Wednesday, August 30, 2017

എഴുത്ത്​ മനുഷ്യാവസ്​ഥകളെ ആവിഷ്​കരിക്കണം


എ​​ഴു​​ത്തും ജ​​നാ​​ധി​​പ​​ത്യ​​വും/​​പ്ര​​ഭാ​​ഷ​​ണം


സമൂഹം ഗുരുതരമായ രാഷ്​ട്രീയ വെല്ലുവിളികൾ നേരിടുന്ന കാലമാണിത്​. ഇൗ കാലഘട്ടത്തിൽ എഴുത്തി​െൻറ രൂപമെന്തായിരിക്കണം? എഴുത്തിന്​ ജനാധിപത്യം ആവശ്യമുണ്ടോ? ഫാഷിസത്തെ ചെറുക്കാൻ എഴുത്തുകാർ എന്തുചെയ്യണം?^വിശകലനം


എഴുത്ത്​ മനുഷ്യാവസ്​ഥകളെ 
ആവിഷ്​കരിക്കണംഎ​​ന്‍.​​എ​​സ്. മാ​​ധ​​വ​​ന്‍


എ​​ഴു​​ത്തും ജ​​നാ​​ധി​​പ​​ത്യ​​വു​​മെ​​ന്ന​​താ​​ണ് ഇ​​ന്ന​​ത്തെ സെ​​മി​​നാ​​റി​​​െൻ​​റ വി​​ഷ​​യം.  ഇ​​തി​​ല്‍ നി​​ന്ന് ഒ​​രു നി​​ഗൂ​​ഢ​​മാ​​യ അ​​ർഥം ല​​ഭി​​ക്കു​​ന്നു​​ണ്ട്. എ​​ഴു​​ത്ത് ജ​​നാ​​ധി​​പ​​ത്യ​​കാ​​ല​​ത്ത് ന​​ല്ല​​താ​​യി​​രി​​ക്കും എ​​ന്ന സ​​ന്ദേ​​ശം ഈ ​​വി​​ഷ​​യ വി​​ശ​​ദീ​​ക​​ര​​ണ​​ത്തി​​ല്‍ നി​​ന്ന് ന​​മു​​ക്ക് ല​​ഭി​​ക്കു​​ന്നു. പ​​ക്ഷേ, ച​​രി​​ത്രം ചൂ​​ണ്ടി​​ക്കാ​​ണി​​ക്കു​​ന്ന​​ത് പ​​ല​​പ്പോ​​ഴും സാ​​ഹി​​ത്യം ഉ​​ണ്ടാ​​യി​​ട്ടു​​ള്ള​​ത് ജ​​നാ​​ധി​​പ​​ത്യം ഇ​​ല്ലാ​​ത്ത സ​​മ​​യ​​ങ്ങ​​ളി​​ലാ​​ണെ​​ന്നാ​​ണ്.  ഗ്രീ​​ക്ക് സാ​​ഹി​​ത്യം എ​​ടു​​ത്താ​​ല്‍ ഹോ​​മ​​ര്‍, സോ​​​േഫാ​​ക്ലീസ് തു​​ട​​ങ്ങി​​യ​​വ​​ര്‍ എ​​ല്ലാം എ​​ഴു​​തി​​യി​​രു​​ന്ന​​ത് ഒ​​രു ത​​ര​​ത്തി​​ലു​​ള്ള പ്രാ​​കൃ​​ത ജ​​നാ​​ധി​​പ​​ത്യ വ്യ​​വ​​സ്ഥ​​യി​​ലാ​​യി​​രു​​ന്നു എ​​ന്നു കാ​​ണാം. അ​​ന്ന​​ത്തെ ജ​​നാ​​ധി​​പ​​ത്യം എ​​ന്നു പ​​റ​​ഞ്ഞാ​​ല്‍ അ​​ടി​​മ​​ക​​ള​​ല്ലാ​​ത്ത പു​​രു​​ഷ​​ന്മാ​​ര്‍ മാ​​ത്രം അ​​ധി​​കാ​​ര​​നി​​ര്‍ണ​​യ​​ത്തി​​ല്‍ പ​​ങ്കു​​ണ്ടാ​​യി​​രു​​ന്ന പ​​രി​​മി​​ത​​മാ​​യ ജ​​നാ​​ധി​​പ​​ത്യം നി​​ന്നി​​രു​​ന്ന ഒ​​രു കാ​​ല​​മെന്നാ​​ണ്. അ​​ത്യുജ്ജ്വല​​മാ​​യ കൃ​​തി​​ക​​ള്‍ ആ ​​കാ​​ല​​ത്ത് ര​​ചി​​ച്ച​​വ​​രാ​​ണ് സോ​​​ഫോക്ലീസും മ​​റ്റും. ഇ​​ന്ത്യ​​യി​​ലേ​​ക്ക് വ​​രുക​​യാ​​ണെ​​ങ്കി​​ല്‍ കാ​​ളി​​ദാ​​സ​​ന്‍ രാ​​ജ​​സ​​ദ​​സ്സി​​ല്‍ അം​​ഗ​​മാ​​യി​​രു​​ന്നു. റ​​ഷ്യ​​യി​​ലേ​​ക്ക് പോ​​കു​​ക​​യാ​​ണെ​​ങ്കി​​ല്‍ റ​​ഷ്യ​​ന്‍ സാ​​ഹി​​ത്യ​​ത്തി​​​െൻറ​​ ക​​രു​​ത്ത് എ​​ന്ന് തോ​​ന്നി​​ക്കു​​ന്ന ദസ്​തയേവ്​സ്കി, പു​​ഷ്കി​​ന്‍, ടോ​​ൾസ്​റ്റോയ് തു​​ട​​ങ്ങി​​യ​​വ​​രെ​​ല്ലാം റ​​ഷ്യ​​ന്‍ വി​​പ്ലവ​​ത്തി​​ന് മു​​മ്പ് സാ​​ര്‍ രാ​​ജാ​​ക്ക​​ന്മാ​​രു​​ടെ അ​​തി​​ക്രൂ​​ര​​മാ​​യ ഭ​​ര​​ണം ന​​ട​​ക്കു​​ന്ന കാ​​ല​​ത്താ​​ണ് ഈ ​​വി​​ശ്വോ​​ത്ത​​ര കൃതിക​​ളെ​​ല്ലാം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ച​​ത്. ഇം​​ഗ്ലീഷി​​ലെ ത​​ന്നെ ഏ​​റ്റ​​വും വ​​ലി​​യ എ​​ഴു​​ത്തു​​കാ​​ര​​ന്‍ എ​​ന്ന് പ​​റ​​യ​​പ്പെ​​ടു​​ന്ന ഷേ​​ക്സ്പി​​യ​​ര്‍,  അ​​ദ്ദേ​​ഹം ക്യൂ​​ന്‍ എ​​ലി​​സ​​ബ​​ത്ത് ഒ​​ന്നി​​െൻറ​​ സം​​ര​​ക്ഷ​​ണ​​യി​​ലു​​ള്ള എ​​ഴു​​ത്തു​​കാ​​ര​​നാ​​യി​​രു​​ന്നു. കേ​​ര​​ള​​ത്തി​​ലേ​​ക്ക് വ​​രു​​ക​​യാ​​ണെ​​ങ്കി​​ല്‍ ഭാ​​ഷ​​യു​​ടെ പി​​താ​​വ് എ​​ന്നു പ​​റ​​യ​​പ്പെ​​ടു​​ന്ന തു​​ഞ്ച​​ത്ത് എ​​ഴു​​ത്ത​​ച്ഛ​​ന്‍ ജീ​​വി​​ച്ചി​​രു​​ന്ന​​ത് ശി​​ഥി​​ല​​മാ​​യി​​ക്കൊ​​ണ്ടി​​രു​​ന്ന, പ​​ല നാ​​ട്ടു​​രാ​​ജ്യ​​ങ്ങ​​ള്‍ അ​​ങ്ങോ​​ട്ടു​​മി​​ങ്ങോ​​ട്ടും വ​​ഴ​​ക്ക​​ടി​​ച്ചു​​കൊ​​ണ്ടി​​രു​​ന്ന, ജ​​ന്മി​​ത്തം അ​​തി​​െൻറ​​ മൂ​​ര്‍ധ​​ന്യാ​​വ​​സ്ഥ​​യി​​ലും ചാ​​തു​​ര്‍വ​​ര്‍ണ്യ വ്യ​​വ​​സ്ഥ അ​​തി​​െൻറ​​ തീ​​ക്ഷ്ണ​​ത​​യി​​ലും പി​​ടി​​മു​​റു​​ക്ക​​ിയി​​രു​​ന്ന ഒ​​രു കാ​​ല​​ഘ​​ട്ട​​ത്തി​​ലാ​​ണ്. ലോ​​കം മു​​ഴു​​വ​​ന്‍ പ​​രി​​ശോ​​ധി​​ച്ചു​​നോ​​ക്കി​​യാ​​ല്‍, 19ാം നൂ​​റ്റാ​​ണ്ടി​​ല്‍ തു​​ട​​ങ്ങു​​ന്ന അ​​മേ​​രി​​ക്ക​​യി​​ലെ ജ​​നാ​​ധി​​പ​​ത്യ പാ​​ര​​മ്പ​​ര്യ​​ത്തി​​​െൻറ തു​​ട​​ക്ക​​മെ​​ന്ന എ​​മേ​​ഴ്സ​​​​െൻറ​​ കാ​​ലം ഒ​​ഴി​​ച്ചു​​നി​​ര്‍ത്തി​​യാ​​ല്‍ ലോ​​ക​​ത്തി​​ലെ ന​​ല്ല സാ​​ഹി​​ത്യ​​ങ്ങ​​ള്‍ മി​​ക്ക​​വാ​​റും ഉ​​ണ്ടാ​​യി​​ട്ടു​​ള്ള​​ത് ജ​​നാ​​ധി​​പ​​ത്യ​​കാ​​ല​​ത്ത​​ല്ല.
എ​​ഴു​​ത്തും ജ​​നാ​​ധി​​പ​​ത്യ​​വും ത​​മ്മി​​ല്‍ അ​​ഭേ​​ദ്യ​​ബ​​ന്ധ​​മു​​ണ്ട്, ജ​​നാ​​ധി​​പ​​ത്യ​​ത്തി​​െൻറ​​ ആ​​വ​​ശ്യ​​ക​​ത എ​​ഴു​​ത്തി​​നു​​ണ്ട് എ​​ന്നൊ​​ക്കെ​​യു​​ള്ള വാ​​ദ​​ങ്ങ​​ള്‍ ച​​രി​​ത്ര​​ത്തി​​െൻറ​​ വെ​​ളി​​ച്ച​​ത്തി​​ല്‍ നി​​ല​​നി​​ല്‍ക്കു​​ന്നി​​ല്ല. എ​​ന്നാ​​ല്‍ ഇ​​തു​​മാ​​യി​​ട്ടു​​ള്ള അ​​ഭേ​​ദ്യ​​മാ​​യി​​ട്ടു​​ള്ള മ​​റ്റൊ​​രു ബ​​ന്ധ​​മു​​ണ്ട്. ഞാ​​ന്‍ പ​​റ​​ഞ്ഞ എ​​ഴു​​ത്തു​​കാ​​രു​​ടെ​​യെ​​ല്ലാം എ​​ഴു​​ത്തി​​ന് ശേ​​ഷം വ​​ലി​​യ മാ​​റ്റ​​ങ്ങ​​ള്‍ സ​​മൂ​​ഹ​​ത്തി​​ല്‍ ന​​ട​​ക്കു​​ന്നു. റ​​ഷ്യ​​യി​​ലെ മ​​ഹ​​ത്താ​​യ സാഹിത്യ പാ​​ര​​മ്പ​​ര്യ​​ത്തി​​ന് ശേ​​ഷ​​മാ​​ണ്, റ​​ഷ്യ​​ന്‍ വി​​പ്ലവം ഉ​​ണ്ടാ​​കു​​ന്നത്​. ഷേ​​ക്സ്പി​​യ​​റി​​​െൻറ കാ​​ല​​ത്തി​​ന് ശേ​​ഷ​​മാ​​ണ്ചാൾസ്​ രണ്ടാമൻ രാജാവി​െൻറ വധത്തിന്​ ശേഷം ഇം​​ഗ്ലണ്ടി​​ലെ ജ​​നാ​​ധി​​പ​​ത്യം ഉ​​ദ്ഘോ​​ഷി​​ക്കു​​ന്ന​​ത്. ലോ​​ക​​ത്തി​​​െൻറ വി​​വി​​ധ രാ​​ജ്യ​​ങ്ങ​​ളി​​ല്‍ ജ​​ന്മി​​ത്തകാ​​ല​​ഘ​​ട്ട​​ത്തി​​ല്‍ എ​​ഴു​​തി​​യി​​രു​​ന്ന വ്യ​​ക്തി​​ക​​ളു​​ണ്ട്. കേ​​ര​​ള​​ത്തി​​ലേ​​ക്ക് തി​​രി​​ച്ചു​​വ​​രുക​​യാ​​ണെ​​ങ്കി​​ല്‍ ന​​മു​​ക്ക് ഇ​​വി​​ടെ തു​​ഞ്ച​​ത്ത് എ​​ഴു​​ത്ത​​ച്ഛ​​നു​​ണ്ടാ​​യി​​രു​​ന്നു. അ​​ക്കാ​​ല​​ത്ത് മ​​ല​​യാ​​ളം ര​​ണ്ടോ മൂ​​ന്നോ രീ​​തി​​യി​​ലാ​​ണ് എ​​ഴു​​തി​​യി​​രു​​ന്ന​​ത്. ശ്രേ​​ഷ്ഠ മ​​ല​​യാ​​ളം ആ​​ക്കി​​യ​​ത് വ​​ട്ടെ​​ഴു​​ത്തി​​ലെ​​ഴു​​തി​​വ​​രു​​ന്ന മ​​ല​​യാ​​ള​​മാ​​ണ്. മ​​ല​​യാ​​ള സാ​​ഹി​​ത്യ​​ത്തിെൻറ​​ വ​​ലി​​യൊ​​രു ഭാ​​ഗം അ​​റ​​ബി മ​​ല​​യാ​​ള​​ത്തി​​ലും കൊ​​ച്ചി​​യി​​ലും മ​​റ്റും ചി​​ന്ന​​ത​​മ്പി അ​​ണ്ണാ​​വിയും മ​​റ്റും എ​​ഴു​​തി​​യ ത​​മി​​ഴ് മ​​ല​​യാ​​ള​​ത്തി​​ലും ഇന്നു നിലവിലി​​ല്ലാ​​ത്ത മ​​ല​​യാ​​ള​​ത്തി​​ലും എ​​ഴു​​തി​​യി​​രു​​ന്നു. എ​​ഴു​​ത്ത​​ച്ഛ​​ന്‍, ഫോ​​ര്‍ട്ടു​​കൊ​​ച്ചി​​യി​​ല്‍ പോ​​ർചു​​ഗീ​​സു​​കാ​​ര്‍ ഇ​​ന്ത്യ​​യു​​ടെ സ്വാ​​ത​​ന്ത്ര്യ​​ത്തി​​ന് എ​​തി​​രാ​​യി​​ട്ട് ആ​​ദ്യ​​ത്തെ ആ​​ക്ര​​മ​​ണം ന​​ട​​ത്തു​​മ്പോ​​ള്‍, കേ​​ര​​ളം ജ​​ന്മി​​ത്തവ്യ​​വ​​സ്ഥ​​ക്ക് കീ​​ഴി​​ല്‍ ദ​​ലി​​ത​​ന്മാ​​രെ ആ​​ക്ര​​മി​​ച്ചു​​കൊ​​ണ്ടി​​രി​​ക്കു​​മ്പോ​​ള്‍, ആ​​ണ് അധ്യാത്​മരാ​​മാ​​യ​​ണം എ​​ഴു​​തു​​ന്ന​​ത്. അ​​തി​​െൻറ​​ വി​​പ്ലവ​​ക​​ര​​മാ​​യ സ​​ന്ദേ​​ശ​​മാ​​ണ് ഭ​​ക്തി​​പ്ര​​സ്ഥാ​​നം. ദ​​ലി​​ത​​നാ​​യാ​​ലും ആ​​രാ​​യാ​​ലും ദൈ​​വ​​ത്തെ നേ​​രി​​ട്ടു സ​​മീ​​പി​​ക്കാം എ​​ന്നു​​ള്ള ഒ​​രു വി​​പ്ലവ​​ക​​ര​​മാ​​യ സ​​ന്ദേ​​ശം. ആ ​​സ​​ന്ദേ​​ശം ജ​​ന്മ​​ിത്ത​​കാ​​ല​​ഘ​​ട്ട​​ത്തി​​ലാ​​ണ് എ​​ഴു​​തി​​യ​​തെ​​ങ്കി​​ലും അ​​വ​​ത​​രി​​പ്പി​​ക്കാ​​ന്‍ എ​​ഴു​​ത്ത​​ച്ഛ​​ന് ക​​ഴി​​ഞ്ഞു. ഇ​​വി​​ടെ കോ​​ഴി​​ക്കോ​​ട് അ​​തേ സ​​മ​​യ​​ത്ത് ത​​ന്നെ, അ​​തേ വി​​ദേ​​ശ ശ​​ക്തി​​ക​​ള്‍ക്ക് എ​​തി​​രാ​​യി​​ട്ട് സൈ​​നു​​ദ്ദീ​​ന്‍ മ​​ഖ്ദൂം ര​​ചി​​ച്ച ‘തു​​ഹ്ഫ​​ത്തുല്‍  മു​​ജാ​​ഹി​​ദീ​​ന്‍’  വിദേശ ശക്​തികൾക്കെതിരെ ജി​​ഹാ​​ദി​​​െൻറ​​ ആ​​ഹ്വാ​​ന​​മാ​​ണ് കൊ​​ടു​​ത്ത​​ത്. അ​​റ​​ബി മ​​ല​​യാ​​ള ഭാ​​ഷ​​യി​​ല്‍. അ​​തും മ​​ല​​യാ​​ള​​ത്തി​​ലെ മ​​റ്റൊ​​രു ക്ലാ​​സി​​ക്കാ​​ണ്. എ​​ഴു​​ത്തു​​കാ​​ര്‍ നേ​​രി​​ട്ട് അ​​ല്ലെങ്കി​​ല്‍ എ​​ഴു​​ത്ത​​ച്ഛ​​നെ പോ​​ലെ സ​​മൂ​​ല​​മാ​​യ സ​​മൂ​​ഹ​​പ​​രി​​വ​​ര്‍ത്ത​​ന​​ത്തി​​നു​​വേ​​ണ്ടി അ​​ന്ത​​ര്‍ലീ​​ന​​മാ​​യ സ​​ന്ദേ​​ശ​​ങ്ങ​​ള്‍ ന​​ല്‍കി​​യി​​ട്ടു​​ണ്ട്. ഭ​​ക്തി പ്ര​​സ്ഥാ​​ന​​കാ​​ല​​ത്ത്. അ​​താ​​ണ് പി​​ല്‍ക്കാ​​ല​​ത്ത് വ​​ള​​ര്‍ന്നു വ​​ലു​​താ​​യി ദ​​ലി​​ത് ശാ​​ക്തീ​​ക​​ര​​ണ​​ത്തി​​നും മ​​റ്റും കാ​​ര​​ണ​​മാ​​യ​​ത്. ഇ​​ത്ത​​ര​​ത്തി​​ല്‍ റ​​ഷ്യ​​യി​​ല്‍ ദ​​സ്​തയേവ്​​​​​സ്കി​​യു​​ടെ​​യും പു​​ഷ്കി​​​െൻറ​​യും മ​​റ്റും ക​​വി​​ത​​ക​​ളി​​ല്‍ ക​​ഥ​​ക​​ളി​​ല്‍, നോ​​വ​​ലു​​ക​​ളി​​ല്‍ അ​​ന്ത​​ര്‍ലീ​​ന​​മാ​​യ മാ​​ന​​വി​​ക, മ​​നു​​ഷ്യ​​നെ​​ന്ന അ​​വ​​സ്ഥ​​യെ സ്​ഫുടീക​​രി​​ച്ചു​​കാ​​ണി​​ച്ചു​​വെ​​ന്ന​​താ​​യി​​രു​​ന്നു പി​​ല്‍ക്കാ​​ല​​ത്ത് വ​​ന്ന 1917 ലെ ​​റ​​ഷ്യ​​ന്‍ വി​​പ്ലവ​​ത്തി​​െൻറ​​ അ​​ടി​​ത്ത​​റ. അ​​ല്ലെങ്കി​​ല്‍ ഇംഗ്ലണ്ടിലെ ജനാധിപത്യം എ​​ടു​​ക്കാം. ഇം​​ഗ്ല​​ണ്ടി​​ലെ ചാൾജ്​ രണ്ടാമൻ രാ​​ജാ​​വിനെ വധിച്ച്​  ജ​​നാ​​ധി​​പ​​ത്യം സ്ഥാ​​പി​​ക്കാ​​നു​​ള്ള മാ​​ർഗം തുറന്നിട്ടത്​ ഷേ​​ക്​സ്​​​പി​​യ​​റി​​െൻറ​​യും മ​​റ്റും കാ​​ല​​ത്തി​​ന് ശേ​​ഷ​​മാ​​ണ്. ഈ ​​മാ​​റ്റ​​ത്തി​​െൻറ​​ രാ​​സ​​ത്വ​​ര​​ക​​ങ്ങ​​ളാ​​യി സാ​​ഹി​​ത്യം എ​​ന്നും നി​​ല​​നി​​ന്നി​​ട്ടു​​ണ്ട്. പ​​ക്ഷേ, അ​​തും ജ​​നാ​​ധി​​പ​​ത്യ​​വു​​മാ​​യി​​ട്ട് അ​​ല്ലെങ്കി​​ല്‍ ഇ​​വി​​ടെ നി​​ല​​നി​​ന്നി​​രു​​ന്ന വ്യ​​വ​​സ്ഥ​​യു​​മാ​​യി​​ട്ട് ച​​രി​​ത്ര​​പ​​ര​​മാ​​യി നോ​​ക്കി​​യാ​​ല്‍ യാ​​തൊ​​രു പ​​ങ്കു​​മു​​ള്ള​​താ​​യി​​ട്ട് തോ​​ന്നു​​ന്നി​​ല്ല.
മ​​നു​​ഷ്യാ​​വ​​സ്ഥ​​യെ രേ​​ഖ​​പ്പെ​​ടു​​ത്തു​​ക, അ​​ത് സ​​ത്യ​​സ​​ന്ധ​​മാ​​യി രേ​​ഖ​​പ്പെ​​ടു​​ത്തു​​ക ഇ​​തു​​മാ​​ത്ര​​മാ​​ണ് ഏ​​തു​​കാ​​ല​​ത്തും എ​​ഴു​​ത്തു​​കാ​​ര​​ന് പ​​റ​​ഞ്ഞി​​ട്ടു​​ള്ള​​ത്. അ​​തി​​നു​​വേ​​ണ്ടി പ്ര​​ത്യേ​​ക ഫോ​​ര്‍മു​​ല ഒ​​ന്നും മു​​ന്നോ​​ട്ടു​​വെക്കാ​​നി​​ല്ല. ഞാ​​ന്‍ ചൂ​​ണ്ടി​​ക്കാ​​ണി​​ച്ച​​തു​​പോ​​ലെ സൈ​​നു​​ദ്ദീ​​ന്‍ മ​​ഖ്ദൂ​​മി​​ന് അ​​ന്ന​​ത്തെ സ​​മൂ​​ഹ​​ത്തോ​​ടു​​ള്ള പ്ര​​തി​​ക​​ര​​ണം ഒ​​രു​​ത​​ര​​ത്തി​​ലാ​​യി​​രു​​ന്നു. എ​​ഴു​​ത്ത​​ച്ഛ​​െൻറ​​ പ്ര​​തി​​ക​​ര​​ണം മ​​റ്റൊ​​രു ത​​ര​​ത്തി​​ലാ​​യി​​രു​​ന്നു.​​ ടോ​​ൾസ്​റ്റോയി​​യു​​ടെ പ്ര​​തി​​ക​​ര​​ണം ഒ​​രു രീ​​തി​​യി​​ലാ​​യി​​രു​​ന്നു. ദ​​സ്​തയേവ്​​​​​സ്കി​​ മ​​നു​​ഷ്യ​​നി​​ലേ​​ക്ക്, മ​​നു​​ഷ്യ​​െൻറ​​ ആ​​ത്മാ​​വി​​ലേ​​ക്ക് ചു​​ഴ്ന്നി​​റ​​ങ്ങി  മ​​നു​​ഷ്യാ​​വ​​സ്ഥ​​യെ അ​​വ​​ത​​രി​​പ്പി​​ച്ച​​ത് മ​​റ്റൊ​​രു രീ​​തി​​യി​​ലാ​​യി​​രു​​ന്നു. ഇ​​ങ്ങ​​നെ ജ​​നാ​​ധി​​പ​​ത്യ​​വു​​മാ​​യി എ​​ഴു​​ത്തി​​ന് പ്ര​​ത്യ​​ക്ഷ​​ത്തി​​ലോ പ​​രോ​​ക്ഷ​​മാ​​യി​​ട്ടോ ബ​​ന്ധ​​മി​​ല്ല. എ​​ഴു​​ത്തി​​ന് എ​​ഴു​​ത്തു​​മാ​​യി​​ട്ടു​​ള്ള അ​​ടി​​സ്ഥാ​​ന​​പ​​ര​​മാ​​യ ബ​​ന്ധം എ​​നി​​ക്ക് എ​​​െൻറ ചെ​​റി​​യ മ​​ന​​സ്സില്‍ തോ​​ന്നു​​ന്ന​​ത് എ​​ഴു​​ത്ത് എ​​പ്പോ​​ഴും മ​​നു​​ഷ്യാ​​വ​​സ്ഥ​​യെ ചി​​ത്രീ​​ക​​രി​​ക്ക​​ണ​​മെ​​ന്നാ​​ണ്.
ജ​​നാ​​ധി​​പ​​ത്യം ത​​ന്നെ മൂ​​ന്ന് സ്ഥി​​തി​​ക​​ളി​​ലു​​ണ്ടാ​​കു​​മെ​​ന്നാ​​ണ് പ​​റ​​യു​​ന്ന​​ത്. ഒ​​ന്ന്, ഒ​​രു സ​​മൂഹം ത​​ന്നെ ജ​​നാ​​ധി​​പ​​ത്യ​​ത്തി​​ലേ​​ക്ക് മാ​​റു​​ന്ന ഘ​​ട്ടം. പി​​ന്നെ ആ ​​ജ​​നാ​​ധി​​പ​​ത്യം സ്ഥി​​ര​​പ്പെ​​ടു​​ന്ന കാ​​ലം. അ​​തി​​നു​​ശേ​​ഷം മൂന്നാമതായി ഡാ​​ന്‍സ് ഓ​​ഫ് ഡെ​​മോ​​ക്ര​​സി എ​​ന്ന ആ​​ഹ്ലാ​​ദ​​പ​​ര​​മാ​​യ പ​​ദം എ​​ന്താ​​ണോ മു​​ന്‍കൂ​​ട്ടി കാ​​ണു​​ന്ന​​ത്-​​ഇ​​പ്പോ​​ള്‍ നി​​ല​​വി​​ലി​​ല്ല- ആ ​​ജ​​നാ​​ധി​​പ​​ത്യ​​ത്തി​​​െൻറ പ​​രി​​പൂ​​ര്‍ണ ഫ​​ല​​ങ്ങ​​ള്‍ ന​​ട​​ക്കുന്ന കാ​​ലം.  ജ​​നാ​​ധി​​പ​​ത്യ​​ത്തി​​​െൻറ പ​​രി​​പൂ​​ര്‍ണ​​ ആ​​ഘോ​​ഷം ന​​ട​​ക്കു​​ന്ന​​ത് ഇൗ മൂ​​ന്നാ​​മ​​ത്തെ സ്ഥി​​തി​​യി​​ലാ​​ണ്. ഇ​​ന്ത്യ​​യു​​ടെ കാ​​ര്യം പ​​റ​​യു​​ക​​യാ​​ണെ​​ങ്കി​​ല്‍ ഭ​​ര​​ണ​​ഘ​​ട​​ന 1950 ല്‍ ​​ഉ​​ണ്ടാ​​യി. ഈ ​​ഭ​​ര​​ണ​​ഘ​​ട​​ന​​ക്ക് ന​​മ്മു​​ടെ സ​​മൂ​​ഹ​​വു​​മാ​​യി യാ​​തൊ​​രു ബ​​ന്ധ​​വു​​മു​​ണ്ടാ​​യി​​രു​​ന്നി​​ല്ല. അ​​ന്ന​​ത്തെ ഇ​​ന്ത്യ​​ന്‍ സ​​മൂ​​ഹ​​വു​​മാ​​യി യാ​​തൊ​​രു ബ​​ന്ധ​​മി​​ല്ലാ​​ത്ത കു​​റെ ആ​​ശ​​യ​​ങ്ങ​​ള്‍ പ​​ടി​​ഞ്ഞാ​​റ​​ന്‍ ന​​വോ​​ത്ഥാന​​ത്തി​​ല്‍നി​​ന്നും മ​​റ്റും​​ ക​​ട​​മെ​​ടു​​ത്ത കു​​റെ ആ​​ശ​​യ​​ങ്ങ​​ള്‍ ഈ ​​ജ​​ന​​ക്ക്​ മേ​​ല്‍ ഏ​​ൽപി​​ക്കു​​ക​​യാ​​യി​​രു​​ന്നു. അ​​തി​​നെപ​​റ്റി അം​​ബേ​​ദ്ക​​ര്‍ ഭം​​ഗി​​യാ​​യി എ​​ഴു​​തി​​യി​​ട്ടു​​ണ്ട്. ഭ​​ര​​ണ​​ഘ​​ട​​ന​​യു​​ടെ വൈ​​വി​​ധ്യം അ​​തു നി​​ല​​വി​​ലു​​ള്ള സ​​മൂ​​ഹ​​ത്തി​​​െൻറ പ്ര​​തി​​ഫ​​ല​​ന​​മ​​ല്ല. അ​​ത് വ​​രാ​​നി​​രി​​ക്കു​​ന്ന സ​​മൂ​​ഹ​​ത്തി​​ലേ​​ക്കു​​ള്ള ഒ​​രു വ​​ഴി​​കാ​​ട്ടി​​യാ​​ണ് എ​​ന്ന​​താ​​ണ്. ഇ​​ത്ത​​ര​​ത്തി​​ല്‍ നീ​​ണ്ട സം​​ഘ​​ര്‍ഷ​​ങ്ങ​​ളി​​ൽകൂടി​​യും നീ​​ണ്ട ച​​രി​​ത്ര​​പാ​​ത​​ക​​ളി​​ൽകൂ​​ടി​​യും പ​​രി​​ണ​​മി​​ച്ച ഒ​​രു ജ​​നാ​​ധി​​പ​​ത്യ​​മ​​ല്ല ഭ​​ര​​ണ​​ഘ​​ട​​ന നി​​ല​​വി​​ല്‍ വ​​ന്ന​​പ്പോ​​ഴും ഉ​​ണ്ടാ​​യ​​ത്. ഇ​​ത് മു​​ക​​ളി​​ല്‍ നി​​ന്നു​​ണ്ടാ​​യ ഒ​​രു ആ​​ശ​​യ​​മാ​​ണ്. ഇ​​ത്ത​​രം സം​​ഭ​​വ​​ങ്ങ​​ള്‍ മു​​മ്പും ന​​ട​​ന്നി​​ട്ടു​​ണ്ട്. ബ്രി​​ട്ട​​നി​​ല്‍ നി​​ന്ന് സ്വാ​​ത​​ന്ത്ര്യം ല​​ഭി​​ച്ച​​പ്പോ​​ള്‍ അ​​മേ​​രി​​ക്ക​​യി​​ലെ അ​​ന്ന​​ത്തെ എ​​ല്ലാ ബു​​ദ്ധി​​ജീ​​വി​​ക​​ളും കൂ​​ടി  ചേ​​ര്‍ന്നി​​രു​​ന്ന് ഒ​​രു ഭ​​ര​​ണ​​ഘ​​ട​​ന എ​​ഴു​​തി ഇ​​ത്ത​​ര​​ത്തി​​ലാ​​ണ് ന​​മ്മു​​ടെ നാ​​ട് ഉ​​ണ്ടാ​​വാ​​ന്‍ പോ​​കു​​ന്ന​​ത് എ​​ന്ന് കാ​​ണി​​ച്ചു. ഫ്ര​​ഞ്ചു വി​​പ്ലവ​​ത്തി​​ന് ശേ​​ഷം ഫ്ര​​ഞ്ചു സ​​മൂ​​ഹ​​ത്തി​​ലും ഇ​​തു​​ണ്ടാ​​യി. സ്വാ​​ത​​ന്ത്ര്യം, സാ​​ഹോ​​ദ​​ര്യം, സ​​മാ​​ധാ​​നം എ​​ന്ന മൂ​​ന്നാ​​ശ​​യ​​ങ്ങ​​ളി​​ല്‍ അ​​ടി​​സ്ഥാ​​ന​​മാ​​യി​​ട്ടു​​ള്ള ഒ​​രു സ​​മൂ​​ഹം നാം ​​സ്ഥാ​​പി​​ക്കു​​മെ​​ന്ന് ആ ​​ജ​​ന​​ത മു​​ന്‍കൂ​​ട്ടി തീ​​രു​​മാ​​നി​​ച്ചു. അ​​തി​​നു സ​​മാ​​ന​​മാ​​യി​​ട്ടാ​​ണ് മ​​തേ​​ത​​ര സ​​മൂ​​ഹം എ​​ന്ന​​ത് ന​​മ്മ​​ള്‍ സ്വീ​​ക​​രി​​ച്ച​​ത്. മ​​തേ​​ത​​ര​​ത്വം എ​​ന്ന് രാ​​മ​​നു​​ണ്ണി ചൂ​​ണ്ടി​​ക്കാ​​ണി​​ച്ച​​പോ​​ലെ സ​​ര്‍വ​​മ​​ത​​ങ്ങ​​ള്‍ക്കും വ​​ള​​രാ​​നു​​ള്ള ഒ​​രു സാ​​ഹ​​ച​​ര്യം ഒ​​രു​​ക്കു​​ന്ന മ​​തേ​​ത​​ര​​ത്വ​​മാ​​ണ് ഇ​​ന്ത്യ സ്വീ​​ക​​രി​​ച്ചി​​ട്ടു​​ള്ള​​ത്. നേ​​രി​​ട്ട് മ​​ത​​ങ്ങ​​ള്‍ ഒ​​ന്നും ഇ​​ല്ലെന്ന് ന​​ടി​​ക്കു​​ന്ന ഒ​​രു മ​​തേ​​ത​​ര​​ത്വ​​ത്തി​​​െൻറ മാ​​തൃ​​ക​​യാ​​ണ് ഫ്രാ​​ന്‍സ് സ്വീ​​ക​​രി​​ച്ച​​ത്. ഈ ​​മ​​തേ​​ത​​രത്വ​​ത്തി​​ല്‍ അ​​ന്ത​​ര്‍ലീ​​ന​​മാ​​യി​​രി​​ക്കു​​ന്ന മ​​റ്റൊ​​രു കാ​​ര്യ​​മു​​ണ്ട്. അ​​ത് അ​​മേ​​രി​​ക്ക​​ന്‍ ഭ​​ര​​ണ​​ഘ​​ട​​ന പ​​റ​​യു​​ന്ന​​താ​​ണ്. എ​​ല്ലാ മ​​ത​​ത്തി​​ലും വി​​ശ്വ​​സി​​ക്കു​​ന്ന, വി​​ശ്വ​​സി​​ക്കാ​​നും ഒ​​രു മ​​ത​​ത്തി​​ലും വി​​ശ്വ​​സി​​ക്കാ​​തി​​രി​​ക്കാ​​നും ഉ​​ള്ള അ​​ധി​​കാ​​രം ന​​ല്‍കു​​ന്നു. എ​​നി​​ക്ക് തോ​​ന്നു​​ന്നു ഇ​​ന്ത്യ​​യി​​ല്‍ ഇ​​ന്ന് ന​​മു​​ക്ക് ന​​ഷ്​ടപ്പെ​​ട്ട​​ത് ഒ​​രു മ​​ത​​ത്തി​​ലും വി​​ശ്വ​​സി​​ക്കാ​​ന്‍ പ​​റ്റു​​ക​​യി​​ല്ല എ​​ന്നാ​​ണ്, അ​​തി​​നു​​ള്ള മൗ​​ലി​​കാ​​ധി​​കാ​​രം ഭ​​ര​​ണ​​ഘ​​ട​​ന നേരിട്ട്​ ത​​രു​​ന്നി​​ല്ല. അ​​തു​​കൊ​​ണ്ട് നി​​ര്‍ഭാ​​ഗ്യ​​ക​​ര​​മാ​​യി​​ട്ട് ഒ​​ന്നു​​കി​​ല്‍ നി​​ങ്ങ​​ള്‍ ഹി​​ന്ദു​​വാ​​കു​​ന്നു, അ​​ല്ലെങ്കി​​ല്‍ മു​​സ്​ലിമാ​​കു​​ന്നു, അ​​ല്ലെ​​ങ്കി​​ല്‍ ജൈ​​ന​​നാ​​കു​​ന്നു, ക്രി​​സ്ത്യ​​നാ​​കു​​ന്നു. ഒ​​രു മ​​ത​​ത്തി​​ലും വി​​ശ്വ​​സി​​ക്കാ​​ത്ത ചെ​​റി​​യ ന്യൂ​​ന​​പ​​ക്ഷം ഇ​​വി​​ടെ​​യു​​ണ്ട്. അ​​വ​​രെ ഈ ​​ഭ​​ര​​ണ​​ഘ​​ട​​ന മാ​​നി​​ക്കു​​ന്നി​​ല്ല. അവരെ ഹിന്ദു, ക്രി​​സ്ത്യ​​ന്‍, മു​​സ്​ലിം ചി​​ന്ത​​ക​​ള്‍ ബാ​​ധി​​ക്കു​​ന്നി​​ല്ല. കാ​​ര​​ണം ആ ​​ആ​​ളു​​ക​​ള്‍ക്ക് മ​​ത​​മേ​​യി​​ല്ല. അ​​ക്കാ​​ല​​ത്തെ കോ​​ൺസ്​റ്റിറ്റ്യുവ​​ൻറ്​ അ​​സംബ്ലി​​യി​​ല്‍  ന​​ട​​ന്ന ച​​ര്‍ച്ച​​ക​​ള്‍ വ​​ള​​രെ​​യ​​ധി​​കം എ​​തി​​ര്‍ത്ത ഒ​​രു സ​​ങ്ക​​ല്‍പ​​മാ​​യി​​രു​​ന്നു മ​​തേ​​ത​​ര​​ത്വം. ഡോ. ​​രാ​​ജേ​​ന്ദ്ര​​പ്ര​​സാ​​ദ് തു​​ട​​ങ്ങി​​യ വ​​ള​​രെ യാ​​ഥാ​​സ്ഥി​​തി​​ക​​രാ​​യ ഹി​​ന്ദു കോ​​ണ്‍ഗ്ര​​സു​​കാ​​ര്‍ മ​​തേ​​ത​​ര​​ത്വ​​ത്തെ അ​​ത്ര തു​​റ​​ന്ന മ​​ന​​സ്സോ​​ടെ​​യ​​ല്ല സ്വീ​​ക​​രി​​ച്ച​​ത്. എ​​ന്നി​​രു​​ന്നാ​​ലും എ​​വി​​ടെ​​യും ഒ​​രു മ​​ത​​ത്തെ​​യും സ്വീ​​ക​​രി​​ക്കാ​​തി​​രി​​ക്കാ​​നു​​ള്ള അ​​ധി​​കാ​​രം ഇ​​ന്ത്യ​​യി​​ലെ പൗ​​ര​​ന്മാ​​ര്‍ക്ക് നേ​​രി​​ട്ടു ന​​ല്‍കു​​ന്നി​​ല്ല. എ​​ന്നാ​​ല്‍, അ​​തും ന​​മ്മു​​ടെ മ​​തേ​​ത​​ര​​ത്വ സ​​ങ്ക​​ല്‍പ​​ത്തി​​ല്‍ അ​​ത് അ​​ന്ത​​ര്‍ലീ​​ന​​മാ​​യി​​രി​​ക്കു​​ന്നു. പ​​റ​​ഞ്ഞു​​വ​​ന്ന​​ത് സാ​​ഹി​​ത്യ​​ത്തി​​​െൻറ അ​​ടി​​സ്ഥാ​​ന​​പ​​ര​​മാ​​യി​​ട്ടു​​ള്ള ക​​ര്‍ത്ത​​വ്യം മ​​നു​​ഷ്യാ​​വ​​സ്ഥ​​യെ ചി​​ത്രീ​​ക​​രി​​ക്കു​​ക​​യാ​​ണ്.
മ​​നു​​ഷ്യാ​​വ​​സ്ഥ എ​​ന്ന സ​​ങ്ക​​ല്‍പം മാ​​റി​​ക്കൊ​​ണ്ടി​​രി​​ക്കു​​ന്ന ഒ​​രു കാ​​ല​​ഘ​​ട്ട​​മാ​​ണി​​ത്.​​ എ​​ന്താ​​ണ് മ​​നു​​ഷ്യ​​ന്‍, എ​​ന്താ​​ണ് മ​​നു​​ഷ്യാ​​വ​​സ്ഥ എ​​ന്ന​​ത് ചു​​രു​​ങ്ങി​​ച്ചു​​രു​​ങ്ങി ഒ​​രു പ്ര​​ത്യേ​​ക സ​​ങ്ക​​ല്‍പ​​ത്തി​​ലേ​​ക്ക്​ എ​​ത്തു​​ന്ന കാ​​ല​​ഘ​​ട്ടം. ഇ​​തി​​നെ​​യാ​​ണ് ന​​മ്മ​​ള്‍ ഫാ​​ഷി​​സം എ​​ന്നു​​ വി​​ളി​​ക്കു​​ന്ന​​ത്. മ​​നു​​ഷ്യ​​ന്‍ എ​​ന്നു പ​​റ​​ഞ്ഞാ​​ല്‍ ഹി​​ന്ദി സം​​സാ​​രി​​ച്ചി​​രി​​ക്ക​​ണം, മ​​നു​​ഷ്യ​​ന്‍ എ​​ന്നു പ​​റ​​ഞ്ഞാ​​ല്‍ ഹി​​ന്ദു​​വാ​​യി​​രി​​ക്ക​​ണം, മ​​നു​​ഷ്യ​​നെ​​ന്നു പ​​റ​​ഞ്ഞാ​​ല്‍ ഹി​​ന്ദു സ​​വ​​ര്‍ണ​​നാ​​യി​​രി​​ക്ക​​ണം. ഇ​​തെ​​ല്ലാം പ​​റ​​ഞ്ഞ് ചു​​രു​​ക്കി ചു​​രു​​ക്കി മ​​നു​​ഷ്യ​​സ​​ങ്ക​​ല്‍പ​​ങ്ങ​​ള്‍ക്കു മു​​ക​​ളി​​ല്‍ അ​​ക്ര​​മം ന​​ട​​ത്തു​​ന്ന ഒ​​രു കാ​​ല​​ഘ​​ട്ട​​മാ​​ണി​​ത്. ച​​രി​​ത്രം പ​​രി​​ശോ​​ധി​​ക്കു​​ക​​യാ​​ണെ​​ങ്കി​​ല്‍ ഇ​​തി​​നെ ഫാ​​ഷി​​സ്​റ്റുക​​ള്‍ നേ​​രി​​ടു​​ന്ന​​ത് മൂ​​ന്നു രീ​​തി​​യി​​ലാ​​ണ് എ​​ന്നു​​കാ​​ണാം.  ആ​​ദ്യം ശാ​​രീ​​രി​​ക​​മാ​​യി​​ട്ട്. ക​​ുല്‍ബ​​ുര്‍ഗി മു​​ത​​ല്‍ ഇ​​പ്പോ​​ള്‍ രാ​​മ​​നു​​ണ്ണി​​വ​​രെ ഭീ​​ഷ​​ണി​​പ്പെ​​ടു​​ത്തി​​യും ശ​​രീ​​ര​​പ​​ര​​മാ​​യി അ​​പ​​ക​​ട​​പ്പെ​​ടു​​ത്തി​​ക്കൊ​​ണ്ടും അ​​പ​​ക​​ട​​പ്പെ​​ടു​​ത്തു​​മെ​​ന്ന് ഭീ​​ഷ​​ണി​​പ്പെ​​ടു​​ത്തി​​യു​​മാ​​ണ് ആ​​ദ്യം ഇ​​വ​​ര്‍ നേ​​രി​​ടു​​ന്ന​​ത്. ര​​ണ്ടാ​​മ​​താ​​യി നേ​​രി​​ടു​​ന്ന​​ത് ആ​​വി​​ഷ്കാ​​ര സ്വാ​​ത​​ന്ത്ര്യ​​ത്തി​​നു മേ​​ല്‍ ക​​ടി​​ഞ്ഞാ​​ണി​​ടു​​ന്നു. ലോ​​ക​​പ്ര​​ശ​​സ്ത​​നും മ​​ഹാ​​നു​​മാ​​യ അ​​മ​​ര്‍ത്യ​​സെ​​ന്നി​​നെ​​ക്കു​​റി​​ച്ചു​​ള്ള ഡോ​​ക്യു​​മെ​​ൻറ​​റി​​യി​​ല്‍ ര​​ണ്ടു​​വാ​​ക്കു​​ക​​ള്‍ സം​​സാ​​രി​​ക്കാ​​ന​​നു​​വ​​ദി​​ക്കി​​ല്ല. സം​​സാ​​രി​​ച്ചി​​ട്ടു​​ണ്ടെ​​ങ്കി​​ല്‍ അ​​വ​​യെ​​ല്ലാം അ​​വ​​ര്‍ മു​​റി​​ച്ചു നീ​​ക്കി. ആ ​​ര​​ണ്ടു​​ വാ​​ക്കു​​ക​​ള്‍ ഏ​​തൊ​​ക്കെ​​യാ​​ണ്? പ​​ശു, ഗുജറാത്ത്​. അ​​മ​​ര്‍ത്യ​​സെ​​ന്നി​​നെ​​പോ​​ലെ ഉ​​ദാ​​ര മ​​ന​​സ്സാ​​യ, ലോ​​കം ബ​​ഹു​​മാ​​നി​​ക്കു​​ന്ന ഒ​​രു വ്യ​​ക്തി​​യു​​ടെ മു​​ക​​ളി​​ല്‍ സെ​​ന്‍സ​​ര്‍ ചെ​​യ്യാ​​നു​​ള്ള അ​​ധി​​കാ​​രം ഇ​​വി​​ടത്തെ സെ​​ന്‍സ​​ര്‍ ബോ​​ര്‍ഡി​​നു​​ണ്ടാ​​യി. ആ ​​വാ​​ക്കു​​ക​​ള്‍ ഭ​​ര​​ണ​​കൂ​​ട​​ത്തെ പ്ര​​തി​​നി​​ധാനം ചെയ്യുന്ന​​താ​​ണ് എ​​ന്ന സാ​​മാ​​ന്യ​​ബോ​​ധം പ​​ട​​ര്‍ത്തു​​വാ​​ന്‍ സാ​​ധി​​ച്ചു. ഇ​​ത് ര​​ണ്ടും അ​​ത്ര അ​​പ​​ക​​ട​​കര​​മ​​ല്ലാ​​ത്ത സ്ഥി​​തി​​യാ​​ണ്. അ​​പ​​ക​​ട​​മാ​​യ സ്ഥി​​തിയെന്നത്​ ജ​​ന​​ങ്ങ​​ളെ അ​​ഴി​​ച്ചു​​വി​​ടു​​കയാണ്. ‘ഓ​​ള്‍ ക്വ​​യ്റ്റ് ഓ​​ണ്‍ വെ​​സ്​റ്റേ​​ണ്‍ ഫ്ര​​ണ്ട് ’ എ​​ന്ന  വ​​ള​​രെ പ്ര​​ശ​​സ്ത​​മാ​​യ നോ​​വ​​ല്‍ ഹി​​റ്റ്​ലർ ഏ​​കാ​​ധി​​പ​​തി​​യാ​​യ കാ​​ല​​ത്ത് എ​​റി​​ക്ക് മ​​റി​​യ​ റെമാ​​ര്‍ക്ക് എ​​ന്ന ജ​​ര്‍മ​​ന്‍കാ​​ര​​ന്‍ എ​​ഴു​​തി​​യ​​താ​​ണ്.  ഇ​​തി​​നെ ഹി​​റ്റ്​ലറു​​ടെ  പ്ര​​ച​​ാര​​ണ വി​​ഭാ​​ഗ​​ത്തി​െൻറ ത​​ല​​വ​​നാ​​യി​​രു​​ന്ന ഗീ​​ബ​​ല്‍സ് നേ​​രി​​ട്ട്  എ​​തി​​ര്‍ത്തു. എ​​വി​​ടെ​​യെ​​ല്ലാം റെമാ​​ര്‍ക്ക് പോ​​കു​​ന്നു​​വോ അ​​വി​​ടെ​​യെ​​ല്ലാം അ​​ദ്ദേ​​ഹ​​ത്തെ കൂ​​ക്കി​​വി​​ളി​​ച്ചു​​കൊ​​ണ്ടാ​​ണ്. ഒ​​രു സ​​ഭ​​യി​​ലും അ​​ങ്ങേ​​ര്‍ക്ക് പ്ര​​വേ​​ശ​​ന​​മി​​ല്ലാ​​താ​​യി. അ​​ദ്ദേ​​ഹ​​ത്തി​​െൻറ​​ പു​​സ്ത​​ക​​ങ്ങ​​ള്‍ പ്ര​​ദ​​ര്‍ശി​​പ്പി​​ക്കു​​ന്ന പു​​സ്ത​​ക​​ശാ​​ല​​ക​​ള്‍ അ​​ടി​​ച്ചു​​ത​​ക​​ര്‍ത്തു. അ​​തി​​​െൻറ മ​​റ്റൊ​​രു രൂ​​പ​​മാ​​ണ് ആ​​ളു​​ക​​ളെ അ​​ഴി​​ച്ചു​​വി​​ട്ടു​​കൊ​​ണ്ട് സ​​മൂ​​ഹ​​മാ​​ധ്യ​​മ​​ങ്ങ​​ളി​​ലും മ​​റ്റും തു​​ട​​ര്‍ച്ച​​യാ​​യി​​ട്ട് ന​​ട​​ക്കു​​ന്ന​​ത്.  ഇ​​വ​​രു​​ടെ-​​ഹി​​ന്ദു, സ​​വ​​ർണ, ഹി​​ന്ദി ​​സം​​സാ​​രി​​ക്കു​​ന്ന​​വ​​രു​​ടെ-  മ​​നു​​ഷ്യ സ​​ങ്ക​​ല്‍പ​​ങ്ങ​​ളെ​​എ​​തി​​രാ​​യി നി​​ല്‍ക്കു​​ന്ന എ​​ന്തി​​നെ​​യും ഒ​​ച്ച​​യെ​​ടു​​ത്തോ വ​​ധി​​ച്ചോ നീ​​ക്കം ചെ​​യ്യു​​ക എ​​ന്ന​​താ​​ണ് ഈ ​​കാ​​ല​​ത്ത് സം​​ഭ​​വി​​ക്കു​​ന്ന​​ത്. ഈ ​​സ​​മ​​യ​​ത്തും എ​​ഴു​​ത്തു​​കാ​​ര​​െൻറ​​ അ​​ടി​​സ്ഥാ​​നപ​​ര​​മാ​​യി​​ട്ടു​​ള്ള ക​​ര്‍മം അ​​ത് ഭ​​ര​​ണ​​കൂ​​ട​​ത്തോ​​ടു​​ള്ള പ്ര​​തി​​ബ​​ദ്ധ​​ത​​യോ നി​​ല​​വി​​ലു​​ള്ള മ​​ത​​വ്യ​​വ​​സ്ഥ​​യോ​​ടു​​ള്ള പ്ര​​തി​​ക​​ര​​ണ​​മോ ഒ​​ന്നു​​മ​​ല്ല. മ​​നു​​ഷ്യാ​​വ​​സ്ഥ​​യെ​​ക്കു​​റി​​ച്ച് എ​​ഴു​​തു​​ക. ഈ ​​മ​​നു​​ഷ്യാ​​വ​​സ്ഥ​​യെ​​ക്കു​​റി​​ച്ച് എ​​ഴു​​തു​​ക എ​​ന്നു​​ള്ള​​ത് രാ​​ജ​​ഭ​​ര​​ണ​​കാ​​ല​​ത്ത് ഷേ​​ക്സ്പി​​യ​​റും എ​​ഴു​​ത്ത​​ച്ഛ​​നും മ​​റ്റും ചെ​​യ്തി​​രു​​ന്ന​​താ​​ണ്. ആ ​​കാ​​ര്യം ചെ​​യ്യാ​​ന്‍ അ​​നു​​വ​​ദി​​ക്കാ​​ത്ത ഒ​​രു കാ​​ല​​ഘ​​ട്ട​​ത്തി​​ലേ​​ക്കാ​​ണ് ഇ​​പ്പോ​​ള്‍ നാം ​​നീ​​ങ്ങു​​ന്ന​​ത്. ഇ​​തി​​നെ​​തി​​രാ​​യി​​ട്ടു​​ള്ള വ​​ള​​രെ​​യ​​ധി​​കം ചെ​​റി​​യ ചെ​​റി​​യ പ്ര​​തി​​ക​​ര​​ണ​​ങ്ങ​​ള്‍ ഉ​​ണ്ടാ​​വു​​ന്നു​​ണ്ട്. അ​​മേ​​രി​​ക്ക ഇ​​റാ​​ഖി​​ലെ യു​​ദ്ധം പ്ര​​ഖ്യാ​​പി​​ച്ച​​പ്പോ​​ള്‍ ര​​ണ്ടാം ലോ​​ക​​യു​​ദ്ധ​​കാ​​ല​​ത്തി​​െൻറ​​പ്ര​​തീ​​കം എ​​ന്നു ക​​ണ​​ക്കാ​​ക്കു​​ന്ന, പി​​കാ​​സോ​​യു​​ടെ ഗോ​​ർണിക്ക എ​​ന്ന ശി​​ല്‍പം സ്പെ​​യി​​നി​​ല്‍ അ​​ന്ന് ചി​​ല​​ര്‍ തി​​ര​​ശ്ശീ​​ല​​യി​​ട്ട് മൂ​​ടി. സി​​വി​​ലി​​യന്‍സി​​െൻറ​​ മു​​ക​​ളി​​ല്‍ ബോം​​ബി​​ട്ട് ത​​ക​​ര്‍ക്കു​​ന്ന ഗോ​​ർണിക്ക  എ​​ന്ന ഗ്രാ​​മ​​ത്തെ​​ക്കു​​റി​​ച്ച് പി​​കാ​​സോ വ​​ര​​ച്ചി​​ട്ടു​​ള്ള ഏ​​റ്റ​​വും വ​​ലി​​യ മ​​ഹ​​ത്വ​​മാ​​യ ചി​​ത്ര​​മാ​​ണ് അ​​ത്. ബു​​ഷി​​െൻറ​​ സ്​​േറ്ററ്റ് സെ​​ക്ര​​ട്ട​​റി​​യാ​​യി​​രു​​ന്ന കൊ​​ളി​​ന്‍ പ​​വ​​ല്‍  ഇ​​റാ​​ഖി​​നെ ആ​​ക്ര​​മി​​ക്ക​​​​ും എന്ന​ു പറഞ്ഞ ദി​​വ​​സം നാ​​ഗ​​രി​​കതക്കു മേ​​ല്‍ ബോം​​ബ് വീ​​ഴ്ത്ത​​ണ​​മെ​​ന്നു പ​​റ​​ഞ്ഞ​​പ്പോ​​ള്‍ വ​​ലി​​യ പ്ര​​തി​​ഷേ​​ധ​​മാ​​ണ് ഉ​​ണ്ടാ​​യ​​ത്. അ​​വ​​ര്‍ ഗോ​​ര്‍ണി​​ക്ക മൂ​​ടി​​വ​​ച്ചു. ഇ​​ങ്ങ​​നെ പ​​ല​​ത​​ര​​ത്തി​​ലു​​ള്ള ചെ​​റി​​യ ചെ​​റി​​യ പ്ര​​തി​​ഷേ​​ധ​​ങ്ങ​​ള്‍. ചാ​​ര്‍ലി ഹെ​​ബ്​ദോമാസികയുടെ പ​​ത്രാ​​ധി​​പ​​ന്മാ​​രെ ഇ​​സ്​ലാ​​മി​​ക ഭീ​​ക​​ര​​വാ​​ദി​​ക​​ള്‍ വ​​ധി​​ച്ച​​പ്പോ​​ള്‍ ഞ​​ാൻ ചാ​​ര്‍ലി ഹെ​​ബ്​ദോഎ​​ന്നു പ​​റ​​ഞ്ഞു​​കൊ​​ണ്ട് ഫ്രാ​​ന്‍സി​​ലെ ജ​​ന​​ങ്ങ​​ള്‍ മു​​ഴു​​വ​​ന്‍ തെ​​രു​​വി​​ലി​​റ​​ങ്ങി. ഇ​​ത് വേ​​റെ രീ​​തി​​യി​​ലെ പ്ര​​തി​​ക​​ര​​ണം. അ​​ല്ലെങ്കില്‍ ഇ​​വി​​ടത്തെ ദ​​ലി​​ത് അ​​വ​​സ്ഥ​​ക്കെ​​തി​​രെ സ​​ഹി​​കെ​​ട്ട് ഹൈ​​ദ​​രാ​​ബാ​​ദ് യൂ​​നിവേ​​ഴ്സി​​റ്റി​​ലെ രോ​​ഹി​​ത് വെ​​മു​​ല എ​​ന്ന വി​​ദ്യാ​​ര്‍ഥി ആ​​ത്മ​​ഹ​​ത്യ​​ാക്കു​​റി​​പ്പി​​ലൂ​​ടെ  പ്ര​​തി​​ഷേ​​ധം അ​​റി​​യി​​ച്ചു. ഈ ​​പ്ര​​തി​​ഷേ​​ധ സ്വ​​രം അ​​തി​​െൻറ​​ പു​​തി​​യ വ​​ഴി​​ക​​ളി​​ലൂ​​ടെ വ​​ള​​ര്‍ന്നു​​കൊ​​ണ്ടി​​രി​​ക്കു​​ക​​യാ​​ണ്​. പ​​ക്ഷേ, മ​​നു​​ഷ്യാ​​വ​​സ്ഥ​​യെ​​ക്കു​​റി​​ച്ച് പ്ര​​തി​​ക​​രി​​ക്കാ​​നു​​ള്ള എ​​ഴു​​ത്തു​​കാ​​ര​​​െൻറ സ്വാ​​ത​​ന്ത്ര്യം അ​​ത് തു​​ട​​ര്‍ന്നു​​കൊ​​ണ്ടി​​രി​​ക്കു​​ക​​യാ​​ണ്.
ജ​​നാ​​ധി​​പ​​ത്യ​​ത്തി​​ലേ​​ക്ക് വീ​​ണ്ടും വ​​രാം. എ​​ങ്ങ​​നെ​​യാ​​ണ് ഫാ​​ഷി​​സം സം​​ഭ​​വി​​ക്കു​​ന്ന​​ത്? എ​​ന്തു​​കൊ​​ണ്ടാ​​ണ് ഫാ​​ഷി​​സ്​റ്റ്​ ശ​​ക്തി​​ക​​ള്‍ മു​​ന്നോ​​ട്ടു​​വ​​രു​​ന്ന​​ത്? അ​​തി​​ന് കാ​​ര​​ണം ജ​​നാ​​ധി​​പ​​ത്യ​​മാ​​ണ്. ഇ​​ന്ത്യ​​യി​​ല്‍ 45 കോ​​ടി ഹി​​ന്ദി സം​​സാ​​രി​​ക്കു​​ന്ന ആ​​ളു​​ക​​ള്‍ ഭൂരി​​പ​​ക്ഷ​​വും ഒ​​രു പാ​​ര്‍ട്ടി​​ക്ക് വേ​​ണ്ടി​​യാ​​ണ് വോ​​ട്ട് ചെ​​യ്യു​​ന്ന​​ത്. ഇ​​തുത​​ന്നെ​​യാ​​ണ് ജ​​ര്‍മ​​നി​​യി​​ലും സം​​ഭ​​വി​​ച്ച​​ത്.  പ്ര​​ക​​ട​​മാ​​യ വ​​ന്‍ ഭൂ​​രി​​പ​​ക്ഷം ജ​​ന​​ങ്ങ​​ള്‍ക്ക് ആ​​വ​​ശ്യം ഇ​​ത്ത​​രം വ്യ​​വ​​സ്ഥ​​യാ​​ണ് എ​​ന്നു തോ​​ന്നി​​പ്പി​​ക്കാ​​നു​​ള്ള ഒ​​രു അ​​പ​​ഭ്രം​​ശം കൂ​​ടി ജ​​നാ​​ധി​​പ​​ത്യ​​ത്തി​​നു​​ണ്ട് എ​​ന്നു നാം ​​മ​​റ​​ക്ക​​രു​​ത്. എ​​ങ്ങ​​നെ ഈ ​​അ​​വ​​സ്ഥ​​യി​​ലേ​​ക്ക് പോ​​യി എ​​ന്നു ചോ​​ദി​​ച്ചാ​​ല്‍ പ​​ല കാ​​ര​​ണ​​ങ്ങ​​ള്‍ പ​​റ​​യാ​​ന്‍ ക​​ഴി​​യും. മുഖ്യപാർട്ടിയായ കോൺഗ്രസ്​​ ​​ രാഷ്​​ട്രീയ​​പ​​ര​​മാ​​യി​​ട്ട് മ​​ധ്യ​​മാ​​ര്‍ഗം സ്വീ​​ക​​രി​​ക്കു​​ന്ന നി​​ല​​പാ​​ട് ഒ​​ക്കെ​​യാ​​വും. ഇ​​ട​​തു​​പ​​ക്ഷ​​ത്താ​​യി​​ട്ടു​​ള്ള രാ​​ഷ്​​ട്രീയ പാ​​ര്‍ട്ടി​​ക​​ളു​​ടെ അ​​പ​​ച​​യം വ​​ലി​​യൊ​​രു കാ​​ര​​ണ​​മാ​​ണ്. ഇ​​തി​​നി​​ട​​യി​​ല്‍ എ​​ഴു​​ത്തു​​കാ​​ര​​നാ​​ക​​ട്ടെ, സി​​നി​​മാ​​ക്കാ​​ര​​നാ​​ക​​ട്ടെ, ഗാ​​യ​​ക​​നാ​​ക​​ട്ടെ, പ്ര​​തി​​രോ​​ധ​​ത്തി​​െൻറ​​ ശ​​ബ്​ദം അ​​ധി​​കം ഉ​​യ​​ര്‍ത്താ​​നോ ജ​​ന​​ങ്ങ​​ളി​​ലേ​​ക്ക് എ​​ത്തി​​ക്കാ​​നോ അ​​ധി​​കം സാ​​ധി​​ച്ചി​​ല്ല. അ​​തി​​​െൻറ ഫ​​ല​​മാ​​യി​​ട്ടാ​​ണ് ജ​​ന​​ങ്ങ​​ള്‍ ഫാ​​ഷി​​സ്​റ്റു​​ക​​ളെ തിര​​ഞ്ഞെ​​ടു​​ക്കു​​ന്ന​​ത്്. ആ​​രും ക​​ള്ള​​വോ​​ട്ട് ജ​​യി​​ച്ച​​താ​​ണെ​​ന്ന് ഞാ​​ന്‍ വി​​ശ്വ​​സി​​ക്കു​​ന്നി​​ല്ല. അ​​വ​​സാ​​ന കാ​​ല​​ത്ത് ചി​​ല​​പ്പോ​​ള്‍ സം​​ഭ​​വി​​ച്ചി​​ട്ടു​​ണ്ടാ​​കാം. പ​​ക്ഷേ, ഭൂ​​രി​​പ​​ക്ഷം  വോ​​ട്ട് നേ​​ടി ജ​​യി​​ച്ചി​​ട്ടു​​ത​​ന്നെ ജ​​നാ​​ധി​​പ​​ത്യ വ്യ​​വ​​സ്ഥ​​ക്ക് അ​​ക​​ത്തു​​നി​​ന്ന് ത​​ന്നെ നി​​ന്നു​​കൊ​​ണ്ടാ​​ണ്. ഇ​​വി​​ടെ ആ​​യു​​ധ വി​​പ്ലവ​​മോ, പ​​ട്ടാ​​ള വി​​പ്ലവ​​മോ ഒ​​ന്നും ന​​ട​​ന്നി​​ട്ടി​​ല്ല. ജനാധിപത്യത്തി​െൻറ അ​​ക​​ത്ത് നി​​ന്നു​​കൊ​​ണ്ട് ത​​ന്നെ​​യാ​​ണ് ഭ​​ര​​ണ​​ത്തി​​ല്‍ മാറ്റം വ​​രു​​ത്ത​​ുന്ന​​ത്.
ഇ​​നി ഇ​​തി​​െൻറ​​ അ​​ടു​​ത്ത ഘ​​ട്ട​​ത്തെ​​ക്കു​​റി​​ച്ച് ആ​​ലോ​​ചി​​ക്കു​​മ്പോ​​ള്‍ വ​​ള​​രെ ഉ​​ത്ക​​ണ്ഠ​​യു​​ണ്ട്. എ​​ഴു​​ത്തു​​കാ​​ര​​നല്ലെ​​ങ്കി​​ല്‍ ക​​ലാ​​കാ​​ര​​ന്‍ ഫാ​​ഷി​​സ്​റ്റ്​  കാ​​ല​​ഘ​​ട്ട​​ത്തി​​ല്‍ എ​​ന്തു​​ചെ​​യ്യും എ​​ന്നു ചോ​​ദി​​ക്കു​​ക​​യാ​​ണെ​​ങ്കി​​ല്‍, ച​​രി​​ത്രം പ​​രി​​ശോ​​ധി​​ക്കു​​ക​​യാ​​ണെ​​ങ്കി​​ല്‍ ഉ​​ത്ത​​ര​​മു​​ണ്ട്. മി​​ക്ക​​വാ​​റും മൗ​​ന​​മാ​​യി​​രു​​ന്നു​​വെ​​ന്ന​​താ​​ണ​​ത്. വ​​ലി​​യ​​ പ്ര​​തി​​രോ​​ധ​​മോ ഒ​​ന്നും കാ​​ര്യ​​മാ​​യി​​ട്ടു​​ണ്ടാ​​യി​​ട്ടി​​ല്ല. ഇ​​ന്ത്യ​​ക്ക് ഫാ​​ഷി​​സ​​വു​​മാ​​യി ബ​​ന്ധ​​മു​​ണ്ടാ​​യി​​രു​​ന്ന​​ത്  അ​​ടി​​യ​​ന്ത​​രാ​​വ​​സ്ഥ​​കാ​​ല​​ത്താ​​ണ്. അ​​ടി​​യ​​ന്ത​​രാ​​വ​​സ്ഥ കാ​​ല​​ത്ത് മി​​ക്ക​​വാ​​റും എ​​ഴു​​ത്തു​​കാ​​ര്‍ നി​​ശ്ശബ്​ദരാ​​യി​​രു​​ന്നു. ര​​ണ്ടേ ര​​ണ്ട് എ​​ഴു​​ത്തു​​കാ​​ര്‍, ശി​​വ​​റാമ കാ​​ര​​ന്ത്, ബിഹാ​​റി​​ലെ മ​​ഹാ​​നാ​​യ എ​​ഴു​​ത്തു​​കാ​​ര​​ന്‍ ഫണീശ്വർ നാ​​ഥ് ‘രേ​​ണു’ എ​​ന്നീ ര​​ണ്ട് എ​​ഴു​​ത്തു​​കാ​​ര്‍ മാ​​ത്ര​​മാ​​ണ് ത​​ങ്ങ​​ളു​​ടെ പ​​ത്മ ബ​​ഹു​​മ​​തി​​ക​​ള്‍ തി​​രി​​ച്ചു​​കൊ​​ടു​​ത്ത​​ത്. ബാ​​ക്കി​​യെ​​ല്ലാ​​വ​​രും മി​​ണ്ടാ​​തി​​രു​​ന്നു. കേ​​ര​​ള​​ത്തി​​ല്‍ സ്ഥി​​തി വ​​ള​​രെ മോ​​ശ​​മാ​​യി​​രു​​ന്നു. ‘ഇ​​രു​​പ​​ത് തി​​രി​​യി​​ട്ട് ക​​ത്തി​​ച്ച വി​​ള​​ക്ക് ’ എ​​ന്നാ​​ണ് ഇ​​ന്ദി​​രഗാ​​ന്ധി​​യെ മ​​ഹ​​ത്താ​​യ ക​​വി വി​​ളി​​ച്ച​​ത്. ഇ​​രു​​പ​​ത് തി​​രി​​യെ​​ന്ന് പ​​റ​​ഞ്ഞാ​​ല്‍ അടിയന്തരാവസ്​ഥകാലത്തെ ഇ​​രു​​പ​​തി​​ന പ​​രി​​പാ​​ടി. ഇ​​ത് വ​​ള​​രെ പെ​​​െട്ട​​ന്ന് വ​​ഴ​​ങ്ങു​​ന്ന, മൗ​​ന​​ത്തി​​ലേ​​ക്ക് മ​​ട​​ങ്ങു​​ന്ന വ​​ര്‍ഗ​​മാ​​ണ് ക​​ലാ​​ക​​ാര​​ന്മാ​​ര്‍. എം.​​എ​​ഫ്. ഹു​​സൈ​​െൻറ​​ അ​​ക്കാ​​ല​​ത്തെ പെ​​യി​​ൻറിങ്ങുക​​ളു​​ണ്ട്. ‘ദു​​ര്‍ഗാ റൈ​​ഡിങ്​  ദ ​​ടൈ​​ഗ​​ര്‍’ പോ​​ലു​​ള്ള ഇ​​ന്ദി​​രാ​​ഗ​​ന്ധി​​യെ പു​​ലി​​യു​​ടെ മു​​ക​​ളി​​ലി​​രു​​ത്തി​​യാ​​ണ് ഹു​​സൈ​​ന്‍ വാഴ്​ത്തിയത്​. എ​​ന്തി​​ന് ലോ​​കം നോ​​ക്കു​​ക​​യാ​​ണെ​​ങ്കി​​ല്‍ ആ ​​കാ​​ഘ​​ട്ട​​ത്തി​​ല്‍ ലോ​​കം മു​​ഴു​​വ​​ന്‍ ഫാ​​ഷി​​സം വ​​ള​​ര്‍ന്ന് പി​​ടി​​മു​​റു​​ക്കു​​ന്ന കാ​​ല​​ത്ത് മു​​ഴു​​വ​​ന്‍ പി​​കാ​​സോ വ​​ര​​ച്ച​​ത് സ്​റ്റില്‍ ലൈ​​ഫ് - ഈ ​​മേ​​ശ​​പ്പു​​റ​​ത്തു​​കാ​​ണു​​ന്ന പ​​ഴ​​ത്തി​​െൻറ​​യും റോ​​സാ​​പ്പൂക്ക​​ളു​​ടെ​​യും -ചി​​ത്ര​​ങ്ങ​​ളാ​​യി​​രു​​ന്നു. യു​​ദ്ധ​​ത്തി​​െൻറ​​ അ​​ന​​ന്ത​​ര ഭാ​​ഗ​​ത്താ​​ണ് അ​​ദ്ദേ​​ഹം അ​​വി​​ടത്തെ ഇ​​ട​​തു​​പ​​ക്ഷ​​വു​​മാ​​യി ചേ​​ര്‍ന്ന് ഊ​​ര്‍ജ​​സ്വ​​ല​​നാ​​കു​​ന്ന​​ത്. ഈ ​​ഒ​​രു അ​​വ​​സ്ഥ കൂ​​ടി ന​​മ്മ​​ള്‍ മു​​ന്നോ​​ട്ട് ക​​ണ്ടു​​കൊ​​ണ്ട് മ​​നു​​ഷ്യാ​​വ​​സ്ഥ​​യെ​​ക്കു​​റി​​ച്ച് എ​​ഴു​​താ​​നു​​ള്ള ന​​മ്മു​​ടെ സ്വാ​​ത​​ന്ത്ര്യ​​ത്തെ നി​​ല​​നി​​ര്‍ത്തി​​ക്കൊ​​ണ്ട് അ​​തി​​നെ​​ക്കു​​റി​​ച്ച് ജ​​ന​​ങ്ങ​​ളെ ഏ​​റ്റ​​വും ബോ​​ധ​​വാ​​ന്മാരാ​​ക്കാ​​ന്‍ ശ്ര​​മി​​ച്ചു​​കൊ​​ണ്ട് എ​​ഴു​​ത്തു തു​​ട​​ര​​ണം. എ​​ന്നാ​​ലെ ജ​​നാ​​ധി​​പ​​ത്യം ആ​​ഘോ​​ഷി​​ക്ക​​പ്പെ​​ടു​​ക​​യു​​ള്ളൂ. ന​​ന്ദി.

-----------------------
2017 ആ​​ഗ​​സ്​റ്റ്​ 12 ന് ​​കോ​​ഴി​​ക്കോ​​ട് കോം​​ട്ര​​സ്​റ്റ്​ ഗ്രൗ​​ണ്ടി​​ല്‍ ഫെ​​സ്​റ്റിവ​​ല്‍ ഓ​​ഫ് ഡെ​​മോ​​ക്ര​​സി​​യി​​ല്‍ ‘ജ​​നാ​​ധി​​പ​​ത്യ​​ത്തി​​ലെ എ​​ഴു​​ത്ത്’ എ​​ന്ന സം​​വാ​​ദം ഉ​​ദ്ഘാ​​ട​​നം ചെ​​യ്ത് ന​​ട​​ത്തി​​യ പ്ര​​സം​​ഗ​​ത്തി​​​െൻറ പൂ​​ര്‍ണ​​രൂ​​പം

എഴുത്ത്​: ആർ.കെ. ബിജുരാജ്​
ലക്കം 1017,  2017 ആഗസ്​റ്റ്​ 28

No comments:

Post a Comment