
സംഭാഷണം
ടി.എം.കൃഷ്ണ/ഗീതാ ഹരിഹരന്
സംഗീതത്തിന്‍െറ രാഷ്ട്രീയശരികള്‍
സംഗീതത്തിന്‍െറ ജാതിയെയും കലയുടെ രാഷ്ട്രീയത്തെയും കുറിച്ച് തീവ്ര വിമര്‍ശനങ്ങളുന്നയിക്കുന്ന സംഗീതഞ്ജനാണ് ടി.എം. കൃഷ്ണ. ഒരു പക്ഷേ, കര്‍ണാടിക് സംഗീതത്തില്‍ നിന്ന് തന്നെ മാറ്റിനിര്‍ത്താന്‍ ശക്തിയുള്ള അധികാരങ്ങളോടാണ് അദ്ദേഹത്തിന്‍െറ പോരാട്ടം. കര്‍ണാടിക് സംഗീതത്തിന്‍െറ അതി പുരാതന ചരിത്രത്തെപ്പറ്റിയുള്ള ബ്രാഹ്മണിക അവകാശവാദങ്ങളെ കൃഷ്ണ നിഷേധിക്കുന്നു.
സംഗീത പാരമ്പര്യമുള്ള ബ്രാഹ്മണ കുടുംബത്തില്‍ 1976ലാണ് തൊടുര്‍ മാഡബുസി കൃഷ്ണ എന്ന ടി.എം. കൃഷ്ണയുടെ ജനനം. 2013 ല്‍ പ്രസിദ്ധീകരിച്ച "എ സതേണ്‍ മ്യൂസിക്: ദ കര്‍ണാടിക് സ്റ്റോറി' വന്‍ വിവാദങ്ങളുയര്‍ത്തിയിരുന്നു. കോഴിക്കോട് ഡി.സി.ബുക്സ് സംഘടിപ്പിച്ച കേരള സാഹിത്യോത്സവത്തില്‍ ഗീതാ ഹരിഹരനുമായി നടത്തിയ സംഭാഷണത്തിലും നിലപാടുകള്‍ തുറന്നു പറഞ്ഞ് ടി.എം. കൃഷ്ണ ആഞ്ഞടിച്ചു. സാഹിത്യോത്സവത്തിലെ വലിയ രാഷ്ട്രീയ ഇടപെടലുകളില്‍ ഒന്നായി മാറി അത്. ഇന്ത്യന്‍ ഇംഗ്ളീഷ് എഴുത്തുകാരിയും എഡിറ്ററുമാണ് ഗീതാ ഹരിഹരന്. ആദ്യ നോവല്‍ "ദ തൗസന്റ് ഫേസസ് ഓഫ് നൈറ്റി'ന് 1993 ല്‍ കോമണ്‍വെല്‍ത്ത് റൈറ്റേഴ്സ് പ്രൈസ് അവാര്‍ഡ് ലഭിച്ചു.1954 ല്‍ കോയമ്പത്തൂരില്‍ ജനിച്ച ഗീതാ ഹരിഹരന് ബോംബെയിലും മനിലയിലുമായാണ് വളര്‍ന്നത്. ബോംബെ സര്‍വകലാശാലയില്‍ നിന്ന് ബി.എയും ഫെയര്‍ഫീല്‍ഡ് സര്‍വകലാശാലയില്‍ നിന്ന് എം.എയും നേടി. ന്യൂയോര്‍ക്കില്‍ പബ്ളിക് ബ്രോഡ്കാസ്റ്റിങ് സിസ്റ്റത്തിലാണ് ആദ്യം പ്രവര്‍ത്തനം. പിന്നീട് ഇന്ത്യയില്‍ പുസ്തക എഡിറ്റായി. ഇപ്പോള്‍ സ്വതന്ത്ര എഡിറ്ററായി പ്രവര്‍ത്തിക്കുന്നു.
ടി.എം.കൃഷ്ണയുമായി ഗീതാ ഹരിഹരന് നടത്തിയ സംഭാഷണത്തിന്‍െറ പ്രസക്ത ഭാഗങ്ങള്‍:
ഗീതാ ഹരിഹരന്: കൃഷ്ണ, സംഗീതത്തിലെ വേര്‍തിരിവുകള്‍ പുറം തള്ളലുകള്‍ എന്നിവയെപ്പറ്റിയാണ് നമുക്ക് ചര്‍ച്ചചെയ്യാനുള്ളത്. ക്ളാസിക്കല്‍, പോപ്പുലര്‍ എന്നിങ്ങനെയുള്ള വേര്‍തിരിവുകളെ എങ്ങനെയാണ് നിങ്ങള്‍ കാണുന്നത്?
ടി.എം.കൃഷ്ണ: എന്‍െറ കാഴ്ചപ്പാടുകള്‍ വര്‍ഷങ്ങള്‍ക്കിടയില്‍ മാറിയിട്ടുണ്ട്. ഞാന്‍ വളര്‍ന്നത് പാരമ്പരാഗതമായ ഒരു വീട്ടിലാണ്. എന്നാല്‍, ചില കാര്യങ്ങള്‍ ഒക്കെ വിശ്വസിച്ചിരുന്നു.അതനുസരിച്ച് നമ്മള് ചിലതിനെ ക്ളാസിക്കല്‍ എന്നു പറയും,ചിലത് പോപ്പുലര്‍ എന്നു പറയും, മറ്റ് ചിലത് സിനിമാ മ്യൂസിക് പറയും. അങ്ങനെയാണ് വളരെ ക്കാലം ഞാന്‍ സംഗീതത്തെപ്പറ്റി കരുതിയിരുന്നത്. ക്ളാസിക്കല്‍ എന്നാല്‍ എല്ലാവര്ക്കും അസസ് ചെയ്യാനാവാത്ത്, ബുദ്ധിമുട്ടുള്ളത്, കുറേ അച്ചടക്കംആവശ്യമുള്ളത് എന്നൊക്കെയാണ് ഞാന്‍ കരുതിയിരുന്നത്. കൂടുതല്‍ സോഫിസ്റ്റിക്കേറ്റഡ് ആയ, കൂടുതല്‍ ബൗദ്ധിക ആവശ്യമായ, കൂടുതല്‍ അറിവ് ആവശ്യമുള്ള, മനസിലാക്കാന്‍ ബുദ്ധിമുട്ടുള്ള ഒന്നാണ് ക്ളാസിക്കല്‍ എന്നായിരുന്നു കുറേക്കാലം എന്‍്റെ ധാരണ. ഇന്നും അങ്ങനെ തന്നെയാണ് പലരും പറയുന്നത്. ഞാന്‍ പലപ്പോഴും പറഞ്ഞിട്ടുള്ള കഥതന്നെ പറയാം. എന്‍െറ സുഹൃത്തുക്കളിലൊരാളാണ് ഹരോള്‍ഡ് പവേഴ്സ്. അമേരിക്കയില്‍ നിന്നുള്ള ആദ്യകാല മ്യൂസിക്കോളജിസ്റ്റാണ് അദ്ദേഹം. 1950കളില്‍ ഇന്ത്യയില്‍ വന്ന് കര്‍ണാടിക് സംഗീതം പഠിച്ചയാള്‍. അദ്ദേഹത്തിന്‍െറ പിഎച്ച്.ഡി ഹിന്ദുസ്ഥാനി സംഗീതമായിരുന്നു.അദ്ദേഹം ഒരു ദിവസം വീട്ടില്‍ വന്നു. കാപ്പി കുടിച്ച് വര്‍ത്തമാനം പറയുന്നതിനിടയില്‍ എന്താണ് ക്ളാസിക്കല്‍, എന്താണ് ഫോക്ക് എന്ന് ഞാന്‍ ചോദിച്ചു. അദ്ദേഹം കുറച്ചു നേരം നിശബ്ദനായി ഇരുന്ന ശേഷം പറഞ്ഞു. "വളരെ ലളിതം. ഒരു കലാ രൂപം സമൂഹത്തിന്‍െറ താഴേ തട്ടില്‍ നിന്ന് മുകളിലെ തട്ടിലേക്കുപോയാല്‍ അത് ഫോക്കില്‍ നിന്ന് ക്ളാസിക്കല്‍ ആയി മാറും'. ആ അഭിപ്രായം ചെറുപ്പമായിരുന്ന എന്നെ വലുതായി ഞെട്ടിച്ചു. അപ്പോള്‍ ഡപ്പാന്‍കുത്തിനെയൊക്കെ സംഭവിച്ച് അത് സത്യമാവില്ളേ? ആവും. ഡപ്പാന്‍കുത്ത് വള്‍ഗര്‍, ശാരീരിക രൂപമായാണ് ഞാന്‍ കരുതുന്നത്. എന്നാല്‍ സമൂഹത്തിന്‍െറ മുകള്‍ തട്ടിലേക്ക് വന്നാല്‍ ഡപ്പാന്‍ കുത്ത് ക്ളാസിക്കല്‍ ആയി മാറും. സുഹൃത്തിന്‍െറ മറുപടി എന്നെ ഞെട്ടിച്ചു. ആദ്യമായാണ് ഇത്തരത്തില്‍ തലക്കുള്ളില്‍ ബോംബിംഗ് പോലെ മറുപടി അനുഭവപ്പെടുന്നത്. അതിന് ശേഷം ക്ളാസിക്കല്‍ എന്നുവിളിക്കുന്നതിനെപ്പറ്റി ഞാന്‍ അന്വേഷിച്ചു. ക്ളാസിക്കല്‍ എന്ന് നിങ്ങള്‍ ഒരു കലാ രൂപത്തെ വിളിക്കുമ്പോള്‍ അതിന് സൗന്ദര്യശാസ്ത്രപരമായി ഒരു കാരണവുമില്ല. ആദ്യം ഇതുമായി ബന്ധപ്പെട്ട എല്ലാ തിയറികള്‍ പൊളിക്കണം. തിയറികള്‍ വ്യക്തമായി എഴുതപ്പെടണമെന്നില്ല. പക്ഷേ, എല്ലാ കലാ രൂപത്തിനും തിയറിയുണ്ട്.മുമ്പ് ഗുരുകുലയുമായി ഒക്കെ ബദ്ധപ്പെട്ടാണ് ഇത്തരം തിയറികള്‍ രൂപപ്പെടുത്തിയിരിക്കുന്നത്. ഇത്തരത്തില്‍ നിരവധി അനുഭവങ്ങളുല്‍ായി. തെരുകുത്ത് കാണുമ്പോഴാണ് മറ്റൊന്ന്. തമിഴ്നാട്ടില്‍ കട്ടേകൂത്തെന്നും പറയും. ഒരു കലാകാരനെ വേദിയിലേക്ക് പരിപാടിക്ക് വിളിച്ചു. ഞാന്‍ കാഴ്ചക്കാരുടെ കൂടെയാണ്. ഒരു മണിക്കൂര്‍ താടിക്ക് കൈയും കൊടുത്ത് ഇരുന്നു. ഒരേ ചുവട് തന്നെ അയാള്‍ പലവട്ടം ആവര്‍ത്തിക്കുന്നതായാണ് എനിക്ക് തോന്നിയത്. പരിപാടിക്ക് ശേഷം ഒരു കൊച്ചുകുട്ടി എഴുന്നേറ്റ് കലാകാരനോട് കാല് ചലനങ്ങളെപ്പറ്റിപറയാന്‍ ആവശ്യപ്പെട്ടു. കൃത്യമായി എണ്ണം ഓര്‍ക്കുന്നില്ളെങ്കിലും കുട്ടി 64 അടവുകള്‍ കലാകാരന് കാണിച്ചതായി പറഞ്ഞു. അതെനിക്ക് ഷോക്കായിരുന്നു. ഷോക്ക് എന്‍െറ ഈഗോക്ക് ഏറ്റ അടിമൂലമായിരുന്നു. കാരണം ജീവിതകാലം മുഴുവന്‍ ക്ളാസിക്കല്‍ രൂപം ശീലിച്ച, ജീവിതത്തിലെമ്പാടും ഭരതനാട്യം കണ്ടല്‍ എനിക്ക് ഒന്നിലേറെ അടവുകള്‍ തിരിച്ചറിയാനാവില്ല. അല്ളെങ്കില്‍ ചുവടുകള്‍ തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാനായില്ല. ഇപ്പോഴാണ് ചോദ്യം ഉയരുന്നത് ആരാണ് സോഫിസ്റ്റിക്കേറ്റഡ്, ആരാണ് സോഫിസ്റ്റിക്കേറ്റഡ് അല്ലാത്തത്?
ഗീതാ ഹരിഹരന്: ഇന്നലെ ഈ സാഹിത്യോത്സവത്തിന്‍െറ ഉദ്ഘാടന വേദിയില്‍ ഞാന്‍ വേദിയിലിരിക്കുമ്പോള്‍ ക്ളാസിക്കലിനെപ്പറ്റി ചര്‍ച്ചയുണ്ടായിരുന്നു. സ്വയം നിയന്ത്രിച്ചെങ്കിലും ഞാന്‍ വേദിയിലിരുന്നു ചിന്തിച്ചു. നിങ്ങള്‍ ക്ളാസിക്കലിനെപ്പറ്റി പറയൂ, ഞാന്‍ നിങ്ങള്‍ എവിടെനിന്ന് വരികയാണെന്ന് പറയാം എന്ന വാചകമായിരുന്നു അത്.
ടി.എം. കൃഷ്ണ: കൃത്യമായും. ക്ളാസിക്കല്‍ എന്നത് വ്യക്തമായും ഒരു സാമൂഹ്യ-രാഷ്ട്രീയ നിര്‍മിതിയാണ്. അത് സൗന്ദര്യ ശാസ്ത്ര നിര്‍മതിയില്ല. ഒരു കലാരുപം ക്ളാസിക്കല്‍ എന്ന് വിശേഷിപ്പിക്കാന്‍ സൗന്ദര്യശാസ്ത്രപരമായ ഒരു കാരണവും നിങ്ങള്‍ക്ക് കണ്ടത്തൊനാവില്ല. ഒരു രാഷ്ട്രീയകാരണമുല്‍ാകാം. ഒരു സാമൂഹ്യകാരണമുണ്ടാകാം. ഫോക്ക് എന്ന വാക്കുപോലും പ്രശ്നം നിറഞ്ഞതാണ്. ചരിത്രപരമായി നമ്മള് ദേശി എന്ന വാക്ക് ഉപയോഗിക്കും. ദേശി എന്നത് ഫോക്കിന് തുല്യമായാണ് കരുതുന്നത്. ദേശി അല്ല ഫോക്ക്്. നമ്മള് ശാസ്ത്രീയ സംഗീതമെന്ന് വിളിക്കും. അശാസ്ത്രീയ സംഗീതമുണ്ടോ? എല്ലാ സംഗീതവും ശാസ്ത്രീയ സംഗീതമാണ്.
ഗീതാ ഹരിഹരന്: അതുപോലെ തന്നെയാണോ സുഗമം സംഗീതവും?
ടി.എം. കൃഷ്ണ: എല്ലാം അങ്ങനെ തന്നെ. കര്‍ണാടിക് സംഗീതത്തിനുള്ളില്‍ എന്താണ് ആ സംഗീതത്തിന്‍െറ രൂപം, ചരിത്രപരത, എന്താണ് സോഫിസ്റ്റിക്കേഷന്‍ എന്നിവയെപ്പറ്റി ഒക്കെ പറയുന്നത് മനസിലാക്കാം. എന്നാല്‍ രണ്ടു വ്യത്യസ്തമായ സൗന്ദ്യശാസ്ത്ര നിര്‍മതികളെപ്പറ്റി തുലനം ചെയ്യാന്‍ പാടില്ല. അങ്ങനെ പരസ്പര തുലനം ചെയ്യുമ്പോള്‍ അത് പ്രശ്നഭരിതമാകും. തെറ്റായ നിലപാടാകും. അപ്പോള്‍ നേരത്തെ നിങ്ങള്‍ പറഞ്ഞതുപോലെ നിങ്ങള്‍ എവിടെ നിന്ന് വരുന്നു എന്നത് മനസിലാകും. വേര്‍തിരിവ് സാമൂഹ്യ-രാഷ്ട്രീയ തലത്തില്‍ നിന്നുള്ളതാണ്. അല്ലാതെ സൗന്ദര്യശാസ്ത്രപരമായുള്ളതല്ല.
ഗീതാ ഹരിഹരന്: നോര്‍ത്ത്,സൗത്ത്, ഫോക്ക്/പോപ്പുലര്‍, ക്ളാസിക്കല്‍ എന്നിവയെല്ലാം കര്‍ണാടിക് സംഗീതത്തെ എത്രമാത്രം സമ്പന്നമാക്കിയിട്ടുണ്ട് ?
ടി.എം. കൃഷ്ണ: ആദ്യമേ പറയട്ടെ, കര്‍ണാടക സംഗീതം മുമ്പ് എതോ ഘട്ടത്തില്‍ വളരെ ജനാധിപത്യമായിരുന്നു, എല്ലാവര്ക്കും അത് പൂര്‍ണമായി സ്വീകാര്യമായിരുന്നു എന്നൊക്കെ കരുതുന്നത് അസംബന്ധമാണ്. അത് വിശ്വസിക്കരുത്. കര്‍ണാടിക് സംഗീതം എപ്പോഴും രാജസദസിന്‍െറ ഭാഗമായിരുന്നു. സമൂഹത്തിലെ ഉന്നത വിഭാഗത്തിന്‍െറ ഭാഗമായിരുന്നു. ആ സമയത്ത് ദക്ഷിണ ദേശത്ത്, ദേവദാസി, തമിഴ്നാട്ടില്‍ ഇസൈ വെള്ളാളര്‍ എന്നിവരുണ്ടായിരുന്നു. ഇസൈ വെള്ളാളര്‍ നാഗസ്വരം വായിച്ചിരുന്നരാണ്. അവിടെ ബ്രാഹ്മണ പണ്ഡിതര്‍, ഗായകര്‍ തുടങ്ങിയവരൊക്കെയുണ്ട്. ഈ ഗ്രൂപ്പ് ഒന്നിച്ചാണ് സംഗീതം. പക്ഷേ, ഇതെല്ലാം സംഘടിതമായ രൂപമായിരുന്നു കരുതാന്‍ പാടില്ല. മറിച്ച് വ്യത്യസ്തമായ വിവിധ സമൂഹത്തില്‍ നിന്നാണ് കര്‍ണാടിക് സംഗീതം ഉല്‍ണ്ടാകുന്നത്. കര്‍ണാടിക് സംഗീതം എന്ന് ഇന്ന് വിളിക്കുന്നത് വടക്കന്‍ കര്‍ണാടക, മദ്ധ്യപ്രദേശ് മേഖലയില്‍ നിന്നുള്ള സംഗീതത്തില്‍ നിന്ന് വലിയ രീതിയില്‍ സ്വാധീനമുള്‍ക്കൊല്‍താണ്. അവിടെയുള്ള ഠായ, ചതുര്‍ഗണ്ഡിയില്‍ നിന്ന് ഒക്കെ സ്വാധീനം ഉള്‍ക്കൊണ്ടിട്ടുണ്ട്. ചതുര്‍ഗണ്ഡി വ്യത്യസ്തമാണ്. അതില്‍നിന്ന് വലിയ രീതിയിലാണ് സ്വാധീനമുള്‍ക്കൊണ്ടത്. അന്ന് സംഗീതജ്ഞര്‍ യാത്ര ചെയ്തിരുന്നു. അവര്‍ രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ തുടര്‍ച്ചയായി സഞ്ചരിച്ചിരുന്നു.ഇതിനിടയില്‍ പല സ്വാധീനങ്ങളും സ്വീകരിക്കപ്പെട്ടു. അതുപോലെ രാഗമെന്ന് ഇസ്ലാമിക് ലോകത്തില്‍ എടുത്തതാണ്. ഇവിടെയാണ് കര്‍ണാടിക് സംഗീതകാരന്മാരുടെ കാപട്യം. അവര്‍ തങ്ങളാണ് ഇന്ത്യന്‍ പാരമ്പര്യത്തിന്‍െറ യഥാര്‍ത്ഥ പിന്തുടര്ച്ചക്കാര്, ശുദ്ധതയുള്ളവര്‍ എന്ന് പറയും. ഹിന്ദുസ്ഥാനി സംഗീതം ഇസ്ലാമിക സ്വാധീനത്താല്‍ മലിനമാക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍,ഞങ്ങള്‍ അങ്ങനെയല്ളെന്നാണ് അവരുടെ നിലപാട്. ഇത് അസംബന്ധമാണ്. കര്‍ണാടിക് സംഗീതത്തിന് 2000-3000 വര്‍ഷത്തിന്‍െറ പാരമ്പര്യം അവര്‍ പറയും. എന്നാല്‍, കര്‍ണാടിക് സംഗീതത്തിന് 200 വര്‍ഷത്തെ പഴക്കമേയുള്ളൂ. എന്‍െറ കുടുംബവംശാവലിക്ക് ദശലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ പിന്നോട്ട് പോവാം. അതിനര്‍ത്ഥം ഞാന്‍ ദശലക്ഷം വര്‍ഷം പ്രായമുണ്ടെന്നാണോ? ഞാന്‍ നിശ്ചിതമായ സാമൂഹ്യ- സാംസ്കാരിക നിര്‍മിതിയാണ്. 150 വര്‍ഷത്തെ പഴക്കമേ ആ സാമൂഹ്യ-സാംസ്കാരിക നിര്‍മിതിക്കുള്ളൂ. ഇതു തന്നെയാണ് കര്‍ണാടിക് സംഗീതത്തെപ്പറിയുമുള്ളത്.സ്വാധീനങ്ങള്‍ നിഷേധിക്കാന്‍ പാടില്ല. ദേവാരം സംഗീതകാരുടെ പ്രധാന്യം, ഭക്തി പ്രസ്ഥാനത്തിന്‍െറ സ്വാധീനം ഒക്കെയുണ്ട്. അതുപോലെ പുരന്ദ്ര ദാസ്. ആര്‍ട് മ്യൂസിക്കുകാരനായാണ് അദ്ദേഹത്തെ വിശേഷിപ്പിക്കു. പക്ഷേ, ഭക്തി കവിയാണ്. അതുപോലെ താള സംവിധാനം. അതു ഭക്തി മ്യൂസിക്കില്‍ നിന്നുള്ളതാണ്. ഇങ്ങനെ പരസ്പരം കൊടുക്കല്‍ വാങ്ങലുകളുണ്ട്. എ സമം ബി സമം സി എന്നുള്ള രീതി എല്ലാത്തിനും ശരിയാവില്ല. കാരണം എ,ബി.സി ഇവിടെ ഇല്ലതന്നെ. അതെല്ലാം പിന്നീടുള്ള വന്നതാണ്. 150 വര്‍ഷം മുമ്പുള്ള സംഗീതം എന്തായിരുന്നുവെന്നും അത് എങ്ങനെയിരിക്കുമെന്നും റി കണ്സ്ട്രക്റ്റ് ചെയ്യുന്ന ഒരു പദ്ധതി ഞാന്‍ ഏറ്റെടുത്തിരുന്നു. അത് ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നു. അതനുസരിച്ച് ചില രാഗങ്ങള്‍ നോക്കുമ്പോള്‍ അതിനെ ഒരു തരത്തിലും സംഗീതം എന്നു വിളിക്കാന്‍ പറ്റാത്തതാണ്. ഞാന്‍ സുന്ദരമെന്ന കരുതെന്നത് തന്നെ പ്രശ്നമാണ്. എന്‍െറ സാമൂഹ്യ-രാഷ്ട്രീയ സ്ഥാനം മാറ്റിനിര്‍ത്തി ഒന്നിനെ സുന്ദരമെന്ന് പറയാനാകുമോ, അതുപോലെ ഒരു സംഗീതകാരന് അദ്ദേഹത്തിന്‍െറ സാമൂഹ്യ-രാഷ്ട്രീയ സ്ഥാനം മാറ്റിവച്ച് സൗന്ദര്യശാസ്ത്രത്തില്‍ മാത്രം ഊന്നാനാകുമോ. ആദ്യം രൂപത്തെ നോക്കൂ, പിന്നെ സൗന്ദര്യത്തില്‍. അപ്പോള്‍ നിങ്ങള്‍ക്ക് പല ധാരകള്‍, ശബ്ദം, ചലനം തുടങ്ങിയവ ഇഴകലര്‍ന്നിരിക്കുന്നത് കാണാം. ഒരാള്‍ സ്വയം പല ധാരകളില്‍ നിന്നു വന്നതാണ്. തമ്പൂരി എന്ന ടര്‍ക്കി വാക്ക് കേട്ട് കാണും. ഹുസൈനി എന്ന കര്‍ണാടിക് രാഗം കേട്ടുകാണും. മഖാം സംഗീതം അറിയുന്നവര്‍ക്ക് ഇതിലൊക്കെ ചില സമാനതകള്‍ കാണാം. സമാനതകള്‍ എന്ന് ഞാന്‍ വളരെ സൂക്ഷിച്ചാണ് പറയുന്നത്. പക്ഷേ, ഈ സംഗീതം ഒരു ജാതി, മതം, വര്‍ഗത്തില്‍ നിന്ന് വന്നതാണ് എന്നത് വിഷയമല്ല. വ്യത്യസ്ത സ്വാധീനങ്ങള്‍ വളരെ നല്ല രീതിയില്‍ ഒന്നുചേരുന്നതിനെ അവര്‍ മറക്കും. മേധാവിത്തമുള്ള സമുദായം സൗന്ദര്യം സൃഷ്ടിച്ചതാണെന്ന് അവകാശപ്പെടും. ഒരു സമുദായത്തിന് ഒറ്റക്ക് ഇത്തരം രൂപം നല്കാന് കഴിയില്ല. അതിപ്പോഴും ഉന്നതവിഭാഗത്തിന്‍െറ കൈയിലായിരിക്കും. പക്ഷേ, അവരുടെ സൃഷ്ടിയല്ലിത്.

ഗീതാ ഹരിഹരന്: നമുക്ക് പുറംതള്ളലിനെപ്പറ്റി (എക്സ്ക്ളൂഡനെ) പറയേണ്ടതുണ്ട്. അതിപ്പോള്‍ രാജ്യത്ത് ഒരു നടപ്പുശീലമായി മാറിയിരിക്കുന്നു.പുറംതള്ളിന്‍െറ ഭാഷയെ നമ്മള് നോക്കണം. ശുദ്ധതയാണ് ഒന്നാമത്തെ ശത്രു. കുട്ടികളായിരിക്കുമ്പോള്‍ ഞങ്ങള്‍ കേട്ടിരുന്നത് കര്‍ണാടിക് സംഗീതം ശാസ്ത്രമാണെന്നാണ്. ശുദ്ധതയില്‍നിന്ന് തന്നെ നിങ്ങള്‍ തുടങ്ങേണ്ടതുണ്ട്.
ടി.എം. കൃഷ്ണ: ശുദ്ധതയെപ്പറ്റിയുള്ള ധാരണയില്‍ ചില പ്രശ്നങ്ങളുണ്ട്. ശുദ്ധത എന്നവാദം ചില തരത്തിലുള്ള പെരുമാറ്റം ആവശ്യമാണെന്ന് പറയുകയാണ് ചെയ്യുന്നത്. അതിന് നിര്‍ബന്ധിക്കും. ശുദ്ധത, വിശുദ്ധത എന്നു പറയുമ്പോള്‍ നിങ്ങള്‍ നിശ്ചിത തലത്തിലുള്ള പെരുമാറ്റം ഈ സംഗീതത്തിനായി അര്‍പ്പിക്കണമെന്ന് പറയുകയാണ്. നിശ്ചിതമായ മത പ്രാക്ടീസുകള്‍ നിങ്ങള്‍ ശുദ്ധരായിക്കാന്‍ ആവശ്യമാണെന്ന് പറയുകയാണ്. ശുദ്ധതയും വിശുദ്ധിയും ഉള്ളതാണ് എന്നു പറയുന്നതിലൂടെ ചില കാര്യങ്ങള്‍ ചോദ്യം ചെയ്യാന്‍ പാടില്ലാത്തതായി ഉണ്ടെന്ന് നിങ്ങളോട് പറയുകയാണ്. ഈ മൊത്തംകാര്യങ്ങളും ഒരു കെണിയാണ്. നിങ്ങളെ വിശ്വസിപ്പിക്കുന്ന കെണിയാണ് ഇവിടെയുള്ളത്. നിങ്ങള്‍ ഇത് വിശുദ്ധമാണ് എന്നു പറയുമ്പോള്‍ അതിന്‍െറ സാധാരണമായ തലത്തെ ഒഴിവാക്കുകയാണ് ചെയ്യുന്നത്. ചോദ്യം ചെയ്യലുകള്‍ ഒഴിവാക്കുന്നു. പിന്നെ സംഗീതത്തെ ഉയര്‍ന്ന തട്ടില്‍ വക്കുന്നു. അവിടെയാണ് നാട്യശാസ്ത്രം വരുന്നത്. കര്‍ണാടിക് സംഗീതത്തിന് 2000 വര്‍ഷം പഴക്കമുല്‍െന്ന് പറയുന്നത് അതിന് ശുദ്ധത നല്‍കാനുള്ള ശ്രമമാണ്. മറ്റൊരു പ്രശ്നം ഈ വൃത്തത്തിനുള്ളിലെ ആളുകളാണ്. കര്‍ണാടിക് സംഗീതത്തില്‍ കുറേയേറെ ബ്രാഹ്ണരുണ്ട്. ഈ വൃത്തത്തത്തിനുള്ളില്‍ കടക്കാന്‍ ചില ഒത്തുതീര്‍പ്പുകള്‍ വേല്‍ിവരും. ഞാനീപ്രശ്നം ഉയര്‍ത്തുമ്പോള്‍ പലപ്പോഴും കേള്‍ക്കുന്നതാണ് നാദസ്വരം ശ്രീരംഗത്ത് മുസ്ളിംകളാണ് വായിക്കുന്നത്, ടി.എന്‍. രാജരത്നം പിളെളയെ കേട്ടിട്ടില്ളേ, പഴനി സുബ്രഹമണ്യം പിള്ളയില്ളേ തുടങ്ങിയ വാദങ്ങള്‍. ഇത് വിശ്വസനീയമായ വാദമായി തോന്നാം. പക്ഷേ, ഈ വ്യക്തികള്‍ ഈ ശുദ്ധമായ, പവിത്രമായ സംഗീതത്തിന്‍െറ ഭാഗമാകാന്‍ നടത്തിയ ഒത്തുതീര്‍പ്പുകളെപ്പറ്റി( നെഗോസിയേഷന്) ആരും പറയില്ല. ഒരു ഇസ്ലാമിക വിശ്വാസി ഞാന്‍ ഹിന്ദുയിസത്തോട് വിയോജിക്കുന്നു, പക്ഷേ കര്‍ണാടക സംഗീതം ഇഷ്ടപ്പെടുന്നുവെന്ന് പറയുന്നത് കേള്‍ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അങ്ങനെ പറഞ്ഞാല്‍ അയാള്‍നഅവള്‍ ഈ മേഖലയില്‍ ഒരിടത്തും എത്തില്ളെന്ന് ഞാന്‍ തറപ്പിച്ചു പറയുന്നു. നിങ്ങള്‍ക്ക് ചെയ്യാവുന്നത് ഹിന്ദുവെന്ന ആശയം സ്വീകരിക്കലാണ്. ഈ സംഗീതകാരില്‍ പലരും ചെയ്യുന്നത് അതാണ്. നിങ്ങള്‍ മുസ്ലിം സംഗീതകാരുടെ വീട്ടില്‍ പോവുക. അവര്‍ മുസ്ലിം വിശ്വാസങ്ങള്‍ പുലര്‍ത്തുന്നുണ്ടാവും. പക്ഷേ, അവര്‍ ഹിന്ദുത്വത്തെ പകര്‍ത്തുന്നതു കാണാം. സംഗീതത്തിന്‍െറ ഈ ശുദ്ധത, വിശുദ്ധത എന്ന സങ്കല്പം അവരോട് ചില ഹിന്ദു മതത്തോട് ചില ഒത്തുതീര്‍പ്പുകള്‍ ആവശ്യപ്പെടുന്നുണ്ട്. അവര്‍ സംഗീതത്തിന്‍െറ ഹിന്ദു അസ്തിത്വം അംഗീകരിക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്നു. ഇത് ഒരു കെണിയാണ്. മറ്റ് ജാതി ഗ്രുപ്പുകളും ഇത് ചെയ്തിട്ടുണ്ട്.
ഗീതാ ഹരിഹരന്: യേശുദാസ്?
ടി.എം. കൃഷ്ണ: നിങ്ങള്‍ യേശുദാസിന്‍െറ പേര് പറഞ്ഞതില്‍ സന്തോഷം. യേശുദാസിന്‍െറ കാര്യത്തില്‍ ഇതില്‍ ഒരു വ്യത്യാസവുമില്ല. യേശുദാസിനോടുള്ള എല്ലാ ആദരവോടെയും പറയട്ടെ യേശുദാസും ഇത് തന്നെയാണ് ചെയ്തത്. പലതും ബോധപൂര്‍വമായിരിക്കില്ല. ഒരാള്‍ക്ക് രാവിലെ എഴുന്നേറ്റ് ഞാന്‍ ഹിന്ദുയിസത്തോട് ഒത്തുതീര്‍പ്പു നടത്തുന്നു എന്ന് പറഞ്ഞ് കര്‍ണാടിക് സംഗീതത്തില്‍ വരാന്‍ കഴിയില്ല. കഴിവുണ്ടാകണം. പക്ഷേ, യേശുദാസ് ഇത്തരത്തില്‍ ചെയ്യുമ്പോള്‍ അദ്ദേഹം ഒരു ട്രോഫിയാണ്. ട്രോഫിയാണെന്ന് പറയുന്നതില്‍ ക്ഷമിക്കണം. ഓരോ തവണയും എടുത്തുയര്‍ത്തി പറയും, നോക്കു, നോക്കൂ, യേശുദാസ് ക്രിസ്ത്യാനിയാണ്, കര്‍ണാടിക് സംഗീതം പാടുന്നു. യേശുദാസ് ക്രിസ്ത്യാനിയായിരിക്കാം. പക്ഷേ, അദ്ദേഹം ഞാന്‍ ഇഷ്ടപ്പെടുന്ന ഹിന്ദുവാണ്. ഹിന്ദുക്കളോട് വിയോജിക്കുന്ന ക്രിസ്ത്യാനിയല്ല അദ്ദേഹം. യേശുദാസ് ഇങ്ങനെ പറഞ്ഞുകാണാന്‍ ഞാനാഗ്രഹിക്കുന്നു, ഞാന്‍ രാമ, കൃഷ്ണ, ഗോവിന്ദ കാമാക്ഷിയില് വിശ്വസിക്കുന്നില്ല, എങ്കിലും അതേപ്പറ്റി പാടുന്നുവെന്ന്. നിങ്ങള്‍ അതില്‍ വിശ്വസിക്കണമെന്നില്ല, പക്ഷേ, അത് നിലനില്ക്കുന്നില്ല എന്ന് പറയരുത്. ഞാന്‍ പറയുന്നത് രാമ, കൃഷ്ണ, ഗോവിന്ദ കാമാക്ഷി ഇല്ളെന്നാണ്. എന്നിട്ടും ഞാന്‍ പാടുന്നു. ഇതും സാധ്യതയാണ്.
ഗീതാ ഹരിഹരന്: കൃഷ്ണ,മുമ്പ് നിങ്ങള്‍ പറഞ്ഞിട്ടുണ്ട് ചില ക്രിസ്ത്യന്‍ സംഗീതം ചിട്ടപ്പെടുത്തുകയും ഇടക്കുവച്ച് നിര്‍ത്തേല്‍ി വരികയും ചെയ്തവരെപ്പറ്റി.
ടി.എം.കൃഷ്ണ: മുമ്പ് രസകരമായ പലതും നടന്നിട്ടുണ്ട്. എബ്രഹാം പണ്ഡിതര്‍. അദ്ദേഹം ശരിക്കും കര്‍ണാടിക് സംഗീത പണ്ഡിതനാണ്. കര്‍ണാമൃത സാഗരം എന്ന പുസ്തകം എഴുതിയിട്ടുണ്ട്. മോഹനം, ആനന്ദഭൈരവി രാഗത്തില്‍ സംഗീതം ചിട്ടപ്പെടുത്തി. ഇപ്പോള്‍ കേള്‍ക്കുന്ന ആധുനിക മോഹനം, ആനന്ദ ഭൈരവിയിലല്ല. ഇത് 100 വര്‍ഷം മുമ്പാണ്. യു.വി. സ്വാമിനാഥ അയ്യര്‍ തമിഴ് സാഹിത്യത്തിലെ അതികായനാണ്. ചിലപ്പതികാരം, സംഘം സാഹിത്യം കണ്ടെടുക്കുന്നത് അദ്ദേഹമാണ്. അദ്ദേഹത്തെ കൂടാതെ തമിഴിന്‍െറ പഴക്കത്തെപ്പറ്റിയൊന്നും ചര്‍ച്ച ചെയ്യാനാവില്ല.19ാം നൂറ്റാണ്ടിലെ കര്‍ണാടിക് സംഗീതത്തെപ്പറ്റി അറിവ് തരുന്ന രണ്ടു മൂന്ന് പുസ്തകങ്ങള്‍ അദ്ദേഹം എഴുതിയിട്ടുണ്ട്. അതില്‍ അദ്ദേഹം സൂഫി തമിഴ് സെയിന്റിനെപ്പറ്റി പറയുന്നുണ്ട്. കുന്നംകുടി മസ്താനെപ്പറ്റി. കുന്നംകുടി മസ്താന് മദ്രാസ് മേഖലയിലാണ് ജീവിച്ചത്. അദ്ദേഹത്തിന്‍െറ ഗാനങ്ങളെല്ലാം കര്‍ണാടിക് രാഗത്തിലായിരുന്നു. അത് എല്ലാവരും പാടിയിരുന്നുവെന്നാണ് സ്വാമിനാഥ അയ്യര്‍ പറയുന്നത്. പക്ഷേ, ഇന്നാ പാട്ടുകള്‍ എല്ലാം പോയി. അതാരും പാടുന്നില്ല. ഞാനാ രാഗങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ട്. ഇന്നാരാണ് കുന്നുംകുടി മസ്താന്‍െറ ഗാനങ്ങള്‍ പാടുന്നത്? പാടുന്നവരുണ്ട്. ചെന്നൈ നഗരത്തില്‍ പുതിയ കലാരൂപമുണ്ട്. ഗാന സംഗീതം. അത് ചെന്നൈയില്‍ കുടിയേറി താമസിക്കുന്ന തൊഴിലാളികളുടെ സംഗീതമാണ്. മനോഹരമായ സാമൂഹ്യ-രാഷ്ട്രീയ നിര്‍മിതിയാണിത്. അത് ശവസംസ്കാരവുമായി ബന്ധപ്പെട്ട സംഗീതമായാണ് രംഗപ്രവേശം ചെയ്തത്. കര്‍ണാടിക് സംഗീതമെന്നു വിളിക്കുന്നതില്‍ നിന്ന് കുന്നുംകുടി മസ്താന്‍െറ സംഗീതം പൂര്‍ണമായി ഇല്ലാതായെങ്കിലും അത് ഇന്ന് കീഴാളജനതയുടെ സംഗീതത്തിന്‍െറ ഭാഗമായി മറ്റൊരു അടിത്തറയില്‍ നിലകൊള്ളുന്നു.
കര്‍ണാടക സംഗിതം ഹിന്ദു സംഗീതമല്ല എന്ന പ്രസ്താവന മിക്കയാളുകള്‍ക്കും ഒരസംബന്ധ പ്രസ്താവനയായി തോന്നും. അവര്‍ ചോദിക്കും ഞാന്‍ സ്റ്റേജില്‍ രാമ, കൃഷ്ണ, ഗോവിന്ദ കാമാക്ഷി എന്നു പറയുന്നില്ളേയെന്ന്. അതെ. പക്ഷേ, അപ്പോഴും ഞാന്‍ തറപ്പിച്ചു പറയും കര്‍ണാടിക് സംഗീതം ഹിന്ദു സംഗീതമല്ളെന്ന്.നമ്മള് സങ്കീര്‍ണമായ അവസ്ഥയുണ്ടാക്കിയിരിക്കുകയാണ്. അതിനാല്‍ പറയും എബ്രഹാം പണ്ഡിതര്‍ മുഖ്യധാര പണ്ഡിതനല്ല. തമിഴ് ഭാഷാ വിഭജനത്തിന് വിധേയനാക്കും. ഈ വിഭജനം ഒരേസമയം ജാതി വിഭജനംകൂടിയാണ്. ഭാഷ, ജാതി, മതം എന്നിവയുടെ വിഭജനം എന്നിവയൊക്കെയുണ്ട്. അതുപോലെ മറന്നുപോവാന്‍ പാടില്ലാത്ത ഒന്നുകൂടിയുണ്ട്. ലിംഗപരമായ വ്യത്യാസം.
നിങ്ങള്‍ പറഞ്ഞ സയന്‍സിന്‍െറ പ്രശ്നത്തെപ്പറ്റി പറയാം. കല സയന്സല്ല. അത് എല്ലായിടത്തും വ്യക്തമായി തുറന്നുപറയണം. മനുഷ്യ ജീവിതവുമായി ബന്ധപ്പെട്ട എല്ലാം ശാസ്ത്രീയമാണ്.നിങ്ങള്‍ നടക്കുന്നു. അത് സയന്റിഫികാണ്.നിങ്ങള്‍ സംസാരിക്കുന്നു അത് സയന്റിഫിക്കാണ്. അത് നിങ്ങളുടെ ജീവിതത്തെ സയന്‍സാക്കുമോ? ഇല്ല. സയന്‍സ് എന്നത് അനുഭവമാണ്. ശബ്ദം ഇരട്ടിക്കുന്നത്, അതിന്‍െറ ഫ്രീക്വന്‍സികൂടുന്നത് ഒക്കെ സയന്റിഫിക്കാണ്. എന്നാല്‍ ഇത് സംഗീതമുണ്ടാക്കുന്നില്ല. നിങ്ങള്‍ക്ക് അനുഭവപ്പെടുമ്പോള്‍ മാത്രമാണ് സംഗീതമുണ്ടാകുന്നത്. നിങ്ങള്‍ക്ക് അനുഭവപ്പെടുമ്പോള്‍ മാത്രമാണ് എഴുത്ത് സംഭവിക്കുന്നത്. അതിന് കാരണം അനുഭവമാണ്. അതിനാല്‍ തന്നെ കല സയന്‍സാണ് എന്നത് അസംബന്ധമാണ്. കലയെന്നത് എന്താണോ അതിന്‍െറ അനുഭവരൂപമാണ്. സയന്‍സ് നിങ്ങളോട് ഒരു സംവിധാനം എങ്ങനെ പ്രവര്‍ത്തിക്കുമെന്ന് പറയും.
ഗീതാ ഹരിഹരന്: സംസ്കാരത്തിന്‍െറ ഉല്പാദനത്തില് സയന്‍സിന്‍െറ അപൈ്ളഡ് രൂപമെന്ന നിലയില്‍ സാങ്കേതിക വിദ്യ പങ്കുവഹിക്കുന്നതായി നാം അംഗീകരിക്കണം. കടലാസിന്‍െറ കല്‍ത്തെല്‍ എഴുത്തിനെ തന്നെ മൊത്തത്തില്‍ മാറ്റുന്നുണ്ട്. നമുക്ക് അതവിടെ നിര്‍ത്തി, മറ്റൊരു വിഷയത്തിലേക്ക് നീങ്ങാം. മുമ്പ് നമ്മുടെ സംഭാഷണത്തില്‍ പാശ്ചാത്യ ഉപകരണങ്ങളുടെ കടന്നുവരവിനെപ്പറ്റി പറഞ്ഞിരുന്നു. സാക്സഫോണ് കദ്രി ഗോപാല്‍ നാഥ്, മാന്‍ഡലിന്‍ യു. ശ്രീനിവാസ് എന്നിവരെയും പറ്റി പറഞ്ഞിരുന്നു.ഇത്തരം സാങ്കേതിക വിദ്യയുടെ കടന്ന് വരവ് തീര്‍ത്തും പുതിയതല്ളേ?
ടി.എം. കൃഷ്ണ: ആധുനിക സാങ്കേതിക വിദ്യയുടെ ഉപയോഗം പുറംതള്ളലിനെ (എക്സ്ക്ളൂഷന്‍), അതുപോലെ ജാതി മനോഭാവത്തെ സഹായിക്കുകയാണ് ചെയ്യുന്നത്. കീഴാള ജാതികളില്‍ നിന്ന് കഴിഞ്ഞ 30 വര്‍ഷത്തിനിടയില്‍ കര്‍ണാടക സംഗീതത്തില്‍ വന്ന രണ്ടുപേരാണ് മാന്‍ഡലിന്‍ ശ്രീനിവാസനും കദ്രിഗോപിനാഥും. അവര്‍ രണ്ടുപേരും പാശ്ചാത്യ ഉപകരണമാണ് ഉപയോഗിക്കുന്നത്. വയലിനോ, മൃദംഗമോ ആണ് ഉപയോഗിക്കുന്നതെങ്കില്‍ കാര്യമായി ഒന്നുമില്ല. അവര്‍ സാക്സോഫോണ്‍, മാന്‍ഡലിന്‍ എന്നിവയുമായാണ് കടന്നുവരുന്നത്. അത് അവരുടെ ജാതിഗ്രൂപ്പിനെ ഉയര്‍ത്തുന്നു. ആധുനികത എന്നതിനെപ്പറ്റിയുള്ള എലൈറ്റ് ആശയത്തെ അത് പ്രചോദിപ്പിക്കുന്നു. ആധുനിക എന്ന ആശയം വര്‍ഗവുമായി ബന്ധപ്പെട്ടതാണ്. അത് നമ്മുടെ സാമൂഹ്യ ഘടനയില്‍ ജാതിയുമായി ബന്ധപ്പെട്ടതണ്. പാശ്ചാത്യം എന്ന ആശയം ആധുനികതയുമായി വരുമ്പോള്‍ വര്‍ണം (റേസിന്‍െറ ) പ്രശ്നം വരുന്നു. ആധുനികതക്ക് വലിയ ചരട് വര്‍ണവുമായുല്‍െന്ന വസ്തുതയില്‍ നിന്ന് നിങ്ങള്‍ക്ക് ഓടിയൊളിക്കാനാവില്ല. ആധുനികതയെപ്പറ്റി(മോഡേണിറ്റി)യെപ്പറ്റി ചിന്തിക്കുമ്പോള്‍ നമ്മള് വൈറ്റ് (വെള്ളനിറത്തെ)പ്പറ്റിയാണ് പറയുന്നത്. സാക്സഫോണ്, മാന്‍ഡലിന്‍ എന്ന ആശയവുമായി അവര്‍ക്ക് കര്‍ണാടിക് സംഗീതത്തിലേക്ക് കടന്നുവരാനായി. മാന്‍ഡലിനല്ല അത് ശരിക്കും ഇലക്ട്രിക് മിനി ഗിറ്റാറാണ്.എന്നാല്‍, മാന്‍ഡലിന്‍ ശ്രീനിവാസന് വോക്കലിസ്റ്റായിട്ടാണ് വരുന്നെങ്കില്‍ അദ്ദേഹത്തിന് എന്തെങ്കിലും ചെയ്യാനുമാകുമായിരുന്നു എന്ന് ഞാന്‍ കരുതുന്നതേയില്ല.
ഗീതാ ഹരിഹരന്: വീണക്ക് ഒരു വിശുദ്ധ പദവിയുണ്ട്. പക്ഷേ, എന്‍െറ ചോദ്യം വയലിനെങ്ങനെയാണ് ജാതി പദവി നേടിയത് അഥവാ ജാതി സ്വഭാവമുണ്ടായത്?
ടി.എം. കൃഷ്ണ: നിങ്ങള്‍ ആ ചോദ്യം ഉന്നയിച്ചതില്‍ സന്തോഷം. ദക്ഷിണ ഇന്ത്യയില്‍ വയലിന് ആദ്യമായി വരുന്നത് സദേര് എന്ന കലാരൂപത്തിലൂടെയാണ്. ആ കലാരൂപം പിന്നീട് ഭരതനാട്യമായി മാറി. വയലിന് ആദ്യം വായിച്ചതും സ്ത്രീയാണ്. അത് 1700 കളുടെ അവസാനം ടിപ്പുവിന്‍െറ കൊട്ടാരത്തിലും തഞ്ചാവൂരിലുമാണ് നടക്കുന്നത്. അന്ന് ദേവദാസികളാണ് വയലിന് വായിക്കുന്നത്. ക്ളാരനറ്റ് പോലും സദേറില്‍ കൂടിയാണ് വരുന്നത്. പിന്നീട് വയലിന് ബ്രിട്ടീഷ് അംഗീകാരം കിട്ടുന്നതിന് സഹായകമായി ഉപകരണമായി മാറി. ബ്രിട്ടീഷുകാരെ കൊണ്ട് "നോട്ട് ബാഡ്, ദീസ് നേറ്റീവ് കാന്‍ ഡു സം മ്യൂസിക്' എന്ന് പറയിക്കാന്‍ വയലിന് ഇടയാക്കി. അതിനാല്‍ രാജസദസ്സിലെ സംഗീതകാരന്മാര് വയലിന് ഉപയോഗിച്ച് ആദ്യം പാശ്ചാത്യ സംഗീതം പഠിച്ചു. വരഹപ്പയ്യര്‍ എന്ന മുന്‍ മന്ത്രി വയലിന് ബ്രിട്ടീഷുകാരില്‍ നിന്ന് പഠിച്ചു. അതിന് ശേഷം ചെന്നൈയിലേക്ക് വന്ന് അംഗീകാരം നേടി. അങ്ങനെ വയലിന് രാഷ്ട്രീയ ടൂള്‍ ആയി ഉപയോഗിക്കപ്പെട്ടു. അത് നേട്ടങ്ങള്‍ സ്വന്തമാക്കാനുള്ള രാഷ്ട്രീയ മാര്‍ഗമായി. പിന്നെ മുത്തുസ്വാമി ദീക്ഷിതര്‍ ചെന്നൈക്ക് സമീപമുള്ള മണാലിയില്‍ താമസിച്ചു.അദ്ദേഹം വയലിന് പഠിച്ചു. വയലിന് ഇന്ന് ബ്രാഹ്മണ ഉപകരണമാണ്. കാരണം ലളിതമാണ്. അത് വന്നത് ബ്രിട്ടീഷുകാരില്‍ നിന്നാണ്. അത് ബ്രിട്ടീഷുകാരുമായി ഒത്തുതീര്‍പ്പ് നടത്താനുള്ള ഒരു ഉപകരണവുമായി മാറി. വയലിന് സംഗീതത്തിന്‍െറ ഭാഗമാക്കുന്നത് നിങ്ങളുടെ പ്രശസ്തി വര്‍ധിപ്പിക്കും. വയലിന്‍െറ സൗന്ദര്യശാസ്ത്രപരമായ ഉപയോഗങ്ങള്‍ മറ്റൊരു കാര്യമാണ്. അതെപ്പറ്റിയല്ല ഞാന്‍ പറയുന്നത്.
ഗീതാ ഹരിഹരന്: ഇവിടെ ചില പ്രശ്നമുണ്ട്. മുമ്പ് ഞാന്‍ സിംഗപ്പൂരില്‍ പോയപ്പോള്‍ കേരളത്തില്‍നിന്നുള്ള ഒരു ക്രിസ്ത്യന്‍ സ്ത്രീയെ കണ്ടു. അവര്‍ തലമുറകളായി അവിടെ താമസിക്കുന്നവരാണ്. അമ്മയും മുത്തശ്ശിയും വയലിന് വായിച്ചിരുന്നു. അവര്‍ പറയുന്നത് കര്‍ണാടിക് സംഗീതത്തില്‍ വയലിന് വന്നത് അറബ്, പോര്‍ച്ചുഗീസ് ബന്ധത്തെപ്പറ്റിയാണ്...
ടി.എം. കൃഷ്ണ: അതിനെ പിന്തുണക്കുന്ന ചരിത്രപരമായ തെളിവുകള്‍ ഞാന്‍ കണ്ടിട്ടില്ല. സ്ട്രിങ്ങ് ഉപകരണങ്ങള്‍ അങ്ങനെ വന്നിട്ടുണ്ടാവാം. പക്ഷേ, ചരിത്രപരമായ തെളിവുകള്‍ വയലിന് ഇപ്പോഴും ബ്രിട്ടീഷുകാരില്‍ നിന്ന് വന്നു എന്നാണ് കാണിക്കുന്നത്.
ഗീതാ ഹരിഹരന്: പക്ഷേ, വയലിന് രാവണ കാലത്തോളം പഴക്കം പറയുന്നു. എല്ലാം ഇന്ത്യയിലുണ്ടായിരുന്നെന്നും ആളുകള്‍ പറയും.
ടി.എം. കൃഷ്ണ: എല്ലാവരും പഴമയെപ്പറ്റി പറയും. രണ്ട് മുഖങ്ങളുള്ള ഡ്രം നേരത്തെയുണ്ട്. അതിനര്‍ത്ഥം മൃദംഗത്തിന് 2000 വര്‍ഷം പഴക്കമുണ്ടെന്നാണോ? അങ്ങനെയില്ല. നാഗസ്വരത്തിനും 2000 വര്‍ഷം പഴക്കമൊന്നുമില്ല. അത്തരം സംഗീതാ ഉപകരണത്തെപ്പറ്റിയുള്ള ആശയം എന്നുമുണ്ടായിരിക്കാം. വയലിന് ഇന്ത്യയിലുണ്ടായിരുന്നു, അവിടെ നിന്ന് പാശ്ചാത്യലോകത്തേക്ക് പോയി, പിന്നെ വീണ്ടും തിരിച്ചുവന്നു എന്നൊക്കെ കരുതുന്നത് അസംബന്ധമാണ്.വടിവേലു കേരളത്തില്‍ കുറച്ചുകാലം വയലിനുമായി വരുന്നു. അതാണ് വയലിന്‍െറ കേരളവുമായുള്ള ഒരു പ്രധാനപ്പെട്ട സംഭവം. എം.എസ്. ഗോപാലകൃഷ്ന്‍െറ അച്ഛന് പരൂര് സുന്ദരം അയ്യര്‍ വയലിനുമായി മുംബൈയിലേക്കു പോയി.അങ്ങനെയാണ് വയലിന് വ്യാപകമാകുന്നത്. വയലിന് സ്വീകാര്യമാകുന്നത് അക്കാലത്തെ സാമൂഹ്യമായ ചില ആവശ്യങ്ങളുമായി ബന്ധപ്പെട്ടാണ്. അന്ന് നമ്മള് കലയും സംഗീതവുമെല്ലാം ഉപയോഗിക്കാന്‍ ശ്രമിക്കുന്നത് നമ്മുടേത് വളരെ പഴയ സംസ്കാരമാണ് എന്നു തെളിയിക്കാന്‍ കൂടിയാണ്. ഇന്ന് നമ്മള് മനസിലാക്കുന്ന പോലുള്ള സംഗീതം 19ാം നൂറ്റാണ്ടിന്‍െറ അന്ത്യ വര്‍ഷങ്ങളുടെ സൃഷ്ടിയാണ്. അതൊരു സാമൂഹ്യ, രാഷ്ട്രീയ നിര്മതി എന്ന പോലെ കലാപരമായ സൃഷ്ടിയും കൂടിയാണ്. ഒരു കലയുടെ സാമൂഹ്യ-രാഷ്ട്രീയ വശം അന്വേഷിക്കാതെ നിങ്ങള്‍ക്കൊരിക്കലും അതിന്‍െറ സൗന്ദര്യശാസ്ത്രം മനസിലാവില്ല. സൗകര്യത്തിന് അനുസരിച്ച് നമ്മള് സാമൂഹ്യ, രാഷ്ട്രീയ വശം ഉപേക്ഷിച്ച ശേഷം പറയും ഇതാണ് സംഗീതം. അല്ല ഇതല്ല സംഗീതം.
ഗീതാ ഹരിഹരന്: ഇന്ന് നമ്മള് കാണുന്ന ഈ കര്‍ണാടിക് സംഗീതം ഒരു ദേശീയ ഉല്പന്നമാണ്. അതോ എത്രത്തോളം കൊളോണിയല്‍ കാലത്തിന്‍െറ തുടര്‍ച്ചയാണ്?
ടി.എം. കൃഷ്ണ: ഇത് പ്രാഥമികമായ ഒരു ചോദ്യമാണ്. നമ്മള് കര്‍ണാടിക് സംഗീതം കച്ചേരി കേട്ട് ഹാളില്‍ നിന്ന് അഭിനന്ദിച്ച് പോകുന്നത് തന്നെ സംഗീതത്തെപ്പറ്റിയുള്ള ദേശീയ കാഴ്ചപ്പാടിന്‍െറ ഭാഗമാണ്. ആ രീതിയില്‍ തന്നെയാണ് സംഗീതം ഇന്നും വില്ക്കപ്പെടുന്നതും. ഈ നിര്‍മതിയെ പുറത്തേക്ക് കൊണ്ടുവന്നാല്‍ എന്താണ് ശേഷിക്കുക? സംഗീതകാരനെന്ന നിലയില്‍ തന്നെ ഞാന്‍ ചോദിക്കേല്‍താണ് ഇത്. കച്ചേരിയുമായി ബന്ധപ്പെട്ട ആശയങ്ങള്‍, രുപങ്ങള്‍ എല്ലാം ക്രമപ്പെട്ടത് എങ്ങനെ എന്ന് നോക്കിയാല്‍ ഉത്തരം വ്യക്തമായി മനസിലാകും. എങ്ങനെയാണ് ത്യാഗരാജ് ഒരു സെയിന്റാവുന്നത്. ത്യാഗരാജനെ അങ്ങനെ മഹത്വവല്‍ക്കരിക്കുന്നത് ഒരു മതപരമായ പദ്ധതിയുടെ ഭാഗമാണ്. നമ്മള് പറയും ഈ സംഗീതത്തിന് 100 വര്‍ഷത്തെ പഴക്കമുള്ളൂവെന്ന് പക്ഷേ, വിശ്വാസപരമായി നമ്മള് ഉറപ്പിക്കും ഇതിന് 2000 വര്‍ഷം പഴക്കമുല്‍െന്ന്്.അതാണ് ഏറ്റവും അവിശ്വസനീയമായ ഭാഗം. കര്‍ണാടിക് സംഗീതത്തില്‍ നടക്കുന്ന ചര്‍ച്ച രസകരമാണ്. ത്യാഗരാജന്‍െറ രാമഭക്തിയെപറ്റി, മുത്തുസ്വാമി ദീക്ഷിതരൂടെ താന്ത്രിക് മൂല്യങ്ങളെപ്പറ്റിയാണ് പറഞ്ഞുകൊണ്ടിരിക്കുക. മറ്റൊരു വാദം ഭാവവുമായി ബന്ധപ്പെട്ടതാണ്. ഭാവം പ്രധാനമാണ്. പാട്ടിന്‍െറ അര്‍ത്ഥം ആന്തരികവല്‍ക്കരിക്കാതെ ഭാവം ഉല്‍ാവില്ളെന്നതാണ് വാദം. ഇതെല്ലാം ഒരു അജണ്ടയുടെ ഭാഗമാണ്. അതൊരു ബോധപൂര്‍വമായ അജണ്ടല്‍യാണെന്ന് ഞാന്‍ പറയില്ല. എന്നാലും ഒരു അജണ്ടയുടെ ഭാഗമാണ്. ഞാന്‍ മുമ്പ് ഇതെപ്പറ്റി എഴുതിയിട്ടുണ്ട്. പദങ്ങളും ജാവലിയെയും പറ്റി. ഇവ പലതും കാമപരമാണ്. ഇവിടെ ശൃംഗാര ഭക്തിയെപ്പറ്റിയല്ല പറയുന്നത്. ലളിതമായ, തീര്‍ത്തും ഈറോട്ടിക് ആയ കവിതയാണ്. അത് അതുപോലെ തന്നെ ആസ്വദിക്കുക. അതില്‍ നിങ്ങള്‍ ഭക്തി കല്‍ത്തെിയാല്‍ അത് തീര്‍ത്തും വ്യത്യസ്തമായ കാര്യം (ചിരി). ഞാന്‍ പറഞ്ഞുവരുന്നത് പദങ്ങളെ അങ്ങനെ ആന്തരികവല്‍ക്കരിക്കാനാവില്ളെന്നതാണ്. ഒരു കച്ചേരിയുടെ മുഖ്യ ഊന്നല്‍ ഭക്തിയാകുന്നു. ഇറോട്ടിസം അവസാനഭാഗത്താകുന്നു.
ഗീതാ ഹരിഹരന്: ഭജനുകളിലോ?
ടി.എം. കൃഷ്ണ: പലുസ്കറാണ് നമുക്ക് ഭജനുകള്‍ തരുന്നത്. ഹിന്ദുസ്ഥാനിയില്‍. അതില്ലാതെ ഹിന്ദുസ്ഥാനി സംഗീതം പോലുണ്ടാവുമായിരുന്നില്ല.ഭജനുകള്‍ പിന്നീട് ദേശീയതയുടെ ഗാനങ്ങളായി മാറുന്നു. അവിടെ ഭക്തിയുടെ മറ്റൊരു രൂപമാകുന്നു. പക്ഷേ, നാഷണലിസം എന്നത് ഭക്തിയുടെ വൈകാരിക രൂപമാണ്.അതല്ലാതെ മറ്റൊന്നുമല്ല. സുബ്രഹ്മണ്യ ഭാരതിയോട് എല്ലാ ആദരവും നിലനിര്‍ത്തിയാണ് ഇത് പറയുന്നതും.
ഗീതാ ഹരിഹരന്: സംഗീതത്തിലെ സ്ത്രീകളെപ്പറ്റിയാണ് പറയാനുള്ളത്. മുമ്പ് ദേവദാസി പാരമ്പര്യത്തിലും മറ്റുമായി നിരവധി സ്ത്രീകള്‍ സംഗീതം ആലപിച്ചിരുന്നു. ആ പാരമ്പര്യത്തിന് എന്തുപറ്റി?
ടി.എം. കൃഷ്ണ: അത് വളരെ ദു:ഖകരമായ കഥയാണ്. അത് സംഗീതപരമായും സാമൂഹ്യപരമായും ദു:ഖകരമായ കഥയാണ്. നമുക്ക് ആദ്യം സാമൂഹ്യപരമായ വശം നോക്കാം. ഈ സംഭാഷണത്തില്‍ പറയണ്ടേ പേര് എം.എസ്. സുബുലക്ഷിയാണ്. അവശ്വസനീയമായ പാടവങ്ങളുള്ള ചെറുപ്പക്കാരിയായിരുന്നു അവര്‍. സുബുലക്ഷമിക്ക് സാമൂഹ്യ ക്രമവുമായി ഒത്തുതീര്‍പ്പ് നടത്തേണ്ടി വന്നു. അവര്‍ക്കും അവരുടെ സംഗീതത്തിനും അന്തസ് നല്‍കാനും മുഖ്യധാരയില്‍ വരാനുമായി അവര്‍ക്ക് ബ്രാഹ്മണയാകുക എന്ന ആശയം സ്വീകരിക്കേണ്ടിവന്നു. കര്‍ണാടിക് സംഗീതത്തിലേക്കുള്ള അവരുടെ വരവ് സങ്കീര്‍ണമായ ഒരു പ്രതിഭാസമായിരുന്നു. എന്ത് സംഭവിക്കുന്നതിനെപ്പറ്റി അവര്‍ക്ക് നല്ല ധാരണയുണ്ടായിരുന്നു. ഒത്തുതീര്‍പ്പ് നടത്താനുള്ള ഏക മാര്‍ഗം ഒരു മാതൃകാ ബ്രാഹ്മണ സ്ത്രീയായി മാറുകയെന്നതായിരുന്നു. പക്ഷേ, ഇതുകൊണ്ടു മാത്രം പുരുഷന്‍െറ സംഗീതം കൈാര്യം ചെയ്യാനാവില്ല. അപ്പോള്‍ അതു മറികടക്കാന്‍ മീരയെപോലുള്ള ഒരാളായി അവര്‍ മാറി. അങ്ങനെ ഭക്തി കൊണ്ടുവരികയും അതിലൂടെ സന്യാസതലത്തിലേക്ക് ഉയരുകയും ചെയ്തു. ഇതിന്‍െറ മറുവശമുണ്ട് പട്ടമ്മാള്‍.അവര്‍ ശരിക്കും പരമ്പരാഗത ബ്രാഹ്മണ കുടും ബത്തില്‍നിന്നാണ് വരുന്നത്. ബ്രാഹ്മണ സ്ത്രീകള്‍ പാടുന്ന സംഗീതത്തെ തമിഴില്‍ കൊലു സംഗീതമെന്നാണ് പറയുക. കൊലുവെന്നാല്‍ നവരാത്രി. അങ്ങനെ കൊലുസംഗീതം, ഭജന്‍ എന്നിവയൊക്കെയാണ് സ്ത്രീകള്‍ പാടുക. സുബ്രഹ്മണ്യഭാരതിയുടെ ഒരു ലേഖനമുണ്ട് "സംഗീത വിഷയങ്ങള്‍' എന്ന പേരില്‍.അതില്‍ അദ്ദേഹം പറയുന്നത് സ്ത്രീകള്‍ക്ക് താളത്തില്‍ ശ്രദ്ധിക്കണമെന്നാണ്. ഭാരതിയോട് ആദരവു നിലനിര്‍ത്തി തന്നെ പറയാം ആ ലേഖനത്തില്‍ പ്രശ്നമുണ്ട്. കാരണം അന്ന് ബ്രാഹ്മണ സ്ത്രീകള്‍ വേദിയില്‍ പാടുന്നില്ല. പാടുന്നത് ദേവദാസികളാണ്. തന്‍െറ സംഗീതം ആദരണീയമാക്കാനും കൊലു സംഗീതത്തിന് അപ്പുറമാക്കാനും പട്ടമ്മാള്‍ തന്‍െറ സംഗീതം കൂടുതല്‍ പുരുഷരൂപമാക്കി. സ്ത്രീകള്‍ക്ക് തലലേച്ചാറില്ളെന്നാണ് പറയുക. അതിനാല്‍ സ്ത്രീകള്‍ക്ക് സങ്കീര്‍ണമായ കാര്യങ്ങള്‍ ചെയ്യാനാവില്ളെന്നാണ് വിശ്വാസം. അതായത് അപൂര്‍വ രാഗങ്ങള്‍ ഒന്നും സ്ത്രീകള്‍ക്ക് പാടാനാവില്ളെന്നതാണ് വിശ്വാസം. പട്ടമ്മ അതിനോട് നെഗോഷ്യേറ്റ് ചെയ്യുന്നത് രസകരമായാണ്. അവര്‍ എറ്റവും കടുപ്പമുള്ള രാഗം, താളം, പല്ലവികള്‍ പാടി. അവര്‍ ദീക്ഷിതരുടെ കടുപ്പമുള്ള പാട്ടുകള്‍ പാടി. ദീക്ഷിതര്‍ ബ്രാഹ്ണിക് റിച്വലിസ്റ്റിക് ഐഡിയയുടെ ഒൗന്നത്യമാണ്. ത്യാഗരാജ കൂടുതല്‍ സാമൂഹ്യ രൂപമാണ്. എന്നാല്‍, ദീക്ഷിതതര്‍ അങ്ങനെയല്ല. ദീക്ഷിതര്‍ വലിയ പവിത്രമായ രൂപമാണ്. ദീക്ഷിതരെ പാടി പട്ടമ്മാള്‍ തന്‍െറ സംഗീതത്തെ മറ്റൊരു ആത്മീയ തലത്തിലേക്ക് കൊല്‍ുവന്നു. അങ്ങനെ അവര്‍ക്ക് ലഭിച്ച വലിയ ആദരം അവരുടെ സംഗീതം പുരുഷന്‍െറ സംഗീതത്തിന് തുല്യമാണ് എന്ന് അംഗീകരിക്കപ്പെട്ടതാണ്. ഇത് എങ്ങനെയാണ് തന്‍െറ സംഗീതത്തെ പട്ടമ്മാള്‍ ചിട്ടപ്പെടുത്തിയെന്നതിനെപ്പറ്റി വളരെ നന്നായി പറയും. അങ്ങനെ ചെയ്യുന്നതിലൂടെ ദേവദാസികളേക്കാള്‍ നല്ലത് ബ്രാഹ്മണ സ്ത്രീയാണെന്ന് പട്ടമ്മാള്‍ പറയിച്ചു.
സൗന്ദര്യ ശാസ്ത്രപരമായി എന്‍െറ വാദം കര്‍ണാടിക് സംഗീതത്തിന് സ്ത്രീ ശബ്ദമില്ളെന്നതാണ്.നിങ്ങള്‍ കര്‍ണാടിക് സംഗീതത്തില്‍ കേള്‍ക്കുന്നത് പുരുഷന്‍െറ ശബ്ദം മാത്രമാണ്. കര്‍ണാടിക് സംഗീതത്തില്‍ എല്ലാ സ്ത്രീകളും പാടുന്നത് പുരുഷന് നിര്‍വചിച്ച്, ക്രമപ്പെടുത്തിയ, നിശ്ചയിച്ച ശബ്ദത്തിലാണ്. ഞാന്‍ ദേവദാസി സമ്പ്രദായത്തെ, അവരുടെ ജീവിതത്തെ കാല്പനികവല്ക്കരിക്കുകയല്ല. പക്ഷേ, സൗന്ദര്യ ശാസ്പ്രരമായി ദേവദാസികളുടെ ഇല്ലാതാകല്‍ ഈ പുരുഷ ലോകത്ത് സ്ത്രീകളുടെ ശബ്ദം ഇല്ലാതാക്കി.
ഗീതാ ഹരിഹരന്: സ്ത്രീകളുടെ കച്ചേരിക്ക് പുരുഷ സംഗീതകാരന്മാര് തുണപോകാതിരിക്കുക പോലുള്ള പ്രശ്നങ്ങളുണ്ട്. പക്ഷേ സ്ത്രീകളുടെ സംഗീത വികസിക്കാനുള്ള സാധ്യത എത്രമാത്രമാണ്?
ടി.എം. കൃഷ്ണ: ഞാന്‍ സാധാരണയായി ശുഭാപ്തി വിശ്വാസിയാണ്.എന്നാല്‍ ഇക്കാര്യത്തില്‍ അല്ല. ഇപ്പോഴും സ്ത്രീകളുടെ കച്ചേരിക്ക് പുരുഷന്മാര് തുണപോകില്ല. ചില പുരുഷ സംഗീതകാരന്മാര് വയലിനിസ്റ്റുകളോട് പറയും നിങ്ങള്‍ക്ക് കൂടുതല്‍ അവസരം എനിക്കൊപ്പം വേണമെങ്കില്‍ സ്ത്രീകളുടെ കച്ചേരിക്ക് സഹായിയായി പോകുന്നത് കുറക്കണം. പരിപാടികള്‍ എല്ലാം പുരുഷനെ കേന്ദ്രീകരിച്ചാണ് ഒരുക്കുക. ശരിക്കും ഇതെപ്പറ്റി ഒരു സ്ത്രീയും സംസാരിക്കുന്നില്ല. ഒരൊറ്റ താരങ്ങളും ഇതേപ്പറ്റി പറയുന്നില്ല. ഇതെപ്പറ്റി പ്രേക്ഷകനും ശ്രദ്ധിക്കുന്നില്ളെന്നതാണ് ഏറ്റവും നിരാശ ജനിപ്പിക്കുന്ന വശം. പ്രേക്ഷകന് ഈ മോശം ലോകത്ത് നല്ല സംഗീതം വേണമെന്നു മാത്രമാണ്. പക്ഷേ, നല്ല സംഗീതം മാത്രം എങ്ങനെ ഉണ്ടാകാനാണ്. നിലനില്‍ക്കുന്ന അവസ്ഥയെ കുറ്റപ്പെടുത്തുകപോയിട്ട്, ചര്‍ച്ചപോലും ചെയ്യാത്ത സാഹചര്യത്തില്‍ ഈ അവസ്ഥ എങ്ങനെ മാറാനാണ്? ഇവിടെ കേരളത്തില്‍ പോലും പുരുഷന്മാര് പാടുന്നത് കേള്‍ക്കാനാണ് ആള്‍ക്കാര്‍ക്ക് കൂടുതല്‍ ഇഷ്ടം. അവര്‍ അതുപോലെ സ്ത്രീശബ്ദങ്ങള്‍ ഇഷ്ടപ്പെടുന്നില്ല. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കച്ചേരി നടക്കുന്നത് പുരുഷന്മാരുടേതാണ്. പിന്നെ കേരളത്തില്‍ സ്ത്രീകള്‍ക്ക് അംഗീകാരം കിട്ടും. അവര്‍ക്ക് 75 നുമേല്‍ പ്രായമുല്‍െങ്കില്‍. ആ പ്രായത്തിന് ശേഷം അവരെ സ്ത്രീകളായി ആരും പരിഗണിക്കാറില്ളെന്നതാണ് അതിന് കാരണം . അപ്പോള്‍ അവര്‍ പറയും ഞങ്ങള്‍ക്ക് പാറശ്ശാല പൊന്നമ്മാള്‍ ഉണ്ടെന്ന്്. കഴിഞ്ഞുപോയ വര്‍ഷങ്ങളിലൊക്കെ അവര്‍ക്ക് എന്തുസംഭവിച്ചു? അവരിവിടെ തന്നെ സംഗീതവുമായി ഉല്‍ായിരുന്നില്ളേ?
ഗീതാ ഹരിഹരന്: മാറ്റം സ്ത്രീകള്‍ക്കുള്ളില്‍ നിന്ന്, കീഴാള ജനതക്കുള്ളില്‍ നിന്ന്, മുസ്ലിംകള്‍ക്കുള്ളില്‍ നിന്ന് തന്നെ ഉണ്ടാവാണം. മാറ്റങ്ങള്‍ എങ്ങനെ വരുമെന്നാണ് നിങ്ങള്‍ കരുതുന്നത്.
ടി.എം.കൃഷ്ണ: മാറ്റം ഉള്ളില്‍ നിന്നു തന്നെ ഉണ്ടായിവരണം. ഒരു പ്രീവിലേജ്ഡ് വ്യക്തി എന്ന നിലയില്‍ എനിക്ക് ഈ വിഷയം ഉയര്‍ത്താം. പക്ഷേ, മാറ്റം ഉള്ളില്‍ തന്നെ വരണം. ഞാനൊരു ക്ളീന്‍ സ്ളേറ്റില്‍ നിന്നല്ല വരുന്നത്. എന്തുകൊല്‍് എന്‍. ആര്.ഐകള്‍ ഇന്ത്യന്‍ ക്ളാസിക്കല്‍ സംഗീതം ഇഷ്ടപ്പെടുന്നുവെന്നതിന്‍െറ അതേ കാരണം തന്നെയാണ് അവര്‍ മിസ്റ്റര്‍ മോദിയെ ഇഷ്ടപ്പെടുന്നതിന് പിന്നിലും. ശുദ്ധത, പഴക്കം, വിശുദ്ധത എന്നിങ്ങനെയുള്ള സങ്കല്പങ്ങളെ നമ്മള് ഉപേക്ഷിച്ചിട്ടില്ല. അങ്ങനെ നമ്മള് ഇപ്പോഴും മധ്യ, ഇടത്തരം ജാതികളുടെ മനസിനെയാണ് പിന്തുടരുന്നത്. ഗീതാ ക്ളാസ്, ഭരതനാട്യം ക്ളാസ് തുടങ്ങിയവക്ക് പോകും. എന്നിട്ടു പറയും നമ്മള് സനാതന ധര്‍മം പാലിക്കുന്ന രാജ്യത്തിലാണ് കഴിയുന്നതെന്ന്. പാരമ്പര്യം ( കണ്‍വെന്‍ഷനുകള്‍) ആധുനികതക്ക് എതിരാണെന്ന് പറയും. അല്ല.ഇവ രണ്ടും ഒന്നിച്ച് സുന്ദരമായാണ് മുന്നോട്ടുപോകുന്നത്. പരമ്പരാഗതവും ആധുനികതയും രണ്ടും സഹോദരിമാരാണ്. ഇത് സൂക്ഷ്മ രുപത്തില്‍ കലയിലും സ്ഥൂല രുപത്തില്‍ രാഷ്ട്രത്തിലും കാണാം. അവ ചിലതിനെയെല്ലാം സംരക്ഷിക്കുന്നുണ്ട്. ആ സംരക്ഷിക്കുന്നതിനെപ്പറ്റിയാണ് നമുക്ക് സംസാരിക്കേല്‍തും.

ടി.എം.കൃഷ്ണ: ശരിയാണ്. ഞാനെന്തിന് സംസാരിക്കുന്നുവെന്നത് ഒരു ചോദ്യമാണ്. എനിക്ക് മോശമില്ലാത്ത പണമുണ്ടാക്കാം. കുറേ ആസ്വാദകരുണ്ട്. വേണമെങ്കില്‍ അവാര്‍ഡ് ഒക്കെ കിട്ടും. സുഖമായി ഉറങ്ങാം. പക്ഷേ, ഞാനെന്തുകൊണ്ട് സംസാരിക്കുന്നുവെന്നതിന് കാരണം. എന്നെ സംബന്ധിച്ച് പ്രശ്നം അടിസ്ഥാനപരമായി സംഗീതപരമാണ്. വ്യക്തിപരമായി ഈ സംഗീതം എന്നെ സംഗീതം അനുഭവിക്കുന്നതില്‍ നിന്ന് തടയുന്നു. ഈ സംഗീതം നിര്‍മിക്കപ്പെട്ടിരിക്കുന്ന രീതി എന്‍െറ സംഗീതത്തെ പരിമിതപ്പെടുത്തുന്നു. സംഗീതകാരന് സംഗീതം പൂര്‍ണമായി ആസ്വദിക്കണമെങ്കില്‍ മറ്റ് സാമൂഹ്യ ഘടകങ്ങളുമായി താരതമ്യപ്പെടല്‍ ആവശ്യമാണ്. മറ്റ് കലാരൂപങ്ങളോട്, സ്ത്രീകള്‍, ദലിതര്‍ അടക്കമുള്ള വിഭാഗങ്ങളോട് ഒക്കെ തുല്യതയില്‍ ഒത്തുപോകണം. ചെന്നെയില്‍ രണ്ടുവര്‍ഷം മുമ്പ് കലോത്സവം മുക്കുവ ഗ്രാമത്തില്‍ വച്ച് നടത്തണമെന്ന് ഞങ്ങള്‍ പറഞ്ഞിരുന്നു. അത് വലിയ ചര്‍ച്ചയായി. എല്ലാവര്ക്കും എല്ലാം കലയും ഇഷ്ടപ്പെട്ടുകൊള്ളണമെന്നില്ല. കര്‍ണാടിക് സംഗീതം എല്ലാവരും ഇഷ്ടപ്പെടണമെന്ന് നമ്മള് ആഗ്രഹിക്കാന്‍ പാടില്ല. മുക്കുവരുടെ നാട്ടില്‍ അവതരിപ്പിക്കുമ്പോള്‍ അവര്‍ ചിലപ്പോള്‍ ചോദിക്കും "സാര്‍, എന്താണിങ്ങനെ "ആ' യെന്ന് നീട്ടിക്കൊണ്ടിരിക്കുന്നുവെന്ന്. അവര്‍ക്ക് കര്‍ണാടിക് സംഗീതം ഇഷ്ടമാവണമെന്നില്ല. അവര്‍ കര്‍ണാടിക് സംഗീതം ഏറ്റവും മഹത്തായ രൂപമായി കാണണമെന്ന് ഞാന്‍ ശഠിക്കാനും പാടില്ല. അവര്‍ തള്ളിക്കളയും. പക്ഷേ, തള്ളിക്കളയാനുള്ള അവസരം അവര്‍ക്കു വേണം. അതാണ് ഞാന്‍ വാദിക്കുന്നത്.
പച്ചക്കുതിര ഐറ്റം, 2016 മാര്‍ച്ച്