Sunday, August 3, 2014

ഞാന്‍ ഭയപ്പെടുന്നു


അഭിമുഖം
ഫാ.സിഡ്രിക് പ്രകാശ്\കെ.പി. മന്‍സൂര്‍ അലി,ആര്‍.കെ.ബിജുരാജ്ഞാന്‍ ഭയപ്പെടുന്നു 


രാജ്യത്ത് മനുഷ്യാവകാശ സമരമുഖങ്ങളിലെ ഉജ്ജ്വലനായ മുന്നണിപ്പോരാളിയാണ് ഫാദര്‍ സിഡ്രിക് പ്രകാശ്. ഗുജറാത്ത് കൂട്ടക്കൊല നാളുകളില്‍ ഇരകള്‍ക്കൊപ്പം നിന്ന് ഹിന്ദുത്വവര്‍ഗീതക്കെതിരെ ശക്തമായി ശബ്ദമുയര്‍ത്തിയ വ്യക്തിത്വം. വാക്കിലും പ്രവര്‍ത്തിയിലും നിര്‍ഭയത്വം മുദ്രയാക്കിയയാള്‍. ദൈവസ്നേഹവും മനുഷ്യസേവനവും ഒന്നാണെന്ന് ജീവിതത്തിലൂടെ തെളിയിച്ച പാതിരി. മനുഷ്യാവകാശത്തിന് പുറമെ, ജീവകാരുണ്യം, സമൂഹ്യസേവനം, അധ്യാപനം, എഴുത്ത്, പ്രഭാഷണം തുടങ്ങിയ രംഗങ്ങളിലും വിശ്രമമില്ലാതെ കര്‍മനിരതനാണ് സിഡ്രിക് പ്രകാശ്.
ഗുജറാത്ത·് വികസന മോഡല്‍ എന്ന മിഥ്യയെപ്പറ്റിയും അരങ്ങുണരുന്ന കാവിവത്കരണത്തെക്കുറിച്ചും ജനങ്ങളെ ബോധവത്കരിക്കുന്നതില്‍  അദ്ദേഹം നിരന്തരമായി പ്രവര്‍ത്തിക്കുന്നു. ബോംബെ സംസ്ഥാനത്തില്‍ നിന്ന് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഗുജറാത്ത·് പിറവിയെടുക്കുമ്പോഴേ വികസനം എത്തിയ സംസ്ഥാനം കഴിഞ്ഞ പതിറ്റാണ്ടിനിടെ ഏറെ പിറകില്‍ പോയതിന്‍െറ കാര്യകാരണങ്ങള്‍  പ്രഭാഷണങ്ങളിലും ലേഖനങ്ങളിലും അദ്ദേഹം നിരത്തുന്നു. ഗുജറാത്ത·് കലാപത്തില്‍ മോദിക്കു പങ്കില്ളെന്ന പുത്തന്‍ മാധ്യമ വായനയെയും നഖശിഖാന്തം വിമര്‍ശിക്കുന്നു.  സാമൂഹികമായി പ്രാന്തവല്‍ക്കരിക്കപ്പെട്ടവര്‍ക്കും ദുര്‍ബല വിഭാഗങ്ങള്‍ക്കുമായി സിഡ്രിക് പ്രകാശ് സ്ഥാപിച്ച ‘പ്രശാന്ത്’ എന്ന സംഘടന പതിമൂന്ന് വര്‍ഷമായി രാജ്യത്ത് നിര്‍ണായക സാന്നിധ്യമാണ്. നിലവില്‍ സംഘടനയുടെ ഡയറക്ടറാണ്് ഫാദര്‍ . 2002ല്‍ ഗുജറാത്ത് കലാപത്തെ· കുറിച്ചും മുസ്ലീം യാഥാര്‍ഥ്യത്തെക്കുറിച്ചും  അന്താരാഷ്ട്ര മത സ്വാതന്ത്ര്യത്തിനായുള്ള യു.എസ്. കമീഷന് (യു.എസ്. സി.ഐ.ആര്‍.എഫ്) നുമുന്നില്‍ മൊഴി നല്‍കാന്‍ സിഡ്രിക് പ്രകാശ് സന്നദ്ധനായി. ഇതോടെയാണ് ഗുജറാത്തിലെ വംശഹത്യ രാജ്യാന്തരതലത്തില്‍ കൂടുതല്‍ ശ്രദ്ധനേടുന്നത്.
1951 നവംബര്‍ 3 ന് മുംബൈയിലാണ് സിഡ്രിക് പ്രകാശിന്‍െറ ജനനം. മുബൈയിലെ സെന്‍റ് സേവ്യേഴ്സ് കോളജില്‍ വിദ്യാഭ്യാസം. സാമ്പത്തിക ശാസ്ത്രത്തിലും തത്വചിന്തയിലും ദൈവശാസ്ത്രത്തിലും ബിരുദം. 1974 ല്‍ ജസ്യൂട്ടുകള്‍ക്കൊപ്പം ചേര്‍ന്നു. 1985 ല്‍ പുരോഹിതനായി. ഇപ്പോള്‍ സൊസൈറ്റി ഓഫ് ജീസസിന്‍െറ കീഴില്‍ ഗുജറാത്തിലെ അഹമ്മദാബാദ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നു. മനുഷ്യാവകാശത്തിന് വേണ്ടിയുള്ള ഗുജറാത്ത് യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം കണ്‍വീനര്‍ കൂടിയാണ്. അമേരിക്കയിലെ മാര്‍ക്വിറ്റി സര്‍വകലാശാലയുള്‍പ്പടെ വിവിധ സര്‍വകലാശാലകളില്‍ വിസിറ്റിങ് അധ്യാപകനായും പ്രവര്‍ത്തിക്കുന്നു. ഫ്രഞ്ച് സര്‍ക്കാരിന്‍െറ ഷെവിലിയര്‍ പുരസ്കാരത്തിന് പുറമെ, 1995 ല്‍ മതസൗഹാര്‍ദ പ്രോത്സാഹനത്തിന് ഇന്ത്യന്‍ രാഷ്ട്രപതിയുടെ കൈയില്‍ നിന്ന് കബീര്‍ പുരസ്കാരം, 2003 ല്‍, ജീവകാരുണ്യ പ്രവര്‍ത്തനത്തിന്  ഇന്ത്യന്‍ മുസ്ലീം കൗണ്‍സില്‍ നല്‍കിയ റഫി അഹ്മദ് കിദ്വായി അവാര്‍ഡ്, 2006 ല്‍ ദേശീയ ന്യൂനപക്ഷ കമീഷന്‍െറ  ന്യൂനപക്ഷാവകാശ പുരസ്കാരം തുടങ്ങിയ നിരവധി അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്.
സോളിഡാരിറ്റി സംഘടിപ്പിച്ച  'കരിനിയമക്കേസുകളുടെ ജനകീയ തെളിവെടുപ്പില്‍’ പങ്കെടുക്കാന്‍  കഴിഞ്ഞയാഴ്ച ഫാ.സിഡ്രിക് പ്രകാശ് കോഴിക്കോട് എത്തിയിരുന്നു. അദ്ദേഹവുമായി നടത്തിയ അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങള്‍ ചുവടെ:മോദി, ഗുജറാത്ത്, വംശഹത്യഗുജറാത്ത് കലാപത്തിന് ശേഷം നരേന്ദ്ര മോദിയെയും ഹിന്ദുത്വതീവ്രവാദത്തെയും ശക്തമായി എതിര്‍ത്തവരില്‍ ഒരാളാണ് താങ്കള്‍. പക്ഷേ, മോദി ഇപ്പോള്‍ പ്രധാനമന്ത്രിയായിരിക്കുന്നു. ഈ അധികാരാരോഹണത്തെ· എങ്ങനെ കാണുന്നു?

2002ലെ കലാപ വേളയില്‍ ഗുജറാത്തിലെ തെരുവുകളും ഗ്രാമങ്ങളും പട്ടണങ്ങളും ഒരുപോലെ പ്രശ്ന കലുഷിതമായത് നമുക്കോര്‍മയുണ്ട്. 2000 മുസ് ലിങ്ങള്‍ കൊല്ലപ്പെട്ടു. അന്ന് മോദിയായിരുന്നു സംസ്ഥാന മുഖ്യമന്ത്രി. അക്രമം തടയാന്‍ എന്തെങ്കിലും നടപടി അദ്ദേഹം അസ്വീകരിച്ചതായി അറിവില്ല. എന്നു മാത്രമല്ല, മുഖ്യമന്തിയെന്ന നിലക്ക്, മുസ്ലിമോ ഹിന്ദുവോ ക്രിസ്ത്യനോ ആരുമാകട്ടെ സംസ്ഥാനത്തെ· പൗരന്‍മാര്‍ക്ക് ഇതുപോലൊന്ന് സംഭവിക്കുമ്പോള്‍ ഖേദമറിയിക്കല്‍ സ്വാഭാവികമാണ്. മോദിയില്‍ നിന്ന് അതുമുണ്ടായിട്ടില്ല. അത് എന്നെ ഭയപ്പെടുത്തുന്നു. ഇന്നിപ്പോള്‍ അദ്ദേഹം പ്രധാനമന്ത്രിയായത്തെുമ്പോള്‍ വിഷയം ഗുരുതരമാണെന്ന് ഞാന്‍ കരുതുന്നു. ഈ രാജ്യത്തിന്‍െറ സ്ഥിതിയെന്താകുമെന്ന് ഓര്‍ക്കുമ്പോള്‍ ഭയമുണ്ട് മനസില്‍. ജനം നല്‍കിയ വിധി ഞാന്‍ സ്വീകരിക്കുന്നു. കൂടുതല്‍ പേര്‍ വോട്ടു നല്‍കിയത് ബി.ജെ.പിക്കാണ്. എന്‍േറത് ഒരു വോട്ടു മാത്രമേ ആകുന്നുള്ളൂ. എന്നിരുന്നാലും  മൊത്തം വോട്ടുവിഹിതം പരിഗണിച്ചാല്‍ 31 ശതമാനം പേര്‍ മാത്രമേ ബി.ജെ.പിക്ക് അനുകൂലമായി വോട്ടുനല്‍കിയിട്ടുള്ളൂ. ബാക്കി 69 ശതമാനവും എതിരെയാണ് ചെയ്തത്. ഇനി ഭരണം എങ്ങനെ പോകുന്നുവെന്നതാണ് പ്രധാനം. ഒരു മനുഷ്യാവകാശ പ്രവര്‍ത്തകനെന്ന നിലക്ക് പുതിയ ഭരണകൂടവും ജനങ്ങള്‍ക്കു വേണ്ടി നിലകൊള്ളുന്നുവെന്ന് ഉറപ്പാക്കാനുള്ള പോരാട്ടം തുടരുകയാണ് പ്രധാനം. അതാണ് ഞാന്‍ ഉദ്ദേശിക്കുന്നതും.

ഗുജറാത്ത് കലാപത്തെ കഴിഞ്ഞ കാല സംഭവവമായി കണ്ടുകൂടെ? ബി.ജെ.പി തന്നെ വിശേഷിപ്പിക്കുന്നതുപോലെ പുതിയ തുടക്കമായി?

അതുപറ്റില്ല. ഗുജറാത്ത് കൂട്ടക്കൊല നമ്മള്‍ മറന്നുകൂടാ. ഒരിക്കലും. ഇരകള്‍ ഇപ്പോഴും ദുരിതജീവിതം നയിക്കുന്നുണ്ട്. അവര്‍ക്ക് നീതി ലഭിച്ചിട്ടില്ല. ഇനിയും കലാപങ്ങള്‍ ആവര്‍ത്തിക്കാനുള്ള സാധ്യ നിലനില്‍ക്കുന്നുണ്ട്. ഇങ്ങനെ പല കാരണങ്ങള്‍കൊണ്ടു തന്നെ നമുക്ക് കലാപത്തെ കഴിഞ്ഞ കാല സംഭവവമായി ഒഴിവാക്കാനാവില്ല. ചിലര്‍ പറയുന്നത് കോടതി മോദിക്ക് ക്ളീന്‍ ചിറ്റ് നല്‍കിയെന്നാണ്. ഒരു കോടതിയും അത്തരമൊന്ന് പറഞ്ഞിട്ടില്ല. പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) മോദിക്കെതിരെ മതിയായ തെളിവില്ളെന്നാണ് പറഞ്ഞത്. പക്ഷേ, ഗുജറാത്ത് കലാപ കേസുകള്‍ അന്വേഷിക്കാന്‍ സുപ്രീംകോടതി നിയോഗിച്ച അമിക്കസ് ക്യൂറി രാജുജനാര്‍ദനന്‍ മോദിയെ വിചാരണചെയ്യാന്‍ മതിയായ തെളിവുകളുണ്ടെന്നാണ് പറഞ്ഞത്. ഗുജറാത്തില്‍ നടന്ന സംഭവത്തില്‍ ഒരിക്കലും മോദി പശ്ചാത്തപിക്കുകയോ, സാധാരണക്കാര്‍ കൊല്ലപ്പെട്ടതിന്‍െറ ഉത്തരവാദിത്തം ഏറ്റെടുക്കുകയോ ചെയ്തിട്ടില്ല. ക്രമസമാധാന പാലനം നടത്തേണ്ട മുഖ്യമന്ത്രി അത് നടത്തിയില്ളെന്നത് വലിയ വീഴ്ചയാണ്. അതേ വ്യക്തി തന്നെയാണ് ഇപ്പോള്‍ പ്രധാനമന്ത്രി. അതുകൊണ്ട് തന്നെ ഗുജറാത്ത് വിദൂരതയില്‍ നടന്ന സംഭവമല്ല.


എന്താണ് ഗുജറാത്ത് കലാപ ദിനങ്ങളിലെ വ്യക്തിപരമായ അനുഭവം?

2002 ല്‍ വര്‍ഗീയ കലാപവും കൂട്ടക്കൊലയും നടക്കുമ്പോള്‍ ഞാന്‍ അഹമ്മദാബാദിലുണ്ട്. കലാപം നടക്കുന്ന നാളില്‍ അത് വ്യാപിക്കാതെ തടയാനും ഇരകള്‍ക്ക് സഹായമത്തെിക്കാനും പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കാനുമൊക്കെയുള്ള ശ്രമങ്ങളില്‍ പങ്കാളിയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് നൂറുകണക്കിന് ഭീതിദവും ഹൃദയഭേദകവുമായ രംഗങ്ങള്‍ക്ക് സാക്ഷിയായിട്ടുണ്ട്. അതെന്‍െറ ദുര്യോഗമാണ്. എന്നാലും മനസില്‍ തങ്ങി നില്‍ക്കുന്ന ഏറ്റവും ഭീകരമായ ഒരു അനുഭവം പറയാം. ഇഷാന്‍ ജഫ്രി എന്‍െറ നല്ല സുഹൃത്തുക്കളില്‍ ഒരാളായിരുന്നു. അഹമ്മദാബാദിലെ ഗുല്‍ബര്‍ഗ് സൊസൈറ്റിയിലാണ് താമസം. അദ്ദേഹം മുന്‍ എം.പിയാണ്. ആ പ്രദേശത്തെ മാത്രമല്ല ഗുജറാത്തിലെ എല്ലാവര്‍ക്കും അദ്ദേഹത്തെ അറിയാം. പ്രധാനമന്ത്രിക്കുവരെ അദ്ദേഹത്തെ വ്യക്തിപരമായി അറിയാം. ഞങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. കുടുംബങ്ങള്‍ തമ്മില്‍ അറിയും . ഫ്രെബ്രുവരി 28 ന് അക്രമികള്‍ താന്‍ വസിക്കുന്ന മേഖലയിലേക്ക് വന്നപ്പോള്‍ അദ്ദേഹം സഹായത്തിനായി അധികാരതലത്തിലുള്ളവരെ വിളിച്ചു. കുഴപ്പമൊന്നുമുണ്ടാവില്ളെന്ന് പറഞ്ഞ് എല്ലാവരും ആശ്വസിപ്പിച്ചു. പൊലീസ് എത്തിയില്ല. അക്രമികള്‍ വന്നപ്പോള്‍ അദ്ദേഹം അവരെ തടയാന്‍ ശ്രമിച്ചു. ഒരു മുതിര്‍ന്ന കാരണവര്‍പോലെയാണ് അദ്ദേഹം എല്ലാവര്‍ക്കും. അതിനാല്‍ അക്രമികളെ തടയാന്‍ ആവുമെന്ന് കരുതിയിട്ടുണ്ടാവണം. ജനങ്ങളെ ഉപദ്രവിക്കരുത്, വേണമെങ്കില്‍ എന്‍െറ ജീവന്‍ എടുത്തുകൊള്ളു എന്ന് അദ്ദേഹം അവരോട് ദയനീയമായി അപേക്ഷിച്ചു. അവര്‍ അത് ചെയ്തു. അക്രമികള്‍ വീട്ടില്‍ നിന്ന് വിളിച്ചിറക്കികൊണ്ടുപോയി വെട്ടിനുറുക്കി, അഗ്നിക്കരിയാക്കി.  എന്തോ സംഭവിച്ചിട്ടുണ്ടെന്ന് അറിഞ്ഞ് മാര്‍ച്ച് ഒന്നിന് ഞാന്‍ ജഫ്രി താമസിക്കുന്നിടത്തേക്ക് ചെന്നു. അക്രമം നടന്നുവെന്ന് കേട്ടെങ്കിലും വിശദാംശങ്ങള്‍ ഒന്നും അറിഞ്ഞിരുന്നില്ല. ആ ഹൗസിങ് കോംപ്ളകസില്‍ ചെന്നപ്പോള്‍ കണ്ട രംഗം ഒരിക്കലും എനിക്ക് മറക്കാനാവില്ല. അതില്‍ നിറയെ മൃതദേഹങ്ങളായിരുന്നു. ചോരയില്‍ കുതിര്‍ന്നും, അംഗഭംഗം സംഭവിച്ചുമൊക്കെയുള്ള മൃതദേഹങ്ങള്‍. എനിക്ക് ജാഫ്രിയെ കണ്ടത്തൊനായില്ല. അടുത്തായാഴ്ചയാണ് അദ്ദേഹത്തിന് എന്താണ് സംഭവിച്ചത് എന്നു മനസിലായത്. അതോടെ എനിക്ക് പൂര്‍ണമായി രംഗത്തിറങ്ങേണ്ടിവന്നു. ഇനിയൊരു വര്‍ഗീയ കലാപം ആവര്‍ത്തിക്കാതിരിക്കാന്‍ പ്രവര്‍ത്തിച്ചേ മതിയാകൂ എന്ന് ബോധ്യമായി. എന്‍െറ വിശ്വാസം പ്രതികാരമല്ല പഠിപ്പിക്കുന്നത്. യേശു പഠിപ്പിച്ചത് ക്ഷമിക്കാനും പൊറുക്കാനുമാണ്. പക്ഷേ വിശ്വാസം പഠിപ്പിക്കുന്നത് വര്‍ഗീയ കലാപം പോലുള്ള ഒന്ന് ആവര്‍ത്തിക്കാന്‍ പാടില്ളെന്നും, നീതിക്ക് അനുകൂലമായ പശ്ചാത്തലം ഒരുക്കണമെന്നുമാണ്. അതിനായി പിന്നീടുള്ള പ്രവര്‍ത്തനം.

എന്താണ് ഗുജറാത്ത·് കലാപത്തിനിരയായവരുടെ ഇപ്പോഴത്തെ· സാഹചര്യം? അവര്‍ ദുരിതജീവിതം നയിക്കുന്നതായി താങ്കള്‍ പറഞ്ഞു..

കലാപ നാളില്‍ പലയാനംചെയ്തവരിപ്പോഴും താമസിക്കുന്നത് അഹ്മദാബാദിലെ ബോംബെ ഹോട്ടല്‍ പരിസരങ്ങളിലും മറ്റുമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ എത്താത്ത· താല്‍ക്കാലിക താമസ കേന്ദ്രങ്ങളിലാണ്. ഒന്നു തല ചായ്ക്കാന്‍ പോലും ഇടമില്ളെന്നതാണ് ഇവിടുത്തെ· സാഹചര്യം. നിത്യജീവിതത്തിനു വേണ്ടി പെടാപാടു പെടുന്നവര്‍. ആയിരക്കണക്കിനു പേരാണ് ഇങ്ങനെയുള്ളത്. അവരിപ്പോഴും ഭയത്തിലും വേദനയിലുമാണുള്ളത്. ഗുജറാത്തിലെ ന്യനപക്ഷങ്ങളില്‍ മോദി വിലക്കെടുത്ത· കുറഞ്ഞ ആളുകളൊഴിച്ചാല്‍ പൊതുവെ ഇതേ സാഹചര്യങ്ങള്‍ തന്നെയാണ് തുടരുന്നത്. ഇരകളുടെ പുനരധിവാസത്തിന് ഒരു പദ്ധതിയുമൊരുക്കിയിട്ടില്ല.


ഗുജറാത്തിലെ അവസ്ഥയെപ്പറ്റി താങ്കള്‍ അന്താരാഷ്ട്ര മത സ്വാതന്ത്ര്യത്തിനായുള്ള യു.എസ്. കമീഷന് (യു.എസ്. സി.ഐ.ആര്‍.എഫ്) നുമുന്നില്‍ മൊഴി നല്‍കിയിരുന്നു. അത് എന്തുകൊണ്ട്?

സാമൂഹ്യപ്രവര്‍ത്തകന്‍ എന്ന നിലയില്‍ സാധ്യമാകുന്ന എല്ലാ വേദികളിലും  അഭിപ്രായം പറയുക, നിലപാട് അറിയിക്കുക എന്നതാണ് എന്‍െറ രീതി. അതൊരു ഇടപെടലും സമരവുമാണ് എനിക്ക്. ഗുജറാത്തില്‍ നടന്നുകൊണ്ടിരിക്കുന്ന വംശഹത്യകളെപ്പറ്റി എനിക്ക് ലോകത്തോട് പറയണമെന്ന് തോന്നി. സാധ്യമായ അവസരം ഞാന്‍ വിനിയോഗിച്ചുവെന്ന് പറയാം. 1992 ല്‍ റിയോയില്‍ പരിസ്ഥിതി, വികസനം എന്നിവയെ കേന്ദ്രീകരിച്ചുനടന്ന യു.എന്‍ സമ്മേളനത്തിലും 1994 ല്‍ കെയ്റോയില്‍  ജനസംഖ്യയും വികസനം എന്നീ വിഷയങ്ങളില്‍ നടന്ന അന്താരാഷ്ട്ര സമ്മേളനതിലും പ്രതിനിധിയായി പങ്കെടുത്തിരുന്നു. അത്തരം വേദികള്‍ ഉപയോഗിക്കുക എന്ന നയം ഞാന്‍ ഇനിയും തുടരും.

ഗുജറാത്തിന്‍െറ വികസനാവസ്ഥയാണ് മോദിയുടെ നേട്ടമായി ഉയര്‍ത്തികാട്ടുന്ന കാര്യം?

ഗുജറാത്തിറെ വികസന നായകനായി മോദിയെ പല മാധ്യമങ്ങളും ഉയര്‍ത്തികാട്ടുന്നുണ്ട്. പക്ഷേ, ഇതിന് സത്യവുമായി ഒരു ബന്ധവുമില്ല. ഗുജറാത്ത് എന്നും വികസിത സംസ്ഥാനമായിരുന്നു. 1960 ല്‍ ബോംബെ സംസ്ഥാനത്തില്‍ നിന്ന് ഗുജറാത്ത് രൂപീകരിക്കും മുമ്പേ. എന്നാല്‍, സാമ്പത്തിക സൂചികകള്‍ വ്യക്തമായി എടുത്തുകാട്ടുന്നത് ഗുജറാത്ത് മോദിയുടെ കീഴില്‍ വളരെ മോശം അവസ്ഥയില്‍ എത്തി എന്നതാണ്. ഗുജറാത്ത് ഭരിച്ച മുന്‍ ബി.ജെ.പി സര്‍ക്കാരിനേക്കാള്‍ മോശം. ഗുജറാത്തില്‍ നേരിട്ടുള്ള വിദേശ നിക്ഷേപം കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കുറഞ്ഞു. ആഭ്യന്തരമായ മറ്റ് നിക്ഷേപങ്ങളും. ഗ്രാമങ്ങളിലും ദാരിദ്ര്യം ശക്തമാണ്. 2013 ല്‍ യുണിസെഫ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം അഞ്ചുവയസില്‍ താഴെയുളള കുട്ടികളില്‍ രണ്ടില്‍ ഒന്നിന് പോഷകാഹാരക്കുറവ് നേരിടുന്നുണ്ട്. ഇതില്‍ കൂടുതല്‍ എന്താണ് ഒരു സംസ്ഥാനത്തിന്‍െറ വികസനാവസ്ഥയെക്കുറിച്ച് പറയേണ്ടത്. ഇതോടൊപ്പം ചേര്‍ത്തുവായിക്കേണ്ട ഒന്നുകൂടിയുണ്ട്. വികസനമെന്നത് സമഗ്രമായിരിക്കണം. എല്ലാവരെയും ഉള്‍ക്കൊള്ളുന്നത്. പക്ഷേ, ഗുജറാത്തിലെ ആദിവാസികളുടെയും ദലിതുകളുടെയും ന്യൂനപക്ഷങ്ങളുടെയും സ്ത്രീകളുടെയും സ്ഥിതി തീരെയും മെച്ചപ്പെട്ടില്ളെന്നതാണ് വസ്തുത.

പക്ഷേ, അപ്പോള്‍ മോദി എന്തുകൊണ്ടാണ് വീണ്ടും വീണ്ടും തെരഞ്ഞെടുക്കപ്പെടുന്നത് എന്ന പ്രശ്നം ഇല്ളേ?

അതിന് കാരണം വ്യക്തമായി എനിക്കറിയില്ല. ഞാന്‍ മനസിലാക്കുന്ന കാരണങ്ങള്‍ ഒന്ന് വികസനം തുടങ്ങിയ പ്രചാരണങ്ങില്‍ നല്ല പങ്ക് ആള്‍ക്കാരും വീഴുന്നുവെന്നാണ്. കോര്‍പ്പറേറ്റുകള്‍, മാധ്യമങ്ങള്‍ എന്നിവയുടെ പ്രചാരണവും അജണ്ടകളും നിര്‍ണായകമാണ്. മോദിയടക്കം ആവര്‍ത്തിച്ചു പറയുന്ന നുണകള്‍ മറ്റും സൃഷ്ടിക്കുന്ന  പല സ്വാധീനങ്ങളിലും ജനം വീഴുന്നതും കാരണമാണ്.


കോര്‍പറേറ്റ് ജനാധിപത്യത്തിന്‍െറ കാലമാണിതെന്ന് പറയാം. ബിജെ.പിയെ അധികാരത്തിലത്തെിച്ചത് കോര്‍പറേറ്റുകളാണെന്ന് തോന്നുന്നുണ്ടോ?

ജനാധിപത്യത്തിന്‍െറ സമ്പൂര്‍ണ കോര്‍പറേറ്റ്വത്കരണം നടന്നുകഴിഞ്ഞുവെന്നത് സത്യമാണ്. ബി.ജെ.പിയെ ഇത്തവണ അധികാര·ിലത്തെിച്ചത് കോര്‍പറേറ്റുകളും പണമുള്ളവരും ചേര്‍ന്നാണ്. അതേ സമയം, അവര്‍ ഉയര്‍ത്തിക്കാട്ടുന്ന ഗുജറാത്തിന്‍െറ വികസനമാതൃകയെന്നു പറയുന്നത് ശുദ്ധ അസംബന്ധമാണ്. ഗുജറാത്ത് മുമ്പും വികസിതമാണ്. അതു മോദിയുടെ വികസനമല്ല, മറിച്ച് കാലങ്ങളായി സംസ്ഥാനത്തെ· മുന്നിലത്തെിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ഗുജറാത്തി സംരംഭകരുടെ മികവാണ്. ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ കോര്‍പ്പറേറ്റുകള്‍ സംഘടിതമായി മോദിയെ പിന്തുണച്ചുവെന്നത് വസ്തുതയാണ്.


മോദി ഭരണകൂടം രാജ്യത്തെ· വികസന·ിന്‍െറ പുതുവഴികളിലേക്ക് നയിക്കുമെന്നാണല്ളോ പ്രചാരണം?

എനിക്ക് തോന്നുന്നില്ല, അങ്ങനെ സംഭവിക്കുമെന്ന്. ഇവര്‍ ഉയര്‍ത്തിക്കാട്ടുന്നത് ഗുജറാത്ത് മാതൃകയാണല്ളോ. പക്ഷേ, ഈ മാതൃക ഒരിക്കലും രാജ്യത്തിന് ഗുണം ചെയ്യില്ല. ഒരു ഉദാഹരണത്തിന് അഹ്മദാബാദിലെ ജുഹാപുരയില്‍ മാത്രം നാലു ലക്ഷത്തോളം മുസ്ലിംകള്‍ തിങ്ങിത്താമസിക്കുന്നുണ്ട്. അവര്‍ക്ക് സ്വന്തമായി ഭൂമി വാങ്ങാനോ കട തുടങ്ങാനോ അവകാശമില്ല. അവര്‍ ഒരു മേഖലയില്‍ തന്നെ തങ്ങേണ്ട അവസ്ഥ. സംസ്ഥാനത്തിന്‍െറ ഒട്ടുമിക്ക ഭാഗങ്ങളിലും ഇതുതന്നെയാണ് സ്ഥിതി. ഘെറ്റോകളിലാണ് അവരിലേറെയും താമസിക്കുന്നത്.

പുതിയ സര്‍ക്കാര്‍ തങ്ങള്‍ക്കെതിരാകുമോ എന്ന ഭീതി ന്യൂനപക്ഷങ്ങളെ വേട്ടയാടുന്നുണ്ട്?

എനിക്ക് അറിയില്ല. നമുക്ക് ഒന്നും വ്യക്തമല്ല. മോദി മന്ത്രിസഭയിലെ വകുപ്പു മന്ത്രി നജ്മ ഹിബ·ുല്ല ന്യൂനപക്ഷങ്ങളെ കുറിച്ചു പറഞ്ഞത് നാം കേട്ടതാണ്. പ്രധാനമന്ത്രി ഓഫീസ് ചുമതലയുള്ള സഹമന്ത്രി ജമ്മുകശ്മീരിന് പ്രത്യേക അവകാശം അനുവദിക്കുന്ന 370 ാം വകുപ്പിനെ കുറിച്ചു പറഞ്ഞതും നാം കേട്ടു. 370ാം വകുപ്പിനെ കുറിച്ചു സംസാരിക്കാന്‍ ഒരിക്കലും അദ്ദേഹത്തിന് അവകാശമില്ല. കാരണം അത് ഭരണഘടനയിലെ സങ്കീര്‍ണമായ പ്രശ്നങ്ങളിലൊന്നാണ്. ഭരണമേറ്റ് നാളുകളാകുമ്പോഴേക്ക് ഇത്രയും വിവാദങ്ങളുണ്ടാക്കിയവര്‍ എന്തുചെയ്യുന്നുവെന്ന് കാത്തിരുന്ന് കാണണം. എന്തായാലും അവരുടെ നീക്കങ്ങള്‍ ന്യൂനപക്ഷങ്ങളെയും എന്നെപ്പോലുള്ള സാമൂഹ്യ പ്രവര്‍ത്തകരെും ഭയപ്പെടുത്തുന്നുണ്ട്.

സമൂഹത്തിലെ വര്‍ഗീയ ധ്രുവീകരണം ശക്തമായ അവസ്ഥയാണ് ഇപ്പോഴുള്ളത്. അത് ഇനിയും കൂടാനുള്ള സാധ്യതയാണ് കാണുന്നത്. താങ്കള്‍ എന്തുപറയും?

സമൂഹത്തിലെ മതസൗഹാര്‍ദം വലിയ അളവില്‍ ഇല്ലാതായിക്കഴിഞ്ഞിട്ടുണ്ട്. വര്‍ഗീയ ധ്രുവീകരണം ആഴത്തിലാണ്. ഒരു മതക്കാര്‍ മറ്റൊരു മതക്കാരെ അവിശ്വാസത്തോടെ കാണുന്ന അവസ്ഥയാണ്. സെപ്റ്റ്ംബര്‍ 11 നു ശേഷം മുസ് ലീങ്ങളെ ഭീകരവാദികളും തീവ്രവാദികളുമായി കാണുന്ന അവസ്ഥ ലോകത്തെങ്ങളും ശക്തമായി. എല്ലാ മുസ്ലിങ്ങളും തീവ്രവാദികളല്ല. വലതുപക്ഷ ശക്തികളും ഹിന്ദുത്വവര്‍ഗീയവാദികളും ചേര്‍ന്ന് മുസ്ളീങ്ങള്‍ തീവ്രവാദികളാണ് എന്ന പ്രചരണം ശക്തമാക്കിയിട്ടുണ്ട്്. അതിന്‍െറ കെണിയില്‍ മൊത്തം സമൂഹവും വീഴുന്നു. അതുപോലെ ക്രിസ്ത്യന്‍ സമൂഹത്തെയും മുന്‍വിധിയോടെയാണ് സമീപിക്കുന്നത്. ഞാനുള്‍പ്പടെയുള്ള ക്രിസ്ത്യാനികളെല്ലാം മതപരിവര്‍ത്തനത്തിനുവേണ്ടി നിലകൊള്ളുന്നവരാണ് എന്നാണ് ഒരു വലതുപക്ഷ ധാരണ. പുരോഹിതന്‍ എന്ന നിലയില്‍ എനിക്ക് ഇത്തരം മനോഭാവത്തെ പലപ്പോഴും അഭിമുഖീകരിക്കേണ്ടിവരുന്നുണ്ട്. സാമൂഹ്യ വിഷയങ്ങളില്‍ ജനങ്ങള്‍ക്കിടയില്‍ സജീവമായി നില്‍ക്കുന്ന എന്നെപ്പോലുള്ളവരെ അവിശ്വസിക്കുന്ന അവസ്ഥയുണ്ട്. ഇതുപോലെ തിരിച്ച് ഹിന്ദുക്കളെയും മറ്റ് വിഭാഗക്കാര്‍ അവിശ്വാസത്തോടെ കാണുന്നുണ്ട്. നിലവിലെ രാഷ്ട്രീയ സാഹചര്യം ഈ ധ്രുവീകരണം ശക്തമാക്കും. ഈ പോക്ക് വലിയ അളവിലാണ് ഭീതി നല്‍കുന്നു.


മോദിക്ക് അനുകൂലമായി ചില ന്യുനപക്ഷ സംഘടനകള്‍ തന്നെ നിലകൊള്ളുന്നുണ്ടല്ളോ?

അതുണ്ട്. പക്ഷേ, അങ്ങനെ നിലകൊള്ളുന്ന സംഘടനകളുടെ സൂക്ഷ്മമായി വിലയിരുത്തുമ്പോള്‍ അവര്‍ക്ക് നിക്ഷിപ്ത താല്‍പര്യങ്ങള്‍ ഉണ്ടെന്ന് വ്യക്തമാണ്. ചിലതിന് ബിസിനസ് താല്‍പര്യങ്ങളാണുള്ളത്. ന്യൂനപക്ഷങ്ങള്‍ക്കൊപ്പമായിരുന്നു ഗുജറാത്തില്‍ മോദിയെന്നത് കേവലം പ്രചാരണമാണ്. 2003 ല്‍ മോദി മതപരിവര്‍ത്തന വിരുദ്ധ നിയമം അവതരിപ്പിച്ചു.  2008 ല്‍ അത് നടപ്പാക്കി. ഇതാവും ജനാധിപത്യ ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും നിഷ്ഠൂരമായ നിയമങ്ങളിലൊന്നാണിത്. സിവില്‍ ഭരണാധികാരികളുടെ അനുമതിയില്ലാതെ ഒരാള്‍ക്ക് മറ്റൊരു മതം സ്വീകരിക്കാനാവില്ളെന്ന് ഈ നിയമം അനുശാസിക്കുന്നു. ഇത് ജനാധിപത്യത്തിനും വ്യക്തി സ്വാതന്ത്ര്യത്തിനുമെതിരാണ്. രണ്ടാമത് ഇപ്പോഴും പൊലീസ്, ഇന്‍റലിജന്‍സ് ഓഫീസര്‍മാര്‍ പതിവായി പള്ളികളിലും ക്രിസ്ത്യന്‍ സ്ഥാപനങ്ങളിലും എത്തുന്നു. അവര്‍ എല്ലാത്തരം അന്വേഷണവും നടത്തുന്നു. ജ്ഞാനസ്നാന രേഖകള്‍ ഉള്‍പ്പടെ എല്ലാത്തരം രേഖകളും ആവശ്യപ്പെടുന്നു. ഇത്തരം നൂറുകണക്കിന് രൂപങ്ങളില്‍ മോദി ന്യുനപക്ഷ വിരുദ്ധതന്നെയാണ് നടപ്പാക്കിയത്.

പ്രശാന്ത് എന്ന സംഘടന രൂപീകരിക്കാനുള്ള സാഹചര്യം എന്താണ്? എന്താണ് പ്രവര്‍ത്തനം?

1999 ല്‍ ഗുജറാത്തില്‍ ക്രിസ്തന്‍ സമൂദായത്തിന് നേരെ സംഘടിതമായ രീതിയില്‍ ഹിന്ദുത്വതീവ്രവാദികളുടെ ആക്രമണം നടന്നു. ക്രിസ്ത്യന്‍ സ്ഥാപനങ്ങളും മഠങ്ങളും സെമിനാരികളും ആക്രമിക്കപ്പെട്ടു.  അതിനുമുമ്പും വര്‍ഗീയ ധ്രുവീകരണവും വര്‍ഗീയ കലാപത്തിനുള്ള ശ്രമവും ശക്തമായി ഉണ്ടായിരുന്നു. അയോധ്യയിലെ ബാബറി മസ്ജിദ് തകര്‍ത്തതിനെതുടര്‍ന്നും അക്രമങ്ങള്‍ നടന്നു. ബാബറി മസ്ജിദ് പൊളിച്ചതിനെിരെയുള്ള പ്രതിഷേധങ്ങളില്‍ പങ്കെടുത്ത ഞാന്‍ ഭാഗ്യത്തിനാണ് കൊല്ലപ്പെടാതിരുന്നത്. എന്തായാലും 1999 അവസാനം വര്‍ഗീയകലാപത്തിനുള്ള സാധ്യതകള്‍ ഞങ്ങള്‍ തിരിച്ചറിഞ്ഞിരുന്നു. അതിനെതിരെ പ്രവര്‍ത്തിക്കണമെന്ന് നിശ്ചയിച്ചു. ഗാന്ധിജിയുടെ നാടാണ് ഗുജറാത്ത്. ഈ വര്‍ഗീയ ശ്രമങ്ങള്‍ അദ്ദേഹത്തിനും രാജ്യത്തിനും അപമാനകരമാണ് എന്ന തിരിച്ചറിവ് ഞങ്ങള്‍ക്കുണ്ടായിരുന്നു. 2001 ഒക്ടോബര്‍ രണ്ടിന് ഗാന്ധിജയന്തി ദിനത്തിലാണ് പ്രശാന്ത് രൂപീകരിക്കപ്പെടുന്നത്. ഞാനായിരുന്നു സ്ഥാപക ഡയറക്ടര്‍. സൊസൈററി ഓഫ് ജീസസിന്‍െറ ഭാഗമായും ഗുജറാത്ത് എഡ്യൂക്കേഷന്‍ സൊസൈറ്റിക്ക് കീഴിലുമാണ് സംഘടന പ്രവര്‍ത്തിക്കുന്നത്. പലതട്ടിലാണ് പ്രവര്‍ത്തനം.  മനുഷ്യാവകാശ ലംഘനങ്ങളാണ് മുഖ്യമായും ഞങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നതും എതിര്‍ക്കുന്നതും. പാവങ്ങള്‍ക്കും പ്രാന്തവല്‍ക്കരിക്കപ്പെട്ടവര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കുമെതിരെയുള്ള മനുഷ്യാവകാശ ലംഘനങ്ങളെ ഞങ്ങള്‍ എതിര്‍ക്കുകയും ഇരകള്‍ക്കൊപ്പം നിലകൊള്ളുകയും ചെയ്യുന്നു. സ്വാതന്ത്ര്യം, നീതി, സമാധാനം എന്നിവക്കുവേണ്ടി വാദിക്കുന്നു. മതസൗഹാര്‍ദത്തിനായി പ്രവര്‍ത്തിക്കുന്നു.അക്രമത്തെ എതിര്‍ക്കുന്നു. ഒരുമിച്ചുള്ള പ്രാര്‍ഥനകളും ഒരുമിച്ചുള്ള ഭക്ഷണവും പ്രോത്സാഹിപ്പിക്കുന്നു. മതങ്ങള്‍ക്കിടയില്‍ ആശയസംവാദ അവസരമൊരുക്കുന്നു. അതുപോലെ ജനങ്ങളെ വിദ്യാഭ്യാസം ചെയ്യിക്കുകയാണ് മറ്റൊരു ശ്രമം. ആദിവാസികള്‍, ന്യൂനപക്ഷങ്ങള്‍ ഉള്‍പെടെയുള്ള ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് മനുഷ്യാവകാശങ്ങളെ കുറിച്ചും നീതിയെ കുറിച്ചും ബോധവത്കരിക്കുന്നു. ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുക തുടങ്ങിയ പതിവു ദൗത്യങ്ങള്‍ക്കു പുറമെ കലാപത്തില്‍ കുടുങ്ങിയവര്‍ക്ക് നിയമ സഹായം എത്തിച്ചുകൊടുക്കുന്നു. 2002ലെ കലാപ·ത്തിനിരയായവര്‍ക്കു വേണ്ടി ഹൈകോടതിയിലും കീഴ്കോടതികളിലും നടക്കുന്ന നിയമയുദ്ധത്തില്‍ ടീസ്റ്റ സെറ്റില്‍വാദിനൊപ്പം പങ്കാളിയാണ്.


സംഘടന നിലവില്‍ വന്നിട്ട് പതിമൂനന്ന് വര്‍ഷമാകുന്നു. വളര്‍ച്ചയെ എങ്ങനെ വിലയിരുത്തുന്നു?

2001ല്‍ അഹ്മദാബാദ് ആസ്ഥാനമായി നിലവില്‍ വന്ന സംഘടന ഇതിനകം രാജ്യത്തുടനീളം ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്. ഇതെന്നത് സന്നദ്ധ പ്രവര്‍ത്തനമാണ്. അതിനാല്‍ രാഷ്ട്രീയ കക്ഷികളെ വിലയിരുത്തുന്നതുപോലെ പ്രശാന്ത് എന്ന ചെറിയ സംഘടനയെ നോക്കിക്കണ്ടുകൂടാ. രാജ്യത്തുടനീളം ശ്രദ്ധിക്കപ്പെടുന്നതിന്‍െറ തെളിവാണ് ഗോവമുഖ്യമന്ത്രി പരികര്‍ പൊതുപരിപാടിയില്‍ പോലും സംഘടനയെ  വിമര്‍ശിച്ചത്. രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിരവധി പരിപാടികള്‍ സംഘടന നിര്‍വഹിച്ചിട്ടുണ്ട്. അംഗസംഖ്യയല്ല, പ്രവര്‍ത്ത·ന രംഗത്തെ· മികവാണ് സംഘടനയുടെ കരുത്ത·്.


താങ്കള്‍ കോഴിക്കോട് എത്തിയത് കരിനിയമങ്ങള്‍ക്കെതിരെ സംസാരിക്കാന്‍ കൂടിയാണ്. എങ്ങനെ കാണുന്നു രാജ്യത്തെ കരിനിയമങ്ങളെ?

വിമത ശബ്ദം പുറപ്പെടുവിക്കുന്ന ആരെയും കരിനിയമങ്ങള്‍ ചുമത്തി ജയിലിലടക്കാമെന്ന അവസ്ഥയുണ്ട്. വിമത ശബ്ദം ഉയര്‍ത്തണമെന്നുമില്ല. ഭരണകൂടത്തിന് ആരെവേണമെങ്കിലും എപ്പോള്‍ വേണമെങ്കിലും കുറ്റക്കാരാക്കമെന്നതാണ് സ്ഥിതി. ന്യൂനപക്ഷങ്ങള്‍ക്കെതിരായി ദുരുപയോഗം ചെയ്യുകയാണ് യു.എ.പി.എ പോലുള്ള നിയമങ്ങള്‍. കരിനിയമക്കേസുകളിലെ ഇരകളെ സഹായിക്കുന്നവരെ പോലും കേസില്‍ പെടുത്തുന്ന പ്രവണതയാണ് രാജ്യത്തുള്ളത്്.  നിരപരാധികള്‍ക്ക് നീതി നിഷേധിക്കുന്ന കരിനിയമങ്ങള്‍ക്കെതിരായി ശബ്ദമുയര്‍ത്താന്‍നന്മയില്‍ വിശ്വസിക്കുന്ന എല്ലാ മനുഷ്യരും ഒന്നിക്കണം. കരിനിയമങ്ങള്‍ക്കെതിരായ പോരാട്ടം ഇന്ത്യയുടെ ആത്മാവ് വീണ്ടെടുക്കാന്‍ വേണ്ടിയുള്ള സമരമാണ്. സ്വാതന്ത്ര്യം,നീതി, സമത്വം എന്നിവ ചേര്‍ന്നതാണ് ഇന്ത്യയുടെ ആത്മാവ്. കരിനിയമങ്ങള്‍ ചോര്‍ത്തിക്കളയുന്നത് ഇതെല്ലാം ചേര്‍ന്ന ആത്മാവിനെയാണ്.നിരപരാധികളെ വ്യാജ ഏറ്റുമുട്ടലിലൂടെയൂം മറ്റും കൊലപ്പെടുത്തിയവര്‍ രാജ്യം ഭരിക്കുന്ന സാഹചര്യമാണ് വന്നുചേര്‍ന്നത്. എങ്കിലും, ശുഭപ്രതീക്ഷ കൈവിടാതെ രാജ്യത്ത് എല്ലാ മേഖലയിലുള്ളവരും ഭാഷക്കും മതത്തിനും വംശത്തിനുമതീതമായി ഒന്നിക്കണം.


കുടുംബം, വിശ്വാസം, രാഷ്ട്രീയം


എന്താണ് താങ്കളുടെ കുടുംബ പശ്ചാത്തലം? സാമൂഹ്യ നിലപാടുകള്‍ രൂപപ്പെടുത്തിയ പൊതു അവസ്ഥകള്‍ എന്തായിരുന്നു?

ഞാന്‍ ജനിച്ചതും വളര്‍ന്നതും ബോംബെയിലാണ്. എഴുപത്തഞ്ച് വര്‍ഷം മുമ്പ് തൊഴില്‍ ആവശ്യത്തിനായി ബോംബെയിലത്തെിയവരാണ് അച്ഛനും അമ്മയും. അച്ഛന്‍ മംഗലാപുരത്തുകാരനാണ്. ബോംബെയില്‍ ചെറിയ ഒറ്റമുറി അപ്പാര്‍ട്ട്മെന്‍റിലാണ് വളര്‍ന്നത്.  ആ അപ്പാര്‍ട്ട്മെന്‍റില്‍ 25 കുടുംബങ്ങള്‍ താമസിച്ചിരുന്നു. എല്ലാ മതക്കാരും അവിടെയുണ്ടായിരുന്നു. എല്ലാവരും പരസ്പര സൗഹാര്‍ദത്തിലും സാഹോദര്യത്തിലുുമാണ് കഴിഞ്ഞത്. അറുപതുകളിലെ ബോംബെയെപ്പറ്റിയാണ് പറയുന്നത്. പഠിച്ചത് ഒരു ക്രിസ്ത്യന്‍ സ്കൂളിലാണ്. സൗരാഷ്ട്രക്കാരുള്‍പ്പടെ എല്ലാ മതവിഭാഗക്കാരും അവിടെയുമുണ്ടായിരുന്നു.സെന്‍റ് സേവ്യേഴ്സിലാണ് കോളജ് വിദ്യാഭ്യാസം. അവിടെയും എല്ലാ വിഭാഗത്തില്‍ പെടുന്നവരും മുണ്ടായിരുന്നു. ഹിന്ദുവും ക്രിസ്ത്യാനിയും മുസ്ലീമും. അതുപോലെ ഹിന്ദി സംസാരിക്കുന്നവരും, തമിഴ്സംസാരിക്കുന്നവരും, മറാഠി സംസാരിക്കുന്നവരും എല്ലാം. കൂടാതെ സമ്പന്നും ദരിദ്രനുമെല്ലാം അടങ്ങിയ ബഹുസ്വരമായ അന്തരീക്ഷത്തിലാണ് ഞാന്‍ വളര്‍ന്നതും വലുതായതും. ഇത് എന്‍െറ സ്വഭാവത്തെയും രാഷ്ട്രീയത്തെയുമെല്ലാം നയിക്കുന്ന അടിത്തറയൊരുക്കി എന്നു പറയാം.


പക്ഷേ, പുരോഹിതന്‍ (ഫാദര്‍) എന്ന നിലക്കുള്ള പരിവര്‍ത്തനം എങ്ങനെയായിരുന്നു?

ഞാന്‍ ജനിച്ചത് ക്രിസ്ത്യന്‍കുടുംബത്തിലാണെങ്കിലും വളര്‍ന്നത് മതപരമായ സൗഹാര്‍ദതമുള്ള ബഹുസ്വര സമൂഹത്തിലാണ എന്നു പറഞ്ഞു. ഹിന്ദു വീടുകളില്‍ ചെല്ലുമ്പോള്‍ ഞങ്ങള്‍ അവര്‍ക്കൊപ്പം പ്രാര്‍ഥനയില്‍ പങ്കെടുക്കും. അതുപോലെ പ്രാര്‍ഥനാ സമയത്ത് ഞങ്ങളുടെ വീട്ടില്‍ വരുന്ന കുട്ടികളടക്കമുള്ളവര്‍ ഒപ്പം ചേരുകയം ചെയ്യും. അതുപോലെ മുസ്ളീങ്ങള്‍ക്കൊപ്പം അവരുടെ പ്രാര്‍ഥനകളിലും വിശ്വാസങ്ങളിലും പങ്കെടുത്തു. ഇതൊന്നും ആരും എതിര്‍ത്തില്ല. അത് വിശ്വാസപരമായി അടിത്തറ പാകിയ ഒന്നാണ്. അതുപോലെ വിശ്വാസികളായിരുന്നു മാതാപിതാക്കള്‍.കോളജ് വിദ്യാഭ്യാസ കാലത്ത് ഞാന്‍ കാതോലിക്ക് യൂണിവേഴ്സിറ്റി ഫെഡറേഷനില്‍ പ്രവര്‍ത്തിച്ചിരുന്നു.  ഇത് 1970 കളിലാണ്. 1973 ല്‍ ഫ്രാന്‍സിലെ ഒരു ക്രിസ്ത്യന്‍ സമുദായമായ തായിസെ എന്നെ അവിടേക്ക് ക്ഷണിച്ചു. അത് ജീവിതത്തില്‍ ശക്തമായ അനുഭവമാണ് നല്‍കിയത്. ഞാന്‍ വടക്കന്‍ അയര്‍ലണ്ടിലൊക്കെ സഞ്ചരിച്ചു. ആ സമയത്ത് ആളുകള്‍ എന്നോട് ഞാന്‍ കതോലിക്കാണോ, അതോ പ്രോട്ടസ്റ്റന്‍റാണോ എന്നൊക്കെ ചോദിക്കുമായിരുന്നു. മതത്തിലെ തന്നെ വിഭജനങ്ങള്‍ ബോധ്യപ്പെടുത്തിയതായിരുന്നു അത്തരം ചോദ്യങ്ങള്‍. അതേ സമയം, ഞാന്‍ വിശ്വാസിയായി തുടരുകയും ദൈവ സ്നേഹം എന്നത് സമൂഹ സേവനമാണെന്ന് തിരിച്ചറിയുകയും ചെയ്തു. ഞാന്‍ ഇന്ത്യയില്‍ മടങ്ങിയത്തെി ഗുജറാത്തില്‍ പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. അതിനായി ജസ്യൂട്ടുകള്‍ക്കൊപ്പം ചേര്‍ന്നു.


എന്താണ് വ്യക്തിപരമായ താങ്കളുടെ രാഷ്ട്രീയം? ഏതെങ്കിലും പാര്‍ട്ടിയെ പിന്തുണക്കുന്നുണ്ടോ?

ഒരു ക്രിസ്ത്യാനി എന്ന നിലയിലും ജെസ്യൂട്ട് പാതിരി എന്ന നിലയിലും ഞാന്‍ തുറന്ന സംവാദങ്ങള്‍ക്കൊപ്പമാണ് നിലകൊള്ളുന്നത്. തങ്ങള്‍ എന്തിനുവേണ്ടി നിലകൊള്ളുന്നു എന്ന് ഓരോരുത്തര്‍ക്കും വ്യക്തതത വേണ്ട കാലമാണിത്. അതിനാല്‍ തന്നെ ഞാന്‍ വിഭാഗീയത, അഴിമതി, ജാതീയത, സമൂഹത്തിന്‍െറ ക്രിമിനല്‍ വല്‍ക്കരണം എന്നിവയില്‍ പങ്കാളിയും പ്രോത്സാഹനം എന്നിവ നല്‍കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും രാഷ്ട്രീയക്കാര്‍ക്കുമെതിരെ നിലകൊള്ളുന്നു. ഞാന്‍ പ്രത്യേകിച്ച് ഒരു രാഷ്ട്രീയ പാര്‍ട്ടിയെയും പിന്തുണക്കുന്നില്ല. എല്ലാവര്‍ക്കും അവരുടേതായ ന്യൂനതകളുണ്ട്. ഒരര്‍ഥത്തിലല്ളെങ്കില്‍ മറ്റൊരര്‍ഥത്തില്‍ ഇന്ത്യന്‍ ജനതയുടെ പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നതില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പരാജയമാണ്. കാരണം അവരുടെ ആശയശാസ്ത്രങ്ങള്‍ ഒരു പ്രത്യേക വര്‍ഗത്തിന് അല്ളെങ്കില്‍ മതത്തിനായി രൂപപ്പെടുത്തിയിരിക്കുന്നതാണ്. ഇത് മനസില്‍ കൊണ്ടുവരുന്നത് ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ വരികളാണ്. അതായത് നമ്മള്‍ എതിര്‍ക്കേണ്ടത് ‘ബഹിഷ്കരണത്തിന്‍െറയും അമത്വത്തിന്‍െറയും സാമ്പത്തിക വ്യവസ്ഥിതിയെയും, സേവിക്കുന്നതിനേക്കാള്‍ ഭരിക്കുന്ന സാമ്പത്തിക സംവിധാനത്തെയുമാണ്. ദൈവസ്നേഹത്തിന്‍െറ ഭാഗമായി ഒരു ക്രിസ്ത്യന്‍ പുരോഹിതന്‍ എന്ന നിലയില്‍ സമൂഹ പ്രവര്‍ത്തനത്തില്‍ എളിയ രീതിയില്‍ പങ്കാളിയാകാനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്.


എന്നാല്‍, ഒരു പുരോഹിതന്‍െറ വേഷമല്ലല്ളോ താങ്കള്‍ ഇപ്പോഴണിഞ്ഞിരിക്കുന്നത്?
അതെ (ചോദ്യത്തിലെ തമാശ ആസ്വദിച്ചെന്നവണ്ണം ചിരി).  പുരോഹിതന്‍ എന്നത് സമ്പൂര്‍ണമായ അവസ്ഥയും ജീവിതരീതിയുമാണ്. ളോഹ അണിയുമ്പോള്‍ മാത്രമുള്ള അവസ്ഥയല്ല അത്. ശരിക്കും പ്രീസ്റ്റ് എന്നത് മാനസികഭാവം കൂടിയാണ്. മനസിലാണ് അതുണ്ടാവേണ്ടത്. വസ്ത്രത്തിലല്ല. ളോഹ എനിക്കും നിങ്ങള്‍ക്കുമിടാം. വേണമെങ്കില്‍ ഒരു കവര്‍ച്ചക്കാരനും. അപ്പോള്‍ വസ്ത്രത്തിലല്ല കാര്യം എന്ന് വ്യക്തം. ഞാന്‍ സമൂഹസേവനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഒരു ക്രിസ്ത്യന്‍ പുരോഹിതനാണ്. എനിക്കൊപ്പം ഏത് നിമിഷവും വിശ്വാസവും, ദൈവവുമുണ്ട്.മാധ്യമം ആഴ്ചപ്പതിപ്പ്
2014 May


Saturday, May 17, 2014

മോദിയുടെ ജൈത്രരഥംആര്‍.കെ.ബിജുരാജ്

 നരേന്ദ്ര മോദിയാണ് ഈ നിമിഷത്തിലെ ജേതാവ്. എതിരാളികളെപ്പോലും അസൂയപ്പെടുത്തുന്നതാണ് വിജയം.  കൃത്യമായ കരുനീക്കങ്ങളിലൂടെ, എതിരാളികളെ നിര്‍ദാക്ഷിണ്യം വെട്ടിവീഴ്ത്തി ഏകനായി  പൊരുതി മോദി സ്വന്തമാക്കിയതാണ് ഈ നേട്ടം. ഇനി അഞ്ചുവര്‍ഷം ഇന്ത്യയുടെ ഭാഗധേയം മോദി നിശ്ചയിക്കും. പക്ഷേ, ഈ ചരിത്ര നിമിഷത്തിലും സത്യം ഇന്ത്യയിലെ ഓരോരുത്തരെയും മുട്ടിവിളിക്കുന്നുണ്ട്.
ഉത്തര ഗുജറാത്തിലെ മെഹ്സാന ജില്ലയില്‍  വഡ്നഗര്‍  ഗ്രാമത്തില്‍  1950 സെപ്റ്റംബര്‍ 17നാണ് നരേന്ദ്ര ദാമോദര്‍ദാസ് മോദിയുടെ ജനനം.  ദാമോദര്‍ദാസ് മൂല്‍ ചന്ദ് മോദിയുടേയും ഹീരാബെന്നിന്‍േറയും ആറുമക്കളില്‍ മൂന്നാമന്‍. താഴ്ന്ന കുടുംബ പശ്ചാത്തലം. എണ്ണയാട്ടല്‍ തൊഴിലാക്കിയ മോദ്-ഗഞ്ചി ജാതിയിലാണ് ജനിച്ചത്. മോദി ജനിച്ച് 40 വര്‍ഷം കഴിഞ്ഞാണ് ഈ ജാതി മറ്റു പിന്നാക്ക സമുദായത്തില്‍ (ഒ.ബി.സി) പെടുന്നത് -90കളില്‍ മണ്ഡല്‍ കമീഷന്‍ നാളില്‍. അതിന് പിന്നിലും മോദിയാണെന്നാണ് കോണ്‍ഗ്രസ് ആരോപണം.
അച്ഛന്‍ ദാമോദര്‍ദാസ് വഡ്നഗര്‍ റെയില്‍വേ സ്റ്റേഷന് സമീപം ചായക്കട നടത്തിയിരുന്നു. അച്ഛനെ സഹായിക്കാന്‍ അഞ്ചു വയസ്സുമുതല്‍ ട്രെയിന്‍ യാത്രക്കാര്‍ക്കായി ചായ വില്‍ക്കാന്‍ മോദിയും ഒപ്പം കൂടി. ഈ ചായക്കടയുടെ അടുത്ത് പ്രവര്‍ത്തിച്ചിരുന്ന ഗുജറാത്ത് സംസ്ഥാന വാദികളായ മഹാഗുജറാത്ത് ജനതാ പരിഷത്തിന്‍െറ ഓഫിസില്‍ എത്തിയ മോദി അവിടത്തെ കുട്ടികളുടെ നേതാവായി. ഈ ‘വളര്‍ച്ച’ പതിയെ ആര്‍.എസ്.എസ് ശാഖകളിലത്തെിച്ചു. പിന്നീടുള്ള ജീവിതത്തിലെമ്പാടും ഹിന്ദുത്വ അജണ്ട നടപ്പാക്കുന്നതില്‍ ആര്‍.എസ്.എസിന്  ഒപ്പമോ അവര്‍ക്ക് ഒരു ചുവടോ മുന്നില്‍ നടന്നു മോദി. ആദ്യവസാനം സംഘ പ്രചാരക്.
വഡ്നഗറില്‍ സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ മോദി ഗുജറാത്ത് സര്‍വകലാശാലയില്‍നിന്ന് രാഷ്ട്രതന്ത്രത്തില്‍ മാസ്റ്റര്‍ ബിരുദം നേടി. ഈ സമയത്ത്  എ.ബി.വി.പി നേതാവായി ഉയര്‍ന്നു. വളരെ ചെറുപ്പത്തില്‍, 17ാം വയസ്സില്‍ യശോദാ ബെന്നിനെ വിവാഹം കഴിച്ചു. എന്നാല്‍, മാസങ്ങള്‍ക്കുള്ളില്‍തന്നെ ഭാര്യയുമായി പിരിഞ്ഞു. ആ കാലത്ത് നിലനിന്ന സാമൂഹികാചാരപ്രകാരം വിവാഹിതനാകുക മാത്രമാണ് മോദി ചെയ്തതെന്ന്  ജ്യേഷ്ഠന്‍ പറയുന്നുവെങ്കിലും അവിവാഹിതരുടെ മേടയായ ആര്‍.എസ്.എസില്‍ തുടരാനാണ് യശോദയെ പഠനം പൂര്‍ത്തിയാക്കാനെന്ന പേരില്‍ നിര്‍ബന്ധിച്ച് സ്വഗൃഹത്തിലേക്കയച്ചതെന്നും പറയപ്പെടുന്നു. പിന്നീട് യശോദയെ തേടിപ്പോയ പത്രപ്രവര്‍ത്തകരെ മണത്തറിഞ്ഞ് എത്തിയ മോദിയുടെ ആളുകള്‍ ഭീഷണിപ്പെടുത്തി. മോദിയുടെ വിവാഹം രഹസ്യ അധ്യായമായി തുടര്‍ന്നു. ഈ തെരഞ്ഞെടുപ്പില്‍  നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമ്പോഴാണ് താന്‍ വിവാഹിതനാണെന്ന കാര്യം മോദി ആദ്യം പരസ്യമായി സമ്മതിക്കുന്നതുതന്നെ.
ഭാര്യയെ ഉപേക്ഷിച്ച് സംഘടനയില്‍ സജീവമായ മോദി  ഗുജറാത്തില്‍ ബി.ജെ.പി  നേതൃത്വത്തില്‍ എത്തി.  1989 മുതല്‍  1995ലെ തെരഞ്ഞെടുപ്പുവരെ ഗുജറാത്തില്‍ ബി.ജെ.പി തെരഞ്ഞെടുപ്പ് ആസൂത്രകന്‍.  പിന്നെ കണക്കുകൂട്ടലുകളും ആസൂത്രണവും കൃത്യമാക്കി  ഗുജറാത്ത് മുഖ്യമന്ത്രി പദം കൈയടക്കി. നിയമസഭ ഉപതെരഞ്ഞെടുപ്പിലേറ്റ പരാജയം മൂലം കേശുഭായ് പട്ടേല്‍ രാജിവെച്ചപ്പോള്‍, 2001 ഒക്ടോബര്‍ 7ന് ഗുജറാത്ത് മുഖ്യമന്ത്രിയായി.  അതോടെ യഥാര്‍ഥ ‘മോദിയുഗം’ തുടങ്ങി. ഭൂകമ്പത്തില്‍ തകര്‍ന്നടിഞ്ഞ ഗുജറാത്തിനെ മികച്ച സംസ്ഥാനമാക്കി മാറ്റിയതിന്‍െറ ക്രെഡിറ്റില്‍ കസേര ഉറപ്പിച്ചു. ചോരപ്പുഴയില്‍ ചവിട്ടിനിന്ന് അധികാരം ഉറപ്പിക്കലും വിപുലമാക്കലുമായി പിന്നീടുള്ള കാലം. മോദിയുടെ ജൈത്രരഥത്തിന് കീഴില്‍ ന്യൂനപക്ഷങ്ങളും ദരിദ്രരും ചതഞ്ഞരഞ്ഞു.


അധികാരമേറ്റ് നാലു മാസത്തിനുള്ളില്‍  2002 ഫെബ്രുവരി 28ന് ഗോധ്രയില്‍ ദുരൂഹ സാഹചര്യത്തില്‍  59 ഹിന്ദു തീര്‍ഥാടകര്‍ ട്രെയിനില്‍ അഗ്നിക്കിരയായി. ആ സംഭവം മറയാക്കി ഗുജാറത്തില്‍ മുസ്ലിം വംശഹത്യ അരങ്ങേറി. 2000 പേര്‍ കൊല്ലപ്പെട്ടു. വര്‍ഗീയകലാപത്തിന്‍െറ യഥാര്‍ഥ സൂത്രധാരന്‍ മോദിയാണെന്ന് കരുതുന്നവര്‍ ഏറെ.  വര്‍ഗീയ കലാപം ഒതുക്കുന്നതിലും പ്രതികളെ പിടികൂടുന്നതിലും നരേന്ദ്ര മോദി തികഞ്ഞ അനാസ്ഥ പുലര്‍ത്തി.  മോദിയുടെ മന്ത്രിസഭയിലെ മായാ കോഡ്നാനി  ഉള്‍പ്പെടെയുള്ളവര്‍ കലാപത്തിന്‍െറ പേരില്‍ പിന്നീട് ശിക്ഷിക്കപ്പെട്ടു.  ഗോധ്ര തീവണ്ടി ദുരന്തത്തോടനുബന്ധിച്ച് ഗുജറാത്തില്‍ മോദി വിളിച്ചുചേര്‍ത്ത ഉന്നതതല ഇന്‍റലിജന്‍സ് യോഗത്തില്‍, ‘ഹിന്ദുക്കള്‍ പ്രതികരിക്കും ആരും തടയരുത്’ എന്ന നിര്‍ദേശം നല്‍കിയതായി ആരോപണവുമുണ്ട്. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട കേസുകള്‍ അന്വേഷിക്കാന്‍ സുപ്രീംകോടതി നിയോഗിച്ച പ്രത്യേകാന്വേഷണസംഘത്തിനു (എസ്.ഐ.ടി) മുമ്പാകെ ഹാജരായ മോദി ക്രിമിനല്‍ കേസില്‍ ചോദ്യംചെയ്യലിനു വിധേയമാകുന്ന ആദ്യ മുഖ്യമന്ത്രിയായി.  മോദിയെ കൊടുംപാപിയെന്ന് വിശേഷിപ്പിക്കുന്നതില്‍ ഹിന്ദു മതത്തിനുള്ളിലെ ആചാര്യരും മുന്നിലുണ്ട്.  ഹിന്ദുമതം ഏറ്റവും വലിയ പാപമായി കാണുന്ന നരഹത്യ ചെയ്തയാളാണ് നരേന്ദ്ര മോദിയെന്ന് പുരി ശങ്കരാചാര്യര്‍ പരസ്യമായി കുറ്റപ്പെടുത്തിയിരുന്നു. മോദിയുടെ കൈകളിലും മുഖത്തും നിരപരാധികളുടെ ചോരക്കറയുണ്ടെന്നായിരുന്നു ആക്ഷേപം.
ഗോധ്ര സംഭവം മാത്രമല്ല, പല ആക്രമണങ്ങളും മോദിയും അവരുടെ വിശ്വസ്ത അനുയായികളും സര്‍ക്കാര്‍ ഏജന്‍സികളുടെ സഹായത്തോടെ ഒരുക്കിയതാണെന്ന് പിന്നീട് തെളിഞ്ഞു. അക്ഷര്‍ധാം ക്ഷേത്രത്തിന് നേരെ നടന്ന ചാവേര്‍ ആക്രമണം, സൊഹ്റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകം, ഇശ്റത്ത് ജഹാന്‍ വ്യാജ ഏറ്റമുട്ടല്‍ കൊലപാതകം തുടങ്ങി നടന്ന പല ദുരൂഹ സംഭവങ്ങളും അധികാരം നിലനിര്‍ത്താനായി മോദി കൂട്ടാളികള്‍തന്നെ ഒരുക്കിതാണെന്നതിന് പിന്നീട് തെളിവുകളുണ്ടായി. ഇതില്‍ ഇശ്റത്ത് ജഹാനടക്കമുള്ളവര്‍ കൊല്ലപ്പെടുന്നത് മോദിയെ വധിക്കാനുള്ള ശ്രമത്തിനിടെയിലാണെന്നായിരുന്നു ഭരണകൂട ഭാഷ്യം.  
എതിരാളികള്‍ സ്വന്തം പാളയത്തിലുള്ളവരാണെങ്കിലും നിഷ്കരുണം അവരെ മോദി   വെട്ടിയരിഞ്ഞു. 2001ല്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ മത്സരിക്കാനായി മണ്ഡലം ഒഴിഞ്ഞുകൊടുക്കാന്‍ മടികാണിച്ച  മന്ത്രി ഹരന്‍ പാണ്ഡ്യയെ വൈകാതെ തരംതാഴ്ത്തി.  ഗുജറാത്ത് കലാപ അന്വേഷ സംഘത്തിന് മുന്നില്‍ എതിരായി മൊഴി നല്‍കിയതോടെ പാണ്ഡ്യക്ക് മന്ത്രിസ്ഥാനം നഷ്ടമായി. 2003ല്‍ അജ്ഞാതന്‍െറ വെടിയേറ്റ് ഹരന്‍ പാണ്ഡ്യമരിച്ചു. കൊന്നത് പാകിസ്താന്‍ തീവ്രവാദികളെന്ന് മോദി സര്‍ക്കാര്‍ പറഞ്ഞു. അന്വേഷണമൊന്നും മുന്നേറിയില്ല.  ഏതെങ്കിലും തരത്തില്‍ വിമത ശബ്ദം മുഴക്കിയ ശങ്കര്‍ സിങ് വഗേല, കേശുഭായി പട്ടേല്‍, സുരേഷ് മത്തേ എന്നിവര്‍ക്കെല്ലാം പാര്‍ട്ടി വിട്ടോടേണ്ടിവന്നു. എതിര്‍ത്ത ഗുജറാത്തിലെ ഐ.പി.എസ് ഓഫിസര്‍  സഞ്ജീവ് ഭട്ട് ജയിലില്‍.  ജനങ്ങളുടെ പടനയിച്ച ടീസ്റ്റ സെറ്റില്‍വാദിന് നേരെ കള്ളക്കേസ്. എതിരാളികളെ മോദി ശക്തമായി പ്രഹരിച്ചു; നിഗ്രഹിച്ചു. അടുപ്പമുണ്ടായിരുന്നു എന്നു കരുതുന്ന യുവതിയെ നിരീക്ഷിക്കാന്‍ രഹസ്യപൊലീസിനെ വരെ നിയോഗിച്ചു. ഗുജറാത്ത് മോദിക്കൊപ്പംതന്നെയായിരുന്നു. 2001, 2002,  2007, 2012 വര്‍ഷങ്ങളിലായി നാലുവട്ടം മുഖ്യമന്ത്രി കസേരയില്‍ ചാഞ്ഞിരുന്ന് ഭരണം.
മികച്ച വികസന മാതൃകയായി ഗുജറാത്തിനെ മോദിയും ബി.ജെ.പിയും ഉയര്‍ത്തിക്കാട്ടി. പക്ഷേ,  യാഥാര്‍ഥ്യം വ്യത്യസ്തമായിരുന്നു.  ഗുജറാത്തിന്‍െറ മാനവ-വികസന സൂചികകള്‍ പലതും ദയനീയമാംവിധം താഴെയായിരുന്നു.  കുട്ടികളുടെ പോഷകക്കുറവിന്‍െറ കാര്യത്തില്‍ അര്‍ധ-സഹാറ-ആഫ്രിക്കയുടേതിനേക്കാള്‍ കഷ്ടമാണ് എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.   സമൂഹത്തിലെ സമ്പന്നവിഭാഗത്തിനു മാത്രം ഗുണം ചെയ്യുന്നതായിരുന്നു സാമ്പത്തിക നയങ്ങള്‍. അദാനിയെപ്പോലുള്ള വന്‍കിട കോര്‍പറേറ്റുകളുടെ താല്‍പര്യം ഗുജറാത്തില്‍ ഭംഗിയായി നടപ്പായി. നിസ്സാര വില നല്‍കി കര്‍ഷകരെ കുടിയിറക്കി ആ ഭൂമി തന്‍െറ സുഹൃത്തായ അദാനിക്ക് നിസ്സാര തുകക്ക് നല്‍കിയതായി ആക്ഷേപമുയര്‍ന്നു. ആ ഭൂമിയിലാകട്ടെ, വ്യവസായ വികസനം വന്നതുമില്ല.  
2014ല്‍ പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുമ്പാണ് മോദി പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടുന്നത്. അതാകട്ടെ, മോദി ആര്‍.എസ്.എസ് നേതൃത്വത്തിന്‍െറ ആശിസ്സുകളോടെ നേടിയെടുത്തതും.  എതിര്‍ത്ത എല്‍.കെ. അദ്വാനിയുള്‍പ്പെടെയുള്ള പഴയ ക്യാമ്പിനെ മോദി ഒതുക്കി മൂലയിലാക്കി. ജസ്വന്ത് സിങ് പുറത്ത്, മുരളി മനോഹര്‍ ജോഷി നിശ്ശബ്ദന്‍. അദ്വാനി നോക്കുകുത്തി. സുഷമസ്വരാജും ഉമാഭാരതിയുമെല്ലാം വശത്തിലേക്ക് ഒതുങ്ങി. സ്തുതിപാഠകരായ അരുണ്‍ ജെയ്റ്റ്ലി പോലുള്ളവര്‍ മാത്രം ഒപ്പം.
അമേരിക്കന്‍ ഇവന്‍റ് മാനേജ്മെന്‍റുകളുടെ സഹായത്തോടെ നടത്തിയ ഹൈടെക് പ്രചാരണമായി പിന്നീട്. കോര്‍പറേറ്റുകളുടെ സമൃദ്ധമായ പിന്തുണ, സോഷ്യല്‍ നെറ്റ്വര്‍ക്കുകളിലെ ടെക്കിദൗത്യങ്ങള്‍, ചരിത്രം തെല്ലുമറിയില്ളെന്ന് തെളിയിക്കുന്ന പ്രസംഗങ്ങള്‍, എതിരാളികളെ നിഷ്പ്രഭമാക്കുന്ന പ്രസംഗ കസര്‍ത്തുകള്‍, നുണകള്‍കൊണ്ട് കെട്ടിയ കോട്ടകള്‍, അസമിലെ കൂട്ടക്കൊല ഉള്‍പ്പെടെ കിട്ടിയ സാധ്യതകളെല്ലാം ഉപയോഗപ്പെടുത്തിയ വര്‍ഗീയ ധ്രുവീകരണ പ്രസ്താവനകള്‍, കോടികള്‍ ധൂര്‍ത്തടിച്ച പ്രചാരണം, അതിനേക്കാള്‍ മാധ്യമങ്ങളുടെ നാണംകെട്ട പാദസേവ -അങ്ങനെ മോദി തരംഗം സൃഷ്ടിക്കപ്പെട്ടു.
 രാഷ്ട്രീയ നിരീക്ഷകര്‍ക്ക്  മോദിയുടെ ഇത്രയും ഉയര്‍ന്ന ഏകപക്ഷീയ വിജയം പ്രവചിക്കാനായിരുന്നില്ളെന്നതാണ് സത്യം. ഇനി മോദി നിശ്ചയിക്കുന്ന മന്ത്രിസഭയിലൂടെ മോദിയുടെ ഭരണം നടപ്പാകും. രഥചക്രം ഇനിയുമുരുളും.  വോട്ട് ചെയ്തശേഷം താമര ചിഹ്നം ഉയര്‍ത്തി മോദിയെടുത്ത ‘സെല്‍ഫി’ തന്നെ ഓര്‍ക്കുക. നിയമമറിയാഞ്ഞിട്ടല്ല മോദിയുടെ ആ ധിക്കാരം. താന്‍തന്നെയാണ് നിയമമെന്നും, താന്‍ അജയ്യനാണെന്നുമുള്ള തികഞ്ഞ അഹന്തയുടെ തുറന്ന പ്രഖ്യാപനം കൂടിയായിരുന്നു അത്. അതിന്‍െറ സൂചനകള്‍ വലുതാണ്. അതിനാല്‍, മോദിയെ അറിയുന്നവര്‍ക്ക് സന്തോഷിക്കാനാവില്ല.  മുറിവേറ്റവര്‍ക്കാകട്ടെ, ഒന്നും മറക്കാനുമാവില്ല.

2014 may 17 madhyamam daily page 7

Saturday, May 3, 2014

അപമാനിതന്‍െറ തിരിച്ചറിവുകള്‍


ആത്മഭാഷണം


കേരളത്തില്‍ മറ്റുള്ളവരുടെ സ്വാധീനത്തിനു വഴങ്ങിയും അല്ലാതെയും പൊലീസ് തല്ലിതകര്‍ത്ത ജീവിതങ്ങള്‍ നിരവധി. ലോക്കപ്പില്‍ മര്‍ദിച്ച് അവശനാക്കി, കള്ളക്കേസില്‍ കുടുക്കി പൊലീസ് തകര്‍ത്തെറിഞ്ഞ ജീവിതങ്ങളില്‍ ഓണ് തൃശൂര്‍ ആമ്പല്ലൂര്‍ നായരങ്ങാടി സ്വദേശി ജോസ് നെടുംപറമ്പിലിന്‍േറത്.  നുറുങ്ങിയ ശരീരവും മനസുമായി പലരും അകാല ജരാനരകളുമായി തങ്ങളിലേക്ക് ത െഒതുങ്ങിയപ്പോള്‍ കീഴടങ്ങാന്‍ ജോസ് തയാറായിരുിന്നല്ല. നീതി തേടിയും അനീതിയെ ചോദ്യം ചെയ്തും അദ്ദേഹം പോരാ"ം തുടരുു. ഇവിടെ സാമൂഹിക പ്രവര്‍ത്തകനായ ജോസ് തന്‍െറ ജീവിതവും സമരവും പറയുു.


പൊലീസ് തകര്‍ത്ത ജീവിതം


ജോസ് നെടുംപറമ്പില്‍ഒട്ടും പ്രതീക്ഷിക്കാത്ത വേളയില്‍ ജീവിതം പൊടുന്നനെ മാറിപ്പോയ ഒരാളാണ് ഞാന്‍. പന്ത്രണ്ട് വര്‍ഷം മുമ്പ് വരെ മറ്റെല്ലാവരെയും പോലെ സ്വപ്നങ്ങളും പ്രതീക്ഷകളും നിറഞ്ഞതായിരുന്നു എന്‍െറ ജീവിതം. കൊച്ചു കുടുംബത്തിനായി കഷ്ടപ്പെട്ട് ഒരു വിധം മുന്നോട്ട് നീങ്ങുകയായിരുന്നു ഞാന്‍, ഏറെക്കുറെ വിജയിച്ചുവെന്ന് കരുതിയ ഘട്ടത്തില്‍ പൊലീസ് വെല്ലുവിളിപോലെ മുന്നില്‍വന്നു. അതോടെ ജീവിതം കീഴ്മേല്‍ മറിഞ്ഞു. അവര്‍ മനസും ശരീരവും മുറിപ്പെടുത്തി. തളര്‍ന്നുവെന്ന് കരുതിയെങ്കിലും തോല്‍ക്കരുതെന്ന് മനസ് പറഞ്ഞതിനാല്‍ ഞാനിപ്പോഴും നിവര്‍ന്നുനില്‍ക്കുന്നു. പോരാടുന്നു. മരണം വരെ അതു തുടരാന്‍ ദൃഢനിശ്ചയം ചെയ്തിരിക്കുന്നു.

ഠഠഠ

എന്‍െറ നാട് തൃശൂരാണ്. ആമ്പല്ലൂരില്‍. ശരിക്കു പറഞ്ഞാല്‍ മുകുന്ദപുരം താലൂക്കില്‍ കല്ലൂര്‍ വില്ളേജിലെ നായരങ്ങാടിയാണ് സ്വദേശം. അച്ഛന്‍ ഒൗസേഫ്. അമ്മ റോസ. അച്ഛന്‍ വില്ളേജ്മാനായിരുന്നു. ഏഴാംക്ളാസില്‍ പഠിക്കുമ്പോള്‍ അച്ഛന്‍ മരിച്ചു. ജീവിതത്തില്‍ ഒരു അനീതിയും ആരോടും ചെയ്യരുതെന്നും ദൈവ‘യത്തോടെ ജീവിക്കണമെന്നും മറ്റുള്ളവര്‍ക്ക് നന്മമാത്രമേ ചെയ്യാവൂ എന്നുമാണ് അച്ഛന്‍ പഠിപ്പിച്ചത്. മനസ് എന്നും നിര്‍മലമാക്കിവയ്ക്കണമെന്നാണ് അച്ഛന്‍ പകര്‍ന്നു നല്‍കിയ വലിയ പാഠം. അച്ഛന്‍ മരിച്ചതോടെ കുടുംബ‘ാരം തലയിലായി.  വേഗം ജോലി കണ്ടത്തൊനായിരുന്നു ശ്രമം. അങ്ങനെ ചാലക്കുടി ഐ.ടി.ഐയില്‍ പഠിച്ച് ഫിറ്റര്‍ കം വെല്‍ഡറായി ജോലിക്കിറങ്ങി.
രാജ്യത്തെ പല പ്രമുഖ കമ്പനികളിലും ജോലി ചെയ്തു. ചിക്മംഗ്ളൂരില്‍ ലാര്‍സന്‍ ആന്‍ഡ് ടര്‍ബോയുടെ എഞ്ചിനീയറിംഗ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷനില്‍. പിന്നെ സേലം സ്റ്റീല്‍ പ്ളാന്‍റില്‍. പിന്നീട് രാജസ്ഥാനിലെ കോട്ടയില്‍ തെര്‍മല്‍ പവര്‍ സ്റ്റേഷനില്‍. അതിനുശേഷം ബഹറിനിലും മസ്കറ്റിലും വിവിധ കമ്പനികളില്‍ ജോലി. 1999 ല്‍ നാട്ടിലേക്ക് മടങ്ങി നായരങ്ങാടിയില്‍ സ്ഥിരതാമസമാക്കി. ഇവിടെ തന്നെ ചെറിയ വെല്‍ഡിങ് വര്‍ക്ക്ഷോപ്പ് തുറന്നു. ജീവിതം അങ്ങനെ അല്ലലില്ലാതെ പതിയെ മുന്നോട്ട് പോയി.
അയല്‍വാസിയായ അവിട്ടത്തുകാരന്‍ അന്തോണി ജോസ് വീടിനോട് ചേര്‍ന്ന് ഇറച്ചിക്കോഴി കച്ചവടം നടത്തിയിരുന്നു. കോഴി വളര്‍ത്തുകയും ഇറച്ചിയായി വില്‍ക്കുകയും ചെയ്യും. എന്നാല്‍, വൃത്തി ഹീനമായ രീതിയിലാണ് അയാള്‍ കച്ചവടം കൈകാര്യം ചെയ്തിരുന്നത്. ഇറച്ചിക്കോഴിയുടെ  പപ്പും തൂവലും അടക്കമുള്ള  അവശിഷ്ടങ്ങള്‍ കാക്കയും മറ്റും കൊത്തിയെടുത്ത് ഞങ്ങളുടെ വീട്ടുമുറ്റത്തും കിണറിലും കുടിവെള്ള ടാങ്കിലുമെല്ലാം ഇടുന്ന അവസ്ഥയുണ്ടായി. അയല്‍വാസിയോട് പരാതിപ്പെട്ടിട്ടും പ്രയോജനമുണ്ടായില്ല. അതിനേക്കാള്‍ എന്നെ വിഷമിപ്പിച്ചത് കോഴിയെ കൊല്ലുന്ന ശബ്ദമായിരുന്നു. അവയുടെ ദീനരോദനം ഏതു സമയത്തും കേള്‍ക്കാം. തലയറുത്ത് ഒരു ഡ്രമിലിടുമ്പോള്‍ ഉള്ള കോഴിയുടെ പടപടാ ഇടിപ്പ് മനസിനെ വേദനിപ്പിച്ചു. കുരിശ്വരക്കുമ്പോഴും ഉറങ്ങാന്‍കിടക്കുമ്പോഴും പുലര്‍ച്ചക്കുമെല്ലാം ഈ ശബ്ദം നിരന്തരം മുഴങ്ങും.
ഇറച്ചിക്കട ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതു കാട്ടി ഞാന്‍ പഞ്ചായത്തില്‍  പരാതി നല്‍കി. പഞ്ചായത്ത് ഓഫീസില്‍ നിന്ന് അയല്‍വാസിക്ക് താക്കീത് ല‘ിച്ചു. പൊലീസിന്‍െറ ഇടപെടലുണ്ടായി. നിങ്ങള്‍ കരുതുംപോലെ അയല്‍വാസിക്ക് നേരെയല്ല. എനിക്കെതിരെ.

ഠഠഠ

2002 നവംബര്‍ 19 ന് വൈകുന്നേരം പുതുക്കാട് പൊലീസ് സ്റ്റേഷനില്‍ നിന്ന് ഒരു പൊലീസുകാരന്‍ വീട്ടിലത്തെി. ആ സമയത്ത് ഞാന്‍ വീട്ടില്‍ നിന്ന് അല്‍പം മാറി നായരങ്ങാടി കവലയിലുള്ള വര്‍ക്ക്ഷോപ്പിലാണ്. പൊലീസ് വരുമ്പോള്‍ ‘ാര്യയും 82 വയസായ അമ്മയും മാത്രമാണ് വീട്ടില്‍. അവര്‍ അമ്പരന്നു. മകള്‍ക്ക് അന്ന് ആറ് വയസാണ്. പിറ്റേന്നു രാവിലെ ഒമ്പതരക്ക് ഞാന്‍ പുതുക്കാട് സ്റ്റഷനില്‍ വരണമെന്ന് എസ്.ഐ. പറഞ്ഞിട്ടുണ്ടെന്ന് അറിയിച്ച് പൊലീസുകാരന്‍ മടങ്ങി.
അടുത്ത ദിവസം രാവിലെ ഞാന്‍ പൊലീസ് സ്റ്റേഷനില്‍ പോയി. തനിച്ചാണ് ചെന്നത്. കുറ്റകൃത്യങ്ങളൊന്നും ചെയ്തിട്ടില്ല. മാത്രമല്ല, എന്തെങ്കിലും തെറ്റ് മനസുകൊണ്ടും പോലും ചെയ്തിട്ടില്ല. അതിനാല്‍ ‘യമില്ല. ആരെയും കൂട്ടിയില്ല. സ്റ്റേഷനിലേക്ക് വിളിപ്പിച്ച കാര്യം മറ്റാരോടും പറഞ്ഞതുമില്ല. എന്തിനാണ് എസ്.ഐ. വിളിപ്പിച്ചതെന്ന് എന്നാല്‍ ഒരു ഊഹവുമുണ്ടായിരുന്നില്ല. ചെല്ലുമ്പോള്‍ എസ്.ഐ. പി.ടി. ജോസ് സ്റ്റേഷനിലുണ്ട്. എസ്.ഐയുടെ മുറിയില്‍ അയല്‍വാസിയായ ഇറച്ചിക്കടക്കാരന്‍ ഇരിക്കുന്നു. ആ നിമിഷം എനിക്ക് തോന്നി ഇറച്ചിക്കോഴിക്കടയുമായുള്ള പ്രശ്നമായിരിക്കും വിഷയം. ചെന്നിട്ടും എസ്.ഐ. കാണാന്‍ കൂട്ടാക്കിയില്ല. ഒന്നരമണിക്കൂറിലേറെ ഞാന്‍ പുറത്തുനിന്നു. ഒടുവില്‍ അകത്തേക്ക് വിളിപ്പിച്ചു.
മുറിക്കകത്ത് കടന്നയുടന്‍ ചെകിടത്ത് അടിപൊട്ടി. “നിനക്ക് പെണ്ണുങ്ങളുടെ മെക്കിട്ടു കേറലാണ് പണി അല്ളെടാ, ഇയാളുടെ കോഴിക്കച്ചവടും കഞ്ഞികുടീം നീ മുട്ടിക്കുമോടാ, നിനക്ക് സ്വന്തം ഭാര്യ പോരല്ളെടാ..’’ എന്നെല്ലാം ആക്രോശിച്ച് എസ്.ഐ മര്‍ദനവുമായി ചാടിവീണു. മറുപടി പറയാന്‍ അവസരമോ സാവകാശമോ ഇല്ല. അടിയും ഇടിയും തന്നെ. നെഞ്ചിലും മുഖത്തും കുനിച്ചു നിര്‍ത്തി പുറത്തുമെല്ലാം എസ്.ഐ. ആഞ്ഞാഞ്ഞാടിച്ചു. തൊഴിച്ചു. നിലത്തുവീണ എന്നെ ഷര്‍ട്ടില്‍ കുത്തിപ്പിടിച്ച് വലിച്ചുയര്‍ത്തി കാല്‍മുട്ടുകൊണ്ട് നാഭിക്ക് ഇടിച്ചു. ഭിത്തിയിലേക്ക് ആഞ്ഞു തള്ളി. ഭിത്തിയില്‍ മൂക്കിടിച്ച് ചോര ചീറ്റി. ചെവിയിലൂടെ ചോരവന്നു. ഞാന്‍ അമ്മേ എന്നുളിച്ചു കരഞ്ഞു. അയാള്‍ മര്‍ദനം തുടര്‍ന്നു. ഇതിനിടെ എസ്.ഐ.യെ സഹായിക്കാന്‍ മറ്റൊരു പൊലീസുകാരനുമത്തെി. അയാളും ഇടിയും തൊഴിയും നടത്തി. ഒടുവില്‍ ചോര ഛര്‍ദിച്ച് ഞാന്‍ കുഴഞ്ഞുവീണു. അതോടെ മര്‍ദനം നിന്നു. കുടിക്കാന്‍ വെള്ളം ചോദിച്ചപ്പോള്‍ ആദ്യം കേട്ടെന്നുപോലും ഭാവിച്ചില്ല. പിന്നെ ഒരു ഗ്ളാസ് വെള്ളം തന്നു. എനിക്ക് ഒന്നും പറയാനായില്ല. സത്യാവസ്ഥ പറയാനുള്ള എല്ലാ ശ്രമവും പരാജയപ്പെട്ടു. അയല്‍വാസിയുടെ മുന്നിലിട്ടാണ് ഈ മര്‍ദനം മുഴുവന്‍.
ഒരു മണിയായപ്പോള്‍ നട്ടിലെ ചില പരിചയക്കാര്‍ മറ്റെന്തോ കാര്യങ്ങള്‍ക്ക് സ്റ്റേഷനിലത്തെി. അവശനിലയില്‍ ലോക്കപ്പില്‍ കിടക്കുന്ന എന്നെ കണ്ട് കാര്യമെന്ത് എന്ന് അവര്‍ തിരക്കി. ഒന്നും പറയാന്‍ കഴിയാത്ത അവസ്ഥയിലാണ് ഞാന്‍. ശരീരം നുറുങ്ങുന്ന വേദന. അതിനേക്കാള്‍ മനസ് വിങ്ങുന്നു. പരിചയക്കാര്‍ എസ്.ഐയോട് കാര്യം തിരക്കി. ഞാന്‍ അയല്‍വാസിയുടെ ‘ാര്യയോട് അപമര്യാദയായി പെരുമാറിയെന്ന് എസ്.ഐ. അവരോട് പറഞ്ഞു. മദ്യപിച്ച് ‘ര്‍ത്താവില്ലാത്ത സമയത്ത്് അയല്‍വാസിയുടെ വീട്ടില്‍ ചെന്ന് ‘ാര്യയോട് അശ്ളീലം പറഞ്ഞെന്നും കയറിപ്പിടിക്കാന്‍ ശ്രമിച്ചുവെന്നുമാണ് കുറ്റം. ഞാന്‍ മാന്യനാണെന്നും അങ്ങനെ ചെയ്യാന്‍ സാധ്യതയില്ളെന്നും പരിചയക്കാര്‍ പറഞ്ഞെങ്കിലും എസ്.ഐ. കേള്‍ക്കാന്‍ കൂട്ടാക്കിയില്ല. കേസെടുക്കാതെ വിടില്ളെന്നും വേണമെങ്കില്‍ ജാമ്യത്തില്‍ എടുത്തോളാനും അവരോട് എസ്.ഐ. പറഞ്ഞു.
നാട്ടുകാര്‍ എന്നെ മര്‍ദിച്ച വിവരം അറിഞ്ഞുവെന്ന കണ്ട എസ്.ഐ. വേഗം തന്നെ കേസെടുക്കാന്‍ ഒരുങ്ങി. ഉച്ചക്ക് 12.30 ന് കേസെടുത്തതായി കാണിച്ച് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു.ആറു സാക്ഷികളെ കണ്ട് മൊഴിയെടുത്തുവെന്നും രേഖപ്പെടുത്തി. അന്നുവൈകുന്നേരം അഞ്ചരയോടെ രണ്ടുപേരുടെ ജാമ്യത്തില്‍ എന്നെ വീട്ടു. കേസിന്‍െറ ഫൈനല്‍ റിപ്പോര്‍ട്ടും അന്നുതന്നെ എസ്.ഐ. തയാറാക്കി. പൊലീസ് സ്റ്റേഷനില്‍ നിന്ന് വിട്ടപ്പോള്‍ എനിക്ക് ഒരിഞ്ച് നടക്കാന്‍ വയ്യ. ശരീരമാസകലം വേദന. മനസിനാണ് കൂടുതല്‍ മുറിവ്. ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല. ഒരിക്കലും മദ്യപിച്ചിട്ടില്ല. അയല്‍വാസിയുടെ വീട്ടില്‍ കയറിയിട്ടുപോലുമില്ല. പിന്നെ എന്നെ എന്തിന് കുറ്റക്കാരനാക്കി? (ഇനി ഞാന്‍ കുറ്റം ചെയ്തുവെന്ന് തന്നെ വയ്ക്കുക. എസ്.ഐക്ക് മര്‍ദിക്കാനെന്തവകാശം?) എന്‍െറ അന്നേരത്തെ അവസ്ഥ ആര്‍ക്കും പറഞ്ഞാല്‍ മനസിലാവില്ല. എന്‍െറ സ്ഥാനത്ത് സ്വയം നിങ്ങളെ ഒന്നു കണ്ടുനോക്കൂ. അപ്പോള്‍ കുറച്ചെങ്കിലും അന്നേരത്തെ എന്‍െറ അവസ്ഥ മനസിലാകു.
നിവര്‍ന്നു നില്‍ക്കാന്‍ പോലുമാകാത്ത ഞാന്‍ രണ്ടുപേരുടെ തോളില്‍ തൂങ്ങി വീട്ടില്‍ തിരിച്ചത്തെി. കാര്യങ്ങള്‍ വിശദീകരിച്ചപ്പോള്‍ അമ്മയുടെയും ‘ാര്യയുടെയും കൂട്ട നിലവിളി. ആശുപത്രിയില്‍ പോകണമെന്ന് മനസ് പറയുന്നുണ്ട്. എന്നാല്‍ വയസായ അമ്മയുടെ നിലവിളി കേട്ടപ്പോള്‍ രാവിലെ പോകാമെന്ന് വച്ചു. വേദന കടിച്ചമര്‍ത്തി ആ രാത്രി കഴിഞ്ഞു.
രാവിലെയായപ്പോള്‍ വേദന ഇരട്ടിച്ചു. നെഞ്ചിലും മുഖത്തും നീര്‍ക്കെട്ട്. ശരീരം നുറുങ്ങുന്നുപോലെ വേദന. ഡോക്ടറെകണ്ട് വേദനസംഹാരി കുത്തിവയ്പ്പ് എടുത്തു. കുറിച്ചുതന്ന മരുന്നും വാങ്ങി. തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലോ ജില്ലാ ആശുപത്രിയിലോ പ്രവേശനം തേടുന്നതാണ് നല്ലതെന്ന് ഡോക്ടര്‍ നിര്‍ദേശിച്ചു.
വേദന ഒട്ടും കുറയുന്നില്ല. അടുത്ത ദിവസം മെഡിക്കല്‍ കോളജില്‍ പ്രവേശിക്കാമെന്ന് കരുതി. അപ്പോള്‍ എനിക്ക് തോന്നി. തെറ്റ് ചെയ്യാതെ ഞാന്‍ ശിക്ഷിക്കപ്പെട്ടിരിക്കുന്നു. അത് അനീതിയാണ്. പ്രതികരിച്ചേ പറ്റൂ. ആശുപത്രിയില്‍ പോകുന്നതല്ല പ്രധാനം എന്ന് മനസ് പറഞ്ഞു. അതിനാല്‍ ഞാന്‍ പൊലീസ് മേധാവികള്‍ക്ക് പരാതി നല്‍കാന്‍ തീരുമാനിച്ചു.
ലോക്കപ്പ് മര്‍ദനം നടത്തിയതിനും ചട്ടങ്ങള്‍ പാലിക്കാതെ അറസ്റ്റ് ചെയ്തതിനും പുതുക്കാട് എസ്.ഐ. പി.ടി.ജോസിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഞാന്‍ ജില്ലാ പൊലീസ് സൂപ്രണ്ടിന് പരാതി നല്‍കി. അന്നു തന്നെ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി അയച്ചു. പരാതി കൈപ്പറ്റിയ ജില്ലാ പൊലീസ് സൂപ്രണ്ട് പരാതിക്കടലാസില്‍ നിര്‍ദേശം കുറിച്ചു: “മൊഴി രേഖപ്പെടുത്തി അന്വേഷണം നടത്തണം”. അന്നു തന്നെ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ക്ക് നല്‍കാന്‍ നിര്‍ദേശിച്ച് പരാതി കവറിലിട്ട് മടക്കിതന്നു. സര്‍ക്കിളിന് പരാതി നല്‍കിയശേഷം വൈകിട്ടോടെ  ആശുപത്രിയില്‍ പ്രവേശിക്കാനാണ് തീരുമാനിച്ചത്. ഞാന്‍ സി.ഐയുടെ അടുത്തത്തെി. കുറേ നേരം കാത്തിരുന്നു. അദ്ദേഹം കുറച്ചുകാര്യങ്ങള്‍ ചോദിച്ചു. മൊഴി രേഖപ്പെടുത്താന്‍ വൈകുന്നേരം വീട്ടിലത്തെുമെന്നും തല്‍ക്കാലം വീട്ടിലേക്ക് പോകാനും സി.ഐ. നിര്‍ദേശിച്ചു. അതനുസരിച്ച് വീട്ടിലേക്ക് പോയി. സന്ധ്യയോടെ സി.ഐ വീട്ടിലത്തെി. മൊഴി രേഖപ്പെടുത്തി. രാത്രി വൈകിയാണ് അദ്ദേഹം മടങ്ങിയത്. അതിനാല്‍ തന്നെ ആശുപത്രിയില്‍ പോകാന്‍ പറ്റിയില്ല. പിറ്റേന്ന് തന്നെ ഞാന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സനേടി.  മെഡിക്കല്‍ ലീഗല്‍ കേസ് എന്നും പുതുക്കാട് പൊലീസ് മര്‍ദിച്ച് പരിക്കേറ്റ് ചികിത്സക്ക് വന്നതാണെന്നും രേഖപ്പെടുത്തയിയാണ് അവിടെ പ്രവേശിപ്പിച്ചത്. അവിടെ കിടക്കണമെന്ന് പറഞ്ഞെങ്കിലും അമ്മക്ക് സുഖമില്ലാത്തതിനാലും മറ്റും ഒരു ദിവസം മാത്രം ആശുപത്രിയില്‍ കിടന്ന് നിര്‍ബന്ധിച്ച് ഡിസ്ചാര്‍ജ്വാങ്ങി വീട്ടിലേക്ക് മടങ്ങി. ഈ സമയത്ത് ശരീരം മുഴുവന്‍ വേദനയാണ്. ആശുപത്രിയില്‍ കഴിഞ്ഞ ദിവസം പൊലീസിന് ഇന്‍റിമേഷന്‍ മെഡിക്കല്‍ കോളജ് അധികൃതര്‍ നല്‍കിയെങ്കിലും പൊലീസ് വന്ന് മൊഴിയെടുത്തില്ല.  സി.ഐ.യും തുടര്‍നടപടിയെടുത്തില്ല. രണ്ടുദിവസം കഴിഞ്ഞ് സ്റ്റേഷനിലേക്ക് വിളിച്ചു മൊഴിയെടുത്തു. പിന്നെ ഒന്നും ഉണ്ടായില്ല.

ഠഠഠ

ഞാന്‍ വലിയ അനീതിക്കിരയായിരിക്കുന്നുവെന്ന് മനസ് പറഞ്ഞുകൊണ്ടേയിരുന്നു. കുറ്റം ചെയ്യാതെ വലിയ കുറ്റങ്ങള്‍ എനിക്ക് മേല്‍ ചുമത്തപ്പെട്ടിരിക്കുന്നു. ആത്മഹത്യവരെ ഞാന്‍ ചിന്തിച്ചു. ആ സമയത്താണ് എം.എന്‍. വിജയന്‍െറ ഒരു പ്ര‘ാഷണം ഞാന്‍ പത്രത്തില്‍ വായിച്ചത്. ഓടി ജയിച്ചവരെയല്ല സഹായിക്കേണ്ടത്, മുടന്തിനീങ്ങൂന്നവരെ. ചോദ്യം ചെയ്യുന്നവന്‍ സംസ്കാരത്തെ ജീവിപ്പിക്കുന്നു’ എന്നിങ്ങനെയാണ് വിജയന്‍മാഷിന്‍െറ പ്ര‘ാഷണം. അതെന്‍െറ മനസിന് ശക്തി പകര്‍ന്നു. അനീതിക്കെതിരെ എന്തുവന്നാലും പോരാടി വിജയിക്കുമെന്ന് ഉറപ്പിച്ചു.
ഈ സമയത്ത് എസ്.ഐ. പി.ടി.ജോസും അടങ്ങിയിരുന്നില്ല. അയാള്‍ ഒന്നിലേറെ തവണ വീട്ടിലത്തെി. വാടകഗുണ്ടയെപോലെയായിരുന്നു അയാളുടെ സമീപനം. ഒരുദിവസം വന്നിട്ട് അയാള്‍ അമ്മയോട് ചോദിച്ചു: “പെണ്ണുങ്ങളെ കയറിപ്പിടിക്കാനാണോ മകനെ പഠിപ്പിച്ചുവച്ചിരിക്കുന്നത്’’. അമ്മ “അല്ല സാറെ’ എന്ന് പറഞ്ഞ് കരഞ്ഞ് അമ്മ കൈകൂപ്പി നിന്നു. പാവം അമ്മ. ജീവിതത്തില്‍ ഒരിക്കലും അമ്മയുടെ കരച്ചില്‍ മനസില്‍ നിന്നുപോവില്ല.
പരാതിയില്‍ എന്തെങ്കിലും നടപടിയുണ്ടാകുമോന്നെറിയാന്‍ രണ്ട് മൂന്നാഴ്ചകള്‍ കാത്തിരുന്നു. ഒന്നുമുണ്ടായില്ല. അടങ്ങിയിരിക്കാന്‍ ഞാന്‍ ഉദ്ദേശിച്ചിരുന്നില്ല. കെ.പി.സി.സി. പ്രസിഡന്‍റായിരുന്ന കെ. മുരളീധരന്‍ മുഖേന അന്നത്തെ മുഖ്യമന്ത്രി എ.കെ. ആന്‍റണിക്ക് പരാതി നല്‍കി. നടപടിയെടുക്കാന്‍ നിര്‍ദേശിച്ച് പൊലീസ് ഡി.ജി.പിക്ക് പരാതി കൈമാറിയിട്ടുണ്ടെന്ന കാണിച്ച് എ.കെ. ആന്‍റണി എഴുതിയ മറുപടി കെ. മുരളീധരനും എനിക്കും ല‘ിച്ചു. ഇതിന്‍െറ പകര്‍പ്പ് ഞാന്‍ സൂക്ഷിച്ചുവച്ചിട്ടുണ്ട്.
ആന്‍റണിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സി.ഐ. 2003 നവംബര്‍ അഞ്ചിന് സ്റ്റേഷനിലേക്ക് വിളിപ്പിച്ച് മൂന്നാം തവണയും മൊഴിരേഖപ്പെടുത്തി.  അത്രമാത്രം.പിന്നെ ഒന്നുമുണ്ടായില്ല. മാസങ്ങള്‍ കഴിഞ്ഞു.
2004 ഫെബ്രുവരി  നാലിന് മുഖ്യമന്ത്രി എ.കെ.ആന്‍റണിക്കും മാര്‍ച്ച് 17 ന് വീണ്ടും മുഖ്യമന്ത്രിക്കും യു.ഡി.എഫ് കണ്‍വീനറായിരുന്ന ഉമ്മന്‍ ചാണ്ടിക്കും പരാതി നല്‍കി.  അവര്‍ പരാതിയെല്ലാം പൊലീസിന് തന്നെ അയച്ചു. 2004 മാര്‍ച്ച് മുപ്പതിന് തൃശൂര്‍ ഡിവൈ.എസ്.പി. ക്രിസ്റ്റി ബാസ്റ്റിന്‍ വിളിപ്പിച്ച് വീണ്ടും മൊഴിയെടുത്തു. വീണ്ടും ഒന്നും സം‘വിച്ചില്ല.
ഞാന്‍ കെ. മുരളീധരനെ വീണ്ടും കണ്ടു. മുരളീധരന്‍ 2004 ജൂലൈ 28 ന് മുഖ്യമന്ത്രി എ.കെ. ആന്‍റണിക്ക് പരാതി നല്‍കി. മൂന്നുദിവസത്തിനകം 31 ന് മുഖ്യമന്ത്രി ഒപ്പിട്ട മറുപടി ഒരാഴ്ചക്കകം ല‘ിച്ചു. പരാതി പരിശോധിക്കാന്‍ ആ‘്യന്തരവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് നല്‍കിയിട്ടുണ്ടെന്നാണ് മുഖ്യമന്ത്രി ആന്‍റണിയുടെ കത്തില്‍ പറഞ്ഞിരുന്നത്. ഈ കത്തുകുത്തല്ലാതെ  കാര്യങ്ങള്‍ക്ക് ഒരു നീക്കുപോക്കുമുണ്ടായില്ല.
ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായപ്പോള്‍ തൃശൂരില്‍ അദ്ദേഹം നടത്തിയ ജനസമ്പര്‍ക്ക പരിപാടിയില്‍ വച്ച് 2004 സെപ്റ്റംബര്‍ 21 ന് വീണ്ടും പരാതി നല്‍കി. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റും ജനപ്രതിനിധികളും ഉള്‍പ്പെടെ 167 പേര്‍ ഒപ്പിട്ട പരാതിയാണ് നല്‍കിയത്. പരാതി സ്വീകരിച്ചതായി 29 ന് നോട്ടീസ് ല‘ിച്ചു. ഒന്നും നടക്കാതെ വന്നപ്പോള്‍ കെ. മുരളീധരന്‍ മുഖേന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ഒരിക്കല്‍ കൂടി പരാതി അയച്ചു. മേല്‍ നടപടികള്‍ക്കായി ജില്ലാ പൊലീസ് സുപ്രണ്ടിന് പരാതി കൈമാറിയിട്ടുണ്ടെന്ന് 2004 ഡിസംബര്‍ 16 ന് ഉമ്മന്‍ചാണ്ടി മറുപടി അയച്ചു. ആ വര്‍ഷം തന്നെ, മന്ത്രിമാരായിരുന്ന കെ.എം.മാണി, പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവര്‍ക്കും പരാതി അയച്ചു. പിന്നീട്, മുഖ്യമന്ത്രിയായപ്പോള്‍ വി.എസ്. അച്യുതനാന്ദനും പരാതി നല്‍കി. എല്ലാവരും പരാതി തമസ്കരിച്ചു. കൊടി‘േദമില്ലാതെ, രാഷ്ട്രീയ വ്യത്യാസങ്ങളില്ലാതെ. ഇതിനിടയില്‍ എസ്.ഐ. പി.ടി. ജോസ് സര്‍വീസില്‍ നിന്ന് സസുഖം വിരമിച്ചു. 2005 ഫെബ്രുവരിയില്‍. ഒരു കുഴപ്പവുമില്ലാതെ  ഒരു പൗരന്‍െറ മനുഷ്യാവകാശത്തിന് ഒരു വിലയും നാട്ടില്‍ ഇല്ളെന്ന് ഓര്‍മിപ്പിക്കുന്നതാണ് നടന്ന സം‘വങ്ങളെല്ലാം.

ഠഠഠ

എസ്.ഐക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പരാതികള്‍ അയച്ചാല്‍ മാത്രം പോരെന്ന് തോന്നിയിരുന്നു. അതിനാല്‍  ഞാന്‍ ഒറ്റയാള്‍ സമരം പ്രഖ്യാപിച്ചു. രണ്ടു തവണ നിരാഹാര സമരം നടത്തി. 2005 ലെ സ്വാതന്ത്ര്യദിനത്തില്‍ നായരങ്ങാടിയില്‍ 12 മണിക്കൂര്‍ നിരാഹാരം നടത്തി.  2006 ല്‍ പീഡനത്തിന്‍െറ 1070 -ാം ദിവസവും തൃശൂര്‍ കളക്ട്രേറ്റിനു മുന്നില്‍ 48 മണിക്കൂര്‍ നീണ്ട നിരാഹാര സമരം നടത്തി. സമരത്തിന് വിവിധ രാഷ്ട്രീയ നേതാക്കള്‍ പിന്തുണ നല്‍കി. ഈ സമയത്ത് തന്നെ ഞാനൊരു തീരുമാനമെടുത്തിരുന്നു. നീതി ല‘ിക്കാതെ താടിയും മുടിയും വെട്ടില്ല. കഴിഞ്ഞ 12 വര്‍ഷമായി ഞാന്‍ അതില്‍ നിന്ന് ഒരിഞ്ചുപോലും പിന്‍മാറിയില്ല. ഈ പ്രതിജ്ഞ എനിക്ക് ആന്തരികമായ കരുത്തുനല്‍കുന്നു. ഇത് സമര്‍പ്പണമാണ്. ആത്മപീഡയുമാണ്. സമരത്തില്‍ ഉറച്ചുനില്‍ക്കാന്‍ ഈ തീരുമാനം ശക്തി പകരുന്നു. സമരം ചെയ്യുന്നത് എനിക്കുവേണ്ടി മാത്രമല്ല. മറ്റൊരാള്‍ക്കും ഇനി ഈ ഗതി വരാതിരിക്കാന്‍ കൂടിയാണ്. ഒരു നിരപരാധിയും അനീതിക്ക് ഇരയാവരുത് എന്നതാണ് ലക്ഷ്യം. എനിക്കേറ്റ മാനഹാനിക്കും പീഡനത്തിനും പരിഹാരമുണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് അമ്മ റോസ അധികാരികള്‍ക്കും വനിതാ കമീഷനും മനുഷ്യാവകാശ കമ്മീഷനുമെല്ലംാ പരാതി അയച്ചു. ഒന്നും നടന്നില്ല. 2004 ഡിസംബറിലെ ക്രിസ്മസ് രാത്രിയില്‍ അമ്മ ഈ ലോകത്ത് നിന്ന് മടങ്ങി. എനിക്ക് നീതി ല‘ിക്കുന്നത് കാണാന്‍ അമ്മ അതിയായി ആഗ്രഹിച്ചു. പലദിവസവും ഉറക്കം വരാതെ രാത്രി മുഴുവന്‍ അമ്മ കരഞ്ഞിരുന്നു.
നായരങ്ങാടിയിലും പരിസരത്തുമുള്ള 20 പേര്‍ ചേര്‍ന്ന് ഞാന്‍ ടച്ചിങ് ലൈവസ് എന്ന സന്നദ്ധ സംഘടന രൂപീകരിച്ചു. പീഡിക്കപ്പെട്ടവരുടെ സംഘടനയാണിത്. ലക്ഷ്യം അനീതികള്‍ നേരിടുന്ന മനുഷ്യര്‍ക്കൊപ്പം നിലകൊള്ളല്‍. സമൂഹത്തില്‍ ആരുമില്ലാത്തവര്‍ക്കരികിലും നീതിക്കുവേണ്ടിയുള്ള സമരമുഖങ്ങളിലും സംഘടന എത്തുന്നു. ലാലൂരിലെ മാലിന്യവിരുദ്ധ സമരത്തിലും മൂരിയാട് കര്‍ഷക സമരത്തിലുമെല്ലാം ഞങ്ങള്‍ പങ്കെടുത്തു. തൊടുപുഴയില്‍ മതമൗലികവാദികള്‍ കൈവെട്ടിയ പ്രൊഫസര്‍ ജോസഫിന് പിന്തുണയുമായും ഞങ്ങള്‍ എത്തി. അതു മറ്റൊരു വിഷയം. തല്‍ക്കാലം എന്‍െറ ജീവിതകഥയിലേക്ക് മടങ്ങാം.

ഠഠഠ

പൊലീസ് മര്‍ദനം നടന്നു രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍, എസ്.ഐ.എനിക്കെതിരെ  ചുമത്തിയ കേസ് വിചാരണക്ക് വന്നു. 2004 ജൂണ്‍ എട്ട് മുതല്‍ പല ദിവസവും കോടതി വരാന്തയിലായിരുന്നു എന്‍െറ ജീവിതം. രാവിലെ മുതല്‍ വൈകുന്നേരം വരെ പ്രതിയായി ഞാന്‍ കോടതിയില്‍ നിന്നു. കേസ് കോടതിയിലത്തെിയപ്പോഴാണ് അയല്‍വാസി പരാതിപോലും എഴുതിക്കൊടുക്കാതെയാണ് എസ്.ഐ. ജോസ് എന്നെ മര്‍ദിച്ച് ചോരത്തുപ്പിച്ചത് എന്ന് മനസിലായത്. 2006 ഒക്ടോബര്‍ 27 ന് ഇരിങ്ങാലക്കുട ഫസ്റ്റ് ക്ളാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കെ.പി. അനില്‍കുമാര്‍ വിധി പ്രസ്താവിച്ചു. ഞാന്‍ കുറ്റക്കാരനല്ല. എനിക്ക് മേല്‍ ചുമത്തിയ എല്ലാ ആരോപണങ്ങളും കോടതി തള്ളി. കള്ളപ്പരാതിയും വ്യാജമൊഴിയും നല്‍കിയ അയല്‍വാസി ജോസ് എനിക്ക് നഷ്ടപരിഹാരമായി അയ്യായിരം രൂപ (!)  നല്‍കണം.  അതാണ് ഐ.പി.സി. 250-ാ ം വകുപ്പ് പ്രകാരമുള്ള പരമാവധി നഷ്ടപരിഹാര സംഖ്യ. നല്‍കാത്ത പക്ഷം ഇരുപത് ദിവസത്തെ വെറും തടവ് ശിക്ഷ. എന്നെ മര്‍ദിക്കുകയും കള്ളക്കേസ് എടുക്കുകയും മാനനഷ്ടം വരുത്തുകയും വര്‍ഷങ്ങള്‍ ബുദ്ധിമുട്ടിക്കുകയും ചെയ്ത എസ്.ഐ.ക്കെതിരെ കോടതിയുടെ പരാമര്‍ശം പോലുമില്ല.
കേസ് രസകരമായ വിവരങ്ങള്‍ വെളിപ്പെടുത്തി. പൊലീസ് എഴുതിചേര്‍ത്ത വിവരങ്ങളെല്ലാം തെറ്റാണെന്ന് കോടതിക്ക് ബോധ്യമായി. ഞാന്‍ അപമര്യാദയായി പെരുമാറിയെന്ന് പൊലീസ് ആരോപിച്ച, അയല്‍വാസി ജോസിന്‍െറ ‘ാര്യയുടെ പേരുപോലും പൊലീസ് തെറ്റിച്ചു. ജെസി എന്നാണ് എസ്.ഐ. രേഖകളില്‍ പേര് ചേര്‍ത്തിരുന്നത്. കോടതിയില്‍ എത്തിയ അവര്‍ തന്‍െറ പേര് ജെസി എന്നല്ളെന്നും ഷിനു എന്നാണെന്നും ബോധിപ്പിച്ചു. ഞാന്‍ അവരെ അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ളെന്നും അശ്ളീലമായി ആംഗ്യം കാട്ടിയിട്ടില്ളെന്നും അത്തരം മൊഴി താന്‍ ആര്‍ക്കെങ്കിലും നല്‍കിയിട്ടില്ളെന്നു ആ വീട്ടമ്മ സത്യസന്ധമായി കോതിയില്‍ ബോധിപ്പിച്ചു. പൊലീസ് ആ സ്ത്രീയുടെ മൊഴി എടുത്തിരുന്നില്ല. എസ്.ഐ. താന്‍ സാക്ഷികളായി രേഖപ്പെടുത്തിയിരുന്ന ആറുപേരുടെയും മൊഴി രേഖപ്പെടുത്തിയിരുന്നില്ല. കേസിലെ എന്‍െറ പേര് പോലും തെറ്റിച്ചു. നെടും പറമ്പില്‍ ജോസ് എന്നതിന് പകരം നെട്ടാംപറമ്പില്‍ ജോസ് എന്നാണ് എസ്.ഐ. ജോസ് രേഖപ്പെടുത്തിയിരുന്നത്. എസ്.ഐ.താന്‍ കണ്ട് ചോദിച്ചു എന്ന് പറഞ്ഞ ആറുസാക്ഷികളും ഒരുപോലെ എന്‍െറ പേര് തെറ്റിച്ചത് കോടതി എടുത്തുപറഞ്ഞു. എല്ലാവര്‍ക്കും ഒരു പോലെ തെറ്റ്പറ്റില്ളെന്നും കേസ് കെട്ടിച്ചമച്ചപ്പോള്‍ സം‘വിച്ച പാകപ്പിഴയാണിതെന്നും കോടതി വിലയിരുത്തി. സാക്ഷിയായി രേഖപ്പെടുത്തിയിരുന്ന 75 വയസുള്ള മുകാമി ഉള്‍പ്പടെയുള്ളവര്‍ നേരത്തെ തന്നെ പൊലീസ് കള്ളമൊഴിയാണ് രേഖപ്പെടുത്തിയതെന്ന് വ്യക്തമാക്കിയിരുന്നു. കേസ് കള്ളക്കേസാണെന്ന് ഒറ്റ നോട്ടത്തില്‍ തന്നെ കോടതിക്ക് ബോധ്യമായി. എന്നെ കുറ്റവിമുക്തനാക്കിയതിനെതിരെയും നഷ്ടപരിഹാരം നല്‍കാനുള്ള വിധിക്കെതിരെയും അയല്‍വാസി ഹൈകോടതിയില്‍ അപ്പീല്‍ നല്‍കി. എന്നെ കുറ്റവിമുക്തനാക്കിയ നടപടിക്കെതിരെ അപ്പീല്‍ കോടതി അംഗീകരിച്ചില്ല. നഷ്ടപരിഹാരം നല്‍കുന്നതു സംബന്ധിച്ച കേസ് ഇപ്പോഴും ഹൈകോടതിയുടെ പരിഗണനയിലാണ്.

ഠഠഠ

കോടതി വിധി വന്നപ്പോള്‍ ലോകപ്പ് മര്‍ദനം നടത്തിയ എസ്.ഐക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഞാന്‍ തൃശൂരിലെ ജില്ലാ പൊലീസ് മേധാവികള്‍ക്കും കളക്ടര്‍ക്കൂമെല്ലാം പരാതി നല്‍കി. ജോലിയില്‍ നിന്ന് വിരമിച്ച എസ്.ഐ. സര്‍ക്കാരിന്‍െറ പെന്‍ഷന്‍ അടക്കമുള്ള ആനുകൂല്യങ്ങളെല്ലാം പറ്റിയിരുന്നു. എന്നാല്‍, പെന്‍ഷന്‍ പറ്റി ഒരു വര്‍ഷത്തിനുശേഷം അദ്ദേഹം മരിച്ചു. അതുകൊണ്ട് എന്‍െറ സമരം അവസാനിച്ചില്ല. പൗരന്‍െറ അവകാശം സംരക്ഷിക്കാതെയും എസ്.ഐക്കെിരെ നടപടിയെടുക്കാതെയും കൃത്യ നിര്‍വഹണത്തില്‍ വീഴ്ചവരുത്തിയ കളക്ടര്‍മാര്‍ക്കും എസ്.പിയുമടക്കം എട്ടുപേര്‍ക്കെതിരെ കേസെടുക്കാന്‍ സര്‍ക്കാരിന്‍െറ അനുമതി ആവശ്യപ്പെട്ട് ഞാന്‍ അപേക്ഷ നല്‍കി. ഈ അപേക്ഷകളില്‍ എന്തു മേല്‍നടപടി സ്വീകരിച്ചുവെന്നറിയാന്‍ വിവരാവകാശ നിയമമനുസരിച്ച് ചോദ്യങ്ങള്‍ നല്‍കിയപ്പോള്‍ വിചിത്രമായ മറുപടികളാണ് ല‘ിച്ചത്. മുന്‍ കളക്ടമാരയ കെ.എസ്. പ്രേമചന്ദ്രക്കുറുപ്പ്, ഡോ.കെ.എസ്. ബീന, മുന്‍ എസ്.പി.മാരായ ടി. ചന്ദ്രന്‍, സുരേഷ് രാജ് പുരോഹിത്, ജി. ജനാര്‍ദനനന്‍ നയായര്‍, ഡി.വൈ.എസ്.പി. ക്രിസ്റ്റി ബാസ്റ്റിന്‍ എന്നിവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നാണ് എന്‍െറ ആവശ്യം.  എസ്.ഐക്കെതിരെ നടപടിയെടുക്കാതെ സംരക്ഷിച്ചത് വഴി ഈ ഉദ്യോസ്ഥര്‍ വീഴ്ച വരുത്തിയിരുന്നു.  ഈ ഉദ്യോഗസ്ഥര്‍ക്കെല്ലം എസ്.ഐ.ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട ഞാന്‍ പരാതി നല്‍കിയിരുന്നു.  എന്‍െറ പരാതികളില്‍ നടപടിയെടുക്കാതെ കുറ്റക്കാരനായ എസ്.ഐ.യെ സംരക്ഷിച്ച അധികാരികള്‍ക്കെതിരെ  നിയമനടപടിയെടുക്കാന്‍ സര്‍ക്കാരിന്‍െറ അനുമതി വേണം.  അനുമതി ആവശ്യപ്പെട്ട് 2010 ജൂണ്‍ നാലിന് സംസ്ഥാന ചീഫ് സെക്രട്ടറിക്ക് നോട്ടീസ് അയച്ചു. നോട്ടീസ് ജൂണ്‍ ഏഴിന് കൈപ്പറ്റിയെന്ന് വ്യക്തമാക്കുന്ന തപാല്‍വകുപ്പിന്‍െറ അക്നോളജ്മെന്‍റ് ഒരാഴ്ച കഴിഞ്ഞപ്പോള്‍ ല‘ിച്ചു.
നാല് മാസമായിട്ടും നടപടിയൊന്നുമില്ലാത്തിതിനാല്‍ എന്തുനടപടിയെടുത്തുവെന്നാരാഞ്ഞ് വിവരാവകാശ നിയമപ്രകാരം ചീഫ് സെക്രട്ടറിയുടെ ഓഫീസിന് കീഴിലുള്ള അണ്ടര്‍ സെക്രട്ടറിയും പബ്ളിക് റിലേഷന്‍സ് ഓഫീസറുമായ ഉദ്യോഗസ്ഥന് നോട്ടീസ് അയച്ചു.  അങ്ങനെയൊരു പരാതി ല‘ിച്ചിട്ടില്ളെന്നായിരുന്നു ഉത്തരം. അടുത്ത വരിയില്‍ പരാതി ആ‘്യന്തരവകുപ്പിന്‍െറ പരിഗണനക്ക് വിട്ടിട്ടുണ്ടെന്നും എഴുതിയിരിക്കുന്നു. തുടര്‍വിവരങ്ങള്‍ക്ക് ആ‘്യന്തരവകുപ്പുമായി ബന്ധപ്പെടണമെന്ന് മറുപടിയില്‍ പറഞ്ഞിരുന്നു. ഒക്ടോബര്‍ 13 ന് ആ ഉദ്യോഗ്സഥന്‍ അയച്ച മറുപടിക്ക് പിന്നാലെ 19 ാം തീയതി മറ്റൊരു അറിയിപ്പും എത്തി. അപേക്ഷ ആ‘്യന്തര വകുപ്പിന് കീഴിലുള്ള ഇന്‍ഫൊര്‍മേഷന്‍ ഓഫീസര്‍ക്ക് അയച്ചിട്ടുണ്ടെന്നാണ് അതില്‍ പറഞ്ഞിരുന്നത്. നവംബര്‍ രണ്ടിന് മറ്റൊരു മറുപടി കൂടി വന്നു. ഞാന്‍ അയച്ച അപേക്ഷ ല‘ിച്ചിട്ടേയില്ളെന്ന്. എന്തൊരു വൈരുധ്യമാണെന്ന് നോക്കൂ. ആ‘്യന്തരവകുപ്പ് അണ്ടര്‍ സെക്രട്ടറിയായ ഇന്‍ഫൊര്‍മേഷന്‍ ഓഫീസര്‍നല്‍കിയ മറുപടിയാണിത്. ഇതെല്ലാം ഞാന്‍ സൂക്ഷിച്ചുവച്ചിരിക്കുന്നു.

ഠഠഠ

കേസിനും പ്രശ്നങ്ങള്‍ക്കുമിടയില്‍ ഞാന്‍ ആദ്യം താമസിച്ചിടം വിട്ടു. ‘ാര്യ അല്‍ഫോണ്‍സക്കും വിദ്യാര്‍ഥിയായ മകള്‍ ജമീമക്കുമൊപ്പം നായരങ്ങാടിയില്‍ വര്‍ക്ക് ഷോപ്പിന്‍െറ ടെറസിലാണ് ഇപ്പോള്‍ ജീവിതം. അയല്‍വാസിയുടെ കോഴിക്കച്ചവടം ഇപ്പോഴും നിര്‍ബാധം തുടരുന്നു. അവിടം വിടാനുള്ള പ്രധാന കാരണങ്ങളിലൊന്ന് രാത്രിയും പകലുമെല്ലാം കോഴികളുടെ മരണശബ്ദം കേള്‍ക്കുന്നതിലെ ദു:ഖം തന്നെയായിരുന്നു. ആ നിസഹായ ജീവികളുടെ മരണവെപ്രാളം കേള്‍ക്കുമ്പോള്‍ മനസ് വല്ലാതെ അസ്വസ്ഥമായിരുന്നു. ഗ്രാമ പഞ്ചായത്ത് ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി നിര്‍ത്താന്‍ പലതവണ ആവശ്യപ്പെട്ടിട്ടും അയല്‍വാസിക്ക് കുലുക്കമില്ല. അതിപ്പോഴും തുടരുന്നു. അതും നമ്മുടെ നാട്ടിലെ നീതിന്യായ വ്യസ്ഥയുടെ സാക്ഷ്യം. പൊലീസ് മര്‍ദനവും അതിനുശേഷം നടത്തിയ സമരവും കുറേയറെ അനു‘വങ്ങള്‍ നല്‍കി. നമ്മുടെ വിശ്വാസങ്ങളെയും ധാരണകളെയുമെല്ലാം മാറ്റിയെഴുതാന്‍ ഈ അനു‘വങ്ങള്‍ സഹായിച്ചു. ഒരു ദിവസം പള്ളിയിലെ അച്ചന്‍ എന്നെ ആളയച്ചുവിളിപ്പിച്ചു. അയല്‍വാസി ജോസിനെയും വിളിപ്പിച്ചു. ഞങ്ങള്‍ രണ്ടാളും മാത്രമേ ഉണ്ടാവൂ എന്നാണ് പറഞ്ഞത്. പക്ഷേ, അവിടെ ചെല്ലുമ്പോള്‍ ഞാന്‍ തനിച്ചും അയല്‍വാസിക്കൊപ്പം കുറേയേറെ പേരും. വൈദികന്‍ പ്രശ്നം പറഞ്ഞു തീര്‍ക്കുന്ന മധ്യസ്ഥനായിട്ടാണ് ഇടപെടുന്നതെങ്കിലും എന്നെ അധിക്ഷേപിക്കാനും പ്രശ്നങ്ങള്‍ എല്ലാം എന്‍േറതാണെന്ന മട്ടിലുമാണ് സംസാരിച്ചത്. അപ്പോള്‍ അത് തുറന്ന് പറഞ്ഞ് ഞാന്‍ മടങ്ങി.
മുമ്പ് കോണ്‍ഗ്രസിനോട് എനിക്ക് താല്‍പര്യമുണ്ടായിരുന്നു. ഇപ്പോള്‍ മതത്തിലോ രാഷ്ട്രീയ പാര്‍ട്ടികളിലോ വിശ്വസിക്കുന്നില്ല. അനു‘വം അങ്ങനെ വിശ്വസിക്കാതിരിക്കാനാണ് പഠിപ്പിച്ചത്. എന്നാല്‍ ഞാന്‍, ഏക ദൈവത്തില്‍ വിശ്വസിക്കുന്നു. വ്യക്തികള്‍ക്ക് നന്മയുള്ളവരായിരിക്കണം. മനസുകൊണ്ട് പോലും തെറ്റുകള്‍ ചെയ്യരുത്. അനീതി അംഗീകരിക്കരുത്. സഹജീവികളോട് കരുണകാണിക്കണം. എങ്കില്‍ നമ്മള്‍ ദൈവത്തെ അറിയുന്നു എന്നാണ് വിശ്വാസം.എന്തിനേക്കാളും സത്യത്തിലും സ്വാതന്ത്ര്യത്തിലും ഉറച്ചു വിശ്വസിക്കുന്നു. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കല്ല, വ്യക്തികള്‍ നിര്‍‘യരായി സമരം ചെയ്യുന്നതിലൂടെ മാത്രമേ സമൂഹത്തിന് ഗുണകരമായ കാര്യങ്ങള്‍ ചെയ്യാനാവൂ എന്ന കരുതുന്നു.
ഞാന്‍ നേരിട്ടത് കൊടിയ മനുഷ്യവകാശ ലംഘനമാണ്. ഈ ലംഘനം നീതി വ്യവസ്ഥയുടെയും ജനാധിപത്യത്തിന്‍െറയും അവസ്ഥയെ വളരെ വ്യക്തമാക്കിതരുന്നു. സാധാരണ പൗരന്‍െറ മനുഷ്യാവകാശത്തിന് എന്താണ് വില? പൊലീസുകാര്‍ സാധാരണ പൗരന്‍മാരെ മര്‍ദിച്ചാല്‍ അവര്‍ക്കെതിരെ നടപടിയെടുക്കാന്‍ നമുക്ക് കഴിയില്ളേ. എനിക്ക് നീതി ല‘ിച്ചേ മതിയാവൂ. എസ്.ഐ. സംരക്ഷിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുകയാണ് ആവശ്യം. ഞാന്‍ പോരാടുക തന്നെ ചെയ്യും. മരണംവരെ നിരാഹാര സമരത്തിന് ഒരുങ്ങുകയാണ് ഞാന്‍. ഇപ്പോള്‍ അറുപത് വയസായിരിക്കുന്നു. അന്നത്തെ മര്‍ദനം എല്‍പിച്ച ശാരീര അവകശതകള്‍ ഇപ്പോഴുമുണ്ട്. എങ്കിലും,  തെരഞ്ഞെടുപ്പ് കഴിഞ്ഞയുടന്‍  തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നില്‍ സമരവുമായി എത്തും. മുന്നില്‍ മറ്റ് വഴികളില്ല. നീതി ല‘ിക്കണം. എനിക്ക് മാത്രമായിട്ടല്ല. നീതി നിഷേധിക്കപ്പെടുന്ന എല്ലാ പൗരന്‍മാര്‍ക്കുമായി. മറ്റൊരാള്‍ക്കും ഈ ഗതികേട് വരാതിരിക്കാന്‍. അതിന് മരണംവരെ നിരാഹാരസമരമേ മാര്‍ഗമുള്ളൂവെങ്കില്‍, ആ വഴി തന്നെ ഞാന്‍ തിരഞ്ഞെടുക്കും. മരണത്തെ ഞാന്‍ ‘യപ്പെടുന്നില്ല.പച്ചക്കുതിര, 2014 ഏപ്രില്‍

ആര്‍.കെ.ബിജുരാജ് നടത്തിയ അഭിമുഖത്തിന്‍െറ ലേഖന രൂപമാണിത്.

അരക്കാറ്റക്കയിലേക്ക് അമ്മയ്ക്കൊപ്പം


"കഥ പറയാനായി ജീവിതം' എന്ന മാര്‍ക്കേസിന്‍െറ ആത്മകഥയിലെ ചില ഭാഗങ്ങളാണിത്. അരക്കാറ്റക്കയിലെ വീട് വില്‍ക്കാനായി അമ്മയ്ക്കൊപ്പമുള്ള മാര്‍ക്കേസിന്‍െറ ഈ യാത്രയില്‍ നമ്മള്‍ "എകാന്തതയുടെ നൂറുവര്‍ഷ'ങ്ങളിലും "കോളറക്കാലത്തെ പ്രണയ'ത്തിലുള്‍പ്പടെയുള്ള ചില കഥാപാത്രങ്ങളെയും കഥാ പരിസരങ്ങളും കണ്ടുമുട്ടുന്നു. ഒപ്പം എഴുത്തുകാരനാകാന്‍ തീവ്രമായി മോഹിക്കുന്ന, അതിനായി മനസും ശരീരവുമര്‍പ്പിച്ച് ജീവിക്കുന്ന യുവാവായ മാര്‍ക്കേസിനെയും അറിയുന്നു


ആത്മകഥയില്‍നിന്ന്അരക്കാറ്റക്കയിലേക്ക്അമ്മയ്ക്കൊപ്പം 


ഗബ്രിയേല്‍ ഗാര്‍ഷ്യ മാര്‍ക്കേസ്


വീടു വില്‍ക്കാനായി ഒപ്പം ചെല്ലാന്‍ അമ്മ എന്നോട് ആവശ്യപ്പെട്ടു.  കുടുംബം താമസിച്ച വിദൂര പട്ടണത്തില്‍ നിന്ന് അന്ന് രാവിലെ എത്തിയതാണ് അമ്മ. എന്നെ എങ്ങനെ കണ്ടുപിടിക്കുമെന്ന് ഒരു ധാരണയും അമ്മയ്ക്കുണ്ടായിരുന്നില്ല.  അവിടെഎന്നെ പരിചയമുള്ള ആരൊടൊക്കേയോ ചോദിച്ചു. അവര്‍, എഴുത്തുകാരായ സുഹൃത്തുക്കളോട് സംസാരിക്കാന്‍ ഞാന്‍ ദിവസത്തില്‍ രണ്ടുതവണ സന്ദര്‍ശിക്കാറുള്ള ലിബെറിയ മുണ്ടോയിലോ സമീപത്തെ കഫേകളിലോ നോക്കാന്‍ പറഞ്ഞു. ഇത് പറഞ്ഞ ആള്‍ അമ്മക്ക് മുന്നറിയിപ്പ് നല്‍കി: "ശ്രദ്ധിക്കണം, കാരണം അവരെല്ലാം പിടുത്തംവിട്ടവരാണ്'. അമ്മ കൃത്യം പന്ത്രണ്ട് മണിക്ക് എത്തി. പുസ്തകം പ്രദര്‍ശിപ്പിച്ചിരിക്കുന്ന മേശകള്‍ക്കിടയിലൂടെ വഴികണ്ടത്തെി പതിഞ്ഞ ചുവടുകളില്‍, മുന്നില്‍ വന്നുനിന്ന്, കണ്ണുകളിലേക്ക് നോക്കി, എനിക്ക് എന്തെങ്കിലും പ്രതികരിക്കാനാവും മുമ്പ്  തന്‍െറ നല്ല ദിനങ്ങളിലെ കുസൃതിചിരിയോടെ പറഞ്ഞു:
"ഞാന്‍ നിന്‍െറ അമ്മയാണ്'.
അമ്മയില്‍ വന്ന മാറ്റങ്ങളാണ് ആദ്യ നോട്ടത്തില്‍ തിരിച്ചറിയാതെ പോയതിന് കാരണം.  അവര്‍ക്ക് നാല്‍പത്തഞ്ച് വയസുണ്ട്. പതിനൊന്ന് പ്രസവങ്ങള്‍ക്കായി ഗര്‍ഭിണിയായി ഏതാണ്ട് പത്ത് വര്‍ഷവും  പിന്നെ മക്കളെ പരിചരിക്കാനായി കുറഞ്ഞത് മറ്റൊരു പത്ത്വര്‍ഷവും  അമ്മ ചെലവിട്ടിരുന്നു. അതിനാല്‍ പ്രായമാകുന്നതിനുമുമ്പേ നര വീണു. കട്ടിക്കണ്ണടകള്‍ക്ക് പിന്നിലെ കണ്ണുകള്‍ വിടര്‍ന്നിരുന്നെങ്കിലും, കൂടുതലായി പരിഭ്രമം നിറഞ്ഞിരുന്നു.  തന്‍െറ അമ്മയുടെ മരണം മൂലം ദു:ഖാചരണത്തിന്‍േറതായ കര്‍ശന, ഇരുണ്ട വേഷങ്ങളാണ് അണിഞ്ഞിരുന്നതെങ്കിലും ഇപ്പോഴും അമ്മ തന്‍െറ വിവാഹചിത്രത്തിലേതുപോലെ തന്നെ റോമന്‍ സൗന്ദര്യം  കാത്തുസൂക്ഷിച്ചിരുന്നു. അതിനാകട്ടെ ശരത്കാല കാറ്റ് കൂടുതല്‍ മികവ് നല്‍കി. മറ്റെന്തിനും മുമ്പ്, എന്നെ സ്നേഹാലിംഗനം ചെയ്യുന്നതിനുപോലും മുമ്പ് അമ്മ  തന്‍െറ പതിവ് ഉപചാരരീതില്‍ പറഞ്ഞു.:
" ഞാന്‍ വന്നത് വീടുവില്‍ക്കാന്‍ ദയവായി നീ ഒപ്പം വരണമെന്ന്  ആവശ്യപ്പെടാനാണ്'
അതേത് വീടെന്ന്, എവിടെയന്ന് അമ്മ എന്നോട്  പറയേണ്ട ആവശ്യമുണ്ടായിരുന്നില്ല.കാരണം ഞങ്ങളെ സംബന്ധിച്ച് ലോകത്ത് അത്തരം ഒന്നേ ശേഷിച്ചിരുന്നുള്ളു: എനിക്ക് ജനിക്കാന്‍ നല്ല ഭാഗ്യമുണ്ടായ, എട്ടുവയസിന്് ശേഷം ഒരിക്കല്‍ പോലും താമസിച്ചിട്ടില്ലാത്ത, അരക്കാറ്റക്കയിലെ കാരണവന്‍മാരുടെ പഴയ വീട്. ഞാന്‍ ആറു സെമസ്റ്ററുകള്‍ക്ക് ശേഷം നിയമപഠനം ആയിടെ ഉപേക്ഷിച്ച്, കൈയില്‍ കിട്ടുന്ന എന്തും വായിക്കാനി പൂര്‍ണമായി സമര്‍പ്പിച്ചും സ്പാനിഷ് സുവര്‍ണയുഗത്തിലെ ഇനി ഒരിക്കലും സാധ്യമാകാത്ത കവിതകള്‍ മന:പാഠമുരുവിട്ടും കഴിയുകയായിരുന്നു. ഒരു നോവലിസ്റ്റിന്‍െറ ക്രാഫ്റ്റ് പഠിക്കാന്‍ ആവശ്യമാണ് എന്നു തോന്നിയ വിവര്‍ത്തങ്ങളും കടംവാങ്ങിയ പുസ്തകങ്ങളുമുള്‍പ്പടെ എല്ലാം വായിച്ചു തീര്‍ത്തിരുന്നു. വര്‍ത്തമാന പത്രങ്ങളുടെ സപ്ളിമെന്‍റുകളില്‍ ആറു കഥകള്‍ പ്രസിദ്ധീകരിക്കുകയും സൃഹുത്തുക്കളുടെ അഭിനന്ദനവും ചില വിമര്‍ശകരുടെ ശ്രദ്ധയും നേടിയിരുന്നു. അടുത്തമാസം എനിക്ക് 23 തികയും. സൈനിക സേവന പ്രായം കടക്കുകയും ഗൊണോറിയക്കെതിരെയുള്ള രണ്ടു പോരാട്ടങ്ങളില്‍ വിജയിയാവുകയും ചെയ്തിരുന്നു. ഏറ്റവും അപരിഷ്കൃതമായ പുകയിലകൊണ്ടുണ്ടാക്കിയ അറുപത് സിഗരറ്റുകള്‍  ഒരു മുന്‍ധാരണയുമില്ലാതെ ഒരോ ദിവസവും വലിച്ചു കൂട്ടിയിരുന്നു. ഒഴിവു വേളകള്‍ ബാറന്‍ക്വില്ലയ്ക്കും കൊളംബിയയുടെ കരീബിയന്‍ തീരമായ കാര്‍ടാജെന ഡി ഇന്ത്യക്ക് മിടയില്‍ ഞാന്‍ വിഭജിച്ചിരുന്നു. എല്‍ ഹെറാള്‍ഡോ വര്‍ത്തമാന പത്രത്തില്‍ ദിവസം എഴുതുന്ന അഭിപ്രായ കുറിപ്പുകള്‍ക്ക് ലഭിക്കുന്ന, ഒന്നിനും തികയാത്ത തുകകൊണ്ട് രാജാവായി ജീവിക്കുകയായിരുന്നു അക്കാലത്ത് ഞാന്‍. എവിടെയായിരുന്നെങ്കിലും സാധ്യമാകുന്ന ഏറ്റവും നല്ല കൂട്ടിനൊപ്പമായിരുന്നു ഉറക്കം.  അഭിലാഷങ്ങളുടെ അനിശ്ചിതത്വവും ജീവിത ദുരിതങ്ങളും, അത്രയേറെ ഇല്ലാതിരുന്നതിനാല്‍, ഞാനും  ഉറ്റ സൃഹൃത്തുക്കളും, കഴിഞ്ഞ മൂന്നുവര്‍ഷമായി അല്‍ഫോണ്‍സോ ഫുയെന്‍മേയര്‍ ആസൂത്രണം ചെയ്യുന്ന ഒരു ധീര മാഗസിന്‍ കൈയില്‍ പണമൊന്നുമില്ലാതെ പ്രസിദ്ധീകരിക്കാന്‍ തയാറെടുക്കുകയായിരുന്നു.
അഭിരുചിയേക്കാള്‍, ദാരിദ്ര്യം മൂലം  ഇരുപതുവയസുകളിലെ രീതിയെന്താവണമെന്ന് നിശ്ചയമുണ്ടായിരുന്നു: വെട്ടിയൊതുക്കാത്ത താടി, മുറിക്കാത്ത മുടി, ജീന്‍സ്, പൂക്കളുള്ള ഷര്‍ട്ടുകള്‍, തീര്‍ഥാടക ചെരുപ്പുകള്‍. ഒരു ഇരുണ്ട സിനിമാ തീയറ്ററില്‍ വച്ച് ഞാന്‍ അടുത്തുള്ളതറിയാതെ ഒരു പെണ്‍കുട്ടി ആരോടോ പറയുന്നുകേട്ടു: "പാവം ഗാബിറ്റോ ഒരു പോക്ക് കേസാണ്'. അതിനര്‍ഥം, അമ്മ വന്ന് വീടുവില്‍ക്കാനായി ഒപ്പം ചെല്ലാന്‍ ആവശ്യപ്പെടുമ്പോള്‍, ഞാന്‍ വരാം എന്നല്ലാതെ മറുത്തു പറയാവുന്ന ഒന്നും എനിക്കുണ്ടായിരുന്നില്ല. തന്‍െറ കൈയില്‍ മതിയായ പണമില്ളെന്ന് അമ്മ പറഞ്ഞപ്പോള്‍, അഭിമാനം വിട്ടുകൊടുക്കാനാവതെ എന്‍െറ ചിലവുകള്‍ ഞാന്‍ തന്നെ വഹിച്ചോളാമെന്ന് പറഞ്ഞു.
ജോലിയെടുത്തിരുന്ന വര്‍ത്തമാനമത്രത്തില്‍ നിന്ന് ഈ പണം കണ്ടത്തെുക അസാധ്യമായിരുന്നു. അവര്‍ ദിവസവുമെഴുതുന്ന കുറിപ്പിന് മൂന്ന് പെസോയാണ് നല്‍കിയിരുന്നത്. സ്റ്റാഫ് ലേഖകന്‍ ഇല്ലാത്തപ്പോള്‍ മാത്രം എഴുതുന്ന മുഖപ്രസംഗത്തിന് നാല് പെസോയും. അതുകൊണ്ട് ജീവിച്ചുപോകാമെന്നേയുള്ളൂ. ഞാന്‍ പണം കടം മേടിക്കാന്‍ ശ്രമിച്ചെങ്കിലും മാനേജര്‍ ഞാന്‍ അപ്പോള്‍ തന്നെ അമ്പത് പെസോ കൂടുതലായി പറ്റിയിട്ടുണ്ടെന്ന് ഓര്‍മിപ്പിച്ചു. സുഹൃത്തുകളില്‍ ആര്‍ക്കുംതന്നെ  പണം കടംതരാനാവാത്തതില്‍ ഞാനാകെ സ്വയം പഴിച്ചു. പുസ്തകകടയുടെ തൊട്ടു ചേര്‍ന്ന കഫേ കൊളംബിയില്‍നിന്ന്, ഞാന്‍ പ്രായം ചെന്ന ഒരു കറ്റാലന്‍ അധ്യാപകനും പുസ്ത വില്‍പനക്കാരനുമായ ഡോന്‍ റാമോന്‍ വിന്‍യെസിനെ സമീപിച്ച് പത്ത് പെസോ വായ്പ ചോദിച്ചു. അദ്ദേഹത്തിന്‍െറ കൈയില്‍ ആറു പെസോയോ ഉണ്ടായിരുന്നുള്ളൂ. ആ രണ്ട് ദിവസത്തെ ലളിതമായ യാത്രയുണ്ടാക്കിയ സ്വാധീനം വിവരിച്ചു തീര്‍ക്കാന്‍ ഈ ദൈര്‍ഘ്യമേറിയതും കര്‍മനിരമായ ജീവിതം പോരാ എന്ന് അന്ന് എനിക്കോ, അമ്മയ്ക്കോ തീര്‍ച്ചയായും സങ്കല്‍പ്പിക്കാനാവുമായിരുന്നില്ല. ചിലപ്പോള്‍, ജീവിതത്തില്‍ എഴുപത്തഞ്ഞ് വര്‍ഷം പിന്നിടുമ്പോള്‍, ഒരു എഴുത്തുകാരന്‍ നിലയില്‍ ജീവിതത്തില്‍ ഞാനെടുത്ത എല്ലാ തീരുമാനത്തേക്കള്‍ പ്രധാനമായിരുന്നു അത്. ശരിക്കും ഇങ്ങനെയാണ് പറയേണ്ടത്: എന്‍െറ മൊത്തം ജീവിതത്തിലെയും ഏറ്റവും നിര്‍ണായക തീരുമാനമായിരുന്നു ആ യാത്ര എന്ന്.
പ്രായപൂര്‍ത്തിയാകും മുമ്പ്,  കഴിഞ്ഞപോയ കാലത്തിനേക്കാള്‍ ഭാവിയിലായിരിക്കും  നമുക്ക് താല്‍പര്യം. അതിനാല്‍ തന്നെ പട്ടണത്തെപ്പറ്റിയുള്ള എന്‍െറ ഓര്‍മകള്‍  ഗൃഹാതുരതായാല്‍ അന്ന് മഹത്വവല്‍ക്കരിക്കപ്പെട്ടിരുന്നില്ല. അവ എന്തായിരുന്നെന്നോ അതേ പോലെയാണ് ഞാന്‍ ഉള്‍ക്കൊണ്ടതും ഓര്‍മിച്ചതും. ജീവിക്കാന്‍ പറ്റിയ, എല്ലാവരും എല്ലാവരെയും പരസ്പരം അറിയുന്ന ഇടം, ചരിത്രാതീതകാലത്തെ മുട്ടപോലുള്ള മൃദുലവും വലുതുമായ വെള്ള കല്ലുകള്‍ നിരന്ന പരപ്പിന് മേല്‍ സുതാര്യമായി  ഒഴുകുന്ന നദിയുടെ തീരത്തായിരുന്നു പട്ടണം.  മഴ അവസാനിച്ച ഡിസംബംര്‍ സന്ധ്യകളില്‍ വായു വജ്രം പോലെയായിരിക്കും.  ആ വേളയില്‍,  നെവാദ ഡി സാന്‍റാ മാര്‍ത പര്‍വതശ്രേണിയും അതിന്‍െറ വെള്ള ശിഖരങ്ങളും നദിയുടെ മറുകരയില്‍ വാഴതോട്ടങ്ങള്‍ക്ക് തൊട്ടടുത്തത്തെിയതായി തോന്നും. അവിടെ നിന്നാല്‍, അര്‍വാക് ഇന്ത്യക്കാര്‍ ഉറുമ്പുകളെപ്പോലെ പര്‍വത  ചരിവുകളിലൂടെ നിരനിരയായി പോകുന്നു കാണാം; ഇഞ്ചി ചാക്കുകള്‍ പുറത്തേറ്റിയും, ജീവിതത്തോട് പൊരുത്തപ്പെടാന്‍ കൊക്കോയുടെ  ചെറിയ കണങ്ങള്‍ ചവച്ചും. വരണ്ടുണങ്ങിയ, ചുട്ടുപൊള്ളുന്ന തെരുവില്‍ നിന്ന് ഞങ്ങള്‍ മഞ്ഞ്കൊണ്ടുണ്ടാക്കിയ പന്തുകളെന്നമട്ടില്‍ യുദ്ധങ്ങള്‍ കളിച്ചു.  ഞാന്‍ ജനിച്ച ദിവസം പകല്‍  പണിയായുധങ്ങള്‍ തൊടാന്‍ പോലും പറ്റാത്ത വിധത്തില്‍ സൂര്യന്‍ ചുട്ടുപൊള്ളിച്ചിരുന്നതിനാല്‍ യുണൈറ്റഡ് ഫ്രൂട്ട് കമ്പനിയുടെ തീവണ്ടിപാളങ്ങളും ക്യാമ്പുകളും രാത്രിയിലാണ്  പണിതെന്ന് പലവട്ടം ഞാന്‍ കേട്ടിരുന്നു.
ബാറന്‍ക്വില്ലയില്‍ നിന്ന് അരാകാറ്റക്കയിലേക്ക് എത്താനുള്ള ഏക മാര്‍ഗം കൊളോണിയല്‍ കാലത്ത് അടിമത്തൊഴിലാളികളെ കൊണ്ട് കുഴിപ്പിച്ചെടുത്ത ഇടുങ്ങിയ കനാനലില്‍ കൂടിയുള്ള പഴകിപ്പൊളിഞ്ഞ മോട്ടോര്‍ബോട്ടാണ്്. സിയെനാഗ എന്ന വിശാലമായ ചതുപ്പും, മലിന വെള്ളവും കടന്ന്, നിഗൂഢ പട്ടണമായ സിയെനാഗയില്‍ എത്തണം. അവിടെനിന്ന്, രാജ്യത്ത് ഏറ്റവും മികച്ചതായി തുടങ്ങിയ നിത്യേനയുള്ള ട്രെയിനില്‍, വാഴതോട്ടങ്ങള്‍ക്കിടയിലുടെ, നിര്‍ത്താത്ത സ്റ്റോപ്പുകളും ചൂടില്‍ മുങ്ങിയ പൊടിപിടിച്ച ഗ്രാമങ്ങളും ഒഴിഞ്ഞ സ്റ്റേഷനുകളും കടന്നുള്ള ട്രെയിനിന്‍െറ യാത്രയുടെ അവസാന പാദത്തിലാണ് അരാക്കാറ്റക്കയിലത്തെുക. ഇതാണ്  കാര്‍ണിവലിന്‍െറ തലേന്ന്, 1950 ഫെബ്രുവരി 19 ശനിയാഴ്ച വൈകിട്ട് ഏഴിന് ഞാനും അമ്മയും തുടങ്ങിയ യാത്ര. ഒരു യുക്തിബോധമില്ലാത്ത പേമാരിയില്‍, വീട്ടിലത്തൊന്‍ മാത്രം തികയുന്ന,  പ്രതീക്ഷിച്ച വിലക്ക് വീടുവില്‍ക്കാനായില്ളെങ്കില്‍ പ്രായസത്തിലാക്കുന്ന 32 പെസോയുമായുള്ള യാത്രയുടെ തുടക്കം.
ആ രാത്രി വാണിജ്യവാതം അത്രയേറെ ശക്തമായിരുന്നതിനാല്‍, നദീതുറമുഖത്ത് വച്ച് ബോട്ടില്‍ കയറാനായി അമ്മയെ പറഞ്ഞു സമ്മതിപ്പിക്കാന്‍ എനിക്ക് പാടുപെടേണ്ടിവന്നു. അമ്മ വിവേകമതിയായിരുന്നു. യന്ത്രബോട്ട് എന്നത് ന്യൂ ഓറിലോണിലെ ആവിക്കപ്പലിന്‍െറ ചെറുരൂപമായിരുന്നു. പക്ഷേ, അതിന്‍െറ പെട്രോള്‍ മോട്ടോറുകള്‍ തട്ടിലുള്ള എല്ലാവരിലേക്കും ഉയര്‍ന്ന സന്നിജ്വരത്തിന്‍െറ തുള്ളിവിറയലുകള്‍ പകര്‍ന്നിരുന്നു. തൂക്ക്കിടക്ക പല തലങ്ങളില്‍ തൂക്കാനായി കൊളുത്തുകളുള്ള ചെറിയ സ്ഥലത്ത്, ആളുകള്‍ കൈമുട്ടുകള്‍കൊണ്ട് ഉന്തിതള്ളി തങ്ങളുടെ മുഴുവന്‍ ബാഗുകളുമായി ഇരിപ്പിടം കണ്ടത്തൊന്‍ ശ്രമിച്ച മര ബഞ്ചുകള്‍, വ്യാപാരചരക്കുകളുടെ ഭാണ്ഡങ്ങള്‍, കോഴിക്കുഞ്ഞുങ്ങള്‍ നിറഞ്ഞ കൊട്ടകള്‍, ജീവനുള്ള പന്നികള്‍ തുടങ്ങിയവയെല്ലാം അടങ്ങിയിരുന്നു. സൈനിക മഞ്ചങ്ങള്‍ ഉള്ള ശ്വാസം മുട്ടിക്കുന്ന കുറച്ച് കാബിനുകളുമുണ്ടായിരുന്നു.  അവ ഏല്ലായ്പ്പോഴും, യാത്രക്കിടെ അടിയന്തര സേവനം വാഗ്ദാനം ചെയ്ത പഴകിയ ഉടുപ്പുകളണിഞ്ഞ ചെറു വേശ്യകള്‍ കൈയടക്കിയിരുന്നു. ഒരു കാബിനും ഒഴിവില്ലാത്തിനാലും, കൈയില്‍ തൂക്ക്കിടക്കയില്ലാത്തിനാലും അമ്മയും ഞാനും ഉന്തിതളളി  ഇടനാഴിയുടെ മധ്യത്തില്‍, രണ്ട് ഇരുമ്പ് കസേരകള്‍ സംഘടിപ്പിച്ച്, രാത്രി അതില്‍ ചെലവഴിക്കാന്‍ തയാറെടുത്തു.
അമ്മ ഭയപ്പെട്ടതുപോലെതന്നെ ചണ്ഡവാതം മഗ്ദലേന നദി കടക്കുമ്പോള്‍ ഞങ്ങളുടെ സാഹസിക നൗകയെ വല്ലാതെ ഉലച്ചു. അഴിമുഖത്തിന്‍െറ സാമിപ്യത്താല്‍ നദി കടലിന്‍െറ  പ്രക്ഷുബ്ധത ഉള്‍ക്കൊണ്ടിരുന്നു.  കറുത്ത പുകയിലകൊണ്ടും പാക്കേജുകള്‍ പൊതിയാന്‍ ഉപയോഗിക്കുന്ന മോശം കടലാസുകൊണ്ടുമുണ്ടാക്കിയ വിലകൂറഞ്ഞ സിഗരറ്റുകള്‍ തുറമുഖത്ത് നിന്ന് ഞാന്‍ കുറേ വാങ്ങിയിരിന്നു. ആ ദിവസങ്ങളില്‍ ചെയ്തിരുന്നതുപോലെ, എന്‍െറ ഏറ്റവും വിശ്വസ്ത രക്ഷക പിശാചായ വില്യം ഫൂക്നര്‍ ആ സമയത്ത് "ലൈറ്റ് ഇന്‍ ആഗസ്റ്റില്‍' എഴുതിയതുപോലെ അവസാന അറ്റം വരെ വലിച്ച് തീരുമ്പോള്‍ അടുത്തതിന് തിരികൊളുത്തുന്ന രീതിയില്‍ പുകവലിക്കാന്‍ തുടങ്ങി, അമ്മ ട്രാകറ്റിനെ ഉറപ്പിക്കുന്ന ഭ്രമണഅക്ഷം പോലെയോ വായുവില്‍ വിമാനത്തെ പിടിക്കുന്നതുപോലെയോ തന്‍െറ ജപമാലിയില്‍ പിടിത്തമിട്ടു. ഒരിക്കലും തനിക്കുവേണ്ടിയിയായിരുന്നില്ല, തന്‍െറ പതിനൊന്ന് അനാഥര്‍ക്ക് സമൃദ്ധിയും ദീര്‍ഘായുസും നല്‍കണമെന്നുമായിരുന്നു അമ്മയുടെ എന്നത്തെയും പ്രാര്‍ഥന.
പ്രാര്‍ഥന എത്തേണ്ടടിത്ത് എത്തിയെന്നു തോന്നുന്നു. കാരണം ഞങ്ങള്‍ ചാനലിലേക്ക് പ്രവേശിച്ചപ്പോള്‍ മഴ നേര്‍ത്തു. എന്നാലും കൊതുകുകളെ അകറ്റാന്‍ മാത്രം ശക്തമായിരുന്നില്ല ആ സമയത്ത് കാറ്റ്. അപ്പോള്‍ അമ്മ ജപമാല മാറ്റിവച്ച്, ഞങ്ങള്‍ക്ക് ചുറ്റും ചലിക്കുന്ന പ്രക്ഷുബ്ധ ജീവിതങ്ങള്‍ നോക്കി  കുറേനേരം നിശബ്ദമായിരുന്നു.
ഒരു ഒതുങ്ങിയ കുടുംബത്തിലാണ് അമ്മ ജനിച്ചത്. എന്നാലും അല്‍പകാലം നീണ്ട, വാഴപ്പഴകമ്പനിയുടെ ശോഭയിലാണ് അമ്മ വളര്‍ന്നത്. അവിടെനിന്നുള്ളതായതിനാല്‍ കുറഞ്ഞ പക്ഷം സാന്‍റാ മാര്‍ത്തയിലെ കോളിഗിയോ ഡാ ലാ പ്രസന്‍റാസിയോന്‍ ഡി ലാ സാന്‍റിസിമാ വിര്‍ജേനല്‍ നിന്ന് ധനിക പെണ്‍കുട്ടിയുടെ  സ്കൂള്‍ വിദ്യാഭ്യാസം നേടാന്‍ അമ്മക്കായി. ക്രിസ്മസ് അവധിക്കാലത്ത് കൂട്ടുകാരികള്‍ക്കൊപ്പം ചിത്രത്തുന്നലുകളിലും, സേവനതല്‍പരതയോടെ ബസാറുകളില്‍ ക്ളാവികോഡ് വായിക്കുന്നതിലേര്‍പ്പെട്ടു. തോഴിയെപ്പോല്‍ ഒപ്പമുണ്ടായിരുന്ന ഒരമ്മായിക്കൊപ്പം അക്കാലത്തെ ശങ്കിത മനസ്കാരയ ആഭിജാത്യര്‍ നല്‍കിയ ശുദ്ധമായ നൃത്ത ക്്ളാസുകളില്‍ പങ്കെടുക്കുകയും ചെയ്തു. അറിയുന്ന എല്ലാവരും, തന്‍െറ മാതാപിതാക്കളുടെ ആഗ്രഹത്തിനു വിരുദ്ധമായി ടൗണ്‍ ടെലിഗ്രാഫ് ഓപ്പറേറ്ററെ വിവാഹം കഴിക്കുന്നവരെ ഒരു പ്രണയത്തിലും അമ്മ അകപ്പെട്ടിരുന്നില്ളെന്ന് ഉറപ്പു പറയും. അക്കാലം മുതലേയുള്ള അമ്മയുടെ ഏറ്റവും സ്പഷ്ടമായ  ഗുണം നര്‍മബോധവും, നീണ്ട ജീവിതത്തിനിടയില്‍ പതുങ്ങിയത്തെിയ വിപത്തുകള്‍ക്ക് പരാജയപ്പെടുത്താന്‍ അനുവദിക്കാത്ത ഉറച്ച നല്ല ആരോഗ്യവുമായിരുന്നു. അക്കാലം മുതല്‍ ഒട്ടും സംശയിക്കേണ്ടാത്ത  അവരുടെ ഏറ്റവും അത്ഭ്തപ്പെടുത്തുന്ന മികവ്  ഉജ്വലമായ സ്വഭാവ വൈശിഷ്ട്യമാണ്: ശരിക്കും സിഹംരാശിക്കാരി. ഇത് സ്വഭാവ വൈശിഷ്ട്യം അമ്മക്ക്  തന്‍െറ തറവാട്ട് ഭരണ അധികാരപരിധി ഏറ്റവും അകലെയുള്ള, ഏറ്റവും അപ്രതീക്ഷിത സ്ഥലങ്ങളിലെ ബന്ധുക്കളിലേക്കു പോലും നീളുന്നതിന് അനുവദിച്ചു. അടുക്കളയില്‍ അമരപ്പയറര്‍ കുടം തിളക്കുമ്പോള്‍, തന്നെ, ഒട്ടും പതിറിച്ചയില്ലാത്ത, പതിഞ്ഞ ശബ്ദത്തില്‍ അടുക്കളയില്‍ നിന്ന് നിയന്ത്രിക്കുന്ന ഒരുതരം ഗ്രഹസമാനസംവിധാനം പോലെയായിരുന്നു അത്.
യന്ത്രബോട്ടിലെ നിഷ്ഠൂരയായ്രയെ അക്ഷോഭ്യതയോടെ സഹിക്കുന്നത് കണ്ടപ്പോള്‍  ദാരിദ്ര്യത്തിന്‍െറ അനീതികളെ  ഇത്രമാത്രം വേഗത്തിലും വൈദഗ്ധ്യത്തിലും അമ്മക്ക്   എങ്ങനെ കീഴ്പ്പെടുത്താനാവുന്നെന്ന് ഞാന്‍ സ്വയം ചോദിച്ചു. ആ ഭയായനക രാത്രി ക്ഷമയുടെ നെല്ലിപ്പടി പരിശോധിച്ചിട്ടുണ്ടാവണം. ചോരയൂറ്റുന്ന കൊതുകുകള്‍, അസഹ്യമായ ചൂട്,യന്ത്രബോട്ട് കടന്നുപോകുമ്പോള്‍ ചെളിക്കുനകളില്‍ നിന്ന് ഉയരുന്ന മനംപിരട്ടുന്ന നാറ്റം, ആള്‍ക്കൂട്ടത്തിരിക്കിനിടയില്‍ ഇരിപ്പിടം കണ്ടത്തൊനാവതെ മുന്നോട്ടും പിന്നോട്ടും ആയുന്ന ഉറക്കമില്ലാത്ത യാത്രക്കാരുടെ ഭ്രാന്തുകള്‍-ഇതെല്ലാം ഏതൊരു അചഞ്ചലചിത്തനെയും ഇളക്കുന്നതായിരുന്നു. തന്‍െറ കസേരയില്‍ നിശ്ചലയായി ഇരുന്ന് അമ്മ ഇതെല്ലാം സഹിച്ചു. ഈ സമയത്ത് ആണുങ്ങളെപ്പോലെയോ, മനോലാസിനെയും പോലെ വേഷമിട്ട വിലക്കെടുക്കാവുന്ന പെണ്ണുങ്ങള്‍ അടുത്തുളള കാബിനുകളില്‍ കാര്‍ണിവലിന്‍െറ വിളവെടുപ്പിലായിരുന്നു. അതിലൊരാള്‍ അമ്മയുടെ കസേരക്ക് തൊട്ടുത്തുള്ള ക്യാബിനില്‍ നിന്നാണ് വ്യത്യസ്ത ഇടപാടുകാര്‍ക്കായി പലവട്ടം പ്രവേശിക്കുകയും പോകുകയും ചെയ്തുകൊണ്ടിരുന്നത്. ഞാന്‍ ചിന്തിച്ചത് അമ്മ അവളെ കണ്ടിട്ടില്ളെന്നതാണ്. എന്നാല്‍, ഒരു മണിക്കൂറിനുള്ളില്‍ നാലോ അഞ്ചോ തവണ അവള്‍ പുറത്തുവന്നപ്പോള്‍ അമ്മ അനുകമ്പയുടെ കണ്ണുകളാല്‍ അവള്‍ ഇടനാഴിയുടെ അറ്റത്ത് മറയുന്നവരെ പിന്തുടരുന്നത് ഞാന്‍ കണ്ടു.

 

"മോശം കാര്യങ്ങള്‍', ഒരു നിശ്വാസത്തോടെ അമ്മ പറഞ്ഞു. "ജീവിക്കാന്‍ വേണ്ടി മറ്റൊരു വഴിയുമില്ലാത്തവര്‍'.
ഇങ്ങനെയൊക്കെയാണ് അര്‍ദ്ധരാത്രിവരെയുളള കാര്യങ്ങളുടെ കിടപ്പ്. അസഹനീയമായ കുലുക്കവും, ഇടനാഴിയിലെ മങ്ങിയ വെളിച്ചവും വായന അസാധ്യമാക്കിയപ്പോള്‍ ഞാന്‍ അമ്മക്ക് സമീപമിരുന്ന് യോക്നാപടവ്ഫ കൗണ്ടിയിലെ അപകടചുഴികളില്‍ നിന്ന് മനസ് മോചിപ്പിക്കാന്‍ ശ്രമിച്ച് പുകവലിക്കാന്‍ തുടങ്ങി. ആ വര്‍ഷം, കാര്യമായി ഒന്നും പഠിക്കാതെ തന്നെ പത്രപ്രവര്‍ത്തനത്തിലൂം സാഹിത്യത്തിലും കൂടി ജീവിക്കാനുള്ള വരുമാനം കണ്ടത്തൊമെന്ന പ്രതീക്ഷയോടെ ഞാന്‍ സര്‍വകലാശാല വിട്ടിരുന്നു. ജോര്‍ജ് ബെര്‍ണാഡ്ഷാ എഴുതിയെന്ന് ഞാന്‍ വിശ്വസിക്കുന്ന ഒരു വാചകത്തില്‍ പ്രചോദിതനായിട്ടായിരുന്നു അത്്" വളരെ ചെറിയപ്രായത്തില്‍ തന്നെ സ്കൂളില്‍ പോകുന്ന വിദ്യാഭ്യാസം എനിക്ക് അവസാനിപ്പിക്കേണ്ടിവന്നു'. ഇതാരുമായിട്ടെങ്കിലും ചര്‍ച്ചചെയ്യാന്‍ കഴിയില്ളെന്ന് തോന്നിയയതിനാലും, എന്തുകൊണ്ട് എന്ന് വിശദീകരിക്കാനാവാത്ത  കാരണത്താലുമായിരുന്നു പഠിത്തം വിട്ടത്. ചിലപ്പോള്‍ എനിക്ക് മാത്രം ബാധകമായ കാരണങ്ങളായിരുന്നിരിക്കണം അത്.
ഇത്തരം ഒരു ഭ്രാന്ത് എന്നില്‍ അതീവ പ്രതീക്ഷ അര്‍പ്പിക്കുകയും,  കയ്യിലില്ലായിരുന്നെങ്കിലും വളരെയേറ പണം എനിക്ക് വേണ്ടി ചെലവഴിക്കുകയും ചെയ്യുന്ന മാതാപിതാക്കളെ ബോധ്യപ്പെടുത്തുന്നത് വെറും സമയം പാഴാക്കലായരുന്നു. തനിക്കില്ലാതിരുന്ന അക്കാമദിക് ബിരുദം ഭിത്തിയില്‍ തൂക്കുന്നത് ഒഴിച്ച് ബാക്കി ഏത് കാര്യത്തിലും അച്ഛന്‍ മാപ്പ് നല്‍കുമായിരുന്നു. ഞങ്ങള്‍ തമ്മില്‍ ആശയവിനിമയം തടസപ്പെട്ടിരുന്നു. വീട് വില്‍ക്കാന്‍ ഒപ്പം ചെല്ലണമെന്ന് ആവശ്യപ്പെട്ട് അമ്മ പ്രത്യക്ഷപ്പെടുന്നതിന് ഒരു വര്‍ഷം മുമ്പേ അദ്ദേഹത്തെ സന്ദര്‍ശിച്ച് കാര്യങ്ങള്‍ വിശദീകരിക്കണമെന്ന് എനിക്കുണ്ടായിരുന്നു. അമ്മ അര്‍ധരാത്രികഴിയും വരെ പഠനം ഉപേക്ഷിച്ച വിഷയം സൂചിപ്പിച്ചതേയില്ല.  പറയാനുള്ള ഉചിതമായ നിമിഷം വിശുദ്ധവെളിപാടെന്നപോല്‍  മനസിലാക്കി, യാത്രയുടെ യാഥാര്‍ഥ ഉദ്ദേശ്യം എന്ത് എന്ന് സംശരഹിതമായി എനിക്കുറപ്പുണ്ടായിരുന്ന അക്കാര്യം പറയാന്‍ തുടങ്ങി. യാത്ര തുടങ്ങുന്നതിന് മുമ്പ് ഉറക്കമില്ലാത്ത രാത്രികളിലെ ഏകാന്തകളില്‍  പക്വമാക്കിയിട്ടുണ്ടാവനിടയുള്ള രീതിയിലും ശബ്ദത്തിലും ചുരുങ്ങിയ വാക്കുകളിലാണ് അമ്മ തുടങ്ങിയത്.
"നിന്‍െറ പപ്പ വളരെ ദു:ഖിതനാണ്', അമ്മ പറഞ്ഞു.
അതാ, ഞാന്‍ വളരെയേറെ ഭയപ്പെട്ട ഒന്ന് സംഭവിക്കുകയായി. എന്നത്തെയും പോലെ, നമ്മള്‍ ഒട്ടും പ്രതീക്ഷിക്കാത്തപ്പോള്‍, നമുക്ക് എതിര്‍ക്കാന്‍ പോലും എറ്റാത്ത വിധത്തില്‍ സാന്ത്വന ശബ്ദത്തിലാണ് അമ്മ തുടങ്ങുക. ഉത്തരമറിയാമെങ്കിലും ഒരു മര്യാദക്കെന്ന മട്ടില്‍ ഞാന്‍ ചോദിച്ചു:
"അതെന്തിന്'?'
"കാരണം നീ നിന്‍െറ പഠിത്തം ഉപേക്ഷിച്ചത്'
. "ഞാനത് ഉപേക്ഷിച്ചിട്ടില്ല', ഞാന്‍ പറഞ്ഞു. "ഞാന്‍ കരിയര്‍ മാറ്റുക മാത്രമാണ് ചെയ്തത്'.
നല്ല ഒരു ചര്‍ച്ചയുടെ സാധ്യത അവരുടെ ഉത്സാഹം വര്‍ധിപ്പിച്ചു.
"അതേ കര്യം തന്നെയാണ് പറയുന്നത്, 'അവര്‍ പഞ്ഞു.
അത് നുണയാണെന്ന് അറിയാമായിരുന്നെങ്കിലും  ഞാന്‍ പറഞ്ഞു: "പപ്പയും പഠിത്തം നിര്‍ത്തിയിരുന്നു, വയലിന്‍ വായിക്കാനായി'
"അത് വേറെ കാര്യമാണ്'. വലിയ ചുറുചുറുക്കോടെ അമ്മ പറഞ്ഞു. "അദ്ദേഹം വയലിന്‍ വായിച്ചത് പാര്‍ട്ടികളിലും, പ്രേമസംഗീതത്തിനും മാത്രമാണ്. അദ്ദേഹം പഠിത്തം ഉപേക്ഷിച്ചിരുന്നുവെങ്കില്‍ അത് വയര്‍ നിറക്കാന്‍ മതിയായ പണമില്ലാത്തതിനാലാണ്. പക്ഷേ, ഒരു മാസത്തില്‍ താഴെ സമയംകൊണ്ട് അദ്ദേഹം ടെലിഗ്രാഫി പഠിച്ചു. അത് അന്നത്തെ നല്ല തൊഴിലാണ്, മറ്റെവിടേക്കാളും അര്‍ക്കാറ്റക്കയില്‍'.
"വര്‍ത്തമാന പത്രങ്ങളില്‍ എഴുതി ഞാനും ജീവിക്കാന്‍ പണം കണ്ടത്തെുന്നുണ്ട്', ഞാന്‍ പറഞ്ഞു.
"എന്നെ വിഷമിപ്പിക്കേണ്ട എന്നു കരുത പറയുന്നതാണ് അത്', അമ്മ പ്രതിവചിച്ചു. "പക്ഷേ, വളരെ ദൂരത്ത് നിന്ന് തന്നെ ആര്‍ക്കും നിന്‍െറ അവസഥയെന്താണെന്ന്  മനസിലാക്കാനാവും. പുസ്തകക്കടയില്‍ വച്ച് എനിക്ക് പോലും നിന്നെ കണ്ടപ്പോള്‍ തിരിച്ചറിയാനായില്ളെന്ന് വളരെ മോശം കാര്യമാണ്'.
"എനിക്കും നിങ്ങളെയും തിരിച്ചറിയാനായില്ല', ഞാന്‍ അമ്മയോട് പറഞ്ഞു.
"പക്ഷേ, അത് ഒരേ കാരണം കൊണ്ടല്ല', അമ്മയുടെ ഉത്തരം. "ഞാന്‍ കരുതിയത് നീ ഭിക്ഷക്കാരനാണെന്നാണ്'. അമ്മ എന്‍െറ പിഞ്ചിയ ചെരിപ്പിലേക്ക് നോക്കി പറഞ്ഞു:" നല്ല സോക്സ് പോലുമില്ല'.
"ഇതാണ് കൂടുതല്‍ സുഖകരം', ഞാന്‍ പറഞ്ഞു. രണ്ട് ഷര്‍ട്ടുകളും രണ്ട്് ജോടി ഷോര്‍ട്ടുകളുമുണ്ട്. ഒന്ന് ഉണക്കാനിടുമ്പോള്‍ മറ്റൊന്നിടുന്നു'ഒരാള്‍ക്ക് അതില്‍ കൂടുതല്‍ എന്തുവേണം?'
"അല്‍പം അന്തസ്'. അമ്മ പറഞ്ഞു. പക്ഷേ, അടുത്ത വാചകം ഉച്ചരിക്കുമ്പോള്‍ ശബ്ദംമൃദുവാക്കി മറ്റൊരു ഈണത്തിലാണ് പറഞ്ഞത് "ഞാനിത് നിന്നോട് പറയുന്നതിന് കാരണം ഞങ്ങള്‍ നിന്നെ സ്നേഹിക്കുന്നതുകൊണ്ടാണ്'.
"എനിക്കറിയാം' പക്ഷേ, എന്‍െറ സ്ഥാനത്താണെങ്കില്‍ ഇതേ കാര്യം തന്നെയല്ളേ അമ്മയും ചെയ്യുമായിരുന്നത്'.
"അല്ല' അമ്മ പറഞ്ഞു. "എന്‍െറ രക്ഷകര്‍ത്താക്കളെ ദു:ഖിപ്പിക്കുന്ന ഒന്നും ഞാന്‍ ചെയ്യില്ല'
തന്‍െറ വിവാഹത്തിന് കുടുംബത്തിലെ എതിര്‍പ്പുകളെ പിടിവാശിമൂലം അമ്മ മറികടന്നത് ഓര്‍ത്ത് പൊട്ടിച്ചിരിച്ച് ഞാന്‍  പറഞ്ഞു:
"എന്‍െറ കണ്ണില്‍ നോക്കി പറയാന്‍ ഞാന്‍ വെല്ലുവിളിക്കുന്നു.’
ഞാനെന്താണ് ചിന്തിക്കുന്നത് എന്ന് നല്ല വണ്ണം അറിയാവുന്നതിനാല്‍, നിഷ്പ്രഭയായ അമ്മ എന്നെ നോക്കുന്നത് ഒഴിവാക്കി.
"എന്‍െറ മാതാപിതാക്കളുടെ അനുഗ്രഹം ലഭിക്കുന്നവരെ ഞാന്‍ വിവാഹിതായിയല്ല', അമ്മ പറഞ്ഞു. "സമ്മതമില്ലായിരുന്നു എന്നതില്‍ നീ പറയുന്നത് ശരിയായിരിക്കാം, പക്ഷേ അവരുടെ അനുഗ്രഹം എനിക്കുണ്ടായിരുന്നു'.
അമ്മ സംഭാഷണം നിര്‍ത്തി. അതിനു കാരണം എന്‍െറ വാദങ്ങള്‍ അമ്മയെ പരാജയപ്പെടുത്തിയതായിരുന്നില്ല. അമ്മക്ക് കക്കൂസില്‍ പോകണമായിരുന്നു, അതിന്‍െറ വൃത്തിയില്‍ അത്ര വിശ്വാസമില്ലാത്തതിനാല്‍, കൂടുതല്‍ വൃത്തിയായ വേറെ സ്ഥലമുണ്ടോയെന്ന് ബോട്ട് ജീവനക്കാരനോട് ചോദിച്ചു. അദ്ദേഹവും ആ പൊതു കക്കൂസാണ് ഉപയോഗിക്കുന്നതെന്നായിരുന്നു വിശദീകരണം. കൊണാര്‍ഡിനെ അടുത്തിടെ വായിച്ചപോലെ അദ്ദേഹം ഉപസംഹരിച്ചു: ‘കടലില്‍ നമ്മളെല്ലാം തുല്യരാണ്'. എന്‍െറ അമ്മ തുല്യതയുടെ നിയമത്തിന്് വഴങ്ങി. ഞാന്‍ ഭയപ്പെട്ടതില്‍ നിന്ന് ഭിന്നമായി, അമ്മ പുറത്തുവന്നത് ചിരി അടക്കാനാവാതെയാണ്.
"നിനക്ക് സങ്കല്‍പിക്കാനാവുമോ',അമ്മ എന്നോട് ചോദിച്ചു" ഞാനൊരു പകര്‍ച്ചവ്യാധിയുമായി  തിരിച്ചുചെന്നാല്‍ നിന്‍െറ പപ്പയെന്ത് കരുതുമെന്ന്?'
അര്‍ധരാത്രി പിന്നിട്ട് അല്‍പം കഴിഞ്ഞപ്പോള്‍ ചതുപ്പിലെ പായലുകള്‍ ബോട്ടിന്‍െറ പ്രൊപ്പല്ലറുകളുടെ വേഗം കുറച്ചു. ബോട്ട് ഇടതൂര്‍ന്ന കണ്ടല്‍കാടുകളിലേക്ക് പാഞ്ഞുകയറിയതിനാല്‍ യാത്ര മൂന്നു മണിക്കൂര്‍ വൈകി. മിക്ക യാത്രക്കാരും കനാലിന്‍െറ വശങ്ങളില്‍ നിന്ന് തങ്ങളുടെ തൂക്ക്കട്ടിലിന്‍െറ ചരട്കൊണ്ട് കെട്ടി ബോട്ടിന്‍െറ സ്വതന്ത്രമാക്കാന്‍ ശ്രമിക്കേണ്ടിവന്നു. ചൂടും കൊതുകും അസഹനീയമായി. പക്ഷേ, അമ്മ ഞങ്ങളുടെ കുടുംബത്തില്‍ പ്രശസ്തമായ, നിമിഷങ്ങള്‍കൊണ്ട് സാധ്യമാകുന്ന ഇടവിട്ട പൂച്ചയുറക്കങ്ങളിലേക്ക് വീണു. അത് സംഭാഷണത്തിന്‍െറ ചരട് മുറിയാതെ വിശ്രമിക്കാന്‍ അവസരം നല്‍കി. ഞങ്ങള്‍ യാത്ര തുടര്‍ന്നപ്പോള്‍ ശുദ്ധവായു വീശാന്‍ തുടങ്ങി. അമ്മ ശരിക്കും ഉറക്കം വിട്ട് എഴുന്നേറ്റു.
"എന്തുവിധേനയും', ഒരു നിശ്വാസത്തോടെ അമ്മ പറഞ്ഞു: " പപ്പക്ക് എന്തെങ്കിലും ഉത്തരം എനിക്ക് നല്‍കണം'.
" അതെപ്പറ്റി ആകുലപ്പെടേണ്ട' ഞാന്‍ അതേ നിഷ്കളങ്കതയോടെ തുടര്‍ന്നു: "അടുത്ത ഡിസംബറില്‍  ഞാന്‍ തന്നെ ചെന്ന് കണ്ട് പപ്പയോട് കാര്യങ്ങള്‍ പറഞ്ഞോളാം'.
"അതിന് ഇനിയും പത്ത് മാസമുണ്ട്', അമ്മ പറഞ്ഞു.
"ശരി, പക്ഷേ എല്ലാത്തിനേക്കാളും സര്‍വകലാശാലയില്‍ എന്തെങ്കിലും ചെയ്യാന്‍ ഈ വര്‍ഷം ഇനി സാധിക്കില്ല',  ഞാന്‍ പറഞ്ഞു.
"നീ സര്‍വകലാശാലയില്‍ പോകുമെന്ന് ശരിക്കും സത്യം ചെയ്യുന്നോ?'
"ഞാന്‍ ഉറപ്പു പറയുന്നു'.  ആദ്യമായി അമ്മയുടെ ശബ്ദത്തില്‍ ഒരുതരം ആകുല ഞാന്‍ കണ്ടുപിടിച്ചു..
"എനിക്ക് നിന്‍െറ പപ്പയോട് നീ അനുകൂലമായി ഉത്തരം പറഞ്ഞതായി പറയാമോ?'
"വേണ്ട',അതായിരുന്നു എന്‍െറ വ്യക്തമായ ഉത്തരം. " പറയേണ്ട'.
അക്കാര്യത്തില്‍ നിര്‍ബന്ധിക്കാന്‍ അമ്മ ഏതെങ്കിലും മാര്‍ഗം തേടുമെന്ന് വ്യക്തമായിരുന്നു. പക്ഷേ അതിന് ഞാന്‍ അവസരം നല്‍കയില്ല.
"എന്നാല്‍ പിന്നെ എല്ലാ സത്യവും നേരിട്ട് തന്നെ പപ്പയോട് പറയുന്നതാവും നല്ലത്',  അമ്മ പറഞ്ഞു. "അപ്പോള്‍ വഞ്ചനയുടെ പ്രശ്നമുണ്ടാവില്ല'.
"ശരി', ഞാന്‍ ആശാസത്തോടെ പറഞ്ഞു, "അദ്ദേഹത്തോട് പറഞ്ഞോളൂ'.
ഞങ്ങള്‍ വിഷയം അവിടെ അവസാനിപ്പിച്ചു.  അമ്മയെ ശരിക്കറിയാത്ത ആരെങ്കിലുമാണെങ്കില്‍ അത് അവിടെ അവസാനിച്ചുവെന്ന് കരുതും. പക്ഷേ, ഇത് ഒന്ന് ശ്വാസം വിടാനുള്ള ഇടവേള മാത്രമാണ് അമ്മക്കെന്ന് എനിക്കറിയാം. അല്‍പ നേരത്തിനുശേഷം അമ്മ ഗാഢനിദ്രയിലമര്‍ന്നു.
ഒരു പതിഞ്ഞ കാറ്റ് കൊതുകുകളെ ഓടിച്ചകറ്റി. പൂക്കളുടെ സൗരഭ്യംപേറിയ പുതുകാറ്റ് നിറഞ്ഞു. അപ്പോള്‍ യന്ത്രംബോട്ട് കടത്ത് നൗകയുടേതായ മഹത്വം ആര്‍ജിച്ചു.
അപ്പോള്‍, എന്‍െറ കുട്ടിക്കാല മിത്തുകളിലൊന്നായ സിയെന്‍ഗ ഗ്രാന്‍ഡെ എന്ന വലിയ ചതുപ്പിലായിരുന്നു ഞങ്ങള്‍. പേരക്കുട്ടികള്‍ പാപ്പാലിലോ എന്ന് വിളിച്ചിരുന്ന, എന്‍െറ മുത്തശ്ശന്‍ കേണല്‍ നികോളാസ് റികാര്‍ഡോ മാര്‍ക്വേസ് മെജിയക്കൊപ്പം ഈ ചതുപ്പ് പലവട്ടം ഞാന്‍ കടന്നിട്ടുണ്ട്. അരക്കാറ്റക്കയില്‍ നിന്ന് ബറാന്‍ക്വില്ലയില്‍ താമസിക്കുന്ന, എന്‍െറ അച്ഛനെയും അമ്മയെയും സന്ദര്‍ശിക്കാന്‍ അദ്ദേഹം പോകുമ്പോള്‍ ഒപ്പം ഞാനുമുണ്ടാവും. "നീ ചതുപ്പിനെ ഭയപ്പെടേണ്ടതില്ല, പക്ഷേ, അതിനെ ബഹുമാനിക്കണം', അദ്ദേഹം എന്നോട് പറഞ്ഞിരുന്നു. ചിലപ്പോള്‍ കുളം പോലെയും മറ്റ് ചിലപ്പോള്‍ പ്രക്ഷുബ്ധമായ കടല്‍പോലെയുമുള്ള ചതുപ്പിന്‍െറ അപ്രവചനീയമായ ഭാവങ്ങളെപ്പറ്റിയാണ് അദ്ദേഹം പറഞ്ഞത്. മഴക്കാലത്ത് അത് പര്‍വതശ്രേണികളില്‍ നിന്ന് വരുന്ന പേമാരികളുടെ ദയാവായ്പിലായിരിക്കും. ഡിസംബര്‍ മുതല്‍ ഏപ്രില്‍ വരെ കാലാവസ്ഥ ശാന്തമായിരിക്കുമ്പോള്‍ വടക്കന്‍ കാറ്റ് രാത്രി സാഹിസത അനുഭവമാക്കുന്നവിധത്തില്‍ അത്രമേല്‍ ശക്തമായി ആഞ്ഞടിക്കും. എന്‍െറ താവഴിയിലെ മുത്തശ്ശി ടാരന്‍ക്വിലിന ഇഗ്റുറാന്‍ (മിന) പ്രഭാതം വരെ റിയോഫ്രിയോയുടെ തുരുത്തില്‍ അഭയം തേടേണ്ടിവന്ന ഒരു ഭീദിത യാത്രക്ക് ശേഷം ഒരിക്കലും അത്യന്തം അടിയന്തരാവശ്യമായ ഘട്ടത്തിലല്ലാതെ ചതുപ്പ് താണ്ടിയിരുന്നില്ല.
ഞങ്ങളുടെ ഭാഗ്യത്തിന് ആ രാത്രിയില്‍ ചതുപ്പില്‍ വെള്ളമുണ്ടായിരുന്നു. പ്രഭാതത്തിന് അല്‍പം മുമ്പ് ശുദ്ധവായു ശ്വാസിക്കാന്‍ ഞാന്‍ ചെന്നു നിന്ന, ബോട്ടിന്‍െറ അണിയത്തെ ജനലില്‍ കൂടി മീന്‍പിടുത്ത ബോട്ടുകളിലെ വെളിച്ചം വെള്ളത്തിലെ നക്ഷത്രങ്ങളെപോലെ തോന്നിപ്പിച്ചു. മീന്‍പിടുത്തക്കാര്‍ എണ്ണാന്‍ പറ്റാത്ത അത്രയുമുണ്ടായിരുന്നു. അദൃശ്യരായ മീന്‍പിടുത്തക്കാര്‍, തങ്ങള്‍ വിലകൊടുത്തുപയോഗിക്കുന്ന ഫോണ്‍ വിളിക്കുന്നതുപോലെയായിരുന്നു സംസാരിച്ചത്. അവരുടെ ശബ്ദങ്ങള്‍ ചതുപ്പിന്‍െറ അതിര്‍ത്തികളില്‍ ഭയാനകമായ പ്രതിധ്വനികളുണ്ടാക്കി. പര്‍വതശ്രേണിയുടെ ബാഹ്യരൂപം കാണാനായി ബോട്ടിന്‍െറ വശങ്ങളിലെ ഇരുമ്പുവേലിയില്‍ ചാഞ്ഞപ്പോള്‍ ഗൃഹാതുരതയുടെ ആദ്യ പ്രഹരം അത്ഭുതപ്പെടുത്തും വിധത്തില്‍ എന്നെ പിടികൂടി.
******
ഇതുപോലൊരു രാത്രിയില്‍ സിയെന്‍ഗ ഗ്രാന്‍ഡെ കടക്കുമ്പോള്‍ പാപ്പാലിലോ കാബിനില്‍ എന്നെ ഉറക്കി കിടത്തി ബാറിലേക്ക്പോയി. സമയമെത്രയാണെന്ന അറിയില്ല, തുരുമ്പിച്ച ഫാനിന്‍െറ കിരുകിരിപ്പിനും ലോഹപലകകളുടെ പടാപടാ ശബ്ദത്തിനുമപ്പുറമുള്ള ഒച്ചകള്‍ എന്നെ ഉണര്‍ത്തി. അഞ്ച് വയസിലേറെയില്ലാത്ത ഞാന്‍ ഭയവിഹ്വലനായി. എന്നാല്‍, പെട്ടന്ന് തന്നെ നിശബ്ദത പരന്നതിനാല്‍, ഞാന്‍ അത് സ്വപ്നമായിരിക്കുമെന്ന് കരുതി. രാവിലെ, ഞങ്ങള്‍ സിയെന്‍ഗയിലെ കപ്പല്‍തുറമുഖത്ത് എത്തിയപ്പോള്‍, മുത്തശ്ശന്‍ നിന്നുകൊണ്ട് തന്‍െറ നിവര്‍ന്ന കത്തിയാല്‍ മുഖംവടിക്കുകയായിരുന്നു. തുറന്ന് കിടന്ന വാതിലിന്‍െറ ചട്ടയില്‍ കണ്ണാടി തൂങ്ങിക്കടിന്നു. ഓര്‍മ കൃത്യമാണ്: മുത്തശ്ശന്‍ ഷര്‍ട്ടിട്ടില്ല. പക്ഷേ വിശാലവും വലിയ പച്ച വരകളുമുള്ള അനശ്വരമായ ഇലാസ്റ്റിക് തോള്‍ക്കച്ചയിട്ടിട്ടണ്ട്. മുഖം വടിക്കുമ്പോള്‍ മുത്തശ്ശന്‍, ഇപ്പോള്‍ പോലും ആദ്യ നോട്ടത്തില്‍ തന്നെ എനിക്ക് തിരിച്ചറിയാനാവുന്ന, വലതു കൈയില്‍ കാക്കയുടെയും നാവികന്‍െറ പച്ചകുത്തിയ, നിരവധി കട്ടി സ്വര്‍ണ മാലകളും, രണ്ടുകൈയിലും സ്വര്‍ണ ബ്രേസ്ലെറ്റുകളുകളും വളകളും അണിഞ്ഞ ഒരാളുമായി സംസാരിക്കുകയായിരുന്നു. വസ്ത്രമണിഞ്ഞ ഞാന്‍ കിടക്കയില്‍ ഇരുന്ന്, ബൂട്ടുകള്‍ കാലിലണിയുമ്പോള്‍ അയാള്‍ മുത്തശ്ശേനാട് പറഞ്ഞു:
" ഒട്ടും സംശയമില്ല കേണല്‍,. അവര്‍ ചെയ്യാനാഗ്രഹിച്ചത് നിങ്ങളെ വെള്ളത്തില്‍ എറിയാനാണ്'.
മുത്തശ്ശന്‍ പുഞ്ചിരിച്ചു. മുഖംവടിക്കുന്നത് നിര്‍ത്താതെ, തന്‍െറ പതിവ് ഗര്‍വോടെ മറുപടി പറഞ്ഞു:
"അവരതിന് തുനിയാതിരുന്നത് അവര്‍ക്ക് നന്നായി'.
അപ്പോള്‍ മാത്രമാണ് തലേ രാത്രിയിലെ ഒച്ചപ്പാടുകള്‍ എന്തെന്ന് മനസിലായത്. മുത്തശ്ശനെ ആരെക്കെയോ ചതുപ്പിലെറിയാന്‍ ശ്രമിച്ചുവെന്ന ധാരണ എന്നെ പിടിച്ചുലച്ചു.
ഈ വിശദീകരിക്കാനാവത്ത അനുഭവഅധ്യായത്തിന്‍െറ ഓര്‍മകള്‍ അമ്മക്കൊപ്പം വീട് വില്‍ക്കാന്‍ പോയ ദിനത്തില്‍ അപ്രതീക്ഷിതമായി പുലര്‍കാലത്ത് കടന്നുവന്നു. സൂര്യന്‍െറ ആദ്യ കിരണങ്ങളില്‍ പര്‍വതത്തിലെമഞ്ഞ് നീലനിറത്തില്‍ തിളങ്ങി. ചാനലില്‍ ബോട്ട് എടുത്ത താമസം പൂര്‍ണ പകല്‍വെളിച്ചത്തില്‍ കടലിനെ ചതുപ്പുമായി വേര്‍തിരിക്കുന്ന തിളങ്ങുന്ന മണലുകളുടെ നേര്‍ത്ത വരമ്പിനെ വ്യക്തമായി കാണിച്ചുതന്നു. അവിടെ മീന്‍പിടുത്തക്കാരായ ഗ്രാമീണര്‍ തങ്ങളുടെ വല ഉണക്കാന്‍ ഇട്ടിരുന്നു. മെലിഞ്ഞ, അഴക്കുപുരുണ്ട കുട്ടികള്‍ തുണികള്‍കൊണ്ട് നിര്‍മിച്ച പന്തുകൊണ്ട് കാല്‍പന്തുകളിക്കുകയായിരുന്നു.  സെമയത്തിന് ഡൈനാമിറ്റ് എറിയാന്‍ കഴിയാതെ പോയതിനാല്‍ കൈ തകര്‍ന്ന നിരവധി മീന്‍പിടുത്തക്കാരെ തെരുവില്‍ കണ്ടത് ഞെട്ടിച്ചു. യന്ത്രബോട്ട് നീങ്ങുമ്പോള്‍ അവര്‍ക്ക് നേരെ യാത്രക്കാര്‍ ഞൊട്ടിത്തെറിപ്പിച്ച നാണയങ്ങള്‍ക്കായി കുട്ടികള്‍ മുങ്ങാന്‍ കുഴിയിട്ടു.

സിയെന്‍ഗ പട്ടണത്തിനില്‍ അല്‍പം മാറി സാംക്രമിക രോഗങ്ങളുള്ള ചെളിപ്രദേശത്ത് യന്ത്രബോട്ട് നങ്കൂരമിടുമ്പോള്‍ ഏഴ് മണിയായിരുന്നു. കാല്‍മുട്ട് വരെ ചെളിപുരണ്ട ചുമട്ടുകാരുടെ സംഘം കൈയില്‍ പിടിച്ച് ഞങ്ങളെ കപ്പല്‍തുറമുഖത്തേക്ക് പിടിച്ചുകയറ്റി. ചെളിക്കുണ്ടിലെ പറഞ്ഞറിയിക്കാനാവാത്തവിധം പേരാടിക്കുന്ന തുര്‍ക്കി പ്രാപ്പിടിയന്‍മാരുടെ ഇരുണ്ടുമറിച്ചലുകള്‍ക്കിടയിലൂടെ ഞങ്ങള്‍ നീങ്ങി. ഞങ്ങള്‍ തുറമുഖത്തിലെ മേശക്കരികില്‍ ഇരുന്ന് സ്വാദിഷ്ടമായ മോജാര മീനുകളും, വറുത്ത പച്ചവാഴക്ക കക്ഷണങ്ങളുമായി  തിരക്കില്ലാതെ പ്രാതല്‍ കഴിക്കുമ്പോള്‍, അമ്മ തന്‍െറ വ്യക്തിപരമായ യുദ്ധത്തിലെ ആക്രമണം തുടങ്ങി.
"ശരി, എല്ലാത്തിനുമായി ഒറ്റത്തവണ പറയൂ', നേരെ നോക്കാതെ അമ്മ ആവശ്യപ്പെട്ടു. " ഞാനെന്താണ് നിന്‍െറ പപ്പയോട് പറയേണ്ടത്'
ഞാന്‍ ചിന്തിക്കാന്‍ അല്‍പ സമയം നേടാന്‍ ശ്രമിച്ചു.
"എന്തിനെപ്പറ്റി?'
"അദ്ദേഹം ശ്രദ്ധിക്കുന്ന ഏക കാര്യത്തെപ്പറ്റി'. അസ്വസ്ഥതയോടെ അമ്മ പറഞ്ഞു. "നിന്‍െറ പഠനം'.
എന്‍െറ ഭാഗ്യത്തിന് ഞങ്ങളുടെ സംഭാഷണത്തിലെ തീവ്രത കണ്ട് എന്താണ് കാര്യമെന്നറിയാന്‍ സമീപത്ത് ഭക്ഷണം കഴിച്ചുകൊണ്ടിരുന്നയാള്‍ ഇടപെട്ടു. അമ്മയുടെ ഉടനെയുള്ള പ്രതികരണം എന്നെ ഭയപ്പെടുത്തുകമാത്രമല്ല ഒട്ടാകെ ആശ്ചര്യപ്പടുത്തുകയും ചെയ്തു.  സ്വന്തം സ്വകാര്യ ജീവിതത്തില്‍ ആര്‍ക്കും തുറന്നുകൊടുക്കാത്ത ഒരാളായിരുന്നു അമ്മ.
"അവന് എഴുത്തുകാരനാകണം', അമ്മ പറഞ്ഞു.
"നല്ല എഴുത്തുകാരന് നന്നായി പണമുണ്ടാക്കാനാകും', ആ മനുഷ്യന്‍ എല്ലാ ഗൗരവത്തോടെയും പറഞ്ഞു", "മറ്റെന്തിനുമപ്പറും സര്‍ക്കാരിന് വേണ്ടിയാണ് പണിയെടുക്കുന്നതെങ്കില്‍'.
അമ്മയുടെ ഗുണദോഷവിവേകമാണോ അതോ അപ്രതീക്ഷിതമായി ഇടപെട്ടയാള്‍ മുന്നോട്ടുവച്ച വാദമുഖങ്ങളോടുള്ള ഭയം മൂലമാണോ എന്നറിയില്ല, രണ്ടു പേരും എന്‍െറ തലമുറയുടെ അപ്രചവനീതയയെപ്പററി സഹതപിക്കുന്നതിലും തങ്ങളുടെ ഗൃഹാതുര ഓര്‍മകള്‍ പങ്കുവയ്ക്കുന്നതിലും ആ സംഭാഷണം എത്തി. അവസാനം പരസ്പരം പരിചിതരായ ചിലരുടെ പേരുകള്‍ ചികഞ്ഞതിന്‍െറ ഫലമായി അവര്‍ കോട്സ്, ഇക്വാറിയന്‍ വംശവഴികളില്‍ രണ്ടിലൂടെയും പരസ്പരം ബന്ധുക്കളാണെന്ന് അമ്മയും അയാളും കണ്ടത്തെി. അക്കാലത്ത് കരിബിയന്‍ തീരത്ത് കണ്ടമുട്ടന്ന മൂന്നില്‍ രണ്ടുപേരും അങ്ങനെതന്നെയായിരുന്നു താനും. പക്ഷേ, അമ്മയിത് എപ്പോഴും അസാധാരണ സംഭവമായി ആഘോഷിച്ചു.
ഞങ്ങള്‍ റെയില്‍വേ സ്റ്റേഷനിലേക്ക് വിക്റ്റോറിയന്‍ ഒറ്റക്കുതിര വണ്ടിയില്‍ നീങ്ങി. ലോകത്ത് മറ്റെല്ലായിടത്തും കുറ്റിയറ്റ ഐതിഹാസിക റെയില്‍ പാതയില്‍ ശേഷിക്കുന്ന അവസാന കണ്ണിയാണ് ഇവിടുത്തേത്.അമ്മ തുറമുഖത്തെ ചെളിക്കുണ്ട് മുതല്‍ ചക്രവാളത്തിലേക്ക് നീങ്ങുന്ന, നൈട്രേറ്റ് മൂലം തരിശായ സമതലങ്ങളിലേക്ക്  നോക്കി ചിന്തയിലാണ്ടു. എന്നെ സംബന്ധിച്ച് ഇത് ചരിത്രസ്ഥലമണ്: ഒരിക്കല്‍, എനിക്ക് മൂന്നോ, നാലോ വയസുള്ളപ്പോള്‍ കൈയില്‍ പിടിച്ച് മുത്തശ്ശന്‍ എന്നെ ചുട്ടുപൊള്ളുന്ന തരിശ്ഭൂമിയിലൂടെ എവിടേക്കാണ് പോകുന്നത് എന്നു പറയാതെ വേഗം നടന്നു. ഒടുവില്‍ പച്ചനിറവെള്ളം പതഞ്ഞുപൊന്തിക്കിടന്ന വിശാലപരപ്പിന്  അഭിമുഖമായി ഞങ്ങള്‍ നിന്നു. അവിടെ മുങ്ങിചത്ത മുഴുവന്‍ കോഴികളുടെയും ലോകം  ഒഴുകി നടന്നു.
"ഇതാണ് കടല്‍', മുത്തശ്ശന്‍ പറഞ്ഞു.
മാന്ത്രികസ്വാധീനത്തില്‍നിന്ന് മോചിതനായി, ഞാന്‍ മറുതീരത്ത് എന്താണെന്ന് ചോദിച്ചു. അതിന് ഒരു നിമിഷം പോലുമെടക്കാതെ മുത്തശ്ശന്‍ പറഞ്ഞു:
"മറുവശത്ത് ഒരു തീരവുമില്ല''.
ഇന്ന്, പല കടലുകളുടെ തീരവും മറുതീരവും കണ്ടശേഷവും ഇപ്പോഴും ഞാന്‍ ചിന്തിക്കുന്നത് അതാണ് മുത്തശ്ശന്‍െറ എന്നത്തെയും ഏറ്റവും വലിയ അഭിപ്രായ പ്രകടനം എന്നാണ്.  ഒരു വിധത്തിലും, കടലിനെപ്പറ്റിയുള്ള ആദ്യകാല സങ്കല്‍പങ്ങള്‍ ഒന്നുതന്നെ, അത്യധികം മലിനമായ വെളളം നിറഞ്ഞ കടലുമായോ നൈട്രേറ്റ് ഘനപാളികള്‍ നിറഞ്ഞ, ചീയുന്ന കണ്ടല്‍ ചെടികളുടെ ശിഖരങ്ങള്‍ വീണ, കക്കകളുടെ കടുത്ത നാറ്റം വീശുന്ന, നടത്തം അസാധ്യമായ കടല്‍ത്തീരവുമായോ ഒത്തുപോകുന്നതായിരുന്നില്ല. അത് ഭയനാകമായിരുന്നു.
സിയെന്‍ഗയിലെ കടലിനെപ്പറ്റി അമ്മയക്കും അതേ അഭിപ്രായമാണ് ഉണ്ടായിരുന്നിരിക്കുക. കുതിര വണ്ടിയുടെ ഇടതുവശത്തായി കടല്‍ കണ്ട നിമിഷം അമ്മ നിശ്വാസത്തോടെ പറഞ്ഞു
"റിയോഹാച്ചയിലേതുപോലൊരു കടല്‍ വേറൊന്നില്ല'.
ആ സമയത്ത് ഞാന്‍ അമ്മയോട് മുങ്ങിച്ചത്തകോഴിക്കുഞ്ഞുങ്ങളുടെ ഓര്‍മ പറഞ്ഞു. എല്ലാ മുതിര്‍ന്നവരെയും പോലെ അതെന്‍െറ കുട്ടിക്കാല ഭ്രമകല്‍പനയാണെന്നായിരുന്നു അമ്മയുടെ മറുപടി. പിന്നീട് വഴിയിലെ ഓരോ സ്ഥലത്തെയും പറ്റിയുള്ള ചിന്തയില്‍ അമ്മ മുഴുകി. നിശബ്ദതകളിലെ മാറ്റത്തിലൂടെ അവയെപ്പറ്റി എന്താണ് അമ്മ ചിന്തിക്കുന്നത് എന്ന് എനിക്കറിയാമയിരുനനു. ഞങ്ങള്‍ റെയില്‍ പാളത്തിന് അപ്പുറമുള്ള  ചുവന്നതെരുവിലൂടെ നീങ്ങി. ചായംപൂശാത്ത വീടുകളുടെ അഴുക്കുപിടിച്ച മേല്‍ക്കൂരകളില്‍നിന്ന് ഞാത്തിയിട്ട് വളയങ്ങളില്‍ ഇരുന്ന പാരാംമാരിബോയില്‍ നിന്നുള്ള പഴയ തത്തകള്‍ തങ്ങളുടെ ഇടപാടുകാരെ പോര്‍ച്ചുഗീസ് ഭാഷയില്‍ വിളിച്ചു. തീവണ്ടി എഞ്ചിനുകള്‍ വെള്ളം എടുക്കുന്ന സ്ഥലവും ദേശാടനപക്ഷികളും കൂട്ടംതെറ്റിയ കടല്‍ക്കാക്കളും ഉറങ്ങുന്ന താഴികക്കുടങ്ങളും കടന്നു ഞങ്ങള്‍ നീങ്ങി. നഗരത്തില്‍ കടക്കാതെ അതിന്‍െറ അഗ്രത്തിലൂടെയായിരുന്നു യാത്ര. പക്ഷേ ഞങ്ങള്‍ വിശാലമെങ്കിലും ഒഴിഞ്ഞ തെരുവുകളും പഴയ മനോഹരങ്ങളായ, നിലംമുതല്‍ മേല്‍ക്കൂരവരെ പൊക്കമുള്ള ജനലുകളമുള്ള ഒറ്റനില കെട്ടികങ്ങളും കണ്ടു. അവിടെ പിയാനോകളില്‍ ഒരിക്കലും അവസാനിക്കാത്ത പരിശീലനം രാവിലെ തുടങ്ങിയിരുന്നു. നിനച്ചിരിക്കാതെ അമ്മ കൈചൂണ്ടി.
"നോക്കൂ', അമ്മ പറഞ്ഞു, ‘അവിടെയാണ് ലോകം അവസാനിക്കുന്നത്'.
 ചൂണ്ടവിരല്‍ നീട്ടിയിടത്തേക്ക് ഞാന്‍ നോക്കിയപ്പോള്‍ സ്റ്റേഷന്‍ കണ്ടു. തൊലികള്‍ നീക്കിയ മരം കൊണ്ടുണ്ടാക്കിയ കെട്ടിടം, ചരിഞ്ഞ തകര മേല്‍ക്കൂര, നീണ്ട മട്ടുപ്പാവുകള്‍. മുന്നില്‍ വരണ്ട, ഇരുനൂറിലേറെ പേരെ പോലും ഉള്‍ക്കൊള്ളാനാവാത്ത ചെറിയ ചത്വരം. അവിടെയാണ് 1928 ല്‍ സൈന്യം എണ്ണമില്ലാത്തത്രയും വാഴപ്പഴകമ്പനി തൊഴിലാളികളെ കൊലപ്പെടുത്തിയത്. അന്നതില്‍ പങ്കാളിയായതുപോലെ എനിക്കാ സംഭവം അറിയാം. എനിക്ക് ഓര്‍മ വച്ച നാള്‍ മുതല്‍ മുത്തശ്ശന്‍ ഒരായിരം വട്ടം ആവര്‍ത്തിക്കുകയും ഉരുവിടുകയും ചെയ്തതുവഴി ഞാനത് കേട്ടിട്ടുണ്ട്: സമരം ചെയ്യുന്ന തൊഴിലാളികള്‍ നിയമലംഘക സംഘമാണെന്ന് ഒരു സൈനികകന്‍ ഉത്തരവ് വായിക്കുന്നു: ചത്വരത്തില്‍ നിന്ന് ഒഴിഞ്ഞു പോകാന്‍ അഞ്ചുമിനിറ്റ് സമയം ഓഫീസര്‍ നല്‍കിയ ശേഷവും ചുട്ടുപൊട്ടുള്ള സൂര്യന് കീഴില്‍ മൂവായിരം പുരുഷന്‍മാര്‍, സ്ത്രീകള്‍ കുട്ടികള്‍ എന്നിവര്‍ നിശ്ചലരായി ഇരിക്കുന്നു. വെിടവയ്ക്കാന്‍ ഇത്തരവ്.ഘടഘടാരവം മുഴക്കി യന്ത്രതോക്കുകള്‍ വെള്ള-തീ തുപ്പുന്നു. പരിഭ്രാന്തരായ ആള്‍ക്കൂട്ടം കെണിയില്‍പെട്ടപോലെ. അല്‍പാല്‍പമായി വെടിയുണ്ടകളുടെ അലംഭാവമില്ലാത്ത, അലംഘനീയമായ കത്രികള്‍ അവരുടെ എണ്ണത്തെ  അരിഞ്ഞുവീഴ്ത്തുന്നു.
സിയെന്‍ഗയില്‍ ഒമ്പതുമണിക്ക് എത്തുന്ന ട്രെയിന്‍ യന്ത്രബോട്ടിലെയും, പര്‍വതശ്രേണികളില്‍ നിന്ന് വന്ന യാത്രക്കാരെയും കയറ്റി, യാത്രതുടങ്ങി കാല്‍മണിക്കൂറിനുള്ളില്‍ വാഴപ്പഴ മേഖലയിലുടെ ഉള്ളിലേക്ക് നീങ്ങും. ഞാനും അമ്മയും എട്ട് കഴിഞ്ഞപ്പോള്‍ സ്റ്റേഷനിലത്തെിയിരുന്നെങ്കിലും ട്രെയിന്‍ താമസിച്ചിരുന്നു. ട്രെയിന്‍ എത്തിയപ്പോഴും ഞങ്ങള്‍ മാത്രമായിരുന്നു ഏക യാത്രക്കാര്‍. ഒഴിഞ്ഞ കമ്പാര്‍ട്ട്മെന്‍റില്‍ കയറിയുടന്‍ അമ്മ അത് തിരിച്ചറിഞ്ഞു. ഇതില്‍ ആനന്ദം നിറഞ്ഞ നര്‍മത്തോടെ അമ്മ ആശ്ചര്യത്തോടെ പറഞ്ഞു:
"എന്തൊരു ആഡംബരം! മുഴുവന്‍ ട്രെയിനും നമുക്ക് രണ്ടുപേര്‍ക്കും വേണ്ടി മാത്രം'.


വിവ: ആര്‍.കെ. ബിജുരാജ്
Marques pathippu
Madhyamam weekly 2014 April 30

മിന്നല്‍ ചാരുതയില്‍ ഒരു ആത്മകഥനം

ആര്‍.കെ. ബിജുരാജ്

കാലുകളില്‍ ചിറകുകള്‍ തുന്നിച്ചേര്‍ത്ത് മിന്നല്‍വേഗത്തില്‍ പായുന്ന കറുത്തകുതിരയാണ് ഉസൈന്‍ ബോള്‍ട്ട്. ഭൂമിയില്‍ ഏറ്റവും വേഗതയുള്ള മനുഷ്യന്‍. എളുപ്പം ആര്‍ക്കും തകര്‍ക്കാന്‍ കഴിയാത്ത ലോക റെക്കോഡുകള്‍ സ്വന്തംപേരില്‍ എഴുതിച്ചേര്‍ത്തയാള്‍. ബെയ്ജിങ്,  ലണ്ടന്‍ ഒളിമ്പിക്സുകളില്‍ 100, 200, 4x100 മീറ്റര്‍ റിലേ മത്സരങ്ങളിലായി ആറു സ്വര്‍ണമെഡലുകള്‍ നേടിയ അജയ്യന്‍.‘ലൈറ്റ്നിങ് ബോള്‍ട്ടി’ന്‍െറ  മോഹിപ്പിക്കുന്ന ജീവിത വിജയമാണ് ‘ഫാസ്റ്റര്‍ ദാന്‍ ലൈറ്റ്നിങ്’ എന്ന ആത്മകഥ.
2009 ഏപ്രില്‍ 29ന് ജമൈക്കയിലെ വിനിയാര്‍ഡ് ടോളില്‍ ‘ഹൈവേ 2000’ത്തില്‍ നടക്കുന്ന ഒരു വാഹനാപകടത്തില്‍ നിന്നാണ് ബോള്‍ട്ട് തന്‍െറ കഥ പറഞ്ഞു തുടങ്ങുന്നത്. അതിവേഗം പാഞ്ഞ ബി.എം.ഡബ്ള്യൂ എം3 റോഡില്‍ തലകുത്തനെ മറിഞ്ഞുതകരുന്നു. കാലില്‍ മുറിവുമായി പുറത്തിറങ്ങുന്ന ബോള്‍ട്ട് തിരിച്ചറിയുന്നു- ദൈവം തന്നെ ഈ ഭൂമിയിലേക്ക് നിയോഗിച്ചിരിക്കുന്നത് ഓടാനാണെന്ന്.
27 വയസ്സുകാരനായ ബോള്‍ട്ടിന്‍െറ ജീവിതം തുടങ്ങുന്നത് ജമൈക്കയിലെ ട്രെലവനി എന്ന ചെറുപട്ടണത്തില്‍ കോക്സത്തെ് എന്ന ഗ്രാമത്തിലാണ്. ജമൈക്കന്‍ സവിശേഷതകള്‍ നിറഞ്ഞ ഒരു സാധാരണ കുടുംബം. പലചരക്ക് കടക്കാരനായ അച്ഛന്‍ വാടകക്കെടുത്ത ഒറ്റനില വീട്ടിലാണ് ജീവിതം. തിരക്കൊട്ടുമില്ലാത്ത പ്രദേശം. കര്‍ഷരുടെ നാട്. വല്ലപ്പോഴും വരുന്ന വാഹനങ്ങള്‍. തെരുവുകളില്‍ നിറയെ കളിയും ചിരിയും.  ഗ്രാമത്തില്‍ പട്ടിണിയുണ്ടായിരുന്നില്ല. അവിടെ സമൃദ്ധമായി വളര്‍ന്നിരുന്ന പഴം-പച്ചക്കറികള്‍ കഴിച്ച് സമ്പന്നമല്ളെങ്കിലും അല്ലലില്ലാത്ത ജീവിതം. ബോള്‍ട്ടിന്‍െറ ബാല്യകാല സ്മരണയില്‍ ഗ്രാമം ഇങ്ങനെ പച്ചച്ച് നിറയുന്നു.
മറ്റൊരിടത്ത് ജീവിതത്തെപ്പറ്റി ഇങ്ങനെ പറയുന്നു: ‘എനിക്ക് സാദിഖി എന്ന ഇളയ സഹോദരനും ക്രിസ്റ്റിന എന്ന മൂത്ത ചേച്ചിയുമുണ്ട്. ഞങ്ങളെല്ലാം വ്യത്യസ്ത അമ്മമാര്‍ക്ക് ജനിച്ചവരായിരുന്നു. കേള്‍ക്കുമ്പോള്‍ മറ്റുള്ളവര്‍ക്ക് അമ്പരപ്പ് തോന്നാം. പക്ഷേ, ഇതായിരുന്നു ജമൈക്കയിലെ കുടുംബജീവിതം. അച്ഛന് വേറെയും രണ്ടുമക്കളുണ്ടായിരുന്നു. അമ്മയും അച്ഛനും വിവാഹിതരാകുന്നത് എനിക്ക് 12 വയസ്സുള്ളപ്പോഴാണ്’.  ബോള്‍ട്ട് ഈ ആത്മകഥനത്തില്‍ വരച്ചിടുന്നത് മലയാളികള്‍ക്ക് പെട്ടെന്ന് മനസ്സിലാക്കാന്‍ കഴിയാത്ത, നെറ്റിയില്‍ ചുളിവുവീഴ്ത്തുന്ന ആഫ്രിക്കന്‍ ജീവിത സമസ്യകളാണ്. ക്രിസ്ത്യന്‍ വിശ്വാസവും (അമ്മ സെവന്‍ത് ഡേ അഡ്വവെന്‍റിസ്റ്റ് വിശ്വാസി) അച്ഛന്‍െറ സന്‍മാര്‍ഗ ബോധനവും ബോള്‍ട്ടിനെ രൂപപ്പെടുത്തുന്നു.
തെരുവില്‍ ക്രിക്കറ്റും ഫുട്ബാളും കളിച്ചുല്ലസിക്കുന്നതാണ് ബോള്‍ട്ടിന്‍െറ കുട്ടിക്കാലം. ക്രിക്കറ്റില്‍ റണ്ണെടുക്കാനുള്ള  വേഗം തിരിച്ചറിഞ്ഞ വാല്‍ഡെന്‍ഷ്യ പ്രാഥമിക സ്കൂളിലെ അധ്യാപകനാണ് ബോള്‍ട്ടിനെ ഓട്ടത്തിലേക്ക് തിരിച്ചുവിടുന്നത്. വില്യം ക്നിബ് സ്മാരക ഹൈസ്കൂളിലത്തെുമ്പോള്‍ ബോള്‍ട്ട് മികച്ച അത്ലറ്റായി മാറുന്നു. ഉത്സവം പോലെ, ഗ്രാമം മൊത്തം സാക്ഷിയാകുന്ന സ്കൂള്‍ ചാമ്പ്യന്‍ഷിപ്പില്‍ വിജയിക്കുന്നതോടെ ബോള്‍ട്ട് താരമാകുന്നു. സ്പോര്‍ട്സിനെ നെഞ്ചിലേറ്റുന്ന ജമൈക്കക്കാര്‍ക്ക് അര്‍ഹിച്ച പ്രതിഭ. ലോകവേദിയില്‍ 2001ലാണ് ബോള്‍ട്ട് ആദ്യമായി മത്സരിക്കുന്നത്. ഐ.എ.എ.എഫ് ലോക യൂത്ത് ചാമ്പ്യന്‍ഷിപ്പില്‍. 200 മീറ്ററില്‍ ഫൈനലില്‍ ഇടംകിട്ടാതെ പുറത്ത്. പക്ഷേ, മനസ്സില്‍ തീ കത്തുന്നു. ജയിക്കുക എന്ന ചിന്തമാത്രം മനസ്സില്‍ നിറക്കുന്നു. ഏകാന്തതകളില്‍ സ്വപ്നത്തിനും വാശിക്കും അയാള്‍ ബൂട്ട് കെട്ടുന്നു. വിജയിക്കുന്നു. ഓരോ പരാജയത്തില്‍നിന്നും ബോള്‍ട്ട്  പഠിച്ചുകൊണ്ടേയിരിക്കുന്നു. 2011ലെ ലോക ചാമ്പ്യന്‍ഷിപ്പില്‍ 100 മീറ്ററില്‍ മോശം തുടക്കത്തിന് പുറത്താകുമ്പോള്‍ ആയാള്‍ വേദനിച്ച് ക്ഷോഭിക്കുന്നു. പിന്നീടൊരിക്കലും തെറ്റാവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കുന്നു.
 15 വയസ്സുള്ളപ്പോള്‍ കിങ്സ്റ്റണില്‍ നടന്ന ലോക ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടുന്നതോടെ ലോകത്തിന്‍െറ ശ്രദ്ധ ബോള്‍ട്ട് എന്നെന്നേക്കുമായി  ഉറപ്പാക്കി. 2002 ല്‍ ഐ.എ.എ.എഫിന്‍െറ മികച്ച ഭാവി താരം എന്ന ബഹുമതി. ബോള്‍ട്ടിന്‍െറ നേട്ടങ്ങളെല്ലാം തുടങ്ങുന്നത്, സുഹൃത്തിനെപ്പോലെ ഒപ്പം നില്‍ക്കുകയും അച്ഛനെപ്പോലെ ശാസിക്കുകയും ചെയ്യുന്ന ഗ്ളെന്‍ മില്‍സിനെ കോച്ചായി കിട്ടുന്നതോടെയാണ്. തന്‍െറ രണ്ടാനച്ഛന്‍ എന്ന് വിശേഷിപ്പിക്കുന്ന ഗുരുവുമായുള്ള ബന്ധം ബോള്‍ട്ട് വിശേഷിപ്പിക്കുന്ന നൂറുനാവുകൊണ്ട്. ഏതൊരു കായികതാരവും കൊതിക്കും  ഗ്ളെന്‍ മില്‍സിനെ കോച്ചായി കിട്ടാന്‍. ആത്മസമര്‍പ്പണത്തോടെയുള്ള കഠിനപ്രയ്തനം തന്നെയാണ് ബോള്‍ട്ടിന്‍െറ വിജയരഹസ്യം. പത്തോ ഇരുപതോ സെക്കന്‍ഡ് നീളുന്ന മത്സരത്തിനായി വര്‍ഷങ്ങളോളം അയാള്‍ പരിശ്രമിക്കുന്നു. ഇഷ്ടഭക്ഷണം ഒഴിവാക്കുന്നു. പ്രിയമുള്ള ആഘോഷ പാര്‍ട്ടികളും നൃത്തവും വേദനയോടെ വര്‍ജിക്കുന്നു.
മത്സരം കടുപ്പമുള്ളതാകുമ്പോള്‍ വിജയംതന്നെ വേണമയാള്‍ക്ക്. പിന്നിലാവാന്‍ ഇഷ്ടപ്പെടുന്നേയില്ല.  ഓരോ വിജയത്തിനുശേഷവും ചടുലവേഗത്തില്‍ ബോള്‍ട്ട് നമുക്ക് മുന്നില്‍ ആകാശത്തേക്ക് അസ്ത്രം തൊടുത്തുവിടും പോലെ കൈകള്‍ ചലിപ്പിച്ച് ആഹ്ളാദഭേരി മുഴക്കുന്നു. കളിക്കളത്തില്‍ ബോള്‍ട്ട് മാന്യത പുലര്‍ത്തുന്നു. എതിരാളിയാണെങ്കിലും,സമയമറിയാതെ മയങ്ങിപ്പോവുന്ന അസഫ പവലിനെ വിളിച്ചുണര്‍ത്തി മത്സരിപ്പിക്കുന്ന രീതിയില്‍ ഉയര്‍ന്ന മാന്യത പുലര്‍ത്തുന്നു. തിരിച്ചടികള്‍ ധാരാളമുണ്ടായി. എങ്കിലും പോരാടുന്നു. ശരീരം തുളച്ചുകയറുന്ന വേദന സമ്മാനിച്ച സ്കോളിയോസിസിനെ  വിദഗ്ധ ഡോക്ടറുടെ പരിചരണത്തില്‍ കഠിന പരിശ്രമത്തിലൂടെയാണ് ബോള്‍ട്ട് മറികടക്കുന്നത്.
ചെറിയ പരിഹാസംപോലും  ബോള്‍ട്ടിന്‍െറ മനസ്സില്‍ കനല്‍കോരിയിടുന്നു.  മനസ്സില്‍ ഉടലെടുക്കുന്ന തീ അയാള്‍ ആഞ്ഞ് കത്തിക്കുന്നു. അടുത്ത മത്സരത്തില്‍ പരിഹസിച്ചയാളെ തോല്‍പിക്കും വരെ ആ തീ ബോള്‍ട്ട് കൊണ്ടുനടക്കുന്നു. ഒരു മത്സരത്തില്‍ തന്നെ തോല്‍പിക്കുന്ന യോഹാന്‍ ബ്ളേക് വിജയാഹ്ളാദത്തില്‍ ചുണ്ടില്‍ കൈവെച്ച് മിണ്ടരുത് എന്ന് ആംഗ്യം കാട്ടുന്നത് ബോള്‍ട്ടിനെ മുറിപ്പെടുത്തുന്നു. അടുത്ത മത്സരത്തില്‍ ബ്ളേക്കിനെ പിന്നിലാക്കും വരെ വാശി മനസ്സില്‍. അതിനേക്കാള്‍ ബ്ളേക്കിനോടുള്ള ഇഷ്ടവും  ബോള്‍ട്ട് സൂക്ഷിക്കുന്നു.
ജസ്റ്റിന്‍ ഗാറ്റ്ലിന്‍ ഉള്‍പ്പെടെയുള്ള പല ലോകതാരങ്ങളുടെയും മികവും അല്‍പത്തവും ആത്മകഥയില്‍ ബോള്‍ട്ട് വിവരിക്കുന്നുണ്ട്. സ്പോര്‍ട്സ് താരത്തിന്‍െറ ജീവിതം സുഖകരമായ ആഘോഷമല്ളെന്നും ബോള്‍ട്ട്. ഏത് നിമിഷവും കടന്നുവരാവുന്ന മൂത്ര പരിശോധകരെ പേടിച്ച് ഭക്ഷണത്തിലും മരുന്നിലും വരെ നിയന്ത്രണം പാലിച്ച് ജീവിക്കേണ്ട അവസ്ഥ. സ്വകാര്യതകള്‍ നഷ്ടപ്പെടുന്ന ജീവിത നിമിഷങ്ങള്‍ വിവരിക്കുമ്പോള്‍ ബോള്‍ട്ടിന്‍െറ അസ്വാതന്ത്ര്യം നമ്മള്‍ അറിയുന്നു.
മാറ്റ് അലനൊപ്പം ചേര്‍ന്നാണ് ആത്മകഥ എഴുതിയിരിക്കുന്നത്. സെലിബ്രിറ്റി പദവിയെ പുസ്തകവിപണനത്തിലേക്ക് പരിവര്‍ത്തനപ്പെടുത്തുക എന്ന പതിവ് പ്രസാധക ലക്ഷ്യം തന്നെയാണ് ‘ഫാസ്റ്റര്‍ ദാന്‍ ലൈറ്റ്നിങ്ങി’നുമുള്ളത്. മോഹിപ്പിക്കുന്ന അനുഭവങ്ങളോ ജീവിതത്തിന്‍െറ പ്രതിസന്ധികളിലൂടെ പോരാടി വിജയിച്ചതിന്‍െറ അനുഭവക്കടലോ ഒന്നും പുസ്തകത്തിലില്ല. എന്നാല്‍, ഇത് മികച്ചതാകുന്നത് ഒരു ഓട്ടമത്സരത്തിന്‍െറ ചടുലതയും രസവും ആത്മകഥ നല്‍കുന്നു എന്നിടത്താണ്. ബെയ്ജിങ്ങിലും ലണ്ടന്‍ ഒളിമ്പിക്സിലും 100 മീറ്ററില്‍ ബോള്‍ട്ട് ഓടാനൊരുങ്ങുമ്പോള്‍ നമ്മളും അദ്ദേഹത്തിനൊപ്പം മത്സരത്തിന്‍െറ ചൂടും ആകാംക്ഷയും പ്രതീക്ഷയുമെല്ലാം ഏറ്റി ഒപ്പം നില്‍ക്കുന്നു. മത്സരത്തിന്‍െറ പുകച്ചിലും പിടച്ചിലും നമ്മളും അറിയുന്നു. പിന്നെ നമ്മളും ബോള്‍ട്ടിനൊപ്പം  ഓടുന്നു, ജയിക്കുന്നു. ഇങ്ങനെ ആത്കഥ തുടക്കം മുതല്‍ ഒടുക്കം വരെ നമ്മളെയും വഹിച്ച് അതിവേഗം സുന്ദരമായി പായുന്നു.
ആത്മകഥ ബോള്‍ട്ടിന്‍െറ എല്ലാ വശങ്ങളും വെളിപ്പെടുത്തുന്നില്ല. സ്ത്രീ കഥാപാത്രങ്ങളെപ്പറ്റി ഒന്നുംതന്നെ പറയുന്നില്ല. ഒരു പെണ്‍കുട്ടിക്കൊപ്പം പ്രണയച്ചുറ്റിക്കറങ്ങലുകള്‍ നടത്തിയെന്ന് പറയുന്നെങ്കിലും കൂടുതലൊന്നും പുസ്തകത്തില്‍ ലഭ്യമല്ല. കാര്‍ അപകടത്തില്‍ ഒപ്പമുണ്ടായിരുന്ന പെണ്‍കുട്ടികളെപ്പറ്റി പോലും വിവരണമില്ല. ഒരുപക്ഷേ, ബോധപൂര്‍വമായിരിക്കും ഈ ശ്രമം. താന്‍ മര്യാദരാമനല്ളെന്ന് വായനക്കാരനെ ബോധ്യപ്പെടുത്താനുള്ള ശ്രമമാവാം. അല്ളെങ്കില്‍ വരികള്‍ക്കിടയില്‍നിന്ന് ചില വായനകള്‍ നിങ്ങള്‍ നടത്തുമെന്നു പറയുന്നതുമാവും. റെക്കോഡുകള്‍ തകര്‍ക്കപ്പെടാനുള്ളതാണ്. അത്  നാളെ തകര്‍ക്കപ്പെടുകതന്നെ ചെയ്യും. ബോള്‍ട്ടിന്‍െറ റെക്കോഡുകളെ പഴങ്കഥയാക്കുന്ന മറ്റൊരാള്‍ വരേണ്ടിയിരിക്കുന്നു. ആ തകര്‍ക്കുന്നയാളും ബോള്‍ട്ടില്‍നിന്ന് പഠിക്കേണ്ടിയിരിക്കുന്നു എന്നതാണ് വാസ്തവം. വേണ്ട, ഓരോ അത്ലറ്റും ഓരോ കായികതാരവും ബോള്‍ട്ടില്‍നിന്ന് പഠിക്കേണ്ടിയിരിക്കുന്നു. കായികരംഗത്തിന് പുറത്തുനില്‍ക്കുന്ന ഓരോ വ്യക്തിക്കും ചില നല്ലപാഠങ്ങള്‍ ആത്മകഥയില്‍ ബോള്‍ട്ട് നല്‍കുന്നുണ്ട്. ഈ ആത്മകഥാ വായന ഊര്‍ജവും ഉന്മേഷവും പകരും. ഒരുവിധത്തിലും പാഴാക്കില്ല  നമ്മുടെ സമയം; ജീവിതവും.


2014 march 9 sunday, Varadya Madhyamam

ഫാസ്റ്റര്‍ ദാന്‍ ലൈറ്റ്നിങ്
ഉസൈന്‍ ബോള്‍ട്ട്
വില:399, പേജ്: 291,
ഹാര്‍പര്‍സ്പോര്‍ട്
Wednesday, February 12, 2014

മഹാത്മയിലേക്ക് ഒരു ചുവട് കൂടി


പുസ്തക റിവ്യൂ\വായനമഹാത്മയിലേക്ക് ഒരു ചുവട് കൂടി


ഒന്നര നൂറ്റാണ്ട് അതിവിദൂര ഭൂതകാലമല്ല. രേഖകള്‍ മുതല്‍ ജീവിച്ചിരിക്കുന്നവര്‍ വരെയുള്ള ഒരുപാട് സാധ്യതകളില്‍ ചരിത്രം പുനര്‍നിര്‍മിക്കാവുന്നതേയുള്ളൂ. എന്നിട്ടും എന്തുകൊണ്ടാവും അയ്യന്‍കാളിയെക്കുറിച്ച് മഹദ് ഗ്രന്ഥങ്ങളൊന്നും നമുക്കില്ലാതെ പോയത്? മൂന്ന് സാധ്യതകളാണുള്ളത്. ഒന്നുകില്‍ നമ്മള്‍ ചരിത്രമമത തെല്ലുമില്ലാത്തവരായതാവാം. രണ്ടാമത്തേത് അയ്യന്‍കാളി കേവലം പുലയരുടെ (ദലിതരുടെ പോലുമല്ല!) നേതാവായിരുന്നു എന്ന് ‘നമ്മള്‍’ തീരുമാനിച്ചതുമാവാം. അല്ളെങ്കില്‍ രണ്ടു കാരണവും ഒന്നുചേര്‍ന്നിരിക്കാം. ഇക്കാര്യത്തില്‍ ഇ.എം. ശങ്കരന്‍ നമ്പൂതിരിപ്പാടുള്‍പ്പടെയുള്ള ഇടതുപക്ഷക്കാര്‍ പുലര്‍ത്തിയ കുറ്റകരമായ അനാസ്ഥ മുമ്പിലുണ്ട്. അതെന്തായാലും അയ്യന്‍കാളിയുടെ ജീവചരിത്ര രചന തുടര്‍ന്നുകൊണ്ടിരിക്കുന്നു എന്നത് നല്ല സൂചനയാണ്.
150 വര്‍ഷം മുമ്പ് ജനിക്കുകയും 73 വര്‍ഷം മുമ്പ് മരിക്കുകയും ചെയ്ത അയ്യന്‍കാളിയെപ്പറ്റി ആദ്യമായി ആധികാരികമെന്ന് വിശേഷിപ്പിക്കാവുന്ന പുസ്തകം ഇറങ്ങുന്നത് 35 വര്‍ഷം മുമ്പാണ് . ടി.എച്ച്.പി. ചെന്താരശ്ശേരി രചിച്ച ‘അയ്യന്‍കാളി’ ചിന്തയുടെ തലത്തില്‍ വിസ്ഫോടനമാണ് സാധ്യമാക്കിയത്. സാമൂഹ്യപരിഷ്കരണത്തിലും സാംസ്കാരിക നവോഥാനങ്ങളിലേക്കുമുള്ള മലയാളിയുടെ യാത്രകളെ അയ്യന്‍കാളി എത്രമേല്‍ ചലിപ്പിച്ചിരുന്നുവെന്ന് ചെന്താരശ്ശേരിയുടെ കൃതി ആദ്യമായി വ്യക്തമാക്കി. ദളിത് പക്ഷ ചര്‍ച്ചകളെയും ചെന്താരശ്ശേരി ത്വരിതമാക്കി.
ചെന്താരശ്ശേരിയുടെ ‘അയ്യന്‍കാളി’യുടെ അടിത്തറയില്‍ നിന്ന് അതിനെ ഗുണകരമായി വികസിപ്പിച്ചും കൂട്ടിചേര്‍ക്കലുകളും സാധ്യമാക്കി അയ്യന്‍കാളിയെക്കുറിച്ച് പുതിയ ജീവചരിത്രം പുറത്തിറങ്ങിയിരിക്കുന്നു. പത്രപ്രവര്‍ത്തകനും ഗവേഷകനും ദളിത് പക്ഷ ചിന്തകനുമായ കുന്നുകുഴി എസ്.മണിയും പി.എസ്. അനിരുദ്ധനും ചേര്‍ന്ന് രചിച്ച ‘മഹാത്മാ അയ്യന്‍കാളി’ ദളിത്\ജാതിവിരുധ പോരാട്ടങ്ങളിലെ അറിയാത്ത സമരമുഖങ്ങള്‍ അനാവരണം ചെയ്യുന്നു.
മുന്‍ ജീവചരിത്രങ്ങളില്‍ നിന്ന് പലതരത്തിലുളള രാഷ്ട്രീയ വിച്ഛേദനം കൂടി പുതിയ പുസ്തകം സാധ്യമാക്കുന്നുണ്ട്. മഹാത്മാ എന്ന പ്രയോഗം തന്നെയാണ് ഇതില്‍ സവിശേഷ ശ്രദ്ധ നല്‍കേണ്ടത്. പെരിനാട്ട് ലഹള എന്നവിശേഷണം ‘മഹാത്മ അയ്യന്‍കാളി’യില്‍ പെരിനാട് വിപ്ളവമാണ്. ഈ മാറ്റം ഗുണകരമായ കുതിച്ചുചാട്ടമായാണ് വിലയിരുത്തപ്പെടേണ്ടതും. പ്രത്യേകിച്ച് വാക്കുകള്‍ വരെ ജാതിയും വര്‍ഗവും ഉള്‍ക്കൊള്ളുന്ന രാഷ്ട്രീയ അന്തരീക്ഷത്തില്‍.
   അയ്യന്‍കാളിയുടെ മുമ്പ് പുറത്തിറങ്ങിയ ജീവചരിത്രഗ്രനഥങ്ങളിലെ ചരിത്രപരമായ വൈകല്യങ്ങളാണ്  ഗ്രന്ഥം രചിക്കാന്‍ പ്രേരിപ്പിച്ചതെന്ന് ആമുഖത്തില്‍ വ്യക്തമാക്കുന്നുണ്ട്. പല രീതിയിലും ചരിത്രത്തെ ഗ്രന്ഥകര്‍ത്താക്കള്‍ പുതുക്കി എഴുതുന്നു.
‘നൂറ്റാണ്ടുകളില്‍ ഇവിടെ സംഭവിച്ചത്’ എന്നതുമുതല്‍ ‘യുഗപുരുഷന്‍െറ അന്ത്യം’ വരെ പതിനാറ് അധ്യായങ്ങളിലായാണ് അയ്യന്‍കാളിയുടെ ജീവിതകഥ  പുസ്തകത്തില്‍ വിവരിക്കുന്നത്.ആദ്യത്തെ രണ്ട് അധ്യായങ്ങള്‍ അയ്യന്‍കാളിയെന്ന സാമൂഹ്യ പരിഷ്കര്‍ത്താവിനെ രൂപപ്പെടുത്തുന്ന സാമൂഹ്യ- സാമ്പത്തിക- രാഷ്ട്രീയ സാഹചര്യങ്ങള്‍ വിവരിക്കാനാണ് വിനിയോഗിക്കുന്നത്. പതിനെട്ടും പത്തൊമ്പതും നൂറ്റാണ്ടുകളിലെ ദളിതുകളുടെ ദുരന്തപൂര്‍ണമായ ജീവിതം വിദേശ മിഷനറിമാരും മറ്റ് ചരിത്ര രേഖകളും നല്‍കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പരിശോധിക്കുകയാണ് ഈ ആധ്യായങ്ങളില്‍.
 അയ്യന്‍കാളിയുടേതും അതിനൊപ്പിച്ച് വിവിധ തലങ്ങളില്‍ നടന്ന സാമൂഹ്യപരിഷ്കരണ മുന്നേറ്റങ്ങളും വിവരിക്കുന്നത് അക്കാലത്തെപ്പറ്റി സമഗ്ര ചിത്രം നല്‍കാന്‍ പര്യാപ്തമാണ്. അയ്യന്‍കാളിയെപ്പറ്റി എഴുതുമ്പോള്‍ അത് കേവലം വ്യക്തിയുടെ ജീവചരിത്രമല്ല, മറിച്ച് സമൂഹചരിത്രമാകണം എന്ന വലിയ ഉത്തരവാദിത്വവും  ചരിത്ര ദൗത്യവും പുസ്തകം നന്നായി നിറവേറ്റുന്നു.ആറാട്ടുപുഴ വേലായുധപണിക്കര്‍, ശ്രീനാരായണ ഗുരു തുടങ്ങിയവരുടെ പോരാട്ടങ്ങള്‍ക്ക് മതിയായ പരിഗണനയും നല്‍കിയിട്ടുണ്ട്.
വിവര ശേഖരണത്തിനായി ഗ്രന്ഥകര്‍ത്താക്കള്‍ വളരെയേറെ അധ്വാനവും പരിശ്രമവും നടത്തിയിട്ടുണ്ടെന്ന് വ്യക്തം.അയ്യന്‍കാളിയുടെ പിന്‍തലമുറക്കാരുമായും അയ്യന്‍കാളിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച കേശവന്‍ റൈറ്ററുള്‍പ്പടെയുള്ള പലരെയും നേരിട്ട് കണ്ട് തിരക്കിയ വിവരങ്ങള്‍ കൂടി പുസ്തകത്തില്‍ ഉള്‍പ്പെടുന്നു.  ഒരുവര്‍ഷത്തിലേറെ നീണ്ട അധ്വാനത്തിലൂടെയാണ് പുസ്തക രചന പൂര്‍ത്തിയായതെന്ന് രചയിതാക്കള്‍ തന്നെ വ്യക്തമാക്കുന്നുണ്ട്.
അയ്യന്‍കാളി നടത്തിയ വില്ലുവണ്ടി വിപ്ളവം, പള്ളിക്കൂട സ്ഥാപനം, ഊരുട്ടമ്പലം സ്കൂള്‍ പ്രവേശ പ്രക്ഷോഭം, പെരിനാട് വിപ്ളവം, പ്രജാസഭയിലെ ഒറ്റയാള്‍ പോരാട്ടം എന്നിവ ജീവചരിത്രത്തില്‍ സവിസ്തരം പ്രതിപാദിക്കുന്നു. വായനയെ പിടിച്ചുനിര്‍ത്തുകയും അല്‍പം ഉദ്വേഗം ജനിപ്പിക്കുകയും ചെയ്യുന്ന രീതിയില്‍ ലളിതമാണ് രചന.
   പുസ്തകം നമ്മുടെ ചരിത്രധാരണകളെ പല രീതിയിലും കശക്കി വിടുന്നുണ്ട്.  സ്വദേശാഭിമാനി രാമകൃഷ്ണപിള്ള ദലിത് വിരുദ്ധ നിലപാടുകള്‍ പുലര്‍ത്തിയിരുന്നു എന്ന പില്‍കാല വായനയോട് കൂട്ടിവായിക്കേണ്ട ചില വിവരങ്ങള്‍ ‘അറിവിനു വേണ്ടി ആദ്യ പോരാട്ടം നടത്തിയ ജനത’ എന്ന എട്ടാം അധ്യായത്തിലുണ്ട്. ഈഴവകുട്ടികള്‍ക്ക് പ്രവേശം അനുവദിച്ച സ്കൂളുകളില്‍ പുലയക്കുട്ടികളെ പ്രവേശിപ്പിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവിനെ 1910 മാര്‍ച്ച് രണ്ടിനിറങ്ങിയ സ്വദേശാഭിമാനി കുതിരയെയും പോത്തിനെയും ഒരേ നുകത്തില്‍ കെട്ടുന്നു എന്നാണ് ആക്ഷേപിച്ചത്. പിന്നീട് നാടുകടത്തപ്പെട്ട് മദ്രാസില്‍ കഴിയുന്ന വേളയില്‍ അതേ രാമകൃഷ്ണപിള്ളയോട് സഹായമഭ്യര്‍ഥിച്ച് അയ്യന്‍കാളി കത്തെഴുതിയിരുന്നോ? അങ്ങനെ സമര്‍ഥിക്കുന്ന കത്ത്  1911 സെപ്റ്റംബറില്‍ ‘ലക്ഷ്മി വിലാസം’ മാസികയില്‍ രാമകൃഷ്ണപിള്ളയുടെ കുറിപ്പോടെ പ്രസിദ്ധീകരിച്ചിരുന്നു. ‘ബോംബെയിലോ  മദ്രാസിലോ എവിടെയെങ്കിലും സാധുക്കള്‍ക്ക് വിദ്യാഭ്യാസം ദാനമായി കൊടുക്കാന്‍ ധര്‍മിഷ്ഠന്‍മാര്‍ ഏര്‍പ്പെടുത്തിയ സ്ഥാപനങ്ങളില്‍ പുലയവര്‍ഗത്തില്‍പെട്ട രണ്ട് കുട്ടികളെ ചേര്‍ത്ത് പഠിപ്പിക്കാന്‍’ സഹായം അഭ്യര്‍ഥിക്കുന്നതാണ് കത്ത്. അതിനുള്ള മറുപടിയില്‍ രാമകൃഷ്ണപിള്ള ദളിത് അനുകൂല നിലപാടാണ് എടുക്കുന്നത്. എന്നാല്‍, ഈ കത്ത് വ്യാജമായി സൃഷ്ടിക്കപ്പെട്ടതാണ് എന്നതാണ് തെളിവുകളുടെ അടിസ്ഥാനത്തില്‍ ഗ്രന്ഥകര്‍ത്താക്കളുടെ വാദം. ഇനിയും പരിശോധനയും ഗവേഷണത്തിനും സാധ്യതകള്‍ തുറന്നിട്ട് ആ കത്ത് പൂര്‍ണമായി പുസ്തകത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
‘പുലയര്‍ മഹാസഭയുടെ ആവിര്‍ഭാവം’ എന്ന പതിനഞ്ചാം അധ്യായം സവിശേഷത വായനയും ശ്രദ്ധയും ആവശ്യപ്പെടുന്നു. അയ്യന്‍കാളി രൂപംകൊടുത്ത സാധുജനപരിപാലന സംഘത്തിന് സംഭവിച്ച പതനം ഈ അധ്യായത്തില്‍ വിശദമായി വിവരിക്കുന്നു. പാമ്പാടി ജോണ്‍ജോസഫ് എന്തിന്,  ചേരമര്‍ സംഘം രൂപീകരിച്ചു, അതെങ്ങനെ സാധുജനപരിപാലന സംഘത്തെ ഉലച്ചു എന്നും പിന്നീട് ചേരമര്‍ സംഘത്തിന് എന്തുസംഭിച്ചുവെന്നും ആധികാരികമായി പുസ്തകം പറഞ്ഞുവയ്ക്കുന്നു. ഒപ്പമുണ്ടായിരുന്ന പലരും ചേര്‍ന്ന് പിന്നീട് പുലയര്‍ മഹാസഭ രൂപീകരിക്കുമ്പോള്‍ അതിനെ അയ്യങ്കാളി അംഗീകരിച്ചിരുന്നില്ല.  എല്ലാ വിഭാഗം അയിത്ത ജാതികള്‍ക്കുംവേണ്ടിയാണ് 1907 ല്‍ സാധുജനപരിപാലന സംഘ രൂപീകരിച്ചതെന്നും അതില്‍ നിന്ന് വേറിട്ടൊരു സംഘടന രൂപീകരിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ളെന്നും മരുമകന്‍ ടി.ടി. കേശവന്‍ ശാസ്ത്രികളോട് അയ്യന്‍കാളി പറഞ്ഞിരുന്നതായും പുസ്തകം വ്യക്തമാക്കുന്നു. ദളിത് പക്ഷ നിലപാടുകളില്‍ അയ്യങ്കാളി പുലര്‍ത്തുന്ന ഉയര്‍ന്ന വീക്ഷണം പലരും ഉള്‍ക്കൊള്ളാതെ പോയി എന്ന് നമ്മെ പുസ്തകം ഓര്‍മിപ്പിക്കുന്നു.
‘ഒരു കാലത്ത് അടിമത്തിന്‍െറ നുകം പേറിയ അവര്‍ണ്ണര്‍ക്ക്’ സമര്‍പ്പിച്ചിരിക്കുന്ന പുസ്തകത്തിന്‍െറ അവതാരിക എഴുതിയിരിക്കുന്നത് കേരള സര്‍വകലാശാല ചരിത്രവിഭാഗം പ്രൊഫസറായിരുന്ന ഡോ.ടി.പി. ശങ്കരന്‍കുട്ടി നായരാണ്. അവസാന നാല് പേജുകളില്‍ അപൂര്‍വ ചിത്രങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്നു.

 അയ്യന്‍കാളി എന്ന വലിയ വ്യക്തിത്വത്തെ സമഗ്രമായി അവതരിപ്പിക്കാനുള്ള ശ്രമങ്ങളില്‍ കുതിച്ചുചാട്ടമാണ് ‘മഹാത്മാ അയ്യന്‍കാളി’. മഹാത്മാവിന്‍െറ ജീവിതത്തിലേക്ക് പിന്നാലെ വരുന്നവര്‍ക്ക് ചവിട്ടി മുന്നേറാനുള്ള നല്ല പടവ്.ഒപ്പം ദളിത് -ജാതിവിരുധ മുന്നേറ്റങ്ങള്‍ക്ക് മുതല്‍കൂട്ട്. സമൂഹപുരോഗതി ആഗ്രഹിക്കുന്ന ഓരോ മലയാളിയും നിര്‍ബന്ധമായി വായിച്ചിരിക്കേണ്ട പുസ്തകങ്ങളില്‍  ഒന്നാണ് ഇത്.
മഹാത്മാ അയ്യന്‍കാളി
(ജീവചരിത്രം)
കുന്നുകുഴി എസ്.മണി, പി.എസ്. അനിരുദ്ധന്‍
ഡി.സി.ബുക്സ്, പേജ് 180
വില: 120 രൂപ


മാധ്യമം വാരാദ്യപ്പതിപ്പ്
2014 jan 26