാണ് എന്റെ അഭിപ്രായം''. പിന്നെ അദ്ദേഹം ചൂണ്ടിക്കാട്ടി: ''ക്യൂബയില്‍ നിന്ന് വ്യത്യസ്തമായി ഇറാന്‍ 'ആഴത്തില്‍ മതപരമായ രാജ്യമാണ്'. മതനേതാക്കള്‍ ഒത്തുതീര്‍പ്പിന് കുറഞ്ഞരീതിയിലേ തയ്യാറാകൂ. മതേതര ക്യുബ കഴിഞ്ഞ അമ്പതുവര്‍ഷത്തിലേറെയായി വിവിധ അമേരിക്കന്‍ ആവശ്യങ്ങള്‍ പ്രതിരോധിച്ചത് കാസ്ട്രാ ചൂണ്ടിക്കാട്ടി.
പാശ്ചാത്യരും ഇറാനും തമ്മിലുള്ള ഏറ്റുമുട്ടല്‍ ആണവസംഘര്‍ഷത്തിലേക്കു നീങ്ങുമെന്നുളള കാസ്‌ട്രോയുടെ ഭയത്തിലേക്ക് ഞങ്ങള്‍ സംസാരം പലവട്ടം പോയി. ''നാശം വിതയ്ക്കാനുള്ള ഇറാന്റെ കഴിവിനെ വാഴ്ത്തരുത്. മനുഷ്യന്‍ ചിന്തിക്കുന്ന് സ്വയം നിയന്തിക്കാവുമെന്നാണ്. പക്ഷേ ഒബാമ അതിപ്രതികരണം നടത്തുകയും ക്രമേണ സംഘര്‍ഷം മൂര്‍ഛിച്ച് ആണവയുദ്ധത്തിലേക്ക് എത്തുകയും ചെയ്യും''. 1962 ല്‍ ഉണ്ടായ മിസൈല്‍ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് സ്വന്തം അനുഭവത്തില്‍ നിന്നാണോ ഈ ഭയമെന്ന് ഞാന്‍ ചോദിച്ചു. അന്ന് സോവിയറ്റുയൂണിയനും അമേരിക്കയും യുദ്ധത്തിലേക്ക് നീങ്ങാന്‍ തുടങ്ങിയിരുന്നു. ക്യൂബയിലുള്ള ആണവ മിസൈലുകളെ ചൊല്ലിയായിരുന്നു അത്. ഈ മിസൈലുകള്‍ സ്ഥാപിച്ചത് തീര്‍ച്ചയും ഫിഡല്‍ കാസ്‌ട്രോയുടെ ക്ഷണ പ്രകാരമായിരുന്നു. ഈ പ്രശ്‌നം മുര്‍ച്ഛിച്ചിരുന്ന സമയത്ത് സോവിയറ്റ് തലവന്‍ ക്രൂഷ്‌ചേവിന്, അമേരിക്ക ക്യുബയെ ആക്രമിക്കുകയാണെങ്കില്‍ അമേരിക്കയ്‌ക്കെതിരെ ആണവായുധം പ്രയോഗിക്കണമെന്ന് കാസ്‌ട്രോ കത്ത് എഴുതിയിരുന്നു. അതിനെപ്പറ്റി ഞാന്‍ ചോദിച്ചു. 'സ്വയം പ്രതിരോധിക്കുക എന്ന നിയമപരമായ അവകാശം ഉപാേയിച്ച് അത്തരം ഒരു ഭീഷണിയെ എന്നെന്നേക്കുമായി ഇല്ലാതാക്കുന്നതിനെപ്പറ്റി ചിന്തിക്കേണ്ട സമയമാാണിത്' എന്ന് കാസ്‌ട്രോ ക്രൂഷ്‌ചേവിന് എഴുതിയിരുന്നു.
ഞാന്‍ ചോദിച്ചു:'അമേരിക്കയെയില്‍ സോവിയറ്റുകള്‍ ബോംബിടണമെന്ന് ശിപാര്‍ശചെയ്ത് ഇപ്പോള്‍ യുക്തിപരമായി തോന്നുന്നുണ്ടോ? കാസ്‌ട്രോ പറഞ്ഞു: ''ഞാന്‍ ഇപ്പോള്‍ കണ്ട കാര്യങ്ങള്‍ വച്ച് നോക്കുമ്പോള്‍, ഇപ്പോള്‍ അറിഞ്ഞ കാര്യങ്ങള്‍ വച്ച് നോക്കുമ്പോള്‍ അതൊരിക്കലും ഗുണകരമാകുമായിരുന്നില്ല''
മിസൈല്‍ പ്രതിസന്ധി കാലത്തുള്ള തന്റെ പെരുമാറ്റത്തെപ്പറി കാസ്‌ട്രോ സംശയം പ്രകടിപ്പിക്കുന്നിലും യഹൂദന്മാരോട്് ഈ രീതിയില്‍ സഹാനുഭൂതി പ്രകടിപ്പിക്കന്നതും, അവരുടെ നിലനില്‍ക്കാനുള്ള അവകാശത്തെപ്പറ്റി പറയുന്നതും (അത് അദ്ദേഹം അസന്നിഗ്ദ്ധമായ രീതിയിലാണ് ഉറപ്പിച്ചു പറഞ്ഞത്്) കേട്ടപ്പോള്‍ എനിക്ക് അത്ഭുതം തോന്നി.
കാസ്്‌ട്രോയുമായുള്ള ആദ്യത്തെ കൂടിക്കാഴ്ചയ്ക്കുശേഷം, കാസ്‌ട്രോ എനിക്ക് നല്‍കിയ ക്ഷണം, അഹമ്മദ് നെജാദിക്കുള്ള സന്ദേശം തുടങ്ങിയ കാര്യങ്ങളുടെ അര്‍ത്ഥംമെന്തെന്ന് വിശദീകരിക്കാന്‍ ജൂലിയയോട് ഞാന്‍ ആശ്യപ്പെട്ടു. ''ഒരു രാജ്യത്തിന്റെ തലവെനെ നിലയിലല്ലാതെ, ആഭ്യന്തരമായ അരങ്ങിലല്ലാതെ, ഒരു മുതിര്‍ന്ന രാജ്യതന്ത്രജ്ഞാന്‍ എന്ന രീതിയില്‍ തന്നെതന്നെ പുതിയതായി കണ്ടെത്തുന്നതിന്റെ ആദ്യ ഘട്ടത്തിലാണ് ഇപ്പോള്‍ ഫിഡല്‍. രാജ്യാന്തര വേദിക്കാണ്് അദ്ദേഹം എന്നും മുന്‍ഗണന നല്‍കിയിട്ടുള്ളത്'', ജൂലിയ പറഞ്ഞു. 'യുദ്ധം, സമാധാനം ആഭ്യന്തര സുരക്ഷ എന്നിവയ്ക്കാണ് കേന്ദ്ര ഊന്നല്‍. ആണവ ധ്രുവീകരണം, കാലവാസ്ഥാന വ്യതിയാനം എന്നിയാണ് അദ്ദേഹത്തിന് പ്രധാനവിഷയങ്ങള്‍. തന്റെ ആശയങ്ങള്‍ വിനിമയം ചെയ്യുന്നതിന് സാധ്യതയുള ഏതൊരു മാധ്യമസാധ്യതയും ഉപയോഗപ്പെടുത്തിനതിന് കാസ്്‌ട്രോ യഥാര്‍ത്ഥത്തില്‍ തുടക്കമിട്ടിരിക്കുകയാണ്. ഇപ്പോള്‍ അദ്ദേഹത്തിന് സമയം വേണ്ടുവോളമുണ്ട്. മുമ്പ് അദ്ദേഹത്തിന് മുമ്പ് പ്രതീക്ഷിക്കാന്‍ കഴിയാത്തതായിരുന്നു ഇക്കാര്യം . അദ്ദേഹം ചരിത്രത്തെ വീണ്ടും വായിക്കുകയാണ്. തന്റെ തന്നെ ചരിത്രത്തെയും''.
ഈ സംഭാഷണത്തില്‍ നിന്നും തുടര്‍ന്നു നടന്ന സംഭാഷണത്തില്‍ നിന്നും കുറേയേറെ റിപ്പോര്‍ട്ട് ചെയ്യാനുണ്ട്. അടുത്ത എന്റെ കുറിപ്പ് ഞാന്‍ അനുഭവിച്ച തീര്‍ത്തും വിചത്ര ദിനങ്ങളിലൊന്നിനെ വിവരിച്ചുകൊണ്ടാവും തുടങ്ങുക. ആ ദിവസം ആരംഭിച്ചത് ഫിഡലിന്റെ ലളിതമായ ഒരു ചോദ്യത്തില്‍ നിന്നാണ്: ''നിങ്ങള്‍ എനിക്കൊപ്പം അക്വേറിയത്തില്‍ ഡോള്‍ഫിന്‍ ഷോ കാണാനാഗ്രഹിക്കുന്നുണ്ടോ?'


'ക്യൂബന്‍ മാതൃക ഞങ്ങള്‍ക്കുപോലും പ്രയോജനകരമല്ല'


ഹവാനയില്‍ തങ്ങിയ ഈ കുറച്ചുദിനങ്ങളില്‍ ഡോള്‍ഫിന്‍ ഷോ കൂടാതെ പല വിചിത്ര കാര്യങ്ങളും നടന്നു. അതില്‍ ഏറ്റവും അസാധാരണമായത് ഫിഡല്‍ കാസ്‌ട്രോയുടെ അസാധാരണമായ രീതിയിലുള്ള സ്വയം പ്രതിഫലനത്തിന്റെ തലമാണ്. എനിക്ക് വളരെ കുറച്ച് കമ്യൂണിസ്റ്റ് ഏകാധിപതികളുമായി മാത്രമേ കൂടിക്കാഴ്ച നടത്തിയ അനുഭവമുള്ളൂ. എനിക്ക് കൂടുതല്‍ പരിചയം കമ്യൂണിസ്‌റ്റേത ഏകാധിപതികളോടാണ്. പക്ഷേ, വളരെയേറെ പ്രധാനമായി തോന്നിയത് ക്യുബന്‍ മിസൈല്‍ പ്രതിസന്ധിയുടെ നിര്‍ണായ നിമിഷത്തില്‍ താന്‍ തെറ്റായ രീതിയില്‍ ഇടപെട്ടുവെന്ന് സമ്മതിച്ചതാണ്്. അമേരിക്കയില്‍ ആണവായുധം നടത്താന്‍ ക്രൂഷ്‌ചേവിനോട് പറഞ്ഞതില്‍ താന്‍ പശ്ചാത്തപിക്കുന്നുവെന്ന് കാസ്‌ട്രോ പലരീതിയല്‍ പറഞ്ഞു.
അതിനേക്കാള്‍ ശ്രദ്ധയേമായത് ഞങ്ങളുടെ ആദ്യ ദിവസകൂടിക്കാഴ്ചയില്‍ ഭക്ഷണ സമയത്ത് പറഞ്ഞ കാര്യമാണ്. ഒരു ചെറിയ മേശയ്ക്കു ചുറ്റും ഞങ്ങള്‍ ഇരുന്നു. കാസ്‌ട്രോ, ഭാര്യ ഡാലിയ, മകന്‍ അന്റോണിയോ, സര്‍ക്കാര്‍ മേല്‍നോട്ടത്തിലുള മാധ്യമ മേല്‍നോട്ടം വഹിക്കുന്നവരില്‍ പ്രധാനിയായ റാന്‍ഡി അലോന്‍സോ, ജൂലിയ സ്‌വീഗ്, ഞാന്‍ എന്നിവര്‍ കാസ്‌ട്രോയ്ക്ക് ഒപ്പം ഇരുന്നു. മറ്റ് പലകാര്യങ്ങള്‍ക്കൊപ്പം, വിഡ്ഢിത്തം വിളമ്പുന്നത് ഒഴിവാക്കുക എന്നത് ഉറപ്പക്കാന്‍ കുടിയാണ് ഞാന്‍ സുഹൃത്തായ ജൂലിയ സ്‌വീഗിനെ കാസ്‌ട്രോയെ കാണാന്‍ പോകുമ്പോള്‍ ഒപ്പം കൂട്ടിയത്. വിദേശകാര്യ ബന്ധ സമിതിയിലെ ലാറ്റിന്‍ അമേരിക്കന്‍ വിദഗ്ധരില്‍ പ്രധാനിയാണ് ജൂലിയ. തുടക്കത്തില്‍ ഞാന്‍ മുഖ്യമായും താല്‍പര്യപ്പെട്ടത് ഫിഡല്‍ ഭക്ഷണം കഴിക്കുന്നത് കാണുന്നതിനാണ്. ദഹനസംബന്ധമായ പല പ്രശ്‌നങ്ങള്‍ ഒരുമിച്ചുവന്നതാണ് അദ്ദേഹത്തെ മുമ്പ് മരണത്തിനടുത്ത് അടുപ്പിച്ചത്. എന്താണ് അദ്ദേഹം കഴിക്കുന്നത് എന്നറിയാന്‍ ശ്രദ്ധയോടെ നോക്കി .അല്‍പം മീനും സാലഡും, ഒലിവ് എണ്ണയില്‍ മുക്കിയ കുറച്ച് അല്‍പം, ഒരു ഗ്ലാസ് ചുവന്ന വീഞ്ഞ് അതായായിരുന്നു ഭക്ഷണം. പൊതുവില്‍ സന്തോഷകരമായ സംഭാഷണത്തില്‍, ( ഇറാനെയും മദ്ധ്യപൂര്‍വദേശത്തെയും പറ്റി സംസാരിക്കാനായി തൊട്ട് മുമ്പ് ഞങ്ങള്‍ മൂന്നുമണിക്കൂര്‍ ചെലവിട്ടതേ ഉണ്ടായിരുന്നുള്ളൂ) ഞാന്‍ അദ്ദേഹത്തോട് ഇപ്പോഴും മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യത്തക്ക രീതിയില്‍ ക്യുബന്‍ മാതൃക ശ്രേഷ്ഠമാണോ എന്ന് താങ്കള്‍ കരുതുന്നുണ്ടോ എന്ന് ചോദിച്ചു
''ക്യൂബന്‍ മാതൃക ഞങ്ങള്‍ക്ക് പോലും ഇനി പ്രയോജനകരമല്ല'', അദ്ദേഹം പറഞ്ഞു.
ഈ നിമിഷം എല്ലാ എമിലി ലിട്ടെലെ നിമിഷങ്ങളുടെയും മാതാവ് എന്ന രീതിയില്‍ എന്നില്‍ പതിച്ചു. വിപ്ലവത്തിന്റെ നേതാവ് സാരംശത്തില്‍ ഇങ്ങനെ പറയുകയാണോ: 'അത് സാരമാക്കേണ്ട'
ഞാന്‍ ജൂലിയയോട് ഈ ഞെട്ടിക്കുന്ന പ്രസ്താവന എനിക്കുവേണ്ടി വ്യാഖ്യാനിച്ചു തരാന്‍ ആവശ്യപ്പെട്ടു. ജൂലിയ പറഞ്ഞു: ''വിപ്ലവത്തിന്റെ ആശയങ്ങള്‍ തള്ളിക്കളയുകയല്ല കാസ്‌ട്രോ ചെയ്തത്. ക്യുബന്‍ മാതൃകയക്ക്് കീഴില്‍ രാജ്യത്തിന്റെ സാമ്പത്തിക ജീവിതത്തില്‍ ഭരണകൂടത്തിന് വളരെ വലിയ പങ്ക് വഹിക്കാനുണ്ട് എന്നതിനെ അംഗീകരിക്കുകയാണ് ചെയ്യുന്നത്''.
അത്തരം മനോവികാരം തന്റെ സഹോദരനും ഇപ്പോള്‍ പ്രസിഡന്റുമായ റൗളിന് ഇടം സൃഷ്ടിക്കാന്‍ണ്ടേിയുള്ളതാണെന്നായിരുന്നു ജൂലിയ ചൂണ്ടിക്കാട്ടിയത്. ആവശ്യമായ പരിഷ്‌കാരങ്ങള്‍ വരുത്തിയാല്‍ പാര്‍ട്ടിയിലും ഉദ്യോഗസ്ഥവൃന്ദത്തിലുമുള്ള യാഥാസ്്ഥിതിക കമ്യൂണിസ്റ്റുകളെ പിന്നോട്ടടിക്കാന്‍ സഹായിക്കും. റൗള്‍ കാസ്‌ട്രോയ്ക്ക് ഇപ്പോള്‍ തന്നെ സാമ്പത്തിക വ്യവ്‌സഥയ്ക്കുമേലുള്ള ഭരണകൂട നിയന്ത്രണം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. അടുത്തിടെ വിദേശ നിക്ഷേപകര്‍ക്ക് ക്യുബണ്‍ റിയല്‍ എസ്‌റ്റേറ്റുകള്‍ മേടിക്കാമെന്നും ചെറിയ ബിസിനസുകള്‍ പ്രവര്‍ത്തിക്കാമെന്നും റൗള്‍ പ്രഖ്യാപിച്ചിരുന്നു. (ഈ പുതിയ പ്രഖ്യാപനത്തിലെ തമാശയെന്തെന്നാല്‍ ക്യൂബയില്‍ നിക്ഷേപം നടത്താന്‍ അമേരിക്കക്കാര്‍ക്ക് അനുവാദമില്ലെന്നതാണ്. അത് ക്യൂബന്‍ നയം കാരണമല്ല. മറിച്ച് അമേരിക്കന്‍ നയം മൂലമാണ്. മറ്റൊരു വാക്കില്‍ പറഞ്ഞാല്‍, അമേരിക്ക ദീര്‍ഘനാളായി കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ടുകൊണ്ടിരുന്ന സാമ്പത്തിക ആശയങ്ങള്‍ ക്യുബ സ്വീകരിക്കാന്‍ തുടങ്ങിയിരിക്കുന്നു. പക്ഷേ സ്വതന്ത്ര-വിപണി പരീക്ഷണത്തില്‍ അമേരിക്കകാര്‍ക്ക് പങ്കെടുക്കാന്‍ അനുവാദമില്ല. അതിനുകാരണം ഞങ്ങളുടെ സംസ്‌കാരിന്റെ കാപട്യവും സ്വയം തോല്‍പ്പിച്ചുകൊണ്ടിരിക്കുന്ന ഉപരോധ നയത്തിന്റെ വങ്കത്തവുമാണ്. നമ്മളെല്ലാം ഇതില്‍ പിന്നീട് പശ്ചാത്തപിക്കും. എല്ലാ നല്ല ഹോട്ടലുകളും യൂറോപ്യന്‍കാരും, ബ്രസീലുകാരുമായ ക്യുബന്‍പങ്കാളികള്‍ നേടിക്കഴിയുമ്പോള്‍).
ഞാന്‍ വിഷയത്തില്‍ നിന്ന് വ്യതിചലിച്ചു. അനായാസതയേടെ, ഭക്ഷണം കഴിക്കാന്‍ കാസ്‌ട്രോ എടുത്ത നീണ്ട സമയം ഒരു കാര്യം വ്യക്തമാക്കി. ഫിഡല്‍ ശരിക്കും ഉത്തരാവദിത്വങ്ങളില്‍ നിന്ന് അര്‍ദ്ധ-വിരമിക്കല്‍ നടത്തിയിരിക്കുന്നു. അടുത്ത ദിവസം തിങ്കളാഴ്ചയായിരുന്നു. തങ്ങളുടെ സാമ്പത്തിക സ്ഥിതി തനിച്ച് കൈാര്യം ചെയ്യുക, വിമതരെ ജയിലിലേക്ക് തള്ളുക, തുടങ്ങിയതുപോലുള്ള പലതരം ജോലികളില്‍ ഭൂരിപക്ഷം നേതാക്കളും തിരക്കിലായിരിക്കുന്ന ദിനമാണ്്. പക്ഷേ ഫിഡലിന്റെ കലണ്ടര്‍ ഒഴിഞ്ഞിരുന്നു. അദ്ദേഹം ഞങ്ങളോട് ചോദിച്ചു: ''നാളെ, നിങ്ങള്‍ എനിക്കൊപ്പം അക്വേറിയത്തിലേക്ക് ഡോള്‍ഫിന്‍ ഷോ കാണാനാഗ്രഹിക്കുന്നുണ്ടോ?'
അദ്ദേഹം എന്താണ് വ്യക്തമായി പറഞ്ഞത് എന്ന് ഞാന്‍ കേട്ടില്ല (എന്റെ സന്ദര്‍ശനത്തിനിടയില്‍ പലവട്ടം ഇതു സംഭവിച്ചു).
'ഡോള്‍ഫിന്‍ ഷോ?'
'ഡോള്‍ഫിനുകള്‍ വളരെ ബുദ്ധിയുള്ള ജന്തുക്കളാണ്'', കാസ്‌ട്രോ പറഞ്ഞു.
അടുത്ത ദിവസം രാവിലെ, ക്യബയിലെ ജൂത സമുദയത്തിന്റെ പ്രസിഡന്റ്റ് അഡീല ഡ്‌വോറിനുമായി ഒരു കൂട്ടിക്കാഴ്ചയ്ക്ക് സമയം നിശ്ചയിച്ച കാര്യം ഞാന്‍ സൂചിച്ചിച്ചു.
'അവരോട് വരാന്‍ പറയൂ', ഫിഡല്‍ പറഞ്ഞു.
മേശയ്ക്ക് ചുറ്റുമിരുന്ന ആരോ തിങ്കളാഴ്ച ദിവസം അക്വേറിയം അടച്ചിരിക്കുകയായിരിക്കുമെന്ന് ആരോ സൂചിപ്പിച്ചു. ഫിഡല്‍ പറഞ്ഞു 'അത് നാളെ തുറക്കും'.
അങ്ങനെ തന്നെ സംഭവിച്ചു.
രാവിലെ വളരെ വൈകി, സിനഗോഗില്‍ ചെന്ന് അഡീലയെ കൂട്ടി ഞങ്ങള്‍ ഡോള്‍ഫിന്‍ ഹൗസില്‍ എത്തി. അതിന്റെ പടവുകളില്‍ വച്ച് ഞങ്ങള്‍ ഫിഡലിനെ കണ്ടുമുട്ടി. അദ്ദേഹം അഡീലയെ ചുംബിച്ചു. ക്യമാറകള്‍ക്കുമുമ്പില്‍ യാദൃശ്ചികമായിട്ടായിരുന്നില്ല അത്. (ചിലപ്പോള്‍ അഹമ്മദി നെജാദിനുള്ള മറ്റൊരു സന്ദേദശമായിരിക്കും ഈ ചുംബനം). ഞങ്ങള്‍ ഒരുമിച്ച് വലിയ, നീല നിറം പ്രകാശിച്ച മുറിയിലൂടെ കടന്നുപോയി. വളരെ ബ്രഹത്തായ, ചില്ലുകള്‍ ചുറ്റും പതിച്ച ഡോള്‍ഫിന്‍ ടാങ്കിന്റെ അടുതെത്തി. ഫിഡല്‍ വളരെ വിശദമായി ഹവാന അക്വോറിയത്തിലെ ഡോള്‍ഫിന്‍ഷോയെപ്പറ്റി പറഞ്ഞു.
ലോകത്തില്‍ ഏറ്റവും നല്ല ഡോള്‍ഫിന്‍ഷേയാണ് ഇവിടെയുള്ളത്. 'തീര്‍ത്തും വേറിട്ടത്''. ജലത്തിനടിയിലുള്ള കാഴ്ചയാണ് അത് വാസ്തത്തില്‍. മൂന്ന് മനുഷ്യമുങ്ങല്‍ വിദഗ്ധര്‍ ശ്വസനഉപകങ്ങളില്ലാതെ വെളളത്തിലേക്ക് കടക്കും. പിന്നെ ഡോള്‍ഫിനുകളമായി ഇടചേര്‍ന്ന് കായികഭ്യാപ്രകടനങ്ങള്‍ നടത്തും. 'നിങ്ങള്‍ക്ക് ഡോള്‍ഫിനുകളെ ഇഷ്ടമാണോ', ഫിഡല്‍ എന്നോട് ചോദിച്ചു.
'എനിക്ക് ഡോള്‍ഫിനുകളെ വളരെയിഷ്ടമാണ്'.
അക്വേറിയത്തിന്റെ ഡയറക്ടര്‍ ഗ്രാഷിയ ഗുയിലെര്‍മോയോ വിളിച്ച് ഞങ്ങള്‍ക്കൊപ്പമിരിക്കാന്‍ ഫിഡല്‍ ആവശ്യപ്പെട്ടു. അക്വേറിയത്തിലെ ഓരോ ജീവനക്കാരനും 'സന്നദ്ധ' പ്രവര്‍ത്തനമാണ് നടത്തുന്നതെന്ന് എന്നോട് പറഞ്ഞിരുന്നു.
ഫിഡല്‍ പറഞ്ഞു: 'ഗോള്‍ഡ്‌ബെര്‍ഗ്, ഇദ്ദേഹത്തോട് ഡോള്‍ഫിനുകളെപ്പറ്റി ചോദിക്കൂ'.
'എന്തുതരം ചോദ്യം', ഞാന്‍ ചോദിച്ചു.
'നിങ്ങള്‍ ജേര്‍ണലിസ്റ്റാണ്, നല്ല ചോദ്യങ്ങള്‍ ചോദിക്കൂ'', അദ്ദേഹം പറഞ്ഞു. പിന്നെ ഗാര്‍ഷിയയെ ചൂണ്ടിക്കാട്ടി പറഞ്ഞു: ''ഇദ്ദേഹത്തിന് ഡോള്‍ഫിനുകളെപ്പറ്റി അധികം അറിഞ്ഞു കൂടാ. ശരിക്കും ഇദ്ദേഹം ഒരു ആണവ ശാസ്ത്രജ്ഞനാണ്''.
'ആണോ?', ഞാന്‍ ചോദിച്ചു.
'അതെ' ഗാര്‍ഷിയ പറഞ്ഞു. എതാണ്ട് എതോ അപരാധം പറഞ്ഞ മട്ടിലായിരുന്നു അദ്ദേഹത്തിന്റെ സംസാരം..
'നിങ്ങള്‍ എന്തിനാണ് അക്വേറിയത്തിന്റെ ചുതമല വഹിക്കുന്നത്?', ഞാന്‍ ചോദിച്ചു.
''ഞങ്ങളിയാളെ ഇവിടെ പിടിച്ചിട്ടിരിക്കുകയാണ്, ഇയാള്‍ ആണവ ബോംബുകള്‍ ഉണ്ടാക്കുന്നത് ഒഴിവാക്കാനായി'', ഫിഡല്‍ പറഞ്ഞു. പിന്നെ പൊട്ടിച്ചിരിച്ചു.
'ക്യുബയില്‍, ഞങ്ങള്‍ സമാധാനത്തിനുവേണ്ടി മാത്രമാണ് ആണവശക്തി ഉപയോഗിക്കുന്നത്'', ഗാര്‍ഷിയ വിനയത്തോടെ പറഞ്ഞു.
''ഞാനിപ്പോള്‍ ഇറാനിലാണ് നിക്കുന്നതെന്ന് ഞാന്‍ കരുതുന്നില്ല'', ഞാന്‍ പറഞ്ഞു.
ഫിഡല്‍ തന്റെ ബോഡിഗാര്‍ഡുകള്‍ കൊണ്ടുവന്ന പ്രത്യേക രീതിയിലുളള കറങ്ങുന്ന കസേരയ്ക്കടിയിലുള്ള ചെറിയ പരവതാനി ചുണ്ടിക്കാട്ടി: ''''അത് പേര്‍ഷ്യനാണ്'', അദ്ദേഹം പറഞ്ഞു. വീണ്ടും ചിരിച്ചു. പിന്നെ പറഞ്ഞു 'ഗോള്‍ഡ്‌ബെര്‍ഗ്, ഡോള്‍ഫിനുകളെപ്പറ്റിയുള്ള നിങ്ങളുടെ ചോദ്യം ഉന്നയിക്കൂ'.
അവിടെ നിന്ന്്് അതേ നിമിഷം തന്നെ ഞാന്‍ ഗാര്‍ഷിയയോട് ചോദിച്ചു.. 'ഡോള്‍ഫിനുകള്‍ക്ക് എത്ര തൂക്കമുണ്ട്.'.
'' ഡോള്‍ഫിനുകള്‍ 100 മുതല്‍ 150 കിലോവരെ ഭാരമുണ്ടാകും്'' അദ്ദേഹം മറുപടി പറഞ്ഞു.
'' ഡോള്‍ഫിനുകളെ ഈ രിതിയില്‍ പ്രകടനം നടത്താന്‍ നിങ്ങള്‍ എങ്ങനെയാണ് പരിശീലിപ്പിക്കുന്നത്?', ഞാന്‍ ചോദിച്ചു.
'അതൊരു നല്ല ചോദ്യമാണ്', ഫിഡല്‍ പറഞ്ഞു.
ഗാര്‍ഷിയ അക്വേറിയത്തിലെ മൃഗചികിത്സകയെ ഈ ചോദ്യത്തിന് ഉത്തരം പറയാന്‍ ഫോണിലൂടെ വിളിച്ചു. അവരുടെ പേര് സെലിയ എന്നാണ്. കുറച്ചു നേരത്തിനുശേഷം അന്റ്റോണിയോ കാസ്‌ട്രോ അവരുടെ പേരിന്റെ അവസാനഭാഗം പറഞ്ഞു. 'ഗുവേര'
'നിങ്ങള്‍ ചെയുടെ മകളാണോ', ഞാന്‍ ചോദിച്ചു.
'അതെ', അവര്‍ പറഞു.
'നിങ്ങള്‍ ഡോള്‍ഫിന്റെ ചികിത്സകയാണോ?',
'ഈ അക്വേറിയത്തിലെ എല്ലാ ജീവജാലകങ്ങളുടെയും സംരക്ഷണ ചുമതല എനിക്കാണ്', സെലിയ ഗുവേര പറഞ്ഞു.
'ചെ മൃഗങ്ങളെ വളരെ ഇഷ്ടപ്പെടിരുന്നു', അന്റ്റോണിയോ കാസ്‌ട്രോ പറഞ്ഞു.
ഷോ തുടങ്ങാനുള്ള സമയമായി. വെളിച്ചം മങ്ങി. മുങ്ങല്‍ വിഗദ്ധര്‍ വെള്ളത്തിലേക്കിറങ്ങി. കൂടുതല്‍ വിവവരിക്കേണ്ട കാര്യമില്ല. ഞാന്‍ ഒരിക്കല്‍ കൂടി പറയുന്നു. ഫിഡല്‍ പറഞ്ഞതുപോലെ തന്നെയായിരുന്നു ഷോ. എന്നെ അത് അത്ഭുതപ്പെടുത്തി. ഹവാനയിലെ അക്വേറിയത്തില്‍ അത്യജ്‌ലമായ ഡോള്‍ഫിന്‍ഷോയാണ് ഞങ്ങള്‍ കണ്ടത്. ഞാനിന്നുവരെ കണ്ടതില്‍ വച്ചേറ്റവും നല്ലത്. മൂന്നു കുട്ടികളുടെ അച്ഛന്‍ എന്ന നിലയില്‍ ഞാന്‍ വളരെയേറെ ഡോള്‍ഫിന്‍ഷോകള്‍ കണ്ടിരുന്നു. ഞാനിതുകൂടി പറയും: ഡോള്‍ഫിന്‍ഷോ ഫിഡല്‍ കാസ്‌ട്രോ ആസ്വദിക്കുന്നതുപോലെ മറ്റാരെങ്കിലും ആസ്വദിക്കുന്നത് ഞാനിന്നുവരെ കണ്ടിട്ടേയില്ല'.
അടുത്ത കുറിപ്പില്‍ ഞാന്‍ അമേരിക്കന്‍ ഉപരോധം, ക്യൂബയിലെ മതങ്ങളുടെ സ്ഥാനം, രാഷ്ട്രീയ വിമതരുടെ ദുരിതം, സാമ്പത്തിക പരിഷ്‌കാരം എന്നിവയെപ്പറ്റി പറയാം. ഇപ്പോള്‍ അക്വേറിയത്തില്‍ വച്ച് മനസില്‍ പതിഞ്ഞ ഒരു ഇമേജിനെപ്പറ്റി കൂടി പറയാം. ഞാന്‍ താഴെയുള്ള കസേരയിലാണ് ഇരുന്നത്. ചെ യുടെ മകളായിരുന്നു എനിക്ക് പിന്നില്‍. നീളമില്ലാത്ത, തവിട്ടുവര്‍ണത്തിലെ മുടിയായിരുന്നു അവര്‍ക്ക്. എല്‍.എല്‍. ബീനില്‍ ഒന്നു കയറിയിറങ്ങിയിരുന്നെങ്കില്‍ ഷോപ്പിംഗ് ഇപ്പോഴത്തെ ഫിഡല്‍ പഴയ ഫിഡലിനെപ്പോലെ തന്നെയിരിക്കുമായിരുന്നു.


2. ഫിഡല്‍ ആളുകളോട് മറ്റൊരു രീതിയില്‍ സംസാരിക്കുന്നു.

'ഞാന്‍ ക്യുബന്‍ മാതൃക ഇനി ഞങ്ങള്‍ക്കുപോലും ഗുണകരമല്ല' എന്ന പ്രസ്താവനയെ തെറ്റി ധരിച്ചുവെന്ന്' ഫിഡല്‍ കാസ്‌ട്രോ പറഞ്ഞതായി സി.എന്‍.എന്‍. റിപ്പോര്‍ട്ട് ചെയ്തു.
ഹവാന സര്‍വകലാശാലയില്‍ നടത്തിയ പ്രഭാഷണത്തിലും ക്യുബന്‍ ടിവിയില്‍ നടന്ന പ്രക്ഷേപണത്തിലും കാസ്‌ട്രോ 'ഞാന്‍ ഉദ്ദേശിച്ചത് ദ അറ്റ്‌ലാന്റിക്കിനുവേണ്ടി എന്നെ അഭിമുഖം നടത്തിയ ജെഫ്രി ഗോള്‍ഡ് ബെര്‍ഗ്'ഉദ്ദേശിച്ചിതിന്റെ നേരെ മറിച്ചുള്ള കാര്യമാണ് 'എന്നു പറഞ്ഞു.
വെള്ളായാഴ്ച, തന്നെ കൃത്യമായി തന്നെയാണ് ഞാന്‍ ഉദ്ധരിച്ചിരിക്കുന്നതെന്ന് കാസ്‌ട്രോ പറഞ്ഞു. ''വാസ്തവത്തില്‍ എന്റെ ഉത്തരം അര്‍ത്ഥമാക്കിയത് രണ്ട് അമേരിക്കന്‍ പത്രപ്രവര്‍ത്തകര്‍ ക്യൂബന്‍ മാതൃകയെപ്പറ്റി വ്യാഖാനിച്ചതിന് നേരെ മറിച്ചുള്ളതായിരുന്നു. മുഴുവന്‍ ലോകത്തിനു മറിയാവുന്നതുപോലെ എന്റെ നയം എന്നത്, മുതലാളിത്ത സംവിധാനം അമേരിക്കന്‍ ഐക്യനാടുകള്‍ക്കോ ലോകത്തിനോ പ്രയോജനപ്രദമല്ല എന്നതാണ്''- അദ്ദേഹം പഞ്ഞു. 'അത്തരം ഒരു സംവിധാനം എങ്ങനെയാണ് ക്യൂബയെപ്പോലുള്ള ഒരു സോഷ്യലിസ്റ്റ് രാജ്യത്തിന് ഗുണകരമാകുക?'.
ഗോള്‍ഡ്‌ബെര്‍ഗിനെ 'വലിയ പത്രപ്രവര്‍ത്തകന്‍' എന്നാണ് കാസ്‌ട്രോ വിശേഷിപ്പിച്ചത്. ''ഗോള്‍ഡ്‌ബെര്‍ഗിന് പദശൈലികള്‍ കണ്ടെത്താനാവില്ല, അവ അദ്ദേഹം പരിവര്‍ത്തനപ്പെടുത്തുകയും വ്യാഖ്യാനിക്കുകയുമാണ് ചെയ്യുക'-കാസ്‌ട്രോ പറഞ്ഞു. ''അദ്ദേഹത്തിന്റെ വിപുലീകൃത ലേഖനം വായിക്കാന്‍ ഞാന്‍ വളരെയേറെ താല്‍പര്യത്തോടെ കാത്തിരിക്കുകയാണ്.''
ഒന്നാമതായി, ഫിഡല്‍, വളരെ കരുണയോടെയുള്ള താങ്കളുടെ വാക്കുകള്‍ക്ക് വളരെയേറെ നന്ദി. രണ്ടാമത് ആ പ്രസ്്താവനയെപ്പറ്റി ഞാന്‍ വീണ്ടുമാലോചിച്ചു എന്ന ദു:ഖത്തോടെ പറയട്ടെ. 'ക്യൂബന്‍ മാതൃക ഞങ്ങള്‍ക്കുപോലും ഇനി പ്രായോജനകരമല്ല' എന്നു പറഞ്ഞാല്‍ 'ക്യൂബന്‍ മാതൃക ഞങ്ങള്‍ക്കുപോലും ഇനി പ്രായോജനകരമല്ല' എന്നുതന്നെയാണ് അര്‍ത്ഥം.
ജുലിയ സ്‌വീഗും ഞാനും കേട്ടതിന്റെ 'കൃത്യമായി നേരെ തിരിച്ചുള്ളകാര്യമാണ്' താന്‍ ഉദ്ദേശിച്ചത് എന്നാണ് ഫിഡല്‍ പറയുന്നത്് ഭാഷപരമായ ഒരു പരീക്ഷണമെന്ന നിലയില്‍ അദ്ദേഹത്തിന്റെ പ്രസ്താവനയുടെ എതിരര്‍ത്ഥം എന്താണ് എന്ന് നോക്കാം: '''ക്യുബന്‍ മാതൃക നന്നായി ഗുണകരമാണ്, അതുകൊണ്ട് തന്നെ മറ്റ് രാജ്യങ്ങളിലേക്ക് അത് കയറ്റുമതിചെയ്യണം എന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്' എന്നാവും. പക്ഷേ അതൊരിക്കലും അദ്ദേഹം പറഞ്ഞില്ല. അദ്ദേഹം പറഞ്ഞ കാര്യത്തിന് ഇതിനേക്കാള്‍ മറ്റെന്തെങ്കിലും അര്‍ത്ഥമുണ്ടോ? നിങ്ങള്‍ അദ്ദേഹം പറഞ്ഞത് വായിച്ചു. എനിക്കറിയില്ല ഈ പ്രസ്താവന (ക്യൂബന്‍മാതൃകയെപ്പറ്റി പറഞ്ഞില്ല എന്നുള്ള വാദം) ഫിഡലിനെ അഭിപ്രായത്തില്‍് എത്രത്തോളം കൃത്യമായി ഉദ്ധരിക്കപ്പെട്ടതാണെന്ന്!


3. അമേരിക്കയുടെ അസംബന്ധവും സ്വയം തോല്‍പ്പിക്കുന്ന അതിന്റെ ക്യൂബന്‍ നയവും


ഫിഡല്‍ കാസ്‌ട്രോയുമായി തുടരുന്ന സംഭാഷണ പരമ്പരയ്‌ക്കെതിരെ ഉയര്‍ന്ന വിമശനങ്ങള്‍ വൈവിധ്യമുള്ളതും താല്‍പര്യജനകവുമാണ്. വിമര്‍ശനങ്ങള്‍ കൂടുതലും വരുന്നത് കാസ്‌ട്രോയെ നിര്‍ദയം വെറുക്കുന്ന ക്യുബന്‍-അമേരിക്കക്കാരില്‍ നിന്നാണ്.
മൂന്ന് പ്രധാനപ്പെട്ട വിമര്‍ശനങ്ങളാണുള്ളത് ഉന്നയിക്കപ്പെട്ടത്. ഒന്നാമത്തെ വിമര്‍ശനം ഫിഡല്‍ കാസ്‌ട്രോയുള്ള വളരെയേറെ സൗമ്യമായ സമീപനമാണ് ഞാന്‍ എടുത്തത് എന്നാണ്. അതിന് തെളിവെന്നത് ഹവാന അക്വേറിയത്തിലേക്ക് ഞാന്‍ അദ്ദേഹത്തിനൊപ്പം പോയതും ഡോള്‍ഫിനുകളെ ഇഷ്ടപ്പെടുന്ന പ്രായം ചെന്ന വ്യക്തി എന്ന രീതിയില്‍ കാസ്‌ട്രോയെ വര്‍ണിച്ചതാണ്.
രണ്ടാമെത്ത വിമര്‍ശനം എന്നത് മനുഷ്യാവകാശ കാര്യത്തില്‍ ഫിഡലിന്റെ മോശമായ ചരിത്രത്തെപ്പറ്റി വേണ്ടത്ര കുറിപ്പുകള്‍ എടുക്കുന്നതില്‍ ഞാന്‍ പരാജപ്പെട്ടുവെന്നതാണ്. ഈ വിമര്‍ശനത്തിനൊപ്പിച്ചുള്ളതാണ് മൂന്നാമത്തെ വിമര്‍ശനം. ക്യൂബയ്‌ക്കെതിരെയുള്ള അമേരിക്കന്‍ ഉപരോധത്തെപ്പറ്റി ഞാന്‍ ഇടതുപക്ഷ വിമര്‍ശനം എളുപ്പത്തില്‍ ഉള്‍ക്കൊണ്ടുവെന്നതാണ്. ഉപരോധവും, തങ്ങളുടെ പൗരന്‍മാര്‍ അമേരിക്ക സന്ദര്‍ശിക്കുന്നത് വിലക്കിക്കൊണ്ടും അമേരിക്ക അടിച്ചേല്‍പ്പിച്ച ഉപരോധം കപടവും സ്വയം പരാജയപ്പെടുവെന്നും ഞാന്‍ പറഞ്ഞത് ഇടതുപക്ഷക്കാരുടെ വാദം ഉള്‍ക്കൊണ്ടാണെന്നാണ് വിമര്‍ശനം.

1. ഡോള്‍ഫിനുകളുമായി ബന്ധപ്പെട്ട കാര്യത്തിലേക്ക് വരാം. ഞാനൊരു റിപ്പോര്‍ട്ടറാണ്. ഭീകരനായ ഇവാന്‍ (ഇവാന്‍ ദ ടെറിബിള്‍) എന്നോട് അദ്ദേഹത്തിനൊപ്പം പന്തെറിയാന്‍ ചെല്ലാന്‍ പറഞ്ഞാല്‍ ഞാന്‍ അദ്ദേഹത്തിനൊപ്പം പന്തെറിയാനായി പോകും. പോള്‍ പോട്ട് വായുവില്‍ പറക്കാനായി (പാരാ ഗ്ലൈഡിംഗ്) വിളിച്ചാല്‍ ഞാനതിനുപോകും. സദ്ദാം ഹൂസൈന്റയൊപ്പം ചെറിയ രീതിയില്‍ ഗോള്‍ഫ് കളിക്കാനും തയ്യാറാകും. ഒരു റിപ്പോര്‍ട്ടര്‍ എന്ന നിലയില്‍ ഞങ്ങളുടെ വിഷയവസ്തുവുമായി എത്രത്തോളം ഭൗതികമായ അടുപ്പം സാധ്യമാകുമോ അത് നേടുക എന്നതിന് ഞങ്ങള്‍ ശ്രമിക്കും. അതുവഴി വിഷയവസ്്തുവിന്റെ സ്വഭാവം പെരുമാറ്റവും എത്രത്തോളം മനസിലാക്കാനാവും എന്നും തെരയുകയാണ് ചെയ്യുക. ഈ ഉത്തരം രണ്ടാമത്തെ വിമര്‍ശനത്തിലേക്ക് കൊണ്ടുപോകും

2. ഭീകരനായ ഇവാനോ, പോള്‍പോട്ടോ അല്ലെങ്കില്‍ സദ്ദം ഹുസൈനോ ഒന്നുമല്ല ഫിഡല്‍ കാസ്‌ട്രോ. ചില വൃത്തങ്ങളില്‍, സമഗ്ര ഏകാധിപത്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും ദുഷ്ടനായ സേച്ഛാധിപതിയായല്ലാതെ ഫിഡില്‍ കാസ്‌ട്രോയെ കാണുന്നതില്‍ വിലക്കുണ്ട്. പക്ഷേ രേഖകള്‍ ഈ വിശ്വാസത്തെ പിന്തുണയ്ക്കില്ല. തീര്‍ച്ചയായും ക്യൂബ ഇപ്പോഴും ഏക പാര്‍ട്ടി ഭരണത്തിന്‍ കീഴിലാണ്. അവിടെ അഭിപ്രായപ്രകടനത്തിന് സ്വാതന്ത്ര്യമില്ല. അവരുടെ ജയിലുകളില്‍ വളരെയേറെ വിമതരുണ്ട് (അവരുടെ മോചനത്തില്‍ ചില ധാരണകളായെങ്കിലും). ക്യൂബന്‍ സോഷ്യലിസ്റ്റ് രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി നിലപരിശായ അവസ്ഥയിലാണ്. ക്യൂബയിലെ മനുഷ്യാവകാശ സ്ഥിതിയെപ്പറ്റിയുള്ള ആംനെസ്റ്റി ഇന്റര്‍നാഷണല്‍, ഹ്യൂമന്റൈറ്റ്‌സ് വാച്ച്, യു.എസ്. വിദേശകാര്യ വിഭാഗം എന്നിവയുടെ റിപ്പോര്‍ട്ടുകള്‍ ഞാന്‍ വായിച്ചിട്ടുണ്ട്. ഈ റിപ്പോര്‍ട്ടുകള്‍ ക്യൂബയിലെ സുഖകരമല്ലാത്ത ദൃശ്യങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്. അതുപോലെ തന്നെ, സൗജന്യ ആരോഗ്യ പരിപചരണവും വിദ്യാഭ്യാസവും എല്ലാ ക്യൂബക്കാര്‍ക്കും സാധ്യമാക്കിയതിനാല്‍ വിപ്ലവത്തെ വാഴ്ത്തണമെന്ന വാദത്തോടും എനിക്ക് പൂര്‍ണമായി യോജിപ്പില്ല. സൗജന്യ ആരോഗ്യപരിരക്ഷയേക്കാള്‍ ഞാന്‍ പ്രധാനമായി കണുന്നത് രാഷ്ട്രീയ സ്വാതന്ത്ര്യത്തെയാണ്. മറുവശത്ത്, മനുഷ്യാവകശാ റിപ്പോര്‍ട്ടുകള്‍ വായിക്കുമ്പോള്‍ സിംബാംബ്‌വെ, ബര്‍മ, ഇറാന്‍, സിറിയ, ലിബിയ, ഉത്തര കൊറിയ, എറിട്രിയ, വെനസ്വേല (!)..തുടങ്ങി ഏതാണ്ട് അവസാനിക്കാത്ത പട്ടികയില്‍ പെടുന്ന രാജ്യങ്ങളിലെ നേതൃത്വവുമായി ക്യുബയുടെ നേതൃത്വം തുലനം ചെയ്യാന്‍പോലും ധാര്‍മികമായി പറ്റില്ല. ചൈനയുടെ മനുഷ്യാവകശാ രേഖകള്‍ നോക്കിയാല്‍ ക്യൂബ ഒരു നോര്‍വെയെപ്പോലെയാണെന്ന് പറയേണ്ടി വരും.
ഞാന്‍ നേതൃത്വത്തെ വിലയിരുത്താന്‍ ശ്രമിക്കുന്നത് ഉട്ടോപ്പ്യന്‍ ആദശര്‍മാതൃകയുടെയോ മികച്ച നേതൃതപാടവത്തിന്റെയോ മാത്രം അിടച്ചസ്ഥാനത്തിലല്ല. പകരം അവര്‍ ഏത് നേതൃത്വത്തിന് പകരമാണോ വന്നത് അതുമായി തുലനപ്പെടുത്തിയാണ്. അതുകൊണ്ടാണ് ചിലയാളുകള്‍ കഴിഞ്ഞ ഏഴ് വര്‍ഷമായി ഇറാഖില്‍ നടക്കുന്ന കുഴപ്പങ്ങള്‍ക്കും അക്രമങ്ങള്‍ക്കുമെതിരെ നിശബ്ദത പാലിക്കുമ്പോള്‍ ഞാന്‍ നിശബ്ദനായിരിക്കാത്തതും. സദ്ദാമിനു കീഴില്‍ ഇറാഖ് ഒരു അസ്ഥികൂട നിക്ഷേപ കേന്ദ്രം പോലെയായിരുന്നു. പക്ഷേ അത് മാധ്യമങ്ങള്‍ തുറന്നുകാട്ടി. അതിനെ പല ലിബറലുകള്‍ അവഗണിക്കുകയും ചെയ്തു. അധിനിവേശത്തുമുള്ള ഇറാഖ് എന്നത് അത്രഅപകടരമല്ലാത്ത രാജ്യമായിരുന്നു എന്ന് സമ്മതിക്കാതിരിക്കല്‍ ബൗദ്ധികപരമായി സത്യസന്ധതയില്ലായ്മയും ധാര്‍മികമായി ജുഗുപ്‌സിതവുമാണ്. ഇതാണ് ഫിഡല്‍ കാസ്‌ട്രോയുടെ കാര്യത്തിലും ശരി. ഞാന്‍ അദ്ദേഹത്തിന്റെ വിപ്ലവത്തെ വിലയിരുത്തന്നത് അത് സ്ഥാനഭ്രഷ്ടമാക്കിയ അധികാരവവുമായി തുലനപ്പെടുത്തിയാണ്. ആ ഭരണമെന്നത് ബാറ്റിസ്റ്റയുടെ തെമ്മാടികൂട്ടങ്ങളുടെ ഭരണമായിരുന്നു. ബാറ്റിസ്റ്റ കൈവിരലില്ലെണ്ണാവുന്ന ഉന്നതകുലജാതരുടെയും അമേരിക്കന്‍ മാഫിയാ നേതാക്കളുടെയും സുഹൃത്തായിരുന്നു. സാവര്‍ത്രികമായ സൗജന്യ ആരോഗ്യ പരിപരണത്തിന്റെും വിദ്യാഭ്യാസത്തിന്റെയും കാര്യത്തില്‍ നൂതന രീതികള്‍കൈക്കൊണ്ടതിന് കാസ്‌ട്രോയെ ആദരിക്കണമെന്ന് വാദത്തോട് എനിക്ക് ചില വിയോജിപ്പികുണ്ടെിലും, ബാറ്റിസ്റ്റയുടെ കീഴില്‍ ജീവിച്ച മിക്ക പാവപ്പെട്ട ക്യൂബക്കാരും (അതായത് ഭൂരിപക്ഷം ക്യൂബക്കാരും)ഈ നവീകരണത്തെ അംഗീകരിച്ചിരുന്നു എന്നതാണ് സത്യം.
3. ഉപരോധത്തെപ്പറ്റി: ക്യൂബയോടുള്ള അമേരിക്കന്‍ നയത്തോടു എനിക്കുള്ള എതിര്‍പ്പുകള്‍ മൂന്നു തലങ്ങളുള്ളതാണ്. ഒന്ന്, എന്റെ സുഹൃത്ത് ജൂലിയ സ്‌വീഗ് പറഞ്ഞതുപോലെ നിങ്ങള്‍ അമ്പതുവര്‍ഷമായി ഒരു കാര്യം തന്നെ ചെയ്തിട്ട് ഒരു മാറ്റവും ഉണ്ടാവുന്നില്ലെങ്കില്‍ മറ്റെന്തെങ്കിലും ചെയ്യുന്നതാവും നല്ലത്. കാസ്‌ട്രോ കാരണം പലായനം ചെയ്ത പല ക്യൂബക്കാരുടെയും സ്വത്തവകാശം പുന:സ്ഥാപിക്കുന്നതില്‍ അമേരിക്കന്‍ ഉപരോധം പരാജയപ്പെട്ടു. അത് ലാറ്റിനമേരിക്കയുടെ നല്ല പങ്കും ഒന്നൊന്നായി വന്ന അമേരിക്കന്‍ പ്രസിഡന്റുമാരില്‍ നിന്നും അകറ്റി. അത് നേതൃത്വമെന്ന നിലയില്‍ തന്റെ പരാജയങ്ങള്‍ക്ക് ഉടന്‍ മറുപടി പറയാനുള്ള ഒരു ഉത്തരം കാസ്‌ട്രോയ്ക്ക് നല്‍കി. അത് തങ്ങളുടെ ജനാധിപത്യ വിരുദ്ധ നയങ്ങള്‍ ന്യായീകരിക്കാന്‍ ക്യൂബന്‍ സര്‍ക്കാരിന് ഒരു കാരണം നില്‍കി. മാത്രമല്ല തീര്‍ച്ചയായും അത് അധികാരത്തില്‍നിന്ന് കാസ്‌ട്രോ സഹോരന്‍മാരെ അകറ്റുന്നില്‍ പരാജയപ്പെട്ടു. രണ്ടാമത്തെ കാരണം: കാപട്യം. ഞാന്‍ നേരത്തെ ചൂണ്ടിക്കാട്ടിയതുപോലെ ക്യുബ എന്റെ അഭിപ്രായത്തില്‍ മനുഷ്യാവശകാല ലംഘന കാര്യത്തില്‍ രണ്ടാം നിരക്കാര്‍ മാത്രമാണ്. നമ്മള്‍ എല്ലാത്തരം ഭീകര ഭരണങ്ങളുമായി വലിയ ഇടപാടുകള്‍ നടത്തുന്നുണ്ട്. നമ്മള്‍ നമ്മുടെ താല്‍പര്യത്തിനുവേണ്ടി ഇറാനിലെ ദുഷ്ട നേതൃത്വവുമായി ചര്‍ച്ചയ്ക്ക് ശ്രമിക്കുന്നു. നമുക്ക് കുബയിലും ലാറ്റിനമേരിക്കയിലൂം താല്‍പര്യങ്ങളുണ്ട്. അതില്‍ മുന്നോട്ടുപോവാനായിട്ടില്ല. കാരണം നമ്മള്‍ 50 വര്‍ഷം പ്രായമായ ഉപരോധത്തില്‍ തന്നെ തങ്ങി നില്‍ക്കുകയാണ്
മൂന്നാമത്തെ കാരണം രണ്ടാമത്തെ കാരണവുമായി ബന്ധപ്പെട്ടതാണ്: കാലഹരണപ്പെടല്‍. ക്യൂബ മാറുകയാണ്. നിങ്ങള്‍ അതെപ്പറ്റി നേരത്തെ കേട്ടിട്ടുണ്ടോ എന്നെനിക്കുറപ്പില്ല. പക്ഷേ ക്യൂബന്‍ മാതൃക ക്യുബയ്ക്ക് ഇനി ഗുണകരമല്ല. അതിനാലാണ് സ്വകാര്യവല്‍ക്കരണത്തെയും പഴയ പല വിലക്കപ്പെട്ട സാമ്പത്തിക സങ്കല്‍പങ്ങളെയും പരീക്ഷിക്കാന്‍ മുതിരുന്നത്. ഒരു നിയന്ത്രിത മുതലാളിത്തത്തിലേക്കുള്ള രുപാന്തരീകരണത്തിന് ക്യൂബയ്ക്ക് സഹായം ആവശ്യമാണ്. യൂറോപ്യന്‍ യൂണിയന്‍ സഹായിക്കാന്‍ തയ്യാറാണ്. ബ്രസീലും ബാക്കി ലാറ്റിന്‍ അമേരിക്കയും സഹായിക്കാന്‍ തയ്യാറാണ്. തങ്ങള്‍ക്ക് പണം ഉണ്ടാക്കാനാവുമെങ്കില്‍ ചൈനയും സഹായിക്കാന്‍ എപ്പോഴും സന്നദ്ധമാണ്. എന്നാല്‍ അമേരിക്ക ഈ കളിയില്‍ സ്വയം കാഴ്ചക്കാരനായി പുറത്ത് ബഞ്ചിലിരിക്കുകയാണ്. ക്യൂബയ്ക്ക് അമേരിക്കന്‍ ഉപരോധം ഒരു വിഷയമാകുന്നത് കുറഞ്ഞു കുറഞ്ഞു കൊണ്ടിരിക്കുകയാണ്. എത്രയും പെട്ടന്ന് അതൊരു വിഷയമേ അല്ലാതാകും. ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ക്യൂബയുടെ ഭരണത്തില്‍ എന്തെങ്കിലും സ്വാധീനം ചെലുത്തണമെന്നുണ്ടെങ്കില്‍ ക്യൂബയോട് സംസാരിക്കുന്നതാവും യഥാര്‍ത്ഥത്തില്‍ മിടുക്ക്.


വിവര്‍ത്തനം: ആര്‍.കെ. ബിജുരാജ്

കടപ്പാട്: ദ അറ്റ്‌ലാന്റിക്
2010 സെപ്റ്റംബര്‍ 8, 2010


കുറിപ്പുകള്‍:

1. 2010 സെപ്റ്റംബര്‍ 8, 10, 16 തീയതികളിലാണ് ജെഫ്‌റി ഗോള്‍ഡ്‌ബെര്‍ഗ് 'ദ അറ്റ്‌ലാന്റിക്കില്‍' ഈ കുറിപ്പുകള്‍ എഴുതിയത്.
2. ക്യൂബന്‍ മിസൈല്‍ പ്രതിസന്ധി: 1962 ല്‍ ശീതയുദ്ധ കാലത്ത് ക്യൂബയില്‍ സോവിയറ്റ്‌യൂണിയന്‍ സൈനികതാവളങ്ങള്‍ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് ഉണ്ടായ രാജ്യാന്തര പ്രതിസന്ധി. അമേരിക്കയുടെ നല്ല പങ്കും നശിപ്പിക്കാവുന്ന വിധത്തിലാണ്, ബാലിസ്റ്റിക്ക് ആണവ മിസൈലുകള്‍ വിക്ഷേപിക്കാവുന്ന താവളങ്ങള്‍ സോവിയറ്റ് യൂണിയന്‍ ഒരുക്കിയത്. തങ്ങളെ ആക്രമിക്കുന്നതിനുവേണ്ടിയാണ് ഈ താവളങ്ങള്‍ എന്നാരോപിച്ച് അമേരിക്ക ക്യുബയുമായി യുദ്ധത്തിനൊരുങ്ങി.
3. എല്‍.എല്‍.ബീന്‍: അമേരിക്കയിലെ പ്രമുഖ വസ്ത്രവിതരണ കമ്പനി. 1912 ല്‍ സ്ഥാപിക്കപ്പെട്ടു. ലോകമെങ്ങും ശാഖകളുള്ള സ്ഥാപനമാണിത്.
3. ഭീകരനായ ഇവാന്‍/ ഇവാന്‍ ദ ടെറിബിള്‍: റഷ്യയിലെ ആദ്യ സാര്‍ ചക്രവര്‍ത്തി. അദ്ദേഹത്തിന്റെ കീഴിലാണ് ആദ്യമായി റഷ്യ പൂര്‍ണമായും ഏകാധിപത്യ രാഷ്ട്രമായത്. തികഞ്ഞ ജനമര്‍ദകന്‍ കൂടിയായിരുന്നു ഇവാന്‍.



ജെഫ്രി ഗോള്‍ഡ് ബെര്‍ഗ്

ലോകപ്രശസ്ത പത്രപ്രവര്‍ത്തകനാണ് ജെഫ്രി ഗോള്‍ഡ്‌ബെര്‍ഗ്്. രാജ്യാന്തര വിഷയങ്ങളില്‍ വിദഗ്ധന്‍. 1965 ല്‍ ജനിച്ചു. അമേരിക്കന്‍-ഇസ്രായേല്‍ വംശജനാണ്. മദ്ധ്യപൂര്‍വദേശവും ആഫ്രിക്കയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ സവിശേഷ അറിവുകളുണ്ട്. . ഇസ്രായേലുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഏറ്റവും അധികം സ്വാധീനമുള്ള ജേര്‍ണലിസ്റ്റ്/ബ്ലോഗര്‍ എന്നാണ് ജെഫ്രി ഗോള്‍ഡ് ബര്‍ഗീ വിശേഷിപ്പിക്കപ്പെടുന്നത്. 'വാഷിംഗ്ടണ്‍ പോസ്റ്റി'ലായിരുന്നു തുടക്കം. പിന്നീട് ജറുസലേം പോസറ്റിന്റെ കോളമിസ്റ്റായി. 2000 ഒക്‌ടോബറില്‍ 'ദ ന്യൂയേറാര്‍ക്കറി'ല്‍ ചേര്‍ന്നു. 'പ്രിസണേഴ്‌സ്: എ മുസ്ലിം 'ആന്‍ഡ് എ ജ്യൂ എക്രോസ് ദ മിഡല്‍ ഈസ്റ്റ് ഡിവൈഡ്' എന്ന പുസ്തകത്തിന്റെ രചയിതാവാണ്.


Samakalika Malayalam Varika
2010 october 8

Saturday, July 17, 2010

കുറ്റവാളി ജന്മങ്ങള്‍

ജ്ഞാനപീഠ ജേതാവും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ മഹാശ്വേതാ ദേവി ജനക്കൂട്ടത്തിന്റെ 'ബീഹാര്‍ മോഡല്‍' നിയമം നടപ്പാക്കലിനു പിന്നിലെ മനശാസ്ത്രം വിശദമാക്കുന്നു. ആള്‍ക്കൂട്ടനീതി യാദൃശ്ചികമാണാ? ആരാണ് ഇരകള്‍? എന്തുകൊണ്ട് 'എടപ്പാള്‍' അരങ്ങേറുന്നു?



മഹാശ്വേതാ ദേവി



ബീഹാറിലെ വൈശാലിയില്‍ കഴിഞ്ഞ മാസം 10 പേര്‍ ആള്‍ക്കൂട്ടത്തിന്റെ നിയമത്തിന് ഇരയായി. അവര്‍ വിജ്ഞാപനങ്ങളില്‍ ഇല്ലാത്ത 'നാറ്റ്' സമുദായത്തില്‍പ്പെട്ടവരാണ്. ഇന്ത്യയില്‍ വിജ്ഞാപനങ്ങളില്‍ ഇല്ലാത്ത സമുദായങ്ങളെപ്പറ്റി വായനക്കാര്‍ക്ക് പരിചയമുണ്ടോ എന്ന് എനിക്കറിയില്ല. വളരെ മുമ്പ്, '70 കളില്‍ ഈ ജനങ്ങളിലേക്ക് ഞാന്‍ അടുക്കാനുണ്ടായ കാരണം ചുരുക്കത്തില്‍ പറയാന്‍ ശ്രമിക്കാം. അക്കാലത്ത് ഞാന്‍ ആദിവാസികളില്‍ തല്‍പരയായിരുന്നു. ഗ്രാമത്തിലെ മധ്യവര്‍ഗത്തിന്റെ നിര്‍ദേശനാനുസരണം മേദിനിപുരത്തെ ലോധകള്‍ മോഷണവും പിടിച്ചുപറിയും നടത്തുമെന്ന് അറിയാം. ലോധകള്‍ (ലുബ്ധക്‌സ് അല്ലെങ്കില്‍ നായാടികള്‍ എന്നും ഇവര്‍ അറിയപ്പെടുന്നു) വനവാസികളാണ്. മിക്കപ്പോഴും മര്‍ദനത്തിനും കുടിയൊഴിപ്പിക്കലിനും ആള്‍ക്കൂട്ട നീതിക്കും ഇരയാകുന്ന ഇവര്‍ 'ജന്മനാ കുറ്റവാളികള്‍' ആയിട്ടാണ് അറിയപ്പെടുന്നത്-ഈ പട്ടംചാര്‍ത്തലിന് കൊളോണിയല്‍ കാലഘട്ടത്തില്‍ ബ്രിട്ടീഷുകാര്‍ പാസാക്കിയ വെറുക്കപ്പെട്ട കുറ്റവാളി ഗോത്ര ആക്റ്റിലൂടെ (1871) നിയമാംഗീകാരവും ലഭിച്ചു. ആ നിയമത്തിനു കീഴില്‍ നിരവധി നാടോടി സമുദായങ്ങള്‍ കുറ്റവാളികള്‍ എന്നു മുദ്രകുത്തപ്പെട്ടു. പശ്ചിമ ബംഗാളില്‍ അത്തരത്തില്‍ മൂന്ന് ഗോത്രങ്ങളുണ്ട്: മേദിനിപുരത്തെ ലോധകള്‍, പുരുലിയയിലെ ഖേരിയ-സബാറുകള്‍, ഭീര്‍ഭത്തിലെ ധേക്കാരോകള്‍. ഈ ജനതകള്‍ക്ക് ചാര്‍ത്തിക്കൊടുത്തിരിക്കുന്ന മുദ്രകള്‍ക്കെതിരെ വര്‍ഷങ്ങളായി ഞാന്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്; പക്ഷെ ഒരു ഫലവുമില്ല. പശ്ചിമ ബംഗാള്‍ മുപ്പതുവര്‍ഷമായി സി.പി.എം. നേതൃത്വത്തിലുളള ഇടതുമുന്നണിക്കു കീഴിലാണ് . അവരോ കേന്ദ്ര സര്‍ക്കാരോ 'കുറ്റവാളി ജാതികള്‍' എന്നറിയപ്പെടുന്ന വിഭാഗത്തിന്റെ വേദനകള്‍ അകറ്റുന്നതിന് ഒന്നും ചെയ്തിട്ടില്ല; ഇനിമേല്‍ കുറ്റവാളി ജനതകളായി ആരെയും പരിഗണിക്കരുതെന്ന 1952 ലെ വിജ്ഞാപനമൊഴിച്ച് ഒന്നും സംഭവിച്ചിട്ടില്ല. അതിലൂടെയാകട്ടെ ഈ വിഭാഗങ്ങള്‍ വിജ്ഞാപനത്തിനു പുറത്തുമായി.
1998 ല്‍ പുരുലിയയില്‍ പോലീസ് മൃഗീയമായി ബുധാന്‍ സബാര്‍ എന്നയാളെ കൊലപ്പെടുത്തി. ആ സംഭവത്തിനു മുമ്പ് കുറ്റവാളി ജനതകളുടെ സാഹചര്യത്തെപ്പറ്റി വ്യക്തിപരമായി എനിക്കറിയുമായിരുന്നില്ല. ഡോ. ജി.എന്‍.ദേവിയും (ഗുജറാത്തിലെ ആദിവാസി ജനതകള്‍ക്കൊപ്പം അക്ഷീണം പ്രവര്‍ത്തിച്ചിട്ടുളളയാള്‍) സുഹൃത്തുക്കളും മേദിനിപുരം വിദ്യാസാഗര്‍ സര്‍വകലാശാലയില്‍ എന്നെ കാണാന്‍ വരുമ്പോള്‍ ഈ സംഭവവും മറ്റ് അക്രമങ്ങളും ഞാന്‍ അറിഞ്ഞിരുന്നില്ല. അതിനാല്‍ അവരെ മനസിലാക്കാനുമായില്ല. ദേവിയുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് ബറോഡയില്‍ ആദിവാസിളെപ്പറ്റി സംസാരിക്കാന്‍ ഞാന്‍ പോയി. ആദിവാസി ഭാഷ, സംസ്‌കാരം, സാഹിത്യം എന്നിവ പരിപോഷിപ്പിക്കാനുളള സംഘടനയായ 'ഭാഷ'യുടെ പ്രതിവര്‍ഷ വേറിയര്‍ എല്‍വിന്‍ സ്മാരക പ്രഭാഷണ വേദിയില്‍ ഞാന്‍ സംസാരിച്ചു.
1998 ല്‍ ബുധാന്റെ മരണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഞാനും സജീവമായിരുന്നു. പശ്ചിം ബംഗാ ഖേരിയ സബാര്‍ കല്യാണ്‍ സമിതിയുടെ പേരില്‍ കല്‍ക്കത്ത ഹൈക്കോടതിയില്‍ ഞങ്ങള്‍ കേസ് കൊടുത്തിരുന്നു. ബറോഡയില്‍ ഞാന്‍ സംസാരിച്ചത് 'വിജ്ഞാപനത്തില്‍ ഇല്ലാത്ത ജനതകളെ'പ്പറ്റിയായിരുന്നു. ഞാന്‍ കേള്‍വിക്കാരോട് ചോദിച്ചു: ''ആദിവാസികള്‍ക്കു വേണ്ടി മാത്രമല്ലാതെ, നമ്മുടെ അടയാളപ്പെടുത്താത്ത ആദിവാസികള്‍ക്കുവേണ്ടിയും ആരാണ് പ്രവര്‍ത്തിക്കുക?''. ദേവി, ലക്ഷ്മണ്‍ ഗേക്ക്‌വാദ് (ഉചാല്യയുടെ രചനയ്ക്ക് സാഹിത്യ അക്കാദമി അവര്‍ഡ് ലഭിച്ച വ്യക്തി), ഗാന്ധി പണ്ഡിതനായ ത്രിദിപ് ഷുരൂദ് (ഹരിലാല്‍ ഗാന്ധിയെപ്പറ്റി ചന്തുലാല്‍ ദലാല്‍ രചിച്ച ജീവചരിത്രത്തിന്റെ വിവര്‍ത്തകന്‍), ഗ്രാമ വികസന ഗവേഷന്‍ അജോയി ദാന്‍ഡേക്കര്‍ എന്നിവര്‍ക്കൊപ്പം ആ രാത്രി ഞാന്‍ കുറേയേറെ സംസാരിച്ചു. ആ ചൂടുപിടിച്ച ചര്‍ച്ചകളിലാണ് വിജ്ഞാപനേതര-നാടോടി ഗോത്ര അവകാശ കര്‍മ സമിതി വാര്‍ത്താ പത്രികയായ 'ബുധാന്‍' ഉരുവെടുക്കുന്നത്.
ആദ്യ ലക്കം മുതലുളള ബുധാന്‍ കൈവശമുണ്ടോ എന്നെനിക്കുറപ്പില്ല. പക്ഷെ അതിലൊന്നില്‍ ഞങ്ങള്‍ എല്ലാ വിഭാഗങ്ങളുടെയും സമഗ്രമായ പട്ടിക പ്രസിദ്ധീകരിച്ചിരുന്നു. അതില്‍ നാറ്റുകളുടെ പേരുമുണ്ട്.
ഞങ്ങളുടെ പിന്നീടുളള ശ്രമങ്ങളില്‍ ബീഹാര്‍ പങ്കാളികളായിരുന്നോ? ഞാന്‍ ഓര്‍മിക്കുന്നില്ല. പക്ഷെ എങ്ങനെയാണ് ആള്‍ക്കൂട്ടത്തിന്റെ നിയമം നടപ്പാകുന്നത് എന്ന് മുന്‍ അനുഭവങ്ങളില്‍ നിന്ന് എനിക്ക് നന്നായി അറിയാം.
പുരുലിയയിലെ ലോധകളും ഖേരിയകളും കൊളളയ്ക്കും കവര്‍ച്ചയ്ക്കും നിര്‍ബന്ധിക്കപ്പെടുന്നതിന്റെ കുറേയേറെ സംഭവങ്ങള്‍ ഓര്‍ക്കുന്നുണ്ട്. ബുധാനിലെ ഒരു ലേഖനത്തില്‍ പറയുന്നതുപോലെ ''... പോലീസുകാരാലും മോഷണവസ്തുക്കള്‍ കൈപ്പറ്റുന്നവരാലുമാണ് ഈ വിഭാഗക്കാര്‍ കുറ്റകൃത്യങ്ങള്‍ ചെയ്യാന്‍ നിര്‍ബന്ധിക്കപ്പെടുന്നത്''. പര്‍ധി വിഭാഗത്തില്‍ പെടുന്ന ലക്ഷ്ണണ്‍ ഗേക്ക്‌വാദ് ഇതിന് സാക്ഷ്യം നല്‍കുന്നുണ്ട്. എനിക്കുമിതറിയാം കാരണം 20 വര്‍ഷത്തിലേറെയായി പശ്ചിമ ബംഗാളില്‍ വിജ്ഞാപനത്തിനുപുറത്തുളള ജനവിഭാഗങ്ങള്‍ക്കൊപ്പം ഞാന്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. 1998 ലാണ് 'ബുധാന്‍' തുടങ്ങുന്നത്. ഇത് 2007 ഒക്‌ടോബറാണ്.
സെപ്റ്റംബറില്‍ ജനക്കൂട്ടം നിയമ നടപ്പാക്കിയതിനു ശേഷം വൈശാലിയില്‍ നിന്ന് വന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത് 10 നാറ്റുകളെ ജനക്കൂട്ടം അടിച്ചുകൊന്നത് അവര്‍ മോഷ്ടാക്കളുടെ സംഘത്തില്‍പെട്ടവരായതിനാലാണ് എന്നാണ്. എന്തുകൊണ്ടാണ് 10 പേരെ കൊലപ്പെടുത്തിയതിനെപ്പറ്റി അന്വേഷണം നടക്കാത്തത്? എവിടെയാണ് ഈ നാറ്റുകള്‍ താമസിച്ചിരുന്നത്? എന്തായിരുന്നു അവരുടെ തൊഴില്‍? വൈശാലിയിലെ പോലീസുകാര്‍ക്ക് എന്താണ് പറയാനുളളത് ? ആള്‍ക്കൂട്ടനിയമം നടപ്പാക്കലിനെപ്പറ്റി ബീഹാര്‍ മുഖ്യമന്ത്രി എന്താണ് പറയുന്നത്? എന്തുകൊണ്ടാണ് ബീഹാര്‍ പോലീസ് നടപടികള്‍ എടുക്കാത്തത്? നാറ്റുകള്‍ ജന്മനാ കുറ്റവാളികളാണോ? വര്‍ഷങ്ങളായി ഈ വിഭാഗങ്ങള്‍ക്കെതിരെ നടക്കുന്ന ക്രൂരവും അന്യായവുമായ മുദ്രയടിക്കലിനെതിരെ പോരാട്ടം നടക്കുന്നതും അവര്‍ക്കെതിരെയുളള അക്രമങ്ങള്‍ ഞങ്ങള്‍ തുടര്‍ച്ചയായി ദേശീയ മനുഷ്യാവകാശ കമ്മിഷനെ അറിയിച്ചുകൊണ്ടിരിക്കുന്നതും ബീഹാര്‍ ഭരണാധികാരികള്‍ക്ക് അറിവില്ലേ? ഞങ്ങളുടെ നിര്‍ദേശ പ്രകാരം അന്നത്തെ ദേശീയ മനുഷ്യവകാശ കമ്മിഷന്‍ അധ്യക്ഷ ജെ.എസ്.വര്‍മ വിജ്ഞാപനേതര വിഭാഗങ്ങള്‍ താമസിക്കുന്ന സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരെ വിളിച്ചു കൂട്ടിയിരുന്നു. ഇന്ന് എന്റെ പഴയ കാലം ഓര്‍ക്കുന്നതില്‍ അര്‍ത്ഥമില്ല. അവസാനം 2006 ജനുവരി 14 ന് ജി.എന്‍.ദേവിയും മൈസൂരിലെ ഉദയ നാരായണ്‍ സിംഗും ഞാനും ഇന്ത്യയില്‍ വിജ്ഞാപനത്തില്‍പ്പെടാത്ത വിഭാഗങ്ങള്‍ക്കുവേണ്ടി എന്തെങ്കിലും സമൂര്‍ത്തമായി ചെയ്യണമെന്ന് അപേക്ഷിക്കുന്ന കത്ത് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ നേരില്‍ കണ്ട് നല്‍കി. 'എന്തെങ്കിലും' നടന്നു. മഹാരാഷ്ട്രയിലെ ബാല്‍കൃഷ്ണ റെന്‍കേയുടെ കീഴില്‍ പ്രത്യേക കമ്മിഷന്‍ നിമിക്കപ്പെട്ടു. വിജ്ഞാപനങ്ങളിലില്ലാത്ത ഗോത്രങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താനുളള പരിഹാര മാര്‍ഗ്ഗങ്ങളാണ് അദ്ദേഹം നിര്‍ദേശിക്കേണ്ടത്.
റെന്‍കേ ഇപ്പോഴും തന്റെ റിപ്പോര്‍ട്ട് തയാറാക്കുകയാണെന്നാണ് അറിയാന്‍ കഴിഞ്ഞത്!.
ബീഹാറില്‍ 10 നാറ്റുകള്‍ കൊല്ലപ്പെട്ടത് എന്നെ സംബന്ധിച്ച് പശ്ചിമ ബംഗാളില്‍ ലോധകളും സബാറുകളും കൊല്ലപ്പെടുന്നത് പോലെ തന്നെയാണ്. സി.പി.എം. നേതൃത്വത്തിലുളള ഇടതു മുന്നണിയുടെ ഭരണത്തിന്റെ ആദ്യ വര്‍ഷങ്ങളില്‍, 1977-79 കാലയളവില്‍ മാത്രം മദീനപുരത്ത് 37 ലോധകള്‍ കശാപ്പുചെയ്യപ്പെട്ടിരുന്നു. 1998 ല്‍ ബുധാന്‍ സബാര്‍ സംഭവം നടക്കുന്നതുവരെ നിരവധി ഖേരി-സാബാറുകള്‍ 'കുറ്റവാളി ഗോത്ര'ത്തില്‍പെടുന്നുവെന്ന കാരണത്താല്‍ കൊല്ലപ്പെട്ടിരുന്നു.
ഇത്തരം എല്ലാ കേസുകളുടെയും അന്വേഷണം ഒടുവില്‍ ഈ വാക്കുകളില്‍ അവസാനിക്കും: '' പോലീസിന്റെ കഴിവുകേടുകൊണ്ട്....''
അതായിരിക്കും ഇതിന്റെയും അവസാനം. ചിലപ്പോള്‍ പശ്ചിമ ബംഗാളില്‍ ലോധകളോ ഖേരിയ-സബാറുകള്‍ ഇനി കൊല്ലപ്പെടില്ലായിരിക്കും. എന്നാല്‍ ലോധ-ഖേരിയ-സബാര്‍ വിഭാഗത്തില്‍ ജനിച്ചതിനാല്‍ അവര്‍ അവഹേളിക്കപ്പെടുന്നത് ഇനിയും തുടരും. അടുത്ത ദിവസമാണ് എനിക്കറിയാവുന്ന, ബിരുദധാരിയായ ലോധ യുവാവിന് ഗ്രാമത്തിലെ സ്‌കൂളില്‍ ജോലി കിട്ടിയത്. സ്‌കൂള്‍ അധികാരികള്‍ 1,70,000 രൂപ കൈക്കൂലി നല്‍കാന്‍ അയാളോട് ആവശ്യപ്പെട്ടു. അവന് അത് കഴിയുമായിരുന്നില്ല. അയാള്‍ ക്ലാസില്‍ പഠിപ്പിച്ചുകൊണ്ടിരിക്കുമ്പോള്‍ സ്‌കൂള്‍ അധികാരികള്‍ വന്ന് ''ജന്മനാ കുറ്റവാളി' എന്ന് ആക്ഷേപിച്ചു. ഇവിടെ കുറേയേറ നല്ല നിയമങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്; പക്ഷെ അവ വിരളമായേ നടപ്പാവൂ.
ഹിന്ദിയിലോ ഇംഗ്ലീഷിലോ ഉളള മാധ്യമങ്ങള്‍ ബീഹാറിലെ നാറ്റുകളുടെയും മറ്റ് ഗോത്രങ്ങളുടെയും കഥ തെരഞ്ഞിരുന്നെങ്കില്‍ അവര്‍ ഇങ്ങനെ കണ്ടെത്തുമായിരുന്നു: ഇന്ത്യയില്‍ അടയാളപ്പെടുത്താത്ത ഈ ജനവിഭാഗങ്ങള്‍ ദാരിദ്ര്യരേഖയ്ക്കും താഴെ കഴിയുന്നവരാണ്. അവരുടെ ജീവിതത്തില്‍ പട്ടിണി നിത്യ സത്യമാണ്. അതിനാല്‍ തന്നെ അവരെ ആര്‍ക്കും തങ്ങളുടെ ഇഷ്ടം പോലെ ഉപയോഗിക്കാം. ദാരിദ്ര്യം, വിശപ്പ്, കൂരയില്ലാത്ത അവസ്ഥ, വിദ്യാഭ്യസം ഇല്ലായ്മ, തൊഴില്‍ സാധ്യതകളുടെ അഭാവം-ഇതാണ് ഭൂരിപക്ഷം ഇന്ത്യക്കാരെപ്പോലെ നാറ്റുകളുടെ എന്നുമുളള യാഥാര്‍ത്ഥ്യങ്ങള്‍.
'അടയാളങ്ങളില്ലാത്തവര്‍' എന്ന മുദ്ര ഈ വിഭാഗങ്ങളെ എളുപ്പം ഇരകളാക്കാന്‍ കാരണമാകുന്നു. ദലിതുകള്‍, ഹിന്ദുക്കളിലെ അധ:കൃതര്‍, മുസ്ലിംകള്‍ തുടങ്ങിയ ആര്‍ക്കും കൊല്ലണമെന്നു തോന്നിയാല്‍ അവരെ കൊല്ലാം. ഇനിയും ജനക്കൂട്ട നിയമത്തിന് ഇരയാവില്ലെന്ന ഉറപ്പോടെ ഭയരഹിതമായി നാറ്റുകള്‍ക്ക് ജീവിക്കാന്‍ എന്തെങ്കിലും ഒന്ന് എന്നാണ് സര്‍ക്കാര്‍ ചെയ്യാന്‍ തുടങ്ങുക?

Translation: Bijuraj

വിപ്ലവം ആരംഭിച്ചിരിക്കുന്നു

അഭിമുഖം/ പ്രചണ്ഡ




നേപ്പാളില്‍ ഇത് ശരത് കാലത്തിന്റെ തുടക്കമാണ്. മണ്‍സൂണ്‍ ഒഴിഞ്ഞു. പ്രസന്നമായ ദിനങ്ങളാണ് വരിക. എന്നാല്‍ ദൂരെ, മലമുകളില്‍ ആദ്യ വെടിയൊച്ച മുഴങ്ങിയിരിക്കുന്നു.
ഇന്ത്യയിലെ സായുധ വിപ്ലവ വാദികള്‍ (അതിനേക്കാള്‍ ഭരണകൂടവും) ശ്രദ്ധാപൂര്‍വം ഉറ്റുനോക്കുന്ന നേപ്പാളില്‍ പുതിയ രാഷ്ട്രീയ മാറ്റം നടന്നുകൊണ്ടിരിക്കുകയാണ്. സമാധാന നടപടികളുടെ ഭാഗമായി രൂപംകൊണ്ട കൂട്ടുകക്ഷി മന്ത്രിസഭയില്‍ നിന്ന് മാവോയിസ്റ്റുകള്‍ പുറത്തെത്തിയിരിക്കുന്നു. 'ജനകീയ വിപ്ലവം' തുടങ്ങിയെന്ന് മാവോയിസ്റ്റുകള്‍ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. ജനമുന്നേറ്റത്തിനു മുന്നില്‍ കൊയ്‌റാള മന്ത്രിസഭ ആടിയുലഞ്ഞു താഴെ വീഴുമെന്നും.
ഇനി നേപ്പാളില്‍ നിന്നു വരുന്ന വാര്‍ത്തകള്‍ എങ്ങനെയുളളതാവും? മാവോയിസ്റ്റ് വിപ്ലവത്തിന്റെ ഗതി എന്താണ്? അതെങ്ങനെ ഇന്ത്യയെ ബാധിക്കും? എന്താണ് രാഷ്ട്രീയവും സൈനികവുമായ നിലപാടുകള്‍? നമുക്കെന്താണ് ഈ പുതിയ അനുഭവങ്ങളില്‍ നിന്ന് വായിച്ചെടുക്കാനാവുക? - രാജ്യാന്തര താല്‍പര്യമുളള നിരവധി വിഷയങ്ങളെപ്പറ്റി നേപ്പാള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി (മാവോയിസ്റ്റ്) ചെയര്‍മാനും നേപ്പാള്‍ ജനകീയ വിമോചന സേനയുടെ നേതാവുമായ പ്രചണ്ഡ (പുഷ്പ കമല്‍ ദഹാല്‍) സംസാരിക്കുന്നു. കൂട്ടുകക്ഷി ഭരണത്തില്‍ നിന്ന് 2007 സെപ്റ്റംബര്‍ 18 ന് മാവോയിസ്റ്റുകള്‍ പുറത്തുവരുന്നതിനു തൊട്ടുമുമ്പാണ് ഈ അഭിമുഖം നടക്കുന്നത്. നേപ്പാള്‍ മാസികയില്‍ വന്ന അഭിമുഖത്തിന്റെ ഇംഗ്ലീഷ് പരിഭാഷ കാന്തിപൂര്‍ ഓണ്‍ലൈന്‍ പ്രസിദ്ധീകരിച്ചിരുന്നു. ആ അഭിമുഖത്തിന്റെ പ്രസ്‌ക്ത ഭാഗങ്ങള്‍:



നിങ്ങളുടെ അഞ്ചാം പ്ലീനം (വിപുലീകൃത സമ്മേളനം) വളരെയേറെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. എന്തായിരുന്നു അതിന്റെ പ്രത്യേകത?

മുമ്പ് നടന്ന നാല് വിപുലീകൃത സമ്മേളനങ്ങളും ഈ വര്‍ഷം നടന്ന യോഗവും തമ്മിലുളള സവിശേഷമായ വ്യത്യസ്തത രാഷ്ട്രീയ സാഹചര്യങ്ങളില്‍ വന്ന മാറ്റമാണ്. ജനകീയയുദ്ധ സമയത്തും യുദ്ധത്തിനു തയാറെടുപ്പുകള്‍ നടത്തുന്ന കാലത്തുമാണ് മുമ്പ് വിപുലീകൃത സമ്മേളനങ്ങള്‍ നടന്നത്.
ഈ വര്‍ഷം സമ്മേളനം നടന്നത് സമാധാന പ്രക്രിയ തുടരുകയും സര്‍ക്കാരില്‍ ഞങ്ങള്‍ക്കു കൂടി പ്രാതിനിധ്യം ഉണ്ടായിരിക്കുകയും ചെയ്യുന്ന തീര്‍ത്തും വ്യത്യസ്തമായ പുതിയ സാഹചര്യത്തിലാണ്.
രണ്ടാമത്, ജനകീയയുദ്ധ നപടികളില്‍ നിന്നു സമാധാന പ്രക്രിയയിലേക്ക് ഞങ്ങള്‍ വന്നതിനു ശേഷം പാര്‍ട്ടിക്കുളളില്‍ നിന്നും പുറത്തു നിന്നും നിരവധി ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു എന്നത് വ്യക്തമാണ്. അഞ്ചാം പ്ലീനം അത്തരം എല്ലാ ചോദ്യങ്ങള്‍ക്കുത്തരം നല്‍കുകയും ധാരണകളില്‍ ഐക്യം കൊണ്ടുവരികയും ചെയ്തു.

ധാരണകളില്‍ ഐക്യം എന്നതുകൊണ്ട് എന്താണ് ഉദ്ദേശിച്ചത്?

പരിവര്‍ത്തന ഘട്ടത്തില്‍ വര്‍ഗം, ജാതി, പ്രാദേശിക, ലിംഗ പ്രശ്‌നങ്ങളെ അഭിമുഖീകരിച്ച് ഒരു രാജ്യത്തെ സമാധാന പരമായ രീതിയില്‍ മാറ്റത്തിന് വിധേയമാക്കുക, ഭരണഘടനാ അസംബ്ലിയിലേക്ക് തെരഞ്ഞെടുപ്പ് നടത്തുക എന്ന ഉദ്ദേശത്തോടെ സര്‍ക്കാരില്‍ പങ്കാളിയാകുക എന്നതൊക്കെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ അപൂര്‍വമായ അനുഭവങ്ങളാണ്. ഞങ്ങളുടെ പാര്‍ട്ടി ജനകീയ യുദ്ധത്തെ തന്ത്രപരമായ പ്രതിരോധം, സന്തുലിതാവസ്ഥ, തന്ത്രപരമായ കടന്നാക്രമണം എന്നിവയിലൂടെ മുന്നേറിച്ച് ഇപ്പോള്‍, അത്യന്തികമായി സമാധാന നടപടികളില്‍ എത്തിച്ചിരിക്കുകയാണ്. അത് അത്തരത്തില്‍ തന്നെ വേറിട്ട അനുഭവമാണ്. അതിനാല്‍ തന്നെ ഈ നടപടികള്‍ പാര്‍ട്ടിക്ക് അകത്തും പുറത്തും നിരവധി ചോദ്യങ്ങള്‍ തീര്‍ച്ചയായും ഉയര്‍ത്തിയിട്ടുണ്ട്. ഈ പ്രക്രിയ നമ്മളെ വിജയത്തിലേക്കാണോ കീഴടങ്ങലിലേക്കാണോ നയിക്കുക? ഇത്തരം ചോദ്യങ്ങള്‍ ഉയരുക തീര്‍ത്തും സ്വാഭാവികമാണ്. അത്തരം ചോദ്യങ്ങള്‍ക്ക് ഞങ്ങള്‍ ഉത്തരം നല്‍കേണ്ടതുണ്ട്. സാമൂഹികവും വിപ്ലവപരവുമായ മാറ്റങ്ങള്‍ക്കായി വേറിട്ട പാത ഞങ്ങള്‍ തെരഞ്ഞെടുത്തത്, 20 -ാം നൂറ്റാണ്ടിലെ വിപ്ലവങ്ങളെയും പ്രതിവിപ്ലവങ്ങളെയും വിശകലനം ചെയ്ത ശേഷമാണ്. ഈ തിരിച്ചറിയലിനെയാണ് ധാരണയിലെ ഐക്യം എന്നു ഞങ്ങള്‍ വിളിക്കുന്നത്.


അണികളില്‍ നിന്നും താഴേ തട്ടില്‍ നിന്നും നിങ്ങള്‍ക്കെതിരെ കടുത്ത ആക്രമണം ഉണ്ടായെന്നും ആഭ്യന്തരമായ അഭിപ്രായ ഭിന്നതകള്‍ മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് അഞ്ചാം പ്ലീനത്തില്‍ മൂന്ന് ലൈനുകള്‍ ഉയര്‍ന്നതായും കേട്ടു. എന്താണ് സത്യം?

എനിക്കു നേരെ കടുത്ത എതിര്‍പ്പുകള്‍ ഉയര്‍ന്നുവെന്നത് തീര്‍ത്തും അസംബന്ധമാണ്. അങ്ങനെയായിരുന്നെങ്കില്‍ 2200 പ്രതിനിധികള്‍ ഉളള പ്ലീനത്തിന് അവസാനം വീണ്ടും ഐക്യത്തില്‍ എത്തിച്ചേരുക അസാധ്യമായേനെ. തീര്‍ച്ചയായും, സത്യസന്ധരായ വിപ്ലവകാരികള്‍ക്ക് പാര്‍ട്ടി ശരിയായ പാതയില്‍ നിന്ന് വ്യതിചലിക്കുമോയെന്ന ആകുലതകളുണ്ടായിരുന്നു.അക്കാരണത്താല്‍ നിരവധി ചോദ്യങ്ങള്‍ ഉയര്‍ന്നു. കേന്ദ്ര നേതൃത്വംകാഠ്മണ്ഡുവില്‍ കേന്ദ്രീകരിച്ചാല്‍ എന്താണ് സുരക്ഷ? കാഠ്മണ്ഡുവില്‍ നിലകൊളളുന്ന, വാഹന സഞ്ചാരത്തിന്റെ സുഖസൗകര്യങ്ങള്‍ ആസ്വദിക്കുന്ന ഞങ്ങള്‍ സി.പി.എന്‍-യു.എം.എല്‍. കക്ഷികളുടേതുപോലെ വ്യതിയാനങ്ങളുടെ പാത പിന്തുടരുമോ? അത്തരം ആകുലതകള്‍ ഉയര്‍ന്നിരുന്നുവെന്നത് സത്യമാണ്. പക്ഷെ അതിനേക്കാളെല്ലാം ഉപരിയായിഅവര്‍ക്ക് തങ്ങളുടെ നേതൃത്വത്തില്‍ ശക്തമായ വിശ്വാസം ഉണ്ടെന്നത് വ്യക്തമായി.
മൂന്ന് ലൈനുകളെപ്പറ്റിയാണെങ്കില്‍ അതെല്ലാ പാര്‍ട്ടികളിലുമുണ്ട്- വലത്, തീവ്രവാദം, മദ്ധ്യവര്‍ത്തി പാതകള്‍. ഞങ്ങള്‍ വിപ്ലവ ലൈനിനെയാണ് പ്രതിനിധീകരിക്കുന്നത്. പ്ലീനത്തിന്റെ രേഖകളില്‍ ഞാന്‍ പ്രചണ്ഡ പാത എന്ന് എഴുതിയിരുന്നില്ല. എന്നാല്‍ പ്രചണ്ഡ പാതയല്ല മുഖ്യമെന്നും അത് ഒഴിവാക്കണമെന്നും ആരും പറഞ്ഞില്ല. വിപുലീകൃതസമ്മേളനത്തിലെ ലൈനുകളെയും സംവാദങ്ങളെയും പറ്റി മനസിലാക്കാന്‍ ഇതുതന്നെ ധാരാളം.


നേരിട്ട് ആക്രമിക്കുന്നതായിരുന്നു നിങ്ങളുടെ മുന്‍ രേഖകള്‍. എന്നാല്‍ ഇത്തവണ പല കാര്യങ്ങളും അവ്യക്തതയോടെയാണ് പറഞ്ഞിരിക്കുന്നത്? അതെന്തുകൊണ്ടാണ്?

ഞങ്ങള്‍ റോള്‍പയില്‍ ആയിരുന്നപ്പോള്‍ ഉപയോഗിച്ച ഭാഷയും കാഠ്മണ്ഡുവിലായിരിക്കുമ്പോള്‍ ഉപയോഗിക്കുന്ന ഭാഷയും അനിവാര്യമായും വിഭിന്നമായിരിക്കും. സ്വന്തം താവള പ്രദേശത്തു ഉപയോഗിച്ചതും 'വെളള മേഖല'യില്‍ ഉപയോഗിക്കുന്നതും ഒരേ ഭാഷയാവാന്‍ സാധിക്കില്ല.


കാഠ്മണ്ഡുവിനെ നിങ്ങളിപ്പോഴും 'വെളള മേഖല'യായിട്ടാണോ കണക്കാക്കുന്നത്?

അതെ. കാരണം കാഠ്മണ്ഡു ഇപ്പോഴും ജനങ്ങളുടേതായിട്ടില്ല.


നിങ്ങള്‍ പലപ്പോഴും 'വേറിട്ട അനുഭവം' എന്ന പ്രയോഗം നടത്താറുണ്ട്. എന്താണ് ഈ അനുഭവം? ഇത് വിപ്ലവത്തെ സംബന്ധിച്ചോ അതോ ഒത്തുതീര്‍പ്പിനെ സംബന്ധിച്ചോ?

പുതിയത് അല്ലെങ്കില്‍ വേറിട്ട അനുഭവം എന്നു ഞങ്ങള്‍ പറയുമ്പോള്‍ അത് വിപ്ലവത്തെ സംബന്ധിച്ചാണ്. ആഗോളവും ദേശീയവുമായ സാഹചര്യങ്ങളും ശാസ്ത്രത്തിന്റെയും സാങ്കേതിക വിദ്യയുടെയും വികാസവും പരിഗണിക്കുമ്പോള്‍ വിപ്ലവത്തെ മുന്നോട്ടു നയിക്കാന്‍ പുതിയ തീര്‍പ്പുകള്‍ കണ്ടെത്തേണ്ടി വരും. അതായത് പുതിയതും വേറിട്ടതുമായ അനുഭവം ആവശ്യമാണ്.


അത്തരം വിപ്ലവം എന്താണ് ചെയ്യുക?

നേപ്പാളിന്റെ സാഹചര്യത്തില്‍ അത് (വിപ്ലവം) നാടുവാഴിത്ത ഉല്‍പാദന ബന്ധങ്ങളെ അഥവാ ജന്മിത്വ സ്വത്തുടമാ ബന്ധങ്ങളെ മാറ്റി തീര്‍ക്കും. അത് നാടുവാഴിത്ത-രാഷ്ട്രീയ ബന്ധങ്ങളെയും നാടുവാഴിത്ത സംസ്‌കാരിക ബന്ധങ്ങളെയും മാറ്റിത്തീര്‍ക്കും. രണ്ടാമതായി അത് വിദേശ സാമ്രാജ്യത്വ ഇടപെടലുകളില്‍ നിന്നും പിന്തിരിപ്പന്‍മാരില്‍ നിന്നും വികസന (വ്യാപന) വാദികളില്‍ നിന്നും നേപ്പാളിനെയും നേപ്പാള്‍ ജനതയെയും സ്വതന്ത്രമാക്കും.


ഒരു നിശ്ചിത ഘട്ടത്തില്‍, വിപ്ലവത്തിന്റെ പേരില്‍ അക്രമങ്ങള്‍ വീണ്ടും സ്ഥാനം പിടിക്കും എന്നല്ലേ അതിനര്‍ത്ഥം?

ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു രീതിയില്‍ എല്ലാ വിപ്ലവവും അക്രമമാണ്. സമാധാന മുന്നേറ്റം എന്നൊക്കെ നിങ്ങള്‍ എത്രത്തോളം വിളിച്ചാലും അത് അക്രമവും പ്രത്യാക്രമണവുമാണ്. രണ്ടാമത്, 10 വര്‍ഷത്തെ ജനകീയ യുദ്ധംകൊണ്ട് സൃഷ്ടിച്ച രാഷ്ട്രീയ അടിത്തറ മൂലം മുന്നോട്ട് പോകാനാവുമെന്നും സ്വാതന്ത്ര്യം സമാധാന രീതിയില്‍ നേടാനാവുമെന്നും അങ്ങനെ പുതിയ സമൂഹം കെട്ടിപ്പടുക്കാമെന്നും ഞങ്ങള്‍ കരുതുന്നു. ഇപ്പോള്‍ അത്തരം പരീക്ഷണമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. പക്ഷെ ഇത് എല്ലായ്‌പ്പോഴും സമാധാനപരമായിരിക്കണമോ അതോ അക്രമാസക്തമാവണോ എന്നത് ഞങ്ങളെ മാത്രം ആശ്രയിച്ചല്ല ഇരിക്കുന്നത്. അത് ഞങ്ങളുടെ ശത്രുക്കളെ ആശ്രയിച്ചിരിക്കും. ഇപ്പോഴും പൂര്‍ണമായി പരാജയപ്പെടാത്ത സാമ്രാജ്യത്വ, നാടുവാഴിത്ത ഘടകങ്ങളെ ആശ്രയിച്ചാണ് ഇക്കാര്യം തീരുമാനിക്കപ്പെടുക. അവര്‍ ജനങ്ങള്‍ക്കെതിരെ ഒരിക്കല്‍ കൂടി അക്രമം അഴിച്ചു വിടാനുളള സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാല്‍, അവര്‍ക്കെതിരെ ജനങ്ങള്‍ക്ക് തിരിച്ചടിക്കേണ്ടി വരും. ആ ഘട്ടത്തില്‍ വിപ്ലവം വീണ്ടും അക്രമാസക്തമാവും.


അവസാന പോരാട്ടം ഇനിയും ശേഷിക്കുകയാണെന്ന്?

അത് അങ്ങനെ തന്നെ മനസിലാക്കാം. 12 ഇന ധാരണയുടെയും മറ്റ് സമ്മതപത്രങ്ങളുടെയും അടിസ്ഥാനത്തില്‍ ഞങ്ങള്‍ സ്വീകരിച്ചിരിക്കുന്ന നടപടികള്‍ തടസപ്പെടുത്തുകയോ, ജനങ്ങള്‍ക്ക് തങ്ങളുടെ സമ്മതിദാന അവകാശം സമാധാനപരമായ രീതിയില്‍ പ്രകടിപ്പിക്കാന്‍ മതിയായ അവസരം നല്‍കാതിരിക്കുകയോ, ജനങ്ങള്‍ക്കെതിരെ അക്രമം വീണ്ടും ഉപയോഗിക്കുകയോ ചെയ്താല്‍ അവസാന പോരാട്ടം സംഭവിക്കും.


നിങ്ങള്‍ അക്രമങ്ങള്‍ നടത്തുന്നതായും യുവ കമ്യൂണിസ്റ്റ് ലീഗ് (വൈ.സി.എല്‍) വഴി അത് കൂടുതല്‍ മൂര്‍ഛിപ്പിക്കുന്നതായും ആരോപണമുണ്ട്?

പിന്തിരിപ്പന്‍ അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ചില മാധ്യമ സ്ഥാപനങ്ങളാണ് ഈ പ്രചാരണത്തിനു പിന്നില്‍. അത് സത്യമല്ല. ഓരോ സംഭവങ്ങളും സൂക്ഷ്മമായി ചികഞ്ഞു പരിശോധിച്ചാല്‍ ഇതെല്ലാം ഭരണവര്‍ഗത്തിന്റെ അധികാര മനോഭവത്തോടുളള തിരിച്ചടിയായാണ് നടക്കുന്നത് എന്നു മനസിലാവും.


സര്‍ക്കാരില്‍ നിങ്ങളും പങ്കാളികളാണ്. ആ നിലയ്ക്ക് നിങ്ങളും ഭരണാധികാരികള്‍ തന്നെയല്ലേ?

ബാഹ്യഘടന (സര്‍ക്കാരിന്റെ) മാത്രം നോക്കുന്ന ഒരാള്‍ക്ക് അങ്ങനെ പറയാം. പക്ഷെ സത്തയില്‍, ഞങ്ങള്‍ സര്‍ക്കാരില്‍ ചേര്‍ന്നത് ഭരണഘടനാ അസംബ്ലിയിലേക്കുളള തെരഞ്ഞെടുപ്പ് എന്ന താല്‍പര്യാര്‍ത്ഥമാണ്. അധികാരത്തിന്റെ മൊത്തത്തിലൊ തനിച്ചോ ഉളള ചുമതല ഞങ്ങള്‍ക്കല്ല. അധികാരവും സര്‍ക്കാരും ഒന്നല്ല. മാത്രമല്ല, ഞങ്ങള്‍ സര്‍ക്കാരില്‍ പങ്കാളികളാകുമ്പോള്‍ യോജിപ്പോടെ വേണം കാര്യങ്ങള്‍ നടത്താന്‍ എന്നു പറഞ്ഞിരുന്നു. അത് സംഭവിക്കുന്നില്ല. ഇത് ഈ രീതിയില്‍ തുടരുന്നതിനാല്‍ സര്‍ക്കാരില്‍ ഞങ്ങള്‍ തുടരുന്നതിന്റെ സാംഗത്യം അവസാനിച്ചു കഴിഞ്ഞിരിക്കുകയാണ്.


എന്നാണ് നിങ്ങള്‍ സര്‍ക്കാര്‍ വിടുക?

ഞങ്ങളുടെ മന്ത്രിമാര്‍ ഇന്ന് അന്ത്യശാസനം നല്‍കും. സര്‍ക്കാര്‍ നേതൃത്വം അതെങ്ങനെ എടുക്കുന്നുവെന്നും എട്ട് പാര്‍ട്ടി സംഖ്യത്തില്‍ എങ്ങനെ ചര്‍ച്ച ചെയ്യപ്പെടുന്നുവെന്നും അനുസരിച്ചിരിക്കും ബാക്കി കാര്യങ്ങള്‍. കുറച്ച് ദിവസങ്ങള്‍ക്കുളളില്‍ തീരുമാനമുണ്ടാകും.


ജനങ്ങള്‍ക്ക് ഇപ്പോഴും ഭരണഘടനാ അസംബ്ലി തെരഞ്ഞെടുപ്പിനെപ്പറ്റി സംശയമുണ്ട്. പറഞ്ഞ ദിവസം തന്നെ തെരഞ്ഞെടുപ്പ് നടക്കുമോ?

അത് നടന്നേ തീരൂ. പക്ഷെ സര്‍ക്കാര്‍ നേതൃത്വത്തിന്റെ തയാറെടുപ്പുകളും പ്രവര്‍ത്തന രീതികളും നോക്കുമ്പോള്‍ നവംബര്‍ 22 ന് തെരഞ്ഞെടുപ്പ് നടക്കുമോയെന്ന് ഞങ്ങള്‍ക്ക് ഗൗരവമായ സംശയമുണ്ട്. അവശ്യമായ സാഹചര്യം ഒരുക്കാതെയുളള തെരഞ്ഞെടുപ്പ് ജനങ്ങളുടെ അഭിലാഷങ്ങള്‍ പൂര്‍ത്തീകരിക്കില്ല. ഉദാഹരണത്തിന് ഇതുവരെ എത്തിച്ചേര്‍ന്നിട്ടുളള എല്ലാ പരസ്പര ധാരണകളും ശരിയായ രീതിയില്‍ നടപ്പാക്കണം. അതിനെക്കാളുപരി മാദേശിലുള്‍പ്പടെ, കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്ന എല്ലാ സംഘങ്ങളെയും നിര്‍ബന്ധമായും നിയന്ത്രിക്കണം.
ഗൗര്‍ കൂട്ടക്കൊലയ്ക്കു ശേഷം ഞങ്ങളുടെ 50 ലേറെ കേഡറുകള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഒരു നടപടിയും കുറ്റവാളികള്‍ക്കെതിരെ എടുത്തിട്ടില്ല. അവര്‍ സ്വതന്ത്രരായി നടക്കുകയാണ്. ഇത്തരം സാഹചര്യത്തില്‍ തെരഞ്ഞെടുപ്പുകള്‍ ശരിയായ രീതിയില്‍ നടക്കുമെന്ന് ഒരാള്‍ക്ക് എങ്ങനെ കരുതാനാവും? എങ്ങനെ ഞങ്ങള്‍ക്ക് വിശ്വസിക്കാനാവും? തേരിയില്‍ ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ ഇന്ത്യ അസ്വസ്ഥതകള്‍ സൃഷ്ടിക്കുന്നകാര്യം ഞങ്ങള്‍ മുമ്പേ പറഞ്ഞിട്ടുളളതാണ്. പ്രത്യേകിച്ച് ഇന്ത്യയിലെ ഹിന്ദു തീവ്രവാദികള്‍ തേരിയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതിനെപ്പറ്റി. ഇത് നിയന്ത്രിക്കുന്നതില്‍ സര്‍ക്കാരിനുളള പരാജയം തെരഞ്ഞെടുപ്പിന്റെ സാധ്യതകളെപ്പറ്റി സന്ദേഹം ഉയര്‍ത്താന്‍ ഇടയാക്കിയിട്ടുണ്ട്. കൂടാതെ, നാടുവാഴിത്ത-രാജപക്ഷ കക്ഷികളും പ്രതിവിപ്ലവ ശക്തികളും തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അതിനാല്‍, തെരഞ്ഞെടുപ്പിന് മുമ്പ് രാജ്യം റിപ്പബ്ലിക്കായി പ്രഖ്യാപിക്കുന്നതിലൂടെ മാത്രമേ തെരഞ്ഞെടുപ്പിനുളള പരിസ്ഥിതി സൃഷ്ടിക്കാനാവൂ എന്നാണ് ഞങ്ങള്‍ പറഞ്ഞുവരുന്നത്.


നിങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് ആഗ്രഹമില്ലെന്നും അതിനു കാരണം പാര്‍ട്ടിയുടെ പൊതുജന സ്വീകാര്യത നഷ്ടമാവുമെന്ന തോന്നലാണെന്നും പറഞ്ഞു കേള്‍ക്കുന്നു?

തെരഞ്ഞെടുപ്പിനെപ്പറ്റിയാണെങ്കില്‍ ഞങ്ങളെ ഒരു കാരണവശാലും സംശയിക്കേണ്ടതില്ല. ഞങ്ങളുടെ ആയിരക്കണക്കിന് പോരാളികള്‍ ഭരണഘടനാ അസംബ്ലി തെരഞ്ഞെടുപ്പിനു വേണ്ടി ജീവന്‍ ത്യാഗം ചെയ്തിട്ടുണ്ട്. തെരഞ്ഞെടുപ്പിനെതിരെ നില്‍ക്കാന്‍ ഞങ്ങള്‍ക്കാവില്ല. ശരിയാണ്; പരാജയപ്പെട്ടേക്കാമെന്ന തോന്നല്‍ ഞങ്ങള്‍ക്കുണ്ട്. കാരണം രാജ്യത്തെ നാടുവാഴിത്ത കക്ഷികളും സാമ്രാജ്യത്വ-പിന്തിരിപ്പന്‍ ശക്തികളും ഞങ്ങളെ ജനങ്ങളില്‍ നിന്ന് അന്യമാക്കാനായി ഗൂഢാലോചനകള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. അങ്ങനെയാണെങ്കിലും തെരഞ്ഞെടുപ്പ് മുന്നണിയില്‍ നിന്ന് വ്യതിചലിക്കാന്‍ ഞങ്ങള്‍ പോകുന്നില്ല. തെരഞ്ഞെടുപ്പ് മാനിഫെസ്‌റ്റോ എഴുതാനായി ഉന്നത തല സമിതിക്ക് ഞങ്ങള്‍ രൂപം കൊടുത്തുകഴിഞ്ഞു. പ്രാഥമിക തലത്തില്‍, സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടിക വൈകാതെ പുറത്തിറക്കും.


തെരഞ്ഞെടുപ്പിനെ എതിര്‍ക്കാനായി നേരത്തെ തന്നെ പരിഹരിച്ചിട്ടുളള റിപ്പബ്ലിക്കന്‍ ഘടന, ആനുപാതിക തെരഞ്ഞെടുപ്പ് സംവിധാനം പോലുളള പ്രശ്‌നങ്ങള്‍ വീണ്ടുമുയര്‍ത്തി നിങ്ങള്‍ സങ്കീര്‍ണമാക്കുകയാണെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്?

ജൂണ്‍ 20 ന് ഭരണഘടനാ അസംബ്ലി തെരഞ്ഞെടുപ്പ് നടത്തേണ്ടതില്ലെന്ന് തീരുമാനിച്ചപ്പോള്‍ തന്നെ രാജ്യം ഒരു റിപ്പബ്ലിക്കായി പ്രഖ്യാപിക്കാതെ തെരഞ്ഞെടുപ്പുകള്‍ നടക്കാന്‍ പോകുന്നില്ലെന്ന് ഞങ്ങള്‍ വിയോജനക്കുറിപ്പ് എഴുതിയിരുന്നു. റിപ്പബ്ലിക്കന്‍ ശബ്ദം ഞങ്ങള്‍ കനപ്പിച്ചപ്പോള്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ഉണ്ടെങ്കില്‍ രാജാവിനെ നീക്കം ചെയ്യാമെന്ന് ഒരു വകുപ്പ് കൂടി ഉള്‍പ്പെടുത്തി പാര്‍ലമെന്റ് ഇടക്കാല ഭരണഘടന ഭേദഗതി ചെയ്യുകയായിരുന്നു. ഇത്തരം ചുറ്റുപാടില്‍ ഞങ്ങള്‍ തെരഞ്ഞെടുപ്പിന് എതിരാണെന്ന് ആര്‍ക്കാണ് പറയാനാവുക? റിപ്പബ്ലിക്കന്‍ ഭരണഘടന ഞങ്ങളുടെ പഴയ ആവശ്യമാണ്. ആനുപാതിക തെരഞ്ഞെടുപ്പ് സംവിധാനത്തെപ്പറ്റിയാണെങ്കില്‍ ഞങ്ങള്‍ അതിലാണ് എന്നും വിശ്വസിച്ചിട്ടുളളത്. ജൂണിനു മുമ്പ് തെരഞ്ഞെടുപ്പ് നടത്തുക എന്ന കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് ഞങ്ങള്‍ തയാറായിട്ടുണ്ട്. കാരണം നേപ്പാളി കോണ്‍ഗ്രസ് പൂര്‍ണമായും ആനുപാതിക തെരഞ്ഞെടുപ്പ് രീതിയെ അംഗീകരിച്ചിരുന്നില്ല. ഈ 'ഒത്തു തീര്‍പ്പ്' ജനങ്ങളോട് വ്യക്തമാക്കാന്‍ കഴിയാതെപോയി. അഞ്ചാം പ്ലീനത്തില്‍ ഇത് തെറ്റായിരുന്നുവെന്ന് ഞങ്ങള്‍ സമ്മതിക്കുകയും വ്യക്തമായി തന്നെ, ആനുപാതിക തെരഞ്ഞെടുപ്പ് സംവിധാനത്തിലാണ് ഞങ്ങളുടെ വിശ്വാസമെന്നും എടുത്തുപറഞ്ഞിട്ടുണ്ട്. രാജ്യം ആനുപാതിക തെരഞ്ഞെടുപ്പ് സംവിധാനം സ്വീകരിക്കുന്നില്ലെങ്കില്‍ തന്നെ തെരഞ്ഞെടുപ്പില്‍ നിന്ന് ഓടി മാറുമെന്ന് ഞങ്ങള്‍ പറഞ്ഞിട്ടില്ല. ഇത്തരം സാഹചര്യത്തില്‍ എങ്ങനെയാണ് ഞങ്ങള്‍ തെരഞ്ഞെടുപ്പിനെ എതിര്‍ക്കുന്നത്?


പരമാധികാരത്തിന്റെ പ്രശ്‌നത്തില്‍?

ഞങ്ങളുടെ പാര്‍ട്ടിയുടെ തീരുമാനം രാജ്യത്ത് റിപ്പബ്ലിക്ക് ഘടന നിര്‍ബന്ധമാണെന്നാണ്. റിപ്പബ്ലിക് ഘടനയ്ക്കായി പ്രചരണ പരിപാടികള്‍ ഞങ്ങള്‍ പ്രഖ്യാപിച്ചിട്ടുമുണ്ട്. എന്നിരുന്നാല്‍ തന്നെ, അങ്ങനെ സംഭവിക്കുന്നില്ലെങ്കിലും തെരഞ്ഞെടുപ്പില്‍ നിന്ന് ഞങ്ങള്‍ ഓടി ഒളിക്കില്ല.


പ്രധാനമന്ത്രി കൊയ്‌റാളയുമായുളള നിങ്ങളുടെ ബന്ധം ഉരുകിക്കൊണ്ടിരിക്കുകയാണോ?

ഉരുകുകയാണെന്ന് ഞാന്‍ അതിനെ വിളിക്കില്ല. രാഷ്ട്രീയ സംഭവ വികാസങ്ങളും നേപ്പാളി കോണ്‍ഗ്രസിന്റെ പ്രവര്‍ത്തന രീതിയും തമ്മില്‍ വൈരുദ്ധ്യമുണ്ടെന്നത് സത്യമാണ്. ജനകീയ യുദ്ധ സമയത്ത് ഗിരിജാപ്രസാദ് കൊയ്‌റാളയും മറ്റ് നേതാക്കളും പറഞ്ഞത് ഞങ്ങള്‍ ചെയ്തിരുന്നത് -തലസ്ഥാനത്തെ ആക്രമിക്കുന്നതും ജനമര്‍ദകരെ ലക്ഷ്യമിടുന്നതും- ശരിയാണെന്നാണ്. പക്ഷെ ഇപ്പോള്‍ അവര്‍ ചെയ്തുകൊണ്ടിരിക്കുന്നത് ഞങ്ങള്‍ സമാധാന പ്രക്രിയയില്‍ നിന്നും സര്‍ക്കാരില്‍ നിന്നും തിരിച്ചുപോകണം എന്ന് ആഗ്രഹിക്കുന്ന മട്ടിലാണ്. കൊയ്‌റാളയ്ക്ക് വലിയ തിരിച്ചുപോക്കും ബൂര്‍ഷ്വാ മാറ്റവും സംഭവിച്ചുകൊണ്ടിരിക്കുന്നതായി ഞങ്ങള്‍ സംശയിക്കുന്നു.


തെരഞ്ഞെടുപ്പ് നടക്കുന്നില്ലെങ്കില്‍ കൊയ്‌റാള സര്‍ക്കാരിന്റെ അവസ്ഥ എന്താവും?

തെരഞ്ഞെടുപ്പ് നടന്നില്ലെങ്കില്‍ കൊയ്‌റാള സര്‍ക്കാര്‍ തന്നെ ഉണ്ടാവില്ല. കൊയ്‌റാള സര്‍ക്കാര്‍ പോവുമെന്നു മാത്രമല്ല രാജ്യം വലിയ വിപത്തിനെ നേരിടുകയും ചെയ്യും.


എന്തുതരം വിപത്ത്?

ശരിയായ വിധത്തില്‍ ഭരണഘടനാ അസംബ്ലിയിലേക്ക് തെരഞ്ഞെടുപ്പ് നടന്നില്ലെങ്കില്‍ രാജ്യം സങ്കീര്‍ണമായ ആഭ്യന്തരയുദ്ധത്തിന്റെ പിടിയില്‍ അമരും.

ആഭ്യന്തര യുദ്ധം?

അതെ. ഒരു ആഭ്യന്തര യുദ്ധം. സംഭവ പരമ്പരകള്‍ അതാണു കാണിക്കുന്നത്. ആ സമയത്ത് അന്തരാഷ്ട്ര ശക്തികളുടെ ഇടപെടല്‍ ഉയര്‍ന്ന തോതിലാവും. വളരെയേറെ പേര്‍ നേപ്പാളിന്റെ വിധി അഫ്ഗാനിസ്ഥാനെയും ഇറാഖിനെപ്പോലെയും ആകുമെന്ന് സൂചിപ്പിക്കുന്നുണ്ട്. പക്ഷെ ഇറാഖോ അഫ്ഗാനിസ്ഥാനോ ആയിരിക്കില്ല. നേപ്പാള്‍ 21 -ാം നൂറ്റാണ്ടിലെ വിയറ്റ്‌നാം ആയി മാറും. ഇതിനര്‍ത്ഥം, നേപ്പാളി ജനത ഒരിക്കല്‍ കൂടി അന്താരാഷ്ട്ര ഇടപെടലുകള്‍ക്കെതിരെ വിപ്ലവം നടത്താന്‍ സാധ്യതയുണ്ടെന്നാണ്. ഈ സമാധാന പ്രക്രിയ ശരിയായ വിധത്തിലല്ല മുന്നോട്ടു പോകുന്നതെങ്കില്‍ മറ്റൊരു ജനകീയ വിപ്ലവം ഒഴിച്ചുകൂടാനാവാതെ വരുമെന്നാണ് ഞാന്‍ കരുതുന്നത്.

അത്തരം ജനകീയ വിപ്ലവം സംഘടിപ്പിക്കാനുളള അവസ്ഥയിലാണോ നിങ്ങള്‍?

നേപ്പാളിന്റെ ജനത അത് ചെയ്തുകൊളളും. ഞങ്ങള്‍, ആവുന്ന വിധത്തില്‍ തീര്‍ച്ചയായും ആ വിപ്ലവത്തെ നയിക്കാന്‍ ശ്രമിക്കും.


ഭരണഘടന പുതുക്കിക്കൊണ്ടുളള ഒരു ധാരണയിലൂടെ തെരഞ്ഞെടുപ്പ് വൈശാഖത്തിലേക്ക് (ഏപ്രില്‍ മദ്ധ്യം-മെയ് മദ്ധ്യം) മാറ്റിവയ്ക്കാനുളള സാധ്യതയെപ്പറ്റി പറഞ്ഞു കേള്‍ക്കുന്നുണ്ട്.

ഞാന്‍ അങ്ങനെ ചിന്തിക്കുന്നില്ല. തെരഞ്ഞെടുപ്പ് തോന്നിയപോലെ നടത്താനാവില്ല. എന്തെങ്കിലും കാരണത്താല്‍ തെരഞ്ഞെടുപ്പ് തീയതി വീണ്ടും മാറ്റി വയ്ക്കുന്നത് സഹിക്കാന്‍ നേപ്പാള്‍ ജനതയ്ക്കാവില്ല.


അതായത്, നവംബറില്‍ തെരഞ്ഞെടുപ്പ് നടക്കുന്നില്ലെങ്കില്‍ അടുത്ത കാലത്തൊന്നും തെരഞ്ഞെടുപ്പ് നടക്കാന്‍ സാധ്യതയില്ലെന്നാണോ?

അത്തരം ധാരണകള്‍ രൂപീകരിക്കുന്നത് തെറ്റാവുമെന്നാണ് എനിക്കു തോന്നുന്നത്.


എന്തുതരം ജനകീയ വിപ്ലവത്തെപ്പറ്റിയാണ് താങ്കള്‍ സംസാരിക്കുന്നത്?

ആദ്യം തെരഞ്ഞെടുപ്പ് നടത്താന്‍ വേണ്ടി. അത് സംഭവിക്കുന്നില്ലെങ്കില്‍ ജനങ്ങളിലേക്ക് എല്ലാ അധികാരം കൈമാറാന്നതിനുവേണ്ടി.


ജനങ്ങളുടെ കൈയിലെ അധികാരം എന്നു പറഞ്ഞാല്‍ അധികാരം നിങ്ങളുടെ കൈയിലേക്ക് എന്നല്ലേ അര്‍ത്ഥം?

ഞങ്ങളുടെ കൈയിലെ അധികാരം എന്നു പറഞ്ഞാല്‍ ജനങ്ങളെ ആരാണ് പ്രതിനിധീകരിക്കുന്നത് അവരുടെ കൈയില്‍ അധികാരമെന്നാണ്.


എന്നാണ് നിങ്ങള്‍ ജനകീയ വിപ്ലവം തുടങ്ങുക?

ആ നടപടികള്‍ തുടങ്ങിയിരിക്കുന്നു. മന്ത്രിസഭയിലുളള ഞങ്ങളുടെ സഖാക്കള്‍ ചില നിര്‍ദേശങ്ങള്‍ തയാറാക്കുകയും അത് അംഗീകരിക്കപ്പെട്ടില്ലെങ്കില്‍ സര്‍ക്കാര്‍ വിടുമെന്ന അന്ത്യശാസനം നല്‍കുകയും ചെയ്തിട്ടുണ്ട്. അത് അത്തരത്തില്‍ തന്നെ വിപ്ലവത്തിന്റെ തുടക്കമാണ്.


തെരഞ്ഞെടുപ്പ് നടന്നില്ലെങ്കില്‍ എട്ടുപാര്‍ട്ടികളുടെ ഐക്യം എന്ന സമവാക്യത്തിന് എന്തു സംഭവിക്കും?

തെരഞ്ഞെടുപ്പ് നടക്കാതെ വന്നാല്‍ പോറല്‍ പോലും ഏല്‍ക്കാതെ കൂട്ടുകക്ഷി ഐക്യം തുടരും എന്ന് കരുതാനാവില്ല. ചിലപ്പോള്‍ എട്ടു പാര്‍ട്ടികളും പുതിയ മുന്നേറ്റത്തിനു തുടക്കം കുറിക്കും. അല്ലെങ്കില്‍ അതില്‍ ചിലത് പിന്തിരിപ്പന്‍ ശക്തികളുമായി കൈകോര്‍ക്കും. മറ്റ് ചിലത് ജനങ്ങള്‍ക്കൊപ്പം എത്തുകയും ചെയ്യും.

ഈ വിപ്ലവത്തില്‍ ജനകീയ വിമോചന സേന (പി.എല്‍.എ)യുടെ പങ്ക് എന്തായിരിക്കും?

ജനകീയ മുന്നേറ്റങ്ങളില്‍ പി.എല്‍.എ. ഉപയോഗിക്കാനാവില്ല. പക്ഷെ രാജ്യം ജനകീയ വിപ്ലവത്തിലേക്ക് പോകുന്ന സാഹചര്യം ഉണ്ടായാല്‍ എന്തും സംഭവിക്കാം. ജനകീയ വിമോചന സേനയ്ക്ക് 'പട്ടാളത്താവളങ്ങള്‍'ക്കുളളില്‍ തുടരാന്‍ ആവില്ല. അത് പുറത്തു വരും.


പറഞ്ഞിരിക്കുന്ന തീയതിക്കുളളില്‍ തെരഞ്ഞെടുപ്പ് നടന്നില്ലെങ്കില്‍ യു.എന്‍. നിരീക്ഷ/മേല്‍നോട്ട നടപടികള്‍ക്ക് എന്തു സംഭവിക്കും.?

കരാര്‍ ഒരു വര്‍ഷത്തേക്കാണ്. ആ സമയത്തിനുളളില്‍ തെരഞ്ഞെടുപ്പ് നടന്നില്ലെങ്കില്‍ ഐക്യരാഷ്ട്ര സഭയുടെ (യു.എന്‍.) പങ്കും അവസാനിക്കും. പിന്നെ യു.എന്‍. ഇവിടെ തങ്ങേണ്ട കാര്യമില്ല.

നമുക്ക് വേറൊരു വിഷയത്തിലേക്ക് കടക്കാം. തേരിയില്‍ നിങ്ങള്‍ക്കെതിരെ ഗൂഢാലോചന നടക്കുന്നതായി പറഞ്ഞു.എവിടെ നിന്നാണ് ഇത് ആസൂത്രണം ചെയ്യപ്പെട്ടിരിക്കുന്നത്?

തേരിയിലെ പ്രശ്‌നത്തിനു ഗൗരവമായ സ്വഭാവമാണുളളത്. പലപ്പോഴും സൂചിപ്പിക്കപ്പെടുന്നതുപോലെ ഹിന്ദു തീവ്രവാദികള്‍ മാത്രമല്ല അതിനു പിന്നിലെന്നത് വാസ്തവമാണ്. ഭരണഘടനാ അസംബ്ലിയിലേക്കുളള തെരഞ്ഞെടുപ്പിനു വേണ്ടി ഞങ്ങള്‍ കരാര്‍ ഒപ്പിടുമ്പോള്‍ അമേരിക്കന്‍ ഐക്യനാടിലെ പ്രതിനിധികള്‍ ജനങ്ങളെ ഞങ്ങള്‍ക്കെതിരെ ഇളക്കിവിടാന്‍ മാദേശില്‍ ചെന്നിരുന്നു. മാദേശില്‍ മാവോയിസ്റ്റുകളെ മൂലയിലേക്ക് ഒതുക്കാന്‍ അമേരിക്ക ശ്രമിച്ചു. രണ്ടാമത് ഇന്ത്യന്‍ ഭരണവര്‍ഗത്തിലെ വികസനാവാദിസംഘം ആസൂത്രിതമായ പ്രവര്‍ത്തികള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. മൂന്നാമത് മുമ്പ് മാദേശില്‍ നിന്ന് ഓടിക്കപ്പെട്ട ജന്മി-ഭൂടമാ വര്‍ഗം ഇപ്പോള്‍ പ്രതികാര നടപടികള്‍ കൈക്കൊണ്ടിരിക്കുകയാണ്. നാലാമത് തേരിയില്‍ മുമ്പ് പാര്‍ലമെന്ററി പാര്‍ട്ടികളുടെ സ്വാധീനം ഏതാണ്ട് പൂര്‍ണമായും ഇല്ലായിരുന്നു. അവരെല്ലാം മാവോയിസ്റ്റ് സ്വാധീനം ഈ മേഖലയില്‍ ഇല്ലാതാക്കാന്‍ ഈ അവസരം പ്രയോജനപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. മുമ്പ് ഞങ്ങളുടെ ആക്റ്റിവിസ്്റ്റുകള്‍ തുരത്തിയ കൊളളക്കാര്‍, കൊലപാതകികള്‍, കുറ്റവാളികള്‍ എല്ലാം അവിടെ സ്വയം സംഘടിച്ചിരിക്കുകയാണ്. അതിനാല്‍ മാദേശ് പ്രശ്‌നം ബഹുതല സ്വഭാവമുളളതാണ്.


ഇന്ത്യയോട് മാദേശ് കാര്യങ്ങളെപ്പറ്റി നിങ്ങള്‍ ചര്‍ച്ചചെയ്തില്ലേ?

ഞങ്ങള്‍ ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുകയാണ്. ഞാനീ പ്രശ്‌നം ഇന്ത്യന്‍ അംബാസഡറോട്- അതായത് ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരോട്- പറഞ്ഞിട്ടുണ്ട്. ഇന്ത്യ ആഗ്രഹിച്ചിരുന്നെങ്കില്‍ ഇത്തരത്തിലുളള കുഴപ്പം തീര്‍ച്ചയായും ഒഴിവാക്കാനായേനെ. തുറന്ന അതിര്‍ത്തിയുളളതിനാലാണ് ഇത്തരം കാര്യങ്ങള്‍ നടക്കുന്നത് എന്നാണ് ഇപ്പോള്‍ ഇന്ത്യ പറയുന്നത്. പക്ഷെ ഇത് എളുപ്പം അംഗീകരിക്കാന്‍ കഴിയില്ല. നേപ്പാള്‍ വിപ്ലവ മുന്നേറ്റത്തെ അട്ടിമറിക്കാനുളള തന്ത്രത്തിന്റെ ഭാഗമായേ ഇത് കാണാനാവൂ. രണ്ടാമത് നേപ്പാളില്‍- പ്രത്യേകിച്ച് മാദേശില്‍- തങ്ങളുടെ സ്വാധീനം വ്യാപിപ്പിക്കാന്‍ ഇന്ത്യന്‍ ഭരണവര്‍ഗത്തിന്റെ ആസൂത്രിത കളി നടക്കുന്നത് നേപ്പാളിലെ പൊതു ജനത്തിന് അറിയാം. ഞങ്ങള്‍ ഇതിനെ എതിരിട്ടുകൊണ്ടിരിക്കുകയാണ്.


എന്താണ് ഇപ്പോള്‍ നിങ്ങളുടെ ഇന്ത്യാ നയം?

ജനകീയ യുദ്ധം തുടങ്ങുമ്പോള്‍ ഞങ്ങളുടെ മുഖ്യ അജണ്ടായി ദേശീയത ഉയര്‍ത്തിയിരുന്നു. പിന്നീടുളള ഘട്ടത്തില്‍, ഞങ്ങളുടെ ഉത്തരവാദിത്തപ്പെട്ട സുഹൃത്തുക്കള്‍ ഇന്ത്യയില്‍ അറസ്റ്റിലാകുന്നത് തുടരുകയും ഇന്ത്യന്‍ ഇടപെടലുകള്‍ ശക്തമാവുകയും ചെയ്തപ്പോള്‍ ഇന്ത്യയ്‌ക്കെതിരെ പോരാടാന്‍ ഞങ്ങള്‍ തയാറെടുപ്പുകള്‍ നടത്തുകയും ചെയ്തു. ഇന്ത്യക്കെതിരെ തുരങ്ക യുദ്ധം നടത്തുന്നതിനെപ്പറ്റി ഞങ്ങള്‍ ചര്‍ച്ചചെയ്തിരുന്നു. വിയറ്റ്‌നാം യുദ്ധത്തിലെ തുരങ്ക പോരാട്ടങ്ങളെപ്പറ്റി പഠിച്ച ശേഷം ഞാന്‍ രേഖ തയാറാക്കുകയും ചെയ്തിരുന്നു.
'ഫെബ്രുവരി 1' സംഭവത്തിനു മുമ്പ് രാജഭരണാനുകൂല വാദികളോട് ചര്‍ച്ച നടത്താന്‍ ഞങ്ങള്‍ ആഗ്രഹിച്ചിരുന്നു എന്നത് പരസ്യമായ രഹസ്യമാണ്. ദേശീയതയെപ്പറ്റിയും ഇന്ത്യന്‍ ഭീഷണിയെപ്പറ്റിയും ഉളള ഞങ്ങളുടെ നയത്തില്‍ മാറ്റമുണ്ടായിരുന്നില്ല. തുരങ്കയുദ്ധ ആലോചനയും ഗ്യനേന്ദ്രയുമായുളള ചര്‍ച്ചയും ചേര്‍ത്തുവായിക്കാം. എന്നിരുന്നാലും ഫെബ്രുവരി ഒന്ന് സംഭവങ്ങള്‍ മോശമായ രീതിയില്‍ സാഹചര്യത്തെ ഏകാധിപത്യത്തിലേക്ക് കൊണ്ടുചെന്നെത്തിച്ചു. ഞങ്ങളുടെ പ്രതീക്ഷകള്‍ക്കും വിശകലനത്തിനും അപ്പുറമുളള പുതിയ സംഭവ വികാസമായിരുന്നു അത്. ഏകാധിപത്യത്തിന്റെ ആവിര്‍ഭാവത്തിനുശേഷം ഞങ്ങള്‍ക്ക് അതിനെതിരെ തിരിയേണ്ടിയിരുന്നു. അതിനുവേണ്ടി പാര്‍ലമെന്ററി പാര്‍ട്ടികളുമായി പ്രവര്‍ത്തന ഐക്യം കെട്ടിപ്പടുക്കണമായിരുന്നു. അതിനേല്ലാം ഉപരി നേപ്പാളി കോണ്‍ഗ്രസുമായി ഞങ്ങള്‍ക്ക് സഖ്യം തെരഞ്ഞെടുക്കണമായിരുന്നു. അതിനു ഞങ്ങള്‍ക്ക് ഡല്‍ഹിയുടെ പിന്തുണ തേടേണ്ടി വന്നു.


എന്തിന്? ഡല്‍ഹിയും നേപ്പാളി കോണ്‍ഗ്രസും തമ്മില്‍ എന്തു ബന്ധമാണുളളത്?


ഡല്‍ഹിയും നേപ്പാളി കോണ്‍ഗ്രസും തമ്മില്‍ ആഴത്തില്‍ വേരുളള ബന്ധമുണ്ട്. അത് രഹസ്യമാണോ? ആ പാര്‍ട്ടി ഉണ്ടായ ശേഷമുളള വികാസങ്ങള്‍ നോക്കിയാല്‍ ഈ സവിശേഷ ബന്ധം വ്യക്തമാക്കും. ഉദാഹരണത്തിന്, റോള്‍പ്പയില്‍ വച്ച് 12 ഇന കരാര്‍ ഒപ്പിടാനാണ് ഞങ്ങള്‍ ആഗ്രഹിച്ചത്. റോള്‍പയിലേക്ക് വരാന്‍ ആഗ്രഹിക്കുന്നില്ലെന്നും ഡല്‍ഹിയില്‍ വച്ചു സന്ധിക്കുന്നതാണ് അതിനേക്കാള്‍ കൂടുതല്‍ താല്‍പര്യമെന്നും ഗിരിജാബാബു പറഞ്ഞതിനെ തുടര്‍ന്ന് ഞങ്ങള്‍ക്ക് ഡല്‍ഹിയില്‍ പോകേണ്ടി വന്നു. ഗിരിജാ ബാബുവിനെ ഞങ്ങളുടെ അടുത്തേക്കുകൊണ്ടുവരാന്‍ ഇന്ത്യന്‍ അധികാരികളെ കബളിപ്പിക്കേണ്ട ദുഷ്‌കര വേളയായിരുന്നു അത്. ഇന്ത്യന്‍ സര്‍ക്കാരിനെ വശത്താക്കാനുളള കടുത്ത ശ്രമങ്ങളെപ്പറ്റിയും ഈ കൂടിക്കാഴ്ചകളെപ്പറ്റിയും ആരും അറിയാത്തതാണെന്നും ഞങ്ങള്‍ കരുതുന്നില്ല. ഗിരിജാബാബു ഇന്ത്യന്‍ സര്‍ക്കാരിന്റെ അതിഥിയായി തങ്ങുകയായിരുന്നു അന്ന്. ഇന്ത്യന്‍ സര്‍ക്കാരിന്റെ അനുമതിയോടെയാണ് 12 ഇന കരാര്‍ ഉണ്ടാവുന്നത്. ഈ രീതിയില്‍, 12 ഇന ധാരണാപത്രത്തില്‍ ഒപ്പിടുന്നതിന് ഇന്ത്യ പങ്കുവഹിച്ചിട്ടുണ്ട്. മറ്റു വാക്കുകളില്‍ പറഞ്ഞാല്‍, ഇങ്ങനെ അല്ലായിരുന്നെങ്കില്‍ നേപ്പാളി കോണ്‍ഗ്രസിലൂടെ ഇന്ത്യയുമായി ഞങ്ങള്‍ക്ക് ചില ബന്ധങ്ങള്‍ ഉണ്ടായിരുന്നുവെന്ന് പറയേണ്ടി വരുമായിരുന്നില്ല.


എന്താണ് ഇന്ത്യ നിങ്ങളില്‍ നിന്നും നിങ്ങള്‍ ഇന്ത്യയില്‍ നിന്നും ആഗ്രഹിക്കുന്നത്?

തുല്യതയുടെ അടിസ്ഥാനത്തിലുളള ബന്ധം. ഇന്ത്യയുമായുളള മുന്‍ കരാറുകളും ഉടമ്പടികളും ഉചിതമായി പുനപരിശോധിക്കണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. മാത്രമല്ല അയല്‍വാസി എന്ന നിലയില്‍ ഈ പരിവര്‍ത്തന ഘട്ടത്തില്‍ ഇന്ത്യ ഗുണകരമായി സഹായിക്കണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. തിരിച്ച് തങ്ങളുടെ താല്‍പര്യത്തിനും ആഗ്രഹത്തിനും അനുസരിച്ച് ഞങ്ങള്‍ പ്രവര്‍ത്തിക്കാമെന്നാണോ ഇന്ത്യ ആഗ്രഹിക്കുന്നത്? സര്‍ക്കാരില്‍ പങ്കാളിയായ ശേഷം ആ രീതിയിലൊന്നും ഞങ്ങള്‍ പ്രവര്‍ത്തിച്ചിട്ടില്ല. തേരിയില്‍ ഞങ്ങളുടെ പാര്‍ട്ടിയുടെ സ്വാധീനം ഇല്ലാതാക്കാന്‍ ഇന്ത്യ കളിച്ചതായിട്ടാണ് ഞങ്ങള്‍ക്ക് തോന്നിയിട്ടുളളത്. അത് നല്ലതായിരുന്നില്ല.


ഭരണഘടനാ അസംബ്ലി തെരഞ്ഞെടുപ്പിനെപ്പറ്റി അടുത്തിടെ ഇന്ത്യന്‍ അംബാസഡര്‍ ശിവശങ്കര്‍ മുഖര്‍ജി നടത്തിയ അഭിപ്രായ പ്രകടനത്തെപ്പറ്റി എന്തു തോന്നുന്നു

അദ്ദേഹം ഉപയോഗിച്ച ഭാഷ തീര്‍ത്തും എതിര്‍ക്കപ്പെടേണ്ടതാണ്. അത് നേപ്പാളി ജനങ്ങള്‍ക്കും നേപ്പാളി ഭരണകൂടത്തിന്റെ സ്വാതന്ത്ര്യത്തിനും എതിരാണ്. നേപ്പാളിലെ കാര്യങ്ങള്‍ നിശ്ചയിക്കാന്‍ ഇന്ത്യ ആഗ്രഹിക്കുന്നു എന്നതിന്റെ വ്യക്തമായ സൂചനയാണ് അത് നല്‍കുന്നത്. മുന്‍ യു.എസ്. അംബാസഡര്‍ മോറിയാര്‍ടിയുടെ ഭാഷയും സ്വരവുമാണ് അതിലും ചുവയ്ക്കുന്നത്.


നേപ്പാളിന്റെ ദേശീയതയും പരാമാധികാരവും വിദേശ ശക്തികളുടെ ഭീഷണി നേരിടുന്നുണ്ടോ?

കുറച്ചു മുമ്പ്, രാജ്യം ഒരു വിപത്തിലേക്ക് നീങ്ങുകയാണെന്ന് പറഞ്ഞപ്പോള്‍ നേപ്പാളിന്റെ ദേശീയ ആര്‍ജവത്തിനുമേല്‍ മേല്‍ അപകട സാധ്യതകള്‍ ശക്തിപ്പെടുന്നുവെന്നു കൂടി സൂപ്പിക്കാനാണ് ഞാന്‍ ഉദ്ദേശിച്ചത്. വിദേശ ഇടപെടുലുകള്‍ ശക്തിപ്പെടുന്ന രീതികളും, മറ്റ് എല്ലാ സാഹചര്യങ്ങളും പരിശോധിക്കുമ്പോള്‍ എല്ലാ ദേശീയ ശക്തികളും യോജിച്ചു നിന്നില്ലെങ്കില്‍ നേപ്പാളിന്റെ സ്വാതന്ത്ര്യത്തിനു ഭീഷണിയാണ്. എന്നിരുന്നാലും ആ അപകടം വന്നെത്തിയതായി ഞാന്‍ കരുതുന്നില്ല. നേപ്പാളി ജനതയുടെ ദേശീയ വികാരം വളരെ ശക്തമാണ്. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി ഏതു തരത്തിലുളള ത്യാഗവും നല്‍കാന്‍ നേപ്പാളി ജനത ഏതു സമയത്തും ഒരുക്കമാണ്. അതൊക്കെയാണെങ്കിലും നേപ്പാളിന്റെ ആര്‍ജവത്തിനും ദേശീയ സ്വാതന്ത്ര്യത്തിനും മേല്‍ വലിയ ഗൂഢാലോചനകള്‍ ആസൂത്രണം ചെയ്യപ്പെട്ടിരിക്കുന്നു എന്നത് വ്യക്തമാക്കുന്ന സൂചനകള്‍ ഉണ്ട്.

--------------
കുറിപ്പ്:

1. ഫെബ്രുവരി 1 സംഭവം: നേപ്പാള്‍ രാജാവ് ഗ്യാനേന്ദ്ര പാര്‍ലമെന്റ് പിരിച്ചുവിടുകയും രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്ത സംഭവമാണ് ഇവിടെ സൂചിപ്പിക്കുന്നത്. രാജ്യത്തിന്റെ ഭരണം രാജാവ് സ്വയം ഏറ്റെടുക്കുകയായിരുന്നു.

2. മാദേശ് പ്രശ്‌നം: നേപ്പാള്‍-ഇന്ത്യന്‍ അതിര്‍ത്തിയില്‍ ശക്തിയാര്‍ജിച്ചുകൊണ്ടിരിക്കുന്ന ദേശീയ വിമോചന മുന്നേറ്റം. നേപ്പാളില്‍ നിന്ന് സ്വയം നിര്‍ണയാവകാശത്തിന്റെ പേരിലുളള വേറിട്ടുപോകലാണ് മാദേശികള്‍ ആഗ്രഹിക്കുന്നത്. അമേരിക്കന്‍-ഇന്ത്യന്‍ ഇടപെടലുകളും ഹിന്ദു തീവ്രവാദികളുടെ നിക്ഷിപ്ത താല്‍പര്യമുളള പ്രവര്‍ത്തനവും ഈ മേഖലയില്‍ നടക്കുന്നുണ്ടെന്ന മാവോയിസ്റ്റ് ആരോപണങ്ങളില്‍ ചില വസ്തുതകളുണ്ട്. മാവോയിസ്റ്റു പാര്‍ട്ടിയില്‍ നിന്നു വിട്ടുപോയവരാണ് മാദേശ് വിമോചന മുന്നേറ്റത്തിന്റെ നേതാക്കള്‍.


പരിഭാഷ: ബിജുരാജ്

Gaddika Magazine
2007 December