Thursday, July 20, 2017

പക്ഷേ, നിങ്ങളുടെ പേര്​ പ്രസക്​തമാണ്​പക്ഷേ, നിങ്ങളുടെ പേര്​ 
പ്രസക്​തമാണ്​

സാം​സ്​​കാ​രി​ക വി​മ​ർ​ശ​ക​നും പ്ര​ഭാ​ഷ​ക​നും ചി​ന്ത​ക​നു​മാ​യ കെ.​ഇ.​എ​ൻ സം​സാ​രി​ക്കു​ന്നു^ വ​ർ​ത്ത​മാ​ന​കാ​ല​ത്തി​െ​ൻ​റ പ്ര​തി​സ​ന്ധി​ക​െ​ള​പ്പ​റ്റി, ഫാ​ഷി​സ്​​റ്റ്​ വി​രു​ദ്ധ പോ​രാ​ട്ട​ങ്ങ​ളെ​പ്പ​റ്റി, ത​െ​ൻ​റ ത​ന്നെ ഇ​ന്ന​ലെ​ക​ളെ​പ്പ​റ്റി. ആ​ത്​​മീ​യ​ത, ഇ​ട​തു​പ​ക്ഷം, സാം​സ്​​കാ​രി​ക ഇ​ട​പെ​ട​ലു​ക​ൾ എ​ന്നി​വ​യെ​ക്കു​റി​ച്ചു​ള്ള ത​െ​ൻ​റ പു​തിയ ചി​ന്ത​ക​ളും അ​ദ്ദേ​ഹം പ​ങ്കു​വെ​ക്കു​ന്നു.കെ.​​ഇ.​​എ​​ൻ / ആ​​ർ.​​കെ.​ ബി​​ജു​​രാ​​ജ്
ചിത്രങ്ങൾ: പി. അഭിജിത്ത്​

നി​​ങ്ങ​​ളു​​ടെ നി​​ശ്ശ​ബ്​​ദ​​ത നി​​ങ്ങ​​ളെ തെ​​റ്റു​​കാ​​ര​​നാ​​ക്കും; തെ​​റ്റി​​ദ്ധ​രി​​ക്കാ​​നു​​മി​​ട​​യാ​​ക്കും. നി​​ശ്ശ​ബ്​​ദ​ത മാ​​ത്ര​​മ​​ല്ല, നി​​ങ്ങ​​ളു​​ടെ ശ​​ബ്​​ദ​​വും. നി​​ശ്ശ​ബ്​​ദ​ത​​യെ ഭേ​​ദി​​ച്ച ശ​​ബ്​​ദ​​വും നി​​ല​​പാ​​ടും​​കൊ​​ണ്ട് പ​​ല കോ​​ണു​​ക​​ളി​​ൽനി​​ന്ന് പ​​ഴി​​കേ​​ൾ​​ക്കേ​​ണ്ടി​​വ​​രു​​ന്ന ചി​​ന്ത​​ക​​നും സാം​​സ്​​​കാ​​രി​​ക പ്ര​​വ​​ർ​​ത്ത​​ക​​നു​​മാ​​ണ് കെ.​​ഇ.​​എ​​ൻ. ഒ​​രു കൂ​​ട്ട​​ർ​​ക്ക് കെ.​​ഇ.​​എ​​ൻ ക​​മ്യൂ​​ണി​​സ്​​​റ്റാ​​ണ്, ചി​​ല​​ർ​​ക്ക് മു​​സ്​​​ലിം പ​​ക്ഷവാ​​ദി, മ​​റ്റ് ചി​​ല​​ർ​​ക്ക് ഫാ​​ഷി​​സ്​​​റ്റ്​ വി​രു​​ദ്ധ സാം​​സ്​​​കാ​​രി​​ക പ്ര​​വ​​ർ​​ത്ത​​ക​​ൻ. വേ​​റെ ചി​​ല​​ർ​​ക്ക് കെ.​​ഇ.​​എ​​ൻ ആ​​ർ​​ക്കൊ​​പ്പ​​മെ​​ന്ന​​തി​​ൽ സം​​ശ​​യം. ഹി​​ന്ദു​​ത്വ​​ഫാ​​ഷി​​സം ശ​​ക്ത​​മാ​​കു​​ന്ന കാ​​ല​​ഘ​​ട്ട​​ത്തി​​ൽ ഓ​​രോ ചി​​ന്ത​​ക​​നും ഓ​​രോ സാം​​സ്​​​കാ​​രി​​ക പ്ര​​വ​​ർ​​ത്ത​​ക​​നും ഒ​​രു​​ത​​ര​​ത്തി​​ല​​ല്ലെ​​ങ്കി​​ൽ മ​​റ്റൊ​​രു​​ത​​ര​​ത്തി​​ൽ ഈ ​​സ്വ​​ത്വ​​പ്ര​​തി​​സ​​ന്ധി​​യി​​ലൂ​​ടെ​​യാ​​ണ് ക​​ട​​ന്നു​​പോ​​കു​​ന്ന​​ത്.
അ​​ഞ്ചു​​പ​​തി​​റ്റാ​​ണ്ടാ​​യി കേ​​ര​​ള​​ത്തി​െൻറ സാം​​സ്​​​കാ​​രി​​ക മ​​ണ്ഡ​​ല​​ത്തി​​ൽ കെ.​​ഇ.​​എ​​ൻ സ​​ജീ​​വ​​മാ​​ണ്. പ്ര​​ഭാ​​ഷ​​ക​​ൻ, എ​​ഴു​​ത്തു​​കാ​​ര​​ൻ, വി​​മ​​ർ​​ശ​​ക​​ൻ, പു​​രോ​​ഗ​​മ​​ന ക​​ലാ സാ​​ഹി​​ത്യ സം​​ഘം സെ​​ക്ര​​ട്ട​​റി, അ​​ധ്യാ​​പ​​ക​​ൻ എ​​ന്നി​​ങ്ങ​​നെ പ​​ല​​ത​​ര​​ത്തി​​ൽ അ​​ദ്ദേ​​ഹം ശ്ര​​ദ്ധേ​​യ​​നാ​​ണ്. ശ​​രി​​അ​​ത്ത് വി​​വാ​​ദ​​കാ​​ല​​ത്ത് ഇ​​ട​​തു​​പ​​ക്ഷ​ത്തു​നി​​ന്ന് അ​​ദ്ദേ​​ഹം പ്ര​​തി​​രോ​​ധം തീ​​ർ​​ത്തു. പി​​ന്നീ​​ട് വ​​രാ​​ൻ പോ​​കു​​ന്ന ഹി​​ന്ദു​​ത്വ​​ഫാ​​ഷി​​സ്​​​റ്റ് കാ​​ല​​ത്തെ​​പ്പ​​റ്റി മു​​ന്ന​​റി​​യി​​പ്പ് ന​​ൽ​​കി. സി.​​പി.​​എ​​മ്മി​​ലെ അ​​ന്ത​ശ്​ഛി​ദ്ര​​ങ്ങ​​ളു​​ടെ കാ​​ല​​ത്ത് നി​​ശ്ശ​ബ്​​ദ​നാ​​കാ​​തെ പ്ര​​തി​​ക​​രി​​ച്ചു. കെ.​​ഇ.​​എ​​ൻ ഇ​​പ്പോ​​ൾ ഫാ​​ഷി​​സ​​ത്തെ ചെ​​റു​​ക്കാ​​നു​​ള്ള പോ​​രാ​​ട്ട​​ങ്ങ​​ൾ​​ക്കൊ​​പ്പ​​മാ​​ണ്. കോ​​ഴി​​ക്കോ​​ട് ഫ​ാ​റൂ​​ഖ് കോ​​ള​​ജ് അ​​ധ്യാ​​പ​​ക ജോ​​ലി​​യി​​ൽനി​​ന്ന് വി​​ര​​മി​​ച്ച അ​​ദ്ദേ​​ഹ​​മി​​പ്പോ​​ൾ തു​​ട​​ർ​​ച്ച​​യാ​​യിത​​ന്നെ ജ​​ന​​ങ്ങ​​ൾ​​ക്കി​​ട​​യി​​ൽ സ​​ഞ്ച​​രി​​ച്ച് രാ​​ഷ്​​​ട്രീ​യ ആ​​പ​​ത്തു​​ക​​ളെ​​ക്കു​​റി​​ച്ചും പ്ര​​തി​​വി​​ധി​​ക​​ളെ​​ക്കു​​റി​​ച്ചും സം​​സാ​​രി​​ക്കു​​ന്നു.
‘സ്വ​​ർ​​ഗം ന​​ര​​കം പ​​ര​​ലോ​​കം’, ‘ഇ​​ര​​ക​​ളു​​ടെ മാ​​നി​​ഫെ​​സ്​​​റ്റോ’, ‘ഇ​​ത്ര​​യു​​മ​​ല്ല സം​​ഭ​​വി​​ച്ച​​ത്’, ‘ക​​റു​​പ്പിെ​​ൻ​​റ സൗ​​ന്ദ​​ര്യ​​ശാ​​സ്​​​ത്രം’, ‘ഖു​​ത്ബു​​ദ്ദീ​​ൻ അ​​ൻ​​സാ​​രി സം​​സാ​​രി​​ക്കു​​ന്നു’, ‘ഗു​​ജ​​റാ​​ത്തി​​ൽ നി​​ന്ന് ഒ​​റീ​​സ​​യി​​ലേ​​ക്ക്’ തു​​ട​​ങ്ങി​​യ മു​​പ്പ​​തോ​​ളം കൃ​​തി​​ക​​ളു​​ടെ ര​​ച​​യി​​താ​​വാ​​ണ്. ഭാ​​ര്യ: എ.​​പി. സ​​ബി​​ത. എം.​​ടെ​​ക് വി​​ദ്യാ​​ർ​​ഥി​​യാ​​യ മെ​​നി​​നോ ​​ഫ്രൂ​​ട്ടോ​​യാ​​ണ് ഏ​​ക മ​​ക​​ൻ.
രാ​​ഷ്​​്ട്രീ​യം, ഇ​​ട​​പെ​​ട​​ലു​​ക​​ൾ, വ​​ർ​​ത്ത​​മാ​​നകാ​​ലം, ഫാ​​ഷി​​സം എ​​ന്നി​​വ​​യെ​​ക്കു​​റി​​ച്ച് നി​​ല​​പാ​​ടു​​ക​​ൾ കൂ​​ടു​​ത​​ൽ വ്യ​​ക്ത​​മാ​​ക്കു​​ക​​യാ​​ണ് കെ.​​ഇ.​​എ​​ൻ ഈ ​​സം​​ഭാ​​ഷ​​ണ​​ത്തി​​ൽ. ഒ​​പ്പം ത​െ​ൻ​​റ ത​​ന്നെ ജീ​​വി​​ത​​ത്തെ​​യും ക​​ട​​ന്നു​​വ​​ന്ന വ​​ഴി​​ക​​ളെ​​ക്കു​​റി​​ച്ചും സം​​സാ​​രി​​ക്കു​​ന്നു.

ഒ​​രു അ​​ഭി​​മു​​ഖ​​ത്തി​​ന് ന​​ല്ല തു​​ട​​ക്ക​​മാ​​കി​​ല്ലെ​​ന്ന് അ​​റി​​യാ​​മെ​​ങ്കി​​ലും ചോ​​ദി​​ക്ക​​ട്ടെ, ഈ ​​ഫാ​​ഷി​​സ്​​​റ്റ് കാ​​ല​​ത്ത് വ​​ലി​​യ പ്ര​​തി​​രോ​​ധം തീ​​ർ​​ക്കേ​​ണ്ട കെ.​​ഇ.​​എ​​ന്നെ സി.​​പി.​​എം പൊ​​തു​​വേ​​ദി​​ക​​ളി​​ലൊ​​ന്നും വേ​​ണ്ട​​ത്ര കാ​​ണു​​ന്നി​​ല്ല​​ല്ലോ? ബോ​​ധ​​പൂ​​ർ​​വം ഒ​​ഴി​​വാ​​ക്ക​​പ്പെ​​ടു​​ന്ന​​താ​​ണോ?

ഒ​​രു സാം​​സ്​​​കാ​​രി​​ക പ്ര​​വ​​ർ​​ത്ത​​ക​​ൻ, സാം​​സ്​​​കാ​​രി​​ക വി​​മ​​ർ​​ശ​​ക​​ൻ എ​​ന്ന ത​​ല​​ത്തി​​ൽ എെ​​ൻ​​റ പ​​ര​​മാ​​വ​​ധി ഉൗ​ർ​​ജം പ്ര​​ഭാ​​ഷ​​ണ​​ത്തി​​നും പ്ര​​ഭാ​​ഷ​​ണ​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ച യാ​​ത്ര​​ക​​ൾ​​ക്കും വേ​​ണ്ടി​​യാ​​ണ് ഞാ​ൻ ചെ​​ല​​വി​​ടു​​ന്ന​​ത്. എ​​ല്ലാ ജി​​ല്ല​ക​​ളി​​ലും ന​​ഗ​​ര​​കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ മാ​​ത്ര​​മ​​ല്ല, ഗ്രാ​​മ​​ത്തിെ​​ൻ​​റ ഉ​​ൾ​​ഭാ​​ഗ​​ത്തും സാം​​സ്​​​കാ​​രി​​ക പ​​രി​​പാ​​ടി​​ക​​ളി​​ൽ ഞാ​​ൻ നി​​ര​​ന്ത​​ര​​മാ​​യി പ​​ങ്കെ​​ടു​​ത്തു​​കൊ​​ണ്ടി​​രി​​ക്കു​​ക​​യാ​​ണ്. ഈ ​​മാ​​സംത​​ന്നെ, ന​​മ്മ​​ൾ സം​​സാ​​രി​​ക്കു​​ന്ന ഈ 14ാം ​​തീ​​യ​​തി​​വ​​രെ​​യു​​ള്ള ദി​​വ​​സ​​ങ്ങ​​ളി​​ൽ 12 പ്ര​​സം​​ഗ​​ങ്ങ​​ൾ ന​​ട​​ത്തിക്കഴി​​ഞ്ഞു. ഇ​​നി​​വ​​രു​​ന്ന എ​​ല്ലാ ദി​​വ​​സ​​ങ്ങ​​ളി​​ലും പ്ര​​സം​​ഗ​​ങ്ങ​​ളു​​ണ്ട്. ജ​​ന​​കീ​​യ പ്ര​​ഭാ​​ഷ​​ണ​​ങ്ങ​​ളാ​​ണ് അ​​ധി​​ക​​വും ന​​ട​​ത്തി​​ക്കൊ​​ണ്ടി​​രി​​ക്കു​​ന്ന​​ത്. കൂ​​ടാ​​തെ സ​​മ​​യം കി​​ട്ടു​​മ്പോ​​ൾ അ​​ക്കാ​​ദ​​മി​​ക്കായ പ്ര​​സം​​ഗ​​ങ്ങ​​ളും ന​​ട​​ത്തു​​ന്നു. ആ​​ദ്യ പ​​രി​​ഗ​​ണ​​ന ജ​​ന​​കീ​​യ പ്ര​​ഭാ​​ഷ​​ണ​​ങ്ങ​​ൾ​​ക്കാ​​ണ്. ജ​​ന​​കീ​​യ ആ​​ശ​​യ​​പ്ര​​ചാ​​ര​​ണ പ്ര​​ഭാ​​ഷ​​ണ​​വും ഒ​​രു അ​​ക്കാ​​ദ​​മി​​ക് പ്ര​​ഭാ​​ഷ​​ണ​​വും വ​​ന്നാ​​ൽ ആ​​ദ്യ പ​​രി​​ഗ​​ണ​​ന ജ​​ന​​കീ​​യ പ്ര​​ഭാ​​ഷ​​ണ​​ത്തി​​നാ​​ണ്. പ​​ക്ഷേ, നി​ങ്ങ​ളു​ടെ ചോ​​ദ്യം ശൂ​​ന്യ​​ത​​യി​​ൽനി​​ന്ന് രൂ​​പ​​പ്പെ​​ട്ടു​​വ​​ന്ന​​ത​​ല്ല. ഈ ​​ചോ​​ദ്യ​​ത്തി​​ന് ഒ​​രു വ​​സ്​​​തു​​നി​​ഷ്ഠ പ​​ശ്ചാ​​ത്ത​​ല​​മു​​ണ്ട്. ഇ​​ട​​തു​​പ​​ക്ഷ കാ​​ഴ്ച​​പ്പാ​​ട് പ​​ങ്കു​​വെ​ക്കു​​ന്ന ചി​​ല​​ർ​​ക്ക് പ​​ല​​പ്പോ​​ഴും അ​​സ്വീ​​കാ​​ര്യ​​മാ​​കു​​ന്ന ഒ​​രു​​പാ​​ട് ചി​​ന്ത​​ക​​ൾ ഞാ​​ൻ പ​​ങ്കു​​വെ​ക്കു​​ന്നു​​ണ്ട്. അ​​ത് സ്വാ​​ഭാ​​വി​​ക​​മാ​​യും ചി​​ല​​ർ​​ക്ക് പ്ര​​ശ്ന​​ങ്ങ​​ളു​​ണ്ടാ​​ക്കു​​ന്നു​​ണ്ട്. ഒ​​രു പ്ര​​ഭാ​​ഷ​​ണം എ​​ന്നു പ​​റ​​ഞ്ഞാ​​ൽ കേ​​ൾ​​ക്കു​​ന്ന​​വ​​രു​​ടെ അ​​ക​​ത്ത് ചു​​ഴി​​ക​​ളു​​ണ്ടാ​​ക്ക​​ണം.​ പു​​റ​​മെ ഉ​​ര​​സി​​പ്പോ​​കു​​ന്ന ഇ​​ക്കി​​ളി​​യാ​​യി പ്ര​​ഭാ​​ഷ​​ണം ഒ​​തു​​ങ്ങാ​​ൻ പാ​​ടി​​ല്ല. ഓ​​രോ പ്ര​​ഭാ​​ഷ​​ണ​​വും ഓ​​രോ അ​​ർ​​ഥ​​ത്തി​​ൽ പ്ര​​കോ​​പ​​ന​​മു​​ണ്ടാ​​ക്ക​​ണം. അ​​ത്ത​​രം പ്ര​​കോ​​പ​​ന​​ങ്ങ​​ളെ അ​​ഭി​​മു​​ഖീ​​ക​​രി​​ക്കാ​​ൻ പ്ര​​യാ​​സ​​മു​​ള്ള ആ​​ളു​​ക​​ളെ സം​​ബ​​ന്ധി​​ച്ചി​​ട​​ത്തോ​​ളം പ​​ല​​പ്പോ​​ഴും ഞാ​​ൻ ഒ​​ഴി​​വാ​​ക്ക​​പ്പെ​​ടും. എ​​ല്ലാ​​യി​​ട​​ത്തും പ്ര​​ഭാ​​ഷ​​ണ​​ത്തി​​ന് എ​​ന്നെ​​ത​​ന്നെ വി​​ളി​​ക്ക​​ണം എ​​ന്നു ക​​രു​​തു​​ന്ന​​യാ​​ൾ ന​​ല്ല പ്ര​​ഭാ​​ഷ​​ക​​ന​​ല്ല. മ​​റി​​ച്ച്, ന​​മ്മു​​ടെ കാ​​ല​​ത്ത് അ​​നി​​വാ​​ര്യ​​മാ​​യി അ​​വ​​ത​​രി​​പ്പി​​ക്ക​​പ്പെ​​ടേ​​ണ്ട ആ​​ശ​​യ​​ങ്ങ​​ൾ അ​​വ​​ത​​രി​​പ്പി​​ക്കാ​​ൻ ആ​​യി​​ര​​ക്ക​​ണ​​ക്കി​​ന് ആ​​ളു​​ക​​ളെ എ​​ല്ലാ സ്​​​ഥ​​ല​​ത്തും അ​​വ​​ത​​രി​​പ്പി​​ക്കു​​ക​​യെ​​ന്ന​​താ​​ണ് പ്ര​​ധാ​​നം. ഞാ​​നീ പ്ര​​ശ്ന​​ത്തെ വ്യ​​ക്തി​​പ​​ര​​മാ​​യി​​ട്ട​​ല്ല കാ​​ണു​​ന്ന​​ത്. ന​​മ്മു​​ടെ കാ​​ല​​ത്ത് അ​​നി​​വാ​​ര്യ​​മാ​​യി അ​​വ​​ത​​രി​​പ്പി​​ക്ക​​പ്പെ​​ടേ​​ണ്ട ചി​​ല ആ​​ശ​​യ​​ങ്ങ​​ൾ​​ക്ക് അ​​ത് അ​​ർ​​ഹി​​ക്കു​​ന്ന ത​​ര​​ത്തി​​ലു​​ള്ള പ​​രി​​ഗ​​ണ​​ന ഉ​​ണ്ടാ​​കു​​ന്നി​​ല്ല എ​​ന്ന​​താ​​ണ് എ​​ന്നെ അ​​ല​​ട്ടു​​ന്ന​​ത്. എ​​ന്നെ മാ​​ത്ര​​മ​​ല്ല, ഫാ​​ഷി​​സ്​​​റ്റ് വി​​രു​​ദ്ധ ആശ​​യ​​പ്ര​​ച​ാ​ര​​ണം ന​​ട​​ത്തു​​ന്ന മ​​റ്റു​​ള്ള ആ​​ളു​​ക​​ളെകൂ​​ടി ഉ​​ൾ​​ക്കൊ​​ണ്ടാ​​ണ് ഞാ​​ൻ പ​​റ​​യു​​ന്ന​​ത്. ഒ​​രു സാം​​സ്​​​കാ​​രി​​ക പ്ര​​വ​​ർ​​ത്ത​​ക​​ൻ എ​​ന്ന നി​​ല​​യി​​ൽ ഞാ​​ൻ വ​​ള​​രെ ആ​​ശ​​ങ്കാ​​കു​​ല​​നാ​​ണ്. ചോ​​ദ്യം ഇ​​ട​​തു​​പ​​ക്ഷ വേ​​ദി​​ക​​ളി​​ൽനി​​ന്ന് ഒ​​ഴി​​ച്ചു​​നി​​ർ​​ത്ത​​പ്പെ​​ടു​​ന്നു​​ണ്ടോ എ​​ന്ന​​താ​​ണ്. ഒ​​ഴി​​ച്ചു​​നി​​ർ​​ത്ത​​പ്പെ​​ടു​​ന്നു​​ണ്ടോ, ഇ​​ല്ല​​യോ എ​​ന്ന് ആ​​ലോ​​ചി​​ക്കാ​​ൻ ക​​ഴി​​യാ​​ത്ത ത​​ര​​ത്തി​​ൽ നി​​ര​​ന്ത​​രം പ്ര​​ഭാ​​ഷ​​ണ​​ങ്ങ​​ളി​​ൽ വ്യാ​​പൃ​​ത​​നാ​​ണ് ഞാ​​ൻ. ആ​​ശ​​യ​​പ്ര​​ച​ാ​ര​​ണ​​ത്തി​​ന് ഇ​​ട​​തു​​പ​​ക്ഷ വേ​​ദി​​ക​​ളി​​ലും ഇ​​ട​​തു​​പ​​ക്ഷേ​​ത​​ര വേ​​ദി​​ക​​ളി​​ലും പ​​ങ്കെ​​ടു​​ക്കു​​ന്നു​​ണ്ട്. ചി​​ല സ​​ന്ദ​​ർ​​ഭ​​ങ്ങ​​ളി​​ൽ ഇ​​ട​​തു​​പ​​ക്ഷ വി​​രു​​ദ്ധ വേ​​ദി​​ക​​ളി​​ലും പ​​ങ്കെ​​ടു​​ക്കു​​ന്നു. എ​​ന്നെ സം​​ബ​​ന്ധി​​ച്ചി​​ട​​ത്തോ​​ളം കൂ​​ടു​​ത​​ൽ പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്താ​​ൻ ക​​ഴി​​യാ​​ത്ത വി​​ധ​​ത്തി​​ൽ ഞാ​​ൻ തി​​ര​​ക്ക​ി​ലാ​​ണ്. വ്യ​​ക്തി​​കേ​​ന്ദ്രീ​​കൃ​​ത​​മാ​​യി ഈ ​​വി​​ഷ​​യം ആ​​ലോ​​ചി​​ക്കേ​​ണ്ട​​തി​​ല്ലെ​​ന്നാ​​ണ് തോ​​ന്നു​​ന്ന​​ത്. എ​െ​ൻ​റ​ ഇ​​ട​​പെ​​ട​​ൽ എ​​ന്ന​​ത് എ​​ന്നി​​ൽ തു​​ട​​ങ്ങി എ​​ന്നി​​ൽ അ​​വ​​സാ​​നി​​ക്കു​​ന്ന​​ത​​ല്ല. അ​​ത് ന​​ട​​ന്നു​​കൊ​​ണ്ടി​​രി​​ക്കു​​ന്ന സാം​​സ്​​​കാ​​രി​​ക പ്ര​​വ​​ർ​​ത്ത​​ന​​ത്തിെ​​ൻ​​റ ഒ​​രു ഭാ​​ഗം മാ​​ത്ര​​മാ​​ണ്.

പ്ര​​സം​​ഗ​​വേ​​ദി​​ക​​ളി​​ൽ താ​​ങ്ക​​ൾ സ​​ജീ​​വ​​മ​​ല്ല എ​​ന്ന​​ല്ല പ​​റ​​യാ​​ൻ ശ്ര​​മി​​ച്ച​​ത്. എം.​​എ​​ൻ. വി​​ജ​​യ​​നെ​​പ്പോ​​ലെ, അ​​ദ്ദേ​​ഹ​​ത്തി​​ന് പ​​ക​​ര​​മാ​​യി സി.​​പി.​​എം സം​​സ്​​​ഥാ​​ന ത​​ല​​ത്തി​​ൽ ഉ​​യ​​ർ​​ത്തി​​ക്കാ​​ട്ടു​​മെ​​ന്ന് ഒ​​രു ഘ​​ട്ട​​ത്തി​​ൽ പ​​ല​​രും ക​​രു​​തി​​യ താ​​ങ്ക​​ൾ ഇ​​പ്പോ​​ൾ അ​​ത്ര ആ​​ഘോ​​ഷി​​ക്ക​​പ്പെ​​ടു​​ന്നി​​ല്ല എ​​ന്ന​​താ​​ണ്? ചെ​​റി​​യ വേ​​ദി​​ക​​ളി​​ലേ​​ക്ക് മാ​​ത്രം ഒ​​തു​​ങ്ങു​ന്നു..?

എം.​എ​ൻ. വി​ജ​യ​ൻ​മാ​ഷ് എം.​എ​ൻ. വി​ജ​യ​ൻ മാ​ഷാ​ണ്. മാ​തൃ​ക​ക​ളി​ല്ലാ​ത്തൊ​രു മാ​തൃ​ക​യാ​യാ​ണ് മാ​ഷെ ഞാ​ൻ കാ​ണു​ന്ന​ത്. ആ​ഘോ​ഷി​ക്ക​പ്പെ​ടു​ന്ന​തി​ല​ല്ല, ആ​ക്ര​മി​ക്ക​പ്പെ​ടു​ന്ന​തി​ലാ​ണ് ഇ​ന്ന് സാം​സ്​​കാ​രി​ക​പ്ര​ഭാ​ഷ​ക​ർ സ​ന്തോ​ഷി​ക്കേ​ണ്ട​ത്. ചെ​​റി​​യ വേ​​ദി​​ക​​ളും പ്ര​​സ​​ക്ത​​മാ​​ണ്. സം​​സ്​​​ഥാ​​ന അ​​ടി​​സ്​​​ഥാ​​ന​​ത്തി​​ലു​​ള്ള വേ​​ദി​​ക​​ളി​​ലും ഞാ​​ൻ തു​​ട​​ർ​​ച്ചാ​​യി പ​​ങ്കെ​​ടു​​ത്തു​​കൊ​​ണ്ടി​​രി​​ക്കു​​ന്നു​​ണ്ട്. സി.​​ഐ.​​ടി.​​യു, ഡി.​​വൈ.​​എ​​ഫ്.​​ഐ പോ​​ലു​​ള്ള സം​​ഘ​​ട​​ന​​ക​​ളു​​ടെ സം​​സ്​​​ഥാ​​ന​​ത​​ല ക്ലാ​സു​​ക​​ളി​​ൽ ഞാ​​ൻ പ​​ങ്കെ​​ടു​​ക്കു​​ന്നു​​ണ്ട്. എം.​​എ​​ൻ.​ വി​​ജ​​യ​​ൻ മാ​​ഷി​​നെ​​പ്പ​​റ്റി പ​​റ​​ഞ്ഞു. മാ​​ഷ് കേ​​ര​​ള​​ത്തി​​ലു​​ട​​നീ​​ളം ശ്ര​​ദ്ധി​​ക്ക​​പ്പെ​​ടു​​ന്ന മ​​ഹാ സാ​​ന്നി​​ധ്യ​​മാ​​യി​​രു​​ന്നു. അ​​തി​​ലേ​​ക്ക് മാ​​ഷ് എ​​ത്തു​​ന്ന ര​​ണ്ട് ഘ​​ട്ട​​മു​​ണ്ട്. മാ​​ഷ് ബ്ര​​ണ്ണ​​ൻ കോ​​ള​​ജി​​ൽ അ​​ധ്യാ​​പ​​ക​​നാ​​യി​​രു​​ന്ന ഒ​​രു കാ​​ല​​മു​​ണ്ട്. അ​​ധ്യാ​​പ​​കൻ എ​​ന്ന നി​​ല​​യി​​ലു​​ള്ള ഒ​​ന്നാം ഘ​​ട്ടം സ​​ർ​​ഗാ​​ത്മ​​ക​​മാ​​യ മൗ​​ന​​ത്തി​​ലാ​​ണ് മാ​​ഷ് വ്യാ​​പൃ​​ത​​നാ​​യ​​ത്. ആ ​​മൗ​​നം നി​​ര​​വ​​ധി​​പേ​​രെ മാ​​ഷി​​ലേ​​ക്ക് അ​​ടു​​പ്പി​​ച്ച് നി​​ർ​​ത്തി​​യ സ്​​​നേ​​ഹാ​​ർ​​ദ്ര​​മാ​​യ മൗ​​ന​​മാ​​യി​​രു​​ന്നു. അ​​തിെ​​ൻ​​റ തു​​ട​​ർ​​ച്ച​​യാ​​ണ് മാ​​ഷിെൻ​​റ പ്ര​​ഭാ​​ഷ​​ണ​​ങ്ങ​​ൾ. അ​​ത് അ​​തി​​ലും വ​​ലി​​യ മൗ​​ന​​ങ്ങ​​ളാ​​യി​​രു​​ന്നു, സ്​​​നേ​​ഹ​​മാ​​യി​​രു​​ന്നു. ആ ​​പ്ര​​ഭാ​​ഷ​​ണ​​ത്തിെ​​ൻ​​റ ആ​​വി​​ഷ്കാ​​ര​​മെ​​ന്ന നി​​ല​​യി​​ൽ പു.​​ക.​​സ​​യു​​ടെ പ്ര​​സി​​ഡ​​ൻ​​റാ​​യി മാ​​ഷ് വ​​രു​​ന്നു. മാ​​ഷി
െ​​ൻ​​റ​​യൊ​​പ്പം അ​​തേ സം​​ഘ​​ട​​ന​​യു​​ടെ പ്ര​​വ​​ർ​​ത്ത​​ക​​നെ​​ന്നനി​​ല​​യി​​ൽ ഞാ​​നും നി​​ര​​വ​​ധി വേ​​ദി​​ക​​ളി​​ൽ സം​​സാ​​രി​​ച്ചി​​രു​​ന്നു. അ​​തി​​ൽ ചി​​ല വേ​​ദി​​ക​​ളി​​ൽ മാ​​ഷ് വ​​ള​​രെ കു​​റ​​ച്ചു​​പേ​​രോ​​ടാ​​ണ് സം​​സാ​​രി​​ച്ചി​​രു​​ന്ന​​ത്. ഒ​​രി​​ക്ക​​ൽ സം​​സ്​​​ഥാ​​ന​​ത​​ല ജാ​​ഥ വി​​ഴി​​ഞ്ഞ​ത്ത്​ എ​​ത്തി​​യ​​ത് ഉ​​ച്ച സ​​മ​​യ​​ത്താ​​ണ്. വ​​ലി​​യ കേ​​ൾ​​വി​​ക്കാ​​ര​​ല്ല, പ​​ര​​ന്നു​​കി​​ട​​ക്കു​​ന്ന വി​​ജ​​ന​​ത​​യാ​​ണ് മു​​ന്നി​ലു​​ള്ള​​ത്. പ​​ക്ഷേ, മാ​​ഷ് അ​​വി​​ടെ സം​​സാ​​രി​​ച്ചു. അ​​തെെ​​ൻ​​റ ജീ​​വി​​ത​​ത്തി​​ൽ വ​​ലി​​യ ഉ​​ൾ​​ക്കാ​​ഴ്ച ന​​ൽ​​കി​​യ സം​​ഭ​​വ​​മാ​​ണ്. അ​​തു​​വ​​രെ ക​​സേ​​ര​​ക​​ളി​​ൽ അ​​ച്ച​​ട​​ക്ക​​ത്തോ​​ടെ​​യി​​രി​​ക്കു​​ന്ന വ​​ലി​​യ സ​​ദ​​സ്സി​​നോ​​ട് സം​​സാ​​രി​​ക്കു​​ക​​യെ​​ന്ന​​താ​​യി​​രു​​ന്നു എെ​​ൻ​​റ അ​​ബോ​​ധ​​ത്തി​​ലു​​ണ്ടാ​​യി​​രു​​ന്ന ന​​ല്ല പ്ര​​സം​​ഗം. ആ​​ളി​​ല്ലാ​​ത്ത സ്​​​ഥ​​ല​​ത്ത് എ​​ന്തി​​നാ​​ണ് സം​​സാ​​രി​​ക്കു​​ന്ന​​ത് എ​​ന്ന തോ​​ന്ന​​ലും ഉ​​ണ്ടാ​​യി​​രു​​ന്നു. അ​​ത് പൊ​​ളി​​ച്ച​​ത് വി​​ജ​​യ​​ൻ മാ​​ഷാ​​ണ്. ന​​മ്മ​​ൾ ന​​മ്മു​​ടെ ദൗ​​ത്യം നി​​ർ​​വ​​ഹി​​ക്കു​​ന്നു. ഞാ​​ൻ പ​​റ​​യു​​ന്ന​​ത് ഒ​​രു ഘ​​ട്ട​​ത്തി​​ൽ വി​​ജ​​യ​​ൻ മാ​​ഷ് ബ്ര​​ണ്ണ​​ൻ കോ​​ള​​ജി​​ൽ ബ​​ഹു​​ജ​​നാ​​ടി​​സ്​​​ഥാ​​ന​​ത്തി​​ൽ അ​​റി​​യ​​പ്പെ​​ടാ​​തെ ക​​ഴി​​ഞ്ഞു. പി​​ന്നെ ലോ​​കം മു​​ഴു​​വ​​നു​​മുള്ള മ​​ല​​യാ​​ളി​​ക​​ൾ അ​​റി​​യു​​ന്ന രീ​​തി​​യി​​ൽ മാ​​ഷ് വ​​ള​​ർ​​ന്ന​ു. അ​ത്​ സ​​ത്യ​​ത്തി​​ൽ മാ​​ഷി​െൻറ പ്ര​​തി​​ഭ​​യു​​ടെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ മാ​​ത്രം ന​​മ്മ​​ൾ അ​​പ​​ഗ്ര​​ഥി​​ച്ചാ​​ൽ വ്യ​​ക്ത​​മാ​​വാ​​ത്ത കാ​​ര്യ​​മാ​​ണ്. മാ​​ഷ് മൗ​​ന​​ത്തി​​ൽ ക​​ഴി​​ഞ്ഞ കാ​​ല​​ത്തും മാ​​ഷി​​ൽ വ​​ലി​​യ പ്ര​​തി​​ഭ​​യു​​ണ്ടാ​​യി​​രു​​ന്നു. അ​​ധി​​കം പേ​​ർ അ​​ത് അ​​റി​​യു​​ന്നി​​ല്ല. പ​​ക്ഷേ, അ​​തേ പ്ര​​തി​​ഭ​​യാ​​ണ് വ​​ലി​​യ സാ​​ധ്യ​​ത​​യാ​​യി മാ​​റു​​ന്ന​​ത്. പ​​റ​​ഞ്ഞു​​വ​​രു​​ന്ന​​ത് ഒ​​രു പ്ര​​ഭാ​​ഷ​​ക​​ൻ ചി​​ല സ​​മ​​യ​​ങ്ങ​​ളി​​ൽ ജ​​ന​​ങ്ങ​​ളു​​ടെ​​യും അ​​ദ്ദേ​​ഹ​​ത്തിെ​​ൻ​​റ സം​​ഘ​​ട​​ന​​യു​​ടെയും പ്ര​​തീ​​ക്ഷ​​ക​​ൾ​​ക്ക് അ​​പ്പു​​റ​​ത്തേ​​ക്ക് വ​​ള​​രു​​ന്ന​​തും മ​​റ്റു​​സ​​മ​​യ​​ങ്ങ​​ളി​​ൽ വ​​ള​​രാ​​തി​​രി​​ക്കു​​ന്ന​​തും നി​​ര​​വ​​ധി സാ​​മൂ​​ഹി​​ക അ​​വ​​സ്​​​ഥ​​ക​​ളു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് പ​​രി​​ശോ​​ധി​​ക്കേ​​ണ്ട കാ​​ര്യ​​മാ​​ണ് എ​​ന്നാ​​ണ്.

ഒ​​റ്റ​​ക്ക്​ ചി​​ല പ്ര​​തി​​രോ​​ധ​​ങ്ങ​​ളാ​​യി താ​​ങ്ക​​ളു​​ടെ പ്ര​​വ​​ർ​​ത്ത​​നം മാ​​റു​​ന്നു​​ണ്ടോ?

ഞാ​​നു​​ൾ​െ​പ്പ​​ടെ സാം​​സ്​​​കാ​​രി​​ക രം​​ഗ​​ത്തു പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന പ​​ല​​രും മ​​ധ്യ​​വ​​ർ​​ഗ​​ത്തി​​ൽ പെ​​ട്ട​​വ​​രാ​​ണ്. മെ​​ച്ച​​പ്പെ​​ട്ട ജീ​​വി​​ത സൗ​​ക​​ര്യ​​ങ്ങ​​ൾ അ​​നു​​ഭ​​വി​​ച്ചു​​കൊ​​ണ്ടി​​രി​​ക്കു​​ന്ന​​വ​​രാ​​ണ്. പ​​ക്ഷേ, സൗ​​ക​​ര്യ​​ത്തി​​നു​​മെ​​ല്ലാം അ​​പ്പു​​റ​​ത്ത് അ​​സം​​തൃ​​പ്തി​​യു​​ടെ ക​​ന​​ൽ ഉ​​ള്ളി​​ൽ ക​​ത്തി​​ക്കൊ​​ണ്ടി​​രി​​ക്കു​​ന്നു​​ണ്ട്. ഇ​​ന്ന​​ത്തെ സാ​​മൂ​​ഹി​​ക അ​​വ​​സ്​​​ഥ ഭീ​​തി​​ജ​​ന​​ക​​മാ​​ണ്. ഈ ​​അ​​വ​​സ്​​​ഥ​​യി​​ൽ വ്യ​​ത്യ​​സ്​​​ത ജ​​നാ​​ധി​​പ​​ത്യ ഇ​​ട​​പെ​​ട​​ലു​​ക​​ൾ ഉ​​ണ്ട്, ഇ​​ട​​തു​​പ​​ക്ഷ​​ത്തിെൻ​​റ ഇ​​ട​​പെ​​ട​​ലു​​ക​​ൾ ഉ​​ണ്ട്. പു​​രോ​​ഗ​​മ​​ന​​ ക​​ലാ​​സാ​​ഹി​​ത്യ​​സം​​ഘം ഉ​​ണ്ട്. അ​​തി
െൻ​​റ ഒ​​രു ഭാ​​ഗ​​മെ​​ന്ന നി​​ല​​ക്കാ​​ണ് ഞാ​​ൻ എ​​ന്നെ കാ​​ണു​​ന്ന​​ത്. അ​​ങ്ങ​​നെ വ​​രു​​മ്പോ​​ഴും ഓ​​രോ​​രു​​ത്ത​​ർ​​ക്കും എ​​ന്തു​​ചെ​​യ്യാ​​ൻ ക​​ഴി​​യു​​മെ​​ന്ന​​ത് പ്ര​​സ​​ക്ത​​മാ​​ണ്. അ​​ടു​​ത്തി​​ടെ ഒ​​രു പു​​സ്​​​ത​​കം വീ​​ണ്ടും വാ​​യി​​ച്ച​​പ്പോ​​ൾ മു​​മ്പി​​ല്ലാ​​ത്തവി​​ധം ഉൗ​ർ​​ജം അ​​നു​​ഭ​​വ​​പ്പെ​​ട്ടു. അ​​ത് ‘ആ​​ൻ​​റി​​ഗ​​ണി’ എ​​ന്ന നാ​​ട​​ക​​മാ​​ണ്. ആ ​​നാ​​ട​​കം മു​​മ്പ് അ​​സ്​​​തി​​ത്വ​​പ്ര​​ശ്ന​​ങ്ങ​​ളു​​ടെ രീ​​തി​​യി​​ൽ കാ​​ണു​​ക​​യും അ​​ങ്ങ​​നെ പ​​ല​​ത​​ര​​ത്തി​​ൽ സ്വാ​​ധീ​​നി​​ക്കു​​ക​​യും ചെ​​യ്തി​​രു​​ന്നു.​ വീ​​ണ്ടും ആ ​​നാ​​ട​​കം വാ​​യി​​ച്ച​​പ്പോ​​ൾ എ​െ​ൻ​റ ആ​​ശ​​ങ്ക​​ക​​ൾ ഒ​​രു പ​​രി​​ധി​​വ​​രെ മാ​​റ്റു​​ന്ന ഉൗ​ർ​ജം ന​​ൽ​​കി. നാ​​ട​​ക​​ത്തി​​ൽ ആ​​ൻ​​റി​​ഗ​​ണി സ​​ഹോ​​ദ​​ര​​ൻ പോ​​ളി​​നോ​​സി​​സി​െൻ​റ മൃ​​ത​​ദേ​​ഹം മ​​റ​​വ് ചെ​​യ്യാ​​ൻ ന​​ട​​ത്തു​​ന്ന ശ്ര​​മ​​മു​​ണ്ട്. രാ​​ജ്യ​േദ്രാ​​ഹി​​യെ​​ന്ന് മു​​ദ്ര​​കു​​ത്തി​​യ പോ​​ളി​​നോ​​സി​​സിെ​​ൻ​​റ മൃ​​ത​​ദേ​​ഹം മ​​റ​​വ് ചെ​​യ്യാ​​തെ ക​​ഴു​​കന്മാർക്ക് ക്ര​​യോ​​ൺ എ​​ന്ന അ​​ധി​​കാ​​രി വി​​ട്ടു​​കൊ​​ടു​​ക്കു​​ന്നു. ശ​​വ​​ശ​​രീ​​രം മ​​റ​​വു​​ചെ​​യ്യാ​​തി​​രി​​ക്കാ​​ൻ ശ​​ക്ത​​മാ​​യ പാ​​റാ​​വ് ഏ​​ർ​​പ്പെ​​ടു​​ത്തി​​യ​​പ്പോ​​ൾ ആ​​ൻ​​റി​​ഗ​​ണി ത​​നി​​ച്ച് മൃ​​ത​​ദേ​​ഹം മ​​റ​​വ് ചെ​​യ്യാ​​ൻ ശ്ര​​മി​​ക്കു​​ന്നു. അ​​ത് പി​​ടി​​ക്ക​​പ്പെ​​ടു​​ന്നു. ക്ര​​യോ​​ൺ പ​​ല​​ത​​ര​​ത്തി​​ൽ ആ​​ൻ​​റി​​ഗ​​ണി​​യെ പ്ര​​ലോ​​ഭി​​പ്പി​​ക്കാ​​ൻ ശ്ര​​മി​​ക്കു​​ന്നു. ഭീ​​ഷ​​ണി​​പ്പെ​​ടു​​ത്തു​​ന്നു. ക്ര​​യോ​​ൺ ചോ​​ദി​​ക്കു​​ന്നു​​ണ്ട്, ആ​​ൻ​​റി​​ഗ​​ണി നീ ​​വി​​ചാ​​രി​​ക്കു​​ന്നു​​ണ്ടോ ആ​​യി​​ര​​ക്ക​​ണ​​ക്കി​​നു​​ള്ള എെ​​ൻ​​റ പ​​ട്ടാ​​ള​​ക്കാ​​രെ മ​​റി​​ക​​ട​​ന്ന് മൃ​​ത​​ദേ​​ഹം മ​​റ​​വു​​ചെ​​യ്യാ​​ൻ ക​​ഴി​​യു​​മെ​​ന്ന്. അ​​പ്പോ​​ൾ ആ​​ൻ​​റി​​ഗ​​ണി പ​​റ​​യു​​ന്നു: ഒ​​രു കാ​​ര്യം എ​​നി​​ക്ക​​റി​​യാം. ഒ​​രാ​​ൾ​​ക്ക് ചെ​​യ്യാ​​ൻ ക​​ഴി​​യു​​ന്ന​​ത് അ​​യാ​​ൾ ചെ​​യ്താ​​ൽ, ഒ​​രുപ​​ക്ഷേ, അ​​തു​​പോ​​ലെ മ​​റ്റു​​ള്ള​​വ​​രും ചെ​​യ്യാ​​ൻ തു​​ട​​ങ്ങി​​യാ​​ൽ ക്ര​​യോ​​ൺ നിെ​​ൻ​​റ അ​​ധി​​കാ​​രം നി​​ല​​നി​​ൽ​​ക്കാ​​ൻ പോ​​കു​​ന്നി​​ല്ല. ഇ​​തു​​ മു​​മ്പ് വാ​​യി​​ച്ച​​താ​​ണ്. പ​​ക്ഷേ, പ​​ല​​രും പി​​ൻ​​വ​​ലി​​ഞ്ഞു​​കൊ​​ണ്ടി​​രി​​ക്കു​​ന്ന ഈ ​​കാ​​ല​​ത്ത് ആ ​​നാ​​ട​​കം വാ​​യി​​ക്കു​​മ്പോ​​ൾ വ​​ലി​​യ ആ​​വേ​​ശം ല​​ഭി​​ക്കും. അരാഷ്​ട്രീയ കല വലിയൊരു പ്രതിരോധമൊരുക്കും.

പ​​ല​​രും പി​​ൻ​​വ​​ലി​​യു​​ന്ന കാ​​ല​​മെ​​ന്ന് പ​​റ​​ഞ്ഞു, കൂ​​ടു​​ത​​ൽ വ്യ​​ക്ത​​മാ​​ക്കാ​​മോ?

ശ​​രീ​​അ​​ത്ത് സം​​വാ​​ദ​​ത്തിെ​​ൻ​​റ കാ​​ല​​ത്ത് ’80ക​​ളു​​ടെ പ​​കു​​തി​​യി​​ൽ കേ​​ര​​ള​​ത്തി​​ലെ എ​​ല്ലാ സ്​​​ഥ​​ല​​ങ്ങ​​ളി​​ലും ഞാ​​ൻ തു​​ട​​ർ​​ച്ച​​യാ​​യി പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തു​​ക​​യും വ​​ലി​​യത​​ര​​ത്തി​​ലു​​ള്ള അം​​ഗീ​​കാ​​രം നേ​​ടു​​ക​​യും ചെ​​യ്തു. ഇ​​സ്​​​ലാം മ​​ത​​ത്തി​​ലെ അ​​ന്ധ​​വി​​ശ്വാ​​സ​​ങ്ങ​​ൾ​​ക്കും അ​​നാ​​ചാ​​ര​​ങ്ങ​​ൾ​​ക്കു​​മെ​​തി​​രെ പ്ര​​ചാ​​ര​​ണം ഞാ​​ൻ ന​​ട​​ത്തി. ഹ​​മീ​​ദ് ചേ​​ന്ദ​​മം​​ഗ​​ലൂ​ർ, അ​​ത്തി​​ക്കാ​​യ് മൗ​​ല​​വി, കാ​​പ്പാ​​ട് അ​​ബ്​​ദു​ള്ളലി മാ​​ഷ് തു​​ട​​ങ്ങി​​യ​​വ​​ർ ഒ​​ക്കെ നി​​ർ​​വ​​ഹി​​ച്ച​​ത് അ​​ക്കാ​​ല​​ത്തെ പ്ര​​ധാ​​ന​​പ്പെ​​ട്ട ദൗ​​ത്യ​​മാ​​ണ്. ആ ​​കാ​​ല​​ഘ​​ട്ടം അ​​വ​​സാ​​നി​​ച്ച​​തോ​​ടെ അ​​ത് തീ​​രു​​ന്നു. പ​​ക്ഷേ, ’90 ക​​ളി​​ൽ എ​​ത്തു​​മ്പോ​​ൾ ചോ​​ദ്യ​​ത്തിെ​​ൻറ അ​​ന്ത​​രീ​​ക്ഷം കൃ​​ത്യ​​മാ​​യി മാ​​റു​​ന്നു. ’90ക​​ളി​​ൽ എ​​ത്തു​​മ്പോ​​ഴാ​​ണ് പ്ര​​ത്യേ​​കി​​ച്ച് ബാ​​ബ​​രി മ​​സ്​​​ജി​​ദിെ​​ൻ​​റ ത​​ക​​ർ​​ച്ച​​യെ തു​​ട​​ർ​​ന്ന്​ എെ​​ൻ​​റ ജീ​​വി​​ത​​ത്തി​​ൽ വ​​ഴി​​ത്തി​​രി​​വു​​ണ്ടാ​​കു​​ന്ന​​ത്. അ​​താ​​യ​​ത് ’80ക​​ളി​​ൽ മു​​സ്​​​ലിം യാ​​ഥാ​​സ്​​​ഥി​​തി​​ക​​ത്വ​​ത്തി​​നെ​​തി​​രെ വി​​ട്ടു​​വീ​​ഴ്ച​​യി​​ല്ലാ​​ത്ത സ​​മ​​രം അ​​നി​​വാ​​ര്യ​​മാ​​യി​​രു​​ന്നു. ഞാ​​ൻ അ​​ത് നി​​ർ​​വ​​ഹി​​ച്ചു. അ​​ന്ന് ന​​മ്മു​​ടെ പൊ​​തു​​ബോ​​ധം എ​​ന്നെ​​യെ​​ടു​​ത്ത് ത​​ല​​യി​​ൽ വെ​ക്കു​​ക​​യു​​ണ്ടാ​​യി. ’90ക​​ളി​​ൽ ഹി​​ന്ദു​​ത്വ​​ഫാ​​ഷി​​സം വ​​ലി​​യ വി​​പ​​ത്താ​​യി വ​​ള​​രു​​ക​​യാ​​ണ് എ​​ന്ന് അ​​ന്ന​​ത്തെ അ​​നു​​ഭ​​വ​​ത്തിെ​​ൻ​​റ അ​​ടി​​സ്​​​ഥാ​​ന​​ത്തി​​ൽ തി​​രി​​ച്ച​​റി​​ഞ്ഞു. അ​​ന്ന് ഞാ​​ൻ പു.​​ക.​​സ​​യു​​ടെ കോ​​ഴി​​ക്കോ​​ട് ജി​​ല്ല സെ​​ക്ര​​ട്ട​​റി​​യാ​​ണ്. കെ.​​എ​​സ്. ഹ​​രി​​ഹ​​ര​​നാ​​ണ് ജോ​​യ​ൻ​​റ് സെ​​ക്ര​​ട്ട​​റി. ഫാ​​ഷി​​സം വ​​ള​​രു​​ന്ന​​തി​​നെ​​പ്പ​​റ്റി​​യു​​ള്ള ഉ​​ത്​​ക​ണ്​​ഠ​ക​​ൾ സാ​​ഹി​​ത്യ​​സം​​ഘ​​ത്തി​​ന​​ക​​ത്തും ജ​​നാ​​ധി​​പ​​ത്യ​​വാ​​ദി​​ക​​ൾ​​ക്കു​​ള്ളി​​ലും രൂ​​പ​​പ്പെ​​ട്ടു​​വ​​ന്നു. ഞ​​ങ്ങ​​ൾ ര​​ണ്ടു​​പേ​​രും അ​​ടു​​ത്ത സു​​ഹൃ​​ത്തു​​ക്ക​​ളെ​​ന്ന നി​​ല​​യി​​ൽ ആ ​​ഉ​​ത്ക​​ണ്ഠ​​ക​​ൾ പ​​ങ്കി​​ട്ടു.​ അ​​തിെ​​ൻറ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ രൂ​​പ​​പ്പെ​​ട്ട​​താ​​ണ് ‘ഹി​​ന്ദു​​ത്വ​​ത്തിെ​​ൻ​​റ രാ​​ഷ്​​​ട്രീ​യ പ​​രി​​ണാ​​മം’ എ​​ന്ന പു​​സ്​​​ത​​കം. ആ ​​പു​​സ്​​​ത​​ക​​ത്തോ​​ട് കൂ​​ടി​​യാ​​ണ് സാ​​മാ​​ന്യബോ​​ധ​​ത്തി​​ന് ഞാ​​ൻ അ​​ത്ര സ്വീ​​കാ​​ര്യ​​ന​​ല്ലാ​​താ​​യി തീ​രു​​ന്ന​​ത്. അ​​തൊ​​രു​ വ​​ഴി​​ത്തി​​രി​​വാ​​ണ്. പ​​ല സു​​ഹൃ​​ത്തു​​ക്ക​​ളും ഇ​​ത്ര​​യൊ​​ക്കെ ഞാ​​ൻ സം​​ഘ്​​പ​​രി​​വാ​​റി​​നെ​​തി​​രെ പ​​റ​​യേ​​ണ്ട​​തു​​ണ്ടോ എ​​ന്ന സം​​ശ​​യം പ്ര​​ക​​ടി​​പ്പി​​ക്കു​​ന്നു​​ണ്ട്. സം​​ഘ്പ​​രി​​വാ​​റിെ​​ൻ​​റ പ്ര​​തി​​ലോ​​മ ആ​​ശ​​യ​​ത്തി​​ന് എ​​ത്ര​​ത്തോ​​ളം പ്ര​​ഹ​​ര​​ശേ​​ഷി​​യു​​ണ്ട് എ​​ന്ന് മ​​ന​​സ്സി​ലാ​​ക്കു​​ന്ന​​തി​​ൽ ജ​​നാ​​ധി​​പ​​ത്യ​​വാ​​ദി​​ക​​ളി​​ൽ പ​​ല​​രും ദ​​യ​​നീ​​യ​​മാം​​വി​​ധം പ​​രാ​​ജ​​യ​​പ്പെ​​ട്ടു.​ പ​​ല​​രും വ​​ർ​​ഗീ​​യ​​ത​​യെ​​ക്കു​​റി​​ച്ചു​​ള്ള പ​​ഴ​​യ വി​​ശ​​ക​​ല​ന​ത്തിെ​​ൻ​​റ​​ ലോ​​ക​​ത്ത് നി​​ന്നു. അ​​ങ്ങ​​നെ അ​​വ​​ർ പി​​റ​​കോ​​ട്ട് പോ​​യ​​പ്പോ​​ഴാ​​ണ് അ​​തു​​വ​​രെ മു​​സ്​​​ലിം യാ​​ഥാ​​സ്​​​ഥി​​തി​​ക​​ത്വ​​ത്തോ​​ട് നി​​ല​​പാ​​ട് എ​​ടു​​ത്ത ഞാ​​നു​​ൾ​​െ​പ്പ​​ടെ​​യു​​ള്ള ആ​​ളു​​ക​​ൾ മു​​ന്നി​​ലേ​​ക്ക് വ​​രേ​​ണ്ട വ​​സ്​​​ത​ു​നി​​ഷ്ഠ​​സാ​​ഹ​​ച​​ര്യം വ​​ന്ന​​ത്. ഞാ​​നു​​ൾ​​െ​പ്പ​​ടെ​​യു​​ള്ള​​വ​​ർ മു​​ന്നോ​​ട്ടു​​വ​​ന്നു. മു​​ന്നോ​ട്ടു​​വ​​ന്ന​​തി​​നെ അ​​ഭി​​വാ​​ദ്യംചെ​​യ്യാ​​ൻ ജ​​നാ​​ധി​​പ​​ത്യ മ​​ത​​നി​​ര​​പേ​​ക്ഷ കാ​​ഴ്ച​​പ്പാ​​ട് പു​​ല​​ർ​​ത്തു​​ന്ന പ​​ല​​ർ​​ക്കും വേ​​ണ്ട​​ത്ര ക​​ഴി​​യാ​​തെ പോ​​യി. സാം​​സ്​​​കാ​​രി​ക​​ച​​രി​​ത്ര​​ത്തി​​ൽ ഇ​​ന്നും തു​​ട​​രു​​ന്ന പ്ര​​തി​​സ​​ന്ധി​​യാ​​യി​​ട്ടാ​​ണ് ഞാ​​ൻ അ​​തി​​നെ കാ​​ണു​​ന്ന​​ത്. മ​​ത വി​​മ​​ർ​​ശ​​ന​​ത്തി​​ന് പി​​ന്തു​​ണ​​ന​​ൽ​​കു​​ന്ന​​വ​​ർ​​പോ​​ലും സ​​വ​​ർ​​ണ​പ്ര​​ത്യ​​യ​​ശാ​​സ്​​​ത്ര​​ത്തി​​ന് എ​​തി​​രാ​​യ വി​​മ​​ർ​​ശ​​ന​​ത്തി​​ന് പി​​ന്തു​​ണ ന​​ൽ​​കു​​ന്നി​​ല്ല. മ​​തം​​മാ​​റു​​ന്ന​​തി​​നെ​​ക്കാ​​ൾ പാ​​ടാ​​ണ് പ​​ല​​വി​​ധ​​ത്തി​​ൽ നാം ​​സ്വാം​​ശീ​​ക​​രി​​ച്ചി​​ട്ടു​​ള്ള സ​​വ​​ർ​​ണ പ്ര​​ത്യ​​യ​​ശാ​​സ്​​​ത്ര​​ത്തി​​ൽനി​​ന്ന് പു​​റ​​ത്തു​​ക​​ട​​ക്കു​​ക എ​​ന്ന​​ത്. അ​​ങ്ങ​​നെ മ​​തം മാ​​റി​​യ​​യാ​​ൾ വ​​ല്ലാ​​തെ വി​​മ​​ർ​​ശി​​ക്ക​​പ്പെ​​ടും. ’90ക​​ൾ​​ക്കു​േ​ശ​​ഷ​​മാ​​ണ് ഈ ​​പ്ര​​തി​​സ​​ന്ധി. ശ​​രീ​അ​​ത്ത് കാ​​ല​​ത്ത് ഞാ​​ൻ ന​​ട​​ത്തി​​യ പ​​ല പ്ര​​സം​​ഗ​​ങ്ങ​​ളും വി​​മ​​ർ​​ശ​​ന​​പ​​ര​​മാ​​യി അ​​പ​​നി​​ർ​​മി​​ച്ചാ​​ൽ അ​​തി​​ൽ പ​​ല​​തി​​ലും ഈ ​​സ​​വ​​ർ​​ണ​​ത​​യു​​ണ്ടാ​​യി​​രു​​ന്നു​​വെ​​ന്ന് കാ​​ണാം. സാ​​മാ​​ന്യ​​മാ​​യി അ​​ന്ന​​ത്തെ പോ​​രാ​​ട്ടം യാ​​ഥാ​​സ്​​​ഥി​​തി​ക​​ത​​ക്ക്​ എ​​തി​​രാ​​യി​​രു​​ന്നു. ആ ​​ശ​​രി ഇ​​ന്നും ശ​​രി​​യാ​​യി തു​​ട​​രു​​ന്നു. അ​​തേസ​​മ​​യം അ​​തി​​നു​​വേ​​ണ്ടി അ​​വ​​ത​​രി​​പ്പി​​ച്ച രീ​​തി​​ക​​ൾ, കാ​​ര്യ​​ങ്ങ​​ൾ എ​​ന്നി​​വ​​യി​​ലൊ​​ക്കെ​​ത്ത​​ന്നെ തി​​രി​​ച്ച​​റി​​യ​​പ്പെ​ടാ​​ത്ത സ​​വ​​ർ​​ണ ആ​​ശ​​യ​​ങ്ങ​​ൾ അ​​ട​​ങ്ങി​​യി​​രു​​ന്നു. സ​​വ​​ർ​​ണ ആ​​ശ​​യ​​ങ്ങ​​ളെ സ്വാം​​ശീ​​ക​​രി​​ച്ചു​​കൊ​​ണ്ട് ന​​ട​​ത്തി​​യ വി​​മ​​ർ​​ശ​​ന​​ങ്ങ​​ളാ​​യ​​തു​​കൊ​​ണ്ടാ​​വ​​ണം അ​​ന്ന് അ​​ത് അ​​ത്ര സ്വാ​​ഗ​​തം ചെ​​യ്യ​​പ്പെ​​ട്ട​​ത്. പി​​ന്നീ​​ട് ന​​ട​​ത്തി​​യ​​ത് അ​​തി​​ലും തീ​​ർ​​ത്തും വ്യ​​ത്യ​​സ്​​​ത​​മാ​​യ ഇ​​ട​​പെ​​ട​​ലാ​​ണ്. മു​​സ്​​​ലിം സ​​മു​​ദാ​​യ​​ത്തി​​ലെ ‘പു​​രോ​​ഗ​​മ​​ന’​​വാ​​ദി​​ക​​ൾ​ ഇ​​സ്​​​ലാം മ​​ത​​ത്തി​​ലെ​​യും സ​​മു​​ദാ​​യ​​ത്തി​​ലെ​​യും യാ​​ഥാ​​സ്​​​ഥി​​തി​​ക​ത്വ​​ത്തെ വി​​മ​​ർ​​ശി​​ക്ക​​ണം. ഹി​​ന്ദു​​പു​​രോ​​ഗ​മ​​ന​​വാ​​ദി​​ക​​ൾ ഹി​​ന്ദു​​മ​​ത​​ത്തി​​ലെ പ്ര​​ശ്ന​​ങ്ങ​​ൾ വി​​മ​​ർ​​ശി​​ക്ക​​ണം. ഇ​​ങ്ങ​​നെ​​യൊ​​രു അ​​ദൃ​​ശ്യ​​മാ​​യ വി​​ഭ​​ജ​​നം സാം​​സ്​​​കാ​​രി​​ക വി​​മ​​ർ​​ശ​​ന​​ത്തി​െ​ൻ​റ ലോ​​ക​​ത്ത് നി​​ല​​നി​​ൽ​​ക്കു​​ന്നുണ്ട്. അ​​ത് ത​​ക​​ർ​​ത്തു എ​​ന്നി​​ട​​ത്താ​​ണ് ഞാ​​ൻ സ്വ​​യം അ​​ഭി​​മാ​​നി​​ക്കു​​ന്ന കാ​​ര്യം. ബാ​​ബ​​രി മ​​സ്​​​ജി​​ദ് ത​​ക​​ർ​​ത്ത കാ​​ല​​ത്ത് എ​​ൻ.​​വി.​​പി. ഉ​​ണി​ത്തി​​രി മാ​​ഷും ബി​​ഷ​​പ്​ പൗ​​ലോ​​സ്​ മാ​​ർ പൗ​​ലോ​​സും ഞാ​​നു​​മാ​​യി​​രു​​ന്നു മി​​ക്ക വേ​​ദി​​ക​​ളി​​ലെ​​യും മൂ​​ന്ന് പ്ര​​ഭാ​​ഷ​​ക​​ർ. ഈ ​​മൂ​​ന്നു​​പേ​​രെ വി​​ളി​​ച്ച​​തും കൃ​​ത്യ​​മാ​​യി​​രു​​ന്നു. ഉ​​ണി​ത്തി​​രി മാഷ​്​ ബാബ​​രി മ​​സ്​​​ജി​​ദ് ത​​ക​​ർ​​ത്ത​തി​നെ​​പ്പ​​റ്റി സം​​സാ​​രി​​ക്കും.​ ഞാ​​ൻ സം​​സാ​​രി​​ക്കു​​ക ഇ​​സ്​​​ലാം​​മ​​ത​​ത്തി​​ലെ ശ​രീ​​അ​​ത്ത് പോ​​ലു​​ള്ള കാ​​ര്യ​​ങ്ങ​​ളാ​​വും. മ​​റ്റ​​യാ​​ൾ ക്രി​​സ്​​​തു​​മ​​ത​​ത്തിെ​​ൻ​​റ യാ​​ഥാ​​സ്​​​ഥി​​തി​​ക​​ത്വ​ത്തെ വി​​മ​​ർ​​ശി​​ക്കും. പ​​ക്ഷേ, അ​​ക്കാ​​ല​​ത്തുത​​ന്നെ ഞാ​​ൻ സ​​ാമാ​​ന്യ​​ബോ​​ധ​​ത്തി​​ലെ വി​​ഭ​​ജ​​ന​​ത​​ല​​ങ്ങ​​ൾ​​ക്ക് പ​​രി​​ക്കേ​​ൽ​​പിച്ചു. ഉ​​ണി​​ത്തി​​രി​​മാ​​ഷി​​നെ പോ​​ലു​​ള്ള​​വ​​ർ ബാ​​ബ​​രി മ​​സ്​​​ജി​​ദ്​​​പോലു​​ള്ള വി​​ഷ​​യ​​ങ്ങ​​ൾ ഉ​​യ​​ർ​​ത്തി​​യ​​പ്പോ​​ൾ ചി​​ല പി​​റു​​പി​​റു​​ക്ക​​ലു​​ക​​ൾ ഉ​​യ​​ർ​​ന്നു​​വ​​ന്നു. ‘‘ഇ​​ത് ഉ​​ണി​​ത്തി​​രി​​യ​​ല്ല, ഉ​​ണ്ണി​​ക്കോ​​യ​​യാ​​ണ്.’’ അ​​ങ്ങ​​നെ വ​​ന്ന​​പ്പോ​​ൾത​​ന്നെ വി​​ഭ​​ജ​​ന​​ങ്ങ​​ളെ പൊ​​തി​​ഞ്ഞു​​വെ​ക്കാ​​മെ​​ന്ന ലി​​ബ​​റ​​ൽ മ​​തേ​​ത​​ര​​ത്വ​​ത്തി​െ​ൻ​റ കാ​​ഴ്ച​​പ്പാ​​ട് പൊ​​ളി​​യു​​ന്ന​​താ​​ണ് നാം ​​ക​​ണ്ട​​ത്. ഒ​​രു മു​​സ്​​​ലിം പേ​​രു​​ള്ള ഒ​​രാ​​ൾ വി​​ശ്വാ​​സി​​യാ​​ക​​ട്ടെ, മ​​ത​​ര​​ഹി​​ത​​നാ​​ക​​ട്ടെ അ​​യാ​​ൾ ഒ​​രു സ​​മു​​ദാ​​യം അ​​നു​​ഭ​​വി​​ക്കു​​ന്ന പീ​​ഡ​​ന​​ങ്ങ​​ളെ​​പ്പ​​റ്റി പ​​റ​​ഞ്ഞാ​​ൽ അ​​ത് വ​​ർ​​ഗീ​​യ​​താ​​ണ് എ​​ന്ന കാ​​ഴ്ച​​പ്പാ​​ടു​​ണ്ട്. ഇ​​ത് വ്യ​​ക്തി​​ക​​ളു​​ടെ പ്ര​​ശ്ന​​മ​​ല്ല, ഒ​​രു പൊ​​തു​​ബോ​​ധ​​ത്തിെ​​ൻ​​റ പ്ര​​ശ്ന​​മാ​​ണ്. ഇ​​തി​​നെ​​തി​​രെ നി​​ര​​ന്ത​​രം ക​​ല​​ഹി​​ക്കു​​ന്ന ഒ​​രാ​​ളെ​​ന്ന നി​​ല​​യി​​ൽ ഒ​​രു ഘ​​ട്ട​​ത്തി​​ൽ പി​​ന്തു​​ണ​​ച്ച ആ​​ളു​​ക​​ൾ ര​​ണ്ടാം​​ഘ​​ട്ട​​ത്തി​​ൽ പി​​ന്തു​​ണ​​ക്കാ​​തെ വ​​രാം. ന​​മ്മ​​ൾ തു​​ട​​ങ്ങി​​യ​​ത് വി​​ജ​​യ​​ൻ​​മാ​​ഷി​​ൽനി​​ന്നാ​​ണ്. കേ​​ര​​ള​​ത്തെ​​ത​​ന്നെ ഫാ​​ഷി​​സ്​​​റ്റ് വി​​രു​​ദ്ധ പാ​​ഠ​​ശാ​​ല​​യാ​​ക്കി​​മാ​​റ്റാ​​ൻ ക​​ഴി​​ഞ്ഞ ചി​​ന്ത​​ക​​ൻ എ​​ന്ന നി​​ല​​യി​​ലാ​​ണ് മാ​​ഷിെ​​ൻ​​റ പ്ര​​സ​​ക്തി. പ​​ക്ഷേ, നി​​ങ്ങ​​ളു​​ടെ പേ​​ര് പ്ര​​സ​​ക്ത​​മാ​​ണ്. നി​​ങ്ങ​​ളു​​ടെ പേ​​ര് മു​​ഹ​​മ്മ​​ദ് ആ​​കു​​മ്പോ​​ൾ അ​​വി​​ടെ പ്ര​​ശ്ന​​മു​​ണ്ട്. നി​​ങ്ങ​​ൾ ആ​​ർ.​​എ​​സ്.​​എ​​സി​​നെ​​യാ​​യി​​രി​​ക്കും വി​​മ​​ർ​​ശി​​ക്കു​​ന്നു​​ണ്ടാ​​കു​​ക. പ​​ക്ഷേ, പൊ​​തു​​ബോ​​ധം നി​​ങ്ങ​​ൾ ഹി​​ന്ദു​​മ​​ത​​ത്തെ​​യാ​​ണ് വി​​മ​​ർ​​ശി​​ക്കു​​ന്ന​​ത് എ​​ന്ന ത​​ല​​ത്തി​​ൽ അ​​തി​​നെ എ​​ടു​​ക്കും. ഇ​​ത്ത​​രം അ​​ബോ​​ധ വി​​ചാ​​ര മാ​​തൃ​​ക​​ക​​ൾ യാ​​ഥാ​​ർ​​ഥ്യ​മാ​​ണ്. ഈ ​​വി​​ചാ​​ര മാ​​തൃ​​ക​​ക​​ളു​​മാ​​യി ക​​ണ​​ക്ക് തീ​​ർ​​ക്കു​​ക മാ​​ത്ര​​മാ​​ണ് വ​​ഴി. അ​ങ്ങ​നെ ക​ണ​ക്ക് തീ​ർ​ക്കു​മ്പോ​ൾ ചി​ല​ർ​ക്ക് ക​ലി വ​രും. സാം​സ്​​കാ​രി​ക​സ​മ​രം അ​തി​നെ​യും സ്വാ​ഗ​തം ചെ​യ്യാ​ൻ ക​രു​ത്താ​ർജിക്കും.

കെ.​​ഇ.​​എ​​ൻ പൊ​​തു​​സ​​മൂ​​ഹ​​ത്തി​​ൽ തെ​​റ്റി​​ദ്ധ​രി​​ക്ക​​പ്പെ​​ടു​​ന്ന​​താ​​യി സ്വ​​യം തോ​​ന്നി​​യി​​ട്ടു​​ണ്ടോ? ഒ​​രു മു​​സ്​​​ലിം പ​​ക്ഷ​​പാ​​തി​​യാ​​യി വി​​ല​​യി​​രു​​ത്ത​​പ്പെ​​ടു​​ന്നു​​ണ്ടോ എ​​ന്ന​​താ​​ണ് ചോ​​ദ്യം? 

ഇ​​ന്ന് ഏ​​തൊ​​രാ​​ൾ​​ക്കും ഇ​​ന്ത്യ​​ൻ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ മു​​സ്​​​ലിം പ​​ക്ഷ​​പാ​​തി​​യാ​​കാ​​തെ, ഒ​​രു ദ​​ലി​​ത് പ​​ക്ഷ​​പാ​​തി​​യാ​​കാ​​തെ ജ​​നാ​​ധി​​പ​​ത്യ​​വാ​​ദി​​യാ​​വാ​​ൻ ക​​ഴി​​യി​​ല്ല എ​​ന്ന​​താ​​ണ് ഒ​​ന്നാ​​മ​​ത്തെ കാ​​ര്യം. പീ​​ഡി​​പ്പി​​ക്ക​​പ്പെ​​ടു​​ന്ന സാ​​മൂ​​ഹി​​ക വി​​ഭാ​​ഗ​​ങ്ങ​​ളോ​​ട് ഐ​​ക്യ​​പ്പെ​​ടു​​ക എ​​ന്ന​​ത് ജ​​നാ​​ധി​​പ​​ത്യ​​ത്തിെ​​ൻ​​റ, മ​​ത​​നി​​ര​​പേ​​ക്ഷ​​ത​​യു​​ടെ, ക​​മ്യൂ​​ണി​​സ​​ത്തിെ​​ൻ​​റ കാ​​ര്യ​​മാ​​ണ്. ഇ​​ന്ന് ഇ​​ന്ത്യ​​യി​​ൽ ഇ​​സ്​​​ലാം മ​​തം പീ​​ഡി​​ത മ​​ത​​മാ​​ണ്, ക്രി​​സ്​​​തു​​മ​​തം പീ​​ഡി​​ത​​മ​​ത​​മാ​​ണ്. ബു​​ദ്ധ​​മ​​തം പീ​​ഡി​​ത​​മ​​ത​​മാ​​ണ്. ആ​​ദി​​വാ​​സി​​ക​​ളും ദ​​ലി​​ത​​രു​​മെ​​ല്ലാം മ​​ർ​​ദി​​ത​​സാ​​മൂ​​ഹി​​ക വി​​ഭാ​​ഗ​​മാ​​ണ്. അ​​വ​​യോ​​ട് ഐ​​ക്യ​​പ്പെ​​ടു​​ക എ​​ന്ന​​ത് ഏ​​റ്റ​​വും പ്ര​​ധാ​​ന​​മാ​​ണ്. 2008ൽ ​​ഞ​​ങ്ങ​​ൾ ഒ​​റീ​​സ​​യി​​ൽ പോ​​യി​​രു​​ന്നു. അ​​വി​​ടെ ഏ​​റ്റ​​വും അ​​ധി​​കം പീ​​ഡി​​പ്പി​​ക്ക​​പ്പെ​​ടു​​ന്ന​​ത് ക്രി​​സ്​​​ത്യാ​​നി​​ക​​ളാ​​ണ്. അ​​തേ​​പ്പ​​റ്റി, ‘അ​​വ​​ർ ക്രി​​സ്​​​ത്യാ​​നി​​ക​​ളെ തേ​​ടി​​യെ​​ത്തി’ എ​​ന്ന് ഞാ​​ൻ എ​​ഴു​​തി​​യി​​ട്ടു​​ണ്ട്. ആ ​​യാ​​ത്ര​​യി​​ൽ വ്യ​​ക്തി​​പ​​ര​​മാ​​യ ഒ​​രു അ​​നു​​ഭ​​വ​​മു​​ണ്ട്. ഭു​വ​​നേ​​ശ്വ​​റി​​ൽനി​​ന്ന് ക​​ണ്ഡ​​മാ​​ലി​​ലേ​​ക്കു​​ള്ള വ​​ണ്ടി​​യോ​​ടി​​ച്ചി​​രു​​ന്ന​​ത് ഇ​​ട​​തു​​പ​​ക്ഷ കാ​​ഴ്ച​​പ്പാ​​ടു​​ള്ള സു​​ഹൃ​​ത്താ​​ണ്. അ​​യാ​​ൾ യാ​​ത്ര​​യി​​ലു​​ട​​നീ​​ളം ഹി​​ന്ദു​​വാ​​യി​​ട്ടാ​​ണ് ഞ​​ങ്ങ​​ളു​​ടെ മു​​ന്നി​​ൽ സ്വ​​യം പ​​രി​​ച​​യ​​പ്പെ​​ടു​​ത്തി​​യ​​ത്. അ​​യാ​​ളു​​ടെ ചി​​ല സ​​മീ​​പ​​ന​​ങ്ങ​​ൾ​​ക​​ണ്ട് ഞാ​​ൻ സ്വ​​കാ​​ര്യ​​മാ​​യി ചോ​​ദി​​ച്ച​​പ്പോ​​ൾ അ​​യാ​​ൾ പ​​റ​​ഞ്ഞു, ഞാ​​ൻ ക്രി​​സ്​​​ത്യാ​​നി​​യാ​​ണ്. അ​​വി​​ടെ ക്രി​​സ്​​​ത്യാ​​നി​​യാ​​യി​​രി​​ക്കു​​ക അ​​പ​​ക​​ട​​ക​​ര​​മാ​​ണ്. ശ്ര​​ദ്ധി​​ക്കേ​​ണ്ട കാ​​ര്യം ക​​മ്യൂ​​ണി​​സ്​​റ്റ്​ എ​​ന്ന ഐ​​ഡ​​ൻ​​റി​​റ്റി​​യെ​​ക്കാ​​ൾ ക്രി​​സ്​​​ത്യ​​ൻ എ​​ന്ന സ്വ​​ത്വം അ​​പ​​ക​​ട​​ക​​ര​മാ​​കു​​ന്ന കാ​​ല​​മാ​​ണ് ഇ​​തെ​​ന്ന​​താ​​ണ്. ക​​ണ്ഡ​​​മാ​​ലി​​ലെ ക്രി​​സ്​​​ത്യാ​​നി​​ക​​ൾ ആ​​ക്ര​​മി​​ക്ക​​പ്പെ​​ട​ു​​േമ്പാൾ ക​​മ്യൂ​​ണി​​സ്​​​റ്റ് പാ​​ർ​​ട്ടി​​യു​​ടെ ഒ​​റീ​​സ സം​​സ്​​​ഥാ​​ന ക​​മ്മി​​റ്റി ഓ​​ഫി​​സ്​ ഒ​​രു ച​​ർ​​ച്ചയാ​​യി രൂ​​പാ​​ന്ത​​ര​​പ്പെ​​ട്ടു. അ​​വി​​ടെ ന​​ട​​ന്ന പ്രാ​​ർ​​ഥ​ന​​യി​​ൽ മ​​ത​​ര​​ഹി​​ത​​നാ​​യ ഞാ​​നും പ​​ങ്കെ​​ടു​​ത്തു. അ​​തൊ​​രു രാ​ഷ്​​ട്രീ​യ പ്ര​​ക്ഷോ​​ഭ​​ത്തി​െ​ൻ​റ കൂ​​ടി ഭാ​​ഗ​​മാ​​ണ്. ഇ​​ന്ന​​ത്തെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ പീ​​ഡി​​ത മ​​ത​​ങ്ങ​​ളോ​​ട് ഐ​​ക്യ​​പ്പെ​​ടേ​​ണ്ട​​തു​​ണ്ട്. ര​​ണ്ടാ​​മ​​ത്തെ പ്ര​​ശ്നം ഹി​​ന്ദു​​പേ​​രു​​ള്ള ഒ​​രാ​​ൾ സം​​ഘ​്​​പ​​രി​​വാ​​റി​​നെ എ​​ങ്ങ​​നെ വേ​​ണ​​മെ​​ങ്കി​​ലും വി​​മ​​ർ​​ശി​​ച്ചോ​​ട്ടെ, പ​​ക്ഷേ, മു​​സ്​​​ലിം പേ​​രു​​ള്ള ആ​​ളു​​ക​​ൾ അ​​ത് ചെ​​യ്യ​​ണ്ട എ​​ന്ന് ര​​ണ്ട് കൂ​​ട്ട​​രാ​​ണ് പ​​റ​​യു​​ന്ന​​ത്. ഒ​​ന്ന്, സാ​​മാ​​ന്യ​​ബോ​​ധ​​മു​​ള്ള​​തു​​കൊ​​ണ്ട് കൂ​​ടു​​ത​​ൽ കു​​ഴ​​പ്പ​​ത്തി​​ലൊ​​ന്നും ചാ​​ടേ​​ണ്ട എ​​ന്ന ചി​​ന്ത​​യി​​ൽ ന​മ്മ​ളെ സം​​ര​​ക്ഷി​​ക്കാ​​ൻ സ​​ദു​​ദ്ദേ​​ശ്യ​പ​​ര​​മാ​​യി പ​​റ​​യു​​ന്ന​വ​ർ. മ​​റ്റ് ചി​​ല​​ർ പ​​റ​​യു​​ന്ന​​ത് കു​​റ​​ച്ചു​​കൂ​​ടി സ​​ങ്കീ​​ർ​​ണ​​മാ​​ണ്. അ​​ത് ന​​മ്മു​​ടെ പൊ​​തു​​ബോ​​ധ​​മാ​​ണ്. ഇ​​ന്ത്യ​​ൻ പൊ​​തു​​ബോ​​ധ​​മെ​​ന്ന​​ത് ജ​​നാ​​ധി​​പ​​ത്യ​​ബോ​​ധ​​മി​​ല്ല, സ​​വ​​ർ​​ണ​ബോ​​ധ​​മാ​​ണ്. ആ ​​ബോ​​ധം ഇ​​ട​​തു​​പ​​ക്ഷ, ജ​​നാ​​ധി​​പ​​ത്യ, മ​​ത​​നി​​ര​​പേ​​ക്ഷ നി​​ല​​പാ​​ട് എ​​ടു​​ക്കു​​ന്ന​​വ​​രെ പ്ര​​തി​​ക​​ളാ​​ക്കാ​​നാ​​ണ് ശ്ര​​മി​​ച്ചു​​കൊ​​ണ്ടി​​രി​​ക്കു​​ന്ന​​ത്. അ​​ത് എ​​ല്ലാ ത​​ല​​ത്തി​​ലു​​മു​​ണ്ട്. കോ​​ട​​തി പോ​​ലും പ​​റ​​ഞ്ഞ​​ത് തെ​​ളി​​വിെ​​ൻ​​റ അ​​ടി​​സ്​​​ഥാ​​ന​​ത്തി​​ൽ വ​​ധ​​ശി​​ക്ഷ വി​​ധി​​ക്കാ​​ൻ ക​​ഴി​​യി​​ല്ല, എ​​ന്നാ​​ൽ, പൊ​​തു​​മ​​നഃ​സാ​​ക്ഷി ആ​​വ​​ശ്യ​​പ്പെ​​ടു​​ന്ന​​തി​​നാ​​ൽ അ​​ങ്ങ​​നെ വി​​ധി​​ക്കു​​ന്നു​​വെ​​ന്നാ​​ണ്. കോ​​ട​​തി​​യെ​​പ്പോ​​ലും നി​​സ്സ​​ഹാ​​യ​​മാ​​ക്കു​​ന്ന വി​​ധ​​ത്തി​​ൽ പൊ​​തു​​ബോ​​ധം തേ​​രോ​​ട്ടം ന​​ട​​ത്തു​​ന്നു​​ണ്ട്. അ​​ത് തീ​​ർ​​ച്ച​​യാ​​യും എ​
െ​ൻ​റ സാം​​സ്​​​കാ​​രി​​ക ജീ​​വി​​ത​​ത്തി​​ൽ, വ്യ​​ക്തി​​ജീ​​വി​​ത​​ത്തി​​ൽ വ​​ലി​​യ വെ​​ല്ലു​​വി​​ളി​​ക​​ൾ ഉ​​ണ്ടാ​​ക്കി​​യെ​​ന്ന​​ത് വ​​സ്​​​തു​​ത​​യാ​​ണ്. പ​​ക്ഷേ, അ​​തി​​നെ നേ​​രി​​ട്ട്, പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​ക്കൊ​ണ്ട് മാ​​ത്ര​​മേ ഒ​​രു ജ​​നാ​​ധി​​പ​​ത്യ​​വാ​​ദി​​ക്ക് മു​​ന്നോ​​ട്ട് പോ​​കാ​​ൻ ക​​ഴി​​യൂ. ഇ​​തു​​മാ​​ത്ര​​മ​​ല്ല, വ്യ​​ക്തി​​പ​​ര​​മാ​​യും ഞാ​​ൻ ആ​​ക്ര​​മി​​ക്ക​​പ്പെ​​ട്ടു. ഞാ​​ൻ മ​​ത​​ര​​ഹി​​ത​​നാ​​ണ്, മി​​ശ്ര​​വി​​വാ​​ഹി​​ത​​നാ​​ണ്, മ​​ത​​ത്തിെ​​ൻ​​റ ആ​​ചാ​​രാ​​നു​​ഷ്ഠാ​​ന​​ങ്ങ​​ൾ ഒ​​ട്ടും പാ​​ലി​​ക്കാ​​തെ ജീ​​വി​​ക്കു​​ന്ന​​യാ​​ളാ​​ണ്.​ എ​​ന്നാ​​ൽ, എെ​​ൻ​​റ മ​​ക​​ൻ മ​​ത​​വി​​ദ്യാ​​ല​​യ​​ത്തി​​ൽ പ​​ഠി​​ക്കു​​ന്നു​​ണ്ട്, ഭാ​​ര്യ മ​​തം​​മാ​​റി എ​​ന്നൊ​​ക്കെ​ ത​​ര​​ത്തി​​ലു​​ള്ള വ്യാ​​പ​​ക​​മാ​​യ പ്ര​​ചാ​​ര​​ണം ഒ​​രു ഘ​​ട്ട​​ത്തി​​ൽ ആ​​ശ​​യ​​സ​​മ​​ര​​ത്തി​​ൽ എ​​തി​​രി​​ടാ​​ൻ പ​​ല​​വി​​ധ​​ത്തി​​ൽ പ്ര​​യാ​​സ​​മു​​ള്ള​​വ​​ർ ന​​ട​​ത്തി​​യി​​രു​​ന്നു. ആ ​​പ്ര​​ചാ​​ര​​ണ​​ങ്ങ​​ൾ​​ക്ക് അ​​ൽ​​പാ​​യു​​സ്സ്​ മാ​​ത്ര​​മാ​​ണു​​ണ്ടാ​​യി​​രു​​ന്ന​​ത്. പ​​ക്ഷേ, ആ ​​പ്ര​​ചാ​​ര​​ണ​​ങ്ങ​​ൾ അ​​വ​​സാ​​നി​​ച്ചെ​​ങ്കി​​ലും പൊ​​തു​​ബോ​​ധ​​ത്തിെ​​ൻ​​റ പി​​ടി​​യി​​ൽ അ​​ക​​പ്പെ​​ട്ട നി​​ഷ്ക​​ള​​ങ്ക​​രാ​​യ കു​​റെ​യാ​​ളു​​ക​​ൾ​​പോ​​ലും ഇ​​ത്ത​​രം പ്ര​​ചാ​​ര​​ണം ഇ​​പ്പോ​​ഴും ന​​ട​​ത്തു​​ന്നു​​ണ്ട്. ന്യൂ​​ന​​പ​​ക്ഷ വി​​രു​​ദ്ധ​​മാ​​യ പ​​രാ​​മ​​ർ​​ശ​​ത്തി​​ന് കി​​ട്ടു​​ന്ന​​ത്ര കൈ​യ​​ടി ഒ​​രി​​ക്ക​​ലും പൊ​​തു​​ബോ​​ധ​​ത്തി
െ​​ൻ​​റ വി​​മ​​ർ​​ശ​​ന​​ത്തി​​ന് കി​​ട്ടി​​ല്ല.
മൂ​​ന്നു പ​​തി​​റ്റാ​​ണ്ട് മു​​മ്പ് രാ​​ജ്യം നേ​​രി​​ടാ​​ൻ പോ​​കു​​ന്ന വി​​പ​​ത്തു​​ക​​ളെ​​പ്പ​​റ്റി മു​​ൻ​​കൂ​​ട്ടി പ്ര​​വ​​ചി​​ച്ച​​വ​​രി​​ലൊ​​രാ​​ളാ​​ണ് താ​​ങ്ക​​ൾ. അ​​തെ​​ങ്ങ​​നെ​​യാ​​ണ് സാ​​ധി​​ച്ച​​ത്?
ബാ​​ബ​​രി മ​​സ്​​​ജി​​ദ് ത​​ക​​ർ​​ത്ത സം​​ഭ​​വം മാ​​ത്രം എ​​ടു​​ക്കാം. അ​​തി​​നോ​​ട് അ​​നു​​ബ​​ന്ധി​​ച്ച് ഇ​​ന്ത്യ​​യി​​ൽ മ​​റ്റൊ​​ന്നുകൂ​​ടി ന​​ട​​ക്കു​​ന്നു​​ണ്ട്. അ​​ത് രാ​​ജ്യ​​ത്തി​​ലേ​​ക്കു​​ള്ള പു​​ത്ത​​ൻ സാ​​മ്രാ​​ജ്യ​​ത്വ​​ശ​​ക്തി​​ക​​ളു​​ടെ ക​​ട​​ന്നു​​വ​​ര​​വാ​​ണ്. അ​​ത് വ​​ലി​​യ വി​​പ​​ത്താ​​യി​​രു​​ന്നു. അ​​ന്ന് ഭ​​ര​​ണ​​വ​​ർ​​ഗ​​ങ്ങ​​ളും അ​​വ​​രു​​ടെ സ്​​​തു​​തി​​പാ​​ഠ​​ക​​രും പ​​റ​​ഞ്ഞ​​ത് ഇ​​രു​​ട്ടിെ​​ൻ​​റ ഇ​​രു​​മ്പു​​മ​​റ​​ക​​ൾ പൊ​​ളി​​ഞ്ഞു​​വീ​​ഴാ​​ൻ പോ​​കു​​ക​​യാ​​ണെ​​ന്നാ​​ണ്. ഇ​​നി വെ​​ളി​​ച്ച​​ത്തിെ​​ൻ​​റ വെ​​ള്ള​​പ്പൊ​​ക്കം. എ​​ല്ലാം സു​​താ​​ര്യ​​മാ​​കും. പ​​ക്ഷേ, മൂ​​ല​​ധ​​ന​​സ​​ർ​​വാ​​ധി​​പ​​ത്യ​​ത്തിെ​​ൻ​​റ പ​​ര​​സ്യ​​മാ​​യി​​രു​​ന്നു അ​​ത്. ആ​​ഗോ​​ള​ീ​ക​ര​​ണം എ​​ന്ന പേ​​രി​​ൽ തെ​​റ്റാ​​യാ​​ണ് മൂ​​ല​​ധ​​ന സ​​ർ​​വാ​​ധി​​പ​​ത്യം അ​​വ​​ത​​രി​​പ്പി​​ക്ക​​പ്പെ​​ട്ട​​ത്. ഇ​​ട​​തു​​പ​​ക്ഷ പ്ര​​സ്​​​ഥാ​​ന​​മാ​​ണ് ആഗോ​​ള​ീ​ക​​ര​​ണം വ​​ലി​​യ വി​​പ​​ത്താ​​ണെ​​ന്ന മു​​ന്ന​​റി​​യി​​പ്പ് ആ​​ദ്യം ന​​ൽ​​കു​​ന്ന​​ത്. ന​​മ്മു​​ടെ അ​​ബോ​​ധ​​വ​​ന്യ​​ത​​ക​​ളെ ന​​മ്മു​​ടെത​​ന്നെ അ​​സ്​​​തി​​ത്വ​​ത്തി​​ന് എ​​തി​​രെ വ​​ള​​ർ​​ത്തി​​യെ​​ടു​​ക്കാ​​ൻ അ​​ക്കാ​ല​​ത്ത് അ​​വ​​ർ​​ക്ക് ക​​ഴി​​ഞ്ഞു​​വെ​​ന്ന് ഒ​​റ്റ​​വാ​​ച​​ക​​ത്തി​​ൽ പ​​റ​​യാം. ഇ​​ട​​തു​​പ​​ക്ഷ​​​മൊ​​ക്കെ ന​​ൽ​​കി​​യ മു​​ന്ന​​റി​​യി​​പ്പ് കൃ​​ത്യ​​മാ​​യി യാ​​ഥാ​​ർ​​ഥ്യ​​മാ​​കു​​ന്ന ഘ​​ട്ട​​ത്തി​​ൽത​​ന്നെ​​യാ​​ണ് 1992 ഡി​​സം​​ബ​​ർ ആ​​റി​​ന് ബാ​​ബ​​രി മ​​സ്​​​ജി​​ദ് പൊ​​ളി​​ക്ക​​പ്പെ​​ടു​​ന്ന​​ത്. ഈ ​​ആ​​ക്ര​​മ​​ണം അ​​തി​​ന് മു​​മ്പു​​ള്ള ആ​​ക്ര​​മ​​ണ​​ത്തി​​ൽ​​നി​​ന്ന് വ്യ​​ത്യ​​സ്​​​ത​​മാ​​യി​​രു​​ന്നു. അ​​തു​ത​​ന്നെ​​യാ​​ണ് അ​​പാ​​യ സൂ​​ച​​ന​​ക​​ളെ കൃ​​ത്യ​​മാ​​ക്കി​​യ​​ത്.​ ലോ​​ക​​ത്തെ സു​​ശ​​ക്ത​​വും അ​​ച്ച​​ട​​ക്ക​​വു​​മു​​ള്ള സൈ​​ന്യ​​മു​​ള്ള സ​​ർ​​ക്കാ​​റി​​ന് ഒ​​രു ആ​​രാ​​ധ​​നാ​​ല​​യം ത​​ക​​ർ​​ക്കു​​ന്ന​​ത് ത​​ട​​യാ​​ൻ ക​​ഴി​​യാ​​തെപോ​​യി എ​​ന്ന​​ത് വ​​ള​​രെ ഗൗ​​ര​​വ​​മാ​​യ ആ​​ലോ​​ച​​ന​​യി​​ലേ​​ക്ക് ന​​യി​​ച്ചു.​ അ​​വി​​ടെ​​യാ​​ണ് മൗ​​ലി​​ക​​മാ​​യ കാ​​ഴ്ച​​യി​​ലേ​​ക്ക് ഞാ​​നു​​ൾ​​െ​പ്പ​​ടെ​​യു​​ള്ള​​വ​​ർ എ​​ത്തു​​ന്ന​​ത്. അ​​ത് സ്വ​​ത​​ന്ത്ര​ ഇ​​ന്ത്യ​​യി​​ൽ ഒ​​രു സ​​ർ​​ക്കാ​​ർ നി​​ല​​നി​​ൽ​​ക്കു​​മ്പോ​​ൾത​​ന്നെ അ​​തി​​ന് വെ​​ളി​​യി​​ൽ മ​​റ്റൊ​​രു അ​​ദൃ​​ശ്യ​​സ​​ർ​​ക്കാ​​ർ നി​​ല​​നി​​ൽ​​ക്കു​​ന്നു​​ണ്ടെ​​ന്ന തി​​രി​​ച്ച​​റി​​വാ​​ണ്. ആ ​​അ​​ദൃ​​ശ്യ സ​​ർ​​ക്കാ​​ർ ഇ​​ന്ത്യ സ്വാ​​ത​​ന്ത്ര്യം നേ​​ടി​​യ അ​​തേ കാ​​ലം മു​​ത​​ൽ​​ക്കേ ഉ​​ണ്ട്.​ സ്വാ​​ത​​ന്ത്ര്യ​​ദി​​നം എ​​ന്നാ​​വ​​ണ​​മെ​​ന്ന് തീ​​രു​​മാ​​നി​​ച്ച​​ത് സ്വാ​​ത​​ന്ത്ര്യ​​സ​​മ​​ര​​സേ​​നാ​​നി​​ക​​ളോ പു​​തി​​യ ഭ​​ര​​ണ​​വ​​ർ​​ഗ​​മോ ആ​​യി​​രു​​ന്നി​ല്ല. അ​​ത് ഇ​​ന്ത്യ​​യി​​ലെ സ​​വ​​ർ​​ണ​​ത​​യാ​​യി​​രു​​ന്നു. ആ​​ഗ​​സ്​​​റ്റ് 14ന് ​​ത​​ന്നെ ആ​​ഘോ​​ഷം തു​​ട​​ങ്ങ​​ണ​​മെ​​ന്ന് തീ​​രു​​മാ​​നി​​ച്ച​​ത് ഇ​​വി​​ട​ത്തെ സ​​വ​​ർ​​ണ പൗ​​രോ​​ഹി​​ത്യ​​മാ​​ണ്. അ​​ത് രാ​​മ​​ച​​ന്ദ്ര​​ഗു​​ഹ പു​​സ്​​​ത​​ക​​ത്തി​​ൽ പ​​റ​​യു​​ന്നു​​ണ്ട്. സ​​വ​​ർ​​ണ​​ത​​യു​​ടെ സൂ​​ക്ഷ്​​മ വി​​മ​​ർ​​ശ​​നം അ​​വ​​ത​​രി​​പ്പി​​ക്കു​​മ്പോ​​ൾ ഇ​​ന്ത്യ​​യി​​ലെ മു​​ൻ​​പ​​ന്തി​​യി​​ൽ നി​​ൽ​​ക്കു​​ന്ന ധൈ​​ഷ​ണി​​ക​​ർവ​​രെ ഇ​​ട​​റി​​പ്പോ​കു​​ന്നു​​ണ്ട്. പെ​​രി ആ​​ൻ​​ഡേ​​ഴ്സ​​ൺ ‘ഇ​​ന്ത്യ​​ൻ ഐ​​ഡി​​യോ​​ള​​ജി’​യി​ൽ അ​​ത് കൃ​​ത്യ​​മാ​​യി പ​​റ​​യു​​ന്നു​​ണ്ട്. നെ​​ഹ്റു പ​​രു​​ക്ക​​ൻ അ​​ർ​​ഥ​​ത്തി​​ൽ യു​​ക്തി​​വാ​​ദി​​യാ​​ണ്. പ​​ക്ഷേ, അ​​ദ്ദേ​​ഹം പോ​​ലും ത​​ഞ്ചാ​​വൂ​​രി​​ൽനി​​ന്ന് വ​​ന്ന സ​​വ​​ർ​​ണ പൗ​രോ​​ഹി​​ത്യ​​ത്തിെ​​ൻ​​റ നി​​ർ​​ദേ​​ശ​​ങ്ങ​​ൾ​​ക്ക​​നു​​സ​​രി​​ച്ച് പ​​ല​​വി​​ധ പൂ​​ജാ​​വി​​ധി​​ക​​ൾ​​ക്ക് വി​​ധേ​​യ​​നാ​​കേ​​ണ്ടി​​വ​​ന്നു. എ​​തി​​ർ​​നി​​ല​​പാ​​ട് എ​​ടു​​ത്ത നെ​​ഹ്റു​​വി​​നെ​​പ്പോ​​ലും അ​​വ​​ർ​​ക്ക് ത​​ങ്ങ​​ളു​​ടെ മു​​ന്നി​​ൽ പി​​ടി​​ച്ചി​​രു​​ത്താ​​ൻ ക​​ഴി​​ഞ്ഞു എ​​ന്ന​​ത് ചെ​​റി​​യ കാ​​ര്യ​​മ​​ല്ല. അ​​ദൃ​​ശ്യ​​ഭ​​ര​​ണ​​കൂ​​ടം സ്വാ​​ത​​ന്ത്ര്യം ല​​ഭി​​ച്ച് പു​​തി​​യ ഭ​​ര​​ണ​​വ​​ർ​​ഗം അ​​ധി​​കാ​​ര​​മേ​​ൽ​​ക്കു​​ന്ന കാ​​ലം മു​​ത​​ൽ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്നു​​ണ്ട്. ഗാ​​ന്ധി​​വ​​ധ​​വും ഇ​​തു​​പോ​​ല​​ത്തെ സം​​ഭ​​വ​​മാ​​ണ്. അ​​ദൃ​​ശ്യ​​ഭ​​ര​​ണ​​കൂ​​ടം ’90ക​​ളി​​ൽ ന​​ട​​ത്തി​​യ ഇ​​ട​​പെ​​ട​​ലു​​ക​​ളെ​​യാ​​ണ് ശ​​രി​​ക്കു​​ള്ള ഭ​​ര​​ണ​​ത്തി​​ന് ത​​ട​​യാ​​ൻ ക​​ഴി​​യാ​​തി​​രു​​ന്ന​​ത്. അ​​ദൃ​​ശ്യ​​ഭ​​ര​​ണ​​കൂ​​ട​​ത്തി​െ​ൻ​റ ശാ​​സ​​ന​​ക​​ളെ വേ​​ണ​​മെ​​ന്ന് വി​​ചാ​​രി​​ച്ചാ​​ൽപോ​​ലും ചെ​​റു​​ക്കാ​​ൻ ക​​ഴി​​യാ​​ത്ത അ​​വ​​സ്​​​ഥ വ​​ന്നു.​ അദൃ​​ശ്യ​​ഭ​​ര​​ണ​​കൂ​​ട​​ത്തെ​​ക്കു​​റി​​ച്ചും അ​​തിെൻ​​റ പ്ര​​ത്യ​​യ​​ശാ​​സ്​​​ത്ര​​ത്തെ​​യും കു​​റി​​ച്ചു​​ള്ള അ​​ന്വേ​​ഷ​​ണ​​മാ​​ണ് പു​​തി​​യ അ​​റി​​വി​​ലേ​​ക്ക് ഞ​​ങ്ങ​​ളെ എ​​ത്തി​​ക്കു​​ന്ന​​ത്. അ​​തൊ​​രു അ​​നി​​വാ​​ര്യ​​ത​​യാ​​യി​​രു​​ന്നു. ആ ​​അ​​നി​​വാ​​ര്യ​​ത​​യാ​​ണ് ‘ഹി​​ന്ദു​​ത്വ​​ത്തിെ​​ൻ​​റ രാ​​ഷ്​​ട്രീ​യ പ​​രി​​ണാ​​മം’ എ​​ന്ന പു​​സ്​​​ത​​ക​​ത്തി​​ലേ​​ക്ക് എ​​ത്തി​​ക്കു​​ന്ന​​ത്. ഡി​​സം​​ബ​​ർ ആ​​റി​​ന് ബാ​​ബ​​രി മ​​സ്​​​ജി​​ദ് ത​​ക​​ർ​​ക്ക​​പ്പെ​​ട്ടു. ഏ​​ഴി​​ന് അ​​ദ്വാ​​നി രാ​ഷ്​​​ട്ര​ത്തോ​ട് ക്ഷ​​മ​ ചോ​​ദി​​ച്ചു. ആ​​ഴ്ച​​ക​​ൾ ക​​ഴി​​ഞ്ഞ് സം​​ഘ​്​​പ​​രി​​വാ​​റിെ​​ൻ​​റ പ്ര​​സ്​​​താ​​വ​​ന വ​​രു​​ന്നു ഭൂ​​രി​​പ​​ക്ഷ​​ത്തി​​ന് ന്യൂ​​ന​​പ​​ക്ഷം വി​​ധേ​​യ​​മാ​​കാ​​തി​​രു​​ന്നാ​​ൽ ഇ​​തും ഇ​​തി​​ന​​പ്പു​​റ​​വും സം​​ഭ​​വി​​ക്കും. ഒ​​രു വ​​ർ​​ഷം ക​​ഴി​​ഞ്ഞ​​പ്പോ​​ൾ അ​​വ​​ർ ഡി​​സം​​ബ​​ർ ആ​​റി​​ന് വി​​ജ​​യ​​ദി​​വ​​സ​​മാ​​യി ആ​​ച​​രി​​ച്ചു. പി​​ന്നെ ന​​മ്മ​​ൾ കേ​​ൾ​​ക്കു​​ന്ന​​ത് 2014ൽ ​ഇ​​ന്ത്യ​​യി​​ൽ ഫാ​​ഷി​​സ്​​​റ്റു​​ക​​ൾ അ​​ധി​​കാ​​ര​​ത്തി​​ൽ വ​​രു​​മ്പോ​​ൾ സാ​​ധ്വി ബാ​​ലി​​ക​​സ​​ര​​സ്വ​​തി ര​​ണ്ട് രാ​​മ​​ജ​​ന്മ​​ഭൂ​​മി സ്​​​ഥാ​​പി​​ക്കു​​മെ​​ന്ന് പ​​റ​​യു​​ന്ന​​താ​​ണ്. ഒ​​ന്ന് അ​​യോ​​ധ്യ​​യി​​ലും മ​​റ്റൊ​​ന്ന് പാ​​കി​​സ്​​​താ​​നി​​ലും. അ​​തോ​​ടെ ചി​​ത്രം പൂ​ർ​​ത്തി​​യാ​​യി. ’90ന് ​​ശേ​​ഷ​​മു​​ള്ള കാ​​ല​​ത്തെ നേ​​ര​​ത്തേ തി​​രി​​ച്ച​​റി​​യാ​​ൻ ക​​ഴി​​ഞ്ഞു​​വെ​​ന്നാ​​ണ് ഞ​​ങ്ങ​​ൾ​ക്ക്​​ വ്യ​​ക്തി​​പ​​ര​​മാ​​യി അ​​ഭി​​മാ​​ന​​മാ​​യി തോ​​ന്നു​​ന്ന നേ​​ട്ടം.

ഇ​​ന്ത്യ​​യി​​ലെ ഭ​​ര​​ണ​​വ​​ർ​​ഗ​​ത്തെ താ​​ങ്ക​​ൾ എ​​ങ്ങ​​നെ​​യാ​​ണ് നി​​ർ​​വ​​ചി​​ക്കു​​ക,ഫാ​​ഷി​​സ​​മെ​​ന്നോ?

ഇ​​ന്ത്യ​​ൻ പ​​ശ്ചാ​​ത്ത​​ല​​ത്തെ 2014ന് ​​മു​​മ്പും പി​​മ്പും എ​​ന്ന് വി​​ഭ​​ജി​​ച്ചു കാ​​ണാ​​ൻ ഞാ​​നാ​​ഗ്ര​​ഹി​​ക്കു​​ന്നു. വാ​​ജ്പേ​​യി​​യു​ടെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള സം​​ഘ്പ​​രി​​വാ​​റി​​ൽനി​​ന്ന് തീ​​ർ​​ത്തും വ്യ​​ത്യ​​സ്​​​ത​​മാ​​ണ് 2014ൽ ​മോ​​ദി​​യു​​ടെ സ​​ർ​​ക്കാ​​ർ. 2002 ലെ ​​കു​​പ്ര​​സി​​ദ്ധ​​മാ​​യ വം​​ശ​​ഹ​​ത്യ​​യു​​ടെ പ​​ശ്ചാ​​ത്ത​​ല​​ത്ത​ി​ലാ​​ണ് മോ​​ദി വ​​രു​​ന്ന​​ത്. ശ​​രി​​ക്കും മോ​​ദി വം​​ശ​​ഹ​​ത്യ​​യു​​ടെ പ​​ശ്ചാ​​ത്ത​ല​​ത്തി​​ൽ ജ​​ന​​ങ്ങ​​ളാ​​ൽ വെ​​റു​​ക്ക​​പ്പെ​​ടേ​​ണ്ട​​യാ​​ളാ​​ണ്. മോ​​ദി തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ തോ​​ൽ​​ക്ക​​ണം. അ​​ത് സം​​ഭ​​വി​​ച്ചി​​ല്ല. മ​​റു​​വ​​ശ​​ത്ത് കോ​​ർ​​പ​​റേ​​റ്റ്​വത്​​ക​ര​​ണം ന​​മ്മു​​ടെ ജീ​​വി​​ത​​ത്തെ പ്ര​​തി​​കൂ​​ല​​മാ​​യി ബാ​​ധി​​ക്കും. ഫാ​​ഷി​​സം പ്ര​​ത്യ​​ക്ഷ​​മാ​​യിത​​ന്നെ ന​​മ്മു​​ടെ ജീ​​വി​​ത​​ത്തെ ഇ​​ല്ലാ​​താ​​ക്കി​​ക്കൊണ്ടി​​രി​​ക്കു​​ന്നു. ഭ​​ക്ഷ​​ണ​​ത്തെ ആ​​വി​​ഷ്കാ​​ര​​ത്തി​െ​ൻ​റ പ​​ട്ടി​​ക​​യി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്തേ​​ണ്ടിവ​​ന്ന​​താ​​ണ് ഒ​​രു വ​​ലി​​യ മാ​​റ്റം. മു​​മ്പ് ക​​വി​​ത​​യും ക​​ല​​യു​​മാ​​യി​​രു​​ന്നു ആ​​വി​​ഷ്കാ​​രം. ഇ​​ന്ന​​ത് ഭ​​ക്ഷ​​ണ​​വുംകൂ​​ടി​​യാ​​യി​​രി​​ക്കു​​ന്നു. 2015 ൽ ​​അ​​ഖ്​​ലാ​​ഖി​​നെ ഭ​​ക്ഷ​​ണ​​ത്തിെ​​ൻ​​റ പേ​​രി​​ൽ ഫാ​​ഷി​​സ്​​​റ്റു​​ക​​ൾ കൊ​​ല​​പ്പെ​​ടു​​ത്തി. 2017ൽ ​​ന​​മ്മ​​ൾ സം​​സാ​​രി​​ക്കു​മ്പോ​​ൾ അ​​തി​​നെ​​ക്കാ​​ൾ വ​​ലി​​യ ഭീ​​ക​​ര​ത​​ക​​ൾ ന​​ട​​ന്നു​​കൊ​​ണ്ടി​​രി​​ക്കു​​ന്നു. എ​​ന്നാ​​ൽ, 2015ലു​​ണ്ടാ​​യ പ്ര​​തി​​ഷേ​​ധം ഇ​​പ്പോ​​ഴു​​ണ്ടാ​​കു​​ന്നി​​ല്ല. പ​​റ​​ഞ്ഞു​​വ​​രു​​ന്ന​​ത് ഇ​​ന്ത്യ​​യി​​ലെ ഫാ​​ഷി​​സം യൂ​​റോ​​പ്പി​​ലെ ഫാ​​ഷി​​സംപോ​​ലു​​ള്ള ഒ​​ന്ന​​ല്ല എ​​ന്നാ​​ണ്. ഇ​​ന്ത്യ​​ൻ പ​​ശ്ചാ​​ത്ത​​ല​​ത്തെ വി​​ഭ​​ജി​​ച്ചു​​കാ​​ണാം. ഗു​​ജ​​റാ​​ത്തി​​ലെ വം​​ശ​​ഹ​​ത്യ 2002ൽ ​അ​ല്ല ​ശ​​രി​​ക്കും ന​​ട​​ക്കു​​ന്ന​​ത്. അ​​ത് ’90ക​​ളി​​ൽത​​ന്നെ തു​​ട​​ങ്ങി​​യ​​താ​​ണ്. ’90ക​​ളി​​ൽ​ത​​ന്നെ ഗു​​ജ​​റാ​​ത്തി​​ലെ പ​​ല ഗ്രാ​​മ​​ങ്ങ​​ളി​​ലും ഹി​​ന്ദു​​ത്വ​​രാ​ഷ്​​ട്ര​ത്തി​​ലേ​​ക്ക് സ്വാ​​ഗ​​തം എ​​ന്ന ബോ​​ർ​​ഡു​​ണ്ടാ​​യി​​രു​​ന്നു. ഗു​​ജ​​റാ​​ത്തി​​ലെ വം​​ശ​​ഹ​​ത്യ​​യി​​ൽ നി​​ന്നാ​​ണ്​ ഇ​​ന്ന​​ത്തെ ഭ​​ര​​ണ​​മു​​ണ്ടാ​​യ​​ത്. ഭ​​യ​​മാ​​ണ് ഇ​​വി​​ടെ വ​​ലു​​ത്. ര​​ണ്ടു​ത​​രം ഭ​​യ​​മു​​ണ്ട്. ഇ​​ര​​ക​​ളു​​ടെ​​യും വേ​​ട്ട​​ക്കാ​​ര​െ​ൻറ​​യും. ഗോ​​ധ്ര​​യും ഗു​​ജ​​റാ​​ത്തും ഹി​​ന്ദു​​ക്ക​​ളും മു​​സ്​​​ലിം​​ക​​ളും ത​​മ്മി​​ലു​​ള്ള പ്ര​​ശ്ന​​മാ​​യി ഫാ​​ഷി​​സ്​​​റ്റു​​ക​​ൾ മാ​​റ്റി. ശ​​രി​​ക്കും സം​​ഘ്പ​​രി​​വാ​​റും മു​​സ്​​​ലിം ജ​​ന​​ത​​യും ത​​മ്മി​​ലു​​ള്ള പ്ര​​ശ്ന​മാ​ണ്​ അ​ത്. ആ​​ക്ര​​മി​​ക്ക​​പ്പെ​​ടാ​​ൻ ഇ​​നി​​യും സാ​​ധ്യ​​ത​​യു​​ണ്ടെ​​ന്ന ഭ​​യ​​വും തി​​രി​​ച്ച​​ടി​​ച്ചേ​​ക്കു​​മെ​​ന്ന ഭ​​യ​​വും വ​​ള​​ർ​​ത്തി, ര​​ണ്ടു​​കൂ​​ട്ട​​രെ​​യും ഭ​​യ​​പ്പെ​​ടു​​ത്തി​​യാ​​ണ് അ​​വ​​ർ അ​​ധി​​കാ​ര​ത്തി​ലേ​​റി​​യ​​ത്. ഇ​​ന്ത്യ​​യി​​ൽ നി​​ല​​നി​​ൽ​​ക്കു​​ന്ന​ ഫാ​​ഷി​​സം ജ​​ർ​​മ​​നി​​യി​​ലോ ഇ​​റ്റ​​ലി​​യി​ലോ സ്​​​പെ​​യി​​നി​​ലോ നി​​ന്ന ക്ലാ​​സി​​ക്ക​​ൽ ഫാ​​ഷി​​സ​​ത്തി​െ​ൻ​റ ഫോ​​ട്ടോ​​കോ​​പ്പി​​യ​​ല്ല. ആ ​​അ​​ർ​​ഥ​​ത്തി​​ൽ ഇ​​വി​​ടെ​​യു​​ള്ള ഫാ​​ഷി​​സം ന​​വ​​ഫാ​​ഷി​​സ​​മാ​​ണ്. മൂ​​ല​​ധ​​ന​ താ​​ൽ​​പ​​ര്യ​​ങ്ങ​​ളോ​​ട് ക​​ണ്ണി​​ചേ​​ർ​​ന്നു​​പോ​​കു​​ന്ന​​താ​​ണ്. ലോ​​ക​​ത്തി​​ൽ ഒ​​രു ഫാ​​ഷി​​സ​​വും മ​​റ്റൊ​​രി​​ട​​ത്ത് അ​​തു​​പോ​​ലെ ആ​​വ​​ർ​​ത്തി​​ക്കു​​ക സാ​​ധ്യ​​മ​​ല്ല. ഇ​​ന്ത്യ​​യി​​ൽ നി​​ല​​നി​​ൽ​​ക്കു​​ന്ന​​ത് തീ​​ർ​​ച്ച​​യാ​​യും ന​​വ​​ഫാ​​ഷി​​സ​​മാ​​ണ്.

പ​​ക്ഷേ, സി.​​പി.​​എം നേ​​താ​​വ് പ്ര​​കാ​​ശ് കാ​​രാ​​ട്ട് ഇ​​തി​​നെ അ​​തോ​​റി​​റ്റേ​​റി​​യ​​നി​​സം അ​​ഥ​​വാ സ​​മ​​ഗ്രാ​​ധി​​പ​​ത്യം എ​​ന്നാ​​ണ് വി​​ശേ​​ഷി​​പ്പി​​ക്കു​​ന്ന​​ത്? ഫാ​​ഷി​​സ​​മ​​ല്ല, ഫാ​​ഷി​​സ്​​​റ്റ് പ്ര​​വ​​ണ​​ത​​ക​​ളാ​​ണ് നി​​ല​​കൊ​​ള്ളു​​ന്ന​​ത് എ​​ന്ന് അ​​ദ്ദേ​​ഹം പ​​റ​​യു​​ന്നു?

സാം​​സ്​​​കാ​​രി​​ക ത​​ല​​ത്തി​​ൽ​​നി​​ന്ന് നോ​​ക്കു​​മ്പോ​​ൾ ഇ​​തി​​നെ ന​​വ​​ഫാ​​ഷി​​സ​​മാ​​യി​​ട്ടാ​​ണ് ഞാ​​ൻ തി​​രി​​ച്ച​​റി​​യു​​ന്ന​​ത്. അ​​ടി​​യ​​ന്താ​​രാ​​വ​​സ്​​​ഥ​​കാ​​ല​​ത്ത് ഫാ​​ഷി​​സം മു​​ക​​ളി​​ൽ നി​​ന്ന് ന​​മ്മു​​ടെ​​ ജീ​​വി​​ത​​ത്തി​​ലേ​​ക്ക് കെ​​ട്ടി​​യി​​റ​​ക്കു​​ക​​യാ​​യി​​രു​​ന്നു. 2014ന് ​​ശേ​​ഷം ഫാ​​ഷി​​സം താ​​ഴെനി​​ന്ന് കെ​​ട്ടി​​പ്പൊ​​ക്കു​​ക​​യാ​​ണ്. ന​​മ്മു​​ടെ ഭ​​ക്ഷ​​ണം, ചി​​ന്ത​​ക​​ൾ എ​​ന്നി​​ങ്ങ​​നെ പ​​ല​​ത​​ര​​ത്തി​​ൽ സ്വാ​​ധീ​​നി​​ച്ച് ത​​ന്മാ​​ത്ര ത​​ല​​ത്തി​​ൽ ഇ​​ട​​പെ​​ടു​​ന്നു. ഈ ​​ന​​വ​​ഫാ​​ഷി​​സ​​ത്തിെ​​ൻ​​റ പ്ര​​ത്യേ​​ക​​ത അ​​തി​​ന് അ​​നു​​കൂ​ല​​മാ​​യ ഒ​​രു സാം​​സ്​​​കാ​​രി​​ക അ​​ന്ത​​രീ​​ക്ഷംകൂ​​ടി ഉ​​യ​​ർ​​ന്നു​​വ​​ന്നി​​രി​​ക്കു​​ന്നു എ​​ന്ന​​താ​​ണ്. നി​​ങ്ങ​​ൾ​​ക്ക് ഉ​​യ​​ര​​വും വെ​​ളു​​പ്പ​ു​മു​​ള്ള കു​​ട്ടി​​വേ​​ണ​​മോ എ​​ന്നാ​​ണ് ഭ​​ര​​ണ​​വ​​ർ​​ഗം ചോ​​ദി​​ക്കു​​ന്ന​​ത്. ക​​മ്യൂ​​ണി​​സ്​​​റ്റു​​ക​​ൾ​​ക്കുപോ​​ലും നി​​റ​​മു​​ള്ള കു​​ട്ടി എ​​ന്ന പ്ര​​ശ്ന​​ത്തെ മ​​ന​​സ്സി​ലാ​​ക്കാ​​ൻ പ​​റ്റു​​ന്നി​​ല്ല. ഇ​​ന്ന് ന​​വ​​ഫാ​​ഷി​​സ​​വും മൂ​​ല​​ധ​​ന​​താ​​ൽ​​പ​​ര്യ​​വും ത​​മ്മി​​ൽ താ​​ദാ​​ത്മ്യം പ്ര​​ഖ്യാ​​പി​​ച്ച് നൃ​​ത്ത​​മാ​​ടു​​ക​​യാ​​ണ്. 2014ന് ​​ശേ​​ഷം രൂ​​പ​​പ്പെ​​ട്ടു​​വ​​ന്ന​​ത് ന​​വ​​ഫാ​​ഷി​​സ​​മാ​​ണ്. ആ ​​ഭീ​​ക​​ര​​ത​​യെ, തു​​റ​​ന്നു​​കാ​​ണി​​ച്ച്, അ​​ത് ന​​വ​​ഫാ​​ഷി​​സ​​മാ​​ണെ​​ന്ന് തു​​റ​​ന്ന് പ​​റ​​ഞ്ഞു​​കൊ​​ണ്ട് അ​​തി​​നെ എ​​തി​​ർ​​ക്ക​​ണം. ഫാ​​ഷി​​സ​​ത്തി​​നെ അ​​തിെ​​ൻ​​റ യ​​ഥാ​​ർ​​ഥ​​പേ​​ര് വി​​ളി​​ച്ച്–​​ന​​വ​​ഫാ​​ഷി​​സം എ​​ന്നു വി​​ളി​​ച്ചു​​കൊ​​ണ്ട് –എ​​തി​​രി​​ടു​​ക​​യും ക​​ണ​​ക്ക് തീ​​ർ​​ക്കു​​ക​​യും വേ​​ണം.

എ​​ന്താ​​ണ് ഇ​​പ്പോ​​ൾ ഇ​​ന്ത്യ​​യി​​ൽ ജ​​ന​​ങ്ങ​​ളു​​ടെ ഏ​​റ്റ​​വും വ​​ലി​​യ ശ​​ത്രു?^​സാ​​മ്രാ​​ജ്യ​​ത്വ​​മോ അ​​തോ ഫാ​​ഷി​​സ​​മോ?

ഇ​​ന്ത്യ​​യി​​ൽ സാ​​മ്രാ​​ജ്യ​​ത്വ​​വും ഫാ​​ഷി​​സ​​വും ഒ​​ന്നു​​ചേ​​ർ​​ന്ന്, ഒ​​രു​​മി​​ച്ചാ​​ണ് മു​​ന്നോ​​ട്ട് പോ​​കു​​ന്ന​​ത്. ന​​വ​​ഫാ​​ഷി​​സം ജ​​ന​​ങ്ങ​​ളു​​ടെ ജീ​​വി​​ത​​ത്തെ ആ​​ഴ​​ത്തി​​ൽ ബാ​​ധി​​ക്കു​​ന്നു​​ണ്ട്. ഭ​​ക്ഷ​​ണ​​ത്തിെ​​ൻ​​റ കാ​​ര്യ​​മെ​​ടു​​ക്കാം. കാ​​ലി​​ക്ക​ശാ​​പ്പി​​ൽ നി​​യ​​ന്ത്ര​​ണ​​മേ​​ർ​​പ്പെ​​ടു​​ത്തു​​ന്നു. അ​​തേ​സ​​മ​​യംത​​ന്നെ കാ​​ലി​​മാ​​ംസം കോ​​ർ​​പ​​റേ​​റ്റ്​വത്​​ക​​രി​​ക്ക​​നു​​ള്ള അ​​ജ​​ണ്ട​​യും മ​​റു​​വ​​ശ​​ത്ത് ന​​ട​​ക്കു​​ന്നു. ഇ​​ങ്ങ​​നെ കോ​​ർ​​പ​​റേ​​റ്റു​​വ​​ത്​​ക​​ര​​ണ​​വും ന​​വ​ഫാ​​ഷി​​സ​വും ഒ​​ന്നു​​ചേ​​ർ​​ന്ന് ന​​മ്മു​​ടെ ജീ​​വി​​ത​​ത്തെ പ്ര​​ത്യ​​ക്ഷ​​മാ​​യി ത​​ന്നെ ഇ​​ല്ലാ​​താ​​ക്കു​​ന്നു.

കു​​ടും​​ബം, രാ​​ഷ്​​്ട്രീ​യം, സി.​​പി.​​എം

ഒ​​രു വ്യ​​ക്തി​​യെ​​ന്ന നി​​ല​​യി​​ലും ചി​​ന്ത​​ക​​നെ​​ന്നനി​​ല​​യി​​ലും താ​​ങ്ക​​ളെ രൂ​​പ​​പ്പെ​​ടു​​ത്തി​​യ കു​​ടും​​ബ, സാ​​മൂ​​ഹി​ക പ​​ശ്ചാ​​ത്ത​​ലം എ​​ന്താ​​ണ്?

മ​​ത പ​​ശ്ചാ​​ത്ത​​ല​​മു​​ള്ള, യാ​​ഥാ​​സ്​​​ഥി​​തി​​ക​മാ​​യ അ​​ന്ത​​രീ​​ക്ഷ​​ത്തി​​ലാ​​ണ് ഞാ​​ൻ ജ​​നി​​ച്ചു​​വ​​ള​​ർ​​ന്ന​​ത്. കോ​​ഴി​​ക്കോ​​ട് പെ​​രു​​മ​​ണ്ണ​​യി​​ലെ എെ​​ൻ​​റ ഗ്രാ​​മം ബീ​​ഡി​​ത്തൊ​​ഴി​​ലാ​​ളി​​ക​​ളു​​ടെ ഗ്രാ​​മ​​മാ​​ണ്. അ​​വി​​ടെ രാ​​വി​​ലെ മു​​ത​​ൽ രാ​​ത്രി വൈ​​കും വ​​രെ ബീ​​ഡി​​തെ​​റു​​പ്പ് നീ​​ളും. സം​​ഘ​​ടി​​ത ബീ​​ഡി​​ത്തൊ​ഴി​​ലാ​​ളി​​ക​​ളു​​മാ​​യു​​ള്ള പ​​രി​​ച​​യ​​മാ​​ണ് ഒ​​രുപ​​ക്ഷേ എെ​​ൻ​​റ ആ​​ദ്യ പൊ​​തു​​മ​​ണ്ഡ​​ലം. ബീ​​ഡി​​ത്തൊ​​ഴി​​ലാ​​ളി​​ക​​ൾ​​ക്കി​​ട​യി​​ൽ എ​​ല്ലാ​​ത്ത​​രം സാ​​മൂ​​ഹി​ക പ്ര​​വ​​ർ​​ത്ത​​ന​​വു​​മു​​ണ്ട്. അ​​വി​​ടെ സാ​​ഹി​​ത്യ​​മു​​ണ്ട്, പ​​ത്രം –പു​​സ്​​​ത​​കം വാ​​യ​​ന​​യു​​മു​​ണ്ട്. എ​​ന്തി​​നെ​​പ്പ​​റ്റി​​യും ച​​ർ​​ച്ച​​യു​​ണ്ട്. കു​ട്ടി​​ക്കാ​​ല​​ത്ത് ഞാ​​ൻ ക​​ണ്ട ഏ​​റ്റ​​വും സ​​ജീ​​വ​​വും സ​​ർ​​ഗാ​​ത്മ​​ക​​വു​​മാ​​യ പൊ​​തു​​മ​​ണ്ഡ​​ലം എ​​ന്നു പ​​റ​​യു​​ന്ന​​ത് ബീ​​ഡി​​തെ​​റു​​ക്കു​​ന്ന സ്​​​ഥ​​ല​​മാ​​ണ്. അ​​ല്ലാ​​തെ വാ​​യ​​ന​​ശാ​​ല​​യാ​​യി​​രു​​ന്നി​​ല്ല, ക​​ലാ​​സ​​മി​​തി​​ക​​ളാ​​യി​​രു​​ന്നി​​ല്ല. അ​​വി​​ടെ എ​​ല്ലാം ച​​ർ​​ച്ചചെ​​യ്യും. ഇ​​പ്പോ​​ൾ 50 കൊ​​ല്ലം ക​​ഴി​​ഞ്ഞു. പ​​ക്ഷേ, കാ​​ക്ക​​നാ​​ട​െ​ൻ​​റ ‘ഉ​​ഷ്ണ​​മേ​​ഖ​​ല​’​യി​​ലെ ക​​ഥാ​​പാ​​ത്രം കെ.ടി.പി​​ള്ള ഞ​​ങ്ങ​​ളു​​ടെ നാ​​ട്ടി​​ലെ ഒ​​രാ​​ൾ​ക്ക് ​വ​​ട്ട​​പ്പേ​​രാ​​യു​​ണ്ട്. ഒ.​​വി. വി​​ജ​​യ​െ​ൻ​റ ക​​ഥാ​​പാ​​ത്ര​​ങ്ങ​​ളാ​​യ അ​​ള്ളാ​​പ്പി​​ച്ച മൊ​​ല്ലാ​​ക്ക, നൈ​​സാ​​മ​​ലി, അ​​പ്പു​​ക്കി​​ളി എ​​ന്നി​​വ നാ​​ട്ടി​​ലെ പ​​ല​​രു​​ടെ​​യും വ​​ട്ട​​പ്പേ​​രാ​​ണ്. മ​​ല​​യാ​​ള​ത്തി​​ലെ ശ്ര​​ദ്ധേ​​യ​​മാ​​യ സാ​​ഹി​​ത്യ​​ത്തി​​ലെ ക​​ഥാ​​പാ​​ത്ര​​ങ്ങ​​ൾ ഔ​​ദ്യോ​​ഗി​​ക​​മാ​​യി നി​​ര​​ക്ഷ​​ര​​രെ​​ന്ന് പ​​റ​​യാ​​വു​​ന്ന ഒ​​രു സ​​മു​​ദാ​​യ​​ത്തിെ​​ൻ​​റ വ​​ട്ട​​പ്പേ​​രാ​​യി നി​​ല​​നി​​ൽ​​ക്കു​​ന്നു. ന​​മ്മു​​ടെ ഉ​​യ​​ർ​​ന്ന സാ​​ഹി​​ത്യ സം​​വാ​​ദ​​രീ​​തി​​ക​​ൾ​​ക്ക് സ​​ങ്ക​​ൽ​​പി​​ക്കാ​​നാ​​വാ​​ത്ത​​വി​​ധ​​ത്തി​​ൽ. ക​​ച്ച​​വ​​ട കു​​ടും​​ബ​​മാ​​യി​​രു​​ന്നു ഞ​​ങ്ങ​​ളു​​ടേ​​ത്. വ​​ർ​​ത്ത​​മാ​​ന പ​​ത്ര​​ങ്ങ​​ളോ പു​​സ്​​​ത​​ക​​ങ്ങ​​ളോ ഒ​​ന്നു​​മി​​ല്ലാ​​യി​​രു​​ന്നു വീ​​ട്ടി​​ൽ.
ഹൈ​​സ്​​​കൂ​ളി​​ൽ പ​​ഠി​​ക്കു​​മ്പോ​​ൾ ഞാ​​ൻ കെ.​​എ​​സ്.​​എ​​ഫി​െ​ൻ​റ പ്ര​​വ​​ർ​​ത്ത​​ക​​നാ​​യ​​ിരു​​ന്നു. എ​​ട്ടാം ക്ലാ​​സി​​ൽ പ​​ഠി​​ക്കു​​മ്പോ​​ൾ ചോ​​യി​​ക്കു​​ട്ടി എ​​ന്ന കോ​​ൺ​​ഗ്ര​​സ്​ അ​​ധ്യാ​​പ​​ക​​നു​​ണ്ടാ​​യി​​രു​​ന്നു. അ​​ന്ന് നി​​ക്സ​​ൻ ഇ​​ന്ത്യ സ​​ന്ദ​​ർ​​ശി​​ക്കു​​ന്ന കാ​​ല​​മാ​​ണ്. ക്ലാ​​സി​​ൽ ഞാ​​ന​​ട​​ക്കം ര​​ണ്ടു​​പേ​​ർ ക​​റു​​ത്ത ബാ​​ഡ്ജു കു​​ത്തി ചെ​​ന്നു. എ​​ന്താ​​ണ് ക​​റു​​ത്ത ബാ​​ഡ്ജ് എ​​ന്ന് മാ​​ഷ് ചോ​​ദി​​ച്ചു. നി​​ക്​​സ​ൻ വ​​രു​​ന്ന​​തു​​കൊ​​ണ്ടാ​​ണ് എ​​ന്ന് അ​​തി​​ന് മ​​റു​​പ​​ടി. അ​​തി​​ന് നി​​ന​​ക്ക് എ​​ന്താ​​ണ്? അ​​ത് സാ​​മ്രാ​​ജ്യ​​ത്വ​​മാ​​ണ്. മാ​​ഷ് സാ​​മ്രാ​​ജ്യ​​ത്വം എ​​ന്താ​​ണ് എ​​ന്ന് ചോ​​ദി​​ക്കു​​ന്നു. പ​​ക്ഷേ, എ​​ന്താ​​ണ് സാ​​മ്രാ​​ജ്യ​​ത്വം അ​​ത് കൂ​​ടു​​ത​​ൽ വി​​ശ​​ദീ​​ക​​രി​​ക്കാ​ൻ അ​​റി​​യു​​മാ​​യി​​രു​​ന്നി​​ല്ല. ഇ​ത്​ മ​ന​സ്സി​ൽ നി​ൽ​ക്കു​ന്ന അ​നു​ഭ​വ​മാ​ണ്. ഡി​​ഗ്രി ക​​ഴി​​ഞ്ഞ​​പ്പോ​​ൾ പെ​​രു​​മ​​ണ്ണ ട്യൂ​​ഷ​​ൻ സെ​​ൻ​​റ​​ർ എ​​ന്ന പാ​​ര​​ല​​ൽ​​കോ​​ള​​ജി​​ൽ അ​​ധ്യാ​​പ​​ക​​നാ​​യി പ്ര​​വ​​ർ​​ത്തി​​ച്ചു.​ അ​​ത് ര​​ണ്ടാ​​മ​​ത്തെ പൊ​​തു​​മ​​ണ്ഡ​​ല​​മാ​​ണ്. ഈ ​​പൊ​​തു​​മ​​ണ്ഡ​​ല​​ങ്ങ​​ളി​​ൽ നി​​ന്നു​​ള്ള അ​​നു​​ഭ​​വ​​വും അ​​റി​​വു​​മാ​​ണ് എ​​ന്നെ രൂ​​പ​​പ്പെ​​ടു​​ത്തു​​ന്ന​​തി​​ൽ വ​​ലി​​യ പ​​ങ്കു​​വ​ഹി​ക്കു​​ന്ന​​ത്.
പ​​ക്ഷേ, മ​​ത​​വി​​ശ്വാ​​സ​​ത്തി​​ൽനി​​ന്ന് എ​​ങ്ങ​​നെ​​യാ​​ണ് പു​​റ​​ത്തു​​വ​​രു​​ന്ന​​ത്?

അ​ക്കാ​​ല​​ത്തെ അ​​നു​​ഭ​​വ​​ങ്ങ​​ളാ​​ണ്, ചു​​റ്റും ക​​ണ്ട കാ​​ഴ്ച​​ക​​ളു​​മാ​​ണ് എ​​ന്നെ മ​​ത​​വി​​ശ്വാ​​സി​​യ​​ല്ലാ​​താ​​ക്കു​​ന്ന​​ത്. ചു​​റ്റു​​വ​​ട്ട​​ത്ത് പൊ​​തു​​ന​​ന്മ​​ക്ക് വേ​​ണ്ടി പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന ധാ​​രാ​​ളം പേ​​രു​​ണ്ട്. പ​​ക്ഷേ, അ​​വ​​രെ​​യൊ​​ന്നും മ​​ത​​വി​​ശ്വാ​​സി​​യ​​ല്ല എ​​ന്ന ഒ​​റ്റ​​ക്കാ​​ര​​ണ​​ത്തിെ​​ൻ​​റ പേ​​രി​​ൽ മ​​ത​​വി​​ശ്വാ​​സി​​ക​​ൾ പ​​രി​​ഗ​​ണി​​ക്കു​​ന്നി​​ല്ല. ന​​ന്മ​​യെ പ​​രി​​ഗ​​ണി​​ക്കാ​​ത്ത പ​​ര​​ലോ​​ക സ​​ങ്ക​​ൽ​​പ​മാ​​ണ് ആ​​ദ്യ​​മെ​​ന്നെ വ​​ല്ലാ​​തെ പ്ര​യാ​സ​​പ്പെ​​ടു​​ത്തി​​യ​​ത്. വ്യ​​ത്യ​​സ്​​​ത​ മ​​ത​​ത്തി​ൽ​പെ​​ടു​​ന്ന​തു​കൊ​​ണ്ട്, അ​​ല്ലെ​​ങ്കി​​ൽ മ​​ത​​ത്തി
െ​​ൻ​​റ ആ​​ചാ​​ര​ാ​നു​​ഷ​്​​ഠാ​ന​ങ്ങ​​ൾ ന​​ട​​പ്പാ​​ക്കാ​​ത്ത​​തു​​കൊ​​ണ്ട് ന​​ന്മ അ​​നാ​​ഥ​​മാ​​യി പോ​​കു​​ന്നു. അ​​ത് അ​​യു​​ക്തി​​ക​​മാ​​ണ്. ആ​​ര് എ​​പ്പോ​​ൾ ചെ​​യ്താ​​ലും ന​​ന്മ ന​​ന്മ​​യാ​​യി തു​​ട​​ര​​ണം. ന​​ന്മ പ​​രി​​ഗ​​ണി​​ക്ക​​പ്പെ​​ടാ​​തി​​രി​​ക്കു​​മ്പോ​​ൾ മാ​​ർ​​ക്സ്​ മു​​ത​​ൽ ഗാ​​ന്ധി​​വരെയു​​ള്ള​​വ​​ർ ന​​ര​​ക​​ത്തി​​ലാ​​യ​ി​രി​​ക്കു​​മ്പോ​​ൾ ന​​മ്മു​​ടെ നാ​​ട്ടി​​ലെ ന​​ന്മ​​യി​​ല്ലാ​​ത്ത ഒ​​രാ​​ൾ സ്വ​​ർ​​ഗ​​ത്തി​​ലാ​​യി​​രി​​ക്കും. അ​​ത് ന​​ൽ​​കി​​യ അ​​സ്വ​​സ്​​​ഥ​​ത​യാ​​ണ് ‘സ​​ർ​​ഗം, ന​​ര​​കം, പ​​ര​​ലോ​​കം’ എ​​ന്ന പു​​സ്​​​ത​​ക​​മാ​​യി​​ട്ട് പി​​ന്നീ​​ട് എ​​ഴു​​ത​​പ്പെ​​ടു​​ന്ന​​ത്. മാ​​ത്ര​​മ​​ല്ല ’70ക​​ളി​​ൽ യു​​ക്തി​​വാ​​ദി​​യാ​​യ യു. ​​ക​​ലാ​​ധ​​ര​​ൻ മാ​​ഷ് ഗു​​രു​​വാ​​യൂ​​ർ ക്ഷേ​ത്ര​ത്തി​ലെ കൊ​​ടി​​മ​​ര​​ത്തി​​ൽ സ്വ​​ർ​​ണം പൂ​​ശു​​ന്ന​​തി​​നെ​​തി​​രെ പ്ര​​തി​​ഷേ​​ധ പ്ര​​ക​​ട​​നം സം​​ഘ​​ടി​​പ്പി​​ച്ചു. അ​​ന്ന് യു​​ക്തി​​വാ​​ദി​​സം​​ഘ​​വു​​മാ​​യി ബ​​ന്ധ​​മി​​ല്ലെ​​ങ്കി​​ലും ഞാ​​ന​​തി​​ൽ പ​​ങ്കെ​​ടു​​ത്തു. അ​​ത് പെ​​രു​​മ​​ണ്ണ അ​​ങ്ങാ​​ടി​​യി​​ൽ വ​​ലി​​യ വി​​ഷ​​യ​​മാ​​യി. അ​​ത് ഹി​​ന്ദു​​ക്ക​​ളു​​ടെ വി​​ഷ​​യ​​മ​ല്ലേ നീ​​യെ​​ന്തി​​ന് ഇ​​ട​​പെ​​ടു​​ന്ന് എ​​ന്ന് പ​​ല​​രും ചോ​​ദി​​ച്ചു. ഇ​​തിെ​​ൻ​​റ​​യൊ​​ക്കെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ലാ​​ണ് എ​​ട്ടാം ക്ലാ​​സ്​ ഒ​​ക്കെ ക​​ഴി​​ഞ്ഞ​​തോ​​ടു​​കൂ​​ടി മ​​ത​​ത്തിെ​​ൻ​​റ അ​​ന്ത​​രീ​​ക്ഷ​​ത്തി​​ൽനി​​ന്ന് ഞാ​​ൻ പു​​റ​​ത്തു​​ക​​ട​​ക്കു​​ന്ന​​ത്. എ​​ല്ലാ​​വ​​രും ദൈ​​വ​​ത്തെ സ്​​​തു​​തി​​ക്കു​​ന്നു. പ​​ക്ഷേ, ഒ​​രു പ​​രി​​ധി​​ക​​ഴി​​ഞ്ഞ് സ്​​​തു​​തി​​ച്ചാ​​ൽ വ്യ​​ക്തി​​ക​​ളെ​​ന്ന നി​​ല​​യി​​ൽ അ​​ത് നി​​ങ്ങ​​ളെ​​യും ച​​ട​​പ്പി​​ക്കും. ലോ​​കം മു​​ഴു​​വ​​ൻ നി​​ര​​ന്ത​​രം ദൈ​​വ​​ത്തെ സ്​​​തു​​തി​​ക്കു​​ന്നു. അ​​ത് അ​​നൗ​​ചി​​ത്യ​​മാ​​യി എ​​നി​​ക്ക് തോ​​ന്നി.

മ​​ത​​ര​​ഹി​​ത ജീ​​വി​​ത​​മാ​​ണോ പി​​ന്നീ​​ട് ന​​യി​​ച്ച​​ത്?

മ​​ത​​ര​​ഹി​​ത​​മാ​​യ ജീ​​വി​​ത​​മാ​​ണ് ഈ ​​നി​​മി​​ഷംവ​​രെ ന​​യി​​ക്കു​​ന്ന​​ത്. അ​​ന്ന​​ത്തെ വ​​ര​​ണ്ട, യാ​​ന്ത്രി​​ക ഭൗ​​തി​​ക​​വാ​​ദ​​കാ​​ഴ്ച​​പ്പാ​​ട് ഇ​​ന്ന് ഞാ​​ൻ പു​​ല​​ർ​​ത്തു​​ന്നി​​ല്ല. സ​​ച്ചി​​ദാ​​ന​​ന്ദ​​ൻ ഒ​​ക്കെ പ​​റ​​യു​​ന്ന ക​​വി​​ത ഒ​​രു മ​​തം എ​​ന്ന കാ​​ഴ്ച​​പ്പാ​​ടാ​​ണ് എ​​നി​​ക്ക്. പ്ര​​പ​​ഞ്ച​​ത്തിെ​​ൻ​​റ അ​​ന​​ന്ത​​ത​​യു​​ണ്ട്, അ​​ത് മ​​നു​​ഷ്യ​​ന് അ​​ഭി​​മു​​ഖീ​​ക​​രി​​ക്കു​​ന്ന​​തി​​ലെ സ​​ങ്കീ​​ർ​​ണ​​ത​​യു​​ണ്ട്. അ​​തി​​ൽ അ​​ജ്ഞാ​​തം എ​​ന്ന കാ​​ര്യ​​മു​​ണ്ട്. അ​ന​ന്ത​മാ​യ പ്ര​പ​ഞ്ച​ത്തെ നാം ​പൂ​ർ​ണ​മാ​യും അ​റി​യു​ന്നി​ല്ല. അജ്​ഞാ​ത​ത്തെ ന​മ്മുടെ അ​സ്​​തി​ത്വം അ​ഭി​മു​ഖീ​ക​രി​ക്കു​ന്നുണ്ട്​. അജ്​ഞാ​ത​ത്തെ​യും ന​മ്മു​ടെ അ​സ്​​തി​ത്വ​ത്തി​ന് അ​ഭി​മു​ഖീ​ക​രി​ക്കാ​തെ വ​യ്യ. പ​ക്ഷേ, അ​പ്പോ​ഴും അജ്​ഞാത​ത്തെ ജ്​ഞാത​ത്തെ​പ്പോ​ലെ ന​മു​ക്ക​റി​യാ​നാ​വു​ക​യി​ല്ല. ഇ​ത്ത​ര​ത്തി​ലു​ള്ള അ​സ്​​തി​ത്വ​സ​ങ്കീ​ർ​ണ​ത​ക​ൾ വ്യ​ക​്​ത​മാ​യും ആ​വി​ഷ്കൃ​ത​മാ​വാ​ത്ത സൗ​ന്ദ​ര്യാ​നു​ഭ​വ​ങ്ങ​ളു​ടെ േസ്രാ​ത​സ്സാ​യി തീ​രു​മ്പോ​ഴു​ള്ള, ശ​രാ​ശ​രി​ക​ൾ​ക്ക​പ്പു​റ​മു​ള്ള സ്വ​യ​മ​നു​ഭ​വി​ക്കു​ന്ന ജീ​വി​ത വി​സ്​​മ​യ​ങ്ങ​ളാ​ണ്, മു​ന്നേ സൂ​ചി​പ്പി​ച്ച ആ ​പ്ല​സ്​ ആ​ണ് ആ​ത്്മീ​യ​ത​യാ​യി എ​നി​ക്ക​നു​ഭ​വ​പ്പെ​ടു​ന്ന​ത്.  ഈ ​​അ​​ജ്ഞ​​ത​​യെ​​യും കൂ​​ടി ഉ​​ൾ​​ക്കൊ​​ള്ളു​​ന്ന കൂ​​ടു​​ത​​ൽ വി​​ക​​സി​​ത​​മാ​​യ ഒ​​രു കാ​​ഴ​​്​ച​​പ്പാ​​ടാ​​ണ് ഇ​​പ്പോ​​ൾ എ​​നി​​ക്കു​​ള്ള​​ത്. വേ​​ണ​​മെ​​ങ്കി​​ൽ അ​​തി​​നെ ആ​​ത്മീ​​യം എ​​ന്നു വി​​ളി​​ക്കാം. ഞാ​​ൻ ആ​​ത്മീ​​യം എ​​ന്നു പ​​റ​​യു​​ന്ന​​തി​​നെ​പ്പോ​​ലും സൗ​​ന്ദ​​ര്യ​​ശാ​​സ്​​​ത്ര​​ത്തി​െൻറ ത​​ല​​ത്തി​​ലാ​​ണ് കാ​​ണു​​ന്ന​​ത്. ഭ​​ക്ഷ​​ണം സം​​തൃ​​പ്തി​​ന​​ൽ​​കും. അ​​തി​​ന​​പ്പു​​റ​​ത്ത് കി​​ളി​​ക​​ളു​​ടെ ശ​​ബ്​​ദം, തി​​ര​​ക​​ൾ അ​​ടി​​ക്കു​​ന്ന​​ത്, സൂ​​ര്യ​​നു​​ദി​​ക്കു​​ന്ന​​ത് എ​ന്നി​വ​യെ​ല്ലാം  മ​നു​ഷ്യ​ജീ​വി​ത​ത്തി​ൽ ക​ണ​ക്കു​കൂട്ട​ലു​ക​ൾ​ക്ക് പു​റ​ത്തു​ള്ള പ്ല​സ്സു​ക​ളാ​ണ്. അ​ത് അ​റി​യു​മ്പോ​ൾ ല​ഭി​ക്കു​ന്ന നി​ർ​വ​ചി​ക്കാ​നാ​വ​ത്ത കു​ളി​ർ​മ​യും കോ​രി​ത്ത​രി​പ്പു​മുണ്ട്.​ അ​താ​ണ് ഞാ​നി​പ്പോ​ൾ തി​രി​ച്ച​റി​യു​ന്ന സൗ​ന്ദ​ര്യാ​ത​്​മ​ക​മാ​യ ആത്​മീ​യ​ത​യു​ടെ ത​ലം. വി​നി​മ​യ വി​ധേ​യ​മ​ല്ലാ​ത്ത കു​ളി​ർ​മ​യു​ടെ​യും അ​നു​ഭൂ​തി​യു​ടെ​യും ത​ലം മ​നു​ഷ്യ അ​സ്​​തി​ത്വ​ത്തി​നക​ത്ത് സാ​ധ്യ​മാ​ണ്.

താ​​ങ്ക​​ൾ ഇ​​പ്പോ​​ഴും നി​​രീ​​ശ്വ​​ര​​വാ​​ദി​​യാ​​ണോ? 

ഈ​​ശ്വ​​ര​​വാ​​ദം നി​​രീ​​ശ്വ​​ര​​വാ​​ദം എ​​ന്ന ത​​ല​​ത്തി​​ല​​ല്ല കാര്യങ്ങളെ ഞാ​​നി​​പ്പോ​​ൾ കാ​​ണു​​ന്ന​​ത്. നി​രീ​ശ്വ​​ര​​വാ​​ദി എ​​ന്നു പ​​റ​​യു​​മ്പോ​​ൾ ഈ​​ശ്വ​​ര​െ​ൻ​​റ അ​​സ്​​​തി​​ത്വം ഒ​​ര​​ർ​​ഥ​​ത്തി​​ൽ ന​​മ്മ​​ൾ അം​​ഗീ​​ക​​രി​​ക്കു​​ന്നു​​ണ്ട്. അ​​തി​​നോ​​ട് എ​​തി​​രി​​ട്ടേ നി​​ൽ​​ക്കാ​​നാ​​വൂ. ‘സ്വ​​ർ​​ഗം, ന​​ര​​കം, പ​​ര​​ലോ​​കം’ എ​​ഴു​​തു​​ന്ന ഘ​​ട്ട​​ത്തി​​ലെ​ല്ലാം ഞാ​​ൻ എ​​തി​​രി​​ട​​ൽ പ​​ക്ഷ​​ത്താ​​ണ് നി​​ന്നി​​രു​​ന്ന​​ത്. ഞാ​​നി​​പ്പോ​​ൾ അ​​നു​​കൂ​​ലി​​ക്ക​​ൽ, എ​​തി​​രി​​ട​​ൽ എ​​ന്ന​​തി​​ന് പു​​റ​​ത്ത്​ സൗ​​ന്ദ​​ര്യാ​​ത്മ​​ക​​മാ​​യ അ​​നു​​ഭൂ​​തി​​യു​​ടെ ത​​ല​​ത്തി​​ലാ​​ണ്. ചോ​​ദ്യ​​ത്തിെ​​ൻ​​റ പ​​രി​​മി​​തി എ​​ന്താ​​ണെ​​ന്നാ​​ൽ ദൈ​​വം എ​​ന്താ​​ണെ​​ന്ന് ത​​ന്നെ​​യാ​​ണ്. ഏ​​ത് ത​​രം ദൈ​​വ​​ത്തെ​​പ്പ​​റ്റി​​യാ​​ണ് ന​​മ്മ​​ൾ പ​​റ​​യു​​ന്ന​​ത്. ഗാ​​ന്ധി​​യു​​ടെ അ​​ടു​​ത്ത സു​​ഹൃ​​ത്താ​​ണ് രാ​​മ​​ച​​ന്ദ്ര റാ​വു ഗോ​റ. അ​​ദ്ദേ​​ഹം യു​​ക്ത​​വാ​​ദി​​യാ​​ണ്. ഗാ​​ന്ധി​​യാ​​ക​​ട്ടെ ദൈ​​വ​​വിശ്വാ​​സി. രാ​​മ​​ച​​ന്ദ്ര ഗോ​റ​ക്ക്​ മ​ക​​ളെ ദ​​ലി​​ത​​ന് വി​​വാ​​ഹം ക​​ഴി​​ച്ചു​​കൊ​​ടു​​ക്ക​​ണം. അ​​തി​​ന് ഗാ​​ന്ധി കാ​​ർ​​മി​​ക​​ത്വം വ​​ഹി​​ക്ക​​ണം. ഗാ​​ന്ധി​​യാ​​ണെ​​ങ്കി​​ൽ ദൈ​​വ​​ത്തിെ​​ൻ​​റ പേ​​രി​​ലാ​​ണ് കാ​​ർ​​മി​​ക​​ത്വം വ​​ഹി​​ക്കു​​ക. രാ​​മ​​ച​​ന്ദ്ര ഗോ​റ​​ക്ക് അ​​ത് സ​​മ്മ​​തി​​ക്കാ​​നും പ​​റ്റി​​ല്ല. അ​​വ​​സാ​​നം ഗാ​​ന്ധി സ​​ത്യ​​ത്തി​െ​ൻ​റ പേ​​രി​​ലാ​​ണ് കാ​​ർ​​മി​​ക​​ത്വം വ​​ഹി​​ക്കു​​ന്ന​​ത്. ഗാ​​ന്ധി​ക്ക് സ​​ത്യ​​മാ​​ണ് ദൈ​​വം.​ എെ​​ൻ​​റ ആ​​സ്​​​തി​​ക​​വും രാ​​മ​​ച​​ന്ദ്ര​​ഗോ​റ​യു​ടെ നാ​​സ്​​​തി​​ക​​വും ഏ​​റ​ക്കു​​റെ ഒ​​ന്നുത​​ന്നെ​​യാ​​ണ് എ​​ന്ന് ഗാ​​ന്ധി പ​​റ​​യു​​ന്നു. ഗാ​​ന്ധി​​യു​​ടെ ജീ​​വി​​ത​​ത്തി​​ൽ ന​​മ്മ​​ൾ കാ​​ണു​​ക ഇ​​ത്ത​​രം നി​​ര​​ന്ത​​ര​​മാ​​യ പു​​തു​​ക്ക​​പ്പെ​​ട​​ലു​​ക​​ളാ​​ണ്. അ​​തു​​കൊ​​ണ്ട് ഗാ​​ന്ധി​​ക്കും ഗോ​റ​ക്കും ഐ​​ക്യ​​പ്പെ​​ടാ​​ൻ ദൈ​​വ​​ത്തി​​ന് ത​​ട​​സ്സ​​മ​​ല്ല. കാ​​ര​​ണം, ദൈ​​വ​​ത്തെ വ്യ​​ത്യ​​സ്​​​ത​​മാ​​യി കാ​​ണാം. ഞാ​​നി​​പ്പോ​​ൾ കാ​​ണു​​ന്ന​​ത് ആ​​ഴ​​ത്തി​​ൽ ദൈ​​വ​​വി​​ശ്വാ​​സ​​മു​​ള്ള ആ​​ളു​​ക​​ൾ​​ക്കും അ​​തു​​പോ​​ലെ അ​​ല്ലാ​​ത്ത മ​​റ്റൊ​​രാ​​ൾ​​ക്കും അ​​വ​​ർ​​ക്ക് മ​​നു​​ഷ്യ​​സ്​​​നേ​​ഹ​​ത്തിെ​​ൻ​​റ​​യും പേ​​രി​​ൽ ഒ​​ന്നി​​ക്കാ​​മെ​​ന്നാ​​ണ്.

താ​​ങ്ക​​ളു​​ടെ യു​​വ​​ത്വ​​ത്തിെ​​ൻ​​റ കാ​​ല​​ത്താ​​ണ് അ​​ടി​​യ​​ന്ത​​രാ​​വ​​സ്​​​ഥ. അ​​ക്കാ​​ല​​ത്ത് എ​​ന്ത്് ചെ​​യ്തു? വേ​​ണ​​മെ​​ങ്കി​​ൽ അ​​ന്ന​​ത്തെ പ​​ല​​രെ​​യും പോ​​ലെ ന​​ക്സ​​ലൈ​​റ്റ്​ പാ​​ത പി​​ന്തു​​ട​​രു​​ക​​യും ചെ​​യ്യാ​​മാ​​യി​​രു​​ന്നു..?

അ​​ടി​​യ​​ന്ത​​രാ​​വ​​സ്​​​ഥ​​ഘ​​ട്ട​​ത്തി​​ൽ അ​​തി​​ന് എ​​തി​​രാ​​യി ദേ​​വ​​ഗി​​രി​​കോ​​ള​​ജി​​ൽ ന​​ട​​ന്ന എ​​സ്.​​എ​​ഫ്.​​ഐ പ്ര​​വ​​ർ​​ത്ത​​ന​​ത്തി​​ൽ ഞാ​​ൻ സ​​ജീ​​വ​​മാ​​യി​​രു​​ന്നു. അ​​ത് വ​​ലി​​യ രീ​​തി​​യി​​ലാ​​യി​​രു​​ന്നി​​ല്ല. ഇ​​ന്ദി​​ര​​ഗാ​​ന്ധി​​യു​​ടെ പ​​ട​​ത്തി​​ൽ ചാ​​ണ​​കം തേ​​ക്കു​​ക, പോ​​സ്​​​റ്റ​​ർ വെ​​ട്ടി​​മാ​​റ്റു​​ക എ​​ന്നി​​ങ്ങ​​നെ​​യു​​ള്ള പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളാ​​യി​​രു​​ന്നു അ​​ന്ന് ന​​ട​​ന്ന​​ത്. എ.​ബി.​വി.​പി​​ക്കാ​​രു​​മാ​​യിപോ​​ലും ഐ​​ക്യം രൂ​​പ​​പ്പെ​​ട്ടു​വ​​ന്നു. അ​​വ​​ർ പു​​റ​​ത്തി​​റ​​ക്കു​​ന്ന കു​​രു​​ക്ഷേ​​ത്രം വാ​​യി​​ക്കു​​ക, സം​​വാ​​ദം ന​​ട​​ത്തു​​ക തു​​ട​​ങ്ങി​​യ ത​​ല​​ങ്ങ​​ളി​​ലാ​​യി​​രു​​ന്നു ആ ​​ഐ​​ക്യം. പാ​​ർ​​ട്ടി​ ക​​ത്തു​​ക​​ൾ പ്ര​​ച​​രി​​പ്പി​​ക്കു​​ക, സാ​​ഹി​​ത്യ​​സം​​വാ​​ദ​​ങ്ങ​ൾ സം​​ഘ​​ടി​​പ്പി​​ക്കു​​ക എ​​ന്നി​​ങ്ങ​​നെ പ​​രി​​മി​​ത​​മാ​​യ ത​​ല​​ത്തി​​ൽ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളി​​ൽ ഞാ​​ൻ ഏ​​ർ​​പ്പെ​​ട്ടി​​രു​​ന്നു.​ അ​​ന്ന് തു​​ട​​ർ​​ച്ച​​യാ​​യി ഞാ​​ൻ ഒ​​രൊ​​റ്റ ക​​റു​​ത്ത ഷ​​ർ​​ട്ടാ​​ണ് ഇ​​ട്ടി​​രു​​ന്ന​​ത് എ​​ന്ന​​ത് ഓ​​ർ​​മി​​ക്കു​​ന്നു. അ​​ടി​​യ​​ന്ത​​രാ​വ​​സ്​​​ഥ​​ക്കെ​​തി​​രെ ആ ​​കാ​​ലം ആ​​വ​​ശ്യ​​പ്പെ​​ടു​​ന്ന ത​​ര​​ത്തി​​ലു​​ള്ള ഇ​​ട​​പെ​​ട​​ൽ ന​​ട​​ത്തി എ​​ന്ന ചാ​​രി​​താ​​ർ​​ഥ്യം എ​​നി​​ക്കി​​ല്ല. അ​​ക്കാ​​ര്യ​​ത്തി​​ൽ കു​​റ്റ​​ബോ​​ധ​​മു​​ണ്ട്. ഞാ​​നൊ​ക്കെ വ​​ള​​ർ​​ന്നുവ​​ന്ന​​ത് മ​​ധ്യ​​വ​​ർ​​ഗ അ​​ന്ത​​രീ​​ക്ഷ​​ത്തി​​ലാ​​ണ്. കു​​ട്ടി​​ക്കാ​​ല​​മെ​​ന്ന​​ത് പ്ര​​കൃ​​ത്യാ​​തീ​​ത ശ​​ക്തി​​ക​​ളെ​​യൊ​​ക്കെ വ​​ല്ലാ​​തെ പേ​​ടി​​ച്ച കാ​​ല​​മാ​​ണ്. അ​​തിെ​​ൻ​​റ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ മ​​ധ്യ​​വ​​ർ​​ഗ സ​​ഹ​​ജ​​മാ​​യ ഭീ​​രു​​ത്വം തീ​​ർ​​ച്ച​​യാ​​യും എ​​ന്നി​​ലു​​ണ്ടാ​​യി​​രി​​ക്കും. അ​​ന്ന​​ത്തെ ഭീ​​രു​​ത്വം ഇ​​ന്നി​​ല്ല. പ​​ക്ഷേ, എ​​ങ്കി​​ൽപോ​​ലും ഇ​​ന്ന​​ത്തെ കാ​​ലം ആ​​വ​​ശ്യ​​പ്പെ​​ടു​​ന്ന ത​​ര​​ത്തി​​ൽ പൂ​​ർ​​ണ​​മാ​​യി അ​​ങ്ങ് മു​​ഴു​​കാ​​ൻ ക​​ഴി​​യു​​ന്ന​​താ​​യി എ​​നി​​ക്ക് തോ​​ന്നു​​ന്നി​​ല്ല. ഈ ​​മ​​ധ്യ​​വ​​ർ​​ഗ ജീ​​വി​​ത​​ത്തി​േ​ൻ​റ​താ​​യ ഒ​​രു​​പാ​​ട് സൗ​​ക​​ര്യ​​ങ്ങ​​ൾ ഞാ​​നു​​ൾ​​െ​പ്പ​​ടെ​​യു​​ള്ള​​വ​​ർ അ​​നു​​ഭ​​വി​​ക്കു​​ന്നുണ്ട്. ഈ ​​സൗ​​ക​ര്യ​​ങ്ങ​​ൾ ന​​ഷ്​​​ട​​പ്പെ​​ട്ടാലും ന​​മ്മ​​ൾ ശ​​രി​​യാ​​ണ് എ​​ന്ന്് ചി​​ന്തി​​ക്കു​​ന്ന​​ കാ​​ര്യ​​ത്തി​​ന് വേ​​ണ്ടി അ​​വ​​സാ​​നംവ​​രെ നി​​ൽ​​ക്കു​​മെ​​ന്ന ഉ​​റ​​പ്പാ​​ണ് ഇ​​പ്പോ​​ഴു​​ള്ള​​ത്. കോ​​ള​​ജി​​ൽ പ​​ഠി​​ക്കു​​ന്ന കാ​​ല​​ത്ത് ന​​ക്സ​​ലൈ​​റ്റ് പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളു​​ടെ അ​​ന്ത​​രീ​​ക്ഷം ഉ​​ണ്ടാ​​യി​​രു​​ന്നി​​ല്ല. കോ​​ള​​ജ് ഡി​​ഗ്രി ക​​ഴി​​ഞ്ഞാ​​ണ് ന​​ക്സ​​ലൈ​​റ്റ് പ്ര​​വ​​ർ​​ത്ത​​ന​​വു​​മാ​​യി ചെ​​റി​​യ പ​​രി​​ച​​യംവ​​രു​​ന്ന​​ത്. ന​​ക്സ​​ലൈ​​റ്റു​ക​​ളെ ഒ​​രി​​ക്ക​​ലും ശ​​ത്രു​​ക്ക​​ളാ​​യി ഞാ​​ൻ ക​​ണ്ടി​​രു​​ന്നി​​ല്ല. ഞാ​​ൻ പെ​​രു​​മ​​ണ്ണ​​യി​​ലെ ബീ​​ഡി​​ത്തൊ​​ഴി​​ലാ​​ളി​​ക​​ളു​​ടെ ഒ​​രു മീ​​റ്റി​​ങ്ങി​​ൽ ന​​ക്സ​​ലൈ​​റ്റ് നേ​​താ​​വാ​​യ സോ​​മ​​നെ പ​​ങ്കെ​​ടു​​പ്പി​​ക്കു​​ന്നു​​ണ്ട്. അ​​ന്ന് സോ​​മ​​ൻ കോേ​​മ്ര​ഡ് പ​​ത്ര​​ത്തിെ​​ൻറ പ​​ത്രാ​​ധി​​പസ​​മി​​തി അം​​ഗ​​മാ​​ണ്. ഫ​ാ​റൂ​​ഖ് കോ​​ള​​ജി​​ലെ അ​​ധ്യാ​​പ​​ക​​നാ​​യി​​രു​​ന്നു. അ​​ന്ന് അ​​ത് വ​​ലി​​യ പ്ര​​ശ്ന​​മാ​​യി​​രു​​ന്നു. ന​​ക്സ​​ലൈ​​റ്റു​​ക​​ളു​മാ​​യി എ​നി​ക്ക്​ സൗ​​ഹൃ​​ദം ഉ​​ണ്ടാ​​യി​​രു​​ന്നു. ഞാ​​ൻ ഇ​​ട​​തു​​പ​​ക്ഷ​​ത്താ​​ണ് അ​​ക്കാ​​ല​​ത്തും നി​​ല​​കൊ​​ണ്ടി​​രു​​ന്ന​​ത്. കോ​​ള​​ജി​ൽ പ​​ഠി​​ക്കു​​ന്ന കാ​​ല​​ത്ത് എ​​സ്.​​എ​​ഫ്.​​ഐ​​യു​​ടെ യൂ​​നി​​റ്റ് ഭാ​​ര​​വാ​​ഹി​​യാ​​യി​​രു​​ന്നു. എ​​സ്.​​എ​​ഫ്.​​ഐ സ്​​​ഥാ​​നാ​​ർ​​ഥി​​യാ​​യി കോ​​ള​​ജ് യൂ​​നി​​യ​​ൻ ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി സ്​​​ഥാ​​ന​​ത്തേ​​ക്ക് മ​​ത്സ​​രി​​ച്ചി​​ട്ടു​​ണ്ട്. അ​​പ്പോ​​ഴും എ​​സ്.​​എ​​ഫ്.​​ഐ​​യു​​ടെ ക​​ൾ​​ച്ച​​റ​​ൽ ആ​​ക്​​ടി​​വി​​സ്​​​റ്റ് എ​​ന്ന ത​​ല​​ത്തി​​ലാ​​ണ് പ്ര​​വ​​ർ​​ത്ത​​നം ന​​ട​​ത്തി​​യി​​രു​​ന്ന​​ത്.

അ​​ധ്യാ​​പ​​ന ജീ​​വി​​ത​​ത്തെ എ​​ങ്ങ​​നെ വി​​ല​​യി​​രു​​ത്തും?

എെ​​ൻ​​റ ചി​​ന്ത​​ക​​ളു​​ടെ​​യും സാം​​സ്​​​കാ​​രി​​ക പ്ര​​വ​​ർ​​ത്ത​​ന​​ത്തി​െ​ൻ​റ​യും ഒ​​രു തു​​ട​​ർ​​ച്ചത​​ന്നെ​​യാ​​ണ് അ​​ധ്യാ​​പ​​ക ജീ​​വ​​തം. ചെ​​റു​​പ്പ​​ത്തി​​ലേ പെ​​രു​​മ​​ണ്ണ​​യി​​ൽ പാ​​ര​​ല​​ൽ കോ​​ള​​ജി​​ൽ പ​​ഠി​​പ്പി​​ച്ച​​ത് പ​​റ​​ഞ്ഞ​​ല്ലോ. അ​​ത് എെ​​ൻ​​റ ചി​​ന്ത​​ക​​ളെ മാ​​റ്റി​​യ പൊ​​തു​​മ​​ണ്ഡ​​ല​​മാ​​ണ്. ഇ​ട​ക്ക് പൊ​ന്നാ​നി​യി​ലെ എം.ഇ.എ​സ്​ കോ​ള​ജി​ൽ പ​ഠി​പ്പി​ച്ചി​രു​ന്നു. തളിപ്പറമ്പ്​ സ​ർ സ​യ്യി​ദി​ൽ പ​ഠി​പ്പി​ച്ചി​രു​ന്നു. ആ ​സ​മ​യ​ത്താ​ണ് ഫാറൂ​ഖ് കോ​ള​ജി​ൽ നി​യ​മി​ത​നാ​കു​ന്ന​ത്.  ഇ​​ട​​ക്ക്​ കോ​​ള​​ജ് അ​​ധ്യാ​​പ​​ക​​നാ​​കാ​​നു​​ള്ള പി.​​എ​​സ്.​​സി നി​​യ​​മ​​നം കി​​ട്ടി. ശ​​രീ​അ​​ത്ത് വി​​വാ​​ദകാ​​ല​​ത്ത് ഞാ​​ൻ പ​​ഠി​​പ്പി​​ക്കു​​ന്ന കോ​​ള​​ജി​​ൽനി​​ന്ന് പു​​റ​​ത്താ​​കു​​മെ​​ന്ന് ചി​​ല പ്ര​​ചാ​​ര​​ണ​​മു​​ണ്ടാ​​യി​​രു​​ന്നു. അ​​ത്ത​​ര​​മൊ​​രു ഘ​​ട്ട​​ത്തി​​ൽ സ​​ർ​​ക്കാ​​ർ കോ​​ള​​ജി​​ലേ​​ക്ക് പോ​​കു​​ന്ന​​ത് ഗു​​ണ​​ക​​ര​​മാ​​കി​​ല്ല എ​​ന്ന് ക​​രു​​തി, ഒ​​രു സ​​മ​​ര​​മെ​​ന്ന നി​​ല​​യി​​ൽ അ​​വി​​ടെത​​ന്നെ തു​​ട​​ർ​​ന്നു. അ​​ല്ലെ​​ങ്കി​​ൽ ഒ​​രുപ​​ക്ഷേ, സ​​ർ​​ക്കാ​​ർ കോ​​ള​​ജ് അ​​ധ്യാ​​പ​​ക​​നാ​​കു​​മാ​​യി​​രു​​ന്നു. അ​​ധ്യാ​​പ​​ന​​കാ​​ല​​വും സം​​വാ​​ദ​​ങ്ങ​​ളു​​ടെ വേ​​ദി​​യാ​​ക്കാ​​നാ​​ണ് ഞാ​​ൻ ശ്ര​​മി​​ച്ച​​ത്.


ഒ​​രു ഘ​​ട്ട​​ത്തി​​ൽ പാ​​ർ​​ട്ടി​​യി​​ൽ പ്ര​​തി​​സ​​ന്ധി നേ​​രി​​ട്ട ഘ​​ട്ട​​ത്തി​​ൽ താ​​ങ്ക​​ളെ ര​​ക്ഷി​​ച്ച​​ത് പി​​ണ​​റാ​​യി വി​​ജ​​യ​​ൻ നേ​​രി​​ട്ടാ​​ണ് എ​​ന്ന് കേ​​ട്ട​ി​ട്ടു​​ണ്ട്, സ​​ത്യ​​മാ​​ണോ?

അ​​ങ്ങ​​നെ ഒ​​രു​​ സം​​ഭ​​വ​​മി​​ല്ല. സി.​​പി.​​എ​​മ്മി​​ൽ ആ​​ഭ്യ​​ന്ത​​ര പ്ര​​ശ്ന​​ങ്ങ​​ൾ വ​​ന്ന​​പ്പോ​​ൾ അ​​തെ​​ന്നെ വ​​ല്ലാ​​തെ അ​​സ്വ​​സ്​​​ഥ​​പ്പെ​​ടു​​ത്തി.​​ കാ​​ര​​ണം, പ​​രി​​മി​​തി​​ക​​ൾ പ​​ല​​തു​​ണ്ടെ​​ങ്കി​​ലും സാ​​മൂ​​ഹി​​ക ജീ​​വി​​ത​​ത്തി​​ൽ വെ​​ളി​​ച്ചം ഉ​​ണ്ടാ​​ക്കു​​ന്ന ക​​മ്യൂ​​ണി​​സ്​​​റ്റ് പാ​​ർ​​ട്ടി ത​​ക​​ര​​രു​​ത്, പി​​ള​​ര​​രു​​ത് എ​​ന്ന ഒ​​രു വ്യ​​ക്തി​​ഗ​​ത​​മാ​​യ തോ​​ന്ന​​ൽ ഉ​​ണ്ടാ​​യി​​രു​​ന്നു. ഒ​​രി​​ക്ക​​ലും തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ മ​​ത്സ​​രി​​ക്കു​​ന്ന ഒ​​രു രാ​​ഷ്​​​ട്രീ​യ​​പ്ര​​വ​​ർ​​ത്ത​​ന​​ത്തി​​നോ നേ​​തൃ​​ത്വ​​ത്തി​​ലേ​​ക്ക് വ​​രു​​ന്ന ഇ​​ട​​പെ​​ട​​ലി​​നോ എ​​നി​​ക്ക് താ​​ൽ​​പ​​ര്യ​​മി​​ല്ല. രാ​ഷ്​​ട്രീ​യ മ​​ണ്ഡ​​ല​​ത്തി​​ലേ​​ക്ക് വ​​രി​​ല്ല എ​​ന്ന് സ്വ​​യം തീ​​രു​​മാ​​നി​​ച്ച് പ്രാ​​ഥ​​മി​​ക ത​​ല​​ത്തി​​ൽ സാം​​സ്​​​കാ​​രി​​ക രം​​ഗ​​ത്ത് നി​​ൽ​​ക്കാ​​നാ​​ണ് അ​​ന്ന് തീ​​രു​​മാ​​നി​​ച്ച​​ത്. രാ​ഷ്​​ട്രീ​യ പ്ര​​വ​​ർ​​ത്ത​​ന​​ത്തെ​​ക്കാ​​ൾ സാം​​സ്​​​കാ​​രി​​ക പ്ര​​വ​​ർ​​ത്ത​​നം മി​​ക​​ച്ച​​താ​​ണ് എ​​ന്ന് ക​​രു​​തി​​യി​​ട്ട​​ല്ല അ​​ത്. രാ​ഷ്​​ട്രീ​യ പ്ര​​വ​​ർ​​ത്ത​​ന​​ത്തി​​ന് ഞാ​​ൻ ഫി​​റ്റ​​ല്ല. കേ​​ര​​ള​​ത്തിെ​​ൻ​​റ പ്ര​​തീ​​ക്ഷ​​യാ​​യ ഒ​​രു പാ​​ർ​​ട്ടി ആ​​ഭ്യ​​ന്ത​​ര ക​​ല​​ഹ​​ത്തി​​ൽ ആ​​ടി​​യു​​ല​​യു​​മോ എ​​ന്ന ആ​​ശ​​ങ്ക വ​​ന്ന​​പ്പോ​​ൾ ഞാ​​ൻ സ്വ​​യം വ്യ​​ക്തി​​പ​​ര​​മാ​​യ ഒ​​രു തീ​​രു​​മാ​​ന​​മെ​​ന്ന നി​​ല​​യി​​ലാ​​ണ് കു​​റ​​ച്ച് പ്ര​​ത്യ​​ക്ഷ രാ​ഷ്​​ട്രീ​യ ഇ​​ട​​പെ​​ട​​ൽ ന​​ട​​ത്തി​​യ​​ത്. വി.​​എ​​സി​​നെ കേ​​ന്ദ്ര​​മാ​​ക്കി മാ​​ധ്യ​​മ​​ങ്ങ​​ൾ ന​​ട​​ത്തു​​ന്ന ഒ​​രു നീ​​ക്കം അ​​ക്കാ​​ല​​ത്തു​​ണ്ടാ​​യി​​രു​​ന്നു. അ​​ത് ശ​​രി​​യ​​ല്ലെ​​ന്ന് തേ​​ാന്നി​​യ​​തി​​നാ​​ലും പാ​​ർ​​ട്ടി ത​​ക​​രാ​​തി​​രി​​ക്കാ​​നും ‘രാ​ഷ്​​ട്രീ​യ​ത്തി​​ൽ ആ​​ൾ​​ദൈ​​വ​​ങ്ങ​​ളു​​ണ്ടാ​​ക​​ുമ്പോ​​ൾ’ എ​​ന്ന ലേ​​ഖ​​നം മാ​​തൃ​​ഭൂ​​മി ആ​​ഴ്ച​​പ്പ​​തി​​പ്പി​​ൽ പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. അ​​ത് വ​​ലി​​യ ഒ​​ച്ച​​പ്പാ​​ടു​​ണ്ടാ​​ക്കു​ക​​യും സം​​വാ​​ദ​​മാ​​യി മാ​​റു​​ക​​യും ചെ​​യ്തു. നൂ​​റു​​ശ​​ത​​മാ​​ന​​വും സ​​ത്യ​​മാ​​യി​​ട്ടു പ​​റ​​യാം ആ ​പ്ര​​ബ​​ന്ധ​​മെ​​ഴു​​താ​​ൻ ഞാ​​ൻ ആ​​രു​​മാ​​യും ച​​ർ​​ച്ചചെ​​യ്തു​​പോ​​ലു​​മി​​ല്ല. എെ​​ൻ​​റ ജീ​​വി​​ത​​ത്തി​െ​ൻ​റ സ​​ത്യ​​മാ​​ണ​​ത്. ലേ​​ഖ​​നം എ​​ന്തൊ​​ക്കെ പ്ര​​ത്യാ​​ഘാ​​തം ഉ​​ണ്ടാ​​ക്കു​​മെ​​ന്നും എ​​ഴു​​തു​​ന്ന ഘ​​ട്ട​​ത്തി​​ൽ ആ​​ലോ​​ചി​​ച്ചി​​ട്ടി​​ല്ല. ലേ​​ഖ​​നം പ​​ല​​ത​​രം വ്യാ​​ഖ്യാ​​ന​​ങ്ങ​​ൾ​ക്ക്​ ഇ​​ട​​ന​​ൽ​​കി. പി​​ണ​​റാ​​യി​​യെ​​യും വി.​​എ​​സി​​നെ​​യും അ​​ക​​ലെനി​​ന്ന് പ​​രി​​ച​​യ​​മു​​ണ്ടെ​​ന്ന് ഒ​​ഴി​​ച്ചാ​​ൽ അ​​ടു​​പ്പം എ​​നി​​ക്കി​​ല്ല. ഉ​​യ​​ർ​​ന്ന പ​​ദ​​വി​​യി​​ലു​​ള്ള ആ​​ളു​​ക​​ളു​​മാ​​യി അ​​ടു​​ക്കാ​​റു​​മി​​ല്ല. അ​​ധി​​കാ​​ര​​വു​​മാ​​യി അ​​ക​​ലംപാ​​ലി​​ക്കു​​ക എ​​ന്ന​​താ​​ണ് എെ​​ൻ​​റ ന​​യം. എെ​​ൻ​​റ സു​​ഹൃ​​ത്തു​​ക്ക​​ൾ പ​​ല​​രും അ​​ധി​​കാ​​ര​​ത്തി​​ൽ വ​​ന്നി​​ട്ടു​​ണ്ട്. അ​​ധി​​കാ​​ര​​ത്തി​​ൽ എ​​ത്തു​​ന്ന​​തോ​​ടെ അ​​വ​​രി​​ൽനി​​ന്ന് വി​​ട്ടു​​നി​​ൽ​​ക്കു​​ക​​യാ​​ണ് ഞാ​​ൻ ചെ​​യ്ത​​ത്. മു​​മ്പ് വി.​​എ​​സാ​​ണ്​ എ​​ന്നെ തി​​രു​​വ​​ന​ന്ത​​പു​​ര​​ത്ത് നി​​ന്ന് എ.​​കെ.​​ജി സെ​​ൻ​​റ​റി​​ലേ​​ക്ക് സം​​ഘ​​ട​​നാ ചു​​മ​​ത​​ല​​യേ​​റ്റെ​​ടു​​ക്കാ​​ൻ വി​​ളി​​ക്കു​​ന്ന​​ത്. ആ​​ദ്യ​​മാ​​യി എ​​ന്നോ​​ട് സം​​സാ​​രി​​ക്കു​​ന്ന ഉ​​ന്ന​​ത നേ​​താ​​വും വി.​​എ​​സാ​​ണ്. ഞാ​​ന​​ത് നി​​ര​​സി​​ക്കു​​ക​​യാ​​ണു​​ണ്ടാ​​യ​​ത്. ആ ​​ത​​ര​​ത്തി​​ലു​​ള്ള രാ​ഷ്​​ട്രീ​യ പ്ര​​വ​​ർ​​ത്ത​​ന​​ത്തി​​ലേ​​ക്ക് ക​​ട​​ന്നു​​വ​​രാ​​ൻ താ​​ൽ​​പ​​ര്യ​​മി​​ല്ലാ​​ത്തതുകൊ​​ണ്ട് അ​​തു​​പേ​​ക്ഷി​​ക്കു​​ക​​യാ​​ണ് ചെ​​യ്ത​​ത്.​ ഏ​​തെ​​ങ്കി​​ലും വ്യ​​ക്തി​​യു​​ടെ ഭാ​​ഗ​​മാ​​യ​​ല്ല ഞാ​​നാ പ്ര​​ബ​​ന്ധം ത​​യാ​റാ​​ക്കി​​യ​​ത്. അ​​തി​​ലെ വാ​​ദ​​ങ്ങ​​ളി​​ൽ ഇ​​ന്നും ഞാ​​ൻ ഉ​​റ​​ച്ചു​​നി​​ൽ​​ക്കു​​ന്നു. ലേ​​ഖ​​നം പ​​ല​​ത​​രം വ്യാ​​ഖ്യാ​​ന​​ങ്ങ​​ൾ​​ക്ക് ഇ​​ട​​ന​​ൽ​​കി. അ​​ധി​​കാ​​ര​​ങ്ങ​​ളു​​ടെ ലോ​​ക​​ത്തു​​നി​​ന്ന് ക​​ഴി​​യു​​ന്ന​​ത്ര അ​​ക​​ന്ന് നി​​ൽ​​ക്കാ​​ൻ ശ്ര​​മി​​ക്കു​​ന്ന പ്ര​​കൃ​​ത​​മാ​​ണ് എേ​​ൻറത്. അ​​ക​​ന്ന് നി​​ൽ​​ക്കു​​മ്പോ​​ഴു​​ള്ള ആ​​ഹ്ലാ​​ദം എ​​ത്ര​​യോ മ​​ധു​​ര​​മാ​​ണ്. എ​​ന്നാ​​ൽ അ​​നി​​വാ​​ര്യ​​മാ​​യ സ​​ന്ദ​​ർ​​ഭ​​ങ്ങ​​ളി​​ൽ അ​​തു​​മാ​​യി ബ​​ന്ധ​​പ്പെ​​ടേ​​ണ്ടി വ​​രു​​മ്പോ​​ഴു​​ണ്ടാ​​വു​​ന്ന സം​​ഘ​​ർ​​ഷം ശ്വാ​​സം മു​​ട്ടി​​ക്കു​​ന്ന​​താ​​ണ്. സ​​ത്യ​​ത്തി​​ൽ എ​​ന്തി​​ലും ഏ​​തി​​ലും അ​​ധി​​കാ​​ര​​മു​​ണ്ട്. ശ​​രീ​​ര​​ത്തി​​ലും മ​​ന​​സ്സി​​ലും ബ​​ന്ധ​​ങ്ങ​​ൾ​​ക്കി​​ട​​യി​​ലും ന​​മ്മു​​ടെ അ​​നു​​വാ​​ദം ചോ​​ദി​​ക്കാ​​തെ​​ത​​ന്നെ അ​​ത് പ്ര​​വ​​ർ​​ത്തി​​ച്ചു​​കൊ​​ണ്ടി​​രി​​ക്കു​​ന്നു. അ​​ധി​​കാ​​ര​​ത്തെ പു​​റ​​ത്താ​​ക്കു​​മ്പോ​​ഴു​​ണ്ടാ​​കു​​ന്ന പു​​ള​​ക​​ത്തോ​​ളം പു​​ള​​കം മ​​റ്റൊ​​ന്നി​​നു​​മി​​ല്ല.

അ​​ന്ന് വി.​​എ​​സ് ന​​ട​​ത്തി​​യ പ്ര​​തി​​ക​​ര​​ണ​​ങ്ങ​​ൾ?

അ​​ത് എ​​ന്നെ സം​​ബ​​ന്ധി​​ച്ച് വേ​​ദ​​നാ​​ജ​​ന​​ക​​മാ​​യി​​രു​​ന്നു. അ​​ഭി​​മാ​​നി​​ക്കാ​​വു​​ന്ന കാ​​ര്യം വി.​​എ​​സി​​നോ​​ട് എ​​നി​​ക്ക് പ്ര​​തി​​ക​​രി​​ക്കാ​​ൻ ക​​ഴി​​ഞ്ഞു​​വെ​​ന്ന​​താ​​ണ്. അ​​ത് അ​​നി​​വാ​​ര്യ​​മാ​​യി​​രു​​ന്നു. അ​​തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടാ​​ണ് എെ​​ൻ​​റ ഒ​​രു പു​​സ്​​​ത​​കം വ​​രു​​ന്ന​​ത് ‘വൈേ​​സ്രാ​​യി​​മാ​​ർ​​ക്ക് വേ​​ണ്ട​​ത് കു​​ര​​ങ്ങു​​സൂ​​പ്പ​​ല്ല’. എെ​​ൻ​​റ ജീ​​വി​​ത​​ത്തി​​ൽ അ​​ത് വ​​ഴി​​ത്തി​​രി​​വാ​​യി​​രു​​ന്നു. വി.​​എ​​സിെ​​ൻ​​റ ജീ​​വി​​ത​​ത്തി​​ലും വ​​ഴി​​ത്തി​​രി​​വാ​​യി​​രു​​ന്നു എ​​ന്നുത​​ന്നെ​​യാ​​ണ് ഞാ​​ൻ വി​​ചാ​​രി​​ക്കു​​ന്ന​​ത്. വ്യ​​ക്തി​​ക​​ളോ​​ട് വി.​​എ​​സ്​ ജ​​നാ​​ധി​​പ​​ത്യ​​പ​​ര​​മ​​ല്ലാ​​ത്ത വി​​മ​​ർ​​ശ​​നം മു​​മ്പും ന​​ട​​ത്തി​​യി​​ട്ടു​​ണ്ട്. അ​​തി​​നോ​​ട് ഒ​​രു ഘ​​ട്ട​​ത്തി​​ലും യോ​​ജി​​പ്പി​​ല്ല. എ​​നി​​ക്ക് മു​​മ്പ് ന​​ട​​ത്തി​​യ പ​​ര​​മാ​​ർ​​ശ​​ങ്ങ​​ൾ അ​​ർ​​ഹ​​മാ​​യ രീ​​തി​​യി​​ൽ പ​​രി​​ഗ​​ണി​​ക്ക​​പ്പെ​​ടാ​​തെ പോ​​കു​​ക​​യാ​​യി​​രു​​ന്നു. വി.​​എ​​സിെൻ​​റ പ​​രാ​​മ​​ർ​​ശ​​ത്തെ അ​​ർ​​ഹ​​മാ​​യ രീ​​തി​​യി​​ൽ പ​​രി​​ഗ​​ണി​​ച്ച ഏ​​ക ക​​മ്യൂ​​ണി​​സ്​​​റ്റ് ഞാ​​നാ​​യി​​രി​​ക്കും. അ​​ത് മ​​ല​​യാ​​ള രാ​ഷ്​​ട്രീ​യ ച​​രി​​ത്ര​​ത്തി​​ലെ അ​​ധ്യാ​​യ​​മാ​​ണ്. എ​​ന്നെ കു​​ര​​ങ്ങ​​ൻ എ​​ന്നാ​​ണ് വി.​​എ​​സ് വി​​ശേ​​ഷി​​പ്പി​​ച്ച​​ത്. നി​​കേ​​ഷ് കു​​മാ​​ർ വാ​​ർ​​ത്താ​​ചാ​​ന​​ലി​​ൽനി​​ന്ന് അ​​തിെ​​ൻ​​റ പ്ര​​തി​​ക​​ര​​ണം ചോ​​ദി​​ച്ചു, ഞാ​​ൻ പ​​റ​​ഞ്ഞ​​ത് ‘‘ഞ​​ങ്ങ​​ളൊ​​ക്കെ കു​​ട്ടി​​ക്കാ​​ല​​ത്ത് ത​​മ്മി​​ൽ തെ​​റ്റി​​യാ​​ൽ പ​​ല​​തും പ​​റ​​യും. അ​​വി​​ടെ​​യും നി​​ക്കു​​ന്നി​​ല്ലെ​​ങ്കി​​ൽ അ​​ച്ഛ​​ന് വി​​ളി​​ക്കാം. അ​​പ്പോ​​ൾ തി​​രി​​ച്ചു​​വി​​ളി​​ക്കും. അ​​ങ്ങ​​നെ ഞാ​​ൻ പ്ര​​തി​​ക​​രി​​ക്കു​​ന്നി​​ല്ല’’ എ​​ന്നാ​​ണ്. ഞാ​​ൻ വി.​​എ​​സിെ​​ൻ​​റ അ​​ച്ഛ​​ന് വി​​ളി​​ച്ചു എ​​ന്ന മ​​ട്ടി​​ൽ പ്ര​​ചാ​​ര​​ണ​​മു​​ണ്ടാ​​യി. ഏ​​തോ പ്ര​​സി​​ദ്ധീ​​ക​​ര​​ണ​​ത്തി​​ൽ എെൻ​​റ പ​​ടം ​െവ​​ച്ച് ‘പു.​​ക.​​സ മോ​​ഡ​​ൽ പ്ര​​തി​​ക​​ര​​ണം’ എ​​ന്ന് അ​​ച്ച​​ടി​​ച്ചു​​വ​​ന്നു. ഞാ​​ൻ വി.​​എ​​സി​​നെ ആ​​ക്ഷേ​​പി​​ച്ചു എ​​ന്നു പ​​റ​​ഞ്ഞു​​കൂ​​ടാ, എെ​​ൻ​​റ അ​​ഭി​​പ്രാ​​യം ഞാ​​ൻ പ്ര​​ക​​ടി​​പ്പി​​ച്ചു. അ​​ത് ചെ​​യ്തി​​ല്ലെ​​ങ്കി​​ൽ തെ​​റ്റാ​​യ സ​​ന്ദേ​​ശം സ​​മൂ​​ഹ​​ത്തി​​ന് ന​​ൽ​​കും. പു​​സ്​​​ത​​കം വ​​ന്ന​​തോ​​ടെ ആ ​​അ​​ധ്യ​​ായം അ​​വ​​സാ​​നി​​ച്ചു. മു​​മ്പ് എ​​ങ്ങ​​നെ​​യാ​​ണോ, ഏ​​ത് ആദ​​ര​​വോ​​ടെ​​യാ​​ണോ വി.​​എ​​സി​​നെ ക​​ണ്ടി​​രു​​ന്ന​​ത് ആ ​​ആ​​ദ​​ര​​വ് ഇ​​പ്പോ​​ഴു​​മെ​​നി​​ക്കു​​ണ്ട്. അ​​ന്ന​​ത്തെ പ​​രാ​​മ​​ർ​​ശം വി.​​എ​​സ്​ അ​​ല്ല മ​​റ്റേ​​ത് നേ​​താ​​വ് ന​​ട​​ത്തി​​യാ​​ലും അ​​തി​​നോ​​ട് പ്ര​​തി​​ക​​രി​​ക്ക​​ുമാ​​യി​​രു​​ന്നു.അ​​ന്ന് ന​​ന്മ തി​​ന്മ​​യു​​ടെ പ്ര​​ശ്ന​​മാ​​യാ​​ണ് മാ​​ധ്യ​​മ​​ങ്ങ​​ൾ ച​​ർ​​ച്ചചെ​​യ്ത​​ത്. ഒ​​രു വ​​ശ​​ത്ത് എം.​​എ​​ൻ.​ വി​​ജ​​യ​​നും നി​​ല​​യു​​റ​​പ്പി​​ച്ചു. അ​​ന്ന​​ത്തെ ഏ​​റ്റു​​മു​​ട്ട​​ൽ വേ​​ണ്ടി​​യി​​രു​​ന്നി​​ല്ല എ​​ന്നു തോ​​ന്നു​​ന്നു​ണ്ടോ?

ഇ​​ല്ല. ആ​​ഭ്യ​​ന്ത​​ര സം​​ഘ​​ർ​​ഷം മൂ​​ർ​ച്ഛി​ച്ച് പാ​​ർ​​ട്ടി​യി​​ൽ പി​​ള​​ർ​​പ്പു​​ണ്ടാ​​യാ​​ൽ അ​​ത് ജ​​നാ​​ധി​​പ​​ത്യ​​ത്തി​​നും സാ​​മ്രാ​​ജ്യ​​ത്വ​​വി​​രു​​ദ്ധ പോ​​രാ​​ട്ട​​ങ്ങ​​ൾ​ക്കും വ​​ലി​​യ രീ​​തി​​യി​​ൽ ദോ​​ഷം ചെ​​യ്യും. ഞാ​​ൻ ക​​രു​​തു​​ന്ന​​ത് ക​​മ്യൂ​​ണി​​സ്​​​റ്റു പാ​​ർ​​ട്ടി​​ക്ക് ഇ​​നി പി​​ള​​രാ​​ൻ ധാ​​ർ​​മി​​ക ബാ​​ധ്യ​​ത​​യി​​ല്ലെ​​ന്നാ​​ണ്. അ​​ങ്ങ​​നെ ക​​മ്യൂ​​ണി​​സ്​​​റ്റ് പാ​​ർ​​ട്ടി ത​​ക​​രു​​മെ​​ന്ന് തോ​​ന്നി​​യ ഘ​​ട്ട​​ത്തി​​ൽ ഞാ​​ൻ ഇ​​ട​​പെ​​ട്ടു. അ​​ത് എ​​നി​​ക്ക് വ്യ​​ക്തി​​പ​​ര​​മാ​​യ ന​​ഷ്​​​ട​​ങ്ങ​​ളു​​ണ്ടാ​​ക്കി. പ​​ല സൗ​​ഹൃ​​ദ​​ങ്ങ​​ളും അ​​ക​​ന്നു​​പോ​​യി. വി​​ജ​​യ​​ൻ മാ​​ഷു​​മാ​​യു​​ണ്ടാ​​യി​​രു​​ന്ന​​ത് തീ​​വ്ര​​മാ​​യ ഒ​​രു ബ​​ന്ധ​​മാ​​യി​​രു​​ന്നു. മാ​​ഷിെ​​ൻ​​റ ഉൗ​ഷ്മ​​ള സ്​​​നേ​​ഹ​​ത്തി​െ​ൻ​റ ആ​​ശ്ലേ​​ഷ​​ണം വ​​ലി​​യ രീ​​തി​​യി​​ൽ അ​​നു​​ഭ​​വി​​ച്ച​​യാ​​ളാ​​ണ് ഞാ​​ൻ. നൂ​റു​​ക​​ണ​​ക്കി​​ന് വേ​​ദി​​ക​​ളി​​ൽ ഞ​​ങ്ങ​​ൾ ഒ​​ര​​ുമി​​ച്ചു​​ പ​​ങ്കെ​​ടു​​ത്തു. സം​​വാ​​ദ​​ത​​ല​​ങ്ങ​​ൾ വി​​ക​​സി​​പ്പി​​ച്ചു. പ​​ക്ഷേ, ഈ ​​ഘ​​ട്ട​​ത്തി​​ന് ശേ​​ഷം വി​​ജ​​യ​​ൻ​​മാ​​ഷു​​മാ​​യു​​ള്ള ബ​​ന്ധം പ​​ഴ​​യ​​തു​​പോ​​ലെ ഉൗ​ഷ്മ​​ള​​മ​​ല്ലാ​​താ​​യി. മാ​​ഷ് ക​​ണ്ടാ​​ൽ ‘‘കെ.​​ഇ.​​എ​​ൻ സു​​ഖ​​മാ​​ണോ, വീ​​ട്ടി​​ലെ​​ന്തു​​ണ്ട് വി​​ശേ​​ഷം’’ എ​​ന്നി​​ങ്ങ​​നെ​​യു​​ള്ള ഔ​​പ​​ചാ​​രി​​ക​​ത​​ക​​ളി​​ൽ സം​​സാ​​രം ഒ​​തു​​ക്കി. ഞാ​​ൻ തി​​രി​​ച്ചും അ​​ങ്ങ​​നെത​​ന്നെ തു​​ട​​ർ​​ന്നു. അ​​താ​​യ​​ത് ബ​​ന്ധ​​വും സം​​വാ​​ദ​​ത്തിെ​​ൻ​​റ അ​​ന്ത​​രീ​​ക്ഷ​​വും ഇ​​ല്ലാ​​താ​​യി. അ​​തെ​​ന്നെ വ​​ല്ലാ​​തെ വേ​​ദ​​നി​​പ്പി​​ക്കു​​ന്നു​​ണ്ട്. അ​​തി​​ൽ വി​​ഷ​​മ​​വു​​മു​​ണ്ട്.

ക​മ്യൂ​​ണി​​സ്​​​റ്റ് പ്ര​​സ്​​​ഥാ​​ന​​ത്തി​​ന് ഇ​​നി എ​​ന്താ​​ണ് പ്ര​​സക്തി, പ്ര​​ത്യേ​​കി​​ച്ച് സി.​​പി.​​എം, സി.​​പി.​​ഐ​പോ​​ലു​​ള്ള പാ​​ർ​​ട്ടി​​ക​​ൾ​​ക്ക്? അ​​വ​​രെ സോ​​ഷ്യ​​ൽ ഫാ​​ഷി​​സ്​​​റ്റു​​ക​​ളെ​​ന്നാ​​ണ് വി​​മ​​ർ​​ശ​​ക​​ർ വി​​ളി​​ക്കു​​ന്ന​​ത്..?

മൂ​​ല​​ധ​​ന ആ​​ധി​​പ​​ത്യ​​ത്തി​​നെ​​തി​​രെ​​യും ഫാ​​ഷി​​സ​​ത്തി​​നെ​​തി​​രെ​​യും പോ​​രാ​​ടു​​ന്ന​​തി​​ന് നേ​​തൃ​​ത്വം​​വ​​ഹി​​ക്കാ​​ൻ ക​​മ്യൂ​​ണി​​സ്​​​റ്റു​​പാ​​ർ​​ട്ടി​​ക​​ൾ​​ക്കും ഇ​​ട​​തു​​പ​​ക്ഷ സം​​ഘ​​ട​​ന​​ക​​ൾ​​ക്കും തൊ​​ഴി​​ലാ​​ളി​​ക​​ൾ​​ക്കും മാ​​ത്ര​​മാ​​ണ് ക​​ഴി​​യു​​ക. ക​​മ്യൂ​​ണി​​സ്​​​റ്റ് പ്ര​​സ്​​​ഥാ​​നം നി​​ല​​നി​​ൽ​​ക്കു​​ന്നി​​ല്ലെ​​ങ്കി​​ൽ അ​​ത് സ​​ന്തോ​​ഷി​​പ്പി​​ക്കു​​ക ഫാ​​ഷി​​സ​​ത്തെത​​ന്നെ​​യാ​​ണ്. ക​​മ്യൂ​ണി​​സ​​വും ഫാ​​ഷി​​സ​​വും ഒ​ന്നാ​ണെ​​ന്ന സ​​മ​​വാ​​ക്യ​​നി​​ർ​​മി​​തി ത​ത്ത്വ​ശാ​​സ്​​​ത്ര​​പ​​ര​​മാ​​യി ത​​ന്നെ ഒ​​രു കു​​റ്റ​​കൃ​​ത്യ​​മാ​​ണ്. അ​​ത് ഫാ​​ഷി​​സ്​​​റ്റു​​ക​​ൾ​​ക്ക് പ​​രോ​​ക്ഷ​​മാ​​യി സ്വാ​​ഗ​​തം പ​​റ​​യ​​ലാ​​ണ്. ഫാ​​ഷി​​സ്​​​റ്റ് വി​​മ​​ർ​​ശ​​ന​​ത്തിെ​​ൻ​​റ വീ​​ര്യം കു​​റ​​ക്കു​​ന്ന ത​​ര​​ത്തി​​ലു​​ള്ള കൂ​​ട്ടി​​ക്കു​​ഴ​​ക്ക​​ലു​​ക​​ൾ വി​​മ​​ർ​​ശി​​ക്കേ​​ണ്ട​​തു​​ണ്ട്. ഹി​​റ്റ്​​​ല​​ർ, മു​​സോ​​ള​​നി, ഫ്രാ​​ങ്കോ എ​​ന്ന് പ​​റ​​യു​​ന്ന​​തിന് പ​​ക​​രം ഹി​​റ്റ്​​​ല​​ർ, മു​​സോ​​ള​ി​നി, സ്​​​റ്റാ​​ലി​​ൻ എ​​ന്നാ​​ണ് ഫാ​​ഷി​​സ​​ത്തെ​​പ്പ​​റ്റി പ​​റ​​യു​​മ്പോ​​ൾ എ​​ടു​​ത്തു​​പ​​റ​​യു​​ക. എ​​ന്നാ​​ൽ, ഫാ​​ഷി​​സ​​െ​ത്ത ചെ​​റു​​ക്കു​​ന്ന​​തി​​ൽ സോ​​വി​​യ​​റ്റ് യൂ​​നി​​ൻ വ​​ഹി​​ച്ച പ​​ങ്ക്, ല​​ക്ഷ​​ങ്ങ​​ളു​​ടെ ആ​​ത്മ​​ത്യാ​​ഗ​​ത്തി​​ലൂ​​ടെ നേ​​ടി​​യ വി​​ജ​​യം എ​​ന്നി​​വ ച​​രി​​ത്ര സ​​ത്യ​​മാ​​ണ്. ആ ​​ച​​രി​​ത്ര സ​​ത്യ​​മാ​​ണ് ഒ​​ന്നാ​​മ​​താ​​യി പ​​റ​​യേ​​ണ്ട​​ത്. ഒ​​രു സോ​​ഷ്യ​​ലി​​സ്​​​റ്റ് വ്യ​​വ​​സ്​​​ഥ​​യി​​ൽ ഒ​​രി​​ക്ക​​ലും സം​​ഭ​​വി​​ക്കാ​​ൻ പാ​​ടി​​ല്ലാ​​ത്ത ക്രൂ​​ര​​ത​​ക​​ൾ സ്​​​റ്റാ​​ലിെ​​ൻ​​റ നേ​​തൃ​​ത്വ​​ത്തി​​ൽ ന​​ട​​ന്നി​​ട്ടു​​ണ്ട് എ​​ന്ന​​ത് സ​​ത്യ​​മാ​​ണ്. അ​​ത് ലോ​​ക​​ത്തി​​ലെ എ​​ല്ലാ ജ​​നാ​​ധി​​പ​​ത്യ​​വാ​​ദി​​ക​​ളും അ​​പ​​ല​​പി​​ക്കു​​ന്നു​​ണ്ട്. എ​​ന്നാ​​ൽ സ്​​​റ്റാ​​ലി​​ൻ സ​​മം ഹി​​റ്റ്​​​ല​​ർ എ​​ന്ന സ​​മ​​വാ​​ക്യം സൃ​​ഷ്​​​ടി​​ക്കു​​ന്ന​​ത് ജ​​നാ​​ധി​​പ​​ത്യ​​പ​​ര​​മ​​ല്ല. അ​​ത് ആ​​ശ്വാ​​സം പ​​ക​​രു​​ക ഇ​​ന്ത്യ​​ൻ ഫാ​​ഷി​​സ്​​​റ്റു​​ക​​ൾ​​ക്കാ​​യി​​രി​​ക്കും. എ​​ല്ലാം ഒ​​ന്നാ​​ണ് എ​​ന്നു പ​​റ​​യു​​മ്പോ​​ൾ ന​​മ്മ​​ൾ സ​​വ​​ർ​​ണ ഫാ​​ഷി​​സ​​ത്തെ​​യും സാ​​മാ​​ന്യ​​വ​​ത്​​ക​​രി​​ക്കു​​ക​​യാ​​ണ് ചെ​​യ്യു​​ന്ന​​ത്. അ​​ത് തെ​​റ്റാ​​യ രീ​​തി​​യാ​​ണ്.

ഫാ​​ഷി​​സ​​ത്തെ എ​​ങ്ങ​​നെ ചെ​​റു​​ക്കും? എ​​ന്താ​​ണ് താ​​ങ്ക​​ൾ കാ​​ണു​​ന്ന പോം​​വ​​ഴി?

കേ​ന്ദ്രീകൃതമായ ജനാധിപത്യ രാഷ്​ട്രീയ പ്രതിരോധങ്ങൾക്ക്​ ശക്​തി പകരുംവിധം വികേ​ന്ദ്രീകൃതമായ സാംസ്​കാരിക കൂട്ടായ്​മ ഇന്ത്യയാകെ ഉണ്ടായിത്തീരണം. സർവ അഭിപ്രായ വ്യത്യാസങ്ങൾക്കുമപ്പുറത്ത്​ നവഫാഷിസത്തിനെതിരെ യോജിക്കുന്ന സർവരുടെയും കൂട്ടായ്​മയായി അതിന്​ വളരാൻ കഴിയണം. കലാത്​മക കൂട്ടായ്മകളും സർവസ്​ഥലത്തും സജീവമാകണം.​​ഒരു​തു​​ള്ളി ​ചോ​​ര​​പോ​​ലും​ വീ​​ഴാ​​ത്ത സ്​​​നേ​​ഹ​​ത്തിെ​​ൻ​​റ​​യും സൗ​​ഹാ​​ർ​​ദ​​ത്തിെ​​ൻ​​റ​​യും പ്ര​​തി​​രോ​​ധം പ​​ടു​​ത്തു​​യ​​ർ​​ത്ത​​ണം. ഗ്രാ​​മ​​ങ്ങ​​ളി​​ലും വീ​​ട്ടി​​നു​​ള്ളി​​ലും ഫാ​​ഷി​​സം ക​​ട​​ന്നു​​വ​​രാ​​തി​​രി​​ക്കാ​​ൻ പ്ര​​തി​​രോ​​ധം തീ​​ർ​​ക്ക​​ണം, സം​​വാ​​ദ​​ത്തിെൻ​​റ​​യും ജ​​നാ​​ധി​​പ​​ത്യ​​ത്തിെ​​ൻ​​റ​​യും ത​​ല​​ങ്ങ​​ൾ വി​​ക​​സി​​പ്പി​​ക്ക​​ണം. എ​​ല്ലാ ആ​​രാ​​ധ​​നാ​​ല​​യ​​ങ്ങ​​ളും എ​​ല്ലാ​​വ​​ർ​​ക്കും എ​​ന്ന ത​​ല​​ത്തി​​ലേ​​ക്ക് മാ​​റ്റ​​ണം. എ​​ല്ലാ ഉ​​ത്സ​​വ​​ങ്ങ​​ളും എ​​ല്ലാ​​വ​​രു​​ടേ​​തു​​മാ​​ക്ക​​ണം. പൊ​​തു​​മേ​​ഖ​​ല​​യി​​ൽ നി​​ന്ന് സ​​വ​​ർ​​ണ ഫാ​​ഷി​​സ​​ത്തിെ​​ൻ​​റ ക​​ട​​ന്നു​​വ​​ര​​വ് സാ​​ധ്യ​​ത​​ക​​ളെ ഇ​​ല്ലാ​​താ​​ക്ക​​ണം.

പ​​ക്ഷേ, ക​​മ്യൂ​​ണി​​സ്​​​റ്റ് സി​​ദ്ധാ​​ന്ത​​ങ്ങ​​ൾ പ​​റ​​യു​​ന്ന വ​​ർ​​ഗ​​സ​​മ​​രം അ​​ഥ​​വാ വി​​പ്ല​​വം വേ​​ണ്ടെ​​ന്നാ​​ണോ? അ​​തി​​ല്ലാ​​തെ സാം​​സ്​​​കാ​​രി​​ക ത​​ല​​ത്തി​​ൽ മാ​​ത്രം ഫാ​​ഷി​​സ​​ത്തെ എ​​ങ്ങ​​നെ പ്ര​​തി​​രോ​​ധി​​ക്കാ​​നാ​​കു​​മെ​​ന്നാ​​ണ്?

രാ​ഷ്​​ട്രീ​യ വി​​പ്ല​​വം അ​​നി​​വാ​​ര്യ​​മാ​​യ കാ​​ര്യ​​മാ​​ണ്. അ​​താ​​ണ് ഏ​​റ്റ​​വും പ്ര​​ധാ​​ന​​വും. ഞാ​​ൻ പ​​റ​​യു​​ന്ന​​ത് രാ​ഷ്​​ട്രീ​യ വി​​പ്ല​​വം ന​​ട​​ന്നാ​​ൽപോ​​ലും ആ ​​രാ​ഷ്​​ട്രീ​യ വി​​പ്ല​​വം നി​​ല​​നി​​ൽ​​ക്ക​​ണ​​മെ​​ങ്കി​​ൽ സാം​​സ്​​​കാ​​രി​​ക രം​​ഗ​​ത്ത് നി​​ര​​വ​​ധി മാ​​റ്റ​​ങ്ങ​​ൾ വ​​ര​​ണം. വി​​പ്ല​​വ​​ത്തിെ​​ൻ​​റ ല​​ക്ഷ്യം നീ​​തി​​യു​​ക്ത​​മാ​​യ ഒ​​രു സ​​മൂ​​ഹ​​ത്തെ സൃ​​ഷ്​​​ടി​​ക്കു​​ക മാ​​ത്ര​​മ​​ല്ല. അ​​ത്ത​​രം നീ​​തി​​യു​​ക്ത​​മാ​​യ സ​​മൂ​​ഹ​​ത്തി​​ൽ ജീ​​വി​​ക്കാ​​ൻ പ്രാ​​പ്ത​​രാ​​യ മ​​നു​​ഷ്യ​​രെ നി​​ർ​​മി​​ക്കു​​കകൂ​​ടി​​യാ​​ണ്. അ​​ത് വി​​പ്ല​​വം ന​​ട​​ന്ന ശേ​​ഷം ന​​ട​​ത്തി​​യാ​​ൽ പോ​​രാ.​​വി​​പ്ല​​വം ഉ​​ണ്ടാ​​വു​​ക ത​​ന്നെ ഇ​​ത്ത​​രം പു​​തി​​യ മ​​നു​​ഷ്യ​​രെ നി​​ർ​​മി​​ക്കു​​ന്ന പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ കൂ​​ടി ന​​ട​​ക്കു​​മ്പോ​​ഴാ​​ണ്.​ ആ ​പു​​തി​​യ മ​​നു​​ഷ്യ​​നെ നി​​ർ​​മി​​ച്ചെ​​ടു​​ക്കു​​ന്ന സാം​​സ്​​​കാ​​രി​​ക പ്ര​​വ​​ർ​​ത്ത​​ന​​ത്തിെ​​ൻ​​റ ത​​ല​​ത്തെ​​ക്കു​​റി​​ച്ചാ​​ണ് സാം​​സ്​​​കാ​​രി​​ക വി​​മ​​ർ​​ശ​​ക​​ൻ എ​​ന്ന നി​​ല​​യി​​ൽ ഞാ​​ൻ സം​​സാ​​രി​​ക്കു​​ന്ന​​ത്. എ​​ന്നാ​​ൽ, ക​​ർ​​ഷ​​ക​​രു​​ടെ​​യും തൊ​​ഴി​​ലാ​​ളി​​ക​​ളു​​ടെ​​യും സ​​മ​​രം വ​​ള​​രെ പ്ര​​ധാ​​ന​​മാ​​ണ്. ആ​​ഗോ​​ള​ീ​ക​ര​​ണ​​ത്തി​​നെ​​തി​​രെ​​യും സ്വ​​കാ​​ര്യ​​വ​​ത്​​ക​ര​​ണ​​ത്തി​​നെ​തി​രെ​​യും സി.​​ഐ.​​ടി.​​യു​​വി​​നും ബി.​​എം.​​എ​​സി​​നും ഒ​​രു​​മി​​ച്ച് സ​​മ​​രം ന​​ട​​ത്താ​​ൻ ക​​ഴി​​ഞ്ഞേ​​ക്കാം. എ​​ന്നാ​​ൽ സാ​​മൂ​​ഹി​​ക പ്ര​​ശ്ന​​ങ്ങ​​ൾ​​ക്കെ​​തി​​രെ യോ​​ജി​​ക്കാ​​ൻ ക​​ഴി​​യ​​ണ​​മെ​​ന്നി​​ല്ല. അ​​വി​​ടെ​​യാ​​ണ് ഞാ​​ൻ പ​​റ​​യു​​ന്ന​​ത് എ​​ല്ലാ ആ​​രാ​​ധ​​നാ​​ല​​യ​​ങ്ങ​​ളും എ​​ല്ലാ​​വ​​ർ​​ക്കു​മെ​ന്ന്. പ​​ള്ളി​​യി​​ലും അ​​മ്പ​​ല​​ത്തി​​ലും മോ​​സ്​​​കി​​ലു​​മെ​​ല്ലാം മ​​റ്റ് മ​​ത​​സ്​​​ഥ​​രാ​​യ ആ​​ളു​​ക​​ൾ​​ക്ക് വ​​രാ​​നും അ​​വി​​ടെ മൗ​​ന​​മാ​​യി​​രി​​ക്കാ​​നും സ്വാ​​ത​​ന്ത്ര്യ​​മു​​ണ്ടാ​​ക​​ണം. എ​​ല്ലാ ഉ​​ത്സ​​വ​​ങ്ങ​​ളും എ​​ല്ലാ​​വ​​ർ​​ക്കും. ഈ ​​രീ​​തി​​യി​​ൽ ഒ​​രു കാ​​ഴ്ച​​പ്പാ​​ട് ഭൗ​​തി​​ക ലോ​​ക​​ത്ത് ഉ​​ണ്ടാ​​ക്കി​​യെ​​ടു​​ക്കാ​​ൻ സാ​​ധി​​ക്കും. ഞാ​​ൻ എ​​ല്ലാ ഉ​​ത്സ​​വ​​ങ്ങ​​ൾ​​ക്കും ദേ​​ശീ​​യ പ​​ദ​​വി എ​​ന്ന ആ​​ശ​​യം മു​​മ്പ് മു​​ന്നോ​​ട്ടു​​
െ​വ​​ച്ചു. അ​​ത് പ​​ല​​ർ​​ക്കും ഉ​​ൾ​​ക്കൊ​​ള്ളാ​​ൻ ക​​ഴി​​ഞ്ഞി​​ട്ടി​​ല്ല. ദ​​ലി​​ത​​ർ, ആ​​ദി​​വാ​​സി​​ക​​ൾ ദേ​​ശീ​​യ​​ജ​​ന​​ത​​യു​​ടെ ഭാ​​ഗ​​മാ​​ണെ​​ങ്കി​​ൽ അ​​വ​​രു​​ടെ ഉ​​ത്സ​​വ​​ങ്ങ​​ൾ​​ക്കും ദേ​​ശീ​​യ പ​​ദ​​വി ന​​ൽ​​കു​​ന്ന​​തി​​ൽ എ​​ന്താ​​ണ് തെ​​റ്റ്? ഒ​​രു ഉ​ത്സ​വം ദേ​​ശീ​​യോ​​ത്സ​​വ​​മാ​​കു​​മ്പോ​​ൾ ഒ​​രാ​​ൾ​​ക്ക് 500 രൂ​​പ, ര​​ണ്ട് ദി​​വ​​സം അ​​വ​​ധി കി​​ട്ടു​​മെ​​ങ്കി​​ൽ അ​​ഞ്ചു ഉ​​ത്സ​വ​​ങ്ങ​​ൾ ദേ​​ശീ​​യോ​​ത്സ​​വ​​ങ്ങ​​ളാ​​ക്ക​​ണ്ടേ? ഈ ​​വാ​​ദ​​ത്തി​​ൽ സാം​​സ്​​​കാ​​രി​​ക യു​​ക്തി​​യു​​ണ്ട്, സാ​​മ്പ​​ത്തി​​ക യു​​ക്തി​​യു​​മു​​ണ്ട്. എ​​ന്നാ​​ൽ, ഇ​​തു​​ര​​ണ്ടും അ​​ഡ്ര​​സ്​ ചെ​​യ്യാ​​തെ കാ​​ര്യ​​മി​​ല്ല.

താ​​ങ്ക​​ൾ ന​​ട​​ത്തി​​യ ഇ​​ട​​പെ​​ട​​ലു​​ക​​ളെ പൗ​​ര​​സ​​മൂ​​ഹം സ്വീ​​ക​​രി​​ച്ചോ? എ​​ത്ര​​മാ​​ത്രം? സ്വ​​യം അ​​തി​​ൽ വി​​ല​​യി​​രു​​ത്തു​​ന്ന​​തെ​​ങ്ങ​​നെ​​യാ​​ണ്?

ചിലരെല്ലാം സ്വീ​​ക​​രി​​ച്ചി​​ട്ടു​​ണ്ട്. ഉ​​ദാ​​ഹ​​ര​​ണ​​ത്തി​​ന് വി​​ള​​ക്ക് ക​​ത്തി​​ക്കു​​ന്ന വി​​ഷ​​യ​​ത്തി​​ൽ ആ​​ദ്യ​​മാ​​യി ഇ​​ട​​പെ​​ട​​ൽ ന​​ട​​ത്തി​​യ ഒ​​രാ​​ളാ​​ണ് ഞാ​​ൻ. മ​​ത​​നി​​ര​​പേ​​ക്ഷ​​ത​​യെ​​ക്കു​​റി​​ച്ചു​​ള്ള നി​​ർ​​വ​​ച​​ന​​ത്തി​​ൽ ആ​​ചാ​​ര​​പ​​ര​​മാ​​യ​ നി​​ക്ഷ്പ​​ക്ഷ​​ത, മ​​ത​​പ​​ര​​മാ​​യ സൗ​​ഹൃ​​ദം എ​​ന്നി​​വ അ​​നി​​വാ​​ര്യ​​മാ​​ണ്.​ മ​​ത​​പ​​ര​​മാ​​യ നി​​ഷ്പ​​ക്ഷ​​ത എ​​ന്ന ത​​ല​​ത്തി​​ൽ നി​​ന്നാ​​ണ് വി​​ള​​ക്ക് ക​​ത്തി​​ക്ക​​ൽ വി​​ഷ​​യ​​ത്തെ കാ​​ണു​​ന്ന​​ത്. അ​​ങ്ങ​​നെ വ​​രു​​മ്പോ​​ൾ വി​​ള​​ക്ക് ക​​ത്തി​​ക്കാം, ക​​ത്തി​​ക്കാ​​തി​​രി​​ക്കാം. വി​​ള​​ക്ക് ക​​ത്തി​​ച്ചി​​ല്ലെ​​ങ്കി​​ൽ ഇ​​ന്ത്യ​​ൻ മ​​തേ​​ത​​ര​​ത്വം ആ​​കെ ഇ​​രു​​ട്ടി​​ലാ​​കും എ​​ന്ന് ക​​രു​​തു​​ന്ന​​ത് തെ​​റ്റാ​​ണ്. നാ​​നാ​​ത്വ​​ത്തെ​​ക്കു​​റി​​ച്ച് ന​​മ്മ​​ൾ പ​​റ​​യു​​ന്നു​​ണ്ടെ​​ങ്കി​​ൽ ച​​ട​​ങ്ങു​​ക​​ളി​​ൽ, ആ​​ചാ​​ര​​ങ്ങ​​ളി​​ൽ നാ​​നാ​​ത്വം വേ​​ണം. വി​​ള​​ക്കി​​ന് പ​​ക​​രം മെ​​ഴു​​കു​​തി​​രി ക​​ത്തി​​ക്കാം, ക​​ത്തി​​ക്കാ​​തി​​രി​​ക്കാം, നാ​​ട മു​​റി​​ക്കാം, മു​​റി​​ക്കാ​​തി​​രി​​ക്കാം. ഉ​​ദ്ഘാ​​ട​​നം ചെ​​യ്യു​​ന്നു എ​​ന്നു മാ​​ത്രം പ​​റ​​യാം. തു​​ടി​​കൊ​​ട്ടാം. മ​​ല​​യാ​​ള​​ത്തി​​ൽ ഇ​​തു​​സം​​ബ​​ന്ധ​​മാ​​യി ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ പ്ര​​ബ​​ന്ധ​​ങ്ങ​​ൾ എ​​ഴു​​തി​​യ ആ​​ൾ ഞാ​​നാ​​യി​​രി​​ക്കും. അ​ത് ഹി​​ന്ദു–​​മു​​സ്​​​ലിം വി​​ഷ​​യമാ​​ക്കാ​​നു​​ള്ള ശ്ര​​മ​​ങ്ങ​​ളെ ഞാ​​ൻ പൊ​​ളി​​ച്ചു. വാ​​ഗ്ഭ​​ടാ​​ന​​ന്ദ​​നാ​​ണ് വി​​ള​​ക്കി​​നെ​​തി​​രെ ആ​​ദ്യം പ​​റ​​യു​​ന്ന​​ത്. അ​​പ്പോ​​ൾ അ​​ത് കേ​​ര​​ളീ​​യ ന​​വോ​​ത്ഥാ​​ന​​ത്തിെ​​ൻ​​റ വി​​ഷ​​യ​​മാ​​ണ്.​ ര​​ണ്ടാ​​മ​​ത് വി​​ള​​ക്കി​​നെ​​തി​​രെ നി​​ല​​പാ​​ട് എ​​ടു​​ത്ത​​ത് ഇ.​​എം.​​എ​​സാ​​ണ്. 1993 ഒ​​ക്ടോ​​ബ​​ർ10ലെ ​​ദേ​​ശാ​​ഭി​​മാ​​നി വാ​​രി​​ക​​യി​​ൽ വി​​ള​​ക്ക് ക​​ത്തി​​ക്ക​​ൽ വി​​വാ​​ദം വ​​ന്ന​​പ്പോ​​ൾ ഈ ​​വി​​ഷ​​യ​​ത്തി​​ൽ കു​​ഞ്ഞാ​​ലി​​ക്കു​​ട്ടി​​യു​​ടെ വ​​ഴി​​യാ​​ണ് ഇ​​നി നാം ​​സ്വീ​​ക​​രി​​ക്കേ​​ണ്ട​​ത് എ​​ന്ന് ഇ.​​എം.​​എ​​സ്​ കൃ​​ത്യ​​മാ​​യി എ​​ഴു​​തി. ഇ​​തെ​​ല്ലാം ​െവ​​ച്ചു​​കൊ​​ണ്ട് ഞാ​​ൻ ന​​ട​​ത്തി​​യ ഇ​​ട​​പെ​​ട​​ലു​​ക​​ൾ കേ​​ര​​ള​​ത്തി​​ൽ വ​​ലി​​യ മാ​​റ്റ​​മു​​ണ്ടാ​​ക്കി. അ​​ടു​​ത്ത​ി​ടെ കേ​​ര​​ള​​ത്തി​​ലെ വി​​ദ്യാ​​ർ​​ഥി സം​​ഘ​​ട​​ന ചൂ​​ട്ടു​​ക​​ത്തി​​ച്ചു​​കൊ​​ണ്ടാ​​ണ് സ​​മ്മേ​​ള​​നം ഉ​​ദ്ഘാ​​ട​​നം ചെ​​യ്ത​​ത്. അ​​തി​​ന് മു​​മ്പ് കാ​​ലി​​ക്ക​​റ്റ് സ​​ർ​​വ​​ക​ലാ​​ശാ​​ല യൂ​​നി​യ​​ൻ ഉ​​ദ്ഘാ​​ട​​നം കെ.​​എ​​ൻ.​ പ​​ണി​​ക്ക​ർ പ്രാ​വി​നെ പ​​റ​​ത്തി​​ക്കൊ​​ണ്ടാ​​ണ് ന​​ട​​ത്തി​​യ​​ത്.​ അ​​ന്ന് അ​​തി​​നെ അ​​ഭി​​വാ​​ദ്യം ചെ​​യ്ത് ഞാ​​ൻ പ്ര​​ബ​​ന്ധ​​മെ​​ഴു​​തി. ഇ​​ട​​പെ​​ട​​ൽ തു​​ട​​രു​​ന്നു.

കാ​​ള​​നാ​​കാ​​മെ​​ങ്കി​​ൽ കാ​​ള​​യുമാ​​കാം എ​​ന്ന താ​​ങ്ക​​ളു​​ടെ പ്ര​​യോ​​ഗം വ​​ള​​രെ മു​​ന്നേ പ്ര​​ശ​​സ്​​​ത​​മാ​​ണ്. ഭ​​ക്ഷ​​ണം രാ​ഷ്​​ട്രീ​യ​വി​​ഷ​​യമാ​​കു​​ന്ന കാ​​ല​​ത്ത് അ​​തേ​​പ്പ​​റ്റി കൂ​​ടു​​ത​​ൽ എ​​ന്തു​​പ​​റ​​യും?

ഇ​​ഷ്​​​ട​​മു​​ള്ള ഭ​​ക്ഷ​​ണം ക​​ഴി​​ക്കാ​​ൻ ഓ​​രോ​​രു​​ത്ത​​ർ​​ക്കും അ​​വ​​കാ​​ശം വേ​​ണം. ആ​​ദ്യ​​മാ​​യി കാ​​ള​​ൻ ക​​ഴി​​ക്കു​​ന്ന​​ത് ഭാ​​ര്യ​​യു​​ടെ വീ​​ട്ടി​​ൽനി​​ന്നാ​​ണ്. ഭ​​ക്ഷ​​ണ​​ത്തിെൻ​​റ ത​​ല​​ത്തി​​ൽ ഫാ​​ഷി​​സം ക​​ട​​ന്നു​​വ​​രു​​ന്ന ഘ​​ട്ട​​ത്തി​​ലാ​​ണ് ഞാ​​ൻ ആ ​​പ്ര​​യോ​​ഗം ന​​ട​​ത്തു​​ന്ന​​ത്. ഇ​​ഷ്​​​ട​​മു​​ള്ള ഭ​​ക്ഷ​​ണം എ​​ന്നാ​​ൽ അ​​ത് ഓ​​രോ​​രു​​ത്ത​​രു​​ടെ​​യും ഇ​​ഷ്​​​ട​​മാ​​ണ്. അ​​വി​​ടെ കാ​​ള​​നും കാ​​ള​​ക്കും ഉ​​ണ​​ക്ക​​മീ​​നി​​നും മ​​റ്റെ​​ന്തെ​​ങ്കി​​ലു​​മു​​ണ്ടെ​​ങ്കി​​ൽ അ​​തി​​നും ഇ​​ട ന​​ൽ​​ക​​ണം.​ ഒ​​ന്ന് മി​​ക​​ച്ച​​ത്, മ​​റ്റ​​ത് മോ​​ശം എ​​ന്ന ചി​​ന്തത​​ന്നെ ഫാ​​ഷി​​സം ഓ​​രോ​​രു​​ത്ത​​രി​​ലേ​​ക്കും ക​​ട​​ത്തി​​വി​​ടു​​ന്ന​​താ​​ണ്. ഞാ​​ൻ ഇ​​തു​​വ​​രെ ബു​​ച്ച​​ർ എ​​ന്ന ഇം​​ഗ്ലീ​​ഷ് വാ​​ക്കിെ​​ൻ​​റ അ​​ർ​​ഥം അ​​റി​​യാ​​വു​​ന്ന​​തു​​കൊ​​ണ്ട് നി​​ഘ​​ണ്ടു​വി​​ൽ നോ​​ക്കി​​യി​​ട്ടി​​ല്ല. ഗോമാ​​ംസ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് വി​​ഷ​​യം ഉ​​യ​​ർ​​ന്ന​​പ്പോ​​ൾ വെ​​റു​​തെ സാ​​ധാ​​ര​​ണ നി​​ഘ​​ണ്ടു​വെ​​ടു​​ത്തു നോ​​ക്കി. അ​​തിെ​​ൻ​​റ അ​​ർ​​ഥ​മാ​​യി ഇ​​റ​​ച്ചി​​വി​​ൽ​​പ​​ന​​ക്കാ​​ര​​ൻ, ക​​ശാ​​പ്പു​​കാ​​ര​​ൻ എ​​ന്നു മാ​​ത്ര​​മ​​ല്ല ക്രൂ​​ര​​ൻ, പാ​​ത​​ക​​ൻ, ര​​ക്ത​​ക്കൊ​​തി​​യ​​ൻ എ​​ന്നൊ​​ക്കെ കൊ​​ടു​​ത്തി​​രി​​ക്കു​​ന്ന​​ത്​ ക​ണ്ടു. ഞാ​​ൻ മ​​ല​​യാ​​ളം നി​​ഘ​​ണ്ടു​വെ​​ടു​​ത്തു നോ​​ക്കി. അ​​വി​​ടെ​​യും അ​​താ​​ണ് അ​​ർ​​ഥം. മു​​മ്പ് പി​​ശാ​​ച് എ​​ന്ന​​തി​​ന് അ​​ർ​​ഥം നോ​​ക്കി​​യ​​പ്പോ​​ൾ മാം​​സ​​ബു​​ക്ക് എ​​ന്നു കണ്ടു. ഇ​​തിെ​​ൻ​​റ​​യെ​​ല്ലാം ആ​​ധാ​​രം സം​​സ്​​​കൃ​​ത​​മാ​​യ​​തു​​കൊ​​ണ്ട് അ​​മ​​ര​​കോ​​ശം എ​​ടു​​ത്തു​​നോ​​ക്കി. അ​​തി​​ലും മാം​​സ​​ബു​​ക്ക് എ​​ന്നാ​​ണ​ർ​​ഥം. ന​​മ്മു​​ടെ പൊ​​തു​​ബോ​​ധം ന​​മു​​ക്ക് ത​​ന്നെ അ​​ദൃ​​ശ്യ​​മാ​​യ ആ​​യി​​ര​​ക്ക​​ണ​​ക്കി​​ന് േസ്രാ​​ത​​സ്സു​​ക​​ളി​​ലൂ​​ടെ​​യാ​​ണ് ക​​ട​​ന്നു​​വ​​രു​​ന്ന​​ത് എ​​ന്നു പ​​റ​​യാ​​നാ​​ണ് ഞാ​​നി​​ത് ചൂ​​ണ്ടി​​ക്കാ​​ട്ടി​​യ​​ത്. 2015ൽ ​​മു​​ഹ​​മ്മ​​ദ് അ​​ഖ്​​​​ലാ​​ഖ് കൊ​​ല്ല​​പ്പെ​​ട്ട​​പ്പോ​​ൾ വ​​ലി​​യ പ്ര​​തി​​ഷേ​​ധ​​മു​​ണ്ടാ​​യി. ആ​​ളു​​ക​​ൾ ന​​ടു​​ങ്ങി. എ​​ന്നാ​​ൽ, തു​​ട​​ർ​​ച്ച​​യാ​​യി കൊ​​ല​​വ​​ന്ന​​പ്പോ​​ൾ പ്ര​​തി​​ക​​ര​​ണ​​ങ്ങ​​ൾ കു​​റ​​ഞ്ഞു​​കു​​റ​​ഞ്ഞ്​ ​​വ​​ന്നു. ദാ​​ദ്രി​​യി​​ൽ എ​​ന്തു​​സം​​ഭ​​വി​​ച്ചു എ​​ന്നു ന​​മ്മ​​ൾ ചി​​ന്തി​​ച്ചി​​ല്ല. ന​​മ്മ​​ൾ ചി​​ന്തി​​ച്ച​ത്​ ഇ​​ന്ത്യ​​യെ​​ന്ന മ​​തേ​​ത​​ര റി​​പ്പ​​ബ്ലി​ക്കി​​ൽനി​​ന്നാ​​ണ്. ദാ​​ദ്രി​​പോ​​ലെ നി​​ര​​വ​​ധി പ്ര​​ദേ​​ശ​​ങ്ങ​​ൾ ആ ​​റി​​പ്പ​​ബ്ലി​​ക്കി​​ൽ നി​​ന്ന് തൂ​​ർ​​ന്ന് പോ​​യി​​ക്ക​​ഴി​​ഞ്ഞു. ദാ​​ദ്രി ഒ​​രു മ​​തേ​​ത​​ര ജ​​നാ​​ധി​​പ​​ത്യ​​സ്​​​ഥ​​ല​​മ​​ല്ല. ദാ​​ദ്രി​​യി​​ൽ 2015ന് ​​മു​​മ്പു​​ള്ള മ​​നു​​ഷ്യ​​ബ​​ന്ധ​​ങ്ങ​​ൾ ഇ​​പ്പോ​​ൾ നി​​ല​​നി​​ൽ​​ക്കു​​ന്നി​​ല്ല. ഞാ​​ൻ പ​​റ​​ഞ്ഞു​​വ​​രു​​ന്ന​​ത് 2014 ന് ​​ശേ​​ഷ​​മു​​ള്ള ഇ​​ന്ത്യ​​ൻ അ​​വ​​സ്​​​ഥ​​യെ​​ന്ന​​ത് ഭ​​യ​​ങ്ക​​ര ഭ​​യ​​മു​​ണ്ടാ​​ക്കു​​ന്ന അ​​വ​​സ്​​​ഥ​​യാ​​ണ്. അ​​ത് ദി​​വ​​സ​​വും വ​​ർ​​ധി​​ച്ചു​​കൊ​​ണ്ടി​​രി​​ക്കു​​ന്നു. മു​​മ്പ് തീ​​ക്ഷ്ണ​​മാ​​യ രീ​​തി​​യി​​ൽ ഫാ​​ഷി​​സ്​​​റ്റ് വി​​രു​​ദ്ധ പ്ര​​വ​​ർ​​ത്ത​​നം ന​​ട​​ത്തി​​യ ധൈ​​ഷ​ണി​​ക​​രി​​ൽ ഒ​​രു വി​​ഭാ​​ഗം ഇ​​പ്പോ​​ൾ പി​​ന്തി​​രി​​ഞ്ഞി​​രി​​ക്കു​​ന്നു. ബോ​​ധ​​പൂ​​ർ​​വ​​മാ​​ണോ അ​​ല്ലെ​​യോ എ​​ന്ന് ഉ​​റ​​പ്പി​​ച്ച് പ​​റ​​യാ​​ൻ പ​​റ്റി​​ല്ല.

ജാ​​തി​​വാ​​ൽ ദ​​ഹ​​ന മ​​ഹോ​​ത്സ​​വം എ​​ന്ന ആ​​ശ​​യം കൂ​​ടി താ​​ങ്ക​​ൾ മു​​ന്നോ​​ട്ടു​​െ​വ​​ച്ചി​​രു​​ന്നു. അ​​ത് സ്വീ​​ക​​രി​​ക്ക​​പ്പെ​​ട്ടോ?

സാ​​മൂ​​ഹി​​ക ജീ​​വി​​ത​​ത്തി​​ൽ സ​​വ​​ർ​ണ ഹി​​ന്ദു​​ത്വ​​ത്തെ ചെ​​റു​​ക്കു​​ന്ന​​തിെ​​ൻ​​റ ഭാ​​ഗ​​മാ​​യാ​​ണ് ജാ​​തി​​വാ​​ൽ ദ​​ഹ​​ന മ​​ഹോ​​ത്സ​​വം എ​​ന്ന ആ​​ശ​​യം മു​​ന്നോ​​ട്ടു​​െ​വ​​ച്ച​​ത്. ചെ​​റു​​താ​​യ ഈ ​​സ​​മ​​രം ന​​മു​​ക്ക് ചെ​​യ്യാ​​ൻ​​ക​​ഴി​​യാ​​തെപോ​​കു​​ന്നു​​ണ്ട്. ഇ​​ത് വ​​ലി​​യ സ​​മ​​ര​​മ​​ല്ല. ചെ​​യ്യാ​​ൻ ക​​ഴി​​യു​​ന്ന​​തു​​മാ​​ണ്. പ​​ഴ​​യ​​കാ​​ല​​ത്ത് ഏ​​തോ കാ​​ര​​ണ​​ങ്ങ​​ളാ​​ൽ ജാ​​തി പേ​​രി​​ന് പി​​ന്നി​​ൽ വ​​ന്നു​​ചേ​​ർ​​ന്ന​​വ​​ർ അ​​ത് ഒ​​ഴി​​വാ​​ക്ക​​ണം. ഇ​​നി ഒ​​ഴി​​വാ​​ക്കാ​​ൻ ക​​ഴി​​യി​​ല്ലെ​​ങ്കി​​ൽ അ​​ത് തു​​ട​​രു​​ന്ന​​തി​​ൽ കു​ഴ​​പ്പ​​മി​​ല്ല. തീ​​ർ​​ച്ച​​യാ​​യും ജാ​​തി​​വാ​​ൽ ഒ​​ഴി​​വാ​​ക്കാ​​ൻ ക​​ഴി​​യാ​​ത്ത​​ത് സം​​വാ​​ദ​​ത്തിെ​​ൻ​​റ വി​​ഷ​​യംത​​ന്നെ​​യാ​​ണ്. പ​​ക്ഷേ, ഒ​​രു കാ​​ര്യം അ​​വ​​രും എ​​ല്ലാ​​വ​​രും ഉ​​റ​​പ്പി​​ക്ക​​ണം, പു​​തി​​യ ത​​ല​​മു​​റ​​യി​​ൽ ജാ​​തി​​വാ​​ൽ ഉ​​ണ്ടാ​​ക​​രു​​ത്. തു​​ട​​ർ​​ച്ചാ​​യി ഞാ​​ന​​ത് പ​​റ​​ഞ്ഞു​​കൊ​​ണ്ടി​​രി​​ക്കു​​ന്നു. അ​​ത് ചി​​ല​​ത​​ല​​ങ്ങ​​ളി​​ൽ സ്വീ​​ക​​രി​​ക്ക​​പ്പെ​​ടു​​ന്നു. ചി​​ല​​രെ​​ങ്കി​​ലും ജാ​​തി​​വാ​​ൽ മു​​റി​​ച്ചി​ട്ടു​​ണ്ട്. ഉ​​ച്ച​​രി​​ക്കു​​ന്ന വാ​​ക്കു​​ക​​ൾ ഒ​​രി​​ക്ക​​ലും പാ​​ഴാ​​വി​​ല്ല. അ​​ത് മ​​രു​​ഭൂ​​മി​​യി​​ലെ വി​​ത്തു​​ക​​ൾപോ​​ലെ​​യാ​​ണ്. മഴ കാത്തിരിക്കുകയാണ്​. വിത്തിന്​ മുളപൊട്ടുകതന്നെ ചെയ്യും.വീ​​ട്ടി​​നു​​ള്ളി​​ൽ സം​​വാ​​ദ സാ​​ധ്യ​​ത​​ക​​ൾ എ​​ത്ര​​ത്തോ​​ള​​മു​​ണ്ട്? വീ​​ട്ടി​​ലെ പു​​രു​​ഷ​​താ​​ൽ​​പ​​ര്യ​​ത്തി​​ന​​നു​​സ​​രി​​ച്ച് സ്​​​ത്രീ​​ക​​ൾ മാ​​റേ​​ണ്ടി​​വ​​രു​​ന്ന ഗ​​തി​​കേ​​ടു​​ണ്ട്. അ​​തി​​നെ എ​​ങ്ങ​​നെ പ​​രി​​ഗ​​ണി​​ക്കു​​ന്നു?

പ്ര​ച്ഛന്ന​മാ​യ പു​രു​ഷ​മേ​ധാ​വി​ത്വ​ത്തെ പൂ​ർ​ണ​മാ​യും വീ​ട്ടി​ൽ​നി​ന്ന് പു​റ​ത്താ​ക്കാ​നാ​യി​ട്ടു​ണ്ടെ​ന്ന് പ​റ​യാ​നാ​വി​ല്ല. സ​മ​രം തു​ട​രും.  ഞ​​ങ്ങ​​ൾ വീ​​ട്ടി​​ൽ സാ​​മൂ​​ഹി​ക രാ​ഷ്​​ട്രീ​യ കാ​​ര്യ​​ങ്ങ​​ളു​​ൾ​​െ​പ്പ​​ടെ എ​​ല്ലാ കാ​​ര്യ​​ങ്ങ​​ളെ​​പ്പ​​റ്റി​​യും സം​​വാ​​ദം ന​​ട​​ത്താ​​റു​​ണ്ട്. തു​​റ​​ന്ന രീ​​തി​​യി​​ൽ, ജ​​നാ​​ധി​​പ​​ത്യ​​പ​​ര​​മാ​​യി ത​​ന്നെ. സം​​വാ​​ദ​​ത്തി​​ന് പു​​റ​​ത്തും വീ​​ട്ടി​​നു​​ള്ളി​​ലെ ജ​​നാ​​ധി​​പ​​ത്യ​​ത്തിെ​​ൻ​​റ പ്ര​​ശ്ന​​മു​​ണ്ട്. ഉ​​ദാ​​ഹ​​ര​​ണ​​ത്തി​​ന് ഞാ​​ൻ ആ​​ഭ​​ര​​ണ​​ങ്ങ​​ൾ​​ക്ക് ഒ​​ക്കെ എ​​തി​​ര​ാ​​യി​​രു​​ന്നു. ആ​​ഭ​​ര​​ണം ത​​ങ്ങ​​ൾ​​ക്ക് ആ​​ത്മ​​വി​​ശ്വാ​​സം ന​​ൽ​​കു​​മെ​​ന്ന് ഒ​​രാ​​ൾ​​ക്ക് തോ​​ന്നു​​ക​​യാ​​ണെ​​ങ്കി​​ൽ എ​​ന്തു​​ചെ​​യ്യും? അ​​ജി​​ത​​യു​​ടെ ആ​​ത്മ​​ക​​ഥ​​യി​​ൽ കു​​ട്ടി​​ക്കാ​​ല​​ത്ത് ആ​​ഭ​​ര​​ണ​​ങ്ങ​​ൾ ഇ​​ഷ്​​​ട​​മാ​​യി​​രു​​ന്ന​​തി​​നെ​​പ്പ​​റ്റി പ​​റ​​യു​​ന്നു​​ണ്ട്. എ​​ന്നാ​​ൽ രാ​ഷ്​​ട്രീ​യ​പ്ര​​വ​​ർ​​ത്ത​​നം ന​​ട​​ത്തിവ​​ന്ന​​പ്പോ​​ൾ അ​​തെ​​ല്ലാം ഉ​​പേ​​ക്ഷി​​ച്ചു. ഇ​​ന്ന​​ത്തെ കാ​​ല​​ത്ത് എ​​ന്ത് അ​​ഭി​​രു​​ചി​​യും മ​​റ്റു താ​​ൽ​​പ​​ര്യ​​ങ്ങ​​ൾ എ​​ല്ലാ​​മു​​ണ്ടെ​​ങ്കി​​ലും ഒ​​രു ദീ​​ർ​​ഘ​​സം​​വാ​​ദ​​ത്തി​​ൽ ഇ​​ത്ത​​രം കാ​​ര്യ​​ങ്ങ​​ളി​​ൽ അ​​വ​​ർ​​ക്ക് പി​​ന്നോ​​ട്ട് പോ​​കേ​​ണ്ടി​​വ​​രും.​ പ​​ക്ഷേ, ഞ​​ങ്ങ​​ളു​​ടെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ അ​​തിെ​​ൻ​​റ ആ​​വ​​ശ്യം വ​​ന്നി​​ല്ല. കാ​​ര്യം ഭാ​​ര്യ ആ​​ഭ​​ര​​ണം ഉ​​പ​​യോ​​ഗി​​ക്കാ​​റേ​​യി​​ല്ല. ഇ​​വി​​ടെ ത​​രി സ്വ​​ർ​​ണ​​വും ഇ​​ല്ല. ആ​​ഭ​​ര​​ണ​​ങ്ങ​​ളു​​ടെ ലോ​​ക​​വും ഇ​​ല്ല. ഇ​​വി​​ടെ വീ​​ട്ടി​​ലു​​ള്ള മൂ​​ന്നു പേ​​ർ മ​​ത​​ര​​ഹി​​ത​​രാ​​ണ്. ഞ​​ങ്ങ​​ളു​​ടെ ജീ​​വി​​ത​​ത്തി​​ൽ മ​​തം ഒ​​രു സം​​ഘ​​ർ​​ഷ​​വും ഉ​​ണ്ടാ​​ക്കി​​യി​​ട്ടി​​ല്ല. നാ​​ളെ ഇ​​തി​​ൽ ഏ​​തെ​​ങ്കി​​ലു​​മൊ​​രാ​​ൾ​​ക്ക്, ഞാ​​ന​​ട​​ക്ക​​മു​​ള്ള​ ആ​​ർ​​ക്കെ​​ങ്കി​​ലും മ​​ത​​ബോ​​ധം വ​​ന്നാ​​ൽ അ​​ത് പി​​ന്തു​​ട​​രാം. ആ​​രും എ​​തി​​ര​​ല്ല. ആ ​​ജ​​നാ​​ധി​​പ​​ത്യം ഞ​​ങ്ങ​​ൾ ചി​​ന്ത​​യി​​ലും ജീ​​വി​​ത​​രീ​​തി​​യി​​ലും എ​​ല്ലാം പി​​ന്തു​​ട​​രാ​​ൻ ശ്ര​​മി​​ക്കു​​ന്നു. ഒ​രു വീ​ട്ടി​ൽ മ​ത​മു​ള്ള​വ​ർ​ക്കും മ​ത​മി​ല്ലാ​ത്ത​വ​ർ​ക്കും വി​വി​ധ മ​ത​ത്തി​ൽ പെ​ട്ട​വ​ർ​ക്കും ഒ​രു​മി​ച്ച് ക​ഴി​യാ​നാ​വ​ണം.
 മ​രി​ച്ചാ​ൽ മൃ​ത​ദേ​ഹ​ങ്ങ​ൾ താൽപര്യമുള്ളവർക്ക്​ ജീ​വി​ത​ത്തി​നുതന്നെ തിരിച്ച്​ നൽകാവുന്നതാണ്. അ​വ​യ​വ​ദാ​നം ശ​രീ​ര​ദാ​നം എ​ന്ന​തി​നെ​ക്കാ​ൾ ശ​രീ​രാ​വി​ഷ്കാ​ര​ങ്ങ​ൾ എ​ന്ന് വി​ളി​ക്കാ​നാ​ണെ​നി​ക്കി​ഷ്​​ടം. ഞ​ങ്ങ​ളു​ടേ​ത് ഒ​രു മൃ​ത​ദേ​ഹാ​വി​ഷ്കാ​ര കു​ടും​ബ​മാ​യി​രി​ക്കും. മ​രി​ച്ചാ​ലും അ​ത് പി​ന്നെ​യും ജീ​വി​ത​ത്തോ​ട് മി​ണ്ടി​പ്പ​റ​യും.പ്ര​​ഭാ​​ഷ​​ക​​ൻ, ചി​​ന്ത​​ക​​ൻ, എ​​ഴു​​ത്തു​​കാ​​ര​​ൻ എ​​ന്നി​​ങ്ങ​​നെ പ​​ല നി​​ല​​ക​​ളി​​ൽ താ​​ങ്ക​​ൾ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്നു. സ്വ​​യം എ​​ങ്ങ​​നെ വി​​ല​​യി​​രു​​ത്തും?

മാ​​ർ​​ക്​​സി​​​സ്​​​റ്റ്– ലെ​​നി​​നി​സ്​​​​റ്റ് കാ​​ഴ്ച​​പ്പാ​​ടി​​ൽ ഉ​​റ​​ച്ചു​നി​​ന്ന് മ​​ത​​നി​​ര​​പേ​​ക്ഷ, ജ​​നാ​​ധി​​പ​​ത്യ കാ​​ഴ്ച​​പ്പാ​​ട് പു​​ല​​ർ​​ത്തു​​ന്ന വ്യ​​ക്തി​​യാ​​ണ് ഞാ​​ൻ. പ​​റ​​യു​​ന്ന​​ത് ജീ​​വി​​ത​​ത്തി​​ലും പ്രാ​​വ​​ർ​​ത്തി​​ക​​മാ​​ക്കാ​​ൻ ശ്ര​​മി​​ക്കു​​ന്നു. എെ​​ൻ​​റ എ​​ഴു​​ത്ത്, പ്ര​​ഭാ​​ഷ​​ണം, ജീ​​വി​​തം എ​​ന്നി​​വ ഒ​​ന്നും ത​​മ്മിൽ വൈ​​രു​​ധ്യ​​മി​​ല്ല. മ​​ധ്യ​​വ​​ർ​​ഗ സൗ​​ക​​ര്യ​​ങ്ങ​​ൾ ഉ​​പ​​യോ​​ഗി​​ക്കു​​ന്നു​​ണ്ട് എ​​ന്ന​​ത് സ​​ത്യ​​മാ​​ണ്. എ​​ന്നാ​​ൽ, പ​​റ​​യു​​ന്ന​​ത് പ്രാ​​വ​​ർ​​ത്തി​​ക​​മാ​​ക്കാ​​ൻ ശ്ര​​മി​​ക്കു​​ന്നു. പരിമിതികൾ കാണും. സ​ാ​മ്പ്രദായിക ക​​ല്യാ​​ണ​​ങ്ങ​​ളി​​ൽ ഞാ​​ൻ പ​​ങ്കെ​​ടു​​ക്കാ​​റി​​ല്ല. വ്യ​​ക്തി​​പ​​ര​​മാ​​യ സ​​ങ്ക​​ട​​മാ​​ണ് അ​​ത്. കാ​​ര​​ണം വ​​ർ​​ഷ​​ങ്ങ​​ൾ ക​​ഴി​​ഞ്ഞാ​​ണ് കു​​ടും​​ബ​​ത്തി​​ൽ ഒ​​രു വി​​വാ​​ഹം ഉ​​ണ്ടാ​​കു​​ന്ന​​ത്. അ​​തി​​ൽ പ​​ങ്കെ​​ടു​​ക്കാ​​ത്ത​​ത് അ​​ടു​​പ്പ​​മു​​ള്ള​​വ​​ർ​​ക്ക് വി​​ഷ​​മ​​മു​​ണ്ടാ​​ക്കും. പ​​ക്ഷേ, ആ ​​വേ​​ദ​​ന ഉ​​ൾ​​ക്കൊ​​ണ്ടു​​കൂ​​ടി​​യാ​​ണ് ഞാ​​ൻ പ്ര​​തീ​​കാ​​ത്മ​​ക സ​​മ​​ര​​മാ​​യി ക​​ണ്ട് പ​​ങ്കെ​​ടു​​ക്കാ​​ത്ത​​ത്. ചു​​രു​​ക്ക​​ത്തി​​ൽ എെ​​ൻ​​റ എ​​ഴു​​ത്ത്, സം​​ഘ​​ട​​നാ​​പ്ര​​വ​​ർ​​ത്ത​​നം, ജീ​​വി​​തം എ​ന്നി​വ ഒ​​ന്നി​​ച്ച് കൊ​​ണ്ടു​​പോ​​കാ​​ൻ ശ്ര​​മി​​ക്കു​​ന്നു. മാ​​ർ​​ക്സി​​സ്​​​റ്റാ​​യി തീ​​രാ​​ൻ എ​​ന്നോ​​ട് ത​​ന്നെ മ​​ൽ​​പ്പി​​ടി​ത്തം ന​​ട​​ത്തു​​ന്ന ഒ​​രാ​​ളാ​​യാ​​ണ് ഞാ​​ൻ സ്വ​​യം കാ​​ണു​​ന്ന​​ത്.

കാ​​വി​​വ​​ത്​​ക​​ര​​ണ​​ത്തിെ​​ൻ​​റ പ്ര​​ശ്ന​​ങ്ങ​​ളെ​​പ്പ​​റ്റി നി​​ര​​ന്ത​​രം എ​​ഴു​​തു​​ന്ന കെ.​​ഇ.​​എ​​ൻ ഇ​​പ്പോ​​ൾ ഉ​​ടു​​ത്തി​​രി​​ക്കു​​ന്ന​​ത് കാ​​വി​​യാ​​ണ്..?
ഇ​​ത് വ​​ർ​​ഷ​​ങ്ങ​​ൾ മു​​മ്പേ​​യു​​ള്ള ശീ​​ല​​മാ​​ണ് (ചി​​രി). വ​​ർ​​ഷ​​ങ്ങ​​ൾ​​ക്ക് മു​​മ്പ് തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്ത് താ​​മ​​സി​​ക്കു​​ന്ന സ​​മ​​യ​​ത്ത് ഈ ​​കാ​​വി​​യു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട ര​​സ​​ക​​ര​​മാ​​യ ഒ​​രോ​​ർ​​മ​​യു​​ണ്ട്. പ​​തി​​വാ​​യി ന​​ട​​ക്കാ​​ൻ പോ​​കു​​മ്പോ​​ൾ ചി​​ല​​യാ​​ളു​​ക​​ൾ തൊ​​ഴാ​​ൻ തു​​ട​​ങ്ങി. നീ​​ണ്ട താ​​ടി​​യും മു​​ടി​​യു​​മു​​ള്ള ഞാ​​ൻ ഏ​​തോ സ​​ന്ന്യാ​​സി​​യാ​​ണെ​​ന്ന് തെ​​റ്റി​​ദ്ധ​രി​​ച്ചാ​​യി​​രു​​ന്നു അ​​ത്. അ​​തോ​​ടെ ഞാ​​ൻ വ​​ഴി​​മാ​​റി ന​​ട​​ക്കാ​​ൻ തു​​ട​​ങ്ങി. ഇ​​ത് വീ​​ട്ടി​​നു​​ള്ളി​​ൽ എ​െ​ൻ​റ വ​​സ്​​​ത്ര​​മാ​​ണ്. പ​​ക്ഷേ, ഈ ​​കാ​​വി ഹി​​ന്ദു​​ബോ​​ധ​​ത്തിേ​​ൻ​​റ​​തു​​മ​​ല്ല. ഞാ​​നു​​ടു​​ത്തി​​രി​​ക്കു​​ന്ന ഈ ​​കാ​​വി അ​​സ​​ഹി​​ഷ്ണു​​ത​​യു​​ടേ​​ത​​ല്ല, ഫാ​​ഷി​​സ​​ത്തിേ​​ൻ​​റ​​യ​​ല്ല (ചി​​രി). എ​​ന്നാ​​ൽ മ​​റ്റ് കാ​​വി​​ക​​ൾ അ​​ങ്ങ​​നെ​​യ​​ല്ല.

മാധ്യമം ആഴ്​ചപ്പതിപ്പ്​
ലക്കം 1010
2017 ജൂലൈ 10

No comments:

Post a Comment