Tuesday, September 18, 2018

ഞാൻ ഭാഗ്യവാനാണ്​; രണ്ടാം ജീവിതം സാധ്യമായതിൽ

സംഭാഷണം
ജീത്​ തയ്യിൽ/ ആർ.കെ.ബിജുരാജ്​​
ചി​ത്ര​ങ്ങ​ൾ: പി. ​അ​ഭി​ജി​ത്ത്




രാ​ജ്യാ​ന്ത​ര​ത​ല​ത്തി​ൽ പ്ര​ശ​സ്​​ത​നാ​യ ഇം​ഗ്ലീ​ഷ് നോ​വ​ലി​സ്​​റ്റും, ക​വി​യും, സം​ഗീ​ത​കാ​ര​നു​മാ​യ ജീ​ത് ത​യ്യി​ൽ ത​െൻ​റ ജീ​വി​ത​വും എ​ഴു​ത്തും പ​റ​യു​ന്നു. പ​ല അ​ട​രു​ക​ളി​ലൂ​ടെ നീ​ങ്ങു​ന്ന അ​ഭി​മു​ഖ​ത്തി​ൽ ഹോ​ങ്കോ​ങ് നാ​ളു​ക​ൾ, അ​രാ​ജ​ക​ത്വം, വി​പ്ല​വം, ക​ല​ഹം, പ​ത്ര​പ്ര​വ​ർ​ത്ത​നം, എ​ഴു​ത്ത് തു​ട​ങ്ങി​യ വി​വി​ധ വി​ഷ​യ​ങ്ങ​ൾ ക​ട​ന്നു​വ​രു​ന്നു.


ഞാൻ ഭാഗ്യവാനാണ്​; രണ്ടാം ജീവിതം സാധ്യമായതിൽ

‘മ​​ട​​ങ്ങി​​വ(​​രു)​​ന്ന ഉ​​ണ്ണി’ ഒ​​രു ബോ​​റ​​ൻ ക്ലീ​ഷേ​​യാ​​ണ് മ​​ല​​യാ​​ള​​ത്തി​​ൽ. ഒ​​രു​പ​​ക്ഷേ, മൊ​​ത്തം സാ​​ഹി​​ത്യ​​ത്തി​​ലും. ധൂ​​ർ​​ത്ത​​പു​​ത്ര​​ന്മാ​ർ/ മു​​ടി​​യ​​നാ​​യ പു​​ത്ര​​ന്മാ​ർ​​ക്ക് ഒ​​ട്ടും പ​​ഞ്ഞ​​മി​​ല്ല ന​​മ്മു​​ടെ നാ​​ടി​​ന്. പ​​ക്ഷേ, ജീ​​ത് ത​​യ്യി​​ൽ ആ ​​ഗ​​ണ​​ത്തി​​ല​​ല്ല വ​​രു​​ക. പ​​ക​​രം ‘ഹി​​പ്പി ടേ​​ൺ​​ഡ് റൈ​​റ്റ​​ർ’ എ​​ന്ന ഇം​​ഗ്ലീ​​ഷ് വി​​ശേ​​ഷ​​ണ​​മാ​​കും കൂ​​ടു​​ത​​ൽ ഉ​​ചി​​തം. അ​​ത് ജീ​​ത് ത​​യ്യി​​ൽ അം​​ഗീ​​ക​​രി​​ക്കു​​മോ എ​​ന്ന് അ​​റി​​യി​​ല്ല.
മ​​ല​​യാ​​ളി​​യാ​​യ ഇ​​ന്ത്യ​​ൻ– ഇം​​ഗ്ലീ​​ഷ് എ​​ഴു​​ത്തു​​കാ​​ര​​നാ​​ണ് ജീ​​ത് ത​​യ്യി​​ൽ എ​​ന്ന്​ ഒ​​റ്റ വാ​​ച​​ക​​ത്തി​​ൽ പ​​റ​​യാം. പ​​ക്ഷേ, ഇ​​തി​​ലെ എ​​ല്ലാ വാ​​ക്കു​​ക​​ളും പ്ര​​ശ്ന​​ഭ​​രി​​ത​​മാ​​ണ്. മ​​ല​​യാ​​ളി, ഇ​​ന്ത്യ​​ൻ, ഇം​​ഗ്ലീ​​ഷ്, എ​​ഴു​​ത്തു​​കാ​​ര​​ൻ തു​​ട​​ങ്ങി​​യ എ​​ല്ലാ വാ​​ക്കു​​ക​​ളും ന​​മ്മെ കു​​ഴ​​പ്പ​​ത്തി​​ലാ​​ക്കും.
‘നാ​​ർ​​ക്കോ​​പോളിസ്​’ എ​​ന്ന ആ​​ദ്യ നോ​​വ​​ലി​​ലും അ​​ടു​​ത്തി​​ടെ ഇ​​റ​​ങ്ങി​​യ ‘ദ ​​ബു​​ക്​ ഓ​​ഫ് ചോ​​ക്ല​റ്റ് സെ​​യി​​ൻ​​റ്സ്​’ എ​​ന്ന ര​​ണ്ടാ​​മ​​ത്തെ നോ​​വ​​ലി​​ലും ജീ​​ത് ത​​യ്യി​​ലിെ​​ൻ​​റ ജീ​​വ​​ച​​രി​​ത്ര​​ക്കു​​റി​​പ്പ് ഇ​​ങ്ങ​​നെ​​യാ​​ണ്: ‘‘ജീ​​ത് ത​​യ്യി​​ൽ 1959ൽ ​​കേ​​ര​​ള​​ത്തി​​ൽ ജ​​നി​​ച്ചു. ഹോ​​ങ്കോ​​ങ്, ന്യൂ​​യോ​​ർ​ക്, ബോം​ബെ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ വി​​ദ്യാ​​ഭ്യാ​​സം. ഇ​​പ്പോ​​ൾ ന്യൂ​​ഡ​​ൽ​​ഹി​​യി​​ൽ താ​​മ​​സി​​ക്കു​​ന്നു. അ​​ദ്ദേ​​ഹം ഒ​​രു പെ​​ർ​​ഫോ​​മ​​സ​​ൻ​​സ്​ പോ​​യ​​റ്റും ഗാ​​ന​​ര​​ച​​യി​​താ​​വും ഗി​​റ്റാ​​റി​​സ്​​​റ്റു​​മാ​​ണ്. നാ​​ല് ക​​വി​​താ സ​​മാ​​ഹാ​​ര​​ങ്ങ​​ൾ പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചി​​ട്ടു​​ണ്ട്. ‘ദ ​​ബ്ല​​ഡ്ആ​​ക്സ്​ ബു​​ക്​ ഓ​​ഫ് ക​​ൺ​​ടം​​പ​​റ​​റി ഇ​​ന്ത്യ​​ൻ പോ​​യ​​റ്റ്സ്’ (2008)െൻറ എ​​ഡി​​റ്റ​​റാ​​യി​​രു​​ന്നു. ‘നാ​​ർ​​ക്കോ​​പോളിസ്​’ എ​​ന്ന നോ​​വ​​ൽ മാ​​ൻ​​ബു​​ക്ക​​ർ ൈപ്ര​​സ്, മാ​​ൻ ഏ​​ഷ്യ​​ൻ ലി​​റ്റ​​റ​​റി ൈപ്ര​​സ്, ദ ​​ഹി​​ന്ദു ലി​​റ്റ​​റ​​റി ൈപ്ര​​സ്​ എ​​ന്നി​​വ​​ക്ക് ഷോ​​ർ​​ട്ട്​​​ലി​​സ്​​​റ്റ് ചെ​​യ്യ​​പ്പെ​​ട്ടു.​ സൗ​ത്​ ആ​​ഫ്രി​​ക്ക​​ൻ സാ​​ഹി​​ത്യ​​ത്തി​​നു​​ള്ള ഡി.​​എ​​സ്.​​സി പു​​ര​​സ്​​​കാ​​രം നേ​​ടി.’’ ഈ ​​ജീ​​വ​​ച​​രി​​ത്ര​​ക്കു​​റി​​പ്പും അ​​പൂ​​ർ​​ണ​​മാ​​ണ്. കാ​​ര​​ണം രാ​​ജ്യാ​​ന്ത​​ര പ​​ത്ര​​പ്ര​​വ​​ർ​​ത്ത​​ക​​നും എ​​ഴു​​ത്തു​​കാ​​ര​​നു​​മാ​​യ ടി.​​ജെ.​​എ​​സ്. ജോ​​ർ​​ജിെ​​ൻ​​റ​​യും അ​​മ്മു ജോ​​ർ​​ജിെ​​ൻ​​റ​​യും മ​​ക​​നാ​​ണ് എ​​ന്ന് ഈ ​​കു​​റി​​പ്പി​​ൽ ഇ​​ല്ല. ജീ​​ത് ത​​യ്യി​​ൽ എ​​ന്ന ബ​​ഹു​​മു​​ഖ വ്യ​​ക്തി​​ത്വ​​ത്തെ​​യും അ​​തി​​ൽ പൂ​​ർ​​ണ​​മാ​​യി അ​​ട​​യാ​​ള​​പ്പെ​​ടു​​ത്തു​​ന്നി​​ല്ല.
ബം​​ഗ​​ളൂ​​രു​​വി​​ലാ​​ണ് ഇ​​പ്പോ​​ൾ ജീ​​ത് ത​​യ്യി​​ൽ ഉ​​ള്ള​​ത്. അ​​വി​​ടെ എം.​​ജി റോ​​ഡി​​ലെ പ്ര​​ശ​​സ്​​​ത​​മാ​​യ കോ​​ശീ​​സ്​ റ​​സ്​റ്റാ​​റ​​ൻ​​റി​​ൽ ​െവ​​ച്ചാ​​യി​​രു​​ന്നു കൂ​​ടി​​ക്കാ​​ഴ്ച. പ്രാ​​യം അ​​റു​​പ​​തോ​​ട് അ​​ടു​​ക്കു​​ന്ന ഒ​​രാ​​ളെ​​യ​​ല്ല, തീ​​ർ​​ത്തും സു​​മു​​ഖ​​നാ​​യ, ഉൗ​ർ​​ജ​​സ്വ​​ല​​നാ​​യ യു​​വാ​​വി​​നെ​​യാ​​ണ് ഞ​​ങ്ങ​​ൾ ക​​ണ്ട​​ത്. സം​​സാ​​രം പ​​ല​​വ​​ഴി​​ക്കു​​നീ​​ണ്ടു. ഇ​​ട​​ക്ക് എം.​​ജി റോ​​ഡി​​ലൂ​​ടെ ഒ​​രു​​മി​​ച്ചു ന​​ട​​ന്നു. ഒ​​രു​പ​​ക്ഷേ, ആ​​ദ്യ​​മാ​​യി​​ട്ടാ​​വും ജീ​​ത് ത​​യ്യി​​ൽ ഒ​​രു മ​​ല​​യാ​​ള പ്ര​​സി​​ദ്ധീ​​ക​​ര​​ണ​​ത്തോ​​ട് ഇ​​ത്ര​​യും ദീ​​ർ​​ഘ​​മാ​​യ സം​​ഭാ​​ഷ​​ണം ന​​ട​​ത്തു​​ന്ന​​ത്. ആ​​മു​​ഖം ഒ​​ട്ടു​​മി​​ല്ലാ​​തി​​രു​​ന്ന സം​​സാ​​ര​​ത്തിെ​​ൻ​​റ പ്ര​​സ​​ക്ത​​ഭാ​​ഗ​​ങ്ങ​​ൾ ചു​​വ​​ടെ:

കേ​​ര​​ളം, ഗൃ​​ഹാ​​തു​​ര​​ത, എ​​ഴു​​ത്ത്

ന​​മു​​ക്ക് ഈ ​​സം​​ഭാ​​ഷ​​ണം മ​​ല​​യാ​​ള​​ത്തി​​ൽ ന​​ട​​ത്തി​​യാ​​ലോ? താ​​ങ്ക​​ൾ എ​​ന്തു​പ​​റ​​യു​​ന്നു?
ക്ഷ​​മി​​ക്ക​​ണം. അ​​ത് സാ​​ധ്യ​​മാ​​കു​​മെ​​ന്ന് തോ​​ന്നു​​ന്നി​​ല്ല. എ​​നി​​ക്ക് മ​​ല​​യാ​​ളം ന​​ന്നാ​​യി മ​​ന​​സ്സി​ലാ​​കും. പ​​റ​​യാ​​നോ എ​​ഴു​​താ​​നോ വാ​​യി​​ക്കാ​​നോ ക​​ഴി​​യി​​ല്ല. ഞാ​​ൻ ജ​​നി​​ച്ച​​ത് കേ​​ര​​ള​​ത്തി​​ലാ​​ണെ​​ന്ന് മാ​​ത്ര​​മേ​​യു​​ള്ളൂ. ഒ​​രു ഘ​​ട്ട​​ത്തി​​ലും അ​​വി​​ടെ നീ​​ണ്ട നാ​​ൾ ത​​ങ്ങി​​യി​​ട്ടി​​ല്ല. ചി​​ല​​പ്പോ​​ൾ ആ​​ഴ്ച​​ക​​ൾ. ഞാ​​ൻ ചി​​ന്തി​​ക്കു​​ന്ന​​തു​​പോ​​ലും ഇം​​ഗ്ലീ​​ഷി​​ലാ​​ണ്. പ​​ക്ഷേ, വീ​​ട്ടി​​ൽ അ​​മ്മ എ​​പ്പോ​​ഴും എ​​ന്നോ​​ട് മ​​ല​​യാ​​ള​​ത്തി​​ലേ സം​​സാ​​രി​​ക്കൂ. അ​​താ​​ണ് മ​​ല​​യാ​​ള​​വു​​മാ​​യു​​ള്ള ഇ​​പ്പോ​​ഴ​​ത്തെ ബ​​ന്ധം. അ​​മ്മ​​യു​​ടെ സം​​സാ​​രംമൂ​​ലം മ​​ല​​യാ​​ളം എ​​നി​​ക്ക് ന​​ന്നാ​​യി മ​​ന​​സ്സി​ലാ​​കും. എ​​ന്നാ​​ൽ, അ​​ച്ഛ​​ൻ മ​​ല​​യാ​​ള​​ത്തി​​ൽ എ​​ഴു​​തു​​ന്ന​​തു​​പോ​​ലും എ​​നി​​ക്ക് വാ​​യി​​ക്കാ​​നാ​​വി​​ല്ല. അ​​തി​​നാ​​ൽ സം​​ഭാ​​ഷ​​ണം ഇം​​ഗ്ലീ​​ഷി​​ൽ തു​​ട​​രു​​ന്ന​​താ​​വും ന​​ല്ല​​ത്.

പ​​ക്ഷേ, എ​​ങ്ങ​​നെ​​യാ​​ണ് കേ​​ര​​ള​​ത്തെ ഓ​​ർ​​ക്കു​​ന്ന​​ത്?

കേ​​ര​​ള​​ത്തെ ഗൃ​​ഹാ​​തു​​ര​​ത​​യോ​​ടെ​യാ​ണ്​ ഞാ​​ൻ ഓ​​ർ​​ക്കു​​ന്ന​​ത്. കേ​​ര​​ള​​ത്തി​​ലെ കു​​ട്ടി​​ക്കാ​​ല​​ത്തി​​ന് ഇ​​ന്ന​​ത്തെ എെ​​ൻ​​റ കാ​​ഴ്ച​​പ്പാ​​ടു​​ക​​ളു​​മാ​​യി ബ​​ന്ധ​​മി​​ല്ല. കു​​ട്ടി​​ക്കാ​​ല​​വു​​മാ​​യി നോ​​ക്കു​​മ്പോ​​ൾ കാ​​ഴ്ച​​പ്പാ​​ടു​​ക​​ൾ വ​​ള​​രെ​​യേ​​റെ മാ​​റി​​യി​​രി​​ക്കു​​ന്നു. ആ​​ന​​ക​​ളാ​​ണ് ഒ​​രു കു​​ട്ടി​​ക്കാ​​ല ഓ​​ർ​​മ. കേ​​ര​​ള​​ത്തി​​ൽ എ​​ല്ലാം രാ​​ഷ്​​ട്രീ​യ​​മാ​​ണ് എ​​ന്ന​​താ​​ണ് മ​​ന​​സ്സി​ലെ മ​​റ്റൊ​​രു തോ​​ന്ന​​ൽ. കേ​​ര​​ളം അ​​തി​​വേ​​ഗം മാ​​റി. ഒ​​രു സ​​മൂ​​ഹം എ​​ന്ന ബോ​​ധം കേ​​ര​​ള​​ത്തി​​ൽ എെ​​ൻ​​റ കു​​ട്ടി​​ക്കാ​​ല​​ത്ത് പൊ​​തു​​വി​​ൽ നി​​ല​​നി​​ന്നി​​രു​​ന്നു. പ​​ക്ഷേ, അ​​ത് ഇ​​ന്നി​​ല്ല. സ​​മൂ​​ഹം പ​​ല​​താ​​യി ഛേദി​​ക്ക​​പ്പെ​​ട്ടി​​രി​​ക്കു​​ന്നു. ഇ​​ന്ത്യ​​യി​​ലെ മ​​റ്റ് ഭാ​​ഗ​​ങ്ങ​​ളി​​ൽ കാ​​ണു​​ന്ന പ്ര​​ശ്ന​​ങ്ങ​​ൾ കേ​​ര​​ള​​ത്തി​​ലും കാ​​ണാ​​ൻ തു​​ട​​ങ്ങി​​യ​​താ​​യി അ​​റി​​യു​​ന്നു. ഒ​​രു ത​​ര​​ത്തി​​ലു​​ണ്ടാ​​യി​​രു​​ന്ന യോ​​ജി​​പ്പ് സ​​മൂ​​ഹ​​ത്തി​​ൽ ഇ​​ല്ലാ​​താ​​യി.

ജ​​നി​​ച്ച​​ത് കേ​​ര​​ള​​ത്തി​​ലെ തുമ്പമണിൽ, വ​​ള​​ർ​​ന്ന​​ത് ഹോ​​ങ്കോ​​ങ്ങി​​ൽ, പ​​ഠി​​ച്ച​​ത് ന്യൂ​​യോ​​ർ​​ക്കി​​ൽ,  ജീ​​വി​​ച്ച​​ത് ഡ​​ൽ​​ഹി​​യി​​ലും ബോംബെയി​​ലും ഗോ​​വ​യി​​ലും. കൂ​​ടാ​​തെ നോ​​വ​​ലി​​സ്​​​റ്റ്, ക​​വി, ഗി​​റ്റാ​​റി​​സ്​​​റ്റ് എ​​ന്നി​​ങ്ങ​​നെ പ​​ല രീ​​തി​​ക​​ളി​​ൽ താ​​ങ്ക​​ൾ സ​​ജീ​​വ​​മാ​​ണ്. സ്വ​​യം എ​​ങ്ങ​​നെ​​യാ​​ണ് വി​​ശേ​​ഷി​​പ്പി​​ക്കു​​ക?

ഞാ​​ൻ ജ​​നി​​ച്ച​​ത് കേ​​ര​​ള​​ത്തി​​ലാ​​ണ്. ഒ​​രി​​ട​​ത്തും ഇ​​ല്ലാ​​താ​​യി​​രി​​ക്കു​​ക​​യും എ​​ന്നാ​​ൽ, എ​​ല്ലാ​​യി​​ട​​ത്താ​​യി​​രി​​ക്കു​​ക​​യും ചെ​​യ്യു​​ന്ന ഒ​​ര​​വ​​സ്​​​ഥ​​യാ​​ണ്
എേ​​ൻ​​റ​​ത്. ഒ​​രേ​സ​​മ​​യം പ​​ല സ്വ​​ത്വ​​ങ്ങ​​ൾ വേ​​ണ​​മെ​​ങ്കി​​ൽ അ​​വ​​കാ​​ശ​​പ്പെ​​ടാം. ഞാ​​ൻ സ്വ​​യം വി​​ശേ​​ഷി​​പ്പി​​ക്കു​​ക ഇ​​ന്ത്യ​​ൻ ക​​വി​​യെ​​ന്നാ​​ണ്.

താ​​ങ്ക​​ൾ ആ​​ദ്യ​​മാ​​യി സാ​​ഹി​​ത്യ​​ര​​ച​​ന​​ക​​ൾ ന​​ട​​ത്തു​​ന്ന​​ത് എ​​പ്പോ​​ഴാ​​ണ്?

13ാം വ​​യ​​സ്സി​ൽ. ക​​വി​​ത​​യും ഗാ​​ന​​ങ്ങ​​ളു​​മാ​​ണ് അ​​ന്ന് എ​​ഴു​​തി​​യ​​ത്. ഗാ​​ന​​ങ്ങ​​ൾ എെ​​ൻ​​റ​​യൊ​​പ്പ​​മു​​ണ്ട്. ക​​വി​​ത​​ക​​ൾ ഭാ​​ഗ്യംകൊ​​ണ്ട് ന​​ശി​​പ്പി​​ക്ക​​പ്പെ​​ട്ടു.​ അ​​ക്കാ​​ല​​ത്തെ ക​​വി​​ത​​ക​​ൾ ന​​ശി​​പ്പി​​ക്ക​​പ്പെ​​ട്ടു​​പോ​​യ​​തി​​ൽ ഞാ​​ൻ സ​​ന്തോ​​ഷ​​വ​ാ​നാ​​ണ്. (ചി​​രി) അ​​തൊ​​ന്നും ആ​​രും ഒ​​രി​​ക്ക​​ലും ക​​ണ്ടെ​​ത്തി​​ക്കൊ​​ണ്ടു​​വ​​രി​​ല്ല എ​​ന്ന് വി​​ശ്വ​​സി​​ക്കു​​ന്നു.

അ​​ച്ഛ​​ൻ പ്ര​​ശ​​സ്​​​ത​​നാ​​യ പ​​ത്ര​​പ്ര​​വ​​ർ​​ത്ത​​ക​​ൻ, എ​​ഴു​​ത്തു​​കാ​​ര​​ൻ. കു​​ട്ടി​​ക്കാ​​ലം എ​​ങ്ങ​​നെ​​യാ​​യി​​രു​​ന്നു?

ഞാ​​ൻ വ​​ള​​ർ​​ന്ന​​ത് ടൈ​​പ്​ റൈ​​റ്റ​​റിെ ​​ൻ​​റ ശ​​ബ്​​ദം കേ​​ട്ടാ​​ണ്. ഒ​​രുപ​​ക്ഷേ, എ​​നി​​ക്ക് ഏ​​റ്റ​​വും ഇ​​ഷ്​​​ട​​പ്പെ​​ട്ട ശ​​ബ്​​ദ​​ങ്ങ​​ളി​​ൽ ഒ​​ന്നും അ​​താ​​യി​​രി​​ക്കും. അ​​തിെ​​ൻ​​റ താ​​ള​​ത്തി​​ൽ അ​​നാ​​യാ​​സ​​മാ​​യി എ​​നി​​ക്ക് ഉ​​റ​​ങ്ങാ​​നാ​​വും. വീ​​ട്ടി​​ൽ നി​​റ​​യെ പു​​സ്​​​ത​​ക​​ങ്ങ​​ളു​​ണ്ടാ​​യി​​രു​​ന്നു. ഞാ​​ൻ വാ​​യി​​ച്ച ആ​​ദ്യ നോ​​വ​​ലു​​ക​​ൾ ക്ലാ​​സി​​ക് കൃ​​തി​​ക​​ളു​​ടെ സം​​ഗ്ര​​ഹ​​ങ്ങ​​ളാ​​ണ്.​ പ​​ഴ​​യ​​കാ​​ല സം​​ഗ്ര​​ഹ കൃ​​തി​​ക​​ൾ യ​​ഥാ​​ർ​​ഥ കൃ​​തി​​യോ​​ട് എ​​ല്ലാ​​ത​​ര​​ത്തി​​ലും ഒ​​ത്തു​​പോ​​കും. അ​​ച്ഛ​​ൻ എ​​നി​​ക്ക് നോ​​വ​​ലു​​ക​​ൾ വാ​​ങ്ങി​​ത്ത​ന്നു. ‘ദ ​​മാ​​ൻ ഇ​​ൻ ദ ​​ഐ​​യേ​​ൺ മാ​​സ്​​​ക്’, ‘റോ​​ബി​​ൻ​​സ​​ൺ ക്രൂ​​സോ’, ‘ട്ര​​ഷ​​ർ ഐ​​ല​​ൻ​​റ്’, ‘ദ ​​സ്വി​​സ്​ ഫാ​​മി​​ലി റോ​​ബി​​ൻ​​സ​​ൺ’ തു​​ട​​ങ്ങി​​യ പു​​സ്​​​ത​​ക​​ങ്ങ​​ൾ. വീ​​ട്ടി​​ലെ വ​​ലി​​യ ഒ​​രു പു​​സ്​​​ത​​ക ക​​ല​​ക്​​ഷ​​നി​​ൽ ന​​ല്ല പ​​ങ്കും 12 വ​​യ​​സ്സാ​​കു​​മ്പോ​​ഴേ​​ക്ക് ഞാ​​ൻ വേ​​ഗ​​ത്തി​​ൽ വാ​​യി​​ച്ചു​​തീ​​ർ​​ത്തു.​ അ​​ച്ഛ​​ൻ അ​​നു​​വ​​ദി​​ച്ചു​​ത​​രാ​​തി​​രു​​ന്ന പു​​സ്​​​ത​​ക​​ങ്ങ​​ൾ കൂ​​ടി ഞാ​​ൻ വാ​​യി​​ച്ചു.

അ​​തെ​​ന്ത്? 

ഉ​​ദാ​​ഹ​​ര​​ണ​​ത്തി​​ന് ‘കാ​​ച്ച് 22’ എ​​ന്ന പു​​സ്​​​ത​​കം. അ​​ത് ഞാ​​ൻ പ​​ന്ത്ര​​ണ്ടോ പ​​തി​​മൂ​​ന്നോ വ​​യ​​സ്സുള്ള​​പ്പോ​​ഴാ​​ണ് വാ​​യി​​ച്ച​​ത്. ‘കാ​​ച്ച് 22’ വാ​​യി​​ക്കേ​​ണ്ട പ്രാ​​യം അ​​താ​​ണെ​​ന്ന് തോ​​ന്നു​ന്നു. ആ ​​വ​​ർ​​ഷം ത​​ന്നെ ഞാ​​ൻ ‘Catcher in the Rye’ എ​​ന്ന പു​​സ്​​​ത​​കം വാ​​യി​​ച്ചു. അ​​ച്ഛ​​ൻ ഞാ​​ൻ ‘കാ​​ച്ച് 22’ വാ​​യി​​ക്കു​​ന്ന​​ത് ക​​ണ്ട് ദേ​​ഷ്യ​​പ്പെ​​ട്ടു. അ​​ത് പി​​ടി​​ച്ചെ​​ടു​​ത്തു. പ​​ക്ഷേ, ഞാ​​ൻ അ​​ത് വീ​​ണ്ടും സം​​ഘ​​ടി​​പ്പി​​ച്ചു. അ​​തും വ​​ലി​​ച്ചു​​കീ​​റ​​പ്പെ​​ട്ടു. ഞാ​​ൻ മൂ​​ന്നാ​​മ​​തും അ​​തിെ​​ൻ​​റ കോ​​പ്പി സം​​ഘ​​ടി​​പ്പി​​ച്ചു. അ​​ച്ഛ​െ​ൻ​​റ പ്ര​​തി​​ക​​ര​​ണം എ​​ന്നെ പ​​ഠി​​പ്പി​​ച്ച​​ത് ചി​​ല പു​​സ്​​​ത​​ക​​ങ്ങ​​ൾ വാ​​യി​​ക്കു​​ന്ന​​ത് മോ​​ശ​​മാ​​ണെ​​ന്നും അ​​ത് മ​​റ്റ് ചി​​ല​​രെ വി​​ഷ​​മി​​പ്പി​​ക്കും എ​​ന്നു​​മു​​ള്ള അ​​റി​​വാ​​ണ്. അ​​ത് വാ​​യ​​ന​​യി​​ലേ​​ക്ക്, കൂ​​ടു​​ത​​ൽ വാ​​യ​​ന​​യി​​ലേ​​ക്ക് എ​​ന്നെ ന​​യി​​ച്ചു. ആ ​​അ​​റി​​വ് ജീ​​വി​​തം മു​​ഴു​​വ​​ൻ നീ​​ളു​​ന്ന വാ​​യ​​ന​​യി​​ലേ​​ക്ക് എ​​ന്നെ ന​​യി​​ച്ച​​താ​​യി ക​​രു​​തു​​ന്നു.ൃ



ഹോ​​ങ്കോ​​ങ് ജീ​​വി​​തം

കു​​ട്ടി​​ക്കാ​​ലം ഹോ​​ങ്കോ​​ങ്ങി​​ലാ​​യി​​രു​​ന്നു. ആ ​​ദി​​ന​​ങ്ങ​​ളെ​​ക്കു​​റി​​ച്ച് പ​​റ​​യാ​​മോ?

ഹോ​​ങ്കോ​​ങ്ങി​ൽ ഞാ​​ൻ മൂ​​ന്ന് വ്യ​​ത്യ​​സ്​​​ത സ്​​​കൂ​​ളി​​ലാ​​ണ് പ​​ഠി​​ച്ച​​ത്. മൂ​​ന്നും ജ​​സ്യൂ​​ട്ട് വി​​ഭാ​​ഗ​​ത്തിേ​​ൻ​​റ​​താ​​യി​​രു​​ന്നു. അ​​തി​​നാ​​ൽത​​ന്നെ ഞാ​​ൻ ലോ​​ക​​ത്തെ ക​​ണ്ട​​ത് ജെ​​സ്യൂ​ട്ട് ലെ​​ൻ​​സി​​ലൂ​​ടെ​​യാ​​യി​​രു​​ന്നു. ചൈ​​നീ​​സ്​ ന​​ഗ​​ര​​ങ്ങ​​ളെ​​പ്പോ​​ലും ഞാ​​ൻ ജെ​​സ്യൂ​​ട്ട് ക​​ണ്ണി​​ലൂ​​ടെ ക​​ണ്ടു.

അ​​ക്കാ​​ലം അ​​നാ​​യാ​​സ​​മാ​​യി​​രു​​ന്നോ?

അ​​ല്ല. ഒ​​രു ഇ​​ന്ത്യ​​ൻ കു​​ട്ടി​​ക്ക് ഹോ​​ങ്കോ​​ങ് ബു​​ദ്ധി​​മു​​ട്ടാ​​യി​​രു​​ന്നു. ചൈ​​ന​​ക്കാ​​ർ ഒ​​രു പ്ര​​ത്യേ​​ക​​ത​​രം വം​​ശീ​​യ​​വെ​​റി​​യ​​ന്മാ​രാ​​ണ്. റേ​​സി​​സ്​​​റ്റു​​ക​​ൾ എ​​ന്നാ​​ൽ നി​​റ​​ത്തിെ​​ൻ​​റ അ​​ടി​​സ്​​​ഥാ​​ന​​ത്തി​​ലു​​ള്ള വെ​​റി​​യാ​​ണ്. എ​​ന്നാ​​ൽ, ചൈ​​ന​​ക്കാ​​ർ ചൈ​​ന​​ക്കാ​​ര​​ല്ലാ​​ത്ത എ​​ല്ലാ​​വ​​രോ​​ടും വം​​ശീ​​യ​​വെ​​റി പു​​ല​​ർ​​ത്തും. വേ​​ണ​​മെ​​ങ്കി​​ൽ അ​​തൊ​​രു ജ​​നാ​​ധി​​പ​​ത്യ​​മു​​ള്ള വെ​​റി​​യാ​​ണെ​​ന്നു പ​​റ​​യാം. കാ​​ര​​ണം ആ​​രും അ​​ത് വ്യ​​ക്തി​​പ​​ര​​മാ​​യി എ​​ടു​​ക്കി​​ല്ല. ചൈ​​ന​​ക്കാ​​ര​​ല്ലാ​​ത്ത എ​​ല്ലാ​​വ​​രെ​​യും അ​​വ​​ർ ‘വി​​ദേ​​ശ ചെ​​കു​​ത്താ​​ൻ’ (​ഫോ​​റി​​ൻ ഡെ​​വി​​ൾ) എ​​ന്നാ​​ണ് വി​​ളി​​ക്കു​​ക. ഓ​​രോ രാ​​ജ്യ​​ത്തെ ആ​​ളു​​ക​​ൾ​​ക്കും വ്യ​​ത്യ​​സ്​​​ത വ​​ർ​​ണ​​ത്തി​​നും അ​​വ​​ർ​​ക്ക് ഓ​​രോ​​രോ അ​​ധി​​ക്ഷേ​​പ വാ​​ക്കു​​ക​​ള​ു​ണ്ട്. പ​​ക്ഷേ, ഇ​​പ്പോ​​ൾ അ​​വി​​ടെ കാ​​ര്യ​​ങ്ങ​​ൾ വ്യ​​ത്യ​​സ്​​​ത​​പ്പെ​​ട്ടി​​രി​​ക്കു​​ന്നു. അ​​ടു​​ത്തി​​ടെ ഹോ​​ങ്കോ​​ങ്ങി​ൽ പോ​​യി​​രു​​ന്നു. അ​​വി​​ടെ ആ​​ളു​​ക​​ളുെട മ​​നോ​​ഭാ​​വ​​ത്തി​​ൽ വ്യ​​ത്യാ​​സം വ​​ന്ന​​താ​​യി എ​​നി​​ക്ക് തോ​​ന്നു​​ന്നു.

അ​​വി​​ടെത​​ന്നെ​​യാ​​യി​​രു​​ന്നു കൗ​​മാ​​ര​​കാ​​ല​​വും?

അ​​തെ. അ​​റു​​പ​​തു​​ക​​ളു​​ടെ ഒ​​ടു​​വി​​ൽ ലോ​​ക​​ത്ത് പ​​ല​​തും ന​​ട​​ക്കു​​ന്നു​​ണ്ടാ​​യി​​രു​​ന്നു. ഒ​​രു ത​​ര​​ത്തി​​ലു​​ള്ള സാ​​മൂ​​ഹി​ക വി​​പ്ല​​വം ലോ​​ക​​ത്ത് ന​​ട​​ക്കു​​ന്നു​​ണ്ടാ​​യി​​രു​​ന്നു. ആ ​​സാ​​മൂ​​ഹി​​ക വി​​പ്ല​​വം ഹോ​​ങ്കോ​​ങ്ങി​​ലെ​​ത്തി​​യ​​ത് സം​​ഗീ​​ത​​ത്തി​​ലൂ​​ടെ, ക​​ല​​യി​​ലൂ​​ടെ, ല​​ഹ​​രി​​യി​​ലൂ​​ടെ ഒ​​ക്കെ​​യാ​​യി​​രു​​ന്നു.14 വ​​യ​​സ്സു​ള്ള​​പ്പോ​​ൾ ഞാ​​ന​​തി​​ലേ​​ക്ക് എ​​ത്ത​​പ്പെ​​ട്ടു. ലോ​​കം മാ​​റു​​ക​​യാ​​ണ് എ​​ന്ന് ഞ​​ങ്ങ​​ൾ പ്ര​​തീ​​ക്ഷി​​ച്ചു. ആ ​​സ​​മ​​യ​​ത്ത് അ​​ത് പ്ര​​തീ​​ക്ഷാ​​ഭ​​രി​​ത​​മാ​​യ വി​​പ്ല​​വ​​മാ​​യി​​രു​​ന്നു. അ​​ത് പി​​ന്നീ​​ട് മ​​റ്റൊ​​ന്നാ​​യി മാ​​റി​​യെ​​ങ്കി​​ലും. ഒ​​ന്നും മാ​​റി​​യി​​ല്ല. അ​​തൊ​​രു വി​​പ്ല​​വ​​വു​​മാ​​യി​​രു​​ന്നി​​ല്ല. ആ ​​സ​​മ​​യ​​ത്ത് ഞ​​ങ്ങ​​ൾ അ​​ത് വി​​പ്ല​​വ​​മാ​​ണെ​​ന്ന് ക​​രു​​തി. ഹോ​​ങ്കോ​​ങ്ങി​ൽ ഞാ​​നാ വി​​പ്ല​​വവു​​മാ​​യി ചേ​​ർ​​ന്നു​​നി​​ന്നി​​രു​​ന്നു.

അ​​റു​​പ​​തു​​ക​​ളി​​ൽ സാം​​സ്​​​കാ​​രി​​ക വി​​പ്ല​​വം, ഫ്രാ​​ൻ​​സി​​ലെ വി​​ദ്യാ​​ർ​​ഥി​​ക​​ലാ​​പം, ഇ​​ന്ത്യ​​യി​​ൽ ന​​ക്സ​​ൽ​​ബാ​​രി എ​​ന്നി​​ങ്ങ​​നെ പ​​ല​​ത​​രം സാ​​മൂ​​ഹി​ക വി​​പ്ല​​വ​​ങ്ങ​​ൾ അ​​ര​​ങ്ങേ​​റു​​ന്ന കാ​​ല​​മാ​​ണ്. താ​​ങ്ക​​ൾ ഏ​​ത് വി​​പ്ല​​വ​​ത്തെ​​യാ​​ണ് പ​​രാ​​മ​​ർ​​ശി​​ക്കു​​ന്ന​​ത്?

അ​​ല്ല. ആ ​​വി​​പ്ല​​വ​​ങ്ങ​​ളെ​​യ​​ല്ല. ഞാ​​ൻ പാ​​ശ്ചാ​​ത്യ​​ലോ​​ക​​ത്ത് ആ​​രം​​ഭി​​ച്ച സാ​​മൂ​​ഹി​ക വി​​പ്ല​​വ​​ത്തെ​​പ്പ​​റ്റി​​യാ​​ണ് പ​​റ​​ഞ്ഞ​​ത്. അ​​ത് അ​​റു​​പ​​തു​​ക​​ളു​​ടെ ഒ​​ടു​​വി​​ൽ ശ​​ക്ത​​മാ​​യി. അ​​ത് ഹോ​​ങ്കോ​​ങ്ങി​ലേ​​ക്കും വ​​ന്നു. കു​​റ​​ച്ചു​​വ​​ർ​​ഷ​​ങ്ങ​​ൾ​​ക്കു ശേ​​ഷം ഇ​​ന്ത്യ​​യി​​ലേ​​ക്കും. അ​​ത് പ​​ല​​ത​​ര​​ത്തി​​ൽ ക​​രു​​ത്തു​​റ്റ​​താ​​യി​​രു​​ന്നു. ബൗ​​ദ്ധി​​ക​​മാ​​യ, ക​​ലാ​​പ​​ര​​മാ​​യ വി​​പ്ല​​വ​​മാ​​യി​​രു​​ന്നു, അ​​ത് ലൈം​​ഗി​​ക വി​​പ്ല​​വ​​മാ​​യി​​രു​​ന്നു, സാം​​സ്​​​കാ​​രി​​ക വി​​പ്ല​​വ​​മാ​​യി​​രു​​ന്നു. അ​​ങ്ങ​​നെ പ​​ല ഘ​​ട​​ക​​ങ്ങ​​ൾ ആ ​​വി​​പ്ല​​വ​​ത്തി​​ൽ ഒ​​രു​​മി​​ച്ചു​​വ​​ന്നു. അ​​തിെ​​ൻ​​റ ഗു​​രു​​ത്വ​​കേ​​ന്ദ്രം അ​​മേ​​രി​​ക്ക​​യും ബ്രി​​ട്ട​​നു​​മാ​​യി​​രു​​ന്നു. അ​​ത് ഏ​​ഷ്യ​​യി​​ലേ​​ക്ക് വ​​രു​​ന്ന​​ത് അ​​ഞ്ചു​​വ​​ർ​​ഷ​​ത്തി​​നു​ശേ​​ഷ​​മാ​​ണ് എ​​ന്നു മാ​​ത്രം. അ​​ത് ബോം​​​ബെ​​യി​​ലേ​​ക്കും ബം​ഗ​ളൂ​രു​വി​​ലേ​​ക്കു​​മെ​​ല്ലാം വ​​ന്നു. അ​​ത് വ​​ന്ന​​പ്പോ​​ൾ ശ​​ക്ത​​മാ​​യ മാ​​റ്റ​​ങ്ങ​​ളും സാ​​ധ്യ​​മാ​​ക്കി. ഞാ​​ൻ കൗ​​മാ​​ര​​ക്കാ​​ര​​നാ​​യ​​തി​​നാ​​ൽത​​ന്നെ വ​​ള​​രെ​ വ​​ലി​​യ രീ​​തി​​യി​​ൽ അ​​തി​​ലേ​​ക്ക് ആ​​ക​​ർ​​ഷി​​ക്ക​​പ്പെ​​ട്ടു. ആ ​​വി​​പ്ല​​വം ഒ​​രു ദ​​ശാ​​ബ്​​ദ​മെ​​ങ്കി​​ലും നീ​​ണ്ടു​​നി​​ന്നു. അ​​ത് കേ​​ൾ​​ക്കു​​ന്ന സം​​ഗീ​​ത​​ത്തി​​ൽ, കാ​​ണു​​ന്ന ക​​ല​​യി​​ൽ, വാ​​യി​​ക്കു​​ന്ന പു​​സ്​​​ത​​ക​​ത്തി​​ൽ, ധ​​രി​​ക്കു​​ന്ന വ​​സ്​​​ത്ര​​ത്തി​​ൽ എ​​ല്ലാം പ്ര​​ക​​ട​​മാ​​യി​​രു​​ന്നു, അ​​ത് നി​​ല​​വി​​ലെ പ​​ല സ​​ങ്ക​​ൽ​​പ​​ങ്ങ​​ളെ​​യും മാ​​റ്റി​​മ​​റി​​ച്ചു. അ​​തേ സ​​മ​​യ​​ത്താ​​ണ് നി​​ങ്ങ​​ൾ പ​​റ​​ഞ്ഞ സാം​​സ്​​​കാ​​രി​​ക വി​​പ്ല​​വ​​വും ന​​ക്സ​​ൽ​​ബാ​​രി​​യും ന​​ട​​ക്കു​​ന്ന​​ത്.

ഹി​​പ്പി വി​​പ്ല​​വ​​ത്തെ​​യാ​​ണോ ഉ​​ദ്ദേ​​ശി​​ക്കു​​ന്ന​​ത്?

അ​​തെ. തീ​​ർ​​ച്ച​​യാ​​യും. ഹി​​പ്പി വി​​പ്ല​​വം എ​​ന്നെ വ​​ല്ലാ​​തെ ച​​ലി​​പ്പി​​ച്ചു. ഞാ​​ന​​തി​​ൽ യാ​​ത്ര​​ചെ​​യ്തു. അ​​തെ​​ന്നെ രൂ​​പ​​പ്പെ​​ടു​​ത്തി.

ഹി​​പ്പി വി​​പ്ല​​വ​​ത്തി​​ൽ മ​​യ​​ക്കു​​മ​​രു​​ന്ന്​ ല​​ഹ​​രി വ​​രു​​ന്ന​​ത് ഒ​​രു രാ​​ഷ്​​ട്രീ​യ പ്ര​​വ​​ർ​​ത്ത​​ന​​മാ​​യാ​​ണ്. നി​​ർ​​ബ​​ന്ധി​​ത സൈ​​നി​​ക സേ​​വ​​ന​​ത്തെ മ​​റി​​ക​​ട​​ക്കാ​​നാ​​ണ് പ​​ല​​രും ല​​ഹ​​രി ഉ​​പ​​യോ​​ഗി​​ച്ച് ശ​​രീ​​ര​​ത്തെ ദു​​ർ​​ബ​​ല​​മാ​​ക്കി​​യ​​ത്..?

അ​​തെ. ഹി​​പ്പി വേ​​റി​​ട്ട വി​​പ്ല​​വ​​മാ​​യി​​രു​​ന്നു. അ​​തി​​നെ പ​​ല​​രും മ​​ന​​സ്സി​​ലാ​​ക്കി​​യി​​ട്ടി​​ല്ല. ഹോ​​ങ്കോ​​ങ്ങി​ൽ നി​​ർ​​ബ​​ന്ധി​​ത സൈ​​നി​​ക സേ​​വ​​ന​​മൊ​​ന്നു​​മി​​ല്ലാ​​യി​​രു​​ന്നു. എ​​ന്നാ​​ൽ, ഹി​​പ്പി നി​​ല​​വി​​ലെ പ​​ല അ​​വ​​സ്​​​ഥ​​ക​ളോ​​ടു​​മു​​ള്ള ക​​ലാ​​പ​​മാ​​യി​​രു​​ന്നു. അ​​ത് എ​​ന്നെ ച​​ലി​​പ്പി​​ച്ചു.

പ​​ത്ര​​പ്ര​​വ​​ർ​​ത്ത​​ന​​വും സാ​​ഹി​​ത്യ​​ര​​ച​​ന​​യും

വ​​ർ​​ഷ​​ങ്ങ​​ളോ​​ളം താ​​ങ്ക​​ൾ പ​​ത്ര​​പ്ര​​വ​​ർ​​ത്ത​​ക​​നാ​​യി​​രു​​ന്നു. എ​​വി​​ടെ​​യൊ​​ക്കെ​​യാ​​ണ് പ​​ത്ര​​പ്ര​​വ​​ർ​​ത്ത​​നം ന​​ട​​ത്തി​​യ​​ത്?

ഹോ​​േ​ങ്കാ​​ങ്, ബം​ഗ​ളൂ​രു, ബോം​ ​​ബെ, ഡ​​ൽ​​ഹി, ന്യൂ​​യോ​​ർ​​ക്​ എ​​ന്നി​​ങ്ങ​​നെ വ​​ലു​​തും ചെ​​റു​​തു​​മാ​​യ പ​​ല ന​​ഗ​​ര​​ങ്ങ​​ളി​​ൽ.

അ​​ച്ഛ​െ​ൻ​​റ ഉ​​ട​​മ​​സ്​​​ഥ​​ത​​യി​​ലു​​ള്ള ‘ഏ​​ഷ്യാ വീ​ക്കി’​​ൽ പ്ര​​വ​​ർ​​ത്തി​​ച്ചി​​രു​​ന്നോ?

ഉ​​ണ്ട്. ഞാ​​ന​​തി​​ൽ കു​​റ​​ച്ചു​​മാ​​സ​​ങ്ങ​​ൾ സ​​ബ്എ​​ഡി​​റ്റ​റാ​​യി​​രു​​ന്നു. പി​​ന്നീ​​ട് മും​െബെ​​യി​​ൽ ‘ഏ​​ഷ്യാ​ വീ​​ക്കി​​’ന് വേ​​ണ്ടി സാ​​മ്പ​​ത്തി​​ക റി​​പ്പോ​​ർ​​ട്ട​​റാ​​യും പ്ര​​വ​​ർ​​ത്തി​​ച്ചു. സ​​ത്യം പ​​റ​​ഞ്ഞാ​​ൽ, ഇ​​ന്ത്യ​​യി​​ലെ ഏ​​റ്റ​​വും മോ​​ശം പ​​ത്ര​​ങ്ങ​​ളി​​ൽ പ്ര​​വ​​ർ​​ത്തി​​ക്കാ​​ൻ എ​​നി​​ക്ക് ഭാ​​ഗ്യ​​മു​​ണ്ടാ​​യി​​ട്ടു​​ണ്ട്. (​പി​​ന്നീ​​ട് എം.​​ജി റോ​​ഡി​​ലൂ​​ടെ ന​​ട​​ക്കു​​മ്പോ​​ൾ ഒ​​രു പ​​ത്രസ്​​​ഥാ​​പ​​നം ചൂ​​ണ്ടി​​ക്കാ​​ട്ടി ഞാ​​ൻ പ്ര​​വ​​ർ​​ത്തി​​ച്ച ഏ​​റ്റ​​വും മോ​​ശം പ​​ത്ര​​മെ​​ന്ന് ജീ​​ത് ത​​യ്യി​​ൽ ത​​മാ​​ശ​​യാ​​യി പ​​റ​​ഞ്ഞു.)

ഏ​​റ്റ​​വും പ്ര​​ചാ​​ര​​മു​​ള്ള പ​​ത്ര​​ത്തി​​ലോ?
സം​​ശ​​യ​​മെ​​ന്ത്? (ചി​​രി)

ഹി​​ന്ദു​​വി​​ൽ?

ഇ​​ല്ല. ആ ​​ഭാ​​ഗ്യം എ​​നി​​ക്കോ അ​​വ​​ർ​​ക്കോ ഉ​​ണ്ടാ​​യി​​ല്ല.

ന്യൂ​​യോ​​ർ​​ക്കി​​ലും താ​​ങ്ക​​ൾ പ​​ത്ര​​പ്ര​​വ​​ർ​​ത്ത​​നം ന​​ട​​ത്തി​​യി​​രു​​ന്നു..?

അ​​തെ. ഭീ​​ക​​ര​​മാ​​യി​​രു​​ന്നു അ​​ത്. ഞാ​​ൻ പ്ര​​വ​​ർ​​ത്തി​​ച്ച​​ത് ഇ​​ന്ത്യ​​ൻ
എേ​​ബ്രാ​​ഡ് എ​​ന്ന പ​​ത്ര​​ത്തി​​ലാ​​ണ്. നാ​​ല​​ര​​വ​​ർ​​ഷം. ഭൂ​​മി​​യി​​ലെ ഏ​​റ്റ​​വും മോ​​ശ​​മാ​​യ പ​​ത്ര​​ങ്ങ​​ളി​​ൽ ഒ​​ന്നാ​​ണ​​ത്. ഒ​​രു അ​​നു​​ഭ​​വം പ​​റ​​യാം: ഞാ​​ൻ ചേ​​ർ​​ന്ന ഉ​​ട​​നെ പു​​സ്​​​ത​​ക റി​​വ്യൂ​​വാ​​ണ് എ​​ഴു​​തി​​യി​​രു​​ന്ന​​ത്. എ​​ഡി​​റ്റ​​ർ കു​​റ​​ച്ച് പു​​സ്​​​ത​​ക​​ങ്ങ​​ൾ ന​​ൽ​​കി​​യി​​ട്ട് പ​​റ​​ഞ്ഞു, ഇ​​താ​​ണ് പു​​സ്​​​ത​​ക​​ങ്ങ​​ൾ, പു​​സ്​​​ത​​ക​​ത്തിെ​​ൻ​​റ പി​​ൻക​​വ​​റും എ​​ഴു​​ത്തു​​കാ​​ര​​നെ​​ക്കു​​റി​​ച്ച് എ​​ഴു​​തി​​യ​​തും വാ​​യി​​ക്കൂ. എ​​നി​​ക്ക് വേ​​ണ്ട​​ത് 900 വാ​​ക്കു​​ക​​ളാ​​ണ്. പു​​സ്​​​ത​​കം വാ​​യി​​ക്കേ​​ണ്ട. പു​​സ്​​​ത​​കം വാ​​യി​​ച്ചാ​​ൽ ഞാ​​ൻ സ​​മ​​യം ന​​ഷ്​​​ട​​പ്പെ​​ടു​​ത്തും. ആ ​​സ​​മ​​യ​​ത്ത് എ​​നി​​ക്ക് അ​​വ​​ർ​​ക്ക് വേ​​ണ്ടി മ​​റ്റ് പ​​ണി​​യെ​​ടു​​ക്കാം. എ​​ഡി​​റ്റ​​ർ ത​െ​​ൻ​​റ പ​​ത്ര​​ത്തി​​ലെ പു​​സ്​​​ത​​ക എ​​ഡി​​റ്റ​​റോ​​ട് പു​​സ്​​​ത​​കം വാ​​യി​​ക്കേ​​ണ്ട എ​​ന്ന് പ​​റ​​യു​​ന്ന​​ത് ചി​​ന്തി​​ച്ചു​നോ​​ക്കൂ. അ​​പ്പോ​​ൾ നി​​ങ്ങ​​ൾ​​ക്ക് മ​​ന​​സ്സി​ലാ​​വും അ​​ത് എ​​ന്തു ത​​രം പ​​ത്ര​​മാ​​ണെ​​ന്ന്. എ​​ന്തു​​ത​​രം പ​​ത്ര​​പ്ര​​വ​​ർ​​ത്ത​​ന​​മാ​​ണെ​​ന്ന്.

ഇ​​നി പ​​ത്ര​​പ്ര​​വ​​ർ​​ത്ത​​ന​​ത്തി​​ലേ​​ക്ക് മ​​ട​​ക്കം ഉ​​ണ്ടാ​​കു​​മോ?
ഇ​​ല്ല. മ​​തി​​യാ​​യി. 23 വ​​ർ​​ഷം. ഞാ​​ൻ ഡെ​​സ്​​​കി​​ൽ പ്ര​​വ​​ർ​​ത്തി​​ച്ചു. കോ​​ള​​ങ്ങ​​ൾ എ​​ഴു​​തി. ഫീ​​ച്ച​​റു​​ക​​ൾ ത​​യാ​​റാ​​ക്കി. മ​​ടു​​ത്തു. ഞാ​​നി​​പ്പോ​​ൾ സ്വാ​​ത​​ന്ത്ര്യം അ​​നു​​ഭ​​വി​​ക്കു​​ന്നു. കു​​റ​​ഞ്ഞ​​പ​​ക്ഷം, ഞാ​​നാ​​രോ​​ടെ​​ങ്കി​​ലും റി​​പ്പോ​​ർ​​ട്ട് ചെ​​യ്യേ​​ണ്ട​​തി​​ല്ല. ഒ​​രു ബോ​​സ്​ എെ​​ൻ​​റ ക​​ഴു​​ത്തി​​ൽ തൂ​​ങ്ങു​​ന്ന​​താ​​യ തോ​​ന്ന​​ൽ ഇ​​ല്ല. ഞാ​​ൻ എ​​ഴു​​തി​​യ​​ത് ന​​ല്ല​​താ​​ണോ ചീ​​ത്ത​​യാ​​ണോ എ​​ന്ന് നി​​ശ്ച​​യി​​ക്കാ​​ൻ ആ​​ളി​​ല്ല. മു​​മ്പ് ഞാ​​ൻ പ​​ത്ര​​പ്ര​​വ​​ർ​​ത്ത​​നം ന​​ട​​ത്തി​​യ​​ത് ഡ്ര​​ഗ്സി​​ന് (മ​​യ​​ക്കു​​മ​​രു​​ന്ന്) പ​​ണം ക​​ണ്ടെ​​ത്താ​​നാ​​യി​​രു​​ന്നു. ഡ്ര​​ഗ്സ്​ ഞാ​​ൻ വി​​ട്ട​​പ്പോ​​ൾ എ​​നി​​ക്ക് പ​​ത്ര​​പ്ര​​വ​​ർ​​ത്ത​​നം ന​​ട​​ത്തേ​​ണ്ട ആ​​വ​​ശ്യ​​മി​​ല്ലാ​​താ​​യി.

താ​​ങ്ക​​ൾ പ​​റ​​ഞ്ഞി​​രു​​ന്നു, പ​​ത്ര​​പ്ര​​വ​​ർ​​ത്ത​​നം വി​​ട്ട് നോ​​വ​​ൽ എ​​ഴു​​ത്തി​​ൽ കേ​​ന്ദ്രീ​​ക​​രി​​ക്കാ​​ൻ തീ​​രു​​മാ​​നി​​ച്ച​​തി​​ന് പി​​ന്നി​​ൽ അ​​ച്ഛ​െ​​ൻ​​റ ഉ​​പ​​ദേ​​ശ​​മാ​​യി​​രു​​ന്നു​​വെ​​ന്ന്..?

അ​​തെ. 2004ൽ ​​അ​​ച്ഛ​​ൻ എ​​ന്നോ​​ട് പ​​ത്ര​​ത്തി​​ലെ ജോ​​ലി വി​​ടാ​​ൻ പ​​റ​​ഞ്ഞു. എ​​ന്നി​​ട്ട് നോ​​വ​​ൽ ര​​ച​​ന ഗൗ​​ര​​വ​​പൂ​​ർ​​വം തു​​ട​​ങ്ങാ​​ൻ പ​​റ​​ഞ്ഞു. ഞാ​​നാ ഉ​​പ​​ദേ​​ശം ഗൗ​​ര​​വ​​ത്തി​​ൽ എ​​ടു​​ത്തു. കാ​​ര​​ണം, ത​െ​​ൻ​​റ ജീ​​വി​​തം മു​​ഴു​​വ​​ൻ പ​​ത്ര​​പ്ര​​വ​​ർ​​ത്ത​​ക​​നാ​​യി ക​​ഴി​​യു​​ന്ന, നീ​​ണ്ട കാ​​ല​​ത്തെ അ​​നു​​ഭ​​വ​​സ​​മ്പ​​ത്തു​​ള്ള ഒ​​രാ​​ളാ​​ണ് പ​​റ​​യു​​ന്ന​​ത്. അ​​ത് ഞാ​​ൻ അ​​നു​​സ​​രി​​ച്ചു. ഞാ​​ൻ പൂ​​ർ​​ണ​​മാ​​യി പ​​ത്ര​​പ്ര​​വ​​ർ​​ത്ത​​നം നി​​ർ​​ത്തി. ചി​​ല​​യാ​​ളു​​ക​​ൾ​​ക്ക് ജേ​​​​ണ​​ലി​​സ​​ത്തി​​ൽ തു​​ട​​ർ​​ന്നു​​കൊ​​ണ്ടു​​ത​​ന്നെ പു​​സ്​​​ത​​ക​​ങ്ങ​​ൾ എ​​ഴു​​താ​​നാ​​കും. എ​​നി​​ക്ക​​ത് ചെ​​യ്യാ​​നാ​​വി​​ല്ല.

പ​​ക്ഷേ, മാ​​ർ​​കേ​​സ്​ അ​​ട​​ക്കം പ​​ല​​രും പ​​ത്ര​​പ്ര​​വ​​ർ​​ത്ത​​ക​​രാ​​യി​​രു​​ന്നു..?
എ​​ന്നാ​​ൽ, നോ​​വ​​ലു​​ക​​ൾ എ​​ഴു​​താ​​ൻ തു​​ട​​ങ്ങി​​യ​​പ്പോ​​ൾ മാ​​ർ​​കേ​​സ്​ പ​​ത്ര​​പ്ര​​വ​​ർ​​ത്ത​​നം ഉ​​പേ​​ക്ഷി​​ച്ചു​​വെ​​ന്നാ​​ണ് ഞാ​​ൻ ക​​രു​​തു​​ന്ന​​ത്.

താ​​ങ്ക​​ൾ​​ക്ക് എ​​ന്താ​​ണ് എ​​ഴു​​ത്ത്?

എ​​ഴു​​ത്ത് എെ​​ൻ​​റ സ്വ​​ത്വ​​മാ​​ണ്. അ​​താ​​ണ് എ​​ന്നെ നി​​ർ​​വ​​ചി​​ക്കു​​ന്ന​​ത്. ആ​​രെ​​ങ്കി​​ലും എ​​ന്നോ​​ട് ഞാ​​നാ​​രാ​​ണ് എ​​ന്ന് ചോ​​ദി​​ച്ചാ​​ൽ പ​​റ​​യു​​ക, ഞാ​​നൊ​​രു എ​​ഴു​​ത്തു​​കാ​​ര​​നാ​​ണ് എ​​ന്നാ​​ണ്. ഞാ​​ൻ ക​​വി​​ത, നോ​​വ​​ൽ എ​​ന്നി​​ങ്ങ​​നെ വേ​​ർ​​തി​​രി​​ച്ച​​ല്ല പ​​റ​​യു​​ന്ന​​ത്. എ​​ഴു​​ത്ത് എ​​ന്തു​​മാ​​വാം.

എ​​ഴു​​ത്തി​​നെ രാ​​ഷ്​​ട്രീ​​യ പ്ര​​വ​​ർ​​ത്ത​​ന​​മാ​​യി കാ​​ണു​​ന്നു​​ണ്ടോ?


എ​​ല്ലാ ക​​ല​​യും രാ​​ഷ്​​ട്രീ​​യ​​മാ​​ണ്. ക​​ല ക​​ല​​ക്കു​​വേ​​ണ്ടി​​യെ​​ന്നു പ​​റ​​യു​​ന്ന​​തും ഒ​​രു രാ​​ഷ്​​ട്രീ​​​യ പ്ര​​വ​​ർ​​ത്ത​​ന​​മാ​​ണ്.

എ​​ന്താ​​ണ് എ​​ഴു​​താ​​ൻ നി​​ർ​​ബ​​ന്ധി​​ക്കു​​ന്ന​​ത്?

എ​​ഴു​​തു​​ന്നി​​ല്ലെ​​ങ്കി​​ൽ ഞാ​​ൻ ഡി​​പ്ര​​ഷ​​നി​​ലാ​​കും. നി​​ല​​നി​​ൽ​​ക്കാ​​നു​​ള്ള ത്വ​​ര​​യി​​ലാ​​ണ് ഞാ​​ൻ എ​​ഴു​​തു​​ന്ന​​ത്. എ​​ഴു​​തു​​ന്നി​​ല്ലെ​ങ്കി​​ൽ എ​​നി​​ക്ക് സ്വ​​ന്ത​​മാ​​യി തോ​​ന്നു​​ന്ന അ​​ഭി​​മാ​​നം ഇ​​ല്ലാ​​താ​​കും.

ക​​വി​​ത എ​​ഴു​​തു​​ന്ന​​താ​​ണോ എ​​ളു​​പ്പം?

ക​​വി​​ത എ​​ഴു​​തു​​ന്ന​​താ​​ണ് കൂ​​ടു​​ത​​ൽ ര​​സ​​ക​​രം. നോ​​വ​​ൽ എ​​ന്ന​​ത് ക​​ഠി​​നാ​​ധ്വാ​​ന​​മാ​​ണ്. അ​​തൊ​​രു തൊ​​ഴി​​ൽ പോ​​ലെ​​യാ​​ണ്. ക​​വി​​ത ഒ​​രു ജോ​​ലി പോ​​ലെ തോ​​ന്നി​​ല്ല.

താ​​ങ്ക​​ളു​​ടെ ക​​വി​​ത​​ക​​ൾ പ​​ല​​തും സ്വ​​യം​​വെ​​ളി​​പ്പെ​​ടു​​ത്ത​​ൽപോ​​ലെ​​യാ​​ണ് തോ​​ന്നു​​ക..?
സ​​ത്യ​​ത്തി​​ൽ അ​​ല്ല. കു​​റെ​​യേ​​റെ ഭാ​​വ​​ന അ​​തി​​ൽ കൂ​​ടി​​ക്ക​​ല​​രു​​ന്നു​​ണ്ട്. കു​​റെ ആ​​ത്മ​​ക​​ഥാം​​ശ​​ങ്ങ​​ൾ ക​​ണ്ടേ​​ക്കു​​മെ​​ങ്കി​​ലും അ​​തി​​നൊ​​പ്പംത​​ന്നെ ഭാ​​വ​​ന​​യും ചേ​​രു​​ന്നു​​ണ്ട്.



ഡോം ​​മോ​​റി​​സിെ​​ൻ​​റ ബോം​​ബെ​​യി​​ൽ

ഒ​​രു കാ​​ര്യം ശ്ര​​ദ്ധി​​ച്ചു. നാ​​ർ​​ക്കോ​​പോ​​ളീ​​സ്​ എ​​ന്ന പു​​സ്​​​ത​​ക​​ത്തി​​ൽ മും​​ബൈ എ​​ന്ന​​തി​​നു പ​​ക​​രം ബോം​​െ​ബ എ​​ന്നാ​​ണ് ആ​​ദ്യാ​​വ​​സാ​​നം ഉ​​പ​​യോ​​ഗി​​ച്ചി​​രി​​ക്കു​​ന്ന​​ത്. ഈ ​​സം​​ഭാ​​ഷ​​ണ​​ത്തി​​ലു​​മ​​തെ. എ​​ന്തു​​കൊ​​ണ്ടാ​​ണ് മും​​ബൈ എ​​ന്ന് ഉ​​പ​​യോ​​ഗി​​ക്കാ​​തെ ബോം​​ബെ എ​​ന്നു പ്ര​​യോ​​ഗി​​ക്കു​​ന്ന​​ത്? 

അ​​തെ. അ​​ത് ബോ​​ധ​​പൂ​​ർ​​വ​​മാ​​ണ്. സ​​ൽ​​മാ​​ൻ റു​​ഷ്ദി ഉ​​ൾ​െ​പ്പ​​ടെ കു​​റ​​ച്ചു​പേ​​ർ ബോം​​ബെ​​യു​​ടെ എ​​ഴു​​ത്തു​​കാ​​രാ​​യു​​ണ്ട്. അ​​വ​​ർ മും​​ബൈ എ​​ന്നു​​പ​​യോ​​ഗി​​ക്കി​​ല്ല. അ​​ത് ബോ​​ധ​​പൂ​​ർ​​വ​​മാ​​യ രാ​​ഷ്​​ട്രീ​​യ നി​​ല​​പാ​​ടാ​​ണ്. കാ​​ര​​ണം, ബോം​​ബെ​​യും മും​​ബൈ​​യും ര​​ണ്ട് വ്യ​​ത്യ​​സ്​​​ത ന​​ഗ​​ര​​ങ്ങ​​ളാ​​ണ്. ഒ​​രി​​ക്ക​​ലും ഒ​​ന്നി​​ക്കാ​​ത്ത ന​​ഗ​​ര​​ങ്ങ​​ൾ. ബോം​​ബെ മ​​നോ​​ഹ​​ര​​മാ​​യ, സ​​ഹി​​ഷ്ണു​​ത​​യും നി​​ഷ്ക​​ള​​ങ്ക​​ത​​യും ഉ​​ള്ള ന​​ഗ​​ര​​മാ​​ണ്. ബോം​​ബെ പു​​തി​​യ​​താ​​യി എ​​ത്തു​​ന്ന ഏ​​തൊ​​രാ​​ളെ​​യും ഏതൊ​​രു കു​​ടി​​യേ​​റ്റ​​ക്കാ​​ര​​നെ​​യും സ്വാ​​ഗ​​തം ചെ​​യ്തു. അ​​തി​​ന് അ​​തിേ​​ൻ​​റ​​താ​​യ ഗു​​ണ​​ങ്ങ​​ളു​​മു​​ണ്ടാ​​യി​​രു​​ന്നു. ബോം​​ബെ​​ക്ക് ക​​ഠി​​നാ​​ധ്വാ​​ന​​വും ക​​ഴി​​വും അ​​ഭി​​ലാ​​ഷ​​ങ്ങ​​ളു​​മു​​ണ്ടാ​​യി​​രു​​ന്നു. മും​​ബൈ പൂ​​ർ​​ണ​​മാ​​യും വ്യ​​ത്യ​​സ്​​​ത​​മാ​​ണ്. മും​​ബൈ ഭ​​രി​​ക്കു​​ന്ന​​ത് ഹി​​ന്ദു​ വ​​ല​​തു​​പ​​ക്ഷ​​ക്ക​ാ​രാ​​ണ്. അ​​വ​​ർ ആ​​ളു​​ക​​ളെ മ​​ത​​ത്തിെ​​ൻ​​റ​​യും ജാ​​തി​​യു​​ടെ​​യും ഭാ​​ഷ​​യു​​ടെ​​യും സ​​മ്പ​​ത്തിെ​​ൻ​​റ​​യും അ​​ടി​​സ്​​​ഥാ​​ന​​ത്തി​​ൽ വി​​ഭ​​ജി​​ക്കു​​ന്നു. ’50ക​​ളി​​ലെ​​യും ’60ക​​ളി​​ലെ​​യും ’70ക​​ളി​​ലെ​​യും ബോം​​ബെ അ​​റി​​യു​​ന്ന​​വ​​ർ ഇ​​ന്ന​​ത്തെ മും​​ബൈ തി​​രി​​ച്ച​​റി​​യാ​​ൻപോ​​ലും ക​​ഴി​​യാ​​ത്തവി​​ധം മാ​​റി​​യി​​രി​​ക്കു​​ന്നു​​വെ​​ന്ന് പ​​റ​​യും. അ​​ത് വ​​ള​​രെ മ​​നോ​​വി​​ഷ​​മം ഉ​​ണ്ടാ​​ക്കു​​ന്ന പ​​രി​​വ​​ർ​​ത്ത​​ന​​മാ​​യി​​രു​​ന്നു.

ബോം​​ബെ​​യി​​ലേ​​ക്ക് എ​​ത്തു​​ന്ന​​തെ​​ങ്ങ​​നെ​​യാ​​ണ്?

ബി​​രു​​ദ പ​​ഠ​​ന​​ത്തി​​നാ​​യാ​​ണ് ഞാ​​ൻ ഹോ​​ങ്കോ​​ങ്ങി​ൽനി​​ന്ന് ബോം​​ബെ​​യി​​ൽ എ​​ത്തി​​യ​​ത്.

ബോം​​ബെ​​യി​​ൽ ഏ​​റ്റ​​വും അ​​ടു​​പ്പ​​മു​​ള്ള​​വ​​രി​​ൽ ഒ​​രാ​​ൾ ക​​വി ഡോം ​​മോ​​റെ​​സാ​​യി​​രു​​ന്നു​​വെ​​ന്ന് തോ​​ന്നു​​ന്നു..?

ഡോം ​​മോ​​റെ​​സ്​ എെ​​ൻ​​റ സു​​ഹൃ​​ത്താ​​യി​​രു​​ന്നു. ഞാ​​ൻ ബോം​​ബെ വൈ.​​എം.​​സി.​​എ​​യി​​ലാ​​ണ് താ​​മ​​സി​​ച്ചി​​രു​​ന്ന​​ത്. ര​​ണ്ട് റോ​​ഡി​​ന​​പ്പു​​റ​​മാ​​ണ് ഡോം ​​താ​​മ​​സി​​ച്ചി​​രു​​ന്ന​​ത്. ഞാ​​ൻ അ​​ദ്ദേ​​ഹ​​ത്തെ ആ​​ദ്യം കാ​​ണു​​ന്ന​​ത് 14 വ​​യ​​സ്സു​ള്ള​​പ്പോ​​ഴാ​​ണ്. ബോം​​ബെ​​യി​​ൽ വൈ.​​എം.​​സി.​​എ​​യി​​ൽ താ​​മ​​സി​​ക്കു​​മ്പോ​​ൾ, 26 വ​​യ​​സ്സു​ള്ള​​പ്പോ​​ൾ ഞാ​​ൻ കൂ​​ടു​​ത​​ൽ അ​​ടു​​ക്കു​​ന്ന​​ത്. അ​​ന്ന് ഞാ​​ൻ പ​​ര​​സ്യ​​ങ്ങ​​ൾ എ​​ഴു​​തു​​ക​​യും ക​​വി​​ത​ ര​ചി​ച്ചും ക​​ഴി​​യു​​ന്ന കാ​​ല​​മാ​​ണ്. ഒ​​രു ക​​ഫേ​​യി​​ൽ ഡോം ​​ക​​വി​​ത വാ​​യി​​ക്കു​​ന്ന​​ത​​റി​​ഞ്ഞ് ഞാ​​ൻ പോ​​യി. അ​​ന്ന് അ​​ദ്ദേ​​ഹം ല​​ഹ​​രി​​യി​​ലാ​​യി​​രു​​ന്നു. കൈ​യി​ലി​​രു​​ന്ന ക​​വി​​താ ക​​ട​​ലാ​​സ്​ പ​​ല​​വ​​ട്ടം താ​​ഴെ വീ​​ണു​​പോ​​യി. അ​​ദ്ദേ​​ഹം ല​​ഹ​​രി ഒ​​ഴി​​വാ​​ക്കാ​​നു​​ള്ള ഘ​​ട്ട​​ത്തി​​ലാ​​യി​​രു​​ന്നു. ക​​വി​​ത വാ​​യി​​ക്കാ​​ൻ പ​​റ്റാ​​ത്ത അ​​വ​​സ്​​​ഥ​​യി​​ൽ വി​​ഷ​​മം തോ​​ന്നി. ഞാ​​ൻ അ​​ന്ന് ബോം​​ബെ തെ​​രു​​വി​​ലൂ​​ടെ ന​​ട​​ന്നു. പി​​ന്നെ ഞാ​​ൻ അ​​ദ്ദേ​​ഹ​​ത്തെ പോ​​യി ക​​ണ്ടു. പി​​ന്നെ ഞ​​ങ്ങ​ൾ ന​​ല്ല സു​​ഹൃ​​ത്തു​​ക്ക​​ളാ​​യി.

പ​​ക്ഷേ, ഡോം ​​താ​​ങ്ക​​ളു​​ടെ അ​​ച്ഛ​െ​ൻ​​റ കൂ​​ട്ടു​​കാ​​ര​​നാ​​യി​​രു​​ന്നു..?

അ​​തെ. അ​​ദ്ദേ​​ഹം അ​​ച്ഛ​െ​​ൻ​​റ കൂ​​ട്ടു​​കാ​​ര​​നാ​​യി​​രു​​ന്നു.​ അ​​ച്ഛ​െ​​ൻ​​റ സു​​ഹൃ​​ത്താ​​യ​​തി​​നാ​​ലാ​​ണ് ഞാ​​ൻ അ​​ദ്ദേ​​ഹ​​ത്തെ ആ​​ദ്യം പ​​രി​​ച​​യ​​പ്പെ​​ടു​​ന്ന​​ത്. പി​​ന്നെ എെ​​ൻ​​റ സു​​ഹൃ​​ത്തും. അ​​ച്ഛ​െ​​ൻ​​റ പ​​ല കൂ​​ട്ടു​​കാ​​രും പി​​ന്നീ​​ട് എെ​​ൻ​​റ ന​​ല്ല സു​​ഹൃ​​ത്തു​​ക്ക​​ളാ​​യി മാ​​റി​​യി​​ട്ടു​​ണ്ട്. ഹോ​​ങ്കോ​​ങ്ങി​ലും ഇ​​ന്ത്യ​​യി​​ലും അ​​ച്ഛ​​ന് വി​​പു​​ല​​മാ​​യ സൗ​​ഹൃ​​ദ​​ങ്ങ​​ളു​​ണ്ടാ​​യി​​രു​​ന്നു. അ​​ച്ഛ​​ൻ ഹോ​​ങ്കോ​​ങ്ങി​ലാ​​യി​​രി​​ക്കു​​മ്പോ​​ൾ കൂ​​ടു​​ത​​ൽ ആ​​ളു​​ക​​ളോ​​ട് ഇ​​ട​​പ​​ഴ​​കു​​ക​​യും പു​​റ​​ത്തു​​പോ​​കാ​​നു​​മൊ​​ക്കെ ഇ​​ഷ്​​​ട​​പ്പെ​​ട്ടി​​രു​​ന്നു. ഇ​​ന്ത്യ​​യി​​ൽ എ​​ത്തി​​യ​​ശേ​​ഷം അ​​തി​​ൽനി​​ന്നെ​​ല്ലാം അ​​ദ്ദേ​​ഹം ഒ​​രു​​ത​​ര​​ത്തി​​ൽ ഒ​​ഴി​​ഞ്ഞു​​മാ​​റി.

ഡോം ​​മൊ​​റെ​​യി​​സ്​ താ​​ങ്ക​​ളെ അ​​ദ്ദേ​​ഹം എ​​ഴു​​ത്തി​​ൽ സ്വാ​​ധീ​​നി​​ച്ചി​​രു​​ന്നോ? അ​​ല്ലെ​​ങ്കി​​ൽ പ്ര​​ചോ​​ദ​​ന​​മാ​​യി​​രു​​ന്നു​​വെ​​ന്ന് പ​​റ​​യു​​മോ?

അ​​ദ്ദേ​​ഹം പ്ര​​ചോ​​ദ​​നം ആ​​യി​​രു​​ന്നോ എ​​ന്ന് ചോ​​ദി​​ച്ചാ​​ൽ അ​​ല്ല എ​​ന്നു പ​​റ​​യേ​​ണ്ടി​​വ​​രും. കാ​​ര​​ണം ഡോം ​​ആ വാ​​ക്ക് ഇ​​ഷ്​​​ട​​പ്പെ​​ട്ടി​​രു​​ന്നി​​ല്ല. അ​​ദ്ദേ​​ഹം എ​​ഴു​​ത്തി​​ൽ സ്വാ​​ധീ​​ന​​മു​​ണ്ടാ​​ക്കി എ​​ന്നും പ​​റ​​യാ​​നാ​​വി​​ല്ല. അ​​ദ്ദേ​​ഹം എെ​​ൻ​​റ സു​​ഹൃ​​ത്താ​​യി​​രു​​ന്നു. കു​​റ​​ച്ചു കൂ​​ടി ന​​ന്നാ​​യി പ​​റ​​ഞ്ഞാ​​ൽ മാ​​ർ​​ഗ​​ദ​​ർ​​ശി (മെ​​ൻ​​റ​​ർ) എ​​ന്നു പ​​റ​​യാം. ഒ​​രു ക​​വി എ​​ങ്ങ​​നെ ഈ ​​ലോ​​ക​​ത്തി​​ൽ ജീ​​വി​​ക്ക​​ണം എ​​ന്ന് ഡോം ​​പ​​ഠി​​പ്പി​​ച്ചു. എ​​ങ്ങ​​നെ ക​​വി​​ത എ​​ഴു​​ത​​ണം എ​​ന്ന് പ​​ഠി​​പ്പി​​ച്ചു. എ​​ന്നെ മാ​​ത്ര​​മ​​ല്ല, അ​​ക്കാ​​ല​​ത്തെ മ​​റ്റ് പ​​ല യു​​വ ക​​വി​​ക​​ളെ​​യും. അ​​ദ്ദേ​​ഹ​​ത്തിെ​​ൻ​​റ അ​​ടു​​ത്ത് എ​​ത്തി​​യ ക​​വി​​ക​​ളെ​​യെ​​ല്ലാം പ​​ല ത​​ര​​ത്തി​​ൽ അ​​ദ്ദേ​​ഹം അ​​ത് പ​​ഠി​​പ്പി​​ച്ചു. അ​​ത്ത​​രം ക​​ഥ വി​​ജ​​യ് ന​​മ്പീ​​ശ​​ന് പ​​റ​​യാ​​നു​​ണ്ടാ​​വു​​മാ​​യി​​രു​​ന്നു. സി.​​പി. സു​​രേ​​ന്ദ്ര​​ന് മ​​റ്റൊ​​രു ക​​ഥ പ​​റ​​യാ​​നു​​ണ്ടാ​​കും. എ​​നി​​ക്ക് മ​​റ്റൊ​​രു ക​​ഥ. ഡോം ​​അ​​സാ​​മാ​​ന്യ പ്ര​​തി​​ഭാ​​ശാ​​ലി​​യാ​​യി​​രു​​ന്നു. ക​​വി​​ത​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹ​​ത്തി​​ന് ജീ​​വി​​തം.

ബോം​​ബെ​​യി​​ലെ ക​​വി​​ക​​ൾ ക്രൂ​​ര​​ന്മാ​​രാ​​ണ് എ​​ന്ന മ​​ട്ടി​​ൽ താ​​ങ്ക​​ൾ ഒ​​രു പ​​രാ​​മ​​ർ​​ശം ന​​ട​​ത്തി​​യി​​രു​​ന്നു..?

ഡോം ​​മോ​​റി​​സിെ​​ൻ​​റ കാ​​ലം അ​​നു​​ഭ​​വി​​ച്ച​​യാ​​ളാ​​ണ് ഞാ​​ൻ. യു​​വ​​ക​​വി​​ക​​ളെ​​യും എ​​ഴു​​ത്തി​​ലേ​​ക്കു വ​​രു​​ന്ന​​വ​​രെ​​യും സ്​​​നേ​​ഹി​​ച്ച വ്യ​​ക്തി​​യാ​​ണ് ഡോം. ​​പ​​ക്ഷേ, ഇ​​പ്പോ​​ഴ​​ത്തെ ബോം​​ബെ അ​​ങ്ങ​​നെ​​യ​​ല്ല. ഇ​​വി​​ടെ ക​​വി​​യാ​​യി അ​​തി​​ജീ​​വി​​ക്കു​​ക പാ​​ടാ​​ണ്. ഒ​​രു ഭ​​യാ​​ന​​ക ന​​ഗ​​ര​​മാ​​ണ് അ​​ത്. നി​​ങ്ങ​​ൾ മ​​റ്റു​​ള്ള​​വ​​രു​​ടെ വി​​കാ​​ര​​ങ്ങ​​ൾ അ​​റി​​യ​​രു​​ത്, ഒ​​ന്നും കാ​​ണ​​രു​​ത്, ഒ​​ന്നി​​ലും ഇ​​ട​​പെ​​ട​​രു​​ത്. എ​​ന്നി​​ട്ട് എ​​ഴു​​ത്തി​​ൽ മാ​​ത്രം തു​​ട​​രു​​ക. അ​​താ​​ണ് പ​​ല ബോം​​ബെ​​യി​​ലെ എ​​ഴു​​ത്തു​​കാ​​രും ചെ​​യ്യു​​ന്ന​​ത്്. അ​​ത് ക്രൂ​​ര​​ത​​യാ​​ണ്. ആ ​​അ​​ർ​​ഥ​​ത്തി​​ലാ​​ണ് ബോം​​ബെ​​യി​​ലെ ക​​വി​​ക​​ൾ ക്രൂ​​ര​​രാ​​ണ് എ​​ന്ന് ഞാ​​ൻ പ​​റ​​ഞ്ഞ​​ത്.



ല​​ഹ​​രി​​ദി​​ന​​ങ്ങ​​ൾ, മ​​ട​​ങ്ങി​​വ​​ര​​വ്

‘മു​​ടി​​യ​​നാ​​യ പു​​ത്ര’​​നാ​​ണ് താ​​ങ്ക​​ൾ എ​​ന്നു പ​​റ​​ഞ്ഞാ​​ലോ?

എെ​​ൻ​​റ അ​​ച്ഛ​​നും അ​​മ്മ​​യും അ​​ങ്ങ​​നെ​​യാ​​വും എ​​ന്നെ ക​​രു​​തു​​ന്ന​​ത് (ചി​​രി). ര​​ണ്ട് ദ​​ശാ​​ബ്​​ദം ഞാ​​ൻ ജീ​​വി​​ത​​ത്തി​​ൽ പാ​​ഴാ​​ക്കി. ഞാ​​ൻ ഏ​​തു​സ​​മ​​യ​​വും ബാ​​റി​​ൽ ഇ​​രു​​ന്ന്, ന​​ന്നാ​​യി മ​​ദ്യ​​പി​​ച്ച്, എ​​ഴു​​ത്തു​​കാ​​രെ​​യും എ​​ഴു​​ത്തി​​നെ​​യും കു​​റി​​ച്ച് സം​​സാ​​രി​​ച്ചു​​കൊ​​ണ്ടി​​രു​​ന്നു. ഡ്ര​​ഗ്സി​​ൽ അ​​മ​​ർ​​ന്നു. അ​​ക്കാ​​ല​​ത്ത് ഒ​​ന്നും എ​​ഴു​​തി​​യി​​ല്ല. ര​​ണ്ടാം അ​​വ​​സ​​രം കി​​ട്ടി​​യ​​തി​​ൽ ഞാ​​ൻ സ​​ന്തോ​​ഷ​​വാ​​നാ​​ണ്.

എ​​ങ്ങ​​നെ​​യാ​​ണ് ക​​റു​​പ്പി​​ലേ​​ക്കും ഹെ​​റോ​​യി​​നി​​ലേ​​ക്കും എ​​ത്ത​​പ്പെ​​ട്ട​​ത്? 

19ാം വ​​യ​​സ്സി​ൽ ബി.​​എ പ​​ഠ​​ന​​ത്തി​​നാ​​യാ​​ണ് ഞാ​​ൻ ബോം​​ബെ​​യി​​ൽ എ​​ത്തു​​ന്ന​​ത്. എ​​ത്തി ര​​ണ്ടാ​​മ​​ത്തെ ആ​​ഴ്ച ഒ​​രു സു​​ഹൃ​​ത്ത് എ​​ന്നെ ഒ​​പി​​യം​​ ഡെ​​ന്നി​​ലേ​​ക്ക് (ക​​റു​​പ്പ് വി​​ൽ​​പ​​ന​​കേ​​ന്ദ്രം) കൊ​​ണ്ടു​​പോ​​യി. അ​​വി​​ടെ ക​​ട​​ന്ന​​പ്പോ​​ൾത​​ന്നെ ഞാ​​ൻ അ​​തി​​ന് അ​​ടി​​പ്പെ​​ട്ടു. ഞാ​​ൻ കാ​​ൽ​​പ​​നി​​ക​​നാ​​യി​​രു​​ന്നു. കാ​​ൽ​​പ​​നി​​ക​​ത​​ക്ക് പ​​റ്റി​​യ​​താ​​​​യി​​രു​​ന്നു അ​​ന്ത​​രീ​​ക്ഷം. ക​​ണ്ണി​​ന് മു​​ന്നി​​ൽ ക​​ണ്ട​​ത് എ​​നി​​ക്ക് വി​​ശ്വ​​സി​​ക്കാ​​നാ​​യി​​ല്ല.

ചോ​​ദി​​ക്ക​​ട്ടെ, എ​​ന്താ​​യി​​രു​​ന്നു ആ ​​ഒ​​പി​​യം ഡെ​​ൻ?

വ​​ലി​​യ ഒ​​രു മു​​റി. എ​​ല്ലാം താ​​ഴെ ത​​ട്ടി​​ലാ​​ണ് ന​​ട​​ത്തു​​ന്ന​​ത്. വ​​ലി​​ക്കാ​​ൻ മൂ​​ന്ന് പൈ​​പ്പു​​ക​​ൾ. എ​​ല്ലാം വ​​ള​​രെ വൃ​​ത്തി​​യി​​ൽ. നി​​ശ്ശ​ബ്​​ദം. ആ​​ളു​​ക​​ൾ സം​​സാ​​രി​​ക്കു​​ക​​യ​​ല്ല, മ​​ന്ത്രി​​ക്കു​​ക​​യാ​​ണ് അ​​വി​​ടെ ചെ​​യ്യു​​ക. ഉ​​ച്ച ക​​ഴി​​ഞ്ഞ​​പ്പോ​​ഴാ​​ണ് എ​​ത്തി​​യ​​തെ​​ങ്കി​​ലും മു​​റ​​ിയി​​ൽ ഇ​​രു​​ട്ടാ​​യി​​രു​​ന്നു. വെ​​ളി​​ച്ച​​മി​​ല്ല. പു​​ക​​ച്ചു​​രു​​ളു​​ക​​ൾ അ​​ന്ത​​രീ​​ക്ഷ​​ത്തി​​ൽ പൊ​​ട്ടി​​ച്ചി​​ത​​റു​​ന്നു. അ​​തി​​നു​​ള്ളി​​ൽ പ്ര​​ത്യേ​​ക മ​​ണ​​മാ​​ണ്. ഞാ​​ൻ മു​​മ്പ​റി​​യാ​​ത്ത ഗ​​ന്ധ​​മാ​​യി​​രു​​ന്നു അ​​ത്. പ​​ക്ഷേ, എ​​നി​​ക്ക് ഈ ​​ഗ​​ന്ധം അ​​റി​​യാ​​മ​​ല്ലോ എ​​ന്ന​​താ​​യി​​രു​​ന്നു അ​​ന്ന​​ത്തെ ചി​​ന്ത. അ​​തി​​നെ ആ​​ന്ത​​രി​​ക​​മാ​​യി ആ​​ത്മീ​​യ അ​​നു​​ഭ​​വം എ​​ന്നു വി​​ളി​​ക്കു​​ന്ന​​തി​​നെ ഞാ​​നി​​പ്പോ​​ൾ വെ​​റു​​ക്കു​​ന്നു. പ​​ക്ഷേ, അ​​ങ്ങ​​നെ​​യാ​​യി​​രു​​ന്നു അ​​ന്ന്.

പി​​ന്നെ താ​​ങ്ക​​ൾ എ​​ങ്ങ​​നെ അ​​ക്കാ​​ല​​ത്തെ മ​​റി​​ക​​ട​​ന്നു?

അ​​ത് വ​​ള​​രെ ബു​​ദ്ധി​​മു​​ട്ടാ​​യി​​രു​​ന്നു. ഞാ​​ൻ ല​​ഹ​​രി​​യി​​ൽ​നി​​ന്ന് മു​​ക്ത​​നാ​​കാ​​ൻ പ​​ല​​വ​​ട്ടം ശ്ര​​മി​​ച്ചു. 20–25 ത​​വ​​ണ​​യെ​​ങ്കി​​ലും ല​​ഹ​​രി ഞാ​​ൻ ഒ​​ഴി​​വാ​​ക്കി. പി​​ന്നെ​​യും അ​​തി​​ലേ​​ക്ക് ത​​ന്നെ തി​​രി​​ച്ചു​​പോ​​കും. ര​​ണ്ടു​​ത​​വ​​ണ റി​​ഹാ​​ബി​​ലി​​റ്റേ​​ഷ​​ൻ കേ​​ന്ദ്ര​​ത്തി​​ൽ പോ​​യി. 2002ൽ ​​ന്യൂ​യോ​​ർ​​ക്കി​​ൽ മെ​​ത്ത​​ഡോ​​ൻ േപ്രാ​​ഗ്രാ​​മി​​ന് വി​​ധേ​​യ​​നാ​​യി. അ​​ങ്ങ​​നെ​​യാ​​ണ് ര​​ക്ഷ​​പ്പെ​​ട്ട​​ത്. മെ​​ത്ത​​ഡോ​​ൻ സാ​​ധാ​​ര​​ണ ഫ​​ല​​വ​​ത്താ​​കാ​​റി​​ല്ല. ഞാ​​ന​​തി​​ന് അ​​പ​​വാ​​ദ​​മാ​​യി. അ​​വി​​ടെ​െ​വ​​ച്ച് എ​​ന്നോ​​ട് പ​​റ​​ഞ്ഞ​​ത് ല​​ഹ​​രി​​യി​​ൽ​​നി​​ന്ന് മു​​ക്ത​​നാ​​​​കാ​​ൻ മെ​​ത്ത​​ഡോ​​ൻ ഉ​​പ​​യോ​​ഗി​​ക്കു​​ന്ന ഏ​​ക ആ​​ൾ ഞാ​​നാ​​ണെ​​ന്നാ​​ണ്. അ​​മേ​​രി​​ക്ക​​ൻ സ​​ർ​​ക്കാ​റിെ​​ൻ​​റ താ​​ൽ​​പ​​ര്യം ഹെ​​റോ​​യി​​ൻ അ​​ടി​​മ​​ക​​ളെ മൊ​​ത്തം ജീ​​വി​​ത​​ത്തി​​ലും മെ​​ത്ത​​ഡോ​​നിൽ ആ​​ഴ്ത്തു​​ക എ​​ന്ന​​താ​​ണ്. മെ​​ത്ത​​ഡോ​​ൻ ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​ത് ദോ​​ഷ​​ക​​ര​​മാ​​ണ്. കാ​​ര​​ണം, അ​​തിെ​​ൻ​​റ ഡോ​​സ്​ കൂ​​ട്ടു​​മ്പോ​​ൾ പ​​ല്ലു​​ക​​ൾ കൊ​​ഴി​​യും ചി​​ല​​പ്പോ​​ൾ അ​​സ്​​​ഥി​​ക​​ൾ പൊ​​ടി​​ഞ്ഞു​​പോ​​കും.

ന്യൂ​​യോ​​ർ​​ക്കി​​ൽ എ​​ങ്ങ​​നെ ക​​ഴി​​ഞ്ഞു?

ഞാ​​ൻ ഫൈ​​ൻ ആ​​ർ​​ട്സി​​ൽ മാ​​സ്​​​റ്റ​​ർ ബി​​രു​​ദം നേ​​ടി​​യ​​ത് ന്യൂ​യോ​​ർ​​ക്കി​​ലെ സാ​​റ ലോ​​റ​​ൻ​​സ്​ കോ​​ള​​ജി​​ൽനി​​ന്നാ​​ണ്. ഞാ​​ൻ അ​​വി​​ടെ പ​​ത്ര​​പ്ര​​വ​​ർ​​ത്ത​​ന​​വു​​മാ​​യി മു​​ന്നോ​​ട്ടു​​പോ​​യി. എ​​നി​​ക്ക് ഗേ​​ൾ​​ഫ്ര​​ണ്ട്സു​​ക​​ൾ ഉ​​ണ്ടാ​​യി​​രു​​ന്നു. കൈ​യി​​ൽ പ​​ണ​​വും. 2002ൽ ​​ഹെ​​പ്പ​​റ്റൈ​​റ്റി​​സ്​ സി ​​വൈ​​റ​സ്​ ബാ​​ധ​​യു​​ണ്ടെ​​ന്ന് ക​​ണ്ടെ​​ത്തി. അ​​തേ​തു​​ട​​ർ​​ന്ന് ജോ​​ലി വി​​ട്ട്, നാ​​ട്ടി​​ലേ​​ക്ക് മ​​ട​​ങ്ങി. എ​​ഴു​​ത്തി​​ൽ കേ​​ന്ദ്രീ​​ക​​രി​​ക്കാ​​നാ​​യി​​രു​​ന്നു ല​​ക്ഷ്യം.

മ​​യ​​ക്കു​​മ​​രു​​ന്ന് ഉ​​പ​​യോ​​ഗി​​ക്കു​​മ്പോ​​ൾ പൊ​​ലീ​​സി​​നെ ഭ​​യ​​പ്പെ​​ട്ടി​​രു​​ന്നി​​ല്ലേ? പൊ​​ലീ​​സ്​ പി​​ടി​​യി​​ലാ​​യി​​രു​​ന്നോ?

മ​​യ​​ക്കു​​മ​​രു​​ന്ന് ഉ​​പ​​യോ​​ഗി​​ക്കു​​ന്ന ഒ​​രാ​​ളും പൊ​​ലീ​​സി​​നെ ഭ​​യ​​പ്പെ​​ടി​​ല്ല. അ​​വ​​ർ ആ​​ശ​​ങ്ക​​പ്പെ​​ടു​​ന്ന അ​​വ​​സാ​​ന​​ത്തെ കാ​​ര്യ​​മാ​​യി​​രി​​ക്കും പൊ​​ലീ​​സ്. എ​​നി​​ക്ക് പൊ​​ലീ​​സു​​മാ​​യി ബോം​​ബെ​​യി​​ൽ ​െവ​​ച്ച് പ്ര​​ശ്ന​​ങ്ങ​​ളു​​ണ്ടാ​​യി​​രു​​ന്നു. പ​​ക്ഷേ, അ​​ത് കൈ​​ക്കൂ​​ലി ന​​ൽ​​കു​​ക എ​​ന്ന​​തി​​ൽ തീ​​രു​​ന്ന പ്ര​​ശ്ന​​മേ​​യു​​ള്ളൂ. ഇ​​ന്ത്യ​​യി​​ൽ പ​​ല​​തും അ​​ങ്ങ​​നെ ന​​ട​​ക്കും.
ഇ​​പ്പോ​​ൾ ആ​​രോ​​ഗ്യ​​സ്​​​ഥി​​തി എ​​ങ്ങ​​നെ​​യാ​​ണ്?

ഇ​​പ്പോ​​ൾ കു​​ഴ​​പ്പ​​മി​​ല്ല. ക​​ര​​ളി​​ന് പ്ര​​ശ്ന​​മൊ​​ന്നു​​മി​​ല്ല. ശ​​രീ​​ര​​ത്തി​​ന് ദോ​​ഷ​​മാ​​യ ല​​ഹ​​രി​​ക​​ൾ ഞാ​​ൻ ഏ​​താ​​ണ്ട് ഒ​​ഴി​​വാ​​ക്കി​​യി​​രി​​ക്കു​​ന്നു.

അ​​പ്പോ​​ൾ ഇ​​പ്പോ​​ഴ​​ത്തെ ല​​ഹ​​രി?

ഇ​​പ്പോ​​ൾ ല​​ഹ​​രി ക​​വി​​ത​​യും കോ​​ഫി​​യും. മു​​മ്പ് പ​​റ​​ഞ്ഞി​​ട്ടു​​ണ്ട് ഹെ​​റോ​​യി​​നെ​​ക്കാ​​ൾ എ​​ളു​​പ്പം കോ​​ഫി കി​​ട്ടും (ചി​​രി).





അ​​രാ​​ജ​​ക​​വാ​​ദ​​വും വി​​പ്ല​​വ​​വും

താ​​ങ്ക​​ൾ അ​​രാ​​ജ​​ക​​വാ​​ദി​​യാ​​ണോ?
ഞാ​ൻ എ​െ​ൻ​റ 14, 15 വ​​യ​​സ്സു​ക​​ളി​​ൽ അ​​രാ​​ജ​​കവാ​​ദി​​യാ​​യി​​രു​​ന്നു. ഇ​​പ്പോ​​ഴ​​ല്ല. അ​​ന്ന് ഞാ​​ൻ വ​​ള​​രെ​​യേ​​റെ അ​​രാ​​ജ​​ക സാ​​ഹി​​ത്യ​​ങ്ങ​​ൾ വാ​​യി​​ച്ചു. അ​​തിെ​​ൻ​​റ സി​​ദ്ധാ​​ന്ത​​ങ്ങ​​ൾ പ​​ഠി​​ച്ചു. പ്രൂ​​ദോ​​ണി​​നെ ഇ​​ഷ്​​​ട​​പ്പെ​​ട്ടു. പ്രൂ​​ദോ​​ണി
െ​​ൻ​​റ േപ്രാ​​പ്പ​​ർ​​ട്ടി, പു​​വ​​ർ​​ട്ടി പോ​​ലു​​ള്ള പു​​സ്​​​ത​​ക​​ങ്ങ​​ൾ വാ​​യി​​ച്ചു.

പ്രൂ​​ദോ​​ണി​​നെ ഇ​​ഷ്​​​ട​​പ്പെ​​ട്ടു. മാ​​ർ​​ക്സി​​നോ​​ട് ഇ​​ഷ്​​​ടം തോ​​ന്നി​​യി​​ല്ലേ?
മാ​​ർ​​ക്സി​​നെ വാ​​യി​​ച്ചു. പ​​ക്ഷേ, മാ​​ർ​​ക്സി​​നെ​​ക്കാ​​ൾ എ​​നി​​ക്ക് ആ​​വേ​​ശ​​ക​​ര​​മാ​​യി തോ​​ന്നി​​യ​​ത് പ്രൂ​ദോ​​ണാ​​ണ്.

അ​​രാ​​ജ​​ക​​ത്വ​​ത്തി​​ന് പ​​റ്റി​​യ രാ​​ഷ്​​ട്രീ​യ സാ​​ഹ​​ച​​ര്യ​​മാ​​യി​​രു​​ന്നു വേ​​ണ​​മെ​​ങ്കി​​ൽ അ​​ടി​​യ​​ന്ത​​രാ​​വ​​സ്​​​ഥ. ആ ​​കാ​​ല​​ത്ത് എ​​ന്തു​​ചെ​​യ്തു?

ഞാ​​ൻ ഹോ​​ങ്കോ​​ങ്ങി​​ലാ​​യി​​രു​​ന്നു അ​​ന്ന്. 1979ലാ​​ണ് ഇ​​ന്ത്യ​​യി​​ൽ എ​​ത്തു​​ന്ന​​ത്. ഞാ​​ൻ ഇ​​ന്ത്യ​​യി​​ലെ അ​​ടി​​യ​​ന്ത​​രാ​​വ​​സ്​​​ഥ അ​​നു​​ഭ​​വി​​ച്ചി​​ട്ടി​​ല്ല.

ഇ​​ന്ത്യ​​യി​​ലേ​​ക്ക് വ​​രു​​മ്പോ​​ൾ ഇ​​വി​​ട​ത്തെ ന​​ക്സ​​ലൈ​​റ്റ് പ്ര​​സ്​​​ഥാ​​ന​​മൊ​​ന്നും താ​​ങ്ക​​ളെ ച​​ലി​​പ്പി​​ച്ചി​​ല്ലേ?

തീ​​ർ​​ച്ച​​യാ​​യും. പ്ര​​തീ​​ക്ഷ​​ക​​ൾ ന​​ൽ​​കി. 1981ൽ ​​ഞാ​​ൻ ബാം​​ഗ്ലൂ​​രി​​ൽ വ​​രു​​മ്പോ​​ൾ ന​​ക്സ​​ലൈ​​റ്റ് പ്ര​​സ്​​​ഥാ​​നം വ​​ലി​​യ സം​​ഭ​​വ​​മാ​​യി​​രു​​ന്നു. ഞാ​​നും എെ​​ൻ​​റ കൂ​​ട്ടു​​കാ​​രു​​മെ​​ല്ലാം അ​​തി​​ൽ ച​​ലി​​ക്ക​​പ്പെ​​ട്ടു. എം.​​എ​​ൽ ഗ്രൂ​​പ്പു​​ക​​ളി​​ൽ എ​​നി​​ക്ക് സു​​ഹൃ​​ത്തു​​ക്ക​​ളു​​ണ്ടാ​​യി​​രു​​ന്നു. അ​​തി​​ൽ ചി​​ല​​ർ പ​​ത്ര​​പ്ര​​വ​​ർ​​ത്ത​​ക​​രാ​​യി​​രു​​ന്നു. ആ ​​സ​​മ​​യ​​ത്ത് ഞാ​​ൻ ‘ഡെ​​ക്കാ​​ൺ ഹെ​​റാ​​ൾ​​ഡി​​’ലാ​​യി​​രു​​ന്നു
.
എ​​ന്താ​​ണ് താ​​ങ്ക​​ളു​​ടെ രാ​​ഷ്​​ട്രീ​യം?
ഡി​​സ്​​​പൊ​​സ​​ഷ​​നും ഡി​​സ്​​​ അ​​ഫ​​ക്​​ഷ​നു​​മാ​​ണ് എെ​​ൻ​​റ രാ​​ഷ്​​ട്രീ​യം.

കു​​റ​​ച്ചു​​കൂ​​ടി അ​​ത് വി​​ശ​​ദ​​മാ​​ക്കാ​​മോ?
ചു​​റ്റും നോ​​ക്കൂ. ഒ​​ട്ടും പ്ര​​തീ​​ക്ഷ​​യ​​ർ​​പ്പി​​ക്കാ​​നാ​​വാ​​ത്ത നി​​മി​​ഷ​​ങ്ങ​​ൾ. ഇ​​ന്ത്യ​​യി​​ൽ ജീ​​വി​​ക്കു​​ന്ന​​തി​​ൽ ഒ​​രു പ്ര​​തീ​​ക്ഷ​​യു​​മി​​ല്ലാ​​ത്ത അ​​വ​​സ്​​​ഥ.

അ​​ത് എ​​ന്തു​​കൊ​​ണ്ട്, മോ​​ദി സ​​ർ​​ക്കാ​​ർമൂ​​ല​​മോ?

തീ​​ർ​​ച്ച​​യാ​​യും.

താ​​ങ്ക​​ൾ മോ​​ദി​​യെ ഫാ​​ഷി​​സ്​​​റ്റ് എ​​ന്നു​​വി​​ളി​​ക്കു​​മോ?
ഇ​​ല്ല. ഫാ​​ഷി​​സ്​​​റ്റ് എ​​ന്ന​​ത് കു​​റ​​ച്ചു​​കൂ​​ടി എ​​ളു​​പ്പ​​മു​​ള്ള പ​​ദ​​മാ​​ണ്. അ​​തൊ​​രു ലേ​​സി വാ​​ക്കാ​​ണ്. മോ​​ദി ഫാ​​ഷി​​സ്​​​റ്റ​​ല്ല. അ​​തി​​നേ​​ക്കാ​​ൾ മോ​​ശം. ഫാ​​ഷി​​സ്​​​റ്റു​​ക​​ൾ​​ക്ക് കു​​റ​​ഞ്ഞ​പ​​ക്ഷം ചി​​ല ആ​​ശ​​യ​​ശാ​​സ്​​​ത്ര​​മെ​​ങ്കി​​ലു​​മു​​ണ്ടാ​​കും. മോ​​ദി​​ക്ക് എ​​ന്തെ​​ങ്കി​​ലും സി​​ദ്ധാ​​ന്ത​​മു​​ണ്ടെ​​ന്ന് ഞാ​​ൻ ക​​രു​​തു​​ന്നി​​ല്ല. അ​​യാ​​ളൊ​​രു അ​​വ​​സ​​ര​​വാ​​ദി​​യാ​​ണ്.​ അ​​യാ​​ളു​​ടെ സി​​ദ്ധാ​​ന്തം അ​​വ​​സ​​ര​​വാ​​ദം മാ​​ത്ര​​മാ​​ണ്. അ​​ത് രാ​​ജ്യ​​ത്തെ വി​​ഭ​​ജി​​ക്ക​​ലാ​​ണ്; ആ​​ളു​​ക​​ളെ മ​​ത​​ത്തിെ​​ൻ​​റ അ​​ടി​​സ്​​​ഥാ​​ന​​ത്തി​​ൽ, ജാ​​തി​​യു​​ടെ അ​​ടി​​സ്​​​ഥാ​​ന​​ത്തി​​ൽ. ഇ​​ത് വ​​ള​​രെ അ​​ശു​​ഭ​​ക​​ര​​മാ​​യ സ​​ന്ദ​​ർ​​ഭ​​മാ​​ണ്. ന​​മ്മ​​ള​​തിെ​​ൻ​​റ മ​​ധ്യ​​ത്തി​​ലാ​​ണ്. ഞാ​​നി​​തി​​ന് ഒ​​രു അ​​വ​​സാ​​നം കാ​​ണു​​ന്നി​​ല്ല.

അ​​ഭി​​പ്രാ​​യ​​ങ്ങ​​ൾ തു​​റ​​ന്നു​​പ​​റ​​യു​​മ്പോ​​ൾ താ​​ങ്ക​​ൾ​​ക്ക് ഭ​​യ​​മി​​ല്ലേ?

ഇ​​ല്ല. ഞാ​​ൻ ഭ​​യ​​പ്പെ​​ടു​​ന്നി​​ല്ല. ന​​മ്മ​​ൾ നി​​ശ്ശ​ബ്​​ദ​ത​പാ​​ലി​​ക്കു​​ക​​യാ​​ണെ​​ങ്കി​​ൽ നി​​ങ്ങ​​ൾ കു​​ഴ​​പ്പ​​ങ്ങ​​ളെ അ​​നു​​വ​​ദി​​ക്കു​​ന്നു, അം​​ഗീ​​ക​​രി​​ക്കു​​ന്നു​​വെ​​ന്ന​​താ​​ണ്.

ഈ ​​അ​​വ​​സ്​​​ഥ​​യെ മ​​റി​​ക​​ട​​ക്കു​​ന്ന ഒ​​ന്നും കാ​​ണു​​ന്നി​​ല്ലേ?

ഇ​​ല്ല. എ​​നി​​ക്ക് ചി​​ല സു​​ഹൃ​​ത്തു​​ക്ക​​ളു​​ണ്ട്; ബൗ​​ദ്ധി​​ക​​മാ​​യി ഉ​​യ​​ർ​​ന്ന​​വ​​ർ. ലി​​ബ​​റ​​ലു​​ക​​ൾ. പ​​ക്ഷേ, താ​​ഴേ​​ക്ക് വ​​രു​​മ്പോ​​ൾ അ​​വ​​ർ​​ക്ക് ത​​ങ്ങ​​ളു​​ടെ ഹി​​ന്ദു​​യി​​സം അ​​വ​​രു​​ടെ ബൗ​​ദ്ധി​​ക​​ത​​യി​​ൽ​നി​​ന്ന് വേ​​ർ​​തി​​രി​​ക്കാ​​നാ​​വു​​ന്നി​​ല്ല എ​​ന്നു​കാ​​ണാം. ഈ ​​രാ​​ജ്യ​​ത്ത് എ​​ന്താ​​ണ് ന​​ട​​ന്നു​​കൊ​​ണ്ടി​​രി​​ക്കു​​ന്ന​​ത് എ​​ന്ന് നി​​ങ്ങ​​ൾ​​ക്ക് കാ​​ണാം. ഈ ​​സ​​ർ​​ക്കാ​​ർ എ​​ത്ര അ​​ഴി​​മ​​തി​​നി​​റ​​ഞ്ഞ​​താ​​ണ് എ​​ന്ന്. പ​​ക്ഷേ, താ​​ഴേ​​ക്ക് വ​​രു​​മ്പോ​​ൾ അ​​വ​​ർ ആ​​ദ്യം ഹി​​ന്ദു​​ക്ക​​ളാ​​ണ്. അ​​ത് ശ​​രി​​ക്കും പ​​രാ​​ജ​​യ​​മാ​​ണ്. വ്യ​​ത്യ​​സ്​​​ത മ​​ത​​ങ്ങ​​ൾ, ജാ​​തി​​ക​​ൾ, ദേ​​ശീ​​യ​ത​​ക​​ൾ, സ​​മൂ​​ഹ​​ങ്ങ​​ൾ ഒ​​രു​​മി​​ച്ച് ക​​ഴി​​ഞ്ഞി​​രു​​ന്നു​​വെ​​ന്ന​​താ​​ണ് ന​​മ്മു​​ടെ വ​​ലി​​യ അ​​ഭി​​മാ​​നം. അ​​തി​​ന് എ​​ന്തു​ സം​​ഭ​​വി​​ച്ചു? ആ ​​ബ​​ന്ധ​​ങ്ങ​​ൾ​​ക്ക് എ​​ന്തു സം​​ഭ​​വി​​ച്ചു?

ഈ ​​കെ​​ട്ട​​കാ​ല​​ത്തെ മാ​​റ്റു​​ന്ന ഭാ​​വി​​യി​​ലെ ഒ​​രു ജ​​ന​മു​​ന്നേ​​റ്റ​​ത്തി​​ൽ ന​​മു​​ക്ക് വി​​ശ്വാ​​സ​​മ​​ർ​​പ്പി​​ച്ചു​​കൂ​​ടേ? ഒ​​രു പു​​തി​​യ വി​​പ്ല​​വ​​ത്തി​​ൽ..?

ന​​മ്മ​​ൾ എ​​പ്പോ​​ഴും വി​​പ്ല​​വം മാ​​റ്റി​​െ​വ​​ച്ച​​വ​​രാ​​ണ്. കാ​​ര​​ണം ന​​മ്മ​​ൾ പു​​ന​​ർ​​ജ​​ന്മ​​ത്തി​​ൽ വി​​ശ്വ​​സി​​ക്കു​​ന്നു. കാ​​ര്യ​​ങ്ങ​​ൾ എ​​ല്ലാം കു​​ഴ​​പ്പ​​ത്തി​​ലാ​​ണെ​​ങ്കി​​ലും പ്ര​​ശ്ന​​മി​​ല്ല. അ​​ടു​​ത്ത ജ​​ന്മ​​ത്തി​​ൽ എ​​ല്ലാം ശ​​രി​​യാ​​കും. ഞാ​​ൻ വീ​​ണ്ടും ജ​​നി​​ക്കു​​മ്പോ​​ൾ കാ​​ര്യ​​ങ്ങ​​ൾ ഭേ​​ദ​​മാ​​യി​​ട്ടു​​ണ്ടാ​​കും എ​​ന്ന​​താ​​ണ് ചി​​ന്ത. നി​​ങ്ങ​​ൾ ഒ​​രി​​ക്ക​​ലും പു​​ന​​ർ​​ജ​​നി​​ക്കാ​​ൻ പോ​​കു​​ന്നി​​ല്ല. ഈ ​​ജീ​​വി​​തം മാ​​ത്ര​​മേ​​യു​​ള്ളൂ. ഈ ​​ജീ​​വി​​തം നാ​​ശ​​മാ​​യാ​​ൽ അ​​ത് നാ​​ശ​​മാ​​യി എ​​ന്നു​​മാ​​ത്ര​​മാ​​ണ് അ​​ർ​ഥം. തി​​രി​​ച്ചു​​വ​​ര​​വ് ആ​​ർ​​ക്കു​​മി​​ല്ല. അ​​ടു​​ത്ത ജ​​ന്മ​​ത്തി​​ൽ നി​​ങ്ങ​​ൾ പാ​​റ്റ​​യാ​​യി​​ട്ടാ​​ണ് ജ​​നി​​ക്കു​​ന്ന​​തെ​​ങ്കി​​ലോ? അ​​പ്പോ​​ൾ നി​​ങ്ങ​​ൾ​​ക്കെ​​ങ്ങ​​നെ ഇ​​പ്പോ​​ൾ ക​​ഴി​​ഞ്ഞ​​തിെ​​ൻ​​റ പ്ര​​തി​​ഫ​​ലം കി​​ട്ടും? ഒ​​രു എ​​ലി​​യാ​​യി​​ട്ട്, പ​​ക്ഷി​​യാ​​യി​​ട്ടാ​​ണ് ജ​​നി​​ക്കു​​ന്ന​​തെ​​ങ്കി​​ലോ? അ​​ടു​​ത്ത ജ​​ന്മ​​ത്തി​​ലും ബ്രാ​​ഹ്മ​​ണ​​നാ​​യി ജ​​നി​​ക്കും എ​​ന്ന് ആ​​രാ​​ണ് പ​​റ​​ഞ്ഞ​​ത്? അ​​തി​​ന് എ​​ന്തെ​​ങ്കി​​ലും ഉ​​റ​​പ്പു​​ണ്ടോ? ഈ ​​രാ​​ജ്യ​​ത്ത് ഒ​​ന്നും സം​​ഭ​​വി​​ക്കി​​ല്ല. ന​​മ്മ​​ൾ ഇ​​ന്ത്യ​​ക്കാ​​ർ ത​​രംതാ​​ഴ്ത്ത​​ലു​​ക​​ളാ​​യി (ഡിെ​​ഗ്ര​​ഡേ​​ഷ​​ൻ) പ​​രി​​ചി​​ത​​മാ​​യി​​രി​​ക്കു​​ന്നു. ന​​മ്മ​​ൾ അ​​ത് ആ​​സ്വ​​ദി​​ക്കു​​ന്നു. എ​​ല്ലാം കു​​ഴ​​പ്പ​​ത്തി​​ലാ​​ണെ​​ങ്കി​​ലും ന​​മ്മ​​ൾ അ​​തു​​മാ​​യി പ​​രി​​ചി​​ത​​മാ​​കു​​ന്നു. ന​​മ്മ​​ൾ സ​​ന്തോ​​ഷ​​വാ​​ന്മാ​​രാ​​ണ്. ന​​മ്മ​​ൾ കു​​ഴ​​പ്പ​​ങ്ങ​​ൾ​​ക്ക് ഒ​​ത്തു​​പോ​​കു​​ന്നു. അ​​തു​​കൊ​​ണ്ടുത​​ന്നെ ഇ​​ന്ത്യ​​യി​​ൽ ഒ​​രി​​ക്ക​​ലും വി​​പ്ല​​വ​​മു​​ണ്ടാ​​കി​​ല്ല. ഒ​​ന്നും മാ​​റി​​ല്ല. നോ​​ട്ട് നി​​രോ​​ധി​​ച്ച​​പ്പോ​​ൾ എ​​ത്ര​​പേ​​ർ മ​​രി​​ച്ചു. എ​​ത്ര അ​​ഴി​​മ​​തി ന​​മ്മ​​ൾ ക​​ണ്ടു. ഒ​​രു മാ​​റ്റ​​വും ഉ​​ണ്ടാ​​വി​​ല്ല.

ഇ​​തൊ​​രു അ​​ശു​​ഭാ​​പ്തി വി​​ശ്വാ​​സ​​മാ​​ണ്..?

നി​​ങ്ങ​​ൾ​​ക്ക് അ​​ശു​​ഭാ​​പ്തി വി​​ശ്വാ​​സ​​മാ​​ണ് എ​​ന്നു ക​​രു​​താം. ഞാ​​നി​​ത് അ​​ശു​​ഭാ​​പ്തി വി​​ശ്വാ​​സ​​മാ​​ണെ​​ന്ന് ക​​രു​​തു​​ന്നി​​ല്ല. ഞാ​​നി​​ത് റി​​യ​​ലി​​സം ആ​​ണെ​​ന്ന് ത​​ന്നെ ക​​രു​​തു​​ന്നു.

ഇ​​ന്ത്യ​​യി​​ൽ അം​​ബേ​​ദ്​​ക​റൈ​റ്റ്​ ദ​​ലി​​ത് മൂ​​വ്മെ​​ൻ​​റു​​ക​​ൾ സ​​ജീ​​വ​​മാ​​കു​​ന്നു​​ണ്ട്. വേ​​ണ​​മെ​​ങ്കി​​ൽ അ​​തി​​ൽ പ്ര​​തീ​​ക്ഷ​​യ​​ർ​​പ്പി​​ച്ചു​​കൂ​​ടേ?

ഞാ​​ന​​വ​​രി​​ൽ പ്ര​​തീ​​ക്ഷ​​യ​​ർ​​പ്പി​​ക്കു​​ന്നു. ക​​മ്യൂ​​ണി​​സ്​​​റ്റ് പ്ര​​സ്​​​ഥാ​​ന​​ത്തെ​​ക്കാ​​ൾ അ​​തി​​ലാ​​ണ് എെ​​ൻ​​റ പ്ര​​തീ​​ക്ഷ. ഇ​​ന്ത്യ​​യി​​ലെ ക​​മ്യൂ​​ണി​​സ്​​​റ്റ് പാ​​ർ​​ട്ടി​​ക​​ൾ​​ക്ക് സം​​ഭ​​വി​​ച്ച പ​​ത​​നം കാ​​ണാ​​തെ ഇ​​രി​​ക്കാ​​ൻ പ​​റ്റി​​ല്ല. പൂ​​ർ​​ണ​​മാ​​യ പ​​രാ​​ജ​​യ​​വും വ​​ഞ്ച​​ന​​യും ക​​മ്യൂ​​ണി​​സ്​​​റ്റ് പാ​​ർ​​ട്ടി​​ക​​ളു​​ടെ ഭാ​​ഗ​​ത്തു​നി​​ന്ന് ഉ​​ണ്ടാ​​യി​​രി​​ക്കു​​ന്നു. ഇ​​ന്ന് ക​​മ്യൂ​​ണി​​സ്​​​റ്റു​​ക​​ളും മു​​ത​​ലാ​​ളി​​ത്ത​​പ​​ക്ഷ​​ക്കാ​​രും ത​​മ്മി​​ൽ ഒ​​രു വ്യ​​ത്യാ​​സ​​വു​​മി​​ല്ലാ​​താ​​യി​​ട്ടു​​ണ്ട്. എ​​ന്താ​​ണ് വ്യ​​ത്യാ​​സം? ക​​മ്യൂ​​ണി​​സ്​​​റ്റ് നേ​​താ​​ക്ക​​ൾ ബൗ​​ദ്ധി​​ക നേ​​താ​​ക്ക​​ളാ​​യി​​രു​​ന്ന ഒ​​രു കാ​​ല​​മു​​ണ്ട്. അ​​വ​​ർ വാ​​യി​​ക്കു​​ന്ന​​വ​​രാ​​യി​​രു​​ന്നു, അ​​വ​​ർ എ​​ഴു​​ത്തു​​കാ​​രാ​​യി​​രു​​ന്നു, അ​​വ​​ർ ചി​​ന്ത​​ക​​രാ​​യി​​രു​​ന്നു, ആ ​​ആ​​ൾ​​ക്കാ​​ർ എ​​വി​​ടെ? ഞാ​​ൻ ചി​​ന്തി​​ക്കു​​ന്ന​​ത് ഏ​​തെ​​ങ്കി​​ലും ഒ​​രു രാ​​ജ്യം ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ വി​​പ്ല​​വ​​ത്തി​​ന് പ​​റ്റി​​യ​​താ​​ണെ​​ങ്കി​​ൽ അ​​ത് ഇ​​ന്ത്യ​​യാ​​ണെ​​ന്നാ​​ണ്. ന​​മു​​ക്ക്് കു​​റെ ക​​ർ​​ഷ​​ക​​രു​​ണ്ട്, പാ​​വ​​പ്പെ​​ട്ട​​വ​​ർ, അ​വ​രു​ടെ ആ​​ത്മ​​ഹ​​ത്യ​​ക​​ൾ പ​തി​വാ​യി ന​ട​ക്കു​ന്നു.​ ഒ​​രു​​മി​​ച്ച് ചേ​​ർ​​ന്നാ​​ൽ വ​​ൻ ശ​​ക്തി​​യാ​​യി മാ​​റാ​​വു​​ന്ന വി​​ഭ​​വ​​ങ്ങ​​ളു​​ണ്ട്. പ​​ക്ഷേ, അ​​ത് സം​​ഭ​​വി​​ക്കു​​ന്നി​​ല്ല, സം​​ഭ​​വി​​ക്കു​​ക​​യു​​മി​​ല്ല.

ഫാ​​ഷി​​സ​​ത്തി​​നെ​​തി​​രെ എ​​ഴു​​ത്തു​​കാ​​രു​​ടെ സം​​ഘ​​ട​​ന?

ബു​​ൾ​​ഷി​​റ്റ്. ഈ ​​രാ​​ജ്യ​​ത്ത് അ​​ത്ത​​ര​​മൊ​​ന്ന് നി​​ല​​വി​​ൽ സാ​​ധ്യ​​മാ​​കു​​മെ​​ന്നോ? അ​​സം​​ബ​​ന്ധം. പ്ര​​യോ​​ജ​​ന​​ര​​ഹി​​ത​​മാ​​യ കൂ​​ട്ടാ​​യ്മ.

ജ​​യ്പൂ​​ർ ഫെ​​സ്​​​റ്റി​​വ​​ലി​​ൽ താ​​ങ്ക​​ൾ റു​​ഷ്ദി​​യു​​ടെ നി​​രോ​​ധി​​ക്ക​​പ്പെ​​ട്ട പു​​സ്​​​ത​​ക​​ങ്ങ​​ളി​​ൽ​നി​​ന്ന് ചി​​ല ഭാ​​ഗ​​ങ്ങ​​ൾ വാ​​യി​​ച്ചി​​രു​​ന്നു, എ​​ന്തു​​കൊ​​ണ്ട്? അ​​തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട കേ​​സു​​ക​​ളു​​ടെ അ​​വ​​സ്​​​ഥ എ​​ന്താ​​ണ്?

ജ​​യ്പൂ​​ർ ഫെ​​സ്​​​റ്റി​​വ​​ലി​​ൽ സ​​ൽ​​മാ​​ൻ റു​​ഷ്ദി എ​​ത്തേ​​ണ്ടി​​യി​​രു​​ന്നു. അ​​ദ്ദേ​​ഹ​​ത്തെ ക്ഷ​​ണി​​ച്ചി​​രു​​ന്നു. എ​​ന്നാ​​ൽ, ഏ​​തോ എ​​തി​​ർ​​പ്പ് ഉ​​ണ്ടാ​​യ​​തിെ​​ൻ​​റ പേ​​രി​​ൽ റു​​ഷ്ദി​​ക്ക് പ​​ങ്കെ​​ടു​​ക്കു​​ന്ന​​തി​​ന് അ​​നു​​മ​​തി നി​​ഷേ​​ധി​​ക്ക​​പ്പെ​​ട്ടു. അ​​പ്പോ​​ൾ അ​​ദ്ദേ​​ഹ​​ത്തോ​​ട് ആ​​ദ​​രം പ്ര​​ക​​ടി​​പ്പി​​ക്ക​ാ​നാ​​യി ഞാ​​നും മ​​റ്റ് ര​​ണ്ട് എ​​ഴു​​ത്തു​​കാ​​രും ചേ​​ർ​​ന്ന് ‘സാ​​ത്താ​​നി​​ക് വേ​​ഴ്സ​​സി​​’ൽ നി​​ന്ന് ചി​​ല ഭാ​​ഗ​​ങ്ങ​​ൾ വാ​​യി​​ച്ചു. ഇ​​ന്ത്യ​​യി​​ൽ ആ ​​പു​​സ്​​​ത​​ക​​ത്തി
െ​​ൻ​​റ വി​​ൽ​​പ​​ന മാ​​ത്ര​​മാ​​ണ് നി​​രോ​​ധി​​ച്ചി​​രി​​ക്കു​​ന്ന​​ത്. വാ​​യി​​ക്കു​​ന്ന​​തി​​ന് വി​​ല​​ക്കി​​ല്ല. നി​​ങ്ങ​​ൾ​​ക്ക് വേ​​ണ​​മെ​​ങ്കി​​ൽ ആ ​​പു​​സ്​​​ത​​ക​​ത്തോ​​ട് വി​​യോ​​ജി​​ക്കാം. പ​​ക്ഷേ, ‘മി​​ഡ്നൈ​​റ്റ് ചി​​ൽ​​ഡ്ര​​ൻ’ പോ​​ലെ ഒ​​രു നോ​​വ​​ൽ ര​​ചി​​ച്ച​​യാ​​ളെ ആ​​ക്ഷേ​​പി​​ക്കാ​​ൻ പാ​​ടി​​ല്ല. ചി​​ല ഭാ​​ഗ​​ങ്ങ​​ൾ വാ​​യി​​ച്ച​​തിെ​​ൻ​​റ പേ​​രി​​ൽ എനിക്കെതിരെ അ​​ഞ്ച് കേ​​സു​​ക​​ൾ എ​​ടു​​ത്തി​​രു​​ന്നു. അ​​ത് ന​​ട​​ക്കു​​ന്നു​​ണ്ട്.



നാ​​ർ​​ക്കോപോളിസും വി​​മ​​ർ​​ശ​​ന​​ങ്ങ​​ളും

‘നാ​​ർ​​ക്കോ​​പോ​​ളിസി’െ​​ൻ​​റ മു​​ഖ​​വു​​ര ഒ​​രൊ​​റ്റ വാ​​ച​​ക​​മാ​​ണ്. ഏതാ​​ണ്ട് ആ​​റ​​ര പേ​​ജു​​ക​​ൾ നീ​​ളു​​ന്നു. വാ​​യ​​ന​​ക്കാ​​ർ എ​​ങ്ങ​​നെ പ്ര​​തി​​ക​​രി​​ക്കു​​മെ​​ന്നാ​​ണ് ക​​രു​​തി​​യ​​ത്?
ഒ​​രു വാ​​ച​​കം പൂ​​ർ​​ണ​​വി​​രാ​​മ​​മി​​ല്ലാ​​തെ ആ​​റ​​ര​​പേ​​ജ് നീ​​ട്ടു​​ന്ന​​ത് ചി​​ല വാ​​യ​​ന​​ക്കാ​​രെ ച​​ട​​പ്പി​​ക്കും എ​​ന്ന് എ​​നി​​ക്ക​​റി​​യാം. ഈ ​​ഒ​​റ്റ വാ​​ച​​കം വാ​​യി​​ക്കു​​മ്പോ​​ൾ ത​​ങ്ങ​​ൾ​​ക്ക് ഈ ​​പു​​സ്​​​ത​​കം വാ​​യി​​ക്കാ​​ൻ ക​​ഴി​​യി​​ല്ലെ​​ന്ന് പ​​റ​​ഞ്ഞ് അ​​വ​​ർ മാ​​റ്റി​​വെ​ക്കും. എ​​ന്നാ​​ൽ, മ​​റ്റ് ചി​​ല വാ​​യ​​ന​​ക്കാ​​ർ​​ക്ക് അ​​ത് ര​​സ​​ക​​ര​​മാ​​യി തോ​​ന്നും, അ​​വ​​ർ വാ​​യ​​ന തു​​ട​​രും. വാ​​യ​​ന​​ക്കാ​​ർ ആ​​ദ്യ വാ​​ച​​കം വാ​​യി​​ക്കാ​​നെ​​ടു​​ക്കു​​ന്ന റി​​സ്​​​ക്, വി​​ല​​പി​​ടി​​പ്പു​​ള്ള റി​​സ്​​​കാ​​യി​​ട്ടാ​​ണ് ഞാ​​ൻ കാ​​ണു​​ന്ന​​ത്. ഈ ​​റി​​സ്​​​കി​​നെ അ​​തി​​ജീ​​വി​​ച്ചാ​​ൽ അ​​വ​​ർ​​ക്ക് നോ​​വ​​ലി​​ലൂ​​ടെ അ​​നാ​​യാ​​സ​​മാ​​യി ക​​ട​​ന്നു​​പോ​​കാം
.
‘നാ​​ർ​​ക്കോ​​പോ​​ളിസി​​’ന് കി​​ട്ടി​​യ സ്വീ​​ക​​ര​​ണ​​ത്തി​​ൽ തൃ​​പ്ത​​നാ​​ണോ?
അ​​തെ. ഇ​​പ്പോ​​ൾ ഞാ​​ൻ സം​​തൃ​​പ്ത​​നാ​​ണ്.

ഇ​​പ്പോ​​ൾ... മു​​മ്പോ?

‘നാ​​ർ​​ക്കോ​​പോളിസ്​’ ഇ​​റ​​ങ്ങി​​യ​​പ്പോ​​ൾ എ​​ല്ലാം പു​​സ്​​​ത​​ക​​ത്തി​​ന് എ​​തി​​രാ​​യി​​രു​​ന്നു. പു​​സ്​​​ത​​കം ഇ​​റ​​ങ്ങി​​യ ശേ​​ഷം എ​​ല്ലാ റി​​വ്യൂ​​ക​​ളും പു​​സ്​​​ത​​ക​​ത്തി​​ന് എ​​തി​​രാ​​യി​​രു​​ന്നു. പു​​സ്​​​ത​​കം ന​​ല്ല​​താ​​ണ് എ​​ന്ന് ഒ​​രൊ​​റ്റ റി​​വ്യൂ​​വും പ​​റ​​ഞ്ഞി​​ല്ല. ചി​​ല റി​​വ്യൂ​​ക​​ളി​​ൽ ആ​​ദ്യ​​ത്തെ വാ​​ച​​ക​​ത്തെ​​പ്പ​​റ്റി മാ​​ത്ര​​മാ​​ണ് പ​​റ​​ഞ്ഞ​​ത്. അ​​വ​​ർ ചി​​ല​​പ്പോ​​ൾ അ​​തു മാ​​ത്ര​​മേ വാ​​യി​​ച്ചി​​ട്ടു​​ണ്ടാ​​കൂ.

വി​​മ​​ർ​​ശ​​ക​​ർ എ​​ന്ന വി​​ഭാ​​ഗ​​ത്തെ താ​​ങ്ക​​ൾ ഇ​​ഷ്​​​ട​​പ്പെ​​ടു​​ന്നി​​ല്ലേ?

ഇ​​ന്ത്യ​യി​​ൽ വ​​ള​​രെ കു​​റ​​ച്ച് സാ​​ഹി​​ത്യ​​വി​​മ​​ർ​​ശ​​ക​​രെ​​യു​​ള്ളൂ.​ പു​​സ്​​​ത​​കം പൂ​​ർ​​ണ​​മാ​​യി വാ​​യി​​ച്ച​​വ​​ർ വി​​ര​​ലി​​ലെ​​ണ്ണാ​​വു​​ന്ന​​വ​​രെ​​യു​​ണ്ടാ​​കൂ. പ​​ക​​രം പ​​ത്ര​​പ്ര​​വ​​ർ​​ത്ത​​ക​​ർ വ​​ള​​രെ ഉ​​പ​​രി​​ത​​ല സ്​​​പ​​ർ​​ശി​​യാ​​യി പു​​സ്​​​ത​​ക​​ത്തെ​​പ​​റ്റി എ​​ഴു​​തും. മി​​ക്ക​​തും പെ​െ​​ട്ട​​ന്ന് എ​​ഴു​​തി​​യ​​ത്. 300 പേ​​ജു​​ള്ള പു​​സ്​​​ത​​കം വാ​​യി​​ക്കാ​​ൻ നി​​ശ്ചി​​ത​​മാ​​യ സ​​മ​​യം വേ​​ണം. അ​​തി​​നൊ​​ന്നും സ​​മ​​യ​​മി​​ല്ല. മെ​​ന​​ക്കെ​​ടാ​​നും ആ​​ർ​​ക്കും താ​​ൽ​​പ​​ര്യ​​മി​​ല്ല. പു​​സ്​​​ത​​കം ഇ​​റ​​ങ്ങി ഒ​​രാ​​ഴ്ച​​ക്കു​​ള്ളി​​ൽ റി​​വ്യൂ അ​​ച്ച​​ടി​​ച്ചു​​വ​​രും. വി​​മ​​ർ​​ശ​​ക​​ർ പ​​തി​​യെ ഗൂ​​ഗി​​ൾ ചെ​​യ്യും എ​​ന്നി​​ട്ട് മു​​മ്പ് ഏ​​തെ​​ങ്കി​​ലും റി​​വ്യൂ വ​​ന്നി​​ട്ടു​​ണ്ടെ​​ങ്കി​​ൽ അ​​ത് അ​​വ​​ർ ത​​ങ്ങ​​ളു​​ടെ ഭാ​​ഷ​​യി​​ൽ ആ​​വ​​ർ​​ത്തി​​ക്കും.

വേ​​ണ​​മെ​​ങ്കി​​ൽ ‘നാ​​ർ​​ക്കോ​​പോളിസി’െ​​ൻ​​റ ക​​ഥാ​​കേ​​ന്ദ്രം ഹോ​​ങ്കോ​​ങ് ആ​​ക്കാം. പ​​ക്ഷേ, എ​​ന്തു​​കൊ​​ണ്ട് ബോം​​ബെ?

ആ ​​ക​​ഥ ന​​ട​​ക്കാ​​ൻ ബോം​​ബെ​​യ​​ല്ലാ​​തെ മ​​റ്റൊ​​രു സ്​​​ഥ​​ല​​മി​​ല്ല. ബോം​​ബ​​യി​​ൽ ഞാ​​ൻ 1979ൽ ​​വ​​ന്നു. എ​​നി​​ക്ക് ആ ​​ന​​ഗ​​രം ന​​ന്നാ​​യി അ​​റി​​യാം. മ​​റ്റേ​​ത് ന​​ഗ​​ര​​ത്തി​​ലെ​​ക്കാ​​ളും കൂ​​ടു​​ത​​ൽ കാ​​ലം ഞാ​​ൻ ജീ​​വി​​ച്ച​​ത് ബോം​​ബെ​​യി​​ലാ​​ണ്. ബോം​​ബെ​​യു​​ടെ ക​​ഥ ഞാ​​ൻ എ​​ന്നും പ​​റ​​യാ​​നി​​ഷ്​​​ട​​പ്പെ​​ട്ടു. വ​​ള​​രെ പെ​​െ​ട്ട​​ന്ന് ഞാ​​ൻ അ​​നു​​ഭ​​വി​​ച്ച ന​​ഗ​​രം മാ​​റി​​പ്പോ​​യി. 1984ൽ ​​ഹെ​​റോ​​യി​​ൻ എ​​ത്തി​​യ​​തോ​​ടെ​​യാ​​ണ​​ത്. അ​​ക്കാ​​ല​​ത്ത് എ​​നി​​ക്ക​​റി​​യാ​​വു​​ന്ന ആ​​ളു​​ക​​ളും വ​​ലു​​താ​​യി. ല​​ഹ​​രി ഉ​​പ​​യോ​​ഗി​​ച്ച വ​​ള​​രെ​​യേ​​റെ പേ​​ർ​​ക്ക് എ​​ന്തു സം​​ഭ​​വി​​ച്ചു​​വെ​​ന്ന​​റി​​യാം. ക​​റു​​പ്പി​​ൽനി​​ന്ന് ഹെ​​റോ​​യി​​നി​​ലേ​​ക്കും മാ​​റി.

ഡിം​​പി​​ൾ, റ​​ഷീ​​ദ്, മി​​സ്​​​റ്റ​​ർ ലീ ​​എ​​ന്നി​​ങ്ങ​​നെ മൂ​​ന്ന് ക​​ഥാ​​പാ​​ത്ര​​ങ്ങ​​ളാ​​ണ് ‘നാ​​ർ​​ക്കോ​​പോളിസി​​’ൽ നി​​റ​​ഞ്ഞു​നി​​ൽ​​ക്കു​​ന്ന​​ത്. താ​​ങ്ക​​ൾ എ​​ങ്ങ​​നെ​​യാ​​ണ് ഈ ​​മൂ​​ന്നു​​പേ​​രെ​​യും സൃ​​ഷ്​​​ടി​​ച്ച​​ത്?
റ​​ഷീ​​ദി​​നെ​​യും മി​​സ്​​​റ്റ​​ർ ലീ​​യെ​​യും എ​​നി​​ക്ക​​റി​​യാ​​മാ​​യി​​രു​​ന്നു. എ​​ന്നാ​​ൽ, ഡിം​​പി​​ളി​​നെ ഞാ​​ൻ ഒ​​പി​​യം ഡെ​​ന്നി​​ൽ ക​​ണ്ടി​​ട്ടി​​ല്ല. പ​​ക്ഷേ, കേ​​ട്ടി​​ട്ടു​​ണ്ട്. ഡിം​​പി​​ളിെ​​ൻ​​റ സ്വ​​ഭാ​​വ സ​​വി​​ശേ​​ഷ​​ത​​യു​​ള്ള ഒ​​രു സ്​​​ത്രീ​​യെ​​പ്പ​​റ്റി ധാ​​രാ​​ളം ക​​ഥ​​ക​​ൾ പ്ര​​ച​​രി​​ച്ചി​​രു​​ന്നു. അ​​വ​​രി​​ലേ​​ക്ക് ഞാ​​ൻ എെ​​ൻ​​റ ഭാ​​വ​​ന ചേ​​ർ​​ക്കു​​ക​​യാ​​യി​​രു​​ന്നു.

അ​​ടു​​ത്തി​​ടെ​​യാ​​ണ് ‘ബു​​ക്ക് ഓ​​ഫ് ചോ​​ക്ല​റ്റ് സെ​​യി​​ൻ​​റ്’ ഇ​​റ​​ങ്ങി​​യ​​ത്. അ​​തി​​നു​കി​​ട്ടി​​യ സ്വീ​​ക​​ര​​ണ​​ത്തി​​ൽ സം​​തൃ​​പ്ത​​നാ​​ണോ?

അ​​ല്ല. സ​​ത്യ​​ത്തി​​ൽ ഇ​​ന്ത്യ​​യി​​ൽ ഏ​​തൊ​​രു പു​​സ്​​​ത​​ക​​വും ഇ​​റ​​ങ്ങി​​യ ഉ​​ട​​നെ വ​​ലു​​താ​​യി അം​​ഗീ​​ക​​രി​​ക്ക​​പ്പെ​​ടു​​ക​​യോ സ്വീ​​ക​​രി​​ക്ക​​പ്പെ​​ടു​​ക​​യോ ഇ​​ല്ല. അ​​തി​​ന് കു​​റ​​ച്ച് വ​​ർ​​ഷ​​ങ്ങ​​ൾത​​ന്നെ എ​​ടു​​ക്കും. എ​​ന്താ​​ണ് വാ​​യ​​ന​​ക്കാ​​രു​​ടെ യ​​ഥാ​​ർ​​ഥ പ്ര​​തി​​ക​​ര​​ണം എ​​ന്ന​​റി​​യാ​​ൻ ഒ​​രു വ​​ഴി​​യു​​മി​​ല്ല. ര​​ണ്ടു മൂ​​ന്നു​​വ​​ർ​​ഷം പി​​ടി​​ച്ചേ​​ക്കും ആ​​ളു​​ക​​ൾ അ​​ത് സ്വീ​​ക​​രി​​ക്കാ​​ൻ. ചി​​ല​​പ്പോ​​ൾ അ​​ഞ്ചു​​വ​​ർ​​ഷം.

‘ചോ​​ക്ലറ്റ് സെ​​യി​​ൻ​​റ്സി​​’ലെ ന്യൂട്ട​​ൺ ഫ്രാ​​ൻ​​സി​​സ്​ സേ​​വ്യ​​റി​​ലും താ​​ങ്ക​​ളെ ക​​ണ്ടെ​​ത്താം..?

ന്യൂ​​ട്ട​​ൺ ഫ്രാ​​ൻ​​സി​​സ്​ സേ​​വ്യ​​ർ ഒ​​രു ക​​വി​​യാ​​ണ്, ബോം​​ബെ​​യി​​ൽ വി​​ദ്യാ​​ഭ്യാ​​സം, പി​​ന്നീ​​ട് ന്യൂ​​യോ​​ർ​​ക്കി​​ൽ ജീ​​വി​​ക്കു​​ന്നു, മ​​ദ്യ​​പാ​​നി​​യാ​​യ പ​​രു​​ക്ക​​ൻ മ​​നു​​ഷ്യ​​ൻ, ചി​​ത്ര​​കാ​​ര​​നാ​​ണ്. ഗോ​​വ​​യാ​​ണ് ഒ​​രു പ​​ശ്ചാ​​ത്ത​​ലം. ക​​വി​​ത​​യെ​​പ്പ​​റ്റി പ​​റ​​ഞ്ഞ​​പോ​​ലെ ഭാ​​വ​​ന​​യും അ​​തി​​ൽ അ​​ട​​ങ്ങി​​യി​​ട്ടു​​ണ്ട്. ഗോ​​വ​​യി​​ൽ ഞാ​​ൻ താ​​മ​​സി​​ച്ചി​​ട്ടു​​ണ്ട്. അ​​തിെ​​ൻ​​റ പ്ര​​ത്യേ​​ക​​ത​​ക​​ൾ അ​​റി​​യാം. നി​​ങ്ങ​​ൾ ക​​ട​​ന്നു​​പോ​​കാ​​ത്ത അ​​വ​​സ്​​​ഥ​​ക​​ളെ​​പ്പ​​റ്റി നി​​ങ്ങ​​ൾ​​ക്ക് എ​​ഴു​​താ​​നാ​​വി​​ല്ല എ​​ന്നാ​​ണ് എ​​നി​​ക്ക് തോ​​ന്നു​​ന്ന​​ത്. അ​​തി​​നാ​​ൽ ഞാ​​ന​​റി​​ഞ്ഞ ഗോ​​വ​​യും ആ​​ൾ​​ക്കാ​​രും ഞാ​​നും അ​​തി​​ൽ ഉ​​ണ്ടാ​​വും.

ഒ​​രു റി​​വ്യൂ​​വി​​ൽ റോ​​ബ​​ർ​​ട്ടോ ബൊ​​ലാ​​നോ​​യു​​ടെ ‘സാ​​വേ​​ജ് ഡി​​റ്റ​​ക്​​ടീ​വ്സി’െ​​ൻ​​റ ര​​ച​​നാ രീ​​തി​​ക്ക് സ​​മാ​​ന​​മാ​​ണ് പു​​തി​​യ പു​​സ്​​​ത​​കം എ​​ന്ന് വി​​ശേ​​ഷി​​പ്പി​​ച്ചു ക​​ണ്ടു?

ഓ​​രോ​​രു​​ത്ത​​രും ഓ​​രോ അ​​ഭി​​പ്രാ​​യ​​മാ​​ണ് പ​​റ​​യു​​ക. ആ​​ളു​​ക​​ൾ അ​​വ​​രു​​ടെ ധാ​​ര​​ണ​​ക​​ൾ​​ക്ക് അ​​നു​​സ​​രി​​ച്ചാ​​ണ് പ​​ല​​ത​​രം അ​​ഭി​​പ്രാ​​യ​​ങ്ങ​​ളി​​ലെ​​ത്തു​​ക. അ​​തെെ​​ൻ​​റ പ്ര​​ശ്ന​​മ​​ല്ല (ചി​​രി). ഞാ​​നാ പു​​സ്​​​ത​​ക​​ത്തി​​ൽ ആ​​റു​​വ​​ർ​​ഷം ചെ​​ല​​വി​​ട്ടി​​രു​​ന്നു.



ബം​​ഗ​​ളൂരു​​വി​​ലെ ജീ​​വി​​തം

താ​​ങ്ക​​ൾ ധ​​നി​​ക​​നാ​​ണോ?

അ​​ങ്ങ​​നെ​​യാ​​യി​​രു​​ന്നെ​​ങ്കി​​ൽ എ​​ന്ന് ഞാ​​നാ​​ഗ്ര​​ഹി​​ക്കു​​ന്നു. ഞാ​​ൻ ധ​​നി​​ക​​ന​​ല്ല. വ​​രു​​മാ​​ന​​മു​​ള്ള ജോ​​ലി ഞാ​​ൻ ചെ​​യ്യു​​ന്നി​​ല്ല. ബം​​ഗ​​ളൂരു​​വി​​ൽ അ​​ച്ഛ​​നൊ​​പ്പം താ​​മ​​സി​​ക്കാ​​ൻ ഞാ​​ൻ തീ​​രു​​മാ​​നി​​ച്ച​​ത് എ​​ന്തു​​കൊ​​ണ്ടാ​​ണെ​​ന്നാ​​ണ് നി​​ങ്ങ​​ൾ ക​​രു​​തു​​ന്ന​​ത്?

പ​​ക്ഷേ, ഡി.​​എ​​സ്.​​സി സ​​മ്മാ​​ന​​മാ​​യി 50,000 യു.​​എ​​സ്​ ഡോ​​ള​​ർ ല​​ഭി​​ച്ചി​​രു​​ന്നു?

എ​​പ്പോ​​ൾ? അ​​ഞ്ചു​​വ​​ർ​​ഷം മു​​മ്പ്. നി​​കു​​തി​​യും മ​​റ്റും പി​​ടി​​ച്ച​ശേ​​ഷം 30,000 ഡോ​​ള​​റാ​​ണ് എ​​നി​​ക്ക് ല​​ഭി​​ച്ച​​ത്. അ​​തി​​നു​ശേ​​ഷ​​മു​​ള്ള ചെ​​ല​​വു​​ക​​ൾ, വീ​​ട്ടു​​വാ​​ട​​ക, ജീ​​വി​​തം എ​​ന്നി​​വ​​ക്ക്​ ആ ​​തു​​ക മ​​തി​​യാ​​കു​​മോ? മ​​റ്റ് വ​​രു​​മാ​​ന​​മി​​ല്ല​​ല്ലോ... ജീ​​വി​​ക്കേ​​ണ്ടേ...

താ​​ങ്ക​​ൾ​​ക്ക് ഇ​​ഷ്​​​ട​​പ്പെ​​ട്ട എ​​ഴു​​ത്തു​​കാ​​ർ?
ര​​ണ്ടു​​പേ​​രേ​​യു​​ള്ളൂ. വി​​ജ​​യ് ന​​മ്പീ​​ശ​​നും എെ​​ൻ​​റ അ​​ച്ഛ​​ൻ ടി.​​ജെ.​​എ​​സ്. ജോ​​ർ​​ജും.

എ​​ന്തു​​കൊ​​ണ്ട് വി​​ജ​​യ് ന​​മ്പീ​​ശ​​ൻ?

വി​​ജ​​യ് വ​​ലി​​യ പ്ര​​തി​​ഭ​​യു​​ള്ള എ​​ഴു​​ത്തു​​കാ​​ര​​നാ​​യി​​രു​​ന്നു. വി​​ജ​​യി​​നെ സാ​​ഹി​​ത്യ​​ലോ​​കം പ​​രി​​ഗ​​ണി​​ച്ച​​താ​​യി തോ​​ന്നു​​ന്നു​മി​ല്ല. മൊ​​ത്തം ഇം​​ഗ്ലീ​​ഷ് സം​​സാ​​രി​​ക്കു​​ന്ന​​വ​​രു​​ടെ ലോ​​ക​​ത്തും അ​​റി​​യ​​പ്പെ​​ടേ​​ണ്ട വ്യ​​ക്തി​​യാ​​യി​​രു​​ന്നു വി​​ജ​​യ്. 54ാം വ​​യ​​സ്സി​ൽ ക​​ഴി​​ഞ്ഞ വ​​ർ​​ഷം അ​​ന്ത​​രി​​ച്ചു. അ​​ദ്ദേ​​ഹ​​ത്തിെ​​ൻ​​റ ‘ബി​​ഹാ​​ർ ഇ​​സ്​ ഇ​​ൻ ദ ​​ഐ ഓ​​ഫ് ദ ​​ബി​​ഹോ​​ൾ​​ഡ​​ർ’ (2000) ഇ​​ന്ത്യ​​യി​​ലെ ചെ​​റു​​പ​​ട്ട​​ണ​​ങ്ങ​​ളെ​​പ്പ​​റ്റി താ​​ൽ​​പ​​ര്യ​​മു​​ള്ള ഏ​​തൊ​​രാ​​ളും വാ​​യി​​ച്ചി​​രി​​ക്കേ​​ണ്ട പു​​സ്​​​ത​​ക​​ങ്ങ​​ളി​​ൽ ഒ​​ന്നാ​​ണ്.

താ​​ങ്ക​​ൾ​​ക്ക് മ​​ല​​യാ​​ള​​ത്തി​​ൽ സൗ​​ഹൃ​​ദ​​മി​​ല്ലേ?
വ​​ള​​രെ കു​​റ​​ച്ച്. മ​​ല​​യാ​​ളം എ​​ഴു​​ത്തു​​കാ​​രി​​ൽ ബെ​​ന്യാ​​മി​​നോ​​ടാ​​ണ് സൗ​​ഹൃ​​ദം. ഒ​​രുപ​​ക്ഷേ, എ​​നി​​ക്ക് അ​​റി​​യാ​​വു​​ന്ന അ​​ടു​​പ്പ​​മു​​ള്ള ഒ​​രാ​​ൾ ബെ​​ന്യാ​​മി​​ൻ ത​​ന്നെ​​യാ​​കും. ഭാ​​ഷ പി​​ടി​​യി​​ല്ലാ​​ത്തതിനാ​​ൽ മ​​ല​​യാ​​ള സാ​​ഹി​​ത്യം വാ​​യി​​ക്കാ​​നാ​​വി​​ല്ല. ഇം​​ഗ്ലീ​​ഷി​​ലേ​​ക്ക് വി​​വ​​ർ​​ത്ത​​നം ചെ​​യ്യ​​പ്പെ​​ട്ട​​തു മാ​​ത്ര​​മേ വാ​​യി​​ക്കാ​​നാ​​യി​​ട്ടു​​ള്ളൂ.

കേ​​ര​​ള​​ത്തി​​ൽനി​​ന്നു​​ള്ള ഇം​​ഗ്ലീ​​ഷ് എ​​ഴു​​ത്തു​​കാ​​രി​​യാ​​ണ് അ​​രു​​ന്ധ​​തി റോ​​യി. എ​​ങ്ങ​​നെ കാ​​ണു​​ന്നു?

(ഉ​​ത്ത​​രം മൗ​​നം. ചി​​രി. ത​​ല​​വെ​​ട്ടി​​ക്ക​​ൽ. അ​​രു​​ന്ധ​​തി റോ​​യി​​യു​​ടെ ര​​ച​​ന​​ക​​ൾ ഇ​​ഷ്​​​ട​​മ​​ല്ലെ​​ന്നോ അ​​തി​​നെ​​പ്പ​​റ്റി അ​​ഭി​​പ്രാ​​യം പ​​റ​​യാ​​ൻ ഒ​​ന്നു​​മി​​ല്ലെ​​ന്നോ മു​​ഖ​​ഭാ​​വ​​ത്തു​നി​​ന്ന് വാ​​യി​​ച്ചെ​​ടു​​ക്കാം.)

മ​​ത​​വി​​ശ്വാ​​സി​​യാ​​ണോ?

അ​​തെ. വി​​മാ​​ന​​ത്തി​​ൽ ​െവ​​ച്ചു​​മാ​​ത്രം. സീ​​റ്റ്ബെ​​ൽ​​റ്റ് മു​​റു​​ക്കി വി​​മാ​​നം പ​​റ​​ന്നു​​യ​​രു​​ന്ന സ​​മ​​യംവ​​രെ ഞാ​​ൻ പ്രാ​​ർ​ഥി​ക്കും. മ​​റ്റൊ​​രു സ​​മ​​യ​​ത്തും മ​​തവി​​ശ്വാ​​സി​​യ​​ല്ല.

താ​​ങ്ക​​ൾ സം​​ഗീ​​ത​​കാ​​ര​​നുംകൂ​​ടി​​യാ​​ണ്..?


ഞാ​​ൻ ഗി​​റ്റാ​​ർ വാ​​യി​​ക്കു​​ന്നു. പ​​ക്ഷേ, പ​​ണ​​ത്തി​​ന് വേ​​ണ്ടി​​യ​​ല്ല. കമേ​​ഴ്സ്യ​​ൽ വി​​ജ​​യം ആ​​ഗ്ര​​ഹി​​ക്കാ​​തെ ഞാ​​ൻ ചെ​​യ്യു​​ന്ന ഒ​​രു കാ​​ര്യ​​മാ​​ണ് സം​​ഗീ​​തം. ക​​വി​​ത​​പോ​​ലെ. ആ​​രും ക​​വി​​ത പ​​ണ​​ത്തി​​ന് വേ​​ണ്ടി എ​​ഴു​​തു​​ന്നി​​ല്ല. പ​​ണ​​ത്തി​​നു വേ​​ണ്ടി​​യ​​ല്ലാ​​ത്ത​​തുകൊ​​ണ്ട് സം​​ഗീ​​ത​​ത്തി​​ൽ നി​​ങ്ങ​​ൾ​​ക്ക് എ​​ന്ത് പ​​രീ​​ക്ഷ​​ണ​​വും ന​​ട​​ത്താം, എ​​ന്ത് സ്വാ​​ത​​ന്ത്ര്യ​​വു​​മെ​​ടു​​ക്കാം. സം​​ഗീ​​തം വി​​മോ​​ചി​​പ്പി​​ക്കു​​ന്ന ഒ​​ന്നാ​​ണ്. അ​​ത് പ​​ല സ്വാ​​ത​​ന്ത്ര്യ​​വും ന​​ൽ​​കു​​ന്നു. ബം​​ഗ​ളൂ​രു​വി​ലെ ചി​​ല സം​​ഗീ​​ത​​കാ​​ർ​​ക്കൊ​​പ്പം ബാ​​ൻ​​ഡി​​ൽ ഞാ​​ൻ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്നു. ഇ​​പ്പോ​​ഴു​​ള്ള​​ത് കൂ​​ടു​​ത​​ലും പ​​രീ​​ക്ഷ​​ണാ​​ത്മ​​ക​​മാ​​യ ഒ​​ന്നാ​​ണ്. മെ​​ല​​ഡി, വ​​രി എ​​ന്നി​​വ​​ക്ക് പ്രാ​​ധാ​​ന്യം ന​​ൽ​​കാ​​തെ വോ​​യ്​​​സി​​നും നോ​​യ്​​സി​​നും പ്ര​​ാധാ​​ന്യം​ന​​ൽ​​കു​​ന്ന ഒ​​ന്നാ​​ണ്. ഞാ​​ന​​ത് ആ​​സ്വ​​ദി​​ച്ചു​​ചെ​​യ്യു​​ന്നു.

കു​​ടും​​ബ​​ത്തെ​​പ്പ​​റ്റി പ​​റ​​യു​​മോ?

ഞാ​​നി​​പ്പോ​​ൾ ഒ​​റ്റ​​ക്കാ​​ണ്. ഫാ​​മി​​ലി ഇ​​ല്ല. മു​​മ്പ് ഡ​​ൽ​​ഹി​​യി​​ൽ ഞാ​​നൊ​​രു പാ​​ർ​​ട്​​ണ​​ർ​​ക്കൊ​​പ്പം ക​​ഴി​​യു​​ക​​യാ​​യി​​രു​​ന്നു. ഇ​​പ്പോ​​ൾ ആ​സ്​േ​​ട്ര​​ലി​​യ​യി​​ൽ ഉ​​ള്ള ഒ​​രാ​​ളു​​മാ​​യി ‘വി​​ദൂ​​ര’​ബ​​ന്ധം ഉ​​ണ്ട്. പ​​ക്ഷേ, നി​​ങ്ങ​​ളു​​ടെ ആ​​ദ്യ​​ത്തെ​​യും ര​​ണ്ടാ​​മ​​ത്തെ​​യും വി​​വാ​​ഹം ഒ​​രു ഡി​​സാ​​സ്​​​റ്റ​​ർ (ദു​​ര​​ന്തം) ആ​​യാ​​ൽ പി​​ന്നെ മൂ​​ന്നാ​​മ​​ത്തേ​​തി​​ന് ശ്ര​​മി​​ക്കാ​​തി​​രി​​ക്കു​​ക​​യാ​​ണ് ന​​ല്ല​​ത്. വി​​വാ​​ഹം ത​​ന്നെ ഒ​​രു ദു​​ര​​ന്ത​​മാ​​ണ്. അ​​തി​​നാ​​ൽ ഞാ​​നി​​പ്പോ​​ൾ വി​​ഭാ​​ര്യ​​നാ​​ണ്.

അ​​നു​​ഭ​​വ​​ങ്ങ​​ളു​​ടെ ക​​ട​​ലാ​​ണ് താ​​ങ്ക​​ൾ. എ​​ന്തു​​കൊ​​ണ്ട് ആ​​ത്മ​​ക​​ഥ എ​​ഴു​​തി​​ക്കൂ​​ടാ?ൃ

ഞാ​​ൻ ആ​​ത്മ​​ക​​ഥ എ​​ഴു​​തി​​ല്ല. ക​​വി​​ത​​ക​​ളി​​ലും നോ​​വ​​ലു​​ക​​ളി​​ലുമെ​​ല്ലാം ഞാ​​ൻ ഉ​​ണ്ട്. ഒ​​ളി​​ച്ചും മ​​ങ്ങി​​യും വ്യ​​ക്ത​​മാ​​ക്കാ​​തെ​​യും എ​​ല്ലാം. അ​​ത്ത​​ര​​ത്തി​​ൽ എ​​ന്നെ അ​​വ​​ത​​രി​​പ്പി​​ക്കു​​ക​​യ​​ല്ലാ​​തെ മ​​റ്റൊ​​ന്നും ഞാ​​നി​​പ്പോ​​ൾ ഉ​​ദ്ദേ​​ശി​​ക്കു​​ന്നി​​ല്ല.

മ​​റ്റൊ​​രു പു​​സ്​​​തകത്തിെ​​ൻ​​റ ര​​ച​​ന​​യി​​ലാ​​ണ് എ​​ന്നു തോ​​ന്നു​​ന്നു? അ​​തേ​​പ്പ​​റ്റി പ​​റ​​യു​​മോ?
ഒ​​രു നോ​​വ​​ലിെ​​ൻ​​റ ര​​ച​​ന​​യി​​ലാ​​ണ്. ഒ​​രു ചെ​​റി​​യ നോ​​വ​​ൽ. പ​​ക്ഷേ, അ​​തി​​നെ​​പ്പ​​റ്റി ഞാ​​ൻ പ​​റ​​യി​​ല്ല. പ​​റ​​ഞ്ഞാ​​ൽ ആ ​​നോ​​വ​​ൽ അ​​വി​​ടെ​​െ​വ​​ച്ച് തീ​​രും. ഞാ​​ന​​ക്കാ​​ര്യ​​ത്തി​​ൽ ഒ​​രു അ​​ന്ധ​​വി​​ശ്വാ​​സി​​യാ​​ണ്.



മാധ്യമം വാർഷികപ്പതിപ്പ്​
2018

No comments:

Post a Comment