Thursday, July 20, 2017

മൂ​​​ന്നാ​​​മി​​​ട​​​ത്തിെ​​​ൻ​​​റ ആ​​​വി​​​ഷ്കാ​​​ര​​​ങ്ങ​​ൾ


പ്രഭാഷണം

മൂ​​​ന്നാ​​​മി​​​ട​​​ത്തിെ​​​ൻ​​​റ 
ആ​​​വി​​​ഷ്കാ​​​ര​​​ങ്ങ​​ൾ

പ്ര​​​വാ​​​സം എ​​​ന്താ​​​ണ് സാ​​​ഹി​​​ത്യ​​​ത്തി​​​നും മ​​​ല​​​യാ​​​ളി അ​​​നു​​​ഭ​​​വ​​​ലോ​​​ക​​​ത്തി​​​നും പൊ​​​തു​​​വി​​​ൽ ന​​​ൽ​​​കി​​​യ​​​ത്? പ്ര​​​വാ​​​സ​​​ത്തിെ​​​ൻ​​​റ സാ​​​ഹി​​​ത്യം എ​​​ങ്ങ​​​നെ​​​യൊ​​​ക്കെ​​​യാ​​​ണ് വ്യ​​​ത്യാ​​​സ​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ന്ന​​​ത്? അ​​​വ എ​​​ന്തു​​​ മാ​​​റ്റ​​​ങ്ങ​​​ളാ​​​ണ്, സം​​​ഭാ​​​വ​​​ന​​​ക​​​ളാ​​​ണ് ന​​​മ്മു​​​ടെ സാ​​​ഹി​​​ത്യ​​​ത്തി​​​ന് ന​​​ൽ​​​കി​​​യ​​​ത്?–​​​ശ്ര​​​ദ്ധേ​​​യ​​​മാ​​​യ ചി​​​ല നി​​​രീ​​​ക്ഷ​​​ണ​​​ങ്ങ​​​ൾ.

സ​​​ച്ചി​​​ദാ​​​ന​​​ന്ദ​​​ൻ



പ്ര​​വാ​​സ​​ത്തെ​​യും പ്ര​​വാ​​സി സാ​​ഹി​​ത്യ​​ത്തെ​​യും കു​​റി​​ച്ചു​​ള്ള ച​​ർ​​ച്ച​​ക​​ളെ അ​​ൽ​​പംകൂ​​ടി മു​​ന്നോ​​ട്ടു​​കൊ​​ണ്ടു​​പോ​​കാ​​നും സൂ​​ക്ഷ്മ​​മാ​​ക്കാ​​നു​​മു​ള്ള എ​​ളി​​യ ശ്ര​​മ​​മാ​​ണ് ഞാ​​ൻ ന​​ട​​ത്താ​​ൻ പോ​​കു​​ന്ന​​ത്. ചി​​ല ആ​​ശ​​യ​​ങ്ങ​​ൾ സം​​ക്ഷി​​പ്ത​​മാ​​യി നി​​ങ്ങ​​ളു​​ടെ മു​​ന്നി​​ൽ വെ​ക്കാം. ഇം​​ഗ്ല​​ണ്ടി​​ൽ ജീ​​വി​​ക്കു​​ന്ന ഒ​​രു ഗു​​ജ​​റാ​​ത്തി ക​​വി​​യു​​ണ്ട്^ പ​​ന്ന നാ​​യി​​ക്. അ​​വ​​രു​​ടെ ക​​വി​​ത​​യി​​ലെ ചി​​ല വ​​രി​​ക​​ൾ ഇ​​ങ്ങ​​നെ​​യാ​​ണ്:
‘‘ഞാ​​ൻ എെ​​ൻ​​റ അ​​തി​​ഥി​​മു​​റി പു​​നഃ​സ​​ജ്ജീ​​ക​​രി​​ക്കു​​ക​​യാ​​ണ്
ഓ​​രോ വ​​സ്​​​തു​​വി​​നോ​​ടും എ​​വി​​ടെ​​യാ​​യി​​രി​​ക്കാ​​നാ​​ണ് ഇ​​ഷ്​​​ടം
എ​​ന്ന് ചോ​​ദി​​ച്ചു​​കൊ​​ണ്ട്.
സോ​​ഫ​​ക്കും വി​​ള​​ക്കി​​നും ഞാ​​ൻ പു​​തി​​യ ഇ​​ടം ക​​ണ്ടെ​​ത്തു​​ന്നു
ക​​ർ​​ട്ട​​നു​​ക​​ൾ മാ​​റ്റു​​ന്നു
പ​​ഴ​​യ ക​​യ​​റ്റു​​പാ മാ​​റ്റി മു​​റി മു​​ഴു​​വ​​ൻ മൂ​​ടു​​ന്ന
ക​​ട്ടി ക​​മ്പ​​ളം വി​​രി​​ക്കു​​ന്നു.
എ​​ല്ലാം കൃ​​ത്യ​​മാ​​യി സ്​​​ഥാ​​ന​​പ്പെ​​ടു​​ത്തി​​ക്ക​​ഴി​​യു​​മ്പോ​​ൾ
ഞാ​​ൻ അ​​മ്പ​​ര​​ന്നുതു​​ട​​ങ്ങു​​ന്നു
ഇ​​വ​​ക്കി​​ട​​യി​​ൽ എെ​​ൻ​​റ ഇ​​ടം എ​​വി​​ടെ​​യാ​​ണ്?’’
പ്ര​​വാ​​സി​​യു​​ടെ മു​​ന്നി​​ലു​​ള്ള എ​​ക്കാ​​ല​​ത്തെ​​യും ഏ​​റ്റ​​വും പ്ര​​ധാ​​ന​​പ്പെ​​ട്ട ചോ​​ദ്യ​​ങ്ങ​​ളി​​ൽ ഒ​​ന്നാ​​ണ് പ​​ന്ന നാ​​യി​​ക് ഈ ​​ക​​വി​​ത​​യി​​ലൂ​​ടെ ഉ​​ന്ന​​യി​​ക്കു​​ന്ന​​ത്. ‘‘ഇ​​വ​​ക്കി​ട​​യി​​ൽ എെ​​ൻ​​റ ഇ​​ടം എ​​വി​​ടെ​​യാ​​ണ്?’’ കേ​​ര​​ള​​ത്തി​​ൽ നി​​ന്ന് വ​​ന്ന്, റി​​യാ​​ദി​​ൽ ജീ​​വി​​ക്കു​​ന്ന ഒ​​രാ​​ൾ സ്വ​​യം ചോ​​ദി​​ക്കു​​ന്ന ചോ​​ദ്യ​​മാ​​ണി​​ത്. ഞാ​​ൻ കേ​​ര​​ള​​ത്തി​​ലാ​​ണോ റി​​യാ​​ദി​​ലാ​​ണോ? ഞാ​​ൻ റി​​യാ​​ദി​​ലെ ഒ​​രു അ​​റ​​ബി​​യാ​​ണോ അ​​തോ കേ​​ര​​ള​​ത്തി​​ൽ നി​​ന്ന് വ​​ന്ന മ​​ല​​യാ​​ളി​​യാ​​ണോ? എെ​​ൻ​​റ സ്​​​ഥാ​​നം കൃ​​ത്യ​​മാ​​യി​​ട്ട് എ​​വി​​ടെ​​യാ​​ണ്? എ​​ഴു​​ത്തു​​കാ​​ര​​നാ​​ണെ​​ങ്കി​​ൽ ഞാ​​നെ​​ന്താ​​ണ് എ​​ഴു​​തേ​​ണ്ട​​ത്? ഞാ​​ൻ ഇ​​വി​​ടെ കാ​​ണു​​ന്ന ജീ​​വി​​ത​​ത്തെ​​പ്പ​​റ്റി​​യാ​​ണോ എ​​ഴു​​തേ​​ണ്ട​​ത്, അ​​തോ എെ​​ൻ​​റ ഓ​​ർ​​മ​​ക​​ളി​​ൽ ജീ​​വി​​ക്കു​​ന്ന കേ​​ര​​ള​​ത്തെ​​പ്പ​​റ്റി​​യാ​​ണോ? ഈ ​​ചോ​​ദ്യ​​ങ്ങ​​ളു​​യ​​ർ​​ത്തു​​ന്ന സം​​ഘ​​ർ​​ഷ​​മാ​​ണ് പ്ര​​വാ​​സി എ​​ഴു​​ത്തു​​കാ​​ര​​നെ വ്യ​​ത്യ​​സ്​​​ത​​മാ​​ക്കു​​ന്ന ഏ​​റ്റ​​വും പ്ര​​ധാ​​ന ഘ​​ട​​കം. വ​​ർ​​ഷ​​ങ്ങ​​ൾ​​ക്ക് മു​​മ്പ് ദു​​ൈ​ബ​യി​​ലും പ​​രി​​സ​​ര​​ത്തു​​മു​​ള്ള ക​​വി​​ക​​ളു​​ടെ സ​​മാ​​ഹാ​​രം എ​​ഡി​​റ്റ് ചെ​​യ്യാ​​ൻ എ​​ന്നോ​​ട് ആ​​വ​​ശ്യ​​പ്പെ​​ട്ടു. അ​​ന്ന് ഇ​​വി​​ടെ അ​​സ്​​​മോ​​യു​​ള്ള (ക​വി അ​സ്​​മോ പു​ത്ത​ൻ​ചി​റ)​കാ​​ല​​മാ​​ണ്. സ​​ർ​​ജു​​വു​​ണ്ട്. അ​​നൂ​​പു​​ണ്ടാ​​യി​​രു​​ന്നു. ഞ​​ങ്ങ​​ൾ ക​​വി​​ത​​ക​​ൾ അ​​യ​​ച്ചുത​​രാം മാ​​ഷി​​ന് ഇ​​ഷ്​​​ടംപോ​​ലെ തി​ര​​ഞ്ഞെ​​ടു​​ക്കാം എ​​ന്ന് അ​​വ​​ർ പ​​റ​​ഞ്ഞു. അ​​ങ്ങ​​നെ ഒ​​രു സ​​മാ​​ഹാ​​രം ഞാ​​ൻ എ​​ഡി​​റ്റ് ചെ​​യ്യു​​ക​​യും തൃ​​ശൂ​​രി​​ലെ ക​​റ​​
ൻ​​റ് ബു​​ക്സ്​ എ​​ന്ന മു​​ഖ്യ​​ധാ​​ര പ്ര​​സാ​​ധ​​ക​​ർ അ​​ത് പ്ര​​സി​​ദ്ധീ​​ക​​രി​​ക്കു​​ക​​യും ചെ​​യ്തു. ആ ​​പു​​സ്​​​ത​​ക​​ത്തി​​ന് ഞാ​​ൻ ന​​ൽ​​കി​​യ പേ​​ര് ‘മൂ​​ന്നാ​മി​ടം’ എ​​ന്നാ​​യി​​രു​​ന്നു. മൂ​​ന്നാ​മി​ടം എ​​ന്ന പേ​​രിെ​​ൻ​​റ പ​​ക​​ർ​​പ്പ​​വ​​കാ​​ശം ശ​​രി​​ക്കും എ​​നി​​ക്ക​​ല്ല. ഡ​​യ​​സ്​​​പോ​​റ​യെ​​ക്കു​​റി​​ച്ച് അ​​ഥ​​വാ പ്ര​​വാ​​സ​​ത്തെ​​ക്കു​​റി​​ച്ച് ഏ​​റ്റ​​വും ആ​​ഴ​​ത്തി​​ൽ ചി​​ന്തി​​ച്ചി​​ട്ടു​​ള്ള നി​​രൂ​​പ​​ക​​നാ​​യ ഹോ​​മി ഭാ​​ഭ​​ക്കാ​​ണ് അ​​തിെ​​ൻ​​റ അ​​വ​​കാ​​ശം. മൂ​​ന്നാ​മി​​ടം എ​​ന്ന പ​​രി​​ക​​ൽ​​പ​​ന​​യു​​ടെ അ​​ർ​​ഥ​മെ​​ന്താ​​ണ്? സ്വ​​ന്തം ജ​​ന​​ത​​യി​​ലും ഭാ​​ഷ​​യി​​ലും സം​​സ്​​​കാ​​ര​​ത്തി​​ലു​​മൊ​​ക്കെ നി​​ന്ന് സ്വ​​യം പ​​റി​​ച്ചു ന​​ട്ട, അ​​ല്ലെ​​ങ്കി​​ൽ ചി​​ല​​പ്പോ​​ൾ ബ​​ഹി​​ഷ്ക​​രി​​ക്ക​​പ്പെ​​ട്ട ആ​​ളു​​ക​​ൾ, അ​​തേസ​​മ​​യം എ​​ത്തി​​ച്ചേ​​ർ​​ന്ന സ്​​​ഥ​​ല​​ത്തെ ജ​​ന​​ത​​യു​​ടെ​​യും ഭാ​​ഷ​​യു​​ടെ​​യും സം​​സ്​​​കാ​​ര​​ത്തിെ​​ൻ​​റ​​യും ഭാ​​ഗ​​മാ​​യി പൂ​​ർ​​ണ​​മാ​​യി മാ​​റി​​ത്തീ​​രാ​​ത്ത ചി​​ല ആ​​ളു​​ക​​ളു​ണ്ട്. അ​​ത്ത​​ര​​ത്തി​​ലു​​ള്ള ആ​​ളു​​ക​​ളു​​ടെ അ​​ന്ത​​ർ​​സ്​​​ഥ​​ലി​​യെ വി​​ശേ​​ഷി​​പ്പി​​ക്കാ​​ൻ വേ​​ണ്ടി​​യാ​​ണ് മൂ​​ന്നാ​മി​ടം എ​​ന്ന ക​​ൽ​​പ​​ന രൂ​​പ​വ​ത്​​ക​​രി​​ക്ക​​പ്പെ​​ട്ട​​ത്. ഇ​​വി​​ടെ (റി​​യാ​​ദി​​ൽ) ജീ​​വി​​ക്കു​​ന്ന അ​​വ​​ൻ/​അ​​വ​​ൾ ഭൂ​​മി​​ശാ​​സ്​​​ത്ര​​പ​​ര​​മാ​​യി കേ​​ര​​ള​​ത്തി​​ല​​ല്ല ജീ​​വി​​ക്കു​​ന്ന​​ത്. അ​​തേ​സ​​മ​​യം ജീ​​വി​​ക്കു​​ന്ന​​ത് ഇ​​വി​​ടെ ജ​​നി​​ച്ചു​​വ​​ള​​ർ​​ന്ന ആ​​ളു​​ക​​ൾ ജീ​​വി​​ക്കു​​ന്ന ജീ​​വി​​ത​​മാ​​ണോ? അ​​തു​​മ​​ല്ല. അ​​വ​​ർ സം​​സാ​​രി​​ക്കു​​ന്ന ഭാ​​ഷ​​യാ​​ണോ? അ​​തു​​മ​​ല്ല. നാം ​​ശീ​​ലി​​ച്ചു​​വ​​ന്ന ഭാ​​ഷ​​യും സം​​സ്​​​കാ​​ര​​വു​​മെ​​ല്ലാം പു​​ല​​ർ​​ത്തി​​ക്കൊ​​ണ്ടു​​ത​​ന്നെ നാം ​​മ​​റ്റൊ​​രു നാ​​ട്ടി​​ൽ ജീ​​വി​​ക്കു​​ക​​യാ​​ണ് ചെ​​യ്യു​​ന്ന​​ത്. നാം ​​ഒ​​രി​​ക്ക​​ലും ഇ​​വി​​ടത്തേ​​താ​​യി മാ​​റു​​ന്നി​​ല്ല. എ​​ന്നെ​​ങ്കി​​ലു​​മൊ​​രി​​ക്ക​​ൽ തി​​രി​​ച്ചു​​പോ​​കാം എ​​ന്ന സ്വ​​പ്​​ന​​വും പ്ര​​തീ​​ക്ഷ​​യു​​മാ​​യി ജീ​​വി​​ക്കു​​ന്ന​​വ​​രാ​​ണ്. കു​​റ​​ഞ്ഞ പ​​ക്ഷം ഗ​​ൾ​​ഫി​​ലെ പ്ര​​വാ​​സി​​ക​​ളെ​​ങ്കി​​ലും അ​​ങ്ങ​​നെ ചി​​ന്തി​​ക്കു​​ന്നു. അ​​തു​​കൊ​​ണ്ട് സാം​​സ്​​​കാ​​രി​​ക​​മാ​​യി അ​​വി​​ടെ നി​​ന്ന് പോ​​രു​​ക​​യും ചെ​​യ്തു, ഇ​​വി​​ടെ എ​​ത്തി​​യ​​തു​​മി​​ല്ല. കേ​​ര​​ള​​ത്തി​​ൽ നി​​ന്ന് പോ​​ന്നു അ​​റേ​​ബ്യ​​യി​​ൽ എ​​ത്തി​​യ​​തു​​മി​​ല്ല. ഈ​​യൊ​​രു അ​​വ​​സ്​​​ഥ​​യാ​​ണ് ഡ​​യ​​സ്​​​പോ​​റ​​യെ​​പ്പ​​റ്റി ആ​​ഴ​​ത്തി​​ൽ ആ​​ദ്യ​​മാ​​യി ചി​​ന്തി​​ച്ച നി​​രൂ​​പ​​ക​​നും എ​​ഴു​​ത്തു​​കാ​​ര​​നു​​മാ​​യ ഹോ​​മി ഭാ​​ഭ​​യെ​​ക്കൊ​​ണ്ട് മൂ​​ന്നാ​​മി​​ടം എ​​ന്ന സ​​ങ്ക​​ൽ​​പം രൂ​​പ​വ​ത്​​ക​​രി​​ക്കാ​​ൻ േപ്ര​​രി​​പ്പി​​ച്ച​​ത്.
കേ​​ര​​ള​​ത്തി​​ന് പു​​റ​​ത്ത് ഇ​​ന്ത്യ​​യി​​ൽ ത​​ന്നെ ജീ​​വി​​ക്കു​​ന്ന മ​​ല​​യാ​​ളി​​ക​​ളെ പ്ര​​വാ​​സി​​ക​​ൾ എ​​ന്നു പ​​റ​​യ​​മോ എ​​ന്ന ചോ​​ദ്യം നി​​ശ്ച​​യ​​മാ​​യും ഉ​​ണ്ട്. അ​​തി​​നെ​​യും പ്ര​​വാ​​സ​​ത്തി​​െ​ൻ​റ ഒ​​രു അ​​വ​​സ്​​​ഥ​​യാ​​യാ​​ണ് ഞാ​​ൻ കാ​​ണു​​ന്ന​​ത്. 25 വ​​ർ​​ഷ​​മാ​​യി ഡ​​ൽ​​ഹി​​യി​​ൽ ജീ​​വി​​ക്കു​​ന്ന ഒ​​രാ​​ളാ​​ണ് ഞാ​​ൻ. ഡ​​ൽ​​ഹി​​യി​​ൽ വ​​ന്ന​​യു​​ട​​നെ​​യു​​ണ്ടാ​​യ സാം​​സ്​​​കാ​​രി​​ക​​മാ​​യ ഷോ​​ക്കു​​ണ്ട്. അ​​ക്കാ​​ല​​ത്ത് ദി​​ല്ലി ദാ​​ലി​​യെ​​ന്ന 12 ക​​വി​​ത​​ക​​ളു​​ടെ പ​​ര​​മ്പ​​ര ഞാ​​ൻ എ​​ഴു​​തു​​ക​​യു​​ണ്ടാ​​യി. അ​​ത് ദീ​​ർ​​ഘ​​മാ​​യ ക​​വി​​ത​​യാ​​ണ്. അ​​ന്ന് മൂ​​ന്നാ​മി​​ടം എ​​ന്ന സ​​ങ്ക​​ൽ​​പ​​വു​​മാ​​യി ഞാ​​ൻ പ​​രി​​ച​​യ​​പ്പെ​​ട്ടി​​ട്ടി​​ല്ല. അ​​ന്ന് ഈ ​​സ​​ങ്ക​​ൽ​​പം രൂ​​പ​വ​ത്​​ക​​രി​​ക്ക​​പ്പെ​​ട്ടി​​ട്ടു​​മി​​ല്ല. എ​​ങ്കി​​ലും അ​​ന്ന് എ​​ഴു​​തി​​യ ഒ​​രു ചെ​​റി​​യ ക​​വി​​ത​​യു​​ണ്ട് ‘മൂ​​ന്നാ​​മ​​ത്തെ മ​​രം’. ആ ​​ക​​വി​​ത ഇ​​ങ്ങ​​നെ​​യാ​​ണ്:
‘‘മ​​ര​​ങ്ങ​​ളു​​ണ്ട്.
ആ​​ര്യ​വേ​​പ്പും പേ​​രാ​​ലും ഞാ​​ൻ തി​​രി​​ച്ച​​റി​​ഞ്ഞു
പ​​ക്ഷേ, ചെ​​റി​​യ ഇ​​ല​​ക​​ളു​​ള്ള
മൂ​​ന്നാ​​മ​​ത്തെ മ​​രം
അ​​തേ​​താ​​ണ്?
പു​​ളി​​യ​​ല്ല
പു​​ളി​​യു​​റ​​മ്പി​​ല്ല
നെ​​ല്ലി​​യ​​ല്ല
ക​​രി​​യു​​റ​​മ്പി​​ല്ല
രാ​​ജ​​മ​​ല്ലി​​യ​​ല്ല
ച​​വ​​ർ​​ക്കു​​ന്ന പൂ​​മൊ​​ട്ടു​​ക​​ളി​​ല്ല
ചാ​​മ്പ​​യും പേ​​ര​​യു​​മ​​ല്ല
കൊ​​മ്പി​​ൽ ആ​​ർ​​ക്കു​​ന്ന കു​​ട്ടി​​ക​​ളി​​ല്ല
നാ​​ര​​ക​​ത്തിെ​​ൻ​​റ ഇ​​ല​​യ​​ടു​​പ്പ​​മി​​ല്ല
കാ​​ഞ്ഞി​​ര​​ത്തിെ​​ൻ​​റ ക​​ടും​​പ​​ച്ച​​യ​​ല്ല
മാ​​വാ​​വി​​ല്ല, അ​​ണ്ണാ​​റ​​ക്ക​​ണ്ണ​​നി​​ല്ല
പ്ലാ​​വാ​​വി​​ല്ല, കാ​​ക്ക​​ക​​ളു​​മി​​ല്ല
ഒ​​രു ത​​ത്ത​​പോ​​ലും താ​​വ​​ള​​മ​​ടി​​ക്കാ​​ത്ത
കാ​​ണാ​​ത്ത നി​​റ​​യും അ​​റി​​യാ​​ത്ത മ​​ണ​​വു​​മു​​ള്ള
ആ ​​മൂ​​ന്നാ​​മ​​ത്തെ മ​​രം
അ​​തേ​​താ​​ണ്?
തെ​​ങ്ങു​​ക​​ൾ ദൂ​​രെ​​യാ​​ണ്
കാ​​റ്റി​​ന് പോ​​ലും ക​​ട​​ലെ​​ണ്ണ​​യു​​ടെ മ​​ണ​​മാ​​യി​​രു​​ന്നു
എ​​നി​​ക്ക് ക​​ഥ​​ക് ഇ​​ഷ്​​​ട​​മ​​ല്ല.’’
അ​​റി​​യാ​​ത്ത മ​​രം മ​​തി, നാം ​​മ​​റ്റെ​​വി​​ടെ​​യോ ആ​​ണെ​​ന്ന് ഓ​​ർ​​മി​​പ്പി​​ക്കാ​​ൻ. പെ​​െ​ട്ട​ന്ന് പ​​രി​​ച​​യ​​മി​​ല്ലാ​​ത്ത മ​​രം, ക​​ണ്ടി​​ട്ടി​​ല്ലാ​​ത്ത ഒ​​രു പൂ​​വ്, കാ​​ണാ​​ത്ത വ​​സ്​​​ത്ര​​ധാ​​ര​​ണ രീ​​തി, അ​​ത്ത​​രം ചെ​​റി​​യ കാ​​ര്യം മ​​തി, നാം ​​അ​​ന്യ​​രാ​​ണ്, നാം ​​അ​​പ​​ര​​രാ​​ണ് എ​​ന്ന തോ​​ന്ന​​ൽ ഉ​​ണ്ടാ​​ക്കാ​​ൻ. ആ ​​തോ​​ന്ന​​ലാ​​ണ് മൂ​​ന്നാ​മി​​ട​​ത്തിെ​​ൻ​​റ പ്ര​​ധാ​​ന സ​​വി​​ശേ​​ഷ​​ത. അ​​ത് നി​​ർ​​വ​​ചി​​ക്കാ​​ൻ വേ​​ണ്ടി​​യാ​​ണ് ‘മൂ​​ന്നാ​​മ​​ത്തെ മ​​രം’ എ​​ന്ന കൊ​​ച്ചു​​ക​​വി​​ത ഞാ​​ൻ വാ​​യി​​ച്ച​​ത്.
ഹോ​​മി​​ഭാ​​ഭ​​യു​​ടെ ഒ​​രു ഉ​​ദ്ധ​​ര​​ണി​​യു​​ണ്ട്: ‘‘ച​​രി​​ത്ര​​ത്തിെ​​ൻ​​റ ശി​​ക്ഷാ​​വി​​ധി​​ക​​ളാ​​യി അ​​ടി​​മ​​ത്തം, പ്ര​​വാ​​സം, സ്​​​ഥാ​​ന​​ഭ്രം​​ശം എ​​ന്നി​​വ സ​​ഹി​​ച്ച​​വ​​രി​​ൽനി​​ന്നാ​​ണ് നാം ​​ഏ​​റ്റ​​വും അ​​ന​​ശ്വ​​ര​​മാ​​യ പാ​​ഠ​​ങ്ങ​​ൾ പ​​ഠി​​ക്കു​​ന്ന​​ത്.’’ പ്ര​​വാ​​സ സാ​​ഹി​​ത്യ​​ത്തിെ​​ൻ​​റ പ്രാ​​ധാ​​ന്യം ഇ​​തി​​ൽ കൂ​​ടു​​ത​​ൽ ന​​ന്നാ​​യി​​ട്ട് പ​​റ​​യാ​​ൻ ക​​ഴി​​യി​​ല്ല. ച​​രി​​ത്ര​​ത്തി​െ​ൻ​റ ഒ​​രു ശി​​ക്ഷ അ​​ടി​​മ​​ത്ത​​മാ​​ണ്, മ​​റ്റൊ​​ന്ന് പ്ര​​വാ​​സ​​മാ​​ണ്. മ​​റ്റൊ​​ന്ന് ഒ​​രു സ്​​​ഥ​​ല​​ത്ത് മ​​റ്റൊ​​രി​​ട​​ത്തേ​​ക്ക് നി​​ർ​​ബ​​ന്ധ​​മാ​​യി പോ​​വേ​​ണ്ടി​​വ​​രു​​ന്ന സ്​​​ഥാ​​ന ഭ്രം​​ശ​​മാ​​ണ്. ഇ​​ത് സ​​ഹി​​ച്ച​​വ​​രാ​​ണ്, ന​​മു​​ക്ക് ഏ​​റ്റ​​വും മ​​ഹ​​ത്താ​​യ, അ​​ന​​ശ്വ​​ര​​മാ​​യ സാ​​ഹി​​ത്യം ന​​ൽ​​കി​​യി​​ട്ടു​​ള്ള​​ത്.
പ്ര​​വാ​​സി​​യു​​ടെ ശ​​രീ​​ര​​വും ആ ​​ശ​​രീ​​രം വി​​ഹ​​രി​​ക്കു​​ന്ന ഭൗ​​തി​​ക​​വും സാം​​സ്​​​കാ​​രി​​ക​​വു​​മാ​​യ പ്ര​​കൃ​​തിദൃ​​ശ്യ​​വും ത​​മ്മി​​ൽ ഒ​​രു പൊ​​രു​​ത്ത​​ക്കേ​​ടു​​ണ്ട്. ശ​​രീ​​രം എ​​ന്നാ​​ൽ വെ​​റും ഉ​​ട​​ൽ മാ​​ത്ര​​മ​​ല്ല. ആ ​​ഉ​​ട​​ലും അ​​തു വ​​ഹി​​ക്കു​​ന്ന സം​​സ്​​​കാ​​ര​​വും, ന​​മ്മു​​ടെ ചേ​​ഷ്​​​ട​​ക​​ൾ, സം​​സാ​​രി​​ക്കു​​ന്ന ഭാ​​ഷ എ​​ല്ലാം ഉ​​ൾ​​പ്പെ​​ട്ട ഒ​​ന്നി​​നെ​​യാ​​ണ് ശ​​രീ​​രം എ​​ന്നു പ​​റ​​യു​​ന്ന​​ത്. കേ​​ര​​ള​​ത്തി​​ൽ നി​​ർ​​മി​​ക്ക​​പ്പെ​​ട്ട ഈ ​​ശ​​രീ​​ര​​വ​ു​മാ​​യി​ അ​​ന്യ​​മാ​​യ ഒ​​രു പ്ര​​കൃ​​തിദൃ​​ശ്യ​​ത്തി​​ലൂ​​ടെ, സം​​സ്​​​കാ​​ര​​ത്തി​​ലൂ​​ടെ നാം ​​സ​​ഞ്ച​​രി​​ച്ചു​​കൊ​​ണ്ടി​​രി​​ക്കു​​ന്നു. വ്യാ​​ഖ്യാ​​നി​​ക്കാ​​ൻ പ്ര​​യാ​​സ​​മാ​​യ യാ​​ഥാ​​ർ​​ഥ്യ​വും ഭാ​​ഷ​​യു​​ടെ പ​​രി​​മി​​തി​​യും ത​​മ്മി​​ലു​​ള്ള മ​​റ്റൊ​​രു സം​​ഘ​​ർ​​ഷ​​വുംകൂ​​ടി​​യു​​ണ്ട്. ഇ​​വ​​യെ​​ല്ലാം ചേ​​ർ​​ന്ന​​താ​​ണ് പ്ര​​വാ​​സി​​യു​​ടെ മാ​​ന​​സി​​കാ​​വ​​സ്​​​ഥ​​യെ നി​​ർ​​ണ​​യി​​ക്കു​​ന്ന​​ത്. ഒ​​രു ഭാ​​ഗ​​ത്ത് ദു​​ര​​ന്താ​​വ​​സ്​​​ഥ​​യാ​​ണ്. ജ​​നി​​ച്ച നാ​​ട്ടി​​ൽ നാ​​മി​​ല്ല. എ​​ത്തി​​പ്പെ​​ട്ട നാ​​ടിെ​​ൻ​​റ​​താ​​യി​​ട്ട് അ​​വി​​ട​ത്തെ പൗ​​ര​​ന്മാ​​രാ​​യി മാ​​റു​​ന്നു​​മി​​ല്ല. അ​​തേസ​​മ​​യം ത​​ന്നെ ഈ ​​സ​​വി​​ശേ​​ഷ​​മാ​​യ അ​​വ​​സ്​​​ഥ വ​​ലി​​യ രീ​​തി​​യി​​ൽ ന​​മ്മെ പ്ര​​ചോ​​ദി​​പ്പി​​ക്കു​​ന്നു​​ണ്ട്. അ​​ത് പ​​ല​​ത​​ര​​ത്തി​​ലു​​ള്ള സ്വ​​ത്വ​​ങ്ങ​​ളു​​ടെ അ​​വ​​സ്​​​ഥ​​യാ​​ണ്. ന​​മു​​ക്ക് കേ​​ര​​ളീ​​യ സ്വ​​ത്വ​​മു​​ണ്ട്. ഇ​​വി​​ടെ വ​​ന്ന് നാം ​​നേ​​ടി​​യെ​​ടു​​ത്ത മ​​റ്റൊ​​രു സ്വ​​ത്വ​​മു​​ണ്ട്. ഒ​​പ്പം സ​​ർ​​ഗാ​​ത്മ​​ക​​മാ​​യ സ്​​​മൃ​​തി​​ക​​ളു​​ണ്ട്. ഒ​​രു പ​​ക്ഷേ കേ​​ര​​ള​​ത്തി​​ൽ ആ​​യി​​രു​​ന്നെ​​ങ്കി​​ൽ എ​​ഴു​​താ​​നി​​ട​​യി​​ല്ലാ​​ത്ത ത​​ര​​ത്തി​​ൽ കേ​​ര​​ള​​ത്തെ​​ക്കു​​റി​​ച്ച് കേ​​ര​​ള​​ത്തി​​ന് പു​​റ​​ത്തി​​രു​​ന്ന് എ​​ഴു​​തി​​യെ​​ന്ന് വ​​രാം.
എെ​​ൻ​​റ അ​​നു​​ഭ​​വം അ​​ങ്ങ​​നെ​​യാ​​ണ്. ഡ​​ൽ​​ഹി​​യി​​ൽ വ​​ന്ന​​ശേ​​ഷ​​മാ​​ണ് കേ​​ര​​ള​​ത്തെ​​ക്കു​​റി​​ച്ചു​​ള്ള ഒ​​രു​​പാ​​ട് ക​​വി​​ത​​ക​​ൾ ഞാ​​ൻ എ​​ഴു​​തി​​യ​​ത്. മ​​ല​​യാ​​ളം എ​​ന്ന ഭാ​​ഷ​​യെ​​ക്കു​​റി​​ച്ച് ത​​ന്നെ ദീ​​ർ​​ഘ​​മാ​​യ ക​​വി​​ത എ​​ഴു​​തി​​യി​​ട്ടു​​ണ്ട്. അ​​ത് ഞാ​​ൻ കേ​​ര​​ള​​ത്തി​​ൽത​​ന്നെ​​യാ​​യി​​രു​​ന്നെ​​ങ്കി​​ൽ ഒ​​രി​​ക്ക​​ലും എ​​ഴു​​തു​​മാ​​യി​​രു​​ന്നി​​ല്ല. എം. ​​മു​​കു​​ന്ദ​​ൻ ‘മ​​യ്യ​​ഴി​​പ്പു​​ഴ​​യു​​ടെ തീ​​ര​​ങ്ങ​​ളി​ൽ’ ഡ​​ൽ​​ഹി​​യി​​ൽ ​െവ​​ച്ചാ​​ണ് എ​​ഴു​​തു​​ന്ന​​ത്. ഡ​​ൽ​​ഹി​​യി​​ൽ വ​​ന്ന​​ശേ​​ഷം ഭാ​​വ​​ന​​യി​​ലൂ​​ടെ പ​​രി​​വ​​ർ​​ത്ത​​നം വ​​ന്ന ഒ​​രു ഓ​​ർ​​മ​​യാ​​ണ് മു​​കു​​ന്ദ​​ൻ പു​​സ്​​​ത​​ക​​ത്തി​​ൽ അ​​വ​​ത​​രി​​പ്പി​​ക്കു​​ന്ന​​ത്. അ​​ല്ലെ​​ങ്കി​​ൽ ത​​സ്രാ​​ക്ക് പോ​​ലു​​ള്ള സാ​​ധാ​​ര​​ണ പാ​​ല​​ക്കാ​​ട​​ൻ ഗ്രാ​​മം ഖ​​സാ​​ക്ക് പോ​​ലു​​ള്ള സ​​ങ്ക​​ൽ​​പ സ്​​​ഥ​​ല​​മാ​​യി, ഭാ​​വ​​ന​​ചെ​​യ്യ​​പ്പെ​​ടു​​ന്ന സ്​​​ഥ​​ല​​മാ​​യി മാ​​റു​​ന്ന​​ത് ഒ.​​വി. വി​​ജ​​യ​​ൻ ഡ​​ൽ​​ഹി​​യി​​ൽ വ​​ന്ന ശേ​​ഷ​​മാ​​ണ്. കേ​​ര​​ള​​ത്തി​​ൽ ത​​ന്നെ​​യാ​​യി​​രു​​ന്നെ​​ങ്കി​​ൽ ആ ​​കൃ​​തി​​ക​​ൾ ഉ​​ണ്ടാ​​വു​​മാ​​യി​​രു​​ന്നി​​ല്ല. കാ​​ര​​ണം മ​​യ്യ​​ഴി​​യി​​ൽ​​ത​​ന്നെ​​യാ​​ണ് മു​​കു​​ന്ദ​​ൻ സ​​ഞ്ച​​രി​​ച്ചു​​കൊ​​ണ്ടി​​രി​​ക്കു​​ന്ന​​ത്. ചി​​ല​​പ്പോ​​ൾ മു​​കു​​ന്ദ​​ൻ മ​​യ്യ​​ഴി കാ​​ണു​​കത​​ന്നെ​​യി​​ല്ല. മ​​യ്യ​​ഴി മു​​കു​​ന്ദ​​ൻ കാ​​ണു​​ന്ന​​തുത​​ന്നെ ഡ​​ൽ​​ഹി​​യി​​ൽ വ​​ന്ന​​ശേ​​ഷ​​മാ​​ണ്. മ​​യ്യ​​ഴി​​യെ​​പ്പ​​റ്റി, മ​​യ്യ​​ഴി​​യു​​ടെ സ്വാ​​ത​​ന്ത്ര്യ​​സ​​മ​​രം, പ​​രി​​സ്​​​ഥി​​തി​​പ​​ര​​മാ​​യ പ്ര​​ത്യേ​​ക​​ത​​ക​​ൾ എ​​ന്നി​​വ തി​​രി​​ച്ച​​റി​​യു​​ക​​യും ഡ​​ൽ​​ഹി​​യി​​ൽ ഇ​​രു​​ന്ന് മു​​കു​​ന്ദ​​ൻ ഓ​​ർ​​ക്കു​​കയുംചെയ്യുന്നു. അ​​ത് ഓ​​ർ​​മ​​യി​​ലൂ​​ടെ മ​​റ്റൊ​​ന്നാ​​യി പു​​നഃ​സൃ​​ഷ്​​​ടി​​ക്ക​​പ്പെ​​ടു​​ന്നു. സ​​ർ​​ഗാ​​ത്മ​​ക​​ത​​ക​​ളു​​ടേ​​താ​​യ ഓ​​ർ​​മ​​ക​​ളു​​ടെ പ​​രി​​സ​​രം നി​​ർ​​മി​​ക്കാ​​ൻ പ്ര​​വാ​​സം സ​​ർ​​ഗാ​​ത്മ​​ക​​രാ​​യ ആ​​ളു​​ക​​ളെ േപ്ര​​രി​​പ്പി​​ക്കു​​ന്നു. ഡ​​ൽ​​ഹി​​യി​​ൽ വ​​ന്ന ശേ​​ഷം കേ​​ര​​ള​​ത്തെ കാ​​ണു​​ന്ന രീ​​തി എ​​ന്നെ സം​​ബ​​ന്ധി​​ച്ച് വ​​ള​​രെ​​യേ​​റെ മാ​​റി​​യി​​ട്ടു​​ണ്ട്. കേ​​ര​​ള​​ത്തി​​ൽ നി​​ന്നുത​​ന്നെ ക​​ണ്ട​​പോ​​ലെ​​യ​​ല്ല അ​​ത്. കേ​​ര​​ളം വ​​ള​​രെ ചെ​​റി​​യ ഒ​​രു മൂ​​ല​​യാ​​ണെ​​ന്നും അ​​വി​​ടെ ന​​ട​​ക്കു​​ന്ന വ​​ലി​​യ കാ​​ര്യ​​ങ്ങ​​ൾ ദേ​​ശീ​​യത​​ല​​ത്തി​​ൽ നി​​സ്സാ​ര​​മാ​​യ കാ​​ര്യ​​ങ്ങ​​ളാ​​ണെ​​ന്നും ഒ​​ക്കെ​​യു​​ള്ള ബോ​​ധ​​ത്തി​​ലേ​​ക്ക് ഞാ​​ൻ എ​​ത്തു​​ന്നു.​ അ​​താ​​യ​​ത് കാ​​ഴ്ച​​പ്പാ​​ടു​​ക​​ൾ മാ​​റു​​ന്നു. ഈ ​​മാ​​റ്റ​​വും ഒ​​രു​​ത​​ര​​ത്തി​​ൽ എ​​ഴു​​ത്തി​​നെ സ​​ഹാ​​യി​​ക്കു​​ന്ന ഒ​​ന്നാ​​ണ്. പു​​തി​​യ​ കാ​​ഴ്ച​​പ്പാ​​ടു​​ക​​ൾ, സ​​ർ​​ഗാ​​ത്മ​​ക​​മാ​​യ രീ​​തി​​യി​​ൽ പ​​രി​​വ​​ർ​​ത്ത​​നം ചെ​​യ്യ​​പ്പെ​​ടു​​ന്ന ഓ​​ർ​​മ​​ക​​ൾ, ര​​ണ്ട് സം​​സ്​​​കാ​​ര​​ങ്ങ​​ളു​​ടെ സ​​ങ്ക​​ര​​ത്തി​​ൽനി​​ന്ന് ജ​​നി​​ക്കു​​ന്ന പു​​തി​​യ രീ​​തി​​യി​​ലു​​ള്ള അ​​നു​​ഭൂ​​തി​​ക​​ളു​​ടെ മാ​​തൃ​​ക​​ക​​ൾ ഇ​​വ​​യൊ​​ക്കെ ശ്ര​​ദ്ധി​​ക്കാ​​ൻ പ​​ര്യാ​​പ്ത​​മാ​​ണ് പ്ര​​വാ​​സം എ​​ന്ന അ​​നു​​ഭ​​വം.
പ്ര​​വാ​​സ അ​​നു​​ഭ​​വ​​ത്തി​​ന് ഗു​​ണ​​ക​​ര​​മാ​​യ മാ​​റ്റം സം​​ഭ​​വി​​ച്ച ഒ​​രു കാ​​ലംകൂ​​ടി​​യാ​​ണ് ഇ​​ത്. ഈ ​​മാ​​റ്റ​​ങ്ങ​​ളു​​ടെ കാ​​ര്യ​​ങ്ങ​​ൾ എ​​ന്താ​​ണ്? ഒ​​ന്ന് പ​​ഴ​​യ​​കാ​​ല​​ത്ത്–​​എെ​​ൻ​​റ അ​​ച്ഛ​​ന് മു​​മ്പ​​ത്തെ ത​​ല​​മു​​റ​​ക​​ൾ– പോ​​യി​​രു​​ന്ന​​ത് സിം​​ഗ​​പ്പൂ​​രി​​ലേ​​ക്കാ​​ണ്. ചി​​ല​​യാ​​ളു​​ക​​ൾ ബോം​​ബെ​​യി​​ലേ​​ക്കോ പു​ണെ​​യി​​ലേ​​േ​ക്കാ പോ​​യി. അ​​ല്ലെ​​ങ്കി​​ൽ അ​​വ​​ർ മ​​ല​​യ​​യി​​ലേ​​ക്ക്, സി​​ലോ​​ണി​​ലേ​​ക്ക് ഒ​​ക്കെ​​യാ​​യി​​രു​​ന്നു പോ​​യി​​രു​​ന്ന​​ത്. ഇ​​താ​​യി​​രു​​ന്നു ഗ​​ൾ​​ഫ് പ്ര​​വാ​​സ​​ത്ത​​ത്തിെ​​ൻ​​റ പ്ര​​വാ​​ഹം വ​​രു​​ന്ന​​തി​​ന് മു​​മ്പു​​ള്ള കാ​​ല​​ത്തെ പ്ര​​വാ​​സ​​ങ്ങ​​ൾ. ഇ​​വ​​ർ പോ​​യി​​രു​​ന്ന​​ത് വ​​ലി​​യ കൂ​​ട്ട​​ങ്ങ​​ളാ​​യി​​ട്ടൊ​​ന്നു​​മ​​ല്ല. ഒ​​റ്റ​​ക്കൊ​​റ്റ​​ക്കാ​​യാ​​ണ്. അ​​ന്ന് കേ​​ര​​ള​​ത്ത​ി​ലെ ഏ​​ത് നാ​​ട്ടി​​ൻ​​പു​​റ​​ത്തും പ​​ട്ട​​ണ​​ത്തി​​ലു​​മൊ​​ക്കെ ഒ​​ന്നോ ര​​ണ്ടോ​ പേ​​രു​​ണ്ടാ​​കും അ​​ങ്ങ​​നെ പോ​​യ​​വ​​രാ​​യി​​ട്ട്. അ​​വ​​രെ സി​​ലോ​​ൺ​​കാ​​ര​​ൻ എ​​ന്നാ​​ണ് ന​​മ്മ​​ളൊ​​ക്കെ അ​​ന്ന് കു​​ട്ടി​​ക്കാ​​ല​​ത്ത് വി​​ളി​​ക്കു​​ക.​ ഞ​​ങ്ങ​​ളു​​ടെ അ​​ടു​​ത്തു​​ണ്ടാ​​യി​​രു​​ന്നു ഒ​​രു സി​​ലോ​​ൺ​കാ​​ര​​ൻ. ശു​​ദ്ധ മ​​ല​​യാ​​ളി. വ​​ള​​രെ​​ക്കാ​​ലം സി​​ലോ​​ണി​​ൽ ക​​ഴി​​ഞ്ഞ് തി​​രി​​ച്ചു​​വ​​ന്ന​​യാ​​ളാ​​ണ് അ​​ദ്ദേ​​ഹം. സിം​​ഗ​​പ്പൂ​​ർ​​കാ​​ര​​ൻ, സി​​ലോ​​ൺ​​കാ​​ര​​ൻ, മ​​ല​​യ​​ക്കാ​​ര​​ൻ എ​​ന്നി​​ങ്ങ​​നെ​​യാ​​ണ് അ​​ന്ന് പ്ര​​വാ​​സി​​ക​​ൾ അ​​റി​​യ​​പ്പെ​​ട്ടി​​രു​​ന്ന​​ത്. അ​​തി​​ന് പ​​ക​​രം ഇ​​ന്ന​​ത്തെ ജ​​ന​​ച​​ല​​നം (കു​​ടി​​യേ​​റ്റ​​മെ​​ന്ന പ​​ദം കൃ​​ത്യ​​മ​​ല്ല) ഒ​​റ്റ​​ക്ക​​ല്ല. കൂ​​ട്ട​​മാ​​യി​​ട്ടാ​​ണ്. ഇ​​ത് പ്ര​​വാ​​സ​​ത്തിെ​​ൻ​​റ ഗു​​ണ​​ത്തി​​ൽ മാ​​റ്റം വ​​രു​​ത്തു​​ന്നു​​ണ്ട്.
സിം​​ഗ​​പ്പൂ​രി​​ലോ മ​​ല​​യ​​യി​​ലോ പോ​​യി ഒ​​റ്റ​​പ്പെ​​ട്ട അ​​വ​​സ്​​​ഥ​​യ​​ല്ല ഇ​​ന്നു​​ള്ള​​ത്. ന​​മു​​ക്ക് ചു​​റ്റും ന​​മ്മു​​ടെ ഭാ​​ഷ സം​​സാ​​രി​​ക്കു​​ന്ന, ന​​മ്മു​​ടെ സം​​സ്​​​കാ​​ര​​വും പ​​ശ്ചാ​​ത്ത​​ല​​വു​​മു​​ള്ള​​വ​​രു​​ടെ കൂ​​ട്ട​​ത്തി​​ലേ​​ക്കാ​​ണ്. മ​​റ്റൊ​​ന്ന് സാ​​ങ്കേ​​തി​​ക​​മാ​​യ മു​​ന്നേ​​റ്റ​​മാ​​ണ്. പ​​ഴ​​യ​​ത​​ര​​ത്തി​​ലു​​ള്ള ഒ​​റ്റ​​പ്പെ​​ട​​ൽ ഇ​​ന്നി​​ല്ല്ല. ടെ​​ലി​​വി​​ഷ​​നാ​​ക​​ട്ടെ, ഇ​​ൻ​​റ​​ർ​​നെ​​റ്റാ​​ക​​ട്ടെ, മൊ​​ബൈ​​ലാ​​ക​​ട്ടെ, വാ​​ട്ട്​​സാ​പ്പ്​ പോ​​ലു​​ള്ള പു​​തി​​യ മ​​റ്റ് സാ​​ങ്കേ​​തി​​ക വി​​ദ്യ​​ക​​ളാ​​ക​​ട്ടെ അ​​വ ഇ​​ന്നു​​ണ്ട്.​ അ​​തി​​നാ​​ൽ പ​​ഴ​​യ ആ​​ളു​​ക​​ൾ​​ക്കു​​ണ്ടാ​​യി​​രു​​ന്ന സ​​മ്പൂ​​ർ​​ണ​​മാ​​യ അ​​ന്യ​​താബോ​​ധം, അ​​മ്പ​​ര​​പ്പ് ഇ​​പ്പോ​​ഴു​​ണ്ടാ​​കു​​ന്നി​​ല്ല. ഓ​​രോ നി​​മി​​ഷ​​വും ന​​മ്മ​​ൾ ന​​മ്മു​​ടെ നാ​​ടി​​നെ അ​​റി​​ഞ്ഞു​​കൊ​​ണ്ടി​​രി​​ക്കു​​ക​​യാ​​ണ്. വേ​​ണ​​മെ​​ങ്കി​​ൽ ഇ​​വി​​ടെ​​യി​​രു​​ന്നു​​കൊ​​ണ്ടുത​​ന്നെ കേ​​ര​​ള​​ത്തി​​ൽ ജീ​​വി​​ക്കാം. ഭാ​​വ​​നാ​​ത്മ​​കമായെ​​ങ്കി​​ലും. കേ​​ര​​ള​​ത്തി​​ൽ ന​​ട​​ക്കു​​ന്ന ഓ​​രോ കാ​​ര്യ​​ങ്ങ​​ളും ന​​മ്മു​​ടെ ജീ​​വി​​ത​​ത്തെ ബാ​​ധി​​ക്കു​​ന്ന​​താ​​യി തോ​​ന്നു​​ക​​യെ​​ങ്കി​​ലും ചെ​​യ്യും. അ​​ത്ത​​ര​​ത്തി​​ൽ പു​​തി​​യ മാ​​ധ്യ​​മ​​ങ്ങ​​ൾ പ്ര​​വാ​​സ​​ത്തിെ​​ൻറ ഗു​​ണ​​ത്തെ മാ​​റ്റു​​ന്ന ര​​ണ്ടാ​​മ​​ത്തെ കാ​​ര്യ​​മാ​​ണ്. പ്ര​​വാ​​സ​​ത്തെ​​പ്പ​​റ്റി പ​​ഠി​​ക്കു​​ന്ന പ​​ല​​രും ഉ​​പ​​യോ​​ഗി​​ക്കു​​ന്ന വാ​​ക്കു​​ണ്ട്–​​വി​​ർ​​ച്യു​​ൽ റീ​​ജി​​യ​​നാലി​​റ്റി. സാ​​ങ്ക​​ൽ​​പി​​ക​​മാ​​യ പ്രാ​​ദേ​​ശി​​ക​​ത്വം. കു​​റെ മ​​ല​​യാ​​ളി​​ക​​ൾ ഈ ​​മു​​റി​​യി​​ൽ കൂ​​ടി​​യി​​രി​​ക്കു​​ന്നു. ഇ​​വി​​ടെ ഇ​​രി​​ക്കു​​ന്ന​​വ​​ർ കേ​​ര​​ള​​ത്തി​​ല​​ല്ല. ഇ​​തൊ​​രു റീ​​ജി​​യ​​നൽ സൊ​​സൈ​​റ്റി​​യാ​​ണ്. നി​​ങ്ങ​​ളു​​ടെ റീ​​ജി​​യ​​നിൽ. അ​​തേ​സ​​മ​​യം കേ​​ര​​ള​​ത്തി​​ലാ​ണോ എ​​ന്നു ചോ​​ദി​​ച്ചാ​​ൽ അ​​ല്ല​​താ​​നും. ഇ​​തി​​ൽ യ​​ഥാ​​ർ​​ഥ​മാ​​യ റീ​​ജി​​യ​​നാ​​ലി​​റ്റി ഇ​​ല്ല. എ​​ന്നാ​​ൽ, ഒ​​രു സ​​ങ്ക​​ൽ​​പ സ​​മൂ​​ഹം നി​​ർ​​മി​​ക്കാ​​ൻ പു​​തി​​യ സ​​ങ്കേ​​ത​​ങ്ങ​​ളി​​ലൂ​​ടെ​​യും സം​​ഘ​​ട​​ന​​ക​​ളി​​ലൂ​​ടെ​​യും മ​​റ്റും ക​​ഴി​​യു​​ന്നു​​ണ്ട്. വി​​ദൂ​​ര​​മാ​​ണെ​​ങ്കി​​ലും ന​​മ്മു​​ടെ നാ​​ട് സ​​മീ​​പ​​സ്​​​ഥ​​മാ​​യി​​രി​​ക്കു​​ന്ന ഒ​​ര​​വ​​സ്​​​ഥ പു​​തി​​യ മാ​​ധ്യ​​മ​​ങ്ങ​​ളും സ​​ങ്കേ​​ത​​ങ്ങ​​ളും ന​​ൽ​​കു​​ന്നു​​ണ്ട്. ദൃ​​ശ്യ, ശ്രാ​​വ്യ​​സ​​ങ്കേ​​ത​​ങ്ങ​​ളി​​ലൂ​​ടെ ന​​മ്മു​​ടെ നാ​​ട് തൊ​​ട്ട​​ടു​​ത്തു​​ണ്ട്. അ​​ങ്ങ​​നെ പ​​ങ്കി​​ട​​ലിേ​​ൻ​​റ​​താ​​യ ഒ​​രു അ​​നു​​ഭ​​വം ഇ​​ന്ന​​ത്തെ ഡ​​യ​​സ്​​​പോ​​റ വ്യ​​ക്തി​​ക്ക് മു​​മ്പ​​ത്തെ പ്ര​​വാ​​സി​​യെ​​ക്കാ​​ൾ കൂ​​ടു​​ത​​ൽ സാ​​ധ്യ​​മാ​​ണ്. ഒ​​രേ സ​​മ​​യം പ്രാ​​ദേ​​ശി​​ക​​മാ​​യി​​രി​​ക്കാ​​നും ദേ​​ശാ​​ന്ത​​രീ​​യ​​മാ​​യ ജീ​​വി​​തം ന​​യി​​ക്കാ​​നും നി​​ർ​​ബ​​ന്ധി​​ക്ക​​പ്പെ​​ടു​​ന്ന അ​​വ​​സ്​​​ഥ​​യി​​ലാ​​ണ് ഇ​​ന്ന​​ത്തെ പ്ര​​വാ​​സി. ഈ ​​അ​​വ​​സ്​​​ഥ​​യെ ഓ​​ർ​​മ​​യെ​​യും അ​​നു​​ഭ​​വ​​ത്തെ​​യും സ​​മ​​ന്വ​​യി​​പ്പി​​ക്കാ​​നു​​ള്ള പു​​തി​​യ സാ​​ധ്യ​​ത എ​​ഴു​​ത്തു​​കാ​​ർ​​ക്കും പ്ര​​വാ​​സി​​ക​​ൾ​​ക്കും മു​​ന്നി​​ൽ തു​​റ​​ന്നി​​ടു​​ന്നു​​ണ്ട്.
അ​​തേ​സ​​മ​​യം പ്രാ​​ദേ​​ശി​​ക​​ത​​യു​​ടെ ചി​​ല തി​​ന്മ​​ക​​ളും കൂ​​ടെ വ​​രു​​ന്നു​​ണ്ട്. ഉ​​ദാ​​ഹ​​ര​​ണ​​ത്തി​​ന് ഗ​​ൾ​​ഫി​​ൽ വ​​ന്നാ​​ലും, അ​​മേ​​രി​​ക്ക​​യി​​ൽ​​പോ​​യാ​​ലും ജാ​​തി മ​​റ​​ക്കു​​ന്നി​​ല്ല. ഞാ​​ൻ അ​​മേ​​രി​​ക്ക​​യി​​ൽ പോ​​കു​​മ്പോ​​ൾ അ​​വി​​ടെ എ​​ൻ.​​എ​​സ്.​​എ​​സു​​ണ്ട്. ഓ​​രോ ക്രി​​സ്​​​ത്യാ​​നി വി​​ഭാ​​ഗ​​ത്തി​​നും അ​​തിേ​​ൻ​​റ​​താ​​യ​ സം​​ഘ​​ട​​ന​​ക​​ളു​​ണ്ട്. പ്രാ​​ദേ​​ശി​​ക​​ത​​യു​​ടെ ഗു​​ണം മാ​​ത്ര​​മ​​ല്ല അ​​തിെ​​ൻ​​റ ചി​​ല സ​​ങ്കു​​ചി​​ത​ത്വ​​ങ്ങ​​ളും ഒ​​ഴി​​വാ​​ക്കാ​​നാ​​വാ​​ത്ത രീ​​തി​​യി​​ൽ കൂ​​ടെ വ​​രു​​ന്നു. എ​​ത്തി​​പ്പെ​​ടു​​ന്ന​​ത് ഒ​​രു​​ത​​ര​​ത്തി​​ൽ സ്വ​​ത്വ​​ര​​ഹി​​ത​​മാ​​യ ഇ​​ട​​ത്താ​​ണ്. ഏ​​തെ​​ങ്കി​​ലും ത​​ര​​ത്തി​​ലു​​ള്ള സ്വ​​ത്വ​​ബോ​​ധം നി​​ർ​​മി​​ക്കാ​​നും അ​​തി​​നെ മു​​റു​​കെ​​പ്പി​​ടി​​ക്കാ​​നു​​മു​​ള്ള േപ്ര​​ര​​ണ ആ​​ളു​​ക​​ൾ​​ക്കു​​ണ്ടാ​​കു​​ന്നു. ബി.​​ജെ.​​പി​​പോ​​ലു​​ള്ള പാ​​ർ​​ട്ടി​​ക​​ളെ ഏ​​റ്റ​​വും അ​​ധി​​കം പി​​ന്തു​​ണ​​ക്കു​​ന്ന​​തും അ​​വ​​ർ​​ക്ക് ഏ​​റ്റ​​വും അ​​ധി​​കം പ​​ണം ല​​ഭി​​ക്കു​​ന്ന​​തും എ​​ൻ.​​ആ​​ർ.​​ഐ​​ക​​ളി​​ൽനി​​ന്നാ​​ണ്. നാ​​ട്ടി​​ൽ ഉ​​ണ്ടാ​​യി​​രു​​ന്ന​​പ്പോ​​ൾ ഒ​​രി​​ക്ക​​ലും പ്ര​​ക​​ടി​​പ്പി​​ച്ചി​​ട്ടി​​ല്ലാ​​ത്ത ഹി​​ന്ദു​​ത്വം, മ​​ത​​ബോ​​ധം പ്ര​​വാ​​സ​​ത്വ​​ത്തി​​ൽ ശ​​ക്ത​​മാ​​വു​​ക​​യാ​​ണ്. അ​​വ​​ർ ചെ​​ന്നു​​പെ​​ടു​​ന്ന​​ത് ഏ​​ക​​മ​​ത​​ബോ​​ധ​​ത്തിെ​​ൻ​​റ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ലാ​​ണ്. അ​​വി​​ടെ​​യെ​​ത്തു​​മ്പോ​​ൾ ത​​ങ്ങ​​ൾ അ​​തു​​വ​​രെ ഹി​​ന്ദു​​ക്ക​​ളാ​​ണ് എ​​ന്നു​​പോ​​ലും ചി​​ന്തി​​ച്ചി​​ട്ടി​​ല്ലാ​​ത്ത ആ​​ളു​​ക​​ൾ ത​​ങ്ങ​​ൾ ഹി​​ന്ദു​​ക്ക​​ളാ​​ണെ​​ന്ന് ക​​ണ്ടെ​​ത്തു​​ക​​യും ആ ​​ഹി​​ന്ദു​​ത്വ​​ത്തെ ആ​​ഘോ​​ഷി​​ക്കാ​​ൻ തു​​ട​​ങ്ങു​​ക​​യും ഹി​​ന്ദു​​ക്ക​​ളെ​​ന്ന് അ​​വ​​ർ തെ​​റ്റി​​ദ്ധ​രി​ക്കു​​ന്ന ഹി​​ന്ദു​​ത്വ​​ത്തിെ​​ൻ​​റ ക​​രാ​​ള ശ​​ക്തി​​ക​​ളെ പി​​ന്തു​​ണ​​ക്കാ​​ൻ തു​​ട​​ങ്ങു​​ക​​യും ചെ​​യ്യു​​ന്നു. അ​​താ​​യ​​ത് സ​​ങ്കു​​ചി​​ത​​സ്വ​​ത്വ​​ബോ​​ധ​​ങ്ങ​​ൾ​​ക്കു​​ള്ള സാ​​ധ്യ​​ത​​യും പ്ര​​വാ​​സ​​ത്വം ചി​​ല​​പ്പോ​​ഴൊ​​ക്കെ ന​​മ്മ​​ളു​​ടെ മു​​ന്നി​​ൽ തു​​റ​​ന്നു​​ത​​രു​​ന്നു​​ണ്ട് എ​​ന്ന​​താ​​ണ് വാ​​സ്​​​ത​​വം.
പ്ര​​വാ​​സ​ അ​​നു​​ഭ​​വം എ​​ന്ന വാ​​ക്ക് നാം ​​പൊ​​തു​​വാ​​യി ഉ​​പ​​യോ​​ഗി​​ച്ചു​​പോ​​രു​​ന്നു. ആ ​​വാ​​ക്കിെ​​ൻ​​റ പ​​രി​​മി​​തി ആ ​​വാ​​ക്ക് പ്ര​​വാ​​സ അ​​നു​​ഭ​​വ​​ങ്ങ​​ളു​​ടെ വ്യ​​ത്യാ​​സ​​ത്തെ മൂ​​ടി​​വെ​ക്കു​​ന്നു എ​​ന്ന​​താ​​ണ്. ന​​മ്മ​​ളെ​​ല്ലാം പ്ര​​വാ​​സി​​ക​​ളാ​​ണെ​​ന്ന് പ​​റ​​യും. ഈ ​​അ​​നു​​ഭ​​വം ആ​​ലോ​​ചി​​ച്ചു​​നോ​​ക്കി​​യാ​​ൽ ഒ​​ന്നു​​ത​​ന്നെ​​യാ​​ണോ? ഉ​​ദാ​​ഹ​​ര​​ണ​​ത്തി​​ന് ‘ആ​​ടു​​ജീ​​വി​​ത​’​ത്തി​​ലെ ജീ​​വി​​തം. ആ ​​ജീ​​വി​​തംത​​ന്നെ​​യാ​​ണോ എ​​ല്ലാ പ്ര​​വാ​​സി​​ക​​ളും അ​​നു​​ഭ​​വി​​ക്കു​​ന്ന​​ത് എ​​ന്നു ചോ​​ദി​​ച്ചാ​​ൽ അ​​ല്ല​​ല്ലോ. എ​​ന്തെ​​ല്ലാം വ്യ​​ത്യാ​​സ​​ങ്ങ​​ളു​​ണ്ട്. ഒ​​ന്ന് സ​​ന്ദ​​ർ​​ഭ​​ത്തിെ​​ൻ​​റ വ്യ​​ത്യാ​​സം. ശ്രീ​​ല​​ങ്ക​​യി​​ൽനി​​ന്ന് നി​​ര​​വ​​ധി ഈ​​ഴം അ​​ഭ​​യാ​​ർ​​ഥി​​ക​​ളെ ക​​ണ്ടി​​ട്ടു​​ണ്ട്. ബം​​ഗ്ലാ​​ദേ​​ശി​​ൽനി​​ന്ന്, അ​​ഫ്ഗാ​​നി​​സ്​​​താ​​നി​​ൽനി​​ന്ന് അ​​ല്ലെ​​ങ്കി​​ൽ ഇ​​റാ​​ഖി​​ലെ കു​​ർ​​ദി​​സ്​​​താ​​നി​​ൽനി​​ന്നു​​വ​​ന്ന​​വ​​ർ. ഇ​​വ​​ര​​ല്ലൊം അ​​ഭ​​യാ​​ർ​​ഥി​​ക​​ളാ​​യി​​ട്ട് വ​​ന്ന ആ​​ളു​​ക​​ളാ​​ണ്. യു​​ദ്ധം ഉ​​ണ്ടാ​​യ​​തു​​കൊ​​ണ്ട്, ക്ഷാ​​മം ഉ​​ണ്ടാ​​യ​​തു​​കൊ​​ണ്ട്, അ​​ല്ലെ​​ങ്കി​​ൽ പ്ര​​കൃ​​തി​​ക്ഷോ​​ഭം ഉ​​ണ്ടാ​​യ​​തു​​കൊ​​ണ്ട് നാ​​ടു​​വി​​ട്ടു​​വ​​ന്ന​​വ​​ർ. ഇ​​ര​​ക​​ളാ​​യി പു​​റ​​ത്തു​​പോ​​കാ​​ൻ നി​​ർ​​ബ​​ന്ധി​​ക്ക​​പ്പെ​​ട്ട ആ​​ളു​​ക​​ളാ​​ണ് അ​​വ​​ർ. അ​​ത് ഒ​​രു വി​​ഭാ​​ഗം. ര​​ണ്ടാ​​മ​​ത്തെ വി​​ഭാ​​ഗ​​ത്തെ ന​​മു​​ക്ക് പൊ​​തു​​വെ ഭാ​​ഗ്യാ​​ന്വേ​​ഷി​​ക​​ൾ എ​​ന്നു വി​​ളി​​ക്കാം. ഏ​​തെ​​ങ്കി​​ലും രീ​​തി​​യി​​ൽ ത​​ങ്ങ​​ളു​​ടെ നാ​​ട്ടി​​ൽ കി​​ട്ടാ​​വു​​ന്ന​​തി​​നെക്കാ​​ൾ കു​​റ​​ച്ചു​​കൂ​​ടി മെ​​ച്ച​​പ്പെ​​ട്ട ഒ​​രു ജീ​​വി​​തം ല​​ഭ്യ​​മാ​​കു​​മോ എ​​ന്ന് നോ​​ക്കു​​ന്ന​​വ​​ർ. മോ​​ശം അ​​ർ​​ഥ​ത്തി​​ല​​ല്ല ഞാ​​നി​​ത് പ​​റ​​യു​​ന്ന​​ത്. മ​​റ്റൊ​​ന്ന് വ​​ർ​​ഗം. സൗ​​ദി അ​​റേ​​ബ്യ​​യി​​ലെ ഫി​​ലി​​പ്പൈ​​ൻ​​കാ​​രി​​യാ​​യ ഒ​​രു വീ​​ട്ടു​​വേ​​ല​​ക്കാ​​രി, അ​​മേ​​രി​​ക്ക​​യി​​ലെ ഒ​​രു സ​​ർ​​വ​​ക​​ലാ​​ശാ​​ല ​പ്ര​ഫ​​സ​​ർ. ഇ​​വ​​ർ ര​​ണ്ടു​​പേ​​രും പ്ര​​വാ​​സി​​ക​​ളാ​​ണ്. എ​​ന്നാ​​ൽ, ര​​ണ്ടു​​പേ​​രും ഒ​​രേ ജീ​​വി​​ത​​മ​​ല്ല ന​​യി​​ക്കു​​ന്ന​​ത്. അ​​താ​​യ​​ത് വ​​ർ​​ഗ അ​​നു​​ഭ​​വ​​ങ്ങ​​ൾ പ്ര​​വാ​​സി​​ത്വ​​ത്തെ വ്യ​​ത്യ​​സ്​​​ത​​മാ​​ക്കു​​ന്നു​​ണ്ട്. ഞാ​​ൻ നേ​​ര​​ത്തേ ഹോ​​മി​​ഭാ​​ഭ​​യെ ഉ​​ദ്ധ​​രി​​ച്ചു. അ​​ദ്ദേ​​ഹം സ​​ർ​​വക​​ലാ​​ശാ​​ല അ​​ധ്യാ​​പ​​ക​​നാ​​യി​​രു​​ന്നു. അ​​മ​​ർ​​ത്യ​​സെ​​ൻ, ഗാ​​യ​​ത്രി​​സ്​​​പീ​​വാ​​ക്ക്, ഹോ​​മി​​ഭാ​​ഭ തു​​ട​​ങ്ങി​​യ​​വ​​രൊ​​ക്കെ​​യാ​​ണ് ഡ​​യ​​സ്​​​പോ​​റ​​യു​​ടെ ഏ​​റ്റ​​വും വ​​ലി​​യ സൈ​​ദ്ധാ​​ന്തി​​ക​​ർ. പ​​ക്ഷേ, അ​​വ​​രാ​​രുംത​​ന്നെ ഡ​​യ​​സ്​​​പോ​​റ​​യു​​ടെ ഏ​​റ്റ​​വും അ​​ടി​​ത്ത​​ട്ടി​​ലെ മ​​നു​​ഷ്യ​​രു​​ടെ ജീ​​വി​​ത​​ത്തി​​ൽനി​​ന്ന​​ല്ല ത​​ങ്ങ​​ളു​​ടെ സി​​ദ്ധാ​​ന്ത​​ങ്ങ​​ൾ രൂ​​പ​​പ്പെ​​ടു​​ത്തി​​യ​​ത്. ഉ​​യ​​ർ​​ന്ന​​ത​​ട്ടി​​ലു​​ള്ള മ​​നു​​ഷ്യ​​രു​​ടെ മാ​​ന​​സി​​കാ​​വ​​സ്​​​ഥ​​ക​​ളെ സി​​ദ്ധാ​​ന്ത​​വ​​ത്​​ക​​രി​​ക്കു​​ക​​യാ​​ണ് അ​​വ​​ർ ചെ​​യ്തി​​ട്ടു​​ള്ള​​ത്.
വ​​ർ​​ഗം​​പോ​​ലെ മ​​റ്റൊ​​ന്ന് ഭാ​​ഷ​​യാ​​ണ്. ഉ​​ദാ​​ഹ​​ര​​ണ​​ത്തി​​ന് ഇം​​ഗ്ല​​ണ്ടി​​ലോ അ​​മേ​​രി​​ക്ക​​യി​​ലോ പോ​​യി ഇം​​ഗ്ലീ​​ഷി​​ൽ എ​​ഴു​​തു​​ന്ന എ​​ഴു​​ത്തു​​കാ​​ര​​നോ എ​​ഴു​​ത്തു​​കാ​​രി​​യോ ആ​​ണെ​​ങ്കി​​ൽ കൂ​​ടു​​ത​​ൽ സ്വീ​​കാ​​ര്യ​​ത ല​​ഭി​​ക്കും. മീ​​ന അ​​ല​​ക്സാ​​ണ്ട​​ർ, അ​​നി​​ത ​​ദേ​​ശാ​​യി, കി​​ര​​ൺ ദേ​​ശാ​​യി​​യെപോ​​ലു​​ള്ള നി​​ര​​വ​​ധി എ​​ഴു​​ത്തു​​കാ​​രു​​ണ്ട് അ​​ത്ത​​ര​​ത്തി​​ൽ. ഇം​​ഗ്ലീ​​ഷി​​ൽ എ​​ഴു​​തു​​ന്ന​​തു​​കൊ​​ണ്ട് ആ​​വ​​ർ ഏ​​തോ ത​​ര​​ത്തി​​ൽ അ​​വി​​ട​ത്തെ സ​​മു​​ദാ​​യ​​ത്തിെൻ​​റ ഭാ​​ഗ​​മാ​​കു​​ന്നു​​ണ്ട്. അ​​തേ​സ​​മ​​യം ഇം​​ഗ്ല​​ണ്ടി​​ൽ ഇ​​രു​​ന്നു​​കൊ​​ണ്ട് പ​​ഞ്ചാ​​ബി​​യി​​ൽ എ​​ഴു​​തു​​ന്ന ഒ​​രാ​​ൾ. ഇം​​ഗ്ല​​ണ്ടി​​നെക്കാ​​ൾ കാ​​ന​​ഡ​യി​​ലും അ​​മേ​​രി​​ക്ക​​യി​​ലു​​മാ​​ണ് പ​​ഞ്ചാ​​ബി സാ​​ഹി​​ത്യ​​ത്തി
െ​​ൻ​​റ വ​​ലി​​യ ഒ​​രു ഭൂ​​മി​​ക. ആ ​​ത​​ര​​ത്തി​​ൽ മ​​റ്റൊ​​രു ഭാ​​ഷ​​യി​​ൽ എ​​ഴു​​തു​​ന്ന​​യാ​​ൾ അ​​ത്ര സ്വീ​​കാ​​ര്യ​​ന​​ല്ലാ​​താ​​കു​​ന്നു. പ​​ഞ്ചാ​​ബി​​യി​​ൽ എ​​ഴു​​തു​​ന്ന കാ​​ന​​ഡ​​യി​​ലെ ഒ​​രു പ്ര​​വാ​​സി അ​​ല്ലെ​​ങ്കി​​ൽ ഗു​​ജ​​റാ​​ത്തി​​യി​​ൽ എ​​ഴു​​തു​​ന്ന ഒ​​രു ഇം​​ഗ്ല​​ണ്ടി​​ലെ പ്ര​​വാ​​സി അ​​ല്ലെ​​ങ്കി​​ൽ മ​​ല​​യാ​​ള​​ത്തി​​ലെ​​ഴു​​തു​​ന്ന അ​​മേ​​രി​​ക്ക​​യി​​ലെ ഒ​​രു പ്ര​​വാ​​സി അ​​വ​​ർ ഇം​​ഗ്ലീ​​ഷി​​ലെ​​ഴു​​തു​​ന്ന പ്ര​​വാ​​സി​​ക​​ളെ​​പ്പോ​​ലെ ഈ ​​നാ​​ടു​​ക​​ളി​​ൽ സ്വീ​​ക​​രി​​ക്ക​​പ്പെ​​ടു​​ന്നി​​ല്ല. അ​​ത​ാ​യ​ത്​ നാം ​​ഉ​​പ​​യോ​​ഗി​​ക്കു​​ന്ന ഭാ​​ഷ പ്ര​​വാ​​സി​​ത്വ​​ത്തെ വ്യ​​ത്യ​​സ്​​​ത​​മാ​​ക്കു​​ന്നു​​ണ്ട്.
മ​​റ്റൊ​​ന്ന് ജെ​​ൻ​​ഡ​​ർ അ​​ഥ​​വാ ലിം​​ഗ​​മാ​​ണ്. ജെ​​ൻ​​ഡ​​ർ അ​​നു​​ഭ​​വം ആ​​ളു​​ക​​ൾ പ​​റ​​യാ​​റി​​ല്ല. പ്ര​​വാ​​സി സ്​​​ത്രീ ഉ​​ണ്ടെ​​ന്ന് പ​​ല​​പ്പോ​​ഴും ന​​മ്മ​​ൾ ആ​​ലോ​​ചി​​ക്കാ​​റി​​ല്ല. ലിം​​ഗ​​വ​​ത്​​കൃ​ത​​മാ​​യ ഒ​​രു അ​​നു​​ഭ​​വംകൂ​​ടി​​യാ​​ണ് പ്ര​​വാ​​സം. അ​​ത് ന​​മു​​ക്ക് മീ​​ന അ​​ല​​ക്സാ​​ണ്ട​​റിെ​​ൻ​​റ, പ​​ന്ന നാ​​യി​​കിെൻ​​റ, സു​​ജാ​​ത​​ ഭ​​ട്ടിെ​​ൻ​​റ ക​​വി​​ത വാ​​യി​​ക്കു​​മ്പോ​​ൾ മ​​ന​​സ്സി​ലാ​​കും. അ​​ല്ലെ​​ങ്കി​​ൽ കി​​ര​​ൺ മു​​ഖ​​ർ​​ജി​​യു​​ടെ, ഭാ​​ര​​തീ ദേ​​ശാ​​യി​​യു​​ടെ, ജും​​പാ​​ലാ​​ഹ​​രി​​യു​​ടെ ര​​ച​​ന​​ക​​ൾ വാ​​യി​​ക്കു​​മ്പോ​​ൾ മ​​ന​​സ്സി​​ലാ​​കും. അ​​വ​​ർ പ്ര​​വാ​​സം അ​​നു​​ഭ​​വി​​ക്കു​​ന്ന രീ​​തി–​​സ്​​​ത്രീ അ​​നു​​ഭ​​വി​​ക്കു​​ന്ന രീ​​തി– സ​​വി​​ശേ​​ഷ​​ത​​യു​​ള്ള​​താ​​ണ്. ഒ​​രുപ​​ക്ഷേ പു​​രു​​ഷ​​ന്മാ​​രാ​​യ പ്ര​​വാ​​സി​​ക​​ൾ​​ക്ക് എ​​ഴു​​താ​​ൻ ക​​ഴി​​യാ​​ത്ത രീ​​തി​​യി​​ൽ സ്​​​ത്രീ​​ക്ക് മാ​​ത്രം അ​​നു​​ഭ​​വി​​ക്കാ​​വു​​ന്ന പ്ര​​വാ​​സ​​മാ​​ണ് ഈ ​​ എ​​ഴു​​ത്തു​​കാ​​രി​​ക​​ൾ അ​​വ​​രു​​ടെ കൃ​​തി​​ക​​ളി​​ൽ ആ​​വി​​ഷ്ക​​രി​​ച്ചി​​രി​​ക്കു​​ന്ന​​ത്.
മ​​റ്റൊ​​ന്ന് ഒ​​രു സ്​​​ഥ​​ല​​ത്ത് പ്ര​​വാ​​സി​​ക​​ൾ ന്യൂ​​ന​​പ​​ക്ഷ​​മാ​​ണോ ഭൂ​​രി​​പ​​ക്ഷ​​മാ​​ണോ എ​​ന്ന​​താ​​ണ്. ഭൂ​​രി​​പ​​ക്ഷ​​മ​​ല്ലെ​​ങ്കി​​ൽ പോ​​ലും വ​​ലി​​യ ഒ​​രു പ്ര​​വാ​​സി സ​​മൂ​​ഹ​​ത്തിെ​​ൻ​​റ ഭാ​​ഗ​​മാ​​ണോ അ​​തോ ചെ​​റി​​യ പ്ര​​വാ​​സി സ​​മൂ​​ഹ​​ത്തിെ​​ൻ​​റ ഭാ​​ഗ​​മാ​​ണോ എ​​ന്ന​​ത് വ​​ലി​​യ കാ​​ര്യ​​മാ​​ണ്. ഇ​​നി​​യൊ​​ന്ന് സാം​​സ്​​​കാ​​രി​​ക സ്​​​മൃ​​തി​​ക​​ളാ​​ണ്. നാം ​​എ​​ല്ലാ​​വ​​രും കൊ​​ണ്ടു​​വ​​രു​​ന്ന ഓ​​ർ​​മ​​ക​​ൾ ഒ​​രു​​പോ​​ല​​ത്തെ​​യ​​ല്ല. ഗോ​​ത്ര​​ക​​ല​​ക​​ളും ആ​​ഢ്യ​ക​​ല​​ക​​ളും ത​​മ്മി​​ലു​​ള്ള വ്യ​​ത്യാ​​സം. ന​​മ്മു​​ടെ ഓ​​ർ​​മ​​യി​​ലു​​ള്ള നാ​​ടോ​​ടി സാ​​ഹി​​ത്യ​​ത്തി​​ൽ ഉ​​ള്ള വ്യ​​ത്യാ​​സം. ഇ​​ത്ത​​ര​​ത്തി​​ൽ ന​​മ്മു​​ടെ ഓ​​ർ​​മ​​ക​​ളു​​ടെ അ​​ടി​​സ്​​​ഥാ​​ന സ്വ​​ഭാ​​വ​​ത്തി​​ലു​​ള്ള വ്യ​​ത്യാ​​സം പ്ര​​ധാ​​ന​​മാ​​ണ്. ഞാ​​ൻ പ​​റ​​ഞ്ഞു​​വ​​രു​​ന്ന പ്ര​​വാ​​സ​ അ​​നു​​ഭ​​വം എ​​ന്ന് ന​​മ്മ​​ൾ ഒ​​റ്റ​​വാ​​ക്കി​​ൽ പ​​റ​​ഞ്ഞ​​തു​​കൊ​​ണ്ട് മാ​​ത്രം കാ​​ര്യ​​മി​​ല്ല എ​​ന്ന​​താ​​ണ്. നേ​​ര​​ത്തേ പ​​റ​​ഞ്ഞ​​തെ​​ല്ലാം പ്ര​​വാ​​സ അ​​നു​​ഭ​​വ​​ത്തെ ഗു​​ണ​​പ​​ര​മാ​​യി വ്യ​​ത്യാ​​സ​​മാ​​ക്കു​​ന്നു​​ണ്ട്. അ​​ത് സ​​വി​​ശേ​​ഷ​​മാ​​ക്കു​​ന്നു​​ണ്ട്.
സാ​​ഹി​​ത്യ​​ത്തി​​ൽ ഏ​​തൊ​​ക്കെ രീ​​തി​​യി​​ലാ​​ണ് എ​​ഴു​​ത്തു​​കാ​​ർ പ്ര​​തി​​ക​​രി​​ച്ചി​​ട്ടു​​ള്ള​​ത്?
ഒ​​ന്ന്, ഗൃ​​ഹാ​​തു​​രു​​ത്വം. ന​​മ്മെ തി​​രി​​ഞ്ഞു​​നോ​​ക്കാ​​ൻ േപ്ര​​രി​​പ്പി​​ക്കു​​ന്നു. വി​​ട്ടു​​പോ​​ന്ന ഇ​​ട​​ത്തെ​​പ്പ​​റ്റി​​യു​​ള്ള ഓ​​ർ​​മ​​ക​​ളെ കൂ​​ടു​​ത​​ൽ തീ​​വ്ര​​മോ തീ​​ക്ഷ്​ണ​​മോ ആ​​ക്കി മാ​​റ്റു​​ന്നു. ആ​​റ്റൂ​​ർ ര​​വി​​വ​​ർ​​മ മ​​ദി​​രാ​​ശിയി​​ൽ ഇ​​രു​​ന്നാ​​ണ് ‘ന​​ഗ​​ര​​ത്തി​​ൽ ഒ​​രു യ​​ക്ഷ​​ൻ’ എ​​ന്ന ക​​വി​​ത എ​​ഴു​​തു​​ന്ന​​ത്. ക​​ട​​മ്മ​​നി​​ട്ട മ​​ദി​​രാ​​ശ​​ിയി​​ൽ ഇ​​രു​​ന്നു​​ത​​ന്നെ​​യാ​​ണ് ‘മാ​​മ്പൂ​​ക്ക​​ൾ’ എ​​ഴു​​തു​​ന്ന​​ത്. ക​​ട​​മ്മ​​നി​​ട്ട താ​​ൻ താ​​മ​​സി​​ക്കു​​ന്ന ഇ​​ട​​ത്ത് മാ​​വു​​ക​​ൾ കാ​​ണു​​ന്നി​​ല്ല, എ​​ന്നാ​​ൽ കേ​​ര​​ള​​ത്തി​​ൽ മാ​​വു പൂ​​ക്കു​​ന്ന കാ​​ല​​മാ​​ണെ​​ന്ന് ഓ​​ർ​​ക്കു​​ക​​യും അ​​തേ​​പ്പ​​റ്റി എ​​ഴു​​തു​​ക​​യും ചെ​​യ്യു​​ന്നു.​ ഇ​​ത് ചി​​ല ഉ​​ദാ​​ഹ​​ര​​ണ​​ങ്ങ​​ൾ മാ​​ത്ര​​മാ​​ണ്. മു​​കു​​ന്ദ​​നെ​​പ്പോ​​ലു​​ള്ള​​വ​​രു​​ടെ സാ​​ഹി​​ത്യ​​ത്തി​​ൽ വി​​ട്ടു​​പോ​​ന്ന ദേ​​ശ​​ത്തെ​​ക്കു​​റി​​ച്ച ഓ​​ർമ​​ക​​ളു​​ണ്ട്, എ​​ത്ത​​പ്പെ​​ട്ട ദേ​​ശ​​ത്തെ​​ക്കു​​റി​​ച്ച അ​​നു​​ഭ​​വ​​ങ്ങ​​ളു​​ണ്ട്. ‘ദ​ൽ​​ഹി’, ‘ദ​ൽ​​ഹി​ ഗാ​​ഥ​ക​ൾ’, ‘ഹ​​രി​​ദ്വാ​​റി​​ൽ മ​​ണി​​ക​​ൾ മു​​ഴ​​ങ്ങു​​ന്നു’ തു​​ട​​ങ്ങി​​യ കൃ​​തി​​ക​​ൾ മു​​കു​​ന്ദ​​ൻ എ​​ഴു​​തി​​യി​​ട്ടു​​ണ്ട്. ഡ​​ൽ​​ഹി​​യി​​ൽ ഇ​​രു​​ന്നു മാ​​ത്രം എ​​ഴു​​താ​​ൻ ക​​ഴി​​യു​​ന്ന കൃ​​തി​​ക​​ളാ​​ണ് അ​​വ. ഡ​​ൽ​​ഹി​​യി​​ൽ വ​​ന്നാ​​ൽ മാ​​ത്രം എ​​ഴു​​താ​​ൻ ക​​ഴി​​യു​​ന്ന​​താ​​ണ് ‘മ​​യ്യ​​ഴി​​പ്പു​​ഴ​​യു​​ടെ തീ​​ര​​ങ്ങ​​ളി​ൽ’ പോ​​ലു​​ള്ള നോ​​വ​​ലു​​ക​​ളും. യ​​ഥാ​​ർ​​ഥ​​ത്തി​​ൽ ജീ​​വി​​ച്ചി​​രു​​ന്ന സ്​​​ഥ​​ലം ഓ​​ർ​​മ​​ക​​ളി​​ലെ സ്​​​ഥ​​ലം, മി​​ത്തി​​​െൻ​റ​യും ഫാ​​ൻ​​റ​​സി​​യു​​ടെ​​യും ഘ​​ട​​ക​​ങ്ങ​​ൾ ചേ​​ർ​​ന്ന് എ​​ഴു​​ത്തി​​ൽ നി​​റ​​യു​​ന്നു. റി​​യ​​ലി​​സ്​​​റ്റി​​ക് നോ​​വ​​ല​​ല്ല ‘ഖ​​സാ​​ക്കി
െ​​ൻ​​റ ഇ​​തി​​ഹാ​​സം’. യാ​​ഥാ​​ർ​​ഥ്യ​ത്തി​​ന് അ​​പ്പു​​റം പോ​​കു​​ന്ന ഒ​​രു ഘ​​ട​​കം ഓ​​ർ​​മ​​യി​​ലേ​​ക്ക് ക​​ട​​ന്നു​​വ​​രു​​​ക​​യും ഓ​​ർ​​മ​​ക​​ളെ പ​​രി​​വ​​ർ​​ത്ത​​ന​​പ്പെ​​ടു​​ത്തു​​ക​​യും അ​​തി​​നെ മ​​റ്റൊ​​രു സ്​​​ഥ​​ല​​മാ​​യി, കാ​​ല​​മാ​​യി മാ​​റ്റു​​ക​​യും ചെ​​യ്യു​​ന്നു. അ​​തും ഗൃ​​ഹ​​ാതു​​ര​​ത്വ​​മാ​​ണ്. അ​​ത് പ​​ക്ഷേ കേ​​വ​​ല​​മാ​​യ പ​​ഴ​​യ​​തി​​ലേ​​ക്കു​​ള്ള തി​​രി​​ച്ചു​​പോ​​ക്ക​​ല്ല. പ​​ഴ​​യ​​തി​​നെ പു​​തി​​യ​​തി​​ലേ​​ക്ക് കൊ​​ണ്ടു​​വ​​ന്ന് പ​​രി​​വ​​ർ​​ത്ത​​ന​​പ്പെ​​ടു​​ത്തു​​ന്നു. അ​​ത്ത​​ര​​ത്തി​​ലാ​​ണ് ചി​​ല​​പ്പോ​​ഴൊ​​ക്കെ ഗൃ​​ഹാ​​തു​​ര​​ത്വം പ്ര​​വാ​​സി സാ​​ഹി​​ത്യ​​ത്തി​​ൽ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന​​ത്.
ര​​ണ്ടാ​​മ​​ത്തേ​​ത് സ്​​​ഥാ​​നീ​​യ സം​​സ്​​​കൃ​​തി​​യോ​​ട് അ​​താ​​യ​​ത് നാം ​​ചെ​​ന്നെ​​ത്തു​​ന്ന സ്​​​ഥ​​ല​​ത്തെ സം​​സ്​​​കാ​​ര​​ത്തോ​​ടു​​ള്ള സ​​മ​​ര​​സ​​വും സം​​ഘ​​ർ​​ഷ​​വു​​മാ​​ണ്. ഇ​​ത് ര​​ണ്ടും പ്ര​​വാ​​സി​​ക​​ളി​​ലു​​ണ്ടാ​​വും. ചെ​​ന്നെ​​ത്തി​​യ സം​​സ്​​​കാ​​ര​​ത്തോ​​ട് പൊ​​രു​​ത്ത​​പ്പെ​​ടാ​​നു​​ള്ള സ​​മ​​രം ഒ​​രു​​വ​​ശ​​ത്തു​​ണ്ട്. കു​​റ​​ച്ചൊ​​ക്കെ അ​​റ​​ബി​​ക​​ളെ​​പ്പോ​​ലെ പെ​​രു​​മാ​​റാ​​ൻ പ​​റ്റു​​മോ​​യെ​​ന്നു​​ള്ള ന​​മ്മു​​ടെ ശ്ര​​മം ഇ​​തിെ​​ൻ​​റ ഭാ​​ഗ​​മാ​​ണ്. അ​​തേസ​​മ​​യം ന​​മു​​ക്ക് ഒ​​രി​​ക്ക​​ലും അ​​റ​​ബി​​ക​​ളാ​​യി​​ട്ട് മാ​​റാ​​നും ക​​ഴി​​യി​​ല്ല. അ​​റ​​ബി മാ​​ത്ര​​മ​​ല്ല, അ​​മേ​​രി​​ക്ക​​ക്കാ​​ര​​നോ കാ​​ന​​ഡ​​ക്കാ​​ര​​നോ ആ​​യി മാ​​റാ​​ൻ ക​​ഴി​​യി​​ല്ല. ഈ ​​ര​​ണ്ടും ന​​മ്മു​​ടെ എ​​ഴു​​ത്ത്​ അ​​നു​​ഭ​​വി​​ക്കു​​ന്നു​​ണ്ട്. ഉ​​ദാ​​ഹ​​ര​​ണ​​ത്തി​​ന് എ​​ൻ.​​എ​​സ്.​ മാ​​ധ​​വ​െ​​ൻ​​റ ക​​ഥ​​ക​​ൾ. അ​​ദ്ദേ​​ഹം സ​​മീ​​പ​​കാ​​ല​​ത്ത് മാ​​ത്ര​​മാ​​ണ് കേ​​ര​​ള​​ത്തി​​ൽ വ​​ന്ന് താ​​മ​​സ​​മാ​​ക്കി​​യ​​ത്. ഒ​​രു പാ​​ടു​​കാ​​ലം ബി​ഹാ​​റി​​ലാ​​ണ് താ​​മ​​സി​​ച്ചി​​രു​​ന്ന​​ത്. മാ​​ധ​​വ​െ​​ൻ​​റ ‘മും​​ബൈ’ എ​​ന്ന ക​​ഥ അ​​ല്ലെ​​ങ്കി​​ൽ ‘വ​​ൻ​​മ​​ര​​ങ്ങ​​ൾ വീ​​ഴു​​മ്പോ​​ൾ’ ഒ​ന്ന്​ പ​​രി​​ശോ​​ധി​​ക്കു​​ക. അ​​ല്ലെ​​ങ്കി​​ൽ ബാ​​ബ​​രി മ​​സ്​​​ജി​​ദിെ​​ൻ​​റ ത​​ക​​ർ​​ക്ക​​ലി​​ന് ശേ​​ഷം എ​​ഴു​​തി​​യി​​ട്ടു​​ള്ള ‘തി​​രു​​ത്ത്’ എ​​ന്ന​ ക​​ഥ. ചെ​​ന്നെ​​ത്തു​​ന്ന സ്​​​ഥ​​ല​​ങ്ങ​​ളു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട അ​​നു​​ഭ​​വ​​ങ്ങ​​ളാ​​ണ് ഇ​​തെ​​ല്ലാം. ഡ​​ൽ​​ഹി​​യി​​ലാ​​യി​​രു​​ന്ന​​പ്പോ​​ഴാ​​ണ് മാ​​ധ​​വ​​ൻ സി​​ഖു​കാ​​രു​​ടെ കൂ​​ട്ട​​ക്കൊ​​ല കാ​​ണാ​​നി​​ട​​യാ​​കു​​ന്ന​​ത്. ചെ​​ന്നെ​​ത്തി​​യ സ്​​​ഥ​​ല​​ത്തെ അ​​നു​​ഭ​​വ​​ങ്ങ​​ളോ​​ടു​​ള്ള ക​​ല​​ഹ​​മു​​ണ്ട് അ​​ദ്ദേ​​ഹ​​ത്തിെ​​ൻ​​റ മേ​​ൽ​​പ​​റ​​ഞ്ഞ ക​​ഥ​​ക​​ളി​​ൽ. ചെ​​ന്നെ​​ത്തി​​യ സം​​സ്​​​കാ​​ര​​ങ്ങ​​ളു​​ടെ സ​​ങ്കു​​ചി​​ത​​ത്വ​​ത്തോ​​ടു​​ള്ള, ദൂ​​ഷ്യ​​ങ്ങ​​ളോ​​ടു​​ള്ള ക​​ല​​ഹം. മും​​ബൈ​​യി​​ൽ മാ​​ധ​​വ​​ൻ ചെ​​ന്നി​​ല്ലാ​​യി​​രു​​ന്നെ​​ങ്കി​​ൽ ആ ​​പേ​​രി​​ലെ ക​​ഥ ഒ​​രുപ​​ക്ഷേ ഉ​​ണ്ടാ​​കു​​മാ​​യി​​രു​​ന്നി​​ല്ല. അ​​തേ സ​​മ​​യം ബോം​​ബെ​​യെ മും​​ബൈ​​യാ​​ക്കി​ മാ​​റ്റു​​ന്ന​​ത്, അ​​തി​​നു പി​​ന്നി​​ലു​​ള്ള പ്ര​​ത്യ​​യ​​ശാ​​സ്​​​ത്രം അ​​ത് എ​​ങ്ങ​​നെ​​യാ​​ണ് മു​​സ്​​​ലിം​​ക​​ളെ അ​​ന്യ​​വ​​ത്​​ക​രി​​ക്കു​​ന്ന​​ത് തു​​ട​​ങ്ങി​​യ ഒ​​രു പാ​​ട് അ​​നു​​ഭ​​വ​​ങ്ങ​​ളു​​ണ്ട്. ബാ​​ബ​​രി​മ​​സ്​​​ജി​​ദ് പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ ഇ​​ന്ത്യ​​യി​​ൽത​​ന്നെ​​യു​​ണ്ടാ​​യി​​ട്ടു​​ള്ള ഏ​​റ്റ​​വും ന​​ല്ല കൃ​​തി​​യാ​​ണ് ‘തി​​രു​​ത്ത്്’. ചെ​​ന്നെ​​ത്തു​​ന്ന സ്​​​ഥ​​ല​​ത്തോ​​ടു​​ള്ള സം​​ഘ​​ർ​​ഷം, ഏ​​റ്റു​​മു​​ട്ട​​ൽ, അ​​തി​​നോ​​ടു​​ള്ള പി​​ണ​​ക്ക​​ങ്ങ​​ൾ, വ​​ഴ​​ക്കു​​ക​​ൾ, വ്യ​​ത്യ​​സ്​​​ത​​മാ​​യി അ​​തി​​നെ മ​​ന​​സ്സി​ലാ​​ക്കാ​​നു​​ള്ള ശ്ര​​മ​​ങ്ങ​​ൾ. ഇ​​വ​​യാ​​ണ് ര​​ണ്ടാ​​മ​​ത്തെ സാ​​ഹി​​ത്യ അ​​നു​​ഭ​​വം.
ചെ​​ന്നെ​​ത്തി​​യ ഭാ​​ഷ ചി​​ല​​ർ പ​​ഠി​​ക്കാ​​ൻ ശ്ര​​മി​​ക്കു​​ന്നു, ആ ​​ഭാ​​ഷ​​യി​​ലെ കൃ​​തി​​ക​​ൾ മൊ​​ഴി​​മാ​​റ്റാ​​ൻ ശ്ര​​മി​​ക്കു​​ന്നു. അ​​റ​​ബി​​യി​​ൽ​​നി​​ന്നു​​ള്ള ര​​ച​​ന​​ക​​ളു​​ടെ പ​​രി​​ഭാ​​ഷ​​ക​​ൾ ഉ​​ണ്ടാ​​യ​​താ​​യി ന​​മു​​ക്ക​​റി​​യാം. ത​ർ​​ജ​മ ചെ​​യ്ത​​ത് അ​​റ​​ബി​​യി​​ൽനി​​ന്ന​​ല്ല, പ​​ക്ഷേ, അ​​റ​​ബി​​യു​​മാ​​യി ഒ​​ത്തു​​നോ​​ക്കി​​യി​​ട്ടാ​​ണ്. മാ​​തൃ​​ഭൂ​​മി ഇ​​റ​​ക്കി​​യ ഒ​​രു അ​​റ​​ബി ക​​വി​​താ സ​​മാ​​ഹാ​​രം അ​​റ​​ബി​​യി​​ൽ നി​​ന്ന് നേ​​രി​​ട്ട് ചെ​​യ്തി​​ട്ടു​​ള്ള​​താ​​ണ്. ഇ​​തു​​പോ​​ലെ ഡ​​ൽ​​ഹ​​ിയി​​ൽ ചെ​​ന്ന ശേ​​ഷ​​മാ​​ണ് ഒ​​രു​​പാ​​ട് ഹി​​ന്ദി​​ക​​വി​​ത​​ക​​ളു​​ടെ, ഉ​​ർ​ദു ക​​വി​​ത​​ക​​ളു​​ടെ പ​​രി​​ഭാ​​ഷ ഞാ​​ൻ ന​​ട​​ത്തി​​യ​​ത്. അ​​തു​​പോ​​ലെ പോ​​യ​​യി​​ട​​ത്തെ ഭാ​​ഷ​​ പ​​ഠി​​ച്ച് ര​​ച​​ന​​ക​​ൾ ത​െ​ൻ​​റ ഭാ​​ഷ​​യി​​ലേ​​ക്ക് കൊ​​ണ്ടു​​വ​​രു​​ന്നു. ചി​​ല​ത്​ ത​െ​ൻ​റ ഭാ​​ഷ​​യി​​ൽനി​​ന്ന് ആ ​​ഭാ​​ഷ​​യി​​ലേ​​ക്ക് കൊ​​ണ്ടു​​വ​​രു​​ന്നു. ഇ​​ത് നേ​​ര​​ത്തേ പ​​റ​​ഞ്ഞ സ​​മ​​ര​​സ​​പ്പെ​​ടാ​​നു​​ള്ള ശ്ര​​മ​​ത്തിെ​​ൻ​​റ മ​​റ്റൊ​​രു ഭാ​​ഗ​​മാ​​ണ്.
മൂ​​ന്നാ​​മ​​ത്തേ​​ത് സ​​ങ്കു​​ചി​​ത​​മാ​​യ സ്വ​​ത്വാ​​ന്വേ​​ഷ​​ണം. വി​​ദേ​​ശ​​ത്ത് സാം​​സ്​​​കാ​​രി​​ക​​മാ​​യ ഹി​​ന്ദു​​ത്വം ശ​​ക്തി​​പ്പെ​​ടു​​ന്നു. മ​​ത​​സം​​ഘ​​ട​​ന​​ക​​ൾ, സ​​മു​​ദാ​​യ സം​​ഘ​​ട​​ന​​ക​​ൾ, ജാ​​തി​​സം​​ഘ​​ട​​ന​​ക​​ൾ ഒ​​ക്കെ അ​​ന്വേ​​ഷി​​ച്ച് ആ​​ളു​​ക​​ൾ പോ​​കു​​ന്നു. ഇ​​ത് ന​​ട​​ക്കു​​ന്ന​​ത് സ്വ​​ത്വാ​​ന്വേ​​ഷ​​ണം അ​​ങ്ങേ​​യ​​റ്റം സ​​ങ്കു​​ചി​​ത​​മാ​​കു​​ന്ന കാ​​ല​​ത്താ​​ണ്.
നാ​​ല​ാ​മ​താ​​യി നി​​ങ്ങ​​ളു​​ടെ എ​​ഴു​​തു​​ന്ന ​ഭാ​​ഷ​​യെ ചെ​​ന്നെ​​ത്തി നി​​ൽ​​ക്കു​​ന്ന സ്​​​ഥ​​ല​​വും ഭാ​​ഷ​​യും സ്വാ​​ധീ​​നി​​ച്ചു​​വെ​​ന്നുവ​​രാം. എം. ​​ഗോ​​വി​​ന്ദ​​ൻ ജീ​​വി​​ത​​കാ​​ല​​ത്തിെ​​ൻ​​റ ന​​ല്ല പ​​ങ്കും മ​​ദി​​രാ​​ശി​​യി​​ൽ ജീ​​വി​​ച്ച​​യാ​​ളാ​​ണ്. ഗോ​​വി​​ന്ദ​െ​ൻ​​റ ക​​വി​​ത​​ക​​ളി​​ലെ ചി​​ല​ വാ​​ക്കു​​ക​​ൾ വാ​​യി​​ച്ചാ​​ൽ മ​​ന​സ്സി​ലാ​​കി​​ല്ല. അ​​ത്ര​​യ​​ധി​​കം ത​​മി​​ഴു​​മാ​​യി അ​​ടു​​ത്തു​​നി​​ൽ​​ക്കു​​ന്ന ഒ​​രു മ​​ല​​യാ​​ള​​മാ​​ണ് അ​​ദ്ദേ​​ഹ​​ത്തിെ​​ൻ​​റ ക​​വി​​ത​​ക​​ളി​​ലു​​ള്ള​​ത്്. സം​​സ്​​​കൃ​​തം വ​​ള​​രെ കു​​റ​​ഞ്ഞ, ഏ​​താ​​ണ്ട് ത​​മി​​ഴാ​​ണ് എ​​ന്നു തോ​​ന്നി​​ക്കു​​ന്ന മ​​ല​​യാ​​ളം ഗോ​​വി​​ന്ദ​െ​ൻ​​റ ര​​ച​​ന​​ക​​ളി​​ൽ കാ​​ണു​​ന്നു​​ണ്ട്. അ​​ല്ലെ​​ങ്കി​​ൽ സ​​ങ്ക​​ര​​ഭാ​​ഷ. അ​​തി​​ന് ഏ​​റ്റ​​വും ന​​ല്ല ഉ​​ദാ​​ഹ​​ര​​ണ​​മാ​​ണ് പ​​ട്ടാ​​ള​​ക്ക​​ഥ​​ക​​ളി​​ലെ ഭാ​​ഷ. കോ​​വ​ി​ല​െ​​ൻ​​റ​​യോ ന​​ന്ത​​നാ​​രു​​ടെ​​യോ ഏ​​ക​​ല​വ്യ​െ​ൻ​​റ​​യോ പാ​​റ​​പ്പു​​റ​​ത്തി
െ​​ൻ​​റ​​യൊ​ ഒ​ക്കെ പ​​ല നോ​​വ​​ലു​​ക​​ളി​​ലും ഇ​​തു​​ണ്ട്. അ​​വ എ​​ഴു​​ത​​പ്പെ​​ട്ട​​ത് മ​​ല​​യാ​​ള​​ത്തി​​ലാ​​ണ്. എ​​ന്നാ​​ൽ അ​​തി​​ൽ ചി​​ല​​യാ​​ളു​​ക​​ൾ സം​​സാ​​രി​​ക്കു​​ന്ന​​ത് ഹി​​ന്ദു​​സ്​​​ഥാ​​നി​​യാ​​ണ്, ചി​​ല​​യാ​​ളു​​ക​​ൾ മു​​റി ഇം​​ഗ്ലീ​​ഷ് സം​​സാ​​രി​​ക്കു​​ന്നു. ചി​​ല​​യാ​​ളു​​ക​​ൾ ഹി​​ന്ദി​​യു​​ടെ പ്രാ​​ദേ​​ശി​​ക രൂ​​പ​​ങ്ങ​​ളോ ഒ​​ക്കെ സം​​സാ​​രി​​ക്കു​​ന്നു. അ​​ങ്ങ​​നെ സ്​​​ഥാ​​നീ​​യ ഭാ​​ഷ​​യു​​ടെ സ്വാ​​ധീ​​നം ഉ​​ണ്ടാ​​കു​​ന്നു. ക​​മ​​റു​​ദ്ദീ​​ൻ ആ​​മയ​ത്തിെ​​ൻ​​റ ക​​വി​​ത​​ക​​ളി​​ൽ ഒ​​രു​​പാ​​ട് അ​​റ​​ബി വാ​​ക്കു​​ക​​ളു​​ണ്ട്. അ​​തി​​ൽ ചി​​ല​​തൊ​​ക്കെ മ​​ല​​യാ​​ളി​​ക​​ൾ​​ക്ക് മു​​മ്പ് പ​​രി​​ച​​യ​​മു​​ള്ള​​താ​​ണ്. കാ​​ര​​ണം അ​​റ​​ബി​​മ​​ല​​യാ​​ളം കേ​​ര​​ള​​ത്തി​​ലു​​ണ്ട്. അ​​ത​​ല്ലാ​​ത്ത അ​​റ​​ബി പ​​ല​​ഹാ​​ര​​ങ്ങ​​ളു​​ടെ പേ​​ര്, അ​​റ​​ബി വ​​സ്​​​ത്ര​​ങ്ങ​​ളു​​ടെ പേ​​ര് എ​​ല്ലാം ക​​വി​​ത​​യി​​ലു​​ണ്ട്. അ​​ങ്ങ​​നെ​ അ​​റ​​ബി ക​​ല​​ർ​​ന്ന ഒ​​രു സാ​​ഹി​​ത്യം വ​​രു​​ന്നു. അ​​മേ​​രി​​ക്ക​​യി​​ൽ ജീ​​വി​​ക്കു​​ന്ന ജ​​യ​​ൻ കെ.​​സി​​യു​​ടെ ക​​വി​​ത​​ക​​ളി​​ൽ അ​​മേ​​രി​​ക്ക​​ൻ വാ​​മൊ​​ഴി​​ക​​ൾ ചേ​​രു​​ന്നു​​ണ്ട്. പ്ര​​ത്യേ​​കി​​ച്ച് അ​​മേ​​രി​​ക്ക​​യി​​ലെ ക​​റു​​ത്ത​​വ​​ർ​​ഗ​​ക്കാ​​ർ ഉ​​പ​​യോ​​ഗി​​ക്കു​​ന്ന പ്രാ​​ദേ​​ശി​​ക പ്ര​​യോ​​ഗ​​ങ്ങ​​ൾ അ​​തേപ​​ടി ത​​ന്നെ മ​​ല​​യാ​​ള ലി​​പി​​യി​​ൽപോ​​ലു​​മ​​ല്ലാ​​തെ ഉ​​ൾ​​പ്പെ​​ടു​​ത്തു​​ന്നു. ഇ​​തു​​ര​​ണ്ടും പെ​​െ​ട്ട​​ന്ന് എെ​​ൻ​​റ മ​​ന​സ്സി​ൽ വ​​ന്ന ര​​ണ്ട് ഉ​​ദാ​​ഹ​​ര​​ണ​​ങ്ങ​​ളാ​​ണ്.
അ​​ഞ്ചാ​​മ​​ത് ചി​​ല​​യാ​​ളു​​ക​ളു​ടെ കാ​​ര്യ​​ത്തി​​ൽ പ്ര​​ദേ​​ശംത​​ന്നെ ഇ​​ല്ലാ​​താ​​വു​​ന്നു. അ​​ല്ലെ​​ങ്കി​​ൽ പ്ര​​ദേ​​ശം അ​​പ്ര​​ധാ​​ന​​മാ​​കു​​ന്നു. അ​​തി​​ന് ഏ​​റ്റ​​വും ന​​ല്ല ഉ​​ദാ​​ഹ​​ര​​ണ​​മാ​​യി തോ​​ന്നു​​ന്ന​​ത് ആ​​ന​​ന്ദി​​നെ​​യാ​​ണ്. ആ​​ന​​ന്ദിെ​​ൻ​​റ കൃ​​തി​​ക​​ളി​​ൽ കേ​​ര​​ള​​മി​​ല്ല. ‘മ​​രു​​ഭൂ​​മി​​ക​​ൾ ഉ​​ണ്ടാ​​കു​​ന്ന​​ത്’, ‘ആ​​ൾ​​ക്കൂ​​ട്ടം’, ‘ഗോ​​വ​​ർ​​ധ​െ​ൻ​​റ യാ​​ത്ര​​ക​​ൾ’ തു​​ട​​ങ്ങി​​യ നോ​​വ​​ലു​​ക​​ളെ​​ല്ലാം ന​​ട​​ക്കു​​ന്ന​​ത് ബോം​​ബെ​​യി​​ലാ​​ണെ​​ന്ന് തോ​​ന്നും. പ​​ക്ഷേ, അ​​ദ്ദേ​​ഹം സ​​ങ്ക​​ൽ​​പി​​ക്കു​​ന്ന​​ത് ഒ​​രി​​ട​​വു​​മ​​ല്ല. സ്​​​ഥ​​ല​​ത്തി
െ​​ൻ​​റ പ്ര​​ത്യേ​​ക​​മാ​​യ സൂ​​ച​​ന​​ക​​ൾ ഒ​​ന്നു​​മു​​ണ്ടാ​​വി​​ല്ല. പ​​ല എ​​ഴു​​ത്തു​​കാ​​രും ബോം​​ബെ​​യി​​ലും മ​​റ്റും ജീ​​വി​​ച്ച് അ​​തി​​നെ​​പ്പ​​റ്റി എ​​ഴു​​തി​​യി​​ട്ടു​​ള്ള​​തി​​നാ​​ൽ ന​​മ്മ​​ൾ ആ​​ദ്യ​​മാ​​യി​​ട്ട​​ല്ല ആ ​​ന​​ഗ​​ര​​ങ്ങ​​ളി​​ൽ പോ​​കു​​ന്ന​​ത്. ന​​മു​​ക്ക് പ​​രി​​ച​​യ​​മു​​ള്ള ഒ​​രി​​ട​​ത്തേ​​ക്ക് പോ​​കു​​ന്ന​​പോ​​ലെ തോ​​ന്നും. പ​​ല എ​​ഴു​​ത്തു​​കാ​​രും ര​​ച​​ന​​ക​​ളി​​ൽ കൃ​​ത്യ​​മാ​​യ സ്​​​ഥ​​ല​​ബോ​​ധം ന​​ൽ​​കും. പ​​ക്ഷേ, ആ​​ന​​ന്ദ് ചെ​​യ്യു​​ന്ന​​ത് സ്​​​ഥ​​ല​​ത്തെ ഇ​​ല്ലാ​​താ​​ക്കു​​ക​​യാ​​ണ്. സാ​​ങ്ക​​ൽ​​പി​​ക ഇ​​ട​​ത്ത് ന​​ട​​ക്കു​​ന്ന നാ​​ട​​ക​​മാ​​ണ് ‘മ​​രു​​ഭൂ​​മി’​​ക​​ളി​​ലേ​​ത്. അ​​തൊ​​രു സ്​​​ഥ​​ല​​വു​​മ​​ല്ല. അ​​ധി​​കാ​​ര​​വും അ​​തിെ​​ൻ​​റ ഇ​​ര​​ക​​ളും ത​​മ്മി​​ൽ ഏ​​റ്റു​​മു​​ട്ടു​​ന്ന പ്ര​​ത്യേ​​ക ഇ​​ടം അ​​ദ്ദേ​​ഹം നോ​​വ​​ലി​​ൽ സൃ​​ഷ്​​​ടി​​ക്കു​​ന്നു. ആ​ന​​ന്ദ് എ​​ൻ​ജി​​നീ​​യ​​റി​​ങ് പ​​ഠി​​ച്ച​​ശേ​​ഷം കേ​​ര​​ള​​ത്തി​​ന് പു​​റ​​ത്ത് ജീ​​വി​​ച്ച​​യാ​​ളാ​​ണ്. കു​​റെ​​ക്കാ​​ലം ബം​​ഗാ​​ളി​​ൽ, അ​​തി​​ന് ശേ​​ഷം ഡ​​ൽ​​ഹി​​യി​​ൽ ജീ​​വി​​ച്ചു. ഒ​​രു സ്​​​ഥ​​ല​​ത്തും അ​​ദ്ദേ​​ഹ​​മി​​ല്ല. കേ​​ര​​ള​​ത്തി​​ൽത​​ന്നെ വ​​ന്നാ​​ൽ പെ​​ട്ടെ​​ന്ന് മ​​ട​​ങ്ങും.​ എ​​നി​​ക്ക് ത​​ന്നെ അ​​നു​​ഭ​​വ​​മു​​ള്ള​​താ​​ണ്. ‘‘എ​​നി​​ക്ക് കേ​​ര​​ള​​ത്തി​​ൽ ശ​​രി​​യാ​​വു​​ന്നി​​ല്ല, സ്വ​​യം മ​​ല​​യാ​​ളി​​യാ​​യി സ്വ​​യം ക​​ണ്ടെ​​ത്താ​​നാ​​വി​​ല്ലെ​​’’ന്ന്​ അ​​ദ്ദേ​​ഹം പ​​റ​​യും.
വി​​ജ​​യ​െ​ൻ​​റ ‘ധ​​ർ​​മ​​പു​​രാ​​ണം’ എ​​ന്ന നോ​​വ​​ലെ​​ടു​​ക്കാം. അ​​ല്ലെ​​ങ്കി​​ൽ ‘പ്ര​​വാ​​ച​​ക​െ​ൻ​​റ വ​​ഴി,’ ‘ഗു​​രു​​സാ​​ഗ​​രം’ തു​​ട​​ങ്ങി​​യ കൃ​​തി​​ക​​ൾ. ഒ​​ന്നു​​കി​​ൽ ഇ​​തി​​ൽ സ്​​​ഥ​​ല​​മി​​ല്ലാ​​താ​​വു​​ക​​യോ, അ​​ല്ലെ​​ങ്കി​​ൽ ‘പ്ര​​വാ​​ച​​ക​െ​​ൻ​​റ വ​​ഴി’​​യി​​ലെ​​പ്പോ​​ലെ ലോ​​കം മു​​ഴു​​വ​​ൻ ഇ​​ട​​മാ​​കു​​ക​​യോ ചെ​​യ്യു​​ന്നു. ജ​​ർ​​മനി മു​​ത​​ൽ ഇ​​ന്ത്യ​​വ​​രെ​​യു​​ള്ള ഒ​​രു​​പാ​​ട് സ്​​​ഥ​​ല​​ങ്ങ​​ൾ അ​​തി​​ൽ വ​​രു​​ന്നു.​ ഒ​​രു സ്​​​ഥ​​ല​​മ​​ല്ലാ​​തെ പ​​ല സ്​​​ഥ​​ല​​ങ്ങ​​ൾ കൃ​​തി​​ക​​ളി​​ൽ പ്ര​​ത്യ​​ക്ഷ​​പ്പെ​​ടു​​ന്ന ഒ​​രു രീ​​തി.​ അ​​തു​​പോ​​ലെ മാ​​ധ​​വി​​ക്കു​​ട്ടി​​യു​​ടെ ക​​വി​​ത​​ക​​ൾ, സ​​ക്ക​​റി​​യ​​യു​​ടെ ക​​ഥ​​ക​​ൾ. സ​​ക്ക​​റി​​യ​​യു​​ടെ ‘ഒ​​രി​​ട​​ത്ത്’ പോ​​ലു​​ള്ള ക​​ഥ​​ക​​ളി​​ൽ സാ​​ങ്ക​​ൽ​​പി​​ക​​മാ​​യ ഒ​​രു സ്​​​ഥ​​ല​​മാ​​ണ്. കൃ​​ത്യ​​മാ​​യ ഇ​​ടം പ​​റ​​യു​​ന്നി​​ല്ല. ഇ​​ത് മാ​​ധ​​വി​​ക്കു​​ട്ടി​​യു​​ടെ ക​​ഥ​​ക​​ളി​​ലും കാ​​ണാം. അ​​വ​​ർ മി​​ക്ക ക​​ഥ​​ക​​ളും എ​​ഴു​​തി​​യി​​ട്ടു​​ള്ള​​ത് ബോം​​ബെ​​യി​​ലും ക​​ൽ​​ക്ക​​ത്ത​​യി​​ലും ​െവ​​ച്ചാ​​ണ്. ‘പ​​ക്ഷി​​യു​​ടെ മ​​ണം’​ പോ​​ലു​​ള്ള പ​​ല ക​​ഥ​​ക​​ളി​​ലും കൃ​​ത്യ​​മാ​​യ സ്​​​ഥ​​ല​​മി​​ല്ല. സ്​​​ഥ​​ലം മാ​​ഞ്ഞു​​പോ​​കു​​ന്നു. അ​​ല്ലെ​​ങ്കി​​ൽ പ​​ല സ്​​​ഥ​​ല​​ങ്ങ​​ൾ ചേ​​ർ​​ന്നി​​ട്ട് സ്​​​ഥ​​ല​​മ​​ല്ലാ​​താ​​കു​​ന്നു. നേ​​ര​​ത്തേ ഭാ​​ഷ​​ക്ക് സം​​ഭ​​വി​​ക്കു​​ന്ന കാ​​ര്യം പ​​റ​​ഞ്ഞ​​പോ​​ലെ സ്​​​ഥ​​ല​​ത്തി​​ന് വ​​രു​​ന്ന മാ​​റ്റ​​മാ​​ണ് ഞാ​​ൻ പ​​റ​​യു​​ന്ന​​ത്.
ഈ ​​സം​​സാ​​ര​​ത്തി​​ൽ കു​​റെ പേ​​രു​​ക​​ൾ ഞാ​​ൻ വി​​ട്ടു​​പോ​​യി​​ട്ടു​​ണ്ടാ​​വാം. അ​​തി​​ൽ ക്ഷ​​മി​​ക്ക​​ണം. എ​​ന്താ​​ണ് പ്ര​​വാ​​സം പൊ​​തു​​വി​​ൽ ന​​ൽ​​കി​​യ​​ത് എ​​ന്ന ഭാ​​ഗ​​ത്തേ​​ക്ക് ക​​ട​​ക്ക​​ട്ടെ. ന​​മു​​ക്ക് പ്ര​​വാ​​സം പ്ര​​ത്യേ​​ക സാ​​ഹി​​ത്യ​​വി​​ഭാ​​ഗ​​ങ്ങ​​ൾ, ഗ​ു​ണ​​ങ്ങ​​ൾ ന​​ൽ​​കി. ഞാ​​ൻ പ​​ല ഭാ​​ഷ​​ക്കാ​​രോ​​ടും ചോ​​ദി​​ച്ചി​​ട്ടു​​ണ്ട്, നി​​ങ്ങ​​ളു​​ടെ ഭാ​​ഷ​​യി​​ൽ പ​​ട്ടാ​​ള​​ക​​ഥ എ​​ന്നൊ​​ന്നു​​ണ്ടോ? ഇ​​ല്ല. ഇ​​ന്ത്യ​​യി​​ൽ പ​​ഞ്ചാ​​ബി​​ൽ നി​​ന്നൊ​​ക്ക​​യാ​​ണ് ധാ​​രാ​​ളം പ​​ട്ടാ​​ള​​ക്കാ​​ർ ഉ​​ള്ള​​ത്. എ​​ന്നാ​​ൽ അ​​വ​​രാ​​രും പ​​ട്ടാ​​ള​​ക്ക​​ഥ എ​​ന്നൊ​​രു സാ​​ഹി​​ത്യ രൂ​​പം സൃ​​ഷ്​​​ടി​​ച്ചി​​ട്ടി​​ല്ല. പ​​ക്ഷേ ന​​മു​​ക്ക് പ​​ട്ടാ​​ള​​ക്ക​​ഥ​​യു​​ണ്ട്. അ​​ത് നേ​​ര​​ത്തേ സൂ​​ചി​​പ്പി​​ച്ച​​തു​​പോ​​ലെ ന​​ന്ത​​നാ​​രു​​ടെ​​യും കോ​​വി​​ല​െ​ൻ​​റ​​യും ഏ​​ക​ല​വ്യ​​െ​ൻ​​റ​​യും ഒ​​ക്കെ ര​​ച​​ന​​ക​​ളി​​ലു​​ണ്ട്. പ്ര​​വാ​​സം ന​​മു​​ക്ക് ന​​ൽ​​കി​​യ സം​​ഭാ​​വ​​ന​​യാ​​ണ് പ​​ട്ടാ​​ള​​ക്ക​​ഥ​​ക​​ൾ എ​​ന്ന രൂ​​പം.
മ​​റ്റൊ​​ന്ന് ന​​മ്മു​​ടെ അ​​നു​​ഭ​​വ​​ത്തി​​ന് ഒ​​രു വി​​സ്​​​താ​​രം ന​​ൽ​​കി. കേ​​ര​​ള​​ത്തി​​ൽ മാ​​ത്രം ഒ​​തു​​ങ്ങി​​നി​​ന്നി​​രു​​ന്ന അ​​നു​​ഭ​​വ​​ങ്ങ​​ളെ കേ​​ര​​ള​​ത്തി​​ന് പു​​റ​​ത്തേ​​ക്ക് ന​​യി​​ച്ചു. ന​​മ്മു​​ടെ പ​​ല ക​​ഥ​​ക​​ളി​​ലും നോ​​വ​​ലു​​ക​​ളി​​ലും സം​​ഭ​​വ​​ങ്ങ​​ൾ ന​​ട​​ക്കു​​ന്ന​​ത് കേ​​ര​​ള​​ത്തി​​ല​​ല്ല. അ​​ത് ബോം​​ബെ​​യാ​​കാം, ഡ​​ൽ​​ഹി​​യാ​​കാം, അ​​ല്ലെ​​ങ്കി​​ൽ മ​​ല​​യാ​​ളി എ​​ത്ത​​പ്പെ​​ട്ട ഏ​​ത് നാ​​ടു​​മാ​​കാം. കെ.​​ആ​ർ.​ മീ​​ര​​യു​​ടെ ‘ആ​​ര​​ാച്ചാ​​ർ’ എ​​ന്ന നോ​​വ​​ലി​​ൽ ഉ​​ള്ള​​ത് എ​​ല്ലാംത​​ന്നെ ബം​​ഗാ​​ളു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട സ്​​​ഥ​​ല​​ങ്ങ​​ളാ​​ണ്. ഒ​​രു പ​​ഞ്ചാ​​ബി എ​​ഴു​​തു​​ന്ന ക​​ഥ പ​​ഞ്ചാ​​ബി​െ​ൻ​റ ക​​ഥ​​യാ​​ണ്. പ​​ഞ്ചാ​​ബി​​ലാ​​ണ് എ​​ല്ലാം സം​​ഭ​​വി​​ക്കു​​ന്ന​​ത്. മ​​ല​​യാ​​ളി​​യു​​ടെ ക​​ഥ​​ക​​ളി​​ലാ​​ണ് ഏ​​റ്റ​​വു​​മ​​ധി​​കം മ​​റ്റ് സ്​​​ഥ​​ല​​ങ്ങ​​ൾ കൂ​​ടു​​ത​​ലാ​​യി വ​​രു​​ന്ന​​ത്. യാ​​ത്രാ​​വി​​വ​​ര​​ണ​​ങ്ങ​​ൾ ഇ​​തിെ​​ൻ​​റ തു​​ട​​ർ​​ച്ച​​യാ​​ണ്. ബാ​​ബു​​ ഭ​​ര​​ദ്വാ​​ജിെ​​ൻ​​റ​​ അടക്കമുള്ള സാം​​സ്​​​കാ​​രി​​ക ^യാ​​ത്രാ​​വി​​വ​​ര​​ണ​​ങ്ങ​​ൾ വ​​രു​​ന്നു. യാ​​ത്രാ​​വി​​വ​​ര​​ണം എ​​ന്ന വി​​ഭാ​​ഗ​​ത്തി​​ലേ​​ക്ക് ഞാ​​ൻ ക​​ട​​ക്കു​​ന്നി​​ല്ല. യാ​​ത്രാ​​വി​​വ​​ര​​ണ​​ങ്ങ​​ളി​​ല​​ല്ലാ​​തെത​​ന്നെ ക​​ഥ​​ക​​ളി​​ലെ​​ല്ലാം അ​​നു​​ഭ​​വ​​ങ്ങ​​ൾ വി​​സ്​​​തൃ​​ത​​മാ​​ക്കു​​ന്നു. അ​​താ​​ണ് പ്ര​​വാ​​സം സ​​ഹാ​​യി​​ച്ച മ​​റ്റൊ​​ന്ന്.
മൂ​​ന്നാ​​മ​​ത് സ്​​​ത്രീ സ്വാ​​ത​​ന്ത്ര്യ​​ത്തെ​​ക്കു​​റി​​ച്ച ആ​​ദ്യ​​ത്തെ ചി​​ല വി​​ചാ​​ര​​ങ്ങ​​ൾ ആ​​ധു​​നി​​ക സാ​​ഹി​​ത്യ​​ത്തി​​ൽ പ്ര​​ത്യ​​ക്ഷ​​പ്പെ​​ടു​​ന്നു. 1920ക​​ളി​​ലും 1930ക​​ളി​​ലും ഒ​​രു പാ​​ട് സ്​​​ത്രീ മാ​​ഗ​​സി​​നു​​ക​​ൾ ഉ​​ണ്ടാ​​യി​​ട്ടു​​ണ്ട്. മ​​ഹി​​ളാ​​ര​​ത്നം തു​​ട​​ങ്ങി ഒ​​രു​​പാ​​ട് പേ​​രി​​ലു​​ള്ള സ്​​​ത്രീ​​മാ​​സി​​ക​​ക​​ൾ.​ തൃ​​ശൂ​ർ അ​​പ്പ​​ൻ ത​​മ്പു​​രാ​​ൻ ലൈ​​ബ്ര​​റ​ി​യി​​ൽ പോ​​യാ​​ൽ ന​​മു​​ക്ക്​ അ​​ത്ത​​രം മാ​​സി​​ക​​ക​​ൾ കാ​​ണാം. ആ​​ധു​​നി​​ക​​കാ​​ല​​ത്ത് ഫെ​​മി​​നി​​സം എ​​ന്ന പ്ര​​സ്​​​ഥാ​​ന​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് സ്വാ​​ത​​ന്ത്ര്യ സ​​ങ്ക​​ൽ​​പം വ​​രു​​ന്ന​​ത് പ​​ല​​പ്പോ​​ഴും കേ​​ര​​ള​​ത്തി​​ന് പു​​റ​​ത്ത് ജീ​​വി​​ച്ച​​വ​​രി​​ൽനി​​ന്നാ​​ണ്. അ​​തി​​ന് ഏ​​റ്റ​​വും ന​​ല്ല ഉ​​ദാ​​ഹ​​ര​​ണം മാ​​ധ​​വി​​ക്കു​​ട്ടി​​യാ​​ണ്. ബോം​​ബെ​​യി​​ലും ക​​ൽ​​ക്ക​​ത്ത​​യി​​ലും ജീ​​വി​​ച്ച​​തു​​കൊ​​ണ്ട് മാ​​ധ​​വി​​ക്കു​​ട്ടി ആ ​​നാ​​ഗ​​രി​​ക ജീ​​വി​​ത പ​​ശ്ചാ​​ത്ത​​ലം, സ്വാ​​ത​​ന്ത്ര്യ​​ബോ​​ധം അ​​വ​​രു​​ടെ എ​​ഴു​​ത്തി​​ലേ​​ക്ക് കൊ​​ണ്ടു​​വ​​ന്നു. മാ​​ന​​സി​​യു​​ടെ​​യും മാ​​ധ​​വി​​ക്കു​​ട്ടി​​യു​​ടെ​​യും ക​​ഥ​​ക​​ളി​​ലാ​​ണ് സ്വ​​ത​​ന്ത്ര​​യാ​​യ സ്​​​ത്രീ​​യെ​​പ്പ​​റ്റി​​യു​​ള്ള ശ​​ക്ത​​മാ​​യ സ​​ങ്ക​​ൽ​​പം നാം ​​ആ​​ദ്യം അ​​നു​​ഭ​​വി​​ക്കു​​ന്ന​​ത്. സ്വ​​ത​​ന്ത്ര​​സ്​​​ത്രീ​​യെ​​പ്പ​​റ്റി​​യു​​ള്ള സ​​ങ്ക​​ൽ​​പം സ്വ​​രൂ​​പി​​ക്കു​​ന്ന​​തി​​ൽ പ്ര​​വാ​​സം വ​​ലി​​യ പ​​ങ്കു​​വ​​ഹി​​ക്കു​​ന്നു. സാ​​റാ ​​ജോ​​സ​​ഫ്, േഗ്ര​​സി, ച​​ന്ദ്ര​​മ​​തി, സി​​താ​​ര തു​​ട​​ങ്ങി​​യ ഒ​​രു​​പാ​​ട് പേ​​രി​​ലൂ​​ടെ ഈ ​​സ​​ങ്ക​​ൽ​​പം പ​​ല​​ത​​ര​​ത്തി​​ൽ വി​​ക​​സി​​പ്പി​​ക്കു​​ന്നു.
നാ​​ലാ​​മ​​ത് ആ​​ധു​​നി​​ക ക​​ഥ എ​​ന്ന സ​​ങ്ക​​ൽ​​പം കേ​​ര​​ള​​ത്തി​​ന് ത​​ന്ന​​ത് പു​​റ​​ത്ത് ജീ​​വി​​ക്കു​​ന്ന എ​​ഴു​​ത്തു​​കാ​​രാ​​ണ്. അ​​ത് പ​​ല​​രും പ​​റ​​യാ​​റി​​ല്ല. പ്ര​​ത്യേ​​കി​​ച്ച് ഡ​​ൽ​​ഹി​​യി​​ലും ബോം​​ബെ​​യി​​ലും ഒ​​ക്കെ ജീ​​വി​​ച്ച​​യാ​​ളു​​ക​​ൾ. ഒ.​​വി.​ വി​​ജ​​യ​​ൻ, വി.​​കെ.​​എ​​ൻ, ആ​​ന​​ന്ദ്, മു​​കു​​ന്ദ​​ൻ, കാ​​ക്ക​​നാ​​ട​​ൻ, സ​​ക്ക​​റി​​യ, മാ​​ധ​​വി​​ക്കു​​ട്ടി, പു​​ന​​ത്തി​​ൽ കു​​ഞ്ഞ​​ബ്​​ദു​ള്ള, കൊ​​ച്ചു​​ബാ​​വ, എ​​ൻ.​​എ​​സ്.​ മാ​​ധ​​വ​​ൻ, സേ​​തു, ബാ​​ബു​​ ഭ​​ര​​ദ്വാ​​ജ്, ബെ​​ന്യാ​​മി​​ൻ, ദി​​വ​ാ​ക​ര​​ൻ ഇ​​ങ്ങ​​നെ ആ​​ധു​​നി​​ക​​ത​​യു​​ടെ പ​​ല ഘ​​ട്ട​​ങ്ങ​​ളു​​മാ​​യി ബ​​ന്ധ​​പ്പെ​​ടു​​ത്തി പ​​റ​​യു​​ന്ന ഈ ​ആ​​ളു​​ക​​ളൊ​​ക്കെ കേ​​ര​​ള​​ത്തി​​ന് പു​​റ​​ത്ത് ജീ​​വി​​ച്ച​​വ​​രാ​​ണ്. ന​​ഗ​​രാ​​നു​​ഭ​​വം ഏ​​റ്റ​​വും തീ​​ക്ഷ്മ​​ണ​​മാ​​യി അ​​നു​​ഭ​​വി​​ച്ച​​വ​​രാ​​ണ് അ​​വ​​ർ. ന​​ഗ​​രാ​​നു​​ഭ​​വം ഉ​​ണ്ടാ​​ക്കു​​ന്ന ഏ​​കാ​​ന്ത​​ത, അ​​ന്യ​​താ​​ബോ​​ധം, അ​​യു​​ക്തി​​ക​​ത, അ​​സ്​​​തി​​ത്വ​​വി​​ഷാ​​ദം, ക​​റു​​ത്ത​​ന​​ർ​​മ​​ബോ​​ധം എ​​ന്നി​​വ ഏ​​റ്റ​​വും തീ​​ക്ഷ്ണ​​മാ​​യി അ​​നു​​ഭ​​വി​​ച്ച​​യാ​​ളു​​ക​​ൾ എ​​ന്ന നി​​ല​​യി​​ലാ​​യി​​രി​​ക്ക​​ണം അ​​വ​​രു​​ടെ ക​​ഥ​​ക​​ൾ ആ​​ധു​​നി​​ക ക​​ഥ​​യാ​​യി​​ട്ട് മാ​​റി​​യ​​ത്. അ​​തു​​പോ​​ലെ ച​​രി​​ത്രം ഐ​​തി​ഹ്യ​​മാ​​യി മാ​​റു​​ന്നു. വി​​ജ​​യ​െ​ൻ​​റ ‘ത​​ല​​മു​​റ​​ക​​ൾ’, മു​​കു​​ന്ദ​െ​ൻ​​റ ‘മ​​യ്യ​​ഴി​​പ്പു​​ഴ​​യു​​ടെ തീ​​ര​​ങ്ങ​​ളി​​ൽ’ ഒ​​ക്കെ അ​​ങ്ങ​​നെ സം​​ഭ​​വി​​ക്കു​​ന്നു. ഇ​​ത് ക​​വി​​ത​​യി​​ലും വേ​​റൊ​​രു രൂ​​പ​​ത്തി​​ൽ വ​​രു​​ന്നു. ചെ​​റി​​യാ​​ൻ കെ. ​​ചെ​​റി​​യാെ​​ൻ​​റ ‘ജീ​​വി​​തം എ​​ന്ന ബോ​​റ്’, എം.​​എ​​ൻ. പാ​​ലൂ​​രിെൻ​​റ ‘വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ൽ ഒ​​രു ക​​വി ’ തു​​ട​​ങ്ങി​​യ ക​​വി​​ത​​ക​​ൾ വ്യ​​വ​​സ്​​​ഥ​​യി​​ല​ു​ള്ള അവി​​ശ്വാ​​സം, സ്വ​​പ്ന​​ലോ​​ക​​ങ്ങ​​ൾ നി​​ർ​​മി​​ക്കാ​​നു​​ള്ള ശ്ര​​മം എ​​ന്നി​​ങ്ങ​​നെ​​യു​​ള്ള രീ​​തി​​ക​​ളി​​ലാ​​ണ് പ​​ല​​പ്പോ​​ഴും പ്ര​​വാ​​സ അ​​നു​​ഭ​​വ​​ത്തോ​​ട് പെ​​രു​​മാ​​റു​​ന്ന​​ത്.
അ​​ഞ്ചാ​​മ​​താ​​യി നേ​​ര​​ത്തേ സൂ​​ചി​​പ്പി​​ച്ച​​തു​​പോ​​ലെ പു​​തി​​യ ഭാ​​ഷ​​വ​​രു​​ന്നു. ഈ ​​സ​​ങ്കീ​​ർ​​ണ ലോ​​ക​​ത്തെ ആ​​വി​​ഷ്ക​​രി​​ക്കാ​​ൻ അ​​നേ​​കം ത​​ല​​ങ്ങ​​ളു​​ള്ള ഭാ​​ഷ ആ​​വ​​ശ്യ​​മാ​​യി വ​​രു​​ന്നു. ആ ​​ത​​ര​​ത്തി​​ലു​​ള്ള ഭാ​​ഷ സൃ​​ഷ്​​​ടി​​ക്കാ​​നു​​ള്ള ശ്ര​​മം ന​​ട​​ക്കു​​ന്നു. എ​​ൻ.​​ടി.​ ബാ​ല​ച​ന്ദ്ര​െ​ൻ​റ, സി​​താ​​ര​​യു​​ടെ ക​​ഥ​​ക​​ൾ ഇ​​വ​​യി​​ലൊ​​ക്കെ പു​​തി​​യ​​ഭാ​​ഷ​​ക്ക് വേ​​ണ്ടി​​യു​​ള്ള അ​​ന്വേ​​ഷ​​ണം കൂ​​ടി​​യു​​ണ്ട്. ഭാ​​ഷ ന​​ഷ്​​​ട​​പ്പെ​​ടു​​ക​​യും പു​​തി​​യ ഭാ​​ഷ നേ​​ടു​​ക​​യും ചെ​​യ്യാ​​നു​​ള്ള ശ്ര​​മ​​ങ്ങ​​ളു​​ടെ സൂ​​ച​​ന​​ക​​ൾ കൊ​​ച്ചു​​ബാ​​വ​​യു​​ടെ​​യോ ക​​രു​​ണാ​​ക​​ര​െ​ൻ​​റ​​യോ മേ​​തി​​ൽ രാ​​ധാ​​കൃ​ഷ്​​ണ​െ​ൻ​റ​​യോ ക​​ഥ​​ക​​ളി​​ലു​​ണ്ട്. ന​​ഷ്​​ട​പ്പെ​ട്ട മ​​ല​​യാ​​ള​​ഭാ​​ഷ​​യു​​ടേ​​തി​​ൽനി​​ന്ന് വ്യ​​ത്യ​​സ്​​​ത​​മാ​​യ മ​​ല​​യാ​​ള ഭാ​​ഷ സൃ​​ഷ്​​​ടി​​ക്കാ​​നു​​ള്ള ശ്ര​​മം. അ​​ത്ത​​ര​​ത്തി​​ൽ ഭാ​​ഷ​​ക്ക് പു​​തി​​യ ത​​ലം പ്ര​​വാ​​സ​​സാ​​ഹി​​ത്യം ന​​ൽ​​കു​​ന്നു​​ണ്ട്.
അ​​തു​​പോ​​ലെ ഒ​​രു​പാ​​ട് പ്ര​​സി​​ദ്ധീ​​ക​​ര​​ണ​​ങ്ങ​​ൾ പ്ര​​വാ​​സ​​നാ​​ടു​​ക​​ളി​​ൽനി​​ന്നു​​ണ്ടാ​​കു​​ന്നു. മു​​മ്പ് ‘ഗ​​ൾ​​ഫ് നാ​​ദം’, ‘ഗ​​ൾ​​ഫ്​ വോ​​യ്​​സ്​’ പോ​​ലു​​ള്ള ഒ​​രു​​പാ​​ട് മാ​​സി​​ക​​ക​​ളു​​ണ്ടാ​​യി​​രു​​ന്നു. അ​​ല്ലെ​​ങ്കി​​ൽ ബോം​​ബെ​​യി​​ൽ​​നി​​ന്ന് ‘വി​​ശാ​​ല​​ കേ​​ര​​ളം’, മ​​ദ്രാ​​സി​​ൽ നി​​ന്ന് ‘ജ​​യ​​ കേ​​ര​​ളം’ തു​​ട​​ങ്ങി​​യ​​വ ഒ​​രു കാ​​ല​​ത്ത് മ​​ല​​യാ​​ളി​​യു​​ടെ സാ​​ഹി​​ത്യ​​ബോ​​ധ​​ത്തെ ഒ​​രു​​പാ​​ട് സ്വാ​​ധീ​​നി​​ച്ചി​​ട്ടു​​ണ്ട്. ഉ​​റൂ​​ബിെ​​ൻ​​റ ആ​​ദ്യ​​ക​​ഥ​​ക​​ൾ പ​​ല​​തും വ​​രു​​ന്ന​​ത് ‘വി​​ശാ​​ല​​ കേ​​ര​​ള’​​ത്തി​​ലാ​​ണ്. മാ​​സി​​കാ പ്ര​​സി​​ദ്ധീ​​ക​​ര​​ണ​​ങ്ങ​​ളി​​ലൂ​​ടെ സാ​​ഹി​​ത്യ​​ത്തെ സ്വാ​​ധീ​​നി​​ക്കാ​​നു​​ള്ള ശ്ര​​മ​​വും പ്ര​​വാ​​സം ന​​ട​​ത്തു​​ന്നു. ചു​​രു​​ക്കി​പ്പ​റ​​ഞ്ഞാ​​ൽ പ്ര​​വാ​​സ​​ത്വ​​ത്തി​​ന് സാം​​സ്​​​കാ​​രി​​ക​​മാ​​യ, ഭാ​​ഷാ​​പ​​ര​​മാ​​യ, സൗ​​ന്ദ​​ര്യ​​ശാ​​സ്​​​ത്ര​​പ​​ര​​മാ​​യ, അ​​നു​​ഭ​​വ​​പ​​ര​​മാ​​യ വ​​ലി​​യ പ്രാ​​ധാ​​ന്യ​​മു​​ണ്ട്.
ഞാ​​ൻ ഈ ​​സം​​സാ​​ര​​ത്തെ മ​​ല​​യാ​​ള​​ത്തി​​ലേ​​ക്ക് ഒ​​തു​​ക്കി​​യ​​താ​​ണ്. ലോ​​ക സാ​​ഹി​​ത്യ​​ത്തി​​ലെത​​ന്നെ പ​​ല വ​​ലി​​യ എ​​ഴു​​ത്തു​​കാ​​രെ​​യും സൃ​​ഷ്​​​ടി​​ച്ചി​​ട്ടു​​ള്ള​​ത് പ്ര​​വാ​​സ​​മാ​​ണ്. ജോ​​സ​​ഫ് കോ​​ൺ​​റാ​​ഡി​​നെ​​പ്പോ​​ലെ പോ​​ള​​ണ്ടി​​ൽനി​​ന്ന് വ​​ന്ന് ഇം​​ഗ്ലീ​​ഷി​​ൽ വ​​ലി​​യ എ​​ഴു​​ത്തു​​കാ​​രാ​​യി​​മാ​​റി​​യ ആ​​ളു​​ക​​ളു​​ണ്ട്. എ​​നി​​ക്ക് പ​​രി​​ച​​യ​​മു​​ള്ള വ​​ലി​​യ എ​​ഴു​​ത്തു​​കാ​​ര​​നാ​​ണ് കാ​​ദ​​ർ അ​​ബ്​​ദു​ല്ല. അ​​ദ്ദേ​​ഹം ഡ​​ച്ച് ഫി​​ക്​​ഷ​​ൻ എ​​ഴു​​ത്തു​​കാ​​ര​​നാ​​ണ്. ഇ​​റാ​​നി​​ൽനി​​ന്ന് നെ​​ത​​ർ​​ല​​ൻ​​ഡ്സി​​ൽ അ​​ഭ​​യം തേ​​ടി​​യ എ​​ഴു​​ത്തു​​കാ​​ര​​നാ​​ണ് അ​​ദ്ദേ​​ഹം. ക​​മ്യൂ​​ണി​​സ്​​​റ്റു​​കാ​​ര​​നാ​​യി​​രു​​ന്നു കാ​​ദ​​ർ അ​​ബ്​​ദു​ല്ല.​ അ​​തി​​നാ​​ൽ ഖു​​മൈ​​നി​​യു​​ടെ കാ​​ല​​ത്ത് ഇ​​റാ​​നി​​ൽ ജീ​​വി​​ക്കു​​ക ബു​​ദ്ധി​​മു​​ട്ടാ​​യി. ‘മൈ ​​ഫാ​​ദേ​​ഴ്സ്​ നോ​​ട്ട്ബു​​ക്ക്’ എ​​ന്ന​​താ​​ണ് അ​​ദ്ദേ​​ഹ​​ത്തിെ​​ൻ​​റ അ​​തി​​പ്ര​​ശ​​സ്​​​ത​​മാ​​യ കൃ​​തി. ആ ​​നോ​​വ​​ലി​​ലൂ​​ടെ അ​​തി​​മ​​നോ​​ഹ​​ര​​വും കാ​​വ്യാ​​ത്മ​​ക​​വു​​മാ​​യി ഇ​​റാ
െ​​ൻ​​റ ച​​രി​​ത്രം അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞി​​രി​​ക്കു​​ക​​യാ​​ണ്. ച​​രി​​ത്ര​​മാ​​ണെ​​ന്നുപോ​​ലും തോ​​ന്നു​​ക​​യി​​ല്ല. ഉൗ​മ​​യാ​​യ കു​​ട്ടി​​ക്ക് ഏ​​തെ​​ങ്കി​​ലും രീ​​തി​​യി​​ൽ വി​​കാ​​ര​​ങ്ങ​​ൾ പ്ര​​ക​​ടി​​പ്പി​​ക്ക​​ണം. കു​​ട്ടി​​യു​​ടെ അ​​മ്മാ​​വ​​ൻ പ​​റ​​യു​​ന്നു അ​​വി​​ടെ മ​​ല​​യി​​ൽ ഒ​​രു ഗു​​ഹ​​യു​​ണ്ട്. അ​​വി​​ടെ​​പ്പോ​​യി ഇ​​ഷ്​​​ട​​മു​​ള്ള​​തെ​​ല്ലാം എ​​ഴു​​തൂ. ഗു​​ഹ​​യി​​ൽ പോ​​യി കു​​ട്ടി എ​​ന്തൊ​​ക്കെ​​യോ എ​​ഴു​​തു​​ന്നു. ആ ​​കോ​​റി​​വ​​ര​​ച്ചി​​ട്ട എ​​ഴു​​ത്ത് ഡി​​കോ​​ഡ് ചെ​​യ്യാ​​നു​​ള്ള ശ്ര​​മ​​ത്തി​​ലൂ​​ടെ​​യാ​​ണ് ഇ​​റാെ​​ൻ​​റ ച​​രി​​ത്രം മു​​ഴു​​വ​​ൻ ആ ​​നോ​​വ​​ലി​​ലൂ​​ടെ പ​​തു​​ക്കെ ചു​​രു​​ൾനി​​വ​​രു​​ന്ന​​ത്. ഞാ​​നൊ​​രു ഉ​​ദാ​​ഹ​​ര​​ണം പ​​റ​​ഞ്ഞ​​താ​​ണ്. കാ​​ദ​​ർ അ​​ബ്​​ദു​ല്ല ഡ​​ച്ചി​​ലെ വ​​ലി​​യ എ​​ഴു​​ത്തു​​കാ​​ര​​നാ​​വു​​ക​​യാ​​ണ് ചെ​​യ്ത​​ത്. അ​​റ​​ബി​​യി​​ലെ​​യ​​ല്ല, അ​​ല്ലെ​​ങ്കി​​ൽ പേ​​ർ​​ഷ്യ​​നി​​ല​​ല്ല. ഇ​​റാ​​നി​​ൽ നി​​ന്ന് വ​​ന്ന​​യാ​​ളി​​ൽ നി​​ന്ന് ന​​മ്മ​​ൾ പ്ര​​തീ​​ക്ഷി​​ക്കു​​ക പേ​​ർ​​ഷ്യ​​ൻ സാ​​ഹി​​ത്യ​​മാ​​ണ്. എ​​ന്നാ​​ൽ, നെ​​ത​​ർ​​ല​​ൻ​​ഡ്സി​​ൽ വ​​ന്ന് ഡ​​ച്ച് ഭാ​​ഷ പ​​ഠി​​ച്ച് ഏ​​റ്റ​​വും വ​​ലി​​യ ഡ​​ച്ച് നോ​​വ​​ലി​​സ്​​​റ്റാ​​യി മാ​​റു​​ന്നു. ഇ​​ങ്ങ​​നെ അ​​നേ​​കം രീ​​തി​​ക​​ളി​​ൽ സാ​​ഹി​​ത്യ​​ത്തെ​ മാ​​റ്റു​​ന്ന​​തി​​ൽ, സാ​​ഹി​​ത്യ​​ത്തി​​ന് വ​​ലി​​യ സം​​ഭാ​​വ​​ന​​ക​​ൾ ന​​ൽ​​കു​​ന്ന​​തി​​ൽ പ്ര​​വാ​​സി​​ക​​ളാ​​യ എ​​ഴു​​ത്തു​​കാ​​ർ​​ക്ക്, പ്ര​​വാ​​സ സാ​​ഹി​​ത്യ​​ത്തി​​ന് ക​​ഴി​​ഞ്ഞി​​ട്ടു​​ണ്ട്. അ​​നി​​വാ​​ര്യ​​മാ​​യ പു​​തി​​യ മാ​​ന​​ങ്ങ​​ൾ സാ​​ഹി​​ത്യ​​ത്തി​​ന് ന​​ൽ​​കി​​യ അ​​നു​​ഭ​​വ​​മാ​​ണ് പ്ര​​വാ​​സം. ന​​ന്ദി.
l

എ​​ഴു​​ത്ത്: ആ​​ർ.​​കെ.​ ബി​​ജു​​രാ​​ജ്
സൗ​ദി അ​റേ​ബ്യ​യു​ടെ ത​ല​സ്​​ഥാ​ന​മാ​യ റി​​യാ​​ദി​​ൽ കേ​ളി ക​ലാ സാം​സ്​​കാ​രി​ക വേ​ദി​യു​ടെ സാ​ഹി​ത്യവി​ഭാ​ഗ​മാ​യ ചി​ല്ല സം​ഘ​ടി​പ്പി​ച്ച ‘അ​തി​രു​ക​ളി​ല്ലാ​ത്ത വാ​ക്കു​ക​ൾ’ സാ​​ഹി​​ത്യ​​സ​​മ്മേ​​ള​​ന​​ത്തി​​ൽ ന​​ട​​ത്തി​​യ പ്ര​​സം​​ഗ​​ത്തിെ​​ൻ​​റ പൂ​​ർ​​ണ​​രൂ​​പം.

മാധ്യമം ആഴ്​ചപ്പതിപ്പ്​
ലക്കം 1007, 2017 ജൂൺ19

No comments:

Post a Comment