ചെ ഗുവേരയെ ആരാണ് കൊന്നത്?

എന്തുകൊണ്ട് ചെ ബൊളീവിയ തിരഞ്ഞെടുത്തു? മൂന്നുവശവും കര ഇറുകിപ്പൂട്ടുന്ന രാജ്യമാണ് ബൊളീവിയ. ലാറ്റിനമേരിക്കയിലെ ഏറ്റവും ദരിദ്രവും നിരക്ഷരവും ഗ്രാമീണവുമായ രാജ്യം. ലാറ്റിനമേരിക്കയിലെ ഏറ്റവും അസ്ഥിര രാജ്യം. 1825ല്‍ സ്വതന്ത്ര പരമാധികാരം നേടിയശേഷം 190 സര്‍ക്കാര്‍ മാറ്റങ്ങള്‍ ആ രാജ്യത്ത് നടന്നിരുന്നു. 1910-20ലെ മെക്സിക്കോയെപ്പോലെയും പിന്നീട് ക്യൂബയിലെയുംപോലെ ജനകീയ പങ്കാളിത്തത്തെ അടിസ്ഥാനമാക്കിയുള്ള വിപ്ളവം നടന്ന ലാറ്റിനമേരിക്കന്‍ രാജ്യമായിരുന്നു അത്. കൂടാതെ, ബൊളീവിയ ചെയുടെ മാതൃരാജ്യമായ അര്‍ജന്റീനയുടെ അയല്‍പക്കവുമായിരുന്നു.
ബൊളീവിയക്കാരനായ തകരഖനിത്തൊഴിലാളി കോണ്സ്റ്റാന്റിയോ അപാസ രാജ്യത്ത് ചെ വന്നപ്പോഴുള്ള രാഷ്ട്രീയ സാഹചര്യത്തെ ഇങ്ങനെ സംഗ്രഹിക്കുന്നു: ‘‘952 ല്‍ എം.എന്‍.ആര് (വിപ്ളവ ദേശീയ പ്രസ്ഥാനം) അധികാരത്തില്‍ വന്നപ്പോള്‍ ഞങ്ങള്‍ അതിനെ തൊഴിലാളിപാര്ട്ടിയായി കാണുകയും കാര്യങ്ങള്‍ വ്യത്യസ്തമായിരിക്കുമെന്നു കരുതുകയും ചെയ്തു. പക്ഷേ, എം.എന്‍.ആര് രാഷ്ട്രീയക്കാര്‍ രഹസ്യപ്പൊലീസിനെ സംഘടിപ്പിക്കുകയും തങ്ങളുടെ ഇടങ്ങളില്‍ നിറക്കുകയും ചെയ്തിരുന്നു. ഞങ്ങള്‍ നശിപ്പിച്ച സൈന്യത്തെ അവര്‍ പുനര്‍നിര്‍മിച്ചു. സൈന്യം വളരെ വലുതായപ്പോള്‍ അധികാരത്തിലിരുന്നവരെ പുറത്തേക്ക് എറിഞ്ഞു. അപ്പോള്‍ സൈന്യത്തിന്‍െറ കൈയിലുള്ള പുതിയ ആയുധങ്ങള്‍ ഞങ്ങളുടേതുമായി ഒരിക്കലും താരതമ്യപ്പെടുത്താനാവാത്തതായിരുന്നു.’’ 1964ലെ സൈനിക അട്ടിമറി എം.എന്‍.ആറിന്‍െറ പന്ത്രണ്ടു വര്‍ഷത്തെ ഭരണം അവസാനിപ്പിച്ചു. ബൊളീവിയ ഭരിച്ചിരുന്ന സൈനിക ഓഫിസര്‍മാരെല്ലാം യു.എസ് പരിശീലിപ്പിച്ചവരായിരുന്നു.
1966 നവംബറില്‍ ഉറുഗ്വായിക്കാരനായ ബിസിനസുകാരന്‍െറ വേഷത്തില്‍ ഉറുഗ്വായിയിലൂടെയാണ് ചെ ബൊളീവിയയില്‍ എത്തുന്നത്. ഷേവ് ചെയ്ത മുഖം. കട്ടിക്കൊമ്പുകൊണ്ട് നിര്‍മിച്ച ഫ്രെയിമുള്ള കണ്ണട. ബാങ്ക് സൂട്ട്, ഒട്ടും തിരിച്ചറിയാത്തവിധത്തില്‍. ചെ യെ കണ്ടുപിടിക്കാനുള്ള സി.ഐ.എ ഏജന്റായി ഉറുഗ്വായില്‍ പ്രവര്‍ത്തിച്ച വ്യക്തിയായിരുന്നു ഫില്‍ എഗീ. പിന്നീട് അദ്ദേഹം സി.ഐ.എ വിട്ട് ക്യൂബന്‍ വിപ്ളവത്തെ പിന്തുണക്കുന്നയാളായി മാറി. അദ്ദേഹം എഴുതിയത് ഉറുഗ്വായന്‍ ഉദ്യോഗസ്ഥരെ ചെ ഗുവേരക്ക് എളുപ്പം കബളിപ്പിക്കാനായി എന്നാണ്. ഒരു മുന്നറിയിപ്പ് രേഖ തയാറാക്കി മൊണ്ഡിവിഡിയോയിലെ വിമാനത്താവളത്തില്‍ എഗി നല്‍കിയിരുന്നുവെങ്കിലും. എഴുത്തുകാരനായ ഇഗ്നാസിയോ റാമോനെറ്റിനോട് ഫിദല്‍ കാസ്ട്രോ പറഞ്ഞത് ബൊളീവിയയിലേക്ക് ചെ തിരിക്കുന്നതിന് മുമ്പ് ക്യൂബയില്‍ നടന്ന കൂടിക്കാഴ്ചയില്‍ റൗള്‍ കാസ്ട്രോക്ക് അദ്ദേഹത്തെ തിരിച്ചറിയാനായില്ലെന്നാണ്.
ചെയുടെ പദ്ധതി ബൊളീവിയയില്‍ തന്‍െറ ഗറിലകള്ക്കുവേണ്ടി ഒരു ക്യാമ്പ് രൂപപ്പെടുത്തുകയായിരുന്നു. പരിശീലിക്കപ്പെട്ടുകഴിഞ്ഞാല് വടക്കോട്ട് നീങ്ങി ബൊളീവിയന്‍ സൈന്യത്തെ ദുര്‍ബലപ്പെടുത്താനുള്ള പോരാട്ടത്തില്‍ ഏര്‍പ്പെടുക. 1966 നവംബര്‍ 7ന് ചെ ബൊളീവിയയിലെ നകാഹ്വാസു നദീതീരത്തെ ഗറിലാതാവളത്തില് എത്തിച്ചേര്‍ന്നു. അതാണ് ബൊളീവിയന്‍ ഡയറിയിലെ ആദ്യ ദിനം. അത് ഇങ്ങനെയാണ് തുടങ്ങുന്നത്: ‘‘ഇന്ന് പുതിയ ഘട്ടം ആരംഭിക്കുകയാണ്. ഞങ്ങള്‍ കൃഷിത്തോട്ടത്തില്‍ രാത്രി എത്തിച്ചേര്‍ന്നു. യാത്ര നന്നായി അവസാനിച്ചു.’’ യുദ്ധത്തില്‍ ഏര്‍പ്പെടുന്നതിന് മുമ്പ് നാലു മാസത്തെ പരിശീലനമാണ് ഉദ്ദേശിച്ചത്. നമ്മുടെ കൈയില്‍ ചെ ബൊളീവിയയില്‍ എത്തിയ ദിനമേതെന്ന് വ്യക്തമാക്കുന്ന യു.എസ് സര്‍ക്കാര്‍ രേഖകളൊന്നുമില്ല. നാലു മാസത്തിനുശേഷമുള്ള കാര്യങ്ങളെപ്പറ്റിയേ അതില്‍ വിവരമുള്ളൂ. ചിലപ്പോള്‍ അതിനുകാരണം യു.എസിന് ഈ കാലഘട്ടത്തിലെ ചെയുടെ താവളങ്ങളെപ്പറ്റി അറിയാത്തതാവാം. ഈ വിടവ് പരിഹരിക്കാന്‍ നമ്മള് ചെ യുടെ ഡയറിക്കുറിപ്പുകള്‍ ആശ്രയിക്കണം.
1967 നവംബര്‍, ഡിസംബര്‍, ജനുവരി, ഫെബ്രുവരി മാസങ്ങളുടെ സംഗ്രഹം പറയാം. ഈ സമയമെന്നത് ഗറിലകളുടെ പരിശീലനം, യുദ്ധപ്രദേശങ്ങളുടെ പരിശോധന, യുദ്ധത്തിനായുള്ള സ്വയം തയാറെടുപ്പുകള്‍ എന്നിവയുടെ കാലമാണ്. ചെ ബൊളീവിയയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി തലവന്‍ മറിയോ മോന്ജേയുമായി രഹസ്യയോഗങ്ങള് നടത്തുകയായിരുന്നു. മോന്ജേ അവസാനം ഈ പര്യവേക്ഷണത്തെ പിന്തുണക്കാന്‍ വിസമ്മതിച്ചു. ചെ തന്‍െറ ഡയറിയില്‍ ഇത് കുറിച്ചു: ‘‘ആ പാര്‍ട്ടി ഇപ്പോള്‍ ഞങ്ങള്‍ക്കെതിരെ സൈദ്ധാന്തിക ആയുധങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ്.’’
നവംബര്‍ അവസാനത്തോടെ ചെ എഴുതി: ‘‘എല്ലാം നന്നായിതന്നെ പോയി. എന്‍െറ വരവ് ഒരു സംഭവമായതേയില്ല. ഈ വിദൂര മേഖലയിലെ പൊതു കാഴ്ചപ്പാട് നന്നായി തോന്നുന്നു...’’ ഡിസംബര്‍ അവസാനത്തോടെ ചെ എഴുതി: ‘‘ക്യൂബന്‍ സംഘം വിജയകരമായി പൂര്‍ത്തീകരിക്കപ്പെട്ടു. മനോവീര്യം ഉയര്ന്നതാണ്്. ചെറിയ പ്രശ്നങ്ങളെയുള്ളൂ. ബൊളീവിയക്കാരും നന്നായി പ്രവര്‍ത്തിക്കുന്നു, അവരുടെ എണ്ണം കുറവാണെങ്കിലും.’’
ജനുവരി അവസാനം ചെ ഇങ്ങനെ എഴുതി: ‘‘ഇപ്പോള്‍ ശരിക്കും ഗറിലാഘട്ടം ആരംഭിക്കുകയാണ്. നമ്മള് സൈനികസംഘത്തെ പരീക്ഷിക്കും. കാലം പറയും അവര്‍ക്ക് എന്തുചെയ്യാനാവുമെന്നും ബൊളീവിയന്‍ വിപ്ളവത്തിന്‍െറ ഭാവിയെന്തെന്നും. നമ്മള് അഭിമുഖീകരിച്ചതില്‍ ഏറ്റവും പതിയെ സാധ്യമായത് ബൊളീവിയന്‍ പോരാളികളുടെ പങ്കാളിത്തമാണ്.’’
ഫെബ്രുവരി ഒന്നിന് രണ്ടാഴ്ച നീളുമെന്ന് കരുതിയ പരിശീലന ദൗത്യത്തിലേക്ക് കൂടെയുള്ള ഭൂരിപക്ഷം ആളുകളെയും ചെ നയിച്ചു. അത് അമ്പത് ദിനം നീണ്ട സൈനിക പരിശീലനമായി മാറി. രണ്ടു ബൊളീവിയക്കാര്‍ മുങ്ങിമരിക്കുകയും ചെയ്തു. ഫെബ്രുവരി അവസാനം സൈനിക ദൗത്യം നടക്കുന്നതിനിടെ ചെ എഴുതി: ‘‘ക്യാമ്പില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതിനെപ്പറ്റി എനിക്ക് ഒരു വിവരമില്ലെങ്കിലും എല്ലാം ഉചിതമായിതന്നെ പോകുന്നു; ചെറിയ ചില അപവാദങ്ങളൊഴിച്ച്. അതിലൊന്ന് മാരകമായിരുന്നു... അടുത്ത ഘട്ടം പോരാട്ടമാണ്. അത് നിര്‍ണായകമാണ്.’’
അടുത്തമാസം മധ്യത്തോടെ ‘‘കാര്യങ്ങള്‍ ഉചിതമായ രീതിയില്‍ പോകുന്നത്’’ അവസാനിച്ചു. ചെ യും ഗറിലകളും ക്യാമ്പിലേക്ക് മടങ്ങുന്നതിന് മൂന്നു ദിവസം മുമ്പ് രണ്ടുപേര്‍ സംഘംവിട്ട് പോയി. വിസെന്റി റോക്കാബാഡോ ടെറാസസും പാസ്റ്റര്‍ ബാരിയ ക്വിന്ടാനയുമാണ് അവര്‍. അവരെ ബൊളീവിയന്‍ അധികാരികള്‍ പൊക്കുകയും ചോദ്യംചെയ്യുകയും ചെയ്തു. അവര്‍ ഗറിലകളെപ്പറ്റിയും മേഖലയെയുംപറ്റി വിവരം നല്കി. അതിന്‍െറ ഫലമായി കുറച്ച് ഗറിലകള്‍ തങ്ങിയിരുന്ന കൃഷിയിടം പൊലീസ് പരിശോധിച്ചു. അന്നുതൊട്ട് ചെ യും അദ്ദേഹത്തിന്‍െറ ഗറിലകളും ഓടിനീങ്ങാന്‍ തുടങ്ങി. ബൊളീവിയന്സൈന്യം അരിച്ചുപെറുക്കാന്‍ തുടങ്ങി. അവിടെ തങ്ങിയവര് ഒരു വിമാനം കുറെ ദിവസങ്ങള്‍ വട്ടമിട്ടു പറക്കുന്നത് കണ്ടു.
വിട്ടുപോയവര്‍ നല്കിയ വിവരങ്ങള്‍ ബൊളീവിയന്‍ സര്‍ക്കാറിലെ ഉന്നതതലങ്ങളില്‍ മുന്നറിയിപ്പ് നല്കി. അത് ബൊളീവിയയിലെ യു.എസ് അംബാസഡര്‍ ഡൗഗ്ളസ് ഹെന്ഡേഴ്സന് ആദ്യന്തര സെക്രട്ടറിക്കും മറ്റും അയച്ച ടെലിഗ്രാമില്‍ പ്രതിപാദിച്ചു. 1963 മുതല്‍ ബൊളീവിയയില്‍ അംബാസഡറായിരുന്നു ഹെന്ഡേഴ്സന്. 1964ലെ ബൊളീവിയന്‍ വിപ്ളവം അട്ടിമറിക്കപ്പെടുന്നതിന് ഒരു വര്‍ഷം മുമ്പാണ് അദ്ദേഹം ബൊളീവിയയില്‍ ചുമതലയേല്‍ക്കുന്നത്. ഹെന്ഡേഴ്സന് വിദേശ സര്‍വിസ് ഓഫിസറായിരുന്നു. യു.എസ് സൈന്യത്തിലെ അംഗമായിരുന്നു അദ്ദേഹത്തിന്‍െറ അച്ഛന്. 1899-1902ലെ ഫിലിപ്പീന്‍സിലെ ഉയിര്ത്തെഴുന്നേല്പിനെ അടിച്ചമര്‍ത്താന്‍ സഹായിച്ച വ്യക്തിയാണ് അച്ഛന്. അതുപോലെ 1916ലെ മെക്സിക്കന്‍ വിപ്ളവത്തെയും. ഹെന്‍ഡേഴ്സനിന്‍െറ ടെലിഗ്രാം മാര്‍ച്ച് 17ന് നടന്ന ഒരു കൂടിക്കാഴ്ചയെപ്പറ്റി വിശദീകരിക്കുന്നു. ആ കൂടിക്കാഴ്ചയില്‍ പ്രസിഡന്റ് ബാരിയന്‍േറാസും അദ്ദേഹത്തിന്‍െറ സായുധസേനയിലെ ആക്ടിങ് ചീഫും മറ്റ് ബൊളീവിയന്‍ സൈനിക ഉദ്യോഗസ്ഥര്‍ ഒരു വശത്തും, ഹെന്‍ഡേഴ്സനും അദ്ദേഹത്തിന്‍െറ ഡെപ്യൂട്ടി ചീഫും പ്രതിരോധ ഉപസ്ഥാനപതിയും മറുവശത്തുമായിട്ടായിരുന്നു ചര്‍ച്ചനടത്തിയത്.
കുറിപ്പിന്‍െറ വിഷയം- ‘‘ബൊളീവിയയിലെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഗറില പ്രവര്‍ത്തനം.’’ അത് തുടങ്ങുന്നത് അംബാസഡര്‍ നടത്തിയ ഒരു ഫോണ്‍കോളിനെപ്പറ്റി പരാമര്‍ശിച്ചുകൊണ്ടാണ്. ‘‘പ്രസിഡന്റ് ബാരിയന്േറാസിന്െറ അടിയന്തര അപേക്ഷയെ തുടര്‍ന്ന് ഇന്ന് മധ്യാഹ്നത്തില്‍ അദ്ദേഹത്തെ വസതിയില്‍ചെന്ന് സന്ദര്‍ശിച്ചു.’’ സത്തയില്‍ ഹെന്‍ഡേഴ്സനിന്‍െറ ടെലിഗ്രാം റിപ്പോര്‍ട്ടില്‍ ചെ യുടെ സംഘത്തില്‍നിന്നു വിട്ടുപോന്ന രണ്ടുപേരെ പിടിച്ചതും അവര്‍ക്ക് നാല്പതു ഗറിലകളുമായുള്ള ബന്ധവും അവര്‍ തങ്ങിയ മേഖലയും വെളിപ്പെടുത്തിക്കൊണ്ടുള്ളതാണ്. ക്യാമ്പ് വിട്ടവര്‍ പറഞ്ഞത് തങ്ങളെ കാസ്ട്രോയിറ്റ് പക്ഷക്കാരായ ക്യൂബക്കാരും മറ്റ് ദേശീയതകളില്നിന്നുമുള്ള ആളുകളും ചേര്‍ന്ന് നയിച്ചതെന്നാണ്. രണ്ടുപേരും നേതാവിന്‍െറ പേരായി ചെ ഗുവേരയുടേതാണ് പറഞ്ഞതെങ്കിലും രണ്ടുപേരും അദ്ദേഹത്തെ കണ്ടിട്ടില്ലെന്ന് സമ്മതിച്ചു. ഹെന്‍ഡേഴ്സനും ബാരിയന്‍േറാസും ചെ ഗുവേരയുടെ സാന്നിധ്യത്തെപ്പറ്റി സംശയാലുക്കളായിരുന്നു. ബാരിയന്‍േറാസ് ‘‘അടിയന്തര സഹായം ആവശ്യപ്പെടുകയും ഗറില റേഡിയോ പ്രക്ഷേപണങ്ങളെ കണ്ടെത്താനുള്ള ഉപകരണങ്ങളുടെ സഹായം പ്രത്യേകിച്ച് ആവശ്യപ്പെടുകയും ചെയ്തു.’’ ഒരു വാഗ്ദാനവും നല്‍കാതെയാണ് ഹെന്ഡേഴ്സന് അതിനോട് പ്രതികരിച്ചത്. വാഷിങ്ടണിനോട് അദ്ദേഹം ഇങ്ങനെ പറഞ്ഞു: ‘‘നമുക്ക് ഗറില പ്രവര്‍ത്തനത്തെപ്പറ്റിയുള്ള ഈ റിപ്പോര്‍ട്ട് ചില കരുതലുകളോടെ സമീപിക്കാം.’’ പക്ഷേ, ബാരിയന്‍േറാസ് കൂടുതല്‍ സഹായം ആവശ്യപ്പെടുന്നതിന് മുമ്പ് അദ്ദേഹം റേഡിയോ ഉപകരണം കണ്ടെത്താന്‍ ശ്രമിക്കുമെന്ന് പറഞ്ഞു.
ബാരിയന്‍േറാസ് അധികാരത്തില്‍ വന്നത് പതിവ് ബൊളീവിയന്‍ രീതിയിലൂടെയാണ്. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട വിക്ടര്‍ പാസ് എസ്ടെന്സോറോയുടെ സര്‍ക്കാറിനെ 1964 നവംബറില്‍ യു.എസ് പിന്തുണയുള്ള അട്ടിമറിയിലൂടെ പുറത്താക്കിയായിരുന്നു അത്. ബാരിയന്േറാസാണ് അട്ടിമറിയെ നയിച്ചത്. സി.ഐ.എയും പെന്റഗണും പാസ് പോവണമെന്ന് ആഗ്രഹിച്ചു. ക്യൂബയെ ഓര്ഗനൈസേഷന് ഓഫ് അമേരിക്കന്‍ സ്റ്റേറ്റ്സില്‍ (ഒ.എ.എസില്‍) നിലനിര്‍ത്താന്‍ പാസ് വോട്ട് ചെയ്തു. അത് ഒ.എ.എസ് ക്യൂബക്കെതിരെ സാമ്പത്തിക ഉപരോധം കൊണ്ടുവരാനുള്ള യു.എസ് പദ്ധതിക്കെതിരായിരുന്നു. പാസ് ക്യൂബയുമായുള്ള ബന്ധം വിടര്‍ത്താനും ദ്വീപിനെ ചുറ്റിവളയാനുമുള്ള നീക്കത്തെ അനുകൂലിച്ചില്ല. ചെ ഒ.എ.എസിനെ ‘‘കോളനികളുടെ മന്ത്രാലയം’’ എന്നാണ് വിളിച്ചത്. ബാരിയന്‍േറാസ് അമേരിക്കയില്‍ പരിശീലിപ്പിക്കപ്പെട്ട വ്യക്തിയാണ്. സി.ഐ.എയും അമേരിക്കന്‍ സൈന്യവുമായി അടുത്ത ബന്ധമാണ് അദ്ദേഹത്തിന് ഉണ്ടായിരുന്നത്. അമേരിക്കയില്‍ പരിശീലിക്കപ്പെടുമ്പോള്‍ ബാരിയന്േറാസിന്െറ സുഹൃത്തും പറക്കല്പരിശീലകനും കേണല്‍ എഡ്വേര്‍ഡ് ഫോക്സായിരുന്നു. 1964ല്‍ ലാ പാസില്‍ അമേരിക്കന്‍ എംബസിയിലെ സൈനിക ഉപസ്ഥാനപതിയായിരുന്നു ഫോക്സ്. ആ സമയത്ത് ഫോക്സ് സി.ഐ.എക്കുവേണ്ടി പ്രവര്‍ത്തിക്കുകയായിരുന്നു.
അക്കാലത്ത് ബൊളീവിയയെ നയിച്ചുകൊണ്ടിരുന്ന 33 ഉന്നത ബൊളീവിയന്‍ സൈനിക ഉദ്യോഗസ്ഥര്‍ അമേരിക്ക പരിശീലിപ്പിച്ചവരായിരുന്നു- സ്കൂള്‍ ഓഫ് ദ അമേരിക്കാസില്‍. പനാമ കനാല്‍ മേഖലയില്‍ ബൊളീവിയന്‍ സാധുധസേനയില് ഉണ്ടായിരുന്ന 1200 ഓഫിസര്‍മാരും ആളുകളും അമേരിക്ക പരിശീലിപ്പിച്ചവരായിരുന്നു. വളരെയധികം ലാറ്റിനമേരിക്കന്‍ സൈനികരെ പരിശീലിപ്പിക്കുകയും സൈദ്ധാന്തീകരിക്കുകയും ചെയ്ത സ്കൂള്‍ ഓഫ് അമേരിക്കാസ് അറിയപ്പെട്ടത് എസ്ക്യൂല ഡി ഗോല്പസ് (അട്ടിമറി സ്കൂള്‍) എന്നാണ്. വിയറ്റ്നാമിലെ സമീപകാല സംഭവങ്ങളാണ് അംബാസഡര്‍ ഹെന്‍ഡേഴ്സനിന്‍െറ മനസ്സിലുണ്ടായിരുന്നത്. അദ്ദേഹം ബാരിയന്േറാസിനെപ്പറ്റി മുന്‍കരുതലുണ്ടായിരുന്നു. ബൊളീവിയന്‍ പ്രസിഡന്റ് നിര്‍ദേശിച്ച കടുത്ത ലൈന്‍ സമീപനത്തിന് പകരം കണക്കുകൂട്ടിയ പ്രതികരണം ഗറിലകളോട് എടുക്കണമെന്നതിനൊപ്പമാണ് ഹെന്ഡേഴ്സന് നിലകൊണ്ടത്. ‘അനാവശ്യമായ കൊല’ ബൊളീവിയന്‍ കര്‍ഷകരെ അമേരിക്കയുടെ ശാശ്വതമായ ശത്രുക്കളാക്കി മാറ്റുമെന്ന് അദ്ദേഹം വിശ്വസിച്ചു.
1965ല്‍ ലാറ്റിനമേരിക്കയിലെ അസ്ഥിരതകളെപ്പറ്റിയും നടത്തിയ സര്‍വേ അനുസരിച്ച് ബൊളീവിയയെ സി.ഐ.എ അടയാളപ്പെടുത്തിയത് ഡൊമിനിക്കന്‍ റിപ്പബ്ളിക്കിന് തൊട്ടുതാഴെയായിട്ടാണ്. ഡൊമിനിക്കന്‍ റിപ്പബ്ളിക്കിനെയാകട്ടെ ആ വര്‍ഷം അമേരിക്ക അധിനിവേശപ്പെടുത്തിയിരുന്നു. ബൊളീവിയയിലെ രാഷ്ട്രീയ പ്രക്ഷുബ്ധാവസ്ഥ ബാരിയന്േറാസിനെ കമ്യൂണിസ്റ്റുകള്‍ അട്ടിമറിക്കുന്നതിലേക്ക് നീങ്ങുമെന്ന് സി.ഐ.എ ഭയപ്പെട്ടു. ബൊളീവിയന്‍ സൈന്യത്തിന് ഉന്നത പ്രവര്‍ത്തനശേഷിയുള്ള വിമാനങ്ങളും നാപാമും അതുപോലെ റേഡിയോ പ്രക്ഷേപണങ്ങളെ കണ്ടെത്താനുള്ള ഉപകരണങ്ങളുമാണ് ഹെന്‍ഡേഴ്സനിലൂടെ അമേരിക്കയോട് ബാരിയന്‍േറാസ് ആവശ്യപ്പെട്ടത്. അദ്ദേഹം ഹെന്ഡേഴ്സിനോട് പരഗ്വേയിലെയും അര്‍ജന്റീനയിലെയും സര്‍ക്കാറുകള്‍ക്ക് ഗറില ഭീഷണിയെപ്പറ്റി മുന്നറിയിപ്പ് നല്കാന് ആവശ്യപ്പെട്ടു. ഹെന്ഡേഴ്സന് അത് ചെയ്യുകയും ചെയ്തു. പക്ഷേ, ഹെന്‍ഡേഴ്സനിന്‍െറ ഉപദേശം അമേരിക്ക വിമാനവും നാപാമും നല്‍കണ്ട എന്നതായിരുന്നു. ഇവയുടെ ഉപയോഗം തിരിച്ചടിക്കുകയും അത് കര്‍ഷകരെ ചെ യിലേക്ക് അടുപ്പിക്കും എന്ന് ഭയന്നതായിരുന്നു കാരണം.
മാര്‍ച്ച് 19ന് നീണ്ട പരിശീലന ദൗത്യംകഴിഞ്ഞ് ചെ ഗറില ക്യാമ്പില്‍ എത്തി. തിരിച്ചെത്തിയപ്പോള്‍ രണ്ടുപേര്‍ സംഘം വിട്ടുപോയതിന്‍െറ ചീത്ത വാര്‍ത്തയാണ് കേട്ടത്. ഒരു വിമാനം വട്ടമിട്ട് പറക്കുന്നത് അതിനു മുമ്പത്തെ ദിവസംതന്നെ ചെ കണ്ടിരുന്നു. അദ്ദേഹം അത് ശ്രദ്ധിക്കുകയും ചെയ്തിരുന്നു. പൊലീസ് കൃഷിയിടം റെയ്ഡ് ചെയ്തതും അവരെ തേടി സൈന്യം വരാനുള്ള സാധ്യതയും ചെ അറിഞ്ഞു.
അദ്ദേഹം താന്യ ബുന്കിനെ കണ്ടു. ചെ യെ പിന്തുണക്കാനായി രണ്ടുവര്‍ഷം മുമ്പോ ലാ പാസിലേക്ക് അയക്കപ്പെട്ട രഹസ്യപ്രവര്ത്തകയായിരുന്നു താന്യ. ചെ യുടെ അഭാവത്തില്‍ താന്യ ക്യാമ്പിലെത്തിയിരുന്നു. 32 വയസ്സായിരുന്നു താന്യക്ക്. അര്‍ജന്റീനയിലാണ് താന്യ വളര്‍ന്നത്. മാതാപിതാക്കള്‍ നാസി ജര്മനയില്നിന്നുള്ള അഭയാര്‍ഥികളായിരുന്നു. അച്ഛന് ഭാഷാ അധ്യാപകനായിരുന്നു- ജര്മന്കാരന്. അമ്മ റഷ്യന്‍ ജൂത. രണ്ടുപേരും കമ്യൂണിസ്റ്റുകള്‍. 1959ലാണ് താന്യ ആദ്യം ചെ യെ കാണുന്നത് . കിഴക്കന്‍ ജര്‍മനിയില്‍ ഒരു പ്രതിനിധിസംഘത്തെ ചെ നയിക്കുമ്പോഴായിരുന്നു അത്. ആ സമയത്ത് കിഴക്കന്‍ ബര്‍ലിനിലെ ഹംബോള്‍ട്ട് സര്‍വകലാശാലയില്‍ തത്ത്വശാസ്ത്ര വിദ്യാര്‍ഥിയായിരുന്ന താന്യ. രണ്ടുവര്‍ഷത്തിനുശേഷം താന്യ ക്യൂബയിലേക്ക് ചെന്നു. ഹവാന സര്‍വകലാശാലയില്‍ പഠിക്കാനായി. പിന്നീട് വിദ്യാഭ്യാസ മന്ത്രാലയത്തില്‍ പ്രവര്‍ത്തിച്ചു. പിന്നെ, ബൊളീവിയയിലേക്കുള്ള ക്യൂബന്‍ വനിതാ സൈനിക ദളത്തില്‍ ചേര്‍ന്നു.
ഫെബ്രുവരിയില്‍ റെഗിസ് ദെബ്രെക്കും സിറോ ബുസ്റ്റസിനും കൂട്ടായിട്ടാണ് താന്യ ക്യാമ്പില്‍ വന്നത്. ഹവാനയിലേക്കും പിന്നെ പാരീസിലേക്കുമുള്ള ചെ യുടെ സന്ദേശവാഹകനായിട്ടാണ് ദെബ്രെയെ നിശ്ചയിച്ചിരുന്നത്. ദെബ്രെ ഉന്നതവര്‍ഗ പേര്‍ഷ്യന്‍ കുടുംബത്തിലാണ് ജനിച്ചത്. പ്രശസ്തമായ എക്കോള്‍ നോര്‍മല്‍ സുപ്പീരിയറിലായിരുന്നു വിദ്യാഭ്യാസം. ഹവാനയില്‍ തത്ത്വശാസ്ത്രം പഠിച്ചു. വിപുലമായി വായിക്കപ്പെട്ട ‘വിപ്ളവത്തിനുള്ളിലെ വിപ്ളവം’എന്ന കൃതിയുടെ കര്‍ത്താവുമായിരുന്നു. അത് പിന്നീട് വിപ്ളവത്തെപ്പറ്റിയുള്ള ഫിദിലിസ്റ്റ് സിദ്ധാന്തമായി. ഗ്രാമമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ചെറുസംഘം ഗറിലകള്‍ നഗരത്തിലെ പിന്തുണക്കുന്നവരുമായി ബന്ധംസ്ഥാപിക്കുക. അങ്ങനെ അധികാരം പിടിച്ചെടുക്കുന്ന രാസത്വരകമായി പ്രവര്‍ത്തിക്കുക. അതായിരുന്നു വിപ്ളവ ലൈന്‍. ബഹുജന സോഷ്യലിസ്റ്റ് പാര്‍ട്ടി കെട്ടിപ്പടുക്കുക എന്ന ലെനിനിസ്റ്റ് സങ്കല്പം അവഗണിക്കപ്പെട്ടു. സാമ്രാജ്യത്വത്തിന്‍െറ ഈ ഘട്ടത്തില്‍ അത്തരം ഒരു പാര്‍ട്ടി ആവശ്യമില്ലെന്ന ചെ ഗുവേരയുടെ വാദത്തെ ദെബ്രെ ജനപ്രിയങ്കരമാക്കി.
ബൊളീവിയപോലുള്ള ഇടങ്ങളില്‍ സര്‍ക്കാറും അതിന്‍െറ സൈന്യവും വളരെ ദുര്‍ബലമായിരിക്കുന്ന സാഹചര്യമാണ്. അമേരിക്കയുടെ അഞ്ചുലക്ഷം വരുന്ന സൈന്യം വിയറ്റ്നാമില്‍ കുടുങ്ങിയിരിക്കുകയാണ്. പട്ടണമേഖലയിലെ പിന്തുണയോടെ ഗ്രാമീണ ഗറില സേനക്ക് ലെനിനിസ്റ്റ് മാതൃകയിലുള്ള പാര്‍ട്ടി കെട്ടിപ്പടുക്കാതെ അധികാരത്തില്‍ വരാന്‍ കഴിയും. ഇതായിരുന്നു ഗുവേരയുടെ വാദം. അതായിരുന്നു ക്യൂബയില്‍ സംഭവിച്ചതും.
താന്യ വ്യാജ രേഖകള്‍ ദെബ്രെക്കും ബുസ്റ്റോസിനും ശരിയാക്കിക്കൊടുത്തു. ബുസ്റ്റോസ് അര്‍ജന്റീനക്കാരനായ ആര്‍ട്ടിസ്റ്റായിരുന്നു. ക്യൂബന്വിപ്ളവത്തെ വളരെ മുമ്പേ പിന്തുണച്ചയാള്. 1960ല്‍ ക്യൂബയിലേക്ക് യാത്ര ചെയ്യുകയും ചെ യുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ബൊളീവിയയിലേക്ക് പോകുന്നതിന് മുമ്പ് ഉറുഗ്വായിലെ വിപ്ളവകാരികള്‍ക്കായി പിന്തുണ സംഘടിപ്പിക്കാന്‍ ചെ ക്കൊപ്പം പ്രവര്‍ത്തിച്ചു. ചെ യുടെ ഉത്തരവിന് വിരുദ്ധമായി താന്യ സ്വയം ലാ പസില്നിന്നുള്ള ആളുകള്‍ക്കൊപ്പം കാമിരി ഗറില ക്യാമ്പിലേക്ക് പോയി. ചെ യെ കാത്തിരിക്കുമ്പോള്‍ താന്യയുടെ ജീപ്പ് ബൊളീവിയന്‍ സൈന്യം കണ്ടുപിടിച്ചു. ഇത് ഗറിലകളും ലാ പാസിലെ പിന്തുണ ശൃംഖലയുമായുള്ള താന്യയുടെ ബന്ധം വെളിവാക്കി. ചെ എഴുതി: ‘‘എല്ലാം സൂചിപ്പിക്കുന്നത് താന്യ വെളിപ്പെട്ടുവെന്നാണ്. അതിനര്‍ഥം, രണ്ടുവര്‍ഷം ക്ഷമയോടെ നടത്തിയ നല്ല പ്രവര്‍ത്തനങ്ങളെല്ലാം നഷ്ടമായി എന്നാണ്. തിരിച്ചുപോക്ക് ഇനി വളരെ ബുദ്ധിമുട്ടാണ്.’’
താവളക്യാമ്പിലേക്ക് ചെ മടങ്ങിവന്ന് കുറച്ചു ദിവസത്തിനുശേഷം, 1967 മാര്‍ച്ച് 23ന് രാവിലെ ഗറിലകള്‍ തങ്ങളുടെ ആദ്യ പോരാട്ടം നടത്തി. തന്‍െറ ആള്‍ക്കാരില്‍ ചിലരെ പ്രതിരോധ പരിധികള്‍ സൃഷ്ടിക്കാനായി ചെ അയച്ചിരുന്നു. അവരത് ചെയ്യുന്നതിനിടയില്‍ ബൊളീവിയന്‍ പടയാളികളുമായി ഒരു പതിയിരുന്നാക്രമണത്തിലേക്ക് ഗറിലകള്‍ നയിക്കപ്പെട്ടു. പട്ടാളത്തിന്‍െറ ഏഴുപേരെ കൊന്നു. പതിനെട്ട് പേരെ പിടികൂടി. ചെ റിപ്പോര്‍ട്ട് ചെയ്യുന്നതുപോലെ: ‘‘രണ്ട് തടവുകാര്‍-ഒരു മേജറും ക്യാപ്റ്റനും- തത്ത പറയുന്നതുപോലെ കാര്യങ്ങള്‍ മൊഴിഞ്ഞു.’’ ഈ പോരാട്ടത്തിനുശേഷം തന്‍െറ ഒളിയിടം കണ്ടുപിടിക്കപ്പെട്ടുവെന്ന് ചെക് വ്യക്തമായി. ഇതിനര്‍ഥം അദ്ദേഹത്തിനും അദ്ദേഹത്തിന്‍െറ ആള്‍ക്കാര്‍ക്കും ചലിക്കുകയോ നിവൃത്തിയുള്ളൂവെന്നതാണ്.
യു.എസ് പ്രതിരോധ ഇന്റലിജന്‍സ് വകുപ്പിന്‍െറ 1967 മാര്‍ച്ച് 31 വിവരറിപ്പോര്‍ട്ടില്‍ ബൊളീവിയയിലെ സായുധകലാപങ്ങള്ക്കെതിരെയുള്ള സാധ്യതകളെപ്പറ്റി പരാമര്‍ശിക്കുമ്പോള്‍ മാര്‍ച്ച് 23ന്‍െറ ഈ ഏറ്റുമുട്ടലിനെപ്പറ്റി വിശദമായി പറയുന്നുണ്ട്. ‘‘ഗറില പ്രവര്‍ത്തനം കുറഞ്ഞതായാണ് 1967 മാര്‍ച്ച് 17-21 ആഴ്ചകളില്‍ റിപ്പോര്‍ട്ടുകള്‍. മാര്‍ച്ച് 23 ന് ബൊളീവിയന്‍ സൈന്യത്തിന്‍െറ പട്രോള്‍ വിഭാഗം ഒരു ഗറില സംഘവുമായി ഏറ്റുമുട്ടിയിരുന്നു. ഗറില സംഘത്തിന്‍െറ എണ്ണം അമ്പതു മുതല്‍ നാനൂറുവരെ വരും. ഇത് നടന്നത് നകാഹ്വാസുവിലാണ്... അവരെല്ലാം നന്നായി സംഘടിപ്പിക്കപ്പെട്ട സേനയും ആധുനിക ആയുധങ്ങള്‍ ധരിച്ചവരും കാസ്ട്രോയിറ്റ് ക്യൂബന്കാരുടെ മാര്‍ഗദര്‍ശനത്തിന്‍കീഴില്‍ പ്രവര്‍ത്തിക്കുന്നവരുമാണ്. ഈ സമയത്ത് ബൊളീവിയന്‍ സേനയില്‍ ഏകദേശം അറൂനുറുപേരാണുള്ളത്്. അവരെ വ്യോമസേന പിന്തുണക്കണം.’’
ചെയുടെ സേന നേടിയ വിജയം ബൊളീവിയന്‍ അധികാരികള്‍ക്ക് അപകടസൂചന നല്കി. പോരാട്ടം നടന്ന ദിനം ബാരിയന്‍േറാസ് യു.എസ് ഡെപ്യൂട്ട് ചീഫ് ഓഫ് മിഷനുമായി കൂടിക്കാഴ്ച നടത്തി. ഗറില സാഹചര്യം മോശമാവുകയാണ് എന്ന് അദ്ദേഹം പറഞ്ഞു. ബാരിയന്‍േറാസ് ഈ ഗറിലകള്‍ ‘‘ക്യൂബക്കാരും മറ്റ് വിദേശികളും നയിക്കുന്ന വലിയ വിധ്വംസകസേനയുടെ ഭാഗമാണ്’’ എന്ന് വിശ്വസിച്ചു. ബാരിയന്‍േറാസ് തന്‍െറ സേന ‘‘പക്വമാകാത്തതും സജ്ജരുമല്ലെന്നും’’ എന്നു പറഞ്ഞു. അദ്ദേഹം അമേരിക്കയുടെ അടിയന്തര സഹായം ആവശ്യപ്പെട്ടു. അടുത്തിടെ നടന്ന ആക്രമണങ്ങള്‍ ‘‘ബൊളീവിയയിലെ സര്‍ക്കാറിനെതിരെയുള്ള ശക്തമായ സുരക്ഷാഭീഷണി’’യാണ് എന്ന് വിശ്വസിക്കുന്നതിലേക്ക് അമേരിക്കന്‍ ഉദ്യോഗസ്ഥരെ നയിച്ചു. ഇന്റലിജന്‍സ് വിവരറിപ്പോര്‍ട്ട് ‘‘ബൊളീവിയക്ക് സൈനിക സഹായവും ആയുധങ്ങളും നല്കുന്ന ഏക വിദേശരാജ്യമാണ് അമേരിക്ക എന്ന്’’ ചൂണ്ടിക്കാട്ടി.
ഹെന്‍ഡേഴ്സനും ബാരിയന്‍േറാസും 1967 മാര്‍ച്ച് 27 ന് വീണ്ടും കൂടിക്കണ്ടു. ഒന്നരമണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചയില്‍ ബാരിയന്ോസ് ബൊളീവിയന്‍ സായുധസേനയെ പിന്തുണക്കുന്നതിന് നേരിട്ടുള്ള യു.എസ് സഹായം അഭ്യര്‍ഥിച്ചു. അത്തരം ഒന്നുണ്ടായാല്‍ മാത്രമേ അതിലൂടെ അമേരിക്കക്കുവേണ്ടിയുള്ള പോരാട്ടത്തിന്‍െറ ‘അടിയന്തരസാഹചര്യം’ നേരിടാന്‍ ബൊളീവിയക്കാവൂ എന്നു പറഞ്ഞു.‘‘ഹെന്ഡേഴ്സനിനോട് സ്റ്റേറ്റ് ഡിപ്പാര്‍ട്മെന്റ ് പ്രതികരിച്ചത് വളരെ വിപുലമായ സേനയെ പിന്തുണക്കാന്‍ വിമുഖതയുണ്ടെ’’ന്നാണ്, പക്ഷേ, ഭീഷണിക്കെതിരെയുള്ള ശ്രദ്ധാപൂര്‍വം ആസൂത്രണം ചെയ്ത നീക്കത്തിന് ആവശ്യമായ വസ്തുക്കള്‍ പരിമിതമായ അളവില്‍ നല്കാന് നിര്‍ദേശിച്ചു. ഈ സഹായം അപര്യാപ്തമാണെന്ന് തെളിഞ്ഞാല്‍ സഹായത്തിനുള്ള ബൊളീവിയയുടെ കൂടുതലായുള്ള അപേക്ഷകള്‍ അമേരിക്ക പരിഗണിക്കുമെന്ന് ഹെന്ഡേഴ്സന് ഉറപ്പുനല്‍കി.
1967 മാര്‍ച്ച് 31ന് സ്റ്റേറ്റ് ഡിപ്പാര്‍ട്മെന്റ് ബൊളീവിയയുടെ അയല്‍രാജ്യങ്ങളിലെ യു.എസ് എംബസികളോട് ‘‘ഗറില രക്ഷപ്പെടല്‍ തടയുകയും ഗറില യൂനിറ്റുകളെ ഇല്ലാതാക്കാന്‍ റേഞ്ചര്‍ മാതൃകയിലുള്ള യൂനിറ്റുകള്‍ തയാറാക്കി പരിശീലിപ്പിക്കുകയുമാണ്’’ പദ്ധതിയെന്ന് അറിയിച്ചു. കൂടാതെ, ‘‘പ്രതി ഗറില സേനയുടെ പരിശീലനം ത്വരിതപ്പെടുത്താന്‍’’ പ്രത്യേക അമേരിക്കന്‍ സൈനിക പരിശീലക സംഘത്തെ ഉപയോഗപ്പെടുത്തുന്നതിനെപ്പറ്റി സ്റ്റേറ്റ് ഡിപ്പാര്‍ട്മെന്റ് പരിഗണിക്കുകയാണെന്ന് പറഞ്ഞു.
കൂടിക്കാഴ്ചയെപ്പറ്റി റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ബൊളീവിയയുടെ സായുധ സേനയുടെ പരിതാപ അവസ്ഥയെപ്പറ്റി ഹെന്ഡേഴ്സന് എഴുതി. ‘‘ഈ ഉപകഥകയിലെ തന്‍െറ സായുധസേനയുടെ മോശം പ്രകടനത്തിന്‍െറ പരിതാപകരമായ കാഴ്ച കണ്ട് യഥാര്‍ഥ മനോവേദന ബരിയന്േറാസിനെ ബാധിക്കാന്‍ തുടങ്ങിയിരിക്കുകയാണെന്ന് ഞാന്‍ സംശയിക്കുന്നു. അതായത് രാജ്യത്തെ ഗറില പ്രവര്ത്തനത്തിനെപ്പറ്റിയുള്ള വീണ്ടുവിചാരമില്ലാത്ത എടുത്തുചാട്ടം, ഇന്റലിജന്‍സിന്‍െറ അപൂര്‍ണമായ വിവരണം, അത് ചെറിയ ദുരന്തത്തില്‍ പ്രതിഫലിച്ചതുമെല്ലാമാവും അതിനുകാരണം. അത് മോശമായി കൂട്ടിയിണക്കിയ പ്രവൃത്തികളും മതിയായ പ്രഫഷനല്‍ ആസൂത്രണവും സൈനികസംബന്ധിയായ വിവരങ്ങള്‍ ലഭ്യമാകുന്നതിന് സംവിധാനവുമില്ലാത്തതും ജി.ഒ.ബിയില്‍ കൂടുതല്‍ പരിഭ്രാന്തിയുളവാക്കി.’’
തന്‍െറ ഡയറിയിലെ മാര്‍ച്ച് അവസാനത്തെ കുറിപ്പില്‍ വിശകലനത്തിനും മറ്റ് കാര്യങ്ങള്‍ക്കുമൊപ്പം ചെ മൊത്തത്തിലുള്ള സാഹചര്യവും വിലയിരുത്തുന്നു: ‘‘പൊതുവില്‍ നോക്കുമ്പോള്‍ സവിശേഷതകള്‍ താഴെ പറയുന്നത രീയിലാണ്: ഗറില സേനയുടെ ദൃഢീകരണവും ശുദ്ധീകരണവും പൂര്‍ണമായി പൂര്‍ത്തീകരിച്ചിട്ടുണ്ട്. പോരാട്ടത്തിന്‍െറ തുടക്കഘട്ടം കൃത്യമായ ഉജ്വല പ്രഹരമാണ് (1967 മാര്‍ച്ച് 23ലെ)കാഴ്ചവെച്ചത്. പക്ഷേ, ഏറ്റുമുട്ടലിന് മുമ്പും പിമ്പുമുള്ള അധികമായ സന്ദേഹമുണ്ടായിരുന്നു (രണ്ടു ഗറിലകളുടെ മോശം പെരുമാറ്റവും അവസരം നഷ്ടമാക്കലും)... അദ്ദേഹം ആ കുറിപ്പ് അവസാനിപ്പിച്ചത ് ‘‘വ്യക്തമായും ഞാന്‍ പ്രതീക്ഷിച്ചതിനെക്കാള്‍ മുമ്പ് ഞങ്ങള്‍ക്ക് മുന്നോട്ട് നീങ്ങേണ്ടിവരുമെന്നാണ്. ഒരു സംഘത്തിനെ ആരോഗ്യം വീണ്ടെടുക്കാന്‍ വിടേണ്ടിവരും. അവരുടെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ നാലു രഹസ്യവിവരങ്ങള്‍ നല്‍കുന്നവരെ വേണം. സാഹചര്യം നല്ലതല്ല. പക്ഷേ, ഇപ്പോള്‍ ഗറില സേനയുടെ പുതിയ പരീക്ഷണഘട്ടം തുടങ്ങുകയാണ്. ഇത്് മറികടക്കാനായാല്‍ അത് വലിയ നേട്ടമാവും.’’
ഏപ്രില്‍ പത്തിന് ഗറിലകള്‍ വീണ്ടും പതിയിരുന്നാക്രമണത്തില്‍ ഏര്‍പ്പെട്ടു. അതില്‍ മൊത്തം എട്ടു ബൊളീവിയന്‍ സൈനികര്‍ കൊല്ലപ്പെട്ടു. എട്ടുപേര്‍ക്ക് മുറിവേറ്റു. ഇരുപത്തിരണ്ടോ ഇരുപത്തിയെട്ടോ പേര് (ഡയറിയില്‍ വ്യക്തമല്ല) തടവുകാരായി പിടിക്കപ്പെട്ടു. ചെ യുടെ പക്ഷത്ത് ഒരാള്‍ കൊല്ലപ്പെട്ടു. ഏപ്രില്‍ 17ന് ചെ തന്‍െറ സംഘത്തെ വിഭജിച്ചു. അസുഖബാധിതരായ താന്യയെയും മറ്റൊരു ഗറിലയെയും മറ്റ് പോരാളികള്‍ക്കൊപ്പം ജോവാക്വിന്‍ ഒപ്പം വിട്ടു. ചെ യും ശേഷിക്കുന്ന ഗറിലകളും വേറെ വഴിക്ക് നീങ്ങി. രണ്ടു സംഘങ്ങളും പിന്നീടൊരിക്കലും കൂടിച്ചേര്‍ന്നതേയില്ല.
മാര്‍ച്ചില്‍ ഗറിലകളെ കണ്ടുപിടിച്ചശേഷം ദക്ഷിണ കമാന്‍ഡിന്‍െറ ചീഫ് റോബര്‍ട്ട് ഡബ്യൂ പോര്‍ട്ടര്‍ സാഹചര്യങ്ങള്‍ വിലയിരുത്താന്‍ ബൊളീവിയയിലേക്ക് പോയി. മറ്റ് അമേരിക്കന്‍ ജനറല്‍മാരും അഡ്മിറല്‍മാരും മാര്‍ച്ചിനും ഗുവേരയുടെ മരണം സംഭവിച്ച ഒക്ടോബറിനുമിടയില്‍ ബൊളീവിയയിലേക്ക് അരഡസന്‍ സന്ദര്‍ശനം നടത്തി. ഏപ്രില്‍ 19ന് ജനറല്‍ പോര്‍ട്ടര്‍ വ്യോമസേന ബ്രിഗേഡര്‍ വില്യം എ. തോപിനെ ബൊളീവിയയിലേക്ക് അയച്ചു. ഗറില സാഹചര്യത്തിന്‍െറ പൂര്‍ണ റിപ്പോര്‍ട്ട് നല്‍കാനും ആവശ്യമെന്ന് കണ്ടാല്‍ ബൊളീവിയക്ക് സഹായം നല്‍കാനുമായിരുന്നു അത്. ഏപ്രില്‍ 30വരെ അദ്ദേഹം ബൊളീവിയയില്‍ തങ്ങി. മൂന്നുതവണ ബാരിയന്േറാസുമായും വ്യോമസേന ജനറല്‍ ഒവാന്ഡോയെയുമായും കൂടിക്കാഴ്ച നടത്തി.
ബൊളീവിയന്‍ സൈന്യം വളരെ ദുര്‍ബലമായിരുന്നു. ചെ ക്കും അമേരിക്കക്കാര്‍ക്കും അതറിയാമായിരുന്നു. ബാരിയന്േറാസിനെ കണ്ടശേഷം ജനറല്‍ തോപ് അമേരിക്കന്‍ പ്രസിഡന്റ് ലിന്ഡോണ് ജോണ്‍സണിന്‍െറ ലാറ്റിനമേരിക്കന്‍ ഉപദേഷ്ടാവ്് വാള്‍ട്ട് വൈറമന് റോസ്റ്റോക്ക് എഴുതി: ബാരിയന്‍േറാസും ബൊളീവിയന്‍ ഉന്നതാധികാരികളും പോര്‍വിമാനങ്ങളും നാപാമും വേണമെന്ന് ആഗ്രഹിക്കുന്നതായി തോര്‍പ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. ബൊളീവിയന്‍ ജനറല്‍മാരുടെ ചിന്ത ‘‘പഴഞ്ചനും ആവേശഭരിതവും ഊതിവീര്പ്പിച്ചതുമായി’’ തോപ് വിശ്വസിച്ചു. ബാരിയെന്േറാസ്് വിവേചനരഹിതമായി സാധാരണക്കാര്‍ക്കുനേരെ ബോംബ് വര്‍ഷിക്കുമെന്നും അത് എതിര്ഫലമുളവാക്കുമെന്നും ഹെന്ഡേഴ്സണിനെപ്പോലെ തോപും വിശ്വസിച്ചു.
ജനറല്‍ ഒവാഡേയോട് ജനറല്‍ തോപ് ചെ യുടെ ഗറിലകളെ ഉന്മൂലനംചെയ്യുക എന്ന ഉദ്ദേശ്യത്തോടെ ബൊളീവിയന്‍ ബറ്റാലിയനെ അമേരിക്ക പരിശീലിപ്പിക്കണം എന്ന് നിര്‍ദേശിച്ചു. ഒവാന്‍ഡോ ഉത്സാഹിയായി. അതിന്‍െറ ഫലമായി ഏപ്രില്‍ 29ന് തോപ് ബൊളീവിയയില്‍ തങ്ങിയ അതേസമയത്ത് അമേരിക്കയുടെ സൈനിക ഉപദേശക സംഘം ബൊളീവിയന്‍ സര്‍ക്കാറുമായി ബൊളീവിയന്‍ സൈന്യത്തെ പരിശീലനം നല്കി സംഘടിപ്പിക്കുന്നതിനും ഉപകരണങ്ങള്‍ കൈമാറുന്നതിനും ഒരു ധാരണയില്‍ ഒപ്പുവെച്ചു. മുഴുവന്‍ രേഖയുടെയും തലവാചകം ‘‘ബൊളീവിയന്‍ സൈന്യത്തിന്‍െറ രണ്ടാം റേഞ്ചര്‍ ബറ്റാലിയനെ സംഘടിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുന്നതിനെപ്പറ്റിയുള്ള ധാരണാപത്രം’’ എന്നായിരുന്നു. കിഴക്കന്‍ മേഖലയില്‍ ബൊളീവിയന്‍ റിപ്പബ്ളിക്കിന്‍െറ ആഭ്യന്ത സുരക്ഷക്ക് ഭീഷണി നേരിടാന്‍ സാധ്യതയുണ്ടെന്നുള്ളത് അംഗീകരിച്ചുകൊണ്ടാണ് ധാരണ തുടങ്ങുന്നത്. സായുധ കലാപകാരികളെ നിഗ്രഹിക്കുന്നതിന് കാട്ടിലും കടുപ്പമേറിയ സമതലങ്ങളിലും മൊത്തത്തില്‍ ഈ മേഖലയിലെമ്പാടും കഴിവുള്ള ബറ്റാലിയന് വലുപ്പമുള്ള, ഉടന്‍ പ്രവര്‍ത്തിക്കാന്‍ ശേഷിയുള്ള സേനയെ ബൊളീവിയന്‍ റിപ്പബ്ളിക്കില്‍ സാന്താക്രൂസിന് പരിസരത്ത് സൃഷ്ടിക്കുമെന്ന ് സമ്മതിച്ചു. ബൊളീവിയന്‍ ജനറല്‍മാര്‍ അവര്‍ക്ക് പരിശീലനം നല്‍കാനായി സേനയെയും ഉചിതമായ സ്ഥലവും നല്‍കാമെന്ന് സമ്മതിച്ചു. അമേരിക്കക്കാര്‍ പരിശീലിപ്പിക്കാന്‍ മതിയായ ആളുകളെയും ഇന്റലിജന്‍സ് നല്‍കും. അവര്‍ സായുധ കലാപപ്രവര്ത്തനങ്ങളെ നിഗ്രഹിക്കാന്‍ കഴിവുള്ള, ഉടന്‍ പ്രവര്‍ത്തിക്കാന്‍ കഴിവുള്ള സേനയെ സൃഷ്ടിക്കുകയും ചെയ്യുന്നത് ദൗത്യമാക്കിയ 16 അമേരിക്കന്‍ ഓഫിസര്‍മാരെ നല്‍കാമെന്ന് വാഗ്ദാനം ചെയ്തു.
കരാറില്‍ വാഗ്ദാനംചെയ്തതുപോലെ അമേരിക്കക്കാര്‍ ഇന്റലിജന്‍സ് ശൃംഖല പെട്ടെന്നുതന്നെ സ്ഥാപിച്ചു. അതായിരുന്നു ബൊളീവിയക്കാര്‍ക്ക് വളരെയധികം ആവശ്യമായിരുന്നത്. ജനറല്‍ തോപ് ബൊളീവിയക്കാര്‍ക്ക് സായുധസേനക്കുവേണ്ട മതിയായ, ഇന്റലിജന്‍സ് സംവിധാനം ഇല്ലെന്ന് റിപ്പോര്‍ട്ട് ചെയ്തു. ഇതിനുകാരണം 1952 വിപ്ളവത്തിനുശേഷം ബൊളീവിയന്‍ സൈന്യം പിരിച്ചുവിടപ്പെട്ടിരുന്നു. അത് 1964ല്‍ സൈനിക സര്‍വാധിപത്യത്തിന്‍െറ അധികാരസ്ഥാപനത്തിനുശേഷമാണ് പുന$സ്ഥാപിക്കാന്‍ തുടങ്ങിയത്. തോപ് പനാമയിലെ തന്‍െറ ഇന്റലിജന്‍സ് തലവന്‍ വില്യം കെ. സ്കൗറിനെ ബൊളീവിയയിലേക്ക് ഇന്റലിജന്‍സ് ശൃംഖല സൃഷ്ടിക്കാനായി അയച്ചു. പോര്ടറുടെ കമാന്‍ഡില്‍ നിയോഗിച്ചിരുന്ന സി.ഐ.എ ഓഫിസര്‍ ഹെക്ടര്‍ മലോനിയെ സ്കൗറിനെ സഹായിക്കാനായി അയച്ചു.
(തുടരും)
samgnam്മw: Bദ്ദ.sI. _nPpcmPv
ഏപ്രില്‍ 20 ന് ധാരാണപത്രം ഒപ്പിടുന്നതിന് മുമ്പ് റെഗിസ് ദെബ്രെയും അര്ജന്്റീനക്കാരനായ സിറോ ബുസ്റ്റോസും ഗറില്ലാ ക്യാമ്പ് വിട്ടു. ഒരു പത്രപ്രവര്‍ത്തകനായ ജോര്‍ജ് ആന്‍ഡ്രൂ റോത്ത് അവര്‍ക്കൊപ്പമുണ്ടായിരുന്നു. റോത്ത് ഗറില്ലകളെ കണ്ടെത്തുകയായിരുന്നു. റോത്ത് ചിലപ്പോള്‍ സി.ഐ.എയുടെ സഹകാരിയായിരുന്നിരിക്കാം. ദെബ്രേക്ക് അത്തരം പങ്കാളിത്തത്തെപ്പറ്റി അറിയില്ലായിരുന്നു. തനിക്കും ബുസ്തോസിനും പത്രപ്രവര്‍ത്തകരെന്ന് ഭാവിച്ച് രക്ഷപ്പെടാമെന്ന് തെറ്റായി ദെബ്രെ കരുതി. അവരുടെ പദ്ധതി പാളി. ചെയെ വിട്ട് ഗ്രാമത്തിലൂടെ നടക്കുമ്പോള്‍ അതേ ദിവസംതന്നെ മൂവരും ബൊളീവിയന്‍ സൈന്യത്തിന്റെപടിയിലായി. പെട്ടന്ന് പിടിയിലായതും റോത്തിനെ ജൂലൈയില്‍ വിട്ടയച്ചതും സി.ഐ.എക്കൊപ്പം റോത്ത് പ്രവര്‍ത്തിച്ചിരിക്കാനുള്ള സാധ്യതയെ വര്‍ധിപ്പിക്കുന്നു. ദെബ്രെയും ബുസ്തോസും പീഡിപ്പിക്കപ്പെട്ടു. ദെബ്രെയെ ചുറ്റികക്ക് അടിച്ചു. രണ്ടുപെണ്മക്കളുടെ പടം കാണിച്ചപ്പോള്‍ ബുസ്തോ കാര്യങ്ങള്‍ തുറന്നു പറഞ്ഞു. അവര്‍ ചെ ബൊളീവിയയില്‍ ഉണ്ടെന്ന് സമ്മതിച്ചു. അമേരിക്കന്‍, ബൊളീവിയന്‍ സര്‍ക്കാര്‍ സംശയിച്ചിരുന്ന കാര്യത്തിന് അങ്ങനെ ആദ്യമായി നല്ല ഉറപ്പുകിട്ടി. കൈകൊണ്ട് വരച്ച് ഗറില്ലകളുടെ കൃത്യമായ ഛായാചിത്രങ്ങള്‍ ബുസ്തോസ് കൈമാറി. സി.ഐ.എ ഏജന്റായ ഗബ്രിയേല്‍ ഗാര്‍ഷ്യ ഗാര്‍ഷ്യ എന്ന കോഡ് പേരുള്ള ക്യുബന്‍ അമേരിക്കക്കാരനാണ് ചോദ്യം ചെയ്യലുകളെ സഹായിച്ചത്.
ഏപ്രിലിലെ പ്രവര്‍ത്തനങ്ങളുടെ സംഗ്രഹം ചെ യുടെ ഡയറിയില്‍ ഇങ്ങനെയാണ്: ‘‘കാര്യങ്ങള്‍ സാധാരണ നിലയില്‍ വികസിച്ചുകൊണ്ടിരിക്കുന്നു’.പക്ഷേ “ഞങ്ങളുടെ ബന്ധം പൂര്‍ണമായി വിചേ്ഛദിക്കപ്പെട്ടിരിക്കുന്നു’. “കഷക പിന്തുണ ഇനിയും വികസിക്കേണ്ടതുണ്ട്’, “പുതിയ ഒരൊറ്റരാളെപോലും സംഘത്തില്‍ ചേര്‍ക്കാനായില്ല’’. സൈനിക തന്ത്രപ്പെറ്റി പറയുമ്പോള്‍ ചെ ഊന്നല്‍ നല്കി എഴുതുന്നു: “വടക്കന്‍ അമേരിക്കക്കകാര് വളരെ വിപുല രീതിയില്‍ ഇടപെടുമെന്ന കാര്യം നിശ്ചയമാണെന്ന് തോന്നുന്നു. ഇപ്പോള്‍ തന്നെ ഹെലിക്കോപ്പറ്റുകളും, പ്രകടമായി തന്നെ ഗ്രീന്‍ ബെറെറ്റുകളെയും അയച്ചിരിക്കുന്നു; അവര്‍ ഇവിടെ ചുറ്റുവട്ടത്തെങ്ങും കാണുന്നില്ലെങ്കിലും’’. ചെ അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ് “”ഗറില്ലാ പോരാളികള്‍ എന്ന നിലയിലുള്ള പ്രാഥമിക പരീക്ഷണത്തില്‍ എല്ലാ പോരാളികള്‍ക്കിടയിലും വീര്യം ഉയര്‍ന്ന നിലയിലാണ്’.’.
മെയ് 8 ന്, ഗറില്ലകളെ ഉന്മൂലനം ചെയ്യാനായി രൂപീകരിച്ച ബൊളീവിയന്‍ രണ്ടാം റേഞ്ചര്‍ ബറ്റാലിയന് പരിശീലനം നല്‍കാനായി, ധാരാണപത്രം അനുസരിച്ച് പതിനാറ് ഗ്രീന്‍ ബെററ്റുകള്‍ ബൊളീവിയല്‍ എത്തി. ഗ്രീന്‍ ബെററ്റിന് പ്രസിഡന്‍്റ് ജോണ്‍ എഫ്. കെന്നഡിയാണ് രൂപംകൊടുത്തത്. പിഗ് ഉള്‍ക്കടലില്‍ അന്താരാഷ്ട്ര സാധുധ കലാപ വിരുദ്ധ സേനായി പ്രവര്‍ത്തിക്കുന്നതില്‍ അമേരിക്കനേരിട്ട പരാജയത്തില്‍ നിന്നാണ് അതിന്റെരൂപവത്കരണം. ബൊളീവിയയിലെ ഈ സംഘം റാള്‍ഫ് “പാപി’ ഷെല്ട്ടന് എന്നുപേരുള്ള ഓഫീസറുടെ കീഴിലായിരുന്നു. ഒരു സൈനികനായിരുന്നു ഷെല്ട്ടന്. ദരിദ്രകുടുംബത്തില്‍ ജനിച്ച അദ്ദേഹത്തിന് പത്താംതരം വരെ മാത്രമായിരുന്നു വിദ്യാഭ്യാസം. കൊറിയില്വച്ച് അദ്ദേഹത്തിന് മുറിവേറ്റിരുന്നു. ഓഫീസര്‍മാരായി ഉയരാന്‍ സാധ്യതയുള്ള സൈനികരെ പരിശീലിപ്പിക്കുന്ന ഓഫീസേഴ്സ് കാന്‍ഡിഡേറ്റ് സ്കൂളില്‍ ചേരാന്‍ പോകുന്നതിന് മുമ്പുള്ള കാലത്തായിരുന്നു അത്്. അവിടുത്തെ പരിശീലനത്തിനുശേഷം പിന്നെ അദ്ദേഹം വിയറ്റ്നാമിലും ലാവോസിലും പോരാടി. 1967 ഏപ്രില്‍ രണ്ടാം വാരത്തില്‍ പനാമയില്‍ നിന്നാണ് ഷെല്ട്ടന് ബൊളീവയയില്‍ എത്തുന്നത്. സെപ്റ്റംബര്‍ 19 വരെ പരിശിലനം നീണ്ടു. ഗ്രീന്‍ ബെററ്റ് ബൊളീവയക്കാരെ പ്ളാറ്റൂണുകളായും, കമ്പനികളായും അവസാനം ബറ്റാലിയനുകളുമായി വിഭജിച്ച് യൂണിറ്റുകളായി പ്രവര്‍ത്തിക്കുന്നതിന് പരിശീലിപ്പിച്ചു. മാര്ച്ചുചെയ്യല്, വെടിവക്കല്‍, കതകുകള്‍ക്ക് പിന്നെലെ കെണി കണ്ടെത്തല്‍, നേര്‍ക്ക് നേരുടെയുള്ള പോരാട്ടം, മുള്ളുകമ്പികളെ നേരിടല്‍, രാത്രിയിലുള്ള ചലനം എന്നിവ എങ്ങനെ നടത്തണമെന്ന് പരിശീലിപ്പിച്ചു. ശാരീരികമായി ദൃഢത വരുത്തുന്നതിനും ലക്ഷ്യങ്ങളില്‍ വെടിവക്കാന്‍ വിദഗ്ധരാകുന്നതിലും പരിശീലിക്കപ്പെട്ടു. എങ്ങനെ പതിയിരുന്നാക്രമണങ്ങള്‍ ഒഴിവാക്കാം എന്ന് പഠിക്കേണ്ടത് പ്രധാനമായിരുന്നു. ഷെല്ട്ടന് പ്രാദേശീക പൗരന്മാരുടെ ഇടയില്‍ വളരെ ജനപ്രിയനായിരുന്നെന്ന് പറയപ്പെടുന്നു. അദ്ദേഹം ജനംകുട്ടമായി ഇഴകി ചേരുകയും, പ്രദേശിക ബാറുകള്‍ സന്ദര്‍ശിക്കുകയും ഗിറ്റാര്‍ വായിക്കുകയും ചെയ്തു.
ഇതിനിടയില്‍ മെയ് എട്ടിന് ചെയുടെ ഗറില്ലകള്‍ ബൊളീവിയന്‍ സൈനികള്‍ക്ക് നേരെ മറ്റൊരു പതിയിരുന്നാക്രമണം നടത്തി. മുന്ന് പേരെ കൊല്ലുകയും പത്ത് പേരെ തടവിലാക്കുകയും ചെയ്തു. അവിരില്‍ നിന്ന് റൈഫിളുകളും, വെടിക്കോപ്പുകളും ഭക്ഷണവും പിടിച്ചെടുത്തു. അടുത്ത ദിവസം രാവിലെ അവര്‍ സൈനികരെ മോചിപ്പിച്ചു.
മെയ് 11ന് വാള്ട്് റോസ്റ്റോ ജോണ്‍സണിന് കാര്യങ്ങള്‍ വിവരിച്ച് എഴുതി: “ ചെഗുവരെ ജീവനോടെയുണ്ടെന്നും അദ്ദേഹം ലാറ്റിന്‍അമേരിക്കയില്‍ പ്രവര്ത്തിക്കുന്നുണ്ടെന്നതിനും ആദ്യ വിശ്വസനീയ റിപ്പോര്‍ട്ട് ലഭിച്ചിരിക്കുന്നു’. പക്ഷേ “നമുക്ക് ചെഗുവേര പ്രവര്‍ത്തിക്കുന്നുണ്ടെന്നതിന് - മരിച്ചിട്ടില്ലെന്നതിനും-നമുക്ക് കൂടുതല്‍ തെളിവ് വേണം..’’. ഈ വിവരം ചിലപ്പോള്‍ റോസ്റ്റോക്ക് ലഭിച്ചത് ബുസ്തോസില് നിന്നോ ദെബ്രേയില് നിന്നോ ബൊളീവിയയില്‍ പിടിക്കപ്പെട്ട ഗറില്ലകളില്നിന്നോ ആവും.
മെയ് അവസാനം ചെ സാഹചര്യങ്ങളെ തന്റെഡയറിയില് സംഗ്രഹിച്ചു. എറ്റവും പ്രധനമായി അദ്ദേഹം എഴുതി അവിടെ “മനില (ഹവാദ), ല പാസ്, ജോവാക്വിന്‍, എന്നിവയുമായുള്ള പൂര്‍ണമായ ബന്ധം വിച്ഛേിക്കപ്പെട്ടിരിക്കുന്നു. അത് അംഗബലംത്തെ 25 ആക്കി കുറിച്ചിരിക്കുന്നു’’. ഈ സാഹചര്യം കൂടുതല്‍ വഷളാകാന്‍ ഇരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ.
സി.ഐ. ഏജന്റുമാര്‍ ബൊളീവിയന്‍ സൈനികരുടെ വേഷത്തില്‍
-------------------------------------------------
പിടിക്കപ്പെട്ട ഗറില്ലകളില്‍ നിന്നുള്ള വിവരത്തിന്റെവെളിച്ചത്തില്, പ്രത്യേകിച്ച് ദെബ്രെയില് നിന്നും ബുസ്തോസില് നിന്നും ലഭിച്ച വിവരത്തിന്റെഅടിസ്ഥാനത്തില്‍ അമേരിക്ക ബൊളീവിയക്കാരുമായി ഏപ്രില്‍ ഒപ്പുവച്ച കരാര്‍ നടപ്പിലാക്കാനുള്ള ശ്രമങ്ങള്‍ക്ക് ആക്കം കൂട്ടി. ജൂണ്‍ മദ്ധ്യം മുതല്‍ അവസാനം വരെ അമേരിക്ക രണ്ട് ക്യൂബന്‍ അമേരിക്കക്കാരെ നിയോഗിച്ചു. അവര്‍ ബൊളീവിയന്‍ സൈനികരുടെ യൂണിഫാം ധരിച്ച് ബൊളീവയന്‍ സൈനികര്‍ക്കൊപ്പം ചേര്‍ന്ന്, ബൊളീവിയന്‍ റേഞ്ചര്‍ ബറ്റാലിയനൊപ്പം ചലിക്കും. റേഞ്ചര്‍ ബറ്റാലിയന്‍െറ ലക്ഷ്യം ഗറില്ലകളെ ഉന്മൂലനം ചെയ്യുകയാണ്. അതില്‍ ഒരാള്‍ ഗുസ്തോവൊ വില്ലോല്ഡോയായിരുന്നു. ബൊളീവിയയില്‍ അയാള്‍ അറിയപ്പെട്ടിരുന്നത് ഇക്വാര്‍ഡോ ഗോണ്‍സാലെസ് എന്ന വ്യാജപേരിലാണ്.
വില്ലോല്‍ഡോ മിയാമി സ്വദേശിയായ പ്രതിവിപ്ളകാരിയായിരുന്നു. അദ്ദേഹം മുമ്പ് പിഗ് ഉള്‍ക്കടലില്‍ പോരാടിയിരുന്നു. വില്ലോല്‍ഡോ ധനികനായ പിതാവ് വിപ്ളവത്തിന് മുമ്പ് ഹവാനയില്‍ കാര്‍ വ്യാപാരിയായിരുന്നു. സി.ഐ. എ വില്ലോല്‍ഡോ വിലക്കെടുത്തത് ബൊളീവിയയില്‍ ഇന്‍്റലിജന്‍സ് ശൃംഖല രുപീകരിക്കാനായിരുന്നു. മുമ്പ് അദ്ദേഹത്തെ സി.ഐ.എ കോംഗോയില്‍ പോരാടുന്ന കാസ്ട്രോയിറ്റുകള്ക്കെതിരെ, അവിടുത്തെ സോംബി സര്‍ക്കാരിനെ സഹായിക്കാന്‍ അയച്ചിരുന്നു. അക്കാലത്ത്, ചെ കോംഗോയില്‍ ഉള്ള വിവരം വില്ലോല്ഡോക്ക് അറിയമായിരുന്നു.
1967 ഫെബ്രുവരിയില്‍ വില്ലോല്‍ഡോ ബൊളീവയിയില് എത്തി. ജൂലൈയിലാണ് മടക്കം. 1995 നവംബര്‍ 21 ന് മിയാമിയില്‍ നല്കിയ അഭിമുഖത്തില്‍ അദ്ദേഹം ജോസ് കാസ്റ്റെന്ഡോയോട് “ ഞങ്ങള്‍ നേട്ടങ്ങളുടെ പരമ്പരകള്‍ ബൊളീവിയയില്‍ സ്ഥാപിക്കുകയും അത് ഞങ്ങള്‍ക്ക് ചെയുടെ വിപ്ളവം നിര്‍വീര്യമാക്കാന്‍ വേണ്ട വിവരങ്ങള്‍ നല്കാന് തുടങ്ങുകയും ചെയ്തു’ എന്നു പറഞ്ഞു. “” ആ മുഴുവന്‍ പ്രവര്‍ത്തന സംവിധാനവും, സൈനിക വിവരങ്ങള്‍ എത്തിച്ചുനല്‍കിയ ആ പിന്തുണയും വഴി.. ഞങ്ങള്‍ക്ക് ഗറില്ലകളെ പൂര്‍ണമായി ഒറ്റപ്പെടുത്താനായി. ഞങ്ങള്‍ പട്ടണത്തിലെ അവരുടെ ശൃംഖലയില്‍ പൂര്‍ണമായും നൂഴഞ്ഞുകയറി’.
വില്ലോല്ഡോയുടെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന, അമേരിക്ക നിയോഗിച്ച രണ്ടാമത്തെ ക്യുബന്‍ അമേരിക്കന്‍ സി.ഐ.എ ഏജന്‍്റായിരുന്നു- ഫെലിക്സ് റോഡ്രിഗസ്. ചെ വധിക്കപ്പെടുന്ന നിമിഷം സ്ഥലത്തുണ്ടായിരുന്ന ഏറ്റവും ഉയര്‍ന്ന റാങ്കുള്ള സൈനിക ഉദ്യോഗസ്ഥന് താനായിരുന്നു എന്ന അവകാശവാദത്തിന്റെഫലമായി പിന്നീട് അദ്ദേഹം വളരെ പ്രശ്സ്തനായി. റോഡ്രിഗസ് 1989 ല്‍ എഴുതിയ ആത്കഥ അദ്ദേഹത്തിന്റെസ്വഭാവ സവിശേഷതയായ സ്വയംവാഴ്ത്തലുകള് കൊണ്ട് നിറഞ്ഞതയായിരുന്നു- “നിഴല്പോരാളി: അറിയപ്പെടാത്ത നൂറ് പോരാട്ടങ്ങളിലെ ഒരു സി.ഐ.എ നായകന്’. പുസ്തകത്തിലെ ഓര്‍മകള്‍ അനുസരിച്ച് അദ്ദേഹം സ്പാനിഷ്/ബാസ്ക് പാരമ്പര്യമുള്ള ഉയര്‍ന്ന ക്യൂബന്‍ കുടുംബത്തിലാണ് ജനിച്ചത്. അദ്ദേഹത്തിന്റെഅമ്മാവന്മാരിലൊരാള് ബാറ്റിസ്റ്റ സര്‍ക്കാരില്‍ മന്ത്രിയായിരുന്നു. മറ്റൊരാള്‍ ജഡ്ജിയും. അമ്മാവന് ഫെലിക്സ് മെഡിഗുറ്റിയയുടെ കൃഷിയിടത്തില്‍ റോഡ്രിഗസ് സമയം ചെലവഴിച്ചിരുന്നു. അവിടെ വച്ച് ഏഴാം വയസില്‍ കുതിരയെ ഓടിക്കാന്‍ പഠിച്ചു. വെടിയുതിര്‍ക്കാനും. പത്താം വയസില്‍ സൈനിക സ്കൂളില്‍ ചേര്‍ന്നു. ബാസ്റ്റിസ്റ്റയുടെ പൊതുമരാമത്ത് മന്ത്രിയായിരുന്ന, അമ്മാവനായ ജോസ് അന്റ്റോണിയോ മെന്ഡിഗുറ്റിയുടെ ഒപ്പമാണ് അക്കാലത്ത് താമസം. ഹവനായ്ക്ക് അടുത്തുള്ള ചെലവേറിയ മിറാമറിലെ ഒരു വലിയ വസതിയില്‍. ഏഴാം തരത്തില്‍ പെന്സില്വേനിയയലെ ബോര്‍ഡിംഗ് സ്കൂളില്‍ ചേരാനായി റോഡ്രിഗസ് അവിടം വിട്ടു. അദ്ദേഹത്തിന്റെകുടുംബം ബാറ്റിസ്റ്റ സര്‍ക്കാര്‍ കടപുഴകുന്നതിന് മുമ്പേ ജൂലൈ 26 പ്രസ്ഥാനത്തെ എതിര്‍ത്തിരുന്നു. വിപ്ളവത്തിനുശേഷം അവര്‍ മിയാമിയിലേക്ക് പോയി. തന്റെവായനക്കാര്ക്ക് റോഡ്രിഗസ് ഉറപ്പുനല്‍കുന്നു, അവരെല്ലം “ വളരെയധികം ഉറച്ച കമ്യൂണിസ്റ്റ് വിരുദ്ധരായിരുന്നു’’.
പതിനേഴാം വയസില്‍ റോഡ്രിഗസ് കരിബിയയിലെ കമ്യൂണിസ്റ്റ് വിരുദ്ധ ലീഗല്‍ ചേര്‍ന്നു. “അറിയപ്പെടുന്ന നിഷ്ഠൂരന്‍’ എന്ന് ് റോഡ്രിഗസ് വിശേഷിപ്പിക്കുന്ന, ഡൊമിനിക്കന്‍ റിപബ്ളിക്കിലെ കരുത്തനായ വ്യകതി ജനറല്‍ റാഫേല്‍ ട്രൂഗില്ലോ സ്പോണ്സര് ചെയ്തതായിരുന്നു ആ സംഘം. അതിനുശേഷം ക്യൂബയില്‍ അധിനിവേശം നടത്താനായി ഡെമിനിക്കന്‍ റിപ്പബ്ളിക്കില്‍ ഫെലിക്സ് പരിശീലിപ്പിക്കപ്പെട്ടു. പക്ഷേ, 1959 ല്‍ അധിനിവേശം നടത്തുന്നതില്‍ പരാജയപ്പെട്ട സംഘത്തില്‍ അദ്ദേഹം പങ്കാളിയായിരുന്നില്ല. പിന്നീട് മിയാമില്‍ താമസം തടങ്ങിയ റോഡ്രിഗസ് നഗരത്തിലെ പല കമ്യുണിസ്റ്റ് വിരുദ്ധ ഗ്രൂപ്പുകളില്‍ ഒന്നായ ക്രൂസാഡ് ക്യുബാന കോണ്സ്റ്റിറ്റ്യൂഷനലില് അംഗമായി. പ്ളാറ്റൂണ്‍ തലത്തില്‍ താഴെതട്ടിലെ ഉദ്യോഗസ്ഥനായിരുന്നു റോഡ്രിഗസ്. താന്‍ “വിപ്ളകാരിയാണെന്നാണ്’ സ്വയം ചിന്തിച്ചത്. അതിനാല്‍ തന്നെ “അന്തസ്’, “സ്വാതന്ത്ര്യം’ എന്നിവയെപ്പറ്റി മിക്കപ്പോഴും ഉരുവിട്ടുകൊണ്ടിരുന്നു. ക്യൂബയെ “വിമോചി’പ്പിക്കുന്നതിനെപ്പറ്റി സ്വപ്നം കാണുകയും ചെയ്തു. പതിനേട്ടാം വയസില്‍ ഹൈസ്കൂള്‍ വിദ്യാഭ്യാസം പുര്‍ത്തിയാക്കി. കുടുംബം വിലയേറിയ സ്പോര്‍ട്സ് കാര്‍ സമ്മാനിച്ചു. അങ്ങനെ ബീച്ചില്‍ പെണ്‍കുട്ടികളെ പിന്തുടര്ന്ന് വേനല്‍ക്കാലം ചെലവഴിച്ചു. കോളജില്‍ പോവണ്ടയെന്ന് തിരമാനിച്ചു. ക്യൂബയില്‍ പോരാടാന്‍ പോകാന്‍ ഒരു അപേക്ഷയില്‍ അച്ചന്റെപേര് വ്യാജമായി ചേര്‍ത്തുകയും ചെയ്തു.
1961ല്‍ ഇരുപത്തിഒന്നാം വയസില്‍ റോഡ്രിഗസ് ഫിഡല്‍ കാസ്ട്രോയെ വധിക്കാന്‍ സ്വയം സന്ധദ്ധനായി. അതിനെ അദ്ദേഹം വിശദീകരിക്കുന്നത് “നല്ല ടെലിസ്കോപ്പിക് സൈറ്റുള്ള മനോഹരമായ ജര്‍മന്‍ ബോള്‍ട് ആക്ഷന്‍ റൈഫിള്‍ . എല്ലാം ഒരു യാത്രാപെട്ടിയില് പൊതിഞ്ഞെടുത്തു. അതില്‍ ഒരു പെട്ടി വെടിക്കോപ്പുമുണ്ടായിരുന്നു. 20 റൗണ്ടിനുള്ളത്’’. കൊലപാതകിക്കായി സ്ഥലം നിശചയിച്ചിരുന്നു. കാസ്ട്രോ പതിവായി എത്തുന്ന ഒരിടം. യുവാവായ കൊലപാതകി മൂന്നു തവണ മിയാമിയില്‍ നിന്ന് ഹവാനയിലേക്ക് ബോട്ട് സംഘടിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അത് ഫലവത്തായില്ല. അതിനാല്‍ അവസാനം ദൗത്യം റദ്ദാക്കപ്പെട്ടു. “അത്യധികം നിരാശനായി’ എന്നതാണ് അതെപ്പറ്റി റോഡ്രിഗസിന്റെവിശദീകരണം. കാരണം “ഞാനൊരു ക്യൂബന്‍ പടയാളിയാണ്. ഞാന്‍ ഫിഡലുമായി ഒരു യുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നുവെന്നാണ് സ്വയം കരുതിയത്. ഞാന്‍ പറയുകയാണെങ്കില്‍ കാസ്ട്രോ ഇപ്പോഴും നിയമസാധുതയുള്ള സൈനിക ലക്ഷ്യമാണ്’’.
വളരെ ശേഷം, റോഡ്രിഗസ് തനിക്ക് സി.ഐ. എ. കാസ്ട്രോയെ വധിക്കാന്‍ നടത്തിയ പല ശ്രമങ്ങളെപ്പറ്റിയും അറിയാമായിരുന്നെന്ന് ഓര്‍മിച്ചു. 1987ല്‍ ഇറാന്-കോണ്ട്ര അഴിമതി അന്വേഷിക്കുന്ന സ്വതന്ത്ര അഭിഭാഷകന് അദ്ദേഹത്തോട് ചോദിച്ചു, നിങ്ങള്‍ ഒരു സിഗരറ്റ് പൊട്ടിതെറിപ്പിച്ച് കാസ്ട്രോയെ വധിക്കാന്‍ ശ്രമിച്ചിരുന്നോ. “ഇല്ല സാര്‍. ഞാന്‍ ചെയ്തില്ല’’, അദ്ദേഹം പറഞ്ഞു: “പക്ഷേ, ഞാന്‍ ആ തന്തയില്ലാത്തവനെ 1961ല്‍ ഒരു ടെലിസ്കോപ്പിക് റൈഫിളമായി കൊല്ലാന്‍ ശ്രമിച്ചിരുന്നു’’. റോഡ്രിഗസ് അതേ വര്‍ഷം പിഗ് ഉള്‍ക്കടലില്‍ നടന്ന അധിനിവേശത്തില്‍ ചേര്‍ന്നു. അവിടെ നിന്ന് അദ്ദേഹം അധിനിവേശത്തിനുമുമ്പുള്ള സംഘാംഗമായി കൂബയിലേക്ക് നുഴഞ്ഞുകയറി. ആ ശ്രമം പരാജയപ്പെട്ടപ്പോള്‍ പിടികൊടുക്കാതെ വെനസ്വേലയിലേക്ക് പലയാനം ചെയ്തു. അവിടെ നിന്ന് മിയാമയിലത്തേി.
ചെയുടെ വധത്തില്‍ പങ്കാളിയായശേഷം റോഡ്രിഗസ് വിയറ്റ്നാമില്‍ സി.ഐ.എക്കൊപ്പം പ്രവര്‍ത്തിക്കാന്‍ പോയി. റിഗന്‍ യുഗത്തിലെ കോണ്ട്രാ യുദ്ധത്തില്‍ എല്‍ സല്വാദോറിലും നിക്കാരഗ്വയിലും ചെന്നു. വൈസ് പ്രസിഡന്‍്റ് ജോര്‍ജ് ബുഷുമായുള്ള സൗഹൃദത്തെപ്പറ്റി വമ്പുപറയുകയും, ഒരു ട്രോഫിപോലെ താന്‍ ധരിച്ച റോളക്സ് വാച്ച് ജനങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു. ചെ കൊല്ലപ്പെട്ടശേഷം മൃതദേഹത്തില്‍ നിന്ന് താന്‍ എടുത്തതാണ് ആ വാച്ച് എന്ന് അവകാശപ്പെട്ടായിരുന്നു അത്.
ബൊളീവിയയില്‍ വളെരെയധികം അമേരിക്കന്‍ സൈനികരുടെ സാന്നിധ്യമുണ്ടാകുന്നത് അമേരിക്ക ഭയന്നു. അത് തിരിച്ചടിയാകുമെന്ന് അമേരിക്ക കരുതി. അതിനാല്‍ വില്ലോല്‍ഡോയും റോഡ്രിഗസിനെയും മാത്രമാണ് ബൊളീവിയന്‍ സൈനിക ഓഫീസര്‍മാരെന്ന നിലയില്‍ പോരാട്ട മേഖലയില്‍ പേകാന്‍ അനുവദിച്ചത്.
കാര്യങ്ങളുടെ ഗതിവിഗതികള്‍ അമേരിക്കന്‍ സര്‍ക്കാര്‍, സേന, ഇന്റലിജന്‍സ് വിഭാഗം സര്വീസലിലെ ഉന്നതര്‍ സജീവമായയി തന്നെ അറിഞ്ഞുകൊണ്ടിരുന്നു. ജൂണ്‍ 23 ന് റോസ്റ്റോ കാര്യങ്ങളുടെ സംഗ്രഹം പ്രസിഡന്‍്റ് ജോണ്സന് അയച്ചു- “ബൊളീവയിലെ ഗറില്ലകള്‍ക്കൊപ്പം’. അതില്‍ മാര്‍ച്ച് 24 ന് ബൊളീവിയന്‍ സുരക്ഷാ സേന പതിയിരുന്ന് ആക്രമിക്കപ്പെട്ടുവെന്നും അതിനുശേഷം ആറു ഏറ്റുമുട്ടല്‍ നടന്നുവെന്നും പറയുന്നു. “ബൊളീവിയന്‍ സേനക്ക് ഈ ഏറ്റുമുട്ടലുകളില്‍ വളരെ ചീത്ത കാര്യങ്ങള്‍ സംഭവിച്ചു’ റോസ്റ്റോവിണ്െന്്റ സംഗ്രഹത്തില്‍ ജൂണ്‍ നാലിന് പ്രസിഡന്‍്റ് ജോണ്സന് അയച്ച മറ്റൊരു സന്ദേശത്തെ പരാള്മശിക്കുന്നുണ്ട്. അതില്‍ റോസ്റ്റോ ഗറില്ലകളുടെ എണ്ണം 50 മുതല്‍ 60 വരെ ആണെന്നും ചിലപ്പോള്‍ എണ്ണം 100 വരെ ആകാമെന്നും പറഞ്ഞു. 17 അംഗ ഗ്രീന്ബെര്ട്ട് ടീം എത്തിയെന്നും അവര്‍ പുതിയ ബൊളീവയന്‍ റേഞ്ചര്ബറ്റാലിയനായി പരീശലനം നല്‍കുകയാണെന്നും അറിയിച്ചു.
ദെബ്രയും ബുസ്റ്റോസും നല്കിയ വിവരങ്ങള്‍ പ്രകരം സി.ഐ.ഐ ചെഗുവേരയാണ് ഗറില്ലാ സേനക്ക് നേതൃത്വം നല്‍കുന്നത് എന്ന് വിശ്വസിക്കുന്നുണ്ട്. ആ സമയത്ത് 600 ബൊളീവയന്‍ സൈനികര്‍ വ്യോമസേനയുടെ പിന്തുണയോടെ കലാപകാരികള്‍ക്കെതിരെ രംഗത്തുണ്ട്. ബൊളീവിയന്‍ സൈന്യത്തിന്റെപദ്ധതി ഗറില്ലകളെ കണ്‍വെട്ടത്ത് നിര്‍ത്തുകയും രക്ഷപെടല്‍ തടയുകയുമാണ്. അമേരിക്കക്കാര്‍ റേഞ്ചര്‍ യൂണിറ്റുകള്‍ക്ക് പരിശീലനം നല്കി ഗറില്ലകളെ ഉന്മൂലനം ചെയ്യാന്‍ അവര്‍ പക്വമാകുന്നതുവരെ സ്ഥിതി നിലനിര്‍ത്തുകയായിരുന്നു പദ്ധതി.
റോസ്റ്റോയുടെ വിലയിരുത്തലിലെ അടിയന്തര ശബ്ദം അമേരിക്കന്‍ സഹായവും പരിശിലനവും ഇല്ലെങ്കില്‍ ബൊളീവിയയിലെ പ്രശ്നങ്ങള്‍ കടുതല്‍ ഗുരുതരമാകുമെന്നതായിരുന്നു. ബൊളീവിന്‍ സേനയെ ഗറില്ലകള്‍ “താഴ്ന്നവിഭാഗ’മായി പരിഗണിക്കുക്കയാണെന്നും അവരുടെ എണ്ണം “പെരുകിയാല്‍’ ബൊളീവിയന്‍ സര്‍ക്കാര്‍ അപകടത്തിലാകുമെന്നും പറഞ്ഞു: “അവരുടെ കാഴ്ചപ്പാട് വ്യക്തമല്ല. ശക്തിപ്പെടുന്നതിനും ആക്രമങ്ങള്‍ കൈക്കൊളളുന്നിനും മുമ്പേ ഗറില്ലകളെ കണ്ടെത്താനാകുമായിരുന്നു. സര്‍ക്കാര്‍ സേനയുടെ ശ്രമങ്ങള്‍ വളരെ കാര്യക്ഷമമെല്ലങ്കില് പോലും ഗറില്ലകളെ പലായനം ചെയ്യിച്ചേനെ. ഇതിന് രണ്ട് നേട്ടമുണ്ട്. ഇപ്പോഴത്തെ കരുത്തുവച്ച് നോക്കിയാല്‍ ബരിയെന്റേസിന് ഉടന്‍ ഒരു ഭീഷണിയില്ല. ഗറില്ലകളുടെ സേനകള്‍ പെട്ടെന്ന് പെരുകുകയും, സമീപഭാവിയില്‍ പുതിയ മുന്നണികള്‍ ഇപ്പോള്‍ ഊഹാപോഹങ്ങള്‍ പരക്കുന്നതുപോലെ സംഭവിക്കുകയും ചെയ്താല്‍ ദുര്‍ബലരായ ബൊളീവിയന്‍ സായുധ സേന കുഴപ്പത്തിലാവും. ഉറപ്പില്ലാത്ത നിലവിലെ രാഷ്ട്രീയ സാഹചര്യം അപകടത്തിലാവും . നമ്മുടെ സഹായത്തോടെ ബൊളീവിയന്‍ സായുധ കഴിവുകള്‍ ഭാവിയിലെ ഗറില്ലകളെ പുറത്താക്കുകയും ഇല്ലാതാക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷ’’.
പ്രസിഡന്‍്റ് ജോണ്സന് ജൂണ്‍ 23 ന് റോസ്റ്റോയോട് “ലാറ്റിനമേരിക്കയിലെ ഗറില്ലാ പ്രശ്ന’ത്തെപ്പറ്റി സി.ഐ.എ, സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്‍്റ്, പ്രതിരോധ വകുപ്പ് എന്നിവയുമായി കൂടിയാലോചന നടത്താന്‍ പറഞ്ഞു. റോസ്റ്റോ ദുര്‍ബലമായ സൈന്യവും ലോലമായ രാഷ്ട്രീയ സഹാചര്യവും മൂലം ബൊളീവിയയെ അടിയന്തരകാര്യങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനം നല്കി.
അതില്‍ പറഞ്ഞ കാര്യങ്ങള്‍ തന്നെയായിരുന്നു ആദ്യം ബൊളിവിയയിലേക്ക് പോകാനുള്ള ചെയുടെ തീരുമാനത്തിന്റെകേന്ദ്രമായി വര്‍ത്തിച്ചത്. സി.ഐ.എയും സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റും വ്യക്തമായും ചെയുടെ വിശകലനത്തോട് ഒടുവില്‍ യോജിച്ചു!
അമേരിക്കയും ബൊളീവിയിന്‍ കക്ഷികളും കൊല്ലാനായി ചലിക്കുകയായിരുന്നു. എല്ലാ തയാറായി. റോഡ്രിഗസും വില്ലോല്‍ഡോയും ബൊളീവയന്‍ സേനക്ക് ഇന്‍്റലിജന്‍സ് പകര്‍ന്ന് രംഗത്തുണ്ടായിരുന്നു. ബൊളീയവന് ആഭ്യന്തര മന്ത്രാലയത്തിന്റെതലവന് അന്റേണിയോ അര്ഗിയുഡ്സ് സി.ഐ.എ.യുടെ പണം പറ്റുന്നവരുടെ പട്ടികയിലുണ്ടായിരുന്നു. സി.ഐ.എയുടെ എഡ്വേര്‍ഡ് ഫോക്സ് ലാ പാസില്‍ “സൈനിക ഉപസ്ഥാനപതിയeയി’ നിലകൊണ്ടു.
അമേരിക്കന്‍ ബൊളീവിയന്‍ സര്‍ക്കാരുകള്‍ ചെ യുടെ ഗ്രൂപ്പ് ബൊളീവിയന്‍ തൊഴിലാളികളുമeയി ബന്ധം സ്ഥാപിക്കുന്നതില്‍ ആശങ്കാകുലരായിരുന്നു. പ്രത്യേകിച്ച് വലിയ സിഗ്ലോ ഖനിയിലെ സമരോത്സുകരായ തൊഴിലാളികളുമായി. ജൂണ്‍ 24 ന് അതിരാവിലെ ബൊളീവിയന്‍ വ്യോമസേന തൊഴിലാളികളും അവരുടെ കുടുംബങ്ങളും തങ്ങുന്ന ഗ്രാമത്തില്‍ ബോംബ് വര്‍ഷിച്ചു. കഴിഞ്ഞ രാത്രിയിലെ ആഘോഷങ്ങള്‍ക്ക് ശേഷം കിടക്കപായിലായിരുന്ന നൂറുകണക്കിന് പേര് കൊല്ലപ്പെട്ടു. അധികാരം നിലനിര്‍ത്താനുള്ള ഈ നടപടി സെന്റ് ജോണ്‍ ദിന കൂട്ടക്കൊല എന്നറിയപ്പെട്ടു. അമേരിക്കന്‍ സര്‍ക്കാര്‍ “ഖനിതൊഴിലാളികളെ അടിച്ചമര്‍ത്തുന്നതിലെ നിയമവിരുദ്ധതയില്‍’ പങ്കാളിയായിരുന്നു. അമേരിക്ക ഖനനമേഖലയില്‍ എം.എ.പി (സൈനിക സഹായ പരിപാടി) നടപ്പാക്കുന്നതിനെ പിന്തുണച്ചു. കാരണം ഈ സൈനിക ഭരണത്തിനും അതിന്റെ“പരിഷ്കരണ’ത്തിനും സ്ഥിരതയും ഈ ഖനിമേഖല സംഭാവന ചെയ്തിരുന്നു. ലാ പാസിലെ എംബസി “സിഗ്ലോയിലെ പ്രശ്നങ്ങളോടുളളള സര്‍ക്കാര്‍ പ്രതികരണത്തെ പുകഴ്ത്തി’. കൂട്ടക്കൊല കഴിഞ്ഞ ഉടന്‍ റോസ്റ്റോ പ്രസിഡന്‍്റ് ജോണ്സന് സംഭവത്തെപ്പറ്റി മൂന്ന് പേജ് റിപ്പോര്‍ട്ട് അയച്ചു. ജൂണ്‍ 29 ന്, ദേശീയ സുരക്ഷാ കണ്‍സിലില്‍ പ്രവര്‍ത്തിച്ചിരുന്ന വില്യം ജി. ബൗഡ്ലറിനെ വാഷിംഗ്ടണ്‍ ഡി.സിയിലെ ബൊളീവിയന്‍ അംബസാഡര്‍ വസതിയില്‍ കൂടിക്കാണാനായി ക്ഷണിച്ചു. സംഭാഷണത്തിന്റെനല്ല പങ്കും ബരിയെന്റേസിനെയും ബൊളീവിയയിലെ രാഷ്ട്രീയ സാഹചര്യത്തെയും പറ്റിയുള്ള “വായാടിയായ അംബാസഡറുടെ ആത്മഗത’മായിരുന്നെന്ന് ബൗഡ്ലര്‍ ആ കൂടിക്കാഴ്ചയെ വിശശേഷിപ്പിച്ചു. അധികം വൈകാതെ “ക്ഷണത്തിന്റെവ്യക്തമായും മുഖ്യ ഉദ്ദേശമായ’ കാര്യത്തിലേക്ക് ബൊളീവിയന്‍ അംബാസഡര്‍ കടന്നു. “ഗറില്ലകളെ നിഷ്കാസനം ചെയ്യാന്‍ വേട്ട-കൊലയാളി ടീമിനെ’ സ്ഥാപിക്കാന്‍ സഹായം ആവശ്യപ്പെട്ടുള്ള അഭ്യര്‍ഥനയായിരുന്നു അത്. ഈ ആശയം തന്നില്‍ നിന്നല്ല ഉത്ഭവിച്ചതെന്നും, അത് സി.ഐ.എയിലെ തന്റെസുഹൃത്തുക്കളില് നിന്നാണെന്നും അംബാസഡര്‍ ചൂണ്ടിക്കാട്ടി. ഇപ്പോള്‍ ബൊളീവിയയില്‍ പരിശീലനം നല്കുന്ന റേഞ്ചര്‍ ബറ്റാലിന് മതിയാവില്ലേ എന്ന് ബൗഡ്ലര്‍ ആരാഞ്ഞു. തന്റെമനസിലുള്ള കാര്യം അംബാസഡര്‍ മറുപടിയായി പറഞ്ഞു: “അമ്പത് മുതല്‍ അറുപതുവരെ വരുന്ന ചെറുപ്പക്കാരായ സൈനിക ഓഫീസര്‍മാരുള്ള, മതിയായ ഇന്്റലിജന്റസ്, പ്രചോദനം, ഉത്സാഹം എന്നിവയുള്ളതും പെട്ടന്ന് പരിശീലിപ്പിക്കയും ഗറില്ലകളെ നിശ്ചയദാര്‍ഢ്യത്തോടും ധീരതയോടും തിരയാവുന്നതുമായ ഒരു സേന’’. ബൗഡ്ലര്‍ ആ “ആശയത്തിന് ചില ഗുണങ്ങളുണ്ടെങ്കിലും അതിന് കൂടുതല്‍ ശ്രദ്ധയോടെയുള്ള പരിശോധന ആവശ്യമാണെന്ന്’ പറഞ്ഞു.
ചെയെ പിന്തുടരുന്നതില് അമേരിക്കയും ബൊളീവിയയും എത്ര അടുത്ത് സഹകരിച്ചുവെന്നതിനപ്പറും സി.ഐ.എയുടെ പങ്ക് എത്രമാത്രം ഹീനമാണെന്നും ഈ രേഖ വ്യക്തമാക്കുന്നുണ്ട്. സി.ഐ.എ ബൊളീവിയന്‍ ഉദ്യോഗസ്ഥരോട് “വേട്ട- കൊലയാളി ടീമിനെ’പ്പറ്റി നിര്‍ദേശിക്കും. ആ ഉദ്യോഗസ്ഥര്‍ അത് യു.എസ്. സര്ക്കാരിന്റെനിര്വഹണ വിഭാഗത്തിലെ പ്രതിനിധികളോട് തിരിച്ചാവശ്യപ്പെടും. അങ്ങനെ സമവാക്യത്തിന്റെരണ്ടുവശത്തും അമേരിക്കയുണ്ട്. ബൊളീവിയ എന്നത് സി.ഐ.എയും പ്രസിന്ഡന്്റിനെ ഉപദേശിക്കുന്ന ദേശീയ സുരക്ഷാ കൗണ്സിലിനുമിടയിലെ അവശ്യ സന്ദേശവാഹകരായി മാറി..
ജൂണ്‍ അവസനത്തോടെ ചെ യുടെ സാഹചര്യം മേശമായിക്കൊണ്ടിരുന്നു. അദ്ദേഹം തന്റെഡയറയില് കുറിച്ചു: “ പൂര്‍ണമായും ബന്ധമില്ലാത്ത അവസ്ഥ തുടരുന്നു (ജോവാക്വിന്‍ സംഘവുമായി). “നമ്മുടെ അടിയന്തര ദൗത്യം ലാ പാസിലെ ബന്ധം സ്ഥാപിക്കുക, സൈനികവും വൈദ്യപരമവുമായ വിതരണത്തിന്റെകുറവ് നികത്തുക, നഗരത്തില്‍ നിന്ന് പുതിയതായി അമ്പതു മുതല്‍ നൂറുവരെ വരുന്ന ആള്‍ക്കാരെ കൂട്ടത്തില്‍ ചേര്‍ക്കുക എന്നിവയാണ്’. അദ്ദേഹത്തിന്റെആളുകളുടെ എണ്ണം ഇരുപത്തിനാലായി ചുരുങ്ങിയിരുന്നു.
ജൂലൈ അഞ്ചിന് റോസ്റ്റോയ്ക്കുള്ള പത്രികയില്‍ ബൗഡ്ലര്‍ ബൊളീവിയയിലെ അമേരിക്കന്‍ പരിശീലനത്തെ സംഗ്രഹിച്ച് ഇങ്ങനെ പറഞ്ഞു: “”പുതിയ റേഞ്ചര്‍ ബറ്റാലിയനെ പരിശീലിപ്പിക്കാനും സജ്ജമാക്കാനും ഡി.ഒ.ഡി. സഹായിക്കുന്നുണ്ട്. അത് സ്വീകരിക്കുന്നതില്‍ ബൊളീവിയക്കാരുടെ കഴിവ് എന്തായാലും കൂടുതല്‍ സൈനിക സഹായം ആശാസ്യമായി തോന്നുന്നില്ല’’. അതേ ജൂലൈ അഞ്ചിന് വൈറ്റ് ഹൗസില്‍ ഉന്നതതലയോഗം ചേര്‍ന്നു. റോസ്റ്റോ, ബൗഡ്ലര്‍, പീറ്റര്‍ ജെസപ് (ദേശീയ സുരക്ഷാ സമിതിയിലെ മറ്റൊരു ഉദ്യോഗസ്ഥന്) എന്നിവര്‍ സിറ്റുവേഷന് റൂമില്‍ സ്റ്റേറ്റ് ഡിപ്പാര്ട്ട്മെന്്റ പ്രതിനിധികള്‍, ബൊളീവിയയിലെ അംബാസഡര്‍ ഹെന്ഡേഴ്സണ്, പ്രതിരോധ മന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥന്, സി.ഐ. എ. ഉദ്യോഗസ്ഥരായ ഡെസ്മണ്ട് ഫിട്സ്ജെറാള്, വില്യം ബ്രാ എന്നിവരുമായി കൂടിക്കണ്ടു. സി.ഐ. എ നിര്ദേശിച്ചതിന്റെഅടിസ്ഥാനത്തില് ബൊളീവിയന്‍ സര്‍ക്കാര്‍ അപേക്ഷിച്ച പ്രത്യേക സേന എന്ന ആവശ്യം അമേരിക്കന്‍ എംബസികളുടെ എതിര്‍പ്പ് കൊണ്ട് സ്വീകാര്യമല്ലെന്ന ധാരണയില്‍ അവിടെ കൂടിയവര്‍ എത്തി. അമേരിക്ക “രണ്ടാം റേഞ്ചര്‍ ബറ്റാലിയന് പരിശീലനം നല്‍കുന്നതിലും ആ ബറ്റാലിയന്റെഭാഗമായി ഇന്‍്റലിജന്‍സ് യൂണിറ്റ് രൂപപ്പെടുത്തുന്നതിലും’ കേന്ദ്രീകരിക്കുകയാണ് വേണ്ടതെന്ന് അവര്‍ തീരുമാനിച്ചു.
“ക്യൂബക്കാര്‍ നയിക്കുന്ന ഗറില്ലകള്‍ക്കെതിരെ ബൊളീവിയയില്‍ പ്രതിവിപ്ളവ പ്രോഗ്രാമിനെ പിന്തുണക്കുന്ന യു.എസ്് ശ്രമങ്ങള്‍’ എന്ന രേഖ തയാറാക്കി. . ആ രേഖ തുടങ്ങിയത് “ രണ്ട് ചുവട് സമീപനമാണ് പിന്തുടരുക’ എന്ന് പ്രസ്താവിച്ചാണ്. യു.എസ്. പ്രത്യേക സേനയില്‍ നിന്നുള്ള 16 അംഗ സൈനിക പരിശീലക സംഘത്തിനു പുറമെ അമേരിക്ക “വെടിക്കോപ്പ്, റേഡിയോ, ആശയവിനിമയ ഉപകരണങ്ങള്‍ എന്നിവ എം.എ.പിക്ക് കീഴില്‍ അടിയന്തര പ്രാധാന്യത്തോടെ നല്‍കും. അവ നാല് ഹെലികോപ്റ്ററുകള്‍ എത്തിക്കണം.’’.
ഉത്കണ്ഠയുള്ള വിഷയമായിരുന്നു ഇന്‍്റലിജന്‍സ്. അക്കാര്യത്തില്‍ സി.ഐ.എക്കണ് പ്രാഥമികമായ ഉത്തരവാദിത്വം നല്‍കിയത്. “റേഞ്ചര്‍ ബറ്റാലിന് പരിശീലനം മുന്നേറുമ്പോള്‍ ഇന്്റലിജന്സിന്റെവിവരശേഖരണത്തിലെ ദുര്‍ബലതയുടെ പ്രശ്നം പൊങ്ങി വന്നു. ഇന്‍്റലിജന്‍സ് കഴിവു നല്‍കാനുള്ള പദ്ധതി വികസിപ്പിക്കുന്നതിന്റെഉത്തരവാദിത്വം ജൂലൈ 14 ന് സി.ഐ.എക്ക് ഔചാരികമായി നല്കി.
രണ്ട് പരിശീലകര്‍ അടങ്ങിയ സംഘം ഓഗസ്റ്റ് രണ്ടിന് ലാ പാസില്‍ എത്തി. വിവര ശേഖരണ തന്ത്രങ്ങള്‍ ബൊളീവിയക്കാരെ പരിശീലിപ്പിക്കുന്നതിന് പുറമെ ഈ പരിശീലകര്‍ രണ്ടാം റേഞ്ചര്‍ ബറ്റാലിയനെ പേരാരാട്ടമുഖത്ത് അനുയാത്രചെയ്യാനും നിശ്ചയിക്കപ്പെട്ടു. സംഘം പരിശീലനത്തിന്് നിയോഗിക്കപ്പെട്ടതെങ്കിലും സി.ഐ.എ ഇവര്‍ “ഓപ്പറേഷന് നയിക്കുന്നതിന് ശരിക്കും സഹായിക്കുമെന്ന് പ്രതീക്ഷിച്ചു’. ഈ പദ്ധതി സി.ഐ.എ “ഗറില്ലാ യുദ്ധത്തിന്റെപ്രശ്നം നേരിടുന്ന ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ ആവര്‍ത്തിക്കാനുള്ള പൈലറ്റ് പദ്ധതിയായി’ട്ടാണ് പരിഗണിച്ചത്. ഈ രണ്ടു പരിശീലകര്‍ നമ്മള് നേരത്തെ കണ്ടതുപോലെ വില്ലോല്‍ഡോയും റോഡ്രിഗസുമായിരുന്നു.
1967 ഓഗസ്റ്റ് 11 ന്റെപ്രതിരോധ വകുപ്പിന്റെഇന്്റലിജന്സ് വിവര റിപ്പോര്‍ട്ട് വിശദീകരിക്കുന്നു. “ നിലവിലെ ഗറില്ലാ സാഹചര്യത്തില്‍ ബൊളീവിയന്‍ സേന ജൂലൈ 8-27 ദിനങ്ങളില്‍ ആദ്യത്ത സംഘടിതമായ ഓപ്പറേഷന് നടത്തിയെന്നതാണ്’ അതില്‍ പറഞ്ഞിരുന്നത്. ഈ രണ്ടു പേജ് റിപ്പോര്‍ട്ട് ബൊളീവിയയിലെ സി.ഐ.എ എജന്്റുമാര് അയച്ചതാണ്. റോഡ്രിഗസോ വില്ലോല്ഡോയോ അല്ലെങ്കില്‍ ഇരുവരും ചേര്‍ന്നോ. പക്ഷേ, സ്രോതസുകളുടെ പേര്, അയച്ചവരുടെ പേര്, മറ്റ് സൂചനകള്‍, കൈപ്പറ്റിയവര്‍ ആര് എന്നെതൊക്കെ അതില്‍ ഒഴിവാക്കപ്പെട്ടിരുന്നു. ഞങ്ങള്ക്കുമറിയല്ല അതാരാണ് തയ്യാറാക്കിയതതെന്ന്. ആ റിപ്പോര്‍ട്ടിന് ഒപ്പമുള്ള ഭൂപടം നാകാഹ്വാസിനക്ക് അടുത്തുള്ള ഒരു മേഖലയുടേതായിരുന്നു. അവിടെയാണ് നൂറുകണക്കിന് ബൊളീവിയന്‍ റേഞ്ചര്‍മാര്‍ സൈനിക തൂത്തുവാരല്‍ നടത്തിയത്് . ഈ ഓപ്പറേഷന് റേഞ്ചര്മാര്ക്കൊപ്പമുണ്ടായിരുന്ന അമേരിക്കക്കാരുടെ വിജയമായി പരിഗണിച്ചു; “”ഗറില്ലാ യൂണിറ്റിനെ പിടുകൂടുന്നതില്‍ നമ്മള് വിജയികളായില്ലെങ്കിലും’’. ഒരു ഗറില്ല കൊല്ലപ്പെട്ടു. ഗറില്ലകള്‍ക്കെതിരെ ആദ്യ ഏറ്റുമുട്ടലില്‍ നടന്നശേഷം ജൂലൈ 9 ന്, ഉപക്ഷേിക്കപ്പെട്ട ക്യാമ്പ് പട്ടാളം കണ്ടെത്തി. ഒഴിഞ്ഞ ടൂത്ത്പേസ്റ്റ് ട്യൂബില്‍ കണ്ട ഒരു കക്ഷണം കടലാസില്‍ പതിനൊന്ന് പേരുകള്‍ എഴുതിയിരുന്നു: ജോവാക്വിന്‍, പോലോ, പെഡ്രോ, അലിജാന്‍ഡ്രോ, മെഡികോ, താന്യ, വിക്റ്റര്‍, വാള്‍ട്ടര്‍, ബൗലോ, നെഗ്രോ, ചെഗുവേര. ഈ ഓപ്പറേഷന് റേഞ്ചറുളുടെവീര്യം വര്‍ധിപ്പിച്ചതായി കരുതപ്പെടുന്നു. “ആദ്യമായി വെടിയുതിര്‍ത്തശേഷം അവര്‍ തങ്ങളുടെ ആയുധം താഴെവക്കുകയോ കുതിപ്പ് നിര്‍ത്തുകയോ ചെയ്തില്ല’’.
ജൂലൈ അവസാനം ചെ തന്റെഡയറിയിലെ റിപ്പോര്‍ട്ടില്‍ എഴുതിയതനുസരിച്ച് “ബന്ധത്തിന്റെപൂര്ണമായ വിചേ്ഛദനം (ജോക്വിന്സ് സംഘവുമായി) തുടരുന്നു’ എന്ന് കാണാം. അദ്ദേഹം എഴൂതുന്നു: “നമുക്ക് ഇരുപത്തിരണ്ടാളാണുള്ളത്, അതില്‍ മൂന്നുപേര്‍ (ഞാനുള്‍പ്പടെ) ശാരീരിക വൈകല്യത്താല്‍ അവശരാണ്, ഇത് ഞങ്ങളുടെ ചലനശേഷി കുറക്കുന്നു’’.
ഓഗസ്റ്റ് ആദ്യം ബുസ്തോസ് വരച്ചുനല്‍കിയ വിശദഭൂപടങ്ങളുടെ സഹായത്തോടെ ബൊളീവിയന്‍ സേന സംഭരണ ഗുഹങ്ങളും നകാഹ്വാവിലെ പഴയ താവളക്യാമ്പും കണ്ടെത്തി. ഓഗസ്റ്റ് 14 ന് ചെ തന്റെഡയറിയല് അതൊരു “ചീത്ത ദിന’മാണെന്നും” “അവര്‍ നല്കിയ ഏറ്റവും മോശമായ പ്രഹരമാണെന്നും ‘എഴുതി. ഗുഹയിലെ രേഖകള്‍ ബൊളീവിയക്കാരെ ലാ പാസിലെ പിന്തുണ ശൃ,ംഖലയിലെ സാമ്പത്തിക സംഘാടകയും മുഖ്യ ബന്ധം പുലര്ത്തിയയാളുമായ ലൊയോല ഗുസ്മാനിലേക്ക് എത്തിച്ചു. ലൊയോല സര്‍ക്കാര്‍ മന്ത്രാലയത്തിന്റെമുകള്നിലയില് നിന്ന് ചാടി ആത്മഹ്യചെയ്യാന്‍ ശ്രമിച്ചു. പക്ഷേ, മരിച്ചില്ല. ഗുഹയില്‍ നിന്ന് കണ്ടെത്തിയ രേഖകള്‍ വിര്ജിനിയി ലാംഗ്ളിയിലെ സി.ഐ.എ മുഖ്യ ആസ്ഥാനത്ത് വിശകലനത്തിനായി അയച്ചു. ഈ കണ്ടെത്തലിനെപ്പറ്റി ജോണ്‍സണിന് റോസ്റ്റോ എഴുതിയ കുറിപ്പില്‍ ദെബ്രെക്കെതിരെ അടുത്തുനടക്കാന്‍ പോകുന്ന വിചാരണയില്‍ തെളിവായി ഈ എല്ലാ വസ്തുക്കളും ബൊളീവിയിക്ക് തിരിച്ചുവേണമെന്നും പറഞ്ഞിരുന്നു.
വല ചുരുങ്ങുന്നു
------------
ഓഗസ്റ്റ് 28 ന് മാസിക്യുറ നദി കടക്കുമ്പോള്‍ ജോവാക്വിനും താന്യയും മറ്റ് എട്ടുപേരും പതിയിരുന്നാക്രമണത്തിന് വിധേയരായി. ഒരാളൊഴിച്ച് എല്ലാവരും കൊല്ലപ്പെട്ടു. ജോവാക്വിന്റെസേന കര്‍ഷകനായ ഹോനോറാട്ടോ റോജസിനാല് വഞ്ചിക്കപ്പെടുകയായിരുന്നു. രക്ഷപ്പെട്ട ഏക ബൊളീവിയന്‍ ഗറില്ലയായ, പോ എന്ന വ്യജപേരില്‍ അറിയപ്പെട്ടിരുന്ന ജോസ് കാസ്റ്റിലോ ഷാവേസ് പറഞ്ഞതനുസരിച്ച് റോാജാസിന് കോഴ നല്കപ്പെട്ടിരുന്നു. പണവും കുടുംബത്തിലെ എല്ലാവര്ക്കും അമേരിക്കയിലെ താമസവും വാഗ്ദാനം ചെയ്യപ്പെട്ടു. സാന്താക്രൂസിലെ ഒരു സി.ഐ.എ ഏജന്‍്റ് ഇര്‍വിംഗ് റോസാണ് വാഗ്ദാനം നല്‍കിയത്. അങ്ങനെ റോജസാണ് ബൊളീവയക്കാര് നദി കടക്കാന്‍ പോകുന്ന വിരരം സൈന്യത്തെ അറിയിച്ചതും. അതനുസരിച്ച് സൈന്യം കാത്തുനിന്നു. ചെക്ക് തന്റെസേനയില് മൂന്നില്‍ ഒന്ന് നഷ്ടപ്പെട്ടു. ബരിയെന്റേസ് ഒരാഴ്ചക്ക് ശേഷം വല്ലീര്ഗ്രാന്ഡിയില് നടന്ന താന്യയുടെ സംസ്കാര ചടങ്ങില്‍ പങ്കെടുത്തു. ഒരാഴ്ചക്ക് ശേഷമാണ് താന്യയുടെ മൃതദേഹം നദിയില്‍ നിന്ന് കിട്ടിയത്്. ബാക്കിയുള്ള ഗറില്ലകളെ രണ്ട് ബൊളീവിയന്‍ സൈനിക വിഭാഗങ്ങള്‍ പിടികൂടി. റോസ്റ്റോ അമേരിക്കന്‍ പ്രസിഡന്‍്റ് ജോണ്സന് “ബൊളീവിയന്‍ സേന അവസാനം തങ്ങളുടെ ആദ്യ വിജയം നേടിയിരിക്കുന്നു- ഒരു വലിയ വിജയമെന്ന് തോന്നിക്കുന്നു’ എന്ന് എഴുതി. രണ്ടാം റേഞ്ചര്‍ ബറ്റാലിയന് ഉടന്‍ ഓപ്പറേഷന് നടത്തുമെന്നും അദ്ദേഹം ജോണ്‍സനെ അറിയിച്ചു.
ഓഗസ്റ്റ് 31 നോ മറ്റോ, കുറഞ്ഞപക്ഷം ഫെലിക്സ് റോഡ്രിഗസ് പറയുന്നതനുസരിച്ച് ജോവാക്വിന്‍ സംഘത്തിലെ ഏക രക്ഷപ്പെട്ട വ്യക്തി പാകോയെ ചോദ്യം ചെയ്തു. ചെയുടെ സംഘത്തിലെ ആളുകളെപ്പറ്റി പാകോ വിവരം നല്‍കുകയും, ആ വിവരം ചെയുടെ സംഘം നിലകൊള്ളുന്ന സ്ഥലം കണ്ടെത്താനാവശ്യമായ സൂചനകള്‍ നല്‍കിയെന്നും റോഡ്രിഗസ് അവകാശപ്പെടുന്നു. പാകോ അവരോട് മിഗുല് എന്ന ഗറില്ല നയിക്കുന്ന മുന്നണിപ്പട ചെയുടെ മുഖ്യ സംഘത്തിന് 1000 മീറ്റര്‍ മുന്നിലുണ്ടെന്ന് പറഞ്ഞായിട്ടാണ് കരുതപ്പെടുന്നത്. സെപ്റ്റംബറില്‍ മിഗുവേല്‍ കൊല്ലപ്പെട്ടപ്പോള്‍ റോഡ്രിഗസ് അവകാശപ്പെട്ടത് മിഗുവേലിന്റെവിരലടയാളങ്ങള് കൃത്യമായി തിരിച്ചറിഞ്ഞുവെന്നും ചെ എവിടെയുണ്ടെന്ന് കൃത്യമായി മനസിലാക്കി എന്നുമാണ്. പരിശീലനം പൂര്‍ത്തിയാക്കിയിരുന്നില്ലെങ്കിലും രണ്ടാം റേഞ്ചര്‍ ബറ്റാലിയന് പെട്ടന്ന് തന്നെ ഗറില്ലാ മേഖലയിലേക്ക് തിരിച്ചു. റോഡ്രിഗസ് നല്കിയ വിവരത്തിന്റെഅടിസ്ഥാനത്തിലായിരുന്നു ബറ്റാലിയന് ധൃതിപിടിച്ച് നീങ്ങിയത്..
ഓഗസ്റ്റ് അവസാനത്തിലെ ചെയുടെ ഡയറി അവസാനിക്കുന്നത് ഇങ്ങനെയാണ് “” ഈ മാസം ഈ വര്‍ഷത്തിലെ ഏറ്റവും മോശം കാലമാണെന്നതില്‍ എന്ന് ഒരു സംശയവുമില്ല. രേഖകളും മരുന്നും സഹിതം എല്ലാ ഗുഹകളും നഷ്ടപ്പെട്ടത് വലിയ തിരിച്ചടിയാണ്. മനശാസ്ത്രപരമായിട്ടാണ് ഏറ്റവും വലിയ തിരിച്ചടി. മാസത്തിന്റെഅവാനം രണ്ട് പേരെ നഷ്ടപ്പെട്ടതും കുതിരയിറച്ചി മാത്രം ഭക്ഷിച്ചുള്ള മുന്നേറ്റവും സേനയുടെ വീര്യം കെടുത്തി. വിട്ടുപോകലിന്റെആദ്യ സംഭവം ഉണ്ടായിരിക്കുന്നു. .. പുറംലോകവുമായും ജോവാക്വിന്റെസംഘവുമായുള്ള ബന്ധമില്ലായ്മ, അദ്ദേഹത്തിന്റെസംഘത്തില് നിന്ന് തടവിലാക്കപ്പെട്ടവര്‍ നല്കിയ മൊഴികള്‍ എന്നിവ കുറേയൊക്കെ സേനയുടെ വീര്യം കെടുത്തിയിട്ടുണ്ട്. എന്റെഅസുഖം മറ്റ് പലതിനൊപ്പം അനിശ്ചിത്വം വിതക്കുകയും ഇത് ഞങ്ങളുടെ ഏക ഏറ്റുമുട്ടില്‍ പ്രതിഫലിക്കുകയും ചെയ്തിരിക്കുന്നു....’ സംഘം നേരിടുന്ന ഏറ്റവും പ്രധാനപ്പെട്ട വിഷയങ്ങള്‍ ചെ പട്ടികയായി എഴുതി. “ഒരു തരത്തിലുള്ള ബന്ധമില്ലായ്മ, അത് സമീപഭാവിയില്‍ സ്ഥാപിക്കാനാവുമെന്ന യുക്തിസഹമായ പ്രതീക്ഷയില്ലായ്മ’, കര്‍ഷകരെ “പുതിയതായി നിയോഗിക്കാനുള്ള കഴിവില്ലായ്മ’, താല്‍ക്കാലികമാണെന്ന് ഞാന്‍ പ്രതീക്ഷിക്കുന്ന പോരാട്ട വീര്യം ചോരല്’.
സെപ്റ്റംബര്‍ ചില നഷ്ടങ്ങളുടെ മാസമായിരുന്നു. താന്യയെയും മറ്റുള്ളവരുടെയും നഷ്ടപ്പെട്ടതിന്റെവാര്ത്തകള്. ലാ ഹിഗ്വറേ എന്ന പട്ടണത്തിനുള്ള “പരാജയം’ എന്നാണ് ചെ അതിനെ വിശേഷിപ്പിച്ചത്. സെപ്റ്റംബര്‍ 26 ന് കോകോ (പെരിഡോ), മിഗുല് (ഹെര്മാന്ഡെസ്), ജൂലിയോ (ഗുറ്റിറെസ്) എന്നിവര്‍ കൊല്ലപ്പെട്ടു. ബൊളീവിയന്‍ ഗറില്ല നേതാവായ പെരിഡോയ ചെയുടെ പ്രധാനപ്പെട്ട വ്യക്തികളില്‍ ഒന്നായിരുന്നു. റോഡ്രിഗസ് ബൊളീവിയക്കാരോട് വല്ലിഗ്രാന്ഡെയിലേക്ക് റേഞ്ചര്‍ ബറ്റാലിയന്‍െറ ആസ്ഥാനം മാറ്റുന്നതിലേക്ക് നീങ്ങാനായി ആവശ്യപ്പെട്ടു. വല്ലിഗ്രാന്ഡെ എന്നത് ലാ ഹിഗ്വേറയുടെ അടുത്തുള്ള സ്ഥലമാണ്. സെപ്റ്റംബര്‍ 29 ന് വീണ്ടും റോഡ്രിഗസ് പറഞ്ഞത് അനുസരിച്ച്, ബൊളീയക്കാര് രണ്ടാം റേഞ്ചര്‍ ബറ്റാലിയനെ വെല്ലിഗ്രാനഡേയിലേക്ക് അയക്കാന്‍ പ്രേരിപ്പിക്കപ്പെട്ടു. റോഡ്രിഗസ് ഉടന്‍, യു.എസ്. പ്രത്യേക സേന മേജര്‍ “പാപ്പി’ ഷെല്ട്ടന് “നന്നായി പരിശീലിപ്പിച്ച’ 650 സൈനികര്‍ വരുന്ന സംഘത്തോടൊപ്പം ചേര്‍ന്നു. സെപറ്റംബര്‍ അവസാനം തന്റെചില ആളുകള്‍ പതിയിരുന്നാക്രമണത്തില്‍ കൊല്ലപ്പെട്ടതിനശേഷം ചെ തങ്ങള്‍ “ആപല്‍ക്കരമായ അവസ്ഥ’യിലാണെന്ന് എഴുതി.. അദ്ദേഹം “മറ്റ് സംഘത്തിന് (ജോവാക്വിന്‍) നേരിട്ട വിനാശത്തെപ്പറ്റിയുള്ള വിവിധ റിപ്പോര്‍ട്ടുകളില്‍ സത്യമുണ്ടാവാമെന്നും അതിനാല്‍ അവര്‍ തുടച്ചുനീക്കപ്പെട്ടിരിക്കുന്നുവെന്ന് നമ്മള് നിശ്ചയമായും പരിഗണിക്കേണ്ടിയിരിക്കുന്നുവെന്നും’ എഴുതി. “സ്ഥിതിവിശേഷം കഴിഞ്ഞമാസത്തേത് പോലെയാണ്. സൈന്യം പ്രവര്‍ത്തനത്തില്‍ കൂടുതല്‍ കാര്യക്ഷമത കാട്ടുന്നുവെന്നും കര്‍ഷക ജനത ഞങ്ങളെ ഏതെങ്കിലും തരത്തില്‍ സഹായിക്കുന്നില്ലെന്നും അവര്‍ ഒറ്റുകാരായി മാറുന്നുവെന്നതും മാത്രമാണ് കഴിഞ്ഞമാസത്തില്‍ നിന്നുള്ള വ്യത്യാസം.. ഏറ്റവും പ്രധാനപ്പെട്ട കടമ്പ രക്ഷപെട്ട്, കുടൂതല്‍ അനുകൂലമായ മേഖലകള്‍ തേടുക എന്നതുമാണ്..’’ പക്ഷേ. അത് സംഭവിച്ചില്ല.
ചെ യുടെ ഡയറിയിലെ അവസാന കുറിപ്പ് ഒക്ടോബര്‍ ഏഴിനാണ്. ആ ദിവസം ശേഷിച്ച പതിനേഴ അംഗ സേന ലാ ഹിഗ്വേറക്ക് സമീപമുള്ള മലയിടുക്കിലായിരുന്നു. “ഗറില്ലാ സേന രൂപീകരിക്കപ്പെട്ടതിന്െറ പതിനൊന്നാം മാസം തികഞ്ഞ ദിവസം ഒരു ഗ്രാമീണകാവ്യ ഭാവത്തില്‍, സങ്കീര്‍ണതകളില്ലാതെ കടന്നുപോയി’’ എന്ന് ചെ എഴുതി. ചെയുടെ ദളം പ്രായം ചെന്ന എപിഫിനയ എന്ന സ്ത്രിയെ കണ്ടുമുട്ടി. ഹിഗ്വേറയില് നിന്ന് ഒറ്റകൂട്ടമായി തന്റെഅടുകളുമായി വരികയായിരുന്നു അവര്‍. അവര്‍ക്കും പെണ്മക്കള്ക്കും അമ്പത് പെസോ നല്കി. “ഒരുവാക്കും മിണ്ടരുതെന്ന നര്ദേശത്തോടെയായിരുന്നു അത്. പക്ഷേ അവര്‍ തന്‍െറ വാഗ്ദാനത്തില്‍ ഉറച്ചുനില്‍ക്കുമെന്ന ഒരു പ്രതീക്ഷയും ഞങ്ങള്‍ക്കില്ല’’. ആ പ്രായം ചെന്ന സ്ത്രീ ഒരിക്കലും വഞ്ചിച്ചില്ല. സൈന്യത്തെ ഭയന്ന് തന്റെരണ്ടു പെണ്മക്കളുമായി അവര്‍ മലയിലേക്ക് പോയി. പക്ഷെ മറ്റൊരാള്‍ അവരെപ്പറ്റി വിവരം അറിയിച്ചു. ഒരു പ്രാദേശിക കര്ഷകന്- പെഡ്രോ പെന. തന്റെഉരുളക്കിഴങ്ങ് പാടത്തിനു സമീപത്തുകൂടി ഗറില്ലകള്‍ കടന്നുപോകുന്നത് അദ്ദേഹം കണ്ടു. സൈന്യത്തിന് അയാള്‍ സൂചന നല്കി.
ചെയുടെ “ബൊളീവിയന്‍ ഡയറി’ക്ക് നല്കിയ അവതാരികയില്‍ ഫിഡല്‍ കാസ്ട്രോ, അടുത്ത ദിവസം അതായാത് 1967 ഒക്ടോബര്‍ എട്ടിന് നടന്ന കാര്യങ്ങള്‍ എഴൂതി. “”ഒക്ടോബര്‍ ഏഴിന് ചെ തന്റെഅസാന വരികള്‍ എഴുതി. അടുത്ത ദിവസം ഉച്ചക്ക് ഒരുമണിക്ക് ഇടുങ്ങിയ മലയിടുക്കില്‍വച്ച്, ചുറ്റിവളയലിനെ മറികടക്കാന്‍ ഇരുള് വീഴുന്നതുവരെ വരെ കാത്തിരിക്കാനുള്ള ഉത്തരവ് നല്കി കാത്തിരിക്കുകയായിരുന്നു അവര്‍. ഒരു വലിയ സംഘം ശത്രു സൈന്യം അവര്‍ക്കടുത്തേക്കു വന്നുകൊണ്ടിരുന്നു. ആ ചെറുസംഘം സന്ധ്യയാവും വരെ ധീരമായി അന്തിമപോരാട്ടം നടത്തി. മലയിടുക്കിന്റെഅടിയിലും, മലമുകളിലും നിലയുറപ്പിച്ച് പോരാളികള്‍ തങ്ങളെ വളയുകയും ആക്രമിക്കുകയും ചെയ്ത വന്‍ സൈന്യത്തെ നേരിട്ടു.’’
ഒക്ടോബര്‍ എട്ടിന് ഉച്ചയാവുന്നതിന് മുമ്പ് ചെയെ രണ്ടാം റേഞ്ചര്‍ ബറ്റാലിയന്റെക്യാപ്റ്റന് ഗാരി പ്രാഡോ പിടികൂടി. ചെയുടെ കാലിന് മുറിവേറ്റിരുന്നു, നിരായുധനുമായിരുന്നു. അദ്ദേഹത്തിന്റെറൈഫിളുകള് തിരയൊഴിഞ്ഞിരുന്നു. സഖാവ് വില്ലിക്കൊപ്പം ചെയെ ലാ ഹിഗ്വേറയിലെ ഗ്രാമത്തിലേക്ക് അകമ്പടിയായി കൊണ്ടുപോയി. അവിടെ ഒരു ചെറിയ സ്കൂള്‍ മുറിയില്‍ അവരെ അടച്ചു.
ഇതിനിടയില്‍, വാഷിംഗ്ടണ്‍
----------------------
ഒക്ടോബര്‍ 9 ന് ലാ പാസിലെ അമരേിക്കന്‍ അംബാസഡര്‍ വാഷിംഗ്ടണ്‍ ഡി.സിയിലെ സ്റ്റേറ്റ് സെക്രട്ടറിക്ക് അയച്ച സ്റ്റേറ്റ് ടെലഗ്രാമില്‍ തലേ ദിവസം ചെഗുവേരയുടെ കാലില്‍ മുറിവേറ്റെന്നും ഹിഗ്വേറയിലെ ബൊളീവിയന്‍ സൈനിക യൂണിറ്റ്് തടവുകാരനായി പിടിച്ചുവെന്നും അറിയിച്ചു. ചെ ക്ക് മുറിവേറ്റിട്ടുണ്ടെങ്കിലും ജീവനോടെയുണ്ടെന്നാണ് ടെലഗ്രാം പറയുന്നത്. ഈ വിവരം വിശ്വസിക്കാവുന്നതാണെന്ന് പറയുന്നു. കാരണം അവിടെയുള്ള സി.ഐ.എ ഏജന്്റുമാരാണ് വിവരം നല്‍കിയിരിക്കുന്നത്. ആ സന്ദേശത്തിന്‍െറ മുഖ്യ ഭാഗം ഇങ്ങനെയാണ്.
“വിഷയം: ചെഗുവേര’’
1. .... പറയുന്നതനുസരിച്ച് (ഇവിടെ പേര് ഒഴിവാക്കിയിരിക്കുന്നു) ചെഗുവേരയെ ഒക്ടോബര്‍ എട്ട് ഞായറാഴ്ച ബൊളീവിയന്‍ സായുധ യുണിറ്റ് വില്ലാഗ്രാന്ഡേയിലെ ദക്ഷിണ പടിഞ്ഞാറ് ഹിഗ്വേറയില് തടവുകാരനായി പിടിച്ചിരിക്കുന്നു.
2. ഒക്ടോബാര്‍ ഒമ്പതിന് രാവിലെ വരെ ഹിഗ്വേറയിലെ ബൊളീവിയന്‍ സേനയുടെ കസ്റ്റഡിയില്‍ കാലിന് പരുക്കുമായി ഗുവേര ജീവിച്ചിരിക്കുന്നുണ്ട്്’’.
ഈ രേഖയോട് വൈരുധ്യമുള്ളതാണ് പ്രസിഡന്‍്റ് ജോണ്സന് അയച്ച മറ്റൊരു രേഖ. അത് താഴെ കൊടുത്തിട്ടുണ്ട്. അതില്‍ ഒക്ടോബര്‍ 9 ന് രാവിലെ 10 ന് ചെ മരിച്ചിരിക്കുന്നുവെന്ന് പ്രസിഡന്‍്റ് ബരിയന്റേസ് പറഞ്ഞത് ഉദ്ധരിച്ചിരിക്കുന്നു. വാസ്തവത്തില്‍, ചെ അന്ന് ഉച്ചക്ക് ഒരുമണി വരെ കൊല്ലപ്പെട്ടിരുന്നില്ല.
ഒക്ടോബര്‍ 9 വൈകിട്ട് 6.10 ന് വാള്‍ട്ടര്‍ റോസ്റ്റോ പ്രസിഡന്‍്റ് ജോണ്സന് വൈറ്റ്ഹൗസ് ഔദ്യാഗിക കടലാസില്‍ എഴുതിയ കുറിപ്പില്‍ ബൊളീവിയക്കാര്‍ക്ക് ചെഗുവേരയെ “കിട്ടി’യെന്ന് പറയുന്നു. ഇത് സ്ഥിരികരിച്ചിട്ടില്ലെന്നും വ്യക്തമാക്കുന്നു. ബൊളീവിയന്‍ യൂണിറ്റിനാണ് അതിന്‍െറ ഉത്തരവാദിത്വം എന്നു പറയുന്നുണ്ട്. “ നമ്മള് കുറച്ചുകാലമയായി പരിശീലിപ്പിച്ചുകൊണ്ടിരുന്ന സൈനികവിഭാഗം പ്രവര്ത്തമണ്ഡലത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു’’. റോസ്റ്റോയുടെ കുറിപ്പ് പ്രസിഡന്‍്റ് ബരിയന്റേസ് പത്രക്കാര്‍ക്ക് ഒക്ടോബര്‍ 9 ന് രാവിലെ 10 ന് നല്കിയ വിവരണം (പ്രസിദ്ധീകരിക്കാനായിട്ടല്ലെങ്കിലും) ഉദ്ധരിച്ചിട്ടുണ്ട്. അതായത് “ചെഗുവേര മരിച്ചിരിക്കുന്നു’. അത് പിന്നെ കൂട്ടിചേര്‍ക്കുന്നു: “ബൊളീവയന്‍ സായുധ സേന വിശ്വസിക്കുന്നത് റേഞ്ചറുകള്‍ ഗറില്ലകളെ മലയിടിക്കില്‍ അകപ്പെടുത്തിയിരിക്കുന്നുവെന്നും ഉടന്‍ ഉന്മൂലനം ചെയ്യുമെന്നുമാണ്’’
ഒക്ടോബര്‍ 10 ന് ദേശീയ സുരക്ഷ സമിതിയിലെ ഉദ്യോഗസ്ഥനായി ബൗഡ്ലര്‍ വൈറ്റ് ഹൗസ് കടലാസില്‍ റോസ്റ്റോക്ക് കുറിപ്പ് അയച്ചു. “ഒക്ടോബര്‍ എട്ട് പോരാട്ടത്തില്‍ മരിച്ചവരുടെ കൂട്ടത്തില്‍ ചെഗുവേരയുണ്ടേയെന്ന് തറപ്പിച്ചു പറയാനാവില്ല’’. ഈ പ്രസ്താവന ശരിക്കും ശ്രദ്ധിക്കേണ്ടതാണ്. കാരണം ചെ അതിന് തൊട്ടുമുമ്പത്തെ ദിനം തന്നെ സി.ഐ.എ ഏജന്്റ ഫെലികസ് റോഡ്രിഗസിന്റെസാന്നിധ്യത്തില് കൊല്ലപ്പെട്ടിരുന്നു. അതിനാല്‍ സി.ഐ.എക്ക് ഗുവേരയുടെ മരണത്തെപ്പറ്റി തീര്ച്ചയുണ്ടാവേണ്ടതുണ്ട്. ഇതുവായിച്ചാല്‍ മനസിലാവുക ബൗഡ്ലറും ദേശീയ സുരക്ഷാ കൗണ്‍സിലും കണ്ണിക്ക് പുറത്താണ് എന്നാണ്. ചിലപ്പോള്‍ അത് ബോധപൂര്‍വമാവും.
അടുത്ത രേഖ ഒക്ടോബര്‍ 11 ന് രാവിലെ 10.30 ന് റോസ്റ്റോ പ്രസിഡന്‍്റ് ജോണ്സന് എഴുതിയതാണ്. കാസ്റ്റന്ഡ നടത്തിയ ഒരു വാദത്തെ കേന്ദ്രീകരിച്ചായിരുന്നു ആ എഴുത്ത്.. അമേരിക്ക ചെ വധിക്കപ്പെടാന്‍ ആഗ്രഹിക്കുന്നില്ലെന്നതാണ് അതില്‍ പറഞ്ഞത്. എന്നാല്‍, പരിശോധനയില്‍ ഈ രേഖ സ്വയം ചില കാര്യങ്ങള്‍ വെളിപ്പെടുത്തുന്നുണ്ട്. ഒരുതരത്തിലും രേഖയില്‍ പറഞ്ഞതുപോലെയല്ല കാര്യങ്ങള്‍ വാസ്തത്തില്‍ അതിന്റെസത്ത മറിച്ചാണ് വായിക്കേണ്ടത്. ചെ വധിക്കപ്പെടാന്‍ അമേരിക്ക ആഗ്രഹിക്കുകയും അത് നേടിയെന്നതില്‍ 99 ശതമാനം ഉറപ്പും അവരാഗ്രഹിച്ചിരുന്നുവെന്നും വ്യക്തമാണ്. ഒരു ദിവസത്തിനുള്ളില്‍ വാഷിംഗ്ടണില്‍ എത്തുമായിരുന്ന ഒരു കാര്യത്തെ അത് പരാമശിക്കാതെ വിടുന്നു. വിട്ടുകളഞ്ഞ വരി ചെയുടെ വിരല്പാടുകളെപ്പറ്റിയാവാനാണ് സാധ്യത. അഥവാ കൈപ്പത്തികളെപ്പറ്റി. (ബൊളീവിയില്‍ ചെയുടെ കബന്ധത്തില്‍ നിന്ന് വെട്ടിയെടുത്തത്). മരിച്ചയാള്‍ ചെയാണോ എന്നുറപ്പിക്കാന്‍ അമേരിക്കയിലേക്ക് അത് അയച്ചതിനെപ്പറ്റിയായിരുന്നു ഒഴിവാക്കിയ പരാമര്‍ശം.
കൊലപാതകത്തില്‍ അമേരിക്കയുടെ പങ്ക് മറക്കാനുള്ള കഥ ആ പത്രിക നല്കുന്നു. ആ പത്രിക വിശദമായി തന്നെ സി.ഐ.എ ദേശീയ സുരക്ഷാ കൗന്സിലിനോട് മരണത്തെപ്പറ്റി പറഞ്ഞതും അതിന്റെഉത്തരവ് ബൊളീവിയല്‍ സായുധ സേനതലവനാണ് പുറത്തിറക്കിയതെന്നും പറയുന്നു. “സി.ഐ.എ നമ്മളോട് പറയുന്നത് ഗുവേര ജീവനോടെ പിടിക്കപ്പെട്ടുവെന്ന ഏറ്റവും പുതിയ വിവരമാണ്. പിടിക്കപ്പെട്ടയാള്‍ ആരെന്നുറപ്പിക്കാനുള്ള ഹൃസ്വമായ ചോദ്യം ചെയ്യലുകള്‍ക്കുശേഷം ബൊളീവിയന്‍ സായുധ സേന തലവന്‍ ജനറല്‍ ഒവാന്‍ഡോ വെടിവയ്ക്കാന്‍ ഉത്തരവിട്ടു. അത് വിഡ്ഢിത്തമായാണ് ഞാന്‍ കാണുന്നത്. പക്ഷേ, ബൊളീവിയന്‍ വീക്ഷണത്തില്‍ നോക്കിയാല്‍ അവരുടെ ചെയ്തികള്‍ മനസിലാക്കാന്‍ ബുദ്ധിമുട്ടില്ല. ഫ്രഞ്ചു കമ്യുണിസ്റ്റും കാസ്ട്രോ സന്ദേശവാഹകനുമായ റെഗിസ് ദെബ്രെയെ വിട്ടയച്ചത് സൃഷ്ടിച്ച പ്രശ്നങ്ങള്‍ നോക്കുമ്പോള്‍ അവര്‍ വെടിവച്ചുകൊല്ലുന്നതാവും നല്ലത് എന്ന് ധരിച്ചിട്ടുണ്ടാവും’’.
ചെയെ വധിക്കാന്‍ ജനറല്‍ ഒവാന്‍ഡോ ഉത്തരവിട്ടുണ്ടാവാം ഇല്ലായിരിക്കാം. പക്ഷേ അത് അമേരിക്കന്‍ ഉദ്യോഗ്ഥരുമായി ധാരണയിലെത്താതെ സാധ്യമല്ല. കാരണം അമേരിക്കയാണ് മുഴുവന്‍ ബൊളീവിയന്‍ ഓപ്പറേഷനും പണം മുടക്കിയത്. ഗറില്ലകളെ “ഉന്മൂലനം’ ചെയ്യാനുള്ള വേട്ട-കൊലയാളി’ സംഘത്തെ പരിശീലിപ്പിക്കുകയും അനുയാത്രയ ചെയ്യുകയും അതിനെ നയിക്കുകയും ചെയ്തത് അമേരിക്കന്‍ സൈന്യത്തിലെയും സി.ഐ.എയിലെയും ഉദ്യോഗസ്ഥരാണ്. ഫെലിക്സ് റോഡ്രിഗസ് പറയുന്ന കഥ സത്യമാണെങ്കില്‍ അമേരിക്ക ചെയെ ജീവനോടെ ശേഷിപ്പിക്കാന്‍ ആഗ്രഹിച്ചുവോയെന്ന കാര്യത്തില്‍ സംശയമുണ്ടാവില്ല. റോഡ്രിഗസ് ഒരു ബൊളീവിന്‍ ഓഫീസര്‍ എന്ന നിലയില്‍ ചെയുടെ കൊലപാതകം നടക്കുമ്പോള്‍ ആ സ്ഥലത്തുണ്ടായിരുന്ന എറ്റവും ഉന്നതനായ സൈനിക ഓഫീസര്‍ താനാണെന്ന് അവകാശപ്പെട്ടുന്നു. അങ്ങനെയാണെങ്കില്‍ ചെയെ വധിക്കാനുള്ള ഉത്തരവ് റോഡ്രിഗസ് കൈമാറിയിട്ടുണ്ടാവില്ലേ? അത്തരം ഒരു ഉത്തരവ് അദ്ദേഹത്തിന്‍െറ തൊഴില്‍ ദാതാവായ സി.ഐ.എയുടെ താല്പര്യത്തിന് എതിരാണെങ്കില്‍ എങ്ങനെ കൈമാറും? ചോദ്യം ഉന്നയിക്കുന്നതു തന്നെയാണ് ഉത്തരം കണ്ടെത്താനുള്ള മാര്‍ഗം.
അതിനേക്കാള്‍, റോസ്റ്റോയോട് സി.ഐ.എ പറഞ്ഞത് നമ്മളെന്തിന് അവിശ്വസിക്കണം. റോസ്റ്റോ പ്രസിഡന്്റിനും സ്റ്റേറ്റ് ഡിപ്പാര്‍ട്ടമെന്റിനും ചെ വധിച്ചതിലെ ഉത്തരം സത്യസന്ധമെന്ന രീതിയില്‍ തന്നെ നിഷേധിക്കാനായി തെറ്റായി നയിച്ചതാവാം. അല്ലെങ്കില്‍ സ്വയം അങ്ങനെ ചെയ്യണമെന്ന് ഉദ്ദേശിച്ചുമാവാം. പിടിയിലായയാള്‍ ഗറില്ലയോ മറ്റേതെങ്കിലും സൈനികനോ ആയാല്‍ തന്നെ വിചാരണകൂടാതെ വധിക്കുന്നത് യുദ്ധ കുറ്റമാണ്. ചെയുടെ മരണത്തിന്റെഉത്തരവാദിതം ഏറ്റെടുക്കുന്നത് ലാറ്റിനമേരിക്കയുമായുള്ള അമേരിക്കയുടെ ബന്ധം കൂടുതല്‍ ബുദ്ധിമുട്ടുളളതാക്കും. അതിനാല്‍ ബൊളീവിയയെ കുറ്റപ്പെടുത്തുന്നത് യു.എസ്./സി.ഐ.എ ഓപ്പറേഷന് ഒരു മറ നല്‍കും. നേരെത്ത സൂചിപ്പിച്ച പല തെളിവുകളിലും ദേശീയ സുരക്ഷാ കൗണ്‍സിലിന് ഏപ്പോഴും ശരിയായ വിവരവങ്ങള്‍ കൈമാറിയില്ലെന്ന് കാണാം. നമ്മള് മുകളില്‍ കണ്ടതുപോലെ, ചെ കൊല്ലപ്പെടുന്നതിനുമുമ്പേ ചെ കൊല്ലപ്പെട്ടുവെന്ന് റോസ്റ്റോ റിപ്പോര്‍ട്ട് ചെയ്തതായി കാണുന്നതില്‍ മനസിലാവുക സി.ഐ.എക്ക് വിവരം അറിയാമെന്നതാണ്. ബൗഡ്ലര്‍ ഒക്ടോബര്‍ 10 ന് റോസ്റ്റോക്ക് എഴുതിയതനുസരിച്ച് സി.ഐ.എക്ക് അദ്ദേഹം ആരാണ് എന്നറിയുന്ന സമയത്ത് ചെ മരിച്ചിരുന്നുവെന്ന് ധാരണയിലെത്താനുള്ള ഒരു തെളിവും ഇല്ല. 1948 മുതലേ സി.ഐ.എ നേരിട്ട് എക്സിക്യുട്ടീവിന് വെളിപ്പെടുത്താത്ത നിരവധി നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. അപ്പോഴൊക്കെ കൃത്യമായ വിവരത്തിന്റെഅഭാവത്തില് അമേരിക്കന്‍ പ്രസിഡന്്റിറിന് ആരോപണം സത്യസന്ധമെന്ന മട്ടില്‍ നിഷേധിക്കാനുമായിട്ടുണ്ട്.
റോസറ്റോയോട് സി.ഐ.എ. സത്യം പറഞ്ഞിരുന്നോ ഇല്ലയോ എന്നത് വിഷയമല്ല. ചെ യുടെ കൊലപാതകം “വിഡ്ഢി’ത്തായി അദ്ദേഹം പരിഗണിക്കുന്നുവെന്ന് സൂചിപ്പിച്ചെങ്കിലും പ്രസിഡന്‍്റ് ജോണ്‍സനുള്ള അദ്ദേഹത്തിന്റെകുറിപ്പില് ചെയുടെ കൊലപാതകം അമേരിക്കന്‍ നയത്തിന് നേട്ടമാണ് എന്ന് സ്ഥാപിച്ചു. പ്രസിഡന്‍്റ ജോണ്സന് അയച്ച പത്രികയില്‍ റോസ്റ്റോ ചെയുടെ മരണത്തിലെ പ്രാധാന്യം വരച്ചുകാട്ടുന്നു:
“ഗുവേരയുടെ മരണം ഈ പ്രാധന കാര്യങ്ങള്‍ ഉള്ക്കൊള്ളന്നുണ്ട്:
- അത് സുകാര്‍നോ, ക്റുമാ, ബെന്‍ ബെല്ല പോലുള്ള അക്രമോത്സുകമായ കാല്പനിക വിപ്ളകാരികളുടെ കാലം കഴിഞ്ഞുവെന്നത് അടയാളപ്പെടുത്തുന്നു- അത് ഉറപ്പിക്കുന്നു. - ലാറ്റിന്‍ അമേരിക്കന്‍ സാഹചര്യത്തില്‍ ഗറില്ലകളായിരിക്കുക എന്നത കാര്യത്തെ നിരുല്സഹാപ്പെടുത്തുന്ന വിധത്തില്‍ ചെയുടെ മരണം ശക്തമായ സ്വാധീനം ചെലുത്തും.
- തീവ്രഒളിപ്പോര്വിപ്ളവത്തിന്റെതുടക്കത്തെ അഭിമുഖീകരിക്കുന്ന രാജ്യങ്ങള്‍ക്കായുള്ള നമ്മുടെ “പ്രതിരോധ മരുന്ന്’ സഹായം മേന്മ വെളിപ്പെടുത്തുന്നു.- നമ്മുടെ ഗ്രീന്ബെര്ട്ട് ഈ വര്‍ഷം ജൂണ്‍-സെപ്റ്റംബര്‍ മാസത്തില്‍ പരിശീലിപ്പിച്ച ബൊളിവിയന്‍ രണ്ടാം റേഞ്ചര്‍ ബറ്റാലിയനാണ് അദ്ദേഹത്തെ തെരഞ്ഞെതും പിടികൂടിയതും.
നമ്മള് ഇക്കാര്യങ്ങള്‍ നിരവധി പത്രലേഖകരരോട് ഉന്നയിച്ചിട്ടുണ്ട്’’.
റൊസ്റ്റോ ചൂണ്ടിക്കാട്ടുന്നതുപോലെ ചെയുടെ പേര് മറ്റൊരു “കാല്പനിക വിപ്ളാകാരി’കളുടെ മരണപ്പട്ടികയിലേക്ക് കൂട്ടിചേര്‍ക്കാനായി. മറ്റൊരു വാക്കില്‍ ചെയെ പിടികൂടിയത് തന്നെ അമേരിക്കയുടെ സായുധ വിപ്ളവ വിരുദ്ധ നയത്തിന് ചില നേട്ടങ്ങള്‍ നല്‍കും അദ്ദേഹത്തിന്റെമരണം അതിനേക്കാള്‍ കൂടുതല്‍ നേട്ടം നല്‍കും. റോസ്റ്റോയെപ്പോലെ തന്നെ അമേരിക്കന്‍ സര്‍ക്കാരും ചെയെ ജീവനോടെ വച്ചിരിക്കാന്‍ ആഗ്രഹിച്ചില്ല. അത് തങ്ങളുടെ താല്പര്യങ്ങള് എന്ന് അവര്‍ കരുതിയതിന് എതിരാണ്. അദ്ദേഹത്തിന്റെമരണം വിപ്ളവ പ്രസ്ഥാനങ്ങള്‍ക്ക് വലിയ പ്രഹരമേകുമെന്നും അവര്‍ ചിന്തിച്ചു. മാധ്യമങ്ങള്‍ അത് അറിയണമെന്നും അവര്‍ ആഗ്രഹിച്ചു.
ചെയുടെ മരണം അമേരിക്കയ്ക്കും ലാറ്റിന്‍ അമേരിക്കയ്ക്കും ഉണ്ടാക്കുന്ന അനുകൂല വശങ്ങള് സംഗ്രഹിച്ച് റോസ്റ്റോ എഴുതിയതിന് അടുത്ത ദിവസം സ്റ്റോറ്റ് ഡിപ്പാര്്ട്ടമെന്്റിലെ ഇന്‍്റലിജന്‍സ് ആന്‍ഡ് റിസര്‍ച്ച് ഡയറ്കടര്‍ ആറു പേജുള്ള റിപ്പോര്‍ട്ട് എഴുതി. “ഗുവേരയുടെ മരണം- ലാറ്റിന്‍ അമേരിക്കയിലെ അതിന്റെഅര്‍ഥം’’ എന്നതായിരുന്നു റിപ്പോര്‍ട്ട്. 1967 ഒക്ടോബര്‍ 12 ന് എഴുതിയ റിപ്പോര്‍ട്ട് റൊസ്റ്റോയ്ക്കും ദേശീയ സുരക്ഷാ കണ്‍സിലിനും അയച്ചു. അത് റോസ്റ്റോയേക്കാള് കടുത്ത വാക്കില്‍ ചെയുടെ മരണത്തിന്റെഗുണകരമായ പ്രാധാന്യം ഊന്നിപ്പറഞ്ഞു:
“ ചെയുടെ മരണം ബൊളീവിയന്‍ ഗറില്ലാ പ്രസ്ഥാനത്തെ മുടന്തിക്കുന്ന -ചിലപ്പോള്‍ മാരകമായ- പ്രഹരമാണ്. അത് “മുഴുവന്‍ അല്ലെങ്കില്‍ എതാണ്ട് എല്ലാ’ ലാറ്റിന്‍ അമേരിക്കയിലും ഉജ്വലമായ അക്രമോത്സുക വിപ്ളവം നടത്തണമെന്ന ഫിഡല്‍ കാസ്ട്രോയുടെ പ്രതീക്ഷകള്‍ക്ക് ഗുരുതരമായ തിരിച്ചടിയാണ്. ക്യൂബന്‍ വിപ്ളവ തന്ത്രിന്റെഏറ്റവും തന്ത്രജ്ഞാനിക്ക് അര്‍ധഗോളത്തിലെ ഏറ്റവും ദുര്‍ബലമായ സൈന്യത്തില്‍ നിന്ന് പരാജയം ഏല്ക്കേണ്ടിവന്നുവെന്നത് ക്യൂബന്‍ മാതൃയിലുള്ള ഗറില്ലാ യുദ്ധം തുടങ്ങാനായി തയാറാടെുത്തുകാണ്ടിരുന്ന കമ്യൂണിസ്റ്റുകളെയും മറ്റെല്ലാവരെയും അത് നിരുത്സാഹപ്പെടുത്തും. കുറഞ്ഞപക്ഷം കുറച്ചു കാല¤െത്തക്കെങ്കിലും.’.
അത് ചെയുടെ മരണം ബൊളീവിയയിലുണ്ടാക്കിയ പ്രതിഫലനത്തെ വിലയിരുത്തുന്നത് തുടരുന്നു: “ബൊളിവീയിലെ സ്വാധീനം’. ഗുവേരയുടെ മരണം ബൊളീവിയന്‍ പ്രസിഡന്‍്റ റെനേ ബരിയെന്റേസിന്റെതൊപ്പിയിലെ തൂവലാണ്. സ്ഥിരതക്കെതിരെയുള്ള ഭീഷണിയായ ഗറില്ലാ പ്രസ്ഥാനത്തിന്റെഅവസാനത്തിന്റെസൂചനായുമാണ്’’.
ലാറ്റിന്‍ അമേരിക്കയില്‍:
“”ഗുവേരയുടെ മരണം ലാറ്റിന്‍ അമേരിക്കയില്‍ ഉണ്ടാക്കുന്ന പ്രതികരണം ഇങ്ങനെയാവും: ഗുവേരയുടെ മരണത്തോടെ തങ്ങളുടെ രാജ്യത്തില്‍ ഉടനെയോ അല്ലെങ്കില്‍ വൈകിയോ അദ്ദേഹം ഉദ്ദീപിപ്പിക്കുമെന്ന് കരുതിയ ഒളിപ്പോര്പ്രവര്ത്തനത്തിന്റെഭീതിയില് നിന്ന് മിക്ക ഇടതുപക്ഷേതര ലാറ്റിനമേരിക്കക്കാരുടെയും ഭയം അകറ്റി.’’ അവസാനമായി, മോസ്കോയുമായി സംയോജിച്ചിരുന്ന ലാറ്റിന്‍ അമേരിക്കന്‍ കമ്യൂണിസ്റ്റ് പാര്‍ടികള്‍ക്ക് തങ്ങളുടെ സമാധാന ലൈന്‍ ശക്തമായി മുറുകെ പിടിക്കാമെന്ന അവസരം നല്കി:
“ബൊളീവിയന്‍ ഗറില്ലാ പ്രസ്ഥാനം ഒരു ഭീഷണിയാകാതെ എത്രയും പെട്ടന്ന് അവസാനിച്ചത് ലാറ്റിന്‍അമേരിക്കന്‍ കമ്യൂണിസ്റ്റുകളില്‍ ഉണ്ടാക്കുമായിരുന്ന ഗുരുതരമായ അനന്തരഫലങ്ങള്‍ ഇല്ലാതാക്കി. കാസ്ട്രോയോട് പൂര്‍ണമായി വിയോജിപ്പ് ഉണ്ടാവുകയോ, ഗറില്ലാ പ്രസ്ഥാനത്തിന് നാമമാത്രസേവനം ചെയ്യുകയോ ചെയ്ത ആധിപത്യമുള്ള സമാധാന ലൈന്‍ സംഘങ്ങള്‍ക്ക് കൂടുതല്‍ ആധികാരികമായി കാസ്ട്രോ-ഗുവേര-ദെബ്രേ തീസിസിനെതിരെ വാദിക്കാനായി. ഏറ്റവും ഉജ്വലനായ വിപ്ളവസൈദ്ധാന്തികന് വിപ്ളവത്തിന് ഏറ്റവും അനുകൂല സാഹചര്യമുണ്ടായ രാജ്യത്ത് പോലും പരാജയപ്പെട്ടിരിക്കുന്നുവെന്ന്് അവര്‍ക്ക് ചൂണ്ടിക്കാട്ടാനായി’’.
പ്രസിഡന്‍്റ് ജോണ്സന്, ഒക്ടോബര്‍ 13 വൈകിട്ട് നാല് മണിക്ക് വൈറ്റ്ഹൗസ് ഔദ്യാഗിക താളില്‍ റോസ്റ്റോ എഴൂതി: “” ചെഗുവേര മരിച്ചോ എന്ന സംശയത്തെ ഇത് ഇല്ലാതാക്കുന്നു’’. ഈ “ഇത്’ എന്തെന്ന് ആ കുറിപ്പില്‍ സൂചിപ്പിച്ചിരുന്നില്ല. പക്ഷേ മറ്റ് രേഖകളില്‍ നിന്ന് അത് എന്തെന്ന് നമുക്ക് വ്യക്തമാകുന്നുണ്ട്. അത് വിരല്‍പാടുകളാണ്. ചെയുടെ വെട്ടിയെടുത്ത കൈപത്തിയിയിലെ വിരല്‍ അടയാളങ്ങള്‍. അത് അവരുടെ കൈവശമുണ്ടായിരുന്ന ചെയുടെ വിരലടയാളങ്ങളുടെ പകര്‍പ്പുമായി കൃത്യമായി സമാനത പുലര്‍ത്തി എന്നതായിരുന്നു.

മൊഴിമാറ്റം: ആര്.കെ. ബിജുരാജ്
കടപ്പാട്: ഗൂര്‍ണിക്ക മാഗസിന്, 2011 ഒക്ടോബര്‍
------
മിഖായേല്‍ റാട്ട്നര്‍: ന്യുയോര്‍ക്ക് നഗരത്തിലെ ഭരണഘടനാ അവകാശ കേന്ദ്രത്തിന്റെപ്രസിഡന്്റാണ്. മുമ്പ് ദേശീയ അഭിഭാഷക ഗില്ഡിന്റെപ്രസിഡന്്റായിരുന്നു.”ദ ട്രയല്‍ ഓഫ് ഡൊണാള്‍ഡ് റംസ്ഫീല്‍ഡ്: എ പ്രോസിക്യുഷന് ബൈ ബുക്ക്’ എന്ന കൃതിയുടെ രചയിതാവാണ്. നിരവധി യുദ്ധവിരുദ്ധ ലേഖനങ്ങളും പുസ്തകങ്ങളും രചിച്ചിട്ടുണ്ട്്
മിഖായേല്‍ സ്റ്റെവന്‍ സ്മിത്ത്: ന്യൂയോര്‍ക്കിലെ ഒരു അിഭാഷകന്‍. ഭരണഘടനാ അവകാശ കേന്ദ്രത്തിന്റെ ബോര്‍ഡ് അംഗം. നിരവധി ലേഖനങ്ങളും പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.